Saturday, March 19, 2011

ക്രിസ്ത്യന്‍ ബ്രദേഴ്സ് (Christian brothers )

പുതിയ ചിത്രങ്ങള്‍ ഇല്ലാതെ വറ്റി വരണ്ടു കിടക്കുന്ന മലയാള സിനിമ പ്രേക്ഷകന്റെ മനസ്സിലേക്ക് പുതു മഴയുടെ ആരവമായി പെയ്തിറങ്ങുന്ന താര മാമന്‍മാരുടെ രാജാങ്കം .... ഛീ തെറ്റി .. താര രാജാക്കന്മാരുടെ മാമാങ്കം വരവായി .....

എന്തുവാടെ ഈ കാച്ചുന്നത് വല്ല രാഷ്ട്രീയ പ്രസംഗവും ...?

അണ്ണാ,മലയാള സിനിമയുടെ ഗതികേടിനു ശാപമോക്ഷമായി അഥവാ ഏറ്റവും പുതിയ രക്ഷാമന്ത്രവുമായി എത്തുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളുടെ നിരയിലേക്ക് ഈ വര്‍ഷത്തെ ആദ്യ ചിത്രം.കേരളത്തിലും വിദേശത്തുമായി നൂറ്റി അന്‍പതോളം സിനിമാ ശാലകളില്‍ റിലീസ്.യുഗപ്രഭാവനായ ജോഷി സംവിധായകനായി,താര രാജാക്കന്മാര്‍ (????) മോഹന്‍ലാല്‍,സുരേഷ് ഗോപി,ദിലീപ്,ശരത് കുമാര്‍ അഭിനയം.മമ്മൂടി ഇല്ല എന്നതൊഴിച്ചാല്‍ മറ്റൊരു ട്വന്റി ട്വന്റി.സിബി ഉദയ കൃഷ്ണ തിരകഥ.എത്രയും സവിശേതകള്‍ ഉള്ള ഒരു ചിത്രം വരുമ്പോള്‍ ഒരു ഓളം ഒക്കെ ഉണ്ടാക്കണ്ടേ ?

വേണം വേണം ആദ്യം ഒരു ചോദ്യം ? എന്താണ് ഈ മലയാള സിനിമയുടെ പ്രതിസന്ധി ? എല്ലായിടത്തും അലക്കുന്ന ഒരു വാക്കാണല്ലോ ഇതു?

അതിപ്പോള്‍ .. മലയാള പ്രേക്ഷകന് സംഭവിച്ചു കൊണ്ടിരിക്കുന്ന അപകടകരമായ ഒരു മാറ്റമാണ് പ്രശ്നം.ചാനലുകള്‍,അവാര്‍ഡ്‌ നിശകള്‍, അന്യഭാഷ ചിത്രങ്ങളുടെ (നിലവാരമില്ലാത്ത) കടന്നു കയറ്റം, പൈറസി അങ്ങനെ മലയാളിയെ സിനിമാശാലകളില്‍ നിന്നും അകറ്റുന്ന ഒരു നൂറു കാര്യങ്ങള്‍ ഈ അടുത്ത് രൂപപെടുന്നുണ്ട്.തല്‍ഫലമായി കഴിവും പ്രതിഭയും ഉള്ള താരരാജാക്കന്മാര്‍ക്ക് പോലും നില നില്‍പ്പിനായി കോപ്രായങ്ങള്‍ കാണികേണ്ടി വരുന്നു (പാവങ്ങള്‍ !!). അഹങ്കാരികളായ പുതുമുഖങ്ങള്‍ വേറെ എത്രയൊക്കെ പോരെ അണ്ണാ? ഇതിനിടയിലാണ് ഒരാശ്വാസം പോലെ.....

നിറുത്തെടാ നിന്റെ ഗീര്‍വാണം. നീ ഈ ചീത്ത പറയുന്ന പൊതു ജനം ഒരു ശരാശരി പടം കൊടുത്താല്‍ പോലും സന്തോഷത്തോടെ കണ്ടു വിജയിപ്പിക്കുന്നവര്‍ ആണ്.കുഞ്ഞാടിന്റെയും,മേക് അപ്പ് മാന്‍ എന്നെ ചിത്രങ്ങളുടെയും വിജയം കാണിക്കുന്നത് മറ്റെന്താണ് ? ട്രാഫിക്‌ പോലയുള്ള വ്യത്യസ്ത ചിത്രങ്ങള്‍ വിട് എടുത്താല്‍ പൊങ്ങാത്ത ഇമേജ്മായി ഈ സൂപ്പര്‍ മാമന്മാര്‍ക്ക് അങ്ങനത്തെ പടതിലോന്നും അഭിനയിക്കാന്‍ പറ്റില്ല (കുറച്ചു കൂടി ഗതികേടു വരണം അതിനൊക്കെ).അതിരിക്കട്ടെ.ശരി നീ കണ്ടോ ഈ ചിത്രം ?

അണ്ണന്‍ ഇപ്പോഴും നിരൂപിക്കാന്‍ പടം കാണണം എന്നാ പഴയ രീതിയുടെ ആളാണല്ലോ? കാലം മാറിയില്ലേ . പോരാത്തതിനു മലയാള സിനിമയുടെ ഒരു അവസ്ഥ വെച്ചിട്ട് ഒരു മാതിരി ഏതു പടവും കാണാതെ തന്നെ ഒന്ന് ട്രെന്റ് നോക്കിയിട്ട് കാച്ചവുന്നത്തെ ഉള്ളു. കുറച്ചു സൂപ്പര്‍സ്റ്റാര്‍ സ്തുതി,മൃദുവായി തെറി പറഞ്ഞു മാര്‍ക്ക് കൂടിയിടല്‍ തുടങ്ങിയ സ്ഥിരം കലാപരിപാടികളുമായി കൊഴുപ്പിച്ചാല്‍ പോരെ ? അതിരിക്കട്ടെ അണ്ണന്‍ പടം കണ്ടെങ്കില്‍ രണ്ടു വാക്ക് ഈ ചിത്രത്തെ പറ്റി പറയാമോ? ഒരു നിമിഷം കിട്ടിയാല്‍ കാടു കേറി കളയും ഇയാള്‍ ആരുവാ വീരപ്പനോ ?

ശരിയാ പറഞ്ഞു വന്നപ്പോള്‍ അത് മറന്നു.ഇന്നലെ കണ്ടതെ ഉള്ളു പ്രസ്തുത ചിത്രം.എടാ ഇതു ഒരു സാധാരണ ചിത്രമല്ല.(അത് പിന്നെ ഒരു സൂപ്പര്‍ സ്റ്റാര്‍ ചിത്രവും അവങ്ങനെ അല്ലാലോ എല്ലാം ഒന്നിനൊന്നു വ്യത്യസ്തം അല്ലെ ?) മുംബൈ അധോലോകത്തിന്റെ അകത്തളങ്ങളിലേക്ക് കടന്നു ചെല്ലുന്നതിനോടൊപ്പം തന്നെ ശക്തവും ഹൃദയ സ്പര്‍ശിയും അയ കുടുംബ ബന്ധങ്ങളുടെ പശ് ചാത്തലവും ഈ ചിത്രത്തിനുണ്ട് (ഇതു ദീപിക പറയുന്നതാണ് ഞാനല്ല !!) മഹാ സുബൈറും അനൂപും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രം ഇത്രയധികം കേന്ദ്രങ്ങളില്‍ ഇറങ്ങുന്നു എന്നതിന്റെ പേരില്‍ മലയാളിക്ക് എന്നും അഭിമാനിക്കാം .(വേറെ പ്രത്യേകിച്ചു പണിയൊന്നും ഇല്ലല്ലോ?പോരാത്തതിനു എന്നും അഭിമാനിക്കാന്‍ ഒരു കാരണം വേണമല്ലോ നമുക്ക് ).

ട്വന്റി ട്വന്റി എന്ന ചിത്രം നേടിയ വിജയം പലരുടെയും ഉറക്കം കെടുത്തുകയും അത് എങ്ങനെയുങ്കിലും ഒന്ന് ആവര്‍ത്തിക്കാന്‍ പല രീതിയില്‍ ശ്രമിക്കുകയും ചെയുന്ന ഒരു പ്രവണത മലയാള സിനിമയില്‍ കണ്ടു വരുന്നതാണ്. ഒരു ബൌധിക ട്വന്റി ട്വന്റി ആയി നടത്തിയ ശ്രമം ആയിരുന്നു കേരള കഫെ.റാം ഗോപാല്‍ വര്‍മ്മ രീതിയില്‍ നടത്തിയ ആ ബൌധിക ചിത്രം ജനം തള്ളിയതോടെ മടങ്ങിയ ആ ട്രെന്റ് വീണ്ടും ഒന്ന് കൂടി ആവര്‍ത്തിക്കാനുള്ള ശ്രമത്തിന്റെ ആദ്യ ഭാഗമാണ് ഈ ചിത്രം.സംഗതി സിബി ഉദയുടെ പഴയ ടെമ്പ്ലേറ്റ് തന്നെ.രാവണപ്രഭുവില്‍ നിന്നും ചന്ദ്രോസവത്തില്‍ എത്തി എന്ന് മാത്രം.ആവര്‍ത്തിച്ച്‌ ഉപയോഗിക്കുമ്പോള്‍ ഇതു ടെമ്പ്ലേറ്റ്നും പറ്റുന്ന സ്വാഭാവികമായ പ്രശ്നം .

അല്ല പടത്തിനെന്താ ഒരു പ്രശ്നം ?

അനിയാ കേരളത്തിലെ അഭ്യന്തര മന്ത്രി ശ്രീകോടിയേരി ബാലകൃഷ്ണന്‍(ഇടതു പക്ഷ വയനകര്‍ക്ക് ഉമ്മന്‍ ചാണ്ടി എന്ന് വായിക്കാം ന്റെ മകളെ അജ്ഞാതര്‍ തട്ടികൊണ്ട് പോകുന്നു.ഉടന്‍ അദേഹം എന്ത് ചെയ്യും? ബോധം ഉള്ളവന്റെ ഉത്തരം ഉന്നതരായ പോലീസ്കാരെ വിളിച്ചു അന്വേഷിക്കാന്‍ പറയും.എന്നാല്‍ ഈ ചിത്രത്തില്‍ അഭ്യന്തര മന്ത്രി (ദേവന്‍) വിളിക്കുന്ന ചീഫ് സെക്രടറി (ശ്രീകുമാര്‍) പറയുന്നത് എങ്ങനത്തെ കേസുകള്‍ കൈകാര്യം ചെയാന്‍ നമുക്ക് മുംബയില്‍ നിന്നും അതി പ്രശസ്തനായ ഒരു പോലീസ് informer നെ വരുത്തുക എന്നതാണ്.(കേന്ദ്ര ലെവല്‍ ലില്‍ പിടിചിട്ടാണ് സംഗതി നടക്കുനതു .വിളിക്കാന്‍ ബെന്‍സ് തന്നെ പോകണം എന്ന് പ്രത്യേകം പറയുന്നുണ്ട്.ഈ informer എങ്ങനെ പ്രശസ്തന്‍ ആകും അഥവാ പ്രശസ്തന്‍ ആയാല്‍ എങ്ങനെ പണി ചെയും എന്ന് മനസിലാകുന്നില്ല ).

