മലയാള സിനിമയുടെ മഹാ ആചാര്യന്‍ ശ്രീ പ്രിയദര്‍ശന്‍റെ വത്സല ശിഷ്യനും വിന്‍റ്റര്‍,ക്രേസി ഗോപാലന്‍ എന്നീ സിനിമകളുടെ സംവിധായകനുമായ ശ്രീ ദീപു കരുണാകരന്‍ അണിയിച്ചൊരുക്കുന്ന......
എന്തുവാടെ ഇതു മൈതന പ്രസംഗമോ? അതോ .....
അണ്ണാ പുതിയ പടം ഇറങ്ങിയത് അറിഞ്ഞില്ലേ? നിങ്ങളെ പോലെ ആരെങ്കിലും ഒക്കെ കണ്ടു വന്നു അഭിപ്രായം പറഞ്ഞിട്ട് വേണം എന്നിക്ക് ചിത്ര വിദ്വേഷത്തില്‍ എഴുതി കാളകൂടം അന്തി പത്രത്തെ ഒരു വഴിക്കാക്കാന്‍ . അതിനു മുന്‍പ് ഒരു തുടക്കം എഴുതി വെച്ചാല്‍ പണി എളുപ്പമായില്ലേ ?
ആയെടാ ആയി ഇപ്പോള്‍ ഏതു സിനിമയെ പറ്റിയാ നിന്‍റെ കത്തിക്കല്‍ ?
അത് ഇതു വരെ മനസിലായില്ലേ? ഇന്നല്ലേ മലയാള സിനിമാ നിരൂപക ലോകം ആകാംഷയോടെ കാത്തിരുന്ന തേജാഭായി ആന്‍ഡ് ഫാമിലി എന്ന ചിത്രം ഇറങ്ങുന്നെ? മോശം തന്നെ അണ്ണാ
എടാ ഞാന്‍ നിന്നെ പോലെ പടം കാണാതെ കണാ കുണ എന്ന് അവിടെയും,ഇവിടെയും,എവിടെയും തൊടാതെ അഭിപ്രായം പറയാറില്ല. പ്രസ്തുത ചിത്രം സര്‍വ ധൈര്യവും സംഭരിച്ചു ആണെങ്കിലും പോയി കണ്ടിട്ട് വരുന്ന വഴിയാണ് ഇതു.
പിന്നേ ... ഇതിനെന്തിന്നാ ഇത്ര ധൈര്യം? അണ്ണന്‍ അല്ലെങ്കിലേ പ്രിത്വിരാജ് ആരാധകന്‍ എന്നറിയപ്പെടുന്ന ആളാണല്ലോ?
അനിയാ പ്രിയന്‍ സാറിന്‍റെ മറ്റൊരു ശിഷ്യന്‍ ശ്രീ മുരളി നാഗവള്ളി അണിയിച്ചൊരുക്കിയ അലക്സാണ്ടര്‍ ദി ഗ്രേറ്റ് എന്ന പടം ഇപ്പോളും ഒരു പേടി സ്വപ്നം ആയി എന്നെ വേട്ടയാടുകയാണ് .പോരാത്തതിനു ദീപു കരുണാകരനെ അദ്ദേഹത്തിന്‍റെ അവസാന ചിത്രത്തിന് ശേഷം പേടിക്കേണ്ട ഒരാളായാണ് ഞാന്‍ കാണുന്നത്.പോരാത്തതിനു ആക്ഷന്‍ വേഷങ്ങളില്‍ വരാറുള്ള പ്രിത്വിരാജ് അഭിനയിക്കുന്ന തമാശ ചിത്രം,കൂടെ അഭിനയിക്കുന്നത് സുരാജ് ,സലിം കുമാര്‍,ജഗദീഷ് തുടങ്ങിയവര്‍.പേടിക്കാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം അനിയാ?
തികച്ചും ന്യായം . ഇതൊന്നും കണ്ടു പേടിക്കാത്ത ധൈര്യശാലികളെ പേടിപ്പിക്കാന്‍ പ്രിത്വിരാജ് പഴയ ജഗ്ഗു മോഡല്‍ വിഗ്ഗും ഒരു ഗിത്താറും പിടിച്ചു നില്‍ക്കുന്ന പോസ്റ്ററും നാട് നീളെ ഒട്ടിച്ചിട്ടുണ്ടല്ലോ. ഉയിര് പേടിയുള്ളവന്‍ പടത്തിനു കേറുമോ ? നിങ്ങളെ സമ്മതിക്കാതെ വയ്യ . അതിരിക്കട്ടെ ഈ ചിത്രത്തിന്റെ കഥ, മറ്റു വിവരങ്ങള്‍...
നേരത്തെ പറഞ്ഞല്ലോ സംവിധാനം ദീപു കരുണാകരന്‍.കഥയും തിരകഥയും അദേഹം തന്നെയാണ് .സംഗീതം ദീപക് ദേവ് അഭിനേതാക്കള്‍ നേരത്തെ പറഞ്ഞവര്‍ കൂടാതെ അഖില (കാര്യസ്തന്‍ ഫെയിം ),നെടുമുടി,ജഗതി,ഇന്ദ്രന്‍സ്,തലൈ വാസല്‍ വിജയ് , കൊച്ചു പ്രേമന്‍,ബിന്ദു പണിക്കര്‍,മഞ്ജു പിള്ള മുതല്‍ ഒരു സീനില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഷക്കീല പോലും ഉണ്ട് ഈ ചിത്രത്തില്‍.മലേഷ്യയിലും തിരുവനന്തപുരത്തും ആയാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്
ശരി ഇനി കഥ.....
കഥ തുടങ്ങുന്നത് മലേഷ്യയില്‍ ആണ്. അവിടുത്തെ അധോലോക രാജാവാണ് തേജാഭായ് എന്നറിയപ്പെടുന്ന റോഷന്‍ വര്‍മ (പ്രിത്വിരാജ്).കഥ തുടങ്ങുമ്പോള്‍ മലേഷ്യയിലെ വി ഗ്രൂപ്പ് എന്ന വ്യവസായ ഗ്രൂപ്പിന്റെ സ്വത്തുക്കള്‍ കൈയ്യേറാന്‍ കര്‍ത്താ എന്ന മറ്റൊരു വ്യവസായിയെ (സുമന്‍) സഹായിക്കുന്ന തേജാഭായിയെയും സംഘത്തെയും ആണ് കാണിക്കുന്നത്, വി ഗ്രൂപ്പിന്റെ മുതലാളി ഗോപിനാഥ്നെ (അശോകനെ) വിരട്ടി ലക്‌ഷ്യം നേടുന്ന തേജാ,അവിടുത്തെ ഒരു സംഭവം ആണെന്ന് നമുക്ക് മനസിലാകുന്നു.(ഇതു നമ്മളെ മനസ്സിലാക്കി തരാനാണ് ആദ്യത്തെ പത്തു മിനിട്ട് ഉപയോഗിച്ചിരിക്കുന്നത്).ഇങ്ങനെ കഴിയുന്ന നായകന്‍ അവിടെ തന്നെയുള്ള ഒരു പെണ്‍കുട്ടിയില്‍ ആകൃഷ്ട്ടന്‍ ആകുന്നു.വേദിക (അഖില) എന്ന ഈ കുട്ടിയുടെ ഇഷ്ട്ടം പിടിച്ചു പറ്റാന്‍ ഇയാള്‍ തന്നെ കുറിച്ചുള്ള വിവരങ്ങള്‍ മറച്ചു വെച്ച് ഒരു സാധാരണക്കാരനായി അഭിനയിച്ചു അടുക്കുന്നു.അവളെ പോലെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ തല്‍പ്പരന്‍ ആണെന്ന് നടിക്കുന്നു.എന്നാല്‍ സംഗതി വിവാഹത്തോട് അടുക്കുമ്പോള്‍ വേദികയുടെ അച്ഛന് കുടുംബ പാരമ്പര്യമുള്ള, യാതൊരു ക്രിമിനല്‍ പശ്ചാത്തലവും ഇല്ലാത്ത ഒരു കുടുംബത്തിലെക്കെ മകളെ വിവാഹം ചെയ്തു അയയ്ക്കു എന്ന വാശിയും പോരാത്തതിനു വേദികയുടെ അച്ഛന്‍ ദാമോദര്‍ ജി (തലൈവാസല്‍ വിജയ്) തന്‍റെ അധ്യാത്മിക ഗുരുവായ വശ്യവചസ് (സുരാജ്) പറയുന്നത് പോലെയേ എന്തും ചെയ്യുവത്രെ .വശ്യവചസിനെ പൊക്കുന്ന തേജാ ഭായ് അയാളെ വിരട്ടി കൂടെ നിര്‍ത്തുന്നു. അയാള്‍ വഴി വേദികയുടെ അച്ഛന് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന തേജാ (റോഷന്‍ എന്ന പേരില്‍ ) വശ്യവചസും ഒത്തു നാട്ടില്‍ എത്തുകയും ഒരു കുടുംബം സെറ്റ് അപ്പ് ചെയ്യുകയും ചെയ്യുന്നു (ജഗതി ,ബിന്ദു പണിക്കര്‍,ജഗദീഷ് ,മഞ്ജു പിള്ള,കൊച്ചു പ്രേമന്‍,കൊളപുള്ളി ലീല , സലിം കുമാര്‍ തുടങ്ങിയവര്‍ ) .അനാഥനായ തേജാഭായ് ,തട്ടി കൂട്ടി ഉണ്ടാക്കിയ ഈ കുടുംബത്തെ കാണിച്ചു വേദികയുടെയും അവളുടെ അച്ഛന്റെയും വിശ്വാസം അര്‍ജിക്കാനും വിവാഹം നടത്താനും നടത്തുന്ന ശ്രമങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
ഓ അപ്പോള്‍ ഒരു പുതുമയും ഇല്ലാത്ത കഥ അല്ലെ ?
