Monday, April 8, 2013

ഇമ്മാനുവൽ

അണ്ണാ നിങ്ങളിങ്ങനെ നിരൂപകൻ ആണെന്നും പറഞ്ഞു നടന്നോ ?


അനിയാ നിരൂപകൻ നീയല്ലേ? നമ്മൾ പാവം പ്രേക്ഷകൻ . അത് നിൽക്കട്ടെ ഇതിപ്പോ പറയാൻ കാര്യം ?

അണ്ണാ മലയാളത്തിലെ സുപ്പർ, മെഗാ, പിന്നെതെന്തക്കെയോ ആയ ശ്രീ മമ്മൂട്ടി തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി ഒരു മനുഷ്യനായി അഭിനയിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വാർത്ത‍ അണ്ണൻ വായിച്ചില്ലേ . ഇതല്ലേ അണ്ണാ ത്യാഗം . ഒരു നല്ല സിനിമക്ക് വേണ്ടി എത്ര വലിയ റിസ്ക്‌ ഇക്കാലത്ത് വേറെ ആരെടുക്കും?

അടുപ്പിച്ചു പത്തു പതിനഞ്ചു പടം വൻ - വിജയമായാൽ ആരും എടുത്തു പോകും അനിയാ ഏതു റിസ്കും .അല്ല ഇതു വരെ അദ്ദേഹം മനുഷ്യൻ അല്ലാതെ മറ്റു എന്തെങ്കിലും ആയാണോ അഭിനയിച്ചിരുന്നത് ?

തമാശ കള അണ്ണാ . ഇവിടെ മെഗാ സ്റ്റാർ മമ്മൂട്ടി ന്യു ജനറേഷൻ നായകരോടോത്തു മറ്റുരക്കുമ്പോൾ മലയാളികളുടെ പ്രതീക്ഷകൾ വാനോളം ഉയരുന്നു എന്ന് കാച്ചട്ടെ ?

മറ്റേ താരം ഉരച്ചതിന്റെ ക്ഷീണം ഇതുവരെ മാറിയില്ല (റെഡ് വൈൻ ) .അപ്പോളാ .... ശരി ,നമ്മുടെ ലാൽ ജോസ് സംവിധാനം ചെയ്ത ,പ്രദീപ്‌ നായർ കഥയെഴുതി വിജീഷ് തിരകഥ രചിച്ച ,അഫ്സൽ യുസഫ് സംഗീതം പകർന്ന താരം സ്വന്തമായി കച്ചവടം നടത്തുന്ന (പ്ലേ ഹൌസ് ) ഇമ്മാനുവൽ എന്ന ചലച്ചിത്രം അല്ലിയോ ഇവിടെ നിന്റെ പ്രതിപാദന വിഷയം ?

തന്നെ അണ്ണാ സുപ്പർ താരത്തെ കൂടാതെ യുവ നായകൻ ഫഹദ് ഫാസിൽ ,റീനു മാത്യൂസ്‌ , നെടുമുടി , സലിം കുമാർ , മുകേഷ് തുടങ്ങിയ ഒരു വൻ താരനിര തന്നെ ഈ ചിത്രത്തിൽ അണി നിരക്കുന്നു .എന്നത് മറന്നോ ?

ഇതാണോ താര നിര? നീ ശ്രദ്ധിച്ചില്ല എങ്കിൽ ഒരു കാര്യം പറയാം ഈ അടുത്ത് ഇറങ്ങുന്ന ഒട്ടു മിക്ക സൂപ്പർ താര ചിത്രങ്ങളും ചെലവ് കുറച്ചു എടുക്കുന്നവയാണ് .ഇതിനു കാരണം എന്ന് ഞാൻ കരുതുന്നത് , ഇവരുടെ ഒറ്റക്കുള്ള ചിത്രങ്ങൾ ചെലവ് കുറച്ചു എടുത്തില്ല എങ്കിൽ ഇറക്കിയ കാശു പോലും കിട്ടില്ല എന്ന അവസ്ഥയിലാണ് എന്നതാകണം .പക്ഷെ ഉള്ള സത്യം പറയാമല്ലോ ഈ ചിത്രം കാണാൻ പോകുമ്പോൾ എനിക്ക് മുകളിൽ പറഞ്ഞ കാര്യങ്ങളെക്കാൾ കൂടുതൽ പേടി ഉണ്ടായിരുന്നത് സംവിധയകൻ ലാൽ ജോസിനെ ആയിരുന്നു .കൃത്യമായ ഇടവേളകളിൽ നല്ലതും മോശവുമായ സിനിമകൾ മാറി മാറി എടുക്കുന്ന ഈ സംവിധയകൻ സ്പാനിഷ്‌ മസാല എന്ന മെഗാ ചിത്രത്തിനു ശേഷം ചെയ്ത രണ്ടു ചിത്രങ്ങൾ നിലവാരം പുലർതുന്നവ ആയിരുന്നു , അടുത്ത അടി ഇതായിരിക്കുമോ എന്നതായിരുന്നു പേടിയുടെ അടിസ്ഥാനം.

