ഡോക്ടര്‍ ഡോക്ടര്‍ .....
യെസ് കടന്നു വരൂ . അകെ വിയര്‍ത്തിരിക്കുന്നല്ലോ എന്താ പ്രശ്നം?
സര്‍ ഞാന്‍ ചിത്ര ഗുപ്തന്‍ ഭട്ടതിരിപ്പാട് .ചിത്രു എന്നറിയപ്പെടുന്നു .മലയാളത്തിലെ അറിയപ്പെടുന്ന ഒരു നിരൂപകനാണ് ഞാന്‍.സര്‍ ഒരു പക്ഷെ കാളകൂടം അന്തിപത്രത്തില്‍ വരുന്ന എന്‍റെ ചിത്ര വിദ്വേഷം എന്ന കോളം വായിച്ചിരിക്കും.സംഗതി ആഗോള പ്രശസ്തം അല്ലെ .
ആണോ? ഞാന്‍ ഈ ജാതി ചവറുകള്‍ ഒന്നും വായിക്കാറില്ല.അതിരിക്കട്ടെ എന്താ തന്‍റെ പ്രശ്നം?
പ്രശ്നം എനിക്കല്ല എന്‍റെ അന്നദാതാവും സഹോദര തുല്യനുമായ ശ്രീ പ്രേക്ഷകനാണ്.ഇന്നലെ വരെ ചില്ലറ തെറി പറച്ചിലില്‍ ഒതുങ്ങി നിന്നതാ.ഇന്നലെ വൈകുന്നേരം അങ്ങേര്‍ ഒരു വെട്ടുകത്തിയും ആയിട്ടു എന്നെ ഈ നഗരം മുഴുവന്‍ ഓടിച്ചു.കഷ്ടിച്ച് ജീവന്‍ രക്ഷിച്ചാണ് അയാളെ ഇവിടെ കൊണ്ട് വന്നത്.
അല്ല എന്താ അയാളുടെ പ്രശ്നം ?
ഡോക്ടര്‍ .. ഒരു നിരൂപകന്‍ എന്ന നിലയില്‍ ഞാന്‍ ഈ കൂതറ മലയാളം സിനിമകള്‍ ഒന്നും കാണാറില്ല .(വേറെ പണിയില്ലേ എനിക്ക് ) അകെ അറിയാവുന്നത് കുറെ കൊറിയന്‍ ഇറാനിയന്‍ ലാറ്റിന്‍ അമേരിക്കന്‍ പടങ്ങളുടെ പേരുകളാണ്.അത് പിന്നെ ഗൂഗിളും വെച്ചാണ് ഞ്ഞാന്‍ കഞ്ഞി കുടിക്കുന്നെ.ഇന്നലെ ഞാന്‍ സ്വന്തമായി എഴുതിയ പ്രണയം എന്ന ചിത്രത്തിന്റെ നിരൂപണം വായിച്ചതിനു ശേഷമാണു ഇങ്ങേര്‍ ഇങ്ങനെ അക്രമാസക്തന്‍ ആയതു .ഡോക്ടര്‍ എങ്ങനെ എങ്കിലും ഒന്ന് ....
ശരി ശരി . വിളിക്ക് ഞാന്‍ ഒന്ന് നോക്കട്ടെ .
ഡോക്ടര്‍ ഞാന്‍ ഇവിടെ ഇരുന്നാല്‍ അയാള്‍ വീണ്ടും വയലെന്‍റ്റ് ആയേക്കും .ഞാന്‍ ഇവിടെങ്ങാനും ഒളിച്ചിരുന്നോളാം.
മം ശരി ശരി
ഡോക്ടര്‍ ....
നിങ്ങളാണോ പ്രേക്ഷകന്‍ ? ഇരിക്കു. നിങ്ങളുടെ കാര്യം എപ്പോള്‍ പറഞ്ഞതെ ഉള്ളു .
ആ പറഞ്ഞവനെ എനിക്കറിയാം ഡോക്ടര്‍ അവനെ ഉണ്ടല്ലോ ...?
ഛെ സമാധാനമായി ഇരിക്കു ഇനി പറയു എന്ത് പറ്റി?
ഒന്നും പറ്റിയില്ല ഡോക്ടര്‍ ഞാനൊരു സാധാരണ സിനിമ പ്രേക്ഷകനാണ് .ഇന്നലെ മലയാളത്തിലെ പ്രഗല്‍ഭ സംവിധായകന്‍ ശ്രീ ബ്ലെസി ഒരുക്കിയ പ്രണയം കാണാന്‍ ഇടയായി .
അത് ഭയങ്കര സിനിമ ആണെന്ന് നിങ്ങളുടെ ബൂലോകത്തെ വലിയ സാറന്മാര്‍ എല്ലാം ഒറ്റ സ്വരത്തില്‍ വിളിച്ചു കൂവുന്ന എന്ന് ഇന്നലെ വീട്ടില്‍ മോന്‍ പറയുന്നത് കേട്ടു .പിന്നെ എന്താ? പിന്നെ അത് ഏതോ കൊറിയന്‍ പടത്തിന്‍റെ കോപ്പി ആണെന്ന് ആര്‍ക്കോ പരാതി കിട്ടിയിട്ടുണ്ടെന്ന് കേട്ടല്ലോ ?
പിന്നെ ഇവനൊക്കെ ആരു വി എസ് അച്യുതാനന്ദനോ ഇങ്ങനെ രഹസ്യമായി പരാതി കൊടുക്കാന്‍ ? ശരി അത് പോകട്ടെ . ഈ ചിത്രത്തിന്റെ കഥ ഇപ്രകാരമാണ് .
ഷാര്‍ജയില്‍ ജോലി ചെയുന്ന സുരേഷ് (അനൂപ് മേനോന്‍) എന്നയാളിന്‍റെ നാട്ടിലുള്ള ഒരു നഗരത്തിലെ ഫ്ലാറ്റില്‍ താമസിക്കുന്ന കുടുംബം.സുരേഷിന്‍റെ ഭാര്യ അശ്വതിയും പ്ലസ് ടു മകള്‍ മേഘ പിന്നെ സുരേഷിന്‍റെ അച്ഛന്‍ അച്ചുത മേനോനും (അനുപം ഖേര്‍)പഴയൊരു ഫുട് ബാള്‍ കളിക്കാരനായ അച്ചുത മേനോന്‍ പണ്ട് ലുധിയാനയില്‍ നേഴ്സിംഗ് പഠിക്കാന്‍ പോയ ഗ്രേസ് (നിവേദിത) മായി പ്രണയത്തില്‍ ആകുകയും ചെയ്തതാണ്.എന്നാല്‍ വ്യത്യസ്ത മതക്കാരായ ഇവര്‍ വിവാഹിതര്‍ ആയി ഒരു കുട്ടിയും ഉണ്ടായി (ഏതാണ്ട് മൂന്ന് നാലു കൊല്ലത്തിനു ശേഷം) വേര്‍പിരിയുന്നു.അതിനു ശേഷം അച്ചുത മേനോന്‍ ആണ് സുരേഷിനെ വളര്‍ത്തി വലുതാക്കുന്നത്.മകനുമായി അടുത്ത ആത്മബന്ധം ഉള്ള,അവന്‍റെ കുടുംബത്തോടൊപ്പം ശാന്തമായ ജീവിതം നയിക്കുന്ന അച്ചുത മേനോന്‍റെ അടുത്ത ഒരു ഫ്ലാറ്റിലേക്ക് മറ്റൊരു വിവാഹം കഴിഞ്ഞ,ഭര്‍ത്താവും (മോഹന്‍ലാല്‍)മകളും (ധന്യ മേരി വര്‍ഗീസ്) മരുമകനും അവരുടെ കുട്ടിയും അടങ്ങുന്ന കുടുംബവുമായി ഗ്രേസ് (ജയപ്രദ) താമസിക്കാന്‍ എത്തുന്നതോടെയാണ് പ്രണയത്തിന്റെ കഥ ശരിക്കും ആരംഭിക്കുന്നത്.ഇവരുടെ ഭര്‍ത്താവു മാത്യൂസ്,പഴയ ഫിലോസോഫി പ്രൊഫസര്‍,വലതു ഭാഗം തളര്‍ന്നു വീല്‍ചെയറില്‍ ആണ്.തന്നെ ഉപേക്ഷിച്ചു പോയ അമ്മ എന്ന നിലയില്‍ സുരേഷിന്, ഇതു വരെ കണ്ടിട്ടില്ല എങ്കില്‍ പോലും അമ്മയോട് വെറുപ്പാണ് . വീണ്ടും കണ്ടു മുട്ടുകയും അടുക്കുകയും ചെയ്യുന്ന അച്ചുത മേനോന്‍ - ഗ്രേസ് ബന്ധത്തെ സുരേഷ് മേല്‍പ്പറഞ്ഞ കാരണം കൊണ്ടും, ഗ്രേസിന്റെ മക്കള്‍ അവരുടെതായ കാരണങ്ങള്‍ കൊണ്ടും എതിര്‍ക്കുന്നു. എന്നാല്‍ മാത്യൂസ് അച്ചുത മേനോനുമായി അടുക്കുകയും സൌഹൃതത്തില്‍ ആകുകയും ചെയ്യുന്നു (ഇദ്ദേഹത്തിനു ഇവരുടെ പഴയ ബന്ധം അറിയാം ). ആ ബന്ധം വളരുകയും മൂവരും ബന്ധുക്കളുടെ എതിര്‍പ്പിനെ അവഗണിച്ചു മുന്നോട്ടു പോകുകയും പിന്നീടുള്ള സംഭവങ്ങളിലൂടെ കഥ പുരോഗമിക്കുന്നു .
