Friday, September 21, 2012

ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം (Bhoopadathil ellatha oridam : Review )




അനിയാ , ഈ മലയാള സിനിമ രംഗത്ത്‌ പുതു മുഖങ്ങള്‍ കുറവാണു എന്നൊരു പരാതി നിനക്കുണ്ടോ ? അല്ലെങ്കില്‍ ഉടനെ തന്നെ ക്ലാസ്സിക്‌ ആക്കാന്‍ പോകുന്ന മലയള സാഹിത്യത്തില്‍ നിന്നും നല്ല കൃതികള്‍ സിനിമ ആക്കുന്നില്ല എന്നുള്ള പരാതി .....?

അത് പിന്നെ ... അങ്ങനെ ചോദിച്ചാല്‍ ....പുതുമുഖങ്ങളുടെ കാര്യം എടുത്താല്‍   ഈ തമിഴ് സിനിമ  ഒക്കെ നോക്കുമ്പോള്‍  ഇവിടെ കുറച്ചു  കുറവല്ലേ സംഗതി. അതിരിക്കട്ടെ എപ്പോള്‍ ഇതു ചോദിയ്ക്കാന്‍ കാര്യം ? അണ്ണന് ഈ പരാതി ഇല്ലേ?

ഉണ്ടായിരുന്നു . ഇന്നലെ രാത്രി ഒന്‍പതരയോടെ ആ രണ്ടു  പരാതികളും തീര്‍ന്നു . ഇനി കുറച്ചു കാലത്തേക്ക് ഉണ്ടാകും എന്ന് തോന്നുന്നില്ല .


അല്ല അങ്ങനെ പെട്ടന്ന് തീരാന്‍ എന്തെങ്കിലും വിശേഷിച്ചു ....?

സാഹിത്യകാരന്‍ സേതു എഴുതിയ ദേശത്തിന്‍റെ വിജയം എന്ന ചെറുകഥ ആധാരമാക്കി ജോ ചാലിശ്ശേരി തിരകഥ എഴുതി സംവിധാനം ചെയ്ത ഡേവിഡ്‌ കാച്ചിപള്ളി നിര്‍മ്മിച്ച സര്‍വോപരി ശ്രീനിവാസന്‍ , നെടുമുടി വേണു , ഇന്നസെന്‍റ്, നവീന്‍ പോളി ,സുരാജ് ,ശശി കലിംഗ , രാജശ്രീ , ഇനിയ  എന്നിവരൊക്കെ അഭിനയിച്ചു നമ്മെ ധന്യര്‍ ആക്കിയ ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം എന്ന ചിത്രം കണ്ടതോടെയാണ് എന്‍റെ ഈ വക സകല പരാതികളും തീര്‍ന്നത്.

അതും കണ്ടോ എന്നാല്‍ സിനിമയെ പറ്റി കുറച്ചു .....

