Saturday, August 17, 2013

മെമ്മറീസ് (Memories Review)

വലിയ പ്രതീക്ഷകൾ  ഒന്നുമില്ലാതെയാണ്  ജിത്തു ജോസഫ്‌  എന്ന സംവിധായകൻ  ഒരുക്കിയ പ്രിത്വിരാജ് , സുരേഷ് കൃഷ്ണ , വിജയ രാഘവൻ , വനിത കൃഷ്ണ ചന്ദ്രൻ , മേഘ്ന രാജ് , മിയ , പ്രവീണ തുടങ്ങിയവർ അഭിനയിക്കുന്ന
മെമ്മറീസ് എന്ന ചിത്രത്തിന് തല വെച്ചത് .

ഇല്ല അണ്ണാ ഇതൊരിക്കലും സമ്മതിക്കില്ല ഞാൻ . അണ്ണൻ മാനം മുട്ടുന്ന പ്രതീക്ഷകളുമായിട്ടാകും കയറിയിട്ടുണ്ടാകുക  ഉറപ്പല്ലേ ?

ആണോ അനിയാ ? എന്നേക്കാൾ  ഉറപ്പു നിനക്കണോ? അനിയാ ഈ വലിയ പ്രതീക്ഷ ഇല്ലായിരുന്നു എന്നതിന് ഏറ്റവും കുറഞ്ഞത്‌ രണ്ടു വ്യക്തമായ കാരണങ്ങൾ  ഉണ്ട്  എന്നതാണ് സത്യം

ആണോ എന്താ അത് കേൾക്കട്ടെ ?

ഭാഗ്യം നീ കേൾക്കാനെങ്കിലും സമ്മതിച്ചല്ലോ ? സാധാരണ ബുദ്ധി ജീവിയായ മലയാളി നേരെ മനശാസ്ത്രത്തിലേക്കാ കടക്കുക .

മതി മതി കാര്യം പറഞ്ഞേ

ഡിക്റ്ററ്റീവ്  എന്ന സുരേഷ് ഗോപി നായകനായ ചിത്രത്തിലൂടെയായിരുന്നു ഈ സംവിധായകന്റെ തുടക്കം .ഒരു തുടക്കക്കാരൻ എന്ന നിലയ്ക്ക്  ഭേദപ്പെട്ട ഒരു ചിത്രമായയാണ്‌ എന്നിക് അത് തോന്നിയത് . അത്രയും നിലവാരം പുലർത്തിയില്ല എങ്കിലും സമകാലീന പ്രസക്തിയുള്ളതും ആദ്യത്തേതിൽ നിന്നും വ്യത്യസ്തമായ ഒരു പ്രമേയവുമായി  മമ്മി ആൻഡ്‌ മീ  എന്ന രണ്ടാമത്തെ ചിത്രം .പ്രമേയങ്ങളിലെ ഈ വ്യതസ്തത ഒരു നല്ല പോസിറ്റിവ് വശമായി ആണ് എനിക്ക് തോന്നിയത്  . എന്നാൽ  ഈ രണ്ടു ചിത്രങ്ങളുടെ പകുതി പോലും നിലവാരം പുലർത്താത്തത് ആയിരുന്നു മൈ ബോസ്സ് എന്ന ഇദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രം .വെറും ഒരു മൂന്നാം കിട ചിത്രമായി ആണ് എനിക്ക് തോന്നിയത് .അത് കഴിഞ്ഞു വരുന്ന അടുത്ത ചിത്രം ബെൻഹർ ആയിരിക്കും എന്ന് പ്രതീക്ഷിക്കാൻ ഞാൻ ആരെടെ ?

പിന്നെ ഇതിലെ നായകൻ പ്രിത്വിരാജ് ഒരു പോലീസുകാരനായി ആണ് അഭിനയിക്കുന്നത് എന്ന് എവിടെയോ വായിച്ചതു ഓർക്കുന്നു .തൊട്ടു മുൻപ് ഈ നടൻ അഭിനയിച്ചതും ഒരു പോലീസ്  വേഷത്തിൽ ആയതിനാൽ ആവർത്തന വിരസത തോന്നും എന്ന് എനിക്ക് ഏതാണ്ട് ഉറപ്പായിരുന്നു ഈ ചിത്രം കാണാൻ കയറുമ്പോൾ .

എന്നിട്ട് .....

