Saturday, February 8, 2014

ലണ്ടന്‍ ബ്രിഡ്ജ്

ഐഡിയ ഈസ്‌ ഗുഡ് ബട്ട്‌ ലെഗ് ഈസ്‌ മൈന്‍

എന്ന് വെച്ചാല്‍............... മനസിലായില്ല

അനിയാ തികച്ചും ലളിതം കഴിഞ്ഞ ആഴ്ച ഇറങ്ങിയ ലണ്ടന്‍ ബ്രിഡ്ജ് എന്ന ചിത്രത്തെ പറ്റി ഉറക്കെ ചിന്തിച്ചു പോയതാ.


പിന്നെയും മനസിലായില്ല സന്ദര്‍ഭം വ്യക്തമാക്കി ആശയം വിശദമാക്കാമോ?

മുംബൈ പോലീസ്, മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളിലെ പോലീസ് വേഷങ്ങള്‍ക്ക് ശേഷം വ്യത്യസ്തമായ ഒരു ചിത്രത്തില്‍ അഭിനയിക്കുക എന്ന നടന്‍ പ്രിത്വിരാജിന്‍റെ ചുവടു വെയ്പ്പിനെയും അതിനു തിരഞ്ഞെടുത്തത് ബെന്‍ ജോണ്‍സണ്‍,രാഷ്ട്രം തുടങ്ങിയ ചിത്രങ്ങള്‍ ചെയ്ത അനില്‍ സി മേനോന്‍ സംവിധാനം ചെയ്ത പ്രണയകഥ ആയ ലണ്ടന്‍ ബ്രിഡ്ജ് ആയതിനെ പറ്റി ഓര്‍ത്തപ്പോള്‍ പറഞ്ഞു പോയതാ.

പ്രസ്തുത ചിത്രത്തില്‍ പ്രിഥ്വി രാജിനെ കൂടാതെ അന്ദ്രിയ ജെര്‍മിയ , പുതുമുഖം നന്ദിത രാജ്, മുകേഷ്, ലെന, പ്രതാപ്‌ പോത്തന്‍, സുനില്‍ സുഖദ തുടങ്ങിയവര്‍ അഭിനയിക്കുന്നു. നേരത്തെ പറഞ്ഞത് പോലെ ഒരു മുഴു നീള പ്രണയകഥ ആയ ഈ ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ജിനു അബ്രഹമാണ്. കഥയുടെ ഏതാണ്ട് പ്രധാന ഭാഗങ്ങളെല്ലാം ലണ്ടന്‍ നഗരത്തില്‍ ആണ് നടക്കുന്നത്

ശരി..അപ്പോള്‍ പ്രവാസി ലൈന്‍.... അവരുടെ ആത്മനൊമ്പരങ്ങളുടെ.... ആ ഒരു ലൈന്‍ പിടിക്കാം അല്ലേ.


അത് നീ എന്തോ ചെയ്തോ അനിയാ. പ്രവാസിയുടെ നൊമ്പരം ഒക്കെ പണ്ടായിരുന്നു അനിയാ അതായിത് നമ്മുടെ ഒരുകാലത്തെ സ്വപ്ന ഭൂമിയായ ദുബായിലേക്ക് ഏതാണ്ട് എന്പതുകളുടെ അവസാനം വരെ പോയവരെ പറ്റിയൊക്കെ പറയാന്‍ കൊള്ളാം
അത് വിട്. വെറുതെ കാടു കേറുന്നില്ല .ലണ്ടന്‍ നഗരത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്റ്റുഡന്റ്റ് വിസയില്‍ വന്നു അവിടെ പറ്റികൂടിയ വിജയ്‌ ദാസ് (പ്രിഥ്വി രാജ്) ആണ് കേന്ദ്ര കഥാപാത്രം ഇന്നു അയാള്‍ സ്വന്തമായി കോര്‍ണര്‍ ഷോപ്പുകളും പണം കടം കൊടുക്കുന്ന ബിസ്നെസ്സ്മായി ഭേദപ്പെട്ട നിലയിലാണ്.പണം സമ്പാദിക്കുന്നതില്‍ പൂര്‍ണ ശ്രദ്ധയും കേന്ദ്രീകരിക്കുന്ന ഇയാള്‍ക്ക് ......

