Friday, May 3, 2013

മുംബൈ പോലീസ് (തകർപ്പൻ !!!! !!!)



റോസാൻ  അന്ദ്രുസ് ....

അതാര് അണ്ണാ ...  ? ഓ  നമ്മുടെ റോഷൻ ആൻദ്രൂസ് ....  അങ്ങേർക്കു  എന്ത് പറ്റി ?. റോഷൻ എന്നൊക്കെ എഴുതാൻ അറിയില്ല പറയുന്നത് കഷ്ടമാണ് അണ്ണാ .

Rossan എന്ന്  ഇങ്ങനെയെ വായിക്കാൻ എനിക്കറിയു ....  (അപ്പോൾ  സംവിധയകൻ ജോഷിയുടെ പേര് എങ്ങനെ വായിക്കും എന്ന് ചോദിക്കരുത് ഞാൻ തോറ്റു !!!)

ശരി അത് പറഞ്ഞു വഴക്കിടണ്ട .അങ്ങേരുടെ  മുംബൈ പോലീസ് ഇറങ്ങിയല്ലോ അതായിരിക്കും അല്ലേ  പ്രതിപാദന  വിഷയം ? പറഞ്ഞെ സംഗതി എപ്പിടി ? ഞങ്ങൾ പ്രതീക്ഷ വാനോളം ഉയർത്തി നില്ക്കുക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി .

പ്രിത്വിരാജിനോടും ജയസൂര്യയോടും ഒക്കെ പോകാൻ പറ  റോഷൻ സാറിനെ പോലുള്ള പ്രതിഭാശാലിയായ ഒരു സംവിധയകൻ എടുക്കുന്ന പടം ആകുമ്പോൾ....  .പോരാത്തതിനു  തിരകഥ ബോബി - സഞ്ജയ്‌ ജോടിയും . വേറെ എന്ത് വേണമെന്നാ ?

നിനക്ക് ഇതേ ടീം എടുത്തു മറിച്ച കാസനോവ കണ്ടിട്ടും പ്രതീക്ഷയോ ? നീയൊന്നും നന്നാകില്ലേടെ ഒരിക്കലും ? കാസനോവ പരാജയപ്പെട്ടത് ആ ചിത്രത്തിന്റെ വിധിയാണെന്ന് ഈയിടെ അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു കേട്ടു (എന്നാണാവോ ഇവരൊക്കെ സിനിമ കാണാൻ കേറുന്നവരുടെ വിധിയാണെന്ന് പറയുന്നത് !!!). ലാൽ ജോസ് സാർ ഈയിടെ ഞെളിഞ്ഞു ഇരുന്നു പറയുന്നത് കേട്ടു അദ്ദേഹത്തിന്റെ ഇമ്മാനുവൽ എന്ന സീരിയൽ ചിത്രം ഇഷ്ടപെട്ടില്ലെങ്കിൽ അത് കാണുന്നവരുടെ മനസ്സിൽ നന്മ ഇല്ലാത്തത് കൊണ്ട് മാത്രം ആണെന്ന് . ഇതൊക്കെ പറയുന്നവരുടെ തൊലിക്കട്ടിക്ക് ഏതെങ്കിലും ഒരു ദേശീയ പുരസ്‌കാരം കൊടുക്കേണ്ട സമയം എന്നേ കഴിഞ്ഞു

അണ്ണാ പ്ലീസ്‌ കാട് കേറല്ലേ .ഈ  പടം അത് മാത്രമാണ് ഇപ്പോൾ നമ്മുടെ മുന്നിൽ പിന്നെ  പ്രതിഭാശാലിയായ ഒരു സംവിധായകനും .

ആകെ എടുത്ത നാലു പടങ്ങളിൽ ആദ്യത്തത് നല്ലൊരു വിഷയത്തിന്റെയും ആക്ഷേപ ഹാസ്യത്തിന്റെയും  മറ്റും പച്ചയിൽ പോയി അടുത്തത്  അങ്ങേർ ഇതു വരെ  എടുത്തതിൽ ഏറ്റവും നല്ലത്  പിന്നെ യഥാക്രമം  ബോറൻ , പരമ ബോറൻ വിഭാഗങ്ങളിൽ പെട്ട രണ്ടു ചിത്രങ്ങൾ . ഇതു തന്നെയല്ലേ അനിയ നീ ഈ പറഞ്ഞ പ്രതിഭാശാലി ?

അതവിടെ നിൽക്കട്ടെ  ഇനി ഈ സിനിമയെ പറ്റി . സംഗീതം ഗോപി സുന്ദർ ക്യാമറ ജി ദിവാകർ നിഷാദ് ഹനീഫ നിർമ്മിക്കുന്ന  ഈ ചിത്രത്തിൽ പ്രിത്വിരാജ് , ജയസൂര്യ , റെഹ് മാൻ , അപർണ്ണ നായർ , ഹിമ , കുഞ്ചൻ  തുടങ്ങിയവർ അണി നിരക്കുന്നു

ആന്റണി മോസ്സസ് (പ്രിത്വിരാജ് ) , ആര്യൻ ജോണ്‍ ജേക്കബ്‌  (ജയസൂര്യ ), ഫർഹാൻ (റെഹ്മാൻ) എന്നീ  പോലീസ്  ഉദ്യോഗസ്ഥർ ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ .മുംബൈ പോലീസ് എന്നാണ് മാധ്യമങ്ങൾ ഈ സംഘത്തെ വിളിക്കുന്നത്‌ . ചിത്രം തുടങ്ങുന്നത് ഒരു രാത്രി കാർ  ഓടിച്ചു വരുന്ന ആന്റണി മോസ്സസിലാണ് .സുഹൃത്ത്‌ ഫർഹാനെ വിളിച്ചു അന്വേഷിച്ചു കൊണ്ടിരുന്ന കേസ് സോൾവ്‌ ചെയ്തു എന്നും കുറ്റവാളിയെ കണ്ടെത്തി എന്ന് പറയുന്ന ആന്റണിയുടെ വാഹനം ഒരപകടത്തിൽ പെടുന്നു .അപകടത്തിൽ നിന്ന് രക്ഷപ്പെടുന്ന ആന്റണിക്ക് ഓർമ്മകൾ പൂർണമായും നഷ്ട്ടപ്പെടുന്നു . തിരിച്ചെത്തുന്ന അയാൾ സുഹൃത്തിന്റെ നിർബന്ധത്താൽ അന്വേഷണം വീണ്ടും ഏറ്റെടുക്കുന്നു. തന്റെ സുഹൃത്ത്‌ ആരാണെന്നോ ശത്രു ആരാണെന്നോ അറിയാതെ, താൻ  പോലും ആരാണ് എന്നറിയാതെ ,  വീണ്ടും ഒരിക്കൽ കൂടി താൻ പൂർത്തിയാക്കിയ അന്വേഷണം വീണ്ടും ആരംഭിക്കുന്നു . ഇതാണ് അനിയാ ചുരുക്കത്തിൽ പറഞ്ഞാൽ  സംഗതി .

കൊള്ളാമല്ലോ .... ഒരു പുതുമയൊക്കെ  ഉണ്ട് .. പക്ഷെ ഇതു സായിപ്പിന്റെ  ബോണ്ണ്‍  ഐഡന്റിറ്റി അടിച്ചു മാറ്റിയതല്ലേ ?

അനിയാ ആർക്കെങ്കിലും ഓർമ നഷ്ട്ടപെട്ടാൽ ഒടൻ കേറി പിടിച്ചോണം ആ പടത്തിൽ . അങ്ങനെ ആണെങ്കിൽ ഇന്നലെയും മൂന്നാം പിറയും  ഒക്കെ അത് അടിച്ചു മാറ്റിയതാണ് എന്ന് പറയുമല്ലോ നീ ?

നിങ്ങൾ അങ്ങനെ മിടുക്കൻ  ആകാൻ വരട്ടെ . മുകളില കൊടുത്തിരിക്കുന്ന പോസ്റ്റർ കണ്ടാൽ  അറിയില്ലേ കഥ . കൊലപാതകം , അന്വേഷണം പ്രിത്വിരാജ് , കൊന്നത് ജയസൂര്യ , അവസാന നിമിഷം വരെ ചുമ്മാ സംശയിക്കാൻ റെഹ്മാൻ ഇതല്ലേ സംഗതി ?

അനിയ നീ എവിടെ ഇരിക്കെണ്ടവനേ  അല്ല . പറ്റുമെങ്കിൽ നമ്മുടെ ഉണ്ണികൃഷ്ണൻ സാറിന്റെ അസിസ്റ്റന്റ്‌ പണി കിട്ടുമോ എന്ന് നോക്ക് (പറഞ്ഞു വരുമ്പോൾ അങ്ങേരും ത്രില്ലർ ഉണ്ടാക്കിയതാണല്ലോ ) .ന്നിനക്കൊക്കെ  നല്ല ഭാവിയാ അവിടെ . അനിയാ  ഇവിടെ അന്വേഷിക്കുന്നത് ജയസൂര്യയുടെ കൊലപാതകമാണ് .

ഓ .. അത് ശരി  പടമെങ്ങനെ?

ഒറ്റ വാക്കിൽ പറഞ്ഞാൽ ഉഗ്രൻ സിനിമ. റോഷൻ ആൻദ്രുസ്  എന്ന സംവിധായകനും ബോബി - സഞ്ജയ്‌ ജോടിക്കും അഭിമാനിക്കാവുന്ന ഒരു ചിത്രം.പ്രിത്വിരാജും , ജയസൂര്യയും , റെഹ്മാനും അവരവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കി .പ്രത്യേകിച്ചും  പ്രിത്വിരാജ് എന്ന നടനു  എന്നും  അഭിമാനിക്കാവുന്ന വേഷങ്ങളിൽ ഒന്നായിരിക്കും ഈ ചിത്രത്തിലെ ആന്റണി മോസ്സസ് എന്നാണ് എന്റെ അഭിപ്രായം.പശ്ചാത്തലസംഗീതം മൊത്തത്തിൽ ചിത്രത്തിന്റെ മൂഡുമായി ചേർന്ന് പോകുന്നതാണ്    .പിന്നെ ഒരു  സംഗതി ....