അനിയാ മുൻപ് ഒരു കമന്റിൽ പറഞ്ഞത് പോലെ ജിത്തു ജോസഫ്‌ എന്ന സംവിധായകന്റെ / തിരക്കഥാക്രിത്തിന്റെ  ഇതു വരെ ചെയ്തതിൽ  ഏറ്റവും മികച്ച ചിത്രം. ഒപ്പം  പ്രിത്വിരാജ് എന്ന നടൻ ഒരിടത്തു  പോലും മുൻ സിനിമയിലെ പോലീസ്  കഥാപാത്രത്തെ ഓർമ്മിപ്പിക്കാതെ തന്റെ  ഈ ചിത്രത്തിലെ കഥാപാത്രത്തെ ഭംഗിയായി  അവതരിപ്പിച്ചിരിക്കുന്നു . ഈ രണ്ടു പേരുടെയും ആണ് ഈ സിനിമ എന്ന് ഉറപ്പിച്ചു പറയാം

ശരി  ഈ സിനിമയെ പറ്റി.....

സംഗതി ഒരു മാതിരി ഇതൊരു കുറ്റാന്വേഷ ചിത്രവും പോലെ തന്നെ . ആദ്യം ഒരു പോലീസ്  ഓപ്പറേഷൻ.അതിൽ ഊർജസ്വലനായി പങ്കെടുക്കുന്ന സാം അലെക്സിനെ നമുക്ക് കാണാം . അവിടെ നിന്നും കഥ തുടങ്ങുന്നത് കുറേ കാലത്തിനു ശേഷമാണു . ഇന്നു  സാം അലക്സ്‌ ഒരു മുഴു മദ്യപാനിയാണ് .സ്വന്തം വ്യക്തി ജീവിതത്തിൽ ഉണ്ടായ ചില ദുരന്തങ്ങൾ കാരണം ജീവിതത്തിൽ ഏകനായ അയാൾ മദ്യത്തിൽ അഭയം പ്രാപിച്ചു അലസമായ ജീവിതം നയിക്കുന്ന ആളാണ്  .ഈ സമയത്ത് നഗരത്തിൽ നടക്കുന്ന ഒന്നിന് പുറകെ ഒന്ന് എന്ന രീതിയിൽ സമാന സ്വഭാവമുള്ള കൊലപാതകങ്ങൾ അന്വേഷിക്കുന്ന സംഘത്തിൽ ഇയാളെയും പോലീസ്  മേധാവി (വിജയ രാഘവൻ ) ഉൾപ്പെടുത്തുന്നു .തുടർന്ന് കുറ്റവാളിയെ കണ്ടെത്താനായി സാം നടത്തുന്ന അന്വേഷണങ്ങളിലൂടെ കഥ പുരോഗമിക്കുന്നു.

ഓ അപ്പോൾ സംഗതി കുറ്റാന്വേഷണം .... അത്രെയല്ലേ ഉള്ളു

അത്രേയുള്ളൂ  അനിയാ . നല്ല പടം എന്ന് പറഞ്ഞാൽ  അതിനു അർഥം ഈ ചിത്രം ഒരു ലോക ക്ലാസ്സിക്‌ ആണെന്നല്ല .ആദ്യത്തെ പോലീസ് ഓപ്പറേഷൻ കഴിഞ്ഞു മരിക്കാതെ അവശേഷിക്കുന്ന ആൾ വല്ല കുറ്റിക്കാട്ടിലോ മറ്റോ ഒളിച്ചു രക്ഷപ്പെടുന്നതായി കാണിക്കാതെ പോയത് പോലെയുള്ള സംവിധായകന്റെ  ചില്ലറ കൈകുറ്റപ്പാടുകൾ ചിത്രത്തിൽ കാണാനുണ്ട് (അവസാന നിമിഷത്തിൽ പോലും എഡിറ്റ് ചെയ്തു  ശരിയാക്കാവുന്ന പിശകുകൾ ആണെന്നത് ആണ് കഷ്ട്ടം ). .പക്ഷെ ഈ ചിത്രം എന്നെ ഒരിടത്തു  പോലും ബോർ അടിപ്പിച്ചില്ല എന്നതാണ് സത്യം . പിന്നെ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് ശ്രീ ജിത്തു ജോസഫിനോട് എനിക്ക് നന്ദിയുള്ള ചില ഭാഗങ്ങൾ  ഇവയാണ്

1) നഗരത്തിൽ കൊലപാതകങ്ങൾ നടക്കുന്നു ."ഇനി ഈ കേസ് തെളിയിക്കാൻ ഇനി  ഒരാളെ കൊണ്ട് മാത്രമേ പറ്റു  ...." എന്ന മട്ടിൽ നായകനെ അവതരിപ്പിക്കാത്തതിനു

ഇവിടെ മറിച്ചു നായകനെ മദ്യത്തിൽ നിന്ന് മോചിപ്പിക്കാൻ ഉള്ള ഒരു മാർഗമായി ആണ് സാമിനോട് വാത്സല്യമുള്ള പോലീസ്  മേധാവി ഈ അവസരത്തെ കാണുന്നത് .

