Saturday, January 5, 2013

അന്നയും റസൂലും (Annyum Rasoolum Movie Review )

അണ്ണന്‍ ആള് ഒരു സംഭവം ആണല്ലോ . എന്നാലും മോശമായി പോയി

 അതെന്താ അനിയാ നിനക്ക് ഇപ്പോള്‍ അങ്ങനെ തോന്നാന്‍?

അല്ല . അണ്ണന്‍റെ പേരില്‍ ഒരു പടം പോലും ഇറങ്ങുന്ന കാലമായി നമ്മളോട് ഒരു വാക്ക് ... ചിത്ര വിദ്വേഷത്തില്‍ ഒരു കലക്കന്‍ വാര്‍ത്തക്കുള്ള സ്കോപ് അല്ലെ നശിപ്പിച്ചത് .ആരാ അണ്ണാ ഈ റസുല്‍ ?


അനിയാ നീയാണോ ഞാനാണോ വെള്ളം? എനിക്ക് സത്യത്തില്‍ ഒന്നും മനസിലായില്ല .എന്‍റെ പേരില്‍ ഏതു പടം ?

ചുമ്മാ തള്ളല്ലേ ഞാന്‍ ഞാന്‍ ഇന്നും  കൂടി കണ്ടതല്ലേ പോസ്റ്റര്‍ .... അണ്ണനും റസൂലും എന്ന് വെണ്ടയ്ക്ക വലിപ്പത്തില്‍ എഴുതി വെച്ചിരിക്കുന്നത് .


അനിയാ നീയൊക്കെ മലയാളത്തിനു ശ്രേഷ്ട്ട ഭാഷാ പദവി വാങ്ങി കൊടുത്തേ അടങ്ങു അല്ലെ ? എടാ അത് വായിക്കേണ്ടത് അന്നയും റസൂലും എന്നാണു . ന്യൂ ജനറെഷന്‍ നായകന്‍ ഫഹദ് ഫാസില്‍ ഫ്രൈഡേ എന്ന ഉജ്വല ചിത്രത്തിന് ശേഷം ഒരിക്കല്‍ കൂടി നിക്കര്‍ ഇടാതെ അഭിനയിക്കുന്ന ചിത്രം എന്നൊരു പ്രത്യേകത ആണ് ഈ ചിത്രത്തിന് ഉള്ളത് .

ഇങ്ങനെ അശ്ലീലം പറയാന്‍   നിങ്ങളാരു വി കെ പ്രകാശോ അനൂപ്‌ മേനോനോ? അണ്ണാ . സംവിധാനം  രാജീവ്‌ രവി.നിര്‍മാണം കെ മോഹന്‍  , വിനോദ് വിജയന്‍ , സന്തോഷ്‌ എച്ചിക്കാനം തിരകഥ എഴുതിയ ഈ ചിത്രത്തിന്‍റെ കഥ രൂപ പ്പെടുത്തിയിരിക്കുന്നത്  രാജീവ്‌ രവിയും , സന്തോഷ്‌ എച്ചിക്കാനവും പിന്നെ ഒരു  ജി  സുഗതനും  ചേര്‍ന്നാണ് .നായകന്‍ ഫഹദ് ഫാസിലിനെ കൂടാതെ ആന്‍ഡ്രിയാ  ജെര്‍മിയ മുതല്‍  നമ്മുടെ സ്വന്തം താടി രഞ്ജിത്  കസറുന്നുണ്ട്‌ ഈ ചിത്രത്തില്‍  .ഇത്രയും ഒക്കെ  എല്ലാവര്ക്കും അറിയാം . ബാക്കി പറഞ്ഞെ.

എന്നാല്‍ അറിയാത്ത  കാര്യം കൂടി പറയാം ഈ ചിത്രത്തില്‍ ഒരു ന്യൂ ജനറേഷന്‍  വേണു നാഗവള്ളി (ചില്ല് ) ആയി സണ്ണി വെയിന്‍ അഭിനയിക്കുന്നു..ഒപ്പം സംവിധായകന്‍ ശ്രീ അഷിഖ് അബു നായകന്‍റെ ചേട്ടന്‍ ഹൈദര്‍ ആയും വരുന്നു


 ആന്നോ പുള്ളി എന്തായാലും കലക്കും . അപ്പോള്‍ ഈ സിനിമ? ഒരിക്കലെങ്കിലും    പ്രണയിച്ചവര്‍ക്ക്   മാത്രം മനസിലാവുന്ന സാധനമാണോ അതോ    എല്ലാവര്‍ക്കും   മനസ്സിലാകുമോ ?
അനിയാ , ഈ മലയാളിയുടെ പ്രേമം പ്രേമം എന്നൊക്കെ പറയുന്നത് ഈ ജന്‍മിത്വം പോലെ പണ്ട് പണ്ട് നിലവിലിരുന്ന ഒരു സംഗതി ആയാണു ഞാന്‍ മനസിലാക്കുന്നത്‌ . ജന്മിത്വം പോലെ തന്നെ ഇന്നും ബുദ്ധിയുള്ളവര്‍ പ്രേമത്തിന്‍റെ പേര് പറഞ്ഞും മണ്ടന്മാരെ പറ്റിച്ചു ജീവിക്കുന്നു.

ചുമ്മാതിരി അണ്ണാ .വെറുതെ മലയാളിയുടെ പൌരുഷത്തെ ചോദ്യം ചെയ്താല്‍ ഉണ്ടല്ലോ ...ഇപ്പോളത്തെ .മലയാളിക്ക് പ്രേമം എന്താണ്  അറിയില്ല എന്നൊക്കെ പറഞ്ഞാല്‍ ......


അടങ്ങേടെ , മലയാളിയുടെ മൊത്തം കാര്യം അവിടിരിക്കട്ടെ . ഈ പ്രേമം എന്ന് പറഞ്ഞാല്‍ എന്താ .....


