അവന്‍ ഇവന്‍ മറ്റവന്‍ ....
എന്താ അണ്ണാ ഒറ്റക്കിരുന്നു പിറുപിറുക്കുന്നെ ?
അനിയാ, നിനക്കുള്ളത് നിനക്ക് തന്നെ കിട്ടും . വരാനുള്ളത് ഒരിക്കലും വഴിയില്‍ തങ്ങില്ല . ഇങ്ങനെ ഒക്കെ വല്ലതും കേട്ടിട്ടുണ്ടോ ?
പിന്നെ ഇല്ലേ ചിത്രവിദ്വേഷം കോളം എഴുതുന്നതിനു മാസം ശമ്പളം തരുമ്പോള്‍ കാളകൂടം പത്രത്തിന്‍റെ മുതലാളി ഇപ്പോഴും ഇതു പറയുന്നത് കേട്ടിട്ടുണ്ട് . എന്താ അതിനര്‍ഥം അണ്ണാ?
അതൊക്കെ അവിടെ നില്കട്ടെ ഇപ്പോള്‍ വന്ന കാര്യം ?
അണ്ണാ അത് പുതിയ പടം...
എടെ നിനക്കൊക്കെ വേണ്ടി ഈ രതിനിര്‍വേദം കാണാന്‍ പോയതോടെ നാട്ടുകാര്‍ എന്നെ ഒരുമാതിരി പീഡന കേസിലെ ഒന്നാം പ്രതിയെ പോലെയാണ് നോക്കുന്നത് .അത്രയും പോരെടെ ?
അണ്ണാ എത്ര പ്രാവശ്യം പറഞ്ഞു നമുക്ക് വേണ്ടത് ഉദാത്ത സിനിമകളാണ്. ഇതേ പടം രഞ്ജിത് , മോഹന്‍ലാലിനെ നായകനാക്കി എടുത്തു നോക്കട്ടെ (അങ്ങനെ എടുത്താല്‍ എന്നിക്ക് വലിയ ആശ്ചര്യം ഒന്നും ഇല്ല) ഞാനടക്കം സകലവനും അത് ആദ്യ ദിവസം തന്നെ കാണും നിരൂപണം എഴുത്തും അഭിനയത്തിന് പത്തില്‍ പത്തു മാര്‍ക്ക് കൊടുക്കുകയും ചെയും . അതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം? നിങ്ങളുടെ തലയില്‍ കയറിയിട്ട് വേണ്ടേ കുറഞ്ഞ പക്ഷം നാലു ഇംഗ്ലീഷ് പടങ്ങളെ കുറിച്ച് എങ്കിലും എഴുതികൂടെ ?
അനിയാ നീ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കല്ലേ. ഇവിടെ മോഹന്‍ലാല്‍ എന്നെഴുതി ഒപ്പിക്കാന്‍ പെടുന്ന പാട് എനിക്കറിയാം അപ്പോളാണ് ഇനി ഹോളിവൂഡിലെ നികോളാസ് ലിറ്റില്‍ബീക്കുകളുടെ പേരുകള്‍ എഴുതേണ്ട പരിപാടികള്‍
ശരി വേണ്ടെങ്കില്‍ വേണ്ട ഇന്നലെ അവന്‍ ഇവന്‍ എന്ന പടം ഇറങ്ങിയത് അറിഞ്ഞോ ?
അറിഞ്ഞെടെ മാത്രമല്ല മഴയെ ഒക്കെ പുല്ലു പോലെ അവഗണിച്ചു ഇന്നലെ തന്നെ ആ പടം കാണുകയും ചെയ്തു .
അന്നോ നന്നായി നമ്മുടെ ബാലാ അല്ലെ സംവിധാനം ? സേതു , പിതാമഹന്‍ , നാന്‍ കടവുള്‍ , നന്ദ അങ്ങനെ കുറെ വന്‍ പടങ്ങള്‍ എടുത്ത ആളു അല്ലെ കക്ഷി ? ഈ പടം ...
