പ്രിയപ്പെട്ട അനിയാ,
നീ ഇപ്പോളും നാട്ടിലെ സിനിമാ ശാലകളുടെ പിന്നാം പുറത്തു,അകത്തു കേറാന്‍ ധൈര്യമില്ലാതെ നില്‍ക്കുന്നുണ്ടാകും എന്ന് കരുതുന്നു.അതോര്‍ത്തു നീ വിഷമിക്കണ്ട അടിസ്ഥാനപരമായി ഒരു സാധാരണ മലയാളി പ്രേക്ഷകന്‍റെ അവസ്ഥയാണ് നിന്‍റെ.(വിദേശത്ത് ഇരുന്നു പണ്ട് കണ്ട നല്ല പടങ്ങളുടെ ഓര്‍മയില്‍,സിനിമയുമായി ബന്ധപ്പെട്ട പുതിയ എന്തിനെയും പുച്ചിക്കുന്ന മധ്യവയസ്കനായ പഴം മല്ലൂനെ അല്ല ഇവിടെ ഉദേശിച്ചേ).സാരമില്ല ഇന്നല്ലെങ്കില്‍ നാളെ നീ എന്‍റെ വില മനസിലാക്കും എന്ന് എനിക്കറിയാമായിരുന്നു.ഡല്‍ഹിയിലേക്കുള്ള എന്‍റെ ട്രെയിന്‍ നീങ്ങിയപ്പോള്‍ ഞാന്‍ കേട്ട വിലാപം ഒരു നിരൂപകന്‍റെ ആത്മരോദനം ആയിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു .
നാട്ടില്‍ എന്ത് ഒക്കെ ഉണ്ട് വിശേഷം? അവിടെ ഇപ്പോള്‍ സൂപ്പര്‍ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്നത് പരമ ശുദ്ധരും, നല്ലവരും അയ രണ്ടു സൂപ്പര്‍ താരങ്ങളും അവരെ വര്‍ഷങ്ങളായി പറ്റിച്ചു കൊണ്ടിരുന്ന രണ്ടു (അതോ ഒന്നോ?) ചാര്‍ട്ടേഡക്കവുഡാന്റ്റ് മാരും അഭിനയിക്കുന്ന ഒരു മെഗാ ചിത്രം ആണെന്ന് എവിടെയോ വായിച്ചു.നല്ലവരായ തങ്ങളെ വര്‍ഷങ്ങളായി പറ്റിച്ചു, കോടികള്‍ ലാഭിച്ചു തന്നു, വഞ്ചിച്ച വില്ലന്മാരെ,രണ്ടു തീപാറുന്ന വാചകങ്ങള്‍ക്ക് ശേഷം അടിച്ചു വീഴ്ത്തി പോലീസില്‍ ഏല്‍പ്പിക്കുന്ന (അതോ നേരിട്ട് തട്ടുമോ?) ക്ലൈമാക്സ് കൂടെയേ ഇനി ചിത്രീകരിക്കാന്‍ ബാക്കിയുള്ളൂ (അത് കഴിഞ്ഞാല്‍ ഉടന്‍ ആദായ നികുതി അടയ്ക്കു നാടിനെ സേവിക്കു എന്ന പരസ്യചിത്രത്തില്‍ പ്രത്യക്ഷപ്പെടാന്‍ ഉള്ളതല്ലേ !!)എന്ന് നാട്ടില്‍ നിന്നും വന്ന ഒരു പയല് പറഞ്ഞു.ഒള്ളത് തന്നെടെ?
