Sunday, September 16, 2012

മോളി ആന്‍റി റോക്സ് (Molly Aunty Rocks : Review )



നവ യുഗ സിനിമയുടെ അപ്പുപ്പനായ പാസ്സഞ്ചര്‍ (passenger ) സംവിധാനം ചെയ്ത ശ്രീ രഞ്ജിത് ശങ്കര്‍ ഒരുക്കുന്ന മോളി ആന്‍റി റോക്സ് എന്ന ചിത്രം ..........

അണ്ണാ. ഒന്ന് നിന്നേ..... നവയുഗ സിനിമയുടെ അപ്പുപ്പനോ? അതെന്തോന്നു ?

അനിയാ, മേല്‍പ്പറഞ്ഞ ചിത്രമാണ് നവയുഗ സിനിമയുടെ അപ്പുപ്പന്‍ എന്നും ട്രാഫിക്‌ അതിന്റെ അച്ഛനും ആണെന്നാണ് എന്‍റെ എളിയ വിശ്വാസം .പിന്നെ സന്തതികളും അവിഹിത സന്തതികളും ഒക്കെയായി ഒത്തിരി നമ്മുടെ മുന്നിലൂടെ വന്നു പോയത്.

വലിയ വാചകം ഒന്നും വേണ്ട നിങ്ങളുടെ പഠനം ഒക്കെ കയ്യില്‍ വെച്ചിട്ട് സിനിമയെ പറ്റി പറഞ്ഞെ .....

ശരി കഥ തിരകഥ സംവിധാനം എല്ലാം രഞ്ജിത് ശങ്കര്‍ തന്നെയാണ്.രേവതി,പൃഥ്വിരാജ്,ലക്ഷ്മിപ്രിയ,കൃഷ്ണകുമാര്‍,കെ പി എസ് സി ലളിത എന്നിവര്‍ അഭിനേതാക്കളുടെ നിരയില്‍ ഉണ്ട് .കേരളത്തില്‍ നിന്നും വര്‍ഷങ്ങള്‍ക്കു മുന്‍പ് സകുടുംബം അമേരിക്കയില്‍ പോയി അവിടെ ജീവിക്കുന്ന മോളിയും (രേവതി)ഭര്‍ത്താവു ബെന്നിയും (ലാലു അലക്സ്‌).ഒരു പ്രത്യേക സാഹചര്യത്തില്‍ തന്‍റെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നഷ്ട്ടപെടതിരിക്കാന്‍ നാട്ടിലെത്തി പണ്ട് ജോലി ചെയ്ത ബാങ്കിന്‍റെ ഒരു ഗ്രാമപ്രദേശത്തുള്ള ശാഖയില്‍ ജോയിന്‍ ചെയ്യുകയാണ് മോളി.സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാനും , ഇഷ്ടമുള്ളതൊക്കെ ചെയ്യാനും അങ്ങനെ കുറെ കാലം അമേരിക്കയില്‍ ജീവിച്ച ഒരു നവയുഗ എന്‍ ആര്‍ ഐ മാതാവാണ് മോളി ആന്റി എന്ന് പറയാം കുടുംബ സുഹൃത്തുക്കളായ രാജേഷ്‌ (കൃഷ്ണ കുമാര്‍) ഉഷ (ലക്ഷ്മി പ്രിയ) ദമ്പതികളാണ് മോളിയുടെ അയല്‍പക്കക്കാരും സഹായികളും. ബാങ്കിലെ എല്ലാവരുമായും മോളിക്ക് നല്ല ബന്ധമാണ്.ബന്ധുകള്‍ക്കിടയില്‍ മോളിയെ പറ്റി ചില്ലറ കുശുമ്പും മുറുമുറുപ്പും ഒക്കെ ഉണ്ടെങ്കിലും അതൊന്നും അവര്‍ കാര്യം ആക്കുന്നില്ല .കുടുംബ സ്വത്തു വില്‍പ്പനയും വിരമിക്കല്‍ പരിപാടിയും കഴിഞ്ഞു തിരിച്ചു അമേരിക്കയിലേക്ക് പോകാന്‍ തയ്യാര്‍ എടുക്കുമ്പോളാണ് ഇന്‍കം ടാക്സ് വകുപ്പില്‍ നിന്ന് അവര്‍ക്ക് മുപ്പതിനായിരം രൂപ അടയ്ക്കാന്‍ ഉള്ള നോട്ടീസ് കിട്ടുന്നത്.അതിന്‍റെ വിവരങ്ങള്‍ തിരക്കാനായി ഇന്‍ കം ടാക്സ്‌ ഓഫീസില്‍ എത്തുന്ന മോളിയോടു അവിടുത്തെ ഉദ്യോഗസ്ഥന്‍ അടയ്കേണ്ട തുകയുടെ പകുതി കൈകൂലി ചോദിക്കുന്നു.കുപിതയായ മോളി അയാള്‍ക്കെതിരെ പോലീസില്‍ പരാതിപ്പെടുന്നു.പിന്നെ മോളിക്ക് കിട്ടുന്നത് ഒന്‍പതു ലക്ഷം രൂപ നികുതി അടയ്ക്കാനുള്ള നോട്ടിസ് ആണ്.വീണ്ടും ഓഫീസില്‍ എത്തുന്ന മോളി ഇന്‍കം ടാക്സ് കമ്മിഷണര്‍ പ്രണവ് റോയ് (പ്രിത്വിരാജ്)മായി ഉടക്കുന്നു.കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നതോടെ ബെന്നിയും നാട്ടിലെത്തുന്നു.കുടുംബം വഴിയും പള്ളി വഴിയും നോക്കിയിട്ടും മോളിയും പ്രണവും തമ്മിലുള്ള വഴക്ക് തീരാതെ ആകുമ്പോള്‍ ഒടുവില്‍ പ്രശ്നങ്ങള്‍ തീരാന്‍ അഡ്വ സലീമിനെ (മാമുക്കോയ) സമീപിക്കുന്ന തോടെ ബോയിംഗ് ബോയിങ്ങില്‍ ജഗതി പറയുന്നത് പോലെ കഥ മറ്റൊരു വഴിത്തിരിവിലേക്ക് .....

