എന്താടെ പുറത്തൊരു ബഹളം ?
അത് അണ്ണാ ഈ മലയാള സിനിമ പ്രവര്‍ത്തകര്‍, നിരൂപകര്‍ ഇവരൊക്കെ ചേര്‍ന്ന് മലയാള സിനിമ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിക്കെതിരെ നടത്തുന്ന വിട്ടുവീഴ്ച ഇല്ലാത്ത സമരത്തിന്‍റെ അലയൊലികളാണ് ആ കേള്‍ക്കുന്നത്.ഈ പ്രശ്നത്തെ കുറിച്ച് ഞാനും ഒരു ലേഖനം എഴുതുന്നുണ്ട് .അല്ല ഈ പ്രശ്നത്തെ അങ്ങനെ അങ്ങ് അവഗണിക്കാന്‍ പറ്റുമോ?
നീ കുറെ നേരമായല്ലോ ഈ പ്രശനം ഈ പ്രശ്നം എന്ന് പറയുന്നു.എന്തുവാടെ മലയാള സിനിമ നേരിടുന്നു എന്ന് നീ പറയുന്ന പ്രശ്നം.താര ആധിപത്യം,അന്യ ഭാഷാ ചിത്രങ്ങള്‍,പൈറസി..... എന്തുവാ സംഗതി?
ഛെ അണ്ണന് തീരെ വിവരമില്ല എന്നതാണ് സത്യം.അണ്ണാ എപ്പോള്‍ മലയാള സിനിമ നേരിടുന്ന പ്രശ്നം ഇവയെ ഒക്കെകാലും ഗുരുതരമായ ഒന്നാണ്. പുതുമ ഉള്ള കഥകള്‍ ഇല്ല എന്നതല്ലേ മലയാള സിനിമ വ്യവസായം നേരിടുന്ന ഏറ്റവും വലിയ പ്രശനം? പണ്ട് പ്രിയദര്‍ശന്‍ സാറു പറഞ്ഞ പോലെ മലയാള സിനിമ ഇപ്പോളും നാലുകെട്ടും,നാട്ടുമ്പുറവും,കുളത്തിനും ചുറ്റും കറങ്ങുകയാണ്.ഇതില്‍ നിന്നൊക്കെ മാറി കുറച്ചു കൂടി ഹൈടെക്ക് ആകേണ്ട കാലം ആയില്ലേ?
അത് സത്യം ആ പറഞ്ഞ മഹാന്‍ ഇന്നു ഏറ്റവും കൂടുതല്‍ അഭിമാനിക്കുന്നത് ഒരു മെട്രോ പാശ്ചാതലത്തില്‍ എടുത്ത ഹൈ ടെക്ക് ചിത്രമായ കാഞ്ചീപുരം എന്ന ചിത്രത്തിന്റെ പേരിലാണല്ലോ അല്ലെ .
അതൊക്കെ ശരി എന്നാലും പുതുമയുള്ള ഒരു കഥയില്ലാതെ ഈ പാവം സംവിധായക പ്രതിഭകള്‍ എന്ത് ചെയ്യും അണ്ണാ? (പണ്ട് തിരകഥ എഴുതി മാന്യമായി ജീവിച്ചിട്ട് കലയുടെ ഉള്‍വിളി സഹിക്കാന്‍ വയ്യാതെ സംവിധാനം തുടങ്ങിയ മഹാന്മാര്‍ അവിടെ നില്‍ക്കട്ടെ).മലയാളിക്ക് പണ്ടേ ഈ പുതുമ എന്ന് പറഞ്ഞാല്‍ .........
ഗ്രഹണി പിടിച്ച പിള്ളേര്‍ക്ക് ചക്കക്കൂട്ടാന്‍ കണ്ടത് പോലെ ആണ് എന്നല്ലേ.എനിക്ക് അറിയുന്നതാണ് അനിയാ അത് . ശരി ഞാന്‍ ഒരു കഥ പറയാം.ഇതിലെ പുതുമ എങ്ങനെയുണ്ടെന്നു പറഞ്ഞേ?
അണ്ണന്‍ കഥ എഴുത്തും തുടങ്ങിയോ ... കലക്കി . പറഞ്ഞോ കേള്‍ക്കട്ടെ .
സന്തോഷമായി ജീവിക്കുന്ന ഒരാള്‍ ഒരു ദിവസം താന്‍ ഒരു ചികിത്സ ഇല്ലാത്ത രോഗത്തിന് അടിമ ആണെന്നും തനിക്കു അവശേഷിക്കുന്നത് കഷ്ടിച്ച് ആറുമാസം സമയം ആണെന്നും അറിയുന്നു.അവശേഷിക്കുന്ന സമയം അടിച്ചു പൊളിച്ചു ജീവിക്കാന്‍ തീരുമാനിക്കുന്നു.പിന്നെയുള്ള അയാളുടെ ജീവിതത്തിലൂടെ കഥ മുന്നോട്ടു.എങ്ങനെയുണ്ട് സംഗതി ?
പൊന്നണ്ണാ അണ്ണാ എന്‍റെ ഓര്‍മയില്‍ ആദ്യം വരുന്ന പേര് വിട പറയും മുന്‍പേ എന്ന സിനിമയാണ്.ഹിന്ദിയില്‍ ആനന്ദ് (രാജേഷ് ഖന്ന) പിന്നെ മലയാളത്തില്‍ കണ്ടവനെല്ലാം എടുത്തു അലക്കിയതാണ് ഈ കഥാതന്തു. അവസാന കാലത്തൊക്കെ ഡോക്ടര്‍ ആയി സോമന്‍ ഒക്കെ വന്നു "അവന്‍റെ ശാപം അക്യുട്ട് ബ്രെയിന്‍ സെറിബെല്ലോ മെനനജൈട്ടിസ് എന്ന അത്യപൂര്‍വമായ രോഗം" ആണെന്ന് വികാരഭരിതനായി പറയുമ്പോള്‍ കാണികള്‍ ആര്‍ത്തു ചിരിക്കുന്ന അവസ്ഥ വരെ ആയി കാര്യങ്ങള്‍.അപ്പോള്‍ ആണ് ഇങ്ങേരുടെ ഒരു പുതുമയുള്ള കഥ.നാണമില്ലല്ലോ .
അനിയാ,ഞാന്‍ ഇന്നലെ കണ്ട 180 എന്ന തമിഴ് ചിത്രത്തിന്റെ കഥ ഒറ്റ വരിയില്‍ പറഞ്ഞാല്‍ ഇതാണ്.പക്ഷെ അവതരണരീതിയിലൂടെ ഇത്തരമൊരു പ്രമേയം ഒട്ടും ബോര്‍ അടിക്കാതെ നമ്മുടെ മുന്നില്‍ എത്തിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.ജയേന്ദ്ര എന്ന സംവിധായകനു ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.സംവിധായകന്‍ എന്ന നിലയില്‍,പരസ്യ ചിത്രങ്ങളുടെ ചിത്രീകരണ രീതിയോടുള്ള അമിതമായ ഒരു സ്വാധീനം ഒഴിച്ചാല്‍ ജയേന്ദ്ര അയാളുടെ ജോലി വൃത്തിയായി ചെയ്തു എന്നു തന്നെ പറയേണ്ടി വരും.തിരകഥ ആണ് ശ്രദ്ധ അര്‍ഹിക്കുന്ന മറ്റൊരു മേഖല.ഇത്ര പറഞ്ഞു പഴകിയ ഒരു കഥ ബോര്‍ അടിപ്പിക്കാതെ അവതരിപ്പിക്കുന്നതില്‍ ഇവര്‍ക്ക് രണ്ടു പേര്‍ക്കും ഉള്ള പങ്കും അതിന്‍റെ വിജയവും കാണുമ്പോള്‍ അവസാന ഭാഗങ്ങളില്‍ ചിത്രത്തിന് വരുന്ന ഒരു വലിവ് സഹിക്കാന്‍ ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഞാന്‍ തയ്യാറാണ്. അഭിനേതാക്കള്‍ പ്രധാനമായും സിദ്ദാര്‍ത്ഥ് (ബോയ്സ്),നിത്യ മേനോന്‍ (ഉറുമി)പ്രിയ ആനന്ദ് (മോഡല്‍ ആണെന്ന് തോന്നുന്നു) ഗീത,മൌലി എന്നിവര്‍ ആണ് .
അമേരിക്കയില്‍ നിന്നും ആറു മാസത്തേക്ക് ഇന്ത്യയില്‍ എത്തുന്ന മനു (സിദ്ദാര്‍ത്ഥ്) എന്ന ചെറുപ്പക്കാരനില്‍ നിന്നാണ് തുടക്കം.ആറു മാസത്തേക്ക് ഗീത - മൌലി ദമ്പതി മാരുടെ വീടിന്‍റെ ഒരു ഭാഗം വാടകയ്ക്കെടുത്തു മനസിനു ഇഷ്ടപ്പെട്ടതെല്ലാം ചെയ്തു ജീവിക്കുന്ന ഇയാളുടെ ജീവിതത്തിലേക്ക് വിദ്യ (നിത്യ മേനോന്‍) എന്ന ഫോട്ടോഗ്രാഫെര്‍ കം ജെര്‍ണലിസ്റ്റ് കടന്നു വരുന്നു.വ്യത്യസ്തനായ ഒരാളോട് തോന്നുന്ന കൌതുകത്തില്‍ തുടങ്ങി പ്രണയത്തില്‍ എത്തുന്ന ആ ബന്ധത്തിനിടെ ഫ്ലാഷ് ബാക്ക് ആയി ഇയാളുടെ പഴയ ജീവിതവും എന്തിനായി ഇയാള്‍ സ്നേഹിച്ചു വിവാഹം കഴിച്ച പെണ്‍കുട്ടിയെയും സുഹൃത്തുക്കളെയും തന്‍റെ ജോലിയും ഉപേക്ഷിച്ചു ഇന്ത്യയിലേക്ക് വന്നു എന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളും ഘട്ടം ഘട്ടമായി പറഞ്ഞു പോകുന്നു .ഈ ഇട കാഴ്ചകളിലൂടെ അജയ കുമാര്‍ എന്ന അമേരിക്കയില്‍ ജോലി ചെയുന്ന ഡോക്ടറെയും അയാള്‍ പരിചയപ്പെടുകയും പ്രേമത്തില്‍ ആകുകയും ചെയുന്ന രേണു (പ്രിയ ആനന്ദ്) എന്ന പെണ്‍കുട്ടിയെയും അവരുടെ ജീവിതത്തെയും ഒക്കെ നമുക്ക് അടുത്ത് കാണാന്‍ കഴിയുന്നു.ഒടുവില്‍ വിദ്യ - രേണു എന്നിവരില്‍ ഒരാളുടെ വഴി തെരഞ്ഞെടുക്കേണ്ടി വരുമ്പോള്‍ നായകന്‍ നടത്തുന്ന തികച്ചും യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള ഒരു വഴി സ്വീകരിക്കലിലൂടെ ചിത്രം അവസാനിക്കുന്നു .
അപ്പോള്‍ കിടിലം പടം എന്നു ധൈര്യമായി പറയാമോ ?
കുറ്റങ്ങളും കുറവുകളും ഇല്ല എന്നല്ല. മുന്‍പ് പറഞ്ഞ വലിച്ചില്‍ പ്രത്യേകിച്ചു അവസാനത്തോട് അടുക്കുമ്പോള്‍ , പിന്നെ ഗാനചിത്രീകരണത്തില്‍ പരസ്യ ചിത്രങ്ങളുടെ സ്വാധീനം എന്നിവയൊക്കെ ഉദാഹരണം ആക്കാവുന്നതാണ് .പക്ഷെ ഇത്ര പഴകിയ വിഷയം ഒട്ടും മുഷിപ്പിക്കാതെ അവതരിപ്പിച്ച സംവിധായകന്‍റെ/ തിരകഥാക്രിത്തിന്റെ കയ്യടക്കം തികച്ചും അഭിനന്ദിനീയം തന്നെ. സിദ്ദാര്‍ത്ഥ് എന്ന നടന്‍ തന്‍റെ ഏറ്റവും മികച്ച പ്രകടനം (സന്തോഷ് സുബ്രമണ്യം എന്ന ചിത്ര ത്തിന്‍റെ ഒറിജിനല്‍ തെലുങ്ക് ചിത്രത്തിലും എനിക്ക് ഇയാള്‍ നന്നായി എന്നു തോന്നിയിരുന്നു ) കാഴ്ച വെച്ചിരിക്കുന്നു . നിത്യ മേനോന്‍, പ്രിയ ആനന്ദ് എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളെ വളരെ നന്നായി തന്നെ അവതരിപ്പിച്ചിരിക്കുന്നു.ഈ മൂന്ന് കഥാ പത്രങ്ങളെ ചുറ്റിയാണ് കഥാ മുന്നോട്ടു പോകുന്നത് എങ്കിലും ചെറിയ റോളുകള്‍ ചെയുന്ന നടീ നടന്മാരും അവരവരുടെ റോളുകള്‍ ഭംഗിയായി അവതരിപ്പിച്ചു .മുഴച്ചു നില്‍ക്കുന്ന ഒരു കഥാപാത്രം പോലും ഇല്ല എന്നത് ഈ ചിത്രത്തിന്റെ മികവുകളില്‍ ഒന്നായി എണ്ണാം.ക്യാമറ തികച്ചും മനോഹരം .സംഗീതം ചിത്രത്തോട് ചേര്‍ന്ന് പോകുന്നവയയാണ്
അപ്പോള്‍ ചുരുക്കത്തില്‍ ...
മലയാളത്തില്‍ പണ്ട് അക്കാലത്തെ ആസ്ഥാന ബുദ്ധിജീവി സംവിധായകന്‍ ആയിരുന്ന ശ്രീ ജയരാജ് ചിത്രശലഭം എന്നൊരു പടം എടുത്തിരുന്നു .കുറച്ചു നല്ല ഗാനങ്ങള്‍ ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ ഒരു ഗുണവും ഇല്ലാത്ത , ആനന്ദ് എന്ന പടം അത് പോലെ കോപ്പി അടിച്ച അദേഹത്തെ പോലെ ഉള്ളവര്‍ ഈ ചിത്രം ഒന്ന് കണ്ടിരുന്നെങ്കില്‍ എന്നു അറിയാതെ ആശിച്ചു പോകുന്നു അത്ര മാത്രം
Wednesday, June 29, 2011
Monday, June 27, 2011
കാണാക്കൊമ്പത്ത് -Kaanakombathu
മധു മുട്ടത്തിന്റെ ഉജ്ജ്വല തിരക്കഥയില്‍ ,നവാഗതനായ മഹാദേവന്‍ സംവിധാനം ചെയ്ത് താരതമ്യേന പുതുമുഖങ്ങളായ വിനോദ് കൃഷ്ണന്‍ , ദീപു ശാന്ത് , ശങ്കര്‍ നാരായണന്‍ എന്നിവര്‍ നായകരായി പുറത്തു വന്ന പുതിയ ചിത്രമാണ് കാണാക്കൊമ്പത്ത്. യുവജനങ്ങള്‍ക്ക് വേണ്ടി മൊത്തം സെലിബ്രേഷന്‍ മൂഡിലുള്ള ഒരു ചിത്രമാണ് ഇത്.പിന്നെ പത്തില്‍ ഒരു നാലര മാര്‍ക്കും . എങ്ങനെയുണ്ട് അണ്ണാ ?
കാണാക്കൊമ്പത്ത് എന്ന സിനിമ കാണാതെ ,അല്ല തിയറ്ററില്‍ അനുഭവിക്കാതെ , നീ ഇങ്ങനെ ഒരു റിവ്യൂ നിന്റെ ചിത്രവിദ്വേഷത്തില്‍ കാച്ചിയാല്‍, അത് വായിച്ച് ഒരുത്തനെങ്കിലും ആ സിനിമ പോയി കണ്ടാല്‍ , പൊന്നനിയാ നീ അനന്തകാലത്തേക്ക് നരകത്തില്‍ പോകും.പറഞ്ഞില്ല എന്ന് വേണ്ട.
യ്യോ!!! അത്ര കൂറയാണോ പടം?
കൂറയൊക്കെ ഇത്തരം പടങ്ങളെ വിശേഷിപ്പിക്കാന്‍ വളരെ മയത്തിലുള്ള വാക്കുകളാണ് അനിയാ .
മധു മുട്ടം തിരക്കഥ എഴുതിയ ഒരു പടം അങ്ങനെ വരുമോ ? അല്ലെങ്കിലും നിങ്ങള്‍ക്ക് രഞ്ചിത്ത് , ജയരാജ് ,മധു മുട്ടം തുടങ്ങിയ ബുദ്ധിജീവികളെ പരമ പുച്ഛമാണ്.എനിക്കറിയാം .
അദ്ദ്യം പറഞ്ഞ രണ്ടു ബുദ്ധീസ് ഒകെ .പക്ഷെ അനിയാ മധു മുട്ടത്തിനെ,മണിച്ചിത്രത്താഴിലൂടെ എനിക്ക് ഇഷ്ടമാണ്.സത്യം.പക്ഷെ ഈ പടം ഒരു ഒന്നൊന്നര പടമായി പോയി.എന്ത് ചെയ്യാന്‍ ?
നിങ്ങള്‍ ആ കഥയൊന്ന് പറഞ്ഞേ.എത്ര മാര്‍ക്ക് പടത്തിന് കൊടുക്കാം എന്ന് ഞങ്ങള്‍ പ്രൊഫഷണല്‍ നിരൂപകര്‍ തീരുമാനിച്ചോളാം.
കമ്പ്യൂട്ടര്‍ ഇഞ്ചിനിയറിംഗ് പഠിച്ച ശേഷം മണിമാളിക പോലുള്ള വീട് വെയ്ക്കാനും ബി എം ഡബ്ല്യൂ കാര്‍ വാങ്ങാനുമായി മള്‍ട്ടി നാഷണല്‍ കമ്പനികളിലെ ജോലിക്കാര്‍ ആകുന്നതും , തീവ്രവാദികള്‍ ആകുന്നതും ഒരു പോലെയാണ് എന്ന് തീരുമാനിച്ച് തീവ്രവാദികള്‍ (ചാവേറുകള്‍ ) ആകുന്ന മൂന്ന് ചെറുപ്പക്കാരുടെ (വിനോദ് കൃഷ്ണന്‍,ദീപു ശാന്ത്,ശങ്കര്‍ നാരായണന്‍) കരളലിയിക്കുന്ന കഥയാണ് ഈ സിനിമ .
അണ്ണാ...
