Friday, June 29, 2012

ഉസ്താദ്‌ ഹോട്ടല്‍ (Ustad Hotel )

അണ്ണാ ഒരു സംശയം .

എന്തുവാടെ ?

അല്ല അണ്ണന്‍ സ്പിരിറ്റ്‌ കണ്ടു സ്പിരിറ്റ്‌ ആയി കത്ത് എഴുതിയതാണോ അതോ തുടര്‍ന്നും കാണുമോ? അല്ല പുതിയ പടങ്ങളൊക്കെ വന്നു തുടങ്ങി ....?

അതിനു നീ ഇങ്ങനെ വന്നു തല ചൊറിയണ്ട. എന്നാ പിടിച്ചോ ആദ്യത്തെ സാധനം ഉസ്താദ്‌ ഹോട്ടല്‍ .

അത് ശരി . പടവും കണ്ടിട്ട് വന്നു ചുമ്മാ ഇരിക്കുവാ അല്ലേ? സംഗതി എങ്ങനെയുണ്ട് ന്യൂ ജനറെഷന്‍ പടം തന്നേ?

അനിയാ നീ അത് നല്ല പടമാണോ എന്ന് ചോദിക്കത്തതെന്തു?

അത് പിന്നെ ഇപ്പോളത്തെ ട്രെന്‍ഡ് എന്ന് വെച്ചാല്‍ ഈ ന്യൂ ജനറെഷന്‍ പടമല്ലേ ? അനൂപ്‌ മേനോന്‍ മുതല്‍ തുടങ്ങുന്ന താര നിര . സ്വല്‍പ്പം അവിഹിതം,ചൂടന്‍ സംസാരം,സ്ത്രീ ശാക്തീകരണം,വിവാദം ചര്‍ച്ച, ഒളിച്ചിരിക്കുന്ന സന്ദേശം,കഥാപാത്രങ്ങളുടെ ജാതി സെന്‍സസ് അതല്ലിയോ ഇപ്പോളത്തെ പടങ്ങളുടെ ഒരു നിര്‍മാണ-നിരൂപണ ലൈന്‍?

ശരി അപ്പോള്‍ നിനക്കിതൊന്നും ഇഷ്ട്ടമല്ല . പിന്നെ എന്താ ഇഷ്ട്ടം?

അത് .. പിന്നെ .. നല്ല സിനിമ .. അതില്‍ കുറഞ്ഞൊന്നും പ്രബുദ്ധനായ മലയാളി പ്രേക്ഷകന്‍ എടുക്കില്ല.പുതുമ,പിന്നെ മത നിരപരേക്ഷവും പുരോഗമനപരവും ..... (പിന്നെയും എന്തൊക്കെയോ വാക്കുകള്‍ ഉണ്ട് .തല്ക്കാലം ഓര്‍മ വരുന്നില്ല )ആയ ഒരു സന്ദേശവും ഇതൊന്നും ഇല്ലാതെ എന്തോന്ന് പടം?

അനിയാ മുന്‍പ് പറഞ്ഞിട്ടുള്ളതാണ് ഒന്ന് കൂടി ആകാം.മലയാളത്തില്‍ ഇറങ്ങുന്ന എല്ലാ സിനിമകള്‍ക്കും പുതുമ ഉണ്ടായേ പറ്റു എന്ന് വാശി പിടിച്ചാല്‍ പരമാവധി എത്ര സിനിമകള്‍ ഒരു കൊല്ലം ഇറങ്ങും എന്നാണ് നീയൊക്കെ കരുതുന്നത്?മലയാളത്തിലെ സാധാരണ പ്രേക്ഷകന് രണ്ടു മണിക്കൂര്‍ അവനെ കൊല്ലാതെ വിടണേ എന്ന ഒരൊറ്റ ആഗ്രഹമേ ഉള്ളു.പിന്നെ നീ പറഞ്ഞ നവയുഗ സിനിമകള്‍ വന്നു തുടങ്ങിയത് മുതല്‍ ആണ് മലയാള സിനിമ സുപ്പര്‍ താരങ്ങളുടെ കൈയില്‍ നിന്ന് രക്ഷപ്പെടുന്ന ലക്ഷണങ്ങള്‍ എങ്കിലും കാണിച്ചു തുടങ്ങിയത് എന്നതല്ലേ സത്യം .

അതൊക്കെ ശരി.പക്ഷെ അന്‍വര്‍ റഷീദ് എന്ന സംവിധായകനില്‍ നിന്നും നമ്മള്‍ വളരെയധികം പ്രതീക്ഷിക്കുന്നു.ഒപ്പം കോളേജ് കുമാരികളുടെ ഹരമായ ദുല്‍ക്കര്‍ സല്‍മാനും അഭിനയ ചക്രവര്‍ത്തി തിലകനും ചേരുമ്പോള്‍ ഹോ.... ആലോചിക്കാന്‍ വയ്യ.പോരാത്തതിനു തിരകഥ മഞ്ചാടിക്കുരു സംവിധാനം ചെയ്ത അഞ്ജലി മേനോനും. ഇനി ഇതൊന്നും പോരെങ്കില്‍ നിര്‍മാതാവ് ലിസ്ട്ടന്‍ സ്റ്റീഫനും ഇതു സംഗതി പൊളിച്ചടുക്കും അല്ലെ അണ്ണാ?

അനിയാ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത രാജമാണിക്യം,ചോട്ടാ മുംബൈ ,അണ്ണന്‍ തമ്പി ഇതില്‍ ഏതു പടം കണ്ടിട്ടാണ് നിനക്ക് ഇത്ര പ്രതീക്ഷ? ഓരോ പടവും തൊട്ടു മുന്‍പത്തെ പടത്തെക്കാളും നിലവാരത്തില്‍ മോശമായിരുന്നു എന്നതല്ലേ സത്യം ?