കേട്ടിട്ട് സംഗതി വലിയ കുഴപ്പം ഇല്ലല്ലോ അണ്ണാ .അപ്പ പടം കൊള്ളാം എന്ന് തന്നേ?

അനിയാ എനിക്ക് ഇനി സംസരിക്കാനുള്ളത് ശ്രീ രഞ്ജിത്ത് ശങ്കറിനോടാണ്.സുഹൃത്തേ താങ്കളുടെ ഈ ചിത്രത്തിന് പ്രധാനമായും രണ്ടു പോരായ്മകള്‍ ഉള്ളതായാണ് എനിക്ക് തോന്നുന്നത്.ആദ്യായി ചിത്രത്തിന്‍റെ ഒന്നാം പകുതി.മോളി മാമന്‍ എന്ന അമേരിക്കന്‍ ‍ റിട്ടേണ്‍ഡു വനിതയെയും അവരുടെ സ്വഭാവ വിശേഷങ്ങളെയും വരച്ചു കാണിക്കാന്‍ ഉപയോഗിക്കുന്നു. അതല്‍പ്പം നീണ്ടു പോയി എന്നത് ഇരിക്കട്ടെ.ശരിക്ക് ഉള്ള കഥ തുടങ്ങുന്നത് മോളി മാമ്മന് ഇന്‍കം ടാക്സ് വകുപ്പില്‍ നിന്ന് നോട്ടീസ് കിട്ടുന്നത് മുതല്‍ ആണല്ലോ.അത് മുതല്‍ തങ്ങള്‍ വളരെയധികം സമയം ചിലവാക്കി കെട്ടി പൊക്കിയ മോളി മാമന്‍ എന്നാ മധ്യ വയക്സ്കയായ ലോകം കണ്ടിട്ടുള്ള , തനിക്കെന്താണ് വേണ്ടത് എന്ന് തികഞ്ഞ പ്രായോഗിക ബുദ്ധിയോടെ ചിന്തിക്കുന്ന അതനുസരിച്ച് ജീവിക്കുന്ന സ്ത്രീയില്‍ നിന്നും അന്തവും കുന്തവും ഇല്ലാത്ത ഒരു ദുര്‍വാശിക്കാരി ആയി മാറുകയാണ് അവര്‍.പ്രത്യേകിച്ചു പ്രണവ് റോയിയുമായി ഉണ്ടാകുന്ന ആദ്യ കൂടി കാഴ്ച മുതല്‍. ഉദാഹരണമായി ആദ്യ നോട്ടീസ് കിട്ടുമ്പോള്‍ ഒരു നല്ല സി എ ക്കാരനെ സമീപിച്ചു ഇതിനു എന്ത് ചെയ്യാം എന്ന് ചോദിക്കുകയാണ് ആദ്യം ആരും ചെയ്യുന്നത് . കുടുംബ സുഹൃത്തുക്കള്‍ അത് മോളിയോടു പറയുന്നുമുണ്ട് . പക്ഷെ മോളി മാമ്മന് സംഗതി നേരിട്ടറിയണം.(അതും അമേരിക്കയില്‍ പോകാന്‍ വിമാനം കയറാന്‍ നില്‍ക്കുമ്പോള്‍ ) ശരി അറിഞ്ഞോട്ടെ,അവിടെ എത്തുമ്പോള്‍ ഉദ്യോഗസ്ഥന്‍ കൈകൂലി ചോദിക്കുന്നു.മോളി മാമന്‍ ഞെട്ടി തെറിക്കുന്നു.