Sunday, February 10, 2013

ഡ്രാക്കുള 2012 (Review : Dracula 2012)

അനിയാ ...

അണ്ണനോ ? ഞാന്‍ ഇപ്പം വന്നേക്കാം . ഇവിടെ വനിതാ ജാഗ്രതാ സമിതിയുടെ ഒരു യോഗം .ഡല്‍ഹി  സംഭവ പ്രതിഷേധമാ. കവര്‍ ചെയ്തേച്ചു  ദാ വന്നു .

നീയാരെടാ ദേ  പോയി ദാ  വരാന്‍ ..സുരേഷ് ഗോപിയോ? അത്  ഇരിക്കട്ട്  ഞാന്‍ അതല്ല ആലോചിക്കുന്നേ വന്നു വന്നു എവിടെ തിരിഞ്ഞാലും പീഡനമാണല്ലോ.  ഡ്രാക്കുളക്കെതിരെ പോലും പീഡന കേസ് കൊടുക്കുന്ന  കാലം .

അണ്ണന്‍ എന്തോ ഉദേശിച്ചു പറഞ്ഞതല്ലേ? നമ്മുടെ വിനയന്‍ സാറിന്‍റെ ഡ്രാക്കുളയെ പറ്റി  സമാനമായ ഒരു വാര്‍ത്ത‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്  ചെയ്തിരുന്നു അതാണോ ഇവിടെ വ്യംഗ്യം?  ആണെങ്കില്‍ അതിപ്പോള്‍ പറയാന്‍ കാരണം?

കാരണം ആ ചിത്രം ഇറങ്ങി അത് കാണുകയും ചെയ്തു ആയതിനാല്‍ സന്ദര്ഭവശാല്‍ ഓര്‍ത്തു പോയി എന്ന് മാത്രം .

കടവുളേ ........ഒള്ളതാ? എപ്പോള്‍? എന്ന് ? ഈ വിനയന്‍റെ ഒക്കെ പടം കാണാന്‍ പോകാന്‍ വേറെ ജോലിയില്ലേ?അതും നമ്മുടെ ന്യൂ ജനറേഷന്‍ നത്തോലി  കിടക്കുമ്പോ?

അനിയാ, വിനയന്‍ എന്ന സംവിധായകനെ പറ്റിയുള്ള അഭിപ്രായം ഞാന്‍ 
മുന്‍പ് ഒരിക്കല്‍  പറഞ്ഞിട്ടുള്ളതാണ് .ഒറ്റ വക്കില്‍ പറഞ്ഞാല്‍ ഒരല്‍പം പ്രതിഭ (പ്രതിഭ എന്നത് തിരകഥ എഴുതാനുള്ള കഴിവ് എന്ന് വായിച്ചാല്‍ മതി) കൂടി ഉണ്ടായിരുന്നെങ്കില്‍ മലയാളത്തിലെ റാം ഗോപാല്‍വര്‍മ്മ എന്ന് വിളിക്കാവുന്ന സംവിധായകനാണ് വിനയന്‍ എന്ന് ഞാന്‍ കരുതുന്നു .ഒരു കൈ കൊണ്ട് സിനിമ ഉണ്ടാക്കുകയും മറ്റേ കൈ കൊണ്ട് ലോകത്തോട്‌ മുഴുവന്‍ യുദ്ധം ചെയ്തു കൊണ്ട് ആ മനുഷ്യന്‍ ഉണ്ടാക്കി വിടുന്ന സിനിമകള്‍  ഈ വിധത്തിലുള്ള ഒരു പ്രശ്നവുമില്ലാതെ എടുക്കുന്ന ലോകപാല്‍ (ജോഷി), ലിവിംഗ് ടുഗദെര്‍ (ഫാസില്‍)  സ്പാനിഷ്‌ മസാല (ലാല്‍ ജോസ് ) തുടങ്ങിയ മഹാരഥന്‍ന്മാര്‍  എടുത്ത  മേല്‍പറഞ്ഞ   ഏതു ചിത്രങ്ങളെക്കാലും എങ്ങനെ മോശം ആകുന്നു എന്ന് എങ്ങനെ ആലോചിച്ചിട്ടും  എനിക്ക് മനസിലാകുന്നില്ല. വേറെ ഒന്നും വേണ്ട നല്ല ഒരു തിരക്കഥകൃത്തിനെ മാത്രം കിട്ടാതിരുന്നാല്‍ മൂക്കു കുത്തി വീഴുന്നവരാണ് ഈ ആചാര്യന്മാര്‍ എന്നത് വേറെ.