അണ്ണാ അതല്ലിയോ ഈ ചിത്രം മികച്ച ഒരു entertainer ആണെന്ന് പറയുന്നേ . അതായിത് ചോദ്യം ഒന്നും പാടില്ല .ചുമ്മാതിരുന്നു കണ്ടിട്ട് ജയ് വിളിച്ചു ഇറങ്ങി പൊയ്ക്കോണം .

അനിയാ അതിനെ entertainer എന്നല്ല മലയാളത്തില്‍ ഗതികേട് എന്നാണ് പറയുക എന്നാണ് ഞാന്‍ മനസിലാക്കുന്നത്‌ .അതെന്തോ ആകട്ടെ ഇന്‍ഫോര്‍മര്‍ ക്രിസ്റ്റി തന്റെ രണ്ടു ഗുണ്ടകളുമായി രംഗതെതുന്നു .അഭ്യന്തര മന്ത്രി,പോലീസ് കമ്മിഷണാര്‍,തുടങ്ങിയവരെ (അദ്ദേഹത്തോട് ആദരപൂര്‍വ്വം പെരുമാറാത്ത എല്ലാരേയും) തന്‍റെ താര പ്രഭ കാട്ടി പേടിപ്പിക്കുന്നു.അന്വേഷണം തുടങ്ങുമ്പോള്‍ തന്നെ ക്രിസ്റ്റിക്ക് മന്ത്രീ പുത്രിയെ തട്ടി കൊണ്ട് പോയത് മറ്റാരുമല്ല തന്‍റെ അളിയന്‍ ജോര്‍ജ് കുട്ടി (സുരേഷ് കൃഷ്ണ) ആണെന്ന് മനസിലാകുന്നു (ബുദ്ധി വേണം ബുദ്ധി .ഒറ്റ ചിരി കേട്ടപ്പോള്‍ തന്നെ മനസിലായില്ലേ സത്യങ്ങള്‍).മാനം മര്യാദക്ക് നാട്ടില്‍ കുറഞ്ഞത്‌ പത്തു മുപ്പതു വര്ഷം എങ്കിലും ജീവിച്ച മകന്‍ മുബൈയില്‍ എത്തി ഒരാഴ്ച കഴിഞ്ഞപ്പോള്‍ മയക്കു മരുന്ന് കടത്തു കാരും അധോലോകമായും ബന്ധം സ്ഥാപിച്ചു മൂന്ന് നാല് പേരെ തട്ടി ജയിലില്‍ പോയി എന്ന് കേള്‍ക്കുമ്പോള്‍ ഒന്ന് അന്വേഷിക്കുക പോലും ചെയ്യാതെ മകനുമായുള്ള എല്ലാ ബന്ധവും വേര്‍പെടുത്തി വീടിനു പുറത്താക്കുന്ന മണ്ടന്‍ അപ്പന്‍ വര്‍ഗീസ് മാപ്പിള എന്നാ പഴയ പട്ടാള ക്യാപ്റ്റന്‍ (സായി കുമാര്‍).ക്രിസ്ടിയുടെ അനിയന്‍ ജോജി (ദിലീപ് ) സഹോദരിമാര്‍ സ്റ്റെല്ല (കനിഹ),ജെസ്സി (ലക്ഷ്മി ഗോപാല സ്വാമി),വര്‍ഗീസ് മാപ്പിളയുടെ അനിയാ കൊച്ചു തൊമ്മന്‍ (ജഗതി,വില്ലജ് ഓഫീസര്‍ പട്ടയം കൊടുക്കാത്തത് കൊണ്ട് വില്ലന്‍ തട്ടുന്നു) എന്നിവരോക്കെയാണ് പലോമാറ്റം തറവാട്ടിലെ മറ്റു അംഗങ്ങള്‍.ഇവരെ കൂടാതെ സുരേഷ് ഗോപിയുടെ പോലീസ് വേഷം ഇഷ്ടപ്പെടുന്നവരെ പിടിക്കാനായി ഉള്ള ടോം വടക്കന്‍ എന്നാ സ്ഥിരം കഥാപാത്രം. ക്രിസ്റ്റിയുടെ അധോലോക സുഹൃത്ത്‌ Andrews (ശരത് കുമാര്‍, ചുമ്മാ ഗസ്റ്റ് എന്ന് പറയാതിരിക്കാന്‍ കുറച്ചു സീന്‍ കൊടുത്തിട്ടുണ്ട്‌ ) പിന്നെ ഇവരെല്ലാം പടം തീരുവോളം ഗ്വാ ഗ്വാ വിളിച്ചിട്ട് അവസാനം എല്ലാ സത്യവും മനസിലാക്കി ഒന്നിക്കുമ്പോള്‍ തല്ലി കൊന്നിട്ട് സ്ലോ മോഷനില്‍ നടന്നു പോകാന്‍ വേണ്ടി വില്ലന്‍ കുന്നേല്‍ കുമാരന്‍ തമ്പിയും മക്കളും (വിജയ രാഘവന്‍ , ബിജു മേനോന്‍ ,......etc) .ഒരു മകന്‍ സുബൈര്‍ അവതരിപ്പിക്കുന്ന കഥാപാത്രം മരിച്ചു പോയത് കൊണ്ടാകണം അവസാനം വില്ലന് രണ്ടു മക്കളെ ഉള്ളു !!! (ആദ്യം മൂന്ന് പേരെന്ന് പറയുന്നു ഉണ്ട് ).ഇവരൊക്കെ ചേര്‍ന്ന് മൂന്ന് മണികൂര്‍ നേരം കാണികളെ entertain ചെയ്തു തള്ളുന്നതാണ് ചുരുക്കത്തില്‍ ഈ ചിത്രം.ദേവന്‍ അവതരിപ്പിക്കുന അഭ്യന്തര മന്ത്രിയുണ്ട് ഈ ചിത്രത്തില്‍.പാവം !! സ്വന്തം വേലക്കാരന് പോലും (സുരാജ്) ഒരു വിലയും ഇല്ല.ഭാര്യയും മകളും ഒരു വേലക്കാരനും ആയി താമസിക്കുന്ന ഇദ്ദേഹത്തിന്റെ വീട്ടിലേക്കു ഏതു അധോലോക ജീവിക്കും കയറി ചെല്ലാം കുടുംബത്തെ തട്ടികളയും എന്ന് ഭീഷണിപ്പെടുത്തി സുഖമായി താമസിക്കാം (അതിനുള്ള ബുദ്ധി ലാലേട്ടന് മാത്രമേ കാണു എന്ന് മാത്രം ).

ഹ ഇയാള്‍ക്ക് മനസിലകത്തില്ലേ . ഇത്തരം ചോദ്യങ്ങള്‍ ഒരു entertainer ചിത്രത്തില്‍ ചോദിയ്ക്കാന്‍ പാടില്ല . ജനത്തിന് അറിയേണ്ടത് ആരു എങ്ങനെ എന്നാണ് . ലാലേട്ടന്‍ സിംഹാസനം തിരിച്ചു പിടിക്കുമോ ഇല്ലയോ .. ആ ഒരു ലൈന്‍ ...

അനിയാ ഇന്നാ പിടിച്ചോ

സിബി ഉദയന്‍ : ട്വന്റി ട്വന്റി എന്നാ മുയല് ചത്ത ചക്ക വീണ്ടും ഇറക്കുന്നു. ട്രാഫിക്‌ എന്നാ ചിത്രം വന്നത് കൊണ്ടാക്കണം ഒട്ടും മോശമല്ല എന്ന് കാണിക്കാനായി ട്വിസ്റ്കള്‍ കൊണ്ട് വന്നിട്ടുണ്ട് .(ട്വിസ്റ്റ്‌ നു വേണ്ടി ഉള്ള ട്വിസ്റ്റ്‌ ആയി എന്ന് മാത്രം.ചുരുക്കത്തില്‍ തിര കഥയ്ക്ക് വിനയന്‍ ചിത്രങ്ങളുടെ നിലവാരം മാത്രം

ജോഷി : ജോഷിയല്ല ആരു ഈ ചിത്രം സംവിധാനം ചെയ്താലും ഇതില്‍ കൂടുതല്‍ മോശം ആകും എന്ന് തോന്നുന്നില്ല

മോഹന്‍ലാല്‍ : ചിത്രത്തിലെ ഏക സൂപ്പര്‍ താരം. അതിന്റെ അഹങ്കാരം ഒട്ടും കുറച്ചിട്ടില്ല . പതിവ് പോലെ ഏറ്റവും മിടുക്കന്‍. സകലരെയും പുച്ഛം.സര്‍വ വിജയി.ഒരൊറ്റ അപേക്ഷ.പറ്റുമെങ്കില്‍ ദയവായി പ്രണയ രംഗങ്ങളില്‍ അഭിനയിക്കരുത് (അഭിനയിച്ചു കാണികളെ കൊല്ലരുത്),താങ്കള്‍ക്ക് അതിനുള്ള പ്രായവും കഴിവും എന്നേ പോയി കഴിഞ്ഞു.ലക്ഷ്മി റായി എന്നാ നടിയെ വശ പിശകായി സാരി ഉടുപ്പിച്ചു ദേഹം മുഴുവന്‍ കുലുക്കി നൃത്തം ചെയിപ്പിച്ചിട്ടു പോലും നിങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് അഭിനയിച്ച ഗാന രംഗം ഭയങ്കര ബോര്‍ ആയിരുന്നു.ബാക്കി എല്ലാം പതിവ് പോലെ,വരുന്നു,ഡയലോഗ് പറയുന്നു (പ്രധാന മന്ത്രി വരെ ഓച്ചനിച്ചു നില്‍ക്കുന്നു), പോകുന്നു.കൈ അടിക്കേണ്ടതു ആരാധക തെണ്ടികളുടെ ഉത്തരവാദിത്വം

സുരേഷ്ഗോപി : സ്ഥിരം പോലീസ് വേഷം.എന്നാല്‍ ട്വന്റി ട്വന്റി എന്നാ ചിത്രത്തില്‍ നിന്നും ഉണ്ടാക്കിയ മൈലേജ് കിട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് .

ദിലീപ് : ട്വന്റി ട്വന്റി എന്നാ ചിത്രത്തിലെ അതെ വേഷം ഒട്ടും കുറവില്ല ഒട്ടും കൂടുതലും .തമ്മില്‍ ഭേദം .

