Sunday, March 4, 2012

ഒരു ഷോര്‍ട്ട് ബ്രേക്ക്‌

വ്യക്തിപരമായ ചില കാരണങ്ങളാല്‍ സിനിമകളെ കുറിച്ചുള്ള എന്‍റെ സുചിന്തിതം ആയ അഭിപ്രായങ്ങള്‍ (അമ്പട ഞാനേ!!) പറയുന്ന ഈ കലാപരിപാടിക്ക് ഒരു ചെറിയ ഇടവേള നല്കാന്‍ ആഗ്രഹിക്കുന്ന വിവരം എല്ലാ താല്‍പ്പര കക്ഷികളെയും അറിയിച്ചു കൊള്ളുന്നു .എത്രയും പെട്ടന്ന് തിരിച്ചെത്താന്‍ കഴിയും എന്ന വിശ്വാസത്തോടെ.

നിങ്ങളുടെ സ്വന്തം
പ്രേക്ഷകന്‍

ഇവിടെ വന്നു വഴക്ക് കൂടിയവരോടും നല്ലത് പറഞ്ഞവരോടും നന്ദി പറഞ്ഞു കൊള്ളുന്നു.

വാല്‍ കഷ്ണം
വഴിയില്‍ കേട്ട ഒരു തമാശ :
ചായ കുടിക്കാന്‍ പോയ ഒരു കടയില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന ഒരു ഇന്ത്യ ടുഡേ മാസികയിലെ കവര്‍ പേജില്‍ വളരെ അത്യാവശ്യം വസ്ത്രം മാത്രം ധരിച്ചു നില്‍ക്കുന്ന സ്ത്രീയെ ചൂണ്ടി കാണിച്ചു ഒരു വിദ്യാര്‍ഥി സുഹൃത്തിനോട്‌ പറഞ്ഞത്.

"ഇതാരാ എന്ന് നിനക്കറിയാമോ "

"ഇല്ലെടെ ആര് ?"

"എടേ ഇതാണ് നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് മനസമാധാനമായി കുളിക്കാനും ബാത്‌റൂമില്‍ പോകാനും കഴിയുന്ന ഏക സിനിമാ നടി"

ഉത്തരം : സണ്ണി ലിയോണ്‍ (ജിസം 2 എന്ന പൂജ ഭട്ട് സംവിധാനം ചെയുന്ന ചിത്രത്തിലെ നായിക)

ഒരു ഭാരതീയന്‍ ആയതില്‍ അഭിമാനം തോന്നിയ നിമിഷങ്ങള്‍ !!!!!!!

മേരാ ഭാരത് മഹാന്‍ !!!!!

16 comments:

  1. പ്രേക്ഷക.... നിങ്ങള്‍ പറയുന്നതിനോട് പലപ്പോഴും യോജിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്ങിലും സ്ഥിരമായിട്ട് വായിക്കുന്ന ബ്ലോഗുകളില്‍ ഒന്നായിരുന്നു ബാല്കനി. വൈകിക്കാതെ തിരിച്ചു വരുക.......

    ReplyDelete
  2. This is the only film blog i am reading regularly and searching every day to know whether there is any new post.I am not agreeing with many of your openion (I felt Pranayam as a good film,Mohanlal was good in it,but actully best actor in that film was Anupamkher.But Malyalis ignored his acting and too busy in praising Mohanlal).So May I request you to come back as early as possible.We are waiting for your return

    ReplyDelete
  3. This was a regular in my reading list. hope u are back soon!

    ReplyDelete
  4. വളരെ രസിച്ചു വായിച്ചിരുന്ന പീസുകളായിരുന്നു. വൈകിയാണ് വായിച്ചുതുടങ്ങിയത്. പിന്നെ, പഴയതെല്ലാം തപ്പിയെടുത്തും വായിച്ചിരുന്നു. വ്യക്തിപരമായ എന്തെങ്കിലും കാരണമുണ്ടായിരിക്കാം നിറുത്തുന്നതിന്. എന്നാലും കഴിയുമെങ്കില്‍ നിറുത്താതിരിക്കുക. താങ്കളോട് ആശയപരമായി പലതരം വിയോജിപ്പുകളുമുണ്ട്. എന്നാല്‍ വായിക്കാന്‍ രസികന്‍ അനുഭവങ്ങളായിരുന്നു. ദയവായി എഴുത്തു തുടരുക.

    ReplyDelete
  5. ദയവു ചെയ്ത് എഴുത്തുനിറുത്തരുത്. നല്ല രസമുള്ള എഴുത്താണു നിങ്ങളുടേത്. വിയോജിപ്പുകളോടെയിരിക്കുമ്പോഴും വായിക്കാന്‍ നല്ല രസമായിരുന്നു. കഴിയുമെങ്കില്‍ നിറുത്താതിരിക്കുക. അല്ലെങ്കില്‍ വേഗം തിരിച്ചുവരിക.

