അനിയാ....
അണ്ണാ നിങ്ങള്‍ ഇവിടെ ഒക്കെ ഉണ്ടോ? കുറച്ചു നാളായി പുതിയ പടം ഒന്നും ഇറങ്ങാതെ കിടക്കുന്നത് കൊണ്ട് ഇപ്പോള്‍ സാമൂഹിക പ്രശ്നങ്ങളില്‍ ആണ് കണ്ണ്.അതിനു നിങ്ങളെ വന്നു കണ്ടിട്ട് എന്ത് ചെയ്യാനാ? അതാ അങ്ങോട്ട് ഇറങ്ങാത്തത് . ബ്ലെസി സാറിന്‍റെ പ്രണയവും തെജാഭായിയും ഇറങ്ങിയാല്‍ ഉടന്‍ കാണണം എന്ന് കരുതി ഇരിക്കയായിരുന്നു.ഇപ്പോള്‍ അണ്ണാ ഹസാരെ,ലോകപാലം,പത്മനാഭന്‍ ,വി എസ്,പായിസപ്പാത്രം ഇതൊക്കെ അല്ലെ ചൂടുള്ള വിഷയങ്ങള്‍?
അതെ അതെ ഇതൊക്കെ കാണുമ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാത്ത സാദാ മലയാളിയുടെ അവസ്ഥയില്‍ തന്നെയാണ് ഞാനും . അതിരിക്കട്ടെ നീ അശോക് ആര്‍ നാഥ് എന്നൊരാളെ പറ്റി കേട്ടിടുണ്ടോ?
അല്ല അങ്ങനെ ചോദിച്ചാല്‍ .... എവിടെയോ കേട്ടിടുള്ളത് പോലെ ?
അനിയാ ഈ പ്രണയം എന്ന് പറഞ്ഞു കേള്‍ക്കുന്ന സാധനം പോലെ മുന്‍പൊരു പരീക്ഷണം നടന്നിരുന്നു. മിഴികള്‍ സാക്ഷി എന്ന പേരില്‍ അറിയപ്പെടുന്ന,സൂപ്പര്‍ താരം അഥിതി താരമായി എത്തി അഭിനയത്തിന്റെ എന്തരോ കീഴടക്കുന്ന പരിപാടി അന്നേ തുടങ്ങിയതാ.പകല്‍ നക്ഷത്രങ്ങള്‍ എന്ന മറ്റൊരു ലോക ക്ലാസ്സിക് കണ്ടത് കൊണ്ട് ആണോ എന്തോ ഈ പടത്തിനു കയറാന്‍ ധൈര്യം വന്നില്ല.
ശരി അത് നില്‍ക്കട്ടെ . ഇവിടെ ഇപ്പോള്‍ ഇതൊക്കെ പറയാന്‍ ......?
കാര്യം ഉണ്ടെടെ . മിഴികള്‍ സാക്ഷി എന്ന ചിത്രം സംവിധാനം ചെയ്ത ശ്രീ അശോക് ആര്‍ നാഥ് ഒരുക്കിയ അടുത്ത ചിത്രത്തിന് ഇന്നലെ തല വെച്ചതെ ഉള്ളു . വെണ്ണ്‍ശംഖുപോല്‍ എന്നതാണ് സംഭവം .അഭിനേതാക്കള്‍ സുരേഷ് ഗോപി,ജ്യോതിര്‍മയി,മീര നന്ദന്‍ ,മനോജ് കെ ജയന്‍,അനൂപ് മേനോന്‍,കൊച്ചു പ്രേമന്‍,മുരളി തുടങ്ങിയവര്‍ അഭിനയിക്കുന്നു.
ഒരു നിമിഷം .. ഈ മുരളി എന്നത് നമ്മുടെ മരിച്ചു പോയ നടന്‍ മുരളി തന്നെ അല്ലേ? 2009 പകുതിയോടെ അന്തരിച്ച ആ നടനൊക്കെ അഭിനയിക്കണം എങ്കില്‍ ഇതു കുറച്ചു പഴയ പടം ആയിരിക്കണം.അല്ലേ ?
ആണെന്നെന്നു ആണ് എനിക്കും തോന്നുന്നെ.സുരേഷ് ഗോപിയുടെ രൂപമൊക്കെ കണ്ടിട്ട് കിച്ചാമണി എന്നൊരു സിനിമ ഇറങ്ങിയ കാലത്ത് പിടിച്ച പടം ആണെന്ന് തോന്നുന്നു. എന്തായാലും കുറച്ചു കാലം പെട്ടിയില്‍ ഇരുന്ന ഈ ചിത്രം ഇപ്പോള്‍ ആണ് പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത് .
ശരി ആയിക്കോട്ടെ ബാക്കി വിവരങ്ങള്‍ ......
