Friday, September 23, 2011

എന്ത് കൊണ്ട് ?????

പ്രബുദ്ധരായ സിനിമാ ആസ്വാദകരും അതിലുപരി ബൌധികതയുടെ അടിത്തട്ടു കണ്ട നിരൂപകരും കൊണ്ട് സമ്പന്നം ആണല്ലോ നമ്മുടെ ഈ കൊച്ചു കേരളം.ഇതൊക്കെ ആയിട്ടും മലയാള സിനിമയുടെ നിലവാരം നാള്‍ക്കു നാള്‍ താഴോട്ട് വരുന്ന കാഴ്ച ആണ് നാമെല്ലാം കാണുന്നത്.അതിന്‍റെ കാരണങ്ങള്‍ എന്തോ ആകട്ടെ ഒരു സാധാരണ പ്രേക്ഷകന്‍ എന്ന നിലയില്‍ യുണിവേര്‍സല്‍ ബ്ലോഗ്ഗര്‍ ഡോ. പ്രേക്ഷകന് മനസിലാകാത്ത അഥവാ ഉത്തരം അറിയാത്ത ചില സംശയങ്ങള്‍/ചോദ്യങ്ങള്‍ ആണ് ഈ പോസ്റ്റിനു ആധാരം .

സമത്വ സുന്ദര സാഹോദര്യം വിളയുന്ന ഈ നാട്ടില്‍ പ്രമുഖ പത്രങ്ങള്‍,ചാനലുകള്‍,ബ്ലോഗുകള്‍ തുടങ്ങിയ മാധ്യമങ്ങള്‍ പിന്നെ പ്രബുദ്ധരായ സിനിമാ ആസ്വാദക സിംഹങ്ങള്‍ തുടങ്ങിയവര്‍ എന്ത് കൊണ്ട് ........

1 ) ജയരാജ്‌ സംവിധാനം ചെയ്ത മമ്മുട്ടി ചിത്രമായ ലൌഡ് സ്പീക്കര്‍ ആ വര്‍ഷത്തെ ഭയങ്കര സംഭവമായി ആഘോഷിച്ചപ്പോള്‍ . സമാനമായ വിഷയം തികച്ചും മര്യാദക്കും വൃത്തിയായും ഒരുക്കിയ പുതുമുഖ സംവിധായകനും ജയസൂര്യയും (ചിത്രം : ജനപ്രിയന്‍)പൂര്‍ണമായി അവഗണിക്കപ്പെട്ടത് എന്ത് കൊണ്ട്?
(രണ്ടു ചിത്രങ്ങളിലും പ്രതിപാദിച്ച വിഷയം പറഞ്ഞു പഴകിയതാണ് എന്ന സത്യം നമുക്ക് തല്ക്കാലം വിടാം )

2 ) 2010 ദിലീപ് എന്ന നടന്‍റെ വര്‍ഷം ആയിരുന്നു എന്ന സത്യം (മേരിക്കുണ്ടൊരു കുഞ്ഞാട്,കാര്യസ്ഥന്‍ എന്നീ വന്‍ വിജയങ്ങളും പാപ്പി അപ്പച്ചാ എന്ന ചെറിയ വിജയവും) അവഗണിച്ചു പ്രാഞ്ചിയേട്ടനും,ശിക്കാരും മഹാവിജയങ്ങള്‍ ആയിരുന്നു എന്ന് സ്ഥാപിക്കാന്‍ വീര്‍പ്പു മുട്ടുന്നത് എന്ത് കൊണ്ട്?

3 ) അന്‍വര്‍ എന്ന ചിത്രത്തിന് മികച്ച തുടക്കം ലഭിച്ചു എന്ന നടന്‍ പ്രിഥ്വിരാജിന്‍റെ വാചകം അയാളുടെ വിവരകേടിന്റെയും അഹങ്കാരത്തിന്റെയും പ്രതീകം ആകുമ്പോള്‍ പഴശ്ശിരാജാ എന്ന ചിത്രം ബെന്‍ഹറിനെകാല്‍ മികച്ച ചിത്രമാണെന്ന് പറഞ്ഞ എം ടി യുടെ വാചകം വിനയത്തിന്‍റെ നേര്‍ രൂപവും ആകുന്നത്‌ എന്ത് കൊണ്ട് ?

4 ) ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തെ പാടി പുകഴ്ത്താന്‍ വെമ്പല്‍ കൊള്ളുമ്പോള്‍ അതിനൊപ്പം ഇറങ്ങിയ,അത്രയും തന്നെ അഥവാ അതിലും നന്നായ സഹസ്രം എന്ന സുരേഷ്ഗോപി ചിത്രം പൂര്‍ണ്ണമായി അവഗണിക്കപ്പെടുന്നത് എന്ത് കൊണ്ട് ?

5 ) 2010 ലെ വാര്‍ഷിക കണക്കെടുപ്പില്‍ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഹാപ്പി ഹസ്ബെന്‍സ് എന്ന ചിത്രം നേടിയ മികച്ച വിജയത്തെ അവഗണിക്കുകയും അതിനു ശേഷം അദേഹം സംവിധാനം ചെയ്ത ഫോര്‍ ഫ്രണ്ട്സ് എന്ന ചിത്രത്തിന്‍റെ പരാജയം ആഘോഷം ആക്കുകയും ചെയ്യപ്പെടുന്നത് എന്ത് കൊണ്ട് ?

6 ) പ്രണയം എന്ന ചിത്രത്തെ വിജയിപ്പിക്കാന്‍,അതില്‍ മോഹന്‍ലാല്‍ എന്ന നടന്‍റെ കഥാപാത്രമാണ് അത്യുഗ്രന്‍ എന്ന് സ്ഥാപിക്കാന്‍ അഹോരാത്രം വിശ്രമം ഇല്ലാതെ പണിയെടുക്കുമ്പോള്‍ ദേശീയ അംഗീകാരം പോലും നേടിയ ആദാമിന്‍റെ മകന്‍ അബു എന്ന ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന ഒരു പകുതി ശ്രമം പോലും നടത്തി കാണാത്തത് എന്ത് കൊണ്ട് ?
(ഏതു അളവ് കോല്‍ ഉപയോഗിച്ചാലും പ്രണയത്തിനു മുകളില്‍ ആണ് പുതുമുഖം സംവിധാനം ചെയ്ത അബു എന്ന് ഞാന്‍ വിശ്വസിക്കുന്നു ).

7 ) ഈ വര്‍ഷം ഇറങ്ങിയ നാലു മമ്മുട്ടി ചിത്രങ്ങളും (ഓഗസ്റ്റ്‌ 15,doubles,മുംബൈ,ദ ട്രെയിന്‍) രണ്ടാഴ്ച തികയ്ക്കാതെ
തീയട്ടെര്‍ വിട്ടു എന്ന സത്യത്തെ "പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിയാതെ പോയി" എന്ന മൃദുവാചകത്തില്‍ ഒതുക്കുമ്പോള്‍ സുപ്പര്‍ താരങ്ങള്‍ അല്ലാത്ത നടന്‍മാരുടെ ഇതിലും ഭേദപ്പെട്ട പരാജയങ്ങളെ (ഇത്രയും വലിയ ഗതികേട് ഈ വര്‍ഷം അറിയപ്പെടുന്ന ഒരു നായകനടനും മലയാളത്തില്‍ ഉണ്ടായിട്ടില്ല എന്നത് സത്യം) ഉത്സവം ആക്കുകയും വിജയങ്ങളെ അവഗണിക്കുകയും ചെയ്യുന്നത് എന്ത് കൊണ്ട് ?
(ഒറ്റയ്ക്ക് പടം ഇറക്കിയാല്‍ ഓടുമോ എന്നത് തര്‍ക്ക വിഷയമായ മറ്റേ അമ്മാവനെ തല്ക്കാലം ഇവിടെ വിടാം) .

8 )കഴിഞ്ഞ വര്‍ഷം ഏറ്റവും മികച്ച വിജയം എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രം ആയിരുന്നു എന്ന് (കുറഞ്ഞ ചെലവില്‍ എടുത്തു കൂടുതല്‍ കാശു നേടിയ ചിത്രം എന്ന മാനദന്ധം വെച്ച് ) സമ്മതിക്കാന്‍ വാര്‍ഷിക കണക്കെടുപ്പുക്കാര്‍ ഭയപ്പെടുന്നത് എന്ത് കൊണ്ട് ?

9 ) ശ്രേയ ഘോഷലിനെ പോലുള്ള അന്യഭാഷാ ഗായികമാരുടെ മുന്നില്‍ മലയാള സിനിമ ഓചാനിച്ചു നില്‍ക്കുകയാണ് അഥവാ മലയാളികളായ ഗായികമാര്‍ക്ക് അതേ പരിഗണന കിട്ടുന്നില്ല എന്ന ഗായിക ഗായത്രിയുടെ അഭിപ്രായം കൊതി കെറുവ് ആകുമ്പോള്‍ ജെ പി ദത്ത എന്ന സംവിധായകന്‍ ബോംബയിലെ മേജര്‍ രവി ആണെന്ന സംവിധായകന്‍ രഞ്ജിത്ന്‍റെ പ്രസ്താവന പക്വതയുള്ള യാഥാര്‍ത്ഥ്യ ബോധത്തിന്‍റെ പ്രതീകം ആകുന്നതും സംഗതി എത്രയും പെട്ടന്ന് കുഴിച്ചു മൂടപ്പെടുന്നതും എന്ത് കൊണ്ട് ?

10 ) ഹാസ്യ ചിത്രങ്ങളുടെ രാജാക്കന്മാരായ റാഫി മെക്കാര്‍ട്ടിന്‍,മോഹന്‍ലാല്‍,ദിലീപ്,ജയറാം എന്നിവര്‍ അഭിനയിച്ച ചൈനാ ടൌണ്‍ ബുദ്ധി വീട്ടില്‍ വെച്ചിട്ട് വന്നു കാണേണ്ട അവധിക്കാല ആഘോഷ ചിത്രമായി ഒരു പ്രതീക്ഷയും ഇല്ലാതെ കാണുമ്പോള്‍.ജീവിതത്തില്‍ ആദ്യമായി ഒരു ഹാസ്യചിത്രം ചെയ്യുന്ന പ്രിത്വിരാജും ഒരു നിലവാരവും ഇല്ലന്നു തെളിയിച്ച ദീപു കരുണാകരനും ഒരുക്കുന്ന തേജാഭായ് മാനം മുട്ടുന്ന പ്രതീക്ഷകളുമായി ഒരു ഉദാത്ത ഹാസ്യ ചിത്രം ആസ്വദിക്കാനായി കാണുന്നത് എന്ത് കൊണ്ട്?
(ഏതാണ്ട് ഒരേ നിലവാരത്തില്‍ ഉള്ള രണ്ടു ചിത്രങ്ങളില്‍ ആദ്യതെത് മൃദുവായി വിമര്‍ശിക്കപ്പെടുമ്പോള്‍ രണ്ടാമതെതിനെ വലിച്ചു കീറി ഒട്ടിക്കുന്നു.എന്ത് കൊണ്ട് ?)

