Showing posts with label തമന്ന. Show all posts
Showing posts with label തമന്ന. Show all posts

Thursday, July 7, 2011

വേങ്കൈ

ഭരത് ധനുഷ് അഭിനയിക്കുന്ന ......

എന്തുവാ അണ്ണാ കണ്ട പാണ്ടികളെ ഒക്കെ കേറി ഇത്ര ബഹുമാനം കൊടുക്കണോ?

അനിയാ നീ പറഞ്ഞത് പറഞ്ഞു.ഇന്നത്തെ മലയാള സിനിമയുടെ അവസ്ഥ വെച്ച് നോക്കിയാല്‍ നീ പറയുന്നതിന് അഹങ്കാരം എന്നല്ല അതില്‍ കൂടുതല്‍ വല്ലതും പറയേണ്ടി വരും.പിന്നെ ഭരത് എന്ന് പറഞ്ഞത് .... മികച്ച നടനുള്ള അവാര്‍ഡിനെ ഭരത് അവാര്‍ഡ്‌ എന്ന് പറയാറില്ല എന്ന് അറിയഞ്ഞല്ല.പക്ഷെ ഈ സൂപ്പര്‍ താരങ്ങള്‍ പേരിന്‍റെ മുന്‍പിലുള്ള അനേകം സാധനങ്ങളുടെ കൂടെ ഭരത് എന്ന വാക്കും ലാവിഷ് ആയി ഉപയോഗിക്കുന്നത് കണ്ടു പറഞ്ഞു പോയെന്നെ ഉള്ളു.ആടുകളം എന്ന ചിത്രത്തിലെ പ്രകടനത്തിന് ധനുഷിന് ദേശീയ അവാര്‍ഡ്‌ കിട്ടിയതില്‍ നമ്മുടെ നാട്ടില്‍ പലര്‍ക്കും ഉള്ള വിഷമം മാറി കാണില്ല.(അതിലും വിഷമം കോമാളി കളിച്ചു നടന്ന സലിം കുമാറിനും കിട്ടിയത് ആണെന്ന് ഇവിടെ പറയണ്ട ).

ശരി എനിക്ക് വഴക്കുണ്ടാക്കാന്‍ വയ്യ . അപ്പോള്‍ അണ്ണന്‍ ധനുഷ് തമന്ന ജോഡി അഭിനയിച്ച വേങ്കൈ എന്ന പടം കണ്ടു അല്ലെ.അത് പറയാനാണോ എത്രയും ബില്‍ഡ് അപ്പ്‌ ?

തന്നെടെ തന്നെ ഇന്നലെ തന്നെ പോയി സംഭവം കണ്ടു . ഇവരെ കൂടാതെ പ്രകാശ്‌ രാജ്,രാജ് കിരണ്‍,ഉര്‍വശി,സുധാ ചന്ദ്രന്‍,ഗന്ജാ കറുപ്പ്,ലിവിംഗ്സ്റ്റണ്‍‍,ചാര്‍ലി തുടങ്ങിയവരും ഈ ചിത്രത്തില്‍ ഉണ്ട് . സംവിധാനം ഹരി .

ആരു നമ്മുടെ സിംഗം എടുത്ത ഹരിയോ ?

തന്നെ എന്നാണ് തോന്നുന്നത് . ഇങ്ങേരുടെ പടത്തില്‍ നമ്മുടെ സത്യന്‍ അന്തിക്കാടിന്‍റെ പഴയ പടങ്ങളില്‍ കാണുന്ന ഗ്രാമവും, നിഷ്കളങ്കരും,ചായക്കടയും എന്ന പോലെ ആണ് കുഗ്രമവും,വലിയ,ഷര്‍ട്ട്‌നകത്ത് വയ്ക്കുന്ന നീളമുള്ള വെട്ടുകത്തിയും,പിന്നെ വെട്ടും കുത്തും.ഈ പടത്തിലും സംഗതി അതൊക്കെ തന്നെ .

അല്ല ധനുഷ് .....

