അനിയാ നീ സത്യൻ അന്തിക്കാട് സാറിന്റെ സിനിമ കണ്ടിട്ടുണ്ടോ ?
പിന്നെയില്ലാതെ രസതന്ത്രം , ഇന്നത്തെ ചിന്താവിഷയം ,.....ബ്ഹാ .......
ഓക്കാനിക്കാതെടാ അതൊക്കെ നമ്മൾ മലയാളികളുടെ ഒരു ഗതികേടല്ലേ . ഞാൻ ചോദിച്ചത് അതല്ല . ശ്രീ സത്യൻ അന്തിക്കാട് അദേഹത്തിന്റെ നല്ല കാലത്തെടുത്ത സിനിമ വല്ലതും നീ കണ്ടിട്ടുണ്ടോ ?
അനിയാ ഈ സത്യൻ അന്തിക്കാട് ഒരു പത്തിരുപതു കൊല്ലം കഴിഞ്ഞാണ് ജനിച്ചിരുന്നത് എങ്കിൽ അദ്ദേഹം എടുത്തിരുന്ന നല്ല ചിത്രങ്ങൾ എങ്ങനെ എടുക്കുമായിരുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ ?
അല്ല അങ്ങനെ ചോദിച്ചാൽ .....
ഉത്തരം പറയണം .അറിയില്ലങ്കിൽ പറഞ്ഞു തരാം .ലിജോ ജോസ് പല്ലി ശ്ശേരി സംവിധാനം ചെയ്ത ,പി എസ് റഫീക്ക് കഥ എഴുതിയ പ്രശാന്ത് പിള്ള സംഗീതം പകർന്ന, ഫഹദ് ഫാസിൽ , ഇന്ദ്രജിത്ത് ,സ്വാതി ,രചന, ജോയ് മാത്യു (ഷട്ടർ സംവിധായകൻ ) ,കലാഭവൻ തുടങ്ങിയവരൊക്കെ അഭിനയിച്ച ആമേൻ എന്ന ചിത്രം പോലെ ഇരുന്നേനെ സത്യൻ ചിത്രങ്ങൾ .
അപ്പോൾ അതും കണ്ടു . അതിനാണോ ഇത്രയും ചുറ്റി വളയ്ക്കുന്നേ .പടമെങ്ങനെ ? ഈ ലിജോ ജോസ് അല്ലേ നായകൻ , സിറ്റി ഓഫ് ഗോഡ് തുടങ്ങിയ പടങ്ങൾ എടുത്തത് ?
അത് അനിയാ , ആക് ഷ ൻ സ്വഭാവമുള്ള പ്രസ്തുത ചിത്രങ്ങൾക്ക് ശേഷം അദ്ദേഹം ഒരുക്കുന്ന ഹാസ്യ ചിത്രമാണ് ആമേൻ .
അയ്യോ ....
എന്ത് പറ്റിയെടാ ...
അല്ല പെട്ടന്ന് നമ്മുടെ ഷാജി കൈലാസ് മദിരാശി എടുത്തത് ഓർത്തു പോയി. അത് പോലെ .....