നൂറു ശതമാനം ശരി.സ്ലാപ്സ്റ്റിക്ക് കോമഡി എന്ന് പറയപ്പെടുന്ന,ക്രേസി ഗോപാലന്‍ എന്ന സിനിമയുടെ അതെ ഫോര്‍മാറ്റില്‍ ആണ് ഈ ചിത്രവും എടുത്തിരിക്കുന്നത്. ദീപു കരുണാകരന്‍ എന്ന സംവിധായകന്‍ തന്‍റെ ഗുരുവില്‍ (പ്രിയന്‍) നിന്നും വേണ്ടാത്തത് പലതും പഠിച്ചിട്ടുണ്ട് എന്നും വേണ്ടത് പലതും പഠിച്ചിട്ടില്ല എന്നും പറയേണ്ടി വരും.
മനസിലായില്ല ഒന്ന് വിശദമാക്കാമോ ?
അനിയാ,ജഗതി എന്ന നടനെ മലയാളത്തില്‍ വേണു നാഗവള്ളി കഴിഞ്ഞാല്‍ നന്നായി ഉപയോഗിച്ചിട്ടുള്ള സംവിധായകരില്‍ ഒരാളാണ് പ്രിയന്‍. ലാലിനോപ്പമോ ഒരു പക്ഷെ അതില്‍ കൂടുതലോ പ്രിയന്‍റെ പല ടോം ആന്‍ഡ് ജെറി / ഫലിത ബിന്ദു ചിത്രങ്ങളെ ജനപ്രിയം ആക്കുന്നതില്‍ ജഗതി വഹിച്ച പങ്കു ദീപു മനസിക്കിയിട്ടില്ല എന്നതിന് തെളിവാണ് ക്രേസി ഗോപാലന്‍ എന്ന ചിത്രം പോലെ ഇതിലും ജഗതി ഉപയോഗിക്കപ്പെടാതെ പോകുന്നത് . എന്നാല്‍ പ്രിയന്‍ ചിത്രങ്ങളിലെ കൂട്ടയടിയെ ഓര്‍മിപ്പിക്കുന്ന ഒരു രംഗം ഈ ചിത്രത്തിലും ഉണ്ട് (എല്ലാ കഥാപാത്രങ്ങളും പങ്കെടുക്കുന്നില്ല ഭാഗ്യം !!) വെട്ടം എന്ന ചിത്രത്തില്‍ പോലും ഇങ്ങനത്തെ രംഗങ്ങള്‍ ജനത്തിന് മടുത്തു എന്ന് തെളിഞ്ഞതാണ് (ഇനി അറബി ഒട്ടകത്തില്‍ ഇതു വീണ്ടും കാണേണ്ടി വരുമോ ആവൊ ??) . ഈ ചിത്രത്തിലെ ജഗതി,ജഗദീഷ്,ചാലി പാല ഇങ്ങനെ കുറെ പേര്‍ പങ്കെടുക്കുന്ന രംഗം തീയറ്റര്‍ ഉടമകള്‍ എങ്കിലും മുറിച്ചു മാറ്റും എന്നാശിക്കാം.പോരാത്തതിനു പ്രിയന്‍ ചിത്രങ്ങളെ പോലെ തന്നെ വേണമെങ്കില്‍ നിരവധി ചോദ്യങ്ങള്‍ ചോദിക്കാവുന്ന പഴുതുകള്‍ ഉള്ള ഒരു തിരകഥയാണ് തയാറാക്കിയിരിക്കുന്നത് .(മകളെ കല്യാണം കഴിക്കുന്ന പയ്യന്‍റെ കുടുംബ പാരമ്പര്യത്തെ കുറിച്ച് പോലും തല നാരിഴ കീറി നോക്കുന്ന അച്ഛന്‍ മകളെ കല്യാണത്തിന് മുന്‍പ് അമ്മാവന്റെ കൂടെയാണെങ്കിലും കാമുകന്‍റെ വീട്ടില്‍ പോയി താമസിക്കാന്‍ വിടുമോ എന്ന ചോദ്യം പോലെ) പക്ഷെ ഈ ചിത്രത്തില്‍ സുരാജും സലിം കുമാറും ഒക്കെ സഹിക്കാവുന്ന വിധത്തിലാണ് എന്നതാണ് നല്ലൊരു കാര്യം.(സുരാജിന്‍റെ ചില തമാശകളും സലിം കുമാര്‍ മഹാഭാരതം കഥ വെച്ച് നായകന്‍റെ കുടുംബ ചരിത്രം പറയുന്നതും പോലുള്ള പല രംഗങ്ങളും ഒക്കെ തെറ്റില്ലാതെ ചെയ്തിട്ടുണ്ട് എന്നാണ് എന്‍റെ അഭിപ്രായം).നായിക അഖില നന്നാകാന്‍ കുറച്ചു അധികം മുന്നോട്ടു പോകേണ്ടി ഇരിക്കുന്നു (ശരത് ആയിരുന്നെങ്കില്‍ 'സംഗതികള്‍' കുറച്ചു കൂടി മുഖത്ത് വരുത്താന്‍ ശ്രമിക്കണം എന്ന് പറയാം).ബാക്കി തമാശക്കാരെല്ലാം (ചെറിയൊരു രംഗത്ത് വരുന്ന ഭീമന്‍ രഘു ഉള്‍പ്പെടെ ) നമ്മെ ചിരിപ്പിക്കാന്‍ മരിച്ചു ശ്രമിക്കുന്നു.ഇടവേളക്കു തൊട്ടു മുന്‍പ് വരുന്ന നെടുമുടി വേണുവും പ്രേമയും കഥ വേറൊരു വഴിക്ക് കൊണ്ട് പോകും എന്ന് കരുതി എങ്കിലും ഭാഗ്യവശാല്‍ അങ്ങനെ ഉണ്ടായില്ല (സംവിധായകന്‍റെ ഔചിത്യത്തിനു നന്ദി )
അതൊക്കെ അവിടെ ഇരിക്കട്ടെ പ്രധാന കാര്യം പറഞ്ഞിലല്ലോ ? നായകന്‍ ..? പ്രിത്വിരാജ് ..കഥ പത്രം അയാളുടെ ഉള്ളില്‍ കിടന്നു നടത്തുന്ന വീര്‍പ്പു മുട്ടല്‍ , ഗ്യാസ് ട്രബിള്‍, പുളിച്ചു തികട്ടല്‍.. ഇവയോക്കെയോ?