11 ) മേല്‍ പറഞ്ഞ ചോദ്യത്തിന് രണ്ടു ചിത്രങ്ങളെ താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ല എന്ന് പറയുന്ന നിക്ഷ്പക്ഷ,നല്ല സിനിമക്ക് വേണ്ടി പടപോരുതുന്ന ആസ്വാദകന്‍ എന്തിനു വിമര്‍ശിക്കേണ്ടി വരുമ്പോള്‍ ഒന്ന് പറഞ്ഞു രണ്ടാമതെതിനു വടക്കന്‍ വീരഗാഥ,കിരീടം,മൃഗയ,ദശരഥം,കിലുക്കം ......... തുടങ്ങി ഏതോ കാലത്ത് നമ്മെ എല്ലാം രസിപ്പിച്ച ചിത്രങ്ങളുടെ ലിസ്റ്റ് നിരത്തുന്നത് എന്ത് കൊണ്ട്?

12 ) കഴിഞ്ഞ കൊല്ലം ഇറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും മനോഹരമായ ഗാനങ്ങള്‍ കരയിലേക്ക് ഒരു കടല്‍ ദൂരം എന്ന ചിത്രത്തിലേത് ആയിരുന്നു എന്ന് പറയാന്‍ മടിക്കുന്നത് എന്ത് കൊണ്ട് ?

13 )സുരാജ് എന്ന നടന്‍ എല്ലാ സിനിമയിലും അഭിനയിക്കുന്നത് ഒരു പോലെ ആണ് എന്നിരിക്കെ കാര്യസ്ഥന്‍,തേജാഭായി എന്നീ ചിത്രങ്ങളിലെ അഭിനയം രൂക്ഷ വിമര്‍ശനത്തിനു ഇരയാവുകയും ശിക്കാര്‍,ക്രിസ്ത്യന്‍ ബ്രദേര്‍സ് എന്നീ ചിത്രങ്ങളിലെ സമാന നിലവാരത്തിലുള്ള അഭിനയം ഒരു വരി വിമര്‍ശനം പോലും ഉണ്ടാക്കാതെ കടന്നു പോകുകയും ചെയ്യുന്നത് എന്ത് കൊണ്ട് ?

14 ) ഡോ ലവ് എന്ന ചിത്രത്തില്‍ പ്രിത്വിരാജും എന്ന നടനും തുളസിദാസ്‌ എന്ന സംവിധായകന്‍റെ കുട്ടനാടന്‍ എക്സ്പ്രസ്സ്‌ എന്ന ചിത്രത്തില്‍ ദിലീപും അഭിനയിക്കാന്‍ വിസമ്മതിച്ചത് വാര്‍ത്തയും ചര്‍ച്ചയും ആഘോഷവും ആകുമ്പോള്‍ ചിത്രീകരണം തുടങ്ങിയിട്ട് ഉപേക്ഷിച്ച ചക്രവും അത് പോലെ പ്രഖ്യാപിച്ചിട്ടു ഉപേക്ഷിച്ച നിരവധി സൂപ്പര്‍ താര ചിത്രങ്ങളും ഒരു ചോദ്യം പോലും ഉയര്‍ത്താത്തത് എന്ത് കൊണ്ട് ?

15 )കേരളത്തില്‍ ഏറ്റവും വെറുക്കപ്പെടുന്ന മനുഷ്യന്‍ പ്രിത്വിരാജ് എന്ന നടന്‍ ആണെങ്കില്‍ അയാളുടെ വിവാഹം ആരെയും അറിയിക്കാതെ രഹസ്യമായി നടത്തിയത് വിവാദം ആകുന്നത്‌ എന്ത് കൊണ്ട് ?

16 ) സുപ്പര്‍ താരം ചൈനാ ടൌണ്‍ പോലുള്ള നൂറാംകിട സിനിമകള്‍ എടുക്കുമ്പോള്‍ ആര്‍പ്പു വിളികളും ജയ് വിളികളും മുഴങ്ങുമ്പോള്‍ ഓസ്കാറിനു വേണ്ടിയുള്ള ഇന്ത്യയുടെ എന്‍ട്രി ആയി തിരഞ്ഞെടുക്കപ്പെടുന്നതിന്‍റെ തൊട്ടടുത്ത്‌ വരെ എത്തിയ ഉറുമി,ഏറ്റവും കുറഞ്ഞ പക്ഷം ഒരു നല്ല സിനിമക്ക് വേണ്ടിയുള്ള ശ്രമം ആയി എങ്കിലും കാണാന്‍ കഴിയാത്തത് എന്ത് കൊണ്ട് ?

17 ) മഹനീയം എന്നും ഉദാത്തം എന്നും അതതു കാലത്ത് മത്സരിച്ചു വാഴ്ത്തപ്പെടുന്ന പല സൂപ്പര്‍ താര ചിത്രങ്ങളും (ഭ്രമരം , പ്രാഞ്ചി,ഇപ്പോള്‍ പ്രണയവും) കേരളത്തിന്റെ അതിര്‍ത്തി കടന്നാല്‍ ആര്‍ക്കും വേണ്ടാതെ ആകുന്നതും.ആദാമിന്‍റെ മകന്‍ അബു പോലുള്ള ചിത്രങ്ങള്‍ അംഗീകരിക്കപ്പെടുകയും ചെയ്യുന്നത് എന്ത് കൊണ്ട് ?

18) ഈ കഴിഞ്ഞ ഓണത്തിന് കേരളത്തില്‍ ഏറ്റവും മികച്ച വിജയം നേടിയ സിനിമ ,കളക്ഷന്‍ നോക്കിയാല്‍ ,മങ്കാത്ത ആകുന്നത് എന്ത് കൊണ്ട് ?

19) അനാദി കാലത്ത് ഗള്‍ഫ് തുടങ്ങി മറ്റനേകം വിദേശ രാജ്യങ്ങളിലേക്കും ,ബംഗ്ലൂര്‍ തുടങ്ങിയ അന്യ സംസ്ഥാനങ്ങളിലേക്കുംകുടിയേറി,തിയറ്ററില്‍ അവസാനം കണ്ട സിനിമകളായ മണിച്ചിത്രത്താഴ്, മമ്മൂട്ടിയുടെ ഏതെങ്കിലും നല്ല പടം (സമാന സമയത്തെ അങ്ങനെ ഒരു സാധനം കിട്ടുന്നില്ല ) എന്നിവയുടെ മധുരിക്കുന്ന ഓര്‍മ്മകള്‍ അയവിറക്കി,ഈ രണ്ട് വെപ്പ് പല്ല് വെച്ച സിംഹങ്ങളുടെ പുതിയ ബൂലോക കൂറ പടപ്പുകള്‍ ഒന്ന് കാണാന്‍ പോലും മിനക്കെടാതെ ഏതെങ്കിലും കൂലി എഴുത്തുകാരന്‍ പറഞ്ഞത് വെച്ച് മാത്രം അവയെ ഉദാത്തം എന്ന് വിളിക്കുന്ന ജീവികളുടെ എണ്ണം കൂടി വരുന്നത് എന്ത് കൊണ്ട് ?

20) ദിലീപിന്റെയും, പ്രിഥ്വിരാജ് , കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ പുതിയ നിര നായകന്മാരുടെ പടങ്ങളില്‍ ഇഷ്ട്ടപ്പെട്ടതും ,അല്ലാത്തതുമായ സിനിമകളെ കുറിച്ച് , അതാത് അഭിപ്രായങ്ങള്‍ , സത്യസന്ധമായി (ഇത് അപേക്ഷികമാകം .പക്ഷെ എനിക്ക് മനസ്സില്‍ തോന്നുന്നത് പറയുന്നതാണ് എന്റെ സത്യസന്ധത ) ഈ ബ്ലോഗില്‍ പറയുമ്പോള്‍ എന്നെ ദിലീപ് /പ്രിഥ്വിരാജ് തുടങ്ങി പാവം വിനു മോഹന്‍റെ വരെ ഫാന്‍ ആയി ബ്രാന്‍ഡ്‌ ചെയ്യാന്‍ ചില വിവരദോഷികള്‍ ശ്രമിക്കുന്നത് എന്ത് കൊണ്ട് ?

കേരളത്തില്‍ (നെറ്റിലും,പുറത്തും ) അമ്മാവന്‍സ് ഫാന്‍സ്‌ ആന്‍ഡ്‌ കള്‍ച്ചര്‍ലെസ്സ് അസോസിയേഷന്‍ കൂതറകളുടെ അവനവന്‍മാരുടെ അമ്മാവന്മാര്‍ക്ക് ശേഷം പ്രളയം എന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടിയുള്ള പരാക്രമങ്ങള്‍ നിത്യേന കാണുന്ന (ഏറ്റവും പുതിയ ഉദാഹരണം പ്രണയം മലയാളത്തിലെ ഇതു വരെ ഇറങ്ങിയ ഏറ്റവും മികച്ച പ്രണയ ചിത്രം എന്ന പ്രചരണം
),സാമാന്യ ബോധം വല്ലവര്‍ക്കും പണയം വെച്ചിട്ടില്ലാത്ത ആര്‍ക്കും ഈ ചോദ്യങ്ങളുടെ ശരിയായ ഉത്തരങ്ങള്‍ അറിയാം . അല്ലാത്തവന്മാരെ ഉണര്‍ത്തി ബോധവത്കരിക്കാന്‍ ഒന്നും എനിക്ക് ഉദ്ദേശമില്ല.പക്ഷെ സാമാന്യബോധമുള്ള പ്രേക്ഷകര്‍ ഉണ്ടായാല്‍ മലയാള സിനിമ രക്ഷപ്പെടും എന്നര് തോന്നല്‍ എവിടെയോ കിടന്ന് കുത്തുന്നു ,അത് കൊണ്ട് ഇത്രയും ചോദിച്ചു എന്ന് മാത്രം .
ഇന്ത്യയില്‍ നിന്ന് ഓസ്കാര്‍ എന്‍ട്രി ആയി തിരഞ്ഞെടുക്കപ്പെട്ട ആദാമിന്‍റെ മകന്‍ അബു എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ശ്രീ സലിം അഹമ്മദിനും ഈ ചിത്രം നമുക്ക് കാണാന്‍ അവസരം ഒരുക്കിത്തന്ന ശ്രീ സലിം കുമാറിനും ഒപ്പം അവസാനഘട്ടം വരെ പരിഗണയില്‍ ഉണ്ടായിരുന്ന ഉറുമി എന്ന ചിത്രത്തിന്‍റെ പ്രവര്‍ത്തകര്‍ക്കും ഈ ബ്ലോഗിന്‍റെ പേരിലും യുണിവേര്‍സല്‍ ബ്ലോഗ്ഗര്‍ ഡോ പ്രേക്ഷകന്‍റെ പേരിലും ഹാര്‍ദവമായ അഭിനന്ദനങ്ങള്‍ അറിയിച്ചു കൊള്ളുന്നു

