Saturday, June 15, 2013

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് (Left Right Left Movie Review )

 അണ്ണാ ഈ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന് വെച്ചാൽ എന്തുവാ ?

അനിയാ അർഥങ്ങൾ ഓരോരുത്തർക്കും  ഓരോന്നാണ് .ഇപ്പോ ഉദാഹരണമായി  ഭരണകൂടത്തിനു അതിന്റെ അർഥം അച്ചടക്കം എന്നാണ് .ഒരു രാഷ്ട്രീയ നിരീക്ഷകന് അതിന്റെ അർഥം  അഞ്ചു വർഷത്തിൽ ഒരിക്കൽ വലത്തേക്കും ഇടത്തേക്കും ചായുന്ന മലയാളിയുടെ രാഷ്ട്രീയ വിധി എഴുത്താണ്. എന്നെ പോലെ ഒരു പാവം ചലച്ചിത്ര അഭിപ്രായ ബ്ലോഗ്‌ എഴുതുന്ന അക്ഷരവൈരിയായ ഒരാൾക്ക് ഇന്ന് ഈ വാക്കുകളുടെ അർഥം ഈ ആഴ്ച റിലീസ് ആയ ശ്രീ അരുണ്‍ കുമാർ അരവിന്ദ് സംവിധാനം ചെയ്ത മുരളി ഗോപി കഥ തിരകഥ എന്നിവ നിർവഹിച്ച, ഗോപി സുന്ദർ സംഗീതം പകർന്ന , ഇന്ദ്രജിത്ത് ,മുരളി ഗോപി, ഹരീഷ് ,  ലെന ,രമ്യ നമ്പീശൻ തുടങ്ങിയവർ അഭിനയിച്ച  ഒരു സിനിമയുടെ പേര് മാത്രമാണ് .

ഓഹോ ഞാൻ  കരുതിയത്‌ അണ്ണൻ ഈ പരിപാടി അവസാനിപ്പിച്ച്‌ എന്നാണ് .... അല്ല ഈ സംവിധയകാൻ ആരാ അണ്ണാ ? പുതു മുഖമാണോ ?

അല്ലെടെ ഈ അടുത്ത കാലത്ത്  എന്ന സിനിമ എടുത്ത സംവിധായകനാണ് കക്ഷി .

ഓഹോ അയാളോ? ആ സിനിമ പോളിറ്റിക്കലി ഇൻകറക്റ്റ് ആണെന്ന് പ്രശസ്ത ബുദ്ധിജീവി കരീം അബ്ദുള്ളയും ആ ചിത്രത്തിന് പിന്നിൽ ഒളിച്ചു വെച്ച ഒരു അജണ്ട ഉണ്ടെന്നു മറ്റൊരു ബുദ്ധി ജീവിയായ സഖാവ് തീപ്പൊരി തോമയും ഒരേ സ്വരത്തിൽ പറഞ്ഞത്‌ അണ്ണൻ അറിഞ്ഞില്ലേ ?

പിന്നെ അറിയാതെ ? അനിയാ നീ കരിം അബ്ദുല്ലയെ വിട് പാവം. ഇമ്മാനുവൽ എന്ന പടത്തിൽ നായകന്റെ പഴയ മുതലാളി ഗുജറാത്തിൽ പോയി കാശുകാരനായി തിരിച്ചു വന്നു എന്ന് പറയുന്നത് ആണ്  അന്തവും കുന്തവും ഇല്ലാതെ എടുത്ത  ആ ചിത്രത്തിലെ ഏക പ്രശ്നം എന്ന് പറയുന്ന ആളല്ലേ . പാവമെടെ ക്ഷമി .ജീവിക്കാൻ വേണ്ടി ഒരു സിനിമയെ കുറിച്ച് പത്തു രീതിയിൽ നിരൂപിച്ചു അഭിമാനിക്കട്ടെ പാവം . തീപ്പൊരി അതല്ല . അദ്ദേഹത്തിന്  പ്രശ്നം രണ്ടാണ് .ഒന്ന് പണ്ട് അദേഹത്തിന്റെ ആൾക്കാരാണ് കലാരൂപങ്ങളെ സ്വന്തം കച്ചവട പ്രചാരണത്തിന് വിജയകരമായി ആദ്യമായി ഉപയോഗിച്ച തുടങ്ങിയത്  (അന്നത് കച്ചവടം ആക്കാൻ ഉദ്ദേശിച്ചല്ല  തുടങ്ങിയത് എന്നത് വാസ്തവം) . അപ്പോൾ പുറകെ വരുന്ന എന്തിനെയും ആ സംശയത്തോടെ വീക്ഷിക്കുന്നത് സ്വാഭാവികമല്ലേ?പിന്നെ പാട് പെടുന്നവന്റെ രക്ഷകൻ എന്നും ഇടതു പക്ഷമാണ് എന്നാണല്ലോ വയ്പ്പ് , (മലയാള സിനിമയിൽ .അതും ഒരു ക്ലീഷേ ആയി ആർക്കും തോന്നാത്തത് അത്ഭുദം ) ആ റോളിൽ ഇനി മഹാത്മാ ഗാന്ധി  വന്നാലും തീപ്പൊരി സമ്മതിക്കുമോ ? പിന്നെയാ ഇവനൊക്കെ ?  നേരത്തെ പറഞ്ഞ പോലെ ആർ എസ് എസ് കാരുടെ ഇടയിലേക്ക് ഓടി കയറാതെ ആ സിനിമയിലെ നായകൻ  വിഷ്ണു  ഡി ഫി ഓഫീസിലേക്ക് കേറിയിരുന്നു എങ്കിൽ മാത്രമേ അത് നല്ല ചിത്രം ആകുമായിരുന്നു എന്നും എനിക്ക് അഭിപ്രായമില്ല . പിന്നെ പകലന്തിയോളം കുത്തകളുടെ കങ്കാണിപ്പണി ചെയ്തു കഴിഞ്ഞിറങ്ങുമ്പോൾ ഒരു സ്വയം പുച്ഛം തോന്നാതിരിക്കാൻ ഈ ജാതി വിർച്വൽ ചോരപ്പുഴകൾ നീന്തി കയറുന്നത് ഒരു ശരാശരി മലയാളിയുടെ (ദു) ശ്ശീലമാണ് . കളയെടെ. കൂട്ടത്തിൽ പറഞ്ഞോട്ടെ കഴിഞ്ഞ കൊല്ലം എനിക്കിഷ്ടപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു അത് എന്ന് കൂടി പറഞ്ഞോട്ടെ.