സംവിധാനം പറഞ്ഞല്ലോ അനില്‍ മുഖത്തല ആണ് കഥ എഴുതിയത് എന്ന് എവിടെയോ കണ്ടു.(ഈ നശിച്ച ട്രാഫിക് ബ്ലോക്ക് കാരണം ഒന്ന് രണ്ടു മിനിറ്റ് വൈകുന്നത് കാരണം ആ ഭാഗം പലപ്പോഴും വിട്ടു പോകുന്നു.തെറ്റാണെങ്കില്‍ അനില്‍ ഒന്ന് ക്ഷമിക്കണം . എനിക്കെതിരെ ദയവായി മാനനഷ്ട്ട കേസ് കൊടുക്കരുത്!!!) പിന്നെ കഥ.നന്ദന്‍ (സുരേഷ് ഗോപി) ഒരു പത്രപ്രവര്‍ത്തകനാണ് (കേരളത്തില്‍ അല്ല).വാര്‍ ജെര്‍ണലിസ്റ്റ് എന്ന രീതിയില്‍ പ്രശസ്തന്‍ ആണ് അഥവാ ആയിരുന്നു നന്ദന്‍.ഭാര്യ ഇന്ദു (ജ്യോതിര്‍മയി) അനുജത്തി അച്ചു (മീരാനന്ദന്‍).രണ്ടു കുട്ടികള്‍ .കഥ ആരംഭിക്കുമ്പോള്‍ നന്ദന് എന്തോ മാരക രോഗമാണ് .കുറച്ചു കാലം കൂടിയേ ജീവിതം ഉള്ളു എന്ന അവസ്ഥയിലാണ്.എന്നാല്‍ ഇതു വീട്ടിലോ വീട്ടുകാരെയോ അറിയിക്കാതെ മൂന്ന് വര്‍ഷമായി നാട്ടില്‍ പോലും പോകാതെ ചികിത്സയില്‍ കഴിയുകയാണ് അയാള്‍.ഒടുവില്‍ സഹോദരി അച്ചുവിന്‍റെ വിവാഹത്തിനായി നാട്ടില്‍ എത്തുകയാണ് നന്ദന്‍.ആദ്യപകുതി മുഴുവന്‍ രോഗം കുടുംബത്തിന്‍റെ മുന്നിലും നാട്ടുകാര്‍ക്ക് മുന്നിലും മറച്ചു വെക്കാനുള്ള നന്ദന്‍റെ തത്രപ്പാടും രണ്ടാം പകുതി രോഗവിവരം അറിഞ്ഞു സിനിമയില്‍ അഭിനയിക്കുന്ന എല്ലാ കഥാപത്രങ്ങളും (നായകന്‍ ഉള്‍പ്പെടെ)ഒഴുക്കുന്ന കണ്ണീരും ആണ്.അവസാനം ദൈവം നടത്തിക്കൊടുക്കുന്ന ഒരു ദയാവധത്തിലൂടെ നന്ദനെയും കാണികളെയും ദുരിതത്തില്‍ നിന്നും രക്ഷപ്പെടുത്തുന്നു.
ഓഹോ അപ്പോള്‍ ...
അനിയാ ഒന്നാമത് പതുക്കെ പോകുന്ന ഒരു കഥ . അതിനു അനുയോജ്യമായ ട്രീറ്റ്‌മെന്‍റ് നല്‍കുന്നതില്‍ സംവിധായകന്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നു. പൊതുവേ സംഭാഷണം നീട്ടി പറയുന്ന സുരേഷ് ഗോപിയോട് (രോഗിയായത് കൊണ്ടാകണം ) നിര്‍ത്തി നിര്‍ത്തി വാചകങ്ങള്‍ പറയാന്‍ കൂടി പറഞ്ഞാലോ? സത്യത്തില്‍ സുരേഷ് ഗോപിയുടെ തടി കണ്ടാല്‍ അമിതമായി ഭക്ഷണം കഴിച്ചത് കൊണ്ട് ഉണ്ടായ എന്തോ രോഗമാണ് ഇയാള്‍ക്ക് എന്നേ പറയു.(ചിത്രത്തില്‍ പല സ്ഥലത്തും,ശരീരം തളര്‍ന്നു വീഴുന്ന,നായകനെ എഴുനേല്‍ക്കാന്‍ സഹായിക്കുന്ന ഭാര്യയെയും മക്കളെയും കാണിക്കുമ്പോള്‍ പുറകില്‍ നിന്നും കേട്ട കമന്റ് "ഇത്ര വലിയ ഒരു സാധനം പൊക്കി മാറ്റുന്നത് യുണിയന്‍കാര്‍ കണ്ടിരുണേല്‍ നോക്ക് കൂലി ചോദിച്ചേനെ" !!!)