39 comments:

 1. മലയാള സിനിമയെ നന്നാക്കണമെന്ന് അതു ഉണ്ടാക്കുന്നവര്‍ക്ക് പോലും ഇല്ല, പിന്നെയെന്തിന് നമ്മള്‍ ബെജാരാവണം.. നമുക്ക് ഹിന്ദി തമിഴ് കൊറിയന്‍ പടങ്ങള്‍ കണ്ടു നിര്‍വൃതി ആദ്യം. അല്ലെങ്കില്‍ പഴയ നല്ല പടങ്ങള്‍... ഇടയ്ക്കു സാള്‍ട്ട് ആന്‍ഡ്‌ പെപ്പെരും ട്രാഫിക്കും ഒക്കെ വരുന്നുണ്ടല്ലോ, അതു മതി

  ReplyDelete
 2. താങ്കള്‍ പറഞ്ഞതിനോട് തൊണ്ണൂറ്റി ഒന്‍പത് ശതമാനവും യോജിക്കുന്നു. ഒരു വിയോജിപ്പ് ദിലീപ് എന്ന നടന്റെ(?) കാര്യത്തില്‍ മാത്രം. മിസ്റ്റര്‍ ബീന്‍ പരമ്പര ഇല്ലായിരുന്നു എങ്കില്‍ ഈ നടന്‍ ഉണ്ടാകുമായിരുന്നില്ല. ജയസൂര്യ, പൃഥിരാജ് തുടങ്ങി വിനു മോഹന്‍ വരെയുള്ള അഭിനേതാക്കളുടെ കൂട്ടത്തില്‍ ദിലീപിനെ ചേര്‍ക്കരുത്.

  ReplyDelete
 3. സിനിമയില്‍ വന്നിട്ട് ഒന്‍പതു വര്ഷം അയ പ്രിത്വിരാജും , പതിനാറു വര്ഷം ആയകുഞ്ചാക്കോബോബനും, വന്നിട്ട് ഇരുപതു വര്ഷം ആകാരായ നാല്‍പ്പത്തി നാല് വയസായ ദിലീപും താങ്കള്‍ക്ക് എന്നാണു പുതിയനിര നായകന്മാര്‍ ആയത് ..അമ്പതു വയസുള്ള താരത്തെ അമ്മാവന്‍ എന്ന് വിളിക്കുന്ന താന്കള്‍ ...എന്ത് കൊണ്ട് ദിലീപിനെ അറ്റ്‌ ലീസ്റ്റ് ഒരു കൊച്ചച്ചന്‍ എന്നെങ്കിലും വിളിക്കാത്തത് ?

  ReplyDelete
 4. adhyam review nilavaram shariyakkoo ...athinu shesham namukku cinema shariyakkam... OK

  ReplyDelete
 5. ജനപ്രിയന്‍ , ലൌട്സ്പീകേര്‍ ഒന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം ആ രണ്ടു ഫിലിം കണ്ടവര്‍ക് അറിയാം ...

  ReplyDelete
 6. പ്രേക്ഷകന്‍ തന്റെ പല പോസ്റ്റിലുമായി ഒരുപാട് പ്രാവിശ്യം പറഞ്ഞിട്ടുള്ള ക്കാര്യങ്ങള്‍ തന്നെയാണ് വീണ്ടും ഇവിടെ പറഞ്ഞിരിക്കുന്നത്
  നിങ്ങള്‍ പറയുന്നത് ആരും ശ്രദ്ധികുന്നില്ല എന്ന തോനലുകൊണ്ടാണോ ഇങ്ങനെ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നത്.
  അത് അങ്ങിനെ ആയതുകൊണ്ട് എന്തൊകൊണ്ട് ഇത് അങ്ങിനെ ആയില്ല എന്ന ചോത്യത്തിനു ഇവിടെ പ്രസക്തിയില്ല.

  ReplyDelete
 7. ഒന്നാമത്തെ പോയിന്റിനോട് വിയോജിപ്പ്. ലൌഡ് സ്പീക്കര്‍ ഇഷ്ടപ്പെട്ടിരുന്നു. ജനപ്രിയന്‍ ഈ ആഴ്ച കണ്ടു. സാമാന്യം മുഷിപ്പിച്ചു.

  ReplyDelete
 8. ഒരു കാലത്ത് പീറ പിള്ളേരായിരുന്ന ഇപ്പോഴത്തെ അമ്മാവന്മാര്‍ ഇന്നത്തെ ദീപു കരുണാകരനും, സജി സുരേന്ദ്രനും, വൈശാഖിനും , ഒക്കെ ഉള്ള standard പോലും ഇല്ലാത്ത സാജന്‍, പി. ചന്ദ്രകുമാര്‍, തമ്പികണ്ണന്താനം (പുള്ളി ചെയ്ത രണ്ടോ, മൂന്നോ പടങ്ങളൊഴിച്ചാല്‍ എല്ലാം Un-സഹിക്കബിള്‍ ആയിരുന്നു), ജേസി - തുടങ്ങിയവരുടെ പാടങ്ങളില്‍ അഭിനയിച്ചപ്പോഴും അവയൊക്കെ ഹിറ്റുകളോ സൂപ്പര്‍ ഹിറ്റുകാളോ ആയിരുന്നു. അന്നവര്‍ക്ക് രായുമോന്റെയോ ജനപ്രിയ മോന്റെയോ അത്ര പോലും star value ഉണ്ടായിരുന്നില്ല. അന്ന് അവര്‍ക്ക് വേണ്ടി വിലപിക്കാന്‍ റിബല്‍ ആകാന്‍ വേണ്ടി വിഡ്ഡിത്തരങ്ങള്‍ വിളിച്ചു കൂവുന്ന Blogger മാരും ഇല്ലായിരുന്നു.

  ഗള്‍ഫിലും അന്യ സംസ്ഥാനങ്ങളിലും നാട്ടില്‍ ഇറങ്ങുന്ന എല്ലാ മലയാള പടങ്ങളും ഇറങ്ങും. അന്യ ഭാഷ ചിത്രങ്ങള്‍ നാട്ടില്‍ ഇറങ്ങുന്നതിനു മുന്‍പേ ഇറങ്ങും. എല്ലാ പടങ്ങളും ഫാന്‍സ്‌ ശല്യം ഇല്ലാതെ കാണാനും പറ്റും. കൂടുതല്‍ പേരും വെപ്പ് പല്ല് കാരുടെ മോശം ചിത്രങ്ങള്‍ മോശം എന്നു തന്നെ പറയും. എന്നും പറഞ്ഞു ആയ കാലത്ത് പോലും പല്ല് പോയിട്ട്‌ അതിന്റെ കുരുപ്പ്‌ പോലും ഇല്ലാത്ത പുത്തന്‍ സിംഹങ്ങളെ വെറുതെ വാഴ്ത്തി തരം തഴാറീല്ല. ഗള്‍ഫില്‍ ആണെന്ന് കരുതി നാട്ടിലുള്ള ചില വിഡ്ഡീകളെ പോലെ അപ്പോ കണ്ടവനെ അപ്പോ എന്നു വിളിക്കാന്‍ പറ്റുമോ? പിന്നെ പഴയ സിംഹങ്ങള്‍ തന്നത്‌ മധുരിക്കുന്ന ഓര്‍മ്മകള്‍ ആണെന്ന് സമ്മതിച്ചു അല്ലേ? പുതിയ സിംഹങ്ങള്‍ ഈ തലമുരക്ക്‌ കൊടുക്കുന്ന ഓര്‍മകള്‍ ആലോചിച്ചിട്ട്‌ പേടിയാവുന്നു.

  ഷാജു

  ReplyDelete
 9. കമന്റിട്ട ഷാജുവിന് എന്റെ വക ഒരു പൊന്‍തൂവല്‍ !

  ReplyDelete
 10. Really hard hitting. if you read the comments above it will be really clear why malayalam movies are like this now a days.I belive this is the most sincierest post i had read recently.Please dont get discouraged by the blind yester decade heroes fans blabbering.Keep blogging.We all use to read your posts and discuss yourr observations.
  Are you soem one from the media world?
  Anyway All the best.keep going

  Anu

  ReplyDelete
 11. ഇതിലും ഭേദം ഈ സൂപ്പര്‍ താര മൂട് താങ്ങികളെ ഒറ്റയടിക്ക് കൊല്ലുന്നതായിരുന്നു !!!!!!!!!!

  ReplyDelete
 12. ഈ പോസ്റ്റില്‍ പറഞ്ഞ പല കാര്യങ്ങളും പലപ്പോഴും ചോദിക്കണം എന്ന് എനിക്കും തോന്നിയതാണ് .വളരെ നല്ലൊരു പോസ്റ്റ്‌. നന്ദി .

  ReplyDelete
 13. 3 )ബെന്‍ഹറുമായി താരതമ്യം ചെയ്തപ്പോള്‍ എല്ലാരും അംഗീകരിച്ചു കൊടുത്തു എന്ന് പറഞ്ഞത് ശരിയായില്ല. അതും കുറേപ്പേര്‍ എതിര്‍ത്തിരുന്നു.

  പിന്നെ തേജാഭായി വന്‍ ഹിറ്റെന്നാണ് പൃഥ്വി പറഞ്ഞത്, ആ സ്ഥിതിക്ക് അന്‍വറിനെക്കുറിച്ച് പറഞ്ഞത് ക്ഷമിക്കേണ്ടതായിരുന്നു....

  10) ആ പടത്തിനെക്കുറിച്ച് മാത്രം പറയരുത്... വൃത്തിക്കെട്ട സംരംഭം....

