അണ്ണാ ......
എന്തോന്നടെ രാവിലെ തന്നെ ?
ഒരുപകാരം ചെയ്യണം
വല്ല പടവും കണ്ടു നിനക്ക് നിരൂപണം എഴുതി തരാന്‍ തന്നെടെ ?
തന്നെ.വാടാമല്ലി എന്നൊരു ന്യൂ ജെനറേഷന്‍ സാധനം ഇറങ്ങിയിട്ടുണ്ടല്ലോ ,ലതിന്റെ റിവ്യൂ ഒന്ന് വേണമായിരുന്നു .അല്ല,നിങ്ങള്‍ എന്ത് അണ്ണാ കലിപ്പുകളില്‍ നോക്കണത്?
നീ ഇപ്പൊ ചോദിച്ചത് ഉപകാരമാല്ലെടാ ത്യാഗമാണ്, ത്യാഗം.
അപ്പൊ നിങ്ങള്‍ പടം കണ്ടോ ?
നേരത്തെ കണ്ടത് നിന്റെ ഭാഗ്യം .നീ പറഞ്ഞിട്ട് പോയി കണ്ടിരുന്നെങ്കില്‍ തിരിച്ചു വന്നു ഞാന്‍ നിന്റെ കൂമ്പ് ഇടിച്ചു വാട്ടിയേനെ
അത്രയ്ക്ക് ബോറാ പടം ?
ബോറല്ലെടാ ,ഇതാണ് സാക്ഷാല്‍ കൊലപാതകം.
എന്നാലും നിങ്ങള്‍ സംഭവം ഒന്ന് ചുരുക്കത്തില്‍ പറ.ഞാന്‍ എഴുതി എടുത്തോളാം
ഡേ,ഒരു വാഹനാപകടം,ഒരു പെണ്‍കുട്ടിയുടെ തിരോധാനം ,അതിനെ കുറിച്ച് സിദ്ധാര്‍ത്ഥന്‍ (പ്രദീപ് ചന്ദ്രന്‍ ) അയാളുടെ ഭാര്യ മാളവിക (ജ്യോതി ചാറ്റര്‍ജി) എന്നിവര്‍ നടത്തുന്ന അന്വേഷണം.അന്വേഷണം മുറുകുമ്പോള്‍ വാസു (രാഹുല്‍ മഹാദേവ് ), സന്ദേശ് (രമേശ് രവീന്ദ്രന്‍ ),പിന്നെ ഒരു കൂട്ടുകാരി (സിനിമയിലെ പേര് മറന്നു,നിജി മേരി എന്നോ മറ്റോ ആണ് നടിയുടെ യഥാര്‍ത്ഥ പേര് ) എന്നിവര്‍ മൂന്ന് പരസ്പര വിരുദ്ധമായ കഥകള്‍ സിദ്ധാര്‍ത്ഥനോടും,മാളവികയോടും കാണാതായ വൃന്ദയെക്കുറിച്ച് (റിച്ചാ പനായി)പറയുന്നു.പെട്ടെന്ന് യാതൊരു പ്രകോപനവുമില്ലാതെ സിദ്ധാര്‍ത്ഥന്‍ സി.ബി.മാത്യൂസ് എന്നാ പോലീസുകാരനും ,മാളവിക പോലീസുകാരിയുമായി മാറുന്നു. പിന്നെ വൃന്ദയുടെ തിരോധാനത്തിന്റെ രഹസ്യം തിയറ്ററില്‍ അകെ ഉണ്ടായിരന്ന നാല് പേരുടെ പൂര തെറി വിളികള്‍ക്കിടെ കണ്ടു പിടിക്കുന്നു.നമ്മളെ വീട്ടില്‍ പോകാന്‍ അനുവദിക്കുന്നു .ഇതാണ് വാടാമല്ലി
അണ്ണാ മൂന്ന് പേര് പരസ്പര വിരുദ്ധമായ കഥകള്‍ പറയുക ഒടുവില്‍ സത്യം തെളിയിക്കുക ...എന്നൊക്കെ പറഞ്ഞാല്‍ .. അതിലെ പുതുമ ....
ഇത് മലയാളത്തിലെ പുതുമയുള്ള ആഖ്യാന രീതിയാണ് എന്ന് പറഞ്ഞാല്‍ ചവിട്ടും നിന്നെ ഞാന്‍ .ഡേ,ഇതേ ആഖ്യാനം തന്നെയായിരുന്നു ഷാജി കൈലാസിന്റെ സൌണ്ട് ഓഫ് ബൂട്ടിനും
എന്നാലും ത്രില്ലര്‍ അല്ലെ അണ്ണാ ?
ത്രില്ലര്‍ അല്ലടാ ,കില്ലര്‍.ഇതിന്റെ സംവിധായകന്‍ ആല്‍ബെര്‍ട്ട് ആന്റണി (അതോ അന്റോണിയോ) കണ്ണേ മടങ്ങുക എന്ന അവാര്‍ഡ് പടം എടുത്തിട്ടുണ്ട് എന്ന് എവിടെയൊക്കെയോ വായിച്ചു.സാധാരണ നല്ല പടങ്ങള്‍ എന്ന് ലോകം വാഴുത്തുന്ന സാധനങ്ങള്‍ തിയറ്ററില്‍ വരാത്തതില്‍ വിഷമമുള്ള ഒരാളാണ് ഞാന്‍.പക്ഷെ വാടാമല്ലി കണ്ട ശേഷം ഈ സംവിധായകന്റെ സിനിമകള്‍ തിയറ്ററുകാര്‍ അടുപ്പിച്ചില്ലെങ്കില്‍ ഞാന്‍ അവരെ കുറ്റം പറയില്ല.ഒരു മാതിരി പടം കാണാന്‍ കയറുന്നവനെ വടിയാക്കുന്ന കഥയും,ഒരു സെന്സുമില്ലത്ത സ്ക്രിപ്റ്റും,അതിനെക്കാളും പരമ ബോറന്‍ അവതരണവും
പുതുമുഖങ്ങളും ബോറാണോ അണ്ണാ ?