മിണ്ടാതെ അവിടെയിരുന്ന് കേള്‍ക്കെടാ. ഞാന്‍ തിയറ്ററില്‍ അനുഭവിച്ചതിന്‍റെ നൂറിലൊന്നെങ്കിലും നീ അനുഭവിക്കണം. കഥ തുടരുന്നു... ഈ ചെറുപ്പക്കാരെ കൂടാതെ , അമ്മയുടെ നിര്‍ബന്ധം കാരണം ഡോക്ടര്‍ ആകാന്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയും (പലേരി മാണിക്യം മൈഥിലി ) ഈ സിനിമയില്‍ ഉണ്ട്. വല്യ നര്‍ത്തകിയാകണം എന്ന് ആഗ്രഹിച്ച് ,പോയിരുന്ന് വല്ലതും പഠിക്കാന്‍ നോക്ക് കൊച്ചേ എന്ന് അമ്മ പറയുമ്പോള്‍ (ആ കൊച്ചിന്റെ നൃത്തം കണ്ടാല്‍ ,അങ്ങനെ പറഞ്ഞതിന് അമ്മക്ക് നമ്മള്‍ മുട്ടായി വാങ്ങി കൊടുക്കും) കൊച്ചിന് സങ്കടമാകുന്നു. ആ സങ്കടം കൊച്ച് മാറ്റുന്നത് നേരെ പോയി കോളേജില്‍ മനോജ് കെ ജയന്‍റെ നേതൃത്വത്തില്‍ മെഡിക്കല്‍ എത്തിക്സ് ലംഘിക്കുന്ന മാനേജ്മെന്റിന് എതിരെ സ്വരം ഉയര്‍ത്തുന്ന സംഘടനയില്‍ ചേര്‍ന്നാണ് .
നൃത്തവും മെഡിക്കല്‍ എത്തിക്ക്സും തമ്മില്‍ എന്ത് ബന്ധം അണ്ണാ ? മനോജ് കെ ജയന്‍ ഒരു നൃത്ത അധ്യാപകനായി ആ കൊച്ചിനെ രഹസ്യമായി ഡാന്‍സ് പഠിപ്പിച്ച് ഒരു പത്മാ സുബ്രഹ്മണ്യമോ മറ്റോ ആക്കാന്‍ ശ്രമിച്ചിരുന്നേല്‍ പോട്ടെ എന്ന് വെയ്ക്കാമായിരുന്നു .
അതൊക്കെ മോഹന്‍ലാല്‍ ചെയ്യും .ഇത് പാവം മനോജ് കെ ജയന്‍ .അങ്ങേരെ കൊണ്ട് സാധിക്കുന്ന അക്രമങ്ങള്‍ അല്ലേ പുള്ളിക്ക് ചെയ്യാന്‍ ഒക്കു ? അത് അങ്ങേര്‍ വൃത്തിയായി ചെയ്യുന്നുണ്ട്. കോളേജ് മാനേജ്മെന്റിന് എതിരെ മാത്രമല്ല ,ലോകത്ത് ജനങ്ങളെ അവരറിയാതെ സ്ഥിരം രോഗികള്‍ ആക്കുന്ന തരത്തിലെ പ്രതിരോധ മരുന്നകള്‍ നിര്‍മ്മിക്കുന്ന മരുന്ന് മാഫിയക്ക് എതിരെ കൂടിയാണ് മനോജ് കെ ജയന്റെ സമരം. സമരം മൂക്കുമ്പോള്‍ കോളേജ് മുതലാളി (ലോറി ഡ്രൈവര്‍ കോട്ടും സ്യൂട്ടും ഇട്ടതു പോലത്തെ അനില്‍ മുരളി ) മനോജ് കെ ജയനെ കോളേജില്‍ നിന്നും ചവിട്ടി പുറത്താക്കുന്നു .മുതലാളിക്കും മരുന്ന് മാഫിയയുമായി ബന്ധം ഉണ്ടത്രേ. കോളേജില്‍ നിന്നും പോകും മുന്‍പേ മരുന്ന് മാഫിയയുടെ സബായി ദ്വീപിലുള്ള ഫക്ക്ടറിയെ സംബന്ധിച്ച ചില ഫയലുകള്‍ മനോജ് കെ ജയന്‍ മൈഥിലിയെ ഏല്‍പ്പിക്കുന്നു.അതറിഞ്ഞ അനില്‍ മുരളി മൈഥിലിയെ റേപ്പ് ചെയ്യാനായി കോളേജിലെ തന്നെ ചില സീനിയേര്‍സ്സിനെ നിയോഗിക്കുന്നു .
ഫയലുകള്‍ തിരിച്ചെടുക്കാന്‍ അല്ലേ അണ്ണാ നിയോഗിക്കേണ്ടത് ?
അത് നീ സംവിധായകന്‍ മഹാദേവനോടോ,മധു മുട്ടത്തിനോടോ പോയി ചോദിക്ക്.പടത്തില്‍ റേപ്പ് ശ്രമമാണ്.നോ ഫയല്‍സ്.അപ്പൊ റേപ്പ് ശ്രമത്തിനിടെ സീനിയേര്‍സ്സില്‍ ഒരുത്തനെ അടിച്ചിട്ട് അവന്‍ മരിച്ചു എന്ന് കരുതി മൈഥിലി നാട് വിടുന്നു .നേരെ പോയി നമ്മുടെ മൂന്ന് തീവ്രവാദി പിള്ളാരുമായി കമ്പിനിയാകുന്നു.അവന്മാര്‍ തീവ്രവാദ സംഘടന ചവേറാകും മുന്‍പേ പോയി അടിച്ചു പൊളിച്ചിട്ട് വാ മക്കളെ എന്ന് പറഞ്ഞത് കാരണം ഒരു റിസോര്‍ട്ടില്‍ കിടന്ന് അറുമ്പാതിക്കുകയാണ്.മൈലുകള്‍ ദൂരെയുള്ള എന്ത് വസ്തുവും തകര്‍ക്കാന്‍ ശക്തിയുള്ള ഒരു മഗ്നെറ്റിക്ക് തരംഗം കണ്ടു പിടിച്ച മിടുക്കന്‍മാര്‍ ആണ് അവന്‍ മൂന്ന് പേരും.ആ തരംഗം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ആണ് തീവ്രവാദ സംഘടനയുടെ പ്ലാന്‍ .
മൈലുകള്‍ ദൂരെ ഇരുന്ന് എന്തും തകര്‍ക്കാന്‍ ശക്തിയുള്ള തരംഗം കയ്യിലുള്ളപ്പോള്‍ അവന്മാര്‍ എന്തിന് ചാവേറുകള്‍ ആകണം എന്നും മഹാദേവനോടോ മധു മുട്ടത്തിനോടോ ചോദിക്കണമായിരിക്കും അല്ലേ അണ്ണാ ?
ഒഫ് കോര്‍സ്. ഈ നാല് പ്രധാന കഥാപാത്രങ്ങളുടെയും കഥകള്‍ എങ്ങനെ തീരുന്നു എന്ന് അറിയാന്‍ ഇത്രയുമൊക്കെ കേട്ടിട്ടും നിനക്ക് താത്പര്യം ഉണ്ടെങ്കില്‍ ,നേരെ തിയറ്ററിലേക്ക് വിട്ടോ. ഞാന്‍ തളര്‍ന്നു .
ഞാനും.കണ്ടിരിക്കാന്‍ പറ്റാത്ത പടങ്ങള്‍ ഉണ്ട്.ഇത് കേട്ടിരിക്കാനെ പറ്റുന്നില്ലല്ലോ അണ്ണാ.അതിരിക്കട്ടെ ജഗതി , സുരാജ് ഇവരുടെയൊക്കെ തലകള്‍ പോസ്റ്ററില്‍ കണ്ടല്ലോ.പൊളപ്പന്‍ കോമഡികള്‍ എങ്കിലും ഉണ്ടോ ?
ഉണ്ടെടാ. കണ്ടാല്‍ കരച്ചില്‍ പോലും വരാതെ മനുഷ്യന്‍ മരവിച്ചിരിക്കുന്ന കോമഡികള്‍ ഉണ്ട് .
സംഗീതം ,ക്യാമറാ , എഡിറ്റിംഗ് , കളറിംഗ് തുടങ്ങിയ സാങ്കേതിക വശങ്ങള്‍ ?
എടാ @#$^&**&&******
എല്ലാം മനസിലായി. സാങ്കേതികം വിട്ടേക്ക്. അഭിനയത്തെക്കുറിച്ചെങ്കിലും പറ അണ്ണാ.ഇല്ലെങ്കില്‍ പത്രാധിപര്‍ എന്നെ കൊല്ലും.
ഡേ,പുതിയ പിള്ളര്‍ ലോജിക്ക് എന്നൊരു സാധനമില്ലത്ത സീനുകളില്‍ മനുഷ്യന്‍റെ കഴുത്തു അറുക്കുന്നത് പോലെയുള്ള അഭിനയമാണ് കാഴ്ച വെയ്ക്കുന്നത്.മൂന്നെണ്ണത്തില്‍ ഒരുത്തനും അക്കാര്യത്തില്‍ പിന്നിലല്ല .പോരെ ?
നായികാ മൈഥിലി ?
ശ്രദ്ധിച്ചാല്‍ നന്നാകാം
അല്ലെങ്കിലും ആ കുട്ടിയുടെ അഭിനയം മോശമാകാന്‍ വഴിയില്ല .നമ്മുടെ രഞ്ചിത്ത് സാറിന്റെ കണ്ടു പിടുത്തമല്ലേ ?
അഭിനയത്തിന്റെ കാര്യമല്ലെടാ കോപ്പേ പറഞ്ഞത് .ഗ്ലാമറില്‍ ശ്രദ്ധിച്ചാല്‍ നന്നാകം.കൊച്ച് ഫിഗര്‍ ഒക്കെ കുറച്ചു നന്നാക്കിയ ലക്ഷണം ഉണ്ട് .
അണ്ണാ ...കുടുംബ പ്രേക്ഷകര്‍ വായിക്കുന്ന കോളമാണ്.ആ ഭാഗം ഇത്ര മതി .ശരി ബാക്കിയുള്ളവരുടെ കാര്യം .
ജഗതിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല.കുറെ അലമ്പ് കോമഡി രംഗങ്ങളില്‍ അഭിനയിച്ച് ,ഇങ്ങേര്‍ക്ക് ഈ പടത്തില്‍ അഭിനയിക്കേണ്ട വല്ല കാര്യവും ഉണ്ടോ എന്ന് കാണികളെക്കൊണ്ട് ചോദിപ്പിക്കുക അല്ലാതെ.സുരാജ് തീര്‍ത്തും അപകടകാരിയായി ഒരു ചെറിയ ഇടവേളക്ക് ശേഷം തിരികെ എത്തിയിരിക്കുന്നു.കലാശാല ബാബു ,കെ പി എ സി ലളിത എന്നിവര്‍ കണ്ണ് ചിമ്മിയാല്‍ മിസ്സാകുന്ന റോളുകളില്‍ .മനോജ് കെ ജയന്‍ പ്രസംഗങ്ങള്‍ നടത്തുന്നു,സ്ലോമോഷനില്‍ നടന്ന് അപ്രത്യക്ഷനാകുന്നു .അവസാനം നീളന്‍ കോട്ടിട്ട കുറെ തീവ്രവാദികള്‍ വന്നു കാണികളെ കുറെ ചിരിപ്പിച്ച് പോകുന്നുണ്ട് .പോരേഡേ ?
മതി. അപ്പൊ ചുരുക്കത്തില്‍ മഴ നനയാതിരിക്കാന്‍ പോലും ഈ പടം ഓടുന്ന തിയറ്ററില്‍ കയറിയാല്‍ പണി എട്ടിന്‍റെ കിട്ടും ,അല്ലേ ?
എട്ടിന്റെ അല്ല പതിനാറേകാലിന്‍റെ പണി കിട്ടും.

Labels:
അഭിപ്രായം,
ചര്‍ച്ച,
മലയാള സിനിമ,
മൈഥിലി,
സിനിമ
Saturday, June 25, 2011
അദാമിന്‍റെ മകന്‍ അബു
അനിയാ.... ഇവനെ ഒക്കെ കെട്ടിയിട്ടു തല്ലണ്ടേ
മനസിലായി അണ്ണന്‍ പുതിതായി ഇറങ്ങിയ സദാചാര പോലീസുകാരെ പറ്റി അല്ലെ ഈ പറഞ്ഞു വരുന്നേ.
ഒന്ന് പോടെ ഇവിടെ സാധാരണ പോലീസ്കാരെ കൊണ്ട് ജീവിക്കാന്‍ വയ്യ . അപ്പോളാണ് സദാചാര നാറികള്‍. പിന്നെ .... നിന്നോട് ഞാന്‍ സിനിമ കാര്യങ്ങള്‍ അല്ലെ ഇവിടെ സംസാരിക്കാന്‍ വരാറുള്ളൂ .
സിനിമയില്‍ ആരെ തല്ലാന്‍ ........ ഓ... മനസിലായി ഇന്നലെ അണ്ണന്‍ കൈരളി തീയറ്റെരില്‍ നിന്നും ഇറങ്ങിയത് കണ്ടവരുണ്ട് . നിങ്ങള്ക്ക് ഇതിന്‍റെ വല്ല കാര്യവും ഉണ്ടോ. അല്ലെങ്കിലെ നിങ്ങള്ക്ക് ഈ ബുദ്ധി ജീവികളോടു പരമപുച്ഛം ആണല്ലോ.പോരാത്തതിനു സലിംകുമാര്‍ അഭിനയിക്കും പോലും.ഇതൊക്കെ വിശ്വസിക്കാന്‍ പ്രബുദ്ധനായ മലയാളി ഇനി ഒരിക്കല്‍ കൂടി ജനിക്കണം.അല്ല ആരെടെ ഇതൊക്കെ പടച്ചു വിടുന്നത്?ചുമട് എടുക്കുന്നത് യൂണിയന്‍ അംഗങ്ങള്‍ മാത്രം ചെയ്യാവുന്ന ഒരു ജോലി ആക്കിയത് പോലെ ഈ അഭിനയം എന്നതൊക്കെ സൂപ്പര്‍ താരങ്ങള്‍ മാത്രം ചെയ്യാന്‍ അനുമതി ലഭിച്ചിട്ടുള്ള സംഗതി ആണെന്ന് ഇവനൊക്കെ അറിയാന്‍ പാടില്ലേ.ഇവിടെ ആബാല വൃദ്ധം മലയാളികളും പ്രാഞ്ചി ഏട്ടന്‍ എന്ന മഹത്തായ മിമിക്രി ചിത്രത്തിന് അവാര്‍ഡ് കൊടുക്കാത്തതിനു ഹര്‍ത്താല്‍ നടത്താനോ മൌനജാഥ മതിയോ അതോ രക്തരൂക്ഷിതമായ ഒരു കലാപം കൊണ്ടേ സംഗതികള്‍ തീരുമാനം അകുകയുളോ എന്ന് ആലോചിച്ചു തല പുകയ്ക്കുമ്പോള്‍ ആണ് അവന്‍റെ ഒക്കെ ആദവും ഔവയും കളി . അണ്ണന്‍ എന്താ ഒന്നും മിണ്ടാതെ
അല്ലെടെ നീ ഇതു വരെ പോകും എന്ന് നോക്കുവായിരുന്നു. ഒരുപാട് കത്തി കയറുമ്പോള്‍ അടങ്ങ് വേലായുധാ പറയാം എന്ന് കരുതി .ഡേ, ആദ്യമേ പറഞ്ഞേക്കാം . ആര്‍ട്ട് പടം എന്ന് ഞാന്‍ പറയുന്നത് ,കാശ് മുടക്കി ഞാന്‍ തിയറ്ററില്‍ പോയി ഇരിക്കുമ്പോള്‍ രണ്ട് മൂന്ന് മണിക്കൂറുകള്‍ വെറുതെ വേസ്റ്റ് ആയി എന്ന് തോന്നിക്കാതെ പകരം ഈ പടത്തിന് വന്നത് നന്നായി എന്ന് തോന്നിക്കുന്ന സിനിമകളാണ് . (തിയറ്ററില്‍ എത്താന്‍ പ്രബുദ്ധ പ്രേക്ഷക/തിയറ്റര്‍/താര സാറന്മാര്‍ അവസരം കൊടുക്കാത്ത , വന്നാല്‍ തന്നെ ആദ്യ ഷോ തീരും മുന്‍പേ കെട്ടി പൂട്ടുന്ന നല്ല സിനിമകള്‍ വിസ്മരിക്കുന്നില്ല )
അല്ല....... അപ്പോള്‍ അണ്ണന്‍ തല്ലണം എന്ന് പറഞ്ഞത് .
വേറെ ആരെ? നല്ല ചിത്രങ്ങള്‍ക്ക് വേണ്ടി ദാഹിച്ചു നടക്കുന്ന കേരളത്തിലെ പ്രേക്ഷക കഴുവേറികളെ തന്നെ (ഈ പ്രയോഗം മാന്യം ആണെന്ന് ഏതോ നേതാവോ കോടതിയോ പറഞ്ഞതായി വായിച്ചു എന്നാണ് ഓര്‍മ) ഇതു വരെ പേര് പോലും കേട്ടിടില്ലാത്ത ഒരു സംവിധായകന്‍ ചെയ്ത,കോമാളി കളി നടത്തി ജീവിക്കുന്ന ഒരു നടന്‍ അഭിനയിച്ച ചിത്രത്തിന് ദേശീയ അംഗീകാരം കിട്ടിയിട്ട് ഒരു മാസം മുന്‍പ് അഭിമാനിക്കാന്‍ വരി നിന്നവനോക്കെ തിയറ്ററില്‍ വന്നപ്പോള്‍ ആ പടം ഒന്ന് പോയി കാണാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ആദ്യദിവസം സെക്കന്റ് ഷോ ക്ക് കഷ്ടിച്ച് പകുതി നിറഞ്ഞ ഒരു തീയറ്റെരില്‍ ഇരുന്നു ഈ ചിത്രം കാണേണ്ടി വരില്ലായിരുന്നു.അത്രയും ജനം തന്നെ സിനിമ കാണാന്‍ വന്നത് ഒരു പക്ഷെ ദേശീയ അവാര്‍ഡിന്റെ പേരില്‍ ആകണം .എന്നാല്‍ ഇവന്‍റെ ഒക്കെ ഭാവമോ നല്ല സിനിമ മുന്നില്‍ വന്നു മാദക നൃത്തം ചവിട്ടാഞ്ഞിട്ട് ഇവനൊന്നും കിടക്കപ്പൊറുതി കിട്ടുന്നില്ല എന്നാണ് .തല്ലണ്ടേ ഇവനെയൊക്കെ ?
അല്ല അപ്പോള്‍ പടം നല്ലതാണു.....
