നമസ്കാരം അനിയാ..
ഹാ..... അണ്ണന്റെ കാര്യം ഇപ്പോള്‍ സ്മരിച്ചതെ ഉള്ളു .അപ്പോളേക്കും ആളു എത്തി ..
അതെന്താടെ നീ ഇപ്പോള്‍ സ്മരിക്കാന്‍? നമ്മുടെ ലീഡര്‍ പോയപ്പോള്‍ ഇനി ഞാന്‍ എന്ന് കട്ടില്‍ ഒഴിയും എന്ന് എങ്ങാനും ആണോ?
ചുമ്മാതെ ഇരി അണ്ണാ . നിങ്ങള്‍ പറയുന്ന ഓരോന്ന് കേട്ട് റിവ്യൂ എഴുതി മിക്കവാറും കാളകൂടം ദിനപത്രം എന്നെ പിരിച്ചു വിടും എന്നാ തോന്നുന്നേ.പുറത്തു ആണെങ്കില്‍ കുഴല്‍ ഉതുകാര്‍ നൂറു പേര് റെഡി ആയി നില്കുവാ.
എന്നാല്‍ നീയും പോയി ഈ കൂതറ ചിത്രങ്ങള്‍ എല്ലാം കണ്ടു റിവ്യൂ എഴുതിക്കോ ആരു വേണ്ട എന്ന് പറഞ്ഞു?
അതിനുള്ള സഹന ശക്തി ഉണ്ടായിരുന്നു എങ്കില്‍ നിങ്ങളുടെ ഒക്കെ കാല് പിടിക്കുമോ ? അതിരിക്കട്ടെ ഇപ്പോള്‍ വന്നത് .....
അനിയാ ഇന്നലെ മന്മഥന്‍ അംബു എന്ന ചിത്രം കാണാന്‍ ഇടയായി .
ഹോ തകര്‍ത്തു ഒന്നാമത് ഉലക നായകന്‍ കമല്‍ സാറിന്റെ പടം .. പോരാത്തതിനു നിങ്ങള്‍ അന്യഭാഷാ ചിത്രങ്ങളുടെ ആരാധകനും പറ പറ .. ഇന്നെങ്കിലും ഒരു നല്ല റിവ്യൂ എഴുതി ആ എഡിറ്റര്‍ തെണ്ടിക്ക് കൊടുത്തിട്ട് വേറെ കാര്യം .
അനിയാ ഇതാണ് നമ്മുടെ കുഴപ്പം ഒരുത്തനെ ഒരു ബ്രാന്‍ഡ് ചെയ്തു തുലചില്ലെങ്കില്‍ ഇവനൊന്നും ഉറക്കം വരില്ലെടെ?
അത് നില്കട്ടെ.പടത്തിന്റെ കാര്യം ആദ്യം അങ്ങ് പറഞ്ഞെ .
സംവിധാനം കെ എസ് രവികുമാര്‍ , നിര്‍മാണം റെഡ് ജയന്റ് മുവീസ് സംഗീതം ദേവി ശ്രീ പ്രസാദ് അഭിനയിക്കുന്നവര്‍ കമല്‍ , തൃഷ , മാധവന്‍ , സംഗീത , ഉര്‍വശി ,കുഞ്ചന്‍, മഞ്ജു പിള്ള, രമേശ് അരവിന്ദ് തുടങ്ങിയവര്‍
ശരി കഥ ....?
മദന ഗോപാലന്‍ (മാധവന്‍) എന്ന വ്യവസായ പ്രമുഖന്‍ മുന്‍ നിര നായിക അംബുജാക്ഷി അഥവാ നിഷയുമായി (തൃഷ) ഭയങ്കര പ്രേമം. സംശയ രോഗിയായ മദന്‍ അമ്പുവുമായി സ്ഥിരം വഴക്കിലാണ്. തുടക്കത്തില്‍ മൂന്ന് കൊല്ലം മുന്‍പുള്ള ഒരു സംഭവം അതായിത് ഷൂട്ടിംഗ് കാണാന്‍ മാതാ പിതാക്കളോട് ഒത്തു വരുന്ന മദന്‍ (പറയാന്‍ വിട്ടു മദന്‍ ന്‍റെ അമ്മക്ക് (ഉഷാ ഉതുപ്പ്) അംബുവിനെ തീരെ ഇഷ്ടമല്ല ) ചിത്രത്തിലെ നായകന്‍ സൂര്യ (അതിഥി താരം) യുമായുള്ള അമ്പുവിന്റെ പെരുമാറ്റത്തില്‍ അസ്വസ്ഥനാകുന്നു മാതാ പിതാക്കളെ വിട്ടു തിരിച്ചു പോകുന്ന ഇവര്‍ പതിവ് പോലെ വഴക്കടിക്കുകയും അതിനിടയില്‍ എതിരെ വരുന്ന ഒരു വാഹനവുമായി ഇടിച്ചു ഇടിച്ചില്ല എന്ന അവസ്ഥയില്‍ രക്ഷപ്പെടുകയും ചെയ്യുന്നു .
മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം നമ്മള്‍ കാണുന്നത് മദന്‍ അമ്പു ജോടികള്‍ പ്രണയ കലഹങ്ങളുമായി തുടരുന്നതാണ് .അമ്പു വിദേശത്തുള്ള ഒരു സുഹൃത്തിനോടൊപ്പം (സംഗീത , വിവാഹ മോചിത , രണ്ടു കുട്ടികള്‍)ടെന്‍ഷന്‍ മോചനാര്‍ധം ഒരു ഉല്ലാസ കപ്പലില്‍ യുറോപ്യന്‍ പര്യടനം നടത്തുകയാണ് .സംശയരോഗി അയ മദന്‍ ആകട്ടെ ഒരു സ്വകാര്യ കുറ്റാന്വേഷകന്‍ ആയ മേജര്‍ മന്നാര്‍ (കമല്‍) നെ അവരെ പിന്തുടര്‍ന്ന് അമ്പു വിന്റെ വിശ്വാസ വഞ്ചനക്ക് തെളിവുകള്‍ ശേഖരിക്കാന്‍ ആവശ്യപ്പെടുന്നു.അതിനായി മേജര്‍ മന്നാര്‍ അംബുവിനും സംഘത്തിനും പിന്നാലെ ഉല്ലാസ കപ്പലില്‍ എത്തുന്നു . ഇതു കൂടാതെ അമ്പുവിന്റെ ഡേറ്റ് കിട്ടാനായി സ്ക്രിപ്റ്റും കൊണ്ട് പുറകെ കൂടിയിരിക്കുന്ന നിര്‍മാതാവ് കുഞ്ചു കുറുപ്പും (കുഞ്ചന്‍) ഭാര്യ മഞ്ജു കുറുപ്പും (മഞ്ജു പിള്ള) ഈ കപ്പലില്‍ ഉണ്ട് . ഇതിനെ തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയെ മുന്നോട്ടു കൊണ്ട് പോകുന്നത് .
അപ്പോള്‍ ചിത്രം എങ്ങനെ ഉണ്ട് ?
ഒരു തമാശ പടം എന്ന് ചിന്തിക്കുമ്പോള്‍ തന്നെ കമലും രവികുമാറും (കമല്‍ ചിത്രങ്ങളില്‍ സംവിധായകന് പ്രസക്തി ഇല്ല എന്നാണ് കേട്ടിട്ട് ഉള്ളത്.അതെന്തോ ആകട്ടെ ) ചെയുന്നത് തെന്നാലി എന്ന ചിത്രത്തിന്റെ ടെമ്പ്ലേറ്റ് ഉപയോഗിച്ച് ഒരു ചിത്രം പടച്ചു വിടുക എന്നതാണ് . പമ്മല്‍ കെ സംബന്ധം,പഞ്ച തന്ത്രം തുടങ്ങിയ ചിത്രങ്ങളില്‍ നമ്മള്‍ ഇതു കണ്ടതാണ് . ഈ പറഞ്ഞ ജനുസില്‍ പെട്ട എന്നാല്‍ മേല്പറഞ്ഞ ചിത്രങ്ങളെക്കാളും നിലവാരം കുറഞ്ഞ ഒരു ചിത്രം ആയി ആണ് എനിക്ക് തോന്നിയത് .
എന്നാലും സകലകലാവല്ലഭനും ,ഉലക നായകനും അഭിനയ പ്രതിഭയും ആയ കമല്‍ അഭിനയിച്ച ഒരു ചിത്രമല്ലേ ഇതു .. അതിനെ കുറിച്ച് ഇങ്ങനെ പറയാമോ?
എടേ ഈ കമലഹാസന്‍ എന്ന നടന് സ്ക്രിപ്റ്റ് എന്ന സാധനം വഴങ്ങില്ല എന്ന സത്യത്തിനു മികച്ച ഉദാഹരണം ആണ് ഈ ചിത്രം. പിന്നെ മികച്ച സംവിധായകര്‍ അദേഹത്തെ വെച്ച് ചെയ്ത ചിത്രങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ സ്വന്തം കഥാപാത്രം കഴിയുന്നത്ര കൊഴുപ്പികുക എന്ന ഒരു നടന്‍റെ പ്രാഥിമികം ആയ ധര്‍മം മാത്രമേ അദേഹം ചെയ്തു വരുന്നുള്ളൂ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് (അത് പോലും ചെയ്യാത്ത സുഖിമാന്‍മാരാണ് നമ്മുടെ നായകന്മാര്‍ എന്നത് വേറെ കാര്യം).അമ്പതു വര്ഷം പ്രവര്‍ത്തിച്ചു പരിചയം ഉള്ള ഒരു നടന്‍ അത്ര മാത്രം ചെയ്താല്‍ മതിയോ? അല്ലെങ്കില്‍ അദേഹത്തിന്റെ ഇടപെടലുകള്‍ ചിത്രത്തിന്റെ മൊത്തം ഗുണത്തിന് വേണ്ടി ആയിരിക്കണ്ടേ? അവിടെയാണ് തികച്ചും ചോക്ലേറ്റ് ആയി തുടങ്ങിയ അമീര്‍ഖാന്‍ എന്ന നടന്‍ കമലിനും മുകളില്‍ നില്‍ക്കുന്നത്.ലളിതം ആയ ഒരു സത്യം ചോദിച്ചോട്ടെ.വ്യക്തിത്വം ഉള്ള ഒരു കഥാപാത്രത്തെ ഇദ്ദേഹത്തിന്റെ സിനിമയില്‍ ഒരു സഹനടന്‍ അവസാനമായി അവതരിപ്പിക്കുന്നത് കണ്ടത് എന്നാണ്? ഗോവിന്ദ് നിഹലാനി സംവിധാനം ചെയ്ത ദ്രോഹകാല്‍ എന്ന ചിത്രവും അതിനെ റീ മേക്ക് ചെയ്ത കുരുതിപുനല്‍ എന്ന ചിത്രവും കണ്ടിട്ടുള്ളവര്‍ക്ക് ഈ പറയുന്നത് മനസിലാകും. മുന്നാഭായ്ലെ സര്‍ക്യുട്ട് നായകനൊപ്പം തന്നെ ഹിറ്റ് ആയപ്പോള്‍ വസൂല്‍ രാജായില്‍ ആ കഥാപാത്രം ചെയ്തത് ആരാണെന്നു ആലോചിക്കേണ്ടി വരുന്നത് പ്രഭുവിന് അഭിനയിക്കാന്‍ അറിയാഞ്ഞിട്ടല്ല.ലഗാനും,രംഗ് ദേ ബസന്തിയും,ത്രീ idiots ലെയും കഥാപാത്രങ്ങള്‍ എല്ലാം നമ്മുടെ മുന്നില്‍ സജീവം ആയി നില്‍ക്കുന്നത് ചേര്‍ത്ത് വായിച്ചാല്‍ എന്ത് കൊണ്ട് അമീര്‍ഖാന്‍ കമലിന് മുകളില്‍ നില്‍ക്കുന്നു ( ഒരു പൂര്‍ണ ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ) എന്ന് മനസിലാകും . ഒരു മസാല ചിത്രമായ ദില്‍ ചാഹ്ത ഹൈ എന്ന പടത്തില്‍ പോലും മറിച്ചകുന്നില്ല സംഗതികള്‍ ..