അതു മാത്രമാണ് ഈ പടത്തിലെ ഏക നല്ല കാര്യം.രാഹുല്‍ മഹാദേവ്, രമേശ് രവീന്ദ്രന്‍ എന്നിവര്‍ അവരവരുടെ വേഷങ്ങള്‍ നന്നാക്കി
നമ്മുടെ ഭീമ ജുവലറി കുട്ടി റിച്ചാ പാനായിയോ?
കല്ല് പോലെ നിന്ന് അഭിനയിച്ചിട്ടുണ്ട്.മുഖത്ത് കരച്ചില്‍ വന്നാലും,ചിരി വന്നാലും ഒരേ ഭാവം.
പക്ഷേ ഗ്ലാമറില്‍ തകര്‍ത്ത് കാണുമല്ലേ? വഴിയില്‍ കണ്ട പോസ്റ്റര്‍ മുഴുവന്‍ ആ കുട്ടി കുളിക്കുകയോ പല്ല് തേക്കുകയോ മുഖം കഴുകുകയോ ഒക്കെ ചെയുന്ന ചിത്രങ്ങളാണല്ലോ
തകര്‍ത്തെടാ,പടത്തിന്റെ കൊലപാതകത്തില്‍ നിന്നും അതിലെങ്കിലും ആശ്വാസം കണ്ടെത്താമെന്നുള്ള പ്രേക്ഷകന്റെ പ്രതീക്ഷകള്‍ തകര്‍ത്തു.
ബാക്കിയുള്ള അഭിനേതാക്കള്‍ ?
നിജി മേരി ,കെ ആര്‍ വിജയ തുടങ്ങിയവരൊക്കെ ഒന്നര കിന്റല്‍ അഭിനയമാണ് മോനെ ഓരോ സീനിലും പ്രേക്ഷകരുടെ നെഞ്ചത്തേക്ക് എറിഞ്ഞ് തരുന്നത്. അമ്മച്ചിയാണേ താങ്ങില്ല. പോരാത്തതിന് ലേഡീസ് ഹോസ്റ്റലിലെ പല രംഗങ്ങളിലും തല കാണിക്കുന്ന പെമ്പിള്ളേര്‍ അഭിനയിച്ച് നമ്മളെക്കൊണ്ട് ഹര ഹരോ വിളിപ്പികുകയും ചെയ്യും. പോരെ ?
അപ്പോള്‍ ചുരുക്കത്തില്‍ ....
എന്തോന്ന് ചുരുക്കം .ഈ പന്ന ^$&*((##@#$ പടം പടച്ചു വിട്ടവന്മാരെ പറഞ്ഞിട്ട് കാര്യമില്ല. ഇത് കാണാന്‍ കയറിയ എന്നെ പോലുള്ള മണ്ടന്മാരെ ജങ്ങ്ഷനു ജങ്ങ്ഷന്‍ ആളെ നിറുത്തി ചവിട്ടിക്കണം. അത്ര തന്നെ
ഇത്തരം സിമികള്‍ പടച്ചു വിടുന്നവര്‍ക്ക് എതിരെ നമുക്കൊരു നിരാഹാരസമരം പ്രക്യാപിചാലോ ഒരു രാം ദേവ് സ്റ്റൈല്‍....
ReplyDeleteചേട്ടാ പുതിയ പിള്ളേര്‍ അല്ലെ മുട്ട് കുത്തി നടക്കുന്നവര്‍ അല്ലെ ക്ഷമിചെക്ക് ..
ReplyDeleteഇവന്റെയോന്നും പടം പിടിക്കാനുള്ള പൂതി മാറാന്‍ വ്യാജ സി.ഡി. ഭഗോതി പോലും കനിയില്ല.
ReplyDeleteസ്ക്രിപ്റ്റ് & സ്ക്രീന്പ്ലെ ലാസര്‍ ഷൈന്‍ തന്റെ ഫേസ്ബുക്ക് സ്ടാട്ടസു ഇട്ടതിനു ഞാന്‍ ഈ ലിങ്ക ഇട്ടു, അപ്പോള്‍ ഉള്ള മറുപടി.
ReplyDeleteLasar Shine @manoj- reviews nallathanu. nannayi parayathathum view aanu. ellam palatharathil vimarsikkappedanam. nallathu matram kelkkan pattanamenkil , nalla kutti aakande... njan nalla kuttiye alla.. hahaha. chilar nallathum parayunnu..chilar cheetha vilikkunu. athu avarude karyam. alle?
ഒന്ന് സത്യം, ഓരോരുത്തരും സിനിമ കാണുന്നതും ആസ്വദിക്കുന്നതും വെവേറെ രീതിയിലാണ്. അപ്പൊ ചിലര്‍ക്ക് ഇഷ്ടമാവും, ചിലര്‍ക്ക് ഇല്ല.