അണ്ണാ കാട് കേറാതെ ഈ ചിത്രത്തെ പറ്റി  ഒന്ന്.....

ആകാശ് ഫിലിംസിന്‍റെ   ബാനറില്‍ വിനയന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ അഭിനേതാക്കള്‍ സുധീര്‍ സുകുമാരന്‍,മോനാല്‍ ഗജ്ജാര്‍,ശ്രദ്ധ ദാസ് , പ്രിയ നമ്പ്യാര്‍,പ്രഭു, നാസ്സര്‍,കൃഷ്ണ, ആര്യന്‍, തുടങ്ങിയവരാണ്. സംഗീതം ബാബിത്  ജോര്‍ജ് ,ചായാഗ്രഹണം സതിഷ്  ജി .ഇങ്ങനെ കുറെ സഹസികര്‍ ആണ് ഈ ചിത്രത്തിന് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചത്.റുമാനിയായിലെ ബ്രാന്‍ കൊട്ടാരത്തില്‍ (ഡ്രാക്കുളാ  കൊട്ടാരമായി കരുതപ്പെടുന്ന സ്ഥലം)  വെച്ച് ചിത്രീകരിച്ചു (പൂര്‍ണ്ണമായും  അല്ല ) എന്നതാണ് ഈ 3D  ചിത്രത്തിന് അവകാശപ്പെടാവുന്ന ഒരു പുതുമ.  

ട്രാന്‍സില്‍വാനിയയില്‍  മധുവിധുവിന് എത്തുന്ന റോയ് (ആര്യന്‍)  ലുസി (പ്രിയ) ദമ്പതികളില്‍ നിന്നാണ് ചിത്രം തുടങ്ങുന്നത് .മന്ത്രവാദത്തില്‍ താല്പര്യം ഉള്ള , കുറേകാലം ഒരു മാന്ത്രികനായ സൂര്യന്‍ നമ്പൂതിരിയുടെ (നാസ്സര്‍) കീഴില്‍ മന്ത്രവാദം പഠിച്ച റോയി  ഡ്രാക്കുള കൊട്ടാരം സന്ദര്‍ശിക്കുന്നു .അവിടെ വെച്ച്  ഡ്രാക്കുളയുടെ ആത്മാവിനെ മന്ത്രപ്രയോഗത്തിലൂടെ  മോചിപ്പിക്കാനുള്ള ശ്രമത്തില്‍ റോയ് വിജയിക്കുന്നു .തന്നെ  മോചിപ്പിക്കുന്ന റോയിയെ വധിച്ചതിനു ശേഷം അയാളുടെ ശരീരത്തില്‍ പ്രവേശിക്കുന്നു കൌണ്ട്  ഡ്രാക്കുള.റോയിയുടെ  ശരീരത്തില്‍  പ്രവേശിച്ച് കേരളത്തില്‍ എത്തുന്ന ഡ്രാക്കുള  തന്‍റെ സഹായിയായി കണ്ടെത്തുന്നത് രാജു (ആര്യന്‍) എന്ന ചെറുപ്പക്കാരനെയാണ്. ഇയാള്‍ സൂര്യന്‍  നമ്പൂതിരിയുടെ ബന്ധുവും മകള്‍ മീനയുടെ  (മോനാല്‍ ഗജ്ജാര്‍)  കാമുകനും ആണ് .യദ്രിശ്ചികമായി മീനയുടെ ചിത്രം കാണുന്ന ഡ്രാക്കുള തന്‍റെ മനുഷ്യജന്മത്തിലെ കാമുകിയുമായുള്ള രൂപ സാദ്രിശ്യം അവളില്‍ കണ്ടു മീനയെ വശപ്പെടുത്താന്‍ ശ്രമിക്കുന്നു (സമാനമായ വെര്‍ഷന്‍  ഹോളിവൂഡില്‍  വന്നിട്ടുണ്ട്  എന്നാണ് ഓര്‍മമ ). ഇതിനായുള്ള ശ്രമങ്ങളില്‍ പലരും കൊല്ലപ്പെടുന്നു.ഇതിനിടെ എവിടെ നിന്നോ വരുന്ന (സത്യമായും) പീറ്റേഴ്സണ്‍ ‍ (പ്രഭു ) എന്നൊരു കഥാപാത്രവും ഡ്രാക്കുളക്കെതിരായ പോരാട്ടത്തില്‍ ചേരുന്നു. ഒടുവില്‍ സംഗതി ശുഭമായി അവസാനിക്കുന്നു .ഒരു വിധം തട്ടി മുട്ടി പോകുന്ന ചിത്രം അവസാനം ആകുമ്പോള്‍ തിരകഥ -സംഭാഷണ മികവു  കാരണം  മൂക്കിടിച്ചു  വീഴുന്നു എന്നതാണ് കഷ്ട്ടം   .