ഇയാളെ വിട്ടാല്‍ അപ്പോള്‍ കേറുമല്ലോ കട്ടിലോട്ടു ...? ഒന്ന് തിരിച്ചു വന്നു ഈ ചിത്രത്തിനെ പറ്റി പറഞ്ഞെ .. നല്ലതെന്തെങ്കിലും ...?
ഈ ചിത്രത്തില്‍ ഫ്ലാഷ് ബാക്ക് ആയി കമലും അദേഹത്തിന്റെ ഭാര്യ ആയിരുന്ന (മരിച്ചു) ഫ്രഞ്ച് കാരിയും ചേര്‍ന്നുള്ള ഒരു ഗാനം ഉണ്ട് . തികച്ചും പുതുമ ഉള്ളതാണ് ഇതിന്റെ ചിത്രീകരണം. ഭാര്യ അപകടത്തില്‍ പെട്ട് മരിക്കുന്ന രംഗം മുതല്‍ പുറകോട്ടു rewind ചെയ്താണ് കാണിക്കുനത്. ഒടുവില്‍ പുറകോട്ടു പോയി അവര്‍ കണ്ടു മുട്ടുന്ന (തീവ്രവാദികളില്‍ നിന്ന് രക്ഷിക്കാനായി എത്തുന്ന പട്ടാളകാരനായി വരുന്ന കമല്‍) രംഗത്തില്‍ പാട്ട് അവസാനിപ്പിക്കുന്നു . സാധാരണ രീതില്‍ ബോര്‍ ആയേക്കാവുന്ന ഒരു ഗാന രംഗം ഈ ഒരു പൊടികൈയിലൂടെ രക്ഷിച്ചെടുക്കാന്‍ കമലിന് കഴിഞ്ഞിട്ടുണ്ട്.(ഈ ഒരു സംഗതി ഇല്ലായിരുന്നു എങ്കില്‍ ആ രംഗം വേട്ടയാടു വിളയാട് എന്ന ചിത്രത്തിലെ പാര്‍ത്ത മുതല്‍ നാളേ ... എന്ന ഗാന ചിത്രീകരണത്തെ ഓര്‍മിപ്പി ചേനെ എന്നത് വേറെ കാര്യം )കുഞ്ചനും മഞ്ജുപിള്ളൈക്കും പകരം ശേന്തിലും ഗൌണ്ട മണിയും ആയിരുന്നെങ്കില്‍ പോലും ഇതിലും ഭേദം ആയേനെ . പിന്നെ ഇതില്‍ അഭിനയിക്കുന്ന ആരെയും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല .കൂട്ടി കെട്ടി തികച്ചും അലക്ഷ്യമായി ഉണ്ടാക്കിയ ഒരു തിരകഥ വെച്ച് എന്ത് ചെയ്യാന്‍ ? ഉര്‍വശിക്ക് സ്ഥിരമായി പറയാനുള്ള ഒരു ഡയലോഗും ഭാവവും കൊടുത്തിട്ടുണ്ട് .രണ്ടാം പകുതി കുറച്ചു കഴിയുമ്പോള്‍ ഇതു കഴിയില്ലേ എന്ന് തോന്നിയാല്‍ കാണികളെ നിങ്ങളെ ഞാന്‍ കുറ്റം പറയില്ല . മാധവന്റെ ഒക്കെ കഥ പാത്രത്തെ ഒക്കെ എത്ര അപക്വമായി ആണ് ചിത്രീകരിച്ചു വെച്ചിരിക്കുനത് എന്ന് നോക്കിയാല്‍ മതി ഒരു തിരകഥാകൃത്ത് എന്ന നിലയില്‍ കമലിന്‍റെ മേന്മ അറിയാന്‍.
അപ്പോള്‍ കാണികളെ രോമാഞ്ചം കൊള്ളിക്കുന്ന അഭിനയ മുഹൂര്‍ ത്തങ്ങള്‍ എങ്കിലും ...?
മം ഇരിക്കുന്നു ഓടി ചെല്ല് . എടാ പമ്മല്‍ കെ സംബന്ധം എന്ന ചിത്രത്തില്‍ ഉള്ളത് പോലെ ഒക്കെ ഇതിലും കാണിക്കുന്നുണ്ട് . അത് അഭിനയം ആണെങ്ങില്‍ ഇതും അഭിനയം .
അപ്പോള്‍ ചുരുക്കമാ സോന്നാല്‍
അനിയാ ഈ ചിത്രത്തിന്റെ പേര് ഇംഗ്ലീഷില്‍ ആക്കിയാല്‍ cupids arrow എന്ന് വായിക്കേണ്ടി വരും എന്നാണ് എന്‍റെ പരിമിതമായ അറിവ് പറയുന്നത് . അങ്ങനെ ആണെങ്കില്‍ stupids arrow എന്ന വിശേഷണം ആകും ഈ ചിത്രത്തിന് കൂടുതല്‍ യോജിക്കുക
Showing posts with label തമിള്‍ സിനിമ. Show all posts

Friday, December 24, 2010
Wednesday, December 22, 2010
ചിക്കു ബുക്കു (chikku bukku )
ഹലോ എന്താ അണ്ണാ ഇതു കണ്ഡഹാര്‍ കണ്ട ക്ഷീണം മാറിയില്ലേ ഇതു വരെ?
അതെന്താടെ നീ അങ്ങനെ ചോദിച്ചത് ?
അല്ല അതിനു മുന്‍പിറങ്ങിയ സൂപ്പര്‍ താര ചിത്രത്തെ കുറിച്ച് ഒന്നും പറഞ്ഞു കണ്ടില്ല.
