Wednesday, March 24, 2010

നായകന്‍

നമസ്കാരം ....
ആഹാ നീയോ കേറി വാടെ. ആ താന്തോന്നി കണ്ടതിനു ശേഷം നിന്നെ കണ്ടതേ ഇല്ലല്ലോ . എന്നാ പറ്റി?

ഹോ അത് കള അണ്ണാ . ഇപ്പോ വന്നത് വേറൊരു വിശേഷം പറയാനാണ് . ഇന്നലെ നായകന്‍ കണ്ടു .

ആണോ എങ്ങനെ ഉണ്ടെടെ പടം ? ഇതിനെ കുറിച്ച് വലുതായി നല്ലതൊന്നും എഴുതി കണ്ടില്ലല്ലോ ഒരുത്തനും ?

അത് അവിടെ നില്കട്ടെ . ആദ്യം പടത്തെ കുറിച്ച് പറയാം.അന്തരിച്ച നടന്‍ ജോസ് പെല്ലിശ്ശേരിയുടെ മകന്‍ ലിജോ ജോസ് പെല്ലിശ്ശേരി എന്ന പുതുമുഖ സംവിധായകനാണ് ഈ പടം ചെയ്തിരിക്കുനത്.അഭിനയിക്കുനത് ഇന്ദ്രജിത്ത്,ധന്യ മേരി വര്‍ഗീസ്, തിലകന്‍, സിദ്ദിഖ്,ജഗതി എന്നിവരോക്കെയാണ് പ്രധാന നടി നടന്‍മാര്‍. പടം ഒരു action മൂഡില്‍ ആണ് ചെയ്തിരിക്കുന്നത് . പി.എസ്. റഫീഖ് ആണ് തിരകഥ . .....

എടേ ഇതെന്തോന്ന് ദൂരദര്‍ശനിലെ വാര്‍ത്ത‍ വായനയോ ? നീ കാര്യം പറയെടെ. നിനക്ക് പടം ഇഷ്ടപെട്ടോ ?

എനിക്ക് പടം ഇഷ്ടപ്പെട്ടു . ഒരു പുതുമുഖ സംവിധായകന്‍ എന്ന നിലയ്ക്ക് ചില്ലറ കുറവുകള്‍ ക്ഷമിക്കവുന്നത്തെ ഉള്ളു എന്നാണ് എനിക്ക് തോന്നുന്നത് .

എടാ അങ്ങനെ അങ്ങ് കേറി പറഞ്ഞാലോ ? ചില്ലറ നല്ല കാര്യങ്ങള്‍ പറയുകയും ഒപ്പം ഒത്തിരി കുറ്റങ്ങള്‍ പറയുകയും എന്നതാണല്ലോ ഈ പടത്തെ കുറിച്ച് പൊതുവേ സ്വീകരിച്ചു വരുന്ന ഒരു ലൈന്‍ .

പോന്നു സഹോദര ഇതു കുറെ കാലമായി നടക്കുനതാണ് . പുതിയ ഒരു പരീക്ഷണം (അതെത്ര ചെറുത്‌ ആണെങ്കിലും) അതിനെ ഉടന്‍ താരതമ്യ പെടുത്തുന്നത് പണ്ട് കാലത്ത് ഇറങ്ങിയ മലയാള സിനിമയിലെ ഏറ്റവും നല്ല ചിത്രങ്ങളോടാണ്‌ . എന്നാല്‍ ഈ താരതമ്യ പഠനം ഒരു സൂപ്പര്‍താര ചിത്രം വരുമ്പോള്‍ കാണുകയുമില്ല . നമ്മുടെ തലയിലെഴുത്ത് അല്ലാതെന്തു ?

എടേ അടങ്ങെടെ. നീ പടത്തെ കുറിച്ച് പറയു .കാടു കേറാതെ .