ധനുഷ്നെ വെച്ച് തികഞ്ഞ ഒരു ഫോര്‍മുല മസാല ചിത്രമാണ് ഹരി ഇതിലൂടെ എടുത്തു വെച്ചിരിക്കുന്നത്.പാണ്ടിയപുരം എന്ന ഗ്രാമം,അവിടത്തെ എം എല്‍ എ രാജപണ്ടി (പ്രകാശ്‌ രാജ്,കണ്ടാല്‍ തന്നെ പറയും ആളു വില്ലന്‍ ആണെന്ന് ). ആ നാട്ടിലെ എല്ലാരും ബഹുമാനിക്കുന്ന വീരപാണ്ടി (രാജ് കിരണ്‍,മീശയുടെ കാര്യത്തില്‍ കട്ടക്ക് നില്‍ക്കും) മകന്‍ സെല്‍വം (ധനുഷ് ).സ്വന്തം നിലയ്ക്ക് തന്നെ നല്ലൊരു ഗുണ്ടയായ (എന്ത് കാര്യം? നല്ലവനായി പോയി ).(പാണ്ടിയപുരം, രാജപാണ്ടി , വീരപാണ്ടി ... ആ പാവം ദിലീപ് ഒരു പാണ്ടിപ്പട എടുത്തപ്പോള്‍ ഇവിടെ എന്തൊരു ബഹളം ആയിരുന്നു !!!!)
വീരപാണ്ടി ഉള്ളത് കൊണ്ട് രാജ പാണ്ടിക്ക് വലിയ തരികിടകള്‍ ഒന്നും കാണിക്കാന്‍ കഴിയുന്നില്ല.(പുള്ളിയെ എം എല്‍ എ ആക്കിയത് മറ്റും വീരപാണ്ടി ആണേ).എന്നാലും അദേഹം ആവും പോലെ ഒക്കെ ശ്രമിക്കുന്നുണ്ട് (ഒരു വില്ലനായി ജനിച്ചാല്‍ എന്തൊക്കെ പാടുകള്‍ !!!)പ്രശ്നങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനായി മകനെ വീരപാണ്ടി നഗരത്തിലേക്ക് അയക്കുന്നു.അവിടെ ചെല്ലുന്ന ശെല്‍വം പഴയ ക്ലാസ്സ്‌മേറ്റ്‌ രാധികയെ (തമന്ന)കാണുന്നു.ആദ്യത്തെ കുറച്ചു മസില് പിടിത്തം കഴിയുമ്പോള്‍,നായകന്‍റെ വീര പരാക്രമങ്ങള്‍ കാണുമ്പോള്‍, കൊച്ചു നേരെ പോയി സെല്‍വയെ പ്രേമിക്കുന്നു.ഇവിടെയാണ് ഹരി വ്യത്യസ്തനാകുന്നത്.കൊച്ചു പ്രേമിക്കുനത്.കുട്ടി ഉടുപ്പും ഇട്ടു രണ്ടു മൂന്ന് പട്ടു പാടാന്‍ വേണ്ടി മാത്രമല്ല (അത് ചെയുന്നില്ല എന്നല്ല ) മറിച്ച് പണ്ട് വീരപാണ്ടി കൊല ചെയ്തു എന്ന് പറയപ്പെടുന്ന അച്ഛന് വേണ്ടി പ്രതികാരം ചെയ്യാനാണ് !!! അവസാനം വീരപണ്ടിയല്ല കൊല ചെയ്തത് എന്നറിയുന്നതോടെ കൊച്ചു പശ്ചാത്താപ വിവശയായി ഒരു പാട്ടു കൂടി പാടി (വിത്ത്‌ കുട്ടി ഉടുപ്പ്) സംഗതി അവസാനിപ്പിക്കുന്നത്.ഇതിനിടയില്‍ പുട്ടിനു പീര ഇടുന്നത് പോലെ രാജപാണ്ടി ഓരോ നമ്പറുകള്‍ ഇറക്കുകയും സെല്‍വവും കൂട്ടരും ചേര്‍ന്ന് അതൊക്കെ പൊളിക്കുകയും തുടര്‍ന്നുള്ള ഗ്വാ ഗ്വാ യും വേറെ . എല്ലാം സഹിക്കാം ആ ഗന്ജ കറുപ്പ് എന്ന നടന്‍ അവതരിപ്പിക്കുന്ന കുറെ കോമഡി രംഗങ്ങള്‍ ഉണ്ട് ഈ ചിത്രത്തില്‍ .തിരുവനന്തപുരം ഭാഷയില്‍ പറഞ്ഞാല്‍ പെറ്റ തള്ള സഹിക്കില്ല !!!(വടിവേലുവിനൊക്കെ ഇതു വെച്ച് നോക്കിയാല്‍ ഓസ്കാര്‍ രണ്ടെണ്ണം കൊടുക്കണം !!)

ശരി ബാക്കിയുള്ളവരോ ?

അനിയാ ഈ ചിത്രം നേരത്തെ പറഞ്ഞത് പോലെ സ്ഥിരം ഫോര്‍മുലയില്‍ ഉണ്ടാക്കിയെടുത്തതാണ് . അത്തരമൊരു ചിത്രം വിജയിപ്പിക്കാനുള്ള സ്ക്രീന്‍ പ്രസന്‍സ്സ് എന്ന സാധനം ധനുഷിന് ആവശ്യത്തിനു ആയോ എന്നതിന് ഉത്തരം ഈ ചിത്രത്തിന്‍ന്‍റെ വിജയ പരാജയങ്ങള്‍ പറയും. വിജയ്‌, സൂര്യ, വിക്രം എന്നിവര്‍ക്ക് നൂറു ശതമാനം ചെയ്യാന്‍ പറ്റുന്ന വേഷമാണ് ഇതിലെ ശെല്‍വം എന്ന് മാത്രം പറഞ്ഞോട്ടെ . ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍ എല്ലാം തന്നെ നല്ലവരോ ചീത്ത ആള്‍ക്കാരോ ആണ് .(ഹരിയുടെ എല്ലാ നാട്ടിന്‍ പുറങ്ങളിലും അങ്ങനെയാണ് ).സംഘട്ടന , ഗാന രംഗങ്ങള്‍ ധനുഷ് നന്നായി കൈകാര്യം ചെയുന്നു . ചില രംഗങ്ങളില്‍ കുറച്ചു രജനീകാന്തിനെ അനുകരിക്കുന്നത് ഞാന്‍ കണ്ടില്ല എന്ന് നടിച്ചു .മൊത്തത്തില്‍ ധനുഷ് എന്ന നടന്‍റെ താര മൂല്യം മാത്രമാണ് ഈ ചിത്രത്തെ രക്ഷിക്കാന്‍ സാധ്യത ഉള്ള ഏക ഘടകം .പ്രകാശ്‌ രാജ് തമാശ വില്ലന്‍ ചെയ്തു തുടങ്ങിയതിനു ശേഷം അദേഹം ഒരു സീരിയസ് വില്ലന്‍ വേഷം ചെയ്താല്‍ പോലും തമാശ ഭാവം കടന്നു വരുന്നതായി തോന്നുന്നു.ഗാനങ്ങള്‍ ഒന്ന് രണ്ടെണ്ണം ആരാധകരെ ഇളക്കി മറിക്കാന്‍ ഉദേശിച്ചു ഉള്ളവയാണ് .

അപ്പോള്‍ ചുരുക്കത്തില്‍......

തമിഴ് സിനിമ രംഗത്ത് പ്രതീക്ഷ നല്‍ക്കുന്ന താരങ്ങളില്‍ ഒരാളാണ് ധനുഷ് .ഇമ്മാതിരി ചിത്രങ്ങള്‍ ഒന്നോ രണ്ടോ ഒക്കെ പ്രേക്ഷകര്‍ സഹിച്ചു എന്നിരിക്കും പക്ഷെ ദയവായി മലയാളത്തിലെ സൂപ്പര്‍ താരങ്ങളെ പോലെ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നത് ഒരു ശീലം ആക്കാതിരിക്കുക.

Saturday, June 11, 2011

ബദ്രീനാഥ് (Badreenath )

എന്ത് പറ്റി അനിയാ മുഖത്തൊരു മ്ലാനഭാവം?

എന്ത് പറയാനാ അണ്ണാ. കാളകൂടം പഴയ പോലെ ഒന്നും ചിലവാകുന്നില്ല .മുതലാളി എന്നും തെറിയാ. റെവന്യു പോര പോര . ഇയാള്‍ക്ക് വല്ല കോഴി കച്ചവടവും നടത്തിയാല്‍ പോരെ ഇങ്ങനെ ലാഭം മാത്രം മതിയെങ്കില്‍ ?

അനിയാ നീ കേറി ധാര്‍മിക രോഷം കൊള്ളാതെ. ഈ കാലത്തേ ഏറ്റവും നല്ല കച്ചവടം ആണ് നീ ചെയ്തു കൊണ്ടിരിക്കുന്നത്‌. അതൊക്കെ പോട്ടെ നീ വന്ന കാര്യം പറഞ്ഞെ .

അത് മറന്നു . അണ്ണന്‍ അല്ലേലും അന്യ ഭാഷാ ചിത്രങ്ങളുടെ ആളാണല്ലോ? ഇന്നലെ ബദരീനാഥ് ഇറങ്ങിയത്‌ അറിഞ്ഞില്ലേ ? മലയാളികളുടെ സ്വന്തം അല്ലു അര്‍ജുനനും.ദക്ഷിണ ഇന്ത്യയുടെ മൊത്തം ഹരമായ തമന്നയും അഭിനയിക്കുന്ന പടമല്ലേ അത് . അണ്ണന്‍ കിളവന്‍ ആയി എങ്കിലും യുവാവ്‌ ആണെന്നാണല്ലോ ഭാവം.കണ്ടായിരുന്നോ സംഭവം ? ഞാന്‍ ആ വഴിക്ക് പോയിട്ട് അടുക്കാന്‍ വയ്യ.ഒടുക്കത്തെ ജനം.

നീ ആ പറഞ്ഞത് സത്യം.തിരുവനതപുരത്തെ ഏറ്റവും സീറ്റിംഗ് കപ്പാസിറ്റി ഉള്ള ന്യൂ തീയറ്റെരില്‍ ആണ് ഞാന്‍ ഈ ചിത്രം കാണാന്‍ പോയത്.മലയാളത്തിലെ ഇതൊരു സൂപ്പര്‍താര ചിത്രത്തെയും വെല്ലുന്ന ജനകൂട്ടം ഇന്നലെ ഈ ചിത്രം കാണാന്‍ ഉണ്ടായിരുന്നു.പടം കഴിഞ്ഞു ഇറങ്ങുമ്പോള്‍ അടുത്ത ഷോ കാണാനുള്ള ജനകൂട്ടം ആര്‍ത്തിരമ്പി വെളിയില്‍ .ചുമ്മാതാണോ എവിടെ അന്യ ഭാഷാ ചിത്രങ്ങള്‍ ഒന്ന് നിരോധിച്ചു തരണേ എന്ന് അപ്പുപ്പന്‍ സൂപ്പര്‍ താരങ്ങള്‍ പരസ്യമായി നിലവിളിക്കുന്നത് .കുടുംബ പ്രേക്ഷകര്‍ പോലും അല്ലു അര്‍ജുന്‍ സിനിമ കാണാന്‍ വരും എന്ന് ഇന്നലെക്ക് മുന്‍പ് ആരെങ്കിലും പറഞ്ഞിരുന്നേല്‍ അവനു വട്ടെന്നു ഞാന്‍ മനസ്സില്‍ വിചാരിച്ചേനെ . ഇനി അതില്ല .