ശരത് കുമാര്‍ : ചുമ്മാ ,ക്രിസ്റ്റിയുടെ അധോലോക സുഹൃത്ത്‌.ഭീമന്‍ രഘു ആ വേഷം ചെയ്താലും ഒന്നും വരാനില്ല

സുരാജ് : ദിലീപിന്റെ കഥാപത്രം ഭേദം എന്ന് തോന്നിപ്പിക്കാന്‍ ഉള്ള മുഖ്യ കാരണം . അത്രക്ക് പരിതാപകരമാണ് ആ ദേഹത്തിന്റെ തമാശകള്‍

കാവ്യ : ഗാന രംഗങ്ങളില്‍ കിട്ടാവുന്ന അത്ര ലൂസ് അയ വസ്ത്രം ധരിക്കുക.ഒരല്‍പം ലൂസ് കുറവാണെങ്കില്‍ നിങ്ങളെ കാണാന്‍ ഭയങ്കര വൃത്തികേടായിരിക്കും

കനിഹ ,ലക്ഷ്മി ഗോപാലസ്വാമി ,ലക്ഷ്മി റായി : പ്രത്യേകിച്ചു ഒന്നും പറയാനില്ല. (തുമ്പി (കള്‍) കല്ലെടുക്കണം എന്ന് വാശി പിടിക്കാന്‍ പാടില്ലല്ലോ )

പക്ഷെ അണ്ണാ, ലോക വ്യാപകമായ റീലീസും പിന്നെ ചാനല്‍ റൈറ്റ് ഉം ഒക്കെ ചേരുമ്പോള്‍ ഈ ചിത്രം ഒരു വിജയം ആയി തീരില്ലേ .

അനിയാ,നീ അത് മാത്രം ചോദിക്കരുത്.നല്ല ചിത്രം,സിനിമശാലകളില്‍ ഓടുന്ന ചിത്രമാണ്‌ വിജയ ചിത്രം എന്നാണ് എന്‍റെ അഭിപ്രായം. അല്ലാതെ ലോകം മുഴുവന്‍ ഇറക്കി നിലവാരം ഇല്ലാത്ത പടം ലാഭം ആക്കുന്നത് കോപ്പി അടിച്ചു പരീക്ഷ ജയിച്ചു എന്ന് അഭിമാനത്തോടെ പറയുന്നത് പോലെയാണ് എന്നാണ് എന്‍റെ അഭിപ്രായം.ഒരു മലയാളി പ്രേക്ഷകന്‍ അതില്‍ അഭിമാനിക്കുനത് സ്വയം വിഡ്ഢി അക്കപ്പെട്ടത്തില്‍ അഭിമാനിക്കുന്നത് പോലെയും .ഈ ചിത്രം ഇഷ്ടപ്പെട്ടില്ല,മോശമാണ് എന്നതാണ് എന്‍റെ അഭിപ്രായം

അപ്പോള്‍ ചുരുക്കത്തില്‍ ?

വര്‍ണ്ണപകിട്ട് എന്ന പഴയ മലയാള ചിത്രത്തില്‍ ട്വന്റി ട്വന്റി കലക്കി ഇറക്കിയ സാധനം എന്ന് ഒറ്റവാക്കില്‍ പറയാം.
മലയാള സിനിമയും അതിന്‍റെ തമ്പുരാന്‍മാരും നന്നാകാന്‍ ഇനിയും ഏറെ കാലം പിടിക്കും എന്ന് ഉറക്കെ വിളിച്ചു പറയുന്ന ചിത്രം

52 comments:

  1. ആ ഉദയകൃഷ്ണനേം സിബി കെ. തോമാസിനേം തല്ലി കൊന്നാല്‍ മലയാള സിനിമ പകുതി രക്ഷപെടും... അമ്മച്ചിയാണേ!

    ReplyDelete
  2. മലയാള സിനിമയുടെ മിമിക്രിവല്‍ക്കരണത്തിന്റെ അനന്തര ഫലങ്ങള്‍ ആണ് ഇപ്പൊ നമ്മള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ദൃശ്യങ്ങള്‍ക്ക് പ്രാധാന്യം നഷ്ടപ്പെട്ടു. ഇപ്പോഴത്തെ മിക്ക മലയാള സിനിമകളുടെയും ശബ്ദരേഖ കേട്ടാലും സിനിമ ആസ്വദിക്കാം. മിമിക്രി വേദികളില്‍ കേട്ട് മടുത്ത തമാശകള്‍ കുത്തി നിറച്ച, സീരിയലുകളെക്കാള്‍ തരം താണ സിനിമകള്‍ വീണ്ടും വീണ്ടും ഇറങ്ങുന്നതിനു കാരണം നമ്മള്‍ തന്നെ അല്ലെ? ടി ഡി ദാസനെ പോലെയുള്ള സിനിമകളെ പുറം കാല്‍ കൊണ്ട് ചവിട്ടി എറിഞ്ഞ, പോക്കിരി രാജയേയും ട്വന്റി ട്വേന്റിയെയും വിജയിപ്പിച്ച നമുക്ക്, ദൈവം കണ്ടറിഞ്ഞു തരുന്ന ശിക്ഷകള്‍ ‍ആണ് ഇതൊക്കെ. അനുഭവിക്കാതെ പറ്റില്ലല്ലോ !!!!!

    ReplyDelete
  3. താങ്കളുടെ എല്ലാ നിരൂപണവും വായിക്കുന്നയാള്‍ എന്നനിലയില്‍ പറയട്ടെ, ഈ നിരൂപണം വായിച്ചാല്‍ ചില മുന്‍വിധിയോടെയാണ് ഇതെഴുതിയതെന്നു തോന്നും, ചില ആളുകളോടുള്ള എതിര്‍പ്പ് ഒരു പടത്തെ മുഴുവനായി കുറ്റം പറയുന്ന രീതിയില്‍ എത്തരുത് ഒരു Entertainer എന്ന നിലയില്‍ 100% വിജയമാണ് ഈ ചിത്രം, പോക്കിരിരജയെ വാനോളം പുകഴ്ത്തിയ താങ്കള്‍ക്ക് എന്തുകൊണ്ടാണ് ഈ പടം ഇഷ്ടപെടാതിരുന്നത് പോക്കിരിരാജയെക്കാള്‍ എത്രയോ മികച്ചതാണ് ഈ ചിത്രം, ഒരു ബോറുമടികാതെ കണ്ടിരിക്കാവുന്ന ചിത്രം

    ReplyDelete
  4. താങ്കളുടെ എല്ലാ നിരൂപണവും വായിക്കുന്നയാള്‍ എന്നനിലയില്‍ പറയട്ടെ, ഈ നിരൂപണം വായിച്ചാല്‍ ചില മുന്‍വിധിയോടെയാണ് ഇതെഴുതിയതെന്നു തോന്നും, ചില ആളുകളോടുള്ള എതിര്‍പ്പ് ഒരു പടത്തെ മുഴുവനായി കുറ്റം പറയുന്ന രീതിയില്‍ എത്തരുത് ഒരു Entertainer എന്ന നിലയില്‍ 100% വിജയമാണ് ഈ ചിത്രം, പോക്കിരിരജയെ വാനോളം പുകഴ്ത്തിയ താങ്കള്‍ക്ക് എന്തുകൊണ്ടാണ് ഈ പടം ഇഷ്ടപെടാതിരുന്നത് പോക്കിരിരാജയെക്കാള്‍ എത്രയോ മികച്ചതാണ് ഈ ചിത്രം, ഒരു ബോറുമടികാതെ കണ്ടിരിക്കാവുന്ന ചിത്രം

    ReplyDelete
  5. ഓഹോ ....പോക്കിരിരാജ തമ്മില്‍ ഭേദം...ഈ സിനിമ മോശം ..കൊള്ളാം അണ്ണാ തന്കലുഎ നിരൂപണം നടക്കട്ടെ നടക്കട്ടെ...മോഹന്‍ലാല്‍ മഹാ മോശം .ദിലീപ് തമ്മില്‍ ഭേദം ..ഹോ താങ്കള്‍ താങ്കളുടെ മനസ്സില്‍ ഒരു വ്യക്തിക്ക് മുന്‍കൂട്ടി നല്കിയിട്ടുല്ല്ല ഇമേജ് വച്ച് മാത്രം ആണ് നിരൂപണം എഴുതി വിടുന്നത് . പിന്നെ ഒരു സിനിമ മോശം ആയാല്‍ ദിലീപ് മാത്രം അങ്ങിനെ മോശം ആകാതെ നില്ക്ക അല്ലെ ...അങ്ങിനെ നില്ക്കാന്‍ ദിലീപ് ആരാ എന്പതുകളിലെ മോഹന്‍ലാലോ ?

    ReplyDelete
  6. ഈ തിരക്കേറിയ സ്ട്രെസ്സ്ഫുല്‍ ജീവിതത്തില്‍പെട്ടു കത്തുന്ന തലച്ചോറ് വീട്ടില്‍ പൂട്ടിവെച്ചു സുഖമായി പോയി കാണാന്‍ വേറൊരു ചിത്രം അല്ലേ? :-)

    ReplyDelete
  7. Worth every penny you paid...decent Entertainment to the Core...far better than pokiri raja.. good climax... 1st half is launch pad fr heros to establish 2nd goes in a flash, revealing twists... Sure Shot

    Mohanlal, Suresh Gopi and Sararth kumar Screen presence is awesome and Dilip is just the master of slap stick comedy.

    Good Job....Multi starrer films seems to be more effective than one man shows..............

    ReplyDelete
  8. പോക്കിരി രാജാ എന്നാ ചിത്രം മോഹന്‍ലാലിന്‍റെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയം ആയി ആണ് ഞാന്‍ കാണുന്നത് .അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ എന്നാ ചിത്രം കണ്ടിട്ട് പോക്കിരി രാജാ കാണുന്ന ആര്‍ക്കും അത് ഭേദപ്പെട്ട ഒരു ചിത്രം ആണെന്നെ തോന്നുകയുള്ളൂ. സാദിഖ്‌ , ശരിക്കും പടം കണ്ടിട്ട് തന്നെയാണോ ഈ പറയുന്നേ?

    ReplyDelete
  9. അണ്ണാ... തകർത്തു.....ഇതു വരെ ഫാൻസിൽ നിന്നല്ലാതെ ഒരു നല്ല അഭിപ്രായം ഞാൻ കേട്ടില്ല.. ഒരുത്തനോട് ഇതിന്റെ അഭിപ്രായം ചോദിച്ചതിൻ പുളിച്ച തെറിയാ ഞാൻ കേട്ടത്... ഫാൻസെല്ലാം കയറി കിടിലം പടം, പക്കാ എന്റർടെയിനർ എന്നൊക്കെ പറയുന്നുണ്ട്.. ഫാൻസ് പറയുന്നതിനാൽ പിന്നെ ഉറപ്പിക്കാം, സാധാരണക്കാർ കാർക്കിച്ച് തുപ്പും എന്ന്....

