Tuesday, April 16, 2013

ലേഡീസ് ആൻഡ്‌ ജെന്റിൽ മാൻ ( കൊല്ലെടാ കൊല്ല് )

അനിയാ ഒരു ചിന്ന സംശയം ...

നിങ്ങള്ക്ക് സംശയവും തുടങ്ങിയോ ? മം എന്താണ് ?

ഈ ജെന്റിൽമാൻ എന്ന് വെച്ചാൽ എങ്ങനിരിക്കും അഥവാ അതിന്റെ അർഥം  എന്താണ് ?

ഈ ജെൻറ്റിൽ മാൻ എന്ന് വെച്ചാൽ മാന്യൻ എന്നല്ലേ അർഥം ?

ആണെന്നാണ് അനിയാ ഞാനും കരുതിയത്‌ പക്ഷെ നമ്മുടെ സംവിധായകൻ സിദ്ദിഖ് പറയുന്നത് അതല്ല .സദാ  മദ്യപിച്ചു സിനിമാല സ്റ്റൈൽ കോമഡി യും കാണിച്ചു നടക്കുന്ന , സ്വയം ജെൻറ്റിൽമാൻ ആണ് എന്ന് അവകാശപ്പെടുന്ന ഒരു തടിയനായ മധ്യ വയസ്കനെയാണ് സിദ്ദിക്കിന്റെ നാട്ടിൽ ഒക്കെ ജെൻറ്റിൽമാൻ എന്ന് പറയുന്നത് . അത്തരം ആണുങ്ങളെ കണ്ടാൽ ആ ദേശത്തെ പെണുങ്ങൾ എല്ലാം എന്നെ ആദ്യം പ്രേമിക്കണം എന്നിട്ട് മതി മറ്റവളെ എന്ന ഭാവത്തിൽ (ഒരു മാതിരി മലയാളി വിജയ്‌ പടത്തിന് തള്ളുന്ന പോലെ ) ഉന്തും തള്ളും നടത്തുന്നു . എപ്പിടി ?

അണ്ണാ ഇതു കാസനോവ അല്ലേ ?

പാവം റോഷൻ അന്ദ്രുസ് അങ്ങേരെ തെറി പറഞ്ഞതിൽ എനിക്ക് സങ്കടം ഉണ്ടനിയാ . ഈ മഹത്തായ കലരൂപവുമായി നോക്കുമ്പോൾ കാസനോവ ഭേദം ആണെന്ന് പറയേണ്ടി വരും .

അതിരിക്കട്ടെ അണ്ണന് എതിരെ എന്തോ കേസ് ഉണ്ടല്ലോ അതെന്തായി ?

അനിയാ , ഈ സിനിമയുടെ കഥകൾ ഞാൻ വിളിച്ചു പറയുന്നു എന്നതിനാൽ തീയട്ടെരിൽ പോയി ഈ ജാതി കലാരൂപങ്ങൾ ആസ്വദിക്കാൻ വെമ്പൽ കൊള്ളുന്നവർ അതിനു ഞാൻ തടസ്സം ആകുന്നു എന്നതാണ് കേസ് . ഇവിടെ മനുഷ്യനെ (കാണുന്നവനെ ) വടി ആക്കുന്ന രീതിയിൽ ഉള്ള സിനിമകളെ പട്ടി വിശദമായി പ്രതിപാദിക്കുന്നതാണ് . ബുദ്ധിമുട്ടുള്ളവർ ദയവായി വായിക്കരുത് .

ആദ്യമായി ഈ ചിത്രത്തെ  പറ്റി ബോഡി ഗാർഡ് എന്ന ചിത്രത്തിന് ശേഷം സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇതു .

അതേ അതേ വർഷങ്ങള്ക്ക് ശേഷം ഏകദേശം പതിനഞ്ചു വര്ഷങ്ങള്ക്ക് ശേഷം ലാലും സിദ്ദിഖും ഒത്തു ചേരുമ്പോൾ പ്രതീക്ഷകൾ വാനോളം ......

