Monday, September 5, 2011

പ്രണയ - ലേഖനങ്ങള്‍ക്ക് ഒരു മറുപടി

പ്രണയം എന്ന ലോകോത്തര ചിത്രം ഇഷ്ട്ടപ്പെട്ടില്ല എന്ന കുറ്റത്തിന് സൂപ്പര്‍ താര ആരാധകരുടെ വളരെ രസകരമായ കുറെ പ്രതികരണങ്ങള്‍ വായിക്കാന്‍ ഇടയായി.പലതു സഭ്യതയുടെ പരിധി ബഹുദൂരം പിന്നില്‍ ആക്കുന്നത് ആയതിനാല്‍ വായനക്കാരുമായി പങ്കു വയ്ക്കാന്‍ കഴിഞ്ഞില്ല.എങ്കിലും കുറെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞില്ലങ്കില്‍ മോശമല്ലേ എന്ന ചിന്തയാണ് ഈ പോസ്റ്റിനു പ്രചോദനം .

ചോദ്യം ഒന്ന് :പ്രണയം എന്ന മഹത്തായ സിനിമയെ,ബ്ലെസി എന്ന പ്രതിഭാശാലിയായ സംവിധായകന്‍ ഒരുക്കിയ,അഭിനയ സാമ്രാട്ട് ശ്രീ ലാലേട്ടന്‍ അഭിനയിക്കുന്ന,ഒരു ചിത്രം മോശമായി എന്ന് എങ്ങനെ പറയാന്‍ കഴിയുന്നു ?