2)മദ്യപാനി ആയ നായകനെ വീട്ടിൽ വിലപിടിച്ച കുപ്പികൾ അടുക്കി വെച്ച് , വെള്ളമാണെങ്കിലും അങ്ങേരെ പോലെ ഒരു മിടുക്കൻ ... എന്ന് വില്ലന്മാർ പോലും വാഴ്ത്തുന്ന,കഴിവിന്റെ കാര്യത്തിൽ  ലോകം മുഴുവൻ ആരാധിക്കുന്ന സമാരാധ്യനായ  സ്പിരിറ്റ്‌  മോഡൽ മദ്യപാനി അക്കാത്തതിനു

ഇവിടെ നായകൻ രാവിലെ ബിവറേജസ്സിന്   കൈ നീട്ടം കൊടുക്കാനായി കടയുടെ തിണ്ണയിൽ  രാവിലെ വന്നു  കുത്തിയിരിക്കുന്ന ആളാണ് !!!!

3) കേസ് കൈയിൽ കിട്ടുബോൾ തന്നെ മദ്യ കുപ്പി വലിച്ചെറിഞ്ഞു പൊട്ടിച്ചു പുല്ലു പോലെ മദ്യസക്തിയിൽ നിന്ന്  മോചനം നേടുന്ന നായകനെ സൃഷ് ട്ടിക്കാത്തതിനു 

ഇവിടെ നായകൻ കേസ് അന്വേഷണത്തിൽ കൂടുതൽ മുഴുകുന്നതിനു അനുസരിച്ച് അയാളുടെ മദ്യപാന രംഗങ്ങൾ കുറയുകയും  .ഒടുവിൽ മദ്യപാനം നിറുത്താൻ ഡീ അഡിക്ക് ഷൻ സെന്ററിൽ പോകുന്നതിനു   പോലും യുക്തി ഭദ്രമായ കാരണങ്ങൾ കാണാൻ കഴിയും

 ഇതൊക്കെയാണോ അണ്ണാ എത്ര വലിയ കാര്യങ്ങൾ ?

ഒരു പത്തു പതിനഞ്ചു കൊല്ലം മുൻപാണ്‌ ഇതൊക്കെ കണ്ടതെങ്കിൽ ഞാനും ഇതു തന്നെ ചോദിച്ചേനെ . പക്ഷെ ഇന്നത്തെ നമ്മുടെ മലയാള സിനിമയിൽ ഇതൊക്കെ വലിയ കാര്യം തന്നെ അഥവാ വലിയ ആശ്വാസം തന്നെ എന്ന് ഞാൻ കരുതുന്നു

അപ്പോൾ അഭിനയം ...

പ്രിത്വിരാജ് അവതരിപ്പിക്കുന്ന സാം അലെക്സ് ആണ് ഈ ചിത്രത്തിന്റെ ജീവൻ . ഈ നടൻ ഈ ചിത്രത്തിൽ ഒരിടത്തും ഒരു താരമായി മാറുന്നില്ല  എന്നത് കുറച്ചൊന്നുമല്ല സിനിമയെ സഹായിക്കുന്നത്. അഭിനയത്തിലും ശരീരഭാഷ കൊണ്ടും സാം അലെക്സ് എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ തന്നെ ഈ നടൻ അവതരിപ്പിച്ചിരിക്കുന്നു  .മറ്റു കഥാപാത്രങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാനില്ല .എന്ന് വെച്ച് തുടക്കം മുതൽ നായകന്റെ ശിങ്കിടി ആയി നടക്കുക .നായകൻ  പ്രത്യക്ഷപ്പെടാത്ത രംഗങ്ങളിൽ അദ്ദേഹത്തെ ചുമ്മാ പുകഴ്ത്തുക തുടങ്ങിയ സ്ഥിരം പരിപാടി ഇവിടെ തീരെ ഇല്ല എന്നത് മറ്റൊരു സമാധാനം  .കേന്ദ്ര കഥാപാത്രതിനോടൊപ്പം സഞ്ചരിച്ചു നമ്മൾ കുറ്റവാളിയിലേക്ക് എത്തുന്ന രീതിയാണ്‌ ഈ ചിത്രത്തിൽ അവലംബിച്ചിട്ടുള്ളത് .നല്ല രീതിയിൽ ചെയുന്ന ഈ ആഖ്യാന രീതി ബോറടി ഇല്ലാതെ ഈ ചിത്രം കാണാൻ കുറച്ചൊന്നുമല്ല സഹായിക്കുന്നത്