പറയു പറയു .. മൊത്തത്തിൽ പടം അത്ര പോര അല്ലേ ?

എഴുനേറ്റു  പോടാ അവിടുന്ന് . സംഗതി എന്താണെന്നു വെച്ചാൽ  ആദ്യം കുറെ പേരുടെ പേരെഴുതി നന്ദി  പറയുന്നുണ്ട് . അക്കുട്ടത്തിൽ സുപ്പർ താരം മമ്മുട്ടിയെ വിട്ടു കളഞ്ഞത് മോശമായി പോയി .  ഒരു ചിത്രം  കാണാൻ കഴിഞ്ഞതിന്റെ ക്രെഡിറ്റ്‌ മറ്റാരെക്കാളും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ് .

അതെന്താ ?

ഈ ചിത്രം ആദ്യം പ്രഖ്യാപിച്ചപ്പോൾ പ്രിത്വിരാജിന്റെയും  ആര്യുയുടെയും പേരായിരുന്നു പറഞ്ഞു കേട്ടത് . പിന്നെ നമ്മുടെ മഹത്തായ കാസനോവ നീണ്ടു പോയപ്പോൾ ഡേറ്റ് ക്ലാഷ് ആയി എന്ന പേരിൽ പ്രിത്വിരാജ് ഒഴിവാക്കപ്പെട്ടു എന്നും മമ്മൂട്ടി പ്രസ്തുത ചിത്രം ചെയ്യുന്നു എന്നുമാണ് പിന്നീടു കേട്ടത് . പിന്നെ എപ്പോഴോ എപ്പോൾ കാണുന്ന ടീം ഉൾപ്പെട്ട താരനിരയോടെ ചിത്രീകരണം ആരംഭിച്ചു .ശ്രീ മമ്മൂട്ടിയോ മോഹൻലാലോ  ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നു എങ്കിൽ ഈ ചിത്രത്തിൽ എന്തൊക്കെ കുത്തി കെട്ടലുകൾ വേണ്ടി വരുമായിരുന്നു എന്നും അവസാനം പുറത്തു വരുന്ന ചിത്രം ഇതു പരുവത്തിൽ ആയിരിക്കും  എന്നാലോചിക്കുമ്പോൾ ശരിക്കും നന്ദി തോന്നുന്നു . നന്ദിയുണ്ട് ഇക്കാ ഒരായിരം നന്ദി .

കുറ്റാന്വേഷണം എന്നല്ലേ പറഞ്ഞേ . ക്ലൈമാക്സ്‌ എങ്ങനെ ?

ഈ ചിത്രത്തിന്റെ ഹൈലൈറ്റ്   അതിന്റെ ക്ലൈമാക്സ്‌ ആണെന്നാണ് എന്റെ എളിയ അഭിപ്രായം . ക്ലൈമാക്സിൽ നായകനോടൊപ്പം കണ്ടിരിക്കുന്നവരും ഞെട്ടുന്ന അപൂർവ്വം മലയാള സിനിമകളിൽ ഒന്നായിരിക്കും ഈ ചിത്രം 

അപ്പോൾ ചുരുക്കത്തിൽ .......

കുറ്റാന്വേഷണ / ത്രില്ലർ ചിത്രങ്ങൾ ഇഷ്ട്ടപ്പെടുന്നവർക്ക് ആസ്വദിച്ച് കാണാവുന്ന ഒരു ചിത്രം . ഇ പ്പോൾ ഇറങ്ങുന്ന മറ്റു പടങ്ങളുടെ നിലവാരം കൂടെ കണക്കിലെടുത്തൽ ഏതൊരു മലയാളിക്കും ആസ്വദിക്കാവുന്ന ചിത്രം

48 comments:

  1. ഒറ്റ വാക്കിൽ പറഞ്ഞാൽ ഉഗ്രൻ സിനിമ. റോഷൻ ആൻദ്രുസ് എന്ന സംവിധായകനും ബോബി - സഞ്ജയ്‌ ജോടിക്കും അഭിമാനിക്കാവുന്ന ഒരു ചിത്രം

    ReplyDelete
  2. ആദ്യത്തെ ഭാഗത്ത്‌ റോഷന്‍ അന്ട്രുസിനെ തെറിവിളിചിട്ട് അവസാനം ഉഗ്രന്‍ പടം എന്നു പറഞ്ഞു അവസാനിപ്പിച്ചത് മനസിലായില്ല.. ആക്ഷേപഹാസ്യം ആണോ അതോ ശരിക്കും നല്ല സിനീമയാണോ?

    ReplyDelete
    Replies
    1. അങ്ങനെ ഒരു ആശയക്കുഴപ്പം ഉണ്ടായി എങ്കിൽ സംഗതി എന്റെ തെറ്റാണു . പക്ഷെ ഈ ചിത്രം മികച്ചത് ആണ് എന്ന് തന്നെയാണ് എന്റെ അഭിപ്രായം (ഈ ചിത്രത്തിന് മുൻപ് ആശാൻ ചെയ്ത ദ്രോഹം ചില്ലറയാണോ ?)

      Delete
  3. Good review ... pattiyal nale thanne kanum - pinne Roshan andrews edutha Notebookum nalla cinima aayirunnu... Casanova pathakavum ... but i felt himself as a good director... Leading roles ellavarum puthumugangal aarnnu cheythathu ...

    ReplyDelete
    Replies
    1. pinne Roshan andrews edutha Notebookum nalla cinima aayirunnu.
      നോട്ട് ബുക്ക്‌ നല്ല സിനിമ ആണെന്ന് തന്നെയാണ് ഏന്റെയും അഭിപ്രായം . അത് പോലെ തന്നെ മാധ്യമങ്ങള കൊടുക്കുന്ന അനർഹമായ അംഗീകാരം ആ സംവിധായകനെ നശിപ്പിച്ചേക്കാം എന്ന് അഭിപ്രായം ഉണ്ട് എന്ന് മാത്രം

      Delete
  4. ആ അന്യായം അണ്ണാ എന്ന ഭാഗം എടുത്തു മാറ്റൂ , ഇല്ലെങ്കിൽ മുഴുവൻ വായിക്കാൻ മെനക്കെടാത്തവർ ഈ പടത്തെ തഴയാനും പിന്നീട് സീഡിയിൽ കാണുമ്പോൾ താങ്കളെ തെറി വിളിക്കാനും സാധ്യതയുണ്ട് !!!

    ReplyDelete
    Replies
    1. Correct Mr Bijith....

      Delete
    2. മാറ്റിയിട്ടുണ്ട് . തെറ്റായ അര്ഥം തോന്നിപ്പിച്ചതിൽ ഖേദിക്കുന്നു
      (തെറി ഇല്ലെങ്കിൽ തന്നെ ആവശ്യത്തിനു കേൾക്കുന്നുണ്ടല്ലോ !!!)

      Delete
    3. ആദ്യം കണ്ടപ്പോള്‍ ഉണ്ടായിരുന്ന മുറുമുറുപ്പും കൂവലും ഒക്കെ മാറി വരുന്നുണ്ട്. ഇന്നലെ ഏറണാകുളത് പടം കണ്ട ഒരു സുഹൃത്ത്‌ പറഞ്ഞത് കൂടുതല്‍ പേര്‍ക്കും പടം ഇഷ്ടപ്പെട്ടു എന്നാണ്. ഇതുപോലത്തെ സംഭവങ്ങള്‍ ആദ്യമായി സ്ക്രീനില്‍ കാണുമ്പോള്‍ അതുമായി പോരുത്തപ്പെടുവാന്‍ നമ്മുടെ സാധാരണ പ്രേക്ഷകന്‍ അല്പം സമയം എടുക്കും എന്നത് പ്രതീക്ഷിക്കാവുന്ന കാര്യമാണ്. എന്നിട്ടും അതിനു ചങ്കൂറ്റം കാണിച്ച അണിയറ പ്രവര്‍ത്തകരെ അഭിനന്ദിക്കണം.

      //ശ്രീ മമ്മൂട്ടിയോ മോഹൻലാലോ ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നു എങ്കിൽ ഈ ചിത്രത്തിൽ എന്തൊക്കെ കുത്തി കെട്ടലുകൾ വേണ്ടി വരുമായിരുന്നു //

      ഈ പറഞ്ഞത് വളരെ വലിയ ഒരു പോയിന്റ്‌ ആണ്. 100% യോജിക്കുന്നു.
      പുതിയ പിള്ളേര്‍ കൂടുതലായി വന്നപ്പോഴാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നമ്മുടെ സിനിമയെ ബാധിച്ചിരുന്ന ആ പ്രതിസന്ധി മാറിയത്- ഫാന്‍സുകാര്‍ക്ക് ആ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ ബുദ്ധിമുട്ട് ആണെങ്കിലും.

      Delete
  5. This comment has been removed by a blog administrator.

