Friday, November 15, 2013

ഗീതാഞ്ജലി (എന്നാലും ഇതു കടുത്തു പോയി ....)



പഴം തമിഴ് പാട്ടിഴയും ...........

അണ്ണോ ... ഇതാര് ? ഇതു എപ്പോ  ലാൻഡ്‌ ചെയ്തു ? എന്നെത്തി . അണ്ണാ? പച്ചരി വാങ്ങാൻ എന്ത് ചെയും എന്നോർത്ത് വിഷമിച്ചു ഇരിക്കയായിരുന്നു .

എത്തിയതെ  ഉള്ളു  അനിയാ , നാട്ടിൽ ഏതൊക്കെ വിശേഷം ?

എന്തോന്ന് വിശേഷം ? അഴുക്ക പയലുകൾ . പഴയത് പോലെ  ഡെയിലി ഓരോ ചാനൽ  വിവാദവും നൊട്ടി നുണച്ചു  കഴിയുന്നു . ദീപാവലിക്ക് അന്യഭാഷാ ചിത്രങ്ങൾ  കേറി പൊങ്കാല ഇട്ടു .
 പിന്നെ ഇതൊന്നും പോരെങ്കിൽ ശ്വേതാ മേനോനെ കൈയിൽ  പിടിച്ചു പീഡിപ്പിക്കാൻ ശ്രമിച്ച രാഷ്ട്രീയക്കാരന്റെ പതിനാറടിയന്തരം  ചാനലിൽ ആഘോഷിച്ചു  തകർത്തു . അത് പിന്നെ ഞങ്ങൾ എല്ലാം കൂടി അങ്ങ് ആഘോഷമാക്കി.ഇത്രയൊക്കെ പോരെ?

വായിച്ചു അനിയാ ദേഹത്ത് തൊടാതെ അല്പ്പം നീങ്ങി നില്ക്കാമോ എന്ന് ചോദിച്ചു പോയാൽ വള്ളം കളി അലങ്കോലം ആകും എന്ന് ഭയന്ന് , നമ്മുടെ ഒക്കെ സന്തോഷത്തിനു വേണ്ടി  എല്ലാം സഹിച്ചു നിന്ന ആ സ്ത്രീയെ നാം ആദരിക്കേണ്ടത്ണ്ട ത് തന്നെ സംശയമില്ല .

അല്ല സിനിമ വിശേഷം .. അന്യ ഭാഷാ ചിത്രങ്ങൾ ക്ക്  തകർപ്പൻ മറുപടിയുമായി  മലയാള സിനിമ ജൈത്രയാത്ര തുടങ്ങിയത് അറിഞ്ഞില്ലേ . ഓൾഡ്‌ ആൻഡ്‌ ന്യൂ  ജന റേ ഷൻ ഒരുമിച്ചാ തിരിച്ചടി .

ഇതിൽ ഒരടി ഏറ്റു വാങ്ങി വരുന്ന വഴിയാ അനിയാ ഞാൻ .കരണം അടച്ചു ആയി പോയി അടി എന്ന് മാത്രം .

അത് ആ പാടു കേട്ടപ്പോലെ തോന്നി അണ്ണൻ ഗീതാഞ്ജലി കണ്ടു കാണും എന്ന് . പ്രിയദർശൻ മോഹൻലാലിന്റെ അഭേദ്യമായ കൂട്ട് കേട്ട് , മണിച്ചിത്രത്താഴിന്റെ  രണ്ടാം ഭാഗം മേനക സുരേഷിന്റെ മകളുടെ അരങ്ങേറ്റം , വർ ഷ ങ്ങള്ക്ക് ശേഷം വിദ്യാസാഗർ  ഇതിൽ കൂടുതൽ ഒക്കെ എന്ത് വേണം . അല്ല ഈ പടത്തിലെ ഏതോ മര്മ്മ പ്രധാനമായ റോൾ അഭിനയിക്കാൻ വിളിച്ചപ്പോൾ അല്ലേ നമ്മുടെ ഇപ്പോളത്തെ  സ്ഥലം അഹങ്കാരി നിവിൻ  പോളി ഫോണ്‍ എടുക്കാതിരുന്നത്

