Monday, September 12, 2011

ഡോക്ടര്‍ ലൗ

അണ്ണാ ഇതു വളരെ മോശമായിപ്പോയി

എന്തുവാടെ?

ഞാനിവിടെ എന്‍റെ ജീവിതത്തില്‍ ആദ്യമായി കഷ്ട്ടപെട്ടു പോയിരുന്നു ഒന്ന് രണ്ടു പടം കണ്ടു നിരൂപണം എഴുതിയിട്ട് അണ്ണന്‍ ഒന്നും പറയാത്തത് ....

നന്നായി അനിയാ അങ്ങനെ തന്നെ വേണം ഒന്നുമില്ലെങ്കില്‍ ഞാനൊക്കെ അനുഭവിക്കുന്ന ബുദ്ധിമുട്ട് നിനക്ക് മനസിലാകുമല്ലോ.

സംഗതി കുറച്ചു പാടുള്ള പണി തന്നെ.എങ്ങനെ ഇതൊക്കെ സാധിക്കുന്നു?

അനിയാ,ഇതു വല്ല നാട്ടിലും പോയി സായിപ്പിന്റെയോ അറബിയുടെയോ അടിവസ്ത്രം കഴുകി പണ്ട് കണ്ട പടത്തിന്‍റെ ഓര്‍മയില്‍ അഭിപ്രായം ഇറക്കുന്ന പോലെ അല്ല എന്ന് ഇപ്പോളെങ്കിലും മനസിലായല്ലോ അല്ലെ

അത് ശരി .പുതിയ പടം വല്ലതും കണ്ടായിരുന്നോ ? ഈ ഓണത്തിനിടയില്‍ വേറെ ജോലിയില്ലേ എനിക്ക് ?

ഇന്നലെ ഓണത്തിരക്കിനിടയില്‍ കണ്ട ചിത്രം ഡോക്ടര്‍ ലൗ.സംവിധാനം പുതു മുഖ (?) സംവിധായകന്‍ ബിജു അഭിനേതാക്കള്‍ കുഞ്ചാക്കോ ബോബന്‍,ഭാവന,അനന്യ,വിദ്യ ഉണ്ണി (ദിവ്യ ഉണ്ണിയുടെ സഹോദരി.പുതു മുഖം),ഇന്നസെന്റ്,മണിക്കുട്ടന്‍, നെടുമുടി തുടങ്ങിയവര്‍ .

അത് നന്നായി. ഇന്നു ഈ സംഗതി കൂടെ കൊണ്ട് കൊടുത്താല്‍ പിന്നെ കുറച്ചു ദിവസത്തേക്ക് മനസമാധാനം ആയി.ഈ പടത്തിന്‍റെ പോസ്റ്റര്‍ ഞാന്‍ ശ്രദ്ധിച്ചായിരുന്നു.മറ്റൊരു നിറം ആയി മലയാളിയെ ഇളക്കി മറിക്കുമോ ഈ ഡോക്ടര്‍ ലൗ?