  12) ആ ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാരും കണ്ട് കാണില്ല(ഈ സമ്മതിക്കാത്തവര്‍ കണ്ട് കാണില്ല, ഞാനും)

  മറ്റേ ഫാന്‍സിന് താങ്കളുടെ പ്രിയതാരത്തോട്(താങ്കള്‍ തന്നെ പറഞ്ഞു താങ്കളെ അങ്ങനെ മുദ്രകുത്തുന്നു എന്ന്) ഉള്ള വെറുപ്പ് പോലെ. താങ്കള്‍ക്ക് മേല്പ്പറഞ്ഞ ഫാന്‍സുകാരുടെ സൂപ്പര്‍താരങ്ങളോട് എന്താ വെറുപ്പ്.....

  പ്രാഞ്ചിയേട്ടന്‍ ഇഷ്ടപ്പെട്ടു, ചൈനടൌണ്‍ വെറുപ്പിച്ചു

  ReplyDelete
 14. 3 ) ബെന്‍ഹര്‍നേകാള് ‍മികച്ചത് എന്ന് പറഞ്ഞത് ഒരിടത്തും പരസ്യമായി വിമര്‍ശന വിധേയമായതായി തോന്നുന്നില്ല.അര്‍ജുന്‍ എന്നൊരു ബ്ലോഗ്ഗര്‍ ഒഴിച്ചു ബാക്കി എല്ലാരും ആ പടം മഹാ അത്ഭുതം എന്ന ലൈനിനില്‍ ആയിരുന്നു എന്നാണ് ഓര്‍മ്മ.അല്ലാതുള്ള ഒരു ലേഖനം ആ പടം ഇറങ്ങിയ കാലത്ത് വന്നത് കാണിച്ചു തരാമോ ? (പറഞ്ഞത് തെറ്റാണെങ്കില്‍ തിരുത്താനാണ്).പറയുന്നത് ദൈവം ആണെന്ന് വെച്ച് എത്ര വലിയ ഒരു വിഡ്ഢിത്തരത്തെ അങ്ങനെ വിളിക്കാതിരിക്കുക മോശമല്ലേ ?

  10 ) ഇതു ശ്രീനിവാസന്‍ പണ്ട് പോളണ്ടിനെ പറ്റി മാത്രം പറയരുത് എന്ന് പറഞ്ഞ പോലെയാണല്ലോ . ( അത് വേണ്ടെങ്കില്‍ കണ്ടഹാര്‍, അലക്സാണ്ടര്‍, ഒരു നാള്‍ വരും ഏതെടുത്താലും ഏതൊക്കെ തന്നെയല്ലേ അവസ്ഥ???? )

  12 ) അത് തന്നെയാണ് ഞ്ഞാന്‍ ചോദിക്കുന്നത് മാധ്യമങ്ങള്‍ക്കും ഈ ബൂലോക പുലികള്‍ക്കും ഇങ്ങനെയുള്ള കാര്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക എന്നത് ഒരു കടമ ആയി തോന്നാതെ വരുമ്പോളാണ് ഇതൊക്കെ വെറും കൂലി എഴുത്താകുന്നത്.

  13 ) സൂപ്പര്‍ താരങ്ങളോട് എനിക്കൊരു വെറുപ്പുമില്ല മറിച്ചു അവരുടെ കാല്‍ച്ചുവട്ടില്‍ സ്വര്‍ഗം കാണുന്ന, റാന്‍ പറഞ്ഞു വാ പൊത്തി നില്‍ക്കുന്ന മാധ്യമങ്ങലോടാണ് (അതില്‍ ബൂലോകവും പെടും ) എനിക്ക് വെറുപ്പ്‌


  ഒരു കാലത്ത് പീറ പിള്ളേരായിരുന്ന ഇപ്പോഴത്തെ അമ്മാവന്മാര്‍ ഇന്നത്തെ ദീപു കരുണാകരനും............................

  അന്ന് മുന്‍ നിരയില്‍ ഉണ്ടായിരുന്ന നസീറും മധുവും ചെയുന്നത് മാത്രമാണ് (അഥവാ എന്ത് ചെയ്താലും അതാണ് ) നല്ലത് എന്ന് പറയുന്ന ആരാധക/അടിമ സമൂഹം ഇല്ലായിരുന്നു.അന്നത്തെ രണ്ടാം കിട സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിച്ചു പോന്ന ഇവരുടെ പടം വിടുമ്പോള്‍ വെളിയില്‍ കൂവാന്‍ നസീര്‍ മധു ആരാധകര്‍ പോകില്ലായിരുന്നു (അകത്തു കേറിയും അലമ്പ് ഉണ്ടാക്കില്ലായിരുന്നു).

  സാദിഖ്‌ , ഇതു പോലെയുള്ള ചോദ്യങ്ങള്‍ക്ക് പ്രസക്തി കുറയുമ്പോള്‍ ആണ് മലയാള സിനിമയുടെ പ്രസക്തി കുറയുന്നത് എന്നത് എന്‍റെ വിശ്വാസം .

  ReplyDelete
 15. "ആരാധക/അടിമ സമൂഹം ഇല്ലായിരുന്നു.അന്നത്തെ രണ്ടാം കിട സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിച്ചു പോന്ന ഇവരുടെ പടം വിടുമ്പോള്‍ വെളിയില്‍ കൂവാന്‍ നസീര്‍ മധു ആരാധകര്‍ പോകില്ലായിരുന്നു ......." - ഈ പറയുന്ന അടിമ/ആരാധക സമൂഹം വിചാരിച്ചാല്‍ വിജയിക്കുന്നതോ/പൊളിയുന്നതോ ആണോ ഒരു സിനിമ. അങ്ങനെ എങ്കില്‍ പുതിയ മുഖം, ട്രാഫിക്, സാള്‍ട്ട്&പെപ്പര്‍,etc.തുടങ്ങിയ ചിത്രങ്ങള്‍ എങ്ങനെ ഇവിടെ വിജയിച്ചു.Dr.ലവ് പ്രണയത്തെ എങ്ങിനെ കടത്തി വെട്ടി. നിങ്ങള്‍ തന്നെ മേല്പറഞ്ഞ മമ്മൂട്ടി ചിത്രങ്ങള്‍ എങ്ങിനെ പരാജയപെട്ടു. അപ്പോള്‍ അതൊന്നുമല്ല കാര്യം. നല്ല സിനിമകളില്‍ ഭൂരി ഭാഗവും വിജയിക്കതന്നെ ചെയ്യും. അതു ആരഭിനയിച്ചാലും ഗള്‍ഫ്‌-അന്യസംസ്ഥാന-സ്വദേശ ഭേദം ഇല്ലാതെ ആളുകള്‍ കാണും. ഒരു നിബന്ധന മാത്രം പടം നന്നായിരിക്കണം.

  "ജെ പി ദത്ത എന്ന സംവിധായകന്‍ ബോംബയിലെ മേജര്‍ രവി ആണെന്ന സംവിധായകന്‍ രഞ്ജിത്ന്‍റെ പ്രസ്താവന പക്വതയുള്ള യാഥാര്‍ത്ഥ്യ ബോധത്തിന്‍റെ പ്രതീകം ആകുന്നതും സംഗതി എത്രയും പെട്ടന്ന് കുഴിച്ചു മൂടപ്പെടുന്നതും എന്ത് കൊണ്ട്" - ഈ കാര്യത്തില്‍ ചിലരെങ്കിലും വിമര്‍ശിക്കയല്ലാതെ ആരും രഞ്ജിത്ത്‌-നെ അനുകൂലിച്ച്‌ കണ്ടില്ല. പിന്നെ പറയാന്‍ വേണ്ടി പറയാം അത്രമാത്രം.

  നിങ്ങള്‍ പറഞ്ഞ 10-ആമത്തെ പോയിന്റ്-നോട് യോജിക്കുന്നു. ചൈന ടൌണ്‍-ഇന്റെ വിജയം അനര്‍ഹം തന്നെ അതിനെ പ്രകീര്‍ത്തിച്ചവര്‍ വിമര്‍ശനത്തിനു ആര്‍ഹര്‍ തന്നെ. അതു പോലെ തന്നെ തെറ്റല്ലേ സഹോദരാ ഏതാണ്ടു അതേ നിലവാരമുള്ള തേജാ ഭായി-യ്യെ പൊക്കി റിവ്യൂ എഴുതുന്നത്‌.