അനിയാ ഈ പടത്തിന്റെ കഥ ഒറ്റ വരിയില്‍ പറയാം.ആരോരും ഇല്ലാത്ത മുസ്ലിം ദമ്പതികള്‍ (ഒരു മകനുള്ളത് ഗള്‍ഫിലാണ്.ഏതാണ്ട് ഇവരെ ഉപേക്ഷിച്ച മട്ടാണ് )അത്തര്‍ വിറ്റു ജീവിക്കുന്ന അബുവും (സലിം കുമാര്‍)ഭാര്യ ഐശുവും (സറീന വഹാബ് ).ഹജ്ജിനു പോകാനുള്ള അവരുടെ ശ്രമങ്ങള്‍,അതിന്‍റെ പരിസമാപ്തി എന്നിവയാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.ഈ ചിത്രത്തിന്റെ ഏറ്റവും മികച്ച വശമായി എന്നിക്ക് തോന്നിയത്,മതപരമായ ഒരു സംഗതി ,അതിനോടുള്ള ആ മതത്തില്‍ പെട്ട ഒരാളുടെ മനോഭാവം,ഇവയൊക്കെ മതങ്ങളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് കൊണ്ട് എല്ലാ പ്രേക്ഷകരിലേക്കും എത്തിക്കാന്‍ ഒരു നവാഗത സംവിധായകനും അദ്ദേഹത്തിനോടൊപ്പം പണിയെടുത്ത അണിയറ പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു എന്ന് പറയുന്നത് ഒരു നിസാര കാര്യമായി എന്നിക്ക് തോന്നുന്നില്ല.പ്രബുദ്ധനായ മലയാള പ്രേക്ഷനിലേക്ക് അത് എത്തിക്കാന്‍ ഒരു ദേശീയ അവാര്‍ഡും നമ്മുടെ ബൌധിക താടി രഞ്ജിത് വക പരിഭവം പറച്ചിലും വേണ്ടി വന്നു എന്ന് മാത്രം.(കൂട്ടത്തില്‍ പറഞ്ഞോട്ടെ ഈ ചിത്രത്തിന്റെ നിലവാരത്തില്‍,വേണ്ട ഇതിന്‍റെ അടുത്ത് നില്‍ക്കാവുന്ന ഒരു ചിത്രം ഇദ്ദേഹം ഇതു വരെ ചെയ്തിട്ടില്ല.കൂള്‍ ഗുരു കൂള്‍ !!! കടപ്പാട് റോക്ക് ആന്‍ഡ് റോള്‍ )
അണ്ണന്‍ ഇങ്ങനെ അടച്ചു പറയല്ലേ ..
ഈ ചിത്രത്തിലെ അഭിനയത്തിന് സറീനവാഹബിനു കൂടി ഒരു അവാര്‍ഡ് നല്‍കാമായിരുന്നു എന്നാണ് എന്‍റെ എളിയ അഭിപ്രായം . എത്ര ലളിത സുന്ദരമായാണ് ആ നടി ഐഷു എന്ന നാടന്‍ മുസ്ലിം വീട്ടമ്മയെ അവതരിപ്പിച്ചിരിക്കുന്നത്.പറഞ്ഞു വരുമ്പോള്‍ അവര്‍ ഒരു മലയാളി പോലും അല്ല എന്ന് കൂടി ഓര്‍ക്കണം.ഈ ചിത്രത്തില്‍ വര്‍ഗീയതയോ (പറഞ്ഞു വരുമ്പോള്‍ അതാണല്ലോ നമ്മുടെ ബുദ്ധിജീവികളുടെ ഒരു ഹരം) എന്തിനു ,ഒരു ദുഷ്ട്ടകഥപാത്രമോ ഇല്ല എന്നാല്‍ നമ്മുടെ സത്യന്‍ അന്തികാട് ചിത്രം പോലെ ഒരിടത്ത് ഒരിടത്ത് നന്മ നിറഞ്ഞ ഒരു ഗ്രാമം എന്ന മട്ടിലും അല്ല.തിന്മയില്‍ നിന്നും കൃത്യമായ അകലം പാലിച്ചു സ്വന്തം ജീവിത പ്രശനങ്ങളോട് മല്ലടിച്ചു ജീവിക്കുന്ന ഒരു സാധാരണക്കാരനെ പോലെയാണ് ഈ ചിത്രം.
ഈ ചിത്രത്തില്‍ നന്നായി അഭിനയിച്ചതിനു പുറമേ ഇതിന്‍റെ നിര്‍മാണത്തില്‍ കൂടി പങ്കാളി ആയ ശ്രീ സലിം കുമാര്‍ മലയാള സിനിമക്ക് വലിയൊരു സേവനം ആണ് ചെയ്തിരിക്കുന്നത്.ഈ ചിത്രം കൊണ്ട് അവസാനിപ്പിച്ച പോയിന്റ് ഒരു തിരകഥകൃത്ത് എന്ന നിലക്ക് ശ്രീ സലിം അഹമ്മദ് ഒരു നവാഗതന്‍ എന്ന തോന്നല്‍ തീരെ ഉണ്ടാകുന്നില്ല . അവിടെ മാത്രമല്ല ഒരിടത്ത് പോലും ഇതൊരു സംവിധായന്‍,തിരകഥ കൃത്ത് എന്നീ നിലകളില്‍ പുതുമുഖം ആയ ഒരാള്‍ ചെയ്ത ചിത്രം ആണെന്ന് പറയുകയേ ഇല്ല.ഒരിക്കല്‍ പോലും മുഖം നേരെ കാണിക്കാത്ത ശബ്ദം കൊണ്ട് മാത്രം ചിത്രത്തില്‍ നിറയുന്ന ഉസ്താദ് പോലും എത്ര മനോഹരമായാണ് ഈ ചിത്രത്തില്‍ ചേര്‍ന്ന് പോകുന്നത് . ആ ഒരൊറ്റ കഥാപാത്രം മതി സംവിധായകന്‍റെ ക്രാഫ്റ്റ് മനസിലാക്കാന്‍.പ്ലാവിനെയും മകനെയും ഉപമിപ്പിക്കുന്നിടത്ത് ഒക്കെ ഒരു തഴക്കം വന്ന തിരകഥകൃത്തിനെ ഓര്‍മിപ്പിക്കുന്നു ശ്രീ സലിം അഹമ്മദ്.അബു പഴയ അയല്‍ക്കാരനായ സുലൈമാനോട് പൊരുത്തം ചോദിയ്ക്കാന്‍ പോകുന്ന രംഗങ്ങള്‍, സഹായിക്കാന്‍ എത്തുന്ന ഗോവിന്ദന്‍ മാസ്റ്റര്‍ (നെടുമുടി)മായുള്ള രംഗങ്ങള്‍ .(കൂട്ടത്തില്‍ പറഞ്ഞോട്ടെ തന്‍റെ സ്ഥിരം ശാപമായ "അറിഞ്ഞില്ല ആരും പറഞ്ഞില്ല " ടൈപ്പ് റോളുകളില്‍ നിന്നും കുറച്ചു കാലമായി നെടുമുടി രക്ഷപെട്ട മട്ടാണ് . ഈ ചിത്രത്തിലും ചെറുതെങ്കിലും നല്ല വേഷമാണ് ),അവസാന രംഗങ്ങള്‍ അങ്ങനെ മനസ്സില്‍ നിന്നേക്കാവുന്ന എത്ര രംഗങ്ങളാണ് ഈ ചിത്രത്തില്‍. .അബുവും ഐശുവും ഒഴികെയുള്ള കഥാപാത്രങ്ങള്‍ വന്നു പോകുന്നവരാണ് . എങ്കില്‍ പോലും ഓരോരുത്തരും കൃത്യമായ വ്യക്തിത്വങ്ങള്‍ ഉള്ളവരും ചിത്രം കഴിഞ്ഞു പുറത്തിറങ്ങിയാലും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നവരും ആണ് എന്ന് പറഞ്ഞാല്‍ ദയവായി അതിശയോക്തി ആയി കാണരുത്.മറ്റു മതങ്ങളെ നിന്ദിക്കുകയും അവഹേളിക്കുകയും ചെയ്യാതെ സ്വന്തം വിശ്വാസത്തില്‍ ആത്മാര്‍ഥമായി മുഴുകി നിന്ന് കൊണ്ട് ചുറ്റുമുള്ള സമൂഹത്തെ സ്നേഹത്തോടെ കാണുന്ന ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ നമ്മുക്ക് നഷ്ട്ടമായി കൊണ്ടിരിക്കുന്ന ഒരു നല്ല കാലത്തേ കുറിച്ചുള്ള നേരിയ നഷ്ട്ടബോധം കാണുന്നവരില്‍ ഉണ്ടാക്കിയേക്കാം .
എടുത്തു പറയേണ്ട മറ്റൊരു കാര്യം ഈ ചിത്രത്തിലെ ഗാനങ്ങള്‍ ആണ് .എല്ലാ ഗാനങ്ങളും അതിന്‍റെ ചിത്രീകരണവും നല്ല നിലവാരം പുലര്‍ത്തുന്നു.ഈ ചിത്രത്തില്‍ രൂപം കൊണ്ടും ശരീരഭാഷ കൊണ്ടും സലിം കുമാര്‍ അബുവായി ജീവിക്കുകയാണ് എന്ന് നിസംശയം പറയാം (പറഞ്ഞു തേഞ്ഞ ഒരു വാചകം ആണ് ഇതു.മറ്റു ഒന്നും ഇവിടെ പറയാന്‍ തോന്നുന്നില്ല ).സുരാജ് പോലും മര്യാദക്ക് ആണ് അഭിനയിച്ചിരിക്കുന്നത് എന്ന് പറഞ്ഞാല്‍ കഴിഞ്ഞില്ലേ (തൊട്ടു മുന്‍പ് വന്ന ശങ്കരനും മോഹനനിലും സുരാജ് തികച്ചും മാന്യമായിരുന്നു എന്ന് പറയാതെ വയ്യ ).മുസ്ലിം പശ്ചാത്തലത്തില്‍ പറയുന്ന കഥകളുടെ സ്ഥിരം ഘടകമായ തീവ്രവാദം ഈ ചിത്രത്തില്‍ ഇല്ലാത്തത് വലിയൊരു ആശ്വാസം ആണ്
ചുരുക്കത്തില്‍ പറഞ്ഞാല്‍ ....
ഒരു നിമിഷം പോലും ബോര്‍ അടിപ്പിക്കാത്ത നല്ലൊരു ചിത്രം.കാണാതിരുന്നാല്‍ നഷ്ടം
അവസാനമായി ഈ ചിത്രത്തിലെ സഹതാപ ഭാവത്തിനാണ് അവാര്‍ഡ് കൊടുത്തത് എന്നും ജെ പി ദത്ത ഹിന്ദിയിലെ മേജര്‍ രവി ആണെന്നും പരിഭവം പറഞ്ഞ ശ്രീ രഞ്ജിത് നോട് ഒരു വാക്ക്.താങ്കളോട് പറയാന്‍ എന്നിക്ക് ബെസ്റ്റ് ആക്ടര്‍ എന്ന സിനിമയില്‍ എന്ന സിനിമയില്‍ താങ്കള്‍ തന്നെ പറയുന്ന ഒരു ഡയലോഗ് മാത്രമേ പറയാനുള്ളൂ . "നിങ്ങള്‍ ഒരു നല്ല സംവിധായന്‍ ആകും എന്ന് നിങ്ങള്‍ തീരുമാനിച്ചിട്ടു ഉണ്ടെങ്കില്‍ എന്നായാലും (എന്നെങ്കിലും എന്ന് വായിക്കുക ) നിങ്ങള്‍ അത് ആയേക്കും.ശ്രമം തുടരുക". (വിജയിക്കുന്നത് വരെ പാവം മലയാളികള്‍ എന്തൊക്കെ സഹിക്കേണ്ടി വരും എന്ന പേടി മാത്രം ബാക്കി )

Thursday, June 23, 2011
ബാല്‍ക്കണി 40 ചലച്ചിത്ര അവാര്‍ഡ് 2010
അണ്ണന്‍ എന്താ വെറുതെ ഇരുന്നു ചിരിക്കുന്നേ?
അനിയാ നമ്മുടെ ഈ ലോകത്തിന്‍റെ പോക്ക് ഓര്‍ത്തു ചിരിച്ചു പോയതാണ് . അതിരിക്കട്ടെ നിനക്കെന്താ വേണ്ടേ? പുതിയ പടമൊന്നും ......
അതല്ല അണ്ണന്‍ അറിഞ്ഞില്ലേ മലയാളത്തിലെ ഏതോ ഒരു പോര്‍ട്ടല്‍ മോശപ്പെട്ട മലയാള സിനിമക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നു.കിടിലം വാര്‍ത്ത അല്ലെ?
എടാ അത് കുറച്ചു പഴയ വാര്‍ത്തയാണ്. നീ ഇന്നാണോ അറിഞ്ഞത് ?
അതെ പക്ഷെ സാരമില്ല എന്‍റെ കോളത്തില്‍ ഇതു ഇന്നലെ നടന്നതാണ് എന്ന രീതില്‍ ഒരു കാച്ച് കാച്ചിയിട്ട് തന്നെ വേറെ വേറെ കാര്യം. കാളകൂടം പത്രം ഈ ചിത്രവിദ്വേഷത്തിന്റെ പേരില്‍ ചിലവാകുന്ന കാലം വന്നില്ലേല്‍ നോക്കിക്കോ.അണ്ണന് എന്താ ഒരു ഉഷാറില്ലാതെ ? ഇതൊക്കെ കേട്ടിട്ട് ഒന്നും തോന്നുന്നില്ലേ ? ദാ അവാര്‍ഡ് വിശദ വിവരങ്ങള്‍ ഇപ്രകാരം ......
ഡേ ഞാന്‍ വായിച്ചതാ . ഏറ്റവും മോശം നടന്‍ മോഹന്‍ലാല്‍ (ചിത്രം ഏതെന്നു വ്യക്തമല്ല ).നടി റീമ കല്ലിങ്കല്‍ (ചിത്രം ദൈവത്തിനറിയാം) ചിത്രം ഏപ്രില്‍ ഫൂള്‍ (അവിടെ ചിത്രം പറയാതെ പറ്റില്ലല്ലോ) മോശം സംവിധായകന്‍ വിജി തമ്പി (ഏപ്രില്‍ ഫൂള്‍ .ഭാഗ്യം അവിടെ ചിത്രം പറഞ്ഞു) മോശം തിരകഥകൃത്ത് ജഗദീഷ് (ഏപ്രില്‍ ഫൂള്‍) ഇങ്ങനെയല്ലേ ഈ സംഗതിയുടെ പോക്ക് ?
അതെ അതെ എന്നാലും എങ്ങനെ ഒരു വിപ്ലവകരമായ മാറ്റം എന്നൊക്കെ പറഞ്ഞാല്‍ .... ചില്ലറ കാര്യം വല്ലതും ആണോ ?
അല്ലേ അല്ല അനിയാ ഇതൊക്കെ വര്‍ഷങ്ങളായി ഹോളിവൂഡ്‌ലൊക്കെ നടക്കുന്നതാണ് എന്നാണ് എന്‍റെ അറിവ്. പക്ഷെ അത് കുറച്ചു കൂടി വ്യക്തമായി ഏതു ചിത്രത്തിലെ ഉജ്ജ്വല പ്രകടനത്തിനാണ് അവാര്‍ഡ് എന്ന് കൂടി പറഞ്ഞേക്കും.അത്രേയുള്ളൂ വ്യത്യാസം .
പക്ഷെ ...
എന്തോന്ന് പക്ഷെ? അനിയാ ഏപ്രില്‍ ഫൂള്‍ എന്നതാണോ കഴിഞ്ഞ വര്‍ഷം മലയാളത്തിലെ ഏറ്റവും മോശം ചിത്രം? ഭേജ ഫ്രൈ എന്ന നല്ലൊരു ചിത്രം അത് പോലെ എടുത്തു അഥവാ എടുക്കാന്‍ ശ്രമിച്ചു എന്ന പാപമാണ് ശ്രീ വിജി തമ്പി ഈ ചിത്രത്തിലൂടെ ചെയ്തത്.പിന്നെ വിനയ് പഥക് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ജഗദീഷ്നു പറ്റിയില്ല എന്നതാണ് ആ ചിത്രത്തെ ഇത്ര ബോര്‍ ആക്കുന്നത്.ഒരു സാധാരണ മലയാളി പ്രേക്ഷകനെ അതിലും കൂടുതല്‍ കൊന്നു കൊലവിളിച്ച ഒത്തിരി ചിത്രങ്ങള്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയിട്ടുണ്ട് എന്ന് തന്നെയാണ് എന്‍റെ വിശ്വാസം.ഒരു മിനിമം ബഡ്ജെറ്റ്നു താഴെയുള്ള ചിത്രങ്ങളെ ഈ പരിപാടിയില്‍ നിന്നും ഒഴിവയില്ലെങ്കില്‍ ഏതു സൂപ്പര്‍ താര കൂറ ചിത്രവും ജയ് - ദേ -വാന്‍ പടങ്ങളെകാല്‍ മികച്ചത് ആണെന്ന് പറയേണ്ടി വരില്ലേ?
അണ്ണന്‍ കുറെ കാലമായല്ലോ ഈ മിടുക്കന്‍ പോസ് കളിച്ചു നടക്കുന്നു . ഇങ്ങേര്‍ ആണ് ഈ അവാര്‍ഡ് കൊടുക്കുന്നത് എങ്കില്‍ ആര്‍ക്കൊക്കെ കൊടുക്കും ഒന്ന് കേള്‍ക്കട്ടെ .
അനിയാ, അതറിഞ്ഞാല്‍ നിനക്ക് സമാധാനം ആകുമോ? എന്നാല്‍ ഇതാ പിടിച്ചോ.കൂറകളില്‍ ഏറ്റവും മികച്ചത് ഏതു എന്നുള്ള ബാല്‍ക്കണി 40 യുടെ അഥവാ പ്രേക്ഷകന്‍റെ അഭിപ്രായം താഴെ കൊടുക്കുന്നു
പ്രേക്ഷക അവാര്‍ഡ്സ് 2010
അനിയാ,എങ്ങനെയുണ്ട് ?