അണ്ണന്‍ അങ്ങനെ കേറി മിടുക്കനാകല്ലേ. ബ്രിഡ്ജ് എന്ന പടത്തിലൂടെ അല്ലെ ഇദേഹം കാണുന്ന പോലെ അല്ല എന്ന് തെളിയിച്ചേ. അപ്പോള്‍ ഞങ്ങള്‍ എന്തായാലും പ്രതീക്ഷിക്കും.

ശരി നടക്കട്ടെ . ഇനി കഥയിലേക്ക്‌.അബ്ദുല്‍ റസാക്ക് (സിദ്ദിക്ക് ) എന്ന പണക്കാരനായ ഗള്‍ഫ്‌ വ്യവസായിയുടെ അഞ്ചാമത്തെ മകനാണു ഫൈസി (ദുല്‍ക്കര്‍ സല്‍മാന്‍) നാലു പെണ്‍കുട്ടികള്‍ക്ക് ശേഷം ഉണ്ടായ മകന്‍ . ഇവനെയും കൂടി പ്രസവിച്ചു കഴിഞ്ഞപ്പോള്‍ ഉമ്മ തട്ടി പോയി.പിന്നെ നായകനെ ഇത്താത്തമാര്‍ നാലു പേരും ചേര്‍ന്നാണ് വളര്‍ത്തിയത്‌ (ചുമ്മാ ഒരു രസത്തിനു നാലു പേര്‍ എന്ന് പറയാം ലെനയാണ് വളര്‍ത്തല്‍ മുഴുവന്‍ (അതും മിക്കവാറും മൊബൈല്‍ ഫോണ്‍ വഴിയാണ് സംഗതി നിര്‍വഹിക്കുന്നത് ). ബാക്കിയുള്ളവര്‍ പശ്ചാത്തലത്തില്‍ ഇങ്ങനെ നിന്നോളും ).നായകന് കൊച്ചിലെ പാചകത്തിലാണ് താല്പര്യം .(ആശിക് അബു ചെയ്തു വയ്ക്കുന്ന ഓരോ ദ്രോഹങ്ങള്‍ നോക്കണേ!!!!) ഇത്തമാരൊക്കെ കെട്ടി പോയതോടെ ഏകാന്തതയുടെ വേദന സഹിക്കാന്‍ പറ്റാതെ (വേദന കൂട്ടാന്‍ റസാക്ക് വേറെ ഒന്ന് കെട്ടുകയും ചെയ്യും.ദോഷം പറയരുതല്ലോ കെട്ടി എന്ന് പറയുന്ന രംഗത്തില്‍ ഒഴികെ ഒരിടത്തും പിന്നെ അവരെ കാണിക്കുന്നു പോലും ഇല്ല !!) ഫൈസി യുറോപ്പില്‍ ഹോട്ടല്‍ മാനേജ്‌മന്റ്‌ പഠിക്കാന്‍ പോകുന്നു . പഠിച്ചു കഴിഞ്ഞു വന്നു നാട്ടില്‍ ഒരു പഞ്ച നക്ഷത്ര ഹോട്ടല്‍ ഉണ്ടാക്കി ഫൈസിയെ അവിടെ ഇരുത്തണം എന്നാണു റസാക്കിന്‍റെ ആഗ്രഹം. നക്ഷത്ര ഹോട്ടലില്‍ പാചകത്തിന് യാതൊരു സ്കോപ്പും ഇല്ലാത്തതിനാല്‍ (?) നായകന് തീരെ താല്‍പ്പര്യം ഇല്ല. യുറോപ്പില്‍ പഠിക്കാന്‍ പോകുന്ന നായകന്‍ അവിടെ ഒരു മദാമ്മയുമായി ലൈന്‍ ആകുന്നു . പുരോഗമന വാദികളായ വീട്ടുകാര്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കും എന്ന് ഉറപ്പുള്ളതിനാല്‍ ചൂടോടെ സംഗതി ഇത്താത്തമാരെ അറിയിക്കുന്നു.അനിയന്‍റെ ഓരോ ഇഷ്ട്ടവും അറിയുന്ന ഇത്തമാര്‍ അപ്പോള്‍ തന്നെ പയ്യനെ നാട്ടില്‍ എത്തിച്ചു പെണ്ണ് കാണിക്കാന്‍ കൊണ്ട് പോകുന്നു . ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ പെണ്ണ് കാണാന്‍ എത്തുന്ന നായകന് കാണാന്‍ ഇരുന്നു കൊടുക്കുന്നത് നിത്യ മേനോന്‍ അവതരിപ്പിക്കുന്ന തികച്ചും റിയലിസ്റ്റിക്ക് ആയ ഷഫ്ന ആണ് .പെണ്ണ് കാണല്‍ ചടങ്ങില്‍ സംസാരിച്ചു തുടങ്ങിയാല്‍ നമുക്ക് ആദ്യം ഇവരാണോ ഫൈസിയാണോ വിദേശത്ത് നിന്ന് വന്നത് എന്ന് സംശയം തോന്നും. (അങ്ങനെ വല്ല മണ്ടന്മാരും ചിന്തിച്ചാല്‍ സമാധാനിക്കാന്‍ കൊച്ചു ബംഗലൂരില്‍ interiar ഡിസൈന്‍ പഠിക്കാന്‍ പോയ കാര്യം പറയുന്നുണ്ട് ).നമ്മുടെ നായകന്‍റെ രണ്ടാനമ്മയുടെ കാര്യം പറഞ്ഞത് പോലെയാണ് കുട്ടിയുടെ മൊത്തം കുടുംബവും പിന്നെ കാണിക്കുക്കയെ ഇല്ല.എന്ന് കരുതി കുട്ടി മോശക്കാരി ഒന്നുമല്ല രാത്രി മതില് ചാടി ഗാനമേള സംഘത്തോടൊപ്പം (മ്യൂസിക്‌ ബാന്‍ഡ് പേര് കല്ലുമ്മേക്കായ) ആടി പാടി, അവരുടെ മദ്യ പാര്‍ട്ടിയില്‍ കൂടി (എന്ന് കരുതി നായകനും നായികയും മദ്യപിക്കില്ല . പരിഷ്കാരം അത്രയൊക്കെ മതി അല്ല പിന്നെ !!!) ബാക്കി സമയം ബുര്‍ക്കയും ഇട്ടു നടക്കുകയാണ് ഇവരുടെ ഒരു ലൈന്‍ . (ഇവരുടെ വീട്ടില്‍ ആര്‍ക്കും ലോകവുമായി ഒരു ബന്ധവും ഇല്ലാത്തത് കൊണ്ട് ഇതൊന്നും ആര്‍ക്കും അറിയില്ല) ഇത്തരം ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ ഒക്കെ നമുക്ക് പിന്നെയാണ് മനസിലാകുന്നത്. പെണ്ണ് കാണല്‍ സമയത്ത് താന്‍ ഷെഫ് ആകാനാണ് പഠിച്ചത് എന്ന് വെളിപ്പെടുത്തുന്നതോടെ കൊച്ചു,നായകനോട് പോയി പണി നോക്കാന്‍ പറയുന്നു. റസാക്ക് കുപിതനായി അറബി മുതലാളി മാര്‍ ചെയുന്ന പോലെ നായകന്‍റെ പാസ്‌പോര്‍ട്ട്‌ പിടിച്ചെടുക്കുന്നു.നായകന്‍ പിണങ്ങി വീട്ടില്‍ നിന്ന് ഇറങ്ങുന്നു .ഇനിയാണ് ......