ഈ ചിത്രം മറ്റാര് കണ്ടില്ല എങ്കിലും മലയാളത്തിന്റെ ദൊസ്തൊവിസ്കി എന്ന് ഞാൻ കരുതുന്ന ശ്രീ ബി ഉണ്ണികൃഷ്ണൻ ഈ ചിത്രം കാണണം എന്ന് എനിക്കാഗ്രഹം ഉണ്ട് . അദ്ദേഹം കുറച്ചു കാലം മുൻപ് അവതരിപ്പിച്ചു ആരാധകരെ കോരിത്തരിപ്പിച്ച ഗ്രാൻഡ്‌ മാസ്റ്റർ എന്ന ചിത്രം എങ്ങനെ വൃത്തിയായി ചിത്രീകരിക്കാം എന്ന് ഈ ചിത്രത്തിലൂടെ ജിത്തു ജോസഫ്‌ കാണിച്ചു തരുന്നു .ഒപ്പം ഒരു ചെസ്സ്‌ ബോർഡും മുന്നില് വെച്ച് ഇപ്പോ ജോലിയിൽ താല്പര്യമില്ല എപ്പോ വേണമെങ്കിലും ആ മഹാ അത്ഭുദം  സംഭവിക്കാം എന്ന് സകല കഥാപാത്രങ്ങളെ കൊണ്ടും പറയിച്ചു ആത്മ സംതൃപ്തി നേടുന്ന ആ ചിത്രത്തിലെ നായക കഥാപാത്ര കെട്ടി കാഴ്ചകൾക്ക്   ഈ ചിത്രത്തിലെ  സാം അലെക്സ്  ഒരു  നല്ല മാതൃകയാണ്   .ഒരു ചിത്രത്തിന്റെ അതേ പറ്റേണി ൽ എടുക്കുന്ന അടുത്ത ചിത്രം ആദ്യത്തേതിലും ബഹുദൂരം മുന്നില് ആകുന്നത്‌ മലയാളത്തിൽ എന്റെ ഓർമയിൽ ആദ്യമായാണ് .

അല്ല അണ്ണൻ ഇങ്ങനെ നമ്മുടെ ലാലേട്ടനെ മാത്രം പരാമർശിക്കുന്നത്  ശരിയാണോ ?

ഒന്ന് എവിടെ ഞാൻ പറഞ്ഞത് ഗ്രാൻഡ്‌ മാസ്റ്റർ എന്ന സിനിമയിലെ കഥാപാത്രത്തെ  സൃഷ്ട്ടിച്ചു വെച്ചിരിക്കുന്നതിനെ പറ്റിയാണ് .രണ്ടാമതായി നിന്റെ സമാധാനത്തിനു വേണേൽ മറ്റേ സുപ്പർ മദ്യപാനി ആയ പോലീസുകാരനായി നടന വൈഭവത്തിന്റെ കൊടുമുടിയിൽ നിന്ന്  അഭിനയിച്ചു , ഇപ്പോൾ ഓസ്കാർ അവാർഡിന് പരിഗണിച്ചു കൊണ്ടിരിക്കുന്ന ചിത്രം ഫേസ്  റ്റു  ഫേസിനെ പറ്റി  കൂടി രണ്ടു വാക്ക് പറഞ്ഞേക്കാം എന്താ പോരെ ?

അയ്യോ .. വേണ്ട .. തല്ക്കാലം ഇതു തന്നെ മതി അണ്ണാ  .....അപ്പൊ ചുരുക്കത്തിൽ?

ജിത്തു ജോസഫ്‌ എന്ന സംവിധായകന്  ഈ ചിത്രങ്ങളിലെ കുറവുകളിൽ  നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞാൽ മലയാളത്തിനു ഒരു നല്ല സംവിധായകനെ കൂടി ലഭിച്ചേക്കും .അല്ലാതെ സ്വന്തം വിജയങ്ങളിൽ മതി മറന്നു എന്തും എടുത്തു വെച്ചിട്ട് കാണുന്നവന്റെ മനസ്സില് നന്മ ഇല്ലാത്തത് കൊണ്ടാണ് അവനൊക്കെ ചിത്രം ഇഷ്ടപ്പെടാത്തത് പോലുള്ള ഗീർവാണങ്ങളുമായി ഭാവിയിൽ  കാണേണ്ടി വരാതിരിക്കട്ടെ .