പൊന്ന് അണ്ണാ നിങ്ങള്‍ ഈ കാലഘട്ടത്തിനു ചേരുന്ന ഒരു മനുഷ്യനേ അല്ല .വിവരം ഉള്ള എന്നെ പോലെ ഉള്ളവര്‍ ഇതു വെച്ച് എന്ത് ചെയും എന്നറിയാമോ? കൂറ എന്നതങ്ങു മാറ്റി ഈ വര്‍ഷത്തെ മികച്ച അവാര്‍ഡുകള്‍ ആക്കി കാളകൂടവും ഞങ്ങളുടെ തന്നെ വനിതാ മാസിക കുഞ്ഞമ്മയും പിന്നെ കറിയാച്ചന്‍റെ മാപ്രാണം ചെവിതോണ്ടിയും കൂടി ഒരു ഉഗ്രന്‍ താര നിശ സംഘടിപ്പിച്ചു ഇതങ്ങോട്ട് കൊടുക്കും .ചാനല്‍ റൈറ്റ് ഉം ടിക്കറ്റ്‌മായി നല്ലൊരു തുക റെഡി.പഴി മലയാള പ്രേക്ഷകനും (ഗ്യാലപ്പ് പോള്‍ വഴി അവനൊക്കെ തിരഞ്ഞെടുത്തു എന്ന പേരില്‍).ഭാവിയില്‍,റിയാലിറ്റി ഷോ മാതിരി ഈ ഗ്യാലപ്പ് പോളും എസ് എം എസ് വഴി ആക്കിയാല്‍ മൊബൈല്‍ കമ്പനിക്കും കുറെ മന്ദബുദ്ധികള്‍ കാശു കൊടുത്തോളും,(ആ സംഗതി ചര്‍ച്ചയില്‍ ആണ്).ഈ നാട്ടിലെ മണ്ടന്‍മാര്‍ മമ്മൂട്ടി ആണോ ലാലാ ആണോ താരം എന്നും,ഇവരുടെ ഒക്കെ പൊട്ടിയ പടത്തിന്‍ന്‍റെ ഊതി വീര്‍പ്പിച്ച കളക്ഷന്‍ കണക്കും പറഞ്ഞും,മറ്റു ആരുടെ പടവും ഇവരുടെതിനെക്കാള്‍ മോശമാണെന്ന് സ്ഥാപിക്കാന്‍ വാശിയോടെ പൊരുതുന്നതും,എന്നോ വന്നു പോയ കിരീടമാണോ വടക്കന്‍ വീരഗാഥയാണോ മികച്ചത് എന്നുമുള്ള ബൌധിക ചര്‍ച്ചകളും നടത്തി തകര്‍ക്കുന്നത് കണ്ടു കൂട്ടത്തില്‍ നമുക്കല്‍പ്പം പൊട്ടിച്ചിരിക്കുകയും ആകാം

മികച്ച സംവിധായകന്‍ ഷാജി കൈലാസ് (ദ്രോണ ) മികച്ച തിരകഥ : ബി ഉണ്ണികൃഷ്ണന്‍ (ത്രില്ലര്‍) മികച്ച നടി : മീര ജാസ്മിന്‍ (പാട്ടിന്‍റെ പാലാഴി) മികച്ച നടന്‍ : മോഹന്‍ലാല്‍ (ഒരു നാള്‍ വരും ) ഗോള്‍ഡെന്‍ സ്റ്റാര്‍ : മമ്മുട്ടി (ദ്രോണ,പ്രമാണി ) (കടപ്പാട് ഏഷ്യാനെറ്റ് ) മികച്ച ദേശസ്നേഹചിത്രം : കണ്ടഹാര്‍ മികച്ച പരീക്ഷണ ചിത്രം : നിറകാഴ്ച മികച്ച തിരക്കഥകൃത്ത് : സത്യന്‍ അന്തിക്കാട് (കഥ തുടരുന്നു),ടി എ ഷഹിദ് (താന്തോന്നി ) മികച്ച സാമൂഹ്യ പ്രതിബദ്ധത ഉള്ള ചിത്രം : സ്മാള്‍ ഫാമിലി മികച്ച സൈക്കോ ത്രില്ലര്‍ : സദ്ഗമയ മികച്ച നവാഗത പ്രതിഭ : ഗോവിന്ദന്‍കുട്ടി ( ത്രീ ചാര്‍ സൗ ബീസ്) മികച്ച ജനപ്രീതി നേടിയ ചിത്രം : ( റിംഗ് ടോണ്‍ ) മികച്ച സംഗീത സംവിധായകന്‍ : എം ജി ശ്രീകുമാര്‍ ( സകുടുംബം ശ്യാമള) മികച്ച ഹാസ്യ താരം : സുരാജ് വെഞ്ഞാറംമൂട് (ഈ വര്ഷം അദേഹം അഭിനയിച്ച മിക്ക ചിത്രങ്ങളും) മികച്ച യാഥാര്‍ത്ഥ്യ ബോധം ഉള്ള സംവിധയകന്‍ : രഞ്ജിത് (പ്രഞ്ചിയെട്ടന്‍ ആന്‍ഡ് ദി സെയിന്‍റ് എന്ന ചിത്രത്തിന് അവാര്‍ഡ് കിട്ടാത്തപ്പോള്‍ നടത്തിയ പക്വതയാര്‍ന്ന പ്രതികരണത്തിന് ) |
എല്ലാ മേഖലകളിലും ഒരു പോലെ മികവു പുലര്‍ത്തിയ ചിത്രം : അലക്സാണ്ടര്‍ ദി ഗ്രേറ്റ് (ഒറ്റയ്ക്ക് ഒറ്റയ്ക്ക് അവാര്‍ഡ് കൊടുത്താല്‍ എല്ലാ അവാര്‍ഡും ഈ ചിത്രത്തിന് കൊടുക്കേണ്ടി വരും എന്നതിനാല്‍ സമഗ്ര സംഭാവനകള്‍ക്കുള്ള ദാദ സാഹിബ് പ്രേക്ഷകന്‍ അവാര്‍ഡ് ഈ ചിത്രത്തിനാണ് ) |
അനിയാ,എങ്ങനെയുണ്ട് ?
പൊന്ന് അണ്ണാ നിങ്ങള്‍ ഈ കാലഘട്ടത്തിനു ചേരുന്ന ഒരു മനുഷ്യനേ അല്ല .വിവരം ഉള്ള എന്നെ പോലെ ഉള്ളവര്‍ ഇതു വെച്ച് എന്ത് ചെയും എന്നറിയാമോ? കൂറ എന്നതങ്ങു മാറ്റി ഈ വര്‍ഷത്തെ മികച്ച അവാര്‍ഡുകള്‍ ആക്കി കാളകൂടവും ഞങ്ങളുടെ തന്നെ വനിതാ മാസിക കുഞ്ഞമ്മയും പിന്നെ കറിയാച്ചന്‍റെ മാപ്രാണം ചെവിതോണ്ടിയും കൂടി ഒരു ഉഗ്രന്‍ താര നിശ സംഘടിപ്പിച്ചു ഇതങ്ങോട്ട് കൊടുക്കും .ചാനല്‍ റൈറ്റ് ഉം ടിക്കറ്റ്‌മായി നല്ലൊരു തുക റെഡി.പഴി മലയാള പ്രേക്ഷകനും (ഗ്യാലപ്പ് പോള്‍ വഴി അവനൊക്കെ തിരഞ്ഞെടുത്തു എന്ന പേരില്‍).ഭാവിയില്‍,റിയാലിറ്റി ഷോ മാതിരി ഈ ഗ്യാലപ്പ് പോളും എസ് എം എസ് വഴി ആക്കിയാല്‍ മൊബൈല്‍ കമ്പനിക്കും കുറെ മന്ദബുദ്ധികള്‍ കാശു കൊടുത്തോളും,(ആ സംഗതി ചര്‍ച്ചയില്‍ ആണ്).ഈ നാട്ടിലെ മണ്ടന്‍മാര്‍ മമ്മൂട്ടി ആണോ ലാലാ ആണോ താരം എന്നും,ഇവരുടെ ഒക്കെ പൊട്ടിയ പടത്തിന്‍ന്‍റെ ഊതി വീര്‍പ്പിച്ച കളക്ഷന്‍ കണക്കും പറഞ്ഞും,മറ്റു ആരുടെ പടവും ഇവരുടെതിനെക്കാള്‍ മോശമാണെന്ന് സ്ഥാപിക്കാന്‍ വാശിയോടെ പൊരുതുന്നതും,എന്നോ വന്നു പോയ കിരീടമാണോ വടക്കന്‍ വീരഗാഥയാണോ മികച്ചത് എന്നുമുള്ള ബൌധിക ചര്‍ച്ചകളും നടത്തി തകര്‍ക്കുന്നത് കണ്ടു കൂട്ടത്തില്‍ നമുക്കല്‍പ്പം പൊട്ടിച്ചിരിക്കുകയും ആകാം
Saturday, June 18, 2011
അവന്‍ ഇവന്‍ (Avan Evan )
അവന്‍ ഇവന്‍ മറ്റവന്‍ ....
എന്താ അണ്ണാ ഒറ്റക്കിരുന്നു പിറുപിറുക്കുന്നെ ?
അനിയാ, നിനക്കുള്ളത് നിനക്ക് തന്നെ കിട്ടും . വരാനുള്ളത് ഒരിക്കലും വഴിയില്‍ തങ്ങില്ല . ഇങ്ങനെ ഒക്കെ വല്ലതും കേട്ടിട്ടുണ്ടോ ?
പിന്നെ ഇല്ലേ ചിത്രവിദ്വേഷം കോളം എഴുതുന്നതിനു മാസം ശമ്പളം തരുമ്പോള്‍ കാളകൂടം പത്രത്തിന്‍റെ മുതലാളി ഇപ്പോഴും ഇതു പറയുന്നത് കേട്ടിട്ടുണ്ട് . എന്താ അതിനര്‍ഥം അണ്ണാ?
അതൊക്കെ അവിടെ നില്കട്ടെ ഇപ്പോള്‍ വന്ന കാര്യം ?
അണ്ണാ അത് പുതിയ പടം...
എടെ നിനക്കൊക്കെ വേണ്ടി ഈ രതിനിര്‍വേദം കാണാന്‍ പോയതോടെ നാട്ടുകാര്‍ എന്നെ ഒരുമാതിരി പീഡന കേസിലെ ഒന്നാം പ്രതിയെ പോലെയാണ് നോക്കുന്നത് .അത്രയും പോരെടെ ?
അണ്ണാ എത്ര പ്രാവശ്യം പറഞ്ഞു നമുക്ക് വേണ്ടത് ഉദാത്ത സിനിമകളാണ്. ഇതേ പടം രഞ്ജിത് , മോഹന്‍ലാലിനെ നായകനാക്കി എടുത്തു നോക്കട്ടെ (അങ്ങനെ എടുത്താല്‍ എന്നിക്ക് വലിയ ആശ്ചര്യം ഒന്നും ഇല്ല) ഞാനടക്കം സകലവനും അത് ആദ്യ ദിവസം തന്നെ കാണും നിരൂപണം എഴുത്തും അഭിനയത്തിന് പത്തില്‍ പത്തു മാര്‍ക്ക് കൊടുക്കുകയും ചെയും . അതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം? നിങ്ങളുടെ തലയില്‍ കയറിയിട്ട് വേണ്ടേ കുറഞ്ഞ പക്ഷം നാലു ഇംഗ്ലീഷ് പടങ്ങളെ കുറിച്ച് എങ്കിലും എഴുതികൂടെ ?
അനിയാ നീ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കല്ലേ. ഇവിടെ മോഹന്‍ലാല്‍ എന്നെഴുതി ഒപ്പിക്കാന്‍ പെടുന്ന പാട് എനിക്കറിയാം അപ്പോളാണ് ഇനി ഹോളിവൂഡിലെ നികോളാസ് ലിറ്റില്‍ബീക്കുകളുടെ പേരുകള്‍ എഴുതേണ്ട പരിപാടികള്‍
ശരി വേണ്ടെങ്കില്‍ വേണ്ട ഇന്നലെ അവന്‍ ഇവന്‍ എന്ന പടം ഇറങ്ങിയത് അറിഞ്ഞോ ?
അറിഞ്ഞെടെ മാത്രമല്ല മഴയെ ഒക്കെ പുല്ലു പോലെ അവഗണിച്ചു ഇന്നലെ തന്നെ ആ പടം കാണുകയും ചെയ്തു .
അന്നോ നന്നായി നമ്മുടെ ബാലാ അല്ലെ സംവിധാനം ? സേതു , പിതാമഹന്‍ , നാന്‍ കടവുള്‍ , നന്ദ അങ്ങനെ കുറെ വന്‍ പടങ്ങള്‍ എടുത്ത ആളു അല്ലെ കക്ഷി ? ഈ പടം ...
അനിയാ ആര്യ വിശാല്‍ എന്നിവരാണ് ഈ ചിത്രത്തിലെ നായകന്മാര്‍. വിശാല്‍ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നു എന്ന് മുന്‍പേ മാധ്യമങ്ങളില്‍ നിന്നും കേട്ടിരുന്നു. കോങ്കണ്ണ് (squint eye ) ഉള്ളതും കുറച്ചു സ്ത്രൈണ സ്വഭാവം ഉള്ളതുമായ വാള്‍ട്ടെര്‍ വണങ്ങാമുടി എന്ന കഥപാത്രത്തെയാണ് വിശാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് . തമിഴ്നാട്ടിലെ കുഗ്രാമത്തില്‍ നടക്കുന്ന ഈ കഥയില്‍ ഈ കഥാപാത്രം ഒരു കലാകാരന്‍ കൂടിയാണ് വാള്‍ട്ടരിന്റെ അര്‍ദ്ധ സഹോദരനാണ് കുംബിടരെന്‍ സാമി എന്നാ ആര്യ അവതരിപ്പിക്കുന്ന കഥാപാത്രം.മോഷണവും തരികിടയുമായി നടക്കുന്ന സാമിയും (ആര്യ) വാള്‍ട്ടറും അത്ര രസത്തില്‍ അല്ല. ഇവരുടെ അമ്മമാര്‍,അംബിക (വാള്‍ട്ടെര്‍) മറ്റൊരു നടി (പേരറിയില്ല ഒട്ടും മോശമാക്കിയിട്ടില്ല ) നല്ല ഉഗ്രന്‍ ശത്രുതയിലും . ഇവരെല്ലാം ബഹുമാനിക്കുന്ന ഹൈനെസ് എന്ന ഗ്രാമത്തിലെ പ്രമാണിയെയും ചുറ്റിപറ്റിയാണ് സിനിമ കിടന്നു കറങ്ങുന്നത്.
ഒരു മിനിട്ട് , അവിടെ എന്തോ ഒരു അക്ഷരപിശക് ഉണ്ടല്ലോ . കഥ മുന്നോട്ടു പോകുന്നു എന്നല്ലേ ഭംഗി ?
അതിനു കഥ എങ്ങോട്ടെങ്കിലും പോയിട്ട് വേണ്ടേ? ഇടവേള വരെ നിന്നിടത് നിന്ന് ചുറ്റി തിരിയുകയാണ് സിനിമ . ഇതു വരെയുള്ള സമയം നായകന്മാരുടെ പ്രേമവും (വാള്‍ട്ടെര്‍ പ്രേമിക്കുനത് പോലീസുകാരിയായ ജനനി എന്ന നടിയെയും സാമി പ്രേമിക്കുന്നത് തേന്‍മൊഴി (മധുശാലിനി)യെയും ആണ്) അവരുടെ അമ്മമാരുടെ വഴക്കും ഹൈനെസ് മായിആ ഗ്രാമത്തില്‍ ഉള്ളവര്‍ക്ക്,പ്രത്യേകിച്ച് നായക കഥാപാത്രങ്ങള്‍ക്ക് ഉള്ള ആത്മ ബന്ധം കാണിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത് . ഇടവേളക്കു ശേഷം പെട്ടന്ന് ഒരു വില്ലന്‍ പൊങ്ങി വരുന്നു . അനധികൃതമായി കാള കച്ചവടം നടത്തിവന്ന വില്ലനെ ഹൈനെസ്ന്‍റെ നേത്രുത്വത്തില്‍ അറെസ്റ്റ് ചെയ്യിപ്പിക്കുന്നു . അയാള്‍ തിരിച്ചു വന്നു ഹൈനെസ്നെ ക്രൂരമായി പീഡിപ്പിച്ചു കൊല്ലുന്നു .ബാലാ ചിത്രങ്ങളില്‍ കാണാറുള്ള മനം മടുപ്പിക്കുന്ന ക്രൂരത ഇവിടെയുമുണ്ട്. നായകന്മാര്‍ രണ്ടു പേരും ചേര്‍ന്ന് വില്ലനെ അടിച്ചു വീഴ്ത്തി ജീവനോടെ ഹൈനെസ്നൊപ്പം ചുട്ടു കൊല്ലുന്നു. ഇടയ്ക്ക് നടന്‍ സൂര്യ സൂര്യ ആയി തന്നെ ഒരു ചെറിയ രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നു
അപ്പോള്‍ തല്ലിപൊളി പടം എന്ന് നിസംശയം കാച്ചട്ടെ അണ്ണാ?
അതല്ലേ കഷ്ട്ടം . ഈ ചിത്രത്തിലെ സംവിധായകന്‍ ഒഴിച്ച് എല്ലാവരും നന്നായിട്ടുണ്ട് (അഥവാ പരമാവധി ശ്രമിച്ചിട്ടുണ്ട്) വിശാല്‍ എന്ന നടന്‍ കേരളത്തില്‍ അല്ലാത്തത് കൊണ്ടും ജീവിതത്തില്‍ ഒരിക്കല്‍ പോലും മിമിക്രി കാണിച്ചു ജീവിക്കേണ്ടി വന്നിട്ട് ഇല്ലാത്തത് കൊണ്ടും അദ്ദേഹത്തിന്‍റെ അഭിനയ ജീവിതത്തിലെ മികച്ച ഒരു കഥാപാത്രമായി ഈ ചിത്രം എണ്ണപ്പെട്ടെക്കാം .(കേരളത്തില്‍ എങ്ങാനും ആയിരുന്നെങ്കില്‍ നമ്മള്‍ കാണിച്ചു കൊടുക്കാമായിരുന്നു !!)
അണ്ണന്‍ എങ്ങനെ കേറി മലയാളികളെ അക്രമിച്ചാലോ? മലയാളികള്‍ ജന്മനാ ബുദ്ധിജീവികള്‍ അല്ലെ ?