അണ്ണാ  പ്ലീസ് .. ഈ സിനിമ ...

പറയമെടെ നീ കിടന്നു പിടക്കാതെ . കേരളത്തിൽ മൂന്ന്  ഭാഗങ്ങളിൽ  ആയിട്ട്  കൃത്യമായി പറഞ്ഞാൽ   വടക്കൻ, കേരളം, മധ്യ കേരളം , തെക്കൻ കേരളം എന്നീ  സ്ഥലങ്ങളിൽ മൂന്നു കാലഘട്ടങ്ങളിൽ ആയി ജനിച്ച മൂന്നു കുട്ടികളുടെ ബാല്യ കാല ദുരന്തങ്ങളിലൂടെ ചിത്രം ആരംഭിക്കുന്നു . ഉത്തര കേരളത്തിൽ അറുപതുകളിൽ ജനിച്ച പാർട്ടി കുടുംബാംഗമായ  കൈനേരി സഹദേവൻ (ഹരീഷ് പേരടി ) ഇയാളുടെ അച്ഛനും ഇളയച്ചനും ജമ്ന്മിത്വത്തോട് ഏറ്റുമുട്ടി മരിക്കുന്നതു ഇവന്റെ കണ്‍ മുന്നിലാണ് . മധ്യകേരളത്തിൽ  അടിയന്തരാവസ്ഥക്കാലത്ത് ഗുണ്ടകളാൽ കൊല്ലപ്പെട്ട സഖാവിന്റെ മകൻ റോയ് (മുരളി ഗോപി ) .തെക്കൻ കേരളത്തിൽ എണ്‍പതുകളിൽ സർക്കാർ ആശുപത്രിയിൽ പണമില്ലാത്തതിനാൽ സഹോദരി മരിക്കുന്നതിനു സാക്ഷി ആകേണ്ടി വന്ന ജയൻ എന്ന വട്ടു ജയൻ (ഇന്ദ്രജിത്ത് ) .

സിനിമ ഇന്നിലേക്ക് . ഇന്നു കൈനേരി സഹദേവൻ ആർ എൽ പി എന്ന ചെങ്കൊടി പാർട്ടിയുടെ സർവ്വ ശക്തനായ നേതാവാണ്‌ .ഒരു കാലത്തേ തീപ്പൊരി നേതാവായിരുന്ന റോയ് എന്ന ചെഗുവേര റോയ്  എതിർ പാർട്ടിക്കാരുടെ ആക്രമണത്തിൽ ഒരു വശം ഭാഗികമായി സ്വാധീനം നഷ്ട്ടപ്പെട്ടു അച്ചടക്കമുള്ള ഒരു പാർട്ടി പ്രവർത്തകനായി കഴിയുന്നു. ജെ എൻ യു ഉല്പന്നമായ, ഇന്ന് അധ്യാപികയായ ഭാര്യ അനിത  (ലെന ) അയാളെ പൂർണമായി മനസിലാക്കുന്ന പഴയൊരു പാർട്ടി അനുഭാവിയാണ് .ബാല്യത്തിൽ സ്വന്തം സഹോദരിയുടെ മരണകിടക്കയിൽ വെച്ച് ജീവിക്കാൻ പണം വേണം എന്നും പോലീസ് ആകണമെന്നും തീരുമാനിച്ച വട്ടൻ ജയൻ ഇന്ന് പോലീസിൽ എസ്  ഐ ആണ് .തികഞ്ഞ കൈകൂലിക്കാരനും മുരടനും പെട്ടന്ന് മൂഡ്‌ മാറുന്ന ആളുമായ ജയൻ റോയിയുടെയും അനിതയുടേയും  വീടിന്റെ മുകൾ  നിലയിലാണ്  അമ്മയോടൊപ്പം വാടകയ്ക്ക് താമസിക്കുന്നത് ആനിൽ  സ്വന്തം പെങ്ങളുടെ മുഖച്ചായ കണ്ടു അവരെ പെങ്ങളെ പോലെ കാണുന്നു  ഇയാൾ. വിവാഹിതയും എന്നാൽ സാഡിസ്റ്റ് ആയ ഭർത്താവിൽ നിന്നും രക്ഷപ്പെട്ടു  മകനുമൊത്തു ജീവിക്കുന്ന ജെന്നിഫർ (രമ്യ നമ്പീശൻ ) എന്ന നേഴ്സിനെ ബാല്യകാലത്ത്‌ കണ്ട ഒരാളുടെ മുഖച്ചായയുടെ പേരില് ഇയാൾക്ക് ഇഷ്ട്ടമാണ് . എന്നാൽ അവളാകട്ടെ കാനഡയിലേക്ക് രക്ഷപെടാൻ ഉള്ള സമയം ആകുന്നത്‌ വരെ ഉള്ള കാലം വരെ സഹിക്കേണ്ട  ഒരു രക്ഷാ കവചമായാണ് അവനെ കാണുന്നത് .

പല സാഹചര്യങ്ങളിൽ ഉള്ള ഇവരെല്ലാം ഇന്ന് തലസ്ഥാന നഗരിയുടെ ഭാഗമാണ്  . പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട സുരേഷും (ശ്രീജിത്ത്‌ രവി ) അലിയാരും (സുധീര് കരമന ) കൈതേരി സഹദേവന്റെ ഒരു വലിയ അഴിമതി ആരോപണവും ആയി ബന്ധപ്പെട്ട രേഖകളും ആയി റോയിയെ സമീപിക്കുന്നതോടെ കഥയുടെ ഗതി മാറുന്നു

 അണ്ണാ പടം എങ്ങനാ കൊള്ളാമെന്നാണോ ?