    “ക്രിസ്റ്റ്യൻ ബ്രദേഴ്സ് പോക്കിരി രാജയേക്കാൾ മികച്ചത്” - Its like comparing cow-dung with bullshit! ഇതൊക്കെ കാണുമ്പോൾ അറിയാതെ ചോദിച്ചു പോകുവാ.. മലയാ‍ള സിനിമ എന്നെങ്കിലും ലക്ഷപ്പെടുമോ?

    ReplyDelete
  10. ട്രാഫിക്‌ എന്നാ ചിത്രം വന്നത് കൊണ്ടാക്കണം ഒട്ടും മോശമല്ല എന്ന് കാണിക്കാനായി ട്വിസ്റ്കള്‍ കൊണ്ട് വന്നിട്ടുണ്ട്
    ^^^^^^^^^^^^^^^^^^^^^^^^^^^^^^^
    ഇത് എങ്ങിനെ ശരിയാവും ?
    എന്റെ അറിവില്‍ ട്രാഫിക്‌ നെ ക്കാള്‍ മുന്‍പേ ഷൂട്ട്‌ ചെയ്തു തീര്‍ന്ന പടം ആണ് ഇത് , ശരിയല്ലേ ?

    ReplyDelete
  11. "അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ എന്നാ ചിത്രം കണ്ടിട്ട് പോക്കിരി രാജാ കാണുന്ന ആര്‍ക്കും അത് ഭേദപ്പെട്ട ഒരു ചിത്രം ആണെന്നെ തോന്നുകയുള്ളൂ." - Why don't you keep a DVD of "Alexander the great" with you, always. Watch it before going for any movies. You can enjoy all the movies.

    Apaaram thanne Prekshakaaaaa………..

    ReplyDelete
  12. എന്ത് കൊണ്ട് പോക്കിരി രാജ ഭേദപ്പെട്ട ചിത്രം എന്ന് പറഞ്ഞു എന്ന ചോദ്യത്തിന് അന്നും ഇന്നും എന്‍റെ ഉത്തരം ഇതു തന്നെയാണ്. പോക്കിരി രാജ എന്ന ചിത്രത്തിന്റെ കൂടെ തന്റെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച കലാസ്രിഷ്ടി ഇറക്കി ആ പടത്തെ വിജയിപ്പിക്കാന്‍ ഞാന്‍ പറഞ്ഞില്ലല്ലോ അല്ലേ? പിന്നെന്തിനാ എന്നോട് ദേഷ്യപ്പെടുന്നെ? കാശു പോയവനറിയാം അതിന്റെ ദുഃഖം

    ReplyDelete
  13. പടം എനിക്ക് നന്നായി ഇഷ്ട്ടപ്പെട്ടു. നല്ല കഥയും തിരക്കഥയും വേണമെന്നുള്ളവര്‍ ദയവായി ഈ പടം കാണരുത്. അങ്ങനെയുള്ളവര്‍ ഗധാമ യോ മറ്റോ കാണാന്‍ പോകുക. നൂറു ശതമാനം entertrainer ആണ്
    ക്രിസ്ത്യന്‍ ബ്രദേഴ്സ്. മൂന്നു മണികൂര്‍ ശരിക്കും enjoy ചെയ്തു.
    PRASAD

    ReplyDelete
  14. Unfortunately most of the commentators here, the trashy junk " Pokkiri Raja" seems to be the yard stick! I understand that the blogger might have said good about PR in his earlier blog!

    ReplyDelete
  15. http://cloudsbowjoti.blogspot.com/2011/03/christian-brothers-yet-another-trashy.html

    ReplyDelete
  16. എനിക്ക് ഒന്നേ പറയാനുള്ളൂ. ഇമ്മാതിരി പടങ്ങങ്ങള്‍ ഇറക്കുകയും, പിന്നെ അത് ഓടുകയും ചെയ്താല്‍, അടുത്ത കാലത്തൊന്നും ഈ "മലയാള സിനിമ നേരിടുന്ന പ്രതിസന്ധി" തീരില്ല.

    ഇത് ഒരു Entertainer അല്ല, മറിച്ച് ഒരു Endurance Test ആണ് !

    ReplyDelete
  17. ട്വന്റി -20 യില്‍ വര്ണപ്പകിട്ടു ചേര്‍ത്ത് പോലും ..നല്ല നിരീക്ഷണം !!!


    . ചിത്രത്തില്‍ , ഹിസ്‌ ഹിനെസ്സ് അബ്ദുള്ള ഒഴിച്ച് , അതില്‍ പഞ്ജാബി ഹൌസ് കുഴച്ചു, ഉദയപുരം സുല്‍ത്താന്‍ മേമ്പൊടി ചേര്‍ത്ത് , കല്യാണരാമന്‍ ചെര്തടിച്ചു ഉണ്ടാക്കിയ ഒരു കലസ്രിഷ്ടി ആയ കാര്യസ്ഥന്‍ ഒക്കെ കാണാന്‍ കൊള്ളാവുന്ന കാശുമുതലാവുന്ന പടം ആണെന്ന് വില ഇരുത്തിയ ഒരാള്‍ക്ക് ഇത് പിടിചില്ലെന്നോ ....കാരണം ഞാന്‍ പറയാം , കോപ്പി അടിച്ച പടങ്ങളുടെ എണ്ണം കുറഞ്ഞത്‌ കൊണ്ടാണോ ? അതോ കോപി അടിച്ചത് ഹോളിവൂടില്‍ നിന്ന് അല്ലാത്തതിനാല്‍ ആകുമോ ? അതോ ദിലീപ് നായകന്‍ അല്ലാത്തത് കൊണ്ടോ ?


    സുഹൃത്തേ രംജി റാവു സ്പീകിംഗ് എന്നാ ചിത്രം മോശവും പിറവി ആണ് നല്ല പടം എന്നും പറയും പോലെ ആണ് ഇത് .. പ്രേക്ഷക ലക്ഷങ്ങള്‍ ഈ പടം കാണാന്‍ പോയത് പിറവി പോലെ, വാനപ്രസ്ഥം പോലുള്ള ഒരു പടം കാണാന്‍ അല്ല..അവര്‍ പോയതിനുള്ളത് അവര്‍ക്ക് കൊടുക്കുന്ന ഒരു ചിത്രം തന്നെ ആണ് ഈ സിനിമ എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു .

    ഒരു നിമിഷം പോലും ബോര്‍ അടിപ്പിക്കാത്ത ഒരു മികച്ച ചിത്രം ..നരസിംഹം എന്ന ചിത്രത്തിന് ശേഷം ജനങ്ങളില്‍ ഒരു ഓളം ഉണ്ടാക്കുക എന്ന കര്‍മം convincing ആയി ലാല്‍ ചെയ്തു എന്ന് ഞാന്‍ വിശ്വസിക്കുന്നു

    ReplyDelete
  18. നരസിംഹം എന്ന ചിത്രം ഇറങ്ങിയ കാലത്ത് തന്നെ ജനം നല്ല നാലു തെറി പറഞ്ഞിരുന്നെങ്കില്‍ മോഹന്‍ ലാല്‍ എന്ന നടന് ഇന്നത്തെ അവസ്ഥ വരുമായിരുന്നില്ല എന്ന് തോന്നി പോകുന്നു ഇപ്പോള്‍.പിന്നെ കാര്യസ്ഥന്‍ എന്ന ചിത്രത്തെ കുറിച്ച് പറഞ്ഞത് "പാപ്പി അപ്പച്ചാ പോലെ ഒരെണ്ണം ഇഷ്ട്ടപെടുന്ന ആളാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്ക്ക് ഈ ചിത്രം ഇഷ്ടപ്പെട്ടേക്കും " എന്ന് മാത്രമാണ്.പിന്നെ "അതായിത് ചോദ്യം ഒന്നും പാടില്ല .ചുമ്മാതിരുന്നു കണ്ടിട്ട് ജയ് വിളിച്ചു ഇറങ്ങി പൊയ്ക്കോണം " എന്നതാണല്ലോ എപ്പോള്‍ entertaining ന്‍റെ ഡെഫിനിഷന്‍ .
    ഇത്രക്കും ഉത്തരവാദിത്വം ഇല്ലാതെ പടം എടുക്കുന്നതിന്റെ ഒരു കാരണം (കാണികള്‍ എന്ന കഴുത എന്ത് കരുതും എന്ന ഒരു ചിന്ത പോലും ഇല്ലാതെ ആണ് ഈ ചിത്രം പടചിരിക്കുനത് എന്നതിന് കുറഞ്ഞത്‌ ഒരു പത്തു ഉദാഹരണങ്ങള്‍ എങ്കിലും ഒറ്റ നോട്ടത്തില്‍ കണ്ടെത്താന്‍ കഴിയും) എന്തിനെയും ന്യായീകരിക്കാന്‍ എവിടെ ആരാധകര്‍ എന്നൊരു വര്‍ഗം ഉണ്ട് എന്നതാവാം .

    പിന്നെ സുഹൃത്തിനു പടം ആസ്വദിക്കാന്‍ കഴിഞ്ഞെങ്കില്‍ നല്ലത് ഭാഗ്യവാന്‍ .കാശു മുതലായല്ലോ. എനിക്ക് അത് സംഭവിച്ചില്ല. എന്ത് ചെയ്യാനാ ?

    ReplyDelete
  19. "അവര്‍ പോയതിനുള്ളത് അവര്‍ക്ക് കൊടുത്തു"
    നൂറു ശതമാനം യോജിക്കുന്നു .ഇവനൊക്കെ അത് തന്നെ വേണം. ഇത്രയും കൊടുത്താല്‍ (കിട്ടിയാല്‍ ) പോര !!!!

    ReplyDelete
  20. പ്രിയപ്പെട്ട പ്രേക്ഷകാ ........താങ്കളുടെ നിരൂപണം കിടിലം....... കികിടിലം എന്ന് പറയുകവയ്യ ......' പോക്കിരിരാജ ' സൂപ്പര്‍ പടം ,ക്രിസ്ത്യന്‍ ബ്രോതെര്‍സ് പൊളി പടവും അല്ലെ!!!!
    ഹോ കൊള്ളാം..... നല്ല നിരീക്ഷണം !!!!! താങ്കള്‍ മമ്മൂട്ടി ഫാന്‍സിന്റെ ഏതു ജില്ലയിലെ മെമ്പര്‍ ആണ് ???

    പിന്നെ താങ്കള്‍ മമ്മൂട്ടിയുടെ 'ബസ്‌ കണ്ടക്ടര്‍ ','പ്രമാണി ','തസ്കരവീരന്‍ ' [ഇനിയുമുണ്ട് ] തുടങ്ങിയ ചിത്രങ്ങള്‍ കണ്ടിട്ടില്ല എന്ന് തോന്നുന്നു ..... എന്നിട അവന്റെ ഒരു ------- ലെ നിരൂപണം ...........