കണ്ടോ ഇതാ പറഞ്ഞേ അണ്ണന് ഇതിനെ പറ്റി ഒന്നും അറിയില്ല എന്ന് . ഇങ്ങനെ ഉള്ളവര്‍ക്ക് ഇതു മനസിലാകില്ല . അണ്ണാ ഈ പ്രേമം എന്നൊക്കെ പറഞ്ഞാല്‍ വിശദീകരിക്കാന്‍ പറ്റാത്ത ഒരു പ്രത്യേക സംഗതിയാണ് . അത് എപ്പോള്‍ തോന്നും ആരോടു തോന്നും എന്നൊന്നും ആര്‍ക്കും പറയാന്‍ പറ്റില്ല .മനസ്സിലായോ

ശരി സമ്മതിച്ചു.ഇന്നു  ഞാന്‍ കാണുന്ന എനിക്ക് ചുറ്റും നടക്കുന്ന പ്രേമം എന്താണെന്നു പറഞ്ഞോട്ടെ. ഒന്ന് പരിശുദ്ധമായ ജീവശാസ്ത്രപരമായ ആവശ്യങ്ങളില്‍ നിന്നും ഉടലെടുക്കുന്നത് രണ്ടു ജാതി മത സാമ്പത്തിക സാമൂഹ്യ എല്ലാം ഒത്തിണങ്ങിയ ആളെ കണ്ടു പിടിക്കുമ്പോള്‍ ഉണ്ടാകുന്ന തികച്ചും പ്രായോഗികമായ അഡ്ജസ്റ്റ്മെന്‍റ് പ്രണയം.ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം ഇപ്പോളത്തെ പ്രേമം , അത് എന്ത് കൊണ്ട് എന്ന് ചോദിച്ചു നോക്ക് വ്യക്തമായ കാരണങ്ങള്‍  പ്രേമിക്കുന്നവര്‍ക്ക് പറയാന്‍ ഉണ്ടാകും  എന്നത് തന്നെ .

അപ്പോള്‍  സംഗതി എന്താണെന്നു വെച്ചാല്‍  , ഈ കാലഘട്ടത്തില്‍ നടക്കാന്‍ ഒരു  സാധ്യതയും ഇല്ലാത്ത ഒരു പ്രമേയം ന്യൂ ജനറേഷന്‍  കുപ്പിയില്‍  അടച്ചു ഇറക്കിയി രിക്കയാണ് ഇതിന്‍റെ അണിയറ പ്രവര്‍ത്തകര്‍ . ഒന്നിന് പകരം മൂന്ന് പേര്‍ ആഞ്ഞു പിടിച്ചിട്ടും കഥയില്‍  ,പ്രമേയത്തില്‍ , അവതരണത്തില്‍  ഒരു വ്യത്യസ്തതയും കൊണ്ട് വരാന്‍ കഴിഞ്ഞില്ല എന്നത് തികച്ചും സഹതാപം അര്‍ഹിക്കുന്ന കാഴ്ചയാണ്

ഒന്ന് വിശദമാക്കാമോ ?


അനിയാ പശ്ചാത്തലം പതിവ് പോലെ ഫോര്‍ട്ട്‌ കൊച്ചി .നായകന്‍ റസൂല്‍ (ഫഹദ് ഫാസില്‍ ) ടാക്സി ഓടിച്ചു ജീവിക്കുന്നു .ചേട്ടന്‍ ഹൈദര്‍ സിനിമ തീരുന്ന വരെ ഗള്‍ഫില്‍ പോകാന്‍ പാസ്‌ പോര്‍ട്ടിനു വേണ്ടി പോലീസ് സ്റ്റേഷനില്‍ കേറി ഇറങ്ങുന്നു. ഇതിനു കഥയുമായി ഒരു ബന്ധവും  ഇല്ല . (ഇവിടെ ഒരു പൂര്‍ണതയ്ക്ക് വേണ്ടി പോലീസുകാര്‍ക്ക് ഒരു ചന്ദന കുറിയും, കൊന്തയും കൂടി ആകാമായിരുന്നു . അപ്പോഴല്ലേ ആ സാമൂഹ്യ പ്രസക്തി തെളിയു !!). ഒരു ദിവസം യദ്രിശ്ചികമായി റസൂല്‍ അന്നയെ കാണുന്നു .(ഇവിടെ നായികക്ക് ഒരു കൊന്ത കൊടുത്തിട്ട് കൊന്ത ധരിച്ച പെണ്‍കുട്ടികള്‍ പണ്ടേ നായകന്‍റെ വീക്നെസ് ആണെന്ന് പറയാത്തത് മോശമായി പോയി .സിനിമക്ക് കൊന്തയുടെ മറയത്ത് എന്നൊരു പേരും !!!) .

പിന്നെ ...

പിന്നെ ഒരിക്കലും എത്താത്ത ഇടവേള വരെ പഴയ എഴുപതുകളിലെ നായകനെ പോലെ റസൂല്‍ അന്നയുടെ പിന്നാലെ മണത്തു നടക്കുന്നു സത്യമായും കളിയാക്കിയതല്ല മണത്തു നടക്കുക തന്നെയാണ് .ശരിക്കും പറഞ്ഞാല്‍ ഇയാള്‍ക്ക് അന്നയുമയി കാണാനും സംസാരിക്കാനുമുള്ള സാഹചര്യം ഉണ്ട് താനും.നായിക തികച്ചും നിര്‍വികാരം (വല്ലപ്പോഴും നായകനെ ഒന്ന് നോക്കും അത്ര തന്നെ ). അവസാനം നായകന്‍ വല്ല വിധേനയും നായികയോട് ഇഷ്ട്ടം ആണെന്ന് പറയുന്നു . കേള്‍ക്കേണ്ട താമസം താന്‍ വര്‍ഷങ്ങളായി സംസാരിക്കാത്ത അച്ഛനും ചുമ്മാ തല്ലുണ്ടാക്കി നടക്കുന്ന സഹോദരനും (അതില്‍ ഇപ്പോള്‍ എന്താണോ ഇത്ര പ്രശ്നം . ഈ സിനിമ അനുസരിച്ച് ഒരുമാതിരി എല്ലാ ഫോര്‍ട്ട്‌ കൊച്ചിക്കാരും ഗുണ്ടകളാണ് ) കാരണം താന്‍ റെഡി ആയി ഇരിക്കുവായിരുന്നു എന്നും റസൂലിനെ പോലെ ഒരാള്‍ ലൈന്‍ അടിക്കാന്‍ വന്നത് കൊണ്ട് തന്‍റെ ജീവിതം ധന്യം ആയി എന്ന ഭാവത്തില്‍
  കൊച്ചു മൂക്ക് കുത്തി വീഴുന്നു. പിന്നെ ആദ്യമേ കേറി സമ്മതിച്ചാല്‍ മോശമല്ലേ എന്ന് കരുതി മതം പ്രശനമാണ് നടക്കില്ല എന്നൊക്കെ പറയുന്നുണ്ട് . മതം മാറണ്ട അഥവാ മാറ്റില്ല എന്ന് ഉറപ്പു കൊടുക്കുന്നതോടെ എല്ലാം റെഡി.ഇടവേള കഴിഞ്ഞൂ പടം തുടങ്ങുമ്പോള്‍ ദാണ്ടേ സ്ലോ മോഷനില്‍ വരുന്നു നമ്മുടെ താടി രഞ്ജിത് . അദ്ദേഹം സംവിധാനത്തില്‍ കൂടി നമ്മുക്ക് ചെയ്യുന്ന സേവനങ്ങള്‍ പോരാത്തത് കൊണ്ടാകണം അഭിനയിക്കാന്‍ കൂടി ശ്രമിക്കുന്നത് എന്ന് കരുതുന്നു .(സംവിധായകരില്‍  ഒരു ലാല്‍ ഒഴിച്ച് നിര്‍ത്തിയാല്‍ (നല്ല കാലത്ത് ബാലചന്ദ്രമേനോനും ) ഈ അഭിനയം സംവിധായകര്‍ക്ക് പറ്റിയ പണിയാണ് എന്നു എനിക്ക് തോന്നിയിട്ടേ ഇല്ല ) .പിന്നെ പറയുമ്പോള്‍ എല്ലാം പറയണമല്ലോ നമ്മുടെ ആഷിഖ് അബു ചെയുന്നതിന്‍റെ പത്തിലൊന്ന് ഉപദ്രവം ഇദ്ദേഹം ഈ പടത്തില്‍ ചെയ്യുന്നില്ല . നന്ദിയുണ്ട് ഗുരോ !!!!


