Sunday, January 20, 2013

റോമന്‍സ് (Romans Review )

അനിയാ ....

ഒന്ന് പോയെ... നിങ്ങളോട് കിന്നാരം പറഞ്ഞോണ്ട് നില്ക്കാന്‍ ഇപ്പോള്‍  സമയമില്ല . ഇവിടെ ഉരുള്‍ പൊട്ടിയ പോലെയാ സിനിമ . ന്യൂ ജനറേഷന്‍,  ഓള്‍ഡ്‌ ജനറേഷന്‍, എല്ലാം കൂടിയത് , അന്യഭാഷാ തമിഴ് , ഹിന്ദി എങ്ങനെ ദുരിതം എല്ലവശത്ത് കൂടിയും . കാളകൂടവും ചിത്ര വിദ്വേഷവും ഞാന്‍ എഴുതി നിറയ്ക്കും .നോക്കിക്കോ.

അനിയാ അടങ്ങെടെ ....ഞാന്‍  ഒരു സിനിമ കണ്ട   വിവരം പറയാന്‍ വന്നതാ . താല്പര്യം  ഇല്ലെങ്കില്‍  ഞാന്‍ പോയേക്കാം.

അയ്യോ ....ഒരു തമാശ പറഞ്ഞപ്പോ .. ഇങ്ങനെ തൊട്ടാവാടി ആയാലോ . പറ അണ്ണാ .ഏതു പടമാ  കണ്ടത്?

ജനപ്രിയന്‍  എന്ന ഭേദപ്പെട്ട സിനിമയെടുത്ത സംവിധായകന്‍ ബോബന്‍ സാമുവല്‍ സംവിധാനം  ചെയ്ത റോമന്‍സ് എന്ന ചിത്രമാണ് ഇന്നു  ഞാന്‍ കണ്ടത്. രചന വൈ വി രാജേഷ്‌ .ചാന്ദ് ക്രിയേഷന്‍സിന്‍റെ ബാനറില്‍ അരുണ്‍ ഘോഷും ,ബിജോയ്‌ ചന്ദ്രനുമാണ്‌ ഈ ചിത്രം നിര്‍മ്മിച്ചത്‌ . സംഗീതം എം  ജയചന്ദ്രന്‍ .അഭിനേതാക്കള്‍  കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ , നിവേദിത തോമസ്‌ , ലാലു അലക്സ്‌ , വിജയ രാഘവന്‍,കൊച്ചു പ്രേമന്‍, ടി ജി  രവി തുടങ്ങിയവര്‍  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .

മതി സുവിശേഷം പറച്ചില്‍ . ഇതൊക്കെ പോസ്റ്റര്‍ നോക്കിയാലും   മനസിലാകും . നിങ്ങള്‍ പടത്തെ പറ്റി  പറ .

പറയാമെടെ .   ആ അന്നയും റസൂലും എന്ന ഒരിക്കലും തീരാത്ത  ന്യൂ ജനറേഷന്‍
ദുരിതത്തെ പറ്റി നീ എന്തുവായിരുന്നു  പറഞ്ഞത്?

കുറച്ചു  വലിച്ചില്‍  ഉണ്ടെങ്കിലും , കഥയില്‍ പുതിയതായി ഒന്നും ഇല്ലങ്കിലും മനസില്‍  തട്ടുന്ന എന്തരോ ഉള്ളതിനാല്‍ കലക്കന്‍ . അതല്ലേ?

തന്നെ തന്നെ . ഈ ചിത്രത്തിന് ഞാന്‍ കേറുമ്പോള്‍ മണി കൃത്യം 11.30 സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ മണി 2.15 സത്യമായും എത്രയും സമയം എനിക്ക് ഒട്ടും ബോര്‍ അടിക്കാതെ കടന്നു പോയി എന്നതാണ് സത്യം. അപ്പോള്‍ ഇങ്ങനെയും പടമെടുക്കാം അല്ലെ ?

ഓഹോ അപ്പോള്‍ അത്രക്ക് പുതുമയുള്ള കഥയാണോ .?