ഈ ചോദ്യത്തിന് ഏറ്റവും ലളിതമായ ഉത്തരം എനിക്ക് അങ്ങനെയാണ് തോന്നിയത് എന്നാണ്.അതിനു കാരണം അല്ലെങ്കില്‍ ഈ ചിത്രത്തെ കുറിച്ച് എനിക്കുള്ള അഭിപ്രായം,ഇതാണ് ശ്രീ മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന് കൊടുത്ത അമിതമായ പ്രാധാന്യം ഒരു (മറ്റൊരു) നല്ല ചിത്രത്തെ നശിപ്പിക്കുന്ന കാഴ്ചയാണ് പ്രണയം എനിക്ക് തന്നത് ..
ഒരു സിനിമയില്‍ നായകന്‍ ഒരു പാവം ഇടത്തരം സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കുടുംബനാഥന്‍ ആണ് എന്നിരിക്കട്ടെ . അയാള്‍ ഒരു ദിവസം ഓഫീസ് വിട്ടു കുറച്ചു മലക്കറി ഒക്കെ വാങ്ങി വീടിലേക്ക്‌ പോകുമ്പോള്‍ കീരിക്കാടന്‍ ജോസിനെ പോലെയുള്ള ഒരാള്‍ കത്തിയുമായി അലറികൊണ്ട് ഇയാളുടെ അടുത്തേക്ക് ഓടി വരുന്നു (ഇവര് തമ്മില്‍ ഒരു മുന്‍ പരിചയവും ഇല്ല എന്നും ഇരിക്കട്ടെ).സ്വാഭാവികമായും അയാളുടെ മുഖത്ത് വരേണ്ട ഭാവം എന്തായിരിക്കും?ഭയം,അമ്പരപ്പ് ഇതു പോലെ എന്തെങ്കിലും ഒക്കെ ആണ് ഞാന്‍ അവിടെ പ്രതീക്ഷിക്കുക.ഇനി അയാള്‍ നിര്‍വികാരനായി ഓടി അടുക്കുന്ന ഗുണ്ടയെ നോക്കി നില്‍ക്കുന്നു എന്നിരിക്കട്ടെ.അതിനു വ്യക്തമായ ഒരു കാരണം പറയാന്‍ തിരകഥ കൃത്തും സംവിധായകനും ബാദ്ധ്യസ്തര്‍ ആണ് എന്നാണ് എന്‍റെ വിശ്വാസം.
ഇനി നമുക്ക് ഈ ചിത്രത്തിലേക്ക് വരാം.ഇതിലെ മാത്യൂസ്‌ എന്ന കഥാപാത്രം ഒരു rtd പ്രൊഫസര്‍ ആണ്.ഒരു വശം തളര്‍ന്നു കിടക്കുന്ന ഇയാള്‍ക്ക് ഭാര്യയുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്‌.(അഥവാ ഭാര്യ ഇല്ലെങ്കില്‍ ഇയാള്‍ ജീവിക്കുന്ന ഒരു ശവത്തിനു തുല്യമാണ്)അങ്ങനെ പൂര്‍ണമായും ഭാര്യയെ ആശ്രയിച്ചു ജീവിക്കുന്ന ഇയാളുടെ ജീവിതത്തിലേക്ക് ഭാര്യയുടെ പഴയ ഭര്‍ത്താവു കടന്നു വരുന്നു.ഇയാളെ പോലെ തന്നെ സഹതാപം അര്‍ഹിക്കുന്ന ഒരവസ്ഥയിലാണ് അയാളും.ഭാര്യക്ക്‌ അയാളോട് വളരെ പ്രകടമായ ഒരു സോഫ്റ്റ്‌ കോര്‍ണര്‍ ഉണ്ട് എന്നത് വ്യക്തവുമാണ്.അത് പോലെ അയാള്‍ക്ക് ഇങ്ങോട്ടും. ഈ ചിത്രത്തില്‍ എവിടെയെങ്കിലും മാത്യൂസ്‌ എന്ന കഥാപാത്രത്തിന്,മേല്‍പ്പറഞ്ഞ സാഹചര്യത്തില്‍,ഒരു അരക്ഷിതാ ബോധം,ഭാര്യ തന്നെ ഉപേക്ഷിക്കുമോ അല്ലെങ്കില്‍ അവഗണിക്കുമോ എന്ന ഭയം ഉള്ളതായി തോന്നുമോ? ഇവിടെയാണ് മോഹന്‍ലാല്‍ എന്ന താരം മോഹന്‍ലാല്‍ എന്ന നടനെ ദേനീയമായി പരാജയപ്പെടുത്തുന്നത് .മേല്‍പ്പറഞ്ഞ പോലത്തെ കഥാപാത്രത്തെ ശ്രീ അനുപംഖേര്‍ തന്നെ മഹേഷ്‌ ഭട്ട് സംവിധാനം ചെയ്ത കാഷ് (Kaash ) എന്നൊരു പടത്തില്‍,വീല്‍ ചെയറും,തളര്‍വാതവും,മുട്ടിനു മുട്ടിനു തത്വവും ഇല്ലാതെ വൃത്തിയായി അവതരിപ്പിച്ചിട്ടുണ്ട്.
ഈ ചിത്രത്തില്‍ ആര്‍ക്കു ആരോടാണ് പ്രണയം എന്ന ചോദ്യം പടം കഴിഞ്ഞു പുറത്തു വന്നപ്പോളും എന്‍റെ മനസ്സില്‍ അവശേഷിച്ചു. അങ്ങനെ ഒരു ചോദ്യത്തിന് വ്യക്തമായ ഉത്തരം കിട്ടിയവര്‍ ദയവായി ഒന്ന് പറഞ്ഞു തരാമല്ലോ .മുന്‍പ് പറഞ്ഞത് പോലെ ഈ ചിത്രത്തില്‍ എല്ലാര്‍ക്കും എല്ലാരോടും പ്രണയമാണ് എന്ന് മാത്രം പറയാതിരുന്നാല്‍ ഉപകാരം !.