മനസിലായി ഇടവേള അല്ലെ ?

ഒന്ന് പോടെ ഇതാണ് പശ്ചാത്തലം.പിടിച്ചതിലും വലുതാണ് അളയില്‍ ഉള്ളത് എന്ന പോലെയാണ് ബാക്കി . നായകന്‍ പിണങ്ങി പോകുന്നത് ഉപ്പുപ്പ ആയ കരീം (തിലകന്‍)ന്‍റെ അടുത്തേക്കാണ്‌.അദേഹം അദേഹം ഭാരതം മുഴുവന്‍ സഞ്ചരിക്കുകയും ഒപ്പം വര്‍ഷങ്ങളായി നാട്ടില്‍ ഒരു ഹോട്ടല്‍ (അതാണ് ഉസ്താദ്‌ ഹോട്ടല്‍) നടത്തുകയുമാണ്.കുട്ടികാലത്ത് അച്ഛന്റെ സ്നേഹം കിട്ടാത്തത് (അങ്ങേരു ഭാരത പര്യടനത്തില്‍ ആയിരുന്നല്ലോ) കൊണ്ട് റസാക്ക് ഡാഡിയുമായി ഉടക്കിലാണ്.ഉസ്താദ് ഹോട്ടലില്‍ എത്തുന്ന നായകന്‍ പിന്നെ സസന്തോഷം കീറപ്പായില്‍ കിടക്കുന്നു,ഹോട്ടലിലെ എച്ചില്‍ എടുക്കുന്നു,സാധനങ്ങള്‍ ചുമന്നു കൊണ്ടുവരുന്നു,രാത്രി മുഴുവന്‍ ഉറക്കം ഒഴിച്ച് പൊറോട്ട അടിക്കാന്‍ പഠിക്കുന്നു അങ്ങനെ ഉല്ലാസകരമായി ജീവിക്കുന്നു.ഇത്ര സുഖം ശരിയാവില്ല എന്ന് മനസിലാക്കി കരീം ഫൈസിയെ അടുത്തുള്ള പഞ്ച നക്ഷത്ര ഹോട്ടലില്‍ ഷെഫ് ആക്കുന്നു.ആ ഹോട്ടലില്‍ ആണെങ്കില്‍ ബിരിയാണി ഉണ്ടാക്കിച്ചു വാങ്ങുന്നത് ഉസ്താദ് ഹോട്ടലില്‍ നിന്നാണ്.(രഹസ്യം!!!) ഇതിനിടെ നായികയുടെ രാത്രിയുള്ള റോക്ക് ഷോ,അത് കഴിഞ്ഞു നായകന്‍ രാത്രി വീട്ടില്‍ കൊണ്ടാക്കാന്‍ പോകുമ്പോള്‍ വണ്ടി ബ്രേക്ക്‌ ഡൌണ്‍ ആയിട്ടു ലിഫ്റ്റ്‌ കിട്ടാതെ അവസാനം നായികയും ബുര്‍ക്കയിട്ട നായകനും ലോറിയില്‍ ലിഫ്റ്റ്‌ ചോദിച്ചു കയറുമ്പോള്‍ ഡ്രൈവര്‍ ദുഷ്ട്ടന്‍ സല്‍മാനെ പെണ്ണാണെന്ന് കരുതി തോണ്ടുകയും തടവുകയും ഒക്കെ ചെയ്യുന്ന അതീവ രസകരമായ രംഗങ്ങള്‍ ഉണ്ട് (ഇതെങ്ങാനും ആ സുരാജോ/ ദിലീപോ ചെയ്തിരുന്നേല്‍ ഇവിടെ എന്തായിരുന്നു പുകില് ???)

