Sunday, March 10, 2013

റെബേക്ക ഉതുപ്പ് കിഴക്കേമല (ഒരു മാ പ്രസിദ്ധീകരണ തുടരന്‍ !!!)

അനിയാ , നീ റൊട്ടി എന്ന് കേട്ടിട്ടുണ്ടോ അല്ലെങ്കില്‍ അഞ്ചു സുന്ദരികള്‍ , ആലിപ്പഴം , ഹൌവ്വ ബീച്ച് ...

കേട്ടിട്ടുണ്ട് ... പക്ഷെ ... ഏതൊക്കെ തമ്മില്‍ എന്താ ബന്ധം ?

അനിയാ പണ്ട് പണ്ട് ... അതായിത്  നീയൊക്കെ ഇതു പോലെ ഓണ്‍ ലൈന്‍ സാഹിത്യവും 50 ഷേഡഡ്സ് ഓഫ് തേങ്ങാക്കുല കള്ള ഇ ബുക്കും ഒക്കെ വായിച്ചു കോള്‍ മയിര്‍ കൊള്ളുന്ന കാലത്തിനും ഒത്തിരി മുന്‍പ് മലയാളത്തിലെ ആബാല വൃദ്ധം ജനങ്ങളും വായിച്ചു അതെ വികാരം ഉണ്ടാക്കിയിരുന്ന മാ പ്രസിദ്ധീകരണങ്ങളില്‍ വന്ന ഹിറ്റ്‌ തുടരന്‍ സാധനങ്ങളുടെ പേരാണ് ഇവയൊക്കെ.

ആണോ ? ശരി അതിപ്പോള്‍ പറയാന്‍ ?

അത് വഴിയെ പറയാം . ഞാനിപ്പോള്‍  വന്നത് നമ്മുടെ സുന്ദര്‍ദാസ് സംവിധാനം ചെയ്ത റെബേക്ക ഉതുപ്പ് കിഴക്കേമല എന്ന സിനിമ റീലീസ്  ആയതു നീ അറിഞ്ഞാ യിരുന്നോ?

എവിടന്നു അണ്ണാ നമ്മുടെ പാവം രെജ്ഞന്‍ പ്രമോദിന്റെ പടം കാണാന്‍ പോലും സമയം കിട്ടിയില്ല അപ്പോളാ ....ഉതുപ്പ്

വി സി അശോക് തിരകഥ ഒരുക്കുന്ന ഈ ചിത്രത്തില് അഭിനേതാക്കള്‍ ആന്‍ അഗസ്റ്റ്ന്‍ റ്റൈറ്റില്‍ റോളില്‍ വരുമ്പോള്‍ കൂടെ സായികുമാര്‍, ശാരി , ശ്രീകുമാര്‍ , ഷാനവാസ്‌ , സുകുമാരി , സിദ്ധാര്‍ധ് ഭരതന്‍, ജിഷ്ണു, നിഖില്‍ ,കലാഭവന്‍ മണി,ശശി കലിംഗ,സുരാജ് തുടങ്ങിയവര്‍ അഭിനയിക്കുന്നു .സംഗീതം രതീഷ്‌ വേഗ.നിര്‍മ്മാണം ഉപാധ്യായ ഫിലിംസ്  .(വിധി കാണികളുടെ എന്ന് കൂടി ചേര്‍ക്കുന്നതാണ് ഒരു മര്യാദ!! ).

മതി മതി എന്ത് പറഞ്ഞാലും അണ്ണന് ഒരു പുച്ഛം !! ഒന്നുമല്ലെങ്കില്‍ മലയാളത്തില്‍ സ്പോര്‍ട്സ് പശ്ചാത്തലത്തില്‍ ഒരു സിനിമ വന്നിട്ട് ഇങ്ങനെയാണോ പ്രതികരണം.