ചുമ്മാതിരി അനിയാ ഈ ആഴ്ചയിൽ ഇറങ്ങിയതിൽ ഏറ്റവും ഭേദപ്പെട്ട ചിത്രം ഇതു തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം .കാലം ഏതെന്നു കൃത്യമായി പറയാതെ , ഒരു സാധാരണ നാട്ടിൻപുറത്തെ കഥയാണ് ആമേൻ , ടിപ്പുവിന്റെ പടയോട്ട കാലത്ത് ഗീവർഗീസ് പുണ്യവാളൻ നേരിട്ട് വന്നു പള്ളി തകർക്കാൻ എത്തിയ സൈന്യത്തെ ഓടിച്ചു എന്നൊരു ഐതിഹ്യം നിലവിലുള്ള പള്ളിയെ ചുറ്റി പറ്റിയാണ് കഥ മുന്നോട്ടു പോകുന്നത് . പണ്ട് വളരെ നന്നായി നടന്നു പോകുകയും പിന്നീടു തകരുകയും ചെയ്ത പള്ളിയുടെ ബാൻഡ് സംഘമാണ് ഈ ചിത്രത്തിലെ കേന്ദ്ര ഘടകം .മുൻപ് നിരവധി മത്സരങ്ങൾ ജയിച്ച ഈ ബാൻഡ് സംഘം,അവരുടെ പ്രധാന അംഗങ്ങളിൽ ചിലർ ബോട്ട് അപകടത്തിൽ മരിച്ചതിനെ തുടർന്ന് , ഇന്നു പതിവായി പരാജയപ്പെടുന്നവരുടെ പട്ടികയിലാണ് .ബാൻഡ് സംഘത്തിലെ അവശേഷിക്കുന്ന അംഗങ്ങളും അവരുടെ നേതാവ് ലുയി പപ്പനും (കലഭവൻ മണി ) ഇന്നു സ്ഥിരമായി അവഹേളിക്കപ്പെടാറുണ്ട് . ഇതിനിടെ ബാൻഡ് സംഘം പിരിച്ചു വിടണം എന്ന ആവശ്യവും ഒരു വിഭാഗത്തിനിടയിൽ ശക്തമാണ് .മാനസികമായി പള്ളിയിലെ പ്രധാന വികാരിയും ഇതിനു അനുകൂലമാണ് . ഈ ബാൻഡ് സംഘത്തിൽ ഉണ്ടായിരുന്ന മരിച്ചു പോയ പ്രധാനികളിൽ ഒരുവനായ എസ്തപ്പാന്റെ മകനാണ് സോളമൻ (ഫഹദ് ഫാസിൽ ). അവിടുത്തെ പണക്കാരനായ കോണ്ട്രാക് റ്റർ ഫിലിപ്പൊസിന്റെ (നന്ദു ) മകളായ ശോശന്നയുമായി സ്വാതി (സുബ്രമണ്യപുരം ) പ്രേമത്തിലാണ് പാവപെട്ടവനായ സോളമൻ .കഥയിലെ പ്രധാന വഴിത്തിരിവ് ആ ഇടവകയിലെ കൊച്ചച്ചനായി വിൻസെന്റ് വട്ടോളി (ഇന്ദ്രജിത്ത് ) എത്തുന്നതോടെയാണ് പിന്നീടു ഉണ്ടാകുന്ന സംഭവ വികാസങ്ങൾ അടുത്ത ബാൻഡ് മത്സരത്തിൽ ജയിക്കേണ്ടത് ആ ഗ്രാമവാസികളുടെയും ഒപ്പം സോളമന്റെയും ജീവൻ മരണ പ്രശ്നം ആയി മാറുന്നു .ഛായാഗ്രഹണം സംഗീതം എന്നിവ ഉയർന്ന നിലവാരം പുലര്ത്തുന്നു എന്നാണ് എനിക്ക് തോന്നിയത് .