ലാലേട്ടന്‍ കഴിഞ്ഞാല്‍ ഈ ചിത്രത്തിലെ ഏറ്റവും മോശമായ പ്രകടനം ജയപ്രദ എന്ന നടിയുടെതാണ് എന്നാണ് എനിക്ക് തോന്നിയത്. ഹിന്ദി സിനിമയിലെ സ്ഥിരം കണ്ണീര്‍ കഥാപാത്രങ്ങളെ പോലെ ആണ് ഗ്രേസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.പിന്നെ ഈ ചിത്രത്തെ കുറിച്ചുള്ള പോസ്റ്റില്‍ പറഞ്ഞ പോലെ അച്ചുതമേനോനും ഗ്രേസും പ്രേമത്തില്‍ ആകുന്ന രംഗങ്ങള്‍,ലാലേട്ടന്‍ ജയപ്രദയും ആയി കടലില്‍ ഉരുളുന്ന രംഗം,മാത്യൂസ്‌ ആദ്യമായി അച്യുതനെ കാണുന്ന രംഗം അപ്പോളുള്ള ഭാര്യയോടുള്ള അയാളുടെ പെരുമാറ്റം അതിനു അവരുടെ പ്രതികരണം (ഈ ഇച്ചായന്‍റെ ഓരോ തമാശയേ എന്ന ലൈന്‍) ഇവയൊക്കെ ബ്ലെസി എന്ന സംവിധായകന്‍റെ പ്രതിഭാ ദാരിദ്രത്തിന്റെ സാക്ഷിപത്രങ്ങള്‍ ആയി ആണ് എനിക്ക് തോന്നിയത് (കടല്‍പ്പുറത്തെ രംഗം ഇവരുടെ അടുപ്പം അഥവാ ബന്ധത്തിന്റെ തീക്ഷ്ണത കാണിക്കാന്‍ ആണ് എന്ന് പറയുന്നവരോട് മധ്യവയസ്സിലെ പ്രണയം മനോഹരമായി എടുത്തിട്ടുള്ള മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം പോലുള്ള സിനിമകള്‍ കാണാന്‍ അപേക്ഷ).അനുപം ഖേര്‍ എന്ന നടന്‍ ആണ് അഭിനേതാക്കളില്‍ ഏക ആശ്വാസം.അദേഹം താരം അല്ലാത്തത് ഭാഗ്യം.ഈ ചിത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ കണ്ട പ്രതികരണങ്ങളില്‍ എനിക്ക് രസകരമായി തോന്നിയത്,ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന പല മലയാളികളും ഈ ചിത്രത്തെ കുറിച്ച് രണ്ടാം ദിവസം ആധികാരികമായി അഭിപ്രായം പറയുകയും എന്നെ തെറി പറയുകയും ചെയ്തു എന്നതാണ്. ഇവരില്‍ എത്ര പേര്‍ ഈ ചിത്രം കണ്ടിട്ടുണ്ട് എന്ന് ദൈവത്തിനറിയാം

ചോദ്യം രണ്ട് : പ്രണയം എന്ന ചിത്രം മോശമാണ് എന്ന് പറയാന്‍ ധൈര്യപ്പെട്ട നിങ്ങള്‍ തേജാഭായി എന്ന ചിത്രം കണ്ടിരിക്കാം എന്ന് പറഞ്ഞത് തികച്ചും പോക്രിത്തരമല്ലേ ?