അനിയാ പേരും പോസ്റ്ററും സൂചിപ്പിക്കുന്നത് പോലെ ഇതൊരു ക്യാമ്പസ്‌ ചുറ്റിപറ്റിയുള്ള കഥയാണ്.ഇങ്ങനത്തെ ഒരു തീം എടുക്കുമ്പോള്‍ കുറഞ്ഞ പക്ഷം ഒരു സംവിധായകന്‍/തിരകഥാകൃത്ത് എന്നിവര്‍ എന്താണ് ഇന്നത്തെ ക്യാമ്പസ്‌ ഇന്നു അറിഞ്ഞിരിക്കണം അഥവാ ഒരു പത്തോ പതിനഞ്ചോ കൊല്ലം മുന്‍പത്തെ ക്യാംപസ്സില്‍ നിന്ന് ഇന്നു വന്ന മാറ്റങ്ങള്‍ എന്തൊക്കെ ആണെന്ന് അറിയാനെങ്കിലും ശ്രമിക്കണം.ഈ ബിജുവിന് അറിയില്ലെങ്കില്‍ എനിക്ക് തോന്നുന്ന ഒന്ന് രണ്ടു കാര്യങ്ങള്‍ പറയാം .
ഈ മുകാനുരാഗം അഥവാ ഒരുത്തന്‍ കൂടെ പഠിക്കുന്ന പെണ്‍കുട്ടിയെ പ്രേമപൂര്‍വ്വം നോക്കുന്നു.കുറെ നാള്‍ നോക്കി കഴിയുമ്പോള്‍ പെങ്കൊച്ചു നാണിച്ചു മുഖം കുനിച്ചു കാലിന്‍റെ തള്ളവിരല്‍ കൊണ്ട് തറയില്‍ ജാവ എന്നെഴുതുന്ന പ്രേമം (പ്രയോഗം സ്വന്തമല്ല.ആരുടെതെന്ന് ഓര്‍മ്മ വരുന്നില്ല) കേരളത്തില്‍ അട്ടപ്പാടിയിലുള്ള കോളേജുകളില്‍ നിന്ന് പോലും പടി ഇറങ്ങി പോയിട്ട് കുറെയധികം കാലമായി എന്നാണ് എന്‍റെ വിശ്വാസം ഇങ്ങനെയുള്ള ഔട്ട്‌ dated എന്നു പറയാവുന്ന കുറെയധികം സംഗതികള്‍ കുത്തി നിറച്ചതാണ് ഈ ചിത്രത്തിലെ ക്യാമ്പസ്‌.വെസ്പ സ്കൂട്ടര്‍ ഓടിച്ചു വരുന്ന കോളേജ് വിദ്യാര്‍ഥി ഒക്കെ ഇന്നും ഈ ക്യാമ്പസില്‍ ഉണ്ട്.ഈ കോളേജിലെ ഏതൊരു ആഘോഷവും വിദ്യാര്‍ത്ഥികള്‍ക്ക് എന്ത് വേണേലും ഒരു ഓഡിറ്റോറിയത്തില്‍ വെച്ച് ചെയ്യാനുള്ള ഒരു വേദി മാത്രമാണ് അധ്യാപകന്‍ എന്ന ഒരു വര്‍ഗത്തെ അവിടെങ്ങും കാണില്ല.ഗുണ്ടകളെ ഇറക്കി നായികയെ പേടിപ്പിച്ചു ഇറക്കിയ നായകന്‍ തന്നെ അവളെ രക്ഷിക്കുന്നതായി അഭിനയിച്ചു പ്രേമം പിടിച്ചു പറ്റാന്‍ ശ്രമിക്കുന്നതൊക്കെ പഴയ ശ്രീനിവാസന്‍ പടങ്ങളില്‍ പോലും തമാശ ആയാണ് കാണിക്കാറുള്ളത്. ഈ ക്യാംപസ്സില്‍ അതും ഉണ്ട് .