Friday, September 14, 2012
ചട്ടക്കാരി (Chattakkari : Review )
അനിയാ , ഒന്ന് നില്ലെടെ ...ഇതെങ്ങോട്ട് ഈ വെട്ടുകത്തിയുമായി ...
അണ്ണാ എന്നെ തടയാന്‍ ശ്രമിക്കരുത് എന്ന് ഞാന്‍ അവനെ വക വരുത്തും ...അല്ല പിന്നെ .. കുറെയായി ഞങ്ങള്‍ ഇതൊക്കെ ക്ഷമിക്കുന്നു ....
അടങ്ങനിയാ,പണ്ട് ആരോ പറഞ്ഞത് പോലെ ദോ മിനിറ്റ് ശാന്തി ഉസ്ക്കേ ബാദ് ക്രാന്തി .... അല്ല എന്താ എപ്പോള്‍ പ്രശനം? നിന്നെ ബാച്ചിലര്‍ പാര്‍ട്ടി കണ്ടതിനു പോലീസ് പിടിച്ചോ? പറഞ്ഞു വരുമ്പോള്‍ കേരളത്തിലെ ഏറ്റവും ഗുരുതരമായ പ്രശനം അതാണല്ലോ.
ചുമ്മാതിരി അണ്ണാ നിങ്ങള്‍ക്കെല്ലാം തമാശ.രേവതി കലാമന്ദിറിന്‍റെ ബാനറില്‍ ശ്രീ സുരേഷ് കുമാര്‍ നിര്‍മ്മിച്ച ചട്ടക്കാരി എന്ന സിനിമ കണ്ടതിന്‍റെ കലിപ്പാണ് നിങ്ങള്‍ ഇപ്പോള്‍ കണ്ടത്.അണ്ണനെയും കണ്ടല്ലോ പടം കാണാന്‍ വരി നില്‍ക്കുന്നത് ? നിങ്ങള്‍ക്ക് ഒന്നും തോന്നിയില്ലേ? ഈ ചിത്രത്തിന്‍റെ നിര്‍മാതാവിനെ ഒക്കെ വെറുതെ വിടാമോ
എന്ത് തോന്നാന്‍ അനിയാ? താപ്പാനയും,റണ്‍ ബേബിയും,സിംഹാസനവും,മരുമകനും ഒക്കെ കണ്ടത്തില്‍ കൂടുതലായി എനിക്കൊന്നും ഈ ചിത്രം കണ്ടപ്പോള്‍ തോന്നിയില്ല.ലാലേട്ടന്‍ മകളുടെ പ്രായമുള്ള നായികയോട് നിന്‍റെ അമ്മിഞ്ഞ എന്‍റെ ദേഹത്ത് തട്ടരുത് എന്ന് പറയുമ്പോള്‍ കടുത്ത സ്ത്രീ പക്ഷവാദികള്‍ക്ക് പോലും ഇക്കിളിയും കുലുങ്ങി ചിരിയും.പൂര്‍ണ്ണ എന്ന നടി മിനി സ്കര്‍ട്ട് ഇട്ടാല്‍ സംഗതി സദാചാര വിരുദ്ധവും അങ്ങനെയല്ലേ നാട്ടു നടപ്പ്
അതല്ലല്ലോ ഇവിടുത്തെ പ്രശ്നം ?സുരേഷ് കുമാര്‍ എന്ന സംവിധായകന്‍ തുടര്‍ച്ചയായി ഇങ്ങനത്തെ ചിത്രങ്ങള്‍ പുനര്‍ നിര്‍മ്മിക്കുന്നു എന്നതല്ലേ ? എന്ത് കൊണ്ട് ഒരു നല്ല സിനിമ പുനര്‍നിര്‍മ്മിച്ചു കൂടാ?
അതൊക്കെ ഓരോരുത്തരുടെ ബിസ്നസ്സ് ഐഡിയ പോലിരിക്കും . ഇപ്പോള്‍ തെലുങ്ക് പടങ്ങള്‍ മൊഴി മാറ്റി എത്തിക്കുന്ന കാദിര്‍ ഹസ്സന്‍ (അങ്ങനെയാണ് പേര് എന്നാണ് ഓര്‍മ്മ)നോട് താങ്കള്‍ എന്ത് കൊണ്ട് നിലവാരമുള്ള ബംഗാളി ചിത്രങ്ങള്‍ മൊഴി മാറ്റി എത്തിക്കുന്നില്ല എന്ന് ചോദിക്കുന്ന പോലിരിക്കും അത് (എങ്ങാനും അങ്ങനെ എത്തിച്ചാല്‍ ഈ ചോദിക്കുന്നവര്‍ പോലും അതൊന്നും കാണാന്‍ പോകില്ല എന്നത് വേറെ ) .