വട്ടണ്ണാത്ര എന്നൊരു ഗ്രാമം . അവിടുത്തെ പഞ്ചായത്ത് പ്രസിഡണ്ട്‌ എഴുത്തച്ഛന്‍ (നെടുമുടി), ഇന്‍സ്പെക്ടര്‍ ഇടിക്കുള (ഇന്നസെന്‍റ് ) , പ്രതിപക്ഷ നേതാവ് സുഗുണന്‍ (സുരാജ് ) എന്നിവരുടെ കോമഡിയോടെ ചിത്രം ആരംഭിക്കുന്നു . (ഒരു മാതിരി പ്രഭാതം പൊട്ടിവിരിഞ്ഞു എന്നൊക്കെ പറയുന്ന പോലെ) .മറ്റൊരു സ്ഥലത്ത് നിന്നും ആ ഗ്രാമത്തിലെ സ്കൂളില്‍ അധ്യാപകനായി ജോലി ചെയ്യുന്ന മാധവന്‍ കുട്ടിയാണ് (ശ്രീനിവാസന്‍) കേന്ദ്ര കഥാപാത്രം. ഭാര്യയും (രാജശ്രീ) കുട്ടികളും നാട്ടിലാണ്.ഇയാളുടെ സുഹൃത്താണ്‌ നവീന്‍ പോളി അവതരിപ്പിക്കുന്ന കഥാപാത്രം (പേര് മറന്നു.നമുക്ക്  ഇയാളെ വാസു എന്ന് വിളിക്കാം ).വാസുവിന്‍റെ കാമുകിയും മാധവന്‍ കുട്ടിയുടെ പാര്‍ട്ട്‌ ടൈം പാചകക്കാരിയും ആണ് ഭാമ (ഇനിയ) . മദ്യപാനിയായ  അച്ഛന്‍ (ശശി കലിംഗ ) ഉള്ളതുകാരണം ഭാമ സ്വന്തം കല്യാണം സ്വയം ഉണ്ടാക്കുന്ന കാശു കൊണ്ട് നന്നായി നടത്തും എന്ന വാശിയിലാണ്. ഇത്രയും വ്യക്തമായോ?  ഇനിയാണ് കഥ എന്ന് ആരോപിക്കപ്പെടുന്ന സാധനം ആരംഭിക്കുന്നത്.

അങ്ങനെ ഇരിക്കെയാണ് ആ ഗ്രാമത്തെ മൊത്തം ഞെട്ടിച്ച ഒരു സംഭവം ഉണ്ടാകുന്നത്
. അവിടുത്തെ ഒരു പണമിടപാട് സ്ഥാപനത്തില്‍ പട്ടാപകല്‍ മോഷണം നടക്കുന്നു .
വളരെ നാളുകള്‍ കൂടിയാണ് ആ നാട്ടില്‍ മോഷണം നടക്കുന്നത് . പഞ്ചായത്ത്
പ്രസിഡണ്ട്‌ രാജി വെക്കണം എന്നാ ആവിശ്യവുമായി പ്രതിപക്ഷം രംഗത്ത്
എത്തുന്നു. മുഖം രക്ഷിക്കാനായി ഈ കേസില്‍ മാധവന്‍ കുട്ടി കള്ളസാക്ഷി
പറയണം ഈ ആവശ്യവുമായി  പഞ്ചായത്ത് പ്രസിഡണ്ട്‌, ഇടിക്കുള എന്നിവര്‍
മാധവന്‍ കുട്ടിയെ വട്ടമിടുന്നു . സ്വതവേ കുറച്ചു പെടിത്തോണ്ടനായ  മാധവന്‍
കുട്ടി കള്ളസാക്ഷി പറഞ്ഞാല്‍ തടവ്‌ ശിക്ഷ ലഭിക്കും എന്ന് കൂടി കേള്‍ക്കുന്നതോടെ സാക്ഷി പറയാന്‍ വിസമ്മതിക്കുന്നു. ഇടവേള വരെ സാക്ഷി പറയുമോ .. ഇല്ല എന്നുള്ള കളിയാണ്‌ പ്രധാനമായും . ഇടവേള കഴിയുമ്പോള്‍ ഭാമയെ ആരാണ്ട് ബലാല്‍സംഗം ചെയ്യുന്നു.അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ആകുന്ന ഭാമ.ജനം വീണ്ടും ഇളകുന്നു . മാധവന്‍ കുട്ടിയോട് ഇതിനും സാക്ഷി പറയാന്‍ സമ്മര്‍ദ്ദം.വീണ്ടും വിസമ്മതം . ഒടുവില്‍ നാട്ടുകാര്‍ മാധവന്‍ കുട്ടിയെ വീട്ടു തടങ്കലില്‍ ആക്കുന്നു (കള്ള സാക്ഷി പറയാന്‍ !!) മാധവന്‍ കുട്ടിയെ പ്രതിപക്ഷ നേതാവ് രക്ഷപെടുത്തി ഒളിവില്‍ പാര്‍പ്പിക്കുന്നു.പക്ഷെ പ്രതിപക്ഷ നേതാവ് ഭരണം ഏല്‍ക്കുമ്പോള്‍ ഇതേ കള്ള സാക്ഷി പറയേണ്ടി വരും എന്നറിയുന്ന നായകന്‍ രക്ഷപെടാന്‍ ശ്രമിക്കുന്നു .തക്ക സമയത്ത് അവിടെ എത്തുന്ന വാസു പ്രതിപക്ഷ നേതാവ് സുഗുണനുമായി ഗുസ്തി പിടിച്ചു ഒടുവില്‍ അയാളെ കുത്തി വീഴ്ത്തുന്നു.ഭാമയെ ബാലസംഗം ചെയ്തു എന്ന വിവരം മരിക്കുന്നതിനു മുന്‍പ് പുള്ളിക്കാരി വാസുവിനോട് പറഞ്ഞിരുന്നു എന്നും, അന്ന് മുതല്‍ പ്രതികാര ദാഹിയായി വാസു സുഗുണനെ ഒറ്റയ്ക്ക് കിട്ടാന്‍ നോക്കി നടക്കുകായിരുന്നു എന്നും നമ്മള്‍ അറിയുന്നു . ഒടുവില്‍ വാസുവിനെ കൊണ്ടുപോകാനായി പോലീസ് വരുമ്പോള്‍ ഇയാള്‍ അല്ല കൊന്നത് എന്ന കള്ള സാക്ഷി പറയാനായി മാധവന്‍ കുട്ടി പൊലീസിനോടൊപ്പം പോകുന്നതോടെ ഈ ചിത്രത്തിന് തിരശീല വീഴുന്നു .

