Wednesday, September 19, 2012
ബര്‍ഫി (Burfi : Review )
അനിയാ, രണ്ടു പടം എഴുതിയതോടെ നിന്‍റെ ഉത്തരവാദിത്വം തീര്‍ന്നോ ?
അതെന്തു അണ്ണാ ഒരുമാതിരി കുത്തിയുള്ള സംസാരം? .
അല്ല വെള്ളിയാഴ്ച ഓടിപ്പിടിച്ചു വരുന്ന നിന്നെ രണ്ടു പടത്തിന്‍റെ വിശേഷം കേട്ടതോടെ പിന്നെ കാണാന്‍ ഇല്ലല്ലോ?
വേറെ ഏതു പടം? ഓ.... ഏതാണ്ട് അവാര്‍ഡ് പടങ്ങളൊക്കെ ഓടുന്നു എന്നു ആരോ പറഞ്ഞു. ഇതൊക്കെ കാണാന്‍ ആര്‍ക്കു നേരം ?
അനിയാ നീ പറഞ്ഞു വരുമ്പോള്‍ നിരൂപകന്‍ അല്ലെ? ഒരു പടം നല്ലതോ അല്ലയോ എന്ന് പറയേണ്ട ഒരു ചുമതല നിനക്കില്ലേടെ ?
ഉണ്ടയാണ്.ഈ പൊതു ജനം എന്നാ കഴുതകളെ പറ്റിക്കുന്നത് പോലെ എളുപ്പമുള്ള പണി വേറെ എന്താ ഉള്ളത് ? എത്ര പടമാ ഇവന്മാരെ കൊണ്ട് നമ്മള്‍ ഓടിച്ചത്?എന്നിട്ട് മലയാള സിനിമ മരിക്കുന്നേ എന്ന് ഇവനെ കൊണ്ട് തന്നെ നമ്മള്‍ കരയിക്കുകയും ചെയ്യും.അതിരിക്കട്ടെ എപ്പോള്‍ ഏതു പടമാ അണ്ണന്‍ കണ്ടേ ?
അനിയാ അനുരാഗ് ബസു സംവിധാനം ചെയ്ത രണ്ബീര്‍ കപൂര്‍,ഇല്യാന ഡിക്രൂസ്,പ്രിയങ്ക ചോപ്ര,ആശിഷ് വിദ്യാര്‍ഥി,സൌരഭ് ശുക്ല,രൂപ ഗാംഗുലി എന്നിവരൊക്കെ അഭിനയിച്ച ബര്‍ഫി എന്ന ചിത്രമാണ് ഞാന്‍ ഇന്നലെ കണ്ടത്.
അയ്യേ ... അന്യ ഭാഷ ചിത്രമോ ? ഈ വക ചവറൊക്കെ കേരളത്തില്‍ നിരോധിക്കണം എന്ന് ലാലേട്ടന്‍ പറഞ്ഞതില്‍ പിന്നെ എനിക്കതൊക്കെ കാണുന്നതെ അലര്‍ജിയാ. അല്ലെങ്കിലും എന്ത് ത്യാഗം സഹിച്ചും മലയാള സിനിമയെ വളര്‍ത്താന്‍ നമ്മളൊക്കെ കടപ്പെട്ടവരല്ലേ ?
തന്നെടാ തന്നെ ഇവനൊക്കെ കുഴച്ചു തരുന്ന അമേധ്യം നാലു നേരം വെട്ടി വിഴുങ്ങിയാലും പോര.അതിന്‍റെ മഹത്വത്തെയും രുചി കൂട്ടുകളുടെ വൈവിധ്യത്തെയും പറ്റി ഉപന്യസിക്കണം വേണം എന്നതല്ലേ ഇവരുടെ ഒക്കെ എളിയ ആവശ്യം ? നല്ലത് തന്നെ അനിയാ!!!
അത് വിട്ടേ . ഈ പടം ഇങ്ങനെ ഈ അനുരാഗ് ബസു മര്‍ഡര്‍ ഒക്കെ എടുത്ത ആളല്ലേ? അങ്ങേരുടെ പീസു പടം കാണാന്‍ പോകുക എന്ന് വെച്ചാല്‍ ...?