നിറുത്തെടാ .... കേട്ടു കേട്ടു മടുത്തു. ഈ  വീയറ്റ്നാം കോളനി എന്ന ചിത്രം ഒരിക്കലും ലാലിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നല്ല പിന്നെ അന്നൊക്കെ ലാൽ എന്ത് ചെയ്താലും ജനത്തിന് ഇഷ്ടം ആകുമായിരുന്നു എന്നതിനാൽ ഓടി ഏന്നു  മാത്രം . അപ്പോൾ സംവിധാനം സിദ്ദിഖ്  (മാത്രമല്ല കഥ , തിരകഥ മുതലായ പാതകങ്ങളും അദ്ദേഹം തന്നെ) ,സംഗീതം രതീഷ്‌ വേഗ , പിന്നെ ബാക്കി എല്ലാം പഴയ പോലെ ആശീർവാദ് , മാക്സ് ലാബ് , കോണ്‍ഫിടെന്റ്  ഗ്രൂപ്പ്‌  അങ്ങനെ . അഭിനേതാക്കൾ സർവശ്രീ ലാലേട്ടൻ  നേരത്തെ പറഞ്ഞ ജെൻറ്റിൽമാനായും , മീരാ  ജാസ്മിൻ ,മംത മോഹൻദാസ്‌ , പദ്മ പ്രിയ , മിത്ര കുര്യൻ  എന്നിവർ  പ്രധാന ലേഡിസ്  ആയി  ലാലേട്ടനെ പ്രേമിക്കാൻ  ക്യു നിൽക്കുമ്പോൾ  (ബാക്കി എല്ലാ സ്ത്രീ ജനങ്ങൾക്കും , ശ്രീലത അടക്കം ഉള്ളവർക്ക് ഇയാളോട്  ഒരു അനുഭാവമാണ് !!!)  ഒത്തിരി സവിശേഷതകൾ ഉള്ള ഇയാൾക്ക് ഷൈൻ ചെയ്യാനും ഇയാളെ പുകഴ്ത്താനുമായി  കൃഷ്‌  ജെ സത്താർ , ഗണേഷ് കുമാർ , മനോജ്‌ കെ ജയൻ , ശിവജി ഗുരുവായൂർ ,കൃഷ്ണകുമാർ തുടങ്ങിയവർ എത്തുബോൾ ലാലേട്ടന്റെ  സിനിമാല തമാശകൾക്ക്  കലഭാവാൻ ഷാജോണ്‍ ശക്തമായ പിന്തുണ നല്ക്കുന്നു .

അടിച്ചു ഫിറ്റായി സിനിമാല തമാശ കാണിക്കുന്ന ലാലേട്ടനിൽ (ചന്ദ്രബോസ്സ് എല്ലാവരും ബോസ്സ് എന്ന് വിളിക്കും) നിന്ന് കഥ തുടങ്ങുന്നു . പതിവ് പോലെ ആത്മഹത്യക്ക് തയാറെടുത്തു നില്ക്കുന്ന ശരത്തിനെ  (കൃഷ്‌ ) നെ 'കാണുന്നു '. (ആ രംഗങ്ങളൊക്കെ നമ്മളെ ചിരിപ്പിച്ചു കൊല്ലുന്നതാണ് !!!) ഒറാക്കിളിൽ ക്യാമ്പസ്‌ സെലക്ഷൻ കിട്ടിയ ശരത് വൈവയിൽ തോല്ക്കുകയും എക്സമിനറെ ആക്രമിച് വകയിൽ ഡീ ബാർ ചെയ്യ എന്നതിനാലുമാണ് ആത്മഹത്യക്ക് മുതിരുന്നത് . . എല്ലാം ശരിയാക്കാം എന്ന് പറഞ്ഞു  കൊണ്ട് ഇയാളെ വീട്ടിൽ എത്തിക്കുമ്പോൾ വിവരങ്ങൾ അറിഞ്ഞു ഇയാളുടെ സഹോദരി ജോ (പത്മ പ്രിയ ) ആത്മഹത്യക്ക് മുതിരുന്നു . സംഗതി ഏറ്റു  പോയത് കൊണ്ട് ലാലേട്ടൻ ഫിറ്റായി തന്നെ അന്വേഷണത്തിന് ഇറങ്ങുന്നു . ഞെട്ടിക്കുന്ന രഹസ്യങ്ങൾ വീണ്ടും (ഞെട്ടുക ചിരിക്കുക ഞെട്ടുക ചിരിക്കുക ഈ രണ്ടു ജോലി മാത്രമേ നമുക്കുള്ളൂ ) അവിടുത്തെ ഒരു ഐ റ്റി കമ്പനി ഉടമ മേനോൻ  (ഗണേഷ് കുമാർ ) ആണ് ഇതിന്റെ പിന്നിൽ . കാരണം ? അയാളുടെ മകള അനു (മംത )വിനോട്  പ്രേമാഭ്യർത്ഥന നടത്തി .കൊച്ചു  പോയി പണി നോക്കാനും പറഞ്ഞു . എന്നാലും അവൻ പണിയൊക്കെ കിട്ടി മിടുക്കനായി വന്നാലോ ? അതിനാണ് പണി കൊടുത്തത്  (ബുദ്ധി ).