അനിയാ പ്രിഥ്വിരാജ് എന്ന നടന്‍ തന്‍റെ റോള്‍ ഭംഗിയായി ചെയ്തു എന്ന് തന്നെയാണ് എന്‍റെ അഭിപ്രായം. ഒരു മധുര കിനാവിന്‍ ... എന്ന പഴയ ഗാനം റീ മിക്സ് ചെയ്തിരിക്കുന്നതില്‍ പോലും പ്രിത്വിരാജ് നന്നായിട്ടുണ്ട് എന്ന് എടുത്തു പറയേണ്ടി ഇരിക്കുന്നു (പോസ്റ്റിലെ ജഗ്ഗു വിഗ്, ഗിത്താര്‍ രംഗം). വൃത്തികേടായി എന്ന് പറയാവുന്ന ഒരു രംഗം പോലും ആ നടന്‍ ഈ ചിത്രത്തില്‍ ചെയ്തിട്ടില്ല എന്ന് പറഞ്ഞാല്‍ നീ ഞെട്ടുമോ ?
മം പിന്നേ... അണ്ണന്‍ ഇതല്ലേ പറയു . ചുമ്മാതാണോ ഇയാളെ പ്രിഥ്വിരാജ് ആരാധകനായി മുദ്രകുത്തുന്നത് ?
അനിയാ അതവിടെ നില്‍ക്കട്ടെ . സത്യസന്ധമായി പറഞ്ഞാല്‍.മമ്മൂട്ടി ഡാന്‍സ് ഡാന്‍സ് (മിഥുന്‍ ചക്രവര്‍ത്തി അഭിനയിച്ച പഴയ ഹിറ്റ് ചിത്രം ) പോലൊരു ചിത്രത്തില്‍ അഭിനയിക്കുന്നതിലും,ദിലീപ്/ ജയറാം ഒരു ആക്ഷന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിലും.മോഹന്‍ലാല്‍ ഒരു സാധാരണക്കാരനായി അഭിനയിക്കുന്നതിലും (പഴയ കഥയല്ല ഇന്നത്തെ കാര്യം ആണ് പറഞ്ഞത് ) സുരേഷ് ഗോപി ഒരു കുടുംബ കഥയില്‍ അഭിനയിക്കുന്നതിലും നന്നായി പ്രിത്വിരാജ് ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാം .
ഒന്നും മനസിലായില്ല വ്യക്തമാക്കണം .
ഇത്രേ ഉള്ളെടെ. ഒരു നടന് പറ്റില്ല എന്ന് പൊതുവേ വിശ്വാസമുള്ള ഒരു വിഭാഗത്തില്‍ പെട്ട പടം ചെയ്യുന്ന കാര്യമാണ് പറഞ്ഞത് .മേല്‍ പറഞ്ഞ മേഖലകളില്‍ കഴിഞ്ഞ കുറച്ചു നാളായി മറ്റു നടന്‍മാര്‍ നടത്തിയ പാഴ് ശ്രമങ്ങളെകാളും വിജയിച്ചു പ്രിഥ്വിരാജിന്‍റെ ഈ ശ്രമം എന്നാണ് എന്നിക്ക് തോന്നിയത് .
അപ്പോള്‍ ചുരുക്കത്തില്‍ ....
ഇന്നത്തെ നിലവാരം വെച്ച്, സ്ലാപ്സ്റ്റിക്ക് കോമഡി വിഭാഗത്തില്‍ പെടുന്ന എന്നാല്‍ സീനിയേര്‍സ് , ത്രീ കിങ്ങ്സ് എന്നിവയെ പോലെ അശ്ലീലവും , ബാലരമ തമാശകളും അധികം ഇല്ലാത്ത കണ്ടിരിക്കാവുന്ന ഒരു പടം . ഇത്രയും പോരെഡേ .
മതിയണ്ണാ .ധാരാളം .അല്ലെങ്കില്‍ തന്നെ പടത്തിന്‍റെ പോസ്റ്റര്‍ പോലും നേരെ കാണാതെ , വല്ലവനും ഒക്കെ കഷട്പ്പെട്ടു പടം കണ്ടിട്ട് എഴുതിയത് അപ്പാടെ പൊക്കി വക്കും മൂലയും ചുരണ്ടി പൈയിന്റ്റ് മാറ്റി നിരൂപണം എഴുതുന്ന കൂതറകള്‍ ഉള്ള ഈ നാട്ടില്‍ , അണ്ണന്‍ എനിക്ക് തരുന്ന എക്സ്ക്ലൂസിവുകള്‍ വെച്ചു ഞാന്‍ അലക്കി പൊളിച്ച് അലറില്ലേ ?
നന്നായി വാ . എന്നാ വേഗം .ചെല്ല്
താങ്കളുടെ നിരൂപണങ്ങള്‍ മിക്കതും വായിച്ച ഒരാളെന്ന നിലയ്ക്ക് താങ്കള്‍ക്ക് അധികം ചിത്രങ്ങള്‍ക്ക് പാസ്സ്മാര്‍ക്ക് നല്‍കിയതായി അറിവില്ല , മീന്‍സ് ...കണ്ടിരിക്കാന്‍ കൊള്ളാവുന്നത് എന്ന പ്രയോഗം ..
ReplyDeleteഅത് നല്‍കിയ പടങ്ങള്‍ ആവട്ടെ ..പോക്കിരിരാജ, കാര്യസ്ഥന്‍ , ധാ ഇപ്പോള്‍ തെജാഭായിയും ..
താങ്കളുടെ ഇഷ്ടം ആണ് താങ്കള്‍ പറഞ്ഞത് എങ്കിലും ..ഞാന്‍ വായിക്കുന്ന നിരുപണ ബ്ലോഗുകളില്‍ ഇന്നുള്ളതില്‍ വെച്ച് ഏറ്റവും മികച്ചത് ഇത് ആയത് കൊണ്ട് പറയുകയാണ് ..മേല്പ്പറഞ്ഞ മൂന്നു നിരൂപണങ്ങളും താങ്കളുടെ ബ്ലോഗിന് ഒരു കളങ്കം ആയി അവെശേഷിക്കും ..
Flopppppppppp
ReplyDeleteപ്രേക്ഷകനോട് യോജിക്കുന്നു.പ്രിഥ്വി രാജ് ഈ ചിത്രത്തില്‍ നന്നായിട്ടുണ്ട്.പറ്റാത്ത പണി ചെയുന്ന പോസ്റ്റില്‍ പറഞ്ഞ നായകന്‍മാരെ വെച്ച് നോക്കിയാല്‍ വളരെ ഭേദം.Remix ഗാനം കലക്കി.ചിത്രം ഇന്നത്തെ മലയാള സിനിമ നിലവാരം വെച്ച് ശരാശരി ആയിട്ടാണ് എന്നിക്ക് തോന്നിയത്
ReplyDeleteഅപ്പോള്‍ എല്ലാം മനസ്സിലായി..........അതുകൊണ്ട് തീയറ്ററില്‍ പോയി കാണുന്നില്ല
ReplyDeleteഹ ഹ... പ്രിത്വിരാജിന്റെ പടം നന്നായി എന്ന് തുറന്നു പറയാന്‍ ഒരു മടി അല്ലെ...