അനിയാ ആര്യ വിശാല്‍ എന്നിവരാണ് ഈ ചിത്രത്തിലെ നായകന്മാര്‍. വിശാല്‍ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നു എന്ന് മുന്‍പേ മാധ്യമങ്ങളില്‍ നിന്നും കേട്ടിരുന്നു. കോങ്കണ്ണ് (squint eye ) ഉള്ളതും കുറച്ചു സ്ത്രൈണ സ്വഭാവം ഉള്ളതുമായ വാള്‍ട്ടെര്‍ വണങ്ങാമുടി എന്ന കഥപാത്രത്തെയാണ് വിശാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് . തമിഴ്നാട്ടിലെ കുഗ്രാമത്തില്‍ നടക്കുന്ന ഈ കഥയില്‍ ഈ കഥാപാത്രം ഒരു കലാകാരന്‍ കൂടിയാണ് വാള്‍ട്ടരിന്റെ അര്‍ദ്ധ സഹോദരനാണ് കുംബിടരെന്‍ സാമി എന്നാ ആര്യ അവതരിപ്പിക്കുന്ന കഥാപാത്രം.മോഷണവും തരികിടയുമായി നടക്കുന്ന സാമിയും (ആര്യ) വാള്‍ട്ടറും അത്ര രസത്തില്‍ അല്ല. ഇവരുടെ അമ്മമാര്‍,അംബിക (വാള്‍ട്ടെര്‍) മറ്റൊരു നടി (പേരറിയില്ല ഒട്ടും മോശമാക്കിയിട്ടില്ല ) നല്ല ഉഗ്രന്‍ ശത്രുതയിലും . ഇവരെല്ലാം ബഹുമാനിക്കുന്ന ഹൈനെസ് എന്ന ഗ്രാമത്തിലെ പ്രമാണിയെയും ചുറ്റിപറ്റിയാണ് സിനിമ കിടന്നു കറങ്ങുന്നത്.
ഒരു മിനിട്ട് , അവിടെ എന്തോ ഒരു അക്ഷരപിശക് ഉണ്ടല്ലോ . കഥ മുന്നോട്ടു പോകുന്നു എന്നല്ലേ ഭംഗി ?
അതിനു കഥ എങ്ങോട്ടെങ്കിലും പോയിട്ട് വേണ്ടേ? ഇടവേള വരെ നിന്നിടത് നിന്ന് ചുറ്റി തിരിയുകയാണ് സിനിമ . ഇതു വരെയുള്ള സമയം നായകന്മാരുടെ പ്രേമവും (വാള്‍ട്ടെര്‍ പ്രേമിക്കുനത് പോലീസുകാരിയായ ജനനി എന്ന നടിയെയും സാമി പ്രേമിക്കുന്നത് തേന്‍മൊഴി (മധുശാലിനി)യെയും ആണ്) അവരുടെ അമ്മമാരുടെ വഴക്കും ഹൈനെസ് മായിആ ഗ്രാമത്തില്‍ ഉള്ളവര്‍ക്ക്,പ്രത്യേകിച്ച് നായക കഥാപാത്രങ്ങള്‍ക്ക് ഉള്ള ആത്മ ബന്ധം കാണിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത് . ഇടവേളക്കു ശേഷം പെട്ടന്ന് ഒരു വില്ലന്‍ പൊങ്ങി വരുന്നു . അനധികൃതമായി കാള കച്ചവടം നടത്തിവന്ന വില്ലനെ ഹൈനെസ്ന്‍റെ നേത്രുത്വത്തില്‍ അറെസ്റ്റ് ചെയ്യിപ്പിക്കുന്നു . അയാള്‍ തിരിച്ചു വന്നു ഹൈനെസ്നെ ക്രൂരമായി പീഡിപ്പിച്ചു കൊല്ലുന്നു .ബാലാ ചിത്രങ്ങളില്‍ കാണാറുള്ള മനം മടുപ്പിക്കുന്ന ക്രൂരത ഇവിടെയുമുണ്ട്. നായകന്മാര്‍ രണ്ടു പേരും ചേര്‍ന്ന് വില്ലനെ അടിച്ചു വീഴ്ത്തി ജീവനോടെ ഹൈനെസ്നൊപ്പം ചുട്ടു കൊല്ലുന്നു. ഇടയ്ക്ക് നടന്‍ സൂര്യ സൂര്യ ആയി തന്നെ ഒരു ചെറിയ രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നു
അപ്പോള്‍ തല്ലിപൊളി പടം എന്ന് നിസംശയം കാച്ചട്ടെ അണ്ണാ?