സംഗതി കൊള്ളാമല്ലോ സുഹൃത്തേ . എന്നാലും ആ കൊറിയന്‍ സംഗതി പറയാത്തത് മോശമായി അല്ലിയോ ?
ഡോക്ടര്‍,അതിനു ഈ കൊറിയയിലേക്കോ ഓസ്ട്രലിയയോ വരെ ഒന്നും പോകണ്ട.ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ ഈ സിനിമയുടെ തീം,വേര്‍പിരിഞ്ഞ ദമ്പതിമാര്‍ വര്‍ഷങ്ങള്‍ക്കു അപ്രതീക്ഷിതമായി കണ്ടു മുട്ടുകയും പിന്നീടു അവരുടെ ജീവിതത്തില്‍ ഈ കണ്ടു മുട്ടലിനു മുന്‍പും പിന്‍പും ഉണ്ടാകുന്ന സംഭവങ്ങള്‍ ആണല്ലോ പ്രതിപാദന വിഷയം.ഹിന്ദിയില്‍ ഗുല്‍സാര്‍ എന്നൊരു ആളുണ്ട് .ഗാന രചയിതാവ് എന്ന നിലയിലാണ് അദേഹം ഏറ്റവും പ്രശസ്തന്‍.എന്നാല്‍ കൊള്ളാവുന്ന കുറെ ചിത്രങ്ങള്‍ സംവിധാനവും ചെയ്തിട്ടുണ്ട് അദേഹം (ആന്ധി പോലെയുള്ളവ).അദേഹം സംവിധാനം ചെയ്ത നസിറുദീന്‍ ഷാ, രേഖ ,അനുരാധ പോഡ്വാള്‍ എന്നിവര്‍ അഭിനയിച്ച ഇജ്ജാസത്ത് (Ijjazath ) എന്നൊരു ചിത്രമുണ്ട്.എപ്പോളെങ്കിലും സമയം കിട്ടിയാല്‍ സി ഡി യോ മറ്റോ എടുത്തു കണ്ടു നോക്കണം (സാധനം കിട്ടും) മുകളില്‍ പറഞ്ഞ അതേ കഥാബീജം ഒരു മെലോഡ്രാമയും ഇല്ലാതെ എത്ര രസകരമായി ഒരു നിമിഷം പോലും ബോര്‍ അടിക്കാതെ എടുത്തിരിക്കുന്നു എന്ന് മനസിലാകും.മഴയും കൊടും കാറ്റും ഉള്ള ഒരു രാത്രിയില്‍ ഒരു ചെറിയ റെയില്‍വേ സ്റ്റേഷന്‍ വെയിട്ടിംഗ് റൂമില്‍ രാത്രി ചെലവഴിക്കാന്‍ നിര്‍ബന്ധിതര്‍ ആകുന്ന, അവിടെ വെച്ച് ആകസ്മികമായി കണ്ടു മുട്ടുന്ന,പണ്ട് വേര്‍പിരിഞ്ഞ ദമ്പതികള്‍,ആ രാത്രിയില്‍ അവരുടെ സംഭാഷണങ്ങളിലൂടെ അവരുടെ പഴയ ജീവിതത്തിലേക്ക് നമ്മെ കൊണ്ട് പോകുന്ന ,ഒടുവില്‍ ആ രാത്രി അവസാനിക്കുമ്പോള്‍ അവസാനിക്കുന്ന ചിത്രം കണ്ടിരിക്കേണ്ടത് തന്നെയാണ് എന്നാണ് എന്‍റെ അഭിപ്രായം.
ശരി . അതിരിക്കട്ടെ ഈ ചിത്രം .. അതല്ലേ നമ്മുടെ വിഷയം ?
ഡോക്ടര്‍ എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് ഈ ബ്ലെസി എന്ന സംവിധായകന് എന്തോ കാരണം കൊണ്ട് മോഹന്‍ലാല്‍ എന്ന താരത്തെ പേടിയാണ് എന്നാണ്.എന്നാല്‍ എന്ത് കൊണ്ടോ മമ്മുട്ടിയെ വെച്ച് പടം എടുക്കുമ്പോള്‍ ഈ പേടി കാണുന്നുമില്ല.(പളുങ്കിലും കാഴ്ചയിലും നായകന് സാധാരണത്വം കൂടുന്നതും തന്മാത്രയും ഭ്രമരത്തിലും നായകന് സവിശേഷതകള്‍/ പ്രത്യേകതകള്‍ കൂടുന്നതും ഇതിനു ഉദാഹരണമാണ് ) ഭ്രമരം എന്ന ചിത്രം എടുക്കുമ്പോള്‍ സൂപ്പര്‍ താരത്തിന്‍റെ ഭാര്യക്ക് അവിഹിതം എന്ന് പറഞ്ഞാല്‍ അത് ആരാധകര്‍ സഹിക്കുമോ എന്ന പേടിയാണ് ആ ചിത്രത്തെ ഈ നിലയില്‍ എത്തിച്ചത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.(അല്ലെങ്കില്‍ ഒരു പക്ഷെ കോക്ക്ടൈല്‍ എന്ന ചിത്രം ഉണ്ടാകുമായിരുന്നില്ല).ഈ പറഞ്ഞതിന്‍റെ തുടര്‍ച്ചയാണ് ഈ ചിത്രത്തില്‍ ലാലിന് കൊടുത്തിരിക്കുന്ന മാത്യൂസ് എന്ന കഥാപാത്രം.നേരത്തെ പറഞ്ഞ ഹിന്ദി ചിത്രത്തില്‍ നായികയെ വിളിച്ചു കൊണ്ട് പോകാന്‍ രാവിലെ വരുന്ന (സിനിമ തീരുന്നതിനു അഞ്ചു മിനിട്ട് മുന്‍പ്) ശശി കപൂര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെയാണ് ലാലിന് കൊടുത്തിട്ടുള്ളത്. അവിടം മുതല്‍ തുടങ്ങുന്നു പ്രശ്നങ്ങള്‍.ലാലിന് ഒരു കുഴപ്പവും ഇല്ലാതെ പൂര്‍ണ ആരോഗ്യവാനായി കാണിച്ചാല്‍ സ്വഭാവികമായും കാണികളുടെ സഹതാപം അച്ചുതമേനോനില്‍ ആയിരിക്കുമല്ലോ? ആ ഒരൊറ്റ കാരണം കൊണ്ടാകണം മാത്യൂസ്‌നെ ശരീരം തളര്‍ത്തി വീല്‍ ചെയറില്‍ ഇരുത്തിയത്.(വേറെ ഒരു കാരണവും എനിക്ക് തോന്നുന്നില്ല).കുറഞ്ഞ പക്ഷം വളരെ കുറച്ചു സീനുകളില്‍ പ്രത്യക്ഷപ്പെട്ടു വലിയ ഒരു ഇംപാക്റ്റ് ഉളവാക്കുന്ന രീതിയില്‍ ലാലിന്‍റെ കഥാപാത്രത്തെ ഒരുക്കിയിരുന്നെങ്കില്‍ പോലും ഒരു പക്ഷെ എന്നും ഓര്‍ക്കാവുന്ന ഒരു ചിത്രം ആയേനെ ഇതു.(ഒന്ന് മുതല്‍ പൂജ്യം വരെ ഉദാഹരണം).ഇവിടെ സംഭവിക്കുന്നത് ബ്ലെസി എന്ന സംവിധാന പ്രതിഭ കാരണം ചിത്രത്തില്‍ ഉടനീളം ഔട്ട് ഓഫ് പ്ലേസ് എന്ന് പറയാവുന്ന രീതിയില്‍ മുഴച്ചു നില്‍ക്കുന്ന ഒരു കഥാപാത്രം ആകുന്നു മാത്യൂസ്.കുറഞ്ഞ പക്ഷം ഇവരെയൊക്കെ വെച്ച് ഒരു നല്ല പടം ചെയ്യാനാണ് ആഗ്രഹം എങ്കില്‍ കുറഞ്ഞ പക്ഷം മനുഷ്യര്‍ സംസാരിക്കുന്നതു പോലെയുള്ള വാചകങ്ങള്‍ എഴുതി കൊടുത്താല്‍ ഉപകാരം.മോഹന്‍ലാലിന്‍റെ ഒക്കെ നല്ല കാലത്ത് പോലും ഇങ്ങനെ ഒരു സിനിമയെ രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് എന്‍റെ ഉത്തരം
രണ്ടാമതായി എനിക്ക് ഒഴിവാക്കാമായിരുന്നു എന്ന് തോന്നിയത് ജയപ്രദ എന്ന നടിയെയാണ് . അടിസ്ഥാനപരമായി സുന്ദരമായ ഒരു മുഖം ഉള്ള (ഉണ്ടായിരുന്ന) ഒരു നടി എന്നതൊഴിച്ചാല്‍ ഇന്നത്തെ ബോളിവുഡ് സിനിമയിലെ ഒരു കെ ആര്‍ വിജയ ആണ് ആ നടി എന്നാണ് എന്‍റെ അഭിപ്രായം.നേരത്തെ പറഞ്ഞ ഹിന്ദി ചിത്രം മനസ്സില്‍ കിടക്കുന്നത് കൊണ്ടാകണം ഹിന്ദി നടി രേഖയാണ് എനിക്ക് മനസില്‍ വരുന്ന ആദ്യ നടി.രേവതിയെ പോലെയുള്ള ഒരു നടി ഒക്കെ നന്നാക്കും ആയിരുന്ന വേഷം ശരാശരിയിലും താഴെ ആക്കാനെ ജയപ്രദയുടെ സാന്നിധ്യം ഉപകരിച്ചുള്ളൂ എന്ന് പറയേണ്ടി വരും.പിന്നെയുള്ളത് അച്ചുത മേനോന്‍റെയും ഗ്രേസും പ്രണയത്തില്‍ ആകുന്ന ഫ്ലാഷ് ബാക്ക് രംഗങ്ങളാണ്.ഈ സംവിധയകന്മാരുടെ ഒക്കെ വിചാരം പെണ്ണുങ്ങള്‍ ആശ പരെക് സ്റ്റൈല്‍ മുടിക്കെട്ടും കണ്ണ് നീട്ടി എഴുതുകയും ആണുങ്ങള്‍ ഷര്‍ട്ട്‌നു തോളില്‍ പട്ടയും രണ്ടു പോക്കറ്റും വെച്ച് മുടിയും പഴയ മോഹന്‍ലാല്‍ സ്റ്റൈല്‍ ആക്കിയാല്‍ പഴയ കാലം ഇങ്ങു വന്നോളും എന്നാണ് .