ഇവിടെ ജീവിതം സുഖം.തിരിച്ചു വരാനുള്ള ദിവസം അടുക്കുംതോറും മടി തോന്നുന്നു എന്ന് മാത്രം സത്യം. സത്യത്തില്‍ ഒരു യാത്ര വിവരണം എഴുതാനുള്ള വകയായി എന്ന് പറയാം.പിന്നെ പറയുമ്പോള്‍ എല്ലാം പറയണമല്ലോ ഇന്നലെ ഈ ചെറു പട്ടണത്തിലെ ചെറിയൊരു കൊട്ടകയില്‍ പോയി സിന്ദഗി ന മിലെഗി ദുബാരഹ് കണ്ടു.ആരാധകരുടെ ആര്‍പ്പുവിളിയും ആരവങ്ങളും പേപ്പര്‍ എറിയലും ഇല്ലാതെ ഒരു സിനിമ കണ്ടപ്പോള്‍ എന്തൊരു സുഖം !!! (നിന്‍റെ മഹത്തായ ചിത്രവിദ്വേഷത്തില്‍ പടക്കാനായി നാട്ടില്‍ എല്ലാ സിനിമയും ഒന്നാം ദിവസം അന്നല്ലോ കാഴ്ച).ആകെ കൂടെ എനിക്ക് പിടിക്കാത്തത് ഈ ഹിന്ദിക്കാര്‍ ചവച്ചു തുപ്പുന്ന എന്തോ ഒരു സാധനത്തിന്‍റെ മുടിഞ്ഞ നാറ്റമാണ്
സോയ അക്തര്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ഹൃതിക് റോഷന്‍,ഫര്‍ഹാന്‍ അക്തര്‍,അഭയ് ഡിയോള്‍,കത്രീന കൈഫ്,നസിറുദീന്‍ ഷാ തുടങ്ങിയവര്‍ അഭിനയിക്കുന്നു.നിര്‍മാണം ഫര്‍ഹാന്‍ അക്തറും റിതേഷ് സിധ്വനിയും.ഗാനങ്ങള്‍ ജാവേദ് അക്തര്‍.സംഗീതം ശങ്കര്‍ മഹാദേവനും ഇഷാന്‍ നൂറാനിയും ആണ്.ഇനി കഥയിലേക്ക് വരാം. മൂന്ന് സുഹൃത്തുക്കള്‍.ലണ്ടനില്‍ ഷെയര്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന അര്‍ജുന്‍ (ഹൃതിക് റോഷന്‍ ),കെട്ടിട നിര്‍മാണ ബിസ്നെസ്സ് ചെയുന്ന കബീര്‍ (അഭയ് ഡിയോള്‍).പരസ്യ ഏജന്‍സിയില്‍ കോപ്പിറൈറ്റര്‍ ആയി ജോലി ചെയുന്ന ഇമ്രാന്‍ (ഫര്‍ഹാന്‍ അക്തര്‍) എന്നീ ബാല്യകാല സുഹൃത്തുക്കളാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. നതാഷ എന്ന ആര്‍ക്കിടെക്ക്ട്ടും ആയി വിവാഹ നിശ്ചയം നടത്തുന്ന കബീറില്‍ ആണ് കഥ തുടങ്ങുന്നത്.സുഹൃത്തുക്കളുമായി പണ്ട് ഉണ്ടാക്കിയ ധാരണ അനുസരിച്ച് ബാച്ചിലര്‍ പാര്‍ട്ടിയോട് അനുബന്ധിച്ച് സ്പെയിനിലേക്ക് പ്ലാന്‍ ചെയുന്ന ഒരു യാത്രയോടെ ചിത്രം മുന്നോട്ടു നീങ്ങുന്നു. ഈ യാത്രക്കിടയില്‍ ഓരോരുത്തര്‍ക്കും താല്പര്യമുള്ള സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാം എന്നും അതിനു മറ്റു രണ്ടു പേരും കൂടാം എന്നും കരാറില്‍ ഉണ്ട്.കാമുകി നഷ്ടപ്പെട്ടു,സദാ പണം ഉണ്ടാക്കുന്നതിനെ പറ്റി മാത്രം ചിന്തിക്കുന്ന അര്‍ജുന്‍ ആദ്യം വരാന്‍ വിസമ്മതിക്കുന്നു എങ്കിലും ഒടുവില്‍ യാത്രക്ക് എത്തുന്നു.സ്വന്തം അച്ഛന്‍ മറ്റൊരാള്‍ ആണ് എന്ന് യാത്രക്ക് കുറച്ചു മുന്‍പ് മാത്രം അറിയുന്ന ഇമ്രാന്‍,ചിത്രത്തിന്റെ അവസാനം മാത്രം നമുക്ക് വെളിവാകുന്ന പ്രശ്നങ്ങള്‍ ഉള്ള കബീര്‍ എന്നീ മൂന്ന് പേര്‍ നടത്തുന്ന യാത്രയും.ആ യാത്രയുടെ അവസാനം അവര്‍ ഓരോത്തര്‍ക്കും അവരവരുടെ ജീവിതത്തിലും ജീവിതവീക്ഷണത്തിലും വരുന്ന മാറ്റങ്ങളും ആണ് ചിത്രത്തിന്റെ പ്രമേയം.