അതല്ലേ കഷ്ട്ടം . ഈ ചിത്രത്തിലെ സംവിധായകന്‍ ഒഴിച്ച് എല്ലാവരും നന്നായിട്ടുണ്ട് (അഥവാ പരമാവധി ശ്രമിച്ചിട്ടുണ്ട്) വിശാല്‍ എന്ന നടന്‍ കേരളത്തില്‍ അല്ലാത്തത് കൊണ്ടും ജീവിതത്തില്‍ ഒരിക്കല്‍ പോലും മിമിക്രി കാണിച്ചു ജീവിക്കേണ്ടി വന്നിട്ട് ഇല്ലാത്തത് കൊണ്ടും അദ്ദേഹത്തിന്‍റെ അഭിനയ ജീവിതത്തിലെ മികച്ച ഒരു കഥാപാത്രമായി ഈ ചിത്രം എണ്ണപ്പെട്ടെക്കാം .(കേരളത്തില്‍ എങ്ങാനും ആയിരുന്നെങ്കില്‍ നമ്മള്‍ കാണിച്ചു കൊടുക്കാമായിരുന്നു !!)
അണ്ണന്‍ എങ്ങനെ കേറി മലയാളികളെ അക്രമിച്ചാലോ? മലയാളികള്‍ ജന്മനാ ബുദ്ധിജീവികള്‍ അല്ലെ ?
അനിയാ ഈ ചിത്രത്തെ കുറിച്ച് വന്ന വാര്‍ത്തകളില്‍ വിശാല്‍, ഈ പടത്തില്‍ കൃഷ്ണമണി മുകളിലേക്ക് പിടിച്ചു അഭിനയിക്കേണ്ടി വന്നത് കൊണ്ട് ഭയങ്കര തല വേദന വരുമായിരുന്നു എന്നും രണ്ടു മണിക്കൂറില്‍ കൂടുതല്‍ ഷൂട്ട് ചെയ്യാന്‍ പറ്റുമായിരുന്നില്ല എന്നും പറഞ്ഞു കണ്ടത് ഓര്‍ക്കുന്നു ആ നടന്‍റെ അഭിനയത്തോടുള്ള അഥവാ ചെയുന്ന തൊഴിലിനോടുള്ള ആത്മാര്‍ത്ഥത ആയാണ് മാധ്യമങ്ങള്‍ അതിനെ വാഴ്ത്തിയത് .(പാവം കലാഭവന്‍മണിയും വാസന്തിയും ലക്ഷ്മിയും .. എന്ന ചിത്രവും!!).അത് പോലെ വിശാല്‍ സ്റ്റേജില്‍ നവരസങ്ങള്‍ കാണിക്കുന്ന ഒരു രംഗമുണ്ട് .അത് കണ്ടപ്പോള്‍ മുഖം മാത്രം ഉപയോഗിച്ച് നവരസങ്ങള്‍ പുല്ലു പോലെ കാണിക്കുന്ന (പോരെങ്കില്‍ എക്സ്ട്രാ രണ്ടെണ്ണം വേറെയും ) കാണിക്കുന്ന പച്ചാളം ഭാസിയെ (ജഗതി, ഉദയനാണു താരം) ഓര്‍ത്തു പോയി.
അപ്പോള്‍ ... പടം .. നല്ലതാണോ ചീത്തയാണോ ?