(തികഞ്ഞു !!).മലയാളികളുടെ കോളേജ് കഥകളിലെ ഒരു സ്ഥിരം ചേരുവയാണ് ആണുങ്ങളുടെ സ്വഭാവം ഉള്ള (അഥവാ ഉണ്ടെന്നു പറയപ്പെടുന്ന)നായികയും അവളെ മര്യാദ പഠിപ്പിക്കുന്ന നായകനും.ആണുങ്ങള്‍ ഒരു ഗ്രൂപ്പ്‌ ആയും പെണ്‍ പിള്ളേര്‍ മറ്റൊരു ഗ്രൂപ്പ്‌ ആയും നടക്കുകയും ഈ ഗ്രൂപ്പുകള്‍ എതിരെ പോകുമ്പോള്‍ ഇരു ഗ്രൂപ്പ്‌ അംഗങ്ങളില്‍ പലരും പരസ്പരം അര്‍ഥം വെച്ചുള്ള ഒളിഞ്ഞു നോട്ടവും ഒക്കെ ബിജു പഠിച്ചിരുന്നപ്പോള്‍ (പഠിച്ചിട്ടുണ്ടെങ്കില്‍)വരെ കോളേജില്‍ ഒക്കെ ഉണ്ടായിരുന്നു എന്നു കരുതാം.അദേഹത്തിന്റെ കണ്‍സപ്റ്റ് അനുസരിച്ച് കുറച്ചു ആധുനിക വേഷം (എന്ന് വെച്ചാല്‍ ജീന്‍സ് പോലുള്ളവ ) കയറ്റി സി ഡി ലാപ്പിലുണ്ട് (ലാപ്‌ടോപ്പ്) തുടങ്ങിയ വാചകങ്ങളും പറഞ്ഞാല്‍ നല്ല പൊളപ്പന്‍ ആധുനിക ക്യാമ്പസ്‌ ആയി .
ഇന്നത്തെ ക്യാമ്പസ്‌ പശ്ചാത്തലമാക്കി ഒരു സിനിമാക്കഥ ചിത്രീകരിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാകണം ലാല്‍ ജോസിനെ പോലുള്ളവര്‍ കുറെ കൊല്ലങ്ങള്‍ക്ക് മുന്‍പുള്ള ഒരു കോളേജ് ക്യാമ്പസില്‍ നടക്കുന്ന കഥയായി ക്ലാസ്സ്‌ മേറ്റ്സ് എടുത്തത്‌.ഫലം മലയാളിയുടെ ഒടുക്കത്തെ നോസ്റ്റാല്‍ജിയയില്‍ കേറി പിടച്ച പടം ഓടിയ ഓട്ടം ചില്ലറയാണോ? ഇതൊന്നും മനസിലാക്കാത്തിടത് തുടങ്ങുന്നു ബിജു എന്ന സംവിധായകന്‍റെ ആദ്യ പരാജയം.ഇങ്ങനെ ഒക്കെയാണ് കോളേജ് എന്നതിനെ കുറിച്ചുള്ള ധാരണ എങ്കില്‍ വല്ല പോഷ് കോളനി യോ ഫ്ലാറ്റോ മറ്റോ പശ്ചാത്തലം ആക്കി ചില്ലറ മാറ്റങ്ങളോടെ എടുത്തിരുന്നെങ്കില്‍ ഇതിലും നന്നായേനെ