21 comments:

  1. bhayankarananya iyalku pandu bharya undayirinnu polum....bharya poya dhukhathil vellamdichu nadakunnu enkilum....ammayodum aniayanodum odukkathe snehamanu.....orikalum onnum avishyapedatha amma ,,,enthinu vellamdi nirthanam ennu polum avishyapedatha amma poyi kuttaneshwanam nadathan avishyapedunnu....bhayankara sambhavam ayathu kondu iyalude ella swbhavavum dgp polum kshamikkum !!!!! ennnokke venamenkil memmoriesine patti review ezhutham!!!!!! thankal ezhuthunnapoleyum ezhutham ,,,ketto mashe!!!!!so ella cinemayeyum ore reethiyil vimarshikkam,.. u r really biased //////NB:memmories nalla cinemyanu!!!!!!!

    ReplyDelete
    Replies
    1. പല പ്രാവശ്യം ആവർത്തിച്ച്‌ പറഞ്ഞതാണ്‌ . ദയവായി എന്റെ മനശാസ്ത്ര അപഗ്രഥനം നിർത്തുക നിങ്ങളുടെ അഭിപ്രായം ഈ സിനിമയെ പറ്റി പറയാനുള്ള വേദിയാണ് ഇതു .ഇനി ഇങ്ങനത്തെ കമന്റ്‌ എടുക്കുന്നതല്ല ക്ഷമിക്കുക

      Delete
  2. പിന്നെ... മാത്തുക്കുട്ടി കാണാൻ പോയത് പ്രതീക്ഷയുടെ ഭാരം പേറിയയിരിക്കും അല്ലെ...



    അല്ല... ഈ സിനിമക്കകത്ത് അവസാനം ഏതോ ഒരുത്തനേ ചൂണ്ടി കാണിച്ചതിന് പ്രശ്നമില്ലേ...

    ReplyDelete
    Replies
    1. എന്റെ പ്രശ്നങ്ങൾ അവിടെ നില്ക്കട്ടെ .നിങ്ങള്ക്ക് തോന്നിയത് പറയു സുഹൃത്തേ

      Delete
    2. അല്ലെങ്കിലും പ്രിത്വിയുടെ എല്ലാ പാടങ്ങളും താങ്കള്‍ക്ക് മികച്ചതാണല്ലോ...അതില്‍ എന്ത് പോരായ്മ ഉണ്ടെങ്കിലും താങ്കള്‍ അതൊന്നും കാണില്ല...

      Delete
    3. പോരയ്മ്മകൾ ഇല്ലാത്ത ഒരു പെർഫെക്ട്റ്റ് ചിത്രമാണ് ഇതു എന്ന് ഒരിടത്തും ഞാൻ പറഞ്ഞിട്ടില്ല . ഇത്ര നന്നായി എടുത്ത ചിത്രത്തിൽ കാണുന്ന നിസ്സാര പിഴവുകൾ പോലും അലോസരപ്പെടുത്തുന്നു എന്നതാണ് സത്യം . മിക്കതും എഡിറ്റിംഗ് ടേബിളിൽ വെച്ച് പോലും പരിഹരിക്കവുന്നത് ആണെന്നത് ആണ് ഏറെ കഷ്ട്ടം

      Delete
  3. 1..KUTAAVAALIYUDE rekha chithram varapikaan enthaanu sramikathe irunath???athoru valya thettale especially i thriller....
    2..Mudanthalulla kuttavali engane ottak itryum heightil aalkare ketti thooki???
    3..cAR road side il nikumbo even wiper working kuttavbali pritvide munnil ninum mathil chaadi police ine kollan sramikunnu...
    Itine patti enthaanu parayaan ullath..
    Padam njanum kandu..valare ishtapettu....but ningal neelakashathe keeri murichu degrade cheyth review ezthiyath kopnaanu ingane parayunath...