    ReplyDelete
  21. അനോണി അനിയാ , ഇവിടെ എഴുതുന്നത് നിരൂപണം ആയാണോ കാണുന്നത് ? കഷ്ടം !! ഇതെല്ലാം എന്‍റെ അഭിപ്രായങ്ങള്‍ മാത്രമാണ്. യോജിക്കുനവരോടും വിയോജിക്കുനവരോടും പ്രത്യേകിച്ചു ഒന്നും തോന്നാറും ഇല്ല. ഈ പോസ്റ്റില്‍ ഒരിടത്തും പറയാത്ത പോക്കിരി രാജാ എന്നാ പടത്തെ കുറിച്ച് പറഞ്ഞു ബഹളം വയ്ക്കുന്നത്....... ആ ഓരോതക്ക് ഓരോ രീതി അല്ലെ ?

    ReplyDelete
  22. അത്ര വിമര്‍ശിക്കാന്‍ മാത്രം ഉള്ള കുറ്റം ഒന്നും ഈ പടത്തിന് ഉണ്ട് എന്ന് തോന്നുന്നില്ല്ല , പ്രതെയ്കിച്ചും ഇതിലും വലിയ കൂതറ അമ്പത് ദിവസം തികച്ച സാഹചര്യത്തില്‍ ..മുന്‍പ് മറ്റു പല കൂതരപടങ്ങള്‍ വിജയിപ്പിച്ച മലയാളികള്‍ ഇതും രണ്ടു കയ്യും നീട്ടി വാങ്ങി അമൃത് പോലെ പാനം ചെയ്തു നൂറു ദിവസം കടത്തും .

    നരസിംഹത്തിന്റെ കാര്യം, പില്‍ക്കാല ബ്ലോക്ക് ബസ്ടര്‍ ചിത്രങ്ങള്‍ ആയവയും നരസിംഹതിനെക്കാള്‍ വലിയ വിജയം എന്നൊക്കെ അവകാശ (?) പെട്ടവയും ആയ മീശ മാധവന്‍ , രാജമാണിക്യം എന്ന ചിത്രങ്ങളെക്കാള്‍ ടെലിവിഷനില്‍ വരുമ്പോള്‍ ഒരു രസനീയത ഒക്കെ എനിക്ക് നരസിംഹതോട് തോന്നാറുണ്ട് (എന്റെ മാത്രം അഭിപ്രായം ആയിരിക്കാം )..മേല്‍ പറഞ്ഞ രണ്ടു ചിത്രങ്ങളും എനിക്ക് ഇന്ന് പതിനഞ്ചു മിനിറ്റില്‍ കൂടുതല്‍ സഹിക്കാന്‍ സാധിക്കുന്നില്ല. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച നരസിംഹം എന്ന ചിത്രം സൂര്യ TV സംപ്രേക്ഷണം ചെയ്തപ്പോള്‍ അത് എന്നെ പിടിച്ചിരുത്തി...ഓരോ സീനും ഇത്ര ചടുലം ആയി ചിത്രീകരിച്ച വേറെ ഒരു സിനിമ അതിനു ശേഷം commercial സിനിമയില്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല എന്ന് വേണേല്‍ പറയാം . പില്‍ക്കാലത്ത് അതെ സംവിധായകനും , നടനും, സംഭാഷണം ഉണ്ടാക്കിയവനും ഒക്കെ മോശം പ്രകടനം നടത്തിയത് ആ സിനിമയുടെ കുറ്റം ഒന്നും അല്ലല്ലോ

    ReplyDelete
  23. മുന്‍പ് പറഞ്ഞല്ലോ അനിയന് ചിത്രം ഇഷ്ടപ്പെട്ടു എങ്കില്‍ സന്തോഷം. ഈ ചിത്രം നൂറു ദിവസം ഓടിയാല്‍ എന്നിക്ക് പ്രത്യേകിച്ചു ഒന്നുമില്ല . പിന്നെ വിജയിച്ചാല്‍ ഈ ചിത്രത്തിലെ താരങ്ങള്‍ക്ക് ജനങ്ങള്‍ക്ക് ഇതാണ് വേണ്ടത് എന്ന പേരില്‍ ഇനിയും ഇത്തരം മഹത്തായ ചിത്രങ്ങള്‍ (ക്ഷമിക്കണം രസനീയത ഉള്ള ചിത്രങ്ങള്‍) എടുക്കാം.ഇന്ത്യന്‍ സിനിമയിലും ദക്ഷിണ ഇന്ത്യയിലെയും ചിത്രങ്ങള്‍ക്ക് വന്പിച്ച മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുമ്പോള്‍ നമുക്ക് പഴയ വീഞ്ഞ് പഴയ കുപ്പിയില്‍ തന്നെ ഒഴിച്ച് കുടിക്കാം.ആ പടം ഈ പടത്തെകാള്‍ ഭേദം മറ്റേ പടത്തെകാള്‍ മോശം കഴിഞ്ഞ പടത്തെകാള്‍ കേമം എന്നിവ ചിയെഴ്സ്നു പകരവും.ആ നടന്‍ താരസിംഹാസനം തിരിച്ചു പിടിച്ചു,പിടിക്കുന്നു എന്നിവ ടച്ചിംഗ്സ് ആയും പോന്നോട്ടെ.വാള് വെക്കുന്ന്നതിനു പകരം റീലീസ് കേന്ദ്രങ്ങളുടെ എണ്ണത്തിലും ചാനല്‍ അവകാശത്തില്‍ കിട്ടിയ കാശിന്റെ വലിപ്പത്തിലും അഭിമാനിക്കാം .മലയാള സിനിമ കീ ജയ് .......

    ReplyDelete
  24. ഇക്കെടെ പടങ്ങള്‍ ഒക്കെ വ്യത്യസ്തമാണ് ...... തുറുപ്പുഗുലാന്‍ , പോക്കിരിരാജ , രാജമാണിക്യം , ചട്ടമ്പിനാട് , അണ്ണന്‍ തമ്പി , എല്ലാത്തിലും ഇക്ക ചെറുപ്പത്തില്‍ മുട്ടന്‍ കലിപ്പ മിനിമം ഒരാളെ എങ്കിലുംതട്ടും എന്നിട്ട ഓടിപോകും / അല്ലെങ്ങില്‍ ഓടിച്ചു വിടും .... എന്നിട്ട വേറെ ഭാഷ / സ്ലാന്ഗ് , ഗുണ്ടാപ്പണി എന്നിവ പഠിച്ച ബെന്‍സ്‌ , BMW , മുതലായ വണ്ടികളില്‍ തിരിച്ചു വരും . ലാസ്റ്റ് കൊന്നത് ഇക്ക അല്ലെന്നു തെളിയിക്കും ,ഇടക്ക് ആരെങ്കിലും ഡാന്‍സ് കളിക്കും, കൂടെ ഇക്ക എന്തെങ്ങിലും കാട്ടും , സുരാജും സലിമും കുറെ വളിപ്പ് കാണിക്കും , അതാണ് നമ്മുടെ ഇക്ക..

    ReplyDelete
  25. ലാലിന്‍റെ പടം എടുത്തു ആരും ചട്ടി എടുത്തതായി കേട്ടിട്ടില്ല പക്ഷെ ഒരു മെഗാ സ്റ്റാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആള്‍ അഭിനയിച്ച പടത്തിലെ producers പരസ്യമായി പറയുന്ന കേട്ടിട്ടുണ്ട് ഹെന്രി ,m മണി ദ്രോണ പണ്ടാരമടങ്ങി അണ്ഡം കീറി പോയതിന്റെ നഷ്ടം നികത്താന്‍ ഓഗസ്റ്റ്‌ 15 കൊണ്ട് ഇറങ്ങുന്നു ഇതും ഇറങ്ങി കഴിയുമ്പോള്‍ ഒരു പൂര്ണതയിലെതും അതായതു മണി ആത്മഹത്യ ചെയ്തു കേള്‍ക്കാതിരുന്നാല്‍ മതി

    ReplyDelete
  26. ലാലിന്‍റെ പടം എടുത്തു ആരും ചട്ടി എടുത്തതായി കേട്ടിട്ടില്ല പക്ഷെ ഒരു മെഗാ സ്റ്റാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആള്‍ അഭിനയിച്ച പടത്തിലെ producers പരസ്യമായി പറയുന്ന കേട്ടിട്ടുണ്ട് ഹെന്രി ,m മണി ദ്രോണ പണ്ടാരമടങ്ങി അണ്ഡം കീറി പോയതിന്റെ നഷ്ടം നികത്താന്‍ ഓഗസ്റ്റ്‌ 15 കൊണ്ട് ഇറങ്ങുന്നു ഇതും ഇറങ്ങി കഴിയുമ്പോള്‍ ഒരു പൂര്ണതയിലെതും അതായതു മണി ആത്മഹത്യ ചെയ്തു കേള്‍ക്കാതിരുന്നാല്‍ മതി

    ReplyDelete
  27. എന്തു ചെയ്യാനാ അസൂയക്കു മരുന്നില്ല, മമ്മൂട്ടി ആരെയെങ്കിലും വച്ചു പടം വിജയിപ്പിച്ചാല്‍ മമ്മൂട്ടിയുടെ കഴിവ് ലാലിന്‍റെ പടത്തില്‍ ആരെങ്കിലും അഭിനയിച്ചാല്‍ അവരുടെ കഴിവു കൊണ്ടാ വിജയിച്ചതെന്നു പറയും പരാജയപ്പെട്ടാലൊ ലാലിന്‍റെ കുഴപ്പമെന്നു പറയും വിവരമില്ലായ്മക്കു എന്താ മരുന്നു? കഴിഞ്ഞ പത്തു പതിനഞ്ചു പടങ്ങളെങ്കിലും നിരനിരയായി പൊട്ടിയ സുരേഷ്ഗോപിയാണൊ? തമിഴില്‍ ഒറ്റ പടം പോലുമില്ലാതെ മലയാളത്തില്‍ രക്ഷപ്രാപിച്ച ശര്‍ത്തോ (ശരത് നായകനായി ഇറങ്ങിയ മലയാള പടം പൊട്ടിയതും ഓര്‍ക്കുക), പിന്നെ ദിലീപാണു നായകന്‍ എന്നു ഈ പടം കണ്ട ആരും പറയില്ല. ഇനി സുരേഷ് ഉള്ളതു കൊണ്ടാണു ലാലിന്‍റെ പടം വിജയിച്ചതെന്നു പറയുമ്പോള്‍ രക്തസാക്ഷികള്‍ സിന്ദാബാദ്, ജനകന്‍, പകല്‍നക്ഷത്രങ്ങള്‍ ഈ ചിത്രങ്ങളുടെ പരാജയ കാരണം കൂടി പറയണം. കഴിഞ്ഞ 30 വര്‍ഷത്തിനിടക്കു ലാലിനു ഹിറ്റില്ലാതെ ഒരു വര്‍ഷവും കടന്നു പോയിട്ടില്ല, നല്ല തിരക്കഥ ഉണ്ടെങ്കില്‍ ലാല്‍ തന്നെ രാജാവ്.

