Monday, January 14, 2013

ഐസക് ന്യുട്ടന്‍ s / o ഫിലിപ്പോസ് (Issac Newton s /o Philipose Review )


അണ്ണാ .. ഇന്നു ഏതെങ്കിലും പടം ......


നിന്നെ എന്താ ഈ വെള്ളിയാഴ്ച കാണാത്തത് എന്ന് ഓര്‍ത്തതെ ഉള്ളു ഞാന്‍ .

പിന്നെ..... തള്ളല്ലേ ശനിയാഴ്ച രാവിലെ ഐശ്വര്യമായി സംഗതി വാങ്ങാന്‍ വന്ന ഞാന്‍ കണ്ടത് പൂട്ടി കിടക്കുന്ന വീടാ .. എന്നിട്ടാ ...

ക്ഷമിച്ചു കള അനിയാ . ഓരോ ആവശ്യങ്ങള്‍ ..

നിങ്ങള്‍ക്കിത് പറയാം.ലോകത്താകമാനം എന്‍റെ ചിത്ര വിദ്വേഷം   എന്ത് പറയുന്നു എന്ന് കാതോര്‍ത്തിരിക്കുന്ന ലക്ഷോപലക്ഷം വായനക്കാരോട് ഞാനെന്തു പറയും ?

അതിനു നീ സ്ഥിരമായി പ്രത്യേകിച്ചു ഒന്നും പറയാറില്ലലോ അനിയാ

നിങ്ങളോട് എത്ര പറഞ്ഞാലും ഒരു നിരൂപകന്‍റെ ധര്‍മ സങ്കടങ്ങള്‍ മനസ്സിലാകില്ല .ട്രെന്‍റ്നു അനുസരിച്ച് പോയില്ല എങ്കില്‍ കട പൂട്ടിയത് തന്നെ .അതിരിക്കട്ടെ ഏതു പടമാ കണ്ടേ ?


ശ്രീ മുരളീധരന്‍ നിര്‍മിച്ച,  ഐസക് ന്യുട്ടന്‍  s / o ഫിലിപ്പോസ് എന്ന സിനിമ
അഭിനയിക്കുന്നവര്‍  ലാല്‍ , നെടുമുടി വേണു , അഭിനയ , റ്റിനി ടോം,ധര്‍മജന്‍ , ചെമ്പില്‍ അശോകന്‍ , ശശി കലിംഗ തുടങ്ങിയവരാണ് . സംവിധാനം വി ബോസ്സ് (Bosse ശരിക്കും ബോസ്സേ എന്നാണ് വായിക്കേണ്ടത് ) ഹരിഷും ഉണ്ണിയും ചേര്‍ന്ന് കഥ എഴുതിയിരിക്കുന്നു . സംഗീതം ബാജിബാല്‍

കഥ ആരംഭിക്കുന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌ .ഒരു ധനിക കുടുംബത്തിലെ പെണ്‍കുട്ടി സാറയുമായി ഒളിച്ചോടി കല്യാണം കഴിക്കുന്ന പാവപ്പെട്ട മൈക്ക്  സെറ്റുകാരന്‍   ഫിലിപ്പോസ്സില്‍  നിന്നും കഥ തുടങ്ങുന്നു .പ്രസവത്തോടെ മരിച്ച സാറയുടെ അവസാന ആഗ്രഹം (എന്ന് കൃത്യമായി പറയുന്നില്ല ) പോലെ മകനെ പഠിപ്പിച്ചു വലിയ ഒരാള്‍ ആക്കണം എന്നാണ് ഫിലിപ്പോസിന്‍റെ  മോഹം എന്നാല്‍  മകന്‍ ഐസക് ന്യൂട്ടന്‍  ആകട്ടെ പഠിക്കാന്‍ തീരെ മോശവും .ഒടുവില്‍ കുറഞ്ഞത്‌  പത്താം  ക്ലാസ്സ്‌ എങ്കിലും പാസ്സാക്കുക എന്ന മിനിമം ആഗ്രഹവുമായി ന്യൂട്ടനെ (ലാല്‍ ) പതിനേഴാമത്തെ പ്രാവശ്യവും പത്താം ക്ലാസ്സ്‌  പരീക്ഷ എഴുതിക്കാന്‍ വരുന്നിടതാണ് സിനിമ ട്ടൈയിറ്റിലുകള്‍ക്ക് ശേഷം ആരംഭിക്കുന്നത്  . സുഹൃത്തായ ഔസേപ്പിന്‍റെ (ടി ജി രവി)  മകള്‍ ആനിയു (അഭിനയ)  മായുള്ള കൊച്ചിലെ പറഞ്ഞുറപ്പിച്ച വിവാഹം പോലും പത്താം ക്ലാസ്സ്‌ പാസ്സാകാതെ നടത്തികൊടുക്കില്ല എന്ന വാശിയിലാണ് പീലിയാശന്‍ എന്ന ഫിലിപ്പോസ്.ന്യൂട്ടന്‍റെ സന്തഹ സാഹചരികളായി റ്റിനി ടോമും ധര്‍മമജനും  എത്തുന്നു 