    ReplyDelete
    Replies
    1. മുകളിൽ പറഞ്ഞ പോലെ കീറി മുറിച്ചുള്ള വിശകലനം ഒന്നും ഞാൻ ഒരു സിനിമയെ കുറിച്ച് നടത്തിയിട്ടില്ല എന്നതാണ് സത്യം

      മനസിലാകാത്തത് ദിലീപ് മുതൽ താഴോട്ട് ഉള്ള ഇതൊരു നടന്റെയും ചിത്രങ്ങൾ ഇങ്ങനത്തെ ചോദ്യങ്ങൾ നേരിടേണ്ടി വരുമ്പോൾ (എവിടെ പ്രിത്വിരാജിനെ ബ്രണ്ടിങ്ങ്നു വേണ്ടി ഉപയോഗിക്കുന്നു എന്ന് മാത്രം ) സുപ്പറുകളും ദുൽ ക്കറിനെ (നാളെ പ്രണവ് വന്നാൽ അയാളും ) പോലുള്ള താര അവശിഷ്ട്ടങ്ങളും എന്ത് കൊണ്ട് അങ്ങനെ ഉള്ള ചോദ്യങ്ങൾ നേരിടേണ്ടി വരുന്നില്ല എന്നതാണ്

      ഒരു അമേരിക്കൻ പൌരനു ഇന്ത്യയിൽ വെച്ച് പണം നഷ്ടമായാൽ പിന്നെ അയാൾക്ക് നാട്ടിലെത്താൻ ഇവിടെ കൂലിപണി ചെയ്തു കാശുണ്ടാക്കുക മാത്രമേ വഴിയുള്ളൂ ഉള്ളു (പോക്കറ്റ്‌ മണി അയച്ചു തരാൻ ഡാഡി ഇല്ലാ എങ്കിൽ) എന്ന് പറഞ്ഞാൽ തൊണ്ട തൊടാതെ വിഴുങ്ങുന്നവരാണ് രേഖാചിത്രം അന്വേഷിച്ചു നടക്കുന്നത് എന്ന് ചുരുക്കം

      Delete
    2. ദുല്കരിന്റെ തീവ്രം ഒഴികെ ഉള്ള മൂവി എല്ലാം ഒരു വിധം സഹിക്കാവുന്നതാണ്..(മലയാളത്തിൽ ഇറങ്ങുന്നതിൽ അപേക്ഷിച്ചാണ് പറഞ്ഞത്)

      പ്രിത്വിരജിന്റെ നന്ദനം കഴിഞ്ഞുള്ള കുറെ ക്രാപുകൾക്ക് ശേഷം ഇപ്പോൾ ഇറങ്ങുന്ന മൂവീസും വലിയ പ്രശ്നമില്ല ...ഇപ്പോൾ പ്രിത്വിരജിനെ രായപ്പ എന്ന് വിളിക്കുന്ന ടീംസ് വളരെ കുറവാണു... ഉള്ള സിനിമകളിൽ കിളവന്മാർക്ക് പഠിക്കാതെ അഭിനയിച്ചു തുടങ്ങിയപ്പോൾ സിനിമ നന്നാവാൻ തുടങ്ങി..

      പ്രിത്വിരജിനെ ജനങ്ങള് ക്രിടിസൈസ് ചെയ്തിരുന്നത് കൂതറ ഫിലിമുകൾ അഭിനയിച്ചപ്പോൾ മാത്രമാണ് ഇപ്പോൾ ഇല്ല..ദുല്കരിനെ ക്രൂഷികതിരിക്കാനുള്ള കാരണം സിനിമ തിരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധ പുലര്തുന്നുണ്ട്...പുറത്തിറങ്ങുന്നവയെല്ലാം നല്ല പോലെ മാർക്കറ്റിംഗ് ചെയ്യുന്നുണ്ട്...പ്രധാനമായും യുവാക്കളെ ലക്‌ഷ്യം വെച്ചുള്ള സിനിമയിൽ അവര്ക്ക് വേണ്ടതെല്ലാം ഉണ്ട് ഇതൊക്കെ തന്നെ കാര്യം..

      Delete
    3. ദുല്കരിന്റെ തീവ്രം ഒഴികെ ഉള്ള മൂവി എല്ലാം ഒരു വിധം സഹിക്കാവുന്നതാണ്
      യോജിപ്പില്ല
      ല്കരിനെ ക്രൂഷികതിരിക്കാനുള്ള കാരണം സിനിമ തിരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധ പുലര്തുന്നുണ്ട്..യോജിപ്പില്ല

      പുറത്തിറങ്ങുന്നവയെല്ലാം നല്ല പോലെ മാർക്കറ്റിംഗ് ചെയ്യുന്നുണ്ട്നൂറു ശതമാനം യോജിക്കുന്നു

      പ്രധാനമായും യുവാക്കളെ ലക്‌ഷ്യം വെച്ചുള്ള സിനിമയിൽ അവര്ക്ക് വേണ്ടതെല്ലാം ഉണ്ട് യുവാക്കളെ മണ്ടന്മാർ എന്ന് വിളിക്കുന്നതിനു തുല്യമല്ലേ ഇതു?