അനിയാ ഈ ചിത്രത്തെ കുറിച്ച് വന്ന വാര്‍ത്തകളില്‍ വിശാല്‍, ഈ പടത്തില്‍ കൃഷ്ണമണി മുകളിലേക്ക് പിടിച്ചു അഭിനയിക്കേണ്ടി വന്നത് കൊണ്ട് ഭയങ്കര തല വേദന വരുമായിരുന്നു എന്നും രണ്ടു മണിക്കൂറില്‍ കൂടുതല്‍ ഷൂട്ട് ചെയ്യാന്‍ പറ്റുമായിരുന്നില്ല എന്നും പറഞ്ഞു കണ്ടത് ഓര്‍ക്കുന്നു ആ നടന്‍റെ അഭിനയത്തോടുള്ള അഥവാ ചെയുന്ന തൊഴിലിനോടുള്ള ആത്മാര്‍ത്ഥത ആയാണ് മാധ്യമങ്ങള്‍ അതിനെ വാഴ്ത്തിയത് .(പാവം കലാഭവന്‍മണിയും വാസന്തിയും ലക്ഷ്മിയും .. എന്ന ചിത്രവും!!).അത് പോലെ വിശാല്‍ സ്റ്റേജില്‍ നവരസങ്ങള്‍ കാണിക്കുന്ന ഒരു രംഗമുണ്ട് .അത് കണ്ടപ്പോള്‍ മുഖം മാത്രം ഉപയോഗിച്ച് നവരസങ്ങള്‍ പുല്ലു പോലെ കാണിക്കുന്ന (പോരെങ്കില്‍ എക്സ്ട്രാ രണ്ടെണ്ണം വേറെയും ) കാണിക്കുന്ന പച്ചാളം ഭാസിയെ (ജഗതി, ഉദയനാണു താരം) ഓര്‍ത്തു പോയി.
അപ്പോള്‍ ... പടം .. നല്ലതാണോ ചീത്തയാണോ ?
ഈ പടത്തില്‍ മുന്‍പ് പറഞ്ഞത് പോലെ എല്ലാ കഥാ പാത്രങ്ങളും നന്നായിട്ടുണ്ട് . ഒറ്റയ്ക്ക് ഒറ്റയ്ക്ക് എടുത്താല്‍ മിക്ക രംഗങ്ങളും നന്നായിട്ടുണ്ട്. പക്ഷെ ഇതെല്ലാം ചേര്‍ന്ന് ഒരു സിനിമ എന്ന രൂപത്തില്‍ വരുമ്പോള്‍ സംഗതി ബോറാണ്. ബാലയുടെ ഏറ്റവും മോശം ചിത്രം എന്ന് പോലും വിശേഷിപ്പിക്കാവുന്നതാണ് ഈ ചിത്രം. ഉദാഹരണമായി വിശാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഉള്ള കോങ്കണ്ണ്, സ്ത്രൈണ സ്വഭാവം എന്നിവ ഇല്ലെങ്കില്‍ ഈ ചിത്രത്തിന് എന്ത് വ്യത്യാസം വരാനാണ്? മാത്രമല്ല നല്ല ഉയരവും മസിലും ഉള്ള ഒരാള്‍ ഒരു സ്ത്രൈണ സ്വഭാവക്കാരന്‍ ആകുമ്പോള്‍ തികഞ്ഞ കോമാളി ആയി തോന്നുകയും ചെയും (അങ്ങനെ തോന്നിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട് വിശാല്‍ എന്ന് കൂടി പറയേണ്ടി ഇരിക്കുന്നു).ആര്യയെ താരമൂല്യം നോക്കി മാത്രമാണോ എടുത്തത് എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു . പ്രത്യേകിച്ചു ഒന്നും ഈ നടന് ചെയ്യാനില്ല .
.ബാല എന്ന സംവിധായകന്‍ ബാലയെ തന്നെ അനുകരിക്കാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് നമുക്ക് ഈ ചിത്രത്തില്‍ കാണാന്‍ കഴിയുന്നത് . ഈ ചിത്രത്തിലെ രണ്ടാം പകുതിയിലെ പല രംഗങ്ങളും പഴയ ബാല ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്നു.ഇതിന്‍റെ പുറമേ ബാല ചിത്രങ്ങളുടെ മുഖമുദ്രയായ വേഗത ഇല്ലായ്മ കൂടിയാകുമ്പോള്‍ ദുരന്തം പൂര്‍ത്തിയാകുന്നു.ബാലയുടെ എല്ലാ മുന്‍ ചിത്രങ്ങളിലും നല്ല പാട്ടുകള്‍ ഉണ്ടായിരന്നു . യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കിയ ഈ ചിത്രത്തില്‍ പക്ഷെ ഒരു പാട്ട് പോലും ഓര്‍ത്ത് വെയ്ക്കത്തക്ക ഗുണമുള്ളത് ഇല്ല .
അപ്പോള്‍ ചുരുക്കത്തില്‍ ...?
അനിയാ സാധാരണയായി ഒരു പന്ന ചിത്രം കണ്ടു കഴിഞ്ഞു ഞാന്‍ ദേഷ്യത്തോടെയാണ് പുറത്തേക്കു വരുന്നത് . ഈ ചിത്രം കണ്ടിറങ്ങിയപ്പോള്‍ മനസില്‍ ആകെ തോന്നിയത് കുറച്ചു വിഷമം മാത്രമാണ് . കുറെ ആളുകളുടെ പരിശ്രമം ഒരൊറ്റ ആളുടെ കഴിവ്കേടു കൊണ്ട് ഇല്ലാതായല്ലോ എന്ന വിഷമം മാത്രം ...

Thursday, June 16, 2011
രതിനിര്‍വേദം - Rathinirvedam
അണ്ണാ ,നിങ്ങള്‍ എന്തോ സംഘടന രൂപീകരിച്ചു എന്നോ,ഔദ്യോഗികമായി അനൌണ്‍സ് ചെയ്യും മുന്‍പേ തന്നെ റെക്കോര്‍ഡ് മെമ്പര്‍ഷിപ്പ് വിതരണമായിരുന്നെന്നോ,ആയിരം രൂപ ഫീസ് തലയെണ്ണി ചേരാന്‍ വെച്ചിട്ടും ഒടുക്കം നാട്ടുകാരെ പിരിച്ച് വിടാന്‍ ലാത്തി ചാര്‍ജ് വേണ്ടി വേണ്ടി വന്നെന്നോ ഒക്കെ കേട്ടല്ലോ? എന്തര് സംഭവങ്ങള്‍ ?
ഡേ,കാലാകാലങ്ങളായി നമ്മുടെ സുപ്പര്‍ അപ്പുപ്പന്മാരുടെ ഫാന്‍സ് എനിക്കെതിരെ പല കൊട്ടേഷനുകളും കൊടുത്തിരുക്കുന്നത് നിനക്കറിയാമല്ലോ ? അതിനെയൊക്കെ പ്രതിരോധിക്കാന്‍,നല്ല ആള്‍ബലമുള്ള ഒരു ഫാന്‍സ് അസോസിയേഷന്‍ ഞാനും ഉണ്ടാക്കി.
രജനി ഫാന്‍സ്,ചിറ്റാഴ യുണിറ്റ് തന്നെ ?
ഡേ,രജനി അണ്ണന്‍റെ പേരില്‍ ഒന്നലോചിച്ചതാണ്.അപ്പോഴാണ് അതീന്നും എളുപ്പത്തില്‍ ആളെക്കിട്ടാനും,നമുക്ക് പത്തു ചക്രം ഉണ്ടാക്കാനുമുള്ള വഴി കിട്ടിയത്.ആള്‍ കേരള രതി ചേച്ചി ഫാന്‍സ് അസോസിയേഷന്‍ (എസ്).എങ്ങനെയുണ്ട് അനിയാ ഐഡിയ ?
തള്ളെ!!!കിടിലം ...എസ് ശ്വേതാ മേനോന്‍ തന്നല്ല് ?എങ്കി അണ്ണാ എനിക്ക് ഒരു മെമ്പര്‍ഷിപ്പും,മോശമല്ലാത്ത ഒരു സ്ഥാനവും തരണം,പ്ലീസ് .
ഉം ...നീ നമ്മുടെ പയ്യനല്ലേ. നോക്കാം. അതിരിക്കട്ടെ ,നീ പുതിയ രതിനിര്‍വേദം കണ്ടാ ?
രാവിലെ എട്ടരക്ക് തിയറ്ററില്‍ പോയി അണ്ണാ. കുറെ എരണം കെട്ടവന്മാര്‍ എന്നെ ഗേറ്റിന് മോളീക്കൂടി പുറത്തേക്ക് എറിഞ്ഞു കളഞ്ഞു. അണ്ണന്‍ പടം കണ്ടാ ?
ആദ്യത്തെ ഷോ തന്നെ കണ്ടഡേ.ശ്വേതാ മേനോന്‍റെ രതി ചേച്ചിക്ക് തിയറ്ററില്‍ കിട്ടുന്ന സപ്പോര്‍ട്ട് കണ്ടപ്പോള്‍ അല്ലെ ഞാന്‍ ഈ ഫാന്‍സ് അസോസിയേഷന്‍ തുടങ്ങാന്‍ തീരുമാനിച്ചത്.
അണ്ണന് എന്താ ഈ ശ്വേതാ മേനോനോട് ഒരു പുച്ഛം? പണ്ട് അവരെ ഏതോ പടത്തില്‍ ബൌധിക സില്‍ക്ക് എന്ന് വിളിച്ചത് ഒരു ആരാധകനായ ഞാന്‍ മറന്നിട്ടില്ല.അല്ലെങ്കില്‍ പറഞ്ഞെ മലയാളത്തില്‍ കാമ്പുള്ള ഒരു വേഷം ചെയ്യാന്‍ വേറെ ആരിരിക്കുന്നു . അതൊക്കെ കാണാന്‍ നല്ല സിനിമക്ക് വേണ്ടി ദാഹിക്കുന്ന ജനം തള്ളുമ്പോള്‍ നിങ്ങള്‍ക്കെന്തിനാ ഈ അസൂയ ?
അനിയാ കാമ്പും കായും ഒക്കെ നില്‍ക്കട്ടെ നാളെ വിശുദ്ധ അല്‍ഫോന്‍സാമ്മ ആയി ശ്വേത മേനോന്‍ ഈ പറയുന്ന കാമ്പുള്ള അഭിനയം കാഴ്ച വെച്ചാല്‍ ഇതു പോലെ തിയറ്ററില്‍ കിടന്നു ജനം തള്ളും എന്ന് നീ സത്യമായും കരുതുന്നുണ്ടോ ?
അല്ലാ അത് പിന്നെ .....
അപ്പോള്‍ കാണാനുള്ളത് പോയി കണ്ടോളു. പക്ഷെ അതിനു മുകളില്‍ ബുദ്ധിജീവി പെയിന്‍റ് അടിക്കരുത് അത്രേയുള്ളൂ
അത് നില്‍ക്കട്ടെ .ക്ലാസിക് പടത്തിന്റെ പുന:ആവിഷ്കാരം അല്ലേ അണ്ണാ ? പൊളപ്പന്‍ പടം ആയിരിക്കും അല്ലേ ?
നീ എഴുപത്തിയെട്ടില്‍ ഇറങ്ങിയ രതിനിര്‍വേദം കണ്ടിട്ടുണ്ടോ ?
പിന്നെ , എത്രവട്ടം ?
ഡാ , ഡി വി ഡിയില്‍ അത്യാവശ്യം സീനുകള്‍ മാത്രം കണ്ട് ബാക്കി ഓടിച്ച് വിടുന്ന പരിപാടിയല്ല ചോദിച്ചത്.പടം മുഴുവന്‍ കണ്ടിട്ടുണ്ടോ ? സത്യം പറ.
അതില്ലണ്ണാ
പിന്നെ എങ്ങനെയാടാ അതിനെ ക്ലാസ്സിക്ക് എന്ന് നീ വിളിക്കുന്നത് ?
അത്...
ഡാ,പഴയ രതിനിര്‍വേദത്തിനെ ഒരു കള്‍ട്ട് ഫിലിം എന്ന് വിളിക്കാം എന്നാണ് എന്‍റെ അഭിപ്രായം. കാരണം അന്ന് ആ പടം ഉണ്ടാക്കിയ ക്രേസ് അങ്ങനെയുള്ളതായിരുന്നു. അല്ലാതെ ക്ലാസ്സിക്ക് ഒന്നുമല്ല ആ പടം
നിങ്ങള്‍ പഴയ പടത്തിന്റെ കാര്യം വിട് . പുതിയതിന്‍റെ കാര്യം പറ.
അങ്ങോട്ട് തന്നെയാ വരുന്നത്. അന്നത്തെ പടം ക്രേസ് ആയതിന്റെ പ്രധാന കാരണം ജയഭാരതിയും , അതിന്റെ വിലക്കപ്പെട്ട ബന്ധം /സുഖം എന്ന തീമിന്റെ അപ്പീലുമായിരുന്നു (പിന്നെ പണ്ട് മുതലേ ഈ പ്രായത്തില്‍ മൂത്ത സ്ത്രീയോട് കൊച്ചു പയ്യന് തോന്നുന്ന അഭിനിവേശം എന്ന തീമിനോട് മലയാളിക്ക് എന്തരോ മാനസിക വിധേയത്വം ഉണ്ടെന്നാണ് എന്‍റെ വിശ്വാസം. രതിനിര്‍വേദം മുതല്‍ കിന്നാരത്തുമ്പി വരെ ഏതു ലെവലില്‍ നോക്കിയാലും സംഗതി സത്യം ) ആ തീം അത്യാവശ്യം ആളുകളെ കുളിര് കോരിക്കുന്ന രീതിയില്‍ ഭരതനും,പത്മരാജനും ചേര്‍ന്ന് സ്ക്രീനില്‍ എത്തിക്കുകയും ചെയ്തു.പുതിയ രതിനിര്‍വേദവും പറയുന്നത് അതെ കൌമാരക്കാരന്‍ പപ്പുവിന് , തന്നെക്കാള്‍ മൂത്തതായ രതി ചേച്ചിയോട് തോന്നുന്ന പ്രണയത്തിന്റെ അല്ലെങ്കില്‍ കാമത്തിന്റെ കഥയാണ് .കഥ നടക്കുന്നതായി പറയുന്നത് എഴുപത്തിയെട്ടില്‍ തന്നെയാണ് താനും.
ഓ ഹോ അപ്പൊ പഴമയോട് നീതി പുലര്‍ത്തി ചെയ്യേണ്ട പടം തന്നെ , അല്ലേ ?
രംഗ സജ്ജീകരണത്തിലും , കഥാപാത്രങ്ങള്‍ ഉപയോഗിക്കുന്ന ബാഗ് , സോപ , ചീപ്പ് , കണ്ണാടി തുടങ്ങിയവയുടെ കാര്യത്തിലും ഒക്കെ നീ പറഞ്ഞ നീതി ഏറെക്കുറെ പുലര്‍ത്തിയിട്ടുണ്ട്. പക്ഷേ അവതരണത്തിലാണ് പ്രശ്നം.
പ്രശ്നമോ ? അവതരണത്തിലോ ? രാജീവ് കുമാറോ ? അങ്ങേര്‍ ക്ലാസ് സംവിധായകനല്ലേ ?
അനിയാ, ഒരു നാള്‍ വരും ആയിരുന്നു അങ്ങേരുടെ അവസാനത്തെ പടം.
കൂടുതല്‍ ഒന്നും പറയേണ്ട...
ഡേ ,എന്‍റെ അങ്ങേര്‍ അഭിപ്രായത്തില്‍ അങ്ങേര്‍ അകെ എടുത്തിട്ടുള്ള രണ്ടു നല്ല പടങ്ങള്‍ ചാണക്യനും, കണ്ണെഴുതി പൊട്ടും തൊട്ടുമാണ്
നിങ്ങള്‍ ഫോറസ്റ്റ് റേഞ്ചു പിടിക്കാതെ ഈ സിനിമയുടെ കാര്യം പറ.
പത്മരാജന്‍റെ തിരക്കഥ തന്നെ ഉപയോഗിച്ചിരിക്കുന്നതിനാല്‍ , ആ ഭാഗത്ത് വലിയ കുഴപ്പമൊന്നുമില്ല. പക്ഷെ അവതരണം പലപ്പോഴും ഇഴച്ചില്‍ തോന്നിപ്പിക്കുന്നുണ്ട് . പ്രത്യേകിച്ച് ഫസ്റ്റ് ഹാഫ് .പപ്പുവിന് (ശ്രീജിത്ത്...ലിവിംഗ് ടുഗെതര്‍ എന്ന ഫാസില്‍ കൊലപാതകത്തില്‍ മുഖം കാണിച്ചിട്ടുണ്ട് ) രതിയോടു (ശ്വേതാ മേനോന്‍ ) താത്പര്യം /പ്രണയം/കാമം തോന്നി തുടങ്ങി കഴിഞ്ഞു ഇടവേള വരെ പടത്തിന്‍റെ നല്ലൊരു ഭാഗം പപ്പുവിന്‍റെ ഒളിഞ്ഞു നോട്ടങ്ങള്‍ മാത്രമായി തീരുന്നു. രണ്ടു മൂന്ന് സീനുകള്‍ കഴിയുമ്പോള്‍ കഥ മുന്നോട്ടു നീങ്ങാത്തതില്‍ (ഓ,പിന്നേ; കഥയെ !!!) പ്രേക്ഷകന് അസ്വസ്ഥത തന്നെ ഉണ്ടാകും എന്ന് കൂട്ടിക്കോ.
സെക്കണ്ട് ഹാഫോ ?
അനിയാ , പച്ചക്ക് പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. ഈ സിനിമ കാണാന്‍ തള്ളി ക്കയറുന്ന തൊണ്ണൂറ്റിഒന്‍പത് ശതമാനം പ്രബുദ്ധ പ്രേക്ഷകര്‍ക്കും ക്ലൈമാക്സില്‍ എന്തെങ്കിലുമൊക്കെ നടക്കും എന്ന് അറിയാം.ആ പതിനഞ്ചു മിനിട്ടിനും,പിന്നെ ശ്വേത മേനോനും വേണ്ടി മാത്രമാണ് അവര്‍ (ഞാന്‍ ഉള്‍പ്പെടെ) തിയറ്ററില്‍ കയറുന്നത്.മേല്‍പ്പറഞ്ഞ സീനുകളില്‍ അവര്‍ വളരെ സന്തുഷ്ടരാണ് എന്നാണ് എനിക്ക് തോന്നുന്നത് .
ബാക്കി ഒരു ശതമാനത്തിന് നല്ല പടം തന്നെ വേണ്ടേ? അവര്‍ക്ക് പടം ഇഷ്ടമാകുമോ ?