കഥ ഒറ്റ വാക്കിൽ പറഞ്ഞാൽ ഹിന്ദി സിനിമ ജോ ജീതാ വഹി സികന്ദർ എന്ന അമീർഖാൻ ചിത്രത്തിന് നന്ദനം ക്ലൈമാക്സ് നല്കിയതാണ് . പക്ഷെ പ്രസ്തുത തീം തികച്ചും മനോഹരമായി മലയാളീകരിച്ചു എന്നതിനാണ് ലിജോ ജോസും സംഘവും അഭിനന്ദനം അർഹിക്കുന്നത് . (പെട്ടന്ന് ഓർമമ വരുന്ന സമാനമായ ഒരെണ്ണം കാലാപഥർ എന്ന ഹിന്ദി ചിത്രം മലയാളീകരിച്ച അങ്ങാടി (ജയൻ ) എന്ന മലയാള ചിത്രവും ആണ് ) ഈ ഗ്രാമത്തിലെ ബാൻഡ് സംഘത്തിന്റെ കഥ പറയുമ്പോൾ തന്നെ അതിനിടയിൽ നമ്മുടെ മനസ്സിൽ നില്ക്കുന്ന ഒത്തിരി കഥാപാത്രങ്ങൾ കടന്നു പോകുന്നു. കപ്യാരും , ശോശന്നയുടെ സഹോദരൻ മാത്തുക്കുട്ടിയും (സുധീർ കരമന),ബാൻഡ് മത്സരത്തിൽ എതിർ ടീമിന്റെ മുതലാളി ഡേവിഡും (അനിൽ മുരളി),കുത്തിത്തിരിപ്പ് സ്ഥിരമായി ഉണ്ടാക്കുന്ന പാൽക്കാരനും കൊച്ചച്ചൻ വിൻസെന്റ് വട്ടോളിയും (ഇന്ദ്രജിത്ത് ), സോളമന്റെ പെങ്ങൾ ത്രേസ്യ (രചന ) എല്ലാം നമ്മുടെ മനസ്സിൽ നിറഞ്ഞു നില്ക്കുന്ന രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് .ഒരു ചെറു ചിരി (പലപ്പോഴും പൊട്ടിച്ചിരിയും ) ഉണർത്തുന്ന ഒത്തിരി മുഹൂർത്തങ്ങൾ തിരക്കഥാകൃത്ത് വിദഗ്ധമായി തുന്നി ചേർത്തിരിക്കുന്നു .(ഒന്ന് രണ്ടു വളിയൊക്കെ ഗ്രാമ്യതയുടെ പേരിൽ പറ്റെഴുതാം ).
അഭിനയം ? ഫഹദ് ഫസീലാണോ ഇന്ദ്രജിത്ത് ആണോ മുന്നിൽ ?
അനിയാ ഈ ചിത്രത്തിൽ ആര് മോശമായി എന്ന് പറയുന്നതാണ് എളുപ്പം .എല്ലാവരും (ഒട്ടു മുക്കാൽ പേരും) അവരവരുടെ റോളുകൾ ഭംഗിയാക്കി എന്നതാണ് സത്യം .ചുമ്മാ ഒരു ഭംഗിക്ക് പറയുന്നതല്ല ഇതു
അപ്പോൾ അണ്ണൻ പറയുന്നത് ഒരു കുറ്റവും ഇല്ലാത്ത കിടിലം പടമാണ് എതെന്നാണോ ?
ശരി എന്നാൽ അതും പറയാം ഇന്നാ പിടി .അല്ലെങ്കിലും ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇനി ചില ചില്ലറ കുറവുകളും കൂടെ പറഞ്ഞില്ല എങ്കിൽ കഷ്ട്ടമല്ലേ ?
1) ഇത്ര നന്നായി എടുത്ത ഒരു ചിത്രത്തിന്റെ അവസാനം ഒരു നന്ദനം മണക്കുന്ന രീതിയിൽ അവസാനിപ്പിക്കേണ്ടി ഇരുന്നില്ല . അല്ലാതെ തന്നെ ഫാദർ വട്ടോളി ഫ്രെഞ്ചുകാരിയെ യാത്രയയച്ചു തിരിഞ്ഞു നടക്കുന്നിടത്ത് അവസാനിപ്പിച്ചിരുന്നെങ്കിലുംഇതിലും ഭേദമായേനെ എന്നാണ് എന്റെ അഭിപ്രായം
.