അണ്ണാ ചെറുതായി കാട്ടിലോട്ടു കേറിയോ എന്നൊരു സംശയം.കഥയെ പറ്റി കുറച്ചു ......

അനിയാ, വിനയചന്ദ്രന്‍ എന്നൊരു കഥാപാത്രത്തെയാണ് നായകനായ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത് റോമയോക്കെ പല സിനിമയിലും അവതരിപ്പിച്ച കോളേജിലെ തന്‍ന്റെടി പെണ്‍ കൊച്ചു എബിന്‍ ആയി ഭാവന, കുടുംബത്തിനു വേണ്ടി (എന്ന് വെച്ചാല്‍ സദാ സമയവും മുട്ടും തിരുമ്മി പ്രാരാബ്ദം പറഞ്ഞിരിക്കുന്ന നെടുമുടി വേണുവിനു വേണ്ടി) അഹോരാത്രം കഷ്ട്ടപ്പെടുന്ന നാടന്‍ ശാലീന സെമി തന്റെടി പെണ്‍കുട്ടിയായി അനന്യ അഭിനയിക്കുന്നു.വിനയചന്ദ്രന്‍ എന്താണ് എന്ന് ചോദിച്ചാല്‍ എന്തുമാകാം എന്നതാണ് ഉത്തരം.പുസ്തക കച്ചവടം,പൈങ്കിളി സാഹിത്യം അങ്ങനെ കുറെ വേഷങ്ങളില്‍ കഥ തുടങ്ങുമ്പോള്‍ നമ്മള്‍ ഇയാളെ കാണുന്നു.പ്രേമിക്കുന്നവര്‍ ഇയാള്‍ക്ക് ഒരു ബലഹീനത ആണ്.(ഇക്കാലത്തെ തികച്ചും പ്രാക്റ്റിക്കല്‍ പ്രണയങ്ങള്‍ക്ക് ഒരു സഹായിയുടെ ആവശ്യമില്ല എന്നത് മറക്കാം) മേല്‍പ്പറഞ്ഞ കോളേജില്‍ ഒരു അധ്യാപകന് (ക്രോണിക് അവിവാഹിതന്‍)പ്രേമം ശരിയാക്കാന്‍ ആണ് വിനയന്‍ എത്തുന്നത്‌ .കോളേജ് കാന്‍റീന്‍ ജീവനക്കാരനായി ഇവിടെയെത്തുന്ന ഇയാള്‍ തുടക്കം തന്നെ സുധി എന്ന വായിനോക്കിയുടെ (അക്ഷരര്ധത്തില്‍ എടുത്താല്‍ മതി.വിനയന്‍ വരുന്നത് വരെ മഞ്ജു (വിദ്യ ഉണ്ണി) എന്ന പെണ്‍കുട്ടിയുടെ പുറകെ മണപ്പിച്ചു നടക്കലായിരുന്നു ഇങ്ങേരുടെ പണി ) പ്രണയം ശരിയാക്കി കൊടുക്കുന്നതോടെ വിനയന്‍ കോളേജില്‍ ഹിറ്റ്‌ ആകുന്നു.മറ്റൊരു മൂകപ്രണയെതാവായ റോയിയുടെ കേസ് ഏറ്റെടുത്തു കോളേജിലെ ഡെവിള്‍ എന്നറിയപ്പെടുന്ന എബിനുമായി റോയിയെ പ്രണയിപ്പിക്കാന്‍ ശ്രമിക്കുന്നതോടെ കഥ മറ്റൊരു വഴിത്തിരിവിലേക്ക് കടക്കുന്നു
അന്നോ ?
എന്ന് കരുതി അങ്ങനെ ഇങ്ങനെ ഒന്നും ഈ സംഭവം തീര്‍ന്നു എന്ന് കരുതരുത്. വിനയന്‍ എന്ന കഥാപാത്രത്തെ ചുറ്റി പറ്റി കുറെയധികം നിഗൂഡതകള്‍ ഉണ്ട് എന്നൊരു സൂചന ചിത്രത്തിലുടനീളം നല്‍കുന്നുണ്ട്. ഒടുവില്‍ അനിയാ,നീ ആ ഞെട്ടിപ്പിക്കുന്ന രഹസ്യം അറിയുമ്പോള്‍ തകര്‍ന്നു പോകും.ഈ വിനയചന്ദ്രന്‍ ഒരു അനാഥാലയത്തില്‍ വളര്‍ന്ന ആളാണ്. കുട്ടിക്കാലത്ത്, ഒരു കുടുംബം ഇയാളെ ദത്തെടുക്കാന്‍ വന്നപ്പോള്‍ സ്വന്തം കളികൂട്ടുകാരി ശ്രീകുട്ടിക്ക് വേണ്ടി മാറി കൊടുത്ത ത്യാഗിയാണ് ഇയാള്‍ !! വളര്‍ന്നു വലുതായിട്ടും തന്‍റെ കളികൂട്ടുകാരിക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് ഇയാള്‍. എടേ കണ്ണ് തുടക്കെടെ . ഇങ്ങനെ കരഞ്ഞാലോ ?

ഇല്ല അണ്ണാ എന്നിക്ക് സങ്കടം സഹിക്കുന്നില്ല . പാവം വിനയന്‍ ഒടുവില്‍ അയാള്‍ ........

അടങ്ങേടെ ഒന്ന് പറഞ്ഞോട്ടെ.അവസാനം ആണ് വിനയന് ആ ഞെട്ടിപ്പിക്കുന്ന സത്യം അറിയുന്നത്. എബിന്‍ ആണ് അയാളുടെ പഴയ കളികൂട്ടുകാരിയായ ശ്രീകുട്ടി.ഒരു വശത്ത് റോയ് എന്ന സുഹൃത്തിനോടുള്ള സ്നേഹം മറുവശത്ത് വര്‍ഷങ്ങളായി തേടി നടന്ന കളികൂട്ടുകാരി.ഒടുവില്‍ ...

മതി അണ്ണാ ഇനി എനിക്ക് താങ്ങാനുള്ള ശക്തിയില്ല . ഇതിലും ഭേദം വല്ല സീരിയലും കാണുന്നതായിരിക്കും .

ഇത്രയും കൊണ്ട് നിനക്ക് തൃപ്തി ആയില്ലേല്‍ തൂലിക സുഹൃത്തിനു വേണ്ടി കോളേജ് പയ്യന്മാര്‍ (സുധി അടക്കം) ശ്രേയ എന്ന പെണ്‍കുട്ടിക്ക് കത്തെഴുതി ഒടുവില്‍ ശ്രേയംസ് കുമാര്‍ എന്ന് പറഞ്ഞു വരുന്ന സലിം കുമാറിന്‍റെ കഥാപാത്രം ഉണ്ട്. (തൂലികാ സൌഹൃതമേ!! ഇക്കാലത്ത് !!!! എന്‍റെ പോന്നു ബിജു !!! ഇയാള് വല്ല പ്രവാസിയും ആണോ? ഈ നാട്ടിലൊന്നും അല്ലെ ?)