വിനയന്‍ തിരകഥ എഴുതുമ്പോള്‍ വരുന്ന പ്രശ്നം പലപ്പോഴും പല രംഗങ്ങളെയും സില്ലി ആക്കി എടുത്തു ആ ചിത്രത്തിന്‍റെ മൊത്തം ഫീലും ഇല്ലാതാക്കും  എന്നതാണ്. ദാദ സാഹിബ് എന്ന ചിത്രത്തില്‍ അച്ഛനും മകനും വേഷം മാറി രാജന്‌ പി ദേവിനെ പറ്റിക്കുന്ന രംഗം ഓര്‍ക്കുക.സമാനമായ പ്രശ്നങ്ങള്‍ ഈ ചിത്രത്തിലും ഉണ്ട്. താരയുമായുള്ള ഡ്രാക്കുളയുടെ രംഗങ്ങള്‍ ഇരുവരുടെയും കഴിവുകള്‍ തമ്മിലുള്ള ഒരു ബലപരീക്ഷണം പോലെ ചിത്രീകരിച്ചു , അതിന്‍റെ ഒരു പ്രതീകാത്മകമായി നൃത്ത രംഗം കാണിച്ചിരുന്നു എങ്കില്‍ വരുമായിരുന്ന മാറ്റം വെറും ഒരു ചെറിയ ഉദാഹരണമാണ്‌. ഒറിജിനല്‍ ഡ്രാക്കുള മലയാളീകരിക്കാന്‍ വിനയന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും മേല്പറഞ്ഞ പോലുള്ള സംഗതികള്‍ അത് നശിപ്പിക്കുന്നു 
   
ഇനി ഈ സിനിമയുടെ വിവിധ വശങ്ങളെ പറ്റി


സാങ്കേതികമായി ഈ ചിത്രം നല്ല നിലവാരം പുലര്‍ത്തുന്നു 3d യുടെ സാധ്യതതകള്‍ നന്നായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ചെലവ് കുറച്ചു എടുത്തതിന്‍റെ കുറവുകള്‍ കാണാന്‍ ഉണ്ടെങ്കിലും ഉള്ളത് കൊണ്ട് പരമാവധി പൊലിപ്പിച്ചിട്ടുണ്ട് .