എന്തോന്ന് പുതുമ? ഒറ്റ വാചകത്തില്‍ പറയാം ഈ ചിത്രത്തിന്‍റെ  കഥ . രണ്ടു കള്ളന്മാര്‍ ആള്‍  മാറാട്ടം  നടത്തി ഒരു മലയോര ഗ്രാമത്തില്‍  അച്ചന്മാരായി എത്തുന്നു

അയ്യേ .. ഈ ആള്‍ മാറാട്ടം ഒക്കെ നമ്മള്‍ എത്ര കാലമായി കാണുന്നതാ . ഇതൊന്നും മടുക്കില്ലേ ?

അതാ പറഞ്ഞെ എടുക്കാന്‍ അറിയണം എന്ന് ആകാശ് (കുഞ്ചാക്കോ ബോബന്‍) എന്നും ഷിബു (ബിജു മേനോന്‍) എന്നും പേരുള്ള,പോലീസ്  കസ് റ്റ ഡി യില്‍ നിന്ന് രക്ഷപ്പെട്ട രണ്ടു കള്ളന്മാര്‍,  ഫാ പോളും,ഫാ . സെബാസ്റ്റിനും ആയി കേരളത്തിനും തമിഴ് നാടിനും ഇടയ്ക്ക് കിടക്കുന്ന പൂമാല ഗ്രാമത്തിലെ   വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്ന പള്ളിയിലെ പുരോഹിതരായി സന്ദര്‍ഭവശാല്‍ അഭിനയിക്കേണ്ടി വരുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം .തല്ക്കാലം ഒരു ഇടത്താവളമായി  ഈ ഗ്രാമവും വേഷവും കണ്ടു അവിടെ പറ്റി കൂടുന്ന അവര്‍ക്ക്  അവിടെ ഒരു ദൌത്യം നിര്‍വഹിക്കേണ്ടി  വരുന്നു .തമാശകളിലൂടെ പോകുന്ന ആദ്യ പകുതി രണ്ടാം പകുതിയില്‍ എത്തുമ്പോള്‍ ഒരു ത്രില്ലെര്‍ ആയി മാറുന്നു .ഗ്രാമത്തിലെ പ്രധാനിയും പണക്കാരനുമായ തൊമ്മിച്ചനെ ലാലു അലക്സ്‌ അവതരിപ്പിക്കുമ്പോള്‍ നായികയായ തൊമ്മിച്ചന്റെ  മകള്‍   അലീനയെ നിവേദിത തോമസ്‌  അവതരിപ്പിക്കുന്നു. പിന്നെ സിനിമയില്‍ ഉള്ള കഥാപാത്രങ്ങള്‍ കപ്യാര്‍ (കൊച്ചു പ്രേമന്‍ ), ഗ്രാമത്തിലെ ഉപദേശി ഗീവര്‍ഗീസ്  (നെല്‍സണ്‍ ) പള്ളിക്കടുത്ത് കട നടത്തുന്ന പാപ്പി (ടി ജി രവി) തുടങ്ങിയവരും ഉണ്ട് .

അപ്പോള്‍ സംഗതി ...


ഈ ചിത്രത്തിന്റെ ഏറ്റവും മികവായി ഞ്ഞാന്‍ കാണുന്നത് ഓര്‍ഡിനറി എന്നാ വിജയ ചിത്രത്തിന്റെ ഫോര്‍മുല, ഒരിടത്ത് പോലും ആ ചിത്രത്തെ ഓര്‍മിപ്പിക്കാതെ പുനരവതരിപ്പിക്കാന്‍ ഈ ചിത്രത്തിന്റെ അനിയരക്കാര്‍ക്ക് കഴിഞ്ഞു എന്നതാണ് . ഓര്‍ഡിനറി പോലെ തന്നെ ഈ ചിത്രത്തിന്റെയും ക്ലൈമാക്സ്‌ ഒരല്‍പം ദുര്‍ബലമാണ് . എങ്കില്‍ പോലും സിനിമ കഴിഞ്ഞു ഇറങ്ങുമ്പോള്‍ നമുക്ക് ഒരു
പീഡനം കഴിഞ്ഞ പ്രതീതി ഇല്ലാതെ ഇറങ്ങാം .

ഒരല്‍പം കൂടി വ്യക്തമാക്കാമോ ..