സമകലീനമായി ചിന്തിച്ചാല്‍ യഥാര്‍ത്യ ബോധം തീരെ ഇല്ലാത്ത രീതിയിലാണ്‌ ഈ ചിത്രം മുന്നോട്ടു പോകുന്നത് . മതബോധം തലയ്ക്കു പിടിച്ച ഒരു ജനസമൂഹം അധിവസിക്കുന്ന നമ്മുടെ ഈ മനോഹര ദേശത്ത് രണ്ടു മതത്തില്‍ പെട്ട രണ്ടു പേര്‍ ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കയും പങ്കാളിയെ മതം മാറ്റില്ല എന്ന് തീരുമാനിക്കയും ചെയ്താല്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ തികച്ചും നിസ്സരവല്‍ക്കരിചിരിക്കയാണ് ഈ ചിത്രത്തില്‍ നാഴികക്കു നാല്‍പ്പതു വട്ടം പറയുന്നു എന്നല്ലാതെ  മതത്തിന്റെ ഇടപെടലുകള്‍ വളരെ വളരെ നാമ മാത്രമാണ്.ഈ ചലച്ചിത്ര കാവ്യം ആന്നേല്‍ മുടിയാന്‍ ആയിട്ട് തീരുകയും ഇല്ല.വലിഞ്ഞു വലിഞ്ഞു പണ്ടാരം അടക്കിയെ നിര്‍ത്തു .

                            ഇതിനിടയില്‍ നമ്മുടെ ന്യൂ ജനറേഷന്‍ നാഗവള്ളിയുടെ ഒരു പ്രേമം ഉണ്ട് അത് അതിലും ഉഷാര്‍. കൊച്ചും നാഗവള്ളിയും  ബാല്യ കാല സുഹൃത്തുക്കള്‍. (നോ ജാതി മത പ്രശനം ) കോളേജില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന് കാര്യം പറയാന്‍ നാണം . കൊച്ചിനെ ആണ്‍ പിള്ളേര്‍ അടിച്ചോണ്ട് പോയി. അപ്പോളും നാണം . അടിച്ചോണ്ട് പോയവന്‍ വഞ്ചിച്ചു അപ്പോളും ഇവന്  നാണം. പിന്നെ കൊച്ചു ജീവിതം വെറുത്തു കന്യാസ്ത്രീ ആകാന്‍ തീരുമാനിക്കുന്നു അപ്പോളും നമ്മുടെ അഭിനവ വേണുവിനു നാണം . അവസാനം സിനിമ തീരാന്‍ 1 മിനിറ്റുള്ള പ്പോള്‍ അദ്ദേഹം നാണം ഉപേക്ഷിച്ചു സംഗതി കന്യാസ്ത്രീയോട് പറയുന്നു .കേട്ട പാടെ കൊച്ചു നമ്മുടെ അന്നയെ പോലെ (അന്നയുടെ ചേച്ചിയാണ് ഈ കന്യാസ്ത്രീ ) ഇതു കേള്‍ക്കാന്‍ ഞാന്‍ കാത്തിരിക്കയായിരുന്നു എന്ന ഭാവത്തില്‍ സഭാ വസ്ത്രം അലക്കി തേച്ചു മടക്കി തിരിച്ചു കൊടുത്തു ഒരു പോപ്പി കുടയും ചൂടി വരുന്നു. ബാക്കി കന്യാസ്ത്രീകള്‍ ഗേറ്റിനു അകത്തു നിന്ന് ട്ടാ ട്ടാ കാണിക്കുന്നു


ഇതിലും നമ്മുടെ മലയാളിയുടെ മനസ്സില്‍ കഴിഞ്ഞ വര്‍ഷം കുളിര് കോറിയിട്ട തട്ടത്തിന്‍ മറയത്തിലും ഒക്കെ നോക്കിയാല്‍ പ്രേമം തികച്ചും ഒരു One - Sided - affair ആണ്. ഇതിലൊന്നും പെണ്‍കുട്ടിക്കോ അവരുടെ വിചാര വികാരങ്ങള്‍ക്കോ ഒരു പ്രസക്തിയും ഇല്ല . എല്ലാത്തിലും നല്ല കാലത്ത് നോക്കിയും കണ്ടും നായകനെ പോലെ ഒരുത്തനെ പ്രേമിക്കാത്തത് കൊണ്ട് കഷ്ടപ്പെടുന്ന ഒരു മൂത്ത സഹോദരിയും ഉണ്ടാകും.ഇങ്ങനത്തെ സിനിമകളെ പറ്റിയൊന്നും,അതിലെ സ്ത്രീ കഥാപത്രങ്ങളെ പടച്ചു വെക്കുന്നതിനെ പറ്റി , ഇവിടുത്തെ സ്ത്രീ വിമോചന ബുദ്ധിജീവി നാറികള്‍ക്ക് ഒന്നും പറയാന്‍ ഇല്ലാത്തതാണ് കഷ്ട്ടം .സ്വല്‍പ്പം വിഷം കുത്തി വെക്കാന്‍ കാണിക്കുന്ന ആ ഒരു ഉത്സാഹം ഇതിനു കാണിച്ചത്‌ കൊണ്ട് ഗുണം ഇല്ലല്ലോ ?