അണ്ണാ കാടു കേറാതെ ഈ പടത്തിലേക്കു വന്നാല്‍ .....
നീയല്ലെടെ ഈ കാടു കേറ്റുന്നെ? ശരി ഈ പടം.സംവിധാനം സന്തോഷ് സേതുമാധവന്‍,(പഴയ സംവിധായകന്‍ സേതു മാധവന്‍റെ മകനാണു എന്നാണ് അറിവ് ) അഭിനേതാക്കള്‍ പൂര്‍ണ്ണ (ഷംന),ഹേമന്ത് മേനോന്‍,ഇന്നസെന്റ്,സുവര്‍ണ്ണ മാത്യു,സംഗീതം ജയചന്ദ്രന്‍.പമ്മന്‍ എഴുതിയ ചട്ടക്കാരി എന്നാ നോവലിനെ അടിസ്ഥാനമാക്കി തോപ്പില്‍ ഭാസി എഴുതിയ അതെ പേരില്‍ തന്നെയുള്ള ചിത്രത്തെ പഴയ ചിത്രത്തെ പുന സൃഷ്ട്ടിക്കല്‍ ആണ് ഇവിടെ ശ്രമിച്ചിട്ടുള്ളത്.ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തെ പാശ്ചാത്തലമാക്കി എഴുതിയ നോവല്‍ ആണ് പേര് സൂചിപ്പിക്കുന്നത് പോലെ ചട്ടക്കാരി.നടി ലക്ഷ്മിയാണ് പഴയ സിനിമയില്‍ കേന്ദ്ര കഥ പാത്രമായ ജൂലിയെ എല്ലാ ഭാഷയിലും (ഹിന്ദിയടക്കം) അവതരിപ്പിച്ചത്.ചിത്രവും ഗാനങ്ങളും ആ കാലഘട്ടത്തില്‍ വന്‍ ഹിറ്റായിരുന്നു.
ഈ ചരിത്രമൊക്കെ എല്ലാവര്ക്കും അറിയാം അണ്ണന്‍ വിഷയത്തിലേക്ക് വന്നെ ....
പറയാം ആദ്യമായി ഒരു പഴയ ചിത്രം പുനര്‍നിര്‍മ്മിക്കുക എന്ന് പറയുമ്പോള്‍ മലയാള സിനിമയില്‍ ഒരു ആചാരം പോലെ ചെയ്യുന്നത് ആ സ്ക്രിപ്റ്റ് അത് പോലെ പുതിയ താരങ്ങളെ കൊണ്ട് അഭിനയിപ്പിക്കുക എന്നതാണ് .നീലത്താമര എടുത്ത ലാല്‍ ജോസ് പോലും ഇതിനു ഒരു അപവാദം ആകുന്നില്ല (പറഞ്ഞു വരുമ്പോള്‍ മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളാണ് അദ്ദേഹം). അതിനു ഒരു ന്യായീകരണം എന്നാ മാതിരി പണ്ട് സിനിമ എടുത്ത അതെ കാലഘട്ടത്തില്‍ നടന്ന കഥ എന്ന് കൂടി പറഞ്ഞു കളയും (അപ്പോള്‍ പിന്നെ സ്ക്രിപ്റ്റില്‍ പണിയെടുക്കണ്ടല്ലോ).ലാല്‍ ജോസടക്കം പല സംവിധായകരും സാഭിമാനം പറയുന്ന ഒരു വാചകം ഞാന്‍ ഈ പഴയ ഒറിജിനല്‍ കണ്ടിട്ടേ എല്ലാ എന്നുള്ളതാണ്.