    ReplyDelete
  6. തുടക്കം പുരഞ്ജയമെന്നു തോന്നി പിന്നീട് സൌഭദ്രമാകുന്ന ആ പഴയ പുത്തൂരം അടവാണല്ലോ പ്രേക്ഷകാ ഈ നിരൂപണം, പ്രഥ്വിരാജെന്നു കേട്ടാൽ തിളക്കണം ചോര ഞരമ്പുകളിൽ എന്ന് പാടുന്ന പ്രേക്ഷകൻ പടത്തെ മോശം പറഞ്ഞോ എന്നായിരുന്നു ആദ്യം സംശയം ഒടുക്കം അത് മാറി , ഭയങ്കര കൂവൽ ആയിരുന്നു ക്ലൈമാക്സിനു എല്ലാ തിയെട്ടരിലും , അത് കാരണം പടം ചുരുണ്ട് കൊണ്ടിരിക്കുകയുമാണ് , മമ്മൂട്ടി ചെയ്യുന്ന പോലെ ചെയ്യാൻ പ്രഥ്വി ഇനിയും കുറെ ജന്മം ജനിക്കണം, സുകുമാരൻ ചെയ്യും പക്ഷെ പ്രഥ്വി ചെയ്യില്ല

    ReplyDelete
    Replies
    1. ഈ കൂവൽ തൊഴിലാളികൾ ഇപ്പോഴും ഉണ്ടോ ? താങ്കൾ ഈ പടം കണ്ടു എന്ന് എനിക്ക് സത്യമായും തോന്നുന്നില്ല .(ഭയങ്കര കൂവൽ ആയിരുന്നു ക്ലൈമാക്സിനു എല്ലാ തിയെട്ടരിലും) ഇവിടെ എഴുതി വെച്ചിരിക്കുന്നത് വെറും ആഗ്രഹമല്ലേ? ട്രാഫിക്‌ എന്ന സിനിമയുടെ അഭിപ്രായങ്ങൾ നോക്കിയാൽ (ഈ ബ്ലോഗിൽ തന്നെ) ഇതു പുതിയ ഒരു ട്രെന്ദ് അല്ല എന്ന് മനസിലാകും . ഒരു പക്ഷെ ലേഡീസ് ആൻഡ്‌ ജെന്റിൽമാൻ പോലുള്ള സോദേശ ചിത്രങ്ങൾ ആയിരിക്കാം തങ്ങൾക്കു കൂടുതൽ അസ്വദ്യമാവുക

      Delete
    2. ഈ പറഞ്ഞ പോലെ അടവൊന്നും ഇതിലില്ല പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ ഇവയാണ്

      തൊട്ടു മുൻപത്തെ പടം (കാസനോവ) പൊട്ടിയത് അതിന്റെ വിധിയാണെന്ന് സംവിധയകാൻ ഒരു ഉളുപ്പുമില്ലാതെ പ[അത്ര പ്രസ്താവന നടത്തുന്ന രീതിയോട് യോജിപ്പില്ല

      റോഷൻ സാറിന്റെ കഴിഞ്ഞ രണ്ടു സിനിമകളും ബോർ പരമ ബോർ എന്നീ വിഭാഗത്തിൽ പെട്ടവ ആയിരുന്നു

      പക്ഷെ ഇതൊന്നും തന്നെ മുംബൈ പോലീസ് ഒരു മോശം ചിത്രം ആക്കുന്നില്ല എന്നതാണ് സത്യം അതിൽ പ്രവർത്തിച്ച ഏവർക്കും (പ്രവർത്തിക്കാത്ത മമ്മൂട്ടി യെ പോലുള്ളവർക്കും) ഒരു നല്ല ചിത്രം നൽകിയതിൽ അഭിമാനിക്കാം

      Delete
  7. This comment has been removed by a blog administrator.

    ReplyDelete
  8. A Very Good movie , ഞാൻ കണ്ട theataril കൂവൽ ഇല്ല , first halfil comment അടിച്ച teams second halfil ശ്വാസം വിടാതെ കാണുന്ന കാഴ്ച ആണ് കണ്ടത്....... Climax is awesome.....

    ReplyDelete
  9. A Very Good movie , ഞാൻ കണ്ട theataril കൂവൽ ഇല്ല , first halfil comment അടിച്ച teams second halfil ശ്വാസം വിടാതെ കാണുന്ന കാഴ്ച ആണ് കണ്ടത്....... Climax is awesome.....

    ReplyDelete
  10. postmortam onnu kandilla nayakan prithvi ayal angineyayirikum

    sharikum thankal oru anyayam thanne anna namikkunnu

    ReplyDelete
  11. Saw the movie .Excellent.In a single line my opinion is
    "THIS IS MALAYALAM MOVIE WORLDS ANSWER TO HINDI MOVIES LIKE "TALAASH" (Ameer Khan) "

    ReplyDelete
  12. ബോബി-സഞ്ജയ്‌ എഴുതിയുണ്ടാക്കിയ 'മുംബൈ പോലീസ്' കാണുമ്പോള്‍ 'ട്രാഫിക്ക് 'എന്ന ചിത്രം അവര്‍ക്ക് പറ്റിയ ഒരബദ്ധം തന്നെ എന്ന വിശ്വാസം അരക്കിട്ടുറപ്പിക്കുന്നു.,ആദ്യത്തെ അര മണിക്കൂര്‍, ചിത്രത്തിന് ഒരല്‍പം വേഗവും,പ്രേക്ഷര്‍ക്ക് ഒരു നല്ല മിസ്റ്ററി/ത്രില്ലര്‍ ചിത്രം എന്ന പ്രതീക്ഷ സമ്മാനിക്കുന്നുണ്ട് എങ്കില്‍, പിന്നീടങ്ങോട്ട് കാര്യങ്ങള്‍ മറിച്ചാണ് സംഭവിക്കുന്നത്.മിക്കപ്പോഴും, പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ ഇഴഞ്ഞു നീങ്ങുന്ന ചിത്രത്തില്‍, ഇടയ്ക്ക് ഒന്നോ രണ്ടോ രംഗങ്ങള്‍ മാത്രം പ്രേക്ഷകന് ആശ്വാസമായി പ്രത്യക്ഷപ്പെടുന്നുണ്ട്..പേര് സൂചിപ്പിക്കുന്ന പോലെ തന്നെ സിംഹഭാഗവും പോലീസുകാരും, പോലീസ്‌ ഓഫീസും ,ബാറും, അതിനൊപ്പം മദ്യപാനം ആരോഗ്യത്തിനു ഹാനികരം എന്ന മുന്നറിയിപ്പും തന്നെ.ഒരുവേള പോലീസ്‌ വേഷത്തിനോടുള്ള പ്രധിബദ്ധതയും, കൂറും, സത്യ വാചകം കാണാതൊക്കെ ചൊല്ലിക്കേള്‍ പ്പിച്ചുകൊണ്ട് പ്രേക്ഷകനെ പുളകം അണിയുക്കന്ന ഒരു പോലീസ്‌ ഉദ്യോഗസ്ഥനെയും കാണാം.ഒരേ നെടുനീളന്‍ സംഭാഷണം തന്നെ പലയാവര്‍ത്തി ആവര്‍ത്തിച്ചു കേള്‍ക്കുമ്പോള്‍ വല്ലാത്ത വിരസതയാണ് തോന്നുക എന്ന കാര്യം എഴുത്തുകാര്‍ക്ക് അറിയില്ല എന്ന് തോനുന്നു..ഒരു ത്രില്ലര്‍/മിസ്റ്ററി/കുറ്റാന്വേഷണ ചിത്രത്തിനുണ്ടാകേണ്ട യാതൊന്നും തന്നെ ഇതില്‍ ഇല്ല..ആ സംഭവങ്ങള്‍ ഒന്നും ഇല്ല എങ്കില്‍ പോലും, പ്രേക്ഷകന് ബോറടിക്കാതെ/മുഷിച്ചില്‍ തോന്നാത്ത രീതിയില്‍ എങ്കിലും എടുത്തുവയ്ക്കാമായിരുന്നു ചിത്രം.കഥയിലെ യുക്തിയുടെ കാര്യമൊക്കെ ചിന്തിച്ചാല്‍ തലയ്ക്കു വാട്ട് പിടിക്കും എന്നുള്ളതുകൊണ്ട് അങ്ങോട്ട്‌ കയറുന്നില്ല. നല്ലൊരു സിനിമയ്ക്കുള്ള കഥാതന്തു ഉണ്ടായിട്ടും ഇതുപോലെ ഓണാക്കി അവസാനിപ്പിച്ചത് കാണുമ്പോള്‍ വിഷമം ഉണ്ട്.അവസാനം തീയറ്ററില്‍ നല്ല കൂവല്‍ ഉണ്ടായിരുന്നു .പ്രകടനത്തിന്റെ കാര്യത്തില്‍ പ്രിത്വിരാജ്‌ മികച്ചു നിന്ന് എന്ന് തന്നെ പറയാം..അങ്ങേരെ കാണാന്‍ വേണ്ടി മാത്രം വേണമെങ്കില്‍ കയറി കാണാവുന്ന ഒരു ചിത്രം.. (2.0/10)

    ReplyDelete
    Replies
    1. ee paranja kooval njan kettilla. aavashyathinu kayyadi undayirunnu. thankal kodutha rattinginodum enikku yojippilla.

      my rating (4/5)

      Delete
    2. ഞാന്‍ സിനിമ കണ്ടതും, മേല്‍പ്പറഞ്ഞ കൂവല്‍ കേട്ടതും. കൊടുങ്ങല്ലൂര്‍ അശോക തിയറ്ററില്‍ ആയിരുന്നു..താങ്കള്‍ ആ സമയം അവിടെ ഉണ്ടായിരുന്നില്ല എങ്കില്‍ അത് കേള്‍ക്കാന്‍ വഴിയില്ല.താങ്കളെ ചിത്രം തൃപ്തിപ്പെടുത്തി എങ്കില്‍ സന്തോഷം.എനിക്കിഷ്ടമായില്ല.ഞാന്‍ ആയിരുന്നു ഈ ചിത്രം എടുത്തിരുന്നത് എങ്കില്‍ തീര്‍ച്ചയായും അതിങ്ങനെ ആയിരിക്കില്ല.