ഇതറിയുന്ന അനു ശരത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു . പിറ്റേന്ന് നമ്മുടെ ബോസ്സ്  അനുവിന്റെ ഓഫീസിൽ എത്തി അഞ്ചു മണിവരെ സിനിമാല കാണിച്ചു (സത്യം !!) കഴിഞ്ഞു അകത്തു കേറി ഒരു ലിസ്റ്റ് വായിക്കുന്നു മാത്തച്ചൻ , പോത്തച്ചൻ , കദീജ , കേശവൻ ...... അങ്ങനെ . ഇവരെല്ലാം കേട്ട പാതി പെട്ടി പ്രമാണങ്ങളും ആയി അനുവിന്റെ നേത്രുത്വത്തിൽ കമ്പനി വിട്ടു വരുന്നു (വിളിക്കുന്നത്‌ ലാലേട്ടനല്ലേ പിന്നെ എന്തോന്നലോചിക്കാൻ !!!).അങ്ങനെ ഇവരെല്ലാം ചേർന്ന് ഒരു കമ്പനി തുടങ്ങാൻ തീരുമാനിക്കുന്നു .അതിനു ഒരു മൂന്ന് കോടി വേണം ലാലേട്ടൻ ? അദേഹത്തിന് അതൊന്നും പ്രശ്നമല്ല . പക്ഷെ വിവാഹ മോചനം ആവശ്യപ്പെട്ടു നിൽക്കുന്ന അദ്ദേഹത്തിന്റെ ഭാര്യ അശ്വതി  (മീര  ജാസ്മിൻ ) പറഞ്ഞാലേ  അദ്ദേഹം ചെയ്യു.ലാലേട്ടൻ അവരെ  വിളിക്കുമ്പോൾ കുട്ടികൾ സ്വ പ്രയത്നം കൊണ്ട് കശുണ്ടാക്കിയാലെ ഒരു ശുഷ്കാന്തി വരൂ എന്നതിനാൽ അവരോടു സ്വയം പ്രയതിന്ക്കാൻ പറയുന്നു . സ്വയം പ്രയതിക്കാൻ തീരുമാനിച്ചു കുട്ടികൾ ഉള്ളതിൽ കാശുള്ള ഡാഡിയുടെ കൈയിൽ നിന്നും ഒരു മൂന്ന് കോടി വാങ്ങുന്നു (ഇതാണ് പ്രയത്നം !! .(അങ്ങേരും ലാലേട്ടനെ കണ്ടു ബോധിച്ചതിന് ശേഷമാണു കാശു കൊടുക്കുന്നത് അല്ല പിന്നെ !!!) പിന്നങ്ങോട്ട് സംഗതി തികച്ചും ഭയങ്കരമാണ് . അത് വരെ പാവമായിരുന്ന ശരത് വില്ലനാകുന്നു . മം തയും പദ്മ പ്രിയയും ലാലേട്ടനെ പ്രേമിക്കാൻ ക്യു .(ഇവർ  രണ്ടു പേരും ശരിയായില്ല എങ്കിൽ ഞാനാവാം  എന്ന ഭാവത്തിൽ മിത്ര കുര്യൻ )  . ശരത്   മേനോന്റെ കമ്പനിയുടെ സോഫ്റ്റ്‌വെയർ മോഷ്ട്ടിക്കുന്നു . മേനോൻ  തെണ്ടുന്നു (ഇങ്ങനെ ആണേൽ മൈക്രോസോഫ്ട്‌  ഒരു നൂറു പ്രാവശ്യം തെണ്ടേണ്ട സമയമായി !!!) സുഹൃത്തുക്കൾ അടിച്ചു പിരിയുന്നു . സിനിമാല തമാശയുമായി ലാലേട്ടനും കലാഭവൻ ഷാജൊനും  ഉഷാർ .(കാണികൾക്ക് ഞെട്ടുകയോ ചിരിക്കുകയോ ഇഷ്ട്ടം പോലെ ആകാം ). അപ്പോൾ ആണ് അനു ലാലേട്ടൻ ഈ നാഴികക്ക്  നാല്പ്പത് വട്ടം  വിളിക്കുന്ന ഭാര്യ പണ്ടേ  മരിച്ചു പോയതാണ്  എന്ന് അറിയുന്നത്  ഇവിടെ പ്രേക്ഷകർക്ക്‌ വിസ്തരിച്ചു ഞെട്ടാൻ ഇടവേള .

