Tuesday, August 20, 2013

പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും (കണ്ണ് നിറയിക്കുന്ന പുതുമ !!!)

അണ്ണാ അണ്ണന് വല്ല നല്ല മാനസ്സിക രോഗ വിദഗ്ധന്മരെയും അറിയാമോ ?

എന്തിനാ അനിയാ ? ഒടുവിൽ  നീ സത്യം മനസിലാക്കി ചികിത്സ തേടാൻ തീരുമാനിച്ചോ ?

അല്ല അണ്ണാ ഒരു പടം കാണാൻ വേണ്ടി ആയിരുന്നു .ബുദ്ധി വളർച്ച ഇല്ലാത്തവർ മാത്രം ആ സിനിമ കാണാൻ വന്നാൽ മതി എന്നാ സംവിധായകൻ പറഞ്ഞേക്കുന്നെ .അത് കൊണ്ട്  ഡോക്ടർ  സർട്ടി ഫിക്കറ്റ് ഇല്ലാതെ കേറ്റത്തില്ല പടം കാണാൻ. അതാ

നമ്മുടെ ലാൽ ജോസിന്റെ പുതിയ പടം , സിന്ദുരാജ്  എഴുതിയ  പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും അല്ലേ സംഗതി ?  നീ കഷ്ടപ്പെട്ട് കാണണ്ട ഇന്നലെ ഞാൻ കണ്ടു ആ സാധനം .

ആണോ അണ്ണാ ? എങ്ങനെ അകത്തു കയറി ? വല്ല ശുപാർശയും ?

എന്തോന്ന് ശുപാർശ  അനിയാ ? നീ കാളകൂടത്തിൽ മുൻപ്  പടച്ചു വിട്ട ഇംഗ്ലീഷ് എന്ന ശ്യാമപ്രസാദ് സിനിമയുടെ നിരൂപണം പ്രിന്റ്‌  ഔട്ട്‌ എടുത്തോണ്ട് പോയി . ഇതു ഞാനാ  എഴുതിയതെന്നു പറയേണ്ട താമസം അവർ എന്നെ ആദരപൂർവ്വം അകത്തു കൊണ്ട് പോയി ഇരുത്തി . ഇടയ്ക്ക് വന്നു കുടിക്കാൻ വല്ലതും വേണോ എന്ന് പോലും ചോദിച്ചു അനിയാ ... താങ്ക്സ് നിന്നെ കൊണ്ട് അങ്ങനെ ഒരു ഉപകാരം ഉണ്ടായി .

അണ്ണൻ വെറുതെ കോമഡി അടിക്കരുത് .ലോകചരിത്രത്തിൽ തന്നെ ആദ്യമായി മനസ്സിൽ നന്മ ഉണ്ടോ എന്ന് പരിശോധിക്കുന്ന അഭ്രപാളികളിൽ ഒരുക്കിയ ലാൽ  ജോസിന്റെ പടത്തെ പറ്റിയാണ് ഈ പറയുന്നത് എന്ന് ഓർമ്മ വേണം.എൽസമ്മ എന്ന ആണ്‍കുട്ടി എഴുതിയ സിന്ധു രാജാണ് ഇതിനും എഴുതിയിരിക്കുന്നത് . കുട്ടനാടിന്റെ ഭംഗിയും കുഞ്ചാക്കോ ബോബന്റെ കഷണ്ടിയും വേറെ .വിദ്യാസാഗർ ലാൽ  ജോസിനോടൊപ്പം പിന്നെ ചായാഗ്രഹണം കുമാറും പോരെ അണ്ണാ .ഇതിൽ കൂടുതൽ എന്നാ വേണമെന്നാ ഈ പറയുന്നേ?

പൊന്നനിയാ ഒരു സാധാരണ പ്രേക്ഷകൻ എന്ന നിലയ്ക്ക്  രണ്ടര മണികൂർ  എന്നെ കൊല്ലാത്ത ഒരു സിനിമ .അത്രയും മാത്രം തന്നാൽ  ഉപകാരം .ഈ ചിത്രത്തിൽ നായികയായി നമിത പ്രമോദ് എത്തുമ്പോൾ കൂടെ സുരാജ് , ബിന്ദു പണിക്കർ , ഇർഷാദ് , ഷമ്മി തിലകൻ ,കെ പി എസ് സി  ലളിത , അനുശ്രീ , ശിവജി ഗുരുവായൂർ ,പൊന്നമ്മ ബാബു , ഹരി ശ്രീ അശോകൻ , തെസ്നി ഖാൻ തുടങ്ങിയവരും അഭിനേതാക്കളിൽ ഉൾപ്പെടുന്നു.