ഇവിടുന്നു അങ്ങോട്ട്‌ പിന്നെ കഥ പോകുന്നത് സ്ഥിരം ട്രക്കിലൂടെയാണ് . ഗ്രാമത്തില്‍ കൂട്ടുകാരെ പോലെ കഴിയുന്ന അപ്പനും മകനും.അവിടുത്തെ ലോക്കല്‍ ശത്രുക്കളുമായി മല്ലടിച്ചും പരസ്പരം ഇണങ്ങിയും പിണങ്ങി യും സന്തോഷമായി കഴിയുമ്പോള്‍ വില്ലന്‍ വരുന്നു . അയാള്‍ക്ക് ആനിയെ കെട്ടണം . അതിനുള്ള തന്ത്രങ്ങള്‍ . അപ്പനും മകനും തെറ്റുന്നു . മകന്‍ കള്ള കേസില്‍ അകത്താകുന്നു .ഒടുവില്‍ പതിവ് പോലെ എല്ലാ സത്യവും അറിയുന്ന ഒരാള്‍ (ദൈവത്തെയല്ല . സിനിമയില്‍ അഭിനയിക്കുന്ന ഒരാളുടെ കാര്യമാ പറഞ്ഞത് !!!) ഉള്ളത് കൊണ്ട് മാത്രം എല്ലാം ശുഭമായി അവസാനിക്കുന്നു .


അപ്പോള്‍ മൊത്തത്തില്‍ ....

മര്യാദക്ക് എടുത്തിരുന്നു എങ്കില്‍ തൊമ്മനും മക്കളും എന്ന ചിത്രത്തെക്കാളും മികച്ച ഒന്നാകുമായിരുന്ന സംഗതി,സകലരും പണി പഠിച്ചു വന്നപ്പോള്‍ മോശപ്പെട്ട ഒരു  പപ്പി അപ്പച്ചാ ആയി മാറി എന്നതാണ് സത്യം.നെടുമുടി വേണു, ലാല്‍  കോംബിനേഷന്‍ പൊതുവേ  എനിക്ക് ഇഷ്ട്ടമാണ് . ബെസ്റ്റ് ആക്ടര്‍ എന്ന സിനിമയില്‍ ഞാനത് ആസ്വദിച്ചതും ആണ് .(ആ ചിത്രത്തില്‍ ശ്രീ മമ്മൂട്ടി ഒഴികെ എല്ലാവരും നന്നായി എന്ന് പറഞ്ഞാല്‍ അത് എന്‍റെ ഏതാണ്ട് പക കൊണ്ടാണ് എന്ന് പറയപ്പെടും എന്നതിനാല്‍  അത് പറയുന്നില്ല.  സന്തോഷമായല്ലോ ).എന്നാലും കഴിവുള്ള രണ്ടു നടന്മാരെ ഇങ്ങനെ പാഴാക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നുന്നത് സ്വാഭാവികം.പിന്നെ നമ്മളെ വിസ്മയിപ്പിക്കുന്നത് അഭിനയ എന്ന നടിയാണ് .(ഞാന്‍ അവരുടെ ആദ്യ ചിത്രമാണ് കാണുന്നത് ) മൂകയും ബധിരയുമായ ഒരു വ്യക്തിയായിട്ടും ആ പരിമിതികളെ എല്ലാം മാറി കടന്നു ആ നടി തന്‍റെ കഥാപാത്രത്തെ ഭംഗിയാക്കി (എടുത്തു മറിച്ചു അഭിനയിക്കാന്‍ മാത്രം ഒന്നും ഈ ചിത്രത്തില്‍ ഇല്ല എന്നിരിക്കെ ).ഗാനങ്ങള്‍ ശരാശരി . ടി ജി രവിയെ പോലുള്ള നടന്മാരെ കൊണ്ട് പോലും അശ്ലീലം പറയിപ്പിക്കുന്നത് സഹതാപാര്‍ഹമാണ് (പ്രായം ആണ് ഉദേശിക്കുന്നത് . മുന്‍കാല കര്‍മ്മങ്ങള്‍ അല്ല !!) .

അപ്പോള്‍ ചുരുക്കത്തില്‍


നേരത്തെ പറഞ്ഞത് തന്നെ. ഒരു മാതിരി അവിഞ്ഞ പപ്പി അപ്പച്ചാ.അത് സഹിച്ചവര്‍ പോലും പാട് പെടും എന്ന് ചുരുക്കം 

6 comments:

  1. 'അപ്പനും മകനും തെറ്റുന്നു' എത്ര സിനിമയില്‍ നമ്മള്‍ കണ്ടിരിക്കുന്നു...ഇതേ കഥ...

    ReplyDelete
  2. ആവര്‍ത്തനത്തില്‍ ആണോ സാദിക്കേ കാര്യം ? മര്യാദക്ക് എടുത്തിരുന്നു എങ്കില്‍ രസികന്‍ ഒരു സിനിമയായി വരേണ്ട സാധനം നശിപ്പിച്ചു എന്നാണ് എനിക്ക് തോന്നിയത്

    ReplyDelete
  3. Preshaka, Nee Ko Njaa chaa Kandille ? Waiting for the review.

    ReplyDelete
  4. maryadakku means? how to take?

    ReplyDelete
  5. .(ആ ചിത്രത്തില്‍ ശ്രീ മമ്മൂട്ടി ഒഴികെ എല്ലാവരും നന്നായി എന്ന് പറഞ്ഞാല്‍ അത് എന്‍റെ ഏതാണ്ട് പക കൊണ്ടാണ് എന്ന് പറയപ്പെടും എന്നതിനാല്‍ അത് പറയുന്നില്ല. സന്തോഷമായല്ലോ )

    എന്തായാലും അത് പറയാതിരുന്നത് നന്നായി.... പക ഇല്ലെന്ന് നമുക്ക് തോന്നിയെങ്കിലോ

    ReplyDelete
  6. do prekshaka, ningalk mammootiyodu ithra deshyam enthaanu. Best actor-il Mammootty thanneyanu best.

    ReplyDelete