ജ്യോതിര്‍മയി അവതരിപ്പിക്കുന്ന ഇന്ദുവിന് വെറുതെ ഒരു ഭാര്യയിലെ ഗോപികയുടെ മുഖമാണ് (ഒരാള്‍ നാട്ടിലെ ഒരു സാധാരണ ഇടത്തരം സര്‍ക്കാര്‍ ഉദ്യോഗസ്ഥനും മറ്റൊന്ന് ഒരു മെട്രോ നഗരത്തില്‍ ജോലി ചെയുന്ന പ്രശസ്തനായ പത്രപ്രവര്‍ത്തകനും ആണെന്ന് ഓര്‍ക്കുക). നിന്ന നില്‍പ്പില്‍ അഭിനയിക്കാന്‍ ശേഷി ഉള്ള മനോജ് കെ ജയനും അനൂപ് മേനോനും നായകന്റെ കണീര്‍ ഒഴുക്കുന്ന ഉപഗ്രഹങ്ങള്‍ മാത്രം ആയതു കൊണ്ട് വലിയ ഉപദ്രവം ചെയ്യുന്നില്ല.മലയാള സിനിമയില്‍ കുറെ കാലമായി കാണാതിരുന്ന പൊയ്സണ്‍ എന്നെഴുതിയ കുപ്പിയിലെ സാധനം കുടിച്ചു ആത്മഹത്യാ ചെയ്യാന്‍ ശ്രമിക്കുന്ന നായകനെ കണ്ടപ്പോള്‍ എന്തോ ഒരു നോസ്ടാല്‍ജിക് ഫീലിംഗ് !!!.മുരളിയുടെ കഥാപാത്രം (നായകന്‍റെ വലിയച്ചന്‍)തീര്‍ത്ഥാടനം കഴിഞ്ഞു കിട്ടുന്ന ഇടവേളകളില്‍ സ്ക്രീനില്‍ എത്തി കുറച്ചു തത്വജ്ഞാനം വിളമ്പി പോകുന്നു .
അപ്പോള്‍ സംവിധായകന്‍ പൂര്‍ണ പരാജയം ആയി എന്ന് ധൈര്യമായി പറയാമോ?
എന്ന് തന്നെ ആണ് അവസാനം വരെ എനിക്കും തോന്നിയത്.പക്ഷെ രണ്ടാം പകുതി മുതല്‍ "എന്നെ ഒന്ന് കൊന്നു തന്നു ഈ ദുരിതം അവസാനിപ്പിക്കാമോ?" എന്ന് നായകനും കാണികളും ഒരു പോലെ ചിന്തിക്കുന്നത് സംവിധായകന്‍റെ ഒരു മികവല്ലേ എന്നൊരു സംശയം.അവസാനം ഈ ചിത്രത്തിന്റെ ക്ലൈമാക്സ് (ദൈവം നടത്തുന്ന ദയാവധം ).. അതാണ് സംഭവം ...പറഞ്ഞു രസം കളയുന്നില്ല . എന്നെങ്കിലും ടി വി യില്‍ എങ്കിലും ഈ പടം വന്നാല്‍ ദയവായി അതെങ്കിലും മിസ്സ് ചെയ്യല്ലേ . അത്രക്ക് തകര്‍പ്പനാണ്
ഈ ചിത്രത്തെ കുറിച്ച് പോസ്റ്ററില്‍ വായിച്ചതു 100% ഫാമിലി entertainer,ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ചിത്രം ... ഇത്യാദി.ഇനി വെള്ളി നക്ഷത്രം പോലുള്ള വാരികകളില്‍ വന്ന സ്തുതി.നന്ദന്‍റെ രോഗവിവരം ഭാര്യയും മക്കളും അറിഞ്ഞതിനു ശേഷമുള്ള സങ്കീര്‍ണവും സംഭവബഹുലവും അയ മുഹൂര്‍ത്തങ്ങളാണ് ഈ ചിത്രത്തില്‍ ഉള്ളത് ...
അനിയാ നീ പറ ഇവനൊക്കെ എതിരെ ശരിക്കും കോടതിയില്‍ പോകേണ്ടതല്ലേ ?
ശരി അപ്പോള്‍ ചുരുക്കത്തില്‍ .....
നല്ല ചിത്രം എടുക്കണം എന്ന ആഗ്രഹം നല്ലതാണു .എന്നാല്‍ അത് ഒരു ബാധ പോലെ മനുഷ്യ മനസ്സില്‍ പടര്‍ന്നു കയറുകയും ഒരു വാശിയായി വളരുകയും ചെയുമ്പോള്‍ ആകണം ഒരു പക്ഷെ ഇങ്ങനത്തെ ചിത്രങ്ങള്‍ ഉണ്ടാകുന്നതു
കുറച്ചു സ്കെനെസ് ടീവിയില്‍ കണ്ടപ്പോള്‍ തനേ ഫീല്‍ ചെയ്യ്തു പടം ബോര്‍ ആണ് എന്ന്
ReplyDeleteആ പടത്തിന്റെ ട്രെയിലര്‍ കണ്ടപ്പഴേ തോന്നി സംഭവം പാസ്സഞ്ചര്‍ ട്രെയിന്‍ ആണെന്ന്
ReplyDeleteപകല്‍ നക്ഷത്രങ്ങള്‍ രാജീവ് നാഥിന്റേത് അല്ലേ
ReplyDelete