ഇതിനിടെ നായകന്‍ ജോലി ചെയുന്ന ഹോട്ടലില്‍ പ്രതിശ്രുത വരനുമൊത്തു നായിക ഭക്ഷണം കഴിക്കാന്‍ വരുമ്പോള്‍ വരന്‍ (ജിഷ്ണു) ഓര്‍ഡര്‍ ചെയ്ത സാധനമല്ല കിട്ടിയത് എന്ന് പറഞ്ഞു നായകനോട് ചൂടാകുന്നു.ഫൈസി കുറച്ചു നേരമൊക്കെ ഈ സാധനം ഇങ്ങനെ കഴിക്കുനതാണ് നല്ലത് എന്ന് വാദിച്ചു നോക്കുമെങ്കിലും അവസാനം ഭീകരമായ ഭാവഭിനയത്തോടെ അങ്ങേരു പറഞ്ഞ സാധനം ഉണ്ടാക്കി കൊടുക്കുന്നു . ഇത്ര വൃത്തികെട്ടവനാണ് തന്‍റെ പ്രതിശ്രുതവരന്‍ (കാശു കൊടുക്കുന്നവന്‍ അവനു വേണ്ട സാധനമല്ല കിട്ടുന്നതെങ്കില്‍ മിണ്ടാതെ ഇരുന്നു കഴിച്ചോണം.ഉണ്ടാക്കുന്നത് ചാലു മോനാണ് എന്നറിയാനുള്ള മിനിമം കോമണ്‍ സെന്‍സ് എങ്കിലും ഇല്ലാത്ത ശവം) എന്നറിയുന്നതോടെ കൊച്ചു അവനെ കളഞ്ഞിട്ടു ഫൈസിയുമായി അടുക്കുന്നു (ആരു ചോദിയ്ക്കാന്‍ ??).

ഇനിയങ്ങോട്ട് കഥ ഭീകരമായ വഴിത്തിരിവുകളിലൂടെ കടന്നു പോകും.ഉസ്താദ് ഹോട്ടല്‍ പിടിച്ചെടുക്കാന്‍ ഉള്ള അടുത്തുള്ള വലിയ ഹോട്ടല്‍കാരുടെ നിഗൂഡ തന്ത്രങ്ങള്‍.ഹോട്ടല്‍ തല്കാലത്തേക്ക് പൂട്ടുന്ന കരള്‍ അലിയിപ്പിക്കുന്ന രംഗങ്ങള്‍ , തിലകന്‍ എന്തിനു മാസം തോറും മധുരയിലേക്ക് പണമയക്കുന്നു (ആ ഭാഗം ഒക്കെ വരുമ്പോള്‍ കുറഞ്ഞത്‌ 2 തൂവാല എങ്കിലും വേണ്ടി വരും.പറഞ്ഞില്ല എന്ന് വേണ്ട) എന്നിങ്ങനെയുള്ള സംഗതികള്‍ കണ്ടു കാണികള്‍ക്ക് ആനന്ദിക്കാം. ഇതിനിടെ നായകന് ഫ്രാന്‍സില്‍ ഷെഫ് ആയി ജോലി കിട്ടുന്നു.പക്ഷെ പാസ്പോര്‍ട്ട്‌ അറബി മുതലാളിയുടെ (റസാക്ക്) കയ്യില്‍ ആയതിനാല്‍ ഒരു രക്ഷയും ഇല്ല.ദൈവാനുഗ്രഹം എന്ന് പറയട്ടെ റസാക്ക് വന്നു നിന്‍റെ പാസ്പോര്‍ട്ട്‌ തിരിച്ചു തരാന്‍ അന്‍വര്‍ റഷീദ് പറഞ്ഞു എന്ന ഭാവത്തില്‍ സംഗതി തിരിച്ചു കൊടുക്കുന്നു.ഹോട്ടല്‍ പൂട്ടിയ വാക്കിന് തിലകന്‍ വീണ്ടും ദേശാടനത്തിനു ഇറങ്ങുന്നു.ഇതിനകം മാനുഷിക മൂല്യങ്ങള്‍ തിരിച്ചറിഞ്ഞ നായകന്‍ പോകുമോ അതോ അനാഥമായ ഉസ്താദ്‌ ഹോട്ടല്‍ ഏറ്റെടുത്തു നടത്തുമോ എന്ന് പടം കണ്ടു നിങ്ങള്‍ അറിഞ്ഞാല്‍ മതി .

ഡാ .... എഴുനെല്‍ക്കെടാ ... കഴിഞ്ഞു

ഏ .. ആരു കഴിഞ്ഞു എന്നാ.. ഞാനൊന്നു മയങ്ങി പോയി . അപ്പോള്‍ യുറോപ്പില്‍ നിന്നും നായകന്‍ പെണ്ണ് കാണാന്‍ വന്നിട്ട് ......

എഴുനേറ്റു പോടാ അവിടുന്ന് .. നിന്നോടൊക്കെ കഥപറയുന്ന എന്നേ പറഞ്ഞാല്‍ മതി ....

അല്ല അണ്ണാ ഈ പടത്തെ പറ്റി.

എനിക്ക് തോന്നിയത് പടത്തിനോ അനന്തമായി പോകുന്ന കഥയ്ക്കോ അടിസ്ഥാനപരമായി ഒരു ഫോക്കസും ഇല്ല ഇതു ഉപ്പുപ്പയും കൊച്ചു മോനും ആയുള്ള ബന്ധത്തിന്റെ കഥയാണോ അതോ ഉപ്പുപ്പയും ഹോട്ടലും ആയുള്ള ബന്ധത്തിന്റെ കഥയാണോ അതോ നായികയും നായകനും ആയുള്ള ബന്ധത്തിന്റെ കഥയാണോ ഇനി ഇതൊന്നുമല്ല സ്വദേശ് എന്ന ഷാരൂഖ്‌ ഖാന്‍ ചിത്രത്തിന്‍റെ മലയാളമാണോ ഉദേശിച്ചത്‌ എന്ന് ചോദിച്ചാല്‍ ഉത്തരമില്ല.പല ത്രെഡ്കള്‍‍ ഉള്ള ഒരു കഥയാണ് എന്ന് എന്നാണെങ്കില്‍ ഐ വി ശശിയെ പോലുള്ളവര്‍ വൃത്തിയായി പറഞ്ഞിരുന്ന ആ രീതി ചെയാനുള്ള കയ്യടക്കം അന്‍വര്‍ റഷീദ്നും അഞ്ജലി മേനോനും ഇല്ല എന്ന് പറയേണ്ടി വരും (അഞ്ജലി മേനോന്‍ പ്രസവതിനിടയില്‍ ആണ് ഇതിന്‍റെ തിരകഥ എഴുതിയത് എന്ന് വായിച്ചു കണ്ടു .ചുമ്മാതാണോ പണ്ടുള്ളവര്‍ പറയുന്നേ ഒരു പണി ചെയുമ്പോള്‍ അത് ചെയ്യണം എന്ന് !!!) രണ്ടാം പകുതി പകുതിയാകുമ്പോള്‍ നമുക്ക് ഒന്നാം പകുതിയേ കുറിച്ച് സഹിക്കാം എന്നൊരു അഭിപ്രായം തോന്നാം.പിന്നെ പാട്ടുകള്‍ . അത് കൊണ്ട് തിരുകിയിരിക്കുന്ന സ്ഥലങ്ങള്‍ ഉഗ്രന്‍ ആയതു കൊണ്ടാകണം ആസ്വാദ്യകരമായി തോന്നിയില്ല .കേള്‍ക്കുക മാത്രം ചെയ്താല്‍ ചിലപ്പോള്‍ നന്നായി തോന്നിയേക്കാം .