അതേടാ വെളുത്തു കൊഴുത്തു ഒരുമാതിരി പാലപ്പം പോലിരിക്കുന്ന ആനിനെ കൊണ്ട് തന്നെ വേണം ഒളിമ്പിക്സ്നു തയ്യാറെടുക്കുന്ന ഒരു ഓട്ടക്കാരിയുടെ റോള്‍ ചെയ്യിക്കാന്‍. എന്‍റെ അഭിപ്രായത്തില്‍ ആത് പോലത്തെ റോള്‍ ചെയ്യാന്‍ ഏറ്റവും പറ്റിയത് റീമ കല്ലിംഗല്‍ പോലുള്ള ഒരു നടിയാണ് എന്നാണ് . ഇവിടെ തുടങ്ങുന്നു സംവിധായകന്റെ ഒഴിവാക്കാവുന്ന പിഴവുകള്‍.(പണ്ട് ഇറങ്ങിയ, നടി  നമിത ഓട്ടക്കാരി ആയി അഭിനയിക്കുന്ന ഏതോ സത്യരാജ് ചിത്രം ഓര്‍മ്മ  വരുന്നു .കുറഞ്ഞ പക്ഷം ഗ്ലാമര്‍ ഉദ്ദേശിച്ചു നടത്തിയ ആ കാസ്റ്റിംഗിനെ സൌഹൃദ സദസ്സുകളില്‍  തെറി പറഞ്ഞ കാലമേ നിന്‍റെ മുന്നില്‍ നാലര അടി പൊക്കമുള്ള ഉരുണ്ട ഈ ഓട്ടക്കാരി നില്‍ക്കുമ്പോള്‍ എന്ത് പറയാനുണ്ട്‌ ?)

അല്ല മലയോര പശ്ചാത്തലത്തില്‍ ഹൃദയഭേദകമായ  ഒരു കുടുംബ പ്രണയ കഥ എന്നാണല്ലോ കേട്ടത്

എന്തിനാ അനിയാ  പ്രണയവും കുടുംബവും മാത്രം ആക്കിയത് .പ്രണയ കുടുമ്പ ആക്ഷന്‍ സസ്പെന്‍സ് ത്രില്ലെര്‍ എന്ന് വിളിക്കാമല്ലോ? കഥ ഇതു വരെ എവിടെയൊക്കെയോ നല്ല ജോലി ചെയ്തു ജീവിക്കുന്ന മൂന്ന് സുഹൃത്തുക്കള്‍ അവധിക്കാലം അടിച്ചു പൊളിക്കാനായി അവര്‍ പണ്ട് പഠിച്ച കിഴക്കേമല എന്ന മലയോര ഗ്രാമത്തിലേക്ക് യാത്രയാകുന്നു .അവരുടെ  ഓര്‍മ്മകളിലൂടെ   കാലം പുറകോട്ടു  . ആ ഗ്രാമത്തില്‍ സമ്പന്ന കുടുംബത്തിലെ ശോശാമ്മയെ (ശാരി ) വിവാഹത്തലേന്നു ഒളിച്ചോടി കല്യാണം കഴിച്ച പാവപ്പെട്ട മലയോര കര്‍ഷകന്‍ ‍ ഉതുപ്പ് (സായി കുമാര്‍) . പള്ളിയിലെ നിന്ന് കൊണ്ട് പ്രവേശിക്കുന്ന അച്ചന്‍ (അഗസ്ട്ട്യന്‍ ) അവിടുത്തെ ഗുണ്ടയും പോലീസും എല്ലാമായ കൊച്ചച്ചന്‍ (കലാഭവന്‍ മണി ). ശോശാമ്മയുടെ സഹോദരങ്ങള്‍ മാത്തുക്കുട്ടിയും (ശ്രീകുമാര്‍ ) റാഫേലും (ഷാനവാസ്‌ ) ഇവരുടെ അമ്മ സുകുമാരി .മാത്തുക്കുട്ടിയുടെ അളിയന്‍ കുരുവിള (ജിഷ്ണു)  ഉതുപ്പിന്‍റെ അയല്‍ക്കാരന്‍ ജാതി കുശുബുകാരന്‍   രാമന്‍ നായര്‍  (ശശി കലിംഗ)  തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള്‍  .