അതിരിക്കട്ടെ ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ ഒരു നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന് കേട്ടല്ലോ ശരി തന്നേ ? (ഞങ്ങൾ പ്രതീക്ഷകൾ വീണ്ടു വാനോളം ഉയർത്തട്ടെ )

നീ അത് മാനത്തു തന്നെ നിർത്തിക്കോ താഴോട്ടിറക്കണ്ട . എപ്പോളും എപ്പോളും ആകാശത്തേക്ക് ഉയർത്താൻ പാടല്ലേഡേ .ഈ സിനിമയെ കുറിച്ച് ആദ്യം കേട്ട കഥ പാല എന്ന സ്ഥലത്തിനപ്പുറം ലോകം കണ്ടിട്ടില്ലാത്ത ഒരു ധനാഡിയന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന കമിതാക്കളുടെ കഥ എന്നായിരുന്നു .അതാണിപ്പോൾ മാറ്റുക പുരുഷനായ ഇമ്മാനുവലിൽ എത്തി നില്ക്കുന്നത്

അണ്ണൻ ഇങ്ങനെ കാടടച്ചു വേടി വയ്ക്കാതെ കാര്യം പറ

കഥയാണോ ? പറയാം .കൊച്ചിയിൽ ജീവിക്കുന്ന ഒരാളാണ് ഇമ്മാനുവൽ ഇയാൾക്ക് ഒരിക്കലും ശമ്പളം കൊടുക്കാത്ത ഒരു പുസ്തക പ്രസാധകശാലയിലാണ് ജോലി .വില കുറഞ്ഞ സാരി ഉടുപ്പിച്ച മോഡലിനെപോലെ യുള്ള ഒരു ഭാര്യയും സ്കൂളിൽ പഠിക്കുന്ന ഒരു മകനും അല്ലാതെ ഇയാൾക്ക് ആരുമില്ല .ഭാര്യക്കും അങ്ങനെ തന്നെ .അങ്ങനെ ഇരിക്കെയാണ് ആ ദുരന്തം സംഭവിക്കുന്നത്‌ .

എന്ത് ദുരന്തം അണ്ണാ ? വല്ല അസുഖമോ മറ്റോ ?

ച്ചെ അതല്ലെടാ .ഇതു സംഗതി ഇമ്മാനുവൽ ജോലി ചെയ്തിരുന്ന സ്ഥാപന മുതലാളി കടം കേറി മുടിഞ്ഞു ഒളിച്ചോടുന്നു .സ്ഥാപനം പൂട്ടുന്നു .പോരെ ? (അൻപതിനായിരം രൂപ എന്ന ഭീമമായ തുക കടം കൊടുത്ത മുതലാളി വന്നു സ്ഥാപനം മൊത്തം കൊണ്ട് പോകുന്നുണ്ട് )

അല്ല ശമ്പളം തരാത്ത സ്ഥാപനം പൂട്ടിയാലെന്തു നിന്നാലെന്തു ?

അതോടെ ഇയാളുടെ ജീവിതം പ്രതി സന്ധിയിൽ ആയി എന്നാണ് സംവിധായകനും തിരകഥകൃത്തും പറയുന്നേ .പക്ഷെ വിടുമോ മമ്മൂട്ടി അല്ലെ മോൻ .ജീവിതത്തിൽ ഒരു പെൻസിൽ പോലും വിറ്റിട്ടില്ലാത്ത അദ്ദേഹം പെട്ടന്ന് തന്നെ ഒരു ന്യൂ ജനറേഷൻ ഇൻഷുറൻസ് കമ്പനിയിൽ പോളിസി വില്പ്പനക്കാരനായി ചേരുന്നു .(അതും പുതിയ ചെറുപ്പക്കാര് പിള്ളേരെ മലര്ത്തിയടിച്ചു !!).ആ ഇന്റർവ്യൂ ആണെങ്കില പരമ കോമഡി . ഒരു സെയിൽസ് മാനേ തിരഞ്ഞെടുക്കാൻ ഒരു വലിയ പാനൽ തന്നെയാണ് ഇരിക്കുന്നത് (അത് പിന്നെ വരുന്നത് മെഗാ താരം ആകുമ്പോൾ അത്രയെങ്കിലും വേണ്ടായോ !!!)