(എന്ത് ...? കൈക്കൂലിയോ ..... ഇവര്‍ ചുരുങ്ങിയത് ഒരു ഇരുപതു കൊല്ലം എങ്കിലും ഭാരതത്തില്‍ അല്ലെ ജീവിച്ചത്?) ശരി അത് തെറ്റാണു എന്ന് തോന്നുന്നു എങ്കില്‍ അവര്‍ ചെയ്യേണ്ടത് ആ ഉദ്യോഗസ്ഥന്‍റെ മേലധികാരിക്ക് പരാതി നല്‍കുക എന്നതാണ് അല്ലെങ്കില്‍ നോട്ടില്‍ മഷി പുരട്ടി പിടിക്കുന്ന വിജിലന്‍സിന്‍റെ സഹായം തേടുക എന്നതാണ്.അല്ലാതെ എന്നെ ഒരുത്തന്‍ ബസില്‍ വെച്ച് തോണ്ടി എന്ന മട്ടില്‍ പോലീസ് സ്റ്റേഷനില്‍ പോയി പരാതിപ്പെടുക എന്നാ മണ്ടത്തരം അടിസ്ഥാന വിദ്യാഭ്യാസം പോലും ഉള്ളവര്‍ ചെയ്യില്ല എന്ന് ഞാന്‍ കരുതുന്നു.ശരി അതും പോകട്ടെ.ഇതെല്ലാം പോകട്ടെ പിന്നീടു ഒന്‍പതു ലക്ഷം അടയ്ക്കാന്‍ പറയുന്ന നോട്ടിസുമായി വരുന്ന മോളി ആന്റി നികുതി വെട്ടിപ്പ് നടത്തി എന്നത് വ്യക്തമായി തെളിയിക്കപ്പെടുമ്പോള്‍ അവര്‍ വെറുതെ നിന്ന് കണാ കുണ ന്യായം പറയുകയാണ്.അവിടം മുതല്‍ അവസാനം വരെ യാതൊരു വ്യക്തിത്വവും ഇല്ലാത്ത ഒരു സ്ത്രീ ആയി മോളി ആന്റി എന്ന കേന്ദ്ര കഥാപാത്രം തുടരുന്നു.ഏറ്റവും കഷ്ട്ടം ഈ സിനിമയിലെ മറ്റെല്ലാ കഥാപാത്രങ്ങളും തികച്ചും സ്വാഭാവികമായാണ് പെരുമാറുന്നത്.മോളിയുടെ ഭര്‍ത്താവായ ബെന്നി പോലും പ്രണവ്മായി ആദ്യം സംസാരിക്കുന്ന രംഗം വിട്ടാല്‍ (ആ ടെന്നീസ് കോര്‍ട്ടിലെ രംഗം.സംഗതി പരമ ബോറായി പോയി) ഒഴിവാക്കിയാല്‍ ഒരു അനുസരണയുള്ള ഭര്‍ത്താവു എന്ന നിലയില്‍ തികച്ചും സ്വാഭാവികമായി ആണ് പെരുമാറുന്നത്.

അത് നില്‍ക്കട്ടെ.ഈ ചിത്രത്തില്‍ ചില അപ്രധാന കഥാപാത്രങ്ങള്‍ക്കും വിചിത്രമായ പേരുകള്‍ നല്‍കുന്നത് വഴി എന്താണ് ഉദേശിക്കുന്നത് (ഉദാഹരണം ഒരു സീനില്‍ വരുന്ന ഫ്ലെമിഗ് രാജ് എന്ന പയ്യന്‍ ) ? വിവാഹ മോചനം നേടിയ ഒരച്ചനെ കാണിക്കുന്നത് വഴി കാണികളെ ചിരിപ്പിക്കാന്‍ ആണോ അതോ വര്‍ധിച്ചു വരുന്ന വിവാഹ മോചനത്തെ കളിയാക്കനാണോ ഉദ്ദേശിച്ചേ ?