നല്ല പടം എന്ന് മാത്രം പറഞ്ഞാൽ  പോര സത്യസന്ധമായ ചിത്രം എന്ന് കൂടി പറയാം എന്നാ  എനിക്ക് തോന്നിയത് .കണ്ടു മടുത്ത നായക വില്ലൻ സങ്കൽപ്പങ്ങളിൽ നിന്നുള രണ്ടു രീതിയിൽ ഉള്ള മാറ്റങ്ങൾ ആണ് മുംബൈ പോലീസിലും ഈ ചിത്രത്തിലും നമുക്ക് കാണാൻ കഴിയുന്നത്‌ . ഈ ചിത്രത്തിൽ ഓരോ കഥാപാത്രത്തിനും അവരുടെതായ വ്യക്തിത്വം ഉണ്ട് . ആരും അവരുടെ  ഭാഗം  മോശമാക്കി  എന്ന്  പറയാൻ പറ്റില്ല .നമുക്ക് പരിചിതരായ ഒരു പിടി ആളുകള് ഈ സിനിമയിലെ കഥാപാത്രങ്ങൾ ആയി എത്തുന്നു . എന്നാൽ അവരൊക്കെ പലരുടെയും രൂപ ഭാവങ്ങൾ അനുകരിക്കുമ്പൊലും ഒരു മിമിക്രിയുടെ നിലവാരത്തിലേക്ക് താഴാൻ ഒരു ഘട്ടത്തിലും സംവിധയകാൻ അനുവദിക്കുന്നില്ല

ഈ ചിത്രത്തിൽ മികച്ചു നില്ക്കുന്നത്  തിരക്കഥാ കൃത്ത് മുരളി ഗോപി ,  സംവിധായകൻ അരുണ്‍  നടൻ  ഇന്ദ്രജിത്ത്  എന്നിവരാണ്‌ . തന്റെ രണ്ടാമത്തെ ചിത്രം  ആദ്യ ത്തേ ത്തിലും  കനപ്പെട്ട ഒന്നായിട്ടു  കൂടി കൈ യടക്കത്തോടെ കൈകാര്യം ചെയ്ത അരുണ്‍ കുമാറ പ്രശംസ അർഹിക്കുന്നു . ഈ ചിത്രത്തോടെ മുരളി ഗോപി ഒരു ന്യൂ ജനറേഷൻ  രെന്ജി പണിക്കർ എന്ന് വിളിക്കാവുന്ന സ്ഥാനത്ത്  എത്തുന്നതിനോടൊപ്പം അനൂപ്‌ മേനോന് ഇനി ഒത്തിരി ദൂരം മുന്നിലേക്ക്‌ വരാൻ ഉണ്ടെന്നു വിളിച്ചു പറയുകയും ചെയ്യുന്നു .ഈ   ചിത്രത്തിൽ രെന്ജി പണിക്കര് പോലും തൊടാൻ മടിക്കുന്ന ഒരു വിഷയം അനായാസമായി തികഞ്ഞ സത്യസന്ധതയോടെ ഈ ചിത്രത്തിൽ കൈകാര്യം ചെയുന്നതിൽ ഈ ചിത്രത്തിന്റെ പിന്നണിക്കാർ വിജയിച്ചിരിക്കുന്നു .

അല്ല ഈ സത്യസന്ധത എന്നൊക്കെ അങ്ങ് പറഞ്ഞാൽ ......

അനിയാ നീ ഒരു രാഷ്ട്രീയക്കാരനെ പോലെ സംസാരിക്കാതെ . ഈ ചിത്രം സത്യം വിളിച്ചു പറയുന്നു എന്നല്ല ഞാൻ ഉദേശിച്ചത്‌ മറിച്ചു  ഈ ചിത്രത്തിലെ ഒരു കഥാപാത്രവും പുലർത്തുന്ന സത്യസന്ധത. ഈ ചിത്രത്തിൽ ജെന്നിഫറിനും  എന്തിനു പാർട്ടി അടക്കി ഭരിക്കുന്ന കൈതേരി സഹദേവനും അവരവരുടെ നിലപാടുകളും അതിന്റെതായ സത്യസന്ധതയും ഉണ്ട്  .

അതിലല്ലോ കാര്യം അണ്ണാ അഭിനയം  അതെങ്ങനെ ?

ഈ ചിത്രത്തിൽ തിരക്കഥയാണ്  താരം എന്നിരിക്കിലും അഭിനേതാക്കളിൽ ഇന്ദ്രജിത്ത് എന്ന നടന്റെ വളർച്ച ശ്രദ്ധി ക്കപ്പെടെണ്ടാതാണ് എന്ന് തോന്നുന്നു മുൻപൊരിക്കൽ ഇന്ത്യൻ റുപ്പി എന്ന ചിത്രത്തിൽ ജഗതിയുടെ കാര്യം പറഞ്ഞത് പോലെ ഇന്ദ്രജിത്ത് ആദ്യ ചിത്രം മുതൽ അവതരിപ്പിച്ചിട്ടുള്ളതാണ്  മുരടനായ കൈകൂലിക്കാരനായ പോലീസുകാരൻ . പക്ഷെ ഈ സിനിമയിൽ അതെ കഥാപാത്രം നമ്മെ ബോറടിപ്പിക്കുന്നില്ല എന്ന് മാത്രമല്ല  ആ കഥാപാത്രത്തെ മിക ച്ച രീതിയിൽ  അവതരിപ്പിക്കുകയും ചെയുന്നു ഈ നടൻ . എന്ന് കരുതി ഈ ചിത്രം ഒരിടത്തു പോലും ഒരു വണ്ണ്‍ മാൻ ഷോ ആകുന്നില്ല എന്നിടത്താണ് ഈ ചിത്രം വിജയിക്കുന്നത് . മറ്റു  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ ഒരാൾ പോലും മോശം എന്ന് പറയാനാകില്ല. അതിൽ ത ന്നെ ഇന്ദ്രജിത്തിന്റെ അമ്മയെ അവതരിപ്പിച്ച നടി , കൈതേരി സഹദേവനെ അവതരിപ്പിച്ച ഹരീഷ്,ശ്രീജിത്ത്‌ രവി   എന്നിവർ  പ്രത്യേക  പരാമർശം  അർഹിക്കുന്നു.എടുത്തു പറയേണ്ട മറ്റൊരു ഘടകം ഈ ചിത്രത്തിലെ ഗാനങ്ങൾ ആണ് .കുറെ കാലത്തിനു ശേഷമാണെന്ന്  തോന്നുന്നു ഇത്തരം സിനിമകളിൽ മനസ്സിൽ    നില്ക്കുന്ന ഗാനങ്ങൾ .മുരളി ഗോപി പാടിയ കാൽ കുഴഞ്ഞു .. എന്ന ഗാനം മികച്ചു നിൽക്കുമ്പോൾ ഒപ്പം തന്നെ അകലേ എന്ന ഗാനവും ഒട്ടും പിന്നിൽ  ആകുന്നില്ല .ഈ രണ്ടു ഗാനങ്ങളും കൃത്യമായ സ്ഥലങ്ങളിൽ പ്ലേസ്  ചെയ്യപ്പെടുന്നു എന്നതാണ് ഗാനങ്ങളെ അകർഷണീയം ആക്കുന്നത്  .ഒടുവിൽ  നിലനിപ്പിനായി , ജീവിച്ചു പോകാനായി, പാടുപെടുന്ന സാധാരണക്കാരൻ  ആണ് ഇന്നത്തെ  യഥാർഥ  കമ്യുണ്ണിസ്റ്റ്  എന്ന് പറയുന്നിടത്ത് ചിത്രം അവസാനിക്കുന്നു

അല്ല അണ്ണാ    ഇങ്ങനെ നേരെ ചൊവ്വേ  പറയാതെ ഒരൽപം ബുദ്ധി ജീവി ലൈനിൽ പിടിച്ചൂടെ ? എന്റെ പച്ചരി ....?