ശരിക്കും ഒറിജിനല്‍ കാണുകയും അതിനെ മനസിലാക്കുകയും ചെയ്താലല്ലേ പ്രസ്തുത സിനിമയുടെ നല്ലൊരു വെര്‍ഷന്‍ ഉണ്ടാക്കിയെടുക്കാന്‍ പറ്റു?പഴയ ഒരു ഹിറ്റ് സിനിമ പുനര്‍നിര്‍മ്മിക്കുമ്പോള്‍ സംവിധായകന്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ ഒന്ന് കാലത്തിനു അനുസരിച്ച് അത് മാറ്റിയെടുക്കുക എന്നതാണ് രണ്ടാമതായി ഒരു വിജയ ചിത്രത്തിന് നൂറായിരം അനുകരണങ്ങള്‍ അതിനകം വന്നിട്ടുണ്ടാകും അപ്പോള്‍ എങ്ങനെ തന്‍റെ ചിത്രം അതില്‍ നിന്നും വ്യത്യസ്തം ആക്കാം എന്നാണ് ഓരോ സംവിധായകനും ചിന്തിക്കേണ്ടത് .ഉദാഹരണമായി ഷോലേ എന്ന ചിത്രമെടുത്താല്‍ അതിനു ഒരു നൂറായിരം അനുകരണങ്ങള്‍ പില്‍കാലത്ത് വന്നിട്ടുണ്ട്.സുഭാഷ് ഗൈ സംവിധാനം ചെയ്ത കര്‍മ പോലുള്ളവ ഉദാഹരണം.എന്നാല്‍ ഇവയില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു അനുഭവമാണ് ശ്രീ രാജ്കുമാര്‍ സന്തോഷി സംവിധാനം ചെയ്ത ചൈന ഗേറ്റ് എന്ന ചിത്രം നല്‍കുന്നത്.ഷോലെയുടെ ഏറ്റവും മികച്ച പുനര്‍ സൃഷ്ട്ടിയായി ഞ്ഞാന്‍ കാണുന്നത് ഈ ചിത്രമാണ്.
അല്ല നമ്മള്‍ എപ്പോള്‍ പറഞ്ഞു വരുന്നത് ഈ സിനിമയെ പറ്റിയാണല്ലോ.അണ്ണന്‍ ലോക സിനിമയിലോട്ടു കേറിയാല്‍ ....
അനിയാ,പറയാന്‍ ഉദ്ദേശിച്ചത് മലയാളത്തില്‍ പുനര്‍ നിര്‍മിക്കപ്പെടുന്ന ഏതൊരു ചിത്രത്തിന്‍റെയും പ്രശ്നങ്ങള്‍ ഈ പടത്തിനും ഉണ്ട് എന്നതാണ്.ആംഗ്ലോ ഇന്ത്യന്‍ ട്രെയിന്‍ ഡ്രൈവര്‍ മോറീസിന്‍റെ (ഇന്നസെന്‍റ്) മകള്‍ ജൂലി (പൂര്‍ണ്ണ/ഷംന) അവളുടെ കാമുകന്‍ ശശി (ഹേമന്ത്)ജൂലിയെ സ്നേഹിക്കുന്ന (വണ്ണ്‍ വേ)റിച്ചാര്‍ഡ് എന്നിവരാണ് പ്രധാന കഥ പാത്രങ്ങള്‍. ജൂലിയുടെ അമ്മയായി സുവര്‍ണ്ണ മാത്യു അഭിനയിക്കുന്നു.പ്രേം കുമാര്‍,സുകുമാരി,കലാശാല ബാബു എന്നിവരും ഈ ചിത്രത്തില്‍ ഉണ്ട്.