      Delete
  4. സത്യം പറഞ്ഞാല്‍ അണ്ണനു ലാലേട്ടനൊട് എന്തോ വിരോധമുണ്ടെന്ന് ഞാന്‍ ധരിച്ചിരുന്നു...അങ്ങനെ ഇരിക്കെ ലോക്‍പാല്‍ പോയി കണ്ടു അണ്ണാ!!!! ശെന്റെ പൊന്നൂ.....സത്യം പറഞ്ഞാല്‍ മോഹന്‍ലാലിനു സമനില തെറ്റിയോ? ബേസിക്‍ കോമണ്‍സെന്‍സ് ഉള്ള ഏതു നടനും കഥ/ഡയലോഗ് ഒക്കെ വായിച്ചിട്ട്, ഡോ സംവിധായക് ഈ കൂതറപ്പടമൊന്നും എന്നേ കൊണ്ട് ചെയ്യാന്‍ പറ്റുകേല എന്നു പറയില്ലേ? പ്രിത്ത്വി ഒക്കെ അങ്ങനെ ചെയ്യുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ലോക്‍പാല്‍ അത്രക്ക് വെറൂപ്പിച്ചു കളഞ്ഞു.

    ReplyDelete
  5. ഏത് ത്രാസ്സില്‍ വെച്ച് തൂക്കി നോക്കിയാലും ദുല്‍ക്കറീനേക്കാള്‍ ബഹുദൂരം മെച്ചമാണ് പ്രിത്ത്വി. ദുല്‍ക്കറിന്റെ അഭിനയം എന്തിനു കൊള്ളാം ഹേ? മൂപ്പരെ കാണുമ്പോള്‍ മമ്മൂട്ടിയെ ഓര്‍ക്കുന്നത് കൊണ്ട് ആ ഒരു റെസ്പെക്ടില്‍ സഹിച്ചിരിക്കുന്നെന്ന് മാത്രം. ഉസ്താദ് ഒഴികെ (നീലാകാശം കണ്ടില്ല) മെച്ചമെന്ന് പറയാന്‍ ഒരു പടം പോലുമില്ല. ഓഞ്ഞ ഡയലോഗ് ഡെലിവറീം ഭാവങ്ങളുടെ കാര്യത്തില്‍ മരമോന്തയുമാണ്. ഇതിനേക്കാള്‍ ഡയലൊഘ് മോശം നിവിന്‍ പോളിയേയുള്ളു. പിന്നെ ഇപ്പഴത്തെ യുവാക്കള്‍ക്ക് സംത്ര്്പ്തി അടയാന്‍ കുറേ ബ്ര്ന്റും പാട്ടും ബൈക്കും ക്യാമറാ ആംഗിളും ഒക്കെ മതിയെങ്കില്‍ ദുല്‍ക്കറും നിവിനും സണ്ണി വെയ്നും ഒക്കെ സ്റ്റാറാകും. അങ്ങനെ അല്ലാതെ നോക്കിയാല്‍ പ്രിഥ്വിയും ജയസൂര്യയും ഇന്ദ്രജിത്തും ഒരു പരിധി വരെ ആസിഫ് അലിയും (സത്യായും അല്ലാതെ ലിസ്റ്റ് ബാലന്‍സ് ആവാന്‍ ഇട്ടതല്ല) ഒക്കെ മെച്ചമാണെന്ന് പറയേണ്ടിവരും

    ReplyDelete
    Replies
    1. പത്തു വർഷത്തോളം മുൻപ് വന്ന പ്രിത്വിരാജ് എന്ന നടനെ ഒന്നോ രണ്ടോ കൊല്ലം മുൻപ് വന്ന ദുൽക്കർ സൽമാനുമായി താരതമ്യപ്പെടുത്തുന്നതിൽ വലിയ കാര്യം ഉണ്ടെന്നു തോന്നുന്നില്ല . ഒന്നുമില്ലാത്ത സിനിമകളെ നല്ല മാർക്കെറ്റിംഗ് കൊണ്ട് മഹാ സംഭവങ്ങൾ ആണെന്ന് വരുത്തി തീർക്കുന്നതു നമ്മൾ പ്രേക്ഷകർ മണ്ടന്മാർ ആയതു കൊണ്ട് മാത്രമല്ലേ ? ഇദ്ദേഹം അഭിനയിച്ച മഹത്തായ കലാസൃഷ്ട്ടികൾ എല്ലാം ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കപ്പെടുന്നത് ആണെന്ന പ്രചരണം മുതൽ അതാണ് കാണിക്കുന്നത്