ശരി ഇന്നാ പിടിച്ചോ ... ചെറുത്തു  നില്പ്പിന്റെയും പോരാട്ടങ്ങളുടെയും (ഇന്നു ഈ വാക്കുകൾ  ഉപയോഗിക്കപ്പെടുന്നത്   തികഞ്ഞ കച്ചവട സാദ്ധ്യതകൾ മാത്രം മുന്നില് കണ്ടു കൊണ്ടാണ് എന്നത് പറയണ്ട !!!) അറുപതുകളും ആദർശ കല്കരണത്തിന്റെ എഴുപതുകളും എങ്ങനെയും ജീവിത വിജയം എന്ന എണ്‍പതുകളുടേയും കേരളത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന ഈ ചിത്രം ഇടതു പക്ഷ വീക്ഷണത്തിൽ ആണ് മുന്നോട്ടു നീങ്ങുന്നതെങ്കിലും ഇന്നത്തെ കോണ്‍ഗ്രസിന്റെ ഫ്ലെക്സ് രാഷ്ട്രീയത്തെയും ഒപ്പം സാമുദായിക സംഘടനകളുടെ ക്യാമ്പസുകളിലെ ഫാസിസ്റ്റ് പ്രവണതകളെയും (ഈ പ്രവണത ഈ നാട്ടിൽ ആദ്യം കൊണ്ടുവന്നത് നമ്മുടെ എസ് എഫ് ഐ  കുട്ടി സഖാക്കൾ ആണെന്നതും നമുക്ക് മറക്കാം ) അടയാളപ്പെടുത്തുന്നു...  ഈ ഒരു ലൈൻ മതിയോടെ ??????

മതി അണ്ണാ സന്തോഷമായി .. അപ്പോൾ   ചുരുക്കത്തിൽ .....

നല്ലൊരു സിനിമ . കൂടുതൽ നല്ല സിനിമകൾ മലയാളത്തിൽ  ഉണ്ടാകുന്നതു തികച്ചു സന്തോഷം. എത്ര   കാലമെന്ന് വെച്ചാ ഈ  തമിഴനെ തെറി പറഞ്ഞു ജീവിക്കുന്നെ .... മറ്റൊരു ഹാർഡ്  ഹിറ്റിംഗ് മൂവി  

കുറിപ്പ്  : പ്രിയപ്പെട്ട വായനക്കാരെ ഈ ചിത്രത്തിന്റെ സംവിധായകൻ അരുണ്‍ കുമാറിന്റെ രണ്ടാമത്തെ ചിത്രമാണ് ഇതു എന്നൊരു അതീവ ഗുരുതരമായ തെറ്റ് ഈ പോസ്റ്റിൽ സംഭവിച്ചിട്ടുണ്ട് .ഓർമ്മ  പിശകും പിന്നെ എഴുതുമ്പോൾ ഗൂഗിൾ അധികം ഉപയോഗിക്കാത്തതും കൊണ്ട് വരുന്ന തെറ്റുകളിൽ ഒന്നാണ് ഇതു . ഈ തെറ്റ് കൊണ്ട് ഈ പോസ്റ്റ് വായിക്കുമ്പോൾ ഉണ്ടായ ആസ്വാദനത്തിനു ഉണ്ടായ  തടസത്തിനു ഞാൻ മാത്രമാണ് ഉത്തരവാദി .നിരുപാധികം മാപ്പ് ചോദിക്കുന്നു 

24 comments:

  1. I think It is Arun's 3rd movie . Cocktail (ADAPTATION of Butterfly on a Wheel :P) was directed by him.

    ReplyDelete
  2. Saw this movie, very good, this movie deserve a better reviewing than prekshakan's dialy style. this is a classic movie

    ReplyDelete
  3. (ഈ പ്രവണത ഈ നാട്ടിൽ ആദ്യം കൊണ്ടുവന്നത് നമ്മുടെ എസ് എഫ് ഐ കുട്ടി സഖാക്കൾ ആണെന്നതും നമുക്ക് മറക്കാം )

    സന്തോഷം പുതിയ അറിവ് പകര്‍ന്നു തന്ന്തിന് ...........

    ReplyDelete
    Replies
    1. ഇതു വരെ അറിയില്ലായിരുന്നോ ? :) ചാപ്പ കുത്ത് എന്നൊരു വാക്ക് എവിടെ എങ്കിലും കേട്ടിട്ടുണ്ടോ ? പഠിച്ചത് വിദേശത്ത് ആണെങ്കിൽ കേൾക്കണം എന്നില്ല

      Delete
  4. ചാപ്പ് കുത്ത് കുത്തിപ്പൊക്കി കൊണ്ട് വന്ന കെ.എസ്.യു.നേതാവ് രണ്ട് വര്‍ഷം കഴിഞ്ഞ് മാധ്യമം വാരികയില്‍ കുമ്പസരിച്ചത് വായിച്ചില്ലായിരുന്നോ...ഞങ്ങള്‍ തന്നെ കാമ്പസ് വച്ച് വരച്ചതാണെന്നും കെ.പി.സി.സി.നേതാവും കെ.സി.വേണുഗോപാലും പറഞ്ഞിട്ടാണ് അങ്ങിനെ ചെയ്തതെന്നും, താമസിക്കുന്നത് സ്വദേശത്താണെങ്കിലും എല്ലാം ഓര്‍ക്കണം എന്നില്ല...