  ഷാജു

  ReplyDelete
 16. 1) ജയരാജ് സംവിധാനം ചെയ്ത ലൗഡ് സ്പീക്കറിലെയും ബോബന്‍ സാമുവേല്‍ സംവിധാനം ചെയ്ത ജനപ്രിയന്‍ എന്ന ചിത്രത്തിലെയും നായക കഥാപാത്രങ്ങള്‍ തമ്മില്‍ ചില സാദൃശ്യങ്ങള്‍ ഉണ്ട് എന്നത് സത്യമാണ് എന്നാല്‍ ഈ രണ്ടു സിനിമകളുടെയും പ്രമേയങ്ങള്‍ വളരെ വ്യത്യസ്തം തന്നെ ആണ് .മൈക്കിനെ അവതരിപ്പിച്ച മമ്മൂട്ടിയുടെ അഭിനയം വളരെ വ്യത്യസ്തം തന്നെ ആയിരുന്നു , പ്രിയദർശ നെ അവതരിപ്പിച്ച ജയസൂര്യ യേക്കാള്‍ .ജയസൂര്യ യുടെ അഭിനയം കൊള്ളില്ല എന്നല്ല ഞാന്‍ പറഞ്ഞത് മമ്മൂട്ടിയുടെ മൈക്കിനെ അപേക്ഷിച്ച് വളരെ താഴ്ന്നതായിരുന്നു എന്നാണ് . അത് ചിലപ്പോള്‍ മമ്മൂട്ടിയുടെയും ജയരാജിന്റെയും ഇത്രയും വര്‍ഷത്തെ പരിചയം കൊണ്ടാവാം . മാത്രമല്ല പലപ്പോഴും ജയസുര്യയുടെ പ്രിയദർശന്‍ മൈക്കിനെ അനുകരിക്കുന്നതായും തോന്നി .
  2) മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിലെ കുഞ്ഞാടിനെ ദിലീപ് എന്ന നടന് മാത്രമേ ചെയ്യാന്‍ പറ്റൂ എന്നുള്ളത് അദ്ദേഹം തെളിയിച്ചതാണ് . അത് അന്ഗീകരിക്കുകയും ചെയ്യുന്നു.
  പക്ഷെ കാര്യസ്ഥന്‍ , പാപ്പീ അപ്പച്ചാ എന്നീ സിനിമകള്‍ സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് കണ്ടു കൊണ്ടിരിക്കാന്‍ പറ്റില്ല എന്ന സത്യം ഞാന്‍ പറയേണ്ട ആവശ്യം ഉണ്ട് എന്ന് തോന്നുന്നില്ല .
  സാമ്പത്തികമായി വിജയിച്ചു എന്നത് ശരി തന്നെ. കാരണം ആ സമയത്ത് വേറെ നല്ല ചിത്രങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന വസ്തുത നാം മറക്കരുത് .തമ്മില്‍ ഭേതം തൊമ്മന്‍ എന്ന് മാത്രം വിചാരിച്ചാല്‍ മതി ..
  3) പ്രിഥ്വിരാജ പറഞ്ഞതല്ലേ ..നമ്മള്‍ മൈന്‍ഡ് ചെയ്യണ്ട .പുള്ളിയുടെ പടങ്ങള്‍ ഏത് ഇറങ്ങിയാലും ഈ അഭിപ്രായം പറയാറുള്ളതാണ് ..അയാളുടെ കരിയറില്‍ ഒരു സോളോ ഹിറ്റ്‌ മാത്രമേ ഉള്ളൂ എന്നത് ഒരു വിടടിയെപ്പോലെ മറന്നിട്ടാണ് ഈ ഗീര്‍വാണം .. ഈ മാന്യന്‍ വാ തുറക്കാതിരിക്കമെങ്കില്‍ കുറച്ച്‌ ദിവസം കൂടി അദ്ധേഹത്തിന്റെ സിനിമകള്‍ ഓടും എന്നതാണ് എന്റെ അഭിപ്രായം.
  4) ഇതില്‍ താങ്കള്‍ പറഞ്ഞത് സത്യം തന്നെ ആണ് ..പക്ഷെ ആ ചിത്രം വിജയിക്കതിരുന്നതിനു കാരണം പ്രേക്ഷകരുടെ കുറ്റം ആണെന്ന് തോന്നുന്നില്ല .സുരേഷ് ഗോപി എന്ന വ്യക്തിയുടെ സിനിമയെക്കുറിച്ച് ജനങ്ങള്‍ക്കിപ്പോള്‍ ഒരു വ്യക്തമായ ധാരണ ഉണ്ട് .ഈ നായകന്‍ എന്തൊക്കെ ചെയ്യും , എന്തൊക്കെ ചെയ്യാതിരിക്കും എന്നെല്ലാം അദ്ധേഹത്തിന്റെ മുന്‍ ചിത്രങ്ങളെ അപേക്ഷിച് നമുക്ക് മനസിലാക്കി എടുക്കാം .ഈ ധാരണ മാറ്റി യെടുക്കേണ്ടത് പ്രേക്ഷകര്‍ അല്ല സുരേഷ് ഗോപി തന്നെ ആണ് .
  15) "കേരളത്തില്‍ ഏറ്റവും വെറുക്കപ്പെടുന്ന മനുഷ്യന്‍ പ്രിത്വിരാജ്" ആണ് എന്നത് പ്രേക്ഷകര്‍ മുന്‍വിധി എഴുതിയതല്ല .അദ്ദേഹം തന്നെ ആണ് അതിന്റെ പൂര്‍ണ ഉത്തരവാദി. ഈ മാന്യ വ്യക്തിയുടെ നാക്കും പിന്നെ പത്താമത്തെ പുതിയ രസവും ( പുച്ഛം ) ആണ് പ്രേക്ഷകരില്‍ നിന്നും അകറ്റിയത് . ഇയാളുടെ ചിത്രങ്ങള്‍ പരാജയപ്പെടുന്നതിന്റെ കാരണവും ഇത് തന്നെയാണ് .

  20) ആരുടെയാണെങ്കിലും നല്ല സിനിമകള്‍ വിജയിക്കണം എന്ന് തന്നെ ആണ് എന്റെയും ആഗ്രഹം ...പിന്നെ താന്‍ പ്രിത്വി രാജിന്റെ സിനിമകള്‍ മാത്രം വിജയിപ്പിക്കാന്‍ ആണ് ബ്ലോഗ്‌ എഴുതുന്നത്‌ എന്ന് തോന്നും .അത് തന്റെ കുറ്റമല്ലേ ..? പിന്നെ വിനു മോഹന്റെ ഫാന്‍ എന്നൊന്നും പറയല്ലേ ..അതിനുള്ള സ്റ്റാന്‍ഡേര്‍ഡ് ഒന്നും തനിക്കു ഇല്ല എന്നുള്ളത് ഈ ബ്ലോഗ്‌ വായിക്കുന്നവര്‍ക്കെല്ലാം അറിയാം .തനിക്കു ചേരുന്നത് എപ്പോഴും "രാജപ്പന്റെ ഫാന്‍" എന്നുള്ളത് തന്നെ ആണ് . ചിലപ്പോള്‍ ഈ കമന്റ് താങ്കള്‍ പബ്ലിഷ് ചെയ്യില്ലായിരിക്കും .പക്ഷെ സത്യം അതാണ് അത് തന്നെ ആണ് .

  ReplyDelete
 17. പഴശിരാജയെക്കാള്‍ മികച്ചതായിരുന്നു ഉറുമി എന്ന് പറയാന്‍ എനിക്കൊരു മടിയും ഇല്ല .മംമ്മൂട്ടി , എം ടി എന്നിവരുടെ ഒരു ആരാധകന്‍ ആയിക്കൊണ്ട് തന്നെ അത് പറയാന്‍ എനിക്ക് ചങ്കൂറ്റം ഉണ്ട്. കൊട്ടിഘോഷിച്ച സംഘട്ടന രംഗങ്ങള്‍ ഒക്കെ വെറും "കയറിട്ടു വലിക്കല്‍ " ആയിരുന്നു .പൂവന്‍ പഴം പോലെ ഉള്ള ആദിവാസികള്‍ :). പഴശിരാജ ചില ക്ലീഷേകളില്‍ തന്നെ ആണ് വേരൂന്നി നിന്നത്.
  ഉറുമി അവര്‍ എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നത് എന്ന് പെര്‍ഫെക്ഷന്‍ഓടെ ആവിഷ്കരിച്ചിട്ടുണ്ട് . തിരക്കഥയെ ഐതിഹാസികം എന്നൊന്നും പറയാന്‍ അവില്ലെന്കിലും ശങ്കര്‍രാമകൃഷ്ണന്‍ പഴശിയില്‍ എം ടി ചെയ്തതിനേക്കാള്‍ ഭേദം ആയിരുന്നു .
  സുപര്‍താരങ്ങളെ ഒരിക്കലും പ്രേക്ഷകന്‍ പരിഹസിച്ചു എന്ന് ഞാന്‍ പറയില്ല. അവരുടെ സൊ കാള്‍ട് ഫാന്‍സിനെയും ഉപഗ്രഹങ്ങളെയും തന്നെ ആണ് കളിയാക്കുന്നത്. ഇവരിലെ കഴിവിനെ കാണാതെ കൊമെഴ്സ്യ്യാല്‍ സിനിമയില്‍ പണ്ട് ഇവര്‍ ചെയ്തു വെച്ചിരിക്കുന്നതിന്റെ വികലമായ അനുകരണം അആനു ഇവര്‍ രണ്ടു പേരും എന്ന് ധരിച്ചു വെച്ചിരിക്കുന്ന ഫാന്സുകള്‍ ഒന്ന് മനസ്സിലാക്കുക. നിങ്ങള്‍ സുപര്‍ താരങ്ങളെ വിട്ടു യുവതാരങ്ങളെ കൂടെ ചേരണം എന്നൊന്നും പുള്ളി പറയുന്നില്ല. അറ്റ്‌ലീസ്റ്റ് അവര്‍ ഈ പ്രായത്തില്‍ എന്ത് ചെയ്താല്‍ നന്നായിരിക്കും എന്നെങ്കിലും ചിന്തിക്കുക. ചേരാത്തകുപ്പായം തയ്ച്ചുധരിച്ചു കോമാളിവേഷം കെട്ടിയവര്‍ എന്ന് വരും തലമുറ വിമര്ഷിക്കാതിരിക്കണം എങ്കില്‍ അവര്‍ ഇനിയെങ്കിലും അത് ചെയ്തെ തീരു (കാരണം ആ തലമുറയുടെ കയ്യില്‍ ചിലപ്പോള്‍ കിരീടം, ഭരതം, അമരം, വടക്കന്‍ വീരഗാഥ തുടങ്ങിയ ഭൂതകാല ചരിതങ്ങള്‍ വിലപ്പോവില്ല). നിങ്ങള്‍ കാശ്മുടക്കി തിയറ്ററില്‍ വരുന്നവരെ അറ്റ്‌ലീസ്റ്റ് ഡയലോഗ് കേള്‍ക്കാന്‍എങ്കിലും സമ്മതിക്കുക.അത് കാശ് മുടക്കുന്ന എതോരുവന്റെയും ബേസിക്‌ അവകാശം ആണ്. കോളേജ്‌കുമാരന്‍ റിലീസിന്റെ അന്ന് തിയറ്ററില്‍ ഇരുന്നു ഉറങ്ങികൊട്ടുവായ ഇട്ടതിനു ബാത്ത്റൂമില്‍ കയറ്റി ഇടികൊണ്ട ഒരു സുഹൃത്ത്‌ എനിക്കുണ്ട് ..:) നമ്മുടെ ഫാന്‍സ്‌ സംസ്കാരം പോകുന്ന ഒരു പോക്കേ

  ReplyDelete
 18. കണ്ടോ കണ്ടോ അപ്പൂപ്പന്‍മാരുടെ ആരാധകര്‍ക്കൊക്കെ കൊണ്ട് കേറി. ശെടാ ഒരു അപ്പുപ്പന്റെ നാലു പടം അടുപ്പിച്ചു ഒരാഴ്ച ഓടാതതിനും മറ്റേ മൂപ്പിന്നിനെ നാട്ടുകാര്‍ക്ക്‌ പേടി ആയതിനും പാവം പൊതു ജനം എന്ത് പിഴച്ചു?

  ReplyDelete
 19. എന്റെ കമന്റുകള്‍ ഇവിടെ താങ്കള്‍ പബ്ലിഷ് ചെയ്യാത്തതില്‍ പ്രതി ക്ഷേധിച് ഈ കുക്കൂതറ ബ്ലോഗ്‌ വായന ഞാന്‍ നിര്‍ത്തുന്നു.
  പിന്നെ ഒരു കാര്യം ..താങ്കള്‍ ഇനി എന്ത് എഴുതി രാജുമോന്റെ സിനിമകള്‍ വിജയിപ്പിക്കാന്‍ ശ്രെമിചാലും അത് നടക്കില്ല ..
  അയാളുടെ സ്വഭാവ ഗുണം കൊണ്ട് പൊട്ടി പണ്ടാരമടങ്ങും

  ReplyDelete
 20. അനിയാ മഞ്ഞു തുള്ളി ,

  1 പ്രിയദര്‍ശന്‍ മോശമായി എന്ന് തോന്നുന്നത് മൈക്ക് മോശമായി എന്ന് എനിക്ക് തോന്നുന്നത് പോലെ വ്യക്തി പരമായ കാര്യം . പക്ഷെ രണ്ടു സിനിമകളിലെയും അടിസ്ഥാന പ്രമേയം ഒന്ന് തന്നെ അല്ലെ ?