അനിയാ കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ , പ്രകൃതിഭംഗിയുള്ള ഒരു ഗ്രാമം രണ്ടു വഴിക്ക് നിന്നുംവന്നു, ഒരു പൊതുവായ കാരണം കൊണ്ട് ഈ പ്രദേശത്ത് എത്തുന്ന നായകന്മാര്‍ ഇതെല്ലാം ഓര്‍ഡിനറിയില്‍ ഉള്ള പോലെ ഈ ചിത്രത്തിലും ഉണ്ട് .പക്ഷെ ഒരിടത്ത് പോലും നമുക്ക് ഓര്‍ഡിനറി ഓര്‍മ്മ വരില്ല അത് സംവിധായകന്റെ മിടുക്ക്.

അഭിനയം ...


ബിജു മേനോനും കുഞ്ചാക്കോ ബോബനും കലക്കി കളഞ്ഞു അല്ലെങ്കില്‍ അവരവരുടെ വേഷങ്ങള്‍ നന്നാക്കി. (ആ കൂട്ട് കെട്ടിനെ ആവര്‍ത്തിച്ച്‌ ആവര്‍ത്തിച്ച്‌ മനുഷ്യനെ വെറുപ്പിക്കാതിരുന്നാല്‍ മതിയായിരുന്നു ) ബിജു മേനോന്‍ എന്ന് സ്വന്തം നിലയ്ക്ക് ഒരു ഹാസ്യ താരമായി ഉയരുന്നുവോ അതിനു തൊട്ടു മുന്‍പ് വരെ ആ മനുഷ്യന്‍ മലയാള സിനിമ പ്രേക്ഷകര്‍ക്ക്‌ ഒരു ആശ്വാസമായിരിക്കും. നടീ   നടന്മാരില്‍  മോശം എന്ന് പറയാന്‍ ആരും തന്നെ ഉണ്ടെന്നു തോന്നുന്നില്ല . നെല്‍സണ്‍, ഗീവര്‍ഗീസ്  എന്ന ഉപദേശിയെ നന്നാക്കി എങ്കിലും ജഗതി ഉണ്ടായിരുന്നെങ്കില്‍ ആ കഥാപാത്രം ഒക്കെ എവിടെ പോയി നിന്നേനെ എന്നോര്‍ക്കുമ്പോള്‍ ഒരു വിഷമം അത്ര തന്നെ .നായകന്റെ (കുഞ്ചാക്കോ) ഫ്ലാഷ് ബാക്ക് , പള്ളിയുടെ പഴയ കഥ ഇവയൊക്കെ വലിച്ചു നീട്ടാതെ ഒതുക്കത്തില്‍ പറഞ്ഞു തീര്‍ത്തത് തികച്ചും അഭിനന്ദനീയമാണ്.അനാവശ്യമായി പാട്ടുകള്‍ കുത്തി കേറ്റാത്തതും നന്നായി  . ഒരല്‍പം അശ്ലീലചുവയുള്ള എന്ന് ആരോപിക്കപ്പെടാവുന്ന  രംഗങ്ങള്‍ പോലും  വൃത്തി ക്കേടാക്കാതെ തികച്ചും ഹാസ്യാത്മകമായി  അവതരിപ്പിച്ചത്  തിരക്കഥാക്രിത്തിന്റെ മികവില്‍ പെടുത്താം എന്ന് തോന്നുന്നു.നായിക നിവേദിത തോമസിനും തന്റെ കഥാപാത്രം ഭംഗിയാക്കി എന്ന് അഭിമാനിക്കാം .

അപ്പോള്‍ ചുരുക്കത്തില്‍ ...

ഓര്‍ഡിനറി എന്ന ചിത്രം ഇഷ്ടപ്പെട്ടവര്‍ ആണ് നിങ്ങള്‍ എങ്കില്‍ ഈ ചിത്രവും നിങ്ങള്ക്ക് ഇഷ്ടപ്പെട്ടേക്കാം. സകുടുംബം കാണാവുന്ന ഒരു ലൈറ്റ് ചിത്രം എന്ന വിശേഷണം ആയിരിക്കും ഈ ചിത്രത്തിന് ചേരുക . ഒരു പക്ഷെ ഈ വര്‍ഷത്തെ ആദ്യ ഹിറ്റ്‌ ചിത്രം ആയേക്കാം ഇതു .   