എടേ,അടിസ്ഥാന പരമായി എനിക്കീ വേദനിക്കുന്ന കാശുള്ള പിള്ളേരുടെ കഥ കണ്ടോടിരിക്കാന്‍ വലിയ പാടാണ് .പക്ഷെ ഈ ചിത്രത്തില്‍ എനിക്ക് ആദ്യം തോന്നിയ പ്രത്യേകത,ദില്‍ ചാഹ്ത ഹൈ എന്ന ഹിന്ദി ചിത്രവും ആയി അടുത്ത് നില്‍ക്കുന്ന പ്രമേയം (വ്യത്യസ്ത സ്വഭാവമുള്ള മൂന്ന് സുഹൃത്തുക്കള്‍,അവരുടെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ ....അങ്ങനെ ) ആ ചിത്രത്തിന്റെ ഒരു ഫീലും ഇല്ലാതെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് .ഇമ്രാനും അയാളുടെ അച്ഛനായി വരുന്ന നസുറുദീന്‍ ഷായും (അതിഥി താരം) ആയുള്ള രംഗങ്ങള്‍ ഒരു പകത വന്ന സംവിധായകനെ പോലെയാണ് സോയ അക്തര്‍ കൈകാര്യം ചെയ്തിരിക്കുന്നത്. അനാവശ്യമായ ഒരൊറ്റ കഥാപാത്രം പോലും ഈ ചിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയില്ല.സ്പെയിനിലെ പ്രശസ്തമായ ടോമാട്ടിനോ (തക്കാളി വാരി എറിഞ്ഞു നടത്തുന്ന ആഘോഷം.നമ്മുടെ ഹോളി പോലെ ഒന്ന് ) ആഘോഷം,കൂറ്റന്‍ കാളകളെ ഓടിച്ചുള്ള വിനോദം (സംഗതിയുടെ പേര് ഓര്‍മയില്ല ) ഇവയൊക്കെ നന്നായി തന്നെ ഈ ചിത്രത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്.ലൈല എന്ന നീന്തല്‍ പരിശീലക ആയി കത്രീന കൈഫ് പോലും (പൊതുവെ കാണാന്‍ കൊള്ളാം എന്നല്ലാതെ അവരുടെ അഭിനയം പരമബോര്‍ ആയി ആണ് എന്നിക്ക് തോന്നാറ്) നന്നായി എന്ന് പറയുമ്പോള്‍ ചിത്രം എത്ര ഭേദപ്പെട്ടതാണ് എന്ന് ഊഹിക്കാവുന്നതെ ഉള്ളു (പ്രത്യേകിച്ചും ഒരു മലയാളിക്ക് ). പോസ്സസീവ് എന്ന് പറയാവുന്ന നതാഷ എന്ന കബീറിന്‍റെ ഭാവി വധുവിനെ അവതരിപ്പിച്ച നടി (പേരറിയില്ല ) തന്‍റെ കൊച്ചു വേഷം പോലും തികച്ചും സ്വാഭാവികമായി അവതരിപ്പിച്ചു.