ഈ പണം പലിശക്ക് കൊടുക്കുന്നവര്‍ അങ്ങനെ ആയിരിക്കണം എന്ന മലയാള സിനിമയിലെ ക്ലീഷേക്കു മുഖമടച്ചു കൊടുത്ത അടി ആയിരുന്നു നമ്മുടെ ലാലേട്ടന്‍ അഭിനയിച്ചു ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മാടമ്പി എന്ന് ഞാന്‍ പറഞ്ഞാല്‍.........

 ഞാന്‍ പാവം കരുതി കേട്ടെന്നിരിക്കും വേറെ വല്ലവനും ആണേല്‍ മുഖമടച്ചുള്ള അടി നിനക്കയിരിക്കും കിട്ടുന്നത്.മിണ്ടാതിരുന്നു കേള്‍ക്കെടെ........ഇയാള്‍ക്ക് യാദ്രിശ്ചികമായി ലണ്ടനിലെ ഒരു കോടീശ്വരന്‍റെ മകളെ വിവാഹം കഴിക്കാന്‍ ഉള്ള അവസരം ലഭിക്കുന്നു. കാശുള്ളവര്‍ക്കുള്ള എല്ലാ വട്ടുമുള്ള അയാളുടെ മകള്‍ പവിത്രക്ക് (അന്ദ്രിയ) ഇയാളെ ഇഷ്ട്ട്ടപ്പെടണം എന്ന് മാത്രം.കാശേ എന്ന് പറഞ്ഞു നടക്കുന്ന നായകന്‍ കോച്ചിന്‍റെ മനസില്‍ കയറിപ്പറ്റാനായി സജീവമായി രംഗത്ത്‌ ഇറങ്ങുന്നു (ഇതല്ലാം കൂടി ആദ്യ ഒരു കഷ്ട്ടി അരമണിക്കുറിനുള്ളില്‍ നടക്കുന്ന സംഭവങ്ങളാണ്). ഇതിനിടയില്‍ ഇയാളുടെ വണ്ടി തട്ടി മെറിന്‍ (നന്ദിത രാജ്) എന്ന മലയാളി നേര്സ് ആശുപത്രിയില്‍ ആകുന്നു അവരുടെ ഉത്തരവാദിത്വം ഇയാള്‍ക്ക് ഏറ്റെടുക്കേണ്ടി വരുന്നു. അവരങ്ങനെ മാണി ഗ്രൂപ്പും ഇടതു പക്ഷവും പോലെ അങ്ങനെ അടുത്ത് കൊണ്ടിരിക്കുമ്പോള്‍ മറ്റേ കൊച്ചിനും (പവിത്ര) ഇയാളോട് താല്പര്യം ഉണ്ടാകുന്നു. അഥവാ ഉണ്ടായിരിക്കുന്നു എന്ന് ആരോ പറഞ്ഞറിയുന്നു അല്ലാതെ അന്നയും റസൂലും മുതല്‍ അന്ദ്രിയ എന്ന ടിയുടെ മുഖത്ത് എന്തെങ്കിലും ഒരു ഭാവം ഞാന്‍ കണ്ടിട്ടില്ല. ചുരുക്കത്തില്‍ സംഗതി ത്രികോണേ ത്രികോണേ എന്ന് നീങ്ങുന്നു.അല്ലേലും കഥ പറയുന്നു എന്നൊരു ആരോപണം എന്റെ പേരില്‍ ഉള്ളത് കൊണ്ട് ഞാന്‍ കൂടുതല്‍ വിസ്തരിക്കുന്നില്ല. ഏതൊക്കെ നീയൊക്കെ നേരിട്ട് കണ്ടു ബോധിച്ചാല്‍ മതി (അതിനു ശക്തി ഉണ്ടെങ്കില്‍!!)