      Delete
    3. കുറെ നാൾ മുൻപ് ഈ നടന്റെ ഏതു പടത്തിനും പോയി കൂവുകയും സിനിമ കഴിഞ്ഞു പുറത്തു വരുന്നവനെ വെളിയിൽ നിന്ന് പോലും കൂവുകയും ചെയ്യുന്ന ഒരു പ്രവണത കേരളത്തിൽ പലയിടത്തും ഉണ്ടായിരുന്നു . കാലഹരണപ്പെട്ട ആ പ്രവണത കൊടുങ്ങലൂരിൽ എപ്പോളും ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം . ഈ സിനിമാക്കൊക്കെ കൂകുന്ന സിംഹങ്ങൾ സുപ്പർ താരങ്ങൾ വിളബുന്ന അമേധ്യം രുചിയോടെ കഴിച്ചു ഏമ്പക്കം വിടുന്ന കാഴ്ച കാണുമ്പോൾ സഹതാപം തോന്നുന്നു .

      ഈ സിനിമ ഇഷ്ടപ്പെട്ടില്ല എന്നറിഞ്ഞതിൽ ഖേദമുണ്ട് . പക്ഷെ എനിക്ക് ഇഷ്ട്ടപ്പെട്ടു എന്റെ കാശു മുതലായി . തങ്ങൾക്കു കാശു പോയി എന്നത് കൊണ്ട് മാത്രം ഞാനും പോയതായി കരുതണം എന്ന് പറയുന്നത് കഷ്ടമല്ലേ .

      താങ്കൾ എടുത്തിരുന്നു എങ്കിൽ എങ്ങനെ ആയിരിക്കില്ല എന്ന് പറയുമ്പോൾ പിന്നെ എങ്ങനെ ആയിരിക്കും എന്ന് കൂടി പറയാനുള്ള ബാധ്യത ഇല്ലേ അനിയാ ?

      Delete
    4. //തങ്ങൾക്കു കാശു പോയി എന്നത് കൊണ്ട് മാത്രം ഞാനും പോയതായി കരുതണം എന്ന് പറയുന്നത് കഷ്ടമല്ലേ// ഞാന്‍ അങ്ങനെ എവിടെയും പറഞ്ഞിട്ടില്ല..എന്റെ അഭിപ്രായം മാത്രമാണ് എഴുതിയത്.ആരുടേയും അഭിപ്രായ സ്വാതന്ത്ര്യത്തെ എതിര്‍ക്കുന്നുമില്ല.
      //ഞാന്‍ എടുത്തിരുന്നെങ്കില്‍ ഒരിക്കലും ഇതുപോലെ ആയിരിക്കില്ല//.അതിനര്‍ത്ഥം കഥ മൊത്തത്തില്‍ മാറ്റി എഴുതുകയോ,രണ്ടാം പകുതി മാറ്റി എഴുതുകയോ എന്നല്ല.തിരക്കഥയുടെ ക്രാഫ്റ്റ്‌() ഇങ്ങനെ ആയിരിക്കില്ല എന്ന് സാരം.അതിപ്പോ ഒരു ചെറിയ രംഗം ആയാലും,ഒരു വാക്കുള്ള സംഭാഷണം ആയാലും,പ്രേക്ഷകനെ പിടിച്ചിരുത്തുന്ന തരത്തില്‍ ആയിരിക്കും എടുക്കാന്‍ ശ്രമിക്കുക. ഒരു ചിത്രത്തിനു വേണ്ട ഏറ്റവും വലിയ കാര്യം,പ്രേക്ഷകന്‍ കഥാപാത്രത്തോട് അടുത്തിരിക്കണം എന്നതാണ്.ദുഷ്ട്ടനായ കഥാപാത്രം ആണെങ്കിലും, ആ കഥാപാത്രത്തോട് പ്രേക്ഷകന് ഒരു ഇഷ്ടം തോന്നണം,അങ്ങനൊരു തോന്നല്‍ ഉണ്ടാക്കണം.ചിത്രത്തിന്‍റെ തുടക്കത്തില്‍ ആണ്റ്റണി മോസ്സസ്‌ എന്ന കഥാപാത്രത്തോട് പ്രേക്ഷകന് ഒരു ഇഷ്ടം തോനുന്നുണ്ട്.ഒരു തരത്തിലുള്ള അനുകമ്പ.ഓര്‍മ്മ നഷ്ട്ടപ്പെട്ട ഒരാളോട് തോനുന്ന ഒരു വയ്കാരിക അടുപ്പം.അയാളുടെ ഭാവിയോര്‍ത്തുള്ള ഉത്കണ്ട.പക്ഷെ ആ ഇഷ്ട്ടം തുടര്‍ന്നങ്ങോട്ട് നിലനില്‍ക്കുന്നില്ല.ഫ്ലാഷ്ബാക്കില്‍ കക്ഷി ഒരു സ്ത്രീയെ കടന്നു പിടിക്കുകയും,അവരെ ഉപദ്രവിക്കുകയും ചെയ്യുന്ന രംഗം കാണുമ്പോള്‍ പ്രേക്ഷകന് അയാളോട് ദേഷ്യം തോനുന്നുണ്ട്.അത്തരം ഒരു കഥാപാത്രത്തിന്റെ നന്മ അതുകൊണ്ട് തന്നെ പിന്നീടങ്ങോട്ട് പ്രേക്ഷകന്‍ ആഗ്രഹിക്കുന്നുമില്ല.വയ്കാരികമായ ഒരകല്‍ച്ച പിന്നീടങ്ങോട്ട് അവന്റെ മനസ്സില്‍ ഉടലെടുക്കുന്നുണ്ട്.പിന്നീട് പ്രേക്ഷകനെ പിടിചിരുത്തുന്നത്, കൊലയാളി ആരെന്ന ചോദ്യം മാത്രം.ആ ഒരു മിസ്റ്ററി മാത്രം.അതാണെങ്കില്‍ ഒരു ഭയങ്കര ട്വിസ്റ്റ്‌.അത് എല്ല്ലാവര്‍ക്കും ദഹിക്കണം എന്നില്ല.അതോടെ പ്രേക്ഷകന്‍ പൂര്‍ണ്ണമായും കേന്ദ്ര കഥാപാത്രത്തില്‍ നിന്നും അകലുന്നു.അത്തരമൊരു സ്വഭാവ വയ്ക്രത്യമുള്ള,ദുഷ്ട്ടനായ ഒരാളെ എങ്ങനെ പ്രേക്ഷകന്‍ ഇഷ്ട്ടപ്പെടും..ഒരു സാധ്യതയും ഇല്ല.അതോടെ എല്ലാം തകര്‍ന്നു മണടിയുന്നു.സിനിമ കണ്ടു പുറത്തിറങ്ങുന്ന പ്രേക്ഷകന്റെ മനസ്സില്‍ ഓര്‍ത്തുവയ്ക്കാന്‍ ഒരു നല്ല നായക കഥാപാത്രം ഉണ്ടാകുന്നില്ല, മറിച്ച് ബാക്കിയാകുന്നത് പ്രിത്വിരാജ്‌ എന്ന നടനും, അദ്ദേഹത്തിന്റെ പ്രകടനവും മാത്രം..അതൊരിക്കലും ഒരു നല്ല സിനിമയുടെ ലക്ഷണം അല്ല..കഥാപാത്രങ്ങളെയാണ് ,കഥാ സന്ദര്‍ഭങ്ങ ളാണ്‌ പ്രേക്ഷനോടൊപ്പം ഇറങ്ങിപ്പോരേണ്ടതും അവര്‍ കൂടെ ക്കൂട്ടുന്നതും ..പക്ഷെ അതിവടെ സംഭവിക്കുന്നില്ല.അത് തന്നെയാണ് ഈ സിനമയുടെ ഒരുപാട് കൊട്ടങ്ങളില്‍ ഒന്ന്.അതങ്ങനെ ആക്കി തീര്‍ത്തത് എഴുത്തുകാരുടെ അറിവില്ലായ്മ്മ കൊണ്ടാകാം.

      Delete
    5. താങ്കൾ ഈ പറഞ്ഞ സങ്കല്പ്പതിലുള്ള സിനിമ ആകാത്തത്തിൽ ഒരു കാരണവശാലും വിഷമിക്കണ്ട . ഈ ചിത്രം വിജയിക്കുകയാണെങ്കിൽ ഉണ്ടാനെ തന്നെ സുപ്പർ താരങ്ങളിൽ ആരെങ്കിലും ഒരാൾ ഈ ടീമിന് (സംവിധയകൻ -തിരകഥകൃത്ത് ) ഡേറ്റ് കൊടുക്കുകയും . താങ്കൾ ഇവിടെ പറഞ്ഞത് പോലെ കാണുന്നവരെ ഇഷ്ട്ടം കൊണ്ട് വീർപ്പു മുട്ടിക്കുന്ന സൽഗുണ സമ്പന്നനായ ജനിച്ചു വീണ കുട്ടി പോലും പ്രേമിക്കാൻ വെമ്പി നില്ക്കുന്ന നായകനെ നമുക്ക് കാണാൻ കഴിഞ്ഞേക്കും .

      പറഞ്ഞ പോലെ ഈ വിഭാഗത്തിൽ പെട്ട ഒരെണ്ണം വന്നയിരുന്നല്ലോ . ശ്രീ മമ്മൂട്ടി അഭിനയിച്ച ഫേസ് റ്റു ഫേസ് .അത് കണ്ടിട്ടും തൃപ്തിയായില്ലേ അനിയാ ?