അതെന്താ അന്നൊക്കെ അങ്ങനെ ആയിരുന്നില്ലേ ?
അല്ല എന്നല്ല പക്ഷെ അത് മാത്രം ആയാലോ.ആ കാലത്തേ ആളുകളുടെ ശരീര ഭാഷ,പെരുമാറ്റം ഇതിനൊന്നും ഒരു പ്രാധാന്യവും ഇല്ലേ? എനിക്ക് ആ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നതില്‍ വലിയ അഭിപ്രായം ഒന്നും ഇല്ല എന്നതാണ് സത്യം.അച്യുതന്‍ - ഗ്രേസ് എന്നിവരുടെ ചെറുപ്പം അവതരിപ്പിക്കുന്ന ആര്യന്‍ നിവേദിത എന്നിവരുടെ അഭിനയത്തിന് ഈ രംഗങ്ങളിലെ പാളിച്ചകളില്‍ നല്ലൊരു പങ്കുണ്ട്.ഇതൊന്നും പോരാത്തതിനു അവസാനം കുറെ വെളിപ്പെടുത്തലുകളും വേറെ.സകല പ്രശ്നങ്ങള്‍ക്കും കാരണം ഗ്രേസിന്‍റെ ദുഷ്ടനായ അപ്പനായിരുന്നു എന്നും(പുള്ളി ചത്ത് പോയത് കൊണ്ടാകും സകലതും ഇവര് വഴക്ക് ഉണ്ടാക്കി വേര്‍പിരിഞ്ഞത് മുതല്‍ കൊച്ചു അമ്മയില്ലാതെ വളര്‍ന്നത് വരെയുള്ള സംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം വരെ അദ്ദേഹത്തിന്റെ തലയിലാണ്.വല്ല നരേന്ദ്ര പ്രസാദിന്‍റെയോ മറ്റോ ഫോട്ടോ ഫ്രെയിം ചെയ്തു വെച്ച് കാണിക്കാമായിരുന്നു എന്ന് തോന്നി പോയി)ഈ ഞെട്ടിപ്പിക്കുന്ന സത്യം അറിയുന്നതോടെ അനൂപ് മേനോന്‍ കരഞ്ഞു അമ്മയോട് മാപ്പ് ചോദിക്കുന്നു.ഈ വെള്ള പൂശല്‍ ഇല്ലാതെ ഇല്ലാതെ ഒരു മലയാള സിനിമ എന്ന് കാണാന്‍ പറ്റുമോ ആവൊ?
അനുപംഖേറും ക്യാമറയും ആണ് ഈ ചിത്രത്തില്‍ ആശ്വാസമായി എനിക്ക് തോന്നിയ (തെറ്റ്,വളരെ നന്നായി എന്ന് തോന്നിയ ഘടകങ്ങള്‍).. മലയാളി അല്ലാത്ത ഒരു നടന്‍ തികഞ്ഞ ഒരു മലയാളി കഥാപാത്രത്തെ എത്ര നന്നായി അവതരിപ്പിക്കുന്നു എന്ന് കാണുമ്പോള്‍ തിലകന്‍ ഒക്കെ സജ്ജീവം അല്ലാത്തതില്‍ ഉള്ള നഷ്ട്ട ബോധം കുറയുന്നു.സൂപ്പര്‍ താരത്തിന്‍റെ ഭാര്യയെ മറ്റൊരു നടന്‍ കെട്ടിപ്പിടിച്ചാല്‍ ആ ഭാര്യ അപ്പോള്‍ തന്നെ ഹാര്‍ട്ട് അറ്റാക്ക് വന്നു അന്തരിച്ചോണം എന്ന നിയമം ഇവിടെ കൃത്യമായി പാലിക്കപ്പെടുന്നുണ്ട്.(പഴയ കാലത്ത് ബലാല്‍സംഗത്തിന് ഇരയായാല്‍ നായിക ക്ലൈമാക്സില്‍ നായകനെ രക്ഷിക്കാനായി വില്ലന്റെ കത്തിമുനയില്‍ തീരണം എന്ന നിയമത്തിന്റെ ബൌധിക പതിപ്പാണ് സംഭവം ).ലാലിന്‍റെ ചെറുപ്പം കാണിക്കുന്ന രണ്ടു മൂന്നു രംഗങ്ങള്‍ ഉണ്ട്. കടല്‍ തീരത്ത് ജയപ്രദയോടൊത്ത് കെട്ടി മറിയുന്ന സംഗതി.തികച്ചും അനാവശ്യവും ബോറും ആണ് ഈ രംഗങ്ങള്‍. ബ്ലെസി ക്യാമറ ദൂരെ വെച്ച് ചിത്രീകരിക്കുന്നു എന്നത് കൊണ്ട് അധികം ഇല്ല എന്നതും ആശ്വാസം.ബ്ലെസി എന്ന തിരകഥകൃത്തും ബ്ലെസി എന്ന സംവിധായകനും രണ്ടു വഴിക്ക് പോകുന്ന തോന്നല്‍ പലയിടത്തും ഉണ്ടാകുന്നു.മാത്യൂസ് അച്ചുത മേനോനെ ആദ്യം കാണുന്ന സമയത്ത് അയാളുടെ മുന്നില്‍ വെച്ച് ഭാര്യയോട് അയാള്‍ നടത്തുന്ന സ്നേഹപ്രകടനം പോലുള്ളവ , അവയോടു ഭാര്യയുടെ പ്രതികരണം ഇവയൊക്കെ യാതൊരു യാഥാര്‍ത്ഥ്യ ബോധം ഇല്ലാത്തവ പോലെയാണ് തോന്നിയത്.അഭിനേതാക്കളില്‍ ബാക്കിയുള്ള അനൂപ് മേനോന്‍,ധന്യ മേരി വര്‍ഗീസ്,നവ്യ നടരാജന്‍,അപൂര്‍വ തുടങ്ങിയവര്‍ കാര്യമായ ദ്രോഹം ഒന്നും ചെയുന്നില്ല എന്നതാണ് സത്യം.ഒടുവില്‍ ഇതില്‍ ആര്‍ക്കു ആരോടാണ് പ്രണയം എന്നൊരു ചോദ്യം മാത്രം കാണികളില്‍ അവശേഷിക്കുന്നു.
ഡോക്ടര്‍, ഈ നിരൂപക ലോകത്ത് കൈയടി കിട്ടാന്‍ യുവതാരങ്ങളെ ചീത്ത പറയുകയും സൂപ്പര്‍ താരങ്ങളെ വാനോളം പുകഴ്ത്തുകയും ചെയ്യുകയാണ് വേണ്ടത് എന്നറിയാഞ്ഞും അല്ല. ഇപ്പോളത്തെ മലയാള സിനിമ നിലവാരം വെച്ച് ഇതൊന്നും ഒരു പ്രശ്നമേ അല്ല എന്നതും സത്യം.എലിപ്പത്തായവും,പൂച്ചക്കൊരു മൂക്കുത്തിയും, തൂവാനതുമ്പികളും,കിന്നാര തുമ്പികളും ഒരേ മനോഭാവത്തോടെ കാണാന്‍ പോകാന്‍ കഴിയാത്തതിന്‍റെ പ്രശ്നമാവാം ഇതു.ബ്ലെസിയുടെ മറ്റൊരു ബൌധിക സര്‍ക്കസ്സിനു അപ്പുറം മറ്റൊന്നുമായി ഈ ചിത്രത്തെ എനിക്ക് കാണാന്‍ കഴിയുന്നില്ല.