ജൂലി - ശശി പ്രണയം . ഗര്‍ഭിണി ആകുന്ന നായിക,അതറിയാത്ത നായകന്‍ ,ഒടുവില്‍ വിവരം അറിഞ്ഞു നായികയെയും കുഞ്ഞിനേയും കൂട്ടി കൊണ്ട് പോകുന്ന നായകന്‍ ഇങ്ങനെ നമുക്കറിയാവുന്നത് തന്നെയാണ് ഈ ചിത്രത്തിന്‍റെ കഥ.കാടു കയറുക ആണെന്ന് പറയല്ലേ പഴയ ഒരു സിനിമ.തഗോജ്വലമായ ജീവിതം നയിക്കുന്ന നായിക.നായികയുടെ പേര് ഷക്കീല ആണ് എന്നും ഇരിക്കട്ടെ.ഈ സിനിമ പുനര്‍നിര്‍മ്മിക്കുമ്പോള്‍ ആദ്യം ചെയ്യേണ്ടത് ആ കഥാപാത്രത്തിന്‍റെ പേര് മറ്റു എന്തെങ്കിലും ആകുക എന്നതാണ്.(എപ്പോളും ഇതു നടക്കണം എന്നില്ല. നാളെ ഇതു പോലെ ഒരു കാരണം വെച്ച് വടക്കന്‍ വീരഗാഥ എടുത്താല്‍ നായകന്‍റെ പേര് പരമു എന്നാക്കാന്‍ പറ്റില്ലല്ലോ).പക്ഷെ ഈ ചിത്രത്തില്‍ അത് ചെയ്യാമായിരുന്നു എന്ന് തോന്നുന്നു.നന്ദനത്തിലെ ജഗതിയാണോ,ചതിക്കാത്ത ചന്തുവിലെ സലിം കുമാര്‍ ആണോ അതോ തിരുവനന്തപുരം എം പി ആണോ ഈ പേരിനെ ഹാസ്യ വല്ക്കരിച്ചത് എന്നത് തര്‍ക്ക വിഷയമാണ്.പക്ഷെ ഈ ചിത്രത്തില്‍ ശശി എന്ന പേര് തീയറ്റെറില്‍ തെറ്റില്ലാതെ ചിരി ഉളവാക്കുന്നു.അഭിനേതാക്കളില്‍ ഇന്നസെന്‍റ് തികച്ചും അരോചകം ആയാണ് എനിക്ക് തോന്നിയത്.ജോക്കര്‍ എന്ന ലോഹിതദാസ് ചിത്രത്തിലെ സര്‍ക്കസ് കമ്പനി മുതലാളി ആയി അഭിനയിച്ച രാജു എന്ന നടന്‍ ആയിരുന്നെങ്ങില്‍ ഒരു പക്ഷെ നന്നായേനെ എന്ന് തോന്നി . (ഈയിടെ പല റോളുകളും കാണുമ്പോള്‍ ജഗതി എന്ന നടനെ ഓര്‍ക്കുന്നത് എന്തോ മനോരോഗമായി കണ്ടു ഞാനങ്ങു വിട്ടു!!!).
പിന്നെ നായിക,കുറച്ചു കാലത്തിനു ശേഷം ഒരു നായികാ പ്രാധാന്യം ഉള്ള ചിത്രം വഴി മലയാളത്തില്‍ തിരിച്ചെത്തുമ്പോള്‍ കുറച്ചു കൂടി ശ്രദ്ധ കാണി ക്കാമായിരുന്നു എന്ന് തോന്നുന്നു.പല രംഗങ്ങളിലും കുട്ടിയുടെ ശരീര ഒതുക്കമില്ലയിമ്മ മറയ്ക്കാന്‍ വസ്ത്രാ ലങ്കാര വിഭാഗം പാട് പെടുന്നത് കാണാം.പഴയ രണ്ടു കാറുകള്‍ നിരത്തി നിര്‍ത്തിയാല്‍ കലാസംവിധായകന്‍റെ ജോലി തീര്‍ന്നു. വസ്ത്രാലങ്കാര വിഭാഗം പടം റീ ലീസ് ആകുന്ന ദിവസം ആണെന്ന് തോന്നുന്നു അറിഞ്ഞത് ഇതു പഴയ കാലഘട്ടത്തില്‍ നടക്കുന്ന കഥയാണെന്ന് !!! ഗാനങ്ങള്‍ വളരെ നന്നായി എന്ന് പ്രത്യേകം പറയാവുന്നതാണ്.എം ജയചന്ദ്രന് നിനക്ക് നല്ല മാര്‍ക്ക് ധൈര്യമായി കൊടുക്കാം
നടീ നടന്‍മാര്‍ എല്ലാവരും അവരെ ഒക്കെ കൊണ്ട് ആകുന്നത് പോലെ നന്നായി ചെയ്തിട്ടുണ്ട് .പിന്നെ ഇന്നലെ വന്ന ഹേമന്ദ് ഒക്കെ കേറി എണ്പതുകളിലെ ലാലിനെ പോലെ അഭിനയിക്കണം എന്ന് പറഞ്ഞാല്‍ കഷ്ടമല്ലേ . (മേല്‍പ്പറഞ്ഞ സംഗതി ഇപ്പോള്‍
ലാലേട്ടന് പോലും പറ്റുന്നില്ല എന്നതാണ് സത്യം !!)
അപ്പോള്‍ ചുരുക്കത്തില്‍ ......