  2 മേരിക്കുണ്ടൊരു കുഞ്ഞാട് , ട്രാഫിക്‌ തുടങ്ങി ഈ അടുത്ത് നടന്ന ഇതു ശ്രമത്തെയും അംഗീകരിച്ചു എന്ന് ഇവിടത്തെ മാധ്യമ ലോകം അവകാശപ്പെടുന്നത് മേല്‍പ്പറഞ്ഞ ചിത്രങ്ങള്‍ ഹിറ്റ്‌ ആയി എന്ന് ഉറപ്പായതിനു ശേഷമാണു .സംശയമുള്ളവര്‍ മേല്‍പ്പറഞ്ഞ ചിത്രങ്ങള്‍ നന്നായി എന്ന് ഏറ്റവും ആദ്യം വ്യക്തമായി പറഞ്ഞ ഈ ബ്ലോഗിലെ അപ്പോള്‍ ഉണ്ടായ പ്രതികരണങ്ങള്‍ ഒന്ന് വായിച്ചു നോക്കിയാല്‍ മതി(തെറി കമന്റ്കള്‍ പബ്ലിഷ് ചെയ്തിട്ടില്ല) . പിന്നെ തോമ്മനാണോ ചാണ്ടി ആണോ എന്നത് വിടാം (എന്ത് കുന്തം നിലവാരമാണ് ഈ നരസിംഹം എന്ന സാധനത്തിനു ഉള്ളത് ?) കഴിഞ്ഞ വര്‍ഷം ഏറ്റവും sucess full എന്ന് വിളിക്കാവുന്ന നടന്‍ ദിലീപ് ആയിരുന്നു എന്നാണ് ഞാന്‍ മനസിലാക്കുന്നത്‌ .

  3 ഇവിടെ ചോദിച്ചത് പ്രിത്വിരാജ് പറയുന്നത് കുറെയധികം മൈന്‍ഡ് ചെയ്യപ്പെടുമ്പോള്‍ എം ടി യെ പോലെ ഉള്ള ഒരാള്‍ പറയുന്ന അതിലും വലിയ വങ്കത്തരം എന്ത് കൊണ്ട് മൂടി വൈക്കപ്പെടുന്നു എന്നതാണ് . (പിന്നെ ചൈന ടൌണ്‍ എന്ന ചിത്രം ഇറങ്ങുന്നതിനു മുന്‍പ് അല്ലെങ്കില്‍ ഇറങ്ങിയ ഉടന്‍ ലാലിനോട് ഈ ചിത്രം എങ്ങനെ ഉണ്ട് എന്ന് ചോദിച്ചാല്‍ അത് വളരെ മോശപ്പെട്ട ഒരു ചിത്രമാണ് ആരും അതിനു പോകരുത് എന്നാകുമല്ലോ മറുപടി !!)

  4 ഈ പോസ്റ്റിലൂടെ പ്രേക്ഷകര്‍ എന്ന പാവപ്പെട്ടവരെ ഒരിടത്തും കുറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല. നല്ല സിനിമയെ ഉണ്ടാക്കിയെ അടങ്ങു എന്ന് ഭാവിക്കുന്ന
  ഇവിടുത്തെ മാധ്യമലോകം (ബൂലോകം ഉള്‍പ്പെടെ ) എന്ത് കൊണ്ട് പക്ഷപാതപരമായ ഒരു സമീപനം കാണിക്കുന്നു എന്താണ് എന്‍റെ ചോദ്യം .
  സംഗതി വ്യക്തമായില്ല എങ്കില്‍ അത് എന്‍റെ പരാജയം തന്നെയാണ് .

  15 വെറുതെയാണോ അനിയാ മലയാള സിനിമ ഇങ്ങനെ ആയതു ? ഒരാളുടെ സിനിമ നോക്കാതെ അയാളുടെ സ്വഭാവം കൊണ്ടാണ് ചിത്രങ്ങള്‍ വിജയിക്കാതെ പോകുന്നത് എന്ന് പറയുന്നത് കഷ്ടമല്ലേ ? (പിന്നെ വിനയം കണ്ടു പിടിച്ച , പ്രായവും പക്വതയും ആവോളം ഉള്ള വയോധികരുടെ ചിത്രങ്ങള്‍ പോട്ടുന്നതോ ?) ഏഴാമത്തെ ചോദ്യം ഇതുമായി കൂട്ടി വായിക്കാവുന്നതാണ്

  20 അവസാനം ആയപ്പോള്‍ എന്തോ അനിയന്‍ ആവശ്യത്തില്‍ കൂടുതല്‍ മിടുക്കന്‍ ആകുന്നത്‌ പോലെ ഒരു തോന്നല്‍.അതാ അനിയന്‍ അയച്ച കമന്റ്‌ പബ്ലിഷ് ചെയ്യാതെ(അത് കൊണ്ട് അനിയനെ നാളെ പോലീസ് പിടിക്കും എന്നല്ല).ഇതിലും മോശമായ ആരോപണങ്ങള്‍ ഉള്ള കമന്റ്‌ പബ്ലിഷ് ചെയ്തിട്ടുണ്ട് എന്ന് ഓര്‍ക്കുമല്ലോ

  ReplyDelete
 21. എന്റെ കമന്റുകള്‍ ഇവിടെ താങ്കള്‍ പബ്ലിഷ് ചെയ്യാത്തതില്‍ പ്രതിക്ഷേധിച് ഈ കുക്കൂതറ ബ്ലോഗ്‌ വായന ഞാന്‍ നിര്‍ത്തുന്നു.

  ഒരായിരം നന്ദി മഞ്ഞു തുള്ളി .
  പിന്നെ ഒരു കാര്യം ..താങ്കള്‍ ഇനി എന്ത് എഴുതി രാജുമോന്റെ സിനിമകള്‍ വിജയിപ്പിക്കാന്‍ ശ്രെമിചാലും അത് നടക്കില്ല ..
  ശരിക്കും ? നേരത്തെ പറഞ്ഞിരുന്നെകില്‍ രണ്ടു മൂന്ന് ദിവസം മുന്‍പേ ഒന്ന് ശ്രമിക്കാമായിരുന്നു . എന്നി പറഞ്ഞിട്ടെന്താ .ലാസ്റ്റ് ഡേറ്റ് കഴിഞ്ഞല്ലോ

  അയാളുടെ സ്വഭാവ ഗുണം കൊണ്ട് പൊട്ടി പണ്ടാരമടങ്ങും ...
  അല്ല ഇതെന്താ കല്യാണ ആലോചനയോ ചെറുക്കന്റെ സ്വഭാവ ദൂഷ്യം കൊണ്ട് നടക്കാതിരിക്കാന്‍ ??

  സാമാന്യ ബോധം വല്ലവര്‍ക്കും പണയം വെച്ചിട്ടില്ലാത്ത ആര്‍ക്കും ഈ ചോദ്യങ്ങളുടെ ശരിയായ ഉത്തരങ്ങള്‍ അറിയാം . അല്ലാത്തവന്മാരെ ഉണര്‍ത്തി ബോധവത്കരിക്കാന്‍ ഒന്നും എനിക്ക് ഉദ്ദേശമില്ല എന്ന് പോസ്റ്റില്‍ പറഞ്ഞിരുന്നു എന്ന് ഓര്‍മിപ്പിചോട്ടെ?

  ReplyDelete
 22. 'ഇവിടെ ചോദിച്ചത് പ്രിത്വിരാജ് പറയുന്നത് കുറെയധികം മൈന്‍ഡ് ചെയ്യപ്പെടുമ്പോള്‍ എം ടി യെ പോലെ ഉള്ള ഒരാള്‍ പറയുന്ന അതിലും വലിയ വങ്കത്തരം എന്ത് കൊണ്ട് മൂടി വൈക്കപ്പെടുന്നു എന്നതാണ് ' ഉത്തരം വളരെ സിമ്പിള്‍. രാജപ്പന്‍ വങ്കത്തരങ്ങള്‍ മാത്രം പറയുമ്പോള്‍ എം .ടി അങ്ങനെ അല്ല ..

  ReplyDelete
 23. ഹ ഹ ഹ ..വിജയിച്ച പടങ്ങളുടെ എണ്ണം നോക്കിരണ്ടായിരത്തി പത്തില്‍ ദിലീപ് ആണ് സക്സസ് ഫുള്‍ എന്ന് വിലയിരുത്തിയാല്‍ രണ്ടായിരത്തി പതിനൊന്നില്‍ ജയറാമും മോഹന്‍ലാലും ആയിരിക്കും മുന്നില്‍..അതും ചങ്കൂറ്റത്തോടെ അടുത്ത വര്ഷം പോസ്റ്റ്‌ ആയി പറയാന്‍ ധൈര്യം കാണിക്കണം കേട്ടോ പ്രേക്ഷകാ ? ഈ വര്‍ഷത്തെ യഥാര്‍ത്ഥ തരാം രാജേഷ്‌ പിള്ള ആണ് എന്നത്‌ വേറെ കാര്യം :)

  രണ്ടായിരത്തിപത്തില്‍ എന്തോ ഭാഗ്യവശാല്‍ തമ്മില്‍ ഭേദം എന്ന നിലയില്‍ .ദിലീപിന്റെ മൂന്നു ചിത്രങ്ങള്‍ അങ്ങ് ഓടി പോയി .അതും ഇന്ന് തമിഴ്‌ ചിത്രങ്ങള്‍ക്കും ആയകാലത്തെ മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രങ്ങള്‍ക്കുള്ള ഇടിച്ചുകയറ്റം ഒന്നും ഉണ്ടായില്ല എന്നാണ് അറിവ് . വേറൊന്നും ഇല്ലാത്തതിനാല്‍ കേറി തലവെച്ചു കൊടുത്തു വിജയിപ്പിച്ചതായിരുന്നു ആ ചിത്രങ്ങള്‍. അല്ലാതെ ആകര്‍ഷണീയത കൊണ്ട് പ്രേക്ഷാകനെ വലിചിരകി തിയറ്ററില്‍ എത്തിക്കുന്ന ഒരു ദിലീപ്‌ചിത്രം രണ്ടായിരത്തി അഞ്ചിന് ശേഷം ഉണ്ടായിട്ടില്ല(നിക്ഷപക്ഷം ആയി പറഞ്ഞാല്‍ സുപര്‍ അപ്പൂപ്പന്മാര്‍ക്കും ഇല്ല) .