    ReplyDelete
    Replies
    1. അതിപ്പോൾ ടി പി ചന്ദ്രശേഖരൻ വധ കേസിലും അങ്ങനെ ഒക്കെ തന്നെ ആണല്ലോ നടക്കുന്നത് . ഇപ്പോൾ അറിയില്ല, ഞാൻ പഠിക്കുന്ന കാലത്ത് തിരുവനന്തപുരം ആർട്സ് കോളേജു പോലുള്ള സ്ഥലങ്ങളിൽ സമാനമായ അവസ്ഥ ആയിരുന്നു സഹോദരാ .കള്ളമല്ല സത്യമാണ് പറയുന്നത് .സൌകര്യമുണ്ടെങ്കിൽ മാത്രം വിശ്വസിച്ചാൽ മതി

      Delete
  5. സിനിമ ഗംഭീരം എന്ന് തന്നെ പറയണം.. മലയാളത്തിലെ നല്ല ചിത്രങ്ങളുടെ പട്ടികയിലേക്ക് നസ്സംശയം കൂട്ടിച്ചേര്‍ക്കാവുന്ന ഒരു മികച്ച ചിത്രമാണ് ലഫ്റ്റ്‌ റയിറ്റ് ലഫ്റ്റ്‌ .അഭിനേതാക്കള്‍ എല്ലാം ഒന്നിനൊന്നു മികച്ച പ്രകടനം തന്നെ കാഴ്ച്ചവയ്ക്കുന്നുണ്ട് ചിത്രത്തില്‍..നന്ദി.വിവാദം അയേക്കാവുന്നതും ഭയപ്പെട്ട് പലരും പറയാന്‍ മടിക്കുന്ന പലതും , വിളിച്ച് പറയാന്‍ ആര്‍ജവം കാട്ടിയ എഴുത്തുകാരനും, സംവിധായകനും ഒരായിരം നന്ദി. ചിത്രത്തിന്‍റെ പിന്നിലെ രാഷ്ട്രീയത്തിലേക്കൊന്നും കടക്കുന്നില്ല..അതെന്തുമാകട്ടെ.മദ്യക്കുപ്പി കൊണ്ട് ആറാടിച്ചും ,വയറിളക്കുന്ന തമാശകള്‍ കാട്ടിയും , പ്രേക്ഷകനെ മൂഡ സ്വര്‍ഗത്തില്‍ ആറാടിക്കുകയും, അതാണ്‌ ജീവിതം എന്ന വലിയ നുണ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന ചില ന്യൂ ജെനറേഷന്‍ സിനിമാ ശില്പ്പികള്‍ക്ക് വഴിമാറി സഞ്ചരിക്കാന്‍ ഇതൊരു നിമിത്തം ആകുമെങ്കില്‍ സന്തോഷം..പ്രതിഭ വറ്റാത്ത എഴുത്തുകാര്‍ ഇനിയും അന്യം നിന്ന് പോയിട്ടില്ല എന്ന് ചിത്രം വീണ്ടും തെളിയിച്ചിരിക്കുന്നു..നല്ല സിനിമകള്‍ ഇനിയും ഉണ്ടാകട്ടെ..നല്ല സിനമാ പ്രവര്‍ത്തകരും

    ReplyDelete
  6. Wht hell are u writing u dont know abt the real thing in politics.And one more thing arun kumar aravind's third movie is left right left.U study about crew and watch cocktail.

    ReplyDelete
  7. സി പി ഐ എം എന്ന് പറയുന്ന ജനകീയ വിപ്ലവ പ്രസ്ഥാനത്തിന്റെ ചരിത്രവും പാർട്ടി ബോധവും ഉള്ള ഒരാള്ക്കു ഈ പടം ഇഷ്ടപെടില്ല .പിന്നെ അരുണ്‍ കുമാറ അരവിന്ദ് എന്ന സംവിധയകന്റ്റ് മൂന്നാം പടമാണിത്.കൊക്ടായിൽ എന്നാ പടം ഡയറക്റ്റ് ചെയ്ത ആളെ അറിയാതാ താൻ പണി നിര്തിക്കോ

    ReplyDelete
    Replies
    1. അനിയൻ ഈ സ്റ്റഡി ക്ലാസ്സ്‌ ഭാഷ നിർത്തി ഒരു സിനിമ എന്ന നിലയിൽ എന്താണ് ഇഷ്ടപ്പെടാത്തത് എന്ന് പറയുന്നതല്ലേ നല്ലത് ? ഈ ചിത്രം ഇടതു പക്ഷത്തെ കളിയാക്കുന്നതായി എനിക്ക് തോന്നിയില്ല എന്ന് കൂടി പറഞ്ഞോട്ടെ . ഈ ചിത്രത്തിൽ ഓരോ ആൾക്കാർക്കും അവരവരുടേതായ നിലപാടുകളും വ്യക്തിത്വവും ഉണ്ട് എന്ന് ഞാൻ കരുതുന്നു .ഇടതു പക്ഷചരിത്രം പറയാനല്ല ഈ ചിത്രത്തിലൂടെ സംവിധയകൻ ശ്രമിച്ചത് എന്ന് തോന്നുന്നു.ഒരു മാതിരി പ്രകാശം പരത്തുന്ന ആളാകാതെ ഒരു പ്രേക്ഷകനായി സിനിമ കണ്ടാൽ ഒരു പക്ഷെ ആസ്വദിക്കാൻ പറ്റിയേക്കും.ഒന്നുമല്ലെങ്കിൽ എരപ്പകളുടെ പടത്തലവൻ എന്ന് വരെ വിശേഷിപ്പിക്കപ്പെട്ട മഹാന്മാരായ (അദ്ദേഹത്തെ വലിയോരലായി തന്നെ ഞാൻ കാണുന്നു ) ആൾക്കാരൊക്കെ ജീവിച്ച നാടല്ലെ അനിയ ഇതു ?