അതൊക്കെ പോകട്ടെ ഏറ്റവും വലിയ തമാശ , നിങ്ങൾ ഒരു ഇന്റർവ്യൂ നു പോകുന്നു അവിടെ നിങ്ങൾ നിങ്ങളെ ഇന്റർവ്യൂ ചെയ്യുന്നയാളുടെ പോക്കറ്റടിച്ചു കഴിവ് തെളിയിച്ചു ജോലി കൈക്കലാക്കുന്നു .എന്നിട്ട് നിങ്ങളെ ജോലിക്കെടുത്തയാൽ നിങ്ങളോട് മുതൽ മുതൽ ബസ്‌ സ്ടോപ്പിൽ പോയി പോക്കറ്റ് അടിക്കാൻ പറയുമ്പോൾ നിങ്ങൾ അയ്യോ പോക്കറ്റടി പാപമല്ലേ തെറ്റല്ലേ എന്നൊക്കെ പറയുന്നു എന്നിരിക്കട്ടെ അത് പോലെയാണ് ഇവിടെ നായകന്റെ പെരുമാറ്റം

മനസ്സിലായില്ല .ഒന്ന് വ്യകതമാക്കാമോ .

പിന്നെന്താ ഇന്റർവ്യൂ നു വരുന്ന നായകനോട് ഒരു മൊബൈൽ ഫോണ്‍ കവർ വിറ്റു കാണിക്കാൻ ആവശ്യപ്പെടുന്നു .നായകന പുല്ലു പോലെ നിങ്ങൾ ഇതു നൂറു രൂപയ്ക്കു വാങ്ങാമെങ്കിൽ ഞാനിതു ഇരുനൂറു രൂപയ്ക്കു വിറ്റു  കാണിക്കാം എന്ന് പറയുന്നു . ഈ അത്ഭുദം കാണാനായി ഇന്റർവ്യൂ ചെയ്യാൻ ഇരിക്കുന്ന മാനേജർ ജീവൻ (ഫഹദ് ഫാസിൽ ) അത് വാങ്ങുന്നു .വാങ്ങി കഴിഞ്ഞതും നായകൻ  കൂൾ ആയിട്ട് ഏതൊക്കെ ഇരുനൂറു രൂപയ്ക്കു ആര് വാങ്ങാനാ സാറ് തന്നെ വെച്ചോ എന്ന് പറയുന്നു.ഇങ്ങനെയുള്ള മിടുക്കനായ ഒരാളെ എടുത്തതിൽ ഞാൻ തെറ്റ് പറയില്ല (അവര്ക്ക് അതാണ് ആവശ്യം എങ്കിൽ ) പക്ഷെ അതേ കാര്യം ജോലിയിൽ ചെയ്യാൻ പറയുമ്പോൾ ഇമ്മച്ചൻ  തനി ദൈവമായി മാറുന്നു.

ജോലിക്ക് കേറുന്ന ഇമ്മച്ചൻ  കാണുന്നത്  താൻ ഇന്റർവ്യൂ നു കാണിച്ച അതേ  പരിപാടി കമ്പനി നാട്ടുകാരോട് കാണിക്കുന്നതാണ് . തനിക്കങ്ങനെ പലതും ആകാം എന്ന് കരുതി കണ്ട അണ്ടനും അടകോടനും ഒക്കെ തുടങ്ങിയാലോ ? (പറയുമ്പോൾ എല്ലാം പറയണമല്ലോ ഇടയ്ക്ക് സഹപ്രവർത്തകരോടൊപ്പം ഒരു പബിൽ പോകുന്ന രംഗമുണ്ട് .അദേഹം മറ്റേ കലാരൂപം പ്രദർശിപ്പിക്കുമോ എന്ന് നല്ല പേടി ഉണ്ടായിരുന്നു ഭാഗ്യം!! ഇല്ലായിരുന്നു ). അദ്ദേഹം തന്റെ ബുദ്ധി ഉപയോഗിച്ച് ആളുകളെ സഹായിക്കുന്നു (പഴയ പ്രിയദർശൻ ചിത്രങ്ങളിലെ നമ്പർ തന്നെ .ഒരാളെ വേഷം കെട്ടിച്ചു പണക്കാരനാക്കി കോടികളുടെ പോളിസി എടുക്കാനായി  കൊണ്ടുവരുന്നു അയാൾ ഇരിക്കുമ്പോൾ പണം കിട്ടാനുള്ള ആളെ അകത്തേക് വിടുന്നു . ഈ കസ്റ്റമർ പോകാതിരിക്കാനായി മണ്ടനായ ജീവൻ അപ്പോൾ തന്നെ ചെക്ക്‌ എഴുതി കൊടുക്കുന്നു (പറ്റിച്ചേ !!!) ഈ ലൈൻ )
ജോലി കിട്ടിയ ഇമ്മച്ചൻ മോഡൽ ഭാര്യയുമൊത്ത് സ്കൂട്ടെർ , മറ്റു ഗ്രഹോപകരണങ്ങൾ , ഒക്കെ വാങ്ങി അടിച്ചു പൊളിച്ചു ജീവിക്കുന്നു (പോളിസി എങ്ങനെ വിൽക്കുന്നു എന്ന് ദൈവത്തിനറിയാം !!!) .ഓഫീസ്  മാനേജർ ജീവൻ (ഫഹദ് ഫാസിൽ ) .സൗജന്യ സമ്മാനം ഉണ്ടെന്നു പറഞ്ഞു വരുത്തുന്ന കസ്റ്റമേഴ്സ്  സമ്മാനം നാനോ കാർ അല്ല കുടയാണെന്ന് അറിയുമ്പോൾ (ഇവരോട് ആരും നാനോ തരാം എന്ന് പറയുന്നില്ല ) കേറി തല്ലിയിട്ടു പോകുന്നത്  ഇങ്ങേരെയാണ് .(ഇവിടെ ഹാസ്യമാണ് ഉദേശിക്കുന്നത് എന്ന് തോന്നുന്നു )