      Delete
    6. താങ്കള്‍ക്കു ഞാന്‍ പറഞ്ഞത് മനസ്സിലായിട്ടില്ല..കാണുന്നവരെ ഇഷ്ടം കൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന ഒരു നായകന്‍ വേണമെന്നല്ല ഞാന്‍ പറഞ്ഞത്.മറിച്ചു, പ്രേക്ഷകന് ചെറിയൊരളവില്‍ എങ്കിലും കഥാപാത്രത്തോട് അടുപ്പം തോന്നിക്കാന്‍ ഒരു രംഗമോ, സംഭാഷണമോ ഉള്‍പ്പെടുത്തണം എന്നാണു.സ്പടികം സിനിമയുടെ തുടക്കത്തില്‍ മഹാ പോക്കിരിയായ നായകനെയാണ് പ്രേക്ഷകന്‍ കാണുന്നത്.അടിപിടി,പെണ്ണ് പിടി അങ്ങനെ എല്ലാം.അതിനുശേഷം ഒരു രംഗത്തില്‍ ആടുതോമ വഴിയരികില്‍ കണ്ണീര്‍ ഒലിപ്പിക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടിക്ക് ഐസ്ക്രീം വാങ്ങി കൊടുക്കുകയും കരച്ചിലിന്റെ കാരണം അന്വേഷിക്കുകയും ചെയ്യുന്നുണ്ട്.അവള്‍ അപ്പോള്‍ പറയുന്നു അച്ഛന്‍ അവളെ തല്ലിയത് കൊണ്ടാണെന്ന്.തോമയുടെ തന്നെ ബാല്യകാലത്തെ ഒരു നേര്‍പ്പകര്‍ച്ച,അയാളുടെ മനസ്സിനകത്തെ വേദന ആ ഒരു ഒരു നിമിഷം നമുക്ക് അനുഭവിക്കാം.ആ ഒരു രംഗം തന്നെയാണ് പിന്നീടങ്ങോട്ട് പ്രേക്ഷകനു കഥാപാത്രത്തോട് അടുപ്പം തോന്നാന്‍ കാരണം ആകുന്നതും.എല്ലാ മനുഷ്യരിലും കുറച്ചു നന്മയുണ്ട്,അവരും നിസ്സഹായരാണ് .ആ നന്മ ചെറിയൊരളവില്‍ എങ്കിലും കഥാപാത്രത്തില്‍ അവന്‍ ദര്‍ശിക്കുമ്പോഴാണ് നല്ല കഥാപാത്രം ഉണ്ടാകുന്നതും ഒരു ഇഷ്ടം തോന്നുന്നതും.അതിനു കഥാപാത്രം സത്ഗുണ സമ്പന്നനോ, സര്‍വഥാ പരോപകാരിയോ ആകണം എന്നില്ല.അങ്ങിനെ അല്ലായിരുന്നു എങ്കില്‍ വാസ്തവം എന്ന ചിത്രത്തിലെ അഴിമതിക്കാരനായ,ദുഷ് ചെയ്തികള്‍ ചെയ്യുന്ന പ്രിത്വിരാജിന്റെ കഥാപാത്രത്തോട് പ്രേക്ഷകന് ഇഷ്ടം തോന്നുമായിരുന്നില്ല.താങ്കള്‍ക്കു വേണമെങ്കില്‍ വിജയിച്ച ചിത്രങ്ങള്‍ എടുത്തു പരിശോധിച്ച് നോക്കാം.ഈ കാര്യങ്ങള്‍ ഒക്കെ മനസ്സിലാക്കി എഴുതിയാല്‍ ഒരു നല്ല സിനിമ ഉണ്ടാക്കിയെടുക്കാനുള്ള സാധ്യത കൂടുതല്‍ ആണ്.താന്കള്‍ ചോദിച്ചതുകൊണ്ട് മാത്രം ആണ് ഞാന്‍ ആ കാര്യത്തെപ്പറ്റി എഴുതിയത്.അപ്പോഴേക്കും എന്നെ സൂപ്പര്‍താരങ്ങളുടെ വക്ത്താവാക്കേണ്ടിയിരുന്നില്ല.ഇവിടെ സിനിമയെക്കുറിച്ച് സംസാരിക്കാന്‍ ആണ് ഞാന്‍ വരുന്നത്.താരങ്ങളെക്കുറിച്ചല്ല.അതില്‍ ഒരു താല്‍പ്പര്യവും ഇല്ല താനും.

      Delete
    7. ജയൻ എന്ന താരത്തെ സൃഷ്ട്ടിച്ച ശരപഞ്ജരം എന്ന സിനിമയിൽ എവിടെയാണ് അനിയാ പ്രധാന കഥാപാത്രത്തോട് നമുക്ക് ഇഷ്ട്ടം തോന്നുന്നത് .
      അത് പോലെ ലെനിൻ രാജേന്ദ്രൻ എടുത്ത വേനലിലെ സുകുമാരൻ , ഇവയെല്ലാം ആന്റി ഹീറോ കൾക്ക് ഉദാഹരണം ആകുമ്പോൾ ഇവിടെ ഹീറോയും ആന്റി ഹീറോയും ഡബിൾ റോൾ കളിക്കാതെ ഒരാൾ തന്നെ ചെയ്യുന്നു എന്നതാണ് പുതുമ (സംഗതി മലയാളത്തിൽ ആദ്യം ആണെന്ന് തോന്നുന്നു ). പിന്നെ ഇവിടെ പറഞ്ഞത്‌ പോലെ ക്ലൈമാക്സ്‌ വ്യത്യസ്തം ആകുന്നത്‌ അതിന്റെ വിവാദ സ്വഭാവത്തിലല്ല മറിച്ചു നായകനും നമ്മളും അവിടെ പകച്ചു നില്ക്കുകയാണ് അനാവൃതമാകുന്ന സത്യത്തിനു മുന്നിൽ എന്നതിലാണ്

      നിങ്ങള്ക്ക് ഈ സിനിമയിലെ ആന്റണി മോസ്സാസ് എന്ന കഥാപത്രത്തോട് വെറുപ്പ്‌ തോന്നി എങ്കിൽ അത് ആ നടന്റെ ഏറ്റവും വലിയ വിജയമായി ഞാൻ കാണുന്നു .

      പിന്നെ ഇതൊക്കെ ഓരോരുത്തരുടെ ഇഷ്ട്ടം അത്രയേ ഉള്ളു

      Delete
    8. sthalam kodungallur anenkil enikkonnum pararanilla. njan kandath pvr il aayirunnu. kooval miss cheythathil khedikkunnu.....

      Delete
    9. ഇതിലെ നടന്റെ പ്രകടനം മികച്ചത് തന്നെ എന്നാണ് ഞാന്‍ ആദ്യമേ എഴുതിയത്.നടന്റെ പ്രകടനം മോശം ആയതുകൊണ്ടാണ് ചിത്രം ഇഷ്ടമാകാതിരുന്നതെന്നും ഞാന്‍ പറഞ്ഞില്ല.എനിക്കങ്ങനെ അനുഭവപ്പെടാന്‍ ഉണ്ടായ കാരണങ്ങളില്‍ ഒന്നാണ് ഞാന്‍ പങ്കുവെച്ചത്.താങ്കള്‍ പക്ഷെ ഇപ്പോഴും യുവ താരത്തിന്റെ പ്രകടനത്തെപ്പറ്റി മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നു..കൂടാതെ മെഗാസ്റ്റാറുകളുടെ വീഴ്ച്ചകളെപ്പറ്റിയും. പിന്നെ ശരപഞ്ജരം ഞാന്‍ കണ്ടിട്ടില്ല..ഒരുപക്ഷെ ജയന്റെ ശരീര സൌന്ദര്യം ആയിരിക്കാം പ്രേക്ഷകനെ ആ കഥാപാത്രത്തോട് അടുപ്പിച്ചത്.അത്തരമൊന്ന് മലയാളത്തില്‍ അങ്ങനെ ആദ്യം ആയിട്ടായിരുന്നു എന്നാണു എന്റെ വിശ്വാസം..കുതിരയെ കുളിപ്പിക്കുന്ന രംഗം ഒക്കെ .ആ വേഷം നസീര്‍ ആണ് ചെയ്തിരുന്നതെങ്കില്‍, ഒരിക്കലും പ്രേക്ഷകന് ആ ഒരു ഇഷ്ടം തോന്നാന്‍ ഇടയില്ല.

      Delete
    10. ജയന്റെ വെറും ശരീര സൌന്ദര്യം ഒന്ന് കൊണ്ട് മാത്രമാണ് ശരപഞ്ജരം വിജയിച്ചത് (പലയിടത്തും അങ്ങനെ പറഞ്ഞു കേൾക്കാറുണ്ട് ) എങ്കിൽ പിന്നീട് വന്ന ഭീമൻ രഘുവിന് എന്ത് കൊണ്ട് ആ സ്ഥാനത്തു എത്താൻ കഴിഞ്ഞില്ല?താങ്കൾ പറയുന്ന ഈ നന്മ ആന്റണി മോസസിൽ ഉണ്ടെന്നു തന്നെയാണ് എനിക്ക് തോന്നിയത് . അയാളുടെ സൌഹൃദത്തിൽ , ആര്യൻ പറയുന്നത് പോലെ സുഹൃത്തുക്കൾ പ്രശ്നത്തിൽ പെട്ടാലും ഞാൻ ദാ എത്തി എന്ന് പറയാനുള്ള മനസ്സ് . സ്വന്തം കഴിവ് കൊണ്ട് നേടിയ അംഗീകാരം സുഹൃത്തിനു കൂടുതൽ ഉപകരിക്കും എന്ന് കണ്ടു വിട്ടു കൊടുക്കാനുള്ള മനസ്സ് ഏതൊക്കെ ഇതിലും ഉണ്ട് .പിന്നെ അയാളുടെ മറ്റു ചില താല്പര്യങ്ങൾ അയാളുടെ വ്യക്തിപരമായ കാര്യമാണെന്ന് ചിന്തിക്കാനുള്ള പക്വത നമ്മുടെ സമൂഹത്തിനു കൈ വന്നിട്ടില്ല എന്നതാണ് സത്യം . അയാളുടെ അടുത്ത സുഹൃത്തു എന്നതിനാൽ ഒരാളുടെ ആദ്യത്തെ ഞെട്ടലും ദേഷ്യവും നമുക്ക് മനസിലാക്കാം കാണുന്ന നമുക്കും അതൊക്കെ തോന്നുന്നു എങ്കിൽ അത് ആ സിനിമ പ്രേക്ഷകരെ എത്ര മാത്രം വലിച്ചെടുത്തു എന്നതിന് ഉദാഹരണം ആയി മാത്രമേ കാണാൻ കഴിയുന്നുള്ളൂ