സുഹൃത്തെ , സത്യമായിട്ടും ഞാന്‍ ഈ പടം ഇന്നലെ കണ്ടതാണ് .ഇജാസത്തും കണ്ടിട്ടുണ്ട് . നിങ്ങള്‍ ഈ പറഞ്ഞ പല കാര്യങ്ങളും എനിക്കും തോന്നിയതാണ് . പക്ഷെ പുറത്തു മിണ്ടാന്‍ ഒക്കുമോ? ശവ സംസ്കാരത്തിന് സുപ്പര്‍ താരം വൈകി എത്തിയതിനെ വിമര്‍ശിച്ച ആളുടെ കൈ തല്ലി ഓടിച്ച ഫാന്‍സ് ഉള്ള നാടാണ് ഇത്.
അത്തരം ഫാന്‍സ് ക്ണാപ്പന്മാരെ എനിക്ക് പേടിയില്ല ഡോക്ടര്‍ .പക്ഷെ , ബ്ലെസ്സി മോഹന്‍ലാല്‍ ചിത്രം ഇറങ്ങി ആദ്യ ഷോ കഴിയും മുന്‍പേ ' ദാണ്ടേ പിടിച്ചോടാ കോപ്പന്മാരെ നിങ്ങളുടെ ലാലേട്ടനെ ' എന്ന് ആരാധകരുടെ മോന്തക്കിട്ട് ലാലിനെ എടുത്തു പൂശുകയാണ് ബ്ലെസ്സി ; അനിര്‍വച്ചനീയവും , അവാച്ച്യവുമായ ദൃശ്യാ ഭംഗി പ്രേക്ഷകന്റെ കരളില്‍ കയറി ക്യാബറേ കളിക്കാത്ത ഒരു നിമിഷം പോലും ഈ സിനിമയില്‍ ഇല്ല ; എന്നൊക്കെ റിവ്യൂ എഴുതുന്ന വിഷ ജന്തുക്കളെ എനിക്ക് പേടിയാണ് ഡോക്ടര്‍ , പേടിയാണ് . അതില്‍ ഒരുത്തനെയെങ്കിലും ഇല്ലാതാക്കാനാണ് ഞാന്‍ ഇന്നലെ ശ്രമിച്ചത് .ഇവന്മാരെ കൂട്ടത്തോടെ ഇല്ലാതാക്കാന്‍ ന്യൂക്ലിയര്‍ ബോംബ് മതിയാകുമോ ഡോക്ക്?
സംശയമാണ് സുഹൃത്തേ. ന്യൂക്ലിയര്‍ ബോംബ് രണ്ടെണ്ണം പൊട്ടിച്ചു കഴിഞ്ഞാലും നിവര്‍ന്നു നിന്ന് മൂത്രമൊഴിക്കുന്ന സുപ്പര്‍ സ്റ്റാറിന്‍റെ അടുത്തു മുട്ട് കുത്തി നിന്ന് മുകളിലേക്ക് നോക്കി മഹാത്ഭുതം തന്നെ അണ്ണാ !!! എന്ന് പറയാന്‍ ഇവന്മാര്‍ നാലഞ്ചെണ്ണം അപ്പോഴും ബാക്കി കാണും
മലയാളം സിനിമയുടെ വിധി .
കൊള്ളാം..കാണണംന്നു വിചാരിച്ച പടമാ..ഹ്മം ...ഇപ്പൊ വേണ്ടന്ന്നു വെച്ച്..ഈ വെല്യ മയിരന്മാര്‍ക്കൊന്നും ഒരു സിമ്പിള്‍ സിനിമ എടുക്കാന്‍ അറിയില്ലന്നെ..ആ സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍ എടുത്ത പയ്യനെക്കൊണ്ട് ഒരു പടമെടുക്കട്ടെ...ഞാന്‍ ഫസ്റ്റ് ഷോ-ക്ക് ഇടിച്ചു കേറി കാണും..ഹ്മം
ReplyDeleteDont see a reason not to agree with you though I haven't watched the movie yet.
ReplyDeleteThe only suggestion I feel like making is, it would have been a world classic if role done by Mohanlal has been given to Prithviraj.
പ്രിയ സുഹൃത്തേ,
ReplyDeleteതാങ്കളുടെ റിവ്യൂ സ്ഥിരമായി വായിക്കുന്ന ഒരാള്‍ എന്ന നിലയില്‍ പറയുകയാണ്..താങ്കള്‍ക്ക് മലയാളത്തിലെ മുന്‍നിര നടന്മാരോട് കടുത്ത അമര്‍ഷവും വിദ്വേഷവും നല്ല രീതിയില്‍ ഉണ്ട്...അത് പോലെ തന്നെ കടുത്ത പ്രിത്വിരാജ് ജ്വരവും ...താങ്കളുടെ ചില റിവ്യൂ വായിച്ചാല്‍ അത് ശരിക്ക് pidikittum ..ഉദാ ഉറുമി.അന്‍വര്‍,കാര്യസ്ഥന്‍,ഇന്നത്തെ ചിന്ത വിഷയം etc ..താങ്കളുടെ ബ്ലോഗ്, താങ്കള്‍ക്ക് ഇഷ്ടമുള്ളത് എഴുതാനുള്ള അവകാശം ഉണ്ട്..പക്ഷെ ചെയ്യുന്ന ജോലിയോട് അല്പമെങ്കിലും ആത്മാര്‍ത്ഥത കനിക്കുനത്തില്‍ തെറ്റില്ല..തികച്ചും വ്യക്തിപരമായ അഭിപ്രായം ആണ്..പിന്നെ താങ്കളുടെ അറിവിലേക്ക് .
വായിക്കുന്നതില്‍ വച്ചേറ്റവും നല്ലത് എന്ന് എനിക്ക് തോന്നിയത് ഹരി എഴുതുന്ന ചിത്രവിശേഷം ആണ് (http://www.chithravishesham.com/). പ്രത്യേകിച്ച് ആരോടും മമത ഇല്ലാത്ത എന്നെ പോലൊരു സാധാരണക്കാരന്റെ ചിന്താഗതികള്‍ അതില്‍ കൃത്യമായി കാണാറുണ്ട്...ഹരിയെ കളിയക്കനാണോ താങ്കള്‍ ചിത്ര വിദ്വേഷം എന്ന് എടുത്തെടുത്തു പറയുന്നത് (ആരോപണമല്ല കേവലം സംശയം)...
അജയന്‍
ശരിയാണ്... എനിക്കും തോന്നി ഈ പ്രശ്നങ്ങള്‍ എല്ലാം... വളരെ ശരിയാണ്.... എനിക്ക് തോന്നിയ വേറെ ഒരു കാര്യം... നമ്മുടെ പ്രിഥ്വിരാജ് നു ഡബിള്‍ റോള്‍ ആയി ചെയ്യാമായിരുന്നു ആ വേഷങ്ങള്‍... നന്നാകുമായിരുന്നു... പിന്നെ ആ വീട്ടിലെ വേലക്കാരന്‍ ആയി സുരാജ് കൂടി വേണം... കോമഡി ഇല്ലാതെ എന്തു മലയാളം ഫിലിം? പിന്നല്ല.... പ്രേക്ഷകരോടാ ബ്ലസ്സിയുടെ കളി...
ReplyDeleteയുവതാരങ്ങള്‍ സൂപ്പര്‍ സ്റ്റാറുകളെയും അവരുടെ അഭിനയശേഷിയെയും ചോദ്യം ചെയ്യുമ്പോല്‍ എന്തുകൊണ്ട് ലാലേട്ടന്‍ ഇത്രത്തോളം ആരാധിക്കപ്പെടുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പ്രണയം
ReplyDeleteസിനിമ അത്ര മോശമായി എനിക്ക് തോന്നിയില്ല .പിന്നെ കഥാപാത്രത്തിന്‍റെ കാര്യം പറഞ്ഞപ്പോള്‍ വെറുതെ ഒരു ചിന്ത. മാത്യൂസായി അനുപം ഖേറും , അച്യുത മേനോനായി മോഹന്‍ലാലും അഭിനയിച്ചിരുന്നെങ്കില്‍ പ്രണയത്തിന് വേറെ ഒരു ഡൈമെന്‍ഷന്‍ വരുമായിരുന്നോ ?