ഇതില്‍ ആരു നന്നായി ആരു മോശമായി എന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ വിഷമം (കുറഞ്ഞ പക്ഷം എനിക്ക് ) കാരണം ഇതില്‍ എന്നിക്ക് കഥാപത്രങ്ങളെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ . ഹൃതിക് റോഷനെ പോലയുള്ള ഒരു നടന്‍ അഭിനയിക്കുന്ന സിനിമ കാണുമ്പോള്‍ അങ്ങനെ തോന്നണമെങ്കില്‍ സോയ അക്തറിനെ കണ്ടു മലയാളത്തിലെ പല ആചാര്യ സംവിധായകരും പഠിക്കേണ്ടി ഇരിക്കുന്നു എന്ന് ചുരുക്കം.യാത്രയുടെ തുടക്കത്തില്‍ പരസ്പരം രസക്കുറവു ഉള്ള അര്‍ജുനും ഇമ്രാനും (പണ്ട് അര്‍ജുന്റെ ഗേള്‍ ഫ്രണ്ട്നെ ഇമ്രാന്‍ തട്ടി എടുത്തു എന്നതാണ് പ്രശ്നം ) പിന്നീടു അതൊക്കെ മറക്കുന്നതും,അര്‍ജുന്‍ വഴിയില്‍ വണ്ടി നിര്‍ത്തി ജാപ്പനീസ് ഭാഷയില്‍ ക്ലിയന്റ്റ്നോട് വെബ് കാം വഴി ബിസ്നെസ്സ് മീറ്റിംഗ് നടത്തുന്ന രംഗത്തിലും എല്ലാം കിത്രിമത്വം അനുഭവപ്പെടുന്നില്ല എന്നിടത് ഒരു നല്ല തിരകഥകൃത്തിനെ നമുക്ക് കാണാം
എന്തിനധികം പറയുന്നു നല്ലൊരു പടം.നാട്ടിലെ തീയട്ടെരില്‍ നിന്നും പോയെങ്കില്‍ വല്ല സി ഡി വാങ്ങി എങ്കിലും കാണാന്‍ നോക്ക്.ഈ ആഴ്ച വല്ല പടവും ഉണ്ടോടെ? നാട്ടില്‍ ലാന്‍ഡ് ചെയ്തു മണിക്കൂര്കള്‍ക്കുള്ളില്‍ സിനിമാശാലയില്‍ കേറിയാല്‍ കുടുംബത്തിന്‍റെ പ്രതികരണം എന്താകും എന്നറിയില്ല . എന്തായാലും ഉടനെ സന്ദിപ്പോം. വണക്കം
എന്ന് സ്വന്തം പ്രേക്ഷകന്‍
ഞാന്‍ ഈ ചിത്രം ഇവിടെ ബാംഗ്ലൂരില്‍ ഒരു മല്ട്ടിപ്ലെക്സില്‍ ആണ് കണ്ടത്. ഒരാഴ്ച കഴിഞ്ഞിട്ടും പടം ഹൌസ് ഫുള്‍ ആയിരുന്നു. മറ്റു പടങ്ങള്‍ കാണുമ്പോള്‍ മസ്സില്‍ പിടിച്ചു പടം കാണുന്നവര്‍ ഇത് കണ്ടു ആര്‍ത്തു ചിരിക്കുന്നതും വിസ്സിലടിക്കുന്നതും ഒക്കെ കണ്ടു സന്തോഷമായി. നാട്ടില്‍ കോളേജില്‍ പഠിക്കുമ്പോള്‍ സിനിമ ആഘോഷമാക്കിയിരുന്ന കാലം ഓര്‍മ വന്നു ( എന്തിരന്‍ മല്ട്ടിപ്ലെക്സില്‍ ഈ അനുഭവം ആദ്യം തന്ന പടം ആണ്. ). സോയ, ഫര്‍ഹാനിന്റെ അനിയത്തി ആണ്. ഈ പടം കണ്ടു ഞാനും ഒരു പോസ്റ്റ് ഇട്ടിരുന്നു. അതു ഇവിടെ...