അഭിനേതാക്കള്‍, ഒരു വിധം എല്ലാവരും അവരവരുടെ ഭാഗം നന്നാക്കിയിട്ടുണ്ട് .(ഡ്രാക്കുള ഉള്‍പ്പെടെ) . സംഭാഷണങ്ങള്‍ ഇടയ്ക്കിടെ ചിരി ഉളവാക്കുന്നു എന്നത് അവരുടെ കുറ്റമല്ലല്ലോ !!!

നായികയെ കാണാന്‍ നല്ല ഭംഗി.വിനയന്‍റെ നായികമാര്‍ പൊതുവെ സുന്ദരിമാരാണ് എന്നാണ് എന്‍റെ അഭിപ്രായം .

പ്രഭു എന്ന നടന്‍റെ കഥാപാത്രം തമാശയാണോ സീരിയസ് ആണോ എന്നത് അവസാനം വരെ ഒരു ചോദ്യചിഹ്നമായി നില നില്‍ക്കും .അദ്ദേഹത്തിന്‍റെ  മാത്രമല്ല പല  കഥാപാത്രങ്ങള്‍ക്കും വാലും തലയും  ഇല്ല

ഡ്രാക്കുള പ്രഭുവിന്‍റെ  പൂര്‍വകഥ കുറച്ചു കൂടി റിച്ച് ആയി എടുത്തിരുന്നു എങ്കില്‍ നന്നായേനെ (വിനയന്‍ ഇതെങ്ങാനും വായിച്ചാല്‍ എന്നെ തെറി പറയും.ഒരാഗ്രഹം പറഞ്ഞതാണെ !!) ഒറിജിനല്‍ അത് പോലെ അടിച്ചു മാറ്റിയാല്‍ മതിയായിരുന്നു .

തിരക്കഥയാണ് ഈ ചിത്രത്തിന്‍റെ മുഖ്യ ശത്രു .സംഗതി അദ്ദേഹത്തിന് അറിയില്ല .ആരെയും കിട്ടാത്തത് കൊണ്ടുള്ള ഗതികേടു കൊണ്ട് സ്വയം പ്രസ്തുത കൃത്യം നിര്‍വഹിക്കുന്നു എന്നാണ് എന്‍റെ വിശ്വാസം.ഒന്ന് നോക്കിയാല്‍ വിശ്വരൂപത്തിനും അതേ പ്രശനം തന്നെയാണ് ഉള്ളത് . നമുക്ക് ആ ചിത്രം കാണുമ്പോള്‍ അത് അത്ര തോന്നാത്തത് കമല്‍ എന്ന നടന് തിരകഥ വഴങ്ങില്ല എങ്കിലും സംഭാഷണം വളരെ നന്നായി എഴുത്തും എന്നത് കൊണ്ടാണ് (പലപ്പോഴും ഇതിനെ നല്ല തിരക്കഥ ആയി തെറ്റിധരിക്കാറും ഉണ്ട് ) അദ്ദേഹം പലപ്പോഴും തടി തപ്പുന്നത് .മാത്രമല്ല കമലഹാസന്‍ എന്ന താരമൂല്യം ഉള്ള നടനും അദ്ദേഹത്തിന്‍റെ ചിത്രങ്ങളില്‍ ഉണ്ട് എന്നതും ഓര്‍ക്കണം .എന്നാല്‍ വിനയന് ആകട്ടെ സംഭാഷണവും തീരെ വഴങ്ങില്ല എന്ന് ഞാന്‍ കരുതുന്നു ഈ ഘടകം അദേഹത്തിന്റെ സ്വതവേ വലിയ മെച്ചമില്ലാത്ത തിരക്കഥയെ നിലവാരമില്ലായിമ്മയിലേക്ക് നയിക്കുന്നു

അല്ല അണ്ണാ ഈ സിനിമയില്‍ ഡ്രാക്കുള ആയി അഭിനയിക്കുന്നത് ഏതോ സീരിയല്‍ നടനല്ലേ ?