അയ്യോ ....

അത് കൊണ്ടും പോരെങ്കില്‍ അനന്ന്യ അവതരിപ്പിക്കുന്ന കഥാപാത്ര ത്തിന്‍റെ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു മുറചെറുക്കനും അവനെ വര്‍ഷങ്ങളായി ആരാധനയോടെ കാത്തിരിക്കുന്ന അനന്ന്യയും.ഏതാണ്ട് ചിത്രത്തിന്‍റെ മുക്കാല്‍ ഭാഗവും അനന്ന്യ,ചേട്ടന്‍ ഒന്ന് വന്നു കിട്ടിയെങ്കില്‍ പ്രേമിച്ചു മരിക്കാമായിരുന്നു എന്ന ലൈനിലാണ് .

അല്ല അണ്ണാ അപ്പോള്‍ അഭിനേതാക്കള്‍ ബോറാണെന്ന് ധൈര്യമായി കാച്ചട്ടോ?

പാവങ്ങള്‍, നായകന്‍ അടക്കം എല്ലാരും അവര്‍ അവരുടെ റോളുകള്‍ വൃത്തിയായി ചെയ്യാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.ഇങ്ങനത്തെ ഒരു തിരകഥയും സംവിധാനവും വെച്ച് എന്ത് കാണിക്കാനാ?പിന്നെ പറയുബോള്‍ എല്ലാം പറയണമല്ലോ . രാക്ഷസീ എന്ന നമ്മള്‍ ചിത്രത്തിലെ പാട്ടിനെ അനുകരിച്ചു എടുത്ത നന്നാവുല്ല എന്ന പാട്ടൊഴികെയുള്ള ഗാനങ്ങള്‍ നിലവാരം പുലര്‍ത്തി

അല്ല ഒരു പുതു മുഖ സംവിധായകന്‍ ആകുമ്പോള്‍ .....

അനിയാ ഒരു പുതുമുഖ സംവിധായന്‍ മലയാളത്തില്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം നല്ലൊരു നിര്‍മാതാവാണ് എന്നാണ് ഞാന്‍ കരുതുന്നത്.ഈ ചിത്രത്തില്‍ അങ്ങനെ ഒരു പ്രശ്നം നേരിട്ടിട്ടുണ്ടെന്ന് ആര്‍ക്കും തോന്നില്ല.ചിത്രത്തിന്റെ പോസ്റ്റ‍റുകള്‍ ,ചിത്രത്തില്‍ ഉടനീളം ഉള്ള richness, അഭിനേതാക്കളുടെ ആത്മാര്‍ത്ഥമായ ശ്രമം (പുതുമുഖം വിദ്യ ഉണ്ണി പോലും ഒരു പതര്‍ച്ചയും ഇല്ലാതെ അഭിനയിച്ചിട്ടുണ്ട്)എന്നിവയാണ് ഒരു പരിധി വരെയെങ്കിലും ചിത്രത്തിന്‍റെ നിലവാരമില്ലയിമ്മയെ മൂടി വെക്കാന്‍ സഹായിച്ചിട്ടുണ്ട്.

എന്നാലും ഇതു ഏതോ ഹോളിവൂഡ്‌ ചിത്രത്തിന്റെ അനുകരണം.ഏതാണ്ട് ഹിച്ചോ,എയര്‍ട്ടെല്ലോ .....?

അനിയാ സത്യമായും എനിക്കറിയില്ല.ഇങ്ങനെ ഒക്കെയാണ് സായിപ്പു പടം എടുക്കുന്നത് എന്ന് വിശ്വസിക്കാനും ബുദ്ധിമുട്ടാണ് . ഇനി അങ്ങനെ ആണെങ്കില്‍ ദൈവം സായിപ്പിനെ രക്ഷിക്കട്ടെ.എന്തായാലും ഈ വര്‍ഷത്തെ കൊമ്പ് കോര്‍ക്കല്‍ തികച്ചും ഗംഭീരം ആയി എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ.വേണമെങ്കില്‍ ഈ അങ്കത്തില്‍ ഏതു ചേകവര്‍ ആണ് ജയിച്ചത്‌ എന്ന് അറിയാന്‍ ബുദ്ധി ജീവികളായ പ്രബുദ്ധ മലയാളികള്‍ക്കിടയില്‍ നിനക്കൊക്കെ വേണേല്‍ ഒരു പോള്‍ നടത്താവുന്നതാണ്.