നല്ല പടം; കോപ്പാണ് . ഡാ, ആ ഒരു ശതമാനം പഴയ രതിനിര്‍വേദത്തിനെക്കുറിച്ച് കേട്ട് മാത്രം അറിഞ്ഞ് തള്ളി കയറുന്നവരാണ് (ശതമാനം അല്‍പ്പം കൂടുതലാണ്. എന്നാലും കിടക്കട്ടെ).അങ്ങനെ ഉള്ളപ്പോള്‍ ,ശ്വേതാ മേനോന്‍ സ്ക്രീനില്‍ വരുന്ന ഭാഗങ്ങളിലും, ക്ലൈമാക്സ്സിലും അല്ലാതെ കാണികളുടെ മനസ്സില്‍ ഈ സിനിമ നിലനില്‍ക്കുന്ന രീതിയില്‍ ഈ സിനിമ അവതരിപ്പിക്കാന്‍ രാജീവ് കുമാറിന് കഴിഞ്ഞോ എന്ന് എനിക്ക് സംശമാണ് .പിന്നെ ഒരല്‍പം ധൈര്യം ഉള്ള സംവിധായകന്‍ ആയിരുന്നെങ്കില്‍ കഥ ഈ കാലഘട്ടത്തിലേക്ക് മാറ്റി ഒരു നല്ല ഒരു മികച്ച അഡാപ്പ്റ്റേഷന്‍ ഒരുക്കമായിരുന്നു .(ദേവദാസും (ഹിന്ദി) ദേവ് ഡി എന്ന ചിത്രവും ഈ അവസരത്തില്‍ പ്രസക്തമായ ഉദാഹരണം ആണെന്ന് തോന്നുന്നു )
അഭിനയത്തിന്‍റെ കാര്യം പറ.
ശ്വേതാ മേനോന്‍ ആണ് പടത്തിന്‍റെ ജീവന്‍. ഭയങ്കര അഭിനയം ഒന്നും വേണ്ട ഈ കഥാപാത്രത്തിന്. ഒരല്‍പ്പം അഭിനയം, വളരെയധികം ശരീര പ്രദര്‍ശനം. അത്രയും മതി.അത് കയ്യില്‍ ഉള്ള രണ്ടു മൂന്ന് ഭാവങ്ങള്‍ കൊണ്ട് അവരെ കൊണ്ട് പറ്റുന്ന പോലെ ചെയ്തിട്ടുണ്ട് \.ആ കഥാപാത്രത്തിന് വേണ്ടതില്‍ ഒരല്‍പം (ഒരല്‍പം എന്ന് കടുപ്പിച്ചു വായിക്കുക) പ്രായകൂടുതല്‍ ശ്വേത മേനോന് തോന്നുന്നു എന്ന് പറഞ്ഞാല്‍ അവരുടെ ആരാധകര്‍ പിണങ്ങരുത്. പിന്നെ ചേച്ചിയുടെ ഡാന്‍സ് തീരെ മോശമാണ്.കരാട്ടെയോ, ജുഡോയോ ഏതാണ്ടൊക്കെ ആ ചേച്ചിക്ക് അറിയാമെന്നു എവിടെയോ വായിച്ച ഓര്‍മ. പ്രസ്തുത സംഭവങ്ങള്‍ ഒക്കെ അറിയുന്നവര്‍ ഡാന്‍സ് ചെയുമ്പോള്‍ കാണുന്ന ഒരു ഗ്രെയിസ് ഒട്ടും ഈ ചിത്രത്തില്‍ കാണാനില്ല (പറയുമ്പോള്‍ തെറ്റിദ്ധരിക്കരുത് ഗ്രെയിസ് മാത്രമേ കാണാന്‍ ഇല്ലാതായി ഉള്ളു !!). . പിന്നെ പഴയ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ തികച്ചും മോശമായി എന്ന് പറയാവുന്ന ഒരു കഥാപാത്രം പപ്പുവിന്‍റെ പട്ടാളക്കാരനായ ചെറിയച്ഛനായി ഷമ്മി തിലകന്‍ അവതരിപ്പിക്കുനതാണ്.ശ്രീ എം ജി സോമന്‍ വൃത്തിയായി ചെയ്ത ആ കഥാപാത്രത്തെ ഒരു വ്യക്തിത്വവും ഇല്ലാത്ത ഒരു കോമാളിയായി ആണ് അവതരിപ്പിച്ചിരിക്കുന്നത് . പിന്നെ ശ്രീ രാജീവ് കുമാര്‍ സ്വന്തമായി തിരക്കഥയില്‍ നല്‍കിയ സംഭാവനകള്‍ ഇവയാണ്
1 പപ്പുവും രതിയുമായി സംസാരിക്കുന്നതിനെ കളിയാക്കുകയും വായനശാല ചുവരില്‍ അവരെ പറ്റി കമന്റ് എഴുതുകയും ചെയ്യുന്നവരുമായി പപ്പു നടത്തുന്ന ഉന്തും തള്ളും അഥവാ അടിപിടി.(ഈ പറയുന്ന കാലഘട്ടത്തില്‍ ഒരു നാട്ടിന്‍പുറത്ത് ഇങ്ങനെ ഒരു സംഗതി (ചുവരെഴുത്ത്, തല്ല് ) ഉണ്ടായിട്ട് വേറെ ആരും ഇങ്ങനെ ഒരു സംഗതി ഉള്ളതായി അറിയുന്നു പോലും ഇല്ല എന്നതാണ് രസകരം )
2 ശ്വേതാ മേനോന്‍ അവതരിപ്പിക്കുന്ന കുളിക്കടവിലെ , പപ്പു സ്വപ്നം കാണുന്ന കുളി സീന്‍
3 വലിച്ചു നീട്ടി പരമ ബോര്‍ ആക്കിയ ക്ലൈമാക്സ്/ അവസാന രംഗങ്ങള്‍
പിന്നെ ശ്രീജിത്ത്.രണ്ടു പടങ്ങളുടെ പരിചയം മാത്രമുള്ള ഒരു നടന്‍ എന്ന നിലയ്ക്ക് ശ്രീജിത്തും തന്‍റെ കഥാപാത്രത്തെ ഭംഗിയാക്കിയിട്ടുണ്ട്. രതിയുടെ അമ്മയായി കെ പി എസ സി ലളിത,അമ്മാവനായി മണിയന്‍പിള്ള രാജു,അമ്മ (പ്രേമ), കുഞ്ഞമ്മ () , പിന്നെ സഹോദരങ്ങളായ ബാല താരങ്ങള്‍, എല്ലാവരും കൊള്ളാം. കല്ല് കടി തോന്നിക്കുന്ന കാസ്റ്റിംഗ് ഗിന്നസ് പക്രുവിന്‍റെ ലോക്കല്‍ മന്ത്രവാദിയാണ്.
അഭിനേതാക്കള്‍,കൊള്ളാം, പക്ഷേ പടം പോരാ.അതെങ്ങനെ ശരിയാകും അണ്ണാ.
ഡാ , അഭിനേതാക്കള്‍ അവരവരുടെ ഭാഗങ്ങള്‍ വൃത്തിയായി ചെയ്താലും, പടം മൊത്തമായുള്ള അവതരണം സംവിധായകന്‍റെ കയ്യിലല്ലേ ? അതില്‍ അങ്ങേര്‍ക്ക് പുതുമയോ,വേഗതയോ ഒന്നും കൊണ്ട് വരാന്‍ പറ്റിയിട്ടില്ല.അത് കൊണ്ട് തന്നെ സിനിമ മൊത്തമായി നോക്കുമ്പോള്‍ വലിയ ഗുണമൊന്നുമില്ല . മാത്രമല്ല ചമ്മന്തി അരയ്ക്കുമ്പോള്‍ മുതല്‍ കാവില്‍ വിളക്ക് കത്തിക്കുമ്പോള്‍ വരെ കണ്ടാല്‍ പപ്പുവിന്‍റെ അല്ല പരമാത്മാവിന്‍റെ വരെ കണ്ട്രോള്‍ പോകുന്ന വേഷങ്ങള്‍ മാത്രമേ രതി ചേച്ചി ധരിക്കൂ.ഇനി സാരി ഉടുത്താലോ?പപ്പുവിനെ കാണുമ്പോള്‍ മുന്താണി താനേ സ്ലിപ്പാകും. ഒരു തവണ അല്ല.എല്ലാ തവണയും.ഇതിലൊന്നും പരാതി ഉണ്ടെന്നല്ല. പക്ഷേ അങ്ങനെ ബോധപൂര്‍വ്വം എന്ന് തോന്നിക്കുന്ന ഏറെ സീനുകള്‍ തിരുകിക്കയറ്റി സിനിമ ഉണ്ടാക്കുന്നയാളെ നല്ല സംവിധയകനെന്നോ,ആ സിനിമയെ നല്ല പടമെന്നോ വിളിക്കാന്‍ ബുദ്ധിമുട്ടുണ്ടുണ്ട് .
പിന്നെ ,പറയുമ്പോള്‍ എല്ലാം പറയണമെല്ലോ അനിയാ ,രതി ചേച്ചിയുടെ ഈ സിനിമയിലെ വസ്ത്രധാരണത്തിന്‍റെ കാര്യത്തില്‍ പരാതി ഇല്ലെങ്കിലും ഒരു പരിഭവം ഉണ്ട്. പഴയ രതിനിര്‍വേദത്തില്‍ ജയഭാരതി പിങ്ക് മാക്സി അണിഞ്ഞു ഓടി വരുന്ന ഒരു സീനുണ്ട്. ആ സീനിന്‍റെ ഒരു പുന:ആവിഷ്കാരം ശ്വേതാ മേനോന്‍ വഴി ഞാന്‍ പ്രതീക്ഷിച്ചു. അത് ഈ സിനിമയില്‍ ഇല്ല എന്നൊരു പരിഭവം മാത്രം
നിങ്ങള്‍ മനുഷ്യന്‍റെ കണ്ട്രോള്‍ കളയും. അതിരിക്കട്ടെ ക്യാമറാ,സംഗീതം എന്നിവയൊക്കെ ?
പി സി ശ്രീറാമിന്‍റെ ക്യാമറയും,ഹാന്‍സ് സിമ്മറിന്‍റെ സംഗീതവും ഇല്ലെങ്കില്‍ നീ രതിനിര്‍വേദം കാണില്ലേ ?
അല്ല, എന്നല്ലാ...
ഉം...ചോദിച്ച സ്ഥിതിക്ക് പറയാം . ക്യാമറാ വര്‍ക്കില്‍ വലിയ പുതുമ ഒന്നുമില്ല. എങ്കിലും കൊള്ളാം. പാട്ടുകളില്‍ , കണ്ണോരം എന്ന് തുടങ്ങുന്ന പാട്ട് എനിക്ക് ഇഷ്ടപ്പെട്ടു. ബാക്കി ഒക്കെ കണക്കാ.പശ്ചാത്തല സംഗീതം ശരിക്കും നന്നായി എന്ന് പറയാം .
അപ്പൊ പടം കാണാം അല്ലേ അണ്ണാ?
ശ്വേതാ മേനോന് വേണ്ടി മാത്രം പോയി കാണ്.അല്ലാതെ വല്ലവനും ക്ലാസ്സിക്കാണ് എന്ന് പറഞ്ഞത് കേട്ടിട്ട് ആ പ്രതീക്ഷയില്‍ (ഒവ്വ!!!) പോയാല്‍ , പിന്നെ എന്നെ കുറ്റം പറയരുത്.ഇനി നാളെ ഈ പടത്തിനു ശ്വേതാ മേനോന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡോ അല്ലെങ്കില്‍ രാജീവ് കുമാറിന് മികച്ച സംവിധയാനുള്ള അവാര്‍ഡോ കൊടുക്കുന്നത് കാണേണ്ടി വരുമ്പോള്‍ ഒരു സാധാരണ മലയാള പ്രേക്ഷകന്‍റെ ദുരന്തം പൂര്‍ത്തിയാകുന്നു

രാജീവ് കുമാര്‍,
ശ്വേത മേനോന്,
സിനിമ
Monday, June 13, 2011
വാടാമല്ലി- Vadaamalli
അണ്ണാ ......
എന്തോന്നടെ രാവിലെ തന്നെ ?
ഒരുപകാരം ചെയ്യണം
വല്ല പടവും കണ്ടു നിനക്ക് നിരൂപണം എഴുതി തരാന്‍ തന്നെടെ ?
തന്നെ.വാടാമല്ലി എന്നൊരു ന്യൂ ജെനറേഷന്‍ സാധനം ഇറങ്ങിയിട്ടുണ്ടല്ലോ ,ലതിന്റെ റിവ്യൂ ഒന്ന് വേണമായിരുന്നു .അല്ല,നിങ്ങള്‍ എന്ത് അണ്ണാ കലിപ്പുകളില്‍ നോക്കണത്?
നീ ഇപ്പൊ ചോദിച്ചത് ഉപകാരമാല്ലെടാ ത്യാഗമാണ്, ത്യാഗം.
അപ്പൊ നിങ്ങള്‍ പടം കണ്ടോ ?
നേരത്തെ കണ്ടത് നിന്റെ ഭാഗ്യം .നീ പറഞ്ഞിട്ട് പോയി കണ്ടിരുന്നെങ്കില്‍ തിരിച്ചു വന്നു ഞാന്‍ നിന്റെ കൂമ്പ് ഇടിച്ചു വാട്ടിയേനെ
അത്രയ്ക്ക് ബോറാ പടം ?
ബോറല്ലെടാ ,ഇതാണ് സാക്ഷാല്‍ കൊലപാതകം.
എന്നാലും നിങ്ങള്‍ സംഭവം ഒന്ന് ചുരുക്കത്തില്‍ പറ.ഞാന്‍ എഴുതി എടുത്തോളാം
ഡേ,ഒരു വാഹനാപകടം,ഒരു പെണ്‍കുട്ടിയുടെ തിരോധാനം ,അതിനെ കുറിച്ച് സിദ്ധാര്‍ത്ഥന്‍ (പ്രദീപ് ചന്ദ്രന്‍ ) അയാളുടെ ഭാര്യ മാളവിക (ജ്യോതി ചാറ്റര്‍ജി) എന്നിവര്‍ നടത്തുന്ന അന്വേഷണം.അന്വേഷണം മുറുകുമ്പോള്‍ വാസു (രാഹുല്‍ മഹാദേവ് ), സന്ദേശ് (രമേശ് രവീന്ദ്രന്‍ ),പിന്നെ ഒരു കൂട്ടുകാരി (സിനിമയിലെ പേര് മറന്നു,നിജി മേരി എന്നോ മറ്റോ ആണ് നടിയുടെ യഥാര്‍ത്ഥ പേര് ) എന്നിവര്‍ മൂന്ന് പരസ്പര വിരുദ്ധമായ കഥകള്‍ സിദ്ധാര്‍ത്ഥനോടും,മാളവികയോടും കാണാതായ വൃന്ദയെക്കുറിച്ച് (റിച്ചാ പനായി)പറയുന്നു.പെട്ടെന്ന് യാതൊരു പ്രകോപനവുമില്ലാതെ സിദ്ധാര്‍ത്ഥന്‍ സി.ബി.മാത്യൂസ് എന്നാ പോലീസുകാരനും ,മാളവിക പോലീസുകാരിയുമായി മാറുന്നു. പിന്നെ വൃന്ദയുടെ തിരോധാനത്തിന്റെ രഹസ്യം തിയറ്ററില്‍ അകെ ഉണ്ടായിരന്ന നാല് പേരുടെ പൂര തെറി വിളികള്‍ക്കിടെ കണ്ടു പിടിക്കുന്നു.നമ്മളെ വീട്ടില്‍ പോകാന്‍ അനുവദിക്കുന്നു .ഇതാണ് വാടാമല്ലി
അണ്ണാ മൂന്ന് പേര് പരസ്പര വിരുദ്ധമായ കഥകള്‍ പറയുക ഒടുവില്‍ സത്യം തെളിയിക്കുക ...എന്നൊക്കെ പറഞ്ഞാല്‍ .. അതിലെ പുതുമ ....
ഇത് മലയാളത്തിലെ പുതുമയുള്ള ആഖ്യാന രീതിയാണ് എന്ന് പറഞ്ഞാല്‍ ചവിട്ടും നിന്നെ ഞാന്‍ .ഡേ,ഇതേ ആഖ്യാനം തന്നെയായിരുന്നു ഷാജി കൈലാസിന്റെ സൌണ്ട് ഓഫ് ബൂട്ടിനും
എന്നാലും ത്രില്ലര്‍ അല്ലെ അണ്ണാ ?
ത്രില്ലര്‍ അല്ലടാ ,കില്ലര്‍.ഇതിന്റെ സംവിധായകന്‍ ആല്‍ബെര്‍ട്ട് ആന്റണി (അതോ അന്റോണിയോ) കണ്ണേ മടങ്ങുക എന്ന അവാര്‍ഡ് പടം എടുത്തിട്ടുണ്ട് എന്ന് എവിടെയൊക്കെയോ വായിച്ചു.സാധാരണ നല്ല പടങ്ങള്‍ എന്ന് ലോകം വാഴുത്തുന്ന സാധനങ്ങള്‍ തിയറ്ററില്‍ വരാത്തതില്‍ വിഷമമുള്ള ഒരാളാണ് ഞാന്‍.പക്ഷെ വാടാമല്ലി കണ്ട ശേഷം ഈ സംവിധായകന്റെ സിനിമകള്‍ തിയറ്ററുകാര്‍ അടുപ്പിച്ചില്ലെങ്കില്‍ ഞാന്‍ അവരെ കുറ്റം പറയില്ല.ഒരു മാതിരി പടം കാണാന്‍ കയറുന്നവനെ വടിയാക്കുന്ന കഥയും,ഒരു സെന്സുമില്ലത്ത സ്ക്രിപ്റ്റും,അതിനെക്കാളും പരമ ബോറന്‍ അവതരണവും
പുതുമുഖങ്ങളും ബോറാണോ അണ്ണാ ?
അതു മാത്രമാണ് ഈ പടത്തിലെ ഏക നല്ല കാര്യം.രാഹുല്‍ മഹാദേവ്, രമേശ് രവീന്ദ്രന്‍ എന്നിവര്‍ അവരവരുടെ വേഷങ്ങള്‍ നന്നാക്കി
നമ്മുടെ ഭീമ ജുവലറി കുട്ടി റിച്ചാ പാനായിയോ?
കല്ല് പോലെ നിന്ന് അഭിനയിച്ചിട്ടുണ്ട്.മുഖത്ത് കരച്ചില്‍ വന്നാലും,ചിരി വന്നാലും ഒരേ ഭാവം.
പക്ഷേ ഗ്ലാമറില്‍ തകര്‍ത്ത് കാണുമല്ലേ? വഴിയില്‍ കണ്ട പോസ്റ്റര്‍ മുഴുവന്‍ ആ കുട്ടി കുളിക്കുകയോ പല്ല് തേക്കുകയോ മുഖം കഴുകുകയോ ഒക്കെ ചെയുന്ന ചിത്രങ്ങളാണല്ലോ
തകര്‍ത്തെടാ,പടത്തിന്റെ കൊലപാതകത്തില്‍ നിന്നും അതിലെങ്കിലും ആശ്വാസം കണ്ടെത്താമെന്നുള്ള പ്രേക്ഷകന്റെ പ്രതീക്ഷകള്‍ തകര്‍ത്തു.
ബാക്കിയുള്ള അഭിനേതാക്കള്‍ ?