പിന്നെയോ ......

അനിയ നീ കൂടുതൽ ഒന്നും ചോദിക്കല്ലേ . ഇടവേളക്കു ശേഷം എന്തൊക്കെയോ സംഭവിക്കും . ലാലേട്ടൻ എന്ന മഹാ പ്രതിഭയെ നന്നാക്കാനായി മൂന്ന് പെണ്ണുങ്ങളും അദ്ദേഹത്തിന്റെ വീടിലേക്ക്‌ താമസം മാറുന്നു .(മിത്ര കുര്യനെ അച്ഛൻ നേരിട്ടാണ് കൊണ്ട് വിടുന്നേ . നല്ല  ബെസ്റ്റ് ഡാഡി....  സാദാ സമയം മദ്യപിച്ചു നടക്കുന്ന ഒറ്റയ്ക്ക് താമസിക്കുന്ന  ഒരാളുടെ കൂടെവേണം കൊച്ചിനെ കൊണ്ട് വിടാൻ !!!!). ചുരുക്കത്തിൽ  പിന്നെയും ഒന്ന് ഒന്നേകാൽ മണികൂര് കഴിഞ്ഞേ ദുരിതം തീരു . അപ്പോളേക്കും ഒരു പ്രകോപനവും ഇല്ലാതെ താഴെ പറയുന്നവ സംഭവിക്കുന്നു .
1) രണ്ടു രണ്ടര മണികൂർ പുറകെ നടന്നതല്ലേ എന്ന് കരുതി ലാലേട്ടൻ മംതയേ ദയാപൂർവ്വം  പ്രേമിക്കാൻ തീരുമാനിക്കുന്നു (കൊച്ചിന്റെ ഭാഗ്യം !!!!)

2) പദ്മപ്രിയ വേണമെങ്കിൽ ലാലേട്ടന്റെ ശിങ്കിടി മനോജ്‌ കെ ജയനെ പ്രേമിച്ചു കളയാം എന്ന ഭാവത്തിൽ കാൽ  വിരൽ  കൊണ്ട്  വിമാനത്തിന്റെ തറയിൽ ജാവ എന്നെഴുതി കളിക്കുന്നു ( ഈ പ്രയോഗം സ്വന്തമല്ല )

3) ഉള്ളത് കൊണ്ട് ഓണം പോലെ എന്ന നയത്തിൽ മിത്ര കുര്യൻ കൃഷ്‌ സത്താറിനെ പ്രേമിക്കുന്നു

മതി അണ്ണാ ഞാൻ തകർന്നു...... അഭിനയം ?