16 comments:

  1. I agree. A watchable movie indeed!

    ReplyDelete
  2. എനിക്കും ഒട്ടും ബോര്‍ അടിക്കാതെ കടന്നു പോയി എന്നതാണ് സത്യം.
    പടം കണ്ടിറങ്ങുമ്പോള്‍ മനസിന്‌ ഒരു സന്തോഷമോക്കെയുണ്ട്...

    ReplyDelete
  3. മനുഷ്യനെ രസിപ്പികുന്ന വിധത്തില്‍ എടുത്താല്‍ തീം കോപ്പിയടിച്ചാല്‍ പോലും പടം ഹിറ്റാകും എന്ന് തെളിയിക്കുന്നു..

    http://en.wikipedia.org/wiki/We%27re_No_Angels_%281989_film%29

    ReplyDelete
  4. EE REVIEWIL 'ANNAYUM RASOOLINEYUM' POLE POST MORTEM KANDILLA.... DILEEP STYLIL ULLA MASALA PADANGAL AANU THAANGALUDE BHASHAYIL NALLATHENNU THONNUNNU.

    ReplyDelete
    Replies
    1. ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടമല്ലേ അനിയ കഷമിച്ചു കള

      Delete
  5. സത്യമായും ഒരു നല്ല നേരംപോക്ക്-സിനിമ. ഓര്‍ഡിനറി ഒരുപാട് ഇഷ്ടപ്പെട്ട ഒരാളാണ് ഞാന്‍. ഇതും ഇഷ്ടപ്പെട്ടു.
    (പോപ്പിന്‍സ്‌ എന്ന ചിത്രത്തിന്‍റെ ഒഴികെ ബാക്കി നൂറുശതമാനം ചിത്രങ്ങളുടെയും കാര്യത്തില്‍ പ്രേക്ഷകനോട്‌ യോജിക്കുന്നു...)
    :Opinion is like an asshole.... Everybody has one!

    ReplyDelete
  6. ഓര്‍ഡിനരി കാണാത്തതിനാല്‍ എനിക്ക് ശരിക്ക് ഇഷ്ടപ്പെട്ടും . പിന്നെ അവിഞ്ഞ റൊമാന്‍സില്ലാത്ത ഒരു കുഞ്ചാക്കോ ബോബം സിനിമ എന്നും വിശേഷിപ്പിക്കാം .

    ReplyDelete
    Replies
    1. ഓര്‍ഡിനറി കണ്ടവര്‍ക്കും ബോറടിക്കാതെ കാണാന്‍ കഴിയുന്ന രീതിയില്‍ ചിത്രം ഒരുക്കി ഇരിക്കുന്നു എന്നിടത്താണ് ഈ ചിത്രത്തിന്‍റെ വിജയം എന്ന് തോന്നുന്നു

      Delete
  7. ഓര്‍ഡിനരി കാണാത്തതിനാല്‍ എനിക്ക് ശരിക്ക് ഇഷ്ടപ്പെട്ടും . പിന്നെ അവിഞ്ഞ റൊമാന്‍സില്ലാത്ത ഒരു കുഞ്ചാക്കോ ബോബം സിനിമ എന്നും വിശേഷിപ്പിക്കാം .

    ReplyDelete
  8. ne ko na cha kandille,review-nayi kaathirikkunnu

    ReplyDelete
    Replies
    1. pr ko na cha-prekshakanem kollum njanum chakum

      Delete
  9. Annayum rassolinum kure theri vili kettathu kondano ee thavana onnu mild aakki pidichathu...munne aaro paranjathu pole Opinion is like an asshole..everybody has one!

    ReplyDelete
  10. copy allallo!!! We are no angels umaayittu oru saamyam undu . but pakka scene by scene copy alla..

    ReplyDelete
  11. Saw the movie, without a good heroine or hit songs and absence of comedy brigade this film was able to entertain simply on Kunchakko Boban and Biju Meonon duo.

    Review is apt, this is first hit of 2013. Kunchakko Boban very impressive. Far far better than new generation shit 'Da Thadiya'

    ReplyDelete
  12. man are you stupid enough to say this crap a watchable one...its an average comic that does'nt make any sense....shame on you man...get lost..

    ReplyDelete