ഏതു ബെസ്റ്റ് ആക്ടര്‍ ആണോ ? അനിയാ അത് കാണാന്‍ ഇന്നലെ ഇറങ്ങിയതാ നഗരത്തിലെ നാലു തീയട്ടെര്‍ complex ല്‍ സംഗതി ഉണ്ട് എന്നായിരുന്നു ഒടുവില്‍ കിട്ടിയ വിവരം . അവിടെ ചെന്നപ്പോള്‍ പടം മാറി പോലും .
ആണോ അതെന്താ ?
അതിപ്പോഴത്തെ ഒരു പുതിയ ട്രെന്‍റ് ആണ് പോലും. ഒരു മൂന്ന് നാല് തീയറെര്‍ല്‍ റിലീസ് ചെയ്യുക ഗ്ലോബല്‍ മെഗാ റിലീസ് എന്ന് ഘോഷിക്കുക .മാക്സിമം വിഡ്ഢികളെ അകത്തു കേറ്റുക. പിന്നെ നാലു ദിവസം കൊണ്ട് ഇരുപത്തി അഞ്ചു കോടി കളക്ഷന്‍ നേടി എന്ന് വാര്‍ത്ത ഇറക്കുക .ഫാന്‍സിനെ വന്‍ തോതില്‍ ഇറക്കി ആദ്യ ദിവസങ്ങളില്‍ ഒരു ഉന്തും തള്ളും കൂടി ഉണ്ടാക്കിയാല്‍ തികഞ്ഞു . ആദ്യ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍ പതുക്കെ ഒരു തീയറെര്‍ലേക്ക് പിന്നെ അവിടെ കിടന്നു നൂണ്‍ ഷോയും രണ്ടു ഷോയും നടത്തി ഒരു അമ്പതു ദിവസം . പിന്നെ കാണാതെ ആകുന്ന ചിത്രം പൊങ്ങുന്നത് കൃത്യം 98 മത്തെ ദിവസമാണ് (പൊതു ജനങളുടെ നിരന്തരമായ അഭ്യര്‍ഥന മാനിച്ചു എന്ന് പരസ്യം .കിടക്കട്ടെ അവന്‍റെ ഒക്കെ തലയില്‍ !!) പിന്നെ നൂറാം ദിവസവും മറ്റു ബഹളവും.ഇതാണ് അനിയാ ഇപ്പോളത്തെ സൂപ്പര്‍ താര മലയാള സിനിമ
ശരി അപ്പോള്‍ നിരാശനായി തിരിച്ചു വന്നു അല്ലെ ?
പിന്നെ..... വരും അവിടെ ഓടുന്ന പടങ്ങള്‍ നോക്കിയപ്പോള്‍ ചിക്കു ബുക്ക് എന്നാ തമിള്‍ പടം കണ്ടു .കൊള്ളാമെന്നു തോന്നിയത് കൊണ്ട് കേറി കണ്ടെടെ .
ആണോ ആരൊക്കെയ ആള്‍ക്കാര്‍? പടം എപ്പിടി ?
ആര്യ , ശ്രേയ, പ്രീതിക , സന്താനം എന്നിവരാണ് പ്രധാന കഥ പാത്രങ്ങളെ അവതരിപ്പിക്കുന്നത് . മണികണ്ടന്‍ എന്ന പുതു മുഖ സംവിധായകനാണ് പടം സംവിധാനം ചെയുന്നത്.പിന്നെ പടം . സംഗതി ഹിന്ദിയില്‍ ഇറങ്ങിയ ലവ് ആജ് കല്‍ എന്ന സൈഫ് അലി ഖാന്‍ ,ദീപിക ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടത് ആണെന്ന് തോന്നുന്നു . ആ പടം ആദ്യത്തെ ഒരു പതിനഞ്ചു മിനിട്ടേ ഞാന്‍ കണ്ടിട്ടുള്ളു .(പിന്നെ കാണാന്‍ പറ്റിയില്ല . അങ്ങ് വിട്ടു പോയി) നമ്മുടെ കോക്ക് ടെയില്‍ പോലെ ബാക്ക് ടു ബാക്ക് കോപ്പി അല്ല എന്ന് ഉറപ്പിച്ചു പറയാം. പിന്നെ പടം above average എന്ന വിഭാഗത്തില്‍ പെടുത്താവുന്ന ഒന്നായിട്ടാണ് എനിക്ക് തോന്നിയത് .പക്ഷെ സത്യത്തില്‍ എനിക്ക് കൊതിയായി അനിയാ
എന്തിന്നാ ?
ഇത്ര എങ്കിലും സംഗതി (അതാണല്ലോ ഇപ്പോളത്തെ വാക്ക്) ഉള്ള ഒരു പടം മലയാളത്തില്‍ ഒന്ന് കാണാന്‍ ......
അഭിനേതാക്കളെ കുറിച്ച് പറയുകയാണെങ്കില്‍ ആര്യ തന്റെ പരിമിതികളെ എല്ലാം മറികടന്നു, കമലഹാസന്‍ മുതല്‍ ഉള്ള കഥ പത്രത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറുള്ള ഒരു വലിയ നായക നിരയില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ അത്മാര്തമായി ശ്രമിക്കുന്ന ഒരു നടനാണ് എന്നാണ് എന്നിക്ക് തോന്നിയിട്ടുളത് , അദേഹത്തിന്റെ ബാസ് എന്ട്ര ഭാസ്കരന്‍ എന്ന ചിത്രം കണ്ടത് വളരെ താമസിച്ചു പോയത് കൊണ്ടാണ് അഭിപ്രായം പോസ്റ്റ് ചെയ്യാത്തത്. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു കൊച്ചു ചിത്രം ആയിരുന്നു അത് .നാന്‍ കടവുള്‍ , മദിരാശി പട്ടണം എന്നെ ചിത്രങ്ങള്‍ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു എന്നാണ് എന്റെ വിശ്വാസം.ശ്രേയ ഭാഗ്യമില്ലാത്ത നടി എന്ന തന്‍റെ ഇമേജ് ഈ ചിത്രത്തോടെ മാറ്റാന്‍ അത്മാര്തമായി ശ്രമിച്ചിട്ടുണ്ട്.സന്താനം എന്ന നടനെ വേണ്ട പോലെ ഉപയോഗിക്കാതെ ഒരു seperate ട്രാക്ക് കൊടുത്തു പഴയ തമിഴ് ചിത്രങ്ങളുടെ (ഗൌണ്ടാമണി -സെന്തില്‍ ) രീതിയില്‍ ഉപയോഗിച്ചിരിക്കുന്നു
ദേ പിന്നെയും കാട്ടിലേക്ക് പോകുന്നു . പൊന്നു സഹോദരാ കഥയെ പറ്റി രണ്ടു വാക്ക് ......