ReplyDeletekandirikkam athra thanne..odumennu thonunilla..pr nte padam ayathinal
ReplyDeleteഹോ ! ഇതില്‍ അശ്ലീലം ഇല്ലെന്നോ? വശ്യ വചസ് ന്റെ വായില്‍ നിന്ന് വീഴുന്ന അശ്ലീലം അല്ലാത്ത എന്റെങ്ങിലും ഉണ്ടോ? കസിന്‍ ആയി കൊണ്ട് വരുന്ന കുട്ടികളെ കൊണ്ട് പോലും വായില്‍ കൊള്ളാത്ത കേട്ടാല്‍ സഹിക്കാത്ത പദങ്ങള്‍ കൊടുത്തിട്ടില്ലേ.... പിന്നെ നായകന്‍.. അങ്ങേര്‍ക്കു എഴുതി കൊടുത്തിരിക്കുന്ന സംഭാഷണം ഇങ്ങനെ മാത്രമേ പ്രകടിപ്പിക്കാന്‍ കഴിയൂ? ഇതിപ്പോ എത്ര ഫിലിം കണ്ടു കഴിഞ്ഞു.. ബാലരമ തമാശകള്‍ ഇല്ലല്ലേ... കൊള്ളാം.... പൊട്ടപ്പടം....
ReplyDeleteപ്ലീസ് അദ്ദേഹത്തിന്റെ ഇഷ്ടങ്ങളെ മാനിക്കൂ
ReplyDeleteആരും ബുധിമുട്ടുണ്ടാക്കരുത്
ഈ പടം എങ്ങനെയെങ്കിലും വിജയിച്ചോട്ടെ
ദയവു ചെയ്തു, ഈ സിനിമ നല്ലതാണെ, ഞാന്‍ വീണ്ടും വീണ്ടും
പറയുകയാണ് ഇത് കൊള്ളാം തരക്കേടില്ലാ...തരക്കേടില്ലാ...
നന്ദിയുണ്ട് ചിതലേ ഒരായിരം നന്ദി . താങ്കള്‍ ഇടപെട്ടില്ലയിരുന്നു എങ്കില്‍ എന്‍റെ അവസ്ഥ ...? ബുദ്ധി മുട്ട്? ഹ്ഹോ ഓര്‍ക്കാന്‍ വയ്യ
ReplyDeleteജിനു : "കസിന്‍ ആയി കൊണ്ട് വരുന്ന കുട്ടികളെ കൊണ്ട് പോലും വായില്‍ കൊള്ളാത്ത കേട്ടാല്‍ സഹിക്കാത്ത പദങ്ങള്‍ കൊടുത്തിട്ടില്ലേ?" ആ കുട്ടി പറയുന്നത് മണിച്ചിത്രതാഴില്‍ ശ്രീ ലാല്‍ പറയുന്ന ഡയലോഗ് ആണ് . അത് മോശം ആണെങ്കില്‍ അത് പോപ്പുലര്‍ ആക്കിയത് ആരാണ് ?
താങ്കള്‍ അന്ധമായ പ്രിഥ്വി ഫനാണെന്ന് ഇതിലൂടെ വീണ്ടും തെളിയിച്ചിരിക്കുകയാണ്, പ്രിഥ്വി ആദ്യമായി കോമഡി ചെയ്യുന്നു എന്ന വിശേഷണത്തോടെ എത്തിയെങ്കിലും കോമഡി ചെയ്യുന്നതില്‍ പ്രിഥ്വി അമ്പേ പരാജയം, കോമഡി ചെയ്യാനു അവന്‍ കിണഞ്ഞു പരിശ്രമിക്കുന്നതല്ലാതെ അതിനെ ഏഴയലത്തുപോലും എത്തുനില്ല, സുരാജിന്റെ സ്ഥിരം (എന്നെ തല്ലണ്ട പെടിപിച്ചു വിട്ടാല്‍ മതി ഞാന്‍ നന്നായിക്കോളും) കോമഡി നമ്പറുകള്‍ മാത്രം, ഇതില്‍ അശ്ലീലമില്ലന്ന താങ്കളുടെ കണ്ടു പിടിത്തം അപാരം..
ReplyDeleteവാസ്തവം പറഞ്ഞാല്‍ ചിത്രം ഒരു നയാ പൈസക്കില്ല ബോറന്‍ പടം
താങ്കളുടെ ഇഷ്ടം ആണ് താങ്കള്‍ പറഞ്ഞത് എങ്കിലും ..ഞാന്‍ വായിക്കുന്ന നിരുപണ ബ്ലോഗുകളില്‍ ഇന്നുള്ളതില്‍ വെച്ച് ഏറ്റവും മികച്ചത് ഇത് ആയത് കൊണ്ട് പറയുകയാണ് ..മേല്പ്പറഞ്ഞ മൂന്നു നിരൂപണങ്ങളും താങ്കളുടെ ബ്ലോഗിന് ഒരു കളങ്കം ആയി അവെശേഷിക്കും ..
ഇടവേളക്കു തൊട്ടു മുന്പ്ക വരുന്ന നെടുമുടി വേണുവും പ്രേമയും ....പ്രേമ എന്നല്ല അവരുടെ പേര് ശോഭ മേനോന്‍ എന്നാണ്...
"കസിന്‍ ആയി കൊണ്ട് വരുന്ന കുട്ടികളെ കൊണ്ട് പോലും വായില്‍ കൊള്ളാത്ത കേട്ടാല്‍ സഹിക്കാത്ത പദങ്ങള്‍ കൊടുത്തിട്ടില്ലേ?" ആ കുട്ടി പറയുന്നത് മണിച്ചിത്രതാഴില്‍ ശ്രീ ലാല്‍ പറയുന്ന ഡയലോഗ് ആണ് . അത് മോശം ആണെങ്കില്‍ അത് പോപ്പുലര്‍ ആക്കിയത് ആരാണ് ?
ReplyDeleteഅങ്ങിനെ നായകന്‍മാറ് പലതും പറയാറുണ്ട് അതുപോലെ ചെറിയ കുട്ടികളെ കൊണ്ട് പറയിപിച്ചാല്‍ ശരിയാകുമോ, മമ്മൂട്ടി ആവനാഴിയില്‍ പറയുന്ന ടയലോഗുകള്‍ കുട്ടികളെ കൊണ്ട് പരയിപ്പിച്ചാല്‍ എങ്ങിനെയിരിക്കും...
ഞാന്‍ വായിക്കുന്ന നിരുപണ ബ്ലോഗുകളില്‍ ഇന്നുള്ളതില്‍ വെച്ച് ഏറ്റവും മികച്ചത് ഇത് ആയത് കൊണ്ട് പറയുകയാണ് ..
ReplyDeleteഇതെഴുതിയ അനോണി അണ്ണാ ഒരു ചോദ്യം ഇതു serious ആയിട്ട് പറഞ്ഞതാണോ അതോ Mr. Prekshakane പ്രേക്ഷകനെ ആക്കിയതാണോ?
അതു ഒരു കുട്ടിയെ കൊണ്ട് പറയിപിച്ചു... എന്നാണു ഞാന്‍ എഴുതിയത് ... അല്ലാതെ അതു ലാല്‍ പറഞ്ഞതു കൊണ്ട് അശ്ലീലം അല്ലാതെ ആകുന്നില്ല.... താങ്ങള്‍ പറഞ്ഞതു ഈ ഫിലിം ഇല്‍ അശ്ലീലം ഇല്ല എന്നാണു.... ഞാന്‍ അതാണ് തിരുത്തിയത്.