അനിയാ അതേ സംവിധായകന്‍ എടുത്ത ലൈഫ് ഇന്‍ എ മെട്രോ എന്ന ചിത്രം നീ കണ്ടിട്ടുണ്ടോ? എനിക്ക് വളരെ ഇഷ്ട്ടപെട്ട സിനിമകളില്‍ ഒന്നാണ് അത്.അത് പോലെ തന്നെ ഇതിലെ നായകന്‍ രണ്ബീര്‍ കപൂര്‍ അഭിനയിച്ച രാജനീതി,റോക്കറ്റ് സിംഗ് ,പിന്നെ ഇതും ഒക്കെ മിസ്സ് ആക്കാന്‍ പാടില്ലാത്ത സിനിമകള്‍ ആണെന്ന് ആണ് എന്‍റെ എളിയ അഭിപ്രായം.
ഡാര്‍ജിലിങ്ങില്‍ ഒരു ഡ്രൈവറുടെ മകനായ മര്‍ഫി എന്ന ബധിരനും മൂകനുമായ യുവാവാണ് ഈ ചിത്രത്തിലെ നായകന്‍. തന്‍റെ പേര് കഷ്ട്ടിച്ചു ബര്‍ഫി എന്ന് ഉച്ചരിക്കാന്‍ മാത്രമേ ഇയാള്‍ക്ക് കഴിയു.അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ശ്രുതി ഘോഷ് (ഇല്യാന), ചില്‍മില്‍ ചാറ്റര്‍ജി (പ്രിയങ്ക ചോപ്ര) എന്നീ പെണ്‍ കുട്ടികളുമായുള്ള ബന്ധത്തിലൂടെ കഥ വികസിക്കുന്നു .1970 കളുടെ തുടക്കത്തിലൂടെ ആരംഭിക്കുന്ന കഥ 1976 വഴി ഇന്നത്തെ കാലഘട്ടത്തില്‍ എത്തി അവസാനിക്കുന്നു. മേല്‍പ്പറഞ്ഞ പെണ്‍കുട്ടികളില്‍ ശ്രുതി മറ്റൊരാളുമായി വിവാഹം നിശ്ചയിക്കപ്പെട്ടവളും ചില്‍മില്‍ ബര്‍ഫിയുടെ ബാല്യകാല സുഹൃത്തും ഓട്ടിസം ബാധിച്ച വ്യക്തിയുമാണ്.ബര്‍ഫി ആദ്യം കണ്ടു മുട്ടുന്നതും പ്രണയത്തില്‍ ആകുന്നതും ശ്രുതിയുമായാണ്.പ്രതിശ്രുത വരന്‍ രംഗത്തെത്തുന്നതോടെ ആ ബന്ധം മുറിയുകയും ബര്‍ഫിയുടെ ജീവിതത്തിലേക്ക് ചാറ്റര്‍ജി കുടുംബത്തിലെ ചില്‍മില്‍ കടന്നു വരുകയും ചെയ്യുന്നു.ചാറ്റര്‍ജി കുടുംബത്തിലെ ഡ്രൈവര്‍ ആണ് നായകന്‍റെ അച്ഛന്‍.ചിത്രത്തിലെ മറ്റൊരു മുഖ്യ കഥാപാത്രം ആ സ്ഥലത്തെ പോലീസ് ഇന്‍സ്പെക്ടറെ അവതരിപ്പിക്കുന്ന സൌരഭ് ശുക്ലയാണ് .
ഈ ചിത്രത്തില്‍ നിങ്ങളെ പൊട്ടിച്ചിരിപ്പിക്കുന്ന രംഗങ്ങള്‍ ഉണ്ട്.സങ്കടം തോന്നിപ്പിക്കുന്ന ഭാഗങ്ങള്‍ ഉണ്ട്.സസ്പെന്‍സും,പ്രേമവും ത്യാഗവും ഉണ്ട്.ഇതിനു എല്ലാത്തിനും ഉപരിയായി ഇവയെല്ലാം ചേരുന്ന ഒരു നല്ല സിനിമയുണ്ട്.പ്രാദേശിക ഭാഷാ മിമിക്രിയും,അശ്ലീലവും ഒക്കെ കൊണ്ട് വാണരുളുന്ന നമ്മുടെ നായകന്മാര്‍ക്ക് ഒരുമാതിരി നായ് ഒളിയിടുന്ന പോലെ ബര്‍ഫി എന്ന് മാത്രം പറയാന്‍ കഴിയുന്ന ഒരു നായകന്‍ അഭിനയിക്കുന്ന ചിത്രം മികച്ചതാകുന്നത് വെറും സ്വപ്നം മാത്രമായിരിക്കും.