ReplyDeletehttp://moviesasisee.blogspot.com/2011/07/zindagi-na-milegi-dobara-live-every.html
ഹിനിടി പടം നിരൂപിക്കും പോഴും മോഹന്‍ ലാലിനെയും മമ്മൂട്ടിയും വെറുത വിടില്ല അല്ലെ റെയിഡ് എന്ന് വച്ചാല്‍ അതിപ്പം നമ്മുടെ വീടിലും ഇന്‍കം ടാക്സുകാര്‍ക്ക് വരാം ഒരുത്തനും ഇന്‍കം കറക്റ്റ് ആയി ഡിക്ലയR ചെയ്യാറില്ല അത് ചെയ്യണമെന്നു ഇന്ത്യയില്‍ ആരും പ്രതീക്ഷിക്കുന്നുമില്ല അതിനാണ് കോമ്പ്ലക്സ് ആയ ഇന്‍കം ടക്സ് റിട്ടെന്‍ ഫോം ഉണ്ടാക്കുന്നത് അതായത് മര്യാദക്ക് ആരും അത് പൂരിപ്പിക്കരുത് അതിനാണ് ടക്സ് കണ്സല്ടന്റ്റ് മോഹന്‍ ലാലിന് ദുബൈയില്‍ ഫ്ലാറ്റ് വാങ്ങ്ങ്ങാന്‍ അറിയാമെങ്കില്‍ അതിനുള്ള ഇന്‍കം കാണിക്കാനും അറിയാം ഏതായാലും മലയാളത്തില്‍ അവര്‍ക്ക് രജനീ കാന്തിനെ പോലെയുഓ കമല ഹാസനെ പോലെയോ സൂര്യയെ പോലെയോ ഒന്നും പണം കിട്ടുന്നില്ല പിന്നെ അവിടെ പദ്മനാഭ ക്ഷേത്രത്തിലെ മുതല്‍ ഉണ്ടെന്നു രീതിയില്‍ മീഡിയ ആഘോഷിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു അത്ര തന്നെ ഇന്‍ കം ടക്സ് ഇതുവരെ ഒന്നും പറഞ്ഞ്ഞ്ഞിട്ടില്ല കാക്കി കൊചെലെയിന്‍ ആണ് ആര്‍ക്കിറെക്സ്റ്റ് ആയി വന്ന ന
ReplyDeleteഗാലറിയില് ഇരുന്നു ഗോളടിക്കാന് എല്ലാവരും മിടുക്കന് മാരാണ് ഒന്നിറങ്ങി കളിക്കാന് പറഞ്ഞാല് അപ്പോള് കാണാം, ഏതു പടം നിരൂപിചാലും അവസാനം ലാലിനും മമ്മൂട്ടിക്കും ഒരു കൊട്ട് അത് പ്രേക്ഷകന്റെ സ്ഥിരം പതിവാണ് . അവരെ മലയാളികള്ക്ക് വേണും എന്നതിനുള്ള തെളിവാണ് അവര്ക്ക് ഇന്നും പടങ്ങള് കിട്ടികൊണ്ടിരികുന്നത്, ഒരു നിരൂപകന് എന്ന നിലയില് പടങ്ങളെ നിശ്പക്ഷമായി നിരൂപിക്കുക അല്ലാതെ വ്യക്തി ഹത്യ പാടില്ല. ഇതേ നിലപാട് തന്നെയാണ് താങ്കള് രഞ്ജിത്തിന്റെ കാര്യത്തിലും എടുക്കുന്നത്, അദ്ധേഹം അദ്ധെഹത്തിന്റെ ശൈലിയില് പടങ്ങള് ചെയ്യുന്നു ആ പടങ്ങള് ജനങ്ങള് കാണുകയെങ്കിലും ചെയ്യുനുണ്ട് ഇതിനെക്കാളും വലിയ നിലപാട് വെച്ച് പുലര്ത്തുന്ന വിനയനെ താങ്കള് വാനോളം പുകഴ്ത്തുകയും ചെയ്യുന്നു.
ReplyDeleteഅപ്പറഞ്ഞത് ന്യായം . പക്ഷെ ഈ പറയുന്ന മമ്മുട്ടിയെയും ലാലിനെയും ഒഴികെ ഉള്ളവരെ ആക്രമിക്കാന്‍ ഇവിടുത്തെ ആരാധകര്‍ കാണിക്കുന്ന വ്യഗ്രതയോ? അതിനെ കുറിച്ച് ഒന്നും പറയാനില്ലേ ? ദൈവങ്ങളെ കുറ്റം പറയാനും ആരെങ്കിലും ഒക്കെ വേണ്ടേ അനിയാ? ഇവിടുത്തെ മാധ്യമങ്ങളില്‍ വന്നതും നേരിട്ട് കാണുന്നതും ആയ കാര്യങ്ങള്‍ മാത്രമേ ഞാന്‍ ഇവിടെ എഴുതിയിട്ടുള്ളൂ. അതെങ്ങനെ വ്യക്തിഹത്യ ആകും?