വേണ്ടത്ര ഹോം വര്‍ക്ക് ചെയ്യാതെ ഒരു നവാഗത സംവിധായകന്‍ ചെയ്ത ചിത്രം.കണ്ടില്ല എങ്കില്‍ വലിയ നഷ്ട്ടവും ഉണ്ടാകാനില്ല മറിച്ചു കണ്ടു എന്ന് വെച്ച് വലിയ നേട്ടവും ഇല്ലാത്ത ഒരു ചിത്രം .
Labels:
Chattakkari,
Malayalam Movie,
Movie Review,
മലയള സിനിമ,
സിനിമ
Subscribe to:
Post Comments (Atom)
ചൈന ഗേറ്റ് എന്ന ചിത്രം വന്‍ പരാചയമായിരുന്നു എന്നാണ് എന്റെ ഓര്‍മ്മ...
ReplyDeleteപരാചയപെട്ട ഒരു സിനിമ പുനര്‍നിര്‍മിച്ചു വിജയിപിക്കിക എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണം 'Agneepath' എന്ന സിനിമ സംവിധാനം ചെയ്ത Karan Malhotra ആണ്‍..., പഴയ സിനിമ പുതുക്കി പണിയുന്നവാരൊക്കെ ഇദ്ദേഹത്തെ കണ്ടു വേണും പഠിക്കാന്‍...
ഷോലേ എന്ന ചിത്രം ഉപയോഗിച്ചത് അതിനു അനേകം അനുകരനഗല്‍ ഉണ്ടായിട്ടുണ്ട് എന്നത് കൊണ്ടാണ് . ചൈന ഗേറ്റ് വലിയ വിജയം ആയിരുന്നില്ല . പക്ഷെ ഷോലെയുടെ ഏറ്റവും മികച്ച അഡാപ്പ്റ്റെഷന്‍ എന്ന് ഞ്ഞാന്‍ കരുതുന്നത് ആ ചിത്രം തന്നെ ആണ്. താര മൂല്യത്തിന്റെ കുറവാകണം ആ ചിത്രത്തിന് അര്‍ഹിക്കുന്ന വിജയം നിഷേധിച്ചത്
Deleteകോയ പഴയ അഗ്നീപത് കണ്ടോ? അക്കാലത്തു അതൊരു വിജയ ചിത്രമായിരുന്നു കോയ. വിവരക്കേട് എഴുതല്ലേ കോയ.
Deleteസാദിക് പറഞ്ഞത് ശരിയല്ലേ? അഗ്നിപത് അക്കാലത്തു ആരാധരകര്‍ പറഞ്ഞു വിജയിപ്പിച്ച ഒരു ചിത്രം ആയിരുന്നു എന്നാണ് ഓര്‍മ്മ (ഇപ്പോളത്തെ ഗ്രാന്‍ഡ് മാസ്റ്റര്‍ പോലെ )
Deleteഅഗ്നിപത്തില്‍ അഭിനയ്തിന്നു ബച്ചന്നു അവാര്‍ഡ് കിട്ടി എന്നല്ലാതെ വമ്പിച്ച പരാചയമായിരുന്നു...
Delete"കണ്ടില്ല എങ്കില്‍ വലിയ നഷ്ട്ടവും ഉണ്ടാകാനില്ല മറിച്ചു കണ്ടു എന്ന് വെച്ച് വലിയ നേട്ടവും ഇല്ലാത്ത ഒരു ചിത്രം ."
ReplyDeleteഇങ്ങനെ ചുറ്റിവളച്ചു പറയാതെ ഒറ്റവാക്കിൽ "കൂതറ" എന്നു പറയരുതോ? സൂപ്പറുകൾ ആരും ഇല്ലാത്തതു കൊണ്ടായിരിക്കും ഈ അഴകൊഴമ്പൻ ശൈലി അല്ലേ?
നീലത്താമര പോലൊരു ചിത്രം എന്ന് പറഞ്ഞാല്‍ വ്യക്തമാകുമോ? ആകെയുള്ള പ്രശ്നം ഒറിജിനല്‍ നീലത്താമര കണ്ടിട്ടുള്ളതില്‍ കൂടുതല്‍ പേര്‍ ഒറിജിനല്‍ ചട്ടക്കാരി കണ്ടിട്ടുണ്ടാകും എന്നതാണ് .