      Delete
  8. "മുരളി ഗോപി പാടിയ കാൽ കുഴഞ്ഞു .. എന്ന ഗാനം മികച്ചു നിൽക്കുമ്പോൾ ഒപ്പം തന്നെ അകലേ എന്ന ഗാനവും ഒട്ടും പിന്നിൽ ആകുന്നില്ല .ഈ രണ്ടു ഗാനങ്ങളും കൃത്യമായ സ്ഥലങ്ങളിൽ പ്ലേസ് ചെയ്യപ്പെടുന്നു എന്നതാണ് ഗാനങ്ങളെ അകർഷണീയം ആക്കുന്നത്."

    ee kalkuzhanju song rakthacharitrayile pattinte copy aayiaanu enikku thonniyath..

    http://www.youtube.com/watch?v=OLDKxyv3lyg

    ReplyDelete
    Replies
    1. വ്യക്തിപരമായി എനിക്ക് ആര് എവിടുന്നു കോപ്പി അടിക്കുന്നതിലും ഒരു വിരോധവുമില്ല . എന്നെ ബോർ അടിപ്പിക്കരുത് എന്നൊരു എളിയ അപേക്ഷ മാത്രമേ ഉള്ളു . ഈ ഗാനം എന്നെ ബോർ അടിപ്പിച്ചില്ല മാത്രമല്ല എനിക്ക് ഇഷ്ടമാകുകയും ചെയ്തു .ഒരു ശരാശരി മലയാളി എന്നാ നിലയിൽ ഞാൻ ഹാപ്പി

      Delete
  9. പ്രിയ സുഹൃത്തേ ,താങ്കളുടെ പ്രതികരണം വായിച്ചു . ആ അഭിപ്രായം പ്രസിദ്ധീകരിക്കാത്തതിൽ ക്ഷമിക്കുക.ഈ പോസ്റ്റിനെ പറ്റിയുള്ളതല്ല എന്നതും ഇവിടെ നടന്നേക്കാവുന്ന ചർച്ച വഴിതെറ്റും എന്ന സാധ്യതയെയും മുന്നിൽ കണ്ടു കൊണ്ടാണ് അങ്ങനെ ഒരു തീരുമാനം എടുകേണ്ടി വന്നത്

    ഇനി അഭിപ്രായത്തെ പറ്റി. ഈ ബ്ലോഗിലെ പോസ്റ്റുകളിൽ കടന്നു വരാറുള്ള അണ്ണനും അനിയനും , കാളകൂടവും , ജയ് വേതാളം ചാനലും, അണലി ഷാജിയും, തീപ്പൊരി തോമയും , കരീം അബ്ദുള്ളയും അങ്ങനെ മറ്റു പലതും ഒരാൾ അല്ല .ഇവരുടെ ഒക്കെ പല രൂപങ്ങൾ നമുക്ക് ചുറ്റും ഉണ്ട് എന്ന് ഞാൻ കരുതുന്നു .പരാമർശ വിധേയമായ സംഭവങ്ങൾ ചിലതു ചിലവരുമായി ബന്ധപെട്ടവ ആകാം എന്നാൽ ഉദാഹരണമായി പറഞ്ഞാൽ, വർഗീയ വിഷം തുപ്പുന്നവരിൽ ഈ പറഞ്ഞവരെകാൽ എത്രയോ വലിയവർ ഇവിടെയുണ്ട് (ഈ സംവിധായകന്റെ തന്നെ കഴിഞ്ഞ ചിത്രത്തിൽ ഒരു കഥാപാത്രത്തിന്റെ പേര് തെറ്റായി എഴുതി അത് ഒരു മത വിഭാഗത്തിനെതിരെ ഉള്ള സൂചന ആണെന്ന് പറഞ്ഞ മഹാന്മാർ ഇവിടെയുണ്ട് ).വാലറ്റങ്ങളെ കുറിച്ച് അടുത്തിടെ എഴുതിയ ഒരു ലേഖനത്തിൽ ഇന്ത്യൻ റുപീ എന്ന ചിത്രത്തിന്റെ അവസാനത്തിൽ വരുന്ന രണ്ടു ചെറുപ്പക്കാരെ (അതിൽ ഒരാളുടെ പേരു മുനീർ എന്നാണ് എന്നത് സത്യം ) മുസ്ലിം യുവാക്കളുടെ കടന്നു കയറ്റമായി ഉള്ള സൂചന ആണെന്ന് ഒരാൾ എഴുതി കണ്ടു .ജെ പി യും സി എച്ചും പോലെ രണ്ടു പേർ ഇവരുടെ സ്ഥാനത്തു കടന്നു വരുന്നു എന്നതല്ലേ കൂടുതൽ യാഥാര്ട്യ ബോധത്തോടെയുള്ള കാഴ്ചപ്പാട് ? (ഈ കാഴ്ചപ്പാട് ആപേക്ഷികമാണെന്ന് അറിയാഞ്ഞല്ല . പക്ഷെ സത്യത്തിനു അടുത്ത് നിൽക്കാത്ത ആദ്യത്തെ കാഴ്ചപ്പാടുകൾ ഒരു സമൂഹം എന്ന നിലയ്ക്ക് നമ്മെ മുന്നോട്ടോ പിന്നോട്ടോ കൊണ്ട് പോകുന്നത് എന്നാലോചിച്ചാൽ നന്ന് .).പണമുണ്ടാക്കുന്നത് , അതിനായി റിയൽ എസ്റ്റേറ്റ്‌ ബിസിനസ്‌ ചെയ്യുന്നത് തെറ്റല്ല മറിച്ചു അതിനായി കുറുക്കു വഴികൾ ഉപയോഗിക്കുബോളാണ് വഴി തെറ്റുന്നത് എന്നാണ് ആ ചിത്രം പറയാൻ ശ്രമിക്കുന്നത് എന്നിരിക്കെ ആ ചെറുപ്പക്കാരിൽ (രണ്ടു പേരിലും ) ജാതി, അവരുടെ കള്ള ലാക്ക്, അതിൽ ഒളിഞ്ഞിരിക്കുന്ന സന്ദേശം എല്ലാം എത്ര എളുപ്പം വായിച്ചു കഴിഞ്ഞു എന്ന് നോക്കുക
    ഒരിക്കലും വ്യക്തികളോട് അല്ല മറിച്ച് ആശയം, അതായിത് ഒരു കലാരൂപത്തെ ജാതി -മത - രാഷ്ട്രീയ സെൻസസ് എടുക്കാനുള്ള മാധ്യമം ആയി കാണുന്ന ന്യൂ ജനറേഷൻ നിരൂവണം സമൂഹത്തിനു ദോഷകരമാണെന്ന് തന്നെ വിശ്വസിക്കുന്നു .
    ഏറ്റവും സഹതാപം തോന്നുന്നത് മേൽപ്പറഞ്ഞ പോല്ലുള്ള വ്യക്തികളെ രണ്ടു വശത്ത് നിന്നും ചൂഷണം ചെയ്യപ്പെടുന്നത് കാണുമ്പോളാണ് . ഈ ചിത്രത്തിലും ഇവരെ പോലെ ഉള്ളവർക്ക് കടിച്ചു വലിക്കാൻ ചില എല്ലിൻ കഷ്ണങ്ങൾ ഇട്ടിട്ടുണ്ട് .ഭക്തി സീരിയലിൽ അഭിനയിക്കുന്ന അന്യ മതസ്ഥനായ പോലീസുകാരന് അതിൽ തന്നെ ദേവിയായി അഭിനയിക്കുന്ന നടിയോടുള്ള താല്പര്യം ഉദാഹരണമാണ്‌ . എന്നാൽ ആ നടിയുടെ പേരോ ജാതിയോ അവർ നല്ല സ്വഭാവക്കാരി ആണെന്ന സൂചനയോ ഇല്ലാത്തതിനാൽ ഒരു വിവാദം ആയാൽ തന്നെ ഇതിന്റെ പിന്നണിക്കാർക്ക് പറഞ്ഞു നില്ക്കവുന്നത്തെ ഉള്ളു .ആത്യന്തികമായി വിവാദങ്ങൾ ചിത്രത്തെ സഹായിക്കുകയും ചെയ്യും .ഇതൊന്നും ഓർക്കാതെ നമ്മൾ പഴയത് പോലെ ച്ഹിന്നങ്ങളും, ബിംബങ്ങളും , അടയാളങ്ങളും , സന്ദേശവും തേടിയുള്ള യാത്ര തുടരുകയും ചെയ്യും .കുടജാദ്രിയിൽ കുടി കൊള്ളും മഹേശ്വരി ..... എന്ന ഗാനവും ആയിരം കാതം അകലെയാണെങ്കിലും മായാതെ മെക്ക ...എന്ന ഗാനവും ജാതി മത ഭേദമന്യേ ഒരു പോലെ ആസ്വദിച്ചിരുന്ന ഒരു അസ്വദകസമൂഹം ഉണ്ടായിരുന്ന ഈ നാട്ടിൽ ഇന്നു അവയിൽ ഓരോന്നിലും ബിംബവും സന്ദേശവും തിരയുന്ന ഒരു സമൂഹം (അതെത്ര ചെറുതായാലും ) നില നില്ക്കുന്നു എന്നതിൽ ലജ്ജിക്കുന്ന ഒരാൾ,അത് മാത്രമാണ് ഞാൻ എന്ന് വിശ്വസിക്കുന്നു