      Delete
  13. സിനിമ കഥ മുഴുവൻ പറയാതെയും നിരൂപിക്കാൻ അറിയാം അല്ലെ.. പക്ഷെ പ്രിതിവിരാജ് അഭിനയിക്കണം ,,ങ്ഹാ പൊട്ടെ.... നിരൂപക സിംഹമേ ഇതൊരു average സിനിമ തന്നെ യനു.... second half സാമാന്യം നന്നായി തന്നെ ഇഴയുന്നുണ്ട് ,,,,പിന്നെ ക്ലൈമാക്സ്‌ കണ്ടു എനിക്ക് വലിയ ഞെട്ടൽ ഒന്നും feel ചെയ്തില്ല . പിന്നെ കുറച്ചു ലോജിക് ഇല്ലായ്മയും ഉണ്ട് .
    അയാൾ എന്തിനാണ് അങ്ങനെ ഒരു തോക്ക് വാങ്ങി വെച്ചിരുന്നഅത്
    governor പങ്കെടുക്കുനൻ മീറ്റിങ്ങ്ന്റെ തലേന്ന് അവടെ ഒരു പട്ടി പോലും ഇല്ലെ... പൊലിസ് കാരെ അപമാനിക്കുന്നതിനു തുല്യമാണ് ഇത്
    അയാളുടെ ബോധം നഷ്ടപെടുന്ന്തിനു മുൻപ് എന്താണ് ചെയ്തത് എന്ന് സാധാരണ മനുഷ്യൻ പോലും ആലോചിക്കും പ്രത്യേകിച്ചു ആ time ലാണ് അയാൾ എ രഹസ്യം കണ്ടു പിടികുന്നത്
    അത് പുള്ളി ആലോചികുന്നത് തന്നെ ഏറ്റവും അവസാനമാണ് ,,സിനിമ 2.30 മണിക്കൂര് വേണം അല്ലോ ????പിന്നെ എ ജയസുര്യ lover ഡയലോഗ് വളരെ കൃത്രിമമായി feel ചെയ്തു
    ആ video അത് ഞാൻ കാണിച്ചു തരില്ല എന്നൊക്കെയുള്ള dialogues !!!!!!!!!ഇതൊക്കെ ഒരാളെ കൊല്ലൻ reasons ആണോ ????????അങ്ങനെ കുറെയേറെ problems ഇല്ലേ ഇ സിനിമയിൽ .........
    സാധാരണയി നിങ്ങളാണ്ഇതൊക്കെ കണ്ടുപിടികുന്നത് ,

    """"
    ഒരു ലോഡ്ജിൽ ഒരു കൊല നടക്കുന്നു . പോലീസ് ആദ്യം തിരകേണ്ടത് അവിടെ താമസിച്ചിരുന്ന വല്ലവരും അപ്രത്യക്ഷമാ യിട്ടുണ്ടോ .ഉണ്ടെകിൽ അവൻ കൊടുത്ത വിലാസം ചെക്ക്‌ ചെയ്യും അത് വ്യാജം ആണെങ്കിൽ അയാളെ കണ്ടെത്താൻ ശ്രമിക്കും അങ്ങനെ ഒക്കെയാണ് . എവിടെ അതൊക്കെ ചെയുന്നതിന് പകരം നിരവധി മണ്ടത്തരങ്ങളിലൂടെ (സംഗതി ഏതാണ്ട് വലിയ കാര്യം ആണെന്ന ഭാവത്തിലാ ചെയ്യുന്നെ എന്ന് മാത്രം ) ആണ് അന്വേഷണം കൊണ്ട് പോകുന്നത് ."""" ഇത് റെഡ് വൈൻ എന്ന അത്ര മോശമല്ലാത്ത സിനിമയെ തൻ വിമർശിച്ചതാണ്
    prithviraj ആയതുകൊണ്ട് വേണ്ട എന്ന് വെച്ചോ?

    @@@ എന്തായാലും പ്ര്ത്വിരാജ് കിടിലൻ ആയി അഭിനയിച്ചിടുണ്ട് ...... ഇ സിനിമയുടെ ഏറ്റവും വലിയ പ്ലസ്‌ point അത് തന്നെയാണ് @@@

    ReplyDelete
    Replies
    1. അവസാനം ചെയ്തതല്ല ഒന്നും അയാള്ക്ക് ഓർമയില്ല എന്നതല്ലേ കഥ ? കേട്ട് കേൾവിയുടെ അടിസ്ഥാനത്തിലാണോ അഭിപ്രായം? വീഡിയോ കാണിച്ചു കൊടുക്കാത്തത് കൊണ്ടല്ല കൊല്ലാൻ തീരുമാനിക്കുന്നത്‌ എന്ന് സിനിമ കണ്ടാൽ മനസ്സിലാകും .താങ്കൾ ഇവിടെ ചോദിച്ച പല ചോദ്യങ്ങളും ശരിക്കുള്ള അനിയൻ ചോദിച്ചതാണ് . അവിടുന്ന് പൊക്കുമ്പോൾ മന്സക്ഷികുത്ത് തോന്നിയില്ലേ ?

      പിന്നെ തോക്ക് .. അയാള്ക്ക് മറ്റാർക്കും അറിയാത്ത കുറെ ഇരുണ്ട വശങ്ങൾ ഉണ്ട് എന്നാണ് എനിക്ക് തോന്നിയ ഉത്തരം .(ഒരു പക്ഷെ എനിക്ക് സിനിമ ഇഷ്ടപെട്ടത് കൊണ്ടാവാം ). ഒറ്റ വരിയിലൂടെ അതോനൊരു സാധൂകരണം കൊടുത്തിരുന്നു എങ്കിൽ ഇതൊരു മികച്ച ചിത്രം ആകുമായിരുന്നോ ?

      Delete
    2. തോക്കിന്റെ കാര്യത്തിൽ വേറെയും ന്യായീകരണങ്ങൾ പറഞ്ഞൂടെ? ആൾ നല്ലൊരു ഷാര്പ്പ് ഷൂട്ടർ ആണെന്ന് ആന്ധ്രാ സംഭവത്തിൽ നിന്ന് അറിയാമല്ലോ. അങ്ങനെയുള്ളൊരു ആൾ ഒരു ഇഷ്ടത്തിന് വേണ്ടി വാങ്ങി വെക്കില്ലേ? സംഗീതജ്ഞർ അവർ പ്രയോഗിക്കാത്ത ഇൻസ്ട്രുമെന്റ്സ് വാങ്ങി വെക്കുന്നത് കണ്ടിട്ടില്ലേ?

      Delete
  14. Nice review, agree with most of the points. Just one more thing, the beauty of the climax is that the hero and the audience share the same feeling when the truth been exposed in front of both of them. This is some thing rare in malayalam movies.(usually it ends with a big mono log by the hero explaining how the caught the villan / murderer while other watching him with admiration

    ReplyDelete
  15. സിനിമ കഥ മുഴുവൻ പറയാതെയും നിരൂപിക്കാൻ അറിയാം അല്ലെ.. :):)

    ReplyDelete
  16. നല്ല സസ്പെൻസ് ത്രില്ലെർ. സസ്പെൻസ് ചിലർക്ക് ദഹിച്ചെന്നു വരില്ല. മൊബൈലിൽ കാണിക്കുന്ന വീഡിയോ ഷേക്ക്‌ ഇല്ലാത്തത് ബോറായി. ട്രൈപോഡ്‌ വെച്ച് ഷൂട്ട്‌ ചെയ്തപോലെ. പ്രിത്വിയുടെ makeover കിടിലൻ

    ReplyDelete
  17. abiyanam kollam. padam verum chavar thanne.