ReplyDeleteസാദിഖ് . ആദ്യമായി താങ്കള്‍ ഈ ചിത്രം കണ്ടതാണോ ? ആണെങ്കില്‍ "സത്യസന്ധമായി പറഞ്ഞാല്‍.മമ്മൂട്ടി ഡാന്‍സ് ഡാന്‍സ് (മിഥുന്‍ ചക്രവര്‍ത്തി അഭിനയിച്ച പഴയ ഹിറ്റ് ചിത്രം ) പോലൊരു ചിത്രത്തില്‍ അഭിനയിക്കുന്നതിലും,ദിലീപ്/ ജയറാം ഒരു ആക്ഷന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിലും.മോഹന്‍ലാല്‍ ഒരു സാധാരണക്കാരനായി അഭിനയിക്കുന്നതിലും (പഴയ കഥയല്ല ഇന്നത്തെ കാര്യം ആണ് പറഞ്ഞത് ) സുരേഷ് ഗോപി ഒരു കുടുംബ കഥയില്‍ അഭിനയിക്കുന്നതിലും നന്നായി പ്രിത്വിരാജ് ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാം" എന്ന് എനിക്ക് തോന്നിയതിനോട് താങ്കള്‍ യോജിക്കുന്നുണ്ടോ .ഇല്ലെങ്കില്‍ ഇതില്‍ എല്ലാത്തിലും മോശമായി പ്രിത്വിരാജ് എന്ന നടന്‍ കോമഡി ചെയ്തപ്പോള്‍ എന്നാണോ താങ്കളുടെ അഭിപ്രായം.വെറുതെ അറിയാനായി ചോദിച്ചതാണ് .
ReplyDeleteഈ ചിത്രത്തില്‍ അശ്ലീലം ഇല്ല ഇതൊരു ക്ലീന്‍ ചിത്രം ആണ് എന്നല്ല മറിച്ചു seniors ലെ പോലുള്ള "ടീച്ചറെ ഞാന്‍ കമ്പിയാ സോറി തമ്പിയാ" എന്ന മാതിരി ഉയര്‍ന്ന നിലവാരമുള്ള തമാശകള്‍ ഇല്ല എന്നേ അര്‍ത്ഥമാക്കി ഉള്ളു
പടം ഞാന്‍ കണ്ടിട്ട് തന്നെയാണ് അഭിപ്രായം എഴുതിയത്...ഇതില്‍ പ്രിഥ്വി എവിടെയാണ് കോമഡി ചെയ്യുന്നത്..പടം തുടങ്ങി അവസാനം വരെ അവന്‍ ആക്ഷന്‍ തന്നെയല്ലേ ചെയ്യുന്നത്...അവനു വേണ്ടി തട്ടി കൂട്ടി ഉണ്ടാക്കിയ ഈ കുടുംബത്തോട് ഏതെന്കിലും സീനില്‍ അവന്‍ മയത്തില്‍ സംസാരികുന്നോ..അവിടെയും ഭീഷണിയും ആക്ഷനും
ReplyDeleteഞാന്‍ പടം കണ്ടിട്ട് തന്നെയാണ് അഭിപ്രായം പറഞ്ഞത്..ഇതില്‍ പ്രിഥ്വി എവിടെയാണ് കോമഡി ചെയ്യ്ന്നതെന്ന് പറഞ്ഞു തന്നാല്‍ കൊള്ളാം..തുടക്കം മുതല്‍ ഒടുക്കം വരെ അവന്‍ ആക്ഷന്‍ തന്നെയാണ് ചെയ്യുന്നത്..അവനു വേണ്ടിയാണ് തട്ടി കൂട്ട് ഫാമില്‍ ഉണ്ടാകുന്നതു അവരോടു പോലും ഏതെന്കിലും ഒരു സീനില്‍ അവന്‍ മയത്തില്‍ സംസാരിക്കുണ്ടോ അവിടെയും ഭീഷണിയും മുഷ്ക്കും മാത്രം..ഹാഫ്ട്ടെയിം കഴിഞ്ഞാല്‍ തീയേറ്ററില്‍ നിന്നും ആളുകള്‍ ഇറങ്ങിപോകുന്നത് കാണാമായിരുന്നു
ReplyDeleteഎന്റെ പോന്നു പ്രേഷകാ.. എന്നാല്‍ പിന്നെ ഷക്കീലയും സുരാജും കൂടിയുള്ള ആ സീന്‍ എന്തായിരുന്നു? ഉയര്‍ന്ന നിലവാരം ഉള്ളതായിരുന്നില്ലേ? അല്ല... ആ കോമഡി ക്ക് വേണ്ടി മാത്രം ഉള്ളതായിരുന്നില്ലേ ആ സീന്‍..
ReplyDeleteനിനക്ക് പാമ്പിനെ കാണണം അല്ലെടാ എന്ന് വശ്യ വചസ് ചോദിക്കുന്ന ഒരു സീന്‍ ഉണ്ടായിരുന്നു.... നിലവാരം ഉള്ള കോമഡി... ഇനിയും ഉണ്ട്....
ReplyDeleteഈ പടത്തിനെ പറ്റി കമന്റ് എഴുതാന്‍ തന്നെ ഇപ്പോള്‍ വെറുപ്പാകുന്നു .
ReplyDeleteഅയ്യേ അഴുക്ക പടം .അവന്റെ ഒരു വളിച്ച കോമഡി .ഇത് തമാശയെങ്കില്‍ തമാശക്കെന്തു പറയും .പ്രിത്വിരാജ് ചിരിച്ചു ചിരിച്ചു
ReplyDeleteകരന്നതാണ് ഇതിന്റെ കഥ കേട്ട് .ഞാന്‍ പടം കണ്ടു ചിരിക്കാതെ കരയുന്നു.
ഇത് പണ്ട് നമ്മള്‍(ഫാന്‍സ് പോര് നടത്തിയിരുന്ന കാലത്ത് ) പറഞ്ഞിരുന്നത് പോലുണ്ട്.
ReplyDeleteപടം പോര, പക്ഷേ മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ റോള്‍ ഭംഗിയാക്കിയിട്ടുണ്ടെന്ന്....
മോഹന്‍ലാലൊക്കെ കഥാപാത്രങ്ങളില്‍ നിന്ന് താരമാകാന്‍ കാലം കുറേയെടുത്ത് പക്ഷേ പൃഥ്വി ആദ്യമെ താരം കളിക്കുകയാണോ എന്നതാണ് സംശയം
ReplyDeleteസത്യസന്ധമായി പറഞ്ഞാല്‍.മമ്മൂട്ടി ഡാന്‍സ് ഡാന്‍സ് (മിഥുന്‍ ചക്രവര്‍ത്തി അഭിനയിച്ച പഴയ ഹിറ്റ് ചിത്രം ) പോലൊരു ചിത്രത്തില്‍ അഭിനയിക്കുന്നതിലും,ദിലീപ്/ ജയറാം ഒരു ആക്ഷന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിലും.മോഹന്‍ലാല്‍ ഒരു സാധാരണക്കാരനായി അഭിനയിക്കുന്നതിലും (പഴയ കഥയല്ല ഇന്നത്തെ കാര്യം ആണ് പറഞ്ഞത് ) സുരേഷ് ഗോപി ഒരു കുടുംബ കഥയില്‍ അഭിനയിക്കുന്നതിലും നന്നായി പ്രിത്വിരാജ് ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാം" - Churukki paranjaal melparanja simhangal pallu kozhinja shesham cheyyan sramikkunna kaaryangal puthiya eli cheyyunnu allleee? Melparanja aalkkarokke Prithviyude ee praayathil nadathiya prakadanavumaayi thaarathamyam cheyyaruthu alleee...?
ReplyDeleteമേല്‍പ്പറഞ്ഞ ഉദാഹരണങ്ങളില്‍ മോഹല്‍ലാല്‍ സാധാരണക്കാരനായി അഭിനയിക്കുന്നത് ഒരു പത്തു കൊല്ലം പുറകോട്ടു കൂട്ടിയാല്‍ മതി.(അപ്പോളെ പല്ല് കൊഴിഞ്ഞോ?) ബാക്കി എല്ലാവരെയും അവരുടെ അഭിനയജീവിതത്തിന്റെ ഏതു ഘട്ടത്തില്‍ ചെയ്തതും എടുത്തു നോക്കാം.എന്താ ?