ലാലേട്ടൻ പതിവ് പോലെ പ്രേക്ഷകരെ വെറുപ്പിക്കുന്ന കലാപരിപാടി തുടരുന്നു . മീര ജാസ്മിനെ മെയ്‌ ക്കപ്പ് ചെയ്ത ആൾക്ക് അടുത്ത പടത്തിനു ഒരു ദേശീയ അവാർഡ്‌ പ്രതീക്ഷിക്കാം . മെയ്ക്കപ്പ് എന്ന കലയിൽ സാധ്യമായത് എല്ലാം ഇദ്ദേഹം ഈ ചിത്രത്തിൽ മീര ജാസ്മിന്റെ മുഖത്ത് പരീക്ഷിച്ചിട്ടുണ്ട് . ഈ പെയിന്റ് മുഴുവൻ അടിച്ചു വെച്ചിട്ട് അവരുടെ അഭിനയം കണ്ടാൽ സത്യമായും തലയ്ക്കു എന്തോ അസുഖം ഉള്ളത് പോലെ തോന്നും . ഉള്ളതിൽ ഭേദം മംതയാണ് .മിത്ര കുര്യൻ ഒക്കെ ഒരുമാതിരി കാവ്യാ മാധവന് ഷർട്ടും പാന്റ് ഉം ഇട്ടു കോർപ്പറേറ്റ്  കളിക്കുന്നതിന്റെ ചെറു പതിപ്പ് പോലെയുണ്ട് .പുരുഷ വിഭാഗത്തിൽ ലാലേട്ടൻ കഴിഞ്ഞാൽ ഏറ്റവും അസഹിനീയം കൃഷ്ണകുമാർ ആണ്

പ്രിയപ്പെട്ട ലാലേട്ടാ ഈ പ്രായത്തിൽ മൂന്ന് നാല് പെണ്‍കുട്ടികള ആരാധിക്കുന്ന ഒത്തിരി സവിശേഷതകൾ ഉള്ള വ്യക്തി ആയി അഭിനയിക്കുന്നത് ഒരുമാതിരിപ്പെട്ട ഒരു മലയാളിക്കും സഹിക്കാൻ പാടാണെന്ന്  ഇതു വരെ മനസ്സിലാകാത്തതാണോ ?

അത്  പറഞ്ഞപ്പോളാ ഈ സിനിമയിൽ ഒത്തിരി സവിശേഷതകൾ ഉള്ള ഒരു കഥാപാത്രമാണ് ചന്ദ്രബോസ്സ് എന്ന് എവിടെയോ വായിച്ചല്ലോ ഉള്ളത് തന്നേ ?

ലാലേട്ടൻ അഭിനയിച്ചാൽ തന്നെ അറിയാമല്ലോ ആ കഥാപാത്രം സാധാരണക്കാരൻ ആയിരിക്കില്ല എന്ന്  ഈ സിനിമയിലെ കഥാപാത്രങ്ങൾക്ക് പോലും അറിയാവുന്ന സ്ഥിതിക്ക് അതൊക്കെ പറയാൻ സമയം കളഞ്ഞിട്ടില്ല . സാദാ സമയം വെള്ളമായ ഒരു കഥാപാത്രമായി അദ്ദേഹം ജീവിക്കുകയാണ് എന്ന് മാത്രം പറയുന്നു .തമാശ  എന്ന പേരിൽ അദ്ദേഹം കാണിക്കുന്ന ഗോഷ്ട്ടികൾ കടുത്ത ആരാധകർക്ക് പോലും സഹിക്കില്ല

ഇനി സംവിധാനം , തിരകഥ മുതലായ പാതകങ്ങൾ നിർവഹിച്ച  സിദ്ദിഖ് , വല്ല തമിഴന്റെ കൈയിൽ കിട്ടിയാൽ മര്യാദക്ക്  എടുക്കുമായിരുന്ന സംഗതി (ഈ മരിച്ച ഭാര്യയുടെ സംഗതി മാത്രം വെച്ച് എടുത്ത വേദം എന്നൊരു സിനിമയുണ്ട്  തമിഴിൽ . അഭിനയിക്കുന്നത് അവിടെ തല്ലു കൂടി ജീവിക്കുന്ന പാവം അർജുൻ ആണെന്നാണ് ഓർമ്മ . എത്രയോ  എത്രയോ ഭേദം ആയിരുന്നു  !!)  ഇങ്ങനെ ഉദാത്ത ചിത്രമാക്കി എടുത്തു ഈ ചിത്രം ഇറങ്ങുന്നതിനു മുൻപേ ലാഭമാണ് എന്നൊക്കെ അടിച്ചു വിടുന്നത് താങ്കളെ പോലുള്ള സംവിധായകരുടെ ഗതി കേടാണ് എന്ന് പറഞ്ഞാൽ  വിരോധം തോന്നരുത് .