ഇനി ക്ലൈമാക്സ്‌.ശരിക്കും മോളിയെ ഒരു സ്മാര്‍ട്ട്‌ ആയ ഒരു മധ്യവര്‍ഗ കുടുംബനാഥ ആയി കാണിച്ചിട്ട് ബോധ പൂര്‍വ്വം നടത്തിയ നികുതി വെട്ടിപ്പ് പിടിക്കും എന്നും വേറെ വഴി ഇല്ല എന്നാകുമ്പോള്‍ ഒടുവില്‍ പണ്ട് എപ്പോളോ ആരോ ചെയ്ത (അല്ലെങ്കില്‍ പണ്ട് എന്നോ ചെയ്ത) ചാരിറ്റി സ്വന്തം പേരിലാക്കി മാധ്യമ പ്രചരണം വഴി ഒരു സെലിബ്രിറ്റി ആയി മാറുകയും.അതോടെ ലോക്കല്‍ ഇന്‍കം ടാക്സ് വകുപ്പിനു അവരെ തൊടാന്‍ പറ്റാതെ ആകുകയും അവസാനം ഇളിഭ്യരായി നില്‍ക്കുന്ന പ്രണവിനും കൂട്ടര്‍ക്കും മുന്നിലൂടെ കൂള്‍ ആയി അമേരിക്കയ്ക്ക് പോകുകയും ചെയ്യുന്ന അവസ്ഥയില്‍ ഒരു പക്ഷെ ടൈറ്റിലുകള്‍ എഴുതി കാണിക്കുമ്പോള്‍ പശ്ചാത്തലമായി കാണിച്ച കാര്‍ട്ടൂണുകള്‍ക്ക് ഒരു അര്‍ഥം ഉണ്ടാകുക മാത്രമല്ല സിനിമയുടെ പേരിനും ഒരു അര്‍ഥം ഉണ്ടാകുക എന്നതിനോടൊപ്പം ചിത്രം ഒരു മികച്ച ആക്ഷേപഹാസ്യ ചിത്രം എങ്കിലും ആയേനെ എന്നാണ് എന്‍റെ അഭിപ്രായം.ഇനി വേറൊരു രീതി അമേരിക്കയില്‍ നിന്ന് തിരിച്ചു വന്നു ബാങ്കില്‍ ചേരുന്ന മോളി,അവരുടെ വിടപറയല്‍ പ്രസംഗത്തില്‍ നടത്തുന്ന സാരോപദേശം പ്രവത്തിയിലൂടെ കാണിച്ചു കൊടുത്തു (കസ്റ്റമേഴ്സ് നോട് പെരുമാറുന്ന രീതി,ജോലിയോടുള്ള സമീപനം അങ്ങനെയുള്ള കാര്യങ്ങള്‍ ) മൊത്തത്തില്‍ നന്നാക്കുന്ന സാമ്പ്രദായിക രീതി സത്യന്‍ അന്തികാടിന്‍റെ ഗിരി പ്രഭാഷണം ആക്കാതെ എടുത്താല്‍ പോലും ഇതിലും നന്നായേനെ

നേരത്തെ പറഞ്ഞതിന് ഉദാഹരണമായി പെട്ടന്ന് തോന്നുന്നത് ആദ്യ നോട്ടീസ് കിട്ടുബോള്‍ കുടുംബ സുഹൃത്തിന്റെ പ്രതികരണം തികച്ചും സ്വാഭാവികമാണ് . വഴക്ക് കൂടുമ്പോള്‍ പ്രണവ് പറയുന്നത് നോക്കു,നിങ്ങളുടെ അമേരിക്കയില്‍ ഇത്തരം കുറ്റങ്ങള്‍ക്ക് കിട്ടുന്ന ശിക്ഷ ഇതിലും വളരെ വലുതാണ് (സത്യം,ബ്ലേഡ് എന്ന ഹിറ്റ്‌ സീരീസ്‌ ചിത്രങ്ങളിലെ നായകന്‍ പോലും ഈ കുറ്റത്തിനു ജയിലില്‍ ആണെന്ന് ശ്രീനി എപ്പോളോ പറഞ്ഞത് ഓര്‍ക്കുന്നു ),അമ്മായി അമ്മയുടെ പെരുമാറ്റം,കുടുംബത്തിലെ മറ്റു ബന്ധുക്കളുടെ സമീപനം,(ആകെ കല്ല്‌ കടിയായി തോന്നിയത് ഓഫീസില്‍ ഒരാള്‍ക്ക് പോലും ഇവരോട് ഒരു അസൂയ ഇല്ല എന്നിടത്താണ്) ഇങ്ങനെ നോക്കിയാല്‍ മോളി എന്ന കഥാപാത്രം ഒഴികെ ബാക്കി എല്ലാരും ഈ ഭൂമിയില്‍ തന്നെ ഉള്ളവര്‍ ആണെന്ന് പറയേണ്ടി വരും .(ഇതൊരിക്കലും രേവതി എന്ന നടിയെ പറ്റിയല്ല മറിച്ചു മോളി എന്ന കഥാപാത്രമാണ് ഇവിടെ വിഷയം)