അതിരിക്കട്ടെ പടം ഏങ്ങനെ?

അനിയാ അടിസ്ഥാനപരമായി എനിക്ക് ഈ അല്ലു അര്‍ജുന്‍ പടം എനിക്കെന്തോ കാണാന്‍ തോന്നാറില്ല. ആദ്യമായാണ് അങ്ങേരുടെ ഒരു ചിത്രം കാണുന്നത് .റാം ചരണ്‍ തേജയും കാജല്‍ അഗര്‍വാളും അഭിനയിച്ച മഗധീര എന്നാ ചിത്രം ഞാന്‍ കണ്ടിട്ടുണ്ട് (ഇപ്പോള്‍ ധീര എന്ന പേരില്‍ പ്രസ്തുത ചിത്രം മൊഴി മാറ്റി ഇറക്കിയിട്ടുണ്ട് ).സംഘട്ടന രംഗങ്ങള്‍ ആ ചിത്രത്തില്‍ ഒക്കെ എടുത്തിരിക്കുന്നത് കണ്ടിട്ട് കൂടെ ഇറങ്ങിയ,സമാന രംഗങ്ങള്‍ ഉള്ള പഴശ്ശിരാജ എന്ന ചിത്രത്തെ ഓര്‍ത്തു ഞാന്‍ ലജ്ജിക്കുകയും ചെയ്തിട്ടുണ്ട് . അത് പോലെ ഒരു ചിത്രം ആയിരിക്കും എന്ന് കരുതിയാണ് ഞാന്‍ പടം കാണാന്‍ പോയത് . എന്‍റെ പ്രതീക്ഷ തെറ്റിയില്ല.

അപ്പോള്‍ മറ്റൊരു കിടിലന്‍ മൊഴിമാറ്റ ചിത്രം അല്ലെ ?

ഒറ്റവാക്കില്‍ പറഞ്ഞാല്‍ മഗധീര എന്ന,തെലുങ്ക് സിനിമ ലോകത്തെ ഏറ്റവും അധികം കാശു വാരിയ, ചിത്രത്തിന്‍റെ ഒരു വികലമായ അനുകരണമായി ഈ ചിത്രത്തെ വിശേഷിപ്പിക്കാം. പഴയ തെലുങ്ക് സിനിമകളുടെ ഫോര്‍മുലയില്‍ പടച്ചു വിട്ട ഒരു അല്ലു അര്‍ജുന്‍ ചിത്രം

അല്ല എന്നൊക്കെ പറഞ്ഞാല്‍ ഈ കഥ .....

പ്രസ്തുത സംഗതി ഇങ്ങനെയാണ്.. ക്ഷേത്രങ്ങളുടെ മേല്‍ ഉണ്ടാകുന്ന ആക്രമണങ്ങള്‍ തടയാനും അവയെ സംരക്ഷിക്കാനുമായി കുറെ പിള്ളേരെ തിരഞ്ഞെടുത്തു ഹിമാലയത്തില്‍ തക്ഷശില അടിപിടി അക്കാഡെമിയിലേക്ക് വിടുന്നു.അവിടുത്തെ പ്രിന്‍സിപ്പല്‍ ഭീഷ്മ നാരായണ്‍ (പ്രകാശ്‌രാജ്.വേഷം ഈ ഷാവോലിന്‍ പടങ്ങളിലെ ഗുരുക്കന്മാരുടെ)പിള്ളേരെ ഗുസ്തി,അടിപിടി പഠിപ്പിക്കുമ്പോള്‍ ഏകലവ്യന്‍ മോഡലില്‍ ഒരു പയ്യന്‍ പഠിക്കുന്നത് കണ്ടു അവനെയും ക്ലാസ്സില്‍ ചേര്‍ക്കുന്നു.അവന്‍ പ്രിയ ശിഷ്യന്‍ ആകുന്നു.വളര്‍ന്നു മിടുക്കനും അല്ലുഅര്‍ജുനനും ആകുന്നു (തികച്ചും സ്വാഭാവികം).പഠിച്ചു പാസ്സായ എല്ലാവര്ക്കും ഓരോ ക്ഷേത്രങ്ങളുടെ സംരക്ഷണ ചുമതല കിട്ടുന്നു.ബദ്രിക്ക് ബദ്രീനാഥ ക്ഷേത്രത്തിന്റെ ചുമതലയാണ് കിട്ടുന്നത് .സംഗതി അക്കാഡെമിക്ക് അടുത്ത് തന്നെ ആയതിനാല്‍ ഭീഷ്മ നാരായണനും പരിസരത്തൊക്കെ തന്നെ ഉണ്ട്.അവിടേക്ക് ഈശ്വരവിശ്വാസം ഇല്ലാത്തവളും പണക്കാരിയും വില്ലന്‍മാര്‍ വേട്ടയടുന്നവളും ആയ അളകനന്ദ,തന്‍റെ അപ്പുപ്പനും ഒത്തു വരുന്നതോടെ കഥ മറ്റൊരു പ്രധാന വഴിത്തിരിവിലേക്ക് കടക്കുന്നു.