ReplyDeleteഇപ്പൊ കാര്യം പിടി കിട്ടി.ഈ സിനിമയുടെ കുറ്റം കണ്ടെത്താന്‍ താങ്കള്‍ നടത്തുന്ന പരാക്രമം ആണ് എന്നില്‍ ചിരിയുനര്തുന്നത് ...മോഹന്‍ലാലിന്റെ ചെറുപ്പകാലം ആണ് കാണിക്കുന്നത് എന്ന് താങ്കളോട് ആരാണ് പറഞ്ഞത് ..വിഗ് ഊരിവെച്ച് മോഹന്‍ലാല്‍ ചെയ്ത ഒരു രംഗം ആണ് അത് ..അത് ആ കഥാപാത്രത്തിന്റെ നാല്‍പ്പതുകളെ ആണ് സംവിധായകന്‍ കാണിക്കുന്നത് എന്ന് പറഞ്ഞാല്‍ ..താങ്കള്‍ക്ക് അതിനു എന്ത് മറുപടി ഉണ്ട് ?...പ്രാഞ്ചിയെട്ടന് എതിരെ പോസ്റ്റ് ഇട്ടപ്പോഴും ..ഓരോ പോസ്റ്റിലും താടി രഞ്ചിത്തിന് എതിരെ ഉള്ള വിധ്വേഷം കിനിഞ്ഞപ്പോളും ...ഭ്രമരത്തിലെ മൂത്രം ഒഴിക്കുന്ന സീന്‍ താങ്കള്‍ ഇതും കൂടി ചേര്‍ത്ത് എത്രാമത്തെ തവണയായി സുഹൃത്തേ ഈ ബ്ലോഗില്‍ പറയുന്നത് .(സുപര്‍ താരങ്ങളുടെ സ്ഥിരം ഗിമ്മിക്കുകളെ പരിഹസിക്കുമ്പോള്‍ തന്റെ ബ്ലോഗില്‍ ഉള്ള സ്ഥിരം ഗിമ്മിക്കുകള്‍ താങ്കള്‍ ആത്മപരിശോധന നടത്തി കണ്ടെത്തുന്നത് നന്നായിരിക്കും) _ ..ശരിക്കും എന്താണ് താങ്കളുടെ അസുഖം ? ഈ ചിത്രത്തിനെ കുറ്റം പറഞ്ഞെ അടങ്ങു എന്ന മുന്‍ധാരണ വെച്ച് എഴുതി വിട്ടതാണ് എന്ന് വരികള്‍ക്കിടയില്‍ നിന്ന് വായിച്ചെടുക്കാം .പിന്നെ കൊള്ളാവുന്ന ബ്ലോഗര്മാരോടുള്ള അസൂയയും ഇടയ്ക്ക് കിനിയുന്നുണ്ട് .താങ്കള്‍ "ജയന്റെ" പിന്‍ഗാമി ആയ ഭീമന്‍ രഘു അല്ല .താങ്കള്‍ വെറും സുരാജ് വെഞാരംമ്മൂദ് ആണ് ..പുച്ഛം തോന്നുന്നു ഇത് വായിക്കാന്‍ ഇടവന്നതില്‍
ReplyDeleteതാങ്കളെ ഞാന്‍ സമ്മതിച്ചിരിക്കുന്നു, ഈ പടത്തെകുറിച്ചുള്ള താങ്കളുടെ കണ്ടുപിടിത്തങ്ങള്‍,താങ്കളുടെ റിവ്യൂ സ്ഥിരമായി വായിക്കുന്ന ഒരാള്‍ എന്ന നിലയില്‍ എനിക്ക് നിങ്ങളോടുള്ള എല്ലാ മതിപ്പും പോയി ഒരു കാര്യം എഴുതുമ്പോള്‍ അത് സത്യസന്ധമായിരിക്കണം മുന്‍വിധികള്‍ പാടില്ല നിങ്ങളുടെ ഇഷ്ട്ടമാണ് എന്ന് ഞായികരണം പറയാമെങ്കിലും ഇത് നിങ്ങള്‍ മാത്രമല്ലാല്ലോ വായികുന്നത് ..എന്ത് അടിസ്ഥാനത്തിലാണ് നിങ്ങള്‍ ഒരു പടം നിരൂപണം ചെയ്യുന്നതെന്നാണ് മനസിലാവാത്തത്..ഒരു നിലവാരവുമില്ലാത്ത ചില കൂതറപടങ്ങള്‍ താങ്കളുടെ അഭിപ്രായത്തില്‍ വളരെ നല്ലത്, പടം കണ്ട ഒരുവിധം എല്ലാവരും (ബൂലോക നിരൂപകരടക്കം) ഒരേ സ്വൊരത്തില്‍ നല്ലത് എന്ന് പറഞ്ഞ ഈ പടം വളരെ മോശം..അതെങ്ങിനെ താങ്കള്‍ക്ക് പോക്കിരിരാജ, കാര്യസ്ഥന്‍ പോലുള്ള തീരെ നിലവാരമില്ലാത്ത പടങ്ങള്‍ ആണല്ലോ ഇഷ്ടം എല്ലാ പടങ്ങളും കാണുന്ന വ്യക്തി എന്ന നിലയില്‍ എനിക്കിത് അത്രശമായി തോനിയില്ല എന്ന് മാത്രമല്ല ലാലിന്‍റെ കരിയറില്‍ ഒരുമികച്ച സിനിമയും കൂടി..പറ്റുമെങ്കില്‍ ഇതൊന്നു വായിച്ചു നോക്ക് http://berlytharangal.com/?p=7682...ഒരുപാട് കാര്യങ്ങളെ കുറിചെഴുതുന്ന ഒരു വ്യക്തി എഴുതിയതാണ്....ഒരു സംശയം നിങ്ങള്‍ കൂലി എഴുത്തുക്കാരനാണോ... കേവലം സംശയംമാത്രം
ReplyDeleteപ്രിയ, സിനിമ കണ്ടു, അത് ഇഷ്ട്ടപെട്ടു എന്നറിഞ്ഞതില്‍ സന്തോഷം (മുന്‍പ് പറഞ്ഞത് പോലെ നിങ്ങളുടെ ടിക്കറ്റ് കാശു മുതലായി എങ്കില്‍ സന്തോഷം പക്ഷെ അത് കൊണ്ട് മാത്രം എന്‍റെ കാശു മുതലായി എന്ന് സങ്കല്‍പ്പിച്ചു കൊള്ളണം എന്ന് മാത്രം പറയല്ലേ പ്ലീസ്!!).റോളുകള്‍ തിരിച്ചു ഇട്ടിരുന്നെങ്കില്‍ എന്നെ പടം കണ്ടു വരുന്ന വഴി ഞാനും ചിന്തിച്ചതാണ് . അങ്ങനെ ആയിരുന്നെകില്‍ ഒരു പക്ഷെ അനുപം ഖേറിനു ഇമേജ് എന്ന ഭാരം ഇല്ലാതെ കുറച്ചു കൂടി പച്ച മനുഷ്യനായി മാത്യുസിനെ അവതരിപ്പിക്കാന്‍ ആയേനെ (അതായിത് അയാളിലെ അരക്ഷിത ബോധവും ഭാര്യ തന്നില്‍ നിന്നും അകലുമോ എന്നുള്ള വ്യാകുലതയും ഒക്കെ കുറച്ചു കൂടി നന്നായി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ആയേനെ.).മൊത്തത്തില്‍ ചിത്രത്തിന് അത് ഗുണം ചെയും എങ്കിലും പ്രശ്നങ്ങള്‍ രണ്ടാണ്.ഒന്ന് ലാല്‍ അവതരിപ്പിക്കുന്ന അച്ചുത മേനോന്‍ ഒരു സാധാരണ നായകനും മാത്യുസ് ഒത്തിരി ഭാവങ്ങള്‍ ഉള്ള സങ്കീര്‍ണമായ കഥാപാത്രവും ആയി പോകും.പക്ഷെ ഞാന്‍ മനസിലാക്കിയിടത്തോളം ബ്ലെസ്സിയെ അലട്ടിയെക്കാവുന്ന പ്രശ്നം ഇതൊന്നും ആയിരിക്കില്ല മറിച്ചു ലാല്‍ നോക്കി നില്‍ക്കുമ്പോള്‍ ലാലിന്‍റെ ഭാര്യയോട് സ്നേഹ പ്രകടനങ്ങള്‍ നടത്തുന്ന അനുപംഖേരിനെ ആരാധകര്‍ സഹിക്കുമോ എന്നതാകും.സ്വഭാവികമായും അതിനു അദേഹം കാണുന്ന പ്രതിവിധി ലാലിന്‍റെ ഭാര്യ എന്നത് മാറ്റി കൌമാര പ്രണയം എന്നാക്കാനാണ് സാധ്യത.അതോടെ ആ സിനിമയുടെ മുഴുവന്‍ വിശ്വാസ്യതയും നശിച്ചു കൂടുതല്‍ വലിയ ഒരു വേഷം കെട്ടല്‍ ആയി മാറും എന്നത് ആണ് എനിക്ക് തോന്നുന്നത്.ചുമ്മാ അന്ധമായ താര ആരാധനാ ഗ്വാ ഗ്വാ വിളികള്‍ക്ക് പകരം ഇങ്ങനെയുള്ള സാധ്യതകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ അഭിപ്രായങ്ങള്‍ ഒക്കെ കൂടുതല്‍ ഉണ്ടായെങ്കില്‍ എന്നാശിച്ചു പോകുന്നു .
ReplyDeleteആന മറുത, ദയവായി അശ്ലീല വാക്കുകള്‍ ഒഴിവാക്കുക .