      ആ നടന്റെ പരിമിതികളെ മറയ്ക്കാനാണ് കൂടെ ഒരു നടനെ എപ്പോളും 'കലക്കാനായി ' നിർത്തിയിരിക്കുന്നത് എന്ന് കരുതുന്നു

      Delete
  6. അഞ്ചു പെണ്ണുങ്ങളുടെ പേര് കിട്ടിയിട്ടും ബാക്കി രണ്ടാളുടെ ഭാര്താകന്മാരെ കുറിച്ചൊന്നും ആദ്യേ അന്വേഷികാതത് ബോറായിപ്പോയി....സംവിധായകാൻ പടം ഓടിക്കാൻ അതൊക്കെ മുക്കി....

    ReplyDelete
    Replies
    1. ശ്ശൊ ..കഷ്ടമായി പോയി . അനിയൻ പടം കണ്ടോ ?

      Delete
  7. This comment has been removed by a blog administrator.

    ReplyDelete
  8. ####പിന്നെ ഇതിലെ നായകൻ പ്രിത്വിരാജ് ഒരു പോലീസുകാരനായി ആണ് അഭിനയിക്കുന്നത് എന്ന് എവിടെയോ വായിച്ചതു ഓർക്കുന്നു .തൊട്ടു മുൻപ് ഈ നടൻ അഭിനയിച്ചതും ഒരു പോലീസ് വേഷത്തിൽ ആയതിനാൽ ആവർത്തന വിരസത തോന്നും എന്ന് എനിക്ക് ഏതാണ്ട് ഉറപ്പായിരുന്നു ഈ ചിത്രം കാണാൻ കയറുമ്പോൾ .
    ####

    Ith kandappol thankal kurach mundharanakalum munvidhikalum vach pularthunna aalanennu thonnippokum..ath thankalude reviewil varuvan aagrahikkunnilla.(personal abhipraayam..thankale kurichulla matoru മനശാസ്ത്ര അപഗ്രഥനം aayum thonnam)

    Pinne memories kuzhappamillatha oru cinema thanneyaanu..malayalathile allel korachokke samakalika indian cinemayile serial murder mystery moviesil ellam thanne kuttavalikal eccentric svabhavam ulla alkarayirikkam enna oru dharana ividem thettikkunnilla.aayale kuttavaliyakkunna sahacharyavum mikavode srishtikkan palarum sramikkathath ividem aavarthikkunnu.
    Enik thonniyittullath ith polulla cinemakalil ellam naayakan thante intusionsum nadannekkavunna possibilitiesum parayunnu..prekshakar ath vellam thodathe vizhungunnu..ennal prekshakare koodi ulppeduthi,oralude mathram perspectiviloode allathe kadha paranj povan sramikkarilla(pinnem personal abhipraayam).

    ReplyDelete
    Replies
    1. Whoever you are..... rightly said. good observation and delivered well :)

      Delete
    2. Whoever you are..... rightly said. good observation and delivered well :)

      Delete
  9. ദുല്കർ അടക്കം പലരും ഓവർ റേറ്റ് ചെയ്യപ്പെടുന്നു എന്നാണു എനിക്ക് തോന്നുന്നത്. മെമ്മറീസ് നല്ല ചിത്രമാണ് പക്ഷെ അയാളും ഞാനും എന്ന പ്രിഥ്വി ചിത്രത്തിനേക്കാൾ എല്ലാം കൊണ്ടും പിറകിലാണ്. "അയാളും ഞാനും..." നായകൻ ഗതാഗതകുരുക്കിൽ കിടന്നതിലെ ലോജിക്ക് മുതലായവയാണ് ചർച്ച ചെയ്യപ്പെട്ടത്. ചർച്ച ചെയ്യപ്പെടേണ്ട ഒരുപാടു കാര്യങ്ങൾ അതിൽ ഉണ്ടായിരുന്നു. "നീലാകാശം ..." ഭേദപ്പെട്ട സിനിമ ആയിരിക്കാം പക്ഷേ അതിലെ "യാത്രയുടെ രസം" "രാഷ്ട്രീയ അവബോധം" ഇത്യാദികൾ ചർച്ച ചെയ്യപ്പെടുകയും ലോജിക്ക് ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നു.

    ReplyDelete