അതൊക്കെ വിട്ടേ അഭിനയം ? അത് പറഞ്ഞേ

ഡേ .. നിന്‍റെ ഈ ചോദ്യം ആ സല്‍മാന്‍ ഖാനെ പറ്റിയല്ലേ . അനിയാ ഈ റോള്‍ ആരു ചെയ്താലും വലിയ വ്യത്യാസം ഒന്നും വരാനില്ല.(ആകെയുള്ള വ്യത്യാസം അവന്‍മാരുടെ അച്ഛന്‍റെ ആരാധകര്‍ ആദ്യ ദിവസം കൂട്ടമായി വന്നു അകത്തു കേറി ജയ് വിളിക്കില്ല എന്ന് മാത്രമേ ഉള്ളു ) മമ്മൂട്ടി തന്നെ ആദ്യ അന്‍പതോളം പടം കഴിഞ്ഞന്ന് അഭിനയിക്കാന്‍ പഠിച്ചത് (അഹിംസ എന്നാ ചിത്രത്തിന് സഹനടനുള്ള അവാര്‍ഡ്‌ കിട്ടി എന്നത് സത്യം.ബാലന്‍ കെ നായര്‍ ഈ നാട് എന്നാ ചിത്രത്തില്‍ ഉജ്വലമാക്കിയ വേഷം വൃത്തികേടായി അവതരിപ്പിക്കുക എന്നതല്ലാതെ അദേഹം അഹിംസ എന്ന ചിത്രത്തില്‍ എന്താണ് ചെയ്തത് എന്ന് ഇന്നും എനിക്ക് അജ്ഞാതം) അപ്പോള്‍ ചാലു മോന്‍ അഭിനയിക്കാന്‍ പഠിച്ചു കഴിയുമ്പോള്‍ നമ്മളൊക്കെ എത്ര സിനിമ സഹിക്കേണ്ടി വരുമോ ആവൊ? ഈ ചിത്രത്തില്‍ അദേഹം ഗുണവും ഇല്ല ദോഷവും ഇല്ല എന്ന അവസ്ഥയിലാണ് (ജിഷ്ണു വരുന്ന രംഗത്തെ ഭാവഭിനയ്തോടെയുള്ള പാചകം പോലുള്ളവ ഞാന്‍ വിട്ടു ).തിലകന്‍ നിന്ന് കൊണ്ട് പ്രവേശിക്കുന്ന തോന്നല്‍ ഉളവാക്കുന്നില്ല എന്നതാണ് എടുത്തു പറയേണ്ട ഒരു കാര്യം . തിലകനെ വെച്ച് സിനിമ എടുക്കുന്നവര്‍ ഇതു ശ്രദ്ധിക്കാവുന്നതാണ് . നിത്യ മേനോന്‍ സ്വന്തമയാണോ ഡബ്ബിംഗ് എന്നറിയില്ല കടിച്ചു പൊട്ടിക്കുന്ന പോലുള്ള സംഭാഷണം ഒഴിവാക്കിയാല്‍ കൊള്ളാം.അഞ്ജലി മേനോന്‍ നിരാശപ്പെടുത്തി (മഞ്ചാടിക്കുരു എന്ന ചിത്രം വളരെ ഇഷ്ട്ടപെട്ടു . എഴുതാന്‍ സാധിക്കാത്തതില്‍ കുറ്റബോധം ഉണ്ട് ). അന്‍വര്‍ റഷീദ് നന്നാകാന്‍ നോക്ക്.... (കടപ്പാട് സ്വാഗതം(ചിത്രം), ജഗതി )

ചുരുക്കമാ ശോന്നാ

വപ്പച്ചി - 8 , മോന്‍ -2

ഓഫ്‌ : പടം കഴിഞ്ഞപ്പോള്‍ ശ്രീനിയുടെ കമന്റ്‌ .ചുമ്മാതല്ല ഇവനെ എന്‍റെ മകനായി കാണരുത് എന്ന് ആദ്യമേ മമ്മൂട്ടി പറഞ്ഞെ. ആവശ്യത്തിനു ചീത്തപ്പേര് അങ്ങേര്‍ ആരുടെയും ഔദാര്യം ഇല്ലാതെ അധ്വാനിച്ചു ഉണ്ടാക്കുന്നുണ്ട് .ഇനി ഇവന്‍ ഉണ്ടാക്കി കൊണ്ട് വന്നിട്ട് വേണം അങ്ങേര്‍ക്കു ......