    മറ്റു വായനക്കാരോട് : ഇതു തികച്ചു വ്യക്തിപരമായ ഒരു പ്രതികരണമാണ് . ഒരാളുടെ ഇമെയിൽ അറിയാത്തതു കൊണ്ട് മാത്രം ഇവിടെ കൊടുക്കുന്നു എന്ന് മാത്രം (balcony40@ gmail.com )

    ReplyDelete
    Replies
    1. Well said bro ... റിവ്യൂവിനേക്കളും ഒത്തിരി ഇഷ്ടപ്പെട്ടു ... താങ്കൾ വേറെ ബ്ലോഗ്‌ എഴുതാറുണ്ടോ എന്ന് പണ്ട് ഞാൻ ചോദിച്ചിരുന്നു - ഇല്ല എന്ന് മറുപടിയും കിട്ടി ..
      I personally request u to write more... u have got that skill dude.. keep it :)

      Delete
  10. Just for fun


    indrajithinte eeyide release aaya New generation padangal...


    Up and Down

    Left Right Left



    Coming Soon

    Front and back.... !!

    ReplyDelete
  11. 40 rupa mariyitt kalam kure aayi ... :) eppol 70 - pinne multiplex aanel !!! oro divasavum avarkk venda pole koottukem cheyyum (weekends :D )

    ReplyDelete
  12. തനിക്കെതിരേ അഴിമതി ആരോപിച്ച് പത്രത്തിലെഴുതുന്നവരെ കൊല്ലിക്കുവാന്‍ നടക്കലാണ് വിപ്ലവ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ പൊതുമിനിമം പരിപാടി - ഇതിനപ്പുറം എന്തു രാഷ്ട്രീയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്?

    ഹ ഹ ഹ ......

    ReplyDelete
  13. ചില വ്യക്തികളെ ഉന്നം വെച്ചുള്ള വിരോധം തീര്‍ക്കലോ അല്ലെങ്കില്‍ വ്യക്തിഹത്യയോ ഒക്കെ മാത്രമായി ചിത്രം ചുരുങ്ങുന്നു. ഇന്നത്തെ കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷത്തില്‍ എന്തുണ്ടാക്കി തിയേറ്ററിലെത്തിച്ചാല്‍ വിറ്റു പോവുമെന്ന് നന്നായറിയാവുന്നവരാണിവരിരുവരും.

    ഇതിനൊക്കെ എന്ത് മറുപടിയാണ്‌ താങ്കള്ക്ക് ഉള്ളത് ?

    ReplyDelete
  14. നമ്മുടെ കേരളത്തിൽ , ഒരു പ്രമുഖ നേതാവിന്റെ മകനായി ജനിച്ചു എന്ന ഒരൊറ്റ കുറ്റത്തിന് എത്ര രീതിയിൽ അവഹേളിക്കപ്പെട്ട ഒരു നേതാവ്, അക്കാലത്തു നടന്ന കേരളത്തിനെ സകല പാപവും അടിചെൽപ്പിക്കപ്പെട്ടു , കിങ്ങിലെ ജയകൃഷ്ണൻ ആയതും പില്ക്കാലത്ത് ഭരത് ചന്ദ്രനിൽ ഹൈദരലി ഹസ്സനും ഒക്കെ തകർത്താടിയപ്പോൾ അഥവാ ജോസ് പ്രകാശ്‌ മോഡൽ വില്ലൻമാരായി അവതരിപ്പിക്കപ്പെട്ടപ്പോൾ ആണ് മേല്പ്പറഞ്ഞ വിശേഷണം ചേരുന്നത് എന്ന് തോന്നുന്നു .