ReplyDeleteകണ്ടിരിക്കാവുന്ന ഒരു ചിത്രം എന്ന് പറഞ്ഞതിനോട് അങ്ങേയറ്റം വിയോജിക്കുന്നു.എനിക്കതിനു കഴിഞ്ഞില്ല .ഒരിരുപതു മിനുട്ട് ആയപ്പോഴേക്കും മാനസികനില ആസ്വാധകനെന്ന തലത്തില്‍ നിന്നും വാരിക്കുഴിയില്‍ വീണ ഒരാനയുടെ അവസ്ഥയിലായി.
ReplyDeleteപ്രിത്വിരാജിന്റെ അഭിനയവും കണ്ടിടത്തോളം മികച്ചതായി തോന്നിയില്ല കോമഡി എന്ന സംഭവം അഭിനയിച്ചു പ്രതിഫലിപ്പിക്കാന്‍ രാജുവിന് കഴിയുമെന്ന് എനിക്ക് തോനുന്നില്ല.എന്താണ് കോമഡി എന്ന് ഇത് എഴുതിയുണ്ടാക്കിയവനും രാജുവിനും ഒരു നിശ്ചയവുമില്ല.ഫലിത ബിന്ദുക്കള്‍ പറഞ്ഞു ചിരിപ്പിക്കാന്‍ കൃഷ്ണ പൂജപ്പുരയുണ്ട്.സ്ലാപ് സ്റ്റിക്ക് സംഭവങ്ങള്‍ക്ക് പ്രിയദര്‍ശനനു പഠിക്കുന്ന വേറെ പലരുമുണ്ട്.പക്ഷെ ഇക്കാലത്ത് ഇതു കൊണ്ടൊന്നും അരി മേടിക്കാന്‍ പറ്റില്ല. അതാവിഷ്ക്കാരിക്കാനുള്ള കഴിവ് ഒന്നുങ്കില്‍ ജന്മസിദ്ധമായി കിട്ടും,അല്ലെങ്കില്‍ പഠിക്കണം , പക്ഷെ ആദ്യം പറഞ്ഞത് ഇവിടെ സംഭാവിക്കാതതുകൊണ്ട് അതിനെക്കുറിച്ച് കൂടുതലായി പഠിച്ചിട്ട് ഇനി ഇതുപോലുള്ള മുഴുനീള ഹാസ്യ സിനിമകള്‍ ചെയ്യാനപേക്ഷ.
സുരാജ് സഹിക്കാവുന്ന വിധത്തിലാണെന്ന് എഴുതി കണ്ടു.അങ്ങനെയൊരു നിഗമനത്തില്‍ താന്കള്‍ എങ്ങനെ എത്തി അന്ന് ഒരു പിടുത്തവും കിട്ടുന്നില്ല.പലര്‍ക്കും പല ആസ്വാദന നിലവാരം ആണല്ലോ.അങ്ങനെ സംഭവിച്ചതായിരിക്കും.സുരാജിന്റെ ഹാസ്യാഭിനയം കണ്ടാസ്വദിച്ച് വളരാന്‍ വിധിക്കപ്പെട്ട ഒരു പുതു തലമുറയുടെ ആസ്വാദന നിലവാരം എന്തായിതീരുമെന്നോര്‍ത്തിട്ടെന്റെ മനസ്സ് വേദനിക്കുന്നു.ജീവിക്കാന്‍ വേറെ എന്തൊക്കെ വഴികളുണ്ട് സുരാജെ..കൃഷിപ്പണി ചെയ്യാം, കൂലിപ്പണി ചെയ്യാം..എന്തിനു മാന്യമായി മിമ്ക്രി കാട്ടി ജീവിക്കാം.മിമിക്രി വളരെ മികവോടെ ചെയ്യാന്‍ അദ്ധേഹത്തിനു കഴിയും,ചെയ്തു കണ്ടിട്ടുണ്ട്. അഭിനയം പക്ഷെ ഒരിക്കലും അനുകരണമല്ല.എഴുത്യുണ്ടാക്കിയ ഒരു കഥാപാത്രത്തെ,മനസ്സിലിട്ടുരുക്കി,ഒരു നോട്ടത്തിലും, ഒരു ശ്വാസത്തിലും വരെ കഥാപാത്രമായി മാറണം,കഥാപാത്രമായി ജീവിക്കണം. അതിനോരുപാട് കഷ്ട്ടപ്പെടണം,ത്യാഗം സഹിക്കണം.സുരാജിനെ ഇപ്പൊ സിനിമയില്‍ കാണുമ്പോ എനിക്ക് ഒരു ഭിക്ഷക്കാരന്റെ മുഖമാണ് മനസ്സില്‍ വരുനത്.ചില്ലറ കാശിനുവേണ്ടി ഒച്ചയെടുത്തു തെണ്ടുന്ന, പാട്ടുപാടുന്ന, ഗോഷ്ട്ടി കാണിക്കുന്ന ഒരാള്‍.അതിനുവേണ്ടി എന്തും കാണിക്കാനും, പറയാനും തയ്യാറാവുന്ന ഒരാള്‍.കഷ്ട്ടപ്പെട്ട് ജോലിചെയ്തു കാശുണ്ടാക്കാന്‍ കഴിവില്ലാത്ത അല്ലെങ്കില്‍ മടിയുള്ള ഒരാള്‍. ഇയാള്‍ ചെയ്യുന്ന തെന്തെന്നി യാള്‍ അറിയുന്നില്ല. ഇയാളോട് ക്ഷമിക്കണമേ.
മോശം സിനിമകള്‍ രണ്ടു തരത്തില്‍ ഉണ്ടാകാം.
ഒന്ന് , എഴുതിയുണ്ടാക്കിയ കഥ മോശമാണെന്നറിഞ്ഞിട്ടും, അതുവെച്ചുണ്ടാക്കുന്ന സിനിമ വളരെ മോശമാകുമെന്നറിഞ്ഞിട്ടും മറ്റു പല താല്‍പര്യങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും വേണ്ടി ഉണ്ടാക്കി വിടുന്ന സിനിമകള്‍ ..മറ്റൊന്ന് , എഴുതിയുണ്ടാകിയത് സത്യത്തില്‍ വളരെ മോശമായിരിക്കുകയും പക്ഷെ എഴുത്തുകാരനും ,സംവിധായകനും അത് വളരെ മികച്ചതെന്ന് സ്വയം കരുതി ഉണ്ടാക്കി വിടുന്ന സിനിമകള്‍. നല്ല സിനിമയെന്തു , മോശമെന്തു എന്ന് തിരിച്ചറിയാനുള്ള കഴിവ് ആര്ജിക്കാത്തവര്‍, അതിനുവേണ്ടി കഷ്ട്ടപ്പെടാത്തവര്‍.ഈ പറഞ്ഞ രണ്ടു തരക്കാരും ഒരിക്കലും മാപ്പര്‍ഹിക്കുന്നില്ല.