അങ്ങനെ അടച്ചു പറയാന്‍ വരട്ടെ അണ്ണാ നമുക്കും ഉണ്ട് അങ്ങനെ ഒരു മികച്ച ചിത്രം.മലയാളത്തിലെ അനുരാഗ് ബസു,മലയാളത്തി ന്‍റെ രണ്ബീര്‍ കപൂര്‍ എന്നിവരായ അന്‍വര്‍ റഷീദ്,മമ്മൂട്ടി എന്നിവര്‍ ഒന്നിച്ച അണ്ണന്‍ തമ്പി എന്ന ചിത്രത്തിലും നായകന്‍ മൂകബധിരന്‍ ആയിരുന്നു എന്നത് മറക്കല്ലേ?
അതേടാ ഇനി അത് കണ്ടിട്ടാണ് അനുരാഗ് ബസുവിന് ഇങ്ങനെ ഒരു ഐഡിയ തോന്നിയത് എന്ന് കൂടി പറഞ്ഞാല്‍ പൂര്‍ത്തിയായി.അത് വിട്.പിന്നെ എന്നെ ആകര്‍ഷിച്ച മറ്റൊന്ന് കഥ പറയുന്ന രീതിയാണ്.കാലഗണ മാറ്റി മറിച്ചു എന്നാല്‍ കണ്ടിരിക്കുന്നവര്‍ക്ക് തികച്ചും ആസ്വാദ്യകരമായി ഇങ്ങനെ ഒരു ചിത്രം ഒരുക്കിയ അനുരാഗ് ബസുവും സംഘവും അഭിനന്ദനം അര്‍ഹിക്കുന്നു.ഗാനങ്ങള്‍,ചായാഗ്രഹണം എന്നിവ മുഴച്ചു നില്‍ക്കാതെ ചിത്രത്തിനോത്തു ഒഴുകി നീങ്ങുന്നു.ഒരല്‍പം സ്ലോ ആണെന്ന് ഉള്ളത് ഒഴിച്ചാല്‍ (അത് തന്നെ കുറ്റം പറയാന്‍ വേണ്ടി മാത്രം പറയാവുന്നതാണ് ) തികച്ചും ആസ്വാദ്യകരമായ ചിത്രം.
ഇതൊക്കെ അവിടെ ഇരിക്കട്ടെ . അഭിനയം .. അതാണ് പ്രബുദ്ധരായ മലയാളികള്‍ക്ക് അറിയേണ്ടത്
ഈ ചിത്രത്തില്‍ ആരാണ് ഏറ്റവും നന്നായത് എന്നറിയാന്‍ നീ വല്ല അഭിപ്രായ വോട്ടെടുപ്പും നടത്തേണ്ടി വരും. ഓട്ടിസം ബാധിച്ച ചില്‍മില്‍ ചാറ്റര്‍ജി പ്രിയങ്ക ചോപ്രയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മനോഹരമായ കഥാപാത്രമാണ് എന്നാണ് എന്‍റെ വിശ്വാസം.മൂകനും ബധിരനുമായ കഥാപത്രം ആണെങ്കിലും ജീവസുറ്റ ബര്‍ഫിയായി രണ്ബീര്‍ കപൂര്‍ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.ഇല്യാന തന്‍റെ ഹിന്ദി അരങ്ങേറ്റം മനോഹരമാക്കി എന്ന് തന്നെ പറയാം .കാലഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോള്‍ രൂപത്തിലും ശരീര ഭാഷയിലും ശ്രദ്ധാ പൂര്‍വമായ വ്യതിയാനങ്ങള്‍ വരുത്തിയതില്‍ മറ്റു രണ്ടു പേരെ ക്കാളും നന്നായത് ഇല്യാന യാണ് . പഴയ മഹാഭാരതം സീരിയലിലെ ദ്രൗപതി ആയി അഭിനയിച്ച രൂപാ ഗാംഗുലി ഈ ചിത്രത്തില്‍ ശ്രുതിയുടെ അമ്മയായി എത്തുന്നു.പാരീഷ് രാവലിനെ പോലെയുള്ള നടന്മാര്‍ക്കിടയില്‍ സൌരഭ് ശുക്ലയെ പോലുള്ള നടന്മാര്‍ക്ക് വല്ലപ്പോഴും കിട്ടുന്ന നല്ല വേഷങ്ങളില്‍ ഒന്നാണ് ഈ ചിത്രത്തിലേത് .