ലണ്ടന്‍ നഗരത്തില്‍ ജനിച്ചു വളര്‍ന്ന അര്‍ജുന്‍ (ആര്യ) .DJ ആണ് കക്ഷി , നാട്ടില്‍, മധുരൈക്ക് അടുത്തുള്ള അവരുടെ തറവാട് വില്‍ക്കാന്‍ പോകുന്നു എന്നറിഞ്ഞു ഒപ്പം താമസിക്കുന്ന മുത്തശി ,അത് വാങ്ങുവാന്‍ അര്‍ജുനെ നാട്ടിലേക്കു അയക്കുന്നു . അത് പോലെ ലണ്ടനില്‍ MBA വിദ്യാര്‍ത്ഥിനി അനു (ശ്രേയ) നാട്ടിലേക്കു തിരിക്കുന്നു .ബംഗ്ലൂര്‍ എത്തുന്ന ഇവരുടെ ഫ്ലൈറ്റ് ക്യാന്‍സെല്‍ ആകുന്നു .യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തില്‍ കാണിക്കുന്നത് പോലെ, അര്‍ജുനും അനുവും കള്ള ടിക്കറ്റ്‌ല്‍ ഭാര്യ ഭര്‍ത്താക്കന്മാരായി ഒരുമിച്ചു യാത്ര തുടരുന്നു . യാത്രക്കിടയില്‍ മുത്തശി ബാഗിനുള്ളില്‍ വെച്ച തന്‍റെ അച്ഛന്‍ ശേഖര്‍ ( ആര്യ) എഴുതിയ ഡയറി അര്‍ജുനന് വായിക്കാന്‍ തുടങ്ങുന്നു . ട്രെയിനില്‍ തുടങ്ങി ബസിലും , ലോറിയിലും ബൈക്കിലും ഒക്കെയായി നീളുന്ന അവരുടെ യാത്രക്കിടയില്‍ അര്‍ജുനും അനുവും മാറി മാറി വായിക്കുന്ന ശേഖറിന്റെ ഡയറി കുറിപ്പുകളിലൂടെ 1985 ല്‍ നടന്ന ശേഖറിന്റെ പ്രേമ കഥയുടെ ചുരുള്‍ അഴിയുന്നു. യാത്രക്കിടയില്‍ കിട്ടുന്ന സമയത്ത് നടത്തുന്ന വായനയിലൂടെ അര്‍ജുന്‍ - അനു ജോടികളുടെയും ശേഖര്‍ - മീന (പ്രീതിക) ജോടികളുടെയും അടുപ്പത്തിന്റെയും പ്രണയത്തിന്റെയും കഥ സമാന്തരമായി പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കപ്പെടുന്നു
കൊള്ളാമല്ലോ സംഗതി അണ്ണാ . കേട്ടിട്ട് കുഴപ്പം ഒന്നും തോന്നുന്നില്ലല്ലോ ?.
എനിക്ക് ഒട്ടും ബോര്‍ അടിക്കാത്ത ഈ ചിത്രത്തില്‍ അകെ ഒരു കുറവായി തോന്നിയത് മുഴച്ചു നില്‍ക്കുന്ന കുറച്ചു കോമഡി രംഗങ്ങള്‍ ആണ്. നേരത്തെ പറഞ്ഞത് പോലെ സന്താനത്തെ കഥയുമായി നേരിട്ട് ബന്ധമുള്ള ഒരു കഥാപാത്രം ആക്കിയിരുന്നെങ്കില്‍ നന്നായേനെ.ആര്യ തന്‍റെ ഇരട്ട വേഷം നന്നായി ചെയ്തു വളരെ വളരെ പുതുമുഖം അയ അര്യയില്‍ നിന്ന് പോലും നമ്മുടെ മുന്‍നിര താരങ്ങള്‍ കഥാപാത്രത്തെ അവതരിപ്പികുന്നതിനെ കുറിച്ച് ഒത്തിരി കാര്യങ്ങള്‍ മനസിലാക്കനുണ്ട് എന്ന് പറയേണ്ടി വരുന്നതില്‍ സങ്കടം ഉണ്ട്. പക്ഷെ സത്യം അതാണ് . ശ്രേയ നന്നായപ്പോള്‍ പുതുമുഖം (അല്ലെങ്കില്‍ ക്ഷമിക്കണേ ) പ്രീതിക തന്‍റെ ഭാഗം ഭംഗിയാക്കി . ഇവരെ ക്കാളും ഒക്കെ മികച്ചു നില്‍ക്കുനതു സംവിധായകനാണ് . ഒരു പുതു മുഖ സംവിധായകന് കൊടുകാവുന്ന ഒരു ആനുകൂല്യവും കൊടുക്കാതെ തന്നെ അദേഹം ഒരു ഭാവിയുള്ള സംവിധായകന്‍ ആണെന്ന് ഉറപ്പിച്ചു പറയാം.ചായാഗ്രഹണം ഓരോ ഫ്രെയിമിനും പുതുമ അഥവാ ഫ്രെഷ്നെസ് നല്‍കുന്നതില്‍ വിജയിച്ചിരിക്കുന്നു .അവസാന രംഗങ്ങള്‍ ഒരല്‍പം കൂടി നന്നാക്കിയിരുന്നെങ്കില്‍ ഉഗ്രന്‍ എന്ന് തന്നെ പറയാമായിരുന്നു
അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍
തികച്ചും സാധാരണമായ രണ്ടു പ്രണയ കഥകള്‍ ഇടകലര്‍ത്തി തികച്ചും പുതുമയുള്ള രീതിയില്‍ പറഞ്ഞിരിക്കുന്ന ഒരു നല്ല ചിത്രം .