എന്തോന്ന് വഴിത്തിരിവ്? ഇതു ഞാന്‍ പറഞ്ഞു തരാം . കൊച്ചു ആദ്യം ഭയങ്കര മോഡ . അല്ലു കൊച്ചിനെ നിഷ്പ്രയാസം നന്നാക്കി എടുക്കുന്നു. കൊച്ചു "അഹങ്കാരമോ? അതെന്താ ?" എന്ന് ചോദിക്കുന്ന പരുവത്തില്‍ എത്തുന്നു .പോരാത്തതിനു ദൈവഭക്ത , നായക പ്രേമം എന്നിവ വേറെയും.വില്ലന്മാര്‍ വരുന്നു . അല്ലു ഇല്ലാത്തപ്പോള്‍ അല്ലെങ്കില്‍ പുറകില്‍ നിന്നും തലക്കടിച്ചു വീഴ്ത്തി നായികയെ കൊണ്ട് പോകുന്നു . അല്ലു കുറച്ചു കഴിഞ്ഞു (നായിക വില്ലന്‍റെ വീട്ടില്‍ ഇരുന്നു കുറച്ചു കരഞ്ഞു കഴിഞ്ഞു ) എഴുനേറ്റു പുറകെ ചെന്ന് എല്ലാവനെയും അടി കൊടുത്തു നായികയെയും കൊണ്ട് വരുന്നു സര്‍വം ശുഭം . എന്താ ശരിയല്ലേ ?

തന്നെടെ തന്നെ ഇതു തന്നെ സംഗതി പോരാത്തതിനു കോമഡിക്ക് വേണ്ടി കഥയുമായി ഒരു ബന്ധവും ഇല്ലാതെ പേട്ട എന്നും പറഞ്ഞു തമാശ പോലെ എന്തോ കാണിക്കുന്ന കുറച്ചു പേര്‍ .ബ്രഹ്മാനന്ദം പോലെ ഭേദപ്പെട്ട കോമഡി കാണിക്കുന്നവരും അതില്‍ ഉണ്ടെന്നാണ് കഷ്ട്ടം .പിന്നെ സര്‍ക്കാര്‍ എന്ന സ്ഥിരം വില്ലനും (കെല്ലി ഡോര്‍ജി) കൂടിയാകുമ്പോള്‍ ചിത്രം പൂര്‍ത്തിയാകുന്നു .

അഭിനയമോ ?

അല്ലു അര്‍ജുനു നേരത്തെ ഉള്ളതാണോ ഈ പടത്തിനു വേണ്ടി ഉണ്ടാക്കിയതാണോ ഉണ്ടാക്കിയതാണോ എന്നറിയില്ല അദേഹം തന്റെ സിക്സ് പായ്ക്ക് പ്രദര്‍ശിപ്പിച്ചു അറിയുന്ന പണി എല്ലാം ചെയുന്നുണ്ട് (ഡാന്‍സ്, സ്റ്റണ്ട് മുതലായവ ).പിന്നെ ഉള്ള കാര്യം പറയണമല്ലോ വാങ്ങിയ കാശിനു ആത്മാര്‍ഥമായി ജോലി ചെയ്യുന്നത് നായിക തമന്ന മാത്രമേ ഉള്ളു ഈ ചിത്രത്തില്‍ . ഗാന രംഗങ്ങളില്‍ പരമാവധി ശരീര പ്രദര്‍ശനം നടത്തി നൃത്തം ചെയ്യുക എന്ന തന്നെ ഏല്‍പ്പിച്ച ജോലി കുട്ടി സാമാന്യം നന്നായി തന്നെ ചെയുന്നുണ്ട്.ബാക്കി ആരെ കുറിച്ചും പ്രത്യേകിച്ചു ഒന്നും പറയാന്‍ ഇല്ല. ആരാണ് കൂടുതല്‍ ബോര്‍ എന്നതിനെ പറ്റി വേണമെകില്‍ ഒരു പോള്‍ നടത്താവുന്നതാണ് .സംഘട്ടന രംഗങ്ങള്‍ പോലും നിലവാരം പുലര്‍ത്തുന്നില്ല എന്നതാണ് കഷ്ട്ടം.പിന്നെ ഫോര്‍മുല ചിത്രങ്ങള്‍ എടുക്കുന്ന വി വി വിനായക് എന്ന സംവിധായകനില്‍ നിന്നും ഇതിലധികം പ്രതീക്ഷിക്കുന്നവനെ പറഞ്ഞാല്‍ മതി . പല രംഗങ്ങളും മഗധീരയുടെ വികൃത അനുകരണങ്ങള്‍ ആകുമ്പോള്‍ ചിത്രത്തില്‍ പലയിടത്തും മഗധീരയിലെ സെറ്റ് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത് .കീരവാണി ഒരുക്കിയ ഗാനങ്ങള്‍ കേട്ടിട്ട് എനിക്ക് ഒന്നും തോന്നിയില്ല . കൂടെ വന്ന ശ്രീനി പറഞ്ഞത് ഇതാണ് അല്ലു അര്‍ജുന്‍ ആരാധകര്‍ക്ക് വേണ്ടത് എന്നാണ്

അപ്പോള്‍ ചുരുക്കത്തില്‍ ...