പിന്നെ......... ഇതൊക്കെ അല്ലെ വലിയ കാര്യം ?
അനിയാ,ഹിന്ദിയില്‍ തന്നെ സഞ്ജീവ് കുമാറും,നാനാ പാട്ടേക്കറും പോലുള്ള മികച്ച നടന്‍മാര്‍ (രണ്ടു പേരും എനിക്ക് ഏറെ ഇഷ്ടമുള്ള നടന്മാരും) ബധിരരും മൂകരും ആയ കഥാപത്രങ്ങളെ അനശ്വരമാക്കിയിട്ടുണ്ട്. താരതമ്യേനെ പയ്യനായ രണ്ബീര്‍ കപൂര്‍ അഭിനയിച്ച ഈ ചിത്രം മികച്ചതാക്കുന്നു എങ്കില്‍ അത് തീര്‍ച്ചയായും ഈ ചിത്രത്തിലെ അഭിനതാക്കളുടെയും പിന്നണിക്കാരുടെയും കൂട്ടായ മികച്ച പ്രകടനത്തിന്‍റെ ഫലമാണ് . കഴിയുമെങ്കില്‍ തീയറ്റെറില്‍ നിന്ന് തന്നെ കാണേണ്ട പടം. ഒറ്റ വാചകത്തില്‍ അതാണ് ബര്‍ഫി
Labels:
Burfi,
Hindi Movie,
Latest Hindi,
Movie,
സിനിമ,
ഹിന്ദി സിനിമ
Subscribe to:
Post Comments (Atom)
കാണണമല്ലോ.. പടം കിടിലനാണെന്ന് കുറേപ്പേർ പറയുന്നു,,...
ReplyDeleteവന്‍ പരാജയം ഏറ്റുവാങ്ങിയ സായ എന്ന ചിത്രത്തിന് ശേഷം ജീവിക്കാന്‍ വേണ്ടി ആണെന്ന് തോന്നുന്നു അനുരാഗ് ബസു മര്‍ഡര്‍ എന്ന പടം (പീസ് ) ചെയ്തത്. മേല്‍പ്പറഞ്ഞ ചിത്രങ്ങള്‍ കൂടാതെ ഇദ്ദേഹത്തിന്റെ സംവിധാനത്തില്‍ വന്ന ഗാങ്ങ്സ്ടര്‍, കൈറ്റ്സ് എന്നീ ചിത്രങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്.. പിന്നെയും കുറെ ഉണ്ടെന്നു തോന്നുന്നു. ഈ പറഞ്ഞവയില്‍ കൈറ്റ്സ് ഒഴികെ ബാക്കിയുള്ളവയെല്ലാം ഇംഗ്ലീഷ് ചിത്രങ്ങളുടെ മോഷണം അഥവാ പ്രചോദനം ഉള്‍ക്കൊണ്ട ചിത്രങ്ങള്‍ ആയിരുന്നു. ബര്‍ഫി മോഷണം അല്ലെന്നു കരുതുന്നു . കൈറ്റ്സ് പരാജയപ്പെട്ടെങ്കിലും ചില കാര്യങ്ങളിലെങ്കിലും ഒരു അന്താരാഷ്ട്ര നിലവാരം പുലര്‍ത്തിയിരുന്നു. ഫ്ലോപ്പുകള്‍ കൂടുതലുള്ള ഒരു കരിയര്‍ ആണെന്ന് ജനം പറയുമെങ്കിലും മറ്റു പല സംവിധായകരേക്കാള്‍ ഭേദം ആണെന്നാണ് എനിക്ക് തോന്നിയത്. എന്തായാലും ചിത്രം കണ്ടിട്ട അഭിപ്രായം പറയാം.
ReplyDeleteGangster and life in a metro are some of his best moview. Can you please teel from which film gangster copied..????!!!!!!. It is one of the best original films released in Hindi.
DeleteGangster is one of the best original screenplays in Hindi..... Where did you got the inof that it is a copy...