ഒരു ചെറിയ തമാശ കൂടി പറഞ്ഞു നിര്‍ത്തട്ടെ പണ്ട് പണ്ട് മലയാളത്തിലെ ഇന്നുള്ള എല്ലാ കുഴപ്പത്തിനും കാരണക്കാരനായ ഷാജി കൈലാസ് എന്നൊരു മനുഷ്യന്‍ ഉണ്ടായിരുന്നു . അങ്ങേര്‍ സംവിധാനം ചെയ്ത ബാബാ കല്യാണി എന്ന ത്രില്ലെര്‍ ചിത്രത്തില്‍ ഒരു രംഗം.വക്കീലായ നായികയെ പോലീസ് ഉന്നത ഉദ്യോഗസ്ഥനായ നായകന്‍ കോടതി മുറ്റത്ത്‌ വെച്ച് പരസ്യമായി കാരണത്തടിക്കുന്നു. കോടതിയോ വനിതാ കമ്മിഷനോ ഏതാണ്ട് കേസ് എടുക്കുന്നു.വിചാരണ ചെയ്യപ്പെടുമ്പോള്‍ നായകന്‍ കൂളായി കുറ്റം സമ്മതിക്കുന്നു എന്നിട്ട് പറയുന്നു എനിക്ക് അതിനുള്ള അധികാരം ഉള്ളത് കൊണ്ടാണ് അടിച്ചതു കാരണം പണ്ട് ഞങ്ങള്‍ ലൈന്‍ ആയിരുന്നു (ഇപ്പോള്‍ അല്ല). ഇതു കേട്ടതും വിചാരണ ചെയ്യുന്നവര്‍ അയ്യോ സോറി ഞങ്ങള്‍ അറിഞ്ഞില്ല എന്ന് പറഞ്ഞു നിരുപാധികം മാപ്പ് പറഞ്ഞു ലാലേട്ടനെ വിട്ടയക്കുന്നു.ചുരുക്കമാ സോന്നാല്‍ ചെയ്ത കുറ്റകൃത്യവുമായി യാതൊരു ബന്ധവും ഇല്ലാത്ത വേറൊരു സംഭവത്തിന്റെ പേരില്‍ പ്രതിയെ വെറുതെ വിടുന്നു എന്നതാണ് മേല്പറഞ്ഞ സംഭവത്തില്‍ കാണുന്നത് . അങ്ങനെ തന്നെ അല്ലെ രഞ്ജിത് താങ്കളുടെ ഈ ചിത്രത്തിലും? ഇനി അവസാനം കോടതിയില്‍ മോളി നടത്തുന്ന പ്രഭാഷണം നോക്കു എന്ത് ബോറന്‍ ആണ് ആ രംഗം.ഈ നാട്ടില്‍ സ്വകാര്യമായി ചാരിറ്റി പ്രവര്‍ത്തനം നടത്താന്‍ എന്താ പ്രശ്നം? ഒന്നുമില്ല എന്നതല്ലേ സത്യം? അത് പോലെ ഈ നാട്ടില്‍ നികുതി കൊടുക്കുന്നവനു ഒരു തേങ്ങയും കിട്ടുന്നില്ല എന്നത് സത്യം.പക്ഷെ നികുതി വെട്ടിക്കുന്ന ഒരാള്‍ അത് പറയുമ്പോള്‍ അത് ഒരു നയീകരണത്തിന് അപ്പുറം ഒന്നുമാകുന്നില്ല.

അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ .....

അര്‍ജുനന്‍ സാക്ഷി എന്ന ചിത്രത്തിന് ശേഷം ഇത്രയും സമയം എടുത്തു ചെയ്ത ഒരു ചിത്രം എന്ന നിലയ്ക്ക് നോക്കിയാല്‍ വളരെ മോശം എന്ന് തന്നെ പറയേണ്ടി വരും. പക്ഷെ വിഷമം ഒരൊറ്റ ആളുടെ അല്ലെങ്കില്‍ ഒരൊറ്റ കഥാപാത്രസൃഷ്ട്ടിയുടെ പാളിച്ച മൂലം ഒരു ചിത്രം മൊത്തത്തില്‍ മോശമാവുന്നു എന്നതിലാണ്. മൊത്തത്തില്‍ എന്തോന്ന് റോക്ക്സ് ????