അതിനെന്താ? നമ്മുടെ ജയസൂര്യ ഒക്കെ തന്‍റെ ആദ്യ ചിത്രത്തില്‍ (വിനയന്‍റെ) അഭിനയിക്കുമ്പോള്‍ അത് തന്നെ ആയിരുന്നു വിലാസം.പിന്നെ ഇതെങ്കിലും ഒപ്പിച്ച പാട് വിനയന് അറിയാം. അല്ലെങ്കില്‍ പിന്നെ വിനയന്‍ തന്നെ നേരിട്ട് ഡ്രാക്കുള ആയി അഭിനയികേണ്ടി വരും അതും ചെയ്യിക്കുമോ നീയൊക്കെ ആ മനുഷ്യനെ കൊണ്ട് .

അതിലിപ്പം ഇത്ര മോശം എന്താ? നമ്മുടെ ബാലചന്ദ്രമേനോന്‍ ഒക്കെ അഭിനയിചിട്ടില്ലേ  പ്രധാന കഥാപാത്രമായി ?

എന്നിട്ട് വേണം ഡ്രാക്കുളയെ കുരിശു കാണിച്ചാല്‍ കര്‍ത്താവു ആ കുരിശില്‍ നിന്ന് ഇറങ്ങി വന്നു അങ്ങേരോട് മാപ്പ് ചോദിച്ചിട്ട് തിരിച്ചു കുരിശില്‍ കേറി കിടക്കുന്ന രംഗം കൂടി കാണേണ്ടി വരുന്നത് . അതിലും ഭേദം അനൂപ്‌ മേനോന്‍ അല്ലെ .  എല്ലാമറിയുന്ന ഒരു ഡ്രാക്കുള.......... തകര്‍ത്തേനെ പുള്ളി !!!!ചുമ്മാ തമാശ പറഞ്ഞതാ അനിയാ വിട്ടുകള .

ശരി അപ്പോള്‍ ഈ ചിത്രം ......

സിനിമ ആലോചിച്ചു തുടങ്ങുന്നത് മുതല്‌ ലോകത്തോട്‌ മുഴുവന്‍ പൊരുതി  ഒടുവില്‍ ക്രിസ്റ്റഫര്‍ ലീ  ആകാന്‍  പറഞ്ഞവന്‍ കേറി  ടി ജി രവി ആയതു വരെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‍ ഇടയില്‍ വാര്‍ത്തെടുത്ത ഈ കലാസൃഷ്ട്ടി ബെന്‍ഹര്‍ ആയിരിക്കും എന്ന പ്രതീക്ഷ ഒന്നും കാണാന്‍ പോകുമ്പോള്‍ എനിക്ക് ഉണ്ടായിരുന്നില്ല .പിന്നെ യക്ഷിയും ഞാനും, രഘുവിന്‍റെ സ്വന്തം റസിയ എന്നീ ചിത്രങ്ങളെക്കാള്‍ ഭേദമാണ് ഈ ഡ്രാക്കുള എന്ന് ഞാന്‍ കരുതുന്നു (സാങ്കേതികമായ്  വളരെ മുന്നിലും ) .

പറയുമ്പോള്‍ എല്ലാം പറയണമല്ലോ ,ആരും അംഗീകരിക്കില്ല എങ്കിലും തട്ടത്തിന്‍ മറയത്തു, അന്നയും റസൂലും പോലുള്ള ചിത്രങ്ങളുടെ അടിസ്ഥാന സംഗതി രഘുവിന്‍റെ റസിയ അല്ലേ അനിയാ ?