ശരി . ഇതാ പിടിച്ചോ കഥയില്‍ പുതുമയൊന്നും ഇല്ല. സ്വന്തം അച്ഛനെയും സഹോദരിയെയും കൊന്നവനോട് പ്രതികാരം ചെയ്യുന്ന നായകന്‍ മലയാളത്തില്‍ അനാദി കാലം മുതലുള്ള വിഷയം ആണ് . പക്ഷെ ആ കഥ അവതരിപ്പിച്ചിരിക്കുന്ന രീതി തികച്ചും പുതുമ ഉള്ളതാണ് . കാണുന്നവനെ (കുറ്റം പറയാന്‍ വേണ്ടി മാത്രം കേറുന്നവനെ വിട്ടേക് ) ഒരു നിമിഷം പോലും ബോര്‍ അടിപ്പികാതെ കഥ പറയുന്ന രീതി ഇവിടുത്തെ തല മൂത്ത സംവിധായകര്‍ കണ്ടു പഠിക്കേണ്ടതാണ്.പിന്നെ കഥയുടെ അവതരണരീതി,സംഭവങ്ങളുടെ ക്രമം എന്നിവ വളരെ നന്നായി ചെയ്ത സംവിധായകനും തിരകഥകൃത്തും പത്തില്‍ പത്തു മാര്‍ക്കും അര്‍ഹിക്കുന്നു .

എടാ പല പ്രാവശ്യം നിനോട് പറഞ്ഞിട്ടുണ്ട് മാര്‍ക്കിട്ടു കളിക്കരുത് എന്ന് . നീ കേറി നിരൂപകന്‍ കളിക്കല്ലേ .

അണ്ണാ വേണമെങ്ങില്‍ എന്നെ പത്തു തെറി വിളിച്ചോ . എന്നാലും നിരൂപകന്‍ എന്ന് വിളിച്ചു എന്നെ അപമാനിക്കരുത് .

ശരി ശരി നീ ബാക്കി പറ .

അഭിനയത്തിന്റെ കാര്യം പറഞ്ഞാല്‍ ഇന്ദ്രജിത്തിന് എന്ന് അഭിമാനിക്കാവുന്ന ഒരു കഥാ പാത്രം ആണ് ഇതിലെ വരദന്‍ഉണ്ണി . തിലകന്റെ ആരോഗ്യ സ്ഥിതി അദേഹത്തിന്റെ കഥാപാത്രത്തിന്റെ അവിഷ്കാരത്തെ കുറച്ചൊക്കെ ബാധിക്കുന്നു .(പിന്നെ ഏതോ ഒരു നിരൂപകന്‍ തിലകന് ഈ പടത്തില്‍ ഇന്ദ്രജാലത്തിലെ കാര്‍ലോസ്ന്റെ ശരീര ഭാഷ ആണെന്ന് എഴുതികണ്ടു . ഈ പടം കണ്ടാല്‍ ആ അഭിപ്രായം ഈ വര്‍ഷത്തെ മികച്ച തമാശ ആണെന്ന് മനസിലാകും.പാവം തിലകന്‍. നേരെ നില്ക്കാന്‍ വയ്യ . അപ്പോഴാണ് കലോസ്സിന്റെ ശരീര ഭാഷ !!) സിദ്ദിഖ് ചില രംഗങ്ങളിലെ അദേഹത്തെ പിടികുടുന്ന അമിതാഭിനയം മാറ്റി നിര്‍ത്തിയാല്‍ നന്നായിടുണ്ട്. ചിത്രത്തിന്റെ അവസാന രംഗങ്ങള്‍ കുറച്ചു കുടി നന്നാക്കാം ആയിരുന്നു എന്ന് തോന്നി .ലാലു അലക്സ്‌ തന്റെ സ്ഥിരം രീതിയില്‍ പ്രത്യേകിച്ചു ഒന്നും തോന്നിപ്പികാത്ത അഭിനയം കാഴ്ച വെച്ചപ്പോള്‍ ജഗതി വ്യത്യസ്തമായ റോളില്‍ നന്നായി.ധന്യ മേരി വര്‍ഗീസ് ചുമ്മാ . (ഇന്ദ്രജിത്തിനും വേണ്ടേ ഒരു നായിക എന്ന ലൈന്‍) .ക്യാമറ , ചായാഗ്രഹണം എന്നീ വിഭാഗങ്ങള്‍ പടത്തിന്റെ മൊത്തത്തിലുള്ള മൂടുമായി യോജിച്ചു പോകുന്നവയാണ് .പ്രത്യേകിച്ചും പ്രകാശ ക്രമീകരണം. പിന്നെ ഒരു പോയിന്റില്‍ പോലും പടം വലിയുന്നതായി തോന്നിയില്ല .