സിനിമ തുടങ്ങുന്നത് തന്നെ റെബേക്ക ഏഷ്യാഡില് ഇന്ത്യക്ക് വേണ്ടി സ്വര്‍ണ്ണ  മെഡല്‍ നേടുന്നിടതാണ് (സത്യമായും മീശ മാധവനില്‍ (ജഗതി - ദിലീപ് , ബുഷ്‌ -ഒബാമ ഭാഗം  പോലെ ) ഒക്കെ കാണിച്ച പോലെ ഇതു ആരുടെയോ സ്വപ്നം ആണെന്നാണ് ഞാന്‍ ആദ്യം കരുതിയത്‌. അത്രക്ക് സില്ലി ആയി ആണ് സംഗതി എടുത്തിരിക്കുന്നത്.സ്വര്‍ണം കിട്ടിയതോടെ ശോശാമ്മയുടെ ബന്ധുക്കള്‍  ഇവരുമായി സൗഹൃദം സ്ഥാപിക്കുന്നു അത് ഉറപ്പിക്കാനായി മാത്തുക്കുട്ടിയുടെ അളിയന്‍ കുരുവിളയുമായി റെബേക്കയുടെ വിവാഹം നിശ്ചയിക്കുന്നു .ഒളിംപ്ക്സ് സ്വര്‍ണ്ണത്തിന്നായി കിട്ടിയ ജോലി പോലും വേണ്ട എന്ന് വെച്ചിരിക്കുന്ന കൊച്ചിന് കല്യാണ കാര്യത്തില്‍ ഒരു പ്രശ്നവും ഇല്ല (അതെല്ലാം അപ്പച്ചനും അമ്മച്ചിയും പറയുന്ന പോലെ  എന്ന ലൈന്‍ ) അങ്ങനെ  കല്യാണ നിശ്ചയവും ഒക്കെ കഴിഞ്ഞു നില്‍ക്കുന്ന റെബേക്കയുടെ ജീവിതത്തിലേക്ക് അടുത്തവന്‍ കൊച്ച് അര്‍ജുന്‍ (സിദ്ധാര്‍ധ് ഭരതന്‍ ) കടന്നു വരുന്നു . ഇവര് പഴയ ബാല്യകാല  ചങ്ങാതിമാരാണ് . അദ്ദേഹം പട്ടാളത്തില്‍ ‍ പോയി അവിടെ മികച്ച അത്ലറ്റ് ആയി ഉയര്‍ന്നു വരുമ്പോള്‍ പരിക്ക് പറ്റി , ലൈന്‍ പൊട്ടി  ആകെ ജീവിത കോഞ്ഞാട്ടയായി വരുന്ന വഴിയാണ്  .ഗുരുവും ശിഷ്യയും ഒരുമാതിരി എടാ പോടാ ലൈന്‍ . പിന്നെ സംഗതി സ്പോര്‍ട്സ് ആയതു കൊണ്ട് ഇവര്‍ ട്രാക്ക് സ്യുട്ടും  ഇട്ടു ഗ്രാമത്തിലെ ഇടവഴികളിലൂടെ ഓടിക്കളിക്കുന്നു (പരിശീലനം , പരിശീലനം).ഇനി  വേണ്ടത് ത്രികോണം അത് ഉണ്ടാക്കാനായി ഇന്ന് പഴയകാലത്തിലേക്ക്  കാര്‍ ഓടിച്ചു വരുന്ന മൂന്നു പേരെ റെബേക്കയുടെ വീട്ടിനടുത്ത് രാമന്‍ നായരുടെ വീട്ടില്‍ വാടകയ്ക്ക് താമസിപ്പിക്കുന്നു .അതിലൊരുത്തനും റെബേക്കയോട് പ്രേമം .