18 comments:

 1. ' 'ഉസ്താദ്‌ ഹോട്ടല്‍ ' സിനിമ കണ്ടു.വളെരെ നല്ല സിനിമ . തിലകന്റെ അഭിനയം വളരെ നന്നായിട്ടുണ്ട് .കഥയും വളരെ നന്നായിട്ടുണ്ട് .ധുല്‍ക്കറും നല്ല അഭിനയം കാഴ്ചവച്ചു .നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത് .അല്ലാതെ ഫാന്‍സിന്റെ പേരില്‍ നല്ല സിനിമകളെ കുറ്റം പറയുകയല്ല വേണ്ടത്. ഒരു സാധാരണ പ്രേക്ഷകനെന്ന പേരില്‍ ഞാന്‍ പറയുന്നു ,'ഉസ്താദ്‌ ഹോട്ടല്‍ ' വളെരെ നല്ല സിനിമയാണ്..

  ReplyDelete
 2. അഭിനയത്തെ കുറിച്ചുള്ള അഭിപ്രായം ആളുകള്‍ക്ക് അനുസരിച്ച് മാറാം .പക്ഷെ ഈ ചിത്രത്തിന്റെ കഥയെ പറ്റിയും മറ്റും പറഞ്ഞത് സത്യം തന്നെയല്ലേ ജീവന്‍ ?

  ReplyDelete
 3. ക്രിസ്റ്റിJune 30, 2012 at 10:54 PM

  എനിക്ക് സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് നിത്യാ മേനോന്റെ കഥാപാത്രമാണ് .കഥാപാത്രത്തിന് പ്രത്യേകതകള്‍ പലതാണ് .
  1.ബുര്‍ഖ ഇട്ട് മതിലു ചാടി റോക്ക് ഷോയിലെ ഡാന്‍സ്,
  2.ആദ്യ കൂടിക്കാഴച്ചയില്‍ നിക്കര്‍ സല്‍മാനോട്‌ മ്മള് ബംഗ്ലൂര് പോയി പൊരേടെ ചൊമരിന് കളറടിക്കണ പണി പഠിച്ചിക്കണ് .ഇങ്ങളെ കെട്ടിയാല്‍ ഇങ്ങടെ വാപ്പ തൊടങ്ങണ ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ പെയിന്റു കോണ്‍ട്രാക്ക്റ്റ് മ്മക്ക് തരൂലേ ? എന്ന് ചോദിക്കണ കൊച്ച് ചെറുക്കന്‍ യുകെയില്‍ പോയി പെറോട്ട അടിക്കുക എന്ന സ്വപ്നം കണ്ടു നടക്കുന്നവനാണ് എന്ന് അറിയുമ്പോള്‍ കൂളായിട്ട് അവനെ തള്ളി പറയുന്നു
  3. ഓര്‍ഡര്‍ ചെയ്ത സാധനം മര്യാദക്ക് കിട്ടാത്തത് എന്താണ് എന്ന് ഹോട്ടലില്‍ വെച്ച് നിക്കറിനോട് ചോദിക്കുന്ന ജിഷ്ണുവിനെ നിക്കര്‍ സാര്‍ ഈ ഐറ്റം ഇങ്ങെയാണ് കഴിക്കേണ്ടത്‌ എന്ന് ഉത്ബോധിപ്പിക്കുന്നു . ജിഷ്ണു തന്തക്ക് വിളിക്കുമ്പോ അതെ സാധനം എടുത്തോണ്ട് പോയി അതില്‍ ഒരു അര മണികൂര്‍ പണിഞ്ഞിട്ടു തിരികെ കൊണ്ട് വരുന്നു (പ്രേക്ഷകന്‍ പറഞ്ഞത്‌ പോലെ ഈ അരമണികൂര്‍ പാചകത്തിന്റെ ഇടയില്‍ നിക്കറിന്റെ ഇമോഷണല്‍ കോണ്‍സ്റ്റിപേഷന്‍ കാഴ്ചകള്‍ നമുക്ക് ഫ്രീ ). നിത്യാ മേനോന്റെ കണ്ണില്‍ കാശ് മുടക്കി വാങ്ങുമ്പോള്‍ മെനുവില്‍ പറഞ്ഞ സാധനം തന്നെ കിട്ടണം എന്ന് പറയുന്ന ജിഷ്ണു മോശക്കാരന്‍ . എന്തോ ഒന്ന് കാണിച്ചു ഇത് തന്നെയാണ് നിങ്ങള്‍ ചോദിച്ച സാധനം എന്ന് പറഞ്ഞു ജിഷ്ണുവിനെ പറ്റിക്കാന്‍ നോക്കുന്ന(അല്ലെങ്കില്‍ പിന്നെ അതെ സാധനത്തില്‍ അര മണികൂര്‍ പാചക കല കാണിക്കേണ്ട ആവശ്യം ഉണ്ടോ ?) നിക്കര്‍ പാവം. ജിഷ്ണു ഔട്ട്‌ നിക്കര്‍ ഇന്‍ . പോരാത്തതിന് പെണ്ണ് കാണാന്‍ വന്നപ്പോള്‍ (അതോ നിശ്ചയത്തിനോ ) ജിഷ്ണുവിന്റെ വീട്ടുകാര്‍ കൊടുത്ത വളകള്‍ നിക്കറിന്റെ ഉപ്പുപ്പാന്റെ ഹോട്ടല്‍ പുതുക്കി പണിയാന്‍ പെണ്ണ് കൂളായി ഊരി കൊടുക്കുകയും ചെയും . ഒരു നാലഞ്ചു ചെറുക്കന്‍മാരെ കൂടി പെണ്ണ് കാണാന്‍ വരാന്‍ സമ്മതിച്ചിരുന്നെങ്കില്‍ കുട്ടി നിക്കറിന് പുതിയ ഒരു ഹോട്ടല്‍ പണിയാനുള്ള വക തന്നെ ഒപ്പിച്ച് കൊടുത്തേനെ