    "തനിക്കെതിരേ അഴിമതി ആരോപിച്ച് പത്രത്തിലെഴുതുന്നവരെ കൊല്ലിക്കുവാന്‍ നടക്കലാണ് വിപ്ലവ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ പൊതുമിനിമം പരിപാടി"

    ഇവിടെ പാർട്ടി സെക്രട്ടറി പറയുന്നത് അവരുടെ കാര്യത്തിൽ ഉറപ്പൊന്നും തരാൻ പറ്റില്ല എന്നാണ് . പിന്നെ കേരളത്തിൽ നടക്കുന്ന ഏതൊരു രാഷ്ട്രീയ കൊലപാതകവും അതിന്റെ നേതാക്കന്മാർ അറിയുന്നത് നമ്മളെ പോലെ ടി വി യിലും പത്രത്തിലൂടെയും ആണെന്ന് ഞാനങ്ങ് വിശ്വസിച്ചു പോരേ?

    ഒരൊറ്റ ചോദ്യം ഈ ചിത്രം പറയുന്നത് നേരത്തെ പറഞ്ഞത് പോലെ "നിലനിപ്പിനായി , ജീവിച്ചു പോകാനായി, പാടുപെടുന്ന സാധാരണക്കാരൻ ആണ് ഇന്നത്തെ യഥാർഥ കമ്യുണ്ണിസ്റ്റ് " എന്നാണ് . അതിനോട് യോജിക്കുന്നുണ്ടോ ? ഇല്ലാ എന്നാണ് ഉത്തരം എങ്കിൽ ഈ ചിത്രത്തിൽ പാർട്ടി സെക്രട്ടറി പറയുന്നത് പോലെ ഞങ്ങളുടെ കൂടെ നില്ക്കുന്ന പാവങ്ങൾ മാത്രമാണ് പാവങ്ങൾ എന്നത് സത്യമല്ലേ

    "ഇതിനപ്പുറം എന്തു രാഷ്ട്രീയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്?" ഒരു ചിത്രം രാഷ്ട്രീയം ചർച്ച ചെയ്യണം എന്നിത്ര നിർബന്ധം എന്താണാവോ ?

    ഇനി ഒന്ന് : മറ്റു ബ്ലോഗിൽ നിന്ന് കോപ്പി പേസ്റ്റ് ചെയ്യാതെ സ്വന്തമായി അഭിപ്രായം പറയാൻ ശീലിക്കുക .സ്വന്തം തല കൊണ്ട് ചിന്തിക്കണം എന്ന് ചുരുക്കം

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. കമ്മ്യൂണിസത്തിന്‍റെ മറവില്‍ കാവി രാഷ്ട്രിയത്തെ മനോഹരമായി ഉയര്‍ത്തി പിടിക്കല്‍ അല്ലെ പ്രിയപ്പെട്ട പ്രേഷകാ ഈ സിനിമ ചെയ്യുന്നത്?പേടിച്ച് ഓടി ഒളിക്കുന്ന ഒരു കൂട്ടം ആളുകളെ യഥാർത്ഥ കമ്മുനിസ്റ്റെന്ന് വാഴ്ത്തിയപ്പോൾ മനസിലായി ഇരട്ടത്താപ്പ് .. മഹത്തായ രാഷ്ട്രീയ സിനിമ തന്നെ .. ഒന്ന് നീട്ടി തുപ്പിയേക്കാം എന്ന് തോന്നുന്നു.. തു..ഫു...പിന്നെ കുറച്ചു കാലം മുന്‍പ് തട്ടത്തിന്‍ മറയത്ത് എന്ന സിനിമ ഇറങ്ങിയപ്പോ തലശ്ശേരി അങ്ങന്യൊന്നും അല്ല എന്ന് വര്‍ഗ്ഗിയ മോശം നാടാണെന്നും സിനിമ പരാജയം ആണെന്നും വിളിച്ചു പറഞ്ഞ മഹാന്‍ ആണ് ഈ ബാല്കണി 40 യിലെ പ്രേഷകന്‍...കഷ്ടം തോന്നുന്നു...

    ReplyDelete
    Replies
    1. അഭിനവാ,ഇതൊരു മികച്ച രാഷ്ട്രീയ ചിത്രം ആണെന്ന് എവിടെയാണ് ഞാൻ പറഞ്ഞത് ? തട്ടത്തിൻ മറയത്തു എന്ന ചിത്രത്തെ പറ്റി കേരളത്തിലെ സഹചര്യത്തിൽ നടക്കാൻ തീരെ സാധ്യത ഇല്ലാത്ത കഥയും അത് തന്നെ ഒട്ടും കണ്ണ്‍വിൻസിംഗ് അല്ലാതെ എടുത്തു വെച്ചിരിക്കുന്നു എന്നാണ് തോന്നിയത് എന്നാണ് പറഞ്ഞത് .

      ഈ സിനിമയെ പറ്റി എനിക്കങ്ങനെ തോന്നിയുമില്ല. അനിയാ. ഈ സിനിമയിൽ എവിടെയാണ് കാവി രാഷ്ട്രീയം? ഇതിൽ കാവി ആകെ വരുന്നത് മുരളി ഗോപിയുടെ ഫ്ലാഷ് ബാക്കിൽ ആണ് മുൻപ് പറഞ്ഞത് പോലെ കേരളത്തിൽ ആ പ്രവണത ആരംഭിച്ചു മാതൃക കാണിച്ചു കൊടുത്തത് കുട്ടി സഖാക്കന്മാർ തന്നെ അല്ല്ലേ ?

      പേടിച്ചു ഓടി ഒളിക്കുന്ന ഒരു കൂട്ടം ആളുകള ആണ് യഥാർഥ കമ്മ്യുണി സ്റ്റ് കൾ എന്നാണ് ഈ ചിത്രം പറയുന്നത് എന്നാണ് അനിയൻ മനസിലാക്കിയത് എങ്കിൽ അനിയൻ കണ്ടിട്ടില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്‌ .

      പിന്നെ പേടിച്ചു ഓടുന്നവർ എന്ന് പറഞ്ഞല്ലോ പേടിച്ചു എന്ന് കൂടി ഒന്ന് പറഞ്ഞേ !!!! :)

      ഓരോരുത്തർക്കും അവരവരുടെ ഇഷ്ട്ടങ്ങൾ ഉണ്ടാകാം പക്ഷെ അത് സ്വയം തോന്നുന്നതാകണം എന്ന് മാത്രം !!!


      Delete
  17. സിനിമ കണ്ടു ഇഷ്ടപ്പെട്ടു. ഇന്ദ്രജിത്ത് കലക്കിയിടുണ്ട് . സപ്പോര്ടിംഗ് കാസറ്റ്‌ നന്നായി. മുരളി ഗോപി യുടെ അന്തേം ഇഷ്ടപ്പെട്ടു..

    ReplyDelete