കുമാരേട്ടാ, ആദ്യമായി ഭ്രമരത്തിലെ മൂത്രം ഒഴിക്കുന്ന രംഗം , അതിനെ പറ്റി ശ്രീ ബ്ലെസി ഒരിക്കലെങ്കിലും ആ രംഗം ഒഴിവാക്കാവുന്നതായിരുന്നു എന്ന് പറയുകയോ.ഇവിടെ ലിങ്കുകള്‍ കമന്റ് ആയി പോസ്റ്റ് ചെയ്യപെട്ടതോ അല്ലാത്തതോ ആയ ഏതെങ്കിലും സിംഹം ആ രംഗം മോശമായി എന്ന് പറഞ്ഞത് കാണിച്ചു തന്നാല്‍ അന്ന് മുതല്‍ ഇതിനെ കുറിച്ച് പറയുന്നത് ഞാന്‍ നിര്‍ത്താം .പിന്നെ കടലില്‍ കുളിക്കുന്ന പ്രായം.അന്തരിച്ച നടന്‍ (എന്നിക്ക് വളരെ ഇഷ്ടമുള്ള ഒരു നടനാണ് ആളു ) ശങ്കരാടി പ്രായം പറയാതെ തികച്ചും സീരിയസ് ആയി ഇങ്ങനെ ഒരു രംഗത്തില്‍ അഭിനയിച്ചാല്‍ താങ്കള്‍ "ഓ അത് കഥാപാത്രത്തിനു അമ്പതു വയസുള്ളപ്പോള്‍ നടന്ന സംഭവം ആയിരിക്കും" എന്ന് പറയുമോ പോട്ടിച്ചിരിക്കുമോ? എനിക്ക് അത് പോലെയാണ് ഈ രംഗം തോന്നിയത്.
പിന്നെ സാദിഖ് , ജനമനസുകളെ പറ്റിയല്ല എന്‍റെ മനസ്സില്‍ തോനുന്നതാണ് ഞാനിവിടെ എഴുതുന്നത് എന്നറിയാമല്ലോ . ഈ മഹത്തായ ചിത്രത്തില്‍ കുറ്റം കണ്ടു പിടിക്കാന്‍ ശ്രമിക്കുന്നു എന്ന് പറയുന്നവരോട് ഒരു വാക്ക് . നിങ്ങള്‍ ഈ ചിത്രത്തില്‍ നല്ലത് മാത്രമേ കാണുന്നു ഉള്ളല്ലോ അതെന്താ അങ്ങനെ? ഒരു കുറ്റം പോലും പറഞ്ഞു കേട്ടില്ല.ഇങ്ങനെ അന്ധമായി താരങ്ങളെ വാഴ്ത്തുന്ന സുഹൃത്തുക്കളെ,നിങ്ങള്‍,നിങ്ങള്‍ മാത്രമാണ് മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥക്ക് ഉത്തരവാദികള്‍
ഈ പോസ്റ്റിനു വന്ന ചില കമന്റ്‌കള്‍ വെറും തെറിയായിരുന്നു. ആ പറഞ്ഞവര്‍ അവരുടെ മാതാ പിതാക്കള്‍ക്ക് തുല്യമായ സ്ഥാനം എനിക്ക് തന്നതില്‍ സന്തോഷമുണ്ട് .എങ്കിലും എന്‍റെ സംസ്കാരം അതല്ല എന്ന് എല്ലാ ബഹുമാനത്തോടെയും പറഞ്ഞോട്ടെ.ഞാന്‍ പറഞ്ഞതിനോട് ഏതു കാര്യത്തോടാണ് നിങ്ങള്‍ വിയോജിക്കുന്നത്? അത് എന്ത് കൊണ്ടാണ്? നിങ്ങളുടെ അഭിപ്രായം എന്താണ്? എന്നൊക്കെ പറഞ്ഞാല്‍ അത് ഒരു പക്ഷെ പരസ്പര ബഹുമാനതോടെയുള്ള ഒരു ചര്‍ച്ച ആകുമായിരുന്നു .ഞാന്‍ ഇവിടെ കാണുന്നത് അന്ധമായ കുറെ സ്തുതി മാത്രമാണ്.പിന്നെ നീ ആരെടാ ഇതൊക്കെ പറയാന്‍ എന്ന ഭാവവും .( ഉദാഹരണമായി "ഒടുവില്‍ ഇതില്‍ ആര്‍ക്കു ആരോടാണ് പ്രണയം എന്നൊരു ചോദ്യം മാത്രം കാണികളില്‍ അവശേഷിക്കുന്നു" .ഇതു നിങ്ങള്ക്ക് തോന്നിയില്ല എന്നിരിക്കട്ടെ.എന്താണ് നിങ്ങള്ക്ക് തോന്നിയത് എന്ന് പറഞ്ഞു കൂടെ?ഈ സിനിമയിലുള്ള എല്ലാവര്ക്കും എല്ലാവരോടും പ്രണയം ആണ് എന്ന് മാത്രം പറയാതിരുന്നാല്‍ ഉപകാരം!!)
പിന്നെ ഇവിടുത്തെ പോസ്റ്റുകളില്‍ വരുന്ന കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയുള്ള ആരുമായും ഒരു ബന്ധവും ഇല്ല. ആരെങ്കിലുമായി എന്തെങ്കിലും ബന്ധം വായനക്കാര്‍ക്ക് തോന്നുന്നെങ്കില്‍ അത് അവന്മാരുടെ കയ്യില്‍ ഇരുപ്പിന്‍റെ ഗുണം മാത്രമാണ്
നല്ലതിനെ നല്ലത് എന്ന് പറയാന്‍ ഒരു ധൈര്യം വേണം അല്ലെ പ്രേക്ഷക... ഞാന്‍ പ്രണയം കണ്ടിട്ടില്ല. നാട്ടില്‍ പോകുമ്പോഴേ കാണൂ. എങ്കിലും ഭ്രമരം എനിക്ക് വളരെ ഇഷ്ടപ്പെടുകയും, താങ്കള്‍ക്കു അതിനോടുള്ള കലിപ്പ് ഇപ്പോഴും തീരാതിരിക്കുന്നത് കാണുന്നത് കൊണ്ടും, എന്തായാലും പ്രണയം ഞാന്‍ കണ്ടിരിക്കും. ഇജാസതിനെ ഇതില്‍ തിരയാതെ, പ്രണയം പ്രണയമായി ഒന്നു കൂടെ കണ്ടു നോക്കൂ. അല്ലെങ്കില്‍ ആ മനശാസ്ത്രന്ജന്റെ അടുത്ത് നിന്നും ഒരു ഷോക്ക് വാങ്ങി വീട്ടില്‍പോ.
ReplyDeleteപ്രേക്ഷകനോട് യോജിക്കുന്നു . ബ്ലെസി ഒരു average
ReplyDeleteഡയറക്ടര്‍ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് . ഒരു നാടകം ഒക്കെ കാണുന്നതുപോലെ പോലെ ഉണ്ട്.
അടിപൊളി റിവ്യൂ..ഇത്തരമൊരു റിവ്യൂ ഞാനെന്റെ ജീവിതത്തിൽ വായിച്ചിട്ടേയില്ല.
ReplyDeleteബ്ലെസ്സിയും അനുപംഖേറുമൊക്കെ ഇത് വായിച്ച് നന്നാവുമെന്ന് പ്രതീക്ഷിക്കുന്നു. ആ മണ്ടൻ അനുപം ഖേർ പറഞ്ഞത് അയാൾ ഇതുവരെ പ്രവർത്തിച്ചിട്ടുള്ള സംവിധായകരിൽ ഏറ്റവും മികച്ച ഒരാളാണ് ബ്ലെസ്സി എന്നും പ്രണയം അയാളുടെ ഏറ്റവും മികച്ച പത്ത് ചിത്രങ്ങളിലൊന്നും ആണെന്നാണ്- പാവം ..അങ്ങേർക്ക് താങ്കലെപ്പോലെ സംവിധായകരെയും സിനിമകളെയും വിലയിരുത്താൻ അറിയാത്തതുകൊണ്ടാണ്..വിട്ടുകള.
----------------------------------
മലയാള സിനിമയുടെ ദുർവിധി താങ്കളെപ്പോലെയുള്ള വിമർശകരും അഭിമാനം ബ്ലെസ്സിയെപ്പോലെയുള്ള സംവിധായകരുമാണെന്ന് ഈ പടം കണ്ടവരൊക്കെ സമ്മതിക്കും.
---------------------------------
പ്രേക്ഷകാ,താങ്കളോട് എനിക്ക് ആത്മാര്‍ത്ഥമായ സഹതാപം ഉണ്ട്. എന്തിനാണ് ഈ സൂപ്പര്‍ താരങ്ങളെ വാഴ്ത്തുക എന്നത് ജീവിത ലക്‌ഷ്യം ആയിട്ടു കണ്ടു ജീവിക്കുന്നവരോട് താങ്കളുടെ നിലപാട് പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുന്നത്? ഇവര്‍ക്കൊക്കെ ഇഷ്ടപ്പെട്ടത് എല്ലാരും ഇഷ്ടപെട്ടോണം അല്ലാത്തവര്‍ക്ക് വട്ടാണ് എന്ന് പറയുന്നവരോട് സംസാരിച്ചു സമയം കളയുന്നത് വെറുതെയല്ലേ?
ReplyDeleteനിങ്ങളുടെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ കിന്നാര തുമ്പിയും തൂവാന തുമ്പിയും ആസ്വദിച്ചു കണ്ടു എന്ന് പറയുന്ന ഒരാളോട് തൂവാന തുമ്പി യുടെ കലാമൂല്യം കിന്നാര തുമ്പിക്ക് ഉണ്ടോ എന്ന് ചോദിക്കുന്നവരോട് എന്ത് പറയാന്‍?