    ReplyDelete
  28. അപ്പോള്‍ അതാണ് പ്രശ്നം.അസൂയ.വഴിയെ പോയ സകലവനെയും വെച്ച് പടം ഇറക്കിയിട്ടും പൊട്ടുമ്പോള്‍,ഓരോരുത്തര്‍ ഒറ്റയ്ക്ക് ചെയുന്ന പടം ഓടി പോയാല്‍ പിന്നെ ജീവിച്ചിരിക്കാന്‍ പറ്റുമോ?പാവങ്ങള്‍.ഷാജി കൈലസില്‍ ഉറച്ചു വിശ്വസിക്കുക എല്ലാ പ്രതീക്ഷയും അവിടെ അര്‍പ്പികുക അതെ ഇനി വഴിയുള്ളൂ

    ReplyDelete
  29. ലാലിന്‍റെ പടം എടുത്തു ലാല്‍ മാത്രമേ ചട്ടി എടുത്തിട്ട് ഉള്ളു എന്നാണോ ഉദേശിച്ചത്‌? കണ്ടഹാര്‍ ഒക്കെ കൈ വരിച്ച വിജയം ലോക സിനിമ വേദിയില്‍ പോലും ചര്‍ച്ച ആയിരിക്കയല്ലേ.!!!!കഴിഞ്ഞ വര്‍ഷം അകെ മൊത്തം മുക്കി മുക്കി ഓടിയ ഒരു അഴകൊഴമ്പന്‍ ശിക്കാര്‍ന്‍റെ പേരിലാണ് ഈ ഗീര്‍വാണം എന്നോര്‍ക്കുക

    ReplyDelete
  30. സമ്മതിച്ചു തന്നേക്കാം മമ്മൂട്ടി ഫാന്സേ , ഈ പടം വിജയിച്ചാല്‍ അത് ദിലീപിന്റെ വിജയം പരാജയപ്പെട്ടാല്‍ ലാലിന്റെ മാത്രം കുറ്റം പോരെ ? എന്നാല്‍ അങ്ങിനെ ആണോ ഇക്ക , അദ്ദേഹം ഒരു സിനിമയില്‍ മുഖം കാണിച്ചാല്‍ തന്നെ ആ പടത്തിന്റെ വിജയത്തിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് തീറു എഴുതി നല്‍കേണ്ടതാണ്. അദ്ദേഹം അഥിതിതാരം ആയ നരസിംഹത്തിന്റെ ഒക്കെ വിജയം കണ്ടില്ലേ. അത് ഇക്കയുടെ മാത്രം വിജയം ആണ്. പോക്കിരിരാജ അദ്ദേഹത്തിന്റെ മാത്രം വിജയം ആണല്ലോ.

    ഇക്കയുടെ തന്യാവര്‍ത്തനം , 1921 എന്നീ സിനിമകള്‍ ഒക്കെ എടുത്ത നിര്‍മാതാക്കള്‍ ഇപ്പോഴും കോടീശ്വരന്‍ മാര്‍ തന്നെ അല്ലെ

    ReplyDelete
  31. ഹാ .. ഹാ .. ഹാ വല്ല ചാനല്‍കാരെ പറ്റിച്ചും ലോകം മുഴുവന്‍ ഇറക്കിയും കുറച്ചു കാലം കൂടി തള്ളി കൊണ്ട് പോകാം (അണ്ണന്‍ തമ്പി വിജയിപ്പിച്ചത് പോലെ).ഇത്തരം കലാസ്രിഷ്ടികളെ ജനം എന്നേ തള്ളി കളഞ്ഞു കഴിഞ്ഞു.അല്ലാതെ പടം ജനങ്ങള്‍ കണ്ടു വിജയിപ്പിച്ചാല്‍ ആര്‍ക്കു ക്രെഡിറ്റ്‌ കൊടുക്കും എന്നോര്‍ത്ത് ആരാധകര്‍ കുറഞ്ഞത്‌ ഇ പടത്തിനെങ്കിലും ചിന്തികേണ്ടി വരില്ല

    ReplyDelete
  32. ലക്ഷ്മി ഗോപാല സ്വാമി ഇല്ലാതെ അങ്കിളിനു ഒരു പടം പറ്റില്ല എന്നായിട്ടുണ്ട് ... പ്രായമായലെന്താ യോഗം വേണമെന്ന് പറയുന്നതിതിനെയാണ്...:)

    ReplyDelete
  33. "അല്ലാതെ പടം ജനങ്ങള്‍ കണ്ടു വിജയിപ്പിച്ചാല്‍ ആര്‍ക്കു ക്രെഡിറ്റ്‌ കൊടുക്കും എന്നോര്‍ത്ത് ആരാധകര്‍ കുറഞ്ഞത്‌ ഇ പടത്തിനെങ്കിലും ചിന്തികേണ്ടി വരില്ല"

    ഇത് എഴുതി വിട്ടവന്‍ മലയാളികളുടെ സ്വഭാവം ശരിക്ക് അറിയാത്ത ആള്‍ ആണെന്ന് തോന്നുന്നു ..ഇതൊരു കൂതറ സിനിമ ആണെങ്ങില്‍ തീര്‍ച്ചയായും കേരളത്തില്‍ ഓടാനും വിജയിക്കനുമുള്ള യോഗ്യത ഈ സിനിമ നേടി എന്ന് സാരം . ട്രാഫിക്‌ പോലുള്ള നല്ല ചിത്രങ്ങള്‍ക്ക് അര്‍ഹിച്ച വിജയം കേരളത്തില്‍ കിട്ടിയോ ? നല്ല പോസ്റ്റര്‍ പോലും ഇറക്കി മാര്‍ക്കറ്റ്‌ ചെയ്യാന്‍ ട്രാഫിക്‌ ഇറക്കിയവര്‍ മിനക്കെട്ടില്ല ..ശരിക്കും മാര്‍ക്കറ്റ്‌ ചെയ്തിരുന്നേല്‍ മലയാളം കണ്ട ഏറ്റവും വലിയ വിജയം ആകേണ്ട ചിത്രം ആണ് ശരാശരി വിജയത്തില്‍ ഒതുങ്ങിയത്.

    ആതാണ് മോനെ നമ്മള്‍ മലയാളികള്‍ ..ആ മലയാളികള്‍ ക്രിസ്ത്യന്‍ ബ്രോതെര്സ്‌ തള്ളിക്കളയും എന്ന് താങ്കള്‍ പറഞ്ഞാല്‍ താങ്കള്‍ക്കാണ് വട്ടു എന്ന് ജനം വിധിയെഴുതും. മലയാളികളുടെ ഇന്നത്തെ നിലവാരവും മറ്റും ഗവേഷണം നടത്തിയാണ് ഉദയനും സിബിയും ഒക്കെ കഥയെഴുതുന്നത് .അത് കടുകിട പാളില്ല..വിജയത്തില്‍ തന്നെ അവസാനിക്കുകയും ചെയ്യും . അതാണല്ലോ നമ്മള്‍ ഇത്രയും നാള്‍ കണ്ടത് .

    പിന്നെ ഉദയന്റെ മുന്‍കാല ചിത്രങ്ങളെ അപേക്ഷിച്ച് ഈ പടം മാത്രം പരാജയപ്പെടും എന്ന് വാശിപിടിക്കാന്‍ ഞാന്‍ കടുത്ത മോഹന്‍ലാല്‍ വിരോധി അല്ല (പോരാത്തതിനു അത്യാവശ്യം പുറം ലോകം അറിയുകയും ചെയ്യാം ...ഒരു പടം തിയേറ്ററില്‍ ഓടി വിജയിക്കാന്‍ പോകുന്നു അല്ലെങ്കില്‍ വിജയിച്ചു കൊണ്ടിരിക്കുന്നു എന്ന് മനസ്സിലാക്കാന്‍ ബ്ലോഗ്ഗ് വായിക്കേണ്ട കാര്യം ഇല്ല പുറത്തിറങ്ങിയാല്‍ മതി )

    ReplyDelete
  34. മുകളില്‍ കമന്റ്‌ ഇട്ട മലയാളിയുടെ നാഡി സ്പന്ദനം അറിയുന്ന മിടുക്കന്‍ ഒരൊറ്റ ചോദ്യത്തിന് ഉത്തരം തന്നാല്‍ മതി . അപ്പോള്‍ കണ്ടഹാര്‍ എന്ന കാവ്യമോ ? (പോളണ്ടിനെ പറ്റി മാത്രം ചോദിക്കരുത് എന്ന് പറയരുത് ) പരസ്യത്തിനു പരസ്യം . കൂതരക്ക് കൂതറ , അഭിനയത്തിന് അഭിനയം ,താരത്തിനു താരം . എന്നിട്ടോ ?

    ReplyDelete
  35. കൂതറ പ്രതീക്ഷിച്ചു തന്നെ ആണ് ആളുകള്‍ ഇതിനു കയറുന്നത്. പക്ഷെ കണ്ടഹാര്‍ അങ്ങനെ അല്ല . അത് കൊണ്ടാണ് അത് പൊളിഞ്ഞത്. ഇത്ര സിമ്പിള്‍ ആയ കാര്യം പോലും തനിക്കു അറിഞ്ഞു കൂടെ ?

    ReplyDelete
  36. അപ്പോള്‍ ചുരുക്കത്തില്‍ കൂതറ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്ന അഥവാ ആസ്വദിക്കുന്ന പ്രേക്ഷകര്‍ക്ക്‌ (നിലവാരമില്ലാത്ത എന്ന് മാന്യമായും കൂതറകള്‍ എന്ന് ലളിതമായും പറയാവുന്ന ) വേണ്ടി ഒരുക്കിയ ചിത്രമാണ് ഇതു എന്നല്ലേ പറഞ്ഞു വന്നത് ? ഇത്ര സിമ്പിള്‍ അയ ഒരു കാര്യം എനിക്ക് പോയില്ല.പറഞ്ഞതിന് നന്ദി . (പരസ്യവാചകം കൂതറ കള്‍ക്ക് വേണ്ടി കൂതറകള്‍ ഒരുക്കുന്ന ചിത്രം എന്ന് കൂടി ആകാമായിരുന്നു !!)

    ReplyDelete
  37. പിന്നെ ഉദയന്റെ മുന്‍കാല ചിത്രങ്ങളെ അപേക്ഷിച്ച് ഈ പടം മാത്രം പരാജയപ്പെടും എന്ന് വാശിപിടിക്കാന്‍ ഞാന്‍ കടുത്ത മോഹന്‍ലാല്‍ വിരോധി അല്ല

    Prekshakan ningalodu

    ReplyDelete
  38. ലക്ഷ്മി ഗോപാലസ്വാമി ഇല്ലാതെ പടം പറ്റില്ല എന്നാ അനോണിയോട്‌ :
    കത്രീന കൈഫ്‌ ഇല്ലാതെ അഭിനയം വരില്ല എന്നും പറഞ്ഞു , അവള്‍ വന്നാലേ ഞാന്‍ അഭിനയിക്കു എന്ന് വാശി പിടിച്ച മെഗാ അങ്കിളിന്റെ കാര്യമോ ? പറഞ്ഞത് നിന്നെ പോലെ ഊഹം അടിക്കുന്നവര്‍ അല്ല , പ്രസ്തുത സംരംബതിന്റെ നിര്‍മാതാവ് തന്നെ ആണ് .