എന്നിട്ട്

പിന്നങ്ങോട്ട് ട്വിസ്ട്ടുകളുടെ ഒരു പെരു മഴക്കാലമാണ്. മൂന്നാമത്തവന് ഒരു സ്കോപ്പും ഇല്ലാത്തത് കൊണ്ട് അവനും സുഹൃത്തുക്കളും റെബേക്കയെയും അര്‍ജുനനെയും മുറിയില്‍ പൂട്ടിയിടുന്നു.നാട്ടുകാരെ വിളിച്ചു വരുത്തി നാറ്റിക്കുന്നു . രാഷ്ട്രീയവും റബ്ബറുമായി നടക്കുന്ന കുരുവിള അച്ചായന്‍ ഇതറിഞ്ഞു പാഞ്ഞെത്തി പട്ടാളക്കാരനും കായികതാരവും ഒക്കെ ആയ അര്‍ജുനെ പൊതുരെ തല്ലി നാട്ടില്‍ കണ്ടു പോകരുത് എന്ന് പറയുന്നു.ചീത്തപ്പേര് വന്നതിനാല്‍ റെബേക്കായുടേയും കുരുവിളയുടെയും കല്യാണം ഉടന്‍ നടത്താന്‍ തീരുമാനിക്കുന്നു.

കല്യാണ തലേന്ന് അച്ചായന്‍ കുടുംബ സമേതം വന്നു കല്യാണം നടക്കണം എങ്കില്‍ ഉതുപ്പച്ചയന്റെ എട്ടു ഏക്കര്‍ റബ്ബര്‍ തോട്ടം എഴുതിത്തരണം എന്ന് പറയുന്നതോടെ ഉതുപ്പച്ചയന്‍ ഹാര്‌ട്ട്  അറ്റാക്ക്‌ വന്നു മരിക്കുന്നു (ഡിം .......) . ശോശാമ്മ ചേട്ടത്തി നല്ലവനായ അര്‌ജുനനു റെബേക്കയെ കെട്ടിച്ചു കൊടുക്കാന്‍ തീരുമാനിക്കുന്നു .ജാതി മത വ്യത്യാസങ്ങള്‍ ഒന്നും പ്രശ്നം അല്ല  എന്ന് വിപ്ലവകാരിയായ കൊച്ചച്ചന്‍ (കലാഭവന്‍ മണി) പ്രഖ്യാപിക്കുന്നതോടെ ശുഭം


അല്ല അപ്പോള്‍ ആ പഴയ മൂന്നു പേര്‍ .. അവര് വന്നിട്ട് ....?


ഓ അവര് വരുന്നു . അര്‍ജുന്‍ -റെബേക്കമാരുടെ വീട്ടില്‍ എത്തുന്നു ഒരു കുഞ്ഞു പുറത്തും മറ്റേതു അകത്തും ആയി റെബേക്ക ഹാപ്പി

അപ്പോള്‍ ഒളിംപിക്സ് ......?

ഇതു അവന്മ്മാരും ചോദിക്കുന്നുണ്ട് . അപ്പോള്‍ റെ ബേ ക്ക കൂള്‍ ആയി കഴിഞ്ഞ ഒളിം പിക്സില് അവസാന റൌണ്ടില്‍ തോറ്റ ത്തില്‍ പിന്നെ പോയില്ല (ഒരുമാതിരി പത്താം ക്ലാസ്സ്‌ തോറ്റത്തില്‍ പിന്നെ പഠിച്ചില്ല എന്ന് പറയുന്ന പോലെ ).ലവന്മാര്‍ ചായയും കുടിച്ചു തിരികെ പോകുന്നു വീണ്ടും ശുഭം