ഞങ്ങളൊക്കെ സ്കൂളില്‍ പഠിക്കുന്ന കാലത്ത്,(തിരുവനന്തപുരം എസ് എം വി എന്ന സ്കൂളിലാണ് ഞാന്‍ പഠിച്ചത്) നഗര ഹൃദയത്തില്‍ സ്ഥിതി ചെയുന്ന ഞങ്ങളുടെ സ്കൂളിന്റെ നാലു ഭാഗത്തും തീയറ്റര്‍ ആയിരുന്നു.എങ്കില്‍ പോലും സാറന്മാരെ പേടിച്ചു ക്ലാസ് കട്ട്‌ ചെയ്തു സിനിമ കാണാന്‍ പോകുന്ന പരിപാടി വ്യാപകം ആയിരുന്നില്ല.അങ്ങനെ പോകുന്നവന്‍ ക്ലാസിലെ ലോക്കല്‍ ഹീറോ ആയിരുന്നു.അങ്ങനെ ഇരിക്കുമ്പോള്‍ പത്മരാജന്റെ തൂവാനതുമ്പികള്‍ റിലീസ് ആകുന്നു.പതിവ് പോലെ സ്കൂളിലെ തലതെറിച്ചവര്‍ എന്നറിയപ്പെടുന്ന ലോക്കല്‍ ഹീറോസ് പടം കാണാന്‍ പോകുന്നു.വിജയികളായി തിരിച്ചെത്തുന്നു.ആകാംഷയോടെ കാത്തിരിക്കുന്ന ഞങ്ങള്‍ ചോദിക്കുന്നു പടം എങ്ങനെയുണ്ട്? ഉത്തരം "കിടിലം പടമെടെ. കണ്ടില്ലെങ്കില്‍ നഷ്ടമാണ്".അത് കഴിഞ്ഞു കുറച്ചു നാള്‍ കഴിഞ്ഞു കിന്നാരതുമ്പികള്‍ (അത് പോലൊരു പടം)റിലീസ് ആകുന്നു.പടം കണ്ടു വരുന്ന അണ്ണന്മാരോട് പതിവ് ചോദ്യം ഞങ്ങള്‍ ചോദിക്കുന്നു .ഉത്തരം "കിടിലം പടമെടെ.കണ്ടില്ലെങ്കില്‍ നഷ്ടമാണ്".ഈ രണ്ട് അഭിപ്രായങ്ങളും കേട്ടിട്ട് പടം കാണാന്‍ പോയ ഒരാളും തൂവാന തുമ്പികള്‍ എന്ന ചിത്രത്തിലുള്ള മനോഹരമായ തിരകഥയും ഗാനങ്ങളും അഭിനയവും ഒന്നും മറ്റേ തുമ്പിയില്‍ ഇല്ലല്ലോ പിന്നെ എന്താ രണ്ടിനെ പറ്റിയും ഒരേ അഭിപ്രായം പറഞ്ഞത് എന്ന് ചോദിച്ചിട്ടില്ല.അന്നുള്ള സ്കൂള്‍ പിള്ളേരുടെ വിവരം പോലും ഇന്നത്തെ ആരാധകര്‍ക്ക് ഇല്ലാതെ പോകുന്നതും മലയാള സിനിമയുടെ ഗതികേടിനു ഒരു കാരണം ആകാം.

ഇനി തേജാഭായ് എന്ന ചിത്രം അടുതിരിക്കുന്നവന്‍റെ മുഖത്ത് നോക്കാന്‍ പോലും കഴിയാത്ത വിധം ലജ്ജിപ്പിക്കുന്ന സിനിമ ആകുമ്പോള്‍ എന്ത് കൊണ്ടാണ് ക്രിസ്ത്യന്‍ ബ്രദേഴ്സ്, ചൈന ടൌണ്‍, എന്നിവ ബുദ്ധി വീട്ടില്‍ വെച്ചിട്ട് വന്നിരുന്നു കണ്ടു ആസ്വദിക്കേണ്ട അവധിക്കാല entertaining ചിത്രങ്ങള്‍ ആകുന്നത്‌? ഇങ്ങനെ പറയുന്നവര്‍ എന്ത് കൊണ്ട് നിക്ഷ്പക്ഷരായ സിനിമ ആസ്വാദകര്‍ ആകുന്നു? ഇവ എല്ലാം ഒരേ നിലവാരം ആണെന്ന് സമ്മതിച്ചാല്‍ തന്നെ ഹാസ്യ ചിത്രങ്ങളുടെ രാജാക്കന്മാരായ (കുറഞ്ഞ പക്ഷം കുറെ വിജയ ചിത്രങ്ങള്‍ എങ്കിലും സ്വന്തമായുള്ള)റാഫി മെക്കാര്‍ട്ടിന്‍,മോഹന്‍ലാല്‍, ദിലീപ്,ജയറാം എന്നിവര്‍ അഭിനയിച്ച (ഇതില്‍ ഒരെണ്ണം സൂപ്പര്‍ താരം നേരിട്ട് ഉണ്ടാക്കി ഇറക്കിയതുമാണ്),താരങ്ങളെ കൊണ്ട് നിറച്ച,രണ്ട് ചിത്രങ്ങളുടെ അതെ നിലവാരത്തില്‍ ഒരു ചിത്രം ചെയ്തതില്‍ ആക്ഷന്‍ നായകന്‍ എന്ന് പറയപ്പെടുന്ന പ്രിത്വിരാജിനും ദീപു കരുണാകരനും അഭിമാനിച്ചു കൂടെ ?