  അഞ്ജലി മേനോന്‍ എന്ന സ്ത്രീ സൃഷ്ടിച്ച കഥാപാത്രം ആയതു കൊണ്ടാകും നായികയ്ക്ക് ഈ വ്യത്യസ്ത മാനങ്ങള്‍ വന്നത്. എന്തായാലും ഞാന്‍ ഇതുപോലെ ഒരു പെണ്ണിനെ കണ്ടു പിടിച്ചു പ്രേമിക്കാന്‍ തീരുമാനിച്ചു .മിനിമം അവളുടെ നാല് പെണ്ണുകാണല്‍ കഴിയുമ്പോള്‍ നമ്മുടെ കയ്യില്‍ വളകള്‍ എത്ര വരും ? ആര്‍ക്കെങ്കിലും അഞ്ജലി മേനോന്റെ ഫോണ്‍ നമ്പര്‍ അറിയാമോ ? ഇത്തരത്തിലുള്ള കുട്ടികളെ മൂപ്പത്തിക്ക് മിക്കവാറും നല്ല പരിചയം കാണും . അതൊന്നു ചോദിക്കാനാ

  ReplyDelete
 4. ഇതൊരു നല്ല സിനിമയാണ്...

  ReplyDelete
 5. അനിയാ,ടോണി അത് ഫൌള്‍. അനിയന് പടം ഇഷ്ട്ടപെട്ടു എങ്കില്‍ എനിക്ക് സന്തോഷം മാത്രമേ ഉള്ളു .അധ്വാനിച്ചു ഉണ്ടാക്കിയ കാശു മുതലായല്ലോ. പക്ഷെ അത് കൊണ്ട് എനിക്കും മുതലായതായി കരുതിക്കോണം എന്ന് പറയുന്നത് കഷ്ട്ടമല്ലേ

  ReplyDelete
 6. Welcome back brother. ഒരു പരിധി വരെ താങ്കളുടെ റിവ്യൂവിനോട് യോജിക്കുന്നു. ഇ പറഞ്ഞത് പോലെ ഒരു നല്ല മെസ്സേജ് കൊടുക്കാന്‍ വേണ്ടി അതിലേക്കു ബലം പിടിച്ചു എത്തിച്ച പോലെയാണ് എനിക്കും തോന്നിയത്. യുക്തിക്ക് നിരക്കാത്ത കുറെ സംഭവങ്ങള്‍ - ഈ പടത്തിന്റെ മാറ്റു കുറയ്ക്കുന്നു. ഈ പറയത്തക്ക പൊക്കാന്‍ മാത്രം ഉള്ള സിനിമയൊന്നും ഇല്ല.
  my rating 5.5/10 :)

  ReplyDelete
 7. പടം കണ്ടില്ല,പക്ഷേ എഴുത്തിന്റെ ശൈലി ഇഷ്ടപ്പെട്ടു..
  ലേത് സിനിമയുടെ കഥയും നമുക്ക് ഈ രീതിയിൽ പറയാനാവും, കാണുമ്പോളേ വ്യത്യാസം മനസ്സിലാകൂ.

  ReplyDelete
 8. ningal vythyasthamaya oru manasinte udamayaanu

  ReplyDelete
 9. ഉസ്താദ്‌ ഹോട്ടലിനെ പറ്റി വഴിയില്‍ കേട്ട ഒരു സംഭാഷണം (സംഗതി എനിക്കിഷ്ട്ടപ്പെട്ടു .നല്ല നിരീക്ഷണം )

  ഒന്നാമന്‍ : എടേ ഈ ഉസ്താദ് ഹോട്ടല്‍ അവസാനിക്കുനത് എങ്ങനെയാണു ?
  രണ്ടാമന്‍ : നായകന്‍ ഉസ്താദ് ഹോട്ടല്‍ പോഷ് ആയി ഇറക്കുന്നു,നായികയെയും കെട്ടി സുഖമായി ജീവിക്കുന്നു
  ഒന്നാമന്‍ : ഇതല്ലേ അവനോടു തുടക്കത്തില്‍ വാപ്പ പറഞ്ഞത്? മോനെ നിനക്ക് ഞാന്‍ നല്ലൊരു ഹോട്ടല്‍ കെട്ടിത്തരാം (അല്ലാതെ തുണിക്കട ഇട്ടു തരാം എന്നല്ലലോ) നീ അതും നോക്കി ഈ പെണ്ണിനേയും (നായിക) കെട്ടി ജീവിച്ചോ ennu തന്നെ അല്ലെ ?അവസാനം വള്ളി പുള്ളി വിടാതെ നായകന്‍ ചെയ്യുന്നതും അത് തന്നെ.(ക്രെഡിറ്റ്‌ മുഴുവനും തിലകനും) പിന്നെ എന്താ ഇവിടെ പ്രശ്നം ? എന്തിനായിരുന്നു ഈ രണ്ടു മണികൂര്‍ ബഹളം ?
  രണ്ടാമന്‍ : ആ .....
  സത്യത്തില്‍ ഇതാണ് സാധാരണക്കാരന്‍റെ നിരീക്ഷണം !!!!! പിള്ളേര്‍ക്ക് ഒരു ചായ മേടിച്ചു കൊടുക്കാന്‍ തോന്നി

  ReplyDelete
  Replies
  1. യൂണിവേര്‍സല്‍ അനോണിAugust 10, 2012 at 9:46 PM

   അത് കലക്കി !

   Delete
 10. thudakkavum odukkavum mathramallallo kadha ... ippo thante karyam eduthal ..ellarem pole thaanum jenichu .. thaanum chaavum ... athinidayile ee valanna manassum ... aa chetta varthanavum okke alle thante kadha vythyasthavum sundaravum akkunne

  ReplyDelete
  Replies
  1. അനന്തരം അങ്ങനെ പറഞ്ഞു അവര്‍ ആശ്വസിച്ചു ...........