അപ്പോള്‍ പോയി കാണണം എന്നാണോ നിന്റെ അഭിപ്രായം ?

ഉടനെ ഇറങ്ങുന്ന ഗോസ്റ്റ് ഹൌസ് ഉം പ്രമാണിയും ഒക്കെ ഉയര്‍ത്തുന്ന കൊലാഹലതിനിടയില്‍ ഈ കൊച്ചു ചിത്രം മുങ്ങി പോകാനാണ് സാധ്യത. എന്നാലും ഒരു നല്ല ചിത്രത്തെ പ്രോഹത്സാഹിപ്പിക്കാന്‍ ഇത്രയെങ്ങിലും ചെയണ്ടേ . അല്ലെങ്ങില്‍ പിന്നെ മലയാള സിനിമ പ്രേമികള്‍ ഇവിടെ നല്ല സിനിമ വരുന്നില്ലേ എന്ന് കൂവി നടക്കുന്നതില്‍ എന്താ കാര്യം ?

4 comments:

  1. ലേബൽ ‘സിനിമ‘ എന്ന് നൽകിയിരുന്നു എങ്കിൽ അഗ്രിഗേറ്ററുകളിൽ വരുമായിരുന്നു...

    ReplyDelete
  2. നായകന്‍ നല്ല ചിത്രമാണ്, പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും, ആദ്യചിത്രമെന്ന നിലയില്‍ പോരായ്മകളുണ്ടെങ്കിലും അത് പൊറുക്കാവുന്നതേയുള്ളു, കാരണം ഇരുപതും ഇരുപത്തഞ്ചും കൊല്ലമായി ഡയറക്റ്റ് ചെയ്തിട്ട്പോലും ഒരുത്തനും ഇവിടെ മര്യാദക്ക് പടം ചെയ്യാന്‍ അറിയില്ല. അക്കാര്യത്തില്‍ ലിജോ ജോസ് അഭിനന്ദനം അര്‍ഹിക്കുന്നു.

    ReplyDelete
  3. വളരെ ഫാസ്റ്റ് ആയി ചെയ്തിരിക്കുന്ന പടം....ഇന്നത്തെ മലയാള സംവിധായകര്‍ കണ്ടു പഠിക്കേണ്ട സംവിധാന ശൈലിയാണിത്.....ഇപ്പോഴിറങ്ങുന്ന മലയാളം സിനിമകള്‍ രണ്ടര മണിക്കൂര്‍ തികയ്ക്കാനായി അനാവശ്യമായി വലിച്ചിഴയ്ക്കുന്നതു നിര്‍ത്തിയാല്‍ത്തന്നെ പ്രേക്ഷകന് പകുതി ആശ്വാസമാകും.....പിന്നെ ഇതില്‍ സഹിക്കാന്‍ വയ്യാത്തത് തിലകന്റെ വിഗ്ഗും,പിന്നെ സിദ്ദീഖ് മയക്കു ഗുളിക തിന്നിട്ട് കാണിക്കുന്ന ആക്ഷനും മാത്രം

    ReplyDelete
  4. ഇതേപോലുള്ള കള്ളന്മാരേ പ്രോത്സാഹി പ്പിക്കണ്ട ഒരു കാര്യവും ഇല്ല .. ഇതിലെ വില്ലൈന്റെ മാനറിസം മുഴുവന്‍ കോപ്പി അടി ആണ് ..
    നിങ്ങള്‍ The Prestige എന്ന ഹോളിവുഡ് മൂവി കണ്ടു നോക്ക് .. അപ്പോള്‍ മനസിലാകും .. അതുപോലെ വില്ലന്‍ ഗുളിക കഴിക്കുന്ന
    scense "leon " എന്ന ചിത്രത്തിലെ വില്ലൈന്റെ മാനറിസം ആണ് .. സ്വന്തം creativity ഉപയോഗിക്കാത്ത എല്ലാം മോഷണം തന്നെ ! കഷ്ടം

    ReplyDelete