നിജി മേരി ,കെ ആര്‍ വിജയ തുടങ്ങിയവരൊക്കെ ഒന്നര കിന്റല്‍ അഭിനയമാണ് മോനെ ഓരോ സീനിലും പ്രേക്ഷകരുടെ നെഞ്ചത്തേക്ക് എറിഞ്ഞ് തരുന്നത്. അമ്മച്ചിയാണേ താങ്ങില്ല. പോരാത്തതിന് ലേഡീസ് ഹോസ്റ്റലിലെ പല രംഗങ്ങളിലും തല കാണിക്കുന്ന പെമ്പിള്ളേര്‍ അഭിനയിച്ച് നമ്മളെക്കൊണ്ട് ഹര ഹരോ വിളിപ്പികുകയും ചെയ്യും. പോരെ ?
അപ്പോള്‍ ചുരുക്കത്തില്‍ ....
എന്തോന്ന് ചുരുക്കം .ഈ പന്ന ^$&*((##@#$ പടം പടച്ചു വിട്ടവന്മാരെ പറഞ്ഞിട്ട് കാര്യമില്ല. ഇത് കാണാന്‍ കയറിയ എന്നെ പോലുള്ള മണ്ടന്മാരെ ജങ്ങ്ഷനു ജങ്ങ്ഷന്‍ ആളെ നിറുത്തി ചവിട്ടിക്കണം. അത്ര തന്നെ

Saturday, June 11, 2011
ബദ്രീനാഥ് (Badreenath )
എന്ത് പറ്റി അനിയാ മുഖത്തൊരു മ്ലാനഭാവം?
എന്ത് പറയാനാ അണ്ണാ. കാളകൂടം പഴയ പോലെ ഒന്നും ചിലവാകുന്നില്ല .മുതലാളി എന്നും തെറിയാ. റെവന്യു പോര പോര . ഇയാള്‍ക്ക് വല്ല കോഴി കച്ചവടവും നടത്തിയാല്‍ പോരെ ഇങ്ങനെ ലാഭം മാത്രം മതിയെങ്കില്‍ ?
അനിയാ നീ കേറി ധാര്‍മിക രോഷം കൊള്ളാതെ. ഈ കാലത്തേ ഏറ്റവും നല്ല കച്ചവടം ആണ് നീ ചെയ്തു കൊണ്ടിരിക്കുന്നത്. അതൊക്കെ പോട്ടെ നീ വന്ന കാര്യം പറഞ്ഞെ .
അത് മറന്നു . അണ്ണന്‍ അല്ലേലും അന്യ ഭാഷാ ചിത്രങ്ങളുടെ ആളാണല്ലോ? ഇന്നലെ ബദരീനാഥ് ഇറങ്ങിയത് അറിഞ്ഞില്ലേ ? മലയാളികളുടെ സ്വന്തം അല്ലു അര്‍ജുനനും.ദക്ഷിണ ഇന്ത്യയുടെ മൊത്തം ഹരമായ തമന്നയും അഭിനയിക്കുന്ന പടമല്ലേ അത് . അണ്ണന്‍ കിളവന്‍ ആയി എങ്കിലും യുവാവ് ആണെന്നാണല്ലോ ഭാവം.കണ്ടായിരുന്നോ സംഭവം ? ഞാന്‍ ആ വഴിക്ക് പോയിട്ട് അടുക്കാന്‍ വയ്യ.ഒടുക്കത്തെ ജനം.
നീ ആ പറഞ്ഞത് സത്യം.തിരുവനതപുരത്തെ ഏറ്റവും സീറ്റിംഗ് കപ്പാസിറ്റി ഉള്ള ന്യൂ തീയറ്റെരില്‍ ആണ് ഞാന്‍ ഈ ചിത്രം കാണാന്‍ പോയത്.മലയാളത്തിലെ ഇതൊരു സൂപ്പര്‍താര ചിത്രത്തെയും വെല്ലുന്ന ജനകൂട്ടം ഇന്നലെ ഈ ചിത്രം കാണാന്‍ ഉണ്ടായിരുന്നു.പടം കഴിഞ്ഞു ഇറങ്ങുമ്പോള്‍ അടുത്ത ഷോ കാണാനുള്ള ജനകൂട്ടം ആര്‍ത്തിരമ്പി വെളിയില്‍ .ചുമ്മാതാണോ എവിടെ അന്യ ഭാഷാ ചിത്രങ്ങള്‍ ഒന്ന് നിരോധിച്ചു തരണേ എന്ന് അപ്പുപ്പന്‍ സൂപ്പര്‍ താരങ്ങള്‍ പരസ്യമായി നിലവിളിക്കുന്നത് .കുടുംബ പ്രേക്ഷകര്‍ പോലും അല്ലു അര്‍ജുന്‍ സിനിമ കാണാന്‍ വരും എന്ന് ഇന്നലെക്ക് മുന്‍പ് ആരെങ്കിലും പറഞ്ഞിരുന്നേല്‍ അവനു വട്ടെന്നു ഞാന്‍ മനസ്സില്‍ വിചാരിച്ചേനെ . ഇനി അതില്ല .
അതിരിക്കട്ടെ പടം ഏങ്ങനെ?
അനിയാ അടിസ്ഥാനപരമായി എനിക്ക് ഈ അല്ലു അര്‍ജുന്‍ പടം എനിക്കെന്തോ കാണാന്‍ തോന്നാറില്ല. ആദ്യമായാണ് അങ്ങേരുടെ ഒരു ചിത്രം കാണുന്നത് .റാം ചരണ്‍ തേജയും കാജല്‍ അഗര്‍വാളും അഭിനയിച്ച മഗധീര എന്നാ ചിത്രം ഞാന്‍ കണ്ടിട്ടുണ്ട് (ഇപ്പോള്‍ ധീര എന്ന പേരില്‍ പ്രസ്തുത ചിത്രം മൊഴി മാറ്റി ഇറക്കിയിട്ടുണ്ട് ).സംഘട്ടന രംഗങ്ങള്‍ ആ ചിത്രത്തില്‍ ഒക്കെ എടുത്തിരിക്കുന്നത് കണ്ടിട്ട് കൂടെ ഇറങ്ങിയ,സമാന രംഗങ്ങള്‍ ഉള്ള പഴശ്ശിരാജ എന്ന ചിത്രത്തെ ഓര്‍ത്തു ഞാന്‍ ലജ്ജിക്കുകയും ചെയ്തിട്ടുണ്ട് . അത് പോലെ ഒരു ചിത്രം ആയിരിക്കും എന്ന് കരുതിയാണ് ഞാന്‍ പടം കാണാന്‍ പോയത് . എന്‍റെ പ്രതീക്ഷ തെറ്റിയില്ല.
അപ്പോള്‍ മറ്റൊരു കിടിലന്‍ മൊഴിമാറ്റ ചിത്രം അല്ലെ ?
ഒറ്റവാക്കില്‍ പറഞ്ഞാല്‍ മഗധീര എന്ന,തെലുങ്ക് സിനിമ ലോകത്തെ ഏറ്റവും അധികം കാശു വാരിയ, ചിത്രത്തിന്‍റെ ഒരു വികലമായ അനുകരണമായി ഈ ചിത്രത്തെ വിശേഷിപ്പിക്കാം. പഴയ തെലുങ്ക് സിനിമകളുടെ ഫോര്‍മുലയില്‍ പടച്ചു വിട്ട ഒരു അല്ലു അര്‍ജുന്‍ ചിത്രം
അല്ല എന്നൊക്കെ പറഞ്ഞാല്‍ ഈ കഥ .....
പ്രസ്തുത സംഗതി ഇങ്ങനെയാണ്.. ക്ഷേത്രങ്ങളുടെ മേല്‍ ഉണ്ടാകുന്ന ആക്രമണങ്ങള്‍ തടയാനും അവയെ സംരക്ഷിക്കാനുമായി കുറെ പിള്ളേരെ തിരഞ്ഞെടുത്തു ഹിമാലയത്തില്‍ തക്ഷശില അടിപിടി അക്കാഡെമിയിലേക്ക് വിടുന്നു.അവിടുത്തെ പ്രിന്‍സിപ്പല്‍ ഭീഷ്മ നാരായണ്‍ (പ്രകാശ്‌രാജ്.വേഷം ഈ ഷാവോലിന്‍ പടങ്ങളിലെ ഗുരുക്കന്മാരുടെ)പിള്ളേരെ ഗുസ്തി,അടിപിടി പഠിപ്പിക്കുമ്പോള്‍ ഏകലവ്യന്‍ മോഡലില്‍ ഒരു പയ്യന്‍ പഠിക്കുന്നത് കണ്ടു അവനെയും ക്ലാസ്സില്‍ ചേര്‍ക്കുന്നു.അവന്‍ പ്രിയ ശിഷ്യന്‍ ആകുന്നു.വളര്‍ന്നു മിടുക്കനും അല്ലുഅര്‍ജുനനും ആകുന്നു (തികച്ചും സ്വാഭാവികം).പഠിച്ചു പാസ്സായ എല്ലാവര്ക്കും ഓരോ ക്ഷേത്രങ്ങളുടെ സംരക്ഷണ ചുമതല കിട്ടുന്നു.ബദ്രിക്ക് ബദ്രീനാഥ ക്ഷേത്രത്തിന്റെ ചുമതലയാണ് കിട്ടുന്നത് .സംഗതി അക്കാഡെമിക്ക് അടുത്ത് തന്നെ ആയതിനാല്‍ ഭീഷ്മ നാരായണനും പരിസരത്തൊക്കെ തന്നെ ഉണ്ട്.അവിടേക്ക് ഈശ്വരവിശ്വാസം ഇല്ലാത്തവളും പണക്കാരിയും വില്ലന്‍മാര്‍ വേട്ടയടുന്നവളും ആയ അളകനന്ദ,തന്‍റെ അപ്പുപ്പനും ഒത്തു വരുന്നതോടെ കഥ മറ്റൊരു പ്രധാന വഴിത്തിരിവിലേക്ക് കടക്കുന്നു.
എന്തോന്ന് വഴിത്തിരിവ്? ഇതു ഞാന്‍ പറഞ്ഞു തരാം . കൊച്ചു ആദ്യം ഭയങ്കര മോഡ . അല്ലു കൊച്ചിനെ നിഷ്പ്രയാസം നന്നാക്കി എടുക്കുന്നു. കൊച്ചു "അഹങ്കാരമോ? അതെന്താ ?" എന്ന് ചോദിക്കുന്ന പരുവത്തില്‍ എത്തുന്നു .പോരാത്തതിനു ദൈവഭക്ത , നായക പ്രേമം എന്നിവ വേറെയും.വില്ലന്മാര്‍ വരുന്നു . അല്ലു ഇല്ലാത്തപ്പോള്‍ അല്ലെങ്കില്‍ പുറകില്‍ നിന്നും തലക്കടിച്ചു വീഴ്ത്തി നായികയെ കൊണ്ട് പോകുന്നു . അല്ലു കുറച്ചു കഴിഞ്ഞു (നായിക വില്ലന്‍റെ വീട്ടില്‍ ഇരുന്നു കുറച്ചു കരഞ്ഞു കഴിഞ്ഞു ) എഴുനേറ്റു പുറകെ ചെന്ന് എല്ലാവനെയും അടി കൊടുത്തു നായികയെയും കൊണ്ട് വരുന്നു സര്‍വം ശുഭം . എന്താ ശരിയല്ലേ ?
തന്നെടെ തന്നെ ഇതു തന്നെ സംഗതി പോരാത്തതിനു കോമഡിക്ക് വേണ്ടി കഥയുമായി ഒരു ബന്ധവും ഇല്ലാതെ പേട്ട എന്നും പറഞ്ഞു തമാശ പോലെ എന്തോ കാണിക്കുന്ന കുറച്ചു പേര്‍ .ബ്രഹ്മാനന്ദം പോലെ ഭേദപ്പെട്ട കോമഡി കാണിക്കുന്നവരും അതില്‍ ഉണ്ടെന്നാണ് കഷ്ട്ടം .പിന്നെ സര്‍ക്കാര്‍ എന്ന സ്ഥിരം വില്ലനും (കെല്ലി ഡോര്‍ജി) കൂടിയാകുമ്പോള്‍ ചിത്രം പൂര്‍ത്തിയാകുന്നു .
അഭിനയമോ ?
അല്ലു അര്‍ജുനു നേരത്തെ ഉള്ളതാണോ ഈ പടത്തിനു വേണ്ടി ഉണ്ടാക്കിയതാണോ ഉണ്ടാക്കിയതാണോ എന്നറിയില്ല അദേഹം തന്റെ സിക്സ് പായ്ക്ക് പ്രദര്‍ശിപ്പിച്ചു അറിയുന്ന പണി എല്ലാം ചെയുന്നുണ്ട് (ഡാന്‍സ്, സ്റ്റണ്ട് മുതലായവ ).പിന്നെ ഉള്ള കാര്യം പറയണമല്ലോ വാങ്ങിയ കാശിനു ആത്മാര്‍ഥമായി ജോലി ചെയ്യുന്നത് നായിക തമന്ന മാത്രമേ ഉള്ളു ഈ ചിത്രത്തില്‍ . ഗാന രംഗങ്ങളില്‍ പരമാവധി ശരീര പ്രദര്‍ശനം നടത്തി നൃത്തം ചെയ്യുക എന്ന തന്നെ ഏല്‍പ്പിച്ച ജോലി കുട്ടി സാമാന്യം നന്നായി തന്നെ ചെയുന്നുണ്ട്.ബാക്കി ആരെ കുറിച്ചും പ്രത്യേകിച്ചു ഒന്നും പറയാന്‍ ഇല്ല. ആരാണ് കൂടുതല്‍ ബോര്‍ എന്നതിനെ പറ്റി വേണമെകില്‍ ഒരു പോള്‍ നടത്താവുന്നതാണ് .സംഘട്ടന രംഗങ്ങള്‍ പോലും നിലവാരം പുലര്‍ത്തുന്നില്ല എന്നതാണ് കഷ്ട്ടം.പിന്നെ ഫോര്‍മുല ചിത്രങ്ങള്‍ എടുക്കുന്ന വി വി വിനായക് എന്ന സംവിധായകനില്‍ നിന്നും ഇതിലധികം പ്രതീക്ഷിക്കുന്നവനെ പറഞ്ഞാല്‍ മതി . പല രംഗങ്ങളും മഗധീരയുടെ വികൃത അനുകരണങ്ങള്‍ ആകുമ്പോള്‍ ചിത്രത്തില്‍ പലയിടത്തും മഗധീരയിലെ സെറ്റ് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത് .കീരവാണി ഒരുക്കിയ ഗാനങ്ങള്‍ കേട്ടിട്ട് എനിക്ക് ഒന്നും തോന്നിയില്ല . കൂടെ വന്ന ശ്രീനി പറഞ്ഞത് ഇതാണ് അല്ലു അര്‍ജുന്‍ ആരാധകര്‍ക്ക് വേണ്ടത് എന്നാണ്
അപ്പോള്‍ ചുരുക്കത്തില്‍ ...
വല്ല ബാറ്റ്മാന്‍ ബിഗിന്‍സ് പോലെയുള്ള ഹോളിവൂഡ് ചിത്രത്തെ അവലംബിച്ച് എടുത്തിരുന്നെങ്കില്‍ ഒരു പക്ഷെ മറ്റൊരു മഗധീര ആകുമായിരുന്ന പടം വെറും മഗധീരയുടെ ഒരു വികല അനുകരണം ആയി പോയി എന്ന് മാത്രം

അല്ലു അര്‍ജുന്‍,
തമന്ന,
തെലുങ്ക് സിനിമ,
സിനിമ
Tuesday, June 7, 2011
വീണ്ടും ചില വിനയ ചിന്തകള്‍
മാപ്പ് നല്‍ക്കു മഹാമതേ ........................
എന്തുവാ അണ്ണാ ഒരു ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ലൈന്‍ പാട്ട് ? ഇങ്ങേരെന്താ ദേവാസുരത്തിലെ ഒടുവില്‍ ചെയ്ത വേഷം ചെയ്യാന്‍ പോകുന്നോ?
അനിയാ നിന്നെ കണ്ടത് നന്നായി.നീ എനിക്കൊരു ഉപകാരം ചെയ്യണം.പറ്റുമെങ്കില്‍ ഈ കുറിപ്പ് ദയവു ചെയ്തു ഒന്ന് പ്രസിദ്ധീകരിക്കാമോ? കാളകൂടം പത്രത്തില്‍ വാര്‍ത്തയായി വന്നാല്‍ നാലു പേര് വായിക്കുമല്ലോ എന്നോര്‍ത്തിട്ടാ..
മം.... നോക്കട്ടെ പക്ഷെ........ ഞാന്‍ മാര്‍ക്കിടും സമ്മതിച്ചോ?
എടാ അതിനിത് സിനിമ നിരൂപണം ഒന്നുമല്ല മാര്‍ക്കിടാന്‍.
അത് പറഞ്ഞിട്ട് കാര്യമില്ല . ഞാന്‍ എന്തിനും മാര്‍ക്കിടും.അതാ ശീലം.അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിനെ കുറിച്ച് എഴുതിയാല്‍ പോലും ഞാന്‍ മാര്‍ക്കിടും .പറ്റുമെങ്കില്‍ മതി . അല്ല ഇതെന്തോന്ന് ..... മലയാളം അല്ലെ ? മിയ .. മിയ
എടാ അത് ലാറ്റിനാ.മിയാ കുള്‍പ്പ മിയാ കുള്‍പ്പ മിയാ മാക്സിമ കുള്‍പ്പ (എന്‍റെ പിഴ എന്‍റെ പിഴ എന്‍റെ ഏറ്റവും വലിയ പിഴ ). സംഗതി ബൈബിള്‍ വചനം.ഒരു തുടക്കത്തിനു വെച്ച് കാച്ചിയതാ. ബാക്കി മലയാളമാ പേടിക്കണ്ട.
അതിരിക്കട്ടെ എന്താ ഈ സംഗതി?
ഒറ്റ വക്കില്‍ പറഞ്ഞാല്‍ ഇതൊരു ക്ഷമ ചോദിക്കല്‍ ആണ് .
ക്ഷമയോ? ആരോട് ...... ഓ നമ്മുടെ സൂപ്പര്‍ താരങ്ങളോട് അല്ലെ അല്ലെങ്കില്‍ സ്ഥാലം ബുദ്ധിജീവിയായ താടിയോട്. അല്ലെങ്കിലും ഇവരുടെ ഒക്കെ മഹത്തായ കലാ സൃഷ്ടികള്‍ കൂറ ആണെന്ന് പറഞ്ഞ അണ്ണന്‍ ഒരു നാള്‍ മാപ്പ് പറയേണ്ടി വരും എന്ന് എനിക്ക് അറിയാമായിരുന്നു.