    ReplyDelete
  6. നിദ്ര, ഈ അടുത്ത കാലത്ത് എന്നിവയെല്ലാം ബ്ലോഗില്‍ വന്നോ എന്ന് നോക്കാന്‍ ദിവസേന വന്നു നോക്കിക്കൊണ്ടിരിക്കുന്ന ഈയുള്ളവനെപ്പോലുല്ലവരോട് ഈ ചെയ്തത് കൊലച്ചതി ആയിപ്പോയി...
    അയ്യോ അണ്ണാ പോകല്ലേ..
    അയ്യോ അണ്ണാ പോകല്ലേ...

    ReplyDelete
  7. ഈ അടുത്ത കാലത്ത് ഞാന്‍ കേട്ടത് താന്‍ മറ്റുള്ളോരെ ഉപദ്രവിക്കുന്നത് നിറൂത്തിയെന്നും ആവശ്യത്തിനു റിവ്യൂകള്‍ പടം കാണാതെ തന്നെ പോസ്റ്റുന്നുമെന്നാണല്ലോ.
    എന്തരപ്പീ കമ്മട്ടം കളഞ്ഞു പോയാ..അതോ പഴേ പോലെ മഷി പിടിക്കണില്ലേ..
    (കട: രാവണപ്രഭു)

    ReplyDelete
  8. വൈകാതെ തിരിച്ചു വരാനാകട്ടെ.

    ഉണ്ടാപ്രിയുടെ കമന്റ് ഇഷ്ടമായി :)

    ReplyDelete
  9. മറ്റേ പയലിനെ കാളകൂടത്തീന്ന് പറഞ്ഞ് വിട്ടാ?

    ReplyDelete
  10. റിവ്യൂ എഴുത്ത് ദയവായി നിർത്താതിരിക്കുക ഇതു മാതിരി ഷോർട്ട് ബ്രേക്ക് എടുത്ത് പോയവരിൽ മിക്കവരും സുല്ലിട്ട് പോയവർ ആയിരുന്നു എന്നതാണു ഇതു വരെയുള്ള അനുഭവം - അതുകൊണ്ടാണു പറഞ്ഞത്. ചില സൂപ്പർസ്റ്റാർ ഫാനുകൾക്ക് കല്ലുകടി നൽകിയിരുന്നുവെങ്കിലും, ഈ ബ്ലോഗിലെ റിവ്യൂകൾ സിനിമയുടെ യാഥാർത്ഥ്യത്തോട് അടുത്ത് നിന്നിരുന്നവയായിരുന്നു എന്നാണു എനിക്കിതുവരെ തോന്നിയിട്ടുള്ളത് - കമന്റുകൾ ഇടാതെ മാറി നിന്നിരുന്നു എപ്പോഴും ഞാൻ. സിനിമയെ പറ്റി ഒരു ഏകദേശ ധാരണ കിട്ടിയിട്ട് കാണാൻ പോകുവാൻ ആണൂ ഇഷ്ടം പണ്ട് മുതലേ, അതു കൊണ്ട് സ്ഥിരമായി ഏതു സിനിമ ഇറങ്ങിയാലും ഇവിടെ വന്ന് റിവ്യൂ ഇട്ടിട്ടുണ്ടോ എന്ന് നോക്കിയിരുന്നു എപ്പോഴും. സോ, തെറി കേട്ട് മടുത്തിട്ടാണു നിർത്തുന്നതെങ്കിൽ, അതു ഒരു ന്യൂനപക്ഷത്തിന്റെ ബഹളമെന്ന് കരുതി കാര്യമാക്കാതെ മുന്നോട്ട് പോവുക. തിരിച്ച് വരാൻ കാത്തിരിക്കുന്നു.

    ReplyDelete
  11. റിവ്യൂ ആയാലും എന്തു കുന്തമായാലും എഴുത്തുമാത്രം നിർത്തരുത്,,,,,പ്ലീസ്!

    ReplyDelete
  12. പ്രേക്ഷക.... നിങ്ങള്‍ പറയുന്നതിനോട് പലപ്പോഴും യോജിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്ങിലും......വൈകാതെ തിരിച്ച് വരാൻ കാത്തിരിക്കുന്നു.

    ReplyDelete
  13. അണ്ണാ .......നിങ്ങള്‍ പറയുന്നതിനോട് പലപ്പോഴും യോജിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്ങിലും...എന്നും ഇവിടെ വന്നു നോക്കാറുണ്ട് ..... വൈകാതെ തിരിച്ചു വരാനാകട്ടെ.

    ReplyDelete