  മുകളില്‍ പറഞ്ഞ രണ്ടു അമ്മാവന്മാര്‍ ഈ വര്ഷം നേടിയതിനു സമാനം ആയ നിലവാരം ഉള്ള വിജയങ്ങള്‍ തന്നെ ആയിരുന്നു രണ്ടായിരത്തി പത്തിലെ ധിലീപിന്റെത് ..അത് ഹൈലൈറ്റ്‌ ചെയ്യപ്പെടാന്‍ ഉള്ളതൊക്കെ ഉണ്ടോ ?

  ReplyDelete
 24. എം ടി യെയും പ്രിഥ്വിരാജിനെയും കുറിച്ച് പറഞ്ഞ മഞ്ഞു തുള്ളിയോടു,

  അപ്പോള്‍ പറഞ്ഞു വന്നത് താങ്കളെ പലപ്രാവശ്യം ശകാരിക്കുന്ന ആളിനോട്‌ താങ്കള്‍ വഴക്കിടുകയും ഒരു പ്രാവശ്യം താങ്കളെയും താങ്കളുടെ മാതാപിതാകളെയും മൊത്തം കുടുംബത്തെയും തികച്ചും മോശമായി പരസ്യമായി അധിഷേപിക്കുകയും ചെയ്യുന്ന ആളുടെ മുന്നില്‍,അയാള്‍ മുന്‍പ് അങ്ങനെ ചെയ്തിട്ടില്ല എന്ന ഒറ്റ കാരണം കൊണ്ട് ഉള്‍ പുളകത്തോടെ അത് കേട്ട് നില്‍ക്കും എന്നല്ലേ :)മിടുക്കന്‍.ഇത്രയധികം സിമ്പിളായി ആലോചിക്കാന്‍ എങ്ങനെ പഠിച്ചു ? ജന്മനാ ഇങ്ങനെ ആണോ അതോ വല്ല ക്ലാസ്സിലും പോയി .....

  അവസാനം കമന്റ്‌ ഇട്ട തുള്ളിയോടു

  രണ്ടായിരത്തിപതിനൊന്നില്‍ ലാലിന് ഒറ്റയ്ക്ക് ഒരു പടം വിജയിപ്പിക്കാന്‍ കഴിയും എന്ന് ഇതു വരെ തെളിയിക്കപെട്ടിട്ടില്ല (രണ്ടാഴ്ച ആയ, ഒരൊറ്റ തീയട്ടെരില്‍ വീതം റീലീസ് ചെയ്തു,ഒടുക്കത്തെ പ്രചാരണ പെരുമഴക്ക് ശേഷവും തിരുവനന്തപുരത്ത് പോലും ശരാശരി ആയി പോകുന്നപ്രണയവും കൊണ്ട് വരല്ലേ പ്ലീസ്).സ്നേഹവീടോ,അറബിയോ,കാസനോവയോ അങ്ങനെ ഒരു മഹാ വിജയമായാല്‍ (നിലവാരം എന്തായാലും) സമാനമായ വിജയങ്ങള്‍ വേറെ ആര്‍ക്കും ഇല്ലെങ്കില്‍ ഉറപ്പായും രണ്ടായിരത്തി പതിനൊന്നു ലാലിന്‍റെ മാത്രം വര്‍ഷമാണെന്ന് പറയാം എന്നാണ് എന്‍റെ അഭിപ്രായം.

  ഒരു വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ നമ്മളൊക്കെ കാണിക്കേണ്ട മാന്യത ചിത്രം നേടിയ സാമ്പത്തിക വിജയമാണ് ഒരു നടന്‍റെ വിജയമായി കാണേണ്ടത്.അതല്ല എങ്കില്‍ പണ്ട് കൊട്ടി ഘോഷിച്ച നരസിംഹം
  മുതല്‍ മാടമ്പി വരെയുള്ള ചിത്രങ്ങള്‍ക്ക് എന്ത് കുന്തം നിലവാരം ആണുള്ളത്?

  OFF :ഈ കമന്റ്‌ എല്ലാം വായിക്കുമ്പോള്‍ പലപ്പോഴും തോന്നാറുണ്ട് .നമ്മളെ തന്നെ തോല്‍പ്പിക്കാന്‍ നമ്മള്‍ തന്നെ ഇത്രക്ക് ഉത്സാഹം കാണിക്കുമ്പോള്‍ സൂപ്പര്‍ താരങ്ങള്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെ നമ്മെ ഒക്കെ നിരന്തരമായി പറ്റിക്കുന്നവരെ എന്തിനു വെറുതെ കുറ്റം പറയണം ?

  ReplyDelete
 25. പ്രേക്ഷകന്‍ http://www.disqus.com/ എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യൂ. അപ്പോള്‍ ഈ ചര്‍ച്ചകള്‍ കൂടുതല്‍ ഇന്ടരാക്ടീവ് ആക്കാന്‍ പറ്റും. അല്ലെങ്കില്‍ ഇപ്പോഴുള്ളത് പോലെ, മൂന്നാമത്തെ അനോണിക്കുള്ളത് എന്ന് മറുപടി കൊടുക്കേണ്ടിവരും

  ReplyDelete
 26. രണ്ടായിരം ലാലിന്റെ വര്ഷം ആയിരുന്നു എന്ന് നിസ്സംശയം പറയാം പ്രേക്ഷക സുഹൃത്തേ ..കാരണം ആ വര്ഷം മലയാളം അത് വരെ കണ്ട കളക്ഷന്‍ വിജയം നരസിംഹം നേടി ..അപ്പുറത്ത് മോഹന്‍ലാളിന്റെതായി വാനപ്രസ്തവും ഉണ്ടായിരുന്നു എന്നോര്‍ക്കണം ..രണ്ടു രീതിയില്‍ നോക്കിയാലും അത് ലാലിന്റെ വര്ഷം തന്നെ ..ആവര്‍ഷവും നരസിംഹവും വിട്ടു പിടി.

  മാടമ്പി ഒരു തനിക്കൂതര ആയിരുന്നു എന്ന് തന്നെ ആണ് എന്റെയും അഭിപ്രായം.

  ReplyDelete
 27. എന്താണ് സുഹൃത്തേ ഈ ഒറ്റയ്ക്കുള്ള വിജയം. താങ്കള്‍ ഒരു ശരാശരി ഫാനിനെക്കാള്‍ താഴെ ആയി പോയോ ..സീന്‍ ബൈ സീന്‍ ഒരു നടന്റെ സാന്നിധ്യതിന്റെ ലെങ്ങ്ത് നോക്കിയാണോ വിജയം . ? അങ്ങിനെ നോക്കിയാല്‍ പാപ്പി അപ്പച്ചയില്‍ ദിലീപും ഇന്നസെന്റും തുല്ല്യ പ്രധാനം ഉള്ള വേഷം അല്ലെ ചെയ്തത് ..കുഞ്ഞാടില്‍ ദിലീപിന്റെ അത്രതന്നെ (ചിലപ്പോള്‍ അതിന്റെ മുകളിലും) ആയ പ്രകടനം ബിജുമേനോന്‍ നടത്തിയത് മറന്നോ ? കാര്യസ്ഥനെ കുറിച്ച് പറയുന്നില്ല. അത് ഒരു സിനിമ ആയിരുന്നോ അതോ എണ്‍പതുകളിലും തൊണ്ണൂരുകളിലും സംഭവിച്ചതിന്റെ ഒരു medley Comic skit മാത്രം ആയിരുന്നു

  ReplyDelete
 28. prekshakan blog poottuvano? allla ee chodyangal kandu chodichau poyatha. oru vida vangal prasangam pole undu

  ReplyDelete
 29. ഒരാള്‍ സ്വയം മണ്ടത്തരങ്ങള്‍ പറയുന്നതും 'മറ്റൊരാളെയും അയാളുടെ മാതാപിതാകളെയും മൊത്തം കുടുംബത്തെയും തികച്ചും മോശമായി പരസ്യമായി അധിഷേപിക്കുകയും ചെയ്യുന്നതും '
  ഒരു പോലെ ആണെന്നാണോ പ്രേക്ഷകന്‍ പറയുന്നത് ...?