വല്ല ബാറ്റ്മാന്‍ ബിഗിന്‍സ് പോലെയുള്ള ഹോളിവൂഡ്‌ ചിത്രത്തെ അവലംബിച്ച് എടുത്തിരുന്നെങ്കില്‍ ഒരു പക്ഷെ മറ്റൊരു മഗധീര ആകുമായിരുന്ന പടം വെറും മഗധീരയുടെ ഒരു വികല അനുകരണം ആയി പോയി എന്ന് മാത്രം

Thursday, May 6, 2010

സുറാ

പന്ന .....മ .......പ .....ത ....$%&**&^*^***

എന്താടെ രാവിലെ പച്ച തെറി എഴുതി കളിക്കുവാണോ ? നീ വല്ല മത്സരത്തിനും പോകുന്നുണ്ടോ ? (അതിനു തെറി എഴുതല്‍ എന്നെടെ competition ഐറ്റം ആക്കിയത്?)

ദേ കാര്യം ഒക്കെ ശരി . ഒരു മാതിരി ജോലിക്കിടയില്‍ തടസപ്പെടുത്തിയാല്‍ ഉണ്ടല്ലോ ?

അതിനു നിന്നെ പത്രത്തില്‍ എടുതോടെ?

അതല്ല അണ്ണാ സുറായുടെ റിവ്യൂ ഇതു വരെ ഇട്ടില്ല.(പിന്നെ ഇട്ടാലും ഇല്ലെങ്കിലും നമുക്കല്ലാതെ ആര്‍ക്കും പ്രശ്നം ഒന്നും ഇല്ലാത്തതിനാല്‍ കുഴപ്പം ഇല്ല)

ഓഹോ ശരി എന്നാല്‍ നീ രചിചിടത്തോളം ഒന്ന് വായിച്ചേ . കേള്‍ക്കട്ടെ.

ശരി ഇന്ന പിടിച്ചോ . ശ്രീ രാജകുമാര്‍ സംവിധാനം ചെയ്ത സുറാ എന്ന ചിത്രം കാണാന്‍ കേറുന്നവനെ കൊന്നു കൊല വിളിക്കുനതാണ് .ഒരു പാട്ട്,ഒരു കോമഡി രംഗം ഒരു അടി എന്ന കൃത്യം ആയ രീതില്‍ ചെയ്തിട്ടുള്ള പടം ഒന്ന് തീര്‍ന് കിട്ടിയാല്‍ മതി എന്ന തോന്നലാണ് പ്രേക്ഷന് ഉണ്ടാക്കുനത് ...... ഈ ഒരു ലൈന്‍ പോരെ.

എടെ പ്രേക്ഷകനെ വിട്ടേരെ നിനക്ക് പടം പിടിച്ചില്ലേ.ഇല്ലെങ്കില്‍ എന്താ കാരണം ? അത് പറ.

അതിപ്പോള്‍ തുടക്കം തന്നെ ഒരു കടല്‍തീരം . അവിടെ പ്രകൃതി ക്ഷോഭം മൂലം കടലില്‍ പോയ കുറേ മീന്‍ പിടുത്തകാരെ കാണാനില്ല . കളക്ടര്‍ , പോലീസ്, അന്വേഷണത്തിന് helicopter, ബോട്ട് , അകെ ബഹളം . അവസാനം കടലില്‍ പെട്ടവരെ കണ്ടെത്തി രക്ഷപെടുത്തുന്നു .കരയില്‍ കാത്തുനിന്നവര്‍ നോക്കുമ്പോള്‍ ഒരാള്‍ മാത്രം ഇല്ല . സുറാ വന്നിട്ടില്ല ഇനിയും അന്വേഷണം തുടരണം എന്ന് അപേക്ഷിക്കുന ആളുകളോട് ഒരാളല്ലേ സാരമില്ല എന്ന് പറയുന്ന കലെക്ടര്‍ . അപ്പോള്‍ ആളുകള്‍ സുര ഒരാളല്ല ഒന്ന് ഒന്നര ആളാണെന്ന് പറയുന്നു. സംസാരം നടന്നു കൊണ്ടിരിക്കുമ്പോള്‍ അതാ കടലിലുടെ നീന്തി വരുന്ന സുറാ (വിജയ്‌ ) പാട്ട് സ്ലോ motion എല്ലാം ചേര്‍ത്ത് ... കാണാന്‍ വന്നവനെ ഒരു മാതിരി ആക്കുന്ന സ്ഥിരം സ്റ്റൈല്‍ .... ഏതൊക്കെ എങ്ങനെ സഹിക്കും അണ്ണാ.