കമ്പനി ചെലവു കുറയ്ക്കാനായി ക്ലെയിമുകൾ പരമാവധി കൊടുക്കാതിരിക്കാൻ നോക്കുന്നു . ഇമ്മച്ചൻ വിടുമോ? എപ്പോൾ മുക്ത അവതരിപ്പിക്കുന്ന കാൻസർ രോഗിക്ക് മെഡി ക്ലൈം കൊടുക്കാതിരിക്കാൻ ഡോക്ടർ (നന്ദു ) നെ സ്വാധീനിച്ചു പോളിസി എടുക്കുന്നതിനു മുൻപേ ഈ രോഗം ഉണ്ടായിരുന്നു എന്ന് വരുത്തുന്നു .ഇമ്മച്ചന്റെ ഒരൊറ്റ വിരട്ടിൽ ഡോക്ടർ പേടിച്ചു ശരിയായ സർട്ടിഫിക്കറ്റ് കൊടുക്കുന്നു .നന്മ വേണമെടാ നന്മ !!!

അങ്ങനെ പോകുമ്പോൾ ലോണ്ടെ വരുന്നു സാമ്പത്തിക മാന്ദ്യം .. അതോടെ കമ്പനിയിൽ കറുത്ത കോട്ട് ഇട്ട മൂന്ന് നാല് പേർ വരുന്നു .ഇവര് ആളെ പിരിച്ചു വിടാൻ വേണ്ടി പ്രത്യേകം വരുത്തിയതാണ് പോലും . അത് പിന്നെയും കോമഡി .രാവിലെ വന്നിരുന്നു "ഇന്നാരെയാ നമ്മൾ പറഞ്ഞു വിടുന്നത് ?" എന്ന ഡയലോഗ്  അടിച്ചാണ് തുടക്കം

അല്ല ഈ സാമ്പത്തിക മാന്ദ്യം എന്നൊരു കാര്യം വരുമ്പോൾ ഇങ്ങനെ ഒക്കെ നടക്കാറില്ലേ ?

അനിയാ , കുട്ടപ്പൻ എന്ന് പേരുള്ള ഒരാൾക്ക് ഇന്ത്യൻ സൈന്യത്തിൽ ചേർന്ന്  ഭാരതത്തിലെ ഏറ്റവും മികച്ച കമാൻഡോ ആകാൻ ഒരു തടസവുമില്ല .എന്ന് വെച്ച് ഒരു സിനിമയിൽ ആ തീവ്രവാദികളെ പിടിക്കാൻ കമാൻഡോ കുട്ടപ്പന് മാത്രമേ കഴിയു എന്ന്  സൈനിക മേധാവി പറയുന്ന രംഗം ഒന്നാലോചിച്ചു നോക്കു .അത് പോലെ ആയി പോയി ഈ രംഗങ്ങളും എന്ന് മാത്രം .