    ReplyDelete
  18. താങ്കളുടെ ഈ റിവ്യൂ നന്നായിട്ടുണ്ട്... ഞാന്‍ ഇന്നലെ സിനിമ കണ്ടു... മൊത്തത്തില്‍ വലിയ കുഴപ്പം ഇല്ല. ക്ലൈമാക്സ്‌ ചിലര്ക്ക് ഇഷ്ടപ്പെടാം, ചിലര്ക്ക് തിരിച്ചും ആകാം.
    താങ്കള്‍ പറഞ്ഞത് പോലെ ഈ സിനിമയില്‍ മമ്മൂട്ടി അല്ലെങ്കില്‍ ലാല്‍ അഭിനയിച്ചിരുന്നെങ്കില്‍ ഇതേ സിനിമയെ കുറിച്ച് നല്ലത് പറഞ്ഞ നിങ്ങള്‍ തന്നെ ഇതിനെ കൊന്നു കൊലവിളിക്കുമായിരുന്നല്ലോ? താങ്കള്‍ നിരൂപിച്ചു കൊല്ലുവാന്‍ സാധ്യത ഉള്ള കാര്യങ്ങളുടെ ഒരു ചെറിയ സാമ്പിള്‍
    ആസ്പത്രിയില്‍ നിന്നും ഇറങ്ങിയ അന്ന് തന്നെ തനിക് നേരെ വന്ന വധശ്രമത്തെ പുഷ്പം പോലെ സൂപ്പര്സ്റ്റാ ര്‍ തകര്ത്തു വിടുന്നു... സൂപ്പര്‍ സ്റ്റാര്‍ മാറോട ഗുണ്ടകളുടെ കളി...
    തന്റെ ബുദ്ധിക്ക് ഒരു കുഴപ്പവും വന്നിട്ടില്ല എന്ന് ഡോക്ടര്‍-നു മുന്പിില്‍ ചുമ്മാതെ തെളിയിച്ചു കാണിക്കുന്ന സൂപ്പര്സ്റ്റാ ര്‍...
    സ്കൂട്ടരില്‍ പോകുന്ന വില്ലനെ ചുമ്മാ പുഷ്പം പോലെ കൊച്ചുസൈക്കിള് ഉപയോഗിച്ച് സൂപ്പര്സ്റ്റാ ര്‍ പിടിക്കുന്നു...
    തന്റെ കൂരമബുദ്ധി ഉപയോഗിച്ചു നേവി ഹെഡ്-നെ വരെ വിരട്ടി നിര്ത്തു ന്ന നായകന്‍... നേവിക്കാര് പിള്ളേരെ അടിച്ചു പഞ്ചര്‍ ആക്കുന്നു..
    മുകളില്‍ പറഞ്ഞതിന്റെ എല്ലാം കടപ്പാട് താങ്കളുടെ തന്നെ മുന്‍ റിവ്യൂകല്‍ ആണ്... ഒന്നും എന്റെ കയ്യില്‍ നിന്നും ഇട്ടതു അല്ല... പ്രിത്വിരാജ് വളരെ നല്ല രീതിയില്‍ ചെയ്തിട്ടുണ്ട്... പുള്ളിയുടെ കഥാപാത്രത്തോട് നൂറു ശതമാനവും നീതി പുലര്ത്താഎന്‍ സാധിച്ചു എന്ന് എനിക്ക് തോന്നി... പിന്നെ രണ്ടാം പകുതിയില്‍ കുറച്ചു ഇഴച്ചില്‍ അനുഭവപ്പെട്ടു... എന്നാലും മൊത്തത്തില്‍ നല്ല ത്രില്ലിംഗ് അനുഭവം ആരുന്നു... പിന്നെ Murderer എന്നാ ചൈനീസ് സിനിമയുടെയും Bourne Identity-യുടെയും കൂടി ഒരു കൂട്ടിക്കുഴച്ച പ്രതിതി ആണ് തിരക്കഥ-ക്ക്. ഈ സിനിമ റിവ്യൂ ചെയ്തതുപോലെ മറ്റു നടന്മാരുടെ സിനിമയും റിവ്യൂ ചെയ്യാന്‍ ശ്രമിക്കുക...

    ReplyDelete
  19. താങ്കളുടെ ഈ റിവ്യൂ നന്നായിട്ടുണ്ട്... ഞാന്‍ ഇന്നലെ സിനിമ കണ്ടു... മൊത്തത്തില്‍ വലിയ കുഴപ്പം ഇല്ല. ക്ലൈമാക്സ്‌ ചിലര്ക്ക് ഇഷ്ടപ്പെടാം, ചിലര്ക്ക് തിരിച്ചും ആകാം.
    താങ്കള്‍ പറഞ്ഞത് പോലെ ഈ സിനിമയില്‍ മമ്മൂട്ടി അല്ലെങ്കില്‍ ലാല്‍ അഭിനയിച്ചിരുന്നെങ്കില്‍ ഇതേ സിനിമയെ കുറിച്ച് നല്ലത് പറഞ്ഞ നിങ്ങള്‍ തന്നെ ഇതിനെ കൊന്നു കൊലവിളിക്കുമായിരുന്നല്ലോ? താങ്കള്‍ നിരൂപിച്ചു കൊല്ലുവാന്‍ സാധ്യത ഉള്ള കാര്യങ്ങളുടെ ഒരു ചെറിയ സാമ്പിള്‍
    ആസ്പത്രിയില്‍ നിന്നും ഇറങ്ങിയ അന്ന് തന്നെ തനിക് നേരെ വന്ന വധശ്രമത്തെ പുഷ്പം പോലെ സൂപ്പര്സ്റ്റാ ര്‍ തകര്ത്തു വിടുന്നു... സൂപ്പര്‍ സ്റ്റാര്‍ മാറോട ഗുണ്ടകളുടെ കളി...
    തന്റെ ബുദ്ധിക്ക് ഒരു കുഴപ്പവും വന്നിട്ടില്ല എന്ന് ഡോക്ടര്‍-നു മുന്പിില്‍ ചുമ്മാതെ തെളിയിച്ചു കാണിക്കുന്ന സൂപ്പര്സ്റ്റാ ര്‍...
    സ്കൂട്ടരില്‍ പോകുന്ന വില്ലനെ ചുമ്മാ പുഷ്പം പോലെ കൊച്ചുസൈക്കിള് ഉപയോഗിച്ച് സൂപ്പര്സ്റ്റാ ര്‍ പിടിക്കുന്നു...
    തന്റെ കൂരമബുദ്ധി ഉപയോഗിച്ചു നേവി ഹെഡ്-നെ വരെ വിരട്ടി നിര്ത്തു ന്ന നായകന്‍... നേവിക്കാര് പിള്ളേരെ അടിച്ചു പഞ്ചര്‍ ആക്കുന്നു..
    മുകളില്‍ പറഞ്ഞതിന്റെ എല്ലാം കടപ്പാട് താങ്കളുടെ തന്നെ മുന്‍ റിവ്യൂകല്‍ ആണ്... ഒന്നും എന്റെ കയ്യില്‍ നിന്നും ഇട്ടതു അല്ല... പ്രിത്വിരാജ് വളരെ നല്ല രീതിയില്‍ ചെയ്തിട്ടുണ്ട്... പുള്ളിയുടെ കഥാപാത്രത്തോട് നൂറു ശതമാനവും നീതി പുലര്ത്താഎന്‍ സാധിച്ചു എന്ന് എനിക്ക് തോന്നി... പിന്നെ രണ്ടാം പകുതിയില്‍ കുറച്ചു ഇഴച്ചില്‍ അനുഭവപ്പെട്ടു... എന്നാലും മൊത്തത്തില്‍ നല്ല ത്രില്ലിംഗ് അനുഭവം ആരുന്നു... പിന്നെ Murderer എന്നാ ചൈനീസ് സിനിമയുടെയും Bourne Identity-യുടെയും കൂടി ഒരു കൂട്ടിക്കുഴച്ച പ്രതിതി ആണ് തിരക്കഥ-ക്ക്. ഈ സിനിമ റിവ്യൂ ചെയ്തതുപോലെ മറ്റു നടന്മാരുടെ സിനിമയും റിവ്യൂ ചെയ്യാന്‍ ശ്രമിക്കുക...

    ReplyDelete
  20. Kolayaali nayakanu angottu kathayakkanam ennittu nayakane ellarum pukazhthanam. Enkil ee cinema ishapedathavar ishtapedum. This is a good thriller I have seen of late.

    ReplyDelete
  21. ഇന്നാണു മുംബൈ പോലീസ് കാണാൻ സാധിച്ചത് ...വളരെ നല്ല ഡയരക്ഷൻ ... താങ്ങളുടെ എല്ലാ പോസ്റ്റുകളും വായിക്കുന്ന ഒരാൾ എന്ന നിലക്ക്‌ പറയട്ടെ , താങ്കൾ ഇതിന്റെ ക്ലൈമാക്സ്‌ പറഞ്ഞിരുന്നുവെങ്കിൽ ഞാൻ ഈ ചിത്രം ഒരു പക്ഷെ ഒഴിവാക്കിയെനേ ... താങ്കൾക്കു ഇഷ്ടപെടാത്ത ചിത്രങ്ങളുടെ ക്ലൈമാക്സ്‌ പറയുന്നതിൽ താങ്കൾക്കു ഒരു പാട് ന്യായങ്ങൾ ഉണ്ടായിരിക്കും . അതെല്ലാം മാനിച്ചു കൊണ്ട് പറയട്ടെ സിനിമ ഒരിക്കലും ഒരു വണ്‍മാൻ ഷോ അല്ല . ഒരു സിനിമ പിടിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ ഒന്ന് അന്വേഷിച്ചാൽ ( ആ ഫീൽഡിൽ ഉള്ളവരോട് ..) താങ്കൾ ഒരിക്കലും അങ്ങിനെ ചെയ്യില്ല . ഒരു പക്ഷെ ഡയരക്ഷൻ മോസമായിരുന്നിരിക്കാം അല്ലെങ്കിൽ തിരക്കഥ അതുമല്ലെങ്ങിൽ അഭിനയം... പക്ഷെ ഈ സിനിമ നന്നായി ഏടുക്കണം എന്ന ഒറ്റ ഉദ്വേശത്തോടെ പ്രവർത്തിച്ച ഒരു പാട് പേർ ആ സിനിമ ക്ക് വേണ്ടി പ്രവര്ത്തിച്ച്ചിരിക്കും ..അവരെ ഒരിക്കലും കണ്ടില്ലെന്നു നടിക്കരുത് ..പ്ലീസ്

    ReplyDelete
    Replies
    1. ഈ കഥ പറയുന്നു പരത്തി എന്നെ പറ്റി കുറേ നാളായി ഉള്ളതാണ് . കഥ അഥവാ ക്ലൈമാക്സ്‌ പറയുന്നത് ശരിയല്ല എന്ന് തോന്നുന്ന ചിത്രങ്ങളെ പറ്റി എഴുതുമ്പോൾ അങ്ങനെ ചെയ്യാറുണ്ട് .ഈ ചിത്രം അല്ലാതെ പെട്ടന്ന് ഓര്മ്മ വരുന്ന ഉദാഹരണം അപൂർവ രാഗങ്ങൾ എന്ന സിനിമയാണ് .