Deleteഗാങ്ങ്സ്റ്റെര്‍ കോപ്പി അടി അല്ലേ? കോപ്പി ആണെങ്കിലും അല്ലെങ്കിലും എനിക്കിഷ്ടപ്പെട്ട ഒരു ചിത്രമാണ്. അല്ലെങ്കില്‍ ക്ഷമിക്കു. എവിടെയാണെന്ന് ഒരുക്കുന്നില്ല. പക്ഷെ കോപ്പി ആണ് എന്ന് എവിടെയോ വായിച്ചു. ഒരു 3 വര്ഷം മുന്‍പാണ്. ഒരിക്കല്‍ കള്ളന്‍ എന്ന പേരുവന്നാല്‍ പിന്നെ പോകാന്‍ വിഷമമാണല്ലോ അത് കൊണ്ട് എഴുതിയതാകാനും മതി. നമ്മുടെ അനൂപ് മേനോന്റെ കാര്യം തന്നെ നോക്കിയാല്‍ പോരേ. ഒരു ഇംഗ്ലീഷ് ചിത്രം സീന്‍ ബൈ സീന്‍ കോപ്പി അടിച്ചിട്ട് അങ്ങനെയൊരു പടം ഉണ്ടെന്നു കേട്ടിട്ടുപോലും ഇല്ല എന്ന് പറഞ്ഞു നടന്നു. അവസാനം കള്ളന്‍ എന്ന് പേരും വന്നു. ഇപ്പൊ ഇതു പടം ഇറക്കിയാലും എതിന്റെയൊക്കെയോ കോപ്പി ആണെന്ന് ജനം പറയും. മൂലകഥയുടെ ഏതെങ്കിലും ഒരു കഷണം വേറെ എവിടെയെങ്കിലും ഉണ്ടായാല്‍ പിന്നെ പറയുകയും വേണ്ട..
Deleteശ്രീനി പറഞ്ഞപ്പോള്‍ ആണ് ഒരു സംശയം തോന്നിയത് .ഈ ചിത്രത്തില്‍ പ്രിയങ്ക ചോപ്രക്കുള്ള അതെ അസുഖം തന്നെയല്ലേ അലക്സാണ്ടര്‍ ദി ഗ്രേറ്റ് എന്ന ചിത്രത്തില്‍ നമ്മുടെ അഭിനയ പ്രതിഭ ഡോക്ടര്‍ കേണല്‍ ലാലേട്ടന്‍ അഭിനയിച്ചു ഫലിപ്പിക്കാന്‍ ശ്രമിക്കുന്നത് ? അതോ അത് മറ്റെന്തോ വിചിത്ര രോഗം ആയിരുന്നോ ? ആ ... ആര്‍ക്കറിയാം
ReplyDeleteഅലക്സാണ്ടര്‍ ദ് ഗ്രേറ്റ് 1988ല്‍ ഇറങ്ങിയ റെയ്ന്‍മാന്‍ എന്ന ഹോളിവുഡ് ചിത്രത്തിന്റെ വികലമായ അനുകരണമാണ്.ഓട്ടിസം ബാധിച്ച നായകകഥാപാത്രത്തെ മെഡിക്കല്‍ കോളെജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും സകലകലാവല്ലഭനും സര്‍വ്വോപരി സാഹസികനുമായി അവതരിപ്പിക്കാന്‍ തെലുങ്കിലെ തട്ടുപ്പൊളിപ്പന്‍ ചിത്രങ്ങള്‍ക്ക് സ്ക്രിപ്റ്റെഴുതുന്നവര്‍ പോലും ധൈര്യപ്പെടുമെന്ന് തോന്നുന്നില്ല. (ഏറെ കൊല്ലങ്ങള്‍ മുമ്പ് ഹൈദരാബാദില്‍ വച്ച് കണ്ട ഒരു തെലുങ്കു ചിത്രത്തില്‍ നായകനായ വെങ്കിടേഷ് നിരക്ഷരനായ ഒരു ഗ്രാമീണനായി രംഗത്തെത്തി അവസാനം ഒരു ഐ.ടി. കമ്പനി ഏറ്റെടുത്തു നടത്തി നായികയെ സ്വന്തമാക്കുന്ന കഥ കണ്ടതില്‍ പിന്നെ എന്തു കണ്ടാലും അതുമായി തട്ടിച്ചുനോക്കാനുള്ള പ്രവണത ഇതു വരെ മാറിയിട്ടില്ല,സദയം ക്ഷമിക്കുക)
Deleteഈ ഹിന്ദി,തമിഴ് പടങ്ങളൊക്കെ നിരോധിക്കണം..കേരളത്തിലെ തിയറ്ററുകളുടെ പടി കാണിക്കരുത് ....എങ്കിലേ മലയാളി പ്രേക്ഷകരുടെ ആസ്വാദന നിലവാരം ഉയരൂ....മലയാള സിനിമാ വ്യവസായം ഇന്നത്തെ നിലയില്‍ തഴച്ചു വളരൂ ...അതുകൊണ്ട് ബര്‍ഫി പോലുള്ള സിനിമകള്‍ ഒരു കാരണവശാലും കേരളത്തില്‍ പ്രദര്‍ശിപ്പിക്കരുത് .....മലയാളി പ്രേക്ഷകന്‍ വഴി പിഴച്ചുപോകും ..അവന്‍ ലാലണ്ണനെയും മമ്മൂക്കയെയും മാത്രമല്ല ന്യൂജനരേഷന്‍ ഉസ്താദ്മാരെയും ചോദ്യം ചെയ്യും...അതുകൊണ്ട് തീരെ പാടില്ല...!!