  ReplyDelete
 30. താങ്കള്‍ എന്തിനാണ് ഈ രാജപ്പന്റെ വക്കാലത്ത് പിടിക്കുന്നത് എന്നാണ് എനിക്ക് മനസിലാകാത്തത് ..?
  മമ്മൂട്ടിയുടെയും മോഹന്‍ ലാലിന്റെയും എല്ലാ സിനിമകളും നല്ലതാണെന്നോ ചീത്ത് ആണെന്നോ പറയാന്‍ ആര്‍ക്കും തന്നെ കഴിയില്ല .(ഞാന്‍ ഒരിക്കലും ഈ മുതുക്കന്‍ മാരുടെ ഫാന്‍ അല്ല എന്ന് കൂടി പറഞ്ഞോട്ടെ )
  പക്ഷെ ഈ അടുത്ത കാലത്തായി ഒരുപാടു സിനിമകളില്‍ കഥാപാത്രം നോക്കാതെ പണത്തിനു വേണ്ടി മാത്രം അഭിനയിച്ചു എന്ന സത്യം ഞാന്‍ മറക്കുന്നില്ല
  എന്നിരുന്നാല്‍ തന്നെയും പ്രണയം എന്ന ചിത്രം ഈ അക്ഷേപങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നു എന്ന വസ്തുത മറക്കാനും പറ്റില്ല.
  പക്ഷെ പ്രിത്വി രാജിന്റെ അവസ്ഥ എന്താണ് ..? ഇയാള്‍ക്ക് ഇന്നേ വരെ ആകെ ഉണ്ടാക്കാനായത് പുതിയമുഖം എന്ന ഒരു സോളോ ഹിറ്റ്‌ മാത്രമാണ് .പിന്നെ കുറച്ചെങ്കിലും വൃത്തി ആയി ചെയ്തത് വാസ്തവവും വര്‍ഗ്ഗവും ആണെന്ന് തോന്നുന്നു .അതാകട്ടെ പൊട്ടി പാളീസുമായി.
  എന്നിട്ട് ബാക്കി ഉള്ളവരെയെല്ലാം പരമ പുച്ചവും അത് ഏത് വ്യക്തി ആണെങ്കിലും .!!.പ്രത്യേകിച്ചും അയ്യാളുടെ സിനിമകള്‍ കാണുന്ന പ്രേക്ഷകനോട് .
  അങ്ങിനെ ഉള്ള ഒരാളെ പ്രേക്ഷകന്‍ എന്ന താങ്കള്‍ പോക്കിപ്പിടിക്കുന്നത് കണ്ടിട്ടാണ് താങ്കളോട് ഇങ്ങനെ കമന്റ് ചെയ്യുന്നത് ..താങ്കളെ പ്രിത്വിരാജിന്റെ ഫാന്‍ ആയി മുദ്ര കുത്തുന്നു എന്ന് പിന്നീട് താങ്കള്‍ പറയുകയുണ്ടായി .അതിന് കാരണം താങ്കളുടെ നിലപ്പാടുകള്‍ തന്നെ ആണ് .അതിന് വേണ്ടി താങ്കള്‍ പ്രിത്വിരാജ് സിനിമയുടെ റിവ്യു മാത്രം ഒന്ന് കൂടി മനസിരുത്തി വായിച്ചാല്‍ മതിയാകും ..നല്ല സിനിമകള്‍ ഏതായാലും വിജയിക്കണം പക്ഷെ ഇതുപോലെ പുച്ച ഭാവം മാത്രം ചെയ്യുന്ന ആളുടെ തെജഭായ് എന്ന ഫിലിം കണ്ടു കൊണ്ടിരിക്കാം എന്ന് പറഞ്ഞ താങ്കളുടെ സെന്‍സ് ആണ് മനസിലാകാത്തത് .ഞാന്‍ ഇത് വരെ വായിച്ചതില്‍ വച്ച് തേജാ ഭായ് കൊള്ളാം എന്ന് പറഞ്ഞ ഒരേ ഒരു വ്യക്തി ആണ് "പ്രേക്ഷകന്‍ ".പ്രിത്വിരാജിനെ ഇഷ്ടപെടാത്തവര്‍ താങ്കളെ തെറി വിളിക്കുന്നതില്‍ യാതൊരു പുതുമയും ഇല്ല .ആ പുള്ളിയെ തെറി വിളിച്ചാല്‍ ഉടനെ അയാള്‍ കേസ് കൊടുക്കില്ലേ ..?
  ഇനി ഉള്ള സിനിമകള്‍ എങ്കിലും സംവിധായകന്റെ ലേബലില്‍ ഇറങ്ങണം ...അങ്ങനെയെങ്കിലും ഈ കിളവന്മാരുടെയും രായപ്പന്‍ മാരുടെയും അഹങ്കാരം കുറച്ചെങ്കിലും കുറയട്ടെ ..!!

  ReplyDelete
 31. ഉറക്കം നടിക്കുന്നവരെ ഒരിക്കലും വിളിച്ചുണര്‍ത്താന്‍ സാധിക്കില്ല എന്നാ സത്യം ഓര്‍ത്തു പറയട്ടെ .
  ഈ പോസ്റ്റില്‍ പല ചോദ്യങ്ങളില്‍ ചിലതു മാത്രമാണ് ഈ പ്രിഥ്വിരാജ് എന്ന നടനെ പറ്റിയുള്ളത് എന്നിരിക്കെ.എന്തിനാണ് പ്രിഥ്വി രാജ് എന്ന നടനില്‍ പിടിച്ചു തൂങ്ങുന്നത്? ഒരാളുടെ വ്യക്തിപരമായ സ്വഭാവ വിശേഷങ്ങള്‍ അടിസ്ഥാനമാക്കി സിനിമ കാണുന്നതിനോട് എനിക്ക് യോജിപ്പില്ല . പല പ്രാവശ്യം പറഞ്ഞത് പോലെ action ചിത്രങ്ങളില്‍ അഭിനയിക്കുന്ന നടന്‍ ആദ്യമായി ചെയുന്ന ഒരു കോമഡി ചിത്രം വലിയ നിലവാരം ഒന്നും ഇല്ലാത്ത ഒരു സംവിധകന്‍ ചെയുന്നത് കൂടിയാകുമ്പോള്‍ തല കുത്തി നിന്ന് പൊട്ടിചിരിപ്പിക്കുന്ന ഒരു ഉദാത്ത ഹാസ്യ ചിത്രം പ്രതീക്ഷിച്ചല്ല ഞാന്‍ ആ ചിത്രത്തിന് പോയത്.

  എന്ത് കൊണ്ട് പോക്കിരി രാജ കേട്ട ചീത്തയുടെ പത്തിലൊന്ന് അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ കേട്ടില്ല ? അലക്സാണ്ടര്‍ ദി ഗ്രേറ്റ് നല്ല ചിത്രമാണെന്ന് ആരും പറഞ്ഞില്ല മറിച്ചു സംഗതി മുക്കുകയാണ് ഉണ്ടായതു എന്നത് സത്യമല്ലേ?

  കൂട്ടത്തില്‍ ഒന്ന് കൂടി പറഞ്ഞോട്ടെ 2010 അവസാനം അവലോകനം ചെയ്ത പോസ്റ്റില്‍ പ്രിഥ്വിരാജിനെ ഞാനെഴുതിയത് മറ്റു താരങ്ങളെ അനുകരിക്കാന്‍ ശ്രമിച്ചു പണി വാങ്ങിയ നടന്‍ എന്നായിരുന്നു (താന്തോന്നി എന്ന ചിത്രത്തില്‍ ലാലിനെയും ത്രില്ലെര്‍ എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയെയും )

  ഇനി ഒന്ന് അങ്ങോട്ട്‌ ചോദിക്കട്ടെ ഇയാളുടെ പടങ്ങള്‍ പരാജയം ആണെന്നും സൂപ്പര്‍ താരങ്ങളുടെ പടങ്ങള്‍ വിജയം ആണെന്നും സ്ഥാപിക്കാന്‍ എന്താ ഈ സൊ called നിക്ഷ്പക്ഷ പ്രേക്ഷകര്‍ക്ക്‌ ഇത്ര വ്യഗ്രത ?

  ഇനി പുച്ഛം.ഉറുമി നിര്‍മിച്ച പ്രിത്വി രാജിനാണോ ചൈന ടൌണ്‍ നിര്‍മിച്ച ലാലിനാണോ എന്നോടും നിങ്ങളോടും ശരിക്കും പുച്ഛം? ഈ ചോദ്യത്തിന് ഉത്തരം വേണമെന്നില്ല . സ്വയം ഒരു വട്ടം മനസാക്ഷിയോട് ചോദിച്ചാല്‍ മതി!!

  ReplyDelete
 32. അലക്സാണ്ടര്‍ ദി ഗ്രേറ്റ് മുക്കിയതും തഴ്ത്തിയതും ഒന്നുമല്ല പ്രേക്ഷകാ ആ പടത്തിന്റെ ട്രൈലെര്‍ കണ്ട ആരെങ്കിലും പടം കാണാന്‍ കേറുമോ ... കുറ്റം പറയാനായിട്ട് പോലും ആരും കേറി കാണത്തില്ല അതാ

  --
  kannan

  ReplyDelete
 33. ഉറുമി നിര്‍മിച്ച പ്രിത്വി രാജിനാണോ ചൈന ടൌണ്‍ നിര്‍മിച്ച ലാലിനാണോ എന്നോടും നിങ്ങളോടും ശരിക്കും പുച്ഛം ? അതിന്റെ ഉത്തരം പറയാന്‍ സമയമായിട്ടില്ല കാരണം പ്രിത്വി രാജ് പടം നിര്‍മിക്കാന്‍ തുടങ്ങിയിട്ടേ ഉള്ളു ... ആദ്യ കാലങ്ങളില്‍ ലാലും നല്ല നല്ല സിനിമകള്‍ ആയിരുന്നു നിര്‍മിച്ചു കൊണ്ടിരുന്നത് ഹിസ്‌ ഹൈനെസ് അബ്ദുള്ള ,ഭരതം ,കാലാപാനി ,വാനപ്രസ്ഥം അങ്ങനെ കുറെ നല്ല സിനിമകള്‍ ലാലും നിര്‍മിച്ചിട്ടുണ്ട് ... so wait and see

  --

  Kannan

  ReplyDelete
 34. ഇതിപ്പോള്‍ സൂപ്പര്‍ താരങ്ങള്‍ പണ്ട് നല്ല പടങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് അത് കൊണ്ട് എന്ന് സഹിച്ചോണം എന്ന് അവരുടെ ഫാന്‍സ്‌ പറയുന്ന പോലെ അല്ലെ? അതോ നല്ല പടം എടുക്കുന്നത് പില്‍ക്കാലത്ത് കൂതറ പടങ്ങള്‍ നിരയായി എടുക്കുന്നതിനുള്ള ലൈസെന്‍സ് ആണ് എന്നാണോ ?

  അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ കാണാന്‍ പോലും കൊല്ലത്ത പടം ആണെങ്കില്‍ പോക്കിരി രാജാ സഹിക്കാം എന്ന് പറയുന്നതില്‍ എന്താ തെറ്റ് ?

  ReplyDelete
 35. അണ്ണോ..സ്നേഹ വീട് എങ്ങനെ ഉണ്ട് ...?
  റിവ്യൂ ഒന്നും കാണുന്നില്ലല്ലോ ..
  അണ്ണന്‍ കൊള്ളില്ല എന്ന് പറഞ്ഞാല്‍ കാണാന്‍ പോകാമായിരുന്നു ...അപ്പോള്‍ അത് സൂപ്പര്‍ ഹിറ്റ്‌ ആകും എന്ന് ഉറപ്പാണല്ലോ ..!!

  ReplyDelete
 36. മൂല്യശോഷണം സംഭവിച്ച പണക്കൊതിയാണ്‌ മലയാള സിനിമ ഈ കാലഘട്ടത്തിൽ.പുതിയ പുതിയ പരീക്ഷണങ്ങൾ(ചാപ്പാകുരിശുപോലെ)നടത്തേണ്ടിയിരിക്കുന്നു.മുടിഞ്ഞ സംഘട കളിയാണ്‌ മലയാള സിനിമയുടെ മറ്റൊരു ദുരന്തം.

  ReplyDelete
 37. പോയിന്റ്‌ പത്തിനോടും പതിനാലിനോടുമോഴികെ എല്ലാറ്റിനോടും യോജിക്കുന്നു

  ReplyDelete
 38. chitranireekshana thile reviewil pazhassirajaye kurich athra nalla abhiprayam alla paranjirikunath.aa cinema engine aanu itrayum valiya hit aayath ennanu ente adbutham.
  ee post il paranjirikuna kure kaaryangalodu yojikunu.

  ReplyDelete