ഈ സിനിമയുടെ പരാജയം എന്ന് പറയുന്നത്, എന്‍റെ അഭിപ്രായത്തില്‍, ഈ ചിത്രം വിടെ ചെന്ന് അവസാനിക്കും എന്ന് ആദ്യ ഒരു ഇരുപതു മുതല്‍ മുപ്പതു മിനിട്ട് വരെ കഴിയുമ്പോള്‍ ഇതു മന്ദ ബുദ്ധിക്കും മനസ്സിലാകും. അത് അങ്ങനെ തന്നെ അവസാനിക്കുന്നിടത്താണ് ഈ ചിത്രം പരാജയപ്പെടുന്നത്.ട്വിസ്റ്റ്‌കളും മറ്റുമായി ഒത്തിരി സാധ്യതകള്‍ ഉണ്ടായിരുന്നത് ഒഴിവാക്കി ലണ്ടന്‍ എന്ന കുപ്പിയില്‍ (പുതിയ കുപ്പി എന്ന് പറയാന്‍ പറ്റുമോ എന്ന് എനിക്കറിയില്ല) ഒഴിച്ച പഴയ അറു പഴഞ്ചന്‍ വീഞ്ഞായി പോയി ഈ ചിത്രം എന്നിടത്താണ്.ചുരുക്കത്തില്‍ സംവിധായകന് ഏതോ ലണ്ടന്‍ നിര്‍മാതാവിനെ ഒത്തു കിട്ടിയതിന്‍റെ പരിണിത ഫലം ആകാന്‍ എല്ലാ സാധ്യതയും ഉണ്ട് ഈ ചിത്രത്തിന്.അത് കൊണ്ട് തന്നെ ആകണം സുനില്‍ സുഖദ അവതരിപ്പിക്കുന്ന തമ്പിച്ചായന്‍ ഒഴിച്ചാല്‍ ബാക്കി എല്ലാവരും നന്മയുടെ ചക്കര കുടങ്ങളാണ് അഥവാ മമ്മൂട്ടി ചിത്രങ്ങളില്‍ നിന്ന് നേരിട്ട് ഇറങ്ങി വന്നവരാണ്.

അല്ല അഭിനയം

ഏറ്റവും മാരകമായി അഭിനയിച്ചിരിക്കുന്നത് അന്ദ്രിയ ജെര്‍മിയ ആണെന് പറയാതെ വയ്യ. തല്ലി കൊന്നാല്‍ പോലും ഒരു ഭാവവും വരില്ല എന്ന് ഞാന്‍ കരുതുന്ന ഈ നടി അന്നയും റസൂലും എന്ന ചിത്രത്തില്‍ എന്തോ മല മറിച്ചു എന്നാണ് ലോകത്തെ സകല നിരൂപകരും ഒറ്റ ശ്വാസത്തില്‍ കൂവുന്നത് . പിന്നെ പുതു മുഖം നന്ദിത രാജ് ഇവരെ വെച്ച് നോക്കുമ്പോള്‍ നൂറു മടങ്ങ്‌ ഭേദം ആണെന്നെ പറയാന്‍ പറ്റു . പല കഥാപത്രങ്ങളും പാതി വെന്ത അവസ്ഥയില്‍ ആയതും കൊണ്ട് ഗുണവും ഇല്ല ദോഷവും ഇല്ല എന്ന അവസ്ഥയില്‍ ആണ്.അവസാനമായി നായകന്‍ പ്രിത്വിരാജിനോട് നല്ല സിനിമകള്‍ തിരഞ്ഞെടുത്തു ചെയ്തത് കൊണ്ട് മാത്രം പോയ വര്‍ഷം ശ്രദ്ധേയനായ ഒരു നടനാണ് നിങ്ങള്‍. അതെ സൂക്ഷ്മത ഇനിയും കാണിച്ചാല്‍ ഇത്തരം അബദ്ധങ്ങള്‍ ഉണ്ടാകാതെ കഴിക്കാം

ലണ്ടനില്‍ ചിത്രീകരിക്കുന്നത് കൊണ്ടുള്ള ഫ്രെഷ്നെസ് ആണ് സംവിധായകന്‍ ഉദ്ദേശിച്ചതു എങ്കില്‍ ഓര്‍ഡിനറി എന്ന സിനിമയില്‍ ഉള്ള ഫ്രെഷ്നെസ് പോലും ഈ ചിത്രത്തിന് ഇല്ല എന്ന് പറഞ്ഞു കൊള്ളട്ടെ.വലിഞ്ഞു നീണ്ടു മനുഷ്യന്‍റെ ക്ഷമ പരീക്ഷിക്കുന്ന രണ്ടാം പകുതി ആണ് ഈ ചിത്രത്തിന്റെ ഹൈ ലൈറ്റ് എന്ന് പറയാതെ വയ്യ

അപ്പോള്‍ ചുരുക്കത്തില്‍......