    എന്തിലും ചെറ്റത്തരം കാണുന്ന ഇവര്‍ , ദിലീപിന്റെ എല്ലാ പടത്തിലും ബിജു മേനോന്‍ അഭിനയിക്കുന്നതില്‍ പ്രകൃതി വിരുദ്ദമായി കാണുമായിരിക്കും അല്ലെ ?

    ReplyDelete
  39. മമ്മൂട്ടി,മോഹന്‍ലാല്‍ എന്നിവരുടെ ഇന്നത്തെ നിലവാരത്തിന് (കൂതറ ഒക്കെ ആ നിലവാരം അളക്കാന്‍ തുച്ഛമായ വാക്കാണ് ) കട്ടക്ക് നില്‍ക്കുന്ന ഫാന്‍സ്‌ തന്നെ രണ്ടാള്‍ക്കും ഉള്ളത്. പറയാതെ വയ്യ. ലാല്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ കൂടെ 'അഫിനയിച്ചാലും' മമ്മൂട്ടി കത്രിനയുടെ കൂടെ 'നടിച്ചാലും' ആത്മ നിര്‍വൃതി ( പച്ചക്ക് പറഞ്ഞാല്‍ അശ്ലീലം ആകും) തങ്ങള്‍ക്കാണ് എന്ന് കരുതുന്ന ഇവന്മാരെ ഒന്നൊഴിയാതെ സംഹരിക്കാതെ മലയാള സിനിമ രക്ഷപ്പെടും എന്ന് കരുതുന്നത് മണ്ടത്തരമാണ് പ്രേക്ഷകാ. നാളെ ഇവന്മാര്‍ സുപ്പര്‍ താരങ്ങള്‍ സഹശയനം ചെയ്ത പെണ്ണുങ്ങളുടെ ലിസ്റ്റ് എടുത്ത് ആര് വലിയവന്‍ , ആര് ചെറിയവന്‍ എന്ന് തമ്മില്‍ അടിക്കുന്ന കാലത്തേക്കാണ് (ആള്‍റെഡി അത് തുടങ്ങി കഴിഞ്ഞു ,ഇനി ഫുള്‍ സ്വിങ്ങില്‍ അയാള്‍ മതി ) മലയാള ചിനിമയുടെ പോക്ക്.

    പിന്നെ ഒരു ചോദ്യം കൂടി , കുരുക്ഷേത്ര പോലൊരു തനി ഉഡായിപ്പ് പടം കണ്ട പ്രേക്ഷകര്‍ ഖണ്ടഹാര്‍ കാണാന്‍ എന്ത് പ്രതീക്ഷിച്ചാണാവോ കയറിയിട്ടുണ്ടാവുക. മേജര്‍ രവി ഒരു രാത്രി വെളുത്തപ്പോഴേക്കും മൈക്കില്‍ ബേ ആയെന്നോ ?

    ReplyDelete
  40. Perhaps First time in Chennai for a malayalam cinema, shows are increased after the opening weekend.

    Mayajaal- 5 shows shows- 11.30,5,7.45,10.50 11 ---> Increased 2 shows
    Satyam/Escape- 3 shows - 3.30;6.30;10.10
    PVR -2 shows: 9.10, 3.20;9.30 ---> Increased 1 show
    Ega: 4 shows-11.45,3.15,6.45,10.30
    Woodlands:4 shows - 11.45,2.45,6.30,10.00

    ReplyDelete
  41. "ലോകം മുഴുവന്‍ ഇറക്കി നിലവാരം ഇല്ലാത്ത പടം ലാഭം ആക്കുന്നത് കോപ്പി അടിച്ചു പരീക്ഷ ജയിച്ചു എന്ന് അഭിമാനത്തോടെ പറയുന്നത് പോലെയാണ് എന്നാണ് എന്‍റെ അഭിപ്രായം.ഒരു മലയാളി പ്രേക്ഷകന്‍ അതില്‍ അഭിമാനിക്കുനത് സ്വയം വിഡ്ഢി അക്കപ്പെട്ടത്തില്‍ അഭിമാനിക്കുന്നത് പോലെയും..".

    Toally agrees with you on this.This is worse than the last crap shikkar

    ReplyDelete
  42. "ലോകം മുഴുവന്‍ ഇറക്കി നിലവാരം ഇല്ലാത്ത പടം ലാഭം ആക്കുന്നത് കോപ്പി അടിച്ചു പരീക്ഷ ജയിച്ചു എന്ന് അഭിമാനത്തോടെ പറയുന്നത് പോലെയാണ്"

    പടം ലാഭം അക്കുന്നതൊക്കെ നിര്‍മാതാവിന്റെ കാര്യം ..ഈ പദത്തിന്റെ കാര്യത്തില്‍ നിര്‍മാതാവ് ഏകദേശം നൂറ്റിഒന്ന് ശതമാനം വിജയിച്ച മട്ടുതന്നെ ആണ് .

    ലോകോത്തര സൃഷ്ടി പ്രതീക്ഷിച്ചു ഒന്നും അല്ല തിയേറ്ററില്‍ പോയത് ,അതുകൊണ്ട് എനിക്ക് നിരാശപ്പെടെന്റി വന്നില്ല. പിന്നെ സിബി- ഉദയന്റെ മുന്‍കാല ചിത്രങ്ങള്‍ ആയ പോക്കിരിരാജാ , കാര്യസ്ഥന്‍ എന്നീ പടങ്ങള്‍ കണ്ടു കാശുമുതലായി എന്ന് പറഞ്ഞവര്‍ക്ക് തീര്‍ച്ചയായും ഈ സിനിമ കണ്ടാലും കാശു മുതലവേണ്ടാതാണ്...ഇനി അങ്ങിനെ അല്ലെങ്കില്‍ അവര്‍ തീര്‍ച്ചയായും മോഹന്‍ലാല്‍ വിരോധികള്‍ ആയിരിക്കും . അതുമല്ലെങ്കില്‍ അവര്‍ പഴയ ക്ലീഷേ അതായതു "പഴയ മോഹന്‍ലാല്‍" എന്ന മായിക വലയത്തില്‍ നിന്നും ഇനിയും പുറത്തുകടക്കാത്ത കാല്‍പ്പനിക ജീവികള്‍ ആയിരിക്കും . ഇത്തരക്കാര്‍ക്ക് ആരെന്തു പറഞ്ഞാലും , മോഹന്‍ലാല്‍ (ഇന്നത്തെ വയസ്സന്‍ ) അടക്കം ആര് നടിച്ചാലും പഴയ മോഹന്‍ലാലിന്‍റെ അത്ര വരില്ല ..പോര എന്ന അഭിപ്രായം ആയിരിക്കും

    എനിക്ക് തോനുന്നത് ഇവിടുത്തെ ബ്ലോഗ്ഗര്‍ രണ്ടാമത്തെ ഇനത്തില്‍ ഉള്ള ഒരു ജീവി ആണെന്നാണ് .

    ReplyDelete
  43. അനിയാ, ചോദിച്ച സ്ഥിതിക്ക് പറഞ്ഞേക്കാം. താരങ്ങള്‍ എന്നിക് വേണ്ടിയാണെന്നും ഞ്ഞാന്‍ അവര്‍ക്ക് വേണ്ടി അല്ല എന്നും വിശ്വസിക്കുന്ന ഒരാളാണ് ഞ്ഞാന്‍.ഇവരൊക്കെ ഇവരുടെ ജോലി നന്നായി ചെയുന്നു (ഇല്ല എന്നത് വേറെ കാര്യം.ഉണ്ടെങ്കില്‍ പോലും) എങ്കില്‍ ഞാന്‍ എന്‍റെ ജോലിയും നന്നായി ചെയുന്നു എന്നാണ് എന്‍റെ വിശ്വാസം.അന്വശ്യമായി ഒരു ബഹുമാനവും ഇവര്‍ക്കൊന്നും കൊടുക്കാനോ ദൈവമായി കാണാനോ ഞാനില്ല. ഇതു എന്‍റെ വീക്ഷണം.ഈ ചിത്രം ഇഷ്ടപ്പെട്ടവര്‍, ആസ്വദിച്ചവര്‍ ഉണ്ടെങ്കില്‍ നല്ലത് .ഒരാളുടെ ആരാധകന്‍ ആയി നമ്മള്‍ സ്വയം ബ്രാന്‍ഡ്‌ ചെയ്യുമ്പോള്‍ പിന്നെ അവരുടെ പരാജയം നമ്മുടെതും കൂടി ആകുന്നു (അഥവാ അങ്ങനെ നമ്മെ വിശ്വസിപ്പിക്കുന്നു ).അത് കൊണ്ട് ആ വ്യക്തിയുടെ ചിത്രങ്ങളെ എങ്ങനെയും ന്യായീകരിക്കാന്‍ നമ്മള്‍ ബാധ്യസ്തര്‍ ആകുന്നു . സിനിമയില്‍ മാത്രമല്ല രാഷ്ട്രീയം,മതം ഇതിലെല്ലാം എന്ന് ഇതാണ് അവസ്ഥ.ഇതിനു കാരണക്കാര്‍ നമ്മള്‍ മാത്രമല്ലേ ? നല്ല ചിത്രം ഇറക്കാതെ മമ്മുടിയോ,ലാലോ,ദിലീപോ,പ്രത്വിരാജോ,ജയറാമോ തുടര്‍ച്ചയായി മെഗാ വിജയങ്ങള്‍ നല്‍കി സൂപ്പര്‍ താരം ആയാല്‍ അവരുടെ ആരാധകര്‍ അഭിമാനിക്കാം (ചുമ്മാ)എന്നല്ലാതെ എന്ത് നേട്ടം ? അവരുടെ കുംബതിനും വേണ്ടപ്പെട്ടവര്‍ക്കും അല്ലാതെ ഈ ആരാധകര്‍ക്ക് എന്താ നേട്ടം? ഒരു സൌഹൃത സദസ്സില്‍ ഒരു നിമിഷത്തെ വിജയീ പട്ടത്തിനു വേണ്ടി നമ്മള്‍ നശിപ്പിക്കുന്നത് നമുക്ക് ആസ്വദിക്കാനുള്ള നല്ല സിനിമയെ ആണ് . രാഷ്ട്രീയ പാര്‍ടികള്‍ക്ക് വേണ്ടി കൂലിയില്ലാതെ ചെയുന്ന (മിടുക്കന്മാര്‍ കൂലി വാങ്ങും) അടിമപണി പോലെ ആയിട്ടുണ്ട് സിനിമയും. ട്രാഫിക്‌ എന്നാ ചിത്രത്തെ കുറിച്ചുള്ള പോസ്റ്റിനു വന്ന കമന്റ്സ് നോക്കിയാല്‍ മനസിലാകും ഒരു നല്ല സിനിമ എടുക്കാനുള്ള ശ്രമത്തെ പോലും നമ്മള്‍ എങ്ങനെ തടയുന്നു എന്ന്.സ്വയം താഴ്ത്തി കെട്ടി ആണെങ്കില്‍ പോലും (ഒരു നിലവാരവും ഇല്ലാത്ത,ഉണ്ടെന്നു ആരാധകര്‍ പോലും പറയാത്ത ) ഈ ചിത്രം ബോര്‍ അടിപ്പിച്ചില്ല എന്ന് പറയുന്നത് ഞാന്‍ കൂറയാണ് എന്നിക്കിത് മതി എന്നാ മുട്ടാപോക്കല്ലേ?