അത് തന്നെ ആ റോൾ നമ്മുടെ ഋതു പയ്യൻ നിഷാൻ ആണ് ചെയ്യുന്നേ .കൂടാതെ സർവശ്രീ ബ്ലാക്ക്‌  ബെൽറ്റ്‌ മോഹൻലാൽ , നാസർ , കീർത്തി സുരേഷ് , ഇന്നസെന്റ് , മധു . സീമ , ഗണേഷ് , സിദ്ദിഖ് , സ്വപ്ന മേനോൻ  തുടങ്ങിയവരാണ് താര നിരയിൽ  സുരേഷ് ഗോപി ഒരു സീനിൽ വരുന്നു . സെവൻ  ആർട്സ് ആണ് ഈ ചിത്രം വിതരണം ചെയ്യുന്നേ

അത്  ഇരിക്കട്ടെ  പടം എങ്ങനെ ? ഈ ചിത്രത്തോടെ ലാലേട്ടൻ ഒരു തിരിച്ചു വരവ് നടത്തി നമ്മെ അനുഗ്രഹിക്കാനുള്ള സാദ്ധ്യതകൾ ......

പൊന്നനിയാ  ലോകപാൽ വരെയൊക്കെ നമുക്ക് കൂകാനുള്ള ശേഷി എങ്കിലും ഉണ്ടായിരുന്നു . ഇതൊക്കെ ആകുമ്പോൾ പടം തീരുമ്പോൾ എത്രപേർക്ക് കൂകാൻ ഉള്ള ശേഷി ഉണ്ടാകും എന്ന് കണ്ടു തന്നെ അറിയണം

അല്ല അതെന്താ

അനിയാ ഇരട്ട പെണ്‍കുട്ടികൾ (ഗീത - അഞ്ജലി ) രണ്ടു പേരും ഒരാളെ പ്രേമിച്ചിരുന്നു . അഞ്ജലിയെ ആണ്  ലവൻ  പ്രേമിക്കുന്നത് എന്നറിഞ്ഞു ഗീത ആത്മഹത്യ ചെയ്യുന്നു . (രണ്ടു പേരും തമ്മിൽ ഗീതയ്ക്കു കണ്ണാടി ഉണ്ട് എന്ന വ്യത്യാസം മാത്രമേ ഉള്ളു ) അഞ്ജലിയുടെയും അനൂപിന്റെയും (ലവൻ -നിഷാൻ ) കല്യാണത്തിനായി  അവരുടെ പഴയ വീട്ടിൽ വരുന്ന യുവ മിഥുനങ്ങളെ  ഗീതയുടെ പ്രേതം വേട്ടയാടുന്നു . പിന്നെ സണ്ണി സാർ  വരുന്നു.കുറച്ചു അശ്ലീലം കുറച്ചു കോമാളിത്തരം പിന്നെ ഒരു . മുട്ടൻ ക്ലൈമാക്സ്  കൂടെ അസ്വദിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക്  പോകാം .(വേണമെങ്കിൽ അടുത്ത ഷോ ക്ക്  നിൽക്കുന്നവരെ നോക്കി മനസ്സിൽ സാഡിസ്റ്റിക്ക്  ആയി സന്തോഷിക്കാം .).നാദിയ കൊല്ലപ്പെട്ട രാത്രിയിൽ , ചാരുലത (പ്രിയാമണി ) ഇതൊക്കെ കണ്ടവർക്ക്  ഈ ചിത്രം എങ്ങോട്ടാണ് പോകുന്നത് എന്ന് ആദ്യ  പത്തു മിനിട്ടിനുള്ളിൽ മനസ്സിലാകും .പിന്നെ പഴയ മണിച്ചിത്രത്താഴിനെ  മൊത്തത്തിൽ ഒരു ക്രിസ്ത്യൻ പശ്ചാത്തലത്തിൽ എടുത്തു വെച്ചിട്ടുണ്ട്  (മണിച്ചിത്രത്താഴിനു  പകരം കൊന്തയും കുരിശും ആക്കിയാൽ പുതുമ ആകുമെങ്കിൽ  മലയാളത്തിൽ ഇത്രയും പുതുമയുള്ള ഒരു ചിത്രമില്ല .നെടുമുടിക്ക് പകരം ബേബിച്ചൻ (മധു ) തിലകന് പകരം കദളിക്കാട്ട്  തിരുമേനി (നാസ്സർ, ബിഷപ്പ് പോലെ എന്തോ ആണ് ).വിനയ പ്രസാദിന്  പകരം  സ്വപ്ന മേനോൻ . (ആ കൊച്ചു പാവം കഷ്ട്ടപ്പെട്ടു ഇരുന്നും നിന്നും ഒക്കെ അഭിനയിക്കുന്നുണ്ട് !!!).പിന്നെ ഭൂത്  (രാംഗോപാൽ വർമ്മ ) മുതൽ ഒരു നൂറു പടം വെട്ടിയിട്ടുണ്ട്.സ്വന്തമായി  ചെയ്യുന്ന പാതകങ്ങൾ പോരാത്തതിനു  സ്ക്രിപ്റ്റ് എഴുതാനായി  അഭിലാഷ് നായർ , സംഭാഷണം ഡെന്നിസ് ജോസഫ്‌  തുടങ്ങിയവരെയും ഇറക്കിയിട്ടുണ്ട്  കിം: ഫല :