2) നമ്മുടെ സിനിമാക്കാർ (മലയാളികള് മാത്രമല്ല ) മനസിലാക്കേണ്ട ഒരു അടിസ്ഥാന സംഗതി നൃത്തം , സംഗീതം , വാദ്യ ഉപകരണങ്ങൾ ഇവയുടെ മത്സരം ഒരിക്കലും ഒരു ഗുസ്തി മത്സരം പോലെയല്ല എന്നുള്ളതാണ് .അതായിത് ഇരു വിഭാഗക്കരുടെയും പ്രകടനം മൂന്നാമതൊരാൾ (ഒന്നിൽ കൂടുതൽ ആൾക്കാർ ) വിലയിരുത്തി വിജയിയെ നിർണയിക്കുകയാണ് ചെയ്യുന്നത് . എന്നാൽ പോലും കഥയെ മുന്നോട്ടു കൊണ്ട് പോകാൻ പലപ്പോഴും ഈ രീതിയിൽ ഉള്ള മത്സര സാഹചര്യം സൃഷ്ട്ടികേണ്ടത് ആവശ്യമാകാറുണ്ട് .ഇവിടെ ക്ലൈമാക്സ് ബാൻഡ് മത്സരം കാണിച്ചിരിക്കുന്നത് ഒരു മാതിരി ഹിസ് ഹൈനസ് അബ്ദുള്ളയിൽ ലാലും കൈതപ്രവും പാട്ടു മത്സരം നടത്തുന്ന പോലെയാണ് .(സംഗതി ബാൻഡ് ആണെന്ന് സംവിധയകൻ മറന്നോ എന്ന് സംശയം )
3) ഫാദർ എബ്രഹാം ഒറ്റപ്ലാക്കൽ എന്ന സീനിയർ വികാരിയെ അവതരിപ്പിക്കുന്ന ജോയ് മാത്യു ഒരു മാതിരി നരേന്ദ്രപ്രസാദിനു പഠിക്കുന്ന ലൈനിലാണ് .മര്യാദക്ക് ആ പി ബാലചന്ദ്രനോ (ട്രിവാൻട്രും ലോഡ്ഗ്ജ് ) മറ്റോ ചെയ്തിരുന്നേൽ മര്യാദക്ക് പോകേണ്ട കഥാപാത്രമാണ് ഇതു
4) മകരന്ദ് ദേശ് പാണ്ടേ എന്ന കഴിവുറ്റ നടനെ കുറച്ചു കൂടി നന്നായി ഉപയോഗിക്കാമായിരുന്നു സംവിധായകന് .നടൻ എന്ന നിലയിൽ ഇദ്ദേഹം നന്നായി എങ്കിലും എഴുതി വെച്ചിരിക്കുന്നത് അനുസരിച്ച് എന്ന് രണ്ടാം സ്ഥാനത്താകുന്നതിൽ അമർഷം പൂണ്ടു നടക്കുന്ന നമ്മുടെ മുണ്ടക്കൽ ശേഖരൻ ലൈനിലാണ് അയാളുടെ കഥാപത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് . അതിനു പകരം എസ്തപ്പനോസിനോടും ലുയി പാപ്പനോടും പലവട്ടം ഏറ്റുമുട്ടി മിക്കപ്പോഴും ജയിച്ച , ഒന്നോ രണ്ടോ പ്രാവശ്യം മാത്രം തോറ്റ ഒരാളായി തികഞ്ഞ ആത്മവിശ്വാസത്തോടെ അവതരിപ്പിച്ചിരുന്നു എങ്കിൽ കൂടുതൽ നന്നാകു മായിരുന്നില്ലേ എന്നൊരു സംശയം മാത്രം ബാക്കി .
5) ഇനി പറയാൻ പോകുന്നത് കുറ്റമല്ല . ഫിലിപ്പോസ്സിനെ അവതരിപ്പിച്ച നന്ദു നന്നായിട്ടുണ്ട് . പക്ഷെ അടിസ്ഥാനപരമായി ഒരു സാധാരണ മലയാളി ആയതു കൊണ്ടാകണം ജഗതി ആണ് ആ റോൾ ചെയ്തിരുന്നതെങ്കിൽ എന്ന് അറിയാതെ ഓർത്തു പോകുന്നു
അപ്പോൾ ചുരുക്കത്തിൽ .....
അടുത്തിടെ ഇറങ്ങിയ മറ്റൊരു നല്ല ചിത്രം . മേല്പ്പറഞ്ഞ കുറവുകൾ ഒന്നും തന്നെ ഈ ചിത്രത്തിന്റെ ആസ്വാദ്യത കുറക്കുന്നില്ല എന്നതാണ് സത്യം

1) ഇത്ര നന്നായി എടുത്ത ഒരു ചിത്രത്തിന്റെ അവസാനം ഒരു നന്ദനം മണക്കുന്ന രീതിയിൽ അവസാനിപ്പിക്കേണ്ടി ഇരുന്നില്ല . അല്ലാതെ തന്നെ ഫാദർ വട്ടോളി ഫ്രെഞ്ചുകാരിയെ യാത്രയയച്ചു തിരിഞ്ഞു നടക്കുന്നിടത്ത് അവസാനിപ്പിച്ചിരുന്നെങ്കിലും