തൊട്ടു മുന്‍പ് കണ്ട മഹത്തായ ചിത്രത്തിന്റെ ഗുണമാണോ എന്നറിയില്ല പക്ഷെ മനുഷ്യനെ കൊല്ലാത്ത ഒരു ചിത്രം മലയാളികള്‍ക്ക് കാണണമെങ്കില്‍ ഇതൊക്കെയേ വഴിയുള്ളൂ എന്ന് ഒരിക്കല്‍ കൂടി വിളിച്ചു പറയുന്ന ചിത്രം

Wednesday, June 23, 2010
കണ്ടിരിക്കേണ്ട ചില ചിത്രങ്ങള്‍
മലയാള സിനിമ രംഗത്ത് വിവാദങ്ങള്‍ കോഴുക്കയാണല്ലോ. അമ്മയും തിലകനും തമ്മില്‍ , വിതരണക്കാരും തിയേറ്റര്‍ ഉടമകളും തമ്മില്‍ , അങ്ങനെ ആരൊക്കെയോ ആരൊക്കെയോ തമ്മില്‍ അടിയും തെറിയും അകെ ബഹളം .
ഇതിനിടെ ഞാന്‍ അടുത്ത് കണ്ട മൂന്ന് തമിള്‍ സിനിമകളെ പറ്റി ഉള്ളതാണ് ഈ പോസ്റ്റ് . ഇതില്‍ പറയുന്ന മൂന്ന് സിനിമകളും ഏറ്റവും പുതിയ ചിത്രങ്ങള്‍ എന്ന വിശേഷണത്തിന് അര്‍ഹമല്ല. എങ്കില്‍ പോലും കേരളത്തിന്റെ തൊട്ടടുത്തു കിടക്കുന്ന , നമ്മളൊക്കെ പാണ്ടികള്‍ എന്ന് പരിഹാസ പൂര്‍വ്വം വിളിക്കുന്ന തമിള്‍ സിനിമ നമ്മളെകാളും എത്രയോ മുന്നിലാണ് എന്ന് മനസിലാക്കാന്‍ ഇതു ഒരു പക്ഷെ സഹായിക്കും . ഇതില്‍ പറയുന്ന ആദ്യ രണ്ടു ചിത്രങ്ങള്‍ ഒരു നിവര്‍ത്തി ഉണ്ടെങ്കില്‍ മിസ്സ് ചെയ്യരുത് എന്നാണ് ഈയുള്ളവന്റെ എളിയ അപേക്ഷ .
1) തമിള്‍ പടം
ശ്രീ അമുതം സംവിധാനം ചെയ്ത ഈ ചിത്രം വളരെ സീരിയസ് ആയി എടുത്ത ഒരു തമാശ ചിത്രം ആണ് . ഒരു തമാശ ചിത്രം എടുക്കാന്‍ എത്ര ബുദ്ധിമുട്ടാണ് എന്നത് പ്രിയദര്‍ശന്‍ മുതലായ മഹാ സംവിധായകരുടെ തട്ടികൂട്ടു തമാശ പടങ്ങള്‍ കണ്ടു മണ്ടന്മാരെ പോലെ പൊട്ടി ചിരിച്ച നമ്മള്‍ മലയാളികളെ മനസിലാക്കി തരുന്നതാണ് ഈ ചിത്രം.തമിള്‍ സിനിമയുടെ സ്ഥിരം സാധനങ്ങളെ അഥവാ മാമൂലുകളെ കൃത്യമായി കണ്ടെത്തി കുറിക്കു കൊളളും വിധം പരിഹസിച്ചുണ്ട് സംവിധായകനും തിരകഥ കൃത്തും. കമല്‍ രജനി മുതല്‍ വിജയ് അജിത് തുടങ്ങിയ എല്ലാ സൂപ്പര്‍ താരങ്ങളെയും മണിരത്നം പോലെയുള്ള സംവിധായകരെയും ഒഴിവാക്കുന്നില്ല ഈ ചിത്രത്തില്‍.ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മേന്മ ആയി എന്നിക് തോന്നിയത് ഒരു ഘട്ടത്തിലും ഒരു മിമിക്രി നിലവാരത്തിലേക്ക് ചിത്രം പോകുന്നില്ല എന്നതാണ്. പക്ഷെ ഇതിലെ നായകന്‍ രജനി ചിത്രങ്ങളിലെ പോലെ നിമിഷ നേരം കൊണ്ട് സമ്പന്നന്‍ ആകുന്നുണ്ട് . സമൂഹ ദ്രോഹികളായ വില്ലന്മാരെ അന്യനെ പോലെ വിചിത്രമായ രീതിയില്‍ കൊല്ലുന്നുണ്ട്. പോക്കിരിയിലെ പോലെ വേഷം മാറിയ പോലീസ്കാരനായി തിന്മയെ തുടച്ചു മാറ്റുന്നുണ്ട് . ചുരുകത്തില്‍ ഈ സിനിമയിലെ ഓരോ നിമിഷവും തമിള്‍ സിനിമയെ കളിയാക്കി കൊല്ലുകയാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ . ദയാനിധി അഴഗിരിയെ പോലെയുള്ള ഒരു നിര്‍മാതാവ് ഈ ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്ക് ധൈര്യം പകര്‍ന്നിട്ടുണ്ടാകണം . ഇതിലെ ഗാന രംഗങ്ങള്‍ പ്രത്യേകിച്ചും പച്ച തമിഴന്‍ ... എന്ന് തുടങ്ങുന്നതും ഓഹ് മഹാസീന .... എന്ന പാട്ടും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു . (രണ്ടാമത്തെ ഗാനം തമിള്‍ സിനിമയില്‍ ഇതു വരെ ഉപയോഗിച്ചു പോന്ന അര്‍ഥമില്ലാത്ത വാക്കുകള്‍ മാത്രം ഉപയോഗിച്ചു ( ഉദാഹരണം : ഓ മഹാസീയ , രണ്ടക്ക , മുക്കാല , നക്കുമുക്ക് , ശകലക്ക ...) ഉണ്ടാക്കിയതാകുന്നു) . പക്ഷെ ആ ഗാന രംഗത്തില്‍ വരികള്‍ ഒഴികെ ബാക്കി എല്ലാം തികച്ചും സീരിയസ് ആയി എടുതിരിക്കയാണ്. മഞ്ഞില്‍ കുളിക്കും .. എന്ന ജയറാമിന്റെ മിമിക്രി ഗാന രംഗത്തിനു അപ്പുറം ഒന്നും കണ്ടിട്ടില്ലാത്ത മലയാളീ ബുജി സംവിധായകര്‍ക്കും പ്രേക്ഷകര്‍ക്കും ഈ ഗാന രംഗം തികച്ചും ഒരു പുതിയ ഒരു അനുഭവം ആയിരിക്കും .ഈ ചിത്രം കണ്ടു ചിരിക്കാന്‍ ഒത്തിരി ഒത്തിരി രംഗങ്ങള്‍ എടുത്തു പറയാന്‍ പറ്റും പക്ഷെ ആത്യന്തികമായി ഇതെല്ലാം ഇതു വരെ കണ്ടു മണ്ടന്മാരെ പോലെ രസിച്ച നമ്മെ തന്നെ പരിഹസിക്കുനതാണ് എന്നതാണ് സത്യം.പുതുമുഖങ്ങള്‍ നായികാ നായകന്മാര്‍ ആകുന്ന ഈ ചിത്രം എന്നും തമിള്‍ സിനിമക്ക് അഭിമാനിക്കാവുന്ന ഒന്നാണ്.
2) അങ്ങാടിതെരുവ്
വെയില്‍ എന്ന ചിത്രം സംവിധാനം ചെയ്ത ശ്രീ വസന്ത ബാലന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇതു .തികച്ചും realistic എന്ന് പറയാവുന്ന ഈ ചിത്രവും പുതുമുഖങ്ങളാണ് അഭിനയിചിരിക്കുനത്.തിരകഥ നന്നായി ഉപയോഗിച്ചാല്‍ മേല്പറഞ്ഞ സാധനത്തിനു പ്രേക്ഷകരുമായി എങ്ങനെ ആശയ വിനിമയം (Communication) നടത്താം എന്ന് മനസില്ലാക്കണം എങ്കില്‍ ഈ ചിത്രം കാണുക . തമിള്‍ നാട്ടിലെ ഒരു ഉള്‍ ഗ്രാമത്തില്‍ നിന്നും കുറെ കനവുകളും ആയി വന്നു ചെന്നൈ എന്ന മഹാ നഗരത്തില്‍ വന്നു യാന്ത്രിക ജീവിതം നയിക്കുന്ന കൌമാര പ്രായക്കാരുടെ കഥ പറയുന്നതാണ് ഈ ചിത്രം . ഒരു വലിയ തുണികടയില്‍ വില്പനക്കാരായി പണിയെടുക്കുന്ന ലിങ്കു, കണി എന്നീ കൌമാര പ്രായക്കാരുടെ പ്രണയ കഥ കൂടിയാണ് ഈ ചിത്രം.ഒപ്പം തികച്ചും പോസിറ്റീവ് എന്ന് പറയാവുന്ന ഒരു സന്ദേശവും ഈ ചിത്രത്തിന് നല്‍കാനുണ്ട്.ഒരു നല്ല ചിത്രം കണ്ടു എന്ന സംതൃപ്തിയോടെ നിങ്ങള്ക്ക് പടം കണ്ടു മടങ്ങാം എന്ന് മാത്രം ആണ് എനിക്ക് ഈ പടത്തെ കുറിച്ച് നല്‍കാവുന്ന ഉറപ്പു.ഇങ്ങനെ ഒരു ചിത്രം ഒരുക്കാന്‍ സംവിധായന്‍ നടത്തിയ ശ്രമങ്ങളെ എന്ത് പറഞ്ഞു പ്രശംസിക്കണം എന്ന് സത്യത്തില്‍ എനിക്കറിയില്ല. ഇനിയും ഇങ്ങനെയുള്ള പടങ്ങള്‍ ഉണ്ടാകട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു എന്ന് മാത്രം പറഞ്ഞോട്ടെ.ഈ ചിത്രത്തില്‍ ആവശ്യം ഇല്ലാത്ത ഒരൊറ്റ കഥ പാത്രത്തെ പോലും കാണിച്ചു തരാന്‍ നിങ്ങള്ക്ക് ആകില്ല . മാത്രമല്ല എല്ലാ കഥ പത്രങ്ങളും മനസില്‍ തങ്ങി നില്കുന്നവയും ആണ്.ഒട്ടും മുഴച്ചു നില്‍ക്കാത്ത ശ്രുതി മധുരമായ ഗാനങ്ങള്‍ ഈ ചിത്രത്തിന് മിഴിവ് കൂടുന്നു.നേരത്തെ പറഞ്ഞത് പോലെ കഥാ പത്രങ്ങളുടെ വിചാര വികാരങ്ങള്‍ പ്രേക്ഷകരിലെക്കും പകര്‍ന്നു നല്ക്കപ്പെടുന്നു എന്ന ഇടതാണ് സംവിധായകനും തിരകഥയും അതിന്റെ പൂര്‍ണ വിജയം നേടുന്നത് . ഇതു വരെ ഈ പടം കണ്ടിട്ടില്ലെങ്ങില്‍ സീ ഡി എടുതെങ്ങിലും ഈ പടം കാണേണ്ടതാണ് . അല്ലെങ്ങില്‍ തികച്ചും നഷ്ടം എന്ന് പോലും പറയാം .