പിന്നെ കഥാപാത്രങ്ങൾക്ക് വ്യക്തത വ്യക്തിത്വം ഇതൊന്നും പ്രിയദർശനു  പറഞ്ഞിട്ടുല്ലതല്ലല്ലോ .ഇതിലും സംഗതിക്കു മാറ്റമൊന്നുമില്ല . സാധാരണ കുറെ നല്ല തമാശകൾ ഉണ്ടാകുന്ന  (പണ്ട് ) പ്രിയൻ  ചിത്രങ്ങളിൽ  ഇതിൽ അശ്ലീലം കലര്ന്ന കുറെ വളിപ്പുകൾ മാത്രമാണ് ഉള്ളത് . പിന്നെ ക്ലൈമാക്സ്‌  ആക് ഷൻ  പാക്ക്ഡഡ്  എന്നൊക്കെ പറയാവുന്ന രീതിയിൽ ഉള്ള അവസാന രംഗങ്ങളിൽ  കൂട്ടച്ചിരിയും കൂകലും  കാരണം ആസ്വദിക്കാൻ പറ്റിയില്ല എന്നൊരു വിഷമം ബാക്കി.മുൻപോരു പോസ്റ്റിൽ പറഞ്ഞ പോലെ ഒരു നല്ല തിരകഥാകൃത്തിനെ കിട്ടിയാൽ അല്ലെങ്കിൽ ആ പണി സ്വയം ചെയ്യാനുള്ള കഴിവ് ഉണ്ടായിരുന്നു എങ്കിൽ പാവം വിനയൻ ഇവരെക്കളും ഒക്കെ നല്ല ചിത്രം എടുത്തേനെ എന്ന അഭിപ്രായത്തിനു അടിവര ഇടുന്നതാണ് ഈ ചിത്രം .നല്ലൊരു കഥയോ ഇല്ല .കുറഞ്ഞ പക്ഷം നെടുമുടിയും , കെ പി എ സി ലളിതയെയും പോലുള്ള ഒരു നല്ല സപ്പോര്ടിംഗ്  കാസറ്റ്‌ പോലും ഈ ചിത്രത്തിൽ ഇല്ല . ആകെ ഉള്ളത് ഇന്നസെന്റ്  കാണിക്കുന്ന കുറെ വളിപ്പുകൾ മാത്രം

അപ്പോൾ പതിവ് പോലെ ലാലേട്ടനെ ഉപയോഗിച്ചില്ല .അതിരിക്കട്ടെ പുതുമുഖം കീർത്തി എങ്ങനെ ?