അവസാനത്തെ ഒരു ക്ലൈമാക്സ്‌ ഉണ്ടനിയാ അതാണ് ശരിക്കും മാരകം . ആൾക്കാരെ  പിരിച്ചു വിടുന്ന കറുത്ത കോട്ട്  ധരിച്ച വ്യക്തികൾ പിന്നെയും വരുന്നു .ഫഹദ് ഫാസിൽ വിഷമിച്ചിരിക്കുന്നു കാരണം അങ്ങേര്ക്കും ടാർഗറ്റ്  ഉണ്ട് പോലും. അത് നെടാത്തത് കൊണ്ട് അങ്ങേരെ പിരിച്ചു വിടാനാണ് അവർ വരുന്നത് പോലും  (അത് ന്യായം ).ഇനിയാണ് ഈ സിനിമയുടെ ഞെട്ടിപ്പിക്കുന്ന ക്ലൈമാക്സ്‌. ഇമ്മിച്ചൻ കുറച്ചു മുൻപ് തനിക്കു കിട്ടിയ അമ്പതു ലക്ഷത്തിന്റെ പോളിസിയുടെ ചെക്ക്‌ എടുത്തു ഫഹദ് ഫാസിലിനു കൊടുക്കുന്നു ഇതു സാർ ക്ലോസ്  ചെയ്തോളു എന്ന് പറയുന്നു . (ഫഹദ് മാനേജർ ആണെങ്കിൽ അയാളുടെ ടാർഗറ്റ്  അയാളുടെ കീഴിൽ ജോലി ചെയ്യുന്നവരുടെ അകെ തുക ആണെന്നിരിക്കെ ഈ അമ്പതു ലക്ഷം ഇമ്മിച്ചൻ അടച്ചാലും ഫഹദ് നേരിട്ട് അടച്ചാലും ഒരു വ്യത്യാസവും ഇല്ല എന്നതാണ് സത്യം) ഈ ത്യാഗം കണ്ടതോടെ ഇമ്മിച്ചനെ തന്റെ ഹീറോ ആയി പ്രഖ്യാപിച്ചു ജീവൻ (ഫഹദ് ) നല്ലവരിൽ ഒരാളായി മാറുന്നു .പിന്നെ കമ്പനി എന്ത് പരുന്തും കാലേൽ പോയാലും തനിക്കൊനും ഇല്ല എന്ന മട്ടിൽ വാശിയോടെ അവിടെ വരുന്നവരെ സഹായിച്ചു കൊല്ലുന്നു . ഇമ്മിച്ചൻ നേരത്തെ ഉപദേശിച്ച നന്ദു ഡോക്ടർ ഒട്ടും കുറയ്ക്കാതെ സൗജന്യ കാൻസർ പരിശോധന ക്യാമ്പ് നടത്തുന്നു .അങ്ങനെ ഈ സിനിമയിലെ നല്ലവൻ ആകാൻ ബാക്കിയുള്ള സകലവരെയും നന്നാക്കി കഴിയുമ്പോൾ പഴയ ജോസഫ്‌ ചേട്ടൻ കാശുകാരനായി വന്നു പൂട്ടി പോയ സ്ഥാപനം വീണ്ടും തുറക്കുന്നു .അവിടത്തെ കിടിലൻ സെറ്റപ്പിൽ ഇമ്മിച്ച ൻ പഴയ ഓർഡർ ഫോം പോസ്റ്റ്‌ ചെയ്യുന്ന ജോലിയുമായി സന്തുഷ്ടനായി ഇരിക്കുമ്പോൾ സിനിമ തീരുന്നു.

അല്ല ഈ സിനിമയിൽ അഭിനയം ? മമ്മുട്ടിയാണോ ഫഹദ് ഫാസീലാണോ മുന്നിൽ ?

അനിയ വല്ല വിധവും ഈ ചിത്രം മുഴുവൻ സഹിച്ചിരുന്ന പാട് എനിക്കറിയാം ഫഹദ് ഫാസിലിന്റെ ഏറ്റവും മോശം ചിത്രം എന്ന് ഇതിനെ നിസംശയം വിളിക്കാം .മമ്മുട്ടി മോഹൻലാൽ  എന്നിവർക്കെതിരെ സംവിധായക തിരകഥ കൃത്തുക്കൾ  ചേർന്ന് ഗൂധലോചന നടത്തി ഒരു വിധത്തിലും അഭിനയിക്കാൻ സമ്മതിക്കാത്തത് കൊണ്ട് അവരെ കുറ്റം പറയാൻ പറ്റില്ലല്ലൊ .പാവങ്ങൾ പത്തു പതിനഞ്ചു കൊല്ലമായി അടുത്ത പടത്തിൽ എങ്കിലും ഇവന്മാരുടെ കണ്ണ് തെറ്റിയാൽ ഒന്ന്  അഭിനയിച്ചു കളയാം  എന്ന് കരുതി കാത്തിരിക്കുന്നു . മുകളില പറഞ്ഞ രണ്ടു പെര്ക്കല്ലാതെ ബാക്കി ആർക്കും വലിയ പ്രസക്തി ഒന്നുമില്ല എന്നതാണ് സത്യം . ഒരു പാട് സാദ്ധ്യതകൾ ഉള്ള ഒരു സിനിമയെയാണ് ഇങ്ങനെ നശിപ്പിച്ചത് എന്നോർക്കുമ്പോൾ സത്യത്തിൽ വിഷമം ഉണ്ട്  .

അണ്ണാ  ഒരൊറ്റ ചോദ്യം കൂടി , മനസ്സിൽ നന്മ ഉള്ളവർക്ക് മാത്രമേ ഈ ചിത്രം ആസ്വദിക്കാൻ കഴിയു എന്ന് കേൾ ക്കുന്നത് ശരിയാണോ ?

മനസ്സിനു നന്മ ആല്ല മാനസിക വളർച്ച ഇല്ലാത്തവർക്ക് ഒരു പക്ഷെ ഈ ചിത്രം ആസ്വദിക്കാൻ പറ്റിയേക്കും എന്നാണ് എനിക്ക് തോന്നിയത് . ഇതു പുതിയ ഒരു നമ്പറാണ് .ആ തട്ടത്തിൻ മറയത് ഇറങ്ങിയപ്പോൾ മറ്റോ ആണെന്ന് തോന്നുന്നു ഇതിന്റെ തുടക്കം .മനസ്സിൽ പ്രണയം ഉള്ളവർക്കെ ഈ ചിത്രം ആസ്വദിക്കാൻ പറ്റു എന്ന് പറഞ്ഞത് പോലെ .ഓരോ മാർക്കെറ്റിംഗ് വിദ്യകളെ .