  അഭിനയം ...?

ശ്രീ ഫഹദ് ഫാസില്‍ പെണ്ണ് പിടിയന്‍ ആയി അഭിനയിച്ചാലും കൊലപാതകി ആയി അഭിനയിച്ചാലും അദ്ദേഹത്തിന്‍റെ ഒരു സ്ഥായിയായ ഭാവം നിഷ്ക്കളങ്കതയാണ് .(അതേലും ഉണ്ടല്ലോ എന്ന് സമാധാനിക്കാം) .നായികയ്ക്ക് മിക്കവാറും ഈ മീര ജാസ്മിനൊക്കെ അങ്ങോട്ട്‌ എടുത്തിട്ട് അഭിനയം തുടങ്ങുന്നതിനു തൊട്ടു മുന്‍പ് ശ്വാസം പിടിച്ചു ഒരു ഭാവമുണ്ട് . അതാണ്‌ മിക്കപ്പോഴും (അത് കൊണ്ട് നില്‍ക്കും ഭാഗ്യം )

ഗാനങ്ങള്‍ ചായാഗ്രഹണം എല്ലാം നമ്മുടെ ന്യൂ ജനറേഷന്‍ മാമൂലുകള്‍ അനുസരിച്ച് നിര്‍വഹിച്ചിട്ടുണ്ട്.സംവിധാനം , നമ്മുടെ ശ്രീനിവാസന്‍ പറഞ്ഞു എന്ന് പറയപ്പെടുന്ന ഒരു സംഗതി ഉണ്ട് . അതയിത് തന്‍റെ കരിയറിന്‍റെ ഒരു ഘട്ടം വരെ അദ്ദേഹം സാധാരണക്കാരെ നിരീക്ഷിക്കുകയും അതില്‍ നിന്ന് ഒത്തിരി ആശയങ്ങള്‍ കിട്ടുകയും ചെയ്യുമായിരുന്നു എന്നും ഒരുഘട്ടം കഴിഞ്ഞപ്പോള്‍ പഴയത് പോലെ ആള്‍ക്കൂട്ടത്തില്‍ ഒരുവനായി നില്ക്കാന്‍ കഴിയാത്തവിധം പ്രശസ്തന്‍ ആയപ്പോള്‍ ആ അവസരം ഇല്ലാതാവുകയും അത് അദ്ദേഹത്തിന്‍റെ തിരക്കഥകളില്‍ പ്രതിഫലിക്കുകയും  ചെയ്തു   എന്നതാണ് സംഭവം . അത് വെച്ച് നോക്കിയാല്‍ ഈ ചിത്രത്തിന്‍റെ സംവിധായകന് സാധാരണക്കാരുമായി ജീവിതത്തില്‍ അടുത്തകാലത്ത്‌ ഒന്നും ബന്ധം ഉണ്ടായിട്ടില്ല എന്ന് പറയേണ്ടി വരും .

ചുരുക്കത്തില്‍ .....?


ഒരിക്കലും തീരില്ല എന്ന് തോന്നിപ്പിക്കുന്ന ന്യൂ ജെനറേഷന്‍ ദുരിതം !


മാന്യ വായനക്കാര്‍  ക്ഷമിക്കണം ഈ പോസ്റ്റില്‍ ഒരു തെറ്റു പറ്റിയിട്ടുണ്ട് .റസൂലിന്‍റെ  ഇക്ക ഹൈദര്‍   ആയി അഭിനയിക്കുന്നതാണ് ആശിക്  അബു. സണ്ണി വെയിന്‍ ആണ് അഭിനവ വേണു നാഗവള്ളിയുടെ റോള്‍ കൈകാര്യം ചെയ്യുന്നത് .അദ്ദേഹം സെക്കന്റ്‌ ഷോയില്‍  തടിയും മുടിയും ഒക്കെയായി ഉള്ള രൂപത്തിലാണ് എന്നതിനാലാണ് ഈ തെറ്റ് സംഭവിച്ചത് .ആഷിഖ് അബുവിന്‍റെ ചിത്രം ഞാന്‍ കണ്ടിട്ടും ഇല്ലായിരുന്നു .തെറ്റ് തെറ്റ് തന്നെയാണ് .ക്ഷമിക്കുക .ആവര്‍ത്തിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കാം .തെറ്റ് ചൂണ്ടി കാണിച്ച വായനക്കാരോട് നന്ദി പ്രകടിപ്പിച്ചു  കൊള്ളുന്നു.പറ്റുന്നത് പോലെ തിരുത്തിയിട്ടുണ്ട്(ആരെങ്കിലും ഇതൊക്കെ  വായിക്കുന്നു എന്നറിയുന്നത് തന്നെ സന്തോഷം )

36 comments:

 1. പ്രിയ പ്രേക്ഷകാ, തുടക്കത്തില്‍ എഴുതിയ തമാശ കൊള്ളാം... മേലില്‍ ആവര്‍ത്തിക്കരുത്... മിശ്ര വിവാഹം, മിശ്ര പ്രണയം എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്താണ് താങ്കള്‍ക്കു ഇത്ര അരിശം വരുന്നത്? തട്ടത്തിന്‍ മറയത്ത് എന്ന സിനിമയുടെ അവലോകനത്തിന്‍റെ പ്രതികരണങ്ങളിലും കണ്ടതാണ് താങ്കളുടെ ഈ കുരു പൊട്ടല്‍... ഇത്ര എളുപ്പത്തില്‍ ഇതൊന്നും നടക്കില്ല എന്ന് തന്നെ ഇരിക്കട്ടെ... അങ്ങനെ നടന്നെങ്കില്‍ എന്ന് ഒരു ചലച്ചിത്രത്തിലൂടെ അതിന്‍റെ അണിയറക്കാര്‍ക്ക് ആഗ്രഹിച്ചു കൂടെ? മുന്‍വിധികളോടെ റിവ്യൂ എഴുതുന്നത്‌ നിര്‍ത്തൂ...

  ReplyDelete
  Replies
  1. എന്താണോ എന്തോ...
   നമ്മുടെ എല്ലാ ‘new generation' ചലച്ചിത്ര കാവ്യങ്ങളുടെയും അണിയറക്കാര്‍ ഒരുപോലെ ആഗ്രഹിക്കുന്നത്.!