Deleteപ്രേക്ഷകാ ... ഒരു കാര്യം പറഞ്ഞാല്‍ വിരോധം തോന്നുമോ? ഈ റിവ്യൂ എഴുതിക്കഴിഞ്ഞാല്‍ ഒന്നുകൂടെ വായിച്ചുനോക്കിക്കൂടെ ? അക്ഷരതെറ്റുകള്‍ സുഗമമായ വായനയ്ക്ക് ഭംഗം വരുത്തുന്നു...
ReplyDeleteപ്രതി കുറ്റം സമ്മതിക്കുന്നു.നിരുപാധികം മാപ്പ് ചോദിക്കുന്നു.മേലില്‍ സത്യമായും കൂടുതല്‍ ശ്രദ്ധിക്കാം
Deleteകാലഹരണപ്പെട്ട പ്രമേയം !
ReplyDeleteഇന്ന് ഐ പില്‍ ഒക്കെ ഉള്ളപ്പോള്‍ ഒരു ഗര്‍ഭം വലിയ പ്രശ്നം ആണോ? അത് കലക്കാന്‍ ഇവിടെ ഇത് ആശുപത്രീല്‍ ചെന്നാലും പറ്റുകയും ചെയ്യും. സുരേഷ് കുമാര്‍ എന്തിനു ഇങ്ങിനെ ഒളിച്ചു കളിക്കുന്നു , തുട കാണിക്കാന്‍ പടം എടുത്താന്‍ തുട കാണിക്കണം , ഈ പടത്തിനു ജനം കേറുന്നത് സെക്സ് കാണാന്‍ തന്നെ ആണ്, അതില്ലെങ്കില്‍ പിന്നെ എന്ത് കൂറ പടം, സേതുമാധവന്റെ പേര് കളയാന്‍ ജനിച്ച മകന്‍ എന്നാണ് ജനം പറയുന്നത് , തീരെ അടുക്കും ചിട്ടയും ഇല്ലാത്ത സംവിധാനം ആണത്രേ , ഒറിജിനല്‍ ചട്ടക്കാരി നല്ല രണ്ടു മൂന്നു പാട്ടുകള്‍ കൊണ്ടാണ് ആള്‍ക്കാര്‍ ഓര്‍ത്തിരിക്കുന്നത്, മോഹന്‍ ലക്ഷ്മി പ്രണയം തുടങ്ങുന്നതും ആ പടത്തില്‍ ആണ് , ചട്ടക്കാരി നോവലിലെ ഫലിതം ഒന്നും ചിത്രത്തില്‍ ഇല്ല, നോവല്‍ വായിക്കാന്‍ നല്ല തമാശ ആണ്, റെയില്‍ വെ കോളനിയിലെ ജീവിതം പമ്മന്‍ വിറ്റ് ചേര്‍ത്ത് എഴുതിയിട്ടുണ്ട് , മന്ദസമീരനില്‍, ജൂലി തുടങ്ങിയ പാട്ടുകളുടെ ഏഴയലത്ത് ഒന്നും വന്നില്ലെങ്കിലും എം ജയചന്ദ്രന് ശ്രേയ ഘോഷലിനോടുള്ള ഒബ്സഷന്‍ കാരണം രണ്ട പാട്ട് കുഴപ്പമില്ല, പക്ഷെ പുതിയ ജൂലി ഒരു ഗുണവും എനിക്ക് തോന്നിയില്ല, സുരേഷ് കുമാറിനോട് പറയാനുള്ളത് ഏതായാലും ഇറങ്ങി എന്നാല്‍ പിന്നെ എ ടി ജോയിയെ തന്നെ വിളിച്ചു ഒരു തനി ഷക്കീല പടം ഇറക്കു, രണ്ടു കോടിയില്‍ തീരും, രാസലീലയും ചട്ടക്കാരിയും ആദ്യദിനം ആളുണ്ടായിരുന്നു പക്ഷെ അകത്ത് ബിറ്റ് ഇല്ലാത്തതു കൊണ്ട് ജനം വെള്ളം വലിയുന്നപോലെ വലിഞ്ഞു , ജനം ഒരു സെക്സ് പടത്തിനു ദാഹിച്ചിരിക്കയാണ്
ലാലേട്ടന്‍ അമ്മിഞ്ഞ എന്ന് പറഞ്ഞാല്‍ വലിയ കോമഡി , നമ്മള്‍ മുല എന്ന് പറഞ്ഞാല്‍ അശ്ലീലം , Double Standard.!