സുരുക്കമാ സോന്നാല്‍ മറ്റൊരു സ്പാനിഷ്‌ മസാല

22 comments:

  1. "ഏറ്റവും മാരകമായി അഭിനയിച്ചിരിക്കുന്നത് അന്ദ്രിയ ജെര്‍മിയ ആണെന് പറയാതെ വയ്യ. തല്ലി കൊന്നാല്‍ പോലും ഒരു ഭാവവും വരില്ല.."
    100 ശതമാനം സത്യം!!

    ReplyDelete
    Replies
    1. സത്യം തന്നെ. അന്നയുടെ അഭിനയം(?) കണ്ട ക്ഷീണം മാറിയിട്ടില്ല

      Delete
  2. ഹോ... ഭാഗ്യം... ഈ പടം കൊള്ളാം എന്നെങ്ങാനും എഴുതിയിരുന്നെങ്കിൽ, എല്ലാവരും കൂടി നിങ്ങളെ വലിച്ചു കീറി ചുമരിൽ ഒട്ടിച്ചേനെ...

    ReplyDelete
  3. ഹോ... ഭാഗ്യം... ഈ പടം കൊള്ളാം എന്നെങ്ങാനും എഴുതിയിരുന്നെങ്കിൽ, എല്ലാവരും കൂടി നിങ്ങളെ വലിച്ചു കീറി ചുമരിൽ ഒട്ടിച്ചേനെ...

    ReplyDelete
  4. "ഏറ്റവും മാരകമായി അഭിനയിച്ചിരിക്കുന്നത് അന്ദ്രിയ ജെര്‍മിയ ആണെന് പറയാതെ വയ്യ. തല്ലി കൊന്നാല്‍ പോലും ഒരു ഭാവവും വരില്ല എന്ന് ഞാന്‍ കരുതുന്ന ഈ നടി അന്നയും റസൂലും എന്ന ചിത്രത്തില്‍ എന്തോ മല മറിച്ചു എന്നാണ് ലോകത്തെ സകല നിരൂപകരും ഒറ്റ ശ്വാസത്തില്‍ കൂവുന്നത് "

    ഇതൊനൊരു നൂറു മാര്‍ക്ക്, പ്രേക്ഷകാ...

    "അന്നയും റസൂലും" വല്ലാത്തൊരു സംഭവമാണ് എന്ന് പറഞ്ഞും വായിച്ചും കേട്ടറിഞ്ഞ് ആ പടം കണ്ട എനിയ്ക്ക് വല്ലാത്തൊരു ഷോക്കായിരുന്നു. പ്രത്യേകിച്ചും ആന്‍ഡ്രിയ എന്ന നടിയുടെ അഭിനയം.

    'ഉദയനാണു താര'ത്തില്‍ മീനയുടെ കഥാപാത്രം ശ്രീനിവാസന്റെ കഥാപാത്രത്തെ കുറിച്ച് പറയുന്ന ആ ഡയലോഗാണ് ആ നടിയെ പറ്റി ഓര്‍ക്കുമ്പോഴെല്ലാം മനസ്സില്‍ വരാറുള്ളത് - 'ഇലക്ട്രിക് ഷോക്ക് ഷോക്ക് കൊടുത്താലും എക്സ്പ്രഷന്‍ വരാത്ത മുഖം'. (ആ ചിത്രത്തിലെ അഭിനയത്തെ പറ്റിയാണ് - വേറെ പടം കാണാത്തതു കൊണ്ട് തിര്‍ത്തു പറയുന്നില്ല) . സത്യത്തില്‍ ചിത്രത്തിന്റെ പകുതി വരെ ഞാന്‍ കരുതിയത് അന്ന ഊമ ആണെന്നായിരുന്നു, തമാശയല്ല ;)

    ReplyDelete
  5. Ezhuthu mathiyakkiyo? Ella nadanmarudeyum cinemakale kurichu ezhuthaan sramikku pls

    ReplyDelete
  6. ethenkilum super star fans ine vittu thanne othukkiyo? adhyapakante kai vettiya naadaney...athukondu oru samsayam.