14 comments:

  1. മലയാളത്തിലെ ഒരു പ്രമുഖ പോര്‍ട്ടലില്‍ വന്ന നിരൂപണത്തിലെ വാചകം താഴെ കൊടുക്കുന്നു

    "നികുതി കൃത്യമായി അടച്ചില്ലെങ്കില്‍ ഉണ്ടാകുന്ന കുഴപ്പങ്ങളെപ്പറ്റിയുള്ള ബോധവത്കരണമാണ് ‘മോളി ആന്‍റി റോക്സ്’ എന്ന സിനിമ "

    ഇവനെയൊക്കെ തന്തക്കു വിളിച്ചാല്‍ തന്ത ഇല്ലാത്തവര്‍ വന്നു തല്ലില്ലേ? പിമ്പ് പണി ചെയ്യുന്നവനോക്കെ എത്ര ഭേദം !!!!

    ReplyDelete
    Replies
    1. ശമ്പളം വാങ്ങി ജോലി ചെയ്യുന്നവര്‍ക്ക് പലപ്പോഴും ഇതൊക്കെ ചെയ്യേണ്ടി വന്നേക്കാം എന്ന് തോന്നുന്നു.പക്ഷെ പലപ്പോഴും സ്വതന്ത്രമായി ബ്ലോഗ്‌ ചെയ്യുന്ന പലരും ഇത്തരം വഴുവഴുപ്പന്‍ സമീപനം സ്വീകരിക്കുന്നതല്ലേ കഷ്ട്ടം ?

      Delete
    2. പ്രിയ പ്രേക്ഷകാ ,ബാല്‍ക്കണിയിലെ മാറ്റങ്ങള്‍ സ്വാഗതാര്‍ഹമാണ് . ആശംസകള്‍ ....പക്ഷെ,ഒരു ഫോളോവെര്‍ ഗാട്ജെറ്റ്ന്റെ കുറവ് കൂടിയുണ്ട് .പിന്നെ ടെമ്പ്ലേറ്റ് കൂടി ഒന്ന് മാറ്റി പരീക്ഷിച്ചാല്‍ ...!

      Delete
  2. പ്രിത്വിയുടെ ഒരു സിനിമ കൂടി മോളി ആന്റിയുടെ പാറക്കല്ല് വീണു തകര്‍ന്നു ? കഷ്ടം തന്നെ ...! താപ്പാന വാരിക്കുഴിയില്‍ വീണു നേരത്തെ ചെരിഞ്ഞു ... സുമോ ഗുസ്തിക്കാരന്‍ ബേബിയെ കണ്ടു തിയറ്ററില്‍ നിന്നും കാണികള്‍ കൂട്ടത്തോടെ റണ്‍ ചെയ്യുന്നു ... മരുമകനെ 'മൈ..മകനെ' എന്ന് വിളിച്ചു പ്രാകാത്തവര്‍ ഇനിയാരുമില്ല .. ന്യൂ ജനറേഷന്റെ വെള്ളിയാഴ്ച എന്നേ ദുഃഖവെള്ളിയായി കുരിശിലേറിക്കഴിഞ്ഞു ...ഇനി മലയാള സിനിമയുടെ ഈസ്റ്റെര്‍ എന്നാണു വരിക ?



    ReplyDelete
  3. എനിക്ക് ഈ പദത്തില്‍ ഏറ്റവും ഇഷ്ട്ടമായത് മാമുക്കോയയെയാണ്...ശരിക്കും അദ്ദേഹം വക്കീല്‍ വേഷത്തില്‍ രോക്കിംഗ്....രാജുവിന്‍റെ അഭിനയതെപറ്റി ഒന്നും പറഞ്ഞില്ല...??

    ReplyDelete
    Replies
    1. മാമ്മു കോയ ഒരു ശുദ്ധനോ അതോ ചില്ലറ കള്ളത്തരം ഉള്ള നാട്ടിന്‍ പുറത്തുകാരനോ ആയി ആണ് നന്നാകാറുള്ളത് എന്നാണ് എന്‍റെ അഭിപ്രായം . എനിക്ക് ഈയിടെ ആയി ഇങ്ങനത്തെ റോള്‍ കണ്ടാല്‍ ജഗതിയെ ഓര്‍മ്മ വരുന്ന ഒരു തരം മനോരോഗം പിടികൂടി ഇരിക്കുന്നു എന്നതിനാല്‍ അധികം ചിന്തിക്കാറില്ല.പ്രിഥ്വിരാജ് മാത്രമല്ല ഈ ചിത്രത്തിലെ ഒരു അഭിനേതാവും മോശമായി എന്ന് എനിക്ക് അഭിപ്രായം ഇല്ല. അകെ മോശം ആയതു മോളി എന്നാ കഥാപാത്രം മാത്രമാണ്

      Delete
  4. Priya Ezhuthukaaranu ,,,

    Innanu ee blog shradhayil pettath . Nerathe varaanjathil khedhikkunnu .