എന്‍റെ അമ്മോ ഇതെന്തോന്ന്? ഇതിലും ഭേദം മനോരമയോ മംഗളമോ വാങ്ങി തുടരന്‍ വായിക്കുന്നതല്ലേ ?
അതല്ലേ പറഞ്ഞെ ആദ്യമേ .ഏറ്റവും കുറഞ്ഞ പക്ഷം ആ ശശി കലിംഗ ചെയ്ത റോള്‍ വല്ല നെടുമുടി വേണുവിനു വല്ലതും കൊടുത്തിരുന്നു എങ്കില്‍ അത്രയും ആശ്വാസം ആയേനെ (സംഗതി ജഗതി ചെയ്യേണ്ട സാധനമാണ് ) ആനിനെ കൊണ്ട് അധികം അഭിനയിപ്പിക്കാത്തതിനു സംവിധായകനോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കും.ബാക്കി ആരെ കുറിച്ചും പ്രത്യേകിച്ചു ഒനും പറയാനില്ല .സായി കുമാറിനെ പോലുള്ള നടന്മാര്‍ പഴാക്കപ്പെടുമ്പോള്‍ ഉള്ള വിഷമം മാത്രം ബാക്കി


അപ്പോള്‍ ചുരുക്കത്തില്‍

വേറെ ഒരു പണിയുമില്ല .ടി വി സീരിയല്‍ പോലും കാണാന്‍ ഇല്ലെങ്കില്‍ പൊയി

 കാണാവുന്ന ചിത്രം 

7 comments:

 1. ഒരാഴച്ച്കൊണ്ട് സ്മൃതിയിലേക്ക് മറയുന്ന മറ്റൊരു സിനിമയും കൂടി....

  ReplyDelete
 2. പ്രേക്ഷകന്‍, നന്നായിരിക്കുന്നു.താങ്കളുടേത് ആയഒരു രെറ്റിഗ് കൂടെ നല്‍കാം
  മലയാറ്റൂരിന്റെ ബ്രിഗേഡിയര്‍ കഥകളെ അസ്പദമാക്കിയാണോ ഈ അനിയാ വിളി

  ReplyDelete
 3. Please watch pappilio Budha

  ReplyDelete
 4. എന്തുകൊണ്ടാണ് ഈ ഫോർമുല മലയാളസിനിമയിൽ ആവർത്തിക്കുന്നത്? ക്രിസ്ത്യാനി ദുഷ്ടൻ ഹിന്ദു നല്ലവൻ...

  ReplyDelete
  Replies
  1. അതിത് വരെ മനസിലായില്ലേ? താങ്കളെ പോലെ എന്തും മതത്തിന്റെ കണ്ണിലൂടെ മാത്രം കാണുന്നവരുടെ എണ്ണം കൂടുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്‌ .ഒന്നുകിൽ സിനിമ കാണുക അല്ലെങ്കിൽ എഴുതിയിരിക്കുന്നത് വായിക്കുക .ഇതൊന്നും പറ്റിയില്ല എങ്കിൽ ഈ ജാതി വങ്ങതരങ്ങൾ എഴുന്നള്ളിക്കാതിരിക്കുക

   Delete
  2. ഒളിം പിക്സില് അവസാന റൌണ്ടില്‍ തോറ്റ ത്തില്‍ പിന്നെ പോയില്ല (ഒരുമാതിരി പത്താം ക്ലാസ്സ്‌ തോറ്റത്തില്‍ പിന്നെ പഠിച്ചില്ല എന്ന് പറയുന്ന പോലെ

   ഇത് കലക്കി.

   ആനിനെ ഒക്കെ ഓട്ടക്കാരി ആക്കിയാലും ജനം സ്വീകരിക്കും എന്ന് കരുതി പടം എടുത്ത ആ ചന്കൂറ്റത്ത്തിനു കൊടുക്കണം കയ്യടി. കാണാൻ കൊള്ളാം എന്നല്ലാതെ അഭിനയത്തിന്റെ എ ബി സീ ഡി അറിയത്തില്ല ആ കൊച്ചിന്

   Delete