ശരി നീ സഹികണ്ട. ഒരു കാര്യം പറഞ്ഞെ. നമ്മുടെ മലയാളത്തിലെ ഭരത്,പത്മശ്രീ,ലെഫ് കേര്‍ണല്‍,ഡോക്ടര്‍ മോഹന്‍ലാല്‍ സര്‍ അഭിനയിച്ച, മലയാളികള്‍ നെഞ്ചില്‍ എത്തി വിജയിപ്പിച്ചതുമായ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഹിറ്റ്‌ ഏതാ?

അത് ചോദിക്കാനുണ്ടോ നരസിംഹം .. വേറെ ഏതു?

ശരി പ്രസ്തുത സിനിമയില്‍ അദേഹം ആദ്യം പ്രത്യക്ഷപെടുന്നതും ഏതാണ്ട് ഇങ്ങനെ ഒക്കെ തന്നെ അല്ലെ ?

അത് .. പിന്നെ കലാമൂല്യം ഉള്ള മലയാളം സിനിമക്ക് അതൊക്കെ ആകാം അത് പോലെയാണോ ഈ പന്ന തമിഴന്‍ ?

ശരി ശരി ബാക്കി പറ ..

എന്തോന്ന് പറയാന്‍ സമുദ്രരാജാ എന്നൊരു വില്ലന്‍ . ആളു പണ്ട് ഗുണ്ടയും ഇപ്പോള്‍ മന്ത്രിയും കം ഗുണ്ടയും ആണ് . അദേഹത്തിന് ഈ മുക്കുവര്‍ താമസിക്കുന്ന ചേരി പ്രദേശം ഒരു വാട്ടര്‍ തീം പാര്‍ക്ക്‌ ഉണ്ടാക്കാന്‍ വേണം . അതിനായി അയാള്‍ പല തന്ത്രങ്ങളും പയറ്റുന്നു . ബുദ്ധിമാനായ സുറാ അതെല്ലാം പോളിച്ചടുക്കുന്നു . ഇതിനിടയില്‍ നായകനെ പ്രേമിക്കുക എന്ന ഒരേ ഒരു ജോലിക്കായി ഒരു നായികയെയും (തമന്ന) വെച്ചിട്ടുണ്ട്.വടിവേലു ഇറക്കുന്ന കുറെ കൂറ തമാശകളും കുടിയാകുമ്പോള്‍ തികഞ്ഞു .അവസാനം സുറാ അന്തിമ വിജയം കൈവരിച്ചു കഴിയുമ്പോള്‍ പടം തീരുന്നു . അവന്റെയൊക്കെ ഒരു പടം .മാ .... പൂ .....ക ...^%&^&***^(

ശരി അപ്പോള്‍ നിനക്ക് പടം ഇഷ്ടപെട്ടില്ല അല്ലെ ?

അത് ചോദിക്കാനുണ്ടോ ? ഇത്ര കൂറ പടം . ഒരു പുതുമയും ഇല്ലാത്ത കഥ . എങ്ങനെ സഹിക്കും അണ്ണാ
ശരി സഹിക്കണ്ട . പക്ഷെ ഒരു ചോദ്യം വിജയ്‌ ഇതിനു മുന്‍പ് നാല്പത്തി ഒന്‍പതു ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് . ഇതില്‍ കുറെയെങ്കിലും കണ്ടിട്ടുള്ള നീ ഒരു ലോക ക്ലാസ്സിക്‌ പടം കാണാന്‍ ആണോ പോയത് ?

അങ്ങനെ ചോദിച്ചാല്‍ ... വിജയ്‌ അല്ലെ, നാലു ഡാന്‍സും മൂന്ന് തല്ലും രണ്ടു പഞ്ച ഡയലോഗ് ഉം ഒക്കെ കേള്‍ക്കാനല്ലേ നമ്മള്‍ വിജയ്‌ പടത്തിനു പോകുന്നത് .

അതാണ് ... എടാ കേരളത്തില്‍ ഈ സൂപ്പര്‍ താര രാജാക്കന്മാരുടെ ഒപ്പം ഇനിഷ്യല്‍ കളക്ഷന്‍ വിജയ്‌ പടങ്ങള്‍ക്ക് കിട്ടുന്നു എങ്കില്‍ അതിന്റെ കാരണം,തന്നില്‍ നിന്നും പ്രേക്ഷകര്‍ എന്ത് പ്രതീക്ഷിക്കുന്നു എന്ന് മനസിലാക്കി അത് കൊടുക്കാനുള്ള ആ നടന്റെ കഴിവാണ് തിരുവനന്ത പുരത്ത് മൂന്ന് സിനിമ ശാലകളിനാണ് ഈ പടം ഇറങ്ങിയത്‌. ഞാന്‍ പോയപ്പോള്‍ ഈ പടത്തിനു കണ്ട ജനപ്രളയം അബരപ്പികുന്നത് ആയിരുന്നു .