ലാല്‍ അഭിനയിച്ച റോള്‍ വെട്ടി ഒതുക്കി എങ്കില്‍ ചിത്രത്തിന് ഒരു ഫോക്കസ് വന്നേനെ എന്ന് എനിക്ക് തോന്നി.കമന്റ്‌നു മറുപടി പറഞ്ഞതില്‍ ചില ഭാഗങ്ങള്‍ പോസ്റ്റില്‍ ചേര്‍ത്തിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ
പാവങ്ങള്‍, ഈ അനുപം ഖേര്‍ പറയുന്നതൊക്കെ ചിത്രത്തിന്‍റെ പ്രമോ യുടെ ഭാഗമായുള്ള സംഗതിയാണെന്ന് മനസിലാക്കാനുള്ള വിവരം പോലും ഇവര്‍ക്ക് ഇല്ലെ?ഈയിടെ സുരേഷ് ഗോപി Vennshanghupol അദേഹത്തിന്റെ മികച്ച ചിത്രം ആണെന്ന് പറഞ്ഞു കേട്ടു. പ്രിഥ്വിരാജ് ഉള്‍പ്പെടെ ഉള്ള എല്ലാ നടന്മാരും അവര്‍ അഭിനയിച്ച ഏതാണ്ട് എല്ലാ ചിത്രങ്ങളെ കുറിച്ചും ഇതു പറയാറുണ്ട്.പ്രജപതിയെ പറ്റി മമ്മുട്ടിയും സംവിധായകനും ചേര്‍ന്ന് വിട്ട പ്രമോ ഗീര്‍വാണം ആര്‍ക്കേലും ഓര്‍മ്മയുണ്ടോ ആവോ? മഹാഭാരതം മൂടോടെ പറിച്ചു വെച്ചു എന്നാണ് അന്ന് പറഞ്ഞത്.അല്ലെങ്കില്‍ തന്നെ അഭിനയിച്ച ഒരു വേഷത്തെ കുറിച്ച് ചോദിക്കുമ്പോള്‍ വിചാരിച്ചത്ര നന്നായില്ല എന്ന് പറയുന്ന ഏതെങ്കിലും നടന്‍ ഉണ്ടാകുമോ? വല്ലവനും പറഞ്ഞതും പൊക്കി പിടിച്ചു നടക്കുന്ന ഇവനൊന്നും ഒരു കാലത്തും നന്നാകില്ല ഉറപ്പു.ഇനി ഇവരെ പോലെയുള്ള മൂട് താങ്ങികള്‍ ആണ് മലയാള സിനിമയെ നില നിര്‍ത്തുന്നത് എന്ന് കൂടി പറഞ്ഞാല്‍ പൂര്‍ത്തിയായി!! ഒരു നാള്‍ വരൂ എന്ന പടം ഇറങ്ങിയപ്പോള്‍ ഇതിന്റെ അപ്പുറത്തെ ബഹളം ആയിരുന്നു . എന്നിട്ടോ ? കഷ്ട്ടം !
ReplyDeleteമലയാള സിനിമ ചത്തു ജഡം പുഴയില്‍ പൊങ്ങി ..കൊലപാതകി മോഹന്‍ലാല്‍ എന്ന നിലയില്‍ ആണ് കുറച്ചു കാലം ആയി വിമര്‍ശക സിംഹങ്ങള്‍ പറയുന്നത് ..ആ പറയുന്നവര്‍ പോലും ഒരേ സ്വരത്തില്‍ ഈ പടതെക്കുരിച്ചു നല്ലത് മാത്രം ആണ് പറഞ്ഞത് ..മോഹന്‍ലാലിന് സാധാരണക്കാരന്റെ വേഷം ചേരില്ല എന്ന് താന്കള്‍ തേജാഭായിയുടെ രിവ്യുവില്‍ പറയുന്നുണ്ട്. അതെ താന്കള്‍ തന്നെ മോഹന്‍ലാലിന്റെ കഥാപാത്രം അസാധരനമായപ്പോള്‍ കുറ്റം പറയുകയും ചെയ്യുന്നു .ഇതില്‍ ഇതാണ് സത്യം ..ഇതില്‍ ഏതെന്കിലും ഒന്നല്ലേ നടക്കൂ ..ഇഷ്ടമല്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം . അത് തന്നെ കാര്യം
ReplyDeleteഇപ്പോള്‍ പറഞ്ഞത് ന്യായം . സുഹൃത്തേ സൂപ്പര്‍ താരങ്ങള്‍ ആണ് മലയാള സിനിമയുടെ ഈ അവസ്ഥക്ക് കാരണം എന്നതിനോട് എനിക്ക് യോജിപ്പില്ല . മറ്റു ഏതു മനുഷ്യരെ പോലെ സ്വന്തം സ്ഥാനം നില നിര്‍ത്തണം എന്നാ ആഗ്രഹം മാത്രമേ അവര്‍ക്ക് ഉള്ള എന്നാണ് എന്‍റെ വിശ്വാസം (പലയിടത്തും പറഞ്ഞിട്ടും ഉണ്ട് ) ഈ ചിത്രത്തില്‍ താങ്കള്‍ക്ക് മോഹന്‍ലാല്‍ ഒരു സാധാരണക്കാരന്‍ ആയി ആണ് അഭിനയിക്കുന്നത് എന്ന് തോന്നിയോ ? എനിക്ക് അങ്ങനെയല്ല തോന്നിയത് . അത് ഇഷ്ടമല്ലാത്തത് കൊണ്ടാണോ ഇഷ്ട്ടം കൂടിയത് കൊണ്ടാണോ എന്ന് എങ്ങനെ വേണമെങ്കിലും വ്യഖാനിക്കാം
ReplyDelete@പ്രേക്ഷകന്‍ ജയപ്രദയുടെ ഭര്‍ത്താവ് ആയി അഭിനയിക്കുനന്‍ മാത്യൂസ് ഒരു സാധാരണക്കാരന്‍ ആയിരിക്കണം എന്ന കാര്യത്തില്‍ താങ്കള്‍ക്ക് എന്താണ് ഇത്ര വാശി ..അത് എങ്ങനെ വെക്കണം എന്ന് ആ പടം പിടിച്ചവര്‍ക്ക് അറിയാം .പടം കണ്ട തൊണ്ണൂറ്റി ഒന്‍പതു ശതമാനം പ്രേക്ഷര്കര്‍ക്കും അതില്‍ പ്രശ്നം ഇല്ല ...തെജാഭായിയുടെ രിവ്യുവില്‍ താന്കള്‍ തന്നെ അല്ലെ പറഞ്ഞത് ഇന്നത്തെ മോഹന്‍ലാലിന് സാധാരണക്കാരന്‍ ആയി അഭിനയിക്കാന്‍ കഴിയില്ല എന്ന് ..സ്വയം എഴുതിയ റിവ്യു പോലും വായിക്കാത്തവാന്‍ ആണ് മറ്റുള്ളവരെ കുറ്റം പറയാന്‍ ഇറങ്ങുന്നത്
ReplyDeleteശെടാ.... ഇതിപ്പോള്‍ ഇങ്ങനെ ആയോ ? എനിക്ക് ഈ ചിത്രത്തില്‍ ലാല്‍ സാധാരണക്കാരന്‍ ആയിരിക്കണം എന്നൊരു വാശിയും ഇല്ല. അങ്ങേരുടെ റോള്‍ മര്യാദക്ക് എഴുതി കൊടുത്തിരുന്നേല്‍ ഇതൊരു നല്ല പടം ആയേനെ എന്ന് പറഞ്ഞതിനാണോ ഈ ബഹളം? മുകളിലത്തെ അനോണി ചോദിച്ചതിനു ഉത്തരം പറഞ്ഞതാണെ . ഒന്ന് ക്ഷമിച്ചു കള അനിയാ :)
ReplyDeleteപ്രേക്ഷകന് നൂറില്‍ നൂറ്റി പത്തു മാര്‍ക്ക്.
ReplyDeleteI was following your blog from past three months.But this is the worst review with some of the predefined concepts..Really bad review.Sorry to say that.
ReplyDeleteമൊത്തത്തില്‍ പ്രേക്ഷകന്റെ നിരൂപണത്തില്‍ എന്തോ പതികേട് തോനുന്നു..ചെലപ്പോ ഒരു തോന്നലായിരിക്കാം..എന്തോ മുന്‍വിധിയോടെ എഴുതിയപോലൊരു തോന്നല്‍..പടം കണ്ടിട്ടില്ല..കണ്ടിട്ട് നോക്കട്ടെ എന്താണ് പ്രശ്നമെന്ന് ..
ReplyDeleteഅങ്ങനെ ആ സംശയോം തീര്‍ന്നു കിട്ടി..
ReplyDeleteഎന്റെ പൊന്നു പ്രേക്ഷകാ...നീയാണു പുലിക്കുട്ടി...
ഇത്രയും വര്‍ഷങ്ങളിക്കിടെ അണ്ണനും ഏറ്റവും ഇഷ്ടപ്പെട്ട ഒരു പത്ത് പടങ്ങള്‍ ഒന്നു ലിസ്റ്റ് ചെയ്യാമോ ..പ്ലീസ്..