അപ്പോള്‍ ചുരുക്കത്തില്‍ ...

കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ പോലെ കൂറപടങ്ങള്‍ നിര്‍വികാരമായി ഇരുന്നു കാണുന്ന ശീലം വളര്‍ന്നു വന്‍മരമായി നില്‍ക്കുന്ന മലയാളിയുടെ മനസില്‍ ഈ ചിത്രം കാണുമ്പോളും പ്രത്യേകിച്ചു ഒന്നും തോന്നാന്‍ പാടില്ലാത്തതാണ് . പക്ഷെ ഒരു മനുഷ്യന്‍ , ഒരേ ഒരു മനുഷ്യന്‍,അയാളുടെ വിവരക്കേട് മൂലം എത്ര പേരുടെ പ്രയത്നം പഴകുന്നു എന്നോര്‍ക്കുമ്പോള്‍ എവിടെയോ ഒരു വിഷമം പോലെ

14 comments:

  1. ഇപ്പോള്‍ ഈ മീഡിയെറ്റാര്‍ ഒന്നും വേണ്ട ഒരു മൊബൈലും എസ് എം എസ് അയക്കാനുള്ള തൊലിക്കട്ടിയും മതി ലൈന്‍ ആക്കാന്‍ .

    ഈ ബിജു എന്റെ കൂടെ വല്ലതും പഠിച്ചതായിരിക്കും അന്നത്തെ കാമ്പസ് ആയിരിക്കും മനസ്സില്‍ അന്ന് നടക്കാതെ പോയെ പ്രേമം
    പൊതുവേ പ്രേക്ഷന്‍ പുതുഖ സംവിധായകരുടെ പടങ്ങളെ അല്‍പം പ്രോത്സാഹിപിക്കറാണ് പതിവ് , ഇത് അത്രക്കും സഹിക്കാന്‍ പറ്റി കാണില്ല അല്ലെ...

    ReplyDelete
  2. "അനിയാ,ഇതു വല്ല നാട്ടിലും പോയി സായിപ്പിന്റെയോ അറബിയുടെയോ അടിവസ്ത്രം കഴുകി പണ്ട് കണ്ട പടത്തിന്‍റെ ഓര്‍മയില്‍ അഭിപ്രായം ഇറക്കുന്ന പോലെ അല്ല" - അപ്പോ പ്രേക്ഷകന്റെ profession പിടി കിട്ടി. നിങ്ങളുടെ ഒരു നിലവാരം അനുസരിച്ചു ഈ ബ്ലോഗിന്റെ പേരു "ബാല്‍കണി-40" എന്നതിനു പകരം വല്ല "തറടിക്കറ്റു-15" എന്നുവല്ലതും ആക്കരുതോ?

    ReplyDelete
  3. ചെയ്യാമായിരുന്നു. ഇപ്പോള്‍ എന്‍റെ നാട്ടില്‍ തറ ടിക്കറ്റ്‌ എന്നൊരു സാധനം ഇല്ല.ബാല്‍ക്കണി,reserved എന്നീ വിഭാഗങ്ങളിലെ ടിക്കറ്റ്‌ ഉള്ളു .:)

    ReplyDelete
  4. ഈ ബ്ലോഗ് നിങ്ങടെ നാട്ടിലെ തീയറ്റര്‍ ഉടമ കണ്ടാല്‍ അയാള്‍ നിങ്ങള്‍ക്ക് വേണ്ടി തറടിക്കറ്റു തുടങ്ങും.

    ReplyDelete
  5. താങ്കള്‍ക്കു വേറെ പണി ഒന്നും അറിയില്ലേ ...?
    കുറെ കൂതറ പോസ്റ്റുമായി ..എങ്കില്‍ തനിക്കും തന്റെ രാജു മോനും കൂടി ഒരു നല്ല സിനിമ എങ്കിലും എടുത്ത് കാണിക്കു ..അതിനു കഴിവില്ലെങ്കില്‍
    ഈ കുക്കൂതറ നിരൂപണം(അങ്ങനെ വിളിക്കാമോ എന്നറിയില്ല ) എങ്കിലും നിര്‍ത്തിക്കൂടെ ...?