താങ്കളുടെ വികാരം മനസിലാക്കുന്നു. ഹാസ്യ ചിത്രങ്ങളുടെ രാജാക്കന്മാര്‍ ഈ വര്‍ഷം പുറത്തിറക്കിയ, കോമഡി എന്ന് അവരും,
ReplyDeleteബുദ്ധി വീട്ടില്‍ വെച്ചിട്ട് വന്നിരുന്നു കാണേണ്ട അവധിക്കാല ആഘോഷ ചിത്രങ്ങള്‍ എന്ന് ആരാധകരും പറയുന്ന,എഴുത്യുണ്ടാക്കിയ ഒരു കഥാപാത്രത്തെ,മനസ്സിലിട്ടുരുക്കി,ഒരു നോട്ടത്തിലും,ഒരു ശ്വാസത്തിലും വരെ കഥാപാത്രമായി മാറി,കഥാപാത്രമായി ജീവിച്ചു മലയാളത്തിലെ താര ഹാസ്യ രാജാക്കന്മാര്‍ കഷ്ട്ടപെട്ടു, ത്യാഗം സഹിച്ചു അഭിനയിച്ച സിനിമകള്‍ വെച്ച് നോക്കുമ്പോള്‍ (ചുരുക്കത്തില്‍ ഇന്നത്തെ മലയാള സിനിമയുടെ നിലവാരം വെച്ച് നോക്കുമ്പോള്‍) എന്നിക്ക് തോന്നിയ അഭിപ്രായമാണ് മേല്‍പ്പറഞ്ഞത് .
ഒറ്റ വാചകത്തില്‍ കാര്യസ്ഥനോ , ക്രിസ്ത്യന്‍ ബ്രദേര്‍സ് നോ ഒപ്പം വെക്കാവുന്ന ഒരു ചിത്രം തന്നെയാണ് തേജ ഭായ് (ചൈന ടൌണിനേക്കാള്‍ എന്ത് കൊണ്ടും ഭേദവും). ഈ പറഞ്ഞ മൂന്ന് ചിത്രങ്ങളും ഹാസ്യ രാജാക്കാന്‍മാര്‍ ആനി നിരക്കുന്നതാകുമ്പോള്‍ ആക്ഷന്‍ ചിത്രങ്ങളിലെ നായകനായ പ്രിത്വിരാജ്,നിലവാരം ഇല്ല എന്ന് ഞാന്‍ വിശ്വസിക്കുന്ന ദീപു കരുണാകരന്‍ എന്നിവര്‍ എടുത്ത ഈ ചിത്രം ഇത്രയും വിമര്‍ശനം അര്‍ഹിക്കുന്നില്ല എന്ന് തന്നെയാണ് എന്‍റെ വിശ്വാസം.
ഉദാഹരണമായി മധുരക്കിനാവിന്‍ എന്ന ഗാന രംഗം പ്രിത്വിരാജ് നന്നാക്കിയിട്ടുണ്ട് എന്നാണ് എനിക്ക് തോന്നിയത്.മുകളില്‍ പറഞ്ഞ ഒരു ചിത്രത്തിലും അങ്ങനെ എന്നിക്ക് തോന്നിയ ഒരു രംഗം പോലും ഇല്ല. (നേരത്തെ പറഞ്ഞ പോലെ ആസ്വാദന നിലവാരം ആകാം അനിയാ )
സുരാജ് എന്ന നടന്‍ കുറെ കാലമായി എല്ലാ ചിത്രങ്ങളിലും ഇങ്ങനെ ഒക്കെ തന്നെയാണ് അഭിനയിക്കുന്നത്.ശിക്കാര്‍ലും ചൈന ടൌണിലും ക്രിസ്ത്യന്‍ സഹോദരന്മാരിലും ഒന്നും ആനകള്‍
വാരിക്കുഴിയില്‍ വീഴാത്തത് എന്താണെന്നത് ഇപ്പോളും എനിക്ക് മനസിലാകുന്നില്ല. (അതും നിലവാരം ആകണം അല്ലെ അനിയാ :))
ഇതിനു മുന്‍പ് മലയാളിക്ക് സുരാജ് അസഹിനീയമായി തോന്നിയത് പോക്കിരി രാജാ എന്ന ചിത്രത്തില്‍ ആയിരുന്നു എന്നതാണ് മനസിലാകുന്നത്. അന്ന് മുതല്‍ ഈ ചിത്രം വരെ സുരാജ് ലോകോത്തര അഭിനയം ആയിരുന്നോ ?
ഇവിടെ പ്രിഥ്വിരാജ് എന്ന നടന്‍റെ ചിത്രം ഇറങ്ങിയാലെ മലയാളിക്ക് കക്കൂസില്‍ പോകാന്‍ മുട്ടുന്ന പോലെ നല്ല ചിത്രങ്ങളോടുള്ള ത്വര ശക്തമാക്കു എന്നായിരിക്കുന്നു.ആ നടന്‍ ഡോ ലവ്വ് എന്ന ചിത്രം ചെയ്തില്ല എന്ന് പറഞ്ഞുള്ള ആഘോഷം കഴിഞ്ഞ ദിവസങ്ങളില്‍ നടക്കുകയാണല്ലോ.സമാനമായ സംഭവം തുളസി ദാസ് എന്ന സംവിധായകന്റെ ചിത്രം ചെയ്യാന്‍ വിസമ്മതിച്ചു എന്ന പേരില്‍ ദിലീപ് എന്ന നടനു നേരെയും ഉണ്ടായി.കമല്‍ സംവിധാനം ചെയ്തു ഷൂട്ടിംഗ് തുടങ്ങിയിട്ട് 'ബുദ്ധിപരമായ ചില' അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ ഉപേക്ഷിച്ചു നിര്‍മാതാവിനെ വഴിയാധാരമാക്കിയ ചക്രം, അനില്‍ സംവിധാനം ചെയ്തതും പാതി വഴിയില്‍ ഉപേക്ഷിച്ചതും അയ ബ്രഹ്മദത്തന്‍ എന്നിങ്ങനെ കാലാ കാലങ്ങളില്‍ ഉപേക്ഷിക്കപെട്ട പടങ്ങളെ പറ്റി ഒരു വാക്ക് ചിന്തിക്കുന്നത് പോലും പാപം.ഇവനൊക്കെ എന്ന് നന്നാകും ?
ReplyDeleteഒന്ന് പോടാ.ഈ പിള്ളേരൊക്കെ എന്നാ പറഞ്ഞാലും വീല്‍ ചെയറില്‍ കിടന്നും തത്വം പറഞ്ഞും ഞങളുടെ ലാലേട്ടന്‍ പ്രണയിക്കും.ഭാവങ്ങള്‍ വാരി വിതറും.നായികയുമായി കടലില്‍ ഉരുണ്ടു മറിയും.മലയാള സിനിമ ഞങള്‍ ലാലേട്ടന് എഴുതി കൊടുത്തു കഴിഞ്ഞു.ഒരുത്തനെയും അങ്ങേരെ തൊട്ടു കളിയ്ക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല
ReplyDeleteഞാന്‍ കണ്ടിട്ടുള്ളത് ശിക്കാറും കാര്യസ്ഥനും മാത്രമാണ്.കാര്യസ്ഥന്‍ എന്തോ ഒരു തവണ മാത്രം ബോറടിക്കാതെ കണ്ടിരാക്കമെന്നാണ് എനിക്ക് തോന്നിയത്.നൂറില്‍ ഒരു പതിനഞ്ചു മാര്‍ക്ക് കൊടുക്കാം അത്രേ ഒള്ളൂ.പിന്നെ ഒരു ചലച്ചിത്രത്തെ വേറൊരു ചിത്രവുമായി തുലനം ചെയ്യണ്ട കാര്യമുണ്ടെന്നു തോനുന്നില്ല.ഞാനങ്ങനെ ഒരിക്കലും ചെയ്തിട്ടില്ല.