   Delete
  2. നമ്മുടെ എല്ലാ 'new generation' ചലച്ചിത്ര കാവ്യങ്ങളുടെയും അണിയറക്കാര്‍ ഒരു പോലെ ആഗ്രഹിക്കുന്നു..
   എന്താണോ എന്തോ.!
   :P

   Delete
 2. റിവ്യൂ വായിച്ചിട്ട് ഓള്‍ഡ്‌ ജെനറേഷന്‍ കഥ ന്യൂജെനറേഷനില്‍ പറഞ്ഞു, ഇതൊന്നും ഇന്ന് നടക്കില്ല (മതബോധം കാരണം ഇതൊന്നും നടക്കാനും പോകുന്നില്ല, നടക്കാനൊട്ട് സമതിക്കുകയും ഇല്ല, അങ്ങേനെയാണോ ഇനി?) അതാണ്‌ മെയിന്‍ പോരായ്മ, പിന്നെ സ്ഥിരം പല്ലവിയായ സ്ത്രീപക്ഷം..ചട്ടകൂടുകളില്‍ നിന്ന് പുറത്തുവന്ന സ്ത്രീ പുറത്തു വരുന്ന സിനിമകളും, സ്ത്രീ-പക്ഷ സിനിമകളും വേണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം, എന്നാല്‍ എല്ലാം അതാകാന്‍ പറ്റുമോ (മതബോധം കാരണം മുകളില്‍ പറഞ്ഞ രീതിയില്‍ ഒരു ജീവിതം സാധ്യമല്ല എന്ന് പറഞ്ഞ നിരൂപകന്‍ ഇതിനു വേണ്ടി വിലപിക്കുന്നതില്‍ എന്തര്‍ത്ഥം?), പിന്നെ പാട്രിയാര്‍ക്കല്‍ ചട്ടകൂടുകള്‍ നമ്മള് പിന്നെ പണ്ടേ പൊളിച്ചു കളഞ്ഞതുമാണല്ലോ അല്ലേ? എനിക്ക് വിമര്‍ശിക്കണം പക്ഷെ എന്തിനെ? ആരെ? എന്ത് കൊണ്ട്? എന്ന രീതിയില്‍ ആയിപോയി ഈ നിരൂപണം. പിന്നെ പടം ഞാന്‍ കണ്ടിട്ടില്ല. "ഏറ്റവും സ്വദേശീയമായ സിനിമകള്‍ ആണ് സാര്‍വ്വലൌകീകമായ സിനിമകള്‍" - അകിര കുറൊസാവ

  ReplyDelete
 3. "ന്യൂ ജനറെഷന്‍ നായകന്‍ ഫഹദ് ഫാസില്‍ ഫ്രൈഡേ എന്ന ഉജ്വല ചിത്രത്തിന് ശേഷം ഒരിക്കല്‍ കൂടി നിക്കര്‍ ഇടാതെ അഭിനയിക്കുന്ന ചിത്രം എന്നൊരു പ്രത്യേകത ആണ് ഈ ചിത്രത്തിന് ഉള്ളത്" ....ഇങ്ങനെ ആളുകളെ കളിയാക്കരുത് കേട്ടോ...

  ReplyDelete
 4. good review, but.....! something you have to appreciate... the patience of the poor malayalee spectators.....!!!!!
  there is nothing called '' new generation cinema'' all are same and may the approch differ, but our malayali BUJIS called it new generatiion.. all the best prekshaka....keep going..!

  ReplyDelete
 5. നാലാംകിട സീരിയലിനെ ഓര്‍മ്മിപ്പിക്കുന്ന സീനുകളുള്ള “നമുക്ക് പാര്‍ക്കാന്‍” പ്രേക്ഷകന്റെ അഭിപ്രായത്തില്‍ കണ്ടിരിക്കേണ്ട സിനിമ.
  തറവളിപ്പുകള്‍ സ്വീകരിക്കുന്നവര്‍പോലും വാപോളിച്ചുപോയ പൃഥ്വിരാജിന്റെ തേജാഭായി മികച്ച കോമഡി!

  പ്രേക്ഷകന്റെ ഇഷ്ടത്തിനൊത്ത് അഭിപ്രായം എഴുതാനുള്ള സ്വാതന്ത്ര്യമുണ്ട്. നല്ലഭാഷയുമാണ്. ആഭാഷയുടെ ആകര്‍ഷണം കൊണ്ടാണ് ഞാന്‍ വീണ്ടും വരുന്നത്.
  പക്ഷെ മുന്‍‌ധാരണയോടെയാണ് താങ്കളുടെ വിലയിരുത്തലുകളെന്ന് മാത്രം. “ഐ ലവ് മി” കാണും‌മുന്‍പ് തന്നെ അതിനെക്കുറിച്ചുള്ള കമന്റ് പഴയ പോസ്റ്റില്‍ വായിച്ചാല്‍ അതിനെ എങ്ങനെയാകും വിലയിരുത്താന്‍ പോകുന്നതെന്ന് നന്നായി ഊഹിക്കാന്‍ കഴിയുമായിരുന്നു. എന്നു വച്ചാല്‍ ഞാന്‍ ബി ഉണ്ണികൃഷ്ണന് ഒരു പണികൊടുത്തിട്ട് തന്നെ കാര്യം എന്നഭാവം. സിനിമ കാണും മുന്‍പ് തന്നെ താങ്കള്‍ അതിന്റെ വിധിയെഴുതിക്കഴിഞ്ഞിരിക്കും! ചാലുമോന്‍ ഫഹദിന്റെ നിക്കര്‍ തുടങ്ങിയ പ്രയോഗിക്കുമ്പോലെ രാജപ്പന്‍ എന്നും പ്രയോഗിക്കാന്‍ ശ്രമിക്കാത്തതുകൊണ്ട് ചില ഇഷ്ടക്കേടുകള്‍ താങ്കളെ വിടാതെ പിടികൂടുകയാണെന്നു മനസ്സിലാകും.