അപ്പോൾ  ചുരുക്കത്തിൽ

കടുത്ത ആരാധകർക്ക് പോലും സഹിക്കുമോ എന്ന് സംശയം ഉള്ള ഒരു  ചിത്രം

വിഷുവിനു ഇറങ്ങിയ മൂന്ന് ചിത്രങ്ങളിൽ ഏറ്റവും കൂറ ഏതാണ് എന്ന് നിനക്ക് വേണേൽ വോട്ടെടുപ്പ് നടത്താവുന്നതാണ് . നീ അല്ലേലും അതിന്റെ ആളാണല്ലോ . ഇനി സൌണ്ട് തോമ എഴുതാൻ പറയല്ലേ പ്ലീസ് ..... ഈ രണ്ടു ചിത്രങ്ങളിൽ ഒട്ടും മോശമല്ല അതും . കണ്ടു  പോയി നീ ക്ഷമി  

15 comments:

 1. ഹാവൂ ! സമാധാനമായെന്റെ പ്രേക്ഷകോ...

  കഥ കേൾക്കുമ്പൊ തന്നെ കൂതറയാണെന്ന് ഈ മഹാനടൻമാർക്ക് മനസ്സിലാവൂലെ?

  ~ജേക്കബ്

  ReplyDelete
 2. "ഞെട്ടുക ചിരിക്കുക ഞെട്ടുക ചിരിക്കുക ഈ രണ്ടു ജോലി മാത്രമേ നമുക്കുള്ളൂ " .... :)

  പ്രേക്ഷകന്‍ ഇടുന്ന റിവ്യൂ ശൈലി ഒട്ടും ഇഷ്ടപ്പെടാത്ത ഒരാളായിരുന്നു ഞാന്‍ അതിനാല്‍ തന്നെ വായിച്ച് കമന്‍റാതെ പോയിട്ടൂണ്ട്. പലവട്ടം. പക്ഷേ ഇപ്പോള്‍ ഞാനും താങ്കളുടെ ശൈലിയുടെ ട്രാക്കിലേക്ക് എത്തപെട്ടു എന്നു തോന്നുന്നു. മറ്റൊരു റിവ്യൂ സൈറ്റുകളിലും കാണാത്ത വ്യത്യസ്ഥ ശൈലി..സരസം.........തുടരൂ ഭായ്...

  മോഹന്‍ലാലിന്‍റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ പോലും വിയറ്റ്നാം കോളനി നല്ല അഭിനയമുഹൂര്‍ത്തങ്ങളുള്ള ഒരു മികച്ച ചിത്രം തന്നെ എന്നാണെന്‍റെ അഭിപ്രായം..........

  ReplyDelete
 3. അണ്ണാ സിലിമ കണ്ടിരുന്നു... അണ്ണന്റെ അഭിപ്രായം തന്നെയാണ് എനിക്കും ... ... കാര്യങ്ങളെല്ലാം അണ്ണന്‍ പറഞ്ഞ പോലെ തന്നെ ... പക്ഷെ ഈ കഥ മുഴുവന്‍ അതേപടി എഴുതുന്ന പരിപാടി ഉണ്ടല്ലോ ...അത് ഒരുതരം മാനസിക രോഗമാണ് ..പെട്ടെന്ന് ചികിത്സിച്ചാല്‍ അണ്ണന് കൊള്ളാം ... നിരൂപണം എന്ന് പറഞ്ഞാല്‍ സിനിമയിലെ കഥ അതുപോലെ എഴുതിവെക്കലാണ് എന്ന അണ്ണന്റെ ധാരണ മാറേണ്ടിയിരിക്കുന്നു ... സ്വന്തമായി ഒരു ചായത്തോട്ടം ഉള്ള ആള്‍ സ്വയംഭോഗം ചെയ്ത് ആത്മസുഖം നേടുന്നതുപോലെയാണ് നിരൂപിക്കാന്‍ കഴിവുണ്ടായിട്ടും സിനിമ കഥ അതേ പോലെ എഴുതി നിര്‍വൃതി നേടുന്ന അണ്ണന്റെ അവസ്ഥ .... അടുത്ത തവണ എങ്കിലും മാറ്റാന്‍ ശ്രമിക്കുമെന്ന് കരുതുന്നു ..