ReplyDeleteഒരു ഗാന രംഗത്ത് ആടി തിമിര്‍ത്തതുകൊണ്ട് അതെങ്ങനെ മൊത്തത്തിലുള്ള പ്രകടനത്തിന്റെ അളവുകൊലാകും? പിന്നെ വൃത്തികേടായി ഒരു രംഗം പോലും പ്രിത്വിരാജ് ഇതില്‍ ചെയ്തിട്ടില്ല എന്നൊക്കെ താങ്ങളിവടെ പറഞ്ഞപ്പോ എന്താ ഞാന്‍ പറയേണ്ടത്..ഞാന്‍ മുകളില്‍ സൂചിപ്പിച്ച രണ്ടാമത്തെ വിഭാഗത്തില്‍ പെട്ടവരില്‍ താങ്കളെയും കൂട്ടേണ്ടി വരും.അത്തരം ഭാവങ്ങള്‍,ചേഷ്ട്ടകള്‍ അല്ലെങ്കില്‍ അത്തരം അഭിനയം കണ്ടിട്ടായിരിക്കും അതാണ് യഥാര്‍ത്ഥ ഹാസ്യാഭിനയം എന്ന് താങ്കള്‍ ഇതുവരെ കരുതിയിരിക്കുന്നത്.
***********************************************
ഹാസ്യം എങ്ങനെ ഉണ്ടാകുന്നു എന്നതിനെക്കുറിച്ച് കുറച്ചുകൂടെ ആഴത്തില്‍ ചിന്തിക്കുക.എനിക്ക് തോന്നിയിട്ടുള്ളത് ഹാസ്യാഭിനയം എന്ന ഒന്നില്ല എന്ന് തന്നെയാണ്.അത് ചിലപ്പോ കഥകളിയിലോ മറ്റോ കണ്ടേക്കും. അതിലൊക്കെ കഥാപാത്രം മുഖത്ത് ഒരു പ്രത്യേക തരം ഹാസ്യ ഭാവം വരുത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.അത് പക്ഷെ കഥാപാത്രത്തിനു സ്വയം തോനുന്ന ഭാവമാണ്, അവസ്ഥയാണ് .ഒരു കഥാപാത്രം നര്‍മ്മരസപ്രധാനമായ അല്ലെങ്കില്‍ ചിരിയുണര്ത്തുന്ന ഒരു രംഗം കണ്ടിട്ടോ,ഒരു തമാശ സ്വയം പറഞ്ഞിട്ടോ ഒരു രംഗത്തില്‍ സ്വയം ചിരിക്കുന്നു.പക്ഷെ ഇങ്ങനെ സ്വയം ഹാസ്യഭാവം മുഖത്ത് വന്നു ആഹ്ലാദിക്കുന്ന കഥാപാത്രത്തെ കാണുന്ന പ്രേക്ഷകന് പലപ്പോഴും തോനുന്നത് ഹാസ്യമായിരിക്കില്ല,വേറെ വല്ലതുമായിരിക്കും.
കഥാപാത്രത്തിന് വന്നു ചേരുന്ന ഗതികെട്ട അവസ്ഥ കണ്ടിട്ടാണ് പലപ്പോഴും പ്രേക്ഷകന്‍ ആഹ്ലാദിക്കുന്നത്,ചിരിക്കുന്നത്.കഥാപാത്രം യഥാര്‍ത്ഥത്തില്‍ ആ അവസ്ഥയില്‍ മനോവേദന അനുഭവിക്കുകയായിരിക്കും ,പക്ഷെ ആ അവസ്ഥ കണ്ടു പ്രേക്ഷകന്‍ ആഹ്ലാദിക്കും. കഥാപാത്രത്തിന്റെ ആ വേദന അല്ലെങ്കില്‍ ആ ദൌര്‍ഭാഗ്യകരമായ അവസ്ഥ എത്രത്തോളം യുക്തിസഹജമായി,സത്യസന്ധമായി അരങ്ങില്‍ അവതരിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ ഫലവും.അഭിനെതാവിനോപ്പം എഴുത്തുകാരനും ഇതില്‍ തുല്ല്യ പങ്കാണുള്ളത്.ഇതില്‍ ഒരാള്‍ക്കെങ്കിലും ഇതിനെപ്പറ്റി വ്യക്ത്തമായ ധാരണ ഉണ്ടെങ്കില്‍ കാര്യങ്ങള്‍ കുറച്ചു നന്നാകും.തെജാഭായിലും അങ്ങനെ മറ്റു പല ചിത്രങ്ങളിലും ഇതിനെക്കുറിച്ച് എഴുത്തുകാരനും, അഭിനേതാവിനും ധാരണയില്ല.അത് തന്നെ കാരണം.
നാടോടിക്കാറ്റും , സന്മനസുള്ളവര്‍ക്ക് സമാധാനവും ,വടുക്കുനോക്കിയന്ത്രവും പോലുള്ള ചിത്രങ്ങളിലെ ഏതൊരു സീനുമെടുത്തു കീറിമുറിച്ചു പരിശോധിചു നോക്കാം.അതിലെല്ലാം ഈ പറഞ്ഞ കാര്യം പകല്‍ പോലെവ്യക്ത്തമാണ്.ദാസന്റെയും വിജയന്റെയും ചിരിക്കുന്ന മുഖം കണ്ടിട്ടല്ല,അവര്‍ ആഹ്ലാദിക്കുന്നത് കണ്ടിട്ടല്ല മറിച്ച് അവരുടെ വേദനിക്കുന്ന, ഭയക്കുന്ന മുഖം കണ്ടിട്ടാണ്,അവര്‍ യഥാര്‍ത്ഥത്തില്‍ മണ്ടന്മാരും, ഭീരുക്കളാനിന്നു പ്രേക്ഷകന് ബോധ്യപ്പെടുംപോഴാണ് പ്രേക്ഷകന്‍ ചിരിക്കുന്നത്,ഇപ്പോഴും ചിരിക്കുന്നത്.അത്തരം സന്ദര്‍ഭങ്ങള്‍ എഴുതിയുണ്ടാക്കുകയും അത് ഭംഗിയായി അഭിനയിച്ചു പ്രതിഫളിപ്പിക്കുകയും ചെയ്യണം.അത് നസീറിനെ അനുകരിക്കുന്നതുപോലെ അതത്ര ചെറിയ സംഭാമല്ല. ഇതിനെക്കുറിച്ചെല്ലാം വ്യക്ത്തമായ ധാരണ ഒരു നടനും,രചയിതാവിനുമുണ്ടെങ്കില്‍മാത്രമേ എക്കാലവും നിലനില്‍ക്കുന്ന,കാലം അടയാളപ്പെടുത്തി വയ്ക്കുന്ന ഹാസ്യ രംഗംങ്ങളും സിനിമകളും ഉണ്ടാക്കിയെടുക്കാന്‍ സാധിക്കൂ.ശ്രീനിവാസനെപ്പോലുള്ളവര്‍ക്ക് അത് ജന്മസിദ്ധമാണ്.അങ്ങനെ പല നടന്മാര്‍ക്കും.രാജുവിന്റെ കാര്യം സംശയമാണ്..എന്തായാലും അതിനെക്കുറിച്ച് കൂടുതല് മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ തീര്‍ച്ചയായും നല്ല സിനിമകള്‍ അയാള്‍ക്കുണ്ടാക്കാന്‍ സാധിക്കും.
പിന്നെ സുരാജിനെ മലയാളിക്ക് അസഹ്യമായി തുടങ്ങിയത് പോക്കിരിരാജ മുതല്‍ക്കാണെന്നു മുകളില്‍ എഴുതിക്കണ്ടു.എനിക്കങ്ങേരുടെ ആദ്യ പത്തു സിനിമ കഴിഞ്ഞപ്പോള്‍ മുതലേ അത് തോന്നിത്തുടങ്ങിയതാണ്.സുരാജിനെക്കുറിച്ച് കൂടുതല്‍ പറയാന്‍ താല്പര്യമില്ല.നടന്മാരെയും നാട്യത്തെക്കുറിച്ചും പറയുന്നിടത്ത് ഇതുമായൊന്നും യാതൊരു ബന്ധവും ഇല്ലാത്ത ഒരു മനുഷ്യനെപ്പറ്റി ഇതിതില്‍ കൂടുതല്‍ പറഞ്ഞു സമയം പാഴാക്കുന്നത് വലിയ തെറ്റാകും.