അല്ല .. ഈ സിനിമ

അനിയാ  കുട്ടനാട്ടിന്റെ പശ്ചാത്തലത്തിൽ ആണ് ഈ സിനിമ എടുത്തിരിക്കുന്നത് . മേരിക്കുണ്ടൊരു കുഞ്ഞാട്  മുതൽ പല സിനിമകളും സമം ചേർത്ത്  ആണ് ഈ ചലച്ചിത്ര കാവ്യം സൃഷ്ട്ടിച്ചിരിക്കുന്നത് .ഈ സിനിമയിൽ നമുക്ക് മേരിക്കുണ്ടൊരു..... വിലെ ദിലീപിനെ കാണാം കുടുംബ പ്രാരാബ്ദം കൊണ്ട്  വീർപ്പു മുട്ടുന്ന പല സിനിമയിലെ നായകന്മാരെ കാണാം അങ്ങനെ കണ്ടു മടുത്ത  പല നായകന്മാരുടെ ഒരു മിശ്രിതമാണ് ഈ സിനിമയിലെ ചക്ക ഗോപൻ (കുഞ്ചാക്കോ ) .(ഈ പറഞ്ഞതിന്റെ അർഥം  ഇതു വരെ കാണാത്ത നായകന്മാരെ മാത്രമേ എടുക്കു എന്നല്ല .സിനിമ ബോർ ആകുമ്പോൾ  ആണ് ജനം ഇതൊക്കെ ശ്രദ്ധിക്കുന്നതുഎന്നതാണ് സത്യം) വില്ലനായി അഭിനയിക്കുന്ന  തിലകന്   വരെ മീശ മാധവനിലെ ജഗതിയുടെ  ആണോ  , കൊച്ചിൻ ഹനീഫയുടെ റോൾ ആണോ അനുകരിക്കേണ്ടത് എന്നാ തീരുമാനം ആകാത്ത  പോലെയാണ് തോന്നുക  .മടിയന്മാരും തെമ്മാടികളും ആയ മൂന്നു ചേട്ടന്മാരെ ഒരു അല്ലലും അറിയിക്കാതെ പോറ്റി വളർത്താൻ രാവും പകലും പാട് പെടുന്ന നല്ലവനും  പേടിതൂറിയുമായ ഒരു അനിയന്റെ കദന കഥയാണ്  ലാൽ ജോസും സിന്ദുരാജും ഈ ചിത്രത്തിലൂടെ നമുക്ക് മുന്നിൽ  അവതരിപ്പിച്ചിരിക്കുന്നത് . ഈ റംസാൻ ചിത്രങ്ങളിൽ ഇറങ്ങിയ മറ്റൊരു കൂറ ചിത്രം എന്ന് മാത്രമേ സാമാന്യ ബുദ്ധിയുള്ളവർ പറയുകയുള്ളൂ

അത് കൊണ്ടല്ലേ സംവിധായകൻ ഇത്  ബുദ്ധി മാന്ദ്യം ബാധി ച്ച വർക്ക് മാത്രമുള്ള ചിത്രമാണെന്നു പ്രത്യേകം പറഞ്ഞത്  ....എന്നാലും കുടുംബ സമേതം കാണാവുന്ന ഒരു ക്ലീൻ ചിത്രം എന്ന നിലയ്ക്ക് ......

ചുമ്മാതിരി അനിയാ .. ഈ സ്ത്രീകളോട്  തരുമോ കൊടുക്കുമോ എന്നൊക്കെ ഒരു പ്രകോപനവും ഇല്ലാതെ ചോദിക്കുന്നതൊക്കെ അശ്ലീലമായി കാണാത്ത  രീതിയിൽ മലയാളി വളർന്നു എന്ന് മാത്രമല്ല ഹണി  ബീ പോലുള്ള സിനിമകൾ കുടുംബസമേതം ആസ്വദിച്ച് കാണുന്ന മലയാളിയോടാനോടാ  നിന്റെ ഈ സദാചാര പ്രസംഗം ?പിന്നെ പുതുമ, കുഞ്ചാക്കോ ബോബൻ തന്റെ കഷണ്ടി മറയ്ക്കാതെ അഭിനയിക്കുന്നു (മറച്ചിരുന്നു എങ്കിൽ കഥാപത്രത്തിനു ആ പൂർണത വരില്ല . എവിടുന്നു ?) അത്ര തന്നെ (ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടോളണം .അല്ല പിന്നെ ) പിന്നെ സകലരും കൂടി വലിയ കുഴപ്പമില്ലാത്ത  (കാണാൻ ) നമിത പ്രമോദ് എന്ന നടിയെ നിർഭാഗ്യ നായിക ആക്കിയേ അടങ്ങു എന്നാ തോന്നുന്നേ .ഹരിശ്രീ അശോകനും , സുരാജും അങ്ങനെ കുറെ പേർ  ഒക്കെ വന്നു പറഞ്ഞത് ചെയ്തിട്ടു പോകുന്നു ചിരിക്കേണ്ടാവർക്ക്  ചിരിക്കാം നിർവികാരരായി ഇരിക്കെണ്ടാവർക്ക് അങ്ങനെ ആകാം ഉറങ്ങേടവർക്ക് ഉറങ്ങാം എല്ലാം ഉങ്കൾ  ചോയിസ് !!!



ചുരുക്കത്തിൽ ........

ചത്ത തിരക്കഥ , അതിനെ ഒരൽപം ജീവൻ ഉള്ളതാക്കാൻ ഒരു ശ്രമവും സംവിധായകന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായതായി തോന്നുന്നില്ല .പ്രകൃതി ഭംഗി ആസ്വദിക്കാൻ ഈ സിനിമ സഹിക്കുന്നതിലും ഭേദം മഴക്കാലത്ത്‌ കുട്ടനാട്ടിലേക്ക് വല്ല യാത്രയും പോകുന്നതാണ് എന്ന് തോന്നി പോകും . 

4 comments:

  1. ലാല്‍ ജോസ് സത്യന്‍ അന്തിക്കാടിന് പഠിക്കുകയാണോ എന്നൊരു സംശയം...റംസാനില്‍ എനിക്കും ഒരു പടം വേണും എന്നതിന്റെ പേരില്‍ ഇറക്കിയതോ?

    ReplyDelete
  2. CORRECT:::lal jose oru thamasha padam pidichathayi thonniyilla pakaram thamshakku oru padam pidichathayi thonni!!!!!!! hari

    ReplyDelete
  3. Watch Madras cafe, a good hindi film like d-day

    ReplyDelete
  4. Annaa, Kalimannu kandille ? Waiting for the review...

    ReplyDelete