    Mun postukal vaayichappol , thattathin marayath enna koothara padam thaankalk ishtamaayilla enu manassilaayi . Aaa post vayichapol aanu iyaalu kollaam enu thonniyath :) . Aa padam kand kaashu poya oru hatha bhaagyan aanu njanum .

    Ini thaankalude review vayichitte ethu padavum kanunullu :)

    Bachelor party ye kurichu post kanunillallo ? aa padam kandillaarunno ?

    Sasneham ..

    ReplyDelete
    Replies
    1. ഇടയ്ക്ക് ഒരു ചെറിയ ബ്രേക്ക്‌ എടുത്തിരുന്നു.ഗുണം കോബ്ര,കിംഗ്‌ ആന്‍ഡ്‌ കമ്മിഷണര്‍ തുടങ്ങിയ ചിത്രങ്ങളെ പറ്റി എഴുതേണ്ടി വന്നില്ല.ദോഷം ഈ അടുത്തകാലത്ത്‌,22 f കോട്ടയം പോലുള്ള സിനിമകളെ പറ്റി എഴുതാന്‍ കഴിഞ്ഞുമില്ല .ബാച്ചിലര്‍ പാര്‍ട്ടി ഈ കാലഘട്ടത്തില്‍ വന്ന ഒന്നായിരുന്നു

      Delete
  5. @അയ്യയ്യേ ... പറഞ്ഞത് വളരെ ശരി തന്നെ...
    പക്ഷെ ഒരാളുടെ റിവ്യൂ വായിച്ചു മാത്രം തീരുമാനങ്ങള്‍ എടുക്കണോ?
    "തട്ടത്തിന്‍ മറയത്ത്" പോലെയുള്ള ചിത്രങ്ങള്‍ ഒഴിവാക്കാന്‍ ഏതു റിവ്യൂ വായിച്ചാലും മതി..
    എല്ലാവരും (റിവ്യൂ & കമന്റ്‌ ) പറയുന്നത് എന്താ ? ആ ചിത്രം ഇഷ്ടപ്പെടണമെങ്കില്‍ "ഫീല്‍"" "''ചെയ്യണം പോലും .
    അതല്ലെങ്കില്‍ ഒരിക്കലെങ്കിലും ആത്മാര്‍ഥമായി പ്രണയിച്ചിട്ടുണ്ടാകണം എന്ന്.. അങ്ങനെയൊക്കെ എഴുതിപ്പിടിപ്പിക്കുമ്പോള്‍ അത് വായിക്കുന്നവന്‍ താന്‍ ആത്മാര്‍ഥമായി പ്രണയിചിട്ടുണ്ടെന്നു കാണിക്കാനായി "ഗംഭീര ചിത്രം","പ്രണയത്തിന്റെ ഗൃഹാതുരത്വം!" " മനസ്സില്‍....!.. മഴപെയ്ത തണുപ്പ്" എന്നൊക്കെ പറയും. ഇവരൊക്കെ ഈ പടം കണ്ടോ ആവോ! താന്‍ പ്രണയിച്ചിട്ടില്ല എന്ന്..പ്രണയിക്കാനുള്ള ശേഷി തനിക്കില്ലെന്നു ആരാ പറയുക. അല്ലെങ്കില്‍ പ്രണയിച്ചിട്ടുണ്ട് എന്ന് നാലാളുടെ മുന്നില്‍ കാണിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ആ മൂന്നാം കിട പൈങ്കിളി സിനിമയ്ക്ക് പോസിറ്റീവ് കമന്റുകള്‍ അടിച്ചവരില്‍ ഭൂരിഭാഗവും എന്നാണു എനിക്ക് തോന്നിയത് .. അല്ലെങ്കില്‍ അവര്‍ ആദ്യമായിട്ടോ "ജീവിതനൌക" യ്ക്ക് ശേഷം രണ്ടാമതായിട്ടോ ആയിരിക്കും ഒരു ചിത്രം കാണുന്നത്.
    പത്തില്‍ എട്ടും പത്തും പതിനെട്ടും വരെ മാര്‍ക്ക് കൊടുത്തിട്ടും ചിലര്‍ക്ക് മതിയാവുന്നില്ല എന്നാ കാര്യം മാത്രമാണ് എന്നെ അത്ഭുതപ്പെടുത്തിയത്..
    പ്രേക്ഷകന്റെ (ബാല്കണി) ധാരാളം സിനിമ കാണുന്ന ശീലം ആയിരിക്കും ആ ചിത്രം കാണാന്‍ പ്രേരിപ്പിച്ചത് എന്ന് കരുതാം.