ഒറ്റ വാചകത്തിൽ ബിലോ ആവറേജ് എന്ന വിശേഷണം ആകും ആ കുട്ടിക്ക്  ചേരുക .ഒരു പക്ഷെ ഒരു തുടക്കക്കാരിക്കു താങ്ങാൻ പറ്റുന്നതിലും വലിയൊരു പണിയാണ് ഇവിടെ ആ കുട്ടിക്ക് കിട്ടിയത് .എങ്കിൽ പോലും ഇരട്ട കുട്ടികളെ അവതരിപ്പിക്കുമ്പോൾ  ശരീരഭാഷയിലോ സംഭാഷണത്തിലോ  ഒരു വ്യത്യസ്തതയും കൊണ്ട് വരാൻ ഉള്ള ശ്രമം പോലും ആ കൊച്ചു കാണിക്കുന്നില്ല


അപ്പോൾ ചുരുക്കത്തിൽ

അടുത്തതായി  മലയാളത്തിൽ ലാൽ ചെയ്യുന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ആണോ ഈ ചിത്രം എന്ന് എനിക്ക് സംശയം ഉണ്ട് പടം കഴിഞ്ഞു ഇറങ്ങുമ്പോൾ ഇറങ്ങാൻ പോകുന്ന ആ  ചിത്രത്തിന്റെ പേര് മാത്രമേ മനസ്സിൽ തങ്ങി നിൽകു

ആണോ അതേതാ അണ്ണാ

കൂതറ !!!!!!

10 comments:

  1. മണിച്ചിത്രത്താഴിന് ഒരു സീക്വല്‍ ഉണ്ടാക്കാതിരിക്കയായിരുന്നു ഭംഗി. കാരണം വേണ്ടുന്നതെല്ലാം വേണ്ടിടത്ത് വേണ്ടപോലെ ഒത്തുചേര്‍ന്ന ഒരു ക്ലാസിക് എന്ന് പറയാവുന്ന തരം പടമായിരുന്നു അത്. രണ്ടാമതൊന്ന് അതുപോലെ ചേര്‍ന്ന് വരില്ല

    ReplyDelete
  2. നാദിയ കൊല്ലപെട്ട രാത്രി, ചാരുലത എന്നീ സിനിമകളുമായി സാദൃശ്യം തോന്നിയാല്‍ അത് തികച്ചും യാദൃശ്ചികം മാത്രം അല്ലെങ്കിൽ നിങ്ങക്ക് എന്തോ കൊഴപ്പുണ്ട്

    ReplyDelete
  3. Black belt Mohanlalinte abhinayathe kurich onnum paranjilla

    ReplyDelete
  4. അടുത്തതായി മലയാളത്തിൽ ലാൽ ചെയ്യുന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ആണോ ഈ ചിത്രം എന്ന് എനിക്ക് സംശയം ഉണ്ട് പടം കഴിഞ്ഞു ഇറങ്ങുമ്പോൾ ഇറങ്ങാൻ പോകുന്ന ആ ചിത്രത്തിന്റെ പേര് മാത്രമേ മനസ്സിൽ തങ്ങി നിൽകു

    ആണോ അതേതാ അണ്ണാ

    കൂതറ !!!!!!


    kalakki :):)

    ReplyDelete
  5. അസഹനീയമായിരുന്നു സിനിമ. ഇവിടെ എഴുതിയത് കുറഞ്ഞു പോയെങ്കിലേയുള്ളൂ.

    ReplyDelete
  6. പ്രേക്ഷകോ തിര കണ്ടില്ലേ?
    ഗുമ്മൻ അഭിപ്രായമാണല്ലോ ?

    ജേക്കബ്‌

    ReplyDelete
  7. Ohh... njan ee padam onnu kandu... Priyadarshan oru baasha chitrangaleyum veruthevittilla ethil..English, Japanese(mudibhootham avarude srishti anallo), tamil, hindi, malayalam ellam undu. Kaalapazhakkam ulathukondu kooduthal thalunilla.

    ReplyDelete