  അത് പോലെ താങ്കളുടെ നിരീക്ഷണത്തില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തിയാല്‍ താങ്കളുടെ ഭാഗത്താണ് തെറ്റെങ്കില്‍ പോലും അതിനെ എങ്ങനെയും പ്രതിരോധിക്കുക എന്ന ശീലം. അത് തട്ടത്തില്‍ മറയത്തിന്റെ സംവാദത്തില്‍ നിന്ന് വെളിവാകുന്നു. തലശ്ശേരിക്കാരെക്കുറിച്ച് തലശ്ശേരിക്കാര്‍ പറയുന്നതൊന്നുമല്ല താന്‍ പറയുന്നതാണ് ശരിയെന്നുള്ള വാദം സമര്‍ത്ഥിക്കാനുള്ള ആ ഉരുള്‍ച്ചയുണ്ടല്ലൊ, താങ്കളുടെ അടഞ്ഞ മനസ്സിന്റെ പ്രതിഫലനമാണ്. താങ്കള്‍ക്ക് ഏറെ പ്രായമുണ്ടായിരിക്കാം. എന്നാല്‍ ഒരു 18 കാരന്റെ മനസ്സിന്റെ സങ്കുചിതത്വമാണുള്ളതെന്നാണ് എന്റെ അഭിപ്രായം.
  ഇതിനടിയില്‍ താങ്കളുടെ വലിയൊരു കുറിപ്പ് പ്രതീക്ഷിക്കുന്നു, ഇതൊക്കെ നിസ്സരവത്കരിച്ചുകൊണ്ട് :(

  ReplyDelete
 6. അണ്ണാ‍ കന്യാസ്ത്രീ പോകുന്നത് ആഷിക് അബുവിന്റ്റെ കൂടെയല്ല, സണ്ണി വെയ്നിന്റെ കൂടെയാണ്, അല്ല, അണ്ണൻ ഈ പടം ശരിക്കും കണ്ടോ?

  ReplyDelete
 7. prekshaka, I seriously doubt whether you have seen this film? you have kept on harping on the venu nagavalli image of aashique abu. whaat?
  He played the role of a jankaar operator. What does he have in common with nagavally? I believe you are referring to Sunny Waynes character of Ashley.
  and I have to seriously differ with your sarcasm towards each and every element of the film.
  To state the fact, I enjoyed each and every moments of the film, including the long shots as well as silences. Film have captured the innocent yet meaningful moments of life. Personally too, the build up of emotions of love and his childishness all struck deep chords with me.
  The film is not flawless but definitely not a candidate for your sarcasm.

  ReplyDelete
 8. Prekshaka, satyam para than e cinema kando? Aship abu epozha e cinemayil premikunathu? Suny wayneyum ashiq abuneyum thirichariyarayitile?

  ReplyDelete
 9. abhinava venu naagavali ennu udeshichathu sunny wayne aayirikkum alle..but type cheythekunnathu ashiq abu ennanu..pls athonnu thiruthaamo?

  ReplyDelete
 10. Dear prekshaka,I seriously thnk you shud watch the movie again. Ths review is cmpltly out of your standards. It gves impresn that yu havent watchd the movie. I have read your every single post for last 1.5 yrs or more. Of all your work this is terrible one. The interchange of ashiq and suny wayne had made it even worse. Seriously the mvie is much much better than you have written. Plz watch the movie again and give a new review.. Ths is a reqst frm a regular reader.

  ReplyDelete
 11. താങ്ങള്‍ കാളകുട നിരൂപകനെ സ്ഥിരം കുറ്റം പറയുന്നതല്ലേ? മുന്‍ധാരണകള്‍ ഇല്ലാതെ ഒരു സിനിമ കാണാന്‍ താങ്ങള്‍ ആദ്യം പഠിക്കേണ്ടി ഇരിക്കുന്നു. രഞ്ജിത്ത് എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ചൊറി വന്നു കാണും. ഒപ്പം ആശിക് അബു എന്നാ പേരും . പിന്നെ ഈ സിനിമ ന്യൂ ജെനെരഷന്‍ എന്ന മുന്‍വിധിയും ! അപ്പം സിനിമ കാണാതെ തന്നെ, കഥയുടെ ഒരു ചുരുക്കം കേട്ടാല്‍ തന്നെ, വിമര്‍ശന കുറിപ്പ് തയ്യാര്‍ ! റിവ്യൂ എഴുതാന്‍ സിനിമ മര്യാദക്ക് ഇരുന്നു കാണേണം എന്ന് എന്തുണ് നിര്‍ബന്ധം പിടിക്കണം? അല്ല, സിനിമ കാണണം എന്ന് തന്നെ ആര്‍ക്കാണ് വാശി. അല്ലെ? താങ്കളുടെ റിവ്യൂ ഇന്റെ ദിശ മുന്‍കൂട്ടി മനസ്സിലാക്കാന്‍ അതില്‍ ആരൊക്കെ അഭിനയിക്കുന്നു സംവിധാനം ചെയ്യുന്നു എന്ന് അറിഞ്ഞാല്‍ മാത്രം മതി!
  പിന്നെ dabangg 2 എന്ന കൂതറ ചിത്രത്തിന് മുഴുവന്‍ കയ്യടി കൊടുത്ത ആരാള്‍ക്ക് ഒരു subtle സിനിമ കാണാന്‍ കഴിയണം എന്ന് പറഞ്ഞാല്‍ പറ്റുമോ? അല്ലെ?

  ReplyDelete
 12. പൊന്ന് അനിയന്‍മാരെ,നിങ്ങള്ക്ക് രണ്ടേ മുക്കാല്‍ മണികൂര്‍ നീളമുള്ള, ഒട്ടും വലിച്ചില്‍ ഇല്ലാത്ത,പുതുമയുള്ള ഈ പ്രണയ കാവ്യം ഇഷ്ടപ്പെട്ടു എങ്കില്‍ എനിക്ക് സന്തോഷമേ ഉള്ളു.എനിക്ക് തോന്നിയത് മുകളില്‍ പറഞ്ഞതാണ്‌.യോജിക്കണം എന്ന് യാതൊരു നിര്‍ബന്ധവും എനിക്കില്ല .പിന്നെ ഈ പോസ്റ്റില്‍ പറഞ്ഞതില്‍ എന്തിനോടാണ്‌ യോജിപ്പില്ലാത്തത് എന്ന് പറഞ്ഞിരുന്നെകില്‍ നന്നായി അത്ര തന്നെ .പേരുകള്‍ മാറിപ്പോയത് തെറ്റ് തന്നെയാണ്.അതിനുള്ള കാരണവും പറഞ്ഞല്ലോ .പക്ഷെ നിങ്ങളെ കുത്തി കൊല്ലുന്നത് അയല്‍പക്കത്തെ ഗോപാലനായാലും പത്തു കിലോമീറ്റര്‍ ദൂരെ താമസിക്കുന്ന പീതാംബരന്‍ ആയാലും നിങ്ങളെ സംബന്ധിച്ചിടത്തോളം എന്താ വ്യത്യാസം ?അത് പോലെയല്ലേ ഉള്ളു ഇതും ?