    ReplyDelete
  7. Cinema niroopanam nirthiyo thaangal...London Bridge nu shesham onnum kandille.....enthu patti ....

    ReplyDelete
  8. Thaankal Cinema niroopanam nirthiyo....London Bridge nu shesham onnum kaanunnillallloo..athi cinema kaanale nirthiyoooo ??? :)

    ReplyDelete
  9. പ്രേക്ഷകോ.. ഇതിപ്പോ പല തവണയായി നീണ്ട ഗ്യാപ്പുകൾ.. പണ്ട്, ഇറങ്ങുന്ന എല്ലാ പടത്തിനും റിവ്യൂ ഇട്ടിരുന്ന ആളാ.. എന്ത് പറ്റി എന്നെങ്കിലും പറയൂ

    ReplyDelete
  10. prekshakaaa neee evide?

    konnu kolavilikkan orupadu padam vannu

    ReplyDelete
  11. Prekshaka... ithevideyanu.... naaduvitto...

    ReplyDelete
  12. powli പ്രേക്ഷകോ torrentil download cheeythu kandittum arriyathe urrangi poyi

    ReplyDelete
  13. iyale lal ikka fans thalli konno?

    ReplyDelete
  14. പ്രേക്ഷകാ.. ഇത് എന്ത് പറ്റി? ഏഴു മാസത്തോളമായി.
    എന്തെങ്കിലും പേഴ്സണൽ കാര്യമാണോ? എത്രയും പെട്ടെന്നു തിരിച്ചു വരൂ

    ReplyDelete
  15. അണ്ണാ എന്‍റെ കാളകൂടത്തിന്‍റെ ഭാവിയെക്കുറിച്ചൊന്ന് ഓര്‍ത്തെങ്കിലും തിരിച്ചു വാ. എഡിറ്ററിന്‍റെ തള്ളയ്ക്ക് വിളി കേട്ടു മടുത്തു. അണ്ണന്‍ പറഞ്ഞ പോലെ വല്ല ആനമയക്കിയോ മണവാട്ടിയോ ആയാലും കുഴപ്പമില്ല.അണ്ണന്‍ തിരിച്ഛു വന്നില്ലെങ്കില്‍ ഞാന്‍ വല്ല കടുംകൈയ്യും ചെയ്യും. എന്ന് അണ്ണന്‍റെ സ്വന്തം അനിയന്‍.

    ReplyDelete
  16. അണ്ണാ എന്‍റെ കാളകൂടത്തിന്‍റെ ഭാവിയെക്കുറിച്ചൊന്ന് ഓര്‍ത്തെങ്കിലും തിരിച്ചു വാ. എഡിറ്ററിന്‍റെ തള്ളയ്ക്ക് വിളി കേട്ടു മടുത്തു. അണ്ണന്‍ പറഞ്ഞ പോലെ വല്ല ആനമയക്കിയോ മണവാട്ടിയോ ആയാലും കുഴപ്പമില്ല.അണ്ണന്‍ തിരിച്ഛു വന്നില്ലെങ്കില്‍ ഞാന്‍ വല്ല കടുംകൈയ്യും ചെയ്യും. എന്ന് അണ്ണന്‍റെ സ്വന്തം അനിയന്‍.

    ReplyDelete
  17. അണ്ണാ കാളകൂടം ,എഡിറ്റര്‍ , തെറി ,കഞ്ഞികുടി..........

    ReplyDelete
  18. ഈ മുകളിലെ അനോണിമസ് എല്ലാം പ്രേക്ഷകനല്ലേ..?!! ;))

    ചിരിക്കാനായി പുതിയ റിവ്യൂ തപ്പി വന്നതാണ്. നിർത്തിയോ ?

    ReplyDelete