എഴുന്നേറ്റ് പോടാ .... അവന്‍റെ ഒരു കണ്ടു പിടിത്തം . എടാ നീ രഘുവിന്‍റെ സ്വന്തം റസിയ കണ്ടോ?
പിന്നെ, എന്‍റെ പട്ടി പോകും വിനയന്‍റെ പടം കാണാന്‍ ..... അത് കാണാതെ തന്നെ അറിയില്ലേ കൂറ ആണെന്ന് .(നിരൂപണം എഴുതി പ്രസ്സില്‍ കൊടുത്തിട്ടല്ലേ ഞാന്‍ ആ പടം കാണാന്‍ പോയത്).അല്ല അണ്ണനും ആ പടം കണ്ടു കുറെ അധികം തെറി പറഞ്ഞതാണല്ലോ . അല്ലെ ? പിന്നെന്താ?
അനിയാ അത് കഴിഞ്ഞാണ് ഞാന്‍ ചില കാര്യങ്ങള്‍ ഓര്‍ത്തത് . ഒരു വിനയന്‍ ചിത്രം ഇറങ്ങുമ്പോള്‍ , പ്രത്യേകിച്ചും ഏറ്റവും അവസാനം ഇറങ്ങിയ കുറച്ചു ചിത്രങ്ങള്‍ കാണുമ്പോള്‍ ഇതൊരു മലയാളി പ്രേക്ഷകനും സ്വയമോ മറ്റുള്ളവരോടോ പറയുന്ന ചില സ്ഥിരം വാചകങ്ങളാണ് ഞാനും ആവര്‍ത്തിച്ചത് . "ഇയാള്‍ക്ക് ഈ പണി നിര്‍ത്തികൂടെ ? ഇയാള്‍ ആരെ തോല്‍പ്പിക്കാന്‍ വേണ്ടിയാ ഇങ്ങനെ പടം ഇറക്കുന്നത് . ഇത്രയും നിലവാരം ഇല്ലാത്ത പടങ്ങള്‍ ഇറക്കുന്ന ഇവനെയൊക്കെ
$%£$£$£"£"£"......". അല്ലെ ?
അത് പിന്നെ .. സത്യമല്ലേ എങ്ങനത്തെ കൂറ പടങ്ങള്‍ കണ്ടിട്ട് പിന്നെ മഹോത്തരം എന്ന് പറയാന്‍ പറ്റുമോ .
അനിയാ ആദ്യമേ ഒന്ന് മനസിലാക്കണം.യക്ഷിയോ,റസിയയോ മഹത്തായ ചിത്രങ്ങള്‍ ആണെന്നും അവ മലയാള സിനിമക്ക് എന്നും അഭിമാനിക്കാവുന്നവ ആണെന്നും അല്ല. മറിച്ചു വിനയന്‍ മാത്രം എന്ത് കൊണ്ട് ക്രൂശിക്കപ്പെടുന്നു എന്നാ ചിന്തയാണ് ഇതിനു പ്രേരകം .
അല്ല അതിപ്പോള്‍ വിനയന്‍റെ ചിത്രങ്ങള്‍ കൂറ പടങ്ങളായ സ്ഥിതിക്ക് എന്ത് പറഞ്ഞിട്ട് എന്ത് കാര്യം ? നമുക്ക് നിലവാരം ഉള്ള പടങ്ങള്‍ അല്ലേ വേണ്ടത് ?
ആണല്ലോ? ഇനി മാറ്റി പറയരുത് .മലയാളത്തില്‍ ഇന്നു വിനയന്‍ നേരിടുന്ന അത്രയധികം വെല്ലുവിളികള്‍ ഒരു പുതുമുഖ സംവിധായകന്‍ പോലും നേരിടുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നില്ല.നിലവാരം ഉള്ള (ഈ വാക്ക് , സംഗതി മലയാള സിനിമയില്‍ തീരെ ഇല്ലാത്തത് കൊണ്ട് ഉപയോഗിക്കുന്നത് ശരിയല്ല എന്നറിയാം) അഥവാ ഉണ്ടെന്നു സ്വയം വിശ്വസിക്കുന്ന ഒരാള്‍ പോലും ഒരു വിനയന്‍ ചിത്രത്തില്‍ സഹകരിക്കാന്‍ ധൈര്യപ്പെടാത്ത കാലമാണ് ഇതു എന്നാണ് ഞാന്‍ മനസിലാക്കുന്നത് . അത് നടന്‍മാര്‍ ആയാലും തിരകഥ കൃത്തുക്കള്‍ ആയാലും മറ്റു ഏതു പിന്നണിപ്രവര്‍ത്തകര്‍ ആയാലും ശരി ഇതൊക്കെ തന്നെയാണ് അവസ്ഥ.ഇതിനെ കുറിച്ചൊന്നും അധികം വിശദീകരികേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
സംഘടനാപരമായി വിനയന്‍ മലയാള സിനിമ വേദിയില്‍ നേരിടുന്ന ഒറ്റപ്പെടുത്തലുകള്‍ പല വേദികളിലും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്.ഒരു തീയറ്റര്‍ ലഭിക്കാന്‍ പോലും,എന്തിനു സിനിമ സെന്‍സര്‍ ചെയ്തു കിട്ടാന്‍ ,പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിക്കാന്‍ ലോക മഹാ യുദ്ധങ്ങള്‍ നടത്തേണ്ടി വരുന്ന ആ മനുഷ്യനെ ചീത്ത പറഞ്ഞതില്‍ എനിക്ക് ശകലം നാണം തോന്നണ്ടേ അനിയാ? ഇനി വിനയന്‍റെ സിനിമകളുടെ പോസ്റ്റര്‍ ഒട്ടിക്കുന്നതു പോലും വിനയന്‍ നേരിട്ടാണ് ഇന്നു ആരെങ്കിലും പറഞ്ഞാല്‍ സത്യമായും എനിക്ക് അതിശയം തോന്നില്ല. ഉറപ്പ്!! ഇത്രയും നിലവാരം കുറഞ്ഞ (തിലകന്‍,സ്ഫടികം ജോര്‍ജ് തുടങ്ങി സംഘടനയുമായി ഉടക്കി നില്‍ക്കുന്ന അപൂര്‍വ്വം ചിലര്‍ ഒഴിച്ചാല്‍ വിനയന്‍ ചിത്രങ്ങളില്‍ സഹകരിക്കുന്ന ആര്‍ക്കും നിലവാരം ഉണ്ടെന്നു അവര്‍ പോലും പറയില്ല) ഒരു ടീമുമായി തുടക്കം മുതല്‍ ഒടുക്കം വരെ പ്രശ്നങ്ങള്‍ നേരിട്ട് വല്ല വിധേനയും പടം സിനിമ ശാലയില്‍ എത്തിക്കുമ്പോള്‍ അതിനു ഇനി നിലവാരം കൂടി വേണം എന്നു പറഞ്ഞാലോ ?(ഒന്നാമത് ആ മനുഷ്യന് തിരക്കഥ വഴങ്ങില്ല.നിവൃത്തികേട് കൊണ്ട് ചെയ്യുന്നു . അതിന്‍റെ കൂടെ ഒരു കൈ കൊണ്ട് എഴുതുകയും മറ്റേ കൈ കൊണ്ട് ലോകത്തോട് മുഴുവന്‍ യുദ്ധം ചെയുകയും വേണം , അതിനിടയില്‍ പിന്നെ നിലവാരവും !! )
അല്ല ഈ പറയുന്നത് എന്ത് ന്യായമാ അണ്ണാ? വിനയന്‍റെ പ്രശ്നങ്ങള്‍ അങ്ങേരുടെ സ്വന്തം കാര്യം.പ്രേക്ഷകര്‍ എന്ന നിലയ്ക്ക് നമുക്ക് നല്ല സിനിമ വേണം.അത് ഇവന്‍ പടം കഷ്ട്ടപ്പെട്ടു ആണ് എടുത്തത് എന്നു വെച്ച് ഉഗ്രന്‍ എന്നു പറയാന്‍ പറ്റുമോ ?
ഏങ്ങനെ പറ്റും? ഒരിക്കലും പറ്റില്ല .പക്ഷെ ഒരു ഒറ്റ ചോദ്യം ഈ നിലവാരം ഇല്ലായിമ്മയെ ചോദ്യം ചെയ്യാനും കടിച്ചു കുടയാനും ഉള്ള മാധ്യമങ്ങളുടെയും ബൂലോക സിംഹങ്ങളുടെയും ആക്രാന്തം മറ്റു സംവിധായകരുടെയും താരങ്ങളുടെയും പടം വരുമ്പോള്‍ എവിടെ പോകുന്നു ? ഉദാഹരണമായി മലയാള സിനിമയുടെ അചാര്യനും ഹിറ്റ് മേക്കര്‍ (?) ഉം അയ മലയാളികളുടെ സ്വന്തം പാച്ചിക്ക അഥവാ ഫാസില്‍ എന്ന സംവിധായകനെ എടുക്കാം.വിനയന്‍ നേരിടുന്ന ഒരു വിധ പ്രശ്നങ്ങളും ഇല്ലാത്ത അദേഹം എടുത്ത അവസാന രണ്ടു ചിത്രങ്ങള്‍ മോസ് ആന്‍ഡ് ക്യാറ്റ്,ലിവിംഗ് ടുഗദെര്‍ എന്നീ ചിത്രങ്ങള്‍ ഏതു രീതിയിലാണ് യക്ഷിയും റസിയയെക്കാളും മികച്ചു നില്‍ക്കുന്നത് എന്നു ദയവായി ഒന്ന് പറഞ്ഞു തരാമോ?ഒരു ഉദാഹരണത്തിന് വേണ്ടി ഫാസിലിനെ എടുത്തു എന്നേ ഉള്ളു.അത് പറ്റില്ല എങ്കില്‍ സംഘടനയുടെ നേടും തുണ് അയ ശ്രീ ബി ഉണ്ണികൃഷ്ണന്‍റെ പ്രമാണി,ത്രില്ലെര്‍ എന്നിവ ഏങ്ങനെ യക്ഷിയെയും റസിയയെയും ആയി താരതമ്യപ്പെടുത്തുമ്പോള്‍ മികച്ചു നില്‍ക്കുന്നു എന്നു പറഞ്ഞാലും മതി.ഇനി അതും പോരെങ്കില്‍ ഷാജി കൈലാസ് എടുത്ത ദ്രോണ, ഓഗസ്റ്റ് 15 എന്നീ ചിത്രങ്ങളെ താരതമ്യം ചെയ്താലും മതി .മേല്‍ പറഞ്ഞ മഹാന്‍മാരില്‍ ശ്രീ ഫാസില്‍ കുറെയധികം കാലമായി യൂത്തിന് വേണ്ടി മാത്രം ചിത്രം എടുക്കുന്ന ആളാണ് (ചുമ്മാതാണോ പിള്ളേര് അന്യഭാഷാ ചിത്രങ്ങള്‍ തേടി ഓടുന്നത് ?) ഉണ്ണികൃഷ്ണന്‍ ആകട്ടെ മാതൃഭുമി വാരികയില്‍ വന്ന അഭിമുഖത്തില്‍ പറഞ്ഞത് അനുസരിച്ച് ആണെങ്കില്‍ അദേഹം ബോസ്ക്ലോവിസ്കിയുടെ (പേര് വേറെന്തോ ആണ് ഏതാണ്ട് ഇതു പോലെ ഇരിക്കും) സിനിമകള്‍ കണ്ടു വളര്‍ന്ന ആളും മനസ് മൊത്തം ലോകോത്തര ചിത്രങ്ങളുമാണ്.പിന്നെ ഇവിടുത്തെ കൂറകള്‍ക്ക് മനസിലാകാന്‍ വേണ്ടി മാത്രം ഇങ്ങനെ നിലവാരം ഇല്ലാത്ത ചിത്രങ്ങള്‍ എടുക്കുന്നു എന്നു മാത്രം (താടി ലൈന്‍ ). ഷാജി കൈലാസിനാകട്ടെ സംവിധാനം വെറുമൊരു ജോലിയല്ല മറിച്ചു ഒരു ഭ്രാന്ത് തന്നെ ആണെന്ന് എവിടെയോ അദേഹം തന്നെ പറഞ്ഞതായി ഓര്‍ക്കുന്നു (കഴിഞ്ഞ രണ്ടു ചിത്രങ്ങള്‍ കണ്ടവര്‍ തീര്‍ച്ചയായും അതിനോട് യോജിക്കും).ഇനിയും പോരെങ്കില്‍ ശ്രീ മേജര്‍ രവി സംവിധാനം ചെയ്ത ......
അയ്യോ ..... അണ്ണാ മതി കൂടുതല്‍ കേട്ടാല്‍ എനിക്ക് തന്നെ പേടിയാകും.
പേടിക്കാന്‍ വരട്ടെ അനിയാ.ഈ പറയുന്ന മഹാന്മാര്‍ ആര്‍ക്കെങ്കിലും വിനയന്‍ കൊണ്ട് വന്നതിന്‍റെ പത്തിലൊന്ന് വ്യത്യസ്തത കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടോ ? പ്രേമം വന്നാലും പ്രേതത്തെ കണ്ടാലും ഒരേ പോലെ ഭാവം പ്രകടിപ്പിക്കുന്ന പുതുമുഖത്തെ (അഭിപ്രായം വ്യക്തിപരം )നായകനാക്കി വെച്ച് ആകാശഗംഗ എന്ന ഒരു ഹൊറര്‍ ചിത്രം,അതും ഭയങ്കര അഭിനയമൊന്നും കാഴ്ച വെച്ചിട്ടില്ലാത്ത ദിവ്യഉണ്ണി എന്ന നടിയെ നായികയാക്കി എടുത്തത് ഇവര്‍ ആരും അല്ലായിരുന്നല്ലോ. വെറും കോമാളി ആക്കി മിമിക്ക്രി കാണിപ്പിച്ചു നടത്തിയിരുന്ന കലാഭവന്‍ മണിയെ നായകനാക്കിയ വാസന്തിയും ലക്ഷ്മിയും ... തുടങ്ങി വെച്ചത് അല്ലേ അനിയാ ഇന്നു ഇവിടെ എല്ലാവരും പാടി പുകഴ്ത്തുന്ന ആദാമിന്‍റെ മകന്‍ അബുവില്‍ എത്തി നില്‍ക്കുന്നത് ?
അല്ല അങ്ങനെ ചോദിച്ചാല്‍ ....? മാത്രമല്ല വിനയന്‍ ചിത്രങ്ങളില്‍ കാണുന്ന ചില സ്ഥിരം ബിംബങ്ങളെ പറ്റി എന്താ ഒന്നും പറയാത്തെ.വികലാംഗര്‍,ബലാത്സംഗം അങ്ങനെ ഉള്ളവയോ ?
അനിയാ ഒരു പീഡനവുമായി ബന്ധപെട്ട ഒരു വാര്‍ത്ത ഇല്ലാത്ത ഒരു ദിനപത്രം ഈ വര്‍ഷം നിനക്ക് കാണിച്ചു തരാമോ? മലയാളി മദ്യപാനം പോലെ ഏറ്റെടുത്ത ഈ സംഭവത്തെ സിനിമകളില്‍ കാണിക്കുന്നത് തെറ്റാണോ ? അതിരിക്കട്ടെ പ്രശസ്തരായ ചില സംവിധായകരുടെയും അവരുടെ ചിത്രങ്ങളില്‍ കാണാറുള്ള ബിംബംങ്ങളുടെയും വിവരങ്ങള്‍ താഴെ കൊടുക്കുന്നു.
രഞ്ജിത് : മിടുമിടുക്കനായ നായകന്‍ . അയാളോട് ബൌധിക വേഴ്ച നടത്തുന്ന അസംതൃപ്ത ആയ വല്ലോരുടെയും ഭാര്യ/കാമുകി, (അയാളെ മാത്രം സ്നേഹിക്കുന്ന സംതൃപ്തയായ ഭാര്യ/കാമുകി വീട്ടില്‍ ഉണ്ടാകും ).
ഷാജി കൈലാസ് : സ്ലോ മോഷന്‍, മദ്യഗ്ലാസ്സിലേക്ക് വീഴുന്ന ഐസ് കട്ടയുടെ ക്ലോസ് അപ്പ് ഷോട്ട് , ആധുനിക ഗാഡ്ജെറ്റ്സ്
പ്രിയദര്‍ശന്‍ : ടോം ആന്‍ഡ് ജെറി കാര്‍ട്ടൂണില്‍ നിന്നും അടിച്ചു മാറ്റിയ ഷോട്ടുകള്‍
അരവിന്ദന്‍ : ആകാശം
സത്യന്‍ അന്തിക്കാട് : ചായക്കട
അങ്ങനെ നോക്കിയാല്‍ എത്ര വേണേലും പറയവുന്നത്തെ ഉള്ളു.അത് വിട് . പിന്നെ ഇപ്പോളും സൂപ്പര്‍ താരങ്ങളില്‍ ഒരാളിന്‍റെ ക്യാമ്പില്‍ നിന്നും മറ്റേ ആളിന്‍റെ ക്യാമ്പിലേക്ക് ശയന പ്രദിക്ഷണം നടത്താന്‍ മാത്രം അറിയുന്ന,അതിനപ്പുറം ഒന്നും ചിന്തിക്കാന്‍ ഉള്ള ധൈര്യം ഇപ്പോളും ഇല്ലാത്ത താടിയെക്കാളും എത്രയോ ഉയരത്തിലാണ് പാവം വിനയന്‍ !!!
അപ്പോള്‍ ചുരുക്കത്തില്‍ ...
പ്രിയപ്പെട്ട വിനയന്‍ ,ഈ പോസ്റ്റിലൂടെ ഉദ്ദേശിച്ചത് തങ്ങളുടെ റസിയയും,യക്ഷിയും മികച്ച ചിത്രങ്ങള്‍ ആണെന്ന് അല്ല . എന്നാല്‍ പ്രസ്തുത ചിത്രങ്ങളുടെ മോശം നിലവാരം പൂര്‍ണമായും താങ്കളുടെ ഉത്തരവാദിത്വം അല്ല എന്ന തോന്നലാണ് ഈ പോസ്റ്റിനു പ്രേരകം.ഏറ്റവും കുറഞ്ഞ പക്ഷം ഒരു നല്ല തിരക്കഥാകൃത്തിനെ എങ്കിലും കിട്ടുന്ന പക്ഷം ഒറ്റയ്ക്ക് തന്നെ മലയാള സിനിമക്ക് കുറെയെങ്കിലും മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒരാളാണ് താങ്കള്‍ എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അതൊന്നു ഉറക്കെ പറയാന്‍ ഈ പോസ്റ്റ് വേണ്ടി വന്നു എന്ന് മാത്രം

വിനയന്‍,
സിനിമ
Subscribe to:
Posts (Atom)