അഭിനയം .. ഒക്കെ

അനിയാ . ഈ സിനിമക്ക് അടിസ്ഥാനമായ ചെറുകഥ ഞാന്‍ വായിച്ചിട്ടില്ല .
എങ്കില്‍ പോലും നാലോ അഞ്ചോ പേജുള്ള ഒരു ചെറുകഥ രണ്ടു മണിക്കൂര്‍ എങ്കിലും ഉള്ള ഒരു സിനിമ ആക്കുമ്പോള്‍ ആലോചിക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍ പോലും ഈ ചിത്രത്തില്‍ സംവിധായകന്‍ ആലോചിച്ചു കണ്ടില്ല . അതിനൊപ്പം പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാനില്ലാത്ത അഭിനേതാക്കള്‍ കൂടി ആകുമ്പോള്‍ ദുരന്തം പൂര്‍ത്തിയാകുന്നു .
തമാശകള്‍ ആണെങ്കില്‍ നായകന്‍ കതകടച്ചു ഫാന്‍ തുടക്കാനായി സ്ടൂളില്‍ കേറുമ്പോള്‍ സ്റ്റൂള്‍  മറിഞ്ഞു വീഴുകയും  ഫാനില്‍ തൂങ്ങി പിടിച്ചു നില്‍ക്കുന്ന നായകന്‍റെ അന്തരീക്ഷത്തിലെ കാലുകള്‍ കണ്ടു ഭാര്യയും മക്കളും അയ്യോ  ഇങ്ങേരു തൂങ്ങി ചത്തേ എന്ന് നിലവിളിച്ചു ആളെ കൂട്ടുമ്പോള്‍ നായകന്‍ ഇളിഭ്യനായി ഇറങ്ങി വരുന്ന പോലുള്ള രംഗങ്ങളാണ്

ചുരുക്കത്തില്‍  പറഞ്ഞാല്‍ ....