ഇനി മൂന്നാമതും അവസാനവും ആയി ഈയുള്ളവന്‍റെ സൂപ്പര്‍താര വിരോധത്തെ പറ്റി.(ആവര്‍ത്തനം കഷമിക്കുക) എന്‍റെ ആദ്യ പോസ്റ്റില്‍ പറഞ്ഞത് പോലെ സൂപ്പര്‍ താരങ്ങളോട് എന്നിക്ക് ഒരു വിരോധവും ഇല്ല.മറ്റാരെയും പോലെ സ്വന്തം സ്ഥാനവും പദവിയും അവസാനം വരെ നില നിര്‍ത്തണം എന്ന ആഗ്രഹമേ അവര്‍ക്കും ഉള്ളു എന്നാണ് എന്‍റെ വിശ്വാസം.പക്ഷെ ഇന്നും മലയാള സിനിമയില്‍ , ഒരു സിനിമയുടെ എല്ലാ ഘടകങ്ങളെയും (കഥ , തിരകഥ , സംവിധാനം അങ്ങനെ എന്തും ) ആധികാരികമായി നിയന്ത്രിക്കാന്‍ ശക്തിയുള്ളതു ഇവര്‍ക്ക് രണ്ട് പേര്‍ക്കുമാണ് എന്നാണ് എന്‍റെ വിശ്വാസം.മലയാളത്തില്‍ എന്ന് മറ്റു ഏതൊരു താരത്തിനും ഇങ്ങനെ മാറ്റിയാലേ ഞാന്‍ അഭിനയിക്കു എന്ന് പറയാനുള്ള സ്റ്റാര്‍ പവര്‍ ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല . (അങ്ങനെ പറഞ്ഞത് കൊണ്ടാണ് ശ്രീ സുരേഷ് ഗോപി അഞ്ചു കൊല്ലം വീട്ടില്‍ ഇരുന്നത് ).സുരേഷ് ഗോപിക്കോ,ദിലീപിനോ, പ്രിത്വിരാജിനോ,ജയറാമിനോ അങ്ങനെ ഒരു സ്റ്റാര്‍ പവര്‍ ഉണ്ടെന്നു പറയുന്നവര്‍ അവരുടെ സിനിമകള്‍ പരാജയം ആണെന്ന് പറയുന്നത് തെറ്റാണ് എന്ന് സമ്മതിക്കേണ്ടി വരും.(രണ്ടും കൂടി എങ്ങനെയാ ?).വ്യക്തിബന്ധങ്ങളുടെ പേരില്‍ എന്തെങ്കിലും നിര്‍ദേശം വെക്കാം എന്നല്ലാതെ ഇവര്‍ക്ക് എല്ലാവര്‍ക്കും കിട്ടുന്നത് അഭിനയിക്കുക .രക്ഷപെടാന്‍ പ്രാര്‍ത്ഥിക്കുക എന്നതിനപ്പുറം ഒന്നും നടക്കില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.അങ്ങനെ കുറെയധികം പരിമിതികള്‍ക്കുള്ളില്‍ നിന്നും ചെയുന്ന ചിത്രങ്ങളെ കുറിച്ച് പറയുമ്പോള്‍ ഒരല്‍പം മൃദുവായെ വിമര്‍ശിക്കാന്‍ പോകാറുള്ളൂ എന്നത് സത്യമാണ് (അത് സഹസ്രം ആയാലും മേരിക്കുണ്ടൊരു കുഞ്ഞാട് ആയാലും അന്‍വര്‍ ആയാലും മേക്കപ്പ്മാന്‍ ആയാലും ട്രാഫിക്‌ ആയാലും ശരി).അതില്‍ എന്തെങ്കിലും നല്ലത് കണ്ടാല്‍ അത് പറയാനും ശ്രമിക്കാറുണ്ട് .ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു സൂപ്പര്‍ താരരഹിത ചിത്രം മോശമാകാന്‍ പണി അറിയില്ല എന്നതല്ലാതെ ഒത്തിരി കാരണങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ഒരു സൂപ്പര്‍ താര ചിത്രം മോശമാകാന്‍ എങ്ങനെയായാലും ഓടികൊള്ളും എന്ന ധാരണ മാത്രം ആകാം