   Delete
 11. naaa i liked the movie ... enikku kadayum kada eduttirikkunna reetiyum ishtapettu .. vattayi poya aa pattozichu ... bakki olladum ishtapettu .. ushiran background scorum ...
  prekshaka ...vannu vannu bhavaanu ippol oru padavum enjoy cheyyaan pattade aayittundu ...
  (enikku vattano ado naattukarkku mothom vattano enna line)
  onnu maatti chindikku chullaa.
  prejudist mind set odeyaano padom kanan pokaru...

  ReplyDelete
  Replies
  1. ഈ ചിത്രം ഇഷ്ടപ്പെട്ട സഹോദരാ, ഒരൊറ്റ ചോദ്യം . ഈ ചിത്രത്തിന്റെ അവസാനം എന്താണ് നായകന്‍ ഉസ്താദ്‌ ഹോട്ടല്‍ പോഷ് ആക്കി ഒരു ഫൈവ് സ്റ്റാര്‍ നിലവാരത്തില്‍ തുറന്നു നടത്തുന്നു . നായികയെ കെട്ടുന്നു . ഇതു തന്നെ അല്ലെ അവന്റെ വാപ്പ ആദ്യം ചെയ്യാന്‍ പറഞ്ഞതു ? അതങ്ങ് ചെയ്താല്‍ പോരായിരുന്നോ ? അപ്പോള്‍ ഇതിനിടയില്‍ ഒരു രണ്ടു മണികൂറോളം നടത്തിയ സര്‍ക്കസ് എന്തിനായിരുന്നു ? അവന്‍ എന്ത് പഠിച്ചു എന്നാ പറയുന്നേ ? ഏതോ കല്യാണത്തിന് ബിരിയാണി വൈക്കന്‍ പോയപ്പോള്‍ അവിടെ കണ്ട കല്യാണ പെണ്ണിനേയും അടിച്ചോണ്ട് പോയ തിലകന്റെ ദിവ്യ പ്രേമം , യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ വളരുന്ന നായികയുടെ രാത്രി മതില് ചാട്ടം , ട്രൂപില്‍ പാട്ട്, മദ്യ പാനികളായ മറ്റു പാട്ടുകരോടൊപ്പം സമയം ചെലവഴിക്കുക തുടങ്ങിയ പരിപാടികള്‍ (ഇത്ര ആധുനികയായ നായിക നായകന് പാചകം ആണ് താല്പര്യം എന്ന് പറഞ്ഞാല്‍ കെട്ടാന്‍ പറ്റില്ല എന്ന് പറഞ്ഞു കളയും!!!) , ചോദിച്ച സാധനം തരാത്തതിന് പ്രതികരിക്കുന്ന അഹങ്കാരിയായ നായികയുടെ പ്രതിശ്രുത വരന്‍ ..ഇങ്ങനെ പറഞ്ഞു പോയാല്‍ തീരില്ല . എന്തോ അനിയന്‍ പറഞ്ഞത് പോലെ വട്ടായി പോയത് കൊണ്ടാകണം എനിക്കിതൊന്നും പിടിക്കുന്നില്ല .കഷമിച്ചു കള അനിയാ

   Delete
 12. ഉത്തരം സിമ്പിള്‍,.. "ചത്ത്‌ പോയ പയ്യന്റെ ഹൃദയം ഒരു ഹെലി കോപ്ട്ടരിലോ മറ്റോ കൊണ്ട് പോയാല്‍ പോരെ എന്നൊരു ചോദ്യം ചോദിച്ചാല്‍ ട്രാഫിക്‌ എന്ന സിനിമ ഇല്ല..
  അതുപോലെ ബാപ്പ പറഞ്ഞത് തുടക്കത്തിലേ അവന്‍ അനുസരിച്ചാല്‍ ഉസ്താദ്‌ ഹോട്ടല്‍ എന്ന സിനിമയും ഉണ്ടാകൂല ...അത്രയേ ഉള്ളൂ...

  ReplyDelete
  Replies
  1. ശരി അപ്പോള്‍ വാപ്പ പറഞ്ഞതാണ്‌ ശരി എന്ന് അവന്‍ മനസിലാക്കുന്നതാണോ ആ സിനിമ? എന്നാല്‍ പിന്നെ സിദ്ദിക് അവസാനം നിര കണ്ണുകളോടെ മാപ്പും പറഞ്ഞു പാസ്പോര്‍ട്ട്‌ കൊണ്ട് കൊടുക്കുന്നത് എന്തിനാ ?

   അതൊക്കെ ഇരിക്കട്ടെ . ഈ പോസ്റ്റില്‍ പറഞ്ഞ ഇതു കാര്യത്തോടാണ് സാദിക്കിന് അഭിപ്രായവ്യത്യാസം .ഇഷ്ടവും ഇഷ്ടകേടും അവിടെ നില്കട്ടെ

   Delete
 13. പടം എഴുതി തീരാറായി, അപ്പോഴാ സാമൂഹിക പ്രതിബദ്ധത, സന്ദേശം ഒന്നും ഇല്ലാന്നു ഓര്‍ത്തത്‌, ഓക്കേ വണ്ടി വിടട്ടേ മധുരയിലേക്ക്. ഓഹോ, കഥ സന്തോഷത്തില്‍ തീര്‍ക്കണം. ഉപ്പ മകന്‍റെ പാസ്പോര്‍ട്ട് തിരിച്ചു കൊടുക്കട്ടേ. കാരണം - അതും ആലോചിച്ചു പോയാല്‍ എങ്ങോട്ടും എത്തില്ല. പ്രേക്ഷകനു ചിന്തിക്കാന്‍ എന്തെങ്കിലും നല്‍കുന്നതല്ലേ ക്ലാസ്സിക് സിനിമയുടെ ഒരു ഇത്... ഹോ, ഇതൊക്കെ എല്ലാവരും സമ്മതിച്ചു തന്നാല്‍ മതിയായിരുന്നു.

  ReplyDelete