ചുരുക്കത്തിൽ .....

മറ്റൊരു ബോറൻ ചിത്രം . ഇതിന്റെ കേട്ടിറങ്ങണം എങ്കിൽ ലേഡീസ് ആൻഡ്‌ ജെന്റിൽ മാൻ കാണേണ്ടി വരും എന്നാ തോന്നുന്നേ .നാശം എന്തൊക്കെ അനുഭവിച്ചാൽ ഈ ജന്മം തീരും !!!!ഇതിലും ഭേദം പഴയ ഇംഗ്ലീഷ് ഇമ്മാനുവെൽ ആയിരുന്നു (ഹോ നൊസ്റ്റൽജിയ വരുന്നെടാ ....കാറ്റാടി തണലും തണലത്തൊരു ..........)

 

21 comments:

  1. അവസാനത്തെ ഒരു ക്ലൈമാക്സ്‌ ഉണ്ടനിയാ അതാണ് ശരിക്കും മാരകം

    ഹഹഹ. ഇനി എന്തായാലും കണ്ടിട്ടുതന്നെ കാര്യം

    ReplyDelete
  2. ഈ പ്രെക്ഷകൻ ഒഴിച്ച് ബാക്കി എല്ലാവരും ഇത് വരെ നല്ല അഭിപ്രായമാണല്ലോ പറയുന്നത്

    ReplyDelete
    Replies
    1. ശരത് , അതൊക്കെ ഓരോരുത്തരുടെ നിലവാരം പോലിരിക്കും .മുകളിൽ പറഞ്ഞ കഥ,കഥാസന്ദർഭങ്ങൾ ഇവയൊന്നും ഞാൻ കൈയ്യിൽ നിന്നും ഇട്ടു എഴുതിയതതല്ല .ഇതൊക്കെ ഇഷ്ടപ്പെടുന്നവരെ ഞാൻ കുറ്റവും പറയില്ല .എനിക്ക് ഇഷ്ട്ടപ്പെട്ടില്ല അത്ര മാത്രം

      Delete
  3. താങ്കള്‍ വിളിച്ചിട്ടല്ല ഇവിടെ വന്നത്..
    തന്റെ സ്വന്തം ബ്ലോഗില്‍ എന്തു വേണേലും എഴുതാം...
    എങ്കിലും സിനിമാറിവ്യൂ എന്ന പേരില്‍ കഥയും ക്ലൈമാക്സും എഴുതിപ്പിടിപ്പിക്കുന്നത്
    തികഞ്ഞ പോക്രിത്തരമാണു...നീയൊരു പരമ(ബീപ്)(ബീപ്)യാണു പ്രേക്ഷകാ..

    ReplyDelete
    Replies
    1. കാണുന്നവനെ വടിയാക്കുന്ന ഈ ജാതി പടമിറക്കുന്നവൻ ദൈവം . ആ പടത്തിൽ ഇന്ന ഇന്ന കരനഗൽ കൊണ്ട് ഇഷ്ടപെട്ടില്ല എന്ന് ഉദാഹരണസഹിതം പറയുന്ന ഞാൻ പരമ എന്തോന്നോ അല്ലേ ?മിടുക്കൻ !! അനിയനാണ് ശരിയായ മലയാള പ്രേക്ഷകൻ . ഈ ക്ലൈമാക്സ്‌ വായിച്ചിട്ട് എഴുതിയതാണ് മോശം എന്നു തോന്നിയാൽ എനിക്കൊന്നും പറയാനില്ല . ഇത്തരം രംഗങ്ങൾ നേരിൽ ആസ്വദിക്കണം എങ്കിൽ ദയവായി ഈ ബ്ലോഗിലെ പോസ്റ്റുകൾ വായിക്കാതിരിക്കുക

      Delete
  4. ഒറ്റവാക്കില്‍ പറഞ്ഞാല്‍ വലിയ സ്ക്രീനില്‍ കാണിക്കുന്ന സീരിയല്‍ വേര്‍ഷന്‍ എന്നാണു എനിക്ക് തോന്നിയത്.....