    ReplyDelete
  6. സിനിമ എടുക്കല്‍ എനിക്കറിയുന്ന പണിയല്ല അനിയാ.
    പിന്നെ ഇപ്പോള്‍ കാലം കൂതറകളുടെ ആണല്ലോ.ലാലപ്പനും,മമ്മുണിയും,രാജപ്പനും,സന്തോഷ്‌ പണ്ഡിറ്റ്‌ ഉം ഉള്‍പ്പെടുന്ന ഒരു നിരയിലേക്ക് കേറാന്‍ ആള്‍ക്കാര്‍ വരി നില്‍ക്കുന്ന കാലം !!!

    ReplyDelete
  7. മമ്മൂട്ടിയും മോഹന്‍ലാലുമാ ഇവന്റെയൊക്കെ വീട്ടിലേക്ക് ചെലവിനു കൊടുക്കുന്നതെന്നു തോന്നും...
    Santosh.

    ReplyDelete
  8. സിനിമ കണ്ടു.. തിരക്കഥയിലെ പോരായ്മകള്‍ ഉണ്ട്.. എന്നിരുന്നാലും കണ്ടിരിക്കാവുന്ന ഒരു കൊമേഴ്സ്യല്‍ പടം .. റിവ്യൂവിനോട് യോജിക്കുന്നില്ല

    ReplyDelete
  9. വെസ്പ സ്കൂട്ടെര്‍ കാണിക്കുന്നത് കാമ്പസ്സില്‍ ബൈക്ക് വന്നത് സംവിധായകന്‍ അറിയാഞ്ഞിട്ടാണ്‌ എന്നൊക്കെ പറയല്ലേ പോന്നു പ്രേക്ഷകാ..

    ReplyDelete
  10. മിസ്റ്റര്‍ പ്രേക്ഷകാ...
    തേങ്ങ ഏതാ , മാങ്ങാ ഏതാ എന്ന് താങ്കള്‍ക്ക് അറിയാമോ ..?
    എന്നിട്ടാണ് നിരൂപണം എന്നും പറഞ്ഞു നടക്കുന്നത് ..സിനിമ എന്നാല്‍ എന്താണെന്നു ആദ്യം താന്‍ പോയി പഠിക്ക്.. എന്നിട്ട് നീ നിരൂപണം ഒണ്ടാക്കാന്‍ വാ ...അല്ലെങ്കില്‍ ആ അബൂബക്കറിന്റെ നിരൂപണം എങ്കിലും ഒന്ന് വായിച്ചു മനസിലാക്കു ..ആരെങ്കിലും ഒരു നല്ല കാര്യം ചെയ്യുമ്പോള്‍ അതിനെ കൊള്ളില്ല എന്ന് വില കുറഞ്ഞ അഭിപ്രായം പറയാതെ എന്തെങ്കിലും നല്ലതുന്ടെങ്കില്‍ അതിനെ പ്രസംസിക്കുകയല്ലേ വേണ്ടത് ..? പ്രിത്വിരാജിന്റെ സിനിമകള്‍ പൊട്ടി പണ്ടാരമാടങ്ങുന്നത് അയാളുടെ സിനിമകള്‍ വെറും കൂതറ ആയിട്ടല്ല ..അവന്റെ സ്വഭാവ ഗുണം കൊണ്ടാണ് ..ഇതിപ്പോ സംശയം ഈ പ്രിത്വിരാജ് എന്ന് പറയുന്ന മന്ദ ബുദ്ധി ഇനി താങ്കള്‍ തന്നെ ആണോ എന്നാ..വേണമെങ്കില്‍ തനിക്കു പറയാം "ഇത് എന്റെ ബ്ലോഗ്‌ ആണ് എനിക്ക് എന്ത് വേണമെങ്കിലും എഴുതാം" എന്ന് .
    അത് ശരി തന്നെ ആണ് .തന്റെ ബ്ലോഗില്‍ തനിക്കു തോന്നുന്നതെന്തും എഴുതാം .പക്ഷെ ഡോക്ടര്‍ ലവ് എന്നാ സിനിമയെ ക്കുറിച്ച് തന്‍ എഴുതിയത് വളരെ തെറ്റാണു എന്ന് തന്നെ ആണ് എന്റെ അഭിപ്രായം.അത്യാവശ്യം കണ്ടു കൊണ്ടിരിക്കാന്‍ പറ്റിയ ഒരു സാമാന്യം നല്ല സിനിമ തന്നെ ആണ് ഇത് .