    ReplyDelete
  44. Happy News..About August15..ആഗസ്റ്റ് ഒന്നിന്‍റെ അതേ ജനുസില്‍ മറ്റൊന്ന് സൃഷ്ടിച്ചാല്‍ അതും തൊണ്ടതൊടാതെ പ്രേക്ഷകര്‍ വിഴുങ്ങിക്കൊള്ളും എന്ന ധാരണയായിരിക്കണം തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിയെ ഭരിക്കുന്നത്. സി പി എമ്മിലെ വിഭാഗീയതയൊക്കെ വെറുതെ എരിവുകൂട്ടാനായി പറഞ്ഞുപോകുന്നുണ്ട്. കഥയ്ക്ക് അതു വല്ല ഗുണവും ചെയ്തോ? തരിമ്പുമില്ല. എന്തായാലും ഗൌരവമില്ലാത്ത സമീപനം മൂലം ഈ സിനിമ തകര്‍ന്നിരിക്കുന്നു. മമ്മൂട്ടിയെപ്പോലൊരു വിലപ്പെട്ട നടന്‍റെ ഡേറ്റ് കുറച്ചൂടെ നല്ല സിനിമയ്ക്കായി ഉപയോഗിക്കാമായിരുന്നു.

    ReplyDelete
  45. Happy News..About August15......എന്ന കമന്റ്‌ ഇട്ട അന്നോണി .ദയവായി താങ്കളുടെ കമന്റ്‌ ഓഗസ്റ്റ്‌ 15 എന്ന ചിത്രത്തിന്റെ പോസ്റ്റില്‍ ഇടാമോ? അതില്‍ പറഞ്ഞിരിക്കുന്ന ഹാപ്പി ന്യൂസ്‌ ആണ് ഞാന്‍ തൊട്ടു മുന്‍പത്തെ കമന്റ്‌ ല്‍ പറഞ്ഞത്

    ReplyDelete
  46. Fansiney kuttam parayunna kazhuveri monemarey koombinittu idikkanam. Oru nadaney, oru sports thaarathiney, oru political nethaviney ishttapedunnathum avarudey pravarthikaley support cheyyunnathum okkey athra valiya kaaryam aano??? Fans mandanmar, thendikal ennokkey parayunnathu bhooloka chettatharam aanu. Njaan fansinekkalum valiya konaandar ennu varuthi theerkkan ulla naanam ketta sramam.

    CB oru total entertainer aayirunnu. maathram alla Dileepinte valicha oru comedy poolum enikku inney varey oru cinemayilum ishttappettittilla. pakshe ithil chettanum aniyanum aayulla chemistry, thamasakal ellaathilum Dileep kalakki. Suresh Gopi ella cinemakalilum police aayi abhinayikkumbol ulla fire brand. Sarath Kumar had an excellent cameo. Pinne Mohan Lal ..... one man show for the fans and the family. malayala cinemayil logic enna sambhavam nashttapettittu varshangal aayi. athokkey vachu nookkiyal CB is a totally clean family entertainer.

    ReplyDelete
  47. ഫാന്‍സ്‌ എന്ന് പറഞ്ഞു നടക്കുന്ന വിന്‍സ് പറഞ്ഞ അതേ മോന്മാരെയും കൂമ്പിനിടിക്കണം എന്ന് ഫാന്‍സിനെ ചീത്ത വിളിക്കുന്ന എന്നെപ്പോലെയുള്ളവര്‍ പറഞ്ഞാല്‍ പിന്നെ തല്ലി തീര്‍ക്കാം കാര്യങ്ങള്‍ . സത്യമായിട്ടും വിന്‍സ് , ഇന്നത്തെ കാലത്തെ മലയാളം സിനിമയിലെ സൂപ്പര്‍ താരങ്ങളുടെ ഫാന്‍സ്‌ എന്ന് പറഞ്ഞു നടക്കുന്ന (തിയറ്ററില്‍ അട്ടഹാസം കാണിച്ചു കൂറ പടങ്ങളെ ഹിറ്റാക്കാന്‍ ശ്രമിക്കുന്ന ) ഊളകളെക്കാള്‍ എന്ത് കൊണ്ടും മേലെയാണ് ഇത്തരം ഫാന്‍സിനെനല്ല കാലത്തെ മലയാളം സിനിമയെ അകമഴിഞ്ഞ് സ്നേഹിച്ചിരുന്ന എന്നെപ്പോലെയുള്ള ആസ്വാദകര്‍ .

    ദിലീപ് ലാല്‍ കെമിസ്ട്രി , കിടിലം കോമഡി , സുരേഷ് ഗോപി ഫയര്‍ ബ്രാന്‍ഡ്‌ , ശരത് കുമാറിന്റെ കിടിലം ക്യാമിയോ ...ഇതും വിന്‍സ് ഒടുക്കം പറഞ്ഞാല്‍ ലാലുണ്ണിയുടെ വണ്‍ മാന്‍ ഷോയും തമ്മില്‍ ഒരു പൊരുത്തക്കേട് ഉണ്ടല്ലോ ??? അപ്പോള്‍ വിന്‍സ് പറയുന്നത് പടം ലാലുണ്ണിയുടെ ഷോ മാത്രം എന്നോ അതോ ബാക്കിയുള്ളവര്‍ക്കും എന്തേലുമൊക്കെ ചെയ്യാന്‍ ഉണ്ടെന്നോ?

    ReplyDelete
  48. പടം ലാഭം അക്കുന്നതൊക്കെ നിര്‍മാതാവിന്റെ കാര്യം ..ഈ പദത്തിന്റെ കാര്യത്തില്‍ നിര്‍മാതാവ് ഏകദേശം നൂറ്റിഒന്ന് ശതമാനം വിജയിച്ച മട്ടുതന്നെ ആണ് .

    അങ്ങനെയെങ്കില്‍ പത്തുലക്ഷത്തിനു താഴെ ഇറക്കി രണ്ടു കോടിക്ക് മേല്‍ ലാഭം കൊയ്ത കിന്നാരത്തുമ്പികളുടെ സംവിധായകന്‍ തന്നെ മുമ്പന്‍‍.

    ഫാന്‍സ്‌ എന്ന് പറയുന്നവരുടെ കൂമ്പിനിട്ടു ഇടിചാലെ സിനിമ രക്ഷപ്പെടൂ..

    ReplyDelete
  49. ഫാന്‍സിനു കാണികളുടെ മര്‍ദനം.

    ക്രിസ്ത്യന്‍ ബ്രദേഴ്സ് പ്രദര്‍ശിപ്പിക്കുന്ന നഗരത്തിലെ ഒരു തീയറ്ററില്‍ ഇരുപതോളം വരുന്ന ഫാന്‍സ്‌ അസോസിയേഷന്‍ പ്രവര്‍ത്തകരെ സ്ത്രീകള്‍ അടങ്ങുന്ന പ്രേക്ഷകര്‍ തല്ലിച്ചതച്ചു. ഇന്നലെ ആറരക്കു തുടങ്ങിയ ഫാസ്റ്റ് ഷോ നടന്നുകൊണ്ടിരിക്കെ, സ്ത്രീകളടങ്ങുന്ന പ്രേക്ഷകരോട് കയ്യടിക്കാന് ആവശ്യപ്പെടുകയും സമ്മതിക്കാതെ വന്നപ്പോള്‍ അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. തുടര്‍ന്ന് തീയറ്ററില്‍ വടിവാളും കത്തിയും എടുത്ത്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അവര്‍ കസേരകള്‍ക്ക് മുകളിലൂടെയും മറ്റും തീയട്ടരിനുള്ളില്‍ പാഞ്ഞു നടക്കുകയും പല കാണികളെയും ഉപദ്രവിക്കുകയും ചെയ്തു. കൂട്ടത്തില്‍ ഒരുവന്‍ ഒരു സ്ത്രീയുടെ സാരി വലിച്ച്ചഴിക്കാന്‍ ശ്രമിച്ചതോടെ പ്രേക്ഷകര്‍ ഒന്നടങ്കം ഫാന്സിനെതിരെ തിരിയുകയും ഒന്നുരണ്ടു പേര്‍ സധൈര്യം അതിലൊരാളുടെ വടിവാള്‍ കൈക്കലാക്കുകയും ചെയ്തതോടെ നാനൂറോളം വരുന്ന പ്രേക്ഷകരും ഒരുമിച്ചു ഫാന്സിനിടയിലേക്ക് ഇരച്ചു കയറുകയും അര മണിക്കൂറോളം അവരെ സീറ്റുകള്‍ക്ക് ഇടയിലിട്ടു തല്ലിച്ചതക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസെത്തി ഇരുപതോളം വരുന്ന തെമ്മാടികൂട്ടത്തെ അറസ്റ്റ്‌ ചെയ്തു കേസെടുത്തു. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ചിലരെ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ബാക്കിയുള്ളവരെ കോടതി പതിനഞ്ചു ദിവസത്തേക്ക് റിമാന്‍ഡ്‌ ചെയ്തു.

    ReplyDelete
  50. ഫാന്‍സിനു കാണികളുടെ മര്‍ദനം.

    ക്രിസ്ത്യന്‍ ബ്രദേഴ്സ് പ്രദര്‍ശിപ്പിക്കുന്ന നഗരത്തിലെ ഒരു തീയറ്ററില്‍ ഇരുപതോളം വരുന്ന ഫാന്‍സ്‌ അസോസിയേഷന്‍ പ്രവര്‍ത്തകരെ സ്ത്രീകള്‍ അടങ്ങുന്ന പ്രേക്ഷകര്‍ തല്ലിച്ചതച്ചു.
    ee,,,news sariyaanenkill

    evar aarudeyum fans,,alla fans,,enna,,peril akramam nadathunnavaranu,.................

    ReplyDelete
  51. Chila Kaarnnonmaar Inganeyaa, Arhikunnathu Kittiyillengil Erannu Vaangikkum"

    ReplyDelete
  52. mazhakalathu mannira ithiri kozhuthennu vicharichu moorkhan pambinte veettil pennalochikan varalle
    <>

    ReplyDelete