8 comments:

 1. ട്രാന്സില്‍മാനിയ പോലൊരു സ്ഥലത്തെ തിരക്കഥ എങ്ങനിരിക്കും എന്ന് മലയാളിക്ക് കാട്ടിത്തരുന്നതാണ് വിനയന്‍

  എന്പതുകളുടെ ആദ്യം മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ വന്നതുപോലെ, തൊണ്ണൂറുകളുടെ ആദ്യം മണിച്ചിത്രത്താഴ് വന്നതുപോലെ, 2000 ആദ്യം വാമനപുരം ബസ് റൂട്ട് പോലെ, ഈ ദശകത്തിന്റെ സിനിമയാവും ഡ്രാക്കുള

  ReplyDelete
 2. "സിനിമ ആലോചിച്ചു തുടങ്ങുന്നത് മുതല്‌ ലോകത്തോട്‌ മുഴുവന്‍ പൊരുതി ഒടുവില്‍ ക്രിസ്റ്റഫര്‍ ലീ ആകാന്‍ പറഞ്ഞവന്‍ കേറി ടി ജി രവി ആയതു വരെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‍ ഇടയില്‍ വാര്‍ത്തെടുത്ത ഈ കലാസൃഷ്ട്ടി ബെന്‍ഹര്‍ ആയിരിക്കും എന്ന പ്രതീക്ഷ ഒന്നും കാണാന്‍ പോകുമ്പോള്‍ എനിക്ക് ഉണ്ടായിരുന്നില്ല .പിന്നെ യക്ഷിയും ഞാനും, രഘുവിന്‍റെ സ്വന്തം റസിയ എന്നീ ചിത്രങ്ങളെക്കാള്‍ ഭേദമാണ് ഈ ഡ്രാക്കുള എന്ന് ഞാന്‍ കരുതുന്നു.."

  >> Ethra bhudhimutti nilavaram kuranja cinema kal eduthu areyanu,nthanu Sree Vinayan kanikan sremikkunathu ?

  Ozhukinetire neenthuka enna thathwamano thangale vinayane ethra pokki adikkan prerippichathu ? atho SUPERukalketire thangalude standing enna pole vinayanum nilkunnu ennathu kondano ?


  "ഒരു കൈ കൊണ്ട് സിനിമ ഉണ്ടാക്കുകയും മറ്റേ കൈ കൊണ്ട് ലോകത്തോട്‌ മുഴുവന്‍ യുദ്ധം ചെയ്തു കൊണ്ട് ആ മനുഷ്യന്‍ ഉണ്ടാക്കി വിടുന്ന സിനിമകള്‍ ഈ വിധത്തിലുള്ള ഒരു പ്രശ്നവുമില്ലാതെ എടുക്കുന്ന ലോകപാല്‍ (ജോഷി), ലിവിംഗ് ടുഗദെര്‍ (ഫാസില്‍) സ്പാനിഷ്‌ മസാല (ലാല്‍ ജോസ് ) തുടങ്ങിയ മഹാരഥന്‍ന്മാര്‍ എടുത്ത മേല്‍പറഞ്ഞ ഏതു ചിത്രങ്ങളെക്കാലും എങ്ങനെ മോശം ആകുന്നു എന്ന് എങ്ങനെ ആലോചിച്ചിട്ടും എനിക്ക് മനസിലാകുന്നില്ല...."

  >>mosam cienma areduthalum mosam thanne alle sahodara ? Athipo vinayan ota kay kondu eduthathanennu vechu athinu etra pariganana koduthu , ethinekal valare mechapetta pala cinemakaleyum/samvidhayakaeryum vimarshicha thangalude ee cinema niroopanathile stand enthanennu ariyan thalparyam undu...ethiloode nthanu thangal theliyikan sremikkunnathu ? :)

  alla ee comparison thangalku mukalil paranja samvidhayakarude etavum mikacha cinemakal eduthum, sree vinayantethayi thonniya mikacha cinema eduthum compare cheyyamo? oru kauthukam . :)

  "വേറെ ഒന്നും വേണ്ട നല്ല ഒരു തിരക്കഥകൃത്തിനെ മാത്രം കിട്ടാതിരുന്നാല്‍ മൂക്കു കുത്തി വീഴുന്നവരാണ് ഈ ആചാര്യന്മാര്‍ എന്നത് വേറെ...."