സിംഗം
സണ്‍ പിച്ടുരെസ് നിര്‍മിച്ചു ശ്രീ ഹരി കഥയും തിര കഥയും എഴുതി സംവിധാനം ചെയ്ത ചിത്രം ആണ് സിംഗം . സൂര്യ ആണ് കേന്ദ്ര കഥപത്രമായ ദൊരൈ സിംഗം എന്നാ പോലീസ് ഓഫീസറെ അവതരിപ്പികുനത് .നായികാ ആയി പ്രത്യക്ഷപെടുന്നത് അനുഷ്ക ആണ് .comedyക്ക് വേണ്ടി വിവേകിനെയും വില്ലനായി പ്രകാശ് രാജ്നെയും ഉള്‍പെടുത്തിയിട്ടുണ്ട് .ചെന്നൈ അടക്കി വാഴുന്ന മയില്‍ വാഹനം എന്ന വില്ലന്‍ പ്രകാശ് രാജ് . നെല്ലൂര് എന്ന ഗ്രാമത്തില്‍ സമധാനമായി ജീവിക്കുന്ന പോലീസ് നായകന്‍ . ഒരു നാള്‍ അവര്‍ കൂടി മുട്ടുന്നു . വില്ലന്‍ പണി കൊടുക്കാനായി നായകനെ ചെന്നൈക്ക് സ്ഥലം മാറ്റം നടത്തിക്കുന്നു .നായകനെ പ്രേമിക്കുക എന്ന സ്ഥിരം ജോലി ചെയ്യാനായി നായികാ അനുഷ്ക. വില്ലന്‍ തുടക്കത്തില്‍ ഗോള്‍ അടിച്ചു മുന്നേറുകയും ഗ്വാ ഗ്വാ വിളിക്കുകയും ചെയ്യുന്നു .അവസാനം നായകന്‍ ശക്തമായി തിരിച്ചടിച്ചു അതിമ വിജയം നേടുകയും ചെയുന്നു.വിവേകിനെ വേണ്ട പോലെ ഉപയോഗിച്ചില്ല എന്നും പ്രകാശ് രാജ് കുറച്ചൊക്കെ സ്ഥിരം ശൈലിലേക്ക് പോകുന്നു എന്നത് കുറ്റമായി പറയമെങ്ങിലും ആത്യന്തികമായി ഈ ചിത്രവും നമ്മെ ബോര്‍ അടിപ്പികുന്നില്ല .വിജയ് പോലെയുള്ള നടന്മാരുടെ പതുവു ഫോര്‍മുലയാണ് ചിത്രത്തില്‍ ഉടനീളം കാണവുന്നതെങ്ങിലും ഹരി തന്റെ അഭിനേതാക്കളുടെ പ്രത്യേകിച്ച് സൂര്യയുടെ കഴിവും ദൌര്‍ബല്യവും മനസില്ലാക്കി തന്നെയാണ് ചിത്രം എടുത്തിട്ടുള്ളത്
തികച്ചും ഒരു മസാല ചിത്രം എന്ന് വിശേഷിപ്പികാവുന്ന ഈ ചിത്രം എന്തിനു മുകളില്‍ പറഞ്ഞ ചിത്രങ്ങളുടെ കൂടെ അവതരിപ്പിക്കുന്നു എന്നൊരു ചോദ്യം ഉണ്ടാകാം.ഇനി ഈ മൂന്ന് ചിത്രങ്ങളെയും ഒന്ന് നോക്കുക . സുഹൃത്തേ ഈ കാണുന്നതിനാണ് വ്യത്യസ്തത എന്ന് ഞാന്‍ മനസിലാക്കുനത് . ആദ്യ രണ്ടു ചിത്രങ്ങള്‍ ഇറങ്ങി വിജയിച്ചു എന്ന് കുരുതി മൂനാമത്തെ വിഭാഗത്തില്‍ പെട്ട ചിത്രങ്ങള്‍ ഇറങ്ങുന്നില്ല വിജയിക്കുന്നില്ല എന്ന് വരുന്നില്ല .ചുരുകത്തില്‍ പറഞ്ഞാല്‍ പ്രേക്ഷകര്‍ തങ്ങളില്‍ നിനും എന്ത് പ്രതീക്ഷിക്കുന്നു എന്ന് മനസിലാക്കി അത് കൊടുക്കാനുള്ള കഴിവാണ് ഒരു സിനിമ ശാഖയെ നല്ലത് ചീത്തയും ആക്കുന്നത് . അല്ലാതെ സംഘടനകളും വിലക്കുകളും നിയമങ്ങളും അല്ല . (പിന്നെ പ്രേക്ഷകന്‍ എന്ന കഴുതയ്ക്ക് ഒരല്‍പം തിരിച്ചറിവ് കൂടെ ഉണ്ടായാല്‍ നല്ലത് ).
ഇതൊക്കെ എനിക്ക് മാത്രം അറിയുന്ന മഹാ രഹസ്യങ്ങള്‍ ആണെന്ന ധാരണയില്‍ അല്ല ഇത്രയും എഴുതിയത് . അന്യ ഭാഷയിലെ നല്ല ചിത്രങ്ങള്‍ കാണാന്‍ നമുക്ക് ഒക്കെ അവസരം നിഷേധിക്കുകയും , ഇവന്റെ ഒക്കെ കച്ചറ പടങ്ങള്‍ മാത്രം കണ്ടു ജീവിച്ചോണം എന്ന് വാശി പിടിക്കുന്ന മഹാന്മാരുടെ മുഖത്ത് ഒരാട്ടു കൊടുക്കാന്‍ പോലും കഴിയാത്ത ഗതി കേടു പിടിച്ച പാവം മലയാളി പ്രേക്ഷകന്റെ ഒരു ചെറിയ പ്രതിഷേധം എന്ന് കരുതിയാല്‍ മതി

Subscribe to:
Posts (Atom)