  ReplyDelete
  Replies
  1. ഇതിനെ പറ്റി ഈ പോസ്റ്റിൽ തന്നെ പറഞ്ഞിട്ടുണ്ടല്ലോ . പിന്നെ വേണമെങ്കിൽ "സാമാന്യ ബുദ്ധിക്കു നിരക്കാത്ത ഒത്തിരി രംഗങ്ങളുടെ സമാഹാരമാണ് ഈ ചിത്രം" എന്ന് പരത്തി എഴുതി വെക്കാം . പക്ഷെ കാണുന്നവനെ ഒരുമാതിരി മരമണ്ടാനായി കണ്ടു പടച്ചു വിടുന്ന ഇത്തരം സിനിമകളോട് അങ്ങനെ പറഞ്ഞു ഒഴിവാക്കുന്നത് വായനക്കാരോട് ചെയുന്ന അനീതി ആയി ഞാൻ കരുതുന്നു

   Delete
  2. എല്ലാ സിനിമകളുടെയും 'കഥ + ക്ലൈമാക്സ്‌' പ്രേക്ഷകൻ പറയാറില്ലല്ലോ.

   പിന്നെ പ്രേക്ഷകാ, താങ്കള് ഇനി ഏതെങ്കിലും suspense ബ്രേക്ക്‌ ചെയ്യുമ്പോൾ
   അല്ലെങ്കിൽ ക്ലൈമാക്സ്‌ വിശദീകരിക്കുമ്പോൾ, അതിനു മുമ്പ് ഒരു *SPOILER ALERT* കൊടുത്തോളൂ . താത്പര്യമില്ലാത്തവർ വായിക്കാതെ പോകട്ടെ.

   Delete
 4. ഹഹഹ..രസിച്ച് വായിച്ചു :-) വായിച്ചിട്ട് തന്നെ എന്തൊരു കൂറപ്പട‌ം!

  ReplyDelete
 5. Eniku eni chirikkan mele....Super....

  ReplyDelete
 6. Ippol pazhaya lalettane thirichukitti ennarum parayunnillallo? Kettittu angel johninteyum casanovayudeyum mixture aanennu thonnunnu. Krishinte abhinayam engane?

  ReplyDelete
 7. ലാലേട്ടൻ അല്ല ലാൽ മാമൻ അല്ല വാപ്പൻ. സിദ്ദിക്കിന്റെ നാട്ടിൽ ജെൻറ്റിൽ മാൻ എന്ന് വെച്ചാൽ മാന്യൻ എന്ന് തന്നേ. BUT സിദ്ദിഖ് ജെൻറ്റിൽ മാൻ അല്ല എന്ന് മനസിലായോ. മലയാളി കൂതറ പ്രേക്ഷകരെ പറഞ്ഞാൽ മതി. ലാൽ മാമൻ ഗോഷ്ട്ടികൾ കാണിച്ചു ജീവിക്കുകയാണ്. ലാൽ (താടി) കഥ,തിരകഥ,സംവിധാനം ചെയ്യുന്ന ചിത്രങ്ങളിൽ മെയ്‌ ക്കപ്പ് ചെയ്ത സിദ്ദിക്കിന് ഇത്രയെ സാദികൂ.

  ReplyDelete
 8. കാണികൾക്ക് ഞെട്ടുകയോ ചിരിക്കുകയോ ഇഷ്ട്ടം പോലെ ആകാം, അത് കലക്കി.