  seriyayirikkam...mosam thirakadha mikacha nilavaramulla cinemayakiya samvidhanakalayude oru example choondi kanikamo ?

  ethu ellavarkkum bhadhakamaya oru pothu sathyam thanne alle ?

  thirakadha nallathu kitiyillengil ethoru samvidhayakan enthu kanichalum...padam nannavumo ?

  nere marichu nalloru thirakadha kitiyitum , athu ee samvidhayakar nasipichu kayyil thannitanengil, thangalude ee vadathil kazhambundennu sammathikkam..... :)

  ReplyDelete
  Replies
  1. MR Rooby, thangalku enthaanu Vinayan enna director-odu ithra vidhwesham. Thaankal aanu adhehathinte situationil nilkunnathenkil, inganeyoru cinema cheyan patuvo. Potte oru potta film enkilum cheyan patuvo. Mattullavar cheyunnathellam Good ennu parayanamennilla, enkilum oru appreciation Vinayan enna director arhikunnund..

   Delete
  2. @Anonymous. Perariyatha sahodara;( allengilum oru peril enthirkunnu...)
   Eniku sree vinayanodu oru vidhathilum ulla vyekthi virodhavum ella. adheham sarasari nilavaram ulla padam anu edukkunnathu engil koodi, athellam oru kai kondu cinema sangadanaklketire yudham cheythu edukkunnathu kondu angeekarichekanm ennu parayunna theory dahikan alpam budhimuttundu.

   pinne enikoru padam edukkan patumo enna chodyam.. ethu pandu arandu paranjathu pole... adhehathe vimarsikanam engil oru cinema eduthite vimarsikan padu ennano ?.....angane anengil ee lokathu oraleyum vimarsikan patillalo sahodara... njan mukalil kurachu points note cheythu athineyanu vimarshihcathu....ethe post il thanne e chithrathinte technical aspects ne pati ezhutiyirikkunnathum njan vayichu....athellam mosam anennu njan paranjo ? :)

   Delete
 3. എന്നിട്ട് വേണം ഡ്രാക്കുളയെ കുരിശു കാണിച്ചാല്‍ കര്‍ത്താവു ആ കുരിശില്‍ നിന്ന് ഇറങ്ങി വന്നു അങ്ങേരോട് മാപ്പ് ചോദിച്ചിട്ട് തിരിച്ചു കുരിശില്‍ കേറി കിടക്കുന്ന രംഗം കൂടി കാണേണ്ടി വരുന്നത് . അതിലും ഭേദം അനൂപ്‌ മേനോന്‍ അല്ലെ . എല്ലാമറിയുന്ന ഒരു ഡ്രാക്കുള.......... തകര്‍ത്തേനെ പുള്ളി !!!!ചുമ്മാ തമാശ പറഞ്ഞതാ അനിയാ വിട്ടുകള .
  Ha ha :-D

  ReplyDelete
 4. എന്നിട്ട് വേണം ഡ്രാക്കുളയെ കുരിശു കാണിച്ചാല്‍ കര്‍ത്താവു ആ കുരിശില്‍ നിന്ന് ഇറങ്ങി വന്നു അങ്ങേരോട് മാപ്പ് ചോദിച്ചിട്ട് തിരിച്ചു കുരിശില്‍ കേറി കിടക്കുന്ന രംഗം കൂടി കാണേണ്ടി വരുന്നത് . അതിലും ഭേദം അനൂപ്‌ മേനോന്‍ അല്ലെ . എല്ലാമറിയുന്ന ഒരു ഡ്രാക്കുള.......... തകര്‍ത്തേനെ പുള്ളി !!!!ചുമ്മാ തമാശ പറഞ്ഞതാ അനിയാ വിട്ടുകള .

  Ha Ha :-D

  ReplyDelete