പണ്ടേ പറഞ്ഞിട്ടുള്ളതാണ് താങ്കള്‍ കാര്യം അവതരിപ്പിക്കുന്ന രീതി എനിക്കിഷ്ടമാണ് പക്ഷേ സൂപ്പര്‍ താരങ്ങളോടുള്ള ഇഷ്ടക്കേടില്‍ പൊതിഞ്ഞൊരു പോസ്റ്റായി ഇത് തോന്നി.
ReplyDeleteപലരുടെയും ടേസ്റ്റ് വ്യത്യസ്തമാണെന്ന് മനസ്സിലാക്കുന്നു, അടുത്തതിനായി കാത്തിരിക്കുന്നു
പല ബ്ലോഗിലും നടക്കുന്ന കൊട്ടിപ്പാടല്‍ കേട്ട് ഇന്നലെ പേര് മഴയത്ത് പോയി പ്രണയം കണ്ടു.രണ്ടാം പകുതി ഉറങ്ങാതിരിക്കാന്‍ പെട്ട പാട് എനിക്ക് മാത്രം അറിയാം.പ്രണയം എന്നതിനേകാല്‍ മരണം (മാരണം എന്ന് ദേഷ്യം വരുമ്പോള്‍ വിളിക്കാം) എന്നായിരുന്നു ചേരുന്ന പേര് .രണ്ടു പുരുഷ കഥാപാത്രങ്ങളും ആരാദ്യം മരിക്കും എന്ന അവസ്ഥയിലും സ്ത്രീ കഥാപാത്രം ഇതൊക്കെ കണ്ടു സഹിക്കാനാവാതെ മരിക്കുന്നതും കൊണ്ട് ആ പേരല്ലേ കൂടുതല്‍ യോജിക്കുക?നിങ്ങള്‍ ചോദിച്ച പോലെ ഇതില്‍ ആര്‍ക്കു ആരോട് പ്രണയം (ഫ്ലാഷ് ബാക്ക് നില്‍ക്കട്ടെ)? ഇതൊരുമാതിരി സ്റ്റോപ്പ് വയ ലെന്‍സ് എന്ന ചിത്രത്തിന് കാരുണ്യം എന്ന് പേരിട്ടത് പോലെ ആയിപോയി
ReplyDeleteപ്രിയപ്പെട്ട സുഹൃത്തേ എഴുത്തു തുടരുക.സത്യം സത്യമായി പറയാന്‍ ആരെങ്കിലും വേണമല്ലോ ഈ നാട്ടില്‍.അല്ലെ?
മോഹന്‍ലാല്‍ എന്ന താരം 'വാട്ട് ഈസ് ഡിഗ്നിറ്റി ?" എന്നുള്ള സംഭാഷണങ്ങള്‍ പറയുന്ന സീനില്‍ സൌത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് പറയാന്‍ ഓളുടെ ഭര്‍ത്താവേ ഉള്ളു എന്ന വാചകത്തിന് മറുപടി പറഞ്ഞേ തീരു എന്ന മട്ടില്‍ ബ്ലസ്സിയും മോഹന്‍ലാലും കൂടി തിരുകി കയറ്റിയ കോപ്രാട്ടി കളി പോലെ തോന്നി .ഒടുക്കം ഫലമോ , ഒരുമാത്രി അക്ഷരാഭ്യാസം ഇല്ലാത്ത മല്ലു ഐ കം , വീ ഗോ ആള്‍ എന്‍ജോയ് എന്ന മട്ടിലെ ഇട്ടൂപ്പ് ഇംഗ്ലീഷ് പറഞ്ഞ പോലെയായി .എന്റെ ലാലേട്ടാ പാതി വയസ്സില്ലത്ത പിള്ളാരോട് മസില്‍ പിടിച്ച് സ്വയം കോമാളി എന്ന് നെറ്റീല് ലേബല്‍ ഒട്ടിക്കണോ ? കഷ്ടം !!!
ReplyDeleteനിങ്ങള്‍ ആളു പുലിയാണല്ലോ.ഈ റിവ്യൂ വായിച്ചാണോ ബ്ലെസി ഇന്നലെ ഇനി മേലാല്‍ കിളവന്മാരെ വെച്ച് പടമെടുക്കില്ല എന്ന് പത്രസമ്മേളനം നടത്തി ശപഥം ചെയ്തത് :)? ഈ പടത്തിലെ അഭിനയം കണ്ടു അന്തരാളം കൊച്ചി വലിച്ചവന്‍മാരൊക്കെ ഇപ്പോള്‍ ആരായി ?
ReplyDeleteശശി തരൂര്‍ :)
Right from the heart of Blessy, here is a story about love, the emotion that can take many dimensions and touch everyone's heart in unexpected ways.
ReplyDelete"Pranayam" based on the minute aspects and depth in relationships. Like the bond between husband and wife , father and his children, mother and children.'Pranayam' claims to be discussing a theme that has special relevance.
Right from the heart of Blessy, here is a story about love, the emotion that can take many dimensions and touch everyone's heart in unexpected ways.
ReplyDelete"Pranayam" based on the minute aspects and depth in relationships. Like the bond between husband and wife , father and his children, mother and children.'Pranayam' claims to be discussing a theme that has special relevance.
NRITHAVUM ( NADANAVUM ), SANGEETHAVUM ENTHENNU ARIYATHA NAMMUDE NADAN MAMMOOTTY AAYIRUNNU ENGIL ENTHU NANNAYIRUNNU VENNANO MANUVINTE ABHIPRAYAM. NRITHAVUM SANGEETHAVUM VAZHANGATHAVAN ORIKALUM NADAN AAKILLA YENNU NANADA SHASTRATHI VALARE VYAKTHA MAYI PARANJITTUNDU. APPOL NAMMUDE MAMMOOTTIYE EVIDE KONDU VEKKUM. AYALKKU ITHU RANDUM ARIYILALLO????
ReplyDeleteNaadya shastrathil bharatha muni oru nadane kurichu valare vyakthamayi nirvachichittundu.Angane aanu engil mammootty enna nadan oru nadanano? aanu ennanu abhiprayamenkil athu engane? alla engil pinne enthu parayanam.
ReplyDeleteവെറും സാധാരണ ചിത്രം .. വെടല ചിരിയുമായ് നടക്കുന്ന അനുപം അനുപം ഖേറിന്റെറ ചെറുപ്പകാലം അഭിനയിച്ച ആക്ടര്‍ .....ഒട്ടും കണ്‍ വിന്‍ സിംഗ് അല്ലാത്ത ചെറുപ്പകാലത്തെ പ്രണയം , പിരിയല്‍ ....പ്രേക്ഷകരില്‍ പ്രണയത്തിന്റെ ഫീല്‍ ഉണ്ടാക്കാനായി നട്ടം തിരിയുന്ന സംവിധായകന്‍ ....ഇതൊക്കയല്ലതേ ഒരു ചുക്കും ഈ പടത്തിലില്ല .. ബ്ലെസി പറഞ്ഞത് ശരിയാ 10 കൊല്ലമായി പുള്ളിയുടെ മനസിലുള്ളത ഈ കഥ ..Innocence (2000) IMDB il പ്ലോട്ട് വായിച്ചപ്പോള്‍ തൊട്ടു
ReplyDeleteകാണണം എന്നു കരുതിയ പടം, ഈ റിവ്യൂ എന്നിൽ കാണേണ്ട എന്ന് തോന്നിക്കുന്നുണ്ട് എങ്കിലും കാണും. കാരണം മലയാള സിനിമയിൽ ഇപ്പോൾ ആവറേജുകൾ പോലും പത്തിൽ ഒൻപതു കൊടുക്കാം, അത്രെക്ക് ദരിദ്രമാണു മലയാള സിനിമ ഇപ്പോൾ. ആകെപ്പാടെ ഉള്ളതു രണ്ട് മെഗാ സ്റ്റാറുകളും, ഒരു ഇംഗ്ലീഷ് സ്റ്റാറൂം, മറ്റോരു ജനപ്രിയ സ്റ്റാറും അവരുടെ കണ്ടിരിക്കാൻ പാടുള്ള കൊറേ സിനിമകളും മാത്രം
ReplyDeleteകണ്ടിട്ടില്ലാ, കണ്ടിട്ടഭിപ്രായം പറയാം. :) എന്നാലും, കാണുന്നതിനു മുന്നേ തന്നെ ഒരു കാര്യം പറയട്ടെ, ക്രിട്ടിസിസത്തിൽ ഒരല്പം ചരിവ് ആയിപ്പോയില്ലേ എന്ന് എനിക്കും ഡവിട്ടുണ്ട്.
പ്രേഷകന്‍ ഇപ്പോള്‍ വന്നു വന്നു അബൂബക്കറിന് പഠിക്കുവാണെന്ന് തോന്നുന്നല്ലോ
ReplyDeleteWill there be a Mamoootty or Mohanlal in Malayalam film industry? I don't think so, Any way no one is right now. we all know about rayappan is nth, a big 0.
ReplyDeleteOne more thing to add look at hari's chappakurishu review its actually big surprise,gave only 4.5 which is much better film than Pranayam for which he gave 8 marks!
ReplyDeletewe want actual reviews
enikku padam ishttappettu........... that's all.
ReplyDelete