ReplyDeleteനിരോധിച്ചാല്‍ മാത്രം പോര.അന്യസംസ്ഥാനത്ത് പോയി ഈ ജാതി പടം കാണുന്ന മലയാളികള്‍ക്കെതിരെ പോലും കേസ് എടുക്കണം.അങ്ങനെ സിനിമ കാണുന്നവരെ പിടിക്കാന്‍ ജാദു - 2 ഇറക്കണം. എന്നിട്ട് അവനൊക്കെ നോട്ടീസ് അയക്കണം . അപ്പോളെ ഈ നാശങ്ങള്‍ ഒക്കെ പഠിക്കു.അല്ല പിന്നെ !!!!!:)
Deleteകഴിയുമെങ്കില്‍ തീയറ്റെറില്‍ നിന്ന് തന്നെ കാണേണ്ട പടം...അപ്പോള്‍ കാണണമല്ലോ....അല്ലേ
ReplyDeleteപടം കിടിലനാണെന്ന കാര്യത്തില്‍ സംശയമേ വേണ്ട
ReplyDeleteഈ മൂവീ കോപ്പിയടി ആണ് എന്നു കേള്‍ക്കുന്നു !!! മലയാളം കോപ്പി മാത്രമേ പിടിക്കുകയുള്ളോ ??
ReplyDeletehttp://www.bollywoodlife.com/news-gossip/video-the-sources-from-where-barfi-was-copied-exposed/
അനിയാ ഈ കോപ്പി അടിക്കുന്നതില്‍ എനിക്കൊരു വിരോധവും ഇല്ല .നല്ല വൃത്തിയായി ചെയ്താല്‍ മതി എന്നൊരു അപേക്ഷയെ ഉള്ളു . ബര്‍ഫി നല്ലൊരു ചലച്ചിത്ര അനുഭവമാണ് .പിച്ചകളായ നമുക്ക് വേറെ എന്താ വേണ്ടത് ?
Deleteഈ പടം കണ്ടു ഓസ്കാര്‍ ടീമിലുള്ള ആളുകള്‍ പൊട്ടിച്ചിരിക്കും, ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ നാണക്കേട് ഉണ്ടാക്കും.ഇതൊക്കെ കാണുമ്പോള്‍ ആണ് നമ്മുടെ മലയാളത്തില്‍ നിന്നും ഓസ്കാറിനു പോയ ആദമിന്റെ മകന്‍ അബു എന്ന ചിത്രം എത്ര മഹത്തരമായിരുന്നു എന്ന് തിരിച്ചറിയുന്നത്. ഈ അനുരാഗ് ബസുവോക്കെ തലയും കുത്തി നിന്ന് തപസ്സു ചെയ്‌താല്‍ അതുപോലൊരു ചിത്രം ഉണ്ടാക്കാന്‍ കഴിയില്ല.
ReplyDeleteഅനുരാഗിന്റെ മുന്‍കാല ചിത്രങ്ങളും പലയിടങ്ങളില്‍ നിന്ന് ചുരണ്ടിയത് തന്നെ ആയിരുന്നു. പിന്നെ പൊതുവേ നമ്മുടെ പലരുടെയും ഒരു കാഴ്ചപ്പാട് ' ഹിന്ദിക്കാരന്‍ മോഷ്ടിച്ചാല്‍ അത് 'inspiration' , പാവം നമ്മുടെ മലയാള സംവിധായകര്‍ മോഷ്ടിച്ചാല്‍ അത് ' കോപ്പിയടി ' എന്നാണല്ലോ.