മര്യാദക്ക് എടുത്തിരുന്നെങ്കില്‍ പഞ്ചവടിപ്പാലം കഴിഞ്ഞാല്‍ ഏറ്റവും
മികച്ച ആക്ഷേപ ഹാസ്യചിത്രം ആയേനെ ഇതു . എന്നാല്‍ ഈ ചിത്രത്തിലെ
പ്രവര്‍ത്തകരുടെ മികവു (പ്രധാനമായും സംവിധാനം തിരകഥ എന്നിവ നിര്‍വഹിച്ച
ജോ ചാല്ലിശ്ശേരി ) കാരണം സംഗതി ഒരുമാതിരി സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍
ചെയ്യുന്ന സിനിമ പ്രോജെകറ്റ്  പോലെയുണ്ട് ഈ ചിത്രം

തീയറ്റെറില്‍ നിന്ന് പോയ അല്ലെങ്കില്‍ പോകാറായ ഒരു ചിത്രത്തെ പറ്റി വിസ്തരിച്ചിട്ടു വലിയ കാര്യം ഒന്നും ഇല്ല എന്ന് അറിയാത്തത് കൊണ്ടല്ല .. പിന്നെ ഞാനൊരുത്തന്‍ അനുഭവിച്ച ദുരിതം പങ്കു വെച്ചില്ലങ്കില്‍ പിന്നെ എന്തോന്ന് ബാല്‍ക്കണി എന്തോന്ന് പ്രേക്ഷകന്‍ ?????  അല്ല പിന്നെ !!!

8 comments:

  1. Ee padam kanda oruthan ,
    " Ith Adhika Kalam Bhoopadathil Undaavilla "
    ennu paranjathoorkkunnu :)

    ReplyDelete
  2. prekshaka - eyade suhruthu Sreeni blog ezhutharundo ? undenkil just share

    ReplyDelete
    Replies
    1. ശ്രീനി ആ പാതകം ഒഴികെ മറ്റെല്ലാം ചെയ്യും . അവനൊന്നു എഴുതി കിട്ടിയിരുന്നെങ്കില്‍ മടിയനായ ഞാന്‍ എന്നെ നിര്‍ത്തിയേനെ.അവന്‍ ഉള്ളത് കൊണ്ടാണ് ഒരു മടിയന്‍ ആണെന്ന് എനിക്ക് തോന്നാത്തത് എന്ന് അവനോടു തന്നെ പറയാറുണ്ട്

      Delete
  3. പിന്നെ ഞാനൊരുത്തന്‍ അനുഭവിച്ച ദുരിതം പങ്കു വെച്ചില്ലങ്കില്‍ പിന്നെ എന്തോന്ന് ബാല്‍ക്കണി എന്തോന്ന് പ്രേക്ഷകന്‍ ????? അപ്പോള്‍ അതാണ്‌ ഉദ്ധേശം...സ്വയം കുടുങ്ങി അതിന്റെ കൂടെ മറ്റുള്ളവരെയും കുടുക്കുക...അല്ലേ....

    ReplyDelete
  4. ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം എന്നല്ലേ പറഞ്ഞത്...? അപ്പൊ ഒരിടത്തും നടക്കാത്ത കാര്യങ്ങളല്ലേ കാണൂ...അത് മനസിലാക്കാനാവാത്ത നമ്മള്‍ കാണികളാണ് കുറ്റക്കാര്‍ ...!!

    ReplyDelete
  5. പ്രിയപ്രേക്ഷകാ, ബ്ലോഗിന്റെ ചട്ടക്കൂട് മാറിയപ്പോള്‍ തന്നെ ഒരു ഫ്രെഷ്നെസ് ഫീല്‍ ചെയ്യുന്നു...കണ്ണിനു കുളിര്‍മ പകരുന്നതായി ഈ മാറ്റം...അഭിനന്ദനങ്ങള്‍ !!

    ReplyDelete
  6. സംഗതി കലക്കീട്ടാ പ്രേക്ഷകാ...പുതിയ മുഖം നന്നായി..ഇപ്പോള്‍ കാണാന്‍ ഒരു ചെലൊക്കെ ഉണ്ട്....

    ReplyDelete