    ReplyDelete
    Replies
    1. അതൊക്കെ തോന്നുന്നതല്ലേ? അങ്ങനെ ആര്‍ക്കും ഒരാളുടെ അഭിപ്രായം മാത്രം വായിച്ചു ഒന്നും ചെയ്യാന്‍ പറ്റില്ല എന്നാണ് ഞ്ഞാന്‍ കരുതുന്നത്.ഇനി തട്ടത്തിന്‍ മറയത്തു എന്നാ ചിത്രം മോശം ആണെന്ന അഭിപ്രായം പലയിടത്തും വന്നേക്കാം കാരണം ആ ചിത്രത്തിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി ഓണ്‍ ലൈനിലും അല്ലാതെയും നടന്ന ആഘോഷം അവസാനിച്ചു . അവര്‍ അത് നന്നായി ചെയ്തു എന്നതും സത്യമാണ്. റണ്‍ ബേബി ആണ് സമാന രീതിയില്‍ വിപണനം നടത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഇപ്പോളത്തെ ചിത്രം.ഗ്രാന്‍ഡ്‌ മാസ്റ്റര്‍ നും സ്പിരിറ്റിനും സമാനമായ ശ്രമങ്ങള്‍ നടന്നു എന്നതും ഓര്‍മ്മിക്കുമല്ലോ

      Delete
    2. Athalla Jimesh ,
      kandavarellaam bhayangara abhipraayangal paranjathu kondaanu njaan thattathin marayath kanaan chennath .

      Kandathinu shesham njan aake Julyil April fool aaya pole aayipoyi :(
      Pakshe enthu kanditaanu lavanmaar ithu nalla sambavam aanenu parayunnath enaanu manasilaavathath . Njaan kanditt mosham paranjapol avarenne anyagraha jeeviye pole nokki :(

      Ellaavarum poliyennu paranja bachelor party njan kanditt enikk karyaaya kuzhappam onnum thonniyilla !!
      Thattathin marayathinekkal kollaam :D

      Anyway chaarulatha kanan pokuaa , varunno :)

      Delete
    3. Njaan ivde ezhuthiya neenda marupadi publish adichappo kaanathayi :) . Ini ethaayaalum veendum typaan vayya .
      Shubham.

      Chaarulatha kanan povuaa
      karthaave kaatholaneey

      Delete
    4. ബാച്ചിലര്‍ പാര്‍ട്ടി എന്ന സിനിമക്ക് എനിക്ക് തോന്നിയ പ്രധാന പ്രശ്നം ഒരു ഇമേജും ഇല്ലാത്ത അഥവാ ഏതൊരു ഇമേജിലും ഉള്‍ക്കൊള്ളിക്കാവുന്ന റഹ്മാന്‍,ഇന്ദ്രജിത്ത്,കലാഭവന്‍ മണി,ആസിഫലി, വിനായകന്‍ എന്നിവരെ വെച്ച് പടമെടുക്കുമ്പോള്‍ കൊടുക്കാമായിരുന്ന
      ട്വിസ്റ്റ്‌കള്‍ക്കുള്ള സാധ്യതതകള്‍ തീരെ ഉപയോഗിച്ചിട്ടില്ല എന്നതാണ് .ഉദാഹരണമായി ഇതില്‍ ആരെ വേണമെങ്കിലും വില്ലനാക്കം എന്നത് പോലുള്ള സാദ്ധ്യതകള്‍ ഉപയോഗിച്ചിരുന്നു എങ്കില്‍ നല്ലൊരു ത്രില്ലെര്‍ ചിത്രം ആയേനെ അത് എന്ന് തോന്നുന്നു

      Delete
    5. Bachelor party ethoo padathinte copy anu enoke kettirunnu . Chilapo copy adichapo twist idaanjathaayirikkum !!

      Charulatha kanan othilla .

      Husbands in Goa kandu . Another koothara padam . Maayamohiniyepole superhit aavan chance und :D

      Delete