      ഇനി ഒന്ന് ചോദിക്കട്ടെ ഈ അടുത്തിറങ്ങിയ ലേ ഡീ സ് ആൻഡ്‌ ജെൻന്റിൽ മാൻ എന്നാ ചിത്രത്തിന്റെ മഹത്തായ ക്ലൈമാക്സ്‌ പറഞ്ഞത് കൊണ്ട് എന്ത് സംഭവിക്കുന്നു എന്നാണ് പറയുന്നത്? (അതോ ഇനി ലാലേട്ടൻ ഏ ലേഡി യെ ആണ് ജീവിതത്തിലേക്ക് ക്ഷണിക്കുന്നത് എന്നറിയാൻ കാണികൾ ആകാംഷയോടെ കാത്തിരിക്കുന്നു എന്നാണോ ഇവരുടെ ഒക്കെ വിചാരം ?) .ഇമ്മാനുവൽ എന്ന നന്മ ഉണ്ടോ എന്ന് സ്വയം പരിശോധിക്കാൻ സഹായിക്കുന്ന ഉപകരണ ത്തിന്റെ ആളെ വടിയാക്കുന്ന ക്ലൈമാക്സ്‌ പറയാതെ എങ്ങനെ ആ ചിത്രത്തെ കുറിച്ച് പറയും?

      തർക്കിക്കാൻ പറയുന്നതല്ല . താങ്കൾ പറയുന്ന കാര്യം എനിക്ക് മനസിലായി . കഴിവതും കുറയ്ക്കാൻ ശ്രമിക്കാം

      Delete
    2. മറുപടിക്ക് നന്ദി .. താങ്കൾ ക്ലൈമാക്സ് പറയാതിരുന്നെങ്കിലും ആ റിവ്യൂ വായിക്കുന്നവനു കാര്യം മനസ്സിലാകുമായിരുന്നു .. റിവ്യൂ ഒരു ഗൈഡ് ലൈൻ ആയാൽ പോരെ ..വെർഡിക്റ്റ് ആവണമെന്നുണ്ടോ 2 5 0 ഓളം റിവ്യൂ എഴുതിയ താങ്കളെ വിമർശിക്കാൻ ഞാൻ ആളല്ല .. പക്ഷെ സിനിമ ഫീൽഡിൽ ഉള്ള ഫ്രണ്ട്സിന്റെ അനുഭവങ്ങൾ അറിയുന്നത്‌ കൊണ്ടു പറഞ്ഞു എന്ന് മാത്രം... എല്ലാ ഭാവുകങ്ങളും നേരുന്നു ..

      Delete
  22. ഒരു സിനിമ പിടിക്കാൻ ബുദ്ധിമുട്ട് ഉള്ളതുപോലെ തന്നെയാണ് ഒരുവൻ അദ്ധ്വാനിച്ചു ഉണ്ടാക്കിയ കാശുകൊണ്ട് മോശം സിനിമ കണ്ടു കയ്യിലെ കാശുപോയല്ലോ എന്നോർത്ത് ബുദ്ധിമുട്ടുന്നത് .എന്താ കാണിയുടെ ബുദ്ധിമുട്ട്, ബുദ്ധിമുട്ട് അല്ലെ?അതോ ഞങ്ങൾ ബുദ്ധിമുട്ടി പടച്ചുണ്ടാക്കുന്നതുകൊണ്ട് കാണുന്ന സിനിമകളെല്ലാം നല്ലതാണ് എന്ന് പാടി പുകഴ്ത്തണമെന്നാണോ..? സിനിമാ നിരൂപണം എന്നത് കേവലം ഗൈഡ് ലൈൻ മാത്രമേ ആകാവൂ എന്ന നിർദേശം തികഞ്ഞ ഫാസിസമാണ്‌. എകാധിപത്യമാണ് .കാണുന്ന സിനിമയെ നാരിഴ കീറി വിമർശിക്കുവാനുള്ള സ്വാതന്ത്ര്യം കാശുമുടക്കി കാണുന്ന എല്ലാവര്ക്കുമുണ്ട് .അതിൽ ക്ലൈമാക്സിനെ മാത്രം മൂടിവെക്കേണ്ട കാര്യവുമില്ല.ഇവിടെ മുംബൈ പോലീസിന്റെ ക്ലൈമാക്സ് വായനക്കാരിൽ നിന്നും മറച്ചു വെച്ചത് അനീതി തന്നെയാണ്.

    ReplyDelete
  23. എന്താ കാണിയുടെ ബുദ്ധിമുട്ട്, ബുദ്ധിമുട്ട് അല്ലെ?
    തീര്ച്ചയായും സുഹൃത്തേ . കസ്റ്റമർ ഈസ്‌ കിംഗ്‌ ..

    "അതോ ഞങ്ങൾ ബുദ്ധിമുട്ടി പടച്ചുണ്ടാക്കുന്നതുകൊണ്ട് കാണുന്ന സിനിമകളെല്ലാം നല്ലതാണ് എന്ന് പാടി പുകഴ്ത്തണമെന്നാണോ..?"
    ഞാൻ അങ്ങിനെ പറഞ്ഞത് എവിടെ ആണെന്ന് ഒന്ന് കാണിച്ചു തരാമോ?
    തല നാരിഴ കീറരുത് എന്നൊന്നും ഞാൻ എവിടെയും പറഞ്ഞിട്ടില്ല.. ഈ സിനിമ കണ്ടപ്പോൾ അതിന്റെ ക്ലൈമാക്സ് പറഞ്ഞിരുന്നുവെങ്കിൽ ഇത്രക്കും ആസ്വദിക്കാൻ കഴിയുമായിരുന്നില്ല എന്ന് ചൂണ്ടി കാണിച്ചു അത്ര മാത്രം ..
    "സിനിമാ നിരൂപണം എന്നത് കേവലം ഗൈഡ് ലൈൻ മാത്രമേ ആകാവൂ എന്ന നിർദേശം തികഞ്ഞ ഫാസിസമാണ്‌"
    സിനിമാ നിരൂപണം എന്നത് കേവലം ഗൈഡ് ലൈൻ മാത്രമേ ആകാവൂ എന്ന് ഞാൻ പറഞ്ഞിട്ടില്ല...ആയാൽ പോരെ എന്നാ ഒരു സന്ദേഹം പ്രേക്ഷകനുമായി പങ്കു വച്ചു അത്ര മാത്രം ..
    പിന്നെ ഫാസിസത്തയൊക്കെ ഇത്ര നിസ്സാര കാര്യത്തിലേക്ക് വലിച്ച്ചിഴക്കണോ ?
    "മുംബൈ പോലീസിന്റെ ക്ലൈമാക്സ് വായനക്കാരിൽ നിന്നും മറച്ചു വെച്ചത് അനീതി തന്നെയാണ്."
    അത് ബ്ലോഗ്ഗർ തീരുമാനിക്കട്ടെ ..അതല്ലേ അത്നിന്റെ ഒരു ശരി ..

    ബ്ലോഗ്ഗെരോട് : താങ്കൾ ഈ ബ്ലോഗ്‌ എഴുതുന്നത്‌ മാക്സിമം ആളുകള് വായിക്കണെമെന്ന ആഗ്രഹത്തോടെ ആയോരിക്കുമല്ലോ ?( തർക്കതിനില്ലാട്ടൊ :) ).
    ക്ലൈമാക്സ് പറയണമോ വേണ്ടയോ എന്നൊരു പോൾ ഈ ബ്ലോഗ്ഗിൽ ഇട്ടാൽ തീരുമാനിക്കവുന്നതല്ലേ ഒള്ളൂ ഈ ഇഷ്യൂ ..

    ReplyDelete
    Replies
    1. ഇതിന്റെ ഉത്തരം മുൻപ് പറഞ്ഞതാണല്ലോ . മുംബൈ പോലീസ് , അപൂർവ രാഗം പോലുള്ള ചിത്രങ്ങളുടെ ചിത്രങ്ങളുടെ കാര്യത്തിൽ പോസ്റ്റ്‌ ഒരു ഗൈഡ് ലൈൻ ആകുന്നതാണ് നല്ലത് എന്ന് ഞാൻ കരുതുന്നു . പക്ഷെ കാണുന്നവരെ വിഡ്ഢി ആക്കുന്നത് എന്ന് ഞാൻ കരുതുന്ന ഇമ്മാനുവൽ,ലേഡീസ് ആൻഡ്‌ ജെന്റിൽ മാൻ പോലുള്ള ചിത്രങ്ങളിൽ അതിനെ കുറിച്ച് പറയുക തന്നെ വേണം എന്നാണ് എന്റെ അഭിപ്രായം . ഇവിടെ നടന്ന തർക്കത്തിൽ പങ്കു ചേരാത്തത് അടിസ്ഥാനപരമായി ഞാൻ പറയുന്നത് ലോകം മുഴുവൻ ശരി എന്ന് സമ്മതിക്കണം എന്ന വാശി ഇല്ലാത്തത് കൊണ്ടാണ് . സ്വന്തം വിശ്വാസങ്ങളിൽ വലിയ ഉറപ്പില്ലാത്തവർ ആണ് ലോകം മുഴുവൻ അത് ആംഗീകരിക്കണം എന്നും അതിന്നായി വാശി പിടിക്കുന്നതും പട നയിക്കുന്നതും എന്ന് കൂടി കരുതുന്നു ഞ്ഞാൻ എന്നും കൂടി പറഞ്ഞോട്ടെ

      Delete
  24. padam kandu...nannayittundu...dubayil innale aanu irangithu!!

    prithviraj nannayi abhinayichu...

    Pinne thokku kayyil vecha kaaryam..enikku thonnunnathu antony mosses not only an acp, pulli oru proffessional killer koodi aanu...nammal kaanatha inyum ethrayo ethrayo nogooda rahasyangal pullikku chuttum undu...what we saw is just only 1 % of antony mosses.

    ReplyDelete