അവസാനമായി ബ്ലെസി പത്ര സമ്മേളനം നടത്തി ഇനി മധ്യവയസ്കരെ വെച്ച് പടമെടുക്കില്ല എന്ന് പറഞ്ഞതിനെ പറ്റി. ഇതു തന്നെയാണ് മലയാള സിനിമ ഈ അവസ്ഥയില്‍ ആകാന്‍ കാരണം എന്ന് തോന്നുന്നു. മധ്യവയസുള്ള ഒരാളുടെയോ ആളുകളുടെയോ കഥയാണ് നന്നായി തോന്നുന്നത് എങ്കില്‍ അതെടുക്കണം.അല്ലാതെ ഇനി ഞാന്‍ ചെറുപ്പക്കാരെ വെച്ച് മാത്രമേ സിനിമ എടുക്കു എന്ന് പറയുന്നത് അല്‍പ്പത്തരം ആയിട്ടാണ് എനിക്ക് തോന്നുന്നത്. ഇതേ കാര്യം മമ്മൂട്ടിയോ ലാലോ അല്ലാത്ത ഒരു നടനെ കുറിച്ച്,അവരെ വെച്ച് സമീപ ഭാവിയില്‍ പടമെടുത്ത ഒരു സംവിധായകന്‍ പറഞ്ഞാല്‍ നടന്നേക്കാവുന്ന ആഘോഷം ഓര്‍ക്കതെയല്ല ഈ പറയുന്നത് . ഇതൊക്കെ പറഞ്ഞാലും ഈ ചിത്രത്തില്‍ ഉന്നതമായ തത്വങ്ങള്‍ വിളമ്പി നമ്മെ ആനന്ദിപ്പിച്ച പുണ്യ കര്‍മ്മത്തിന് മോഹന്‍ലാലിന് ഒരു സംസ്ഥാന/സ്വകാര്യ ചാനല്‍ അവാര്‍ഡ്‌ കിട്ടിയാല്‍ മനസ് മരവിച്ച സാധാരണ പ്രേക്ഷകര്‍ക്ക്‌ ചുമ്മാ ഫ്രീ ആയി അഭിമാനിക്കാം എന്നല്ലാതെ ഒന്നും തോന്നണം എന്നില്ല.
പിന്നെ ,ഞാനെഴുതുന്നത് ആരും വായിക്കണ്ട എന്ന് പറയാന്‍ മാത്രം ബോധം ഇല്ലാതാവനല്ല ഞാന്‍.നിങ്ങള്‍ അത് വായിച്ചിട്ട് എന്ത് ചെയ്യണം എന്നത് നിങ്ങളുടെ മാത്രം ഇഷ്ടവും ആണ്.ദയവായി ഞാന്‍ എന്ത് പറയണം എന്ന് മാത്രം പറയാതിരിക്കുക.ഇതാരെങ്കിലും ഒക്കെ വായിക്കുന്നുണ്ട് എങ്കില്‍ ഇവരൊക്കെ എന്നോട് യോജിച്ചു കൊള്ളണം എന്നൊരു നിര്‍ബന്ധവും എനിക്കില്ല.ഈ ചിത്രം നിങ്ങള്ക്ക് കണ്ടപ്പോള്‍ എന്താണ് നിങ്ങള്ക്ക് ഇഷ്ടപെട്ടത്, എന്തൊക്കെ കൂടുതല്‍ നന്നാക്കാം ആയിരുന്നു, വേറെ എന്തൊക്കെ സാദ്ധ്യതകള്‍ ഈ ചിത്രത്തില്‍ കൊണ്ട് വരാമായിരുന്നു എന്നൊക്കെയുള്ള നല്ലൊരു ചര്‍ച്ചയിലൂടെ പോസ്റ്റിനെകാളും നല്ലൊരു കമന്റ്‌ സെക്ഷന്‍ ഉണ്ടാകുമ്പോള്‍ ആണ് ഒരു നല്ല കൂട്ടം ആസ്വാദകര്‍ ഉണ്ടാകുന്നതു എന്നാണ് എന്റെ വിശ്വാസം . അല്ലാതെ ഈ ചിത്രം കണ്ടപ്പോള്‍ ആത്മാവില്‍ എന്തരോ കൊത്തി വലിച്ചു, തേങ്ങി, വിങ്ങി ഇങ്ങനെയുള്ള ക്ലീഷേ സാധനങ്ങളും അല്ലെങ്കില്‍ നീ ആരെടാ ഇതു പറയാന്‍ എന്നാ മട്ടിലുള്ള തെറി വിളിയും നടത്തുമ്പോള്‍ ഓര്‍ക്കുക നമ്മള്‍ തോല്‍പ്പിക്കുന്നത്‌ നമ്മളെ തന്നെയാണ്