ഈ പടത്തില്‍ മുന്‍പ് പറഞ്ഞത് പോലെ എല്ലാ കഥാ പാത്രങ്ങളും നന്നായിട്ടുണ്ട് . ഒറ്റയ്ക്ക് ഒറ്റയ്ക്ക് എടുത്താല്‍ മിക്ക രംഗങ്ങളും നന്നായിട്ടുണ്ട്. പക്ഷെ ഇതെല്ലാം ചേര്‍ന്ന് ഒരു സിനിമ എന്ന രൂപത്തില്‍ വരുമ്പോള്‍ സംഗതി ബോറാണ്. ബാലയുടെ ഏറ്റവും മോശം ചിത്രം എന്ന് പോലും വിശേഷിപ്പിക്കാവുന്നതാണ് ഈ ചിത്രം. ഉദാഹരണമായി വിശാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഉള്ള കോങ്കണ്ണ്, സ്ത്രൈണ സ്വഭാവം എന്നിവ ഇല്ലെങ്കില്‍ ഈ ചിത്രത്തിന് എന്ത് വ്യത്യാസം വരാനാണ്? മാത്രമല്ല നല്ല ഉയരവും മസിലും ഉള്ള ഒരാള്‍ ഒരു സ്ത്രൈണ സ്വഭാവക്കാരന്‍ ആകുമ്പോള്‍ തികഞ്ഞ കോമാളി ആയി തോന്നുകയും ചെയും (അങ്ങനെ തോന്നിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട് വിശാല്‍ എന്ന് കൂടി പറയേണ്ടി ഇരിക്കുന്നു).ആര്യയെ താരമൂല്യം നോക്കി മാത്രമാണോ എടുത്തത് എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു . പ്രത്യേകിച്ചു ഒന്നും ഈ നടന് ചെയ്യാനില്ല .
.ബാല എന്ന സംവിധായകന്‍ ബാലയെ തന്നെ അനുകരിക്കാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് നമുക്ക് ഈ ചിത്രത്തില്‍ കാണാന്‍ കഴിയുന്നത് . ഈ ചിത്രത്തിലെ രണ്ടാം പകുതിയിലെ പല രംഗങ്ങളും പഴയ ബാല ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്നു.ഇതിന്‍റെ പുറമേ ബാല ചിത്രങ്ങളുടെ മുഖമുദ്രയായ വേഗത ഇല്ലായ്മ കൂടിയാകുമ്പോള്‍ ദുരന്തം പൂര്‍ത്തിയാകുന്നു.ബാലയുടെ എല്ലാ മുന്‍ ചിത്രങ്ങളിലും നല്ല പാട്ടുകള്‍ ഉണ്ടായിരന്നു . യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കിയ ഈ ചിത്രത്തില്‍ പക്ഷെ ഒരു പാട്ട് പോലും ഓര്‍ത്ത് വെയ്ക്കത്തക്ക ഗുണമുള്ളത് ഇല്ല .
അപ്പോള്‍ ചുരുക്കത്തില്‍ ...?
അനിയാ സാധാരണയായി ഒരു പന്ന ചിത്രം കണ്ടു കഴിഞ്ഞു ഞാന്‍ ദേഷ്യത്തോടെയാണ് പുറത്തേക്കു വരുന്നത് . ഈ ചിത്രം കണ്ടിറങ്ങിയപ്പോള്‍ മനസില്‍ ആകെ തോന്നിയത് കുറച്ചു വിഷമം മാത്രമാണ് . കുറെ ആളുകളുടെ പരിശ്രമം ഒരൊറ്റ ആളുടെ കഴിവ്കേടു കൊണ്ട് ഇല്ലാതായല്ലോ എന്ന വിഷമം മാത്രം ...
Showing posts with label ആര്യ. Show all posts

Saturday, June 18, 2011
Wednesday, December 22, 2010
ചിക്കു ബുക്കു (chikku bukku )
ഹലോ എന്താ അണ്ണാ ഇതു കണ്ഡഹാര്‍ കണ്ട ക്ഷീണം മാറിയില്ലേ ഇതു വരെ?
അതെന്താടെ നീ അങ്ങനെ ചോദിച്ചത് ?
അല്ല അതിനു മുന്‍പിറങ്ങിയ സൂപ്പര്‍ താര ചിത്രത്തെ കുറിച്ച് ഒന്നും പറഞ്ഞു കണ്ടില്ല.
ഏതു ബെസ്റ്റ് ആക്ടര്‍ ആണോ ? അനിയാ അത് കാണാന്‍ ഇന്നലെ ഇറങ്ങിയതാ നഗരത്തിലെ നാലു തീയട്ടെര്‍ complex ല്‍ സംഗതി ഉണ്ട് എന്നായിരുന്നു ഒടുവില്‍ കിട്ടിയ വിവരം . അവിടെ ചെന്നപ്പോള്‍ പടം മാറി പോലും .