  ReplyDelete
  Replies
  1. 167 minute padathinte തുടക്കത്തില്‍ കണ്ടതാ.നാന്‍ കയറിയ തിയറ്ററുകാര്‍ 10 മിനുറ്റ് വെട്ടി.അത് കൊണ്ട് സ്വല്പം രെക്ഷപ്പെട്ടു

   Delete
  2. 167 മിനിട് .അതില്‍ 10 തിയറ്ററുകാര്‍ വെട്ടിയത് കൊണ്ട് രെക്ഷപ്പെട്ടു

   Delete
 13. "ഒന്ന് പരിശുദ്ധമായ ജീവശാസ്ത്രപരമായ ആവശ്യങ്ങളില്‍ നിന്നും ഉടലെടുക്കുന്നത് രണ്ടു ജാതി മത സാമ്പത്തിക സാമൂഹ്യ എല്ലാം ഒത്തിണങ്ങിയ ആളെ കണ്ടു പിടിക്കുമ്പോള്‍ ഉണ്ടാകുന്ന തികച്ചും പ്രായോഗികമായ അഡ്ജസ്റ്റ്മെന്‍റ് പ്രണയം"

  Athu kalyanam alle?? Premam aano??

  ReplyDelete
 14. നിശബ്ദത സംഗീതമാകുന്ന ഒട്ടനവധി സന്ദർഭങ്ങളും സിനിമയിലുണ്ട്. അതാസ്വദിക്കുവാൻ ബുദ്ധിമുട്ടുള്ളവർ ആ വഴിക്ക് പോകാതിരിക്കുന്നത് നല്ലതായിരിക്കും. നല്ല പ്രേക്ഷകന്റെ ആസ്വാദനത്തെ എന്തിനു വെറുതെ തടസ്സപ്പെടുത്തണം? ‍കട: സിനിമാടാക്കീസ്

  ReplyDelete
 15. fahad fazil pora prithvirajayairunekill nannyairunnu
  Angenyenkil..................................

  ReplyDelete
 16. ശ്രീ ഫഹദ് ഫാസില്‍ പെണ്ണ് പിടിയന്‍ ആയി അഭിനയിച്ചാലും കൊലപാതകി ആയി അഭിനയിച്ചാലും അദ്ദേഹത്തിന്‍റെ ഒരു സ്ഥായിയായ ഭാവം നിഷ്ക്കളങ്കതയാണ് .(അതേലും ഉണ്ടല്ലോ എന്ന് സമാധാനിക്കാം) . pinne ella bhavangalum varunna lokacinemayile ore oru nadan prithiviraj matharam ennum ezhuthamayirunnu...............

  ReplyDelete
  Replies
  1. ഫഹദ് ഫാസില്‍ മോശമായി എന്നൊരു ധ്വനി മുകളില്‍ പറഞ്ഞ പരാമര്‍ശത്തില്‍ ഉണ്ടെന്നു തോന്നിച്ചു എങ്കില്‍ അതെന്‍റെ പരാജയമാണ്.ഈ റോളില്‍ അദ്ദേഹം ചെയ്യേണ്ടത് ആ ഭാവം തന്നെയാണ് .ഒരു സംഘട്ടന രംഗത്തില്‍ ഒഴികെ ഒരിടത്തും അദ്ദേഹം മോശമാക്കിയില്ല എന്ന് തന്നെയാണ് എന്‍റെ അഭിപ്രായം . ഒരിക്കലും തീരാത്ത, രണ്ടേ മുക്കാല്‍ മണിക്കൂര്‍ നീളുന്ന, നിശബ്ദത സംഗീതമാകുന്ന, ഒന്നുമില്ലാത്ത, ഒരു ചിത്രത്തില്‍ പാവം എന്ത് ചെയ്യാനാ

   Delete
 17. ഞാന്‍ ചിത്രം കണ്ടില്ല.... പക്ഷെ ഇനി സമാധാനമായി കാണാം വളരെ നല്ല ചിത്രം ആയിരിക്കും എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്......
  കാരണം
  Balcony40 മോശം അഭിപ്രായം പറഞ്ഞു.....
  സമാധാനമായി....

  ReplyDelete
  Replies
  1. ഞാന്‍ മോശമാണ് എന്ന് പറഞ്ഞ ഒത്തിരി ചിത്രങ്ങള്‍ ഉണ്ട് അനിയാ , ദ്രോണ മുതല്‍ കാസനോവ വരെ പലതും അവയെല്ലാം കണ്ടു ആസ്വദിച്ച ഒരു പ്രേക്ഷകന് ആണ് നിങ്ങള്‍ എങ്കില്‍ ഈ ചിത്രം നിങ്ങള്‍ക്കുള്ളതാണ്. ഇന്നു തന്നെ ആസ്വദിച്ച് കാണുക :)

   Delete
 18. Kalakki prekshaka kalakkan review, new generation kuppiyil varunna emmathiri filmukal ellam nallathanennu parayunna oru koottar ivideyundu, avr matrame e film nallathanennu parayu... allathe cash mudakki film enjoy cheyyan pokunna aarkkum e film istapedilla.... nalla reviewinu orikal koodi nandi....

  ReplyDelete
 19. mr prekshakan ...
  nattukarkku mottamano brandu .. ado ninakkooo

  ReplyDelete
 20. പ്രിയ പ്രേക്ഷകനോട്

  താങ്കളുടെ നിരൂപണ പാടവം എങ്ങോ കൈമോശം വന്നു എന്ന് കരുതേണ്ടിയിരിക്കുന്നു. നിലവാര തകര്‍ച്ച എഴുത്തില്‍ അനുഭവപെടുന്നു.

  അല്പം ശ്രദധിച്ചാല്‍ നന്ന്..

  പ്രേക്ഷകന്റെ നിരൂപണങ്ങള്‍ ഒരുകാലത്ത് പക്ഷപാത രഹിത മായി തോന്നിയിരുന്നു.

  അന്നയും റസൂലും ഒരു നല്ല പടമാണെന്ന് എനിക്ക് തോന്നി, ചില നല്ല reviews വായിച്ചു

  Shaji T.U ന്റെ റിവ്യൂ ഒന്ന് വായിച്ചു നോക്കു

  ReplyDelete
  Replies
  1. എന്തായാലും പാടവം നഷ്ട്ടപെട്ടു . ഇനിയിപ്പോള്‍ ഉള്ളത് കൊണ്ട് ജീവിക്കാം അല്ലാതെ എന്ത് പറയാനാ .