ReplyDeleteഈ വര്‍ഷം ഇറങ്ങിയ എല്ലാ പടങ്ങളും എട്ടു നിലയില്‍ ദേനീയമായി പൊട്ടിയ മമ്മുട്ടിയും സ്വന്തം നിലയ്ക്ക് ഒരു പടം വിജയിപ്പിക്കാന്‍ പാടാണ് എന്ന് സ്വയം ബോധ്യപ്പെട്ട ലാലും ചാനല്‍ റൈറ്റ് എന്ന ഒരൊറ്റ സാധനം ഇല്ലാതായാല്‍,ഈ പോക്കാണെങ്കില്‍ മലയാള സിനിമയില്‍ നിന്നും ഇല്ലാതാകും എന്ന കാര്യത്തില്‍ എന്നിക്കൊരു സംശയവും ഇല്ല.(ഇതും വ്യക്തിഹത്യ ആയി കാണരുത്.) .
ഇനി രഞ്ജിത്, ബാക്കി എല്ലാം ഇരിക്കട്ടെ ആദാമിന്‍റെ മകന്‍ അബു എന്ന ചിത്രത്തിനെതിരെ അദേഹം നടത്തിയ പരാമര്‍ശം മോശമായി എന്ന് പറയാന്‍ മനസാക്ഷിയുള്ള എത്ര മഹാന്മാര്‍ കാണും ഈ ഇറങ്ങി കളിക്കുന്ന ആള്‍ക്കാരില്‍ ?
പ്രേക്ഷക, മമ്മൂട്ടി പല പല പുതു മുഖ സംവിധായകര്‍ക്ക് അവസരം നല്‍കുന്നു. ട്രെയിന്‍ മുംബൈ രണ്ടും ഒരേ തീം!
ReplyDeleteജയരാജ് കള്ളന്‍ ഇക്കയെ പഠിച്ചു ഒരു ലൌടസ്പീകെര്‍ ആയിരിക്കും എന്ന് കരുതി
അയാള്‍ മൊബൈലില്‍ കുറെ ബോംബെ പിടിച്ചു ഭാര്യയെ നായികയും ആക്കി പടം പൊട്ടി
ബാബു ജനാര്ദ്ധനന്‍ സെയിം തീം കൊണ്ടു വന്നു
പിന്നെ മമൂട്ടി ഈ കാവി ഇടുന്നത് ഹിന്ദുക്കള്‍ക്കും ഇഷ്ടമല്ല മുസ്ലീങ്ങ്ങ്ങള്‍ക്കും ഇഷ്ടമല്ല അത് കാരണം ആണ് ഈ ദ്രോണയും മുമ്പായും ഒക്കെ പൊട്ടാന്‍ കാരണം
എന്നാലും മമ്മൂട്ടി അതിനു ശേഷം കൂടുതല്‍ പടത്തിനു date കൊടുക്കുന്നതാണ് നമ്മള്‍ കാണുന്നത് . വെനീസിലെ വ്യാപരിയിലൂറെ മമ്മൂക്ക ഹിറ്റ് സമ്മാനിക്കും. മലയാള സിനിമ എല്ലാം പൊട്ടുകയാണ്. നല്ല തിയെടര്‍ ഇല്ല ആള്‍ക്കാര്‍ക്ക് വെള്ളം അടിച്ചാല്‍ മതി. ഇതൊക്കെ സിനിമ മരിക്കാന്‍ കാരണം ആണ്. മമ്മൂട്ടി ആണ് മലയാള സിനിമ നിര്ത്തിക്കൊന്ടു പോകുന്നത് തന്നെ.