    (ഫഹദ് മാനേജർ ആണെങ്കിൽ അയാളുടെ ടാർഗറ്റ് അയാളുടെ കീഴിൽ ജോലി ചെയ്യുന്നവരുടെ അകെ തുക ആണെന്നിരിക്കെ ഈ അമ്പതു ലക്ഷം ഇമ്മിച്ചൻ അടച്ചാലും ഫഹദ് നേരിട്ട് അടച്ചാലും ഒരു വ്യത്യാസവും ഇല്ല എന്നതാണ് സത്യം)...ഈ സംശയം എനിക്കും തോന്നിയതാണ്...ഇനിയിപ്പോള്‍ ഓരോരുത്തര്‍ക്കും വെവ്വേറെ ടാര്‍ഗറ്റ് ഉണ്ടാവുമോ....ആവോ

    ReplyDelete
  5. ലാല്‍ ജോസിന് പറ്റിയ ഒരു അബദ്ധം ആയി ഈ ചിത്രത്തെ വിശേഷിപ്പിക്കാം..ഒരു നിലവാരവും ഇല്ലാത്ത ഈ തിരക്കഥ സിനിമയാക്കിയ അങ്ങേരെ സമ്മതിക്കണം..നന്മകളാല്‍ സമ്പന്നമായ നായകനൊക്കെ പണ്ടേ രംഗം വിട്ടതാണെന്ന് അറിയാനുള്ള പടിപ്പെങ്കിലും ആയില്ലേ ഉണ്ണികളേ നിങ്ങള്‍ക്ക് ? പിന്നെ ഇമ്മാനുവല്‍ തുടക്കത്തിലേ ബിഗ്‌ ബി എന്ന ചിത്രത്തിലെ ഒരു ഡയലോഗ് എടുത്തു കാച്ചുന്നുണ്ട്..കൊച്ചി പഴയ കൊച്ചി അല്ലന്നും ,പക്ഷെ ഇമ്മാനുവല്‍ പഴയ ഇമ്മാനുവല്‍ തന്നെന്നും..അതിനു മാത്രം കിട്ടി കയ്യടി..കോള്‍മയിര്‍ കൊള്ളുന്ന രംഗം.പക്ഷെ അതല്ല രസം ,സിനിമ കണ്ട പത്തു പേരോട് ചോദിച്ചപ്പോള്‍ എട്ടുപേരും പറഞ്ഞത് ക്ലാസ്സ്‌ പടം എന്നാണു..ഇതായിരിക്കുമോ പ്രേക്ഷകര്‍ക്ക്‌ വേണ്ട ക്ലാസ്സ്‌ ചിത്രം.?ഇങ്ങനായിരിക്കുമോ ക്ലാസ്സ്‌ ചിത്രം? സ്വല്പം സിനിമാ മോഹം മനസ്സില്‍ കൊണ്ട് നടക്കുന്ന എനിക്ക് അതൊരു അടിയായിപോയി..മനസ്സില്‍ കെട്ടിപ്പടുത്തുയര്‍ത്തിയ നല്ല സിനിമയെക്കുറിച്ചുള്ള എന്റെ സങ്കല്‍പ്പങ്ങള്‍ക്ക് ഇനി എന്ത് വില.ഇങ്ങനൊക്കെ ആയിരിക്കും ഇനി ക്ലാസ്സ്‌ പടങ്ങള്‍.... :(

    ReplyDelete
  6. "അനിയ വല്ല വിധവും ഈ ചിത്രം മുഴുവൻ സഹിച്ചിരുന്ന പാട് എനിക്കറിയാം"
    "മനസ്സിനു നന്മ ആല്ല മാനസിക വളർച്ച ഇല്ലാത്തവർക്ക് ഒരു പക്ഷെ ഈ ചിത്രം ആസ്വദിക്കാൻ പറ്റിയേക്കും എന്നാണ് എനിക്ക് തോന്നിയത്"

    നമിച്ചു നമിച്ചു അണ്ണാ ....സൂപ്പർ comments.............

    ReplyDelete
  7. കേരളത്തിലെ നിലവാരമുള്ള ഒരേ ഒരു പ്രേക്ഷകൻ ആണ് നമ്മുടെ ഈ പ്രേക്ഷകൻ !!!
    "ഇതാണ് ഞങ്ങ പറഞ്ഞ പ്രേക്ഷകൻ ഇവനാണ് പ്രേക്ഷകൻ "

    ReplyDelete
  8. ippolirangunna puthu thalamura chithrangalekkal nooriratti bedhammaanu immanuel...kudumba sametham kaanaan kollaavunna oru padam...

    ReplyDelete
  9. ippozhirangunna puthu thalamura chithrangale apekshichu kaanan kollavunna chithramaanu immaanuel...kudumba sametham kandirikkavunnna oru chithram...

    ReplyDelete
    Replies
    1. Agreed. Just like jawan of vellimala, face to face etc .Right? :)

      Delete
  10. prekshaka.... nalla review. cinema ye serious aayi kanunna ningal itharam films kaanathe irunnu koode?