   ഷാജി ടി യു അദ്ദേഹത്തിന്‍റെ അഭിപ്രായം പറയും ഞാന്‍ എന്‍റെയും അത് ഒന്നകനമെന്നു എന്താ എത്ര നിര്‍ബന്ധം ?

   Delete
 21. എന്തായാലും പാടവം നഷ്ട്ടപെട്ടു . .. ethu ullathaa.

  ReplyDelete
 22. ippol aalkaaru parayunnathu ee film...2.30 to 2.45 hrs marthre ulloo ennanu..dnt knw what hpnd ..njan releasing show kandathaanu.188minutes aanu sensor certificate il undarunna length..but correct 3hours n 5minutes eduthu padam theeran :(

  ReplyDelete
  Replies
  1. sensor certificatil 167 minut mathrame ullu

   Delete
 23. ഇവിടെ ലിങ്ക് പോസ്റ്റ്‌ ചെയ്തു കണ്ടു പഠിക്കാന്‍ പറഞ്ഞ ഒരു അനോണിയോട്‌ :

  പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് . ക്രിസ്മസ് മാഡി കൊണ്ടുപോയി എന്നും , ബാവുട്ടി മമ്മുട്ടിയുടെ പരാജയ പരമ്പരക്ക് അറുതി വരുത്തി എന്നും ഒരു ഉളുപ്പും ഇല്ലാതെ എഴുതുന്ന മുഖ്യധാര മാധ്യമ /പോര്‍ട്ടലുകളില്‍ നിന്നും പഠിക്കുക എന്നത് എനിക്ക് ബുദ്ധിമുട്ടാണ്.പിന്നെ എന്‍റെയും അവരുടെയും അഭിപ്രായം ഒന്നായിരിക്കണം എന്നും അവനിഷ്ട്ടപെട്ടു എന്നത് കൊണ്ട് ഞാനും ഇഷ്ട്ടപെട്ടോണം എന്ന് പറയുന്നത് കഷ്ട്ടമല്ലേ അനിയാ ?

  ReplyDelete
 24. പടം എനിക്ക് ഇഷ്ടമായതാണ്...
  പക്ഷേ പ്രേക്ഷകന്‍ പറഞ്ഞതിലും കാര്യം ഉണ്ട്.
  (വാഴയും ചീരയും ഒരുമിച്ചു നനച്ചതല്ല :D )
  കുറച്ച് ദൈര്‍(ഖ്യം) കൂടി പോയി. പിന്നെ സണ്ണി-യുടെ story line അങ്ങേ അറ്റം അരോചകമായിരുന്നു.
  നല്ല live ആയി എടുത്തു വെച്ചിരിക്കുന്നു എന്നതാണു പ്രധാന plus point.
  (അനുരാഗ് കശ്യപിന്റെ cameraman അത്രയെങ്കിലും ചെയ്യണ്ടേ!)
  നമ്മുടെ സിനിമകള്‍ studio dubbingഎന്നെന്നേക്കുമായി ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..

  ithu kand ishtapedanja oru suhruth paranjath
  "onnumilleda aa ******(anoop menon's slang)****** padathil..
  nammal nerittu kaanunna pole oronnu eduthu vechirikkunnu.
  athu kaanan theatr.il pokenda karyam undo, nammal ennum kaanunnatha alle" ennaanu.!
  angane paranjal entha ipo parayka!

  സുല്ല്...

  ReplyDelete
 25. ###ചേട്ടന്‍ ഹൈദര്‍ സിനിമ തീരുന്ന വരെ ഗള്‍ഫില്‍ പോകാന്‍ പാസ്‌ പോര്‍ട്ടിനു വേണ്ടി പോലീസ് സ്റ്റേഷനില്‍ കേറി ഇറങ്ങുന്നു. ഇതിനു കഥയുമായി ഒരു ബന്ധവും ഇല്ല . (ഇവിടെ ഒരു പൂര്‍ണതയ്ക്ക് വേണ്ടി പോലീസുകാര്‍ക്ക് ഒരു ചന്ദന കുറിയും, കൊന്തയും കൂടി ആകാമായിരുന്നു . അപ്പോഴല്ലേ ആ സാമൂഹ്യ പ്രസക്തി തെളിയു !!).###

  ചിരിപ്പിച്ചു പ്രേക്ഷക..:))

  ReplyDelete
 26. ENTHU CINEMA ETHU REETHIYIL IRAKKIYAALUM, THETTU KANDUPIDICHU KURIOSILETTUNNA EE REETHI ORU SARAASHARI MALAYALIYUDE THANI SWABHAVAM AANU KANNIKKUNNATHU. ORU THETTUM KAANATHA ORU MALAYALA CINEMAYUDE PERU PARANJU THAROO PLEASE... KAZHINJA 2,3 VARSHATHINDAYIELTHU MATHI.

  ReplyDelete
 27. ENTHU CINEMA ETHU REETHIYIL IRAKKIYAALUM, THETTU KANDUPIDICHU KURIOSILETTUNNA EE REETHI ORU SARAASHARI MALAYALIYUDE THANI SWABHAVAM AANU KANNIKKUNNATHU. ORU THETTUM KAANATHA ORU MALAYALA CINEMAYUDE PERU PARANJU THAROO PLEASE... KAZHINJA 2,3 VARSHATHINDAYIELTHU MATHI.

  ReplyDelete
 28. <<, ഈ കാലഘട്ടത്തില്‍ നടക്കാന്‍ ഒരു സാധ്യതയും ഇല്ലാത്ത ഒരു പ്രമേയം ന്യൂ ജനറേഷന്‍ കുപ്പിയില്‍ അടച്ചു ഇറക്കിയി രിക്കയാണ്>>

  ഹോ താങ്കള്‍ ആണ് അല്ലെ ഓരോ കാലഘട്ടത്തിലും എന്തൊക്കെ നടക്കാം എന്ന് തീരുമാനിക്കുന്ന ആള്‍.

  ആദ്യമേ കഥാ തന്തുവിനെ അങ്ങനെ ഒരു മൂലയ്ക്ക് ഇരുത്തിയാല്‍ പിന്നെ എന്തും പറയാമല്ലോ അല്ലെ :)

  ReplyDelete