  ReplyDelete
 9. അണ്ണന് മുയലിന്റെ കൊമ്പാണെന്നും ഇക്കായ്ക്ക് മൂക്കിൽ പല്ലാണെന്നും പറഞ്ഞ് മീൻവെള്ളം കലക്കിപ്പിടിക്കാൻ
  ശിങ്കിടി പങ്കകളേയും ഭൂതഗണങ്ങളെയും കാണുന്നില്ലല്ലോ!

  അവർക്കും മടുത്തു കാണും ... പാവങ്ങൾ!

  ReplyDelete
 10. please don't write the complete story. I liked this review.

  ReplyDelete
 11. വേദം ആണ് അതിൽ അവസാനം പറഞ്ഞ പടം. നായകൻ ആക്ഷൻ കിങ് അർജ്ജുൻ തന്നെ. ഈ പടം ഇത്ര പൊളിയാണോ? എന്തായാലും കാണാഞ്ഞതു ഭാഗ്യം.

  ReplyDelete
 12. ചേട്ടായീ...., ലോകം സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറിവരുന്നതേ ഉള്ളൂ, ഞാനുമതേ... അത് കൊണ്ട് ഇനി കാശ് മുടക്കി സിനിമ കാണില്ല എന്ന തിയറി സ്വന്തമായി എഴുതിയിട്ടുള്ള, അത് മാത്രമല്ല ആരാധക പുങ്കവന്മാരുടെ കമന്റ് കേട്ടും എന്റെ സ്നേഹപൂർണമായ നിർബന്ധത്തിന് വഴങ്ങിയും (ഇങ്ങിനെ ഉള്ള അവസരങ്ങളിലാണല്ലോ ഞങ്ങൾ പെൺകിടാത്തികൾ റൊമാന്റിക്കാവുക) എന്നെയും കൂട്ടി ഉല്ലസിക്കാൻ പോയ സിനിമ കഴിഞ്ഞിറങ്ങി എന്റെ അഛൻ ഈ അടുത്തൊരു ബിസിനസ് നടത്താൻ ചേട്ടന് കാശ് കടമായി നൽകിയിരുന്നത് കൊണ്ട് മാത്രം എന്റെ അഛന് വിളിക്കാതിരുന്ന എന്റെ ചേട്ടൻ കൊണ്ട് വന്ന വ്യാജനിൽ നിന്നാ‍ണ് ഈ മഹത്തായ കലാസ്യഷ്ടി കാണാൻ കഴിഞ്ഞത്. അത് കൊണ്ട് തന്നെ ഇതിന്റെ ക്ലൈമാക്സിൽ ചേട്ടൻ പറഞ്ഞ “പദ്മപ്രിയ വേണമെങ്കിൽ ലാലേട്ടന്റെ ശിങ്കിടി മനോജ്‌ കെ ജയനെ പ്രേമിച്ചു കളയാം എന്ന ഭാവത്തിൽ കാൽ വിരൽ കൊണ്ട് വിമാനത്തിന്റെ തറയിൽ ജാവ എന്നെഴുതി കളിക്കുന്നു ( ഈ പ്രയോഗം സ്വന്തമല്ല ),ഉള്ളത് കൊണ്ട് ഓണം പോലെ എന്ന നയത്തിൽ മിത്ര കുര്യൻ കൃഷ്‌ സത്താറിനെ പ്രേമിക്കുന്നു“ തുടങ്ങിയ മഹത്തായ ഭാഗങ്ങൾ കാണാൻ കഴിഞ്ഞില്ല (തെണ്ടി, മോഷ്ടിക്കാനറിയാത്തവനൊക്കെ എന്നാത്തിനാ‍ ഈ പണിക്ക് പോകുന്നേ). അത് കൂടി കാണാൻ കഴിഞ്ഞിരുന്നെങ്കിൽ ധന്യമായേനേ...., ഏതായാലും ഇത്തവണ വ്യാജൻ കാശ് മുടക്കാതെ ഒപ്പിച്ചതയായത് കൊണ്ട് ചേട്ടന്റെ മുഖത്ത് വലിയ ഭാവാഭിനയമൊന്നും വന്നില്ല.
  റിവ്യൂ ഇനിയും തുടരുക. ആശംസകൾ

  ReplyDelete