    ReplyDelete
  11. കിരണ്‍ , കമന്റ് വായിച്ചു ഒരു സിനിമയെ സിനിമയായി കാണാതെ അതിൽ ഒളിഞ്ഞിരിക്കുന്ന ജാതി മത സന്ദേശങ്ങൾ കണ്ടു പിടിക്കുന്ന അതിസാരത്തിന്റെ -ക്ഷമിക്കണം അതിവായനയുടെ ചൂണ്ടു പലക ആകാൻ താല്പര്യമില്ലാത്തതിനാൽ കമന്റ് പ്രസിദ്ധീകരിക്കുന്നില്ല ക്ഷമിക്കുമല്ലോ.ജോക്കർ എന്നാ ലോഹിതദാസ് ചിത്രത്തിൽ ഈ ചിത്രം പറയാൻ ശ്രമിക്കുന്ന കാര്യം എത്ര വൃത്തിയായി പറഞ്ഞിരിക്കുന്നു എന്നോർക്കുക .

    പിന്നെ ജോസഫ് ഗുജറാത്തിനു പകരം ത്രിപുരയിൽ ആണ് പോയിരുന്നത് എങ്കിൽ , (പറഞ്ഞു വരുമ്പോൾ മറ്റേ സാധനം അവിടെ അല്ലെ ഉള്ളു കച്ചവടം !!!!) ഇതൊരു മികച്ച ചിത്രം ആകുമായിരുന്നു എന്ന് എനിക്കഭിപ്രായം ഇല്ല

    ReplyDelete
  12. george,,athaayathu mammootyde driver cum make up man produce cheytha padam..aa vilayenkilum preshakanu mammootyod kaanikaarunnu :(

    ReplyDelete
  13. വെറും തട്ടിക്കൂട്ട് പടം. ലോജിക്കില്ലാത്ത സാധനം.
    (റിവ്യൂവുമായി യോജിക്കുന്നു ... പക്ഷേ കഥ മുഴുവനും ഇങ്ങനെ പറയുന്ന രീതി ദയവായി നിര്ത്തുക . നിരൂപണം എന്നാൽ മുഴുവൻ കഥയും പരയുന്നതൽല്ല. നല്ലതായാലും ചീത്തയായാലും സിനിമയോട് ചെയ്യുന്ന ദ്രോഹം ആണത് പ്രേക്ഷകാ. അടുത്ത റിവ്യൂവിൽ എങ്കിലും ഇത് നിർത്തുക. )

    ReplyDelete
  14. തീർച്ചയായും ധാരാളം കുറവുകളും പോരായ്മകളും ഉണ്ടെങ്കിലും ഈ വിഷുവിന് അശ്ലീലവും തെറിയും പേടിക്കാതെ കുടുംബസമേതം പോയിക്കാണാവുന്ന കണ്ടിരിക്കാവുന്ന ഒരു നല്ലചിത്രമാണ് ഇമ്മാനുവൽ. വലിയ പ്രതീക്ഷകൾ ഒന്നുമില്ലാതെ ചെന്നുകണ്ടതുകൊണ്ട് പടം കഴിഞ്ഞപ്പോൾ‌ പണംപോയി എന്നുതോന്നിയില്ല. എന്റെ വ്യക്തിപരമായ കാര്യമാണ് പറഞ്ഞത്. ഒരുപാട് ബൗദ്ധികമായിട്ടൊന്നും സിനിമയെ വിലയിരുത്താൻ ഞാൻ ആളല്ല.

    ReplyDelete
    Replies
    1. ഫേസ് റ്റു ഫേസ് , ജവാൻ ഓഫ് വെള്ളിമല പോലൊരു പടം എന്ന് ചുരുക്കി പറഞ്ഞാൽ പോരെ ? അതിനും ഈ വിശേഷണം ചേരും !

      Delete
  15. എന്റമ്മോ ഞാനിന്നലെ അബദ്ധത്തിൽ ആ ലേഡീസ്‌ ലാൻഡ്‌ ഗെന്റില്മെനിനു തല വെച്ച് പോയെന്റെ പ്രേക്ഷകോ!
    എന്റെ ഒരു മനസമാധാനത്തിനു അതിനെ ഒന്ന് ദയവായി കൊന്ന് കൊല വിളിക്കാമോ . പ്ളീസ്
    ജേക്കബ്

    ReplyDelete
  16. ഓഹി പ്രേക്ഷക, പടങ്ങള്‍ ഒരുപാടിറങ്ങി എന്താണ് അപ്ടൈറ്റു ഒന്നും മുറക്ക് വരുന്നില്ലാലോ....താങ്കളുടെ വികാരങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ പറ്റിയൊരു പടം ഇറങ്ങീറ്റുണ്ട് വേകം പൊയിക്കാണൂ, എന്നാലെ എനിക്കും സമാധാനമാവൂ...

    ReplyDelete
  17. Thaankalkku armaadikkaan oru padam irangiyittundallo ...ladies & gentleman. Abhinayikkunnathu Mohanlal, Meerajasmin. Padam poliyaanennaa kettathu. Thaankalkku poondu vilayaadaanulla ellaam undu padathil. onnee parayaanullooo...........Nadeshaa....Kollandaa...

    ReplyDelete