    ReplyDelete
  11. അനിയാ, തേങ്ങയും മാങ്ങയും ഒക്കെ നന്നായി അറിയുന്ന തങ്ങള്‍ എങ്ങനെ കാടടച്ചു വെടി വെക്കാതെ ഈ ചിത്രത്തില്‍ ഇഷ്ടപ്പെട്ടത് എന്തൊക്കെയാണ് എന്ന് പറയുകയല്ലേ, അല്ലെങ്കില്‍ ഈ പോസ്റ്റില്‍ പറഞ്ഞതിനോട് എന്തിനോടാണ്‌ യോജിപ്പില്ലാത്തത് എന്ന് പറയുന്നതല്ലേ വൃത്തി ?
    "പക്ഷെ ഡോക്ടര്‍ ലവ് എന്നാ സിനിമയെ ക്കുറിച്ച് തന്‍ എഴുതിയത് വളരെ തെറ്റാണു എന്ന് തന്നെ ആണ് എന്റെ അഭിപ്രായം". ഇങ്ങനെ അഭിപ്രയപ്പെടാനും അത് കമന്റ്‌ ആയി ഇവിടെ എഴുതാനും താങ്കള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ഉണ്ട്.എന്നാല്‍ എന്ത് കൊണ്ടാണ് ആ ഒരു അഭിപ്രായം തോന്നിയത് എന്ന് പറയുന്നത് നന്നായിരിക്കും.

    പ്രിത്വിരാജ് എന്ന നടന്‍ ഈ ചിത്രത്തില്‍ ഉണ്ടോ? അയാള്‍ക്ക് ഈ ചിത്രത്തില്‍ എന്ത് കാര്യം ? അയാളുടെ പടങ്ങള്‍ ഓടിയാല്‍ അങ്ങേര്‍ക്കു കൊള്ളാം.

    ReplyDelete
  12. ഹാ ഹാ ഹാ ... സ്വന്തം പടം വിതരണം നടത്താന്‍ എടുത്താല്‍ പാന്‍റ്റു കീറും എന്ന് അനുഭവം കൊണ്ട് പഠിച്ച വന്ദ്യ വയോധികരായ സൂപ്പര്‍ oldies ജീവിക്കാന്‍ വേറെ വഴി നോക്കുമ്പോള്‍ അതിനു ശല്യം ഉണ്ടാകല്ലേ പ്രേക്ഷകാ . പാവങ്ങള്‍ ജീവിച്ചു പൊക്കോട്ടെ .ഒപ്പം ഇവര്‍ ക്കൊക്കെ ജനിക്കാതെ പോയ ഫാന്‍സ്‌ മക്കളും !!!

    ReplyDelete
  13. അത്രയും പറഞ്ഞാല്‍ പോര .ഇവന്റെയൊക്കെ ജനിക്കാതെ പോയ അനിയന്മാരായ ദുല്കര്‍ സല്‍മാനും. പ്രണവ് മോഹന്‍ലാലിനും വഴി ഒരുക്കുക (അവനൊക്കെ എങ്ങനെ അഭിനയിച്ചാലും) എന്നാ ചരിത്ര പരമായ ദൌത്യം കൂടി ഇവനൊക്കെ നിര്‍വഹിക്കനുണ്ട് . എന്നിട്ടേ ഇവനൊക്കെ ചത്ത്‌ പണ്ടാരം അടങ്ങു

    ReplyDelete
  14. നാല്‍പതു അടി? താഴ്ചയിലേക്ക് മറിഞ്ഞിട്ടും ഫാന്‍സിന്റെ പ്രാര്‍ത്ഥന കൊണ്ട് രക്ഷപെട്ട സൂപ്പര്‍ സ്റ്റാര്‍ ? വീഡിയോ


    http://www.youtube.com/watch?v=RL1N147aZ8A&feature=share

    ReplyDelete