മോഹന്‍ ലാല്‍ തന്റെ കോക്കസില്‍ പെട്ട് നട്ടം തിരിയുന്നു അയാള്‍ക്ക് ഇനി ഭാവി ഒന്നും ഞാന്‍ കാണുന്നില്ല പക്ഷെ മമ്മൂട്ടി ഫീല്‍ഡില്‍ നില്‍ക്കുക തന്നെ ചെയ്യും
ആദാമിന്റെ മകന്‍ അബു പഴയ കണ്ടം വച്ച കോട്ട് എന്ന പടം തന്നെ അല്ലെ? അത് രഞ്ജിത്ത് പൊക്കണം എന്ന് പറയുന്നതില്‍ എന്ത് കാര്യം ?പുള്ളിക്ക് പ്രാഞ്ചി ഏട്ടന്‍ ഹാന്‍ഗ് ഓവര്‍ തീര്‍ന്നിട്ടില്ല ഇന്ത്യന്‍ റുപ്പീ നിങ്ങളുടെ രാജപ്പനെ കൊണ്ടു നിര്‍മ്മിക്കുന്നില്ലേ പോരെ
ReplyDeletewell said ......
ReplyDeleteപിന്നെ മമൂട്ടി ഈ കാവി ഇടുന്നത് ഹിന്ദുക്കള്‍ക്കും ഇഷ്ടമല്ല മുസ്ലീങ്ങ്ങ്ങള്‍ക്കും ഇഷ്ടമല്ല അത് കാരണം ആണ് ഈ ദ്രോണയും മുമ്പായും ഒക്കെ പൊട്ടാന്‍ കാരണം
ReplyDeleteഇങ്ങനെ ചിന്തിക്കുന്നവര്‍ വല്ല ലോറി കേറിയോ ബസ്സിടിച്ചോ എളുപ്പം പണ്ടാരമടങ്ങി ഈ നാടിനെ രക്ഷിക്കണേ എന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമേ എനിക്ക് കഴിയു.
സുഷില്‍,തങ്ങളുടെ മനോവിഭ്രാന്തികള്‍ അവിടെ ഇരിക്കട്ടെ ദ്രോണ , കണ്ടം വെച്ച കൊട്ട്,ആദാമിന്റെ മകന്‍ അബു ,ട്രെയിന്‍,മുംബൈ ഈ ചിത്രങ്ങള്‍ ഒന്നും നിങ്ങള്‍ കണ്ടു എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.ഈ വര്‍ഷം നിരത്തി നാലോ അഞ്ചോ പടം തറ തൊടാതെ പോയിട്ടും നട്ടം തിരിയാതെ ഉറച്ചു നില്‍ക്കുന്ന ചാനല്‍ റൈറ്റ് നടന്മാരില്‍ ഒരാളോട് തങ്ങള്‍ക്കുള്ള ആരാധന അഭിനന്ദനീയം തന്നെ.പക്ഷെ എന്താ ഈ മലയാള സിനിമക്ക് മാത്രം ഈ പൊട്ടല്‍? ഉറുമി,എല്‍സമ്മ,ട്രാഫിക്ക്, മേരിക്കുണ്ടൊരു കുഞ്ഞാട്,സാള്‍ട്ട് & പെപ്പര്‍ മുതലായ ചിത്രങ്ങളും പിന്നെ ഒരു മാതിരി ഏതു അന്യഭാഷ ചിത്രവും ഈ നാട്ടില്‍ തന്നെയാണ് ഓടുന്നത് എന്നറിയാമോ? കഷ്ട്ടം
സുശീല്‍ :"മോഹന്‍ ലാല്‍ തന്റെ കോക്കസില്‍ പെട്ട് നട്ടം തിരിയുന്നു അയാള്‍ക്ക് ഇനി ഭാവി ഒന്നും ഞാന്‍ കാണുന്നില്ല പക്ഷെ മമ്മൂട്ടി ഫീല്‍ഡില്‍ നില്‍ക്കുക തന്നെ ചെയ്യും"
ReplyDeleteഹയ്യോ ചിരിചിട്ടെനിക്ക് ഇരിക്കാനും നിക്കാനും വയ്യേ ..ഈ മമ്മൂട്ടി ഫാന്‍സുകാര്‍ ഒക്കെ എന്നു മുതലാ കാവടിയും തൂക്കി ഭാവി ..ഭൂതം പറയുന്ന ജോതിഷികള്‍ ആയത്. എന്തായാലും ചേട്ടന്റെ കമന്റുകള്‍ നല്ല ചിരിക്ക് വക നല്‍കി . കഷ്ടം തന്നെ .