ചുമ്മാതാണോ ഡോക്ടര്‍ ലാലേട്ടന്‍ അന്യ ഭാഷ ചിത്രങ്ങള്‍ കേരളത്തില്‍ നിരോധിക്കണം എന്ന് പറയുന്നത്.

എടാ അവനവന്‍ നന്നാകാതെ വേറെ ആരെയും പരീക്ഷ എഴുതിക്കാതെ ഒന്നാമന്‍ ആകാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ ഉണ്ട് . അത് പോലെയാ ഇതും.പിന്നെ വാര്‍ധക്യം എന്നത് ഒരുതരത്തില്‍ രണ്ടാം ബാല്യം അല്ലെ.പിന്നെ ഇവിടുത്തെ ഡോക്ടര്‍ സൂപ്പര്‍ താരങ്ങള്‍ കണ്ടു മനസിലകേണ്ടത് വിജയ്‌പോലുള്ള നടന്‍മാര്‍ തങ്ങളുടെ മുഖ/ശാരീരിക സൌന്ദര്യം കാത്തു സൂക്ഷികുനത്തില്‍ കാണിക്കുന്ന ശ്രദ്ധയാണ് .നല്പതിനോട് അടുത്ത് പ്രായമുള്ള വിജയ്ക്ക് ഒരു ഇരുപത്തി അഞ്ചു കാരന്റെ റോള്‍ നിസാരമായി ചെയാവുന്നത്തെ ഉള്ളു . അതിന്റെ ഒരു ഊര്‍ജസ്വലത പടത്തിന്റെ ഗാന സംഘടന രംഗങ്ങളില്‍ കാണാനുണ്ട് .

ശരി അപ്പോള്‍ ഈ പടം കൊള്ളമെന്നാണോ അണ്ണന്റെ അഭിപ്രായം ?

വിജയുടെ സ്ഥിരം മസാല ഇഷ്ടപെടുന്ന അല്ലന് നിങ്ങള്‍ എങ്കില്‍ ധൈര്യം ആയി പോയി പടം കാണുക . നിങ്ങള്ക്ക് നിരാശപെടെണ്ടി വരില്ല . അല്ല നിങ്ങള്‍ നിലവാരമുള്ള ക്ലാസ്സിക്‌ പടങ്ങള്‍ മാത്രം കാണുന്ന മലയാളീ ആണെങ്കില്‍ ദയവായി പോക്കിരി രാജയോ അലക്സാണ്ടര്‍ ദ ഗ്രേറ്റ്‌ ഓ റിലീസ് ആകുന്നത്‌ വരെ കാത്തിരിക്കുക.

അപ്പോള്‍ ഇതിന്റെ തലകെട്ട് വിജയ്ക്ക് കഴിയുന്നതും മലയാള സൂപ്പര്‍ താരങ്ങള്‍ക്ക് പറ്റാത്തതും എന്നാക്കണോ അണ്ണാ?

അത് നീ ഇഷ്ടം പോലെ ചെയ്തോ ഞാന്‍ പറയാന്‍ ഉള്ളത് പറഞ്ഞു.

പക്ഷെ ഈ അന്യ ഭാഷാ ചിത്രങ്ങളെ എങ്ങനെ കയറൂരി വിട്ടാല്‍ നമ്മുടെ മലയാള സിനിമ ....? അത് കൊണ്ട് തമിള്‍ പടങ്ങളെ പ്രത്യേകിച്ചു വിജയ്‌ പടങ്ങളെ എഴുതി നാറ്റിക്കണം എന്നാണ് അസോസിയേഷന്‍ രഹസ്യ തീരുമാനം . അപ്പോള്‍ ....?

എടാ ഈ അടുത്ത കാലത്ത് ഇറങ്ങിയ മലയാളസിനിമകളില്‍

1) നായകന്‍ എവിടെയെങ്കിലും ഒന്ന് പരാജയപെടുന്നത് നമ്മള്‍ ഇപ്പോളാണ് അവസാനം കണ്ടത്
2) നായികക്ക് നായകനുമായി ആദ്യം ഉടക്കുക പിന്നെ പ്രേമിക്കുക എന്നതല്ലാതെ വേറെ പണിയുള്ള ഒരു ചിത്രത്തിന്റെ പേര്
3) വില്ലന് രാവിലെ മുതല്‍ രാത്രി വരെ നായകനെ എങ്ങനെ പരാജയപെടുത്താം എന്ന് ചിന്തിച്ചു മരിക്കുന്നതല്ലാതെ വേറെ എന്തെങ്ങിലും പണിയുള്ള ചിത്രം

എങ്ങനെഒക്കെ ഉള്ള പടങ്ങള്‍ മാത്രം ഇറക്കുന്ന നമ്മള്‍ മലയാളികള്‍ അന്യഭാഷാ ചിത്രങ്ങളെ തെറി പറയുക അല്ലെ . കൊള്ളം മോനെ കൊള്ളം. നീയാണെടാ യഥാര്‍ത്ഥ മലയാളീ