ഇത്രയും എഴുതിയത് പ്രണയത്തെ കുറിച്ച് എഴുതിയ അഭിപ്രായത്തെ ഒരു ലോജിക്കും ഇല്ലാതെ വിമര്‍ശിച്ചവര്‍ നാളെ പഴയ ബാലചന്ദ്രമേനോന്‍ സിനിമയുടെ ക്ലൈമാക്സ്‌ പോലെ എന്നോട് വന്നു ക്ഷമ ചോദിക്കും എന്ന് കരുതിയിട്ടല്ല.അവരോടു പറയാന്‍ എനിക്കൊന്നെ ഉള്ളു.സ്വന്തമായി അഭിപ്രായം പറയാന്‍ ശ്രമിക്കുക.പലരും പറയുന്നത് ഏറ്റു പാടുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് സ്വന്തമായി ചിന്തിക്കാനുള്ള കഴിവാണ്.ജനഹൃദയങ്ങളുടെ അഭിപ്രായമല്ല മരിച്ചു സ്വന്തം വീക്ഷണം ആത്മാഭിമാനത്തോടെ പറയാന്‍, അത് എന്ത് കൊണ്ട് എന്ന് വ്യക്തമാക്കാന്‍ പഠിക്കു.

30 comments:

  1. നിരൂപകന്‍ രണ്ട്ട് സിനിമ ഒരേ രീതിയില്‍ കാണണം തേജാ ഭായി നിങ്ങ്ങ്ങള്‍ക്ക് തരക്കേടില്ലാത്ത പടം പ്രണയം ബ്ലസി ശരിയായില്ല ഞാന്‍ പടം കണ്ടില്ല പക്ഷെ ഭാര്യ കണ്ടു അവര്‍ പറഞ്ഞത് ആദ്യ പകുതി കഴിഞ്ഞ്ഞ്ഞാല്‍ ഭയങ്കര ഇഴച്ചില്‍ ആണ് സുഖമില്ല എന്നതാണ