ആണോ അതെന്താ ?
അതിപ്പോഴത്തെ ഒരു പുതിയ ട്രെന്‍റ് ആണ് പോലും. ഒരു മൂന്ന് നാല് തീയറെര്‍ല്‍ റിലീസ് ചെയ്യുക ഗ്ലോബല്‍ മെഗാ റിലീസ് എന്ന് ഘോഷിക്കുക .മാക്സിമം വിഡ്ഢികളെ അകത്തു കേറ്റുക. പിന്നെ നാലു ദിവസം കൊണ്ട് ഇരുപത്തി അഞ്ചു കോടി കളക്ഷന്‍ നേടി എന്ന് വാര്‍ത്ത ഇറക്കുക .ഫാന്‍സിനെ വന്‍ തോതില്‍ ഇറക്കി ആദ്യ ദിവസങ്ങളില്‍ ഒരു ഉന്തും തള്ളും കൂടി ഉണ്ടാക്കിയാല്‍ തികഞ്ഞു . ആദ്യ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍ പതുക്കെ ഒരു തീയറെര്‍ലേക്ക് പിന്നെ അവിടെ കിടന്നു നൂണ്‍ ഷോയും രണ്ടു ഷോയും നടത്തി ഒരു അമ്പതു ദിവസം . പിന്നെ കാണാതെ ആകുന്ന ചിത്രം പൊങ്ങുന്നത് കൃത്യം 98 മത്തെ ദിവസമാണ് (പൊതു ജനങളുടെ നിരന്തരമായ അഭ്യര്‍ഥന മാനിച്ചു എന്ന് പരസ്യം .കിടക്കട്ടെ അവന്‍റെ ഒക്കെ തലയില്‍ !!) പിന്നെ നൂറാം ദിവസവും മറ്റു ബഹളവും.ഇതാണ് അനിയാ ഇപ്പോളത്തെ സൂപ്പര്‍ താര മലയാള സിനിമ
ശരി അപ്പോള്‍ നിരാശനായി തിരിച്ചു വന്നു അല്ലെ ?
പിന്നെ..... വരും അവിടെ ഓടുന്ന പടങ്ങള്‍ നോക്കിയപ്പോള്‍ ചിക്കു ബുക്ക് എന്നാ തമിള്‍ പടം കണ്ടു .കൊള്ളാമെന്നു തോന്നിയത് കൊണ്ട് കേറി കണ്ടെടെ .
ആണോ ആരൊക്കെയ ആള്‍ക്കാര്‍? പടം എപ്പിടി ?
ആര്യ , ശ്രേയ, പ്രീതിക , സന്താനം എന്നിവരാണ് പ്രധാന കഥ പാത്രങ്ങളെ അവതരിപ്പിക്കുന്നത് . മണികണ്ടന്‍ എന്ന പുതു മുഖ സംവിധായകനാണ് പടം സംവിധാനം ചെയുന്നത്.പിന്നെ പടം . സംഗതി ഹിന്ദിയില്‍ ഇറങ്ങിയ ലവ് ആജ് കല്‍ എന്ന സൈഫ് അലി ഖാന്‍ ,ദീപിക ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടത് ആണെന്ന് തോന്നുന്നു . ആ പടം ആദ്യത്തെ ഒരു പതിനഞ്ചു മിനിട്ടേ ഞാന്‍ കണ്ടിട്ടുള്ളു .(പിന്നെ കാണാന്‍ പറ്റിയില്ല . അങ്ങ് വിട്ടു പോയി) നമ്മുടെ കോക്ക് ടെയില്‍ പോലെ ബാക്ക് ടു ബാക്ക് കോപ്പി അല്ല എന്ന് ഉറപ്പിച്ചു പറയാം. പിന്നെ പടം above average എന്ന വിഭാഗത്തില്‍ പെടുത്താവുന്ന ഒന്നായിട്ടാണ് എനിക്ക് തോന്നിയത് .പക്ഷെ സത്യത്തില്‍ എനിക്ക് കൊതിയായി അനിയാ
എന്തിന്നാ ?
ഇത്ര എങ്കിലും സംഗതി (അതാണല്ലോ ഇപ്പോളത്തെ വാക്ക്) ഉള്ള ഒരു പടം മലയാളത്തില്‍ ഒന്ന് കാണാന്‍ ......
അഭിനേതാക്കളെ കുറിച്ച് പറയുകയാണെങ്കില്‍ ആര്യ തന്റെ പരിമിതികളെ എല്ലാം മറികടന്നു, കമലഹാസന്‍ മുതല്‍ ഉള്ള കഥ പത്രത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറുള്ള ഒരു വലിയ നായക നിരയില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ അത്മാര്തമായി ശ്രമിക്കുന്ന ഒരു നടനാണ് എന്നാണ് എന്നിക്ക് തോന്നിയിട്ടുളത് , അദേഹത്തിന്റെ ബാസ് എന്ട്ര ഭാസ്കരന്‍ എന്ന ചിത്രം കണ്ടത് വളരെ താമസിച്ചു പോയത് കൊണ്ടാണ് അഭിപ്രായം പോസ്റ്റ് ചെയ്യാത്തത്. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു കൊച്ചു ചിത്രം ആയിരുന്നു അത് .നാന്‍ കടവുള്‍ , മദിരാശി പട്ടണം എന്നെ ചിത്രങ്ങള്‍ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു എന്നാണ് എന്റെ വിശ്വാസം.ശ്രേയ ഭാഗ്യമില്ലാത്ത നടി എന്ന തന്‍റെ ഇമേജ് ഈ ചിത്രത്തോടെ മാറ്റാന്‍ അത്മാര്തമായി ശ്രമിച്ചിട്ടുണ്ട്.സന്താനം എന്ന നടനെ വേണ്ട പോലെ ഉപയോഗിക്കാതെ ഒരു seperate ട്രാക്ക് കൊടുത്തു പഴയ തമിഴ് ചിത്രങ്ങളുടെ (ഗൌണ്ടാമണി -സെന്തില്‍ ) രീതിയില്‍ ഉപയോഗിച്ചിരിക്കുന്നു
ദേ പിന്നെയും കാട്ടിലേക്ക് പോകുന്നു . പൊന്നു സഹോദരാ കഥയെ പറ്റി രണ്ടു വാക്ക് ......
ലണ്ടന്‍ നഗരത്തില്‍ ജനിച്ചു വളര്‍ന്ന അര്‍ജുന്‍ (ആര്യ) .DJ ആണ് കക്ഷി , നാട്ടില്‍, മധുരൈക്ക് അടുത്തുള്ള അവരുടെ തറവാട് വില്‍ക്കാന്‍ പോകുന്നു എന്നറിഞ്ഞു ഒപ്പം താമസിക്കുന്ന മുത്തശി ,അത് വാങ്ങുവാന്‍ അര്‍ജുനെ നാട്ടിലേക്കു അയക്കുന്നു . അത് പോലെ ലണ്ടനില്‍ MBA വിദ്യാര്‍ത്ഥിനി അനു (ശ്രേയ) നാട്ടിലേക്കു തിരിക്കുന്നു .ബംഗ്ലൂര്‍ എത്തുന്ന ഇവരുടെ ഫ്ലൈറ്റ് ക്യാന്‍സെല്‍ ആകുന്നു .യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തില്‍ കാണിക്കുന്നത് പോലെ, അര്‍ജുനും അനുവും കള്ള ടിക്കറ്റ്‌ല്‍ ഭാര്യ ഭര്‍ത്താക്കന്മാരായി ഒരുമിച്ചു യാത്ര തുടരുന്നു . യാത്രക്കിടയില്‍ മുത്തശി ബാഗിനുള്ളില്‍ വെച്ച തന്‍റെ അച്ഛന്‍ ശേഖര്‍ ( ആര്യ) എഴുതിയ ഡയറി അര്‍ജുനന് വായിക്കാന്‍ തുടങ്ങുന്നു . ട്രെയിനില്‍ തുടങ്ങി ബസിലും , ലോറിയിലും ബൈക്കിലും ഒക്കെയായി നീളുന്ന അവരുടെ യാത്രക്കിടയില്‍ അര്‍ജുനും അനുവും മാറി മാറി വായിക്കുന്ന ശേഖറിന്റെ ഡയറി കുറിപ്പുകളിലൂടെ 1985 ല്‍ നടന്ന ശേഖറിന്റെ പ്രേമ കഥയുടെ ചുരുള്‍ അഴിയുന്നു. യാത്രക്കിടയില്‍ കിട്ടുന്ന സമയത്ത് നടത്തുന്ന വായനയിലൂടെ അര്‍ജുന്‍ - അനു ജോടികളുടെയും ശേഖര്‍ - മീന (പ്രീതിക) ജോടികളുടെയും അടുപ്പത്തിന്റെയും പ്രണയത്തിന്റെയും കഥ സമാന്തരമായി പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കപ്പെടുന്നു
കൊള്ളാമല്ലോ സംഗതി അണ്ണാ . കേട്ടിട്ട് കുഴപ്പം ഒന്നും തോന്നുന്നില്ലല്ലോ ?.
എനിക്ക് ഒട്ടും ബോര്‍ അടിക്കാത്ത ഈ ചിത്രത്തില്‍ അകെ ഒരു കുറവായി തോന്നിയത് മുഴച്ചു നില്‍ക്കുന്ന കുറച്ചു കോമഡി രംഗങ്ങള്‍ ആണ്. നേരത്തെ പറഞ്ഞത് പോലെ സന്താനത്തെ കഥയുമായി നേരിട്ട് ബന്ധമുള്ള ഒരു കഥാപാത്രം ആക്കിയിരുന്നെങ്കില്‍ നന്നായേനെ.ആര്യ തന്‍റെ ഇരട്ട വേഷം നന്നായി ചെയ്തു വളരെ വളരെ പുതുമുഖം അയ അര്യയില്‍ നിന്ന് പോലും നമ്മുടെ മുന്‍നിര താരങ്ങള്‍ കഥാപാത്രത്തെ അവതരിപ്പികുന്നതിനെ കുറിച്ച് ഒത്തിരി കാര്യങ്ങള്‍ മനസിലാക്കനുണ്ട് എന്ന് പറയേണ്ടി വരുന്നതില്‍ സങ്കടം ഉണ്ട്. പക്ഷെ സത്യം അതാണ് . ശ്രേയ നന്നായപ്പോള്‍ പുതുമുഖം (അല്ലെങ്കില്‍ ക്ഷമിക്കണേ ) പ്രീതിക തന്‍റെ ഭാഗം ഭംഗിയാക്കി . ഇവരെ ക്കാളും ഒക്കെ മികച്ചു നില്‍ക്കുനതു സംവിധായകനാണ് . ഒരു പുതു മുഖ സംവിധായകന് കൊടുകാവുന്ന ഒരു ആനുകൂല്യവും കൊടുക്കാതെ തന്നെ അദേഹം ഒരു ഭാവിയുള്ള സംവിധായകന്‍ ആണെന്ന് ഉറപ്പിച്ചു പറയാം.ചായാഗ്രഹണം ഓരോ ഫ്രെയിമിനും പുതുമ അഥവാ ഫ്രെഷ്നെസ് നല്‍കുന്നതില്‍ വിജയിച്ചിരിക്കുന്നു .അവസാന രംഗങ്ങള്‍ ഒരല്‍പം കൂടി നന്നാക്കിയിരുന്നെങ്കില്‍ ഉഗ്രന്‍ എന്ന് തന്നെ പറയാമായിരുന്നു
അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍
തികച്ചും സാധാരണമായ രണ്ടു പ്രണയ കഥകള്‍ ഇടകലര്‍ത്തി തികച്ചും പുതുമയുള്ള രീതിയില്‍ പറഞ്ഞിരിക്കുന്ന ഒരു നല്ല ചിത്രം .
തൊട്ടു മുന്‍പ് കണ്ട മഹത്തായ ചിത്രത്തിന്റെ ഗുണമാണോ എന്നറിയില്ല പക്ഷെ മനുഷ്യനെ കൊല്ലാത്ത ഒരു ചിത്രം മലയാളികള്‍ക്ക് കാണണമെങ്കില്‍ ഇതൊക്കെയേ വഴിയുള്ളൂ എന്ന് ഒരിക്കല്‍ കൂടി വിളിച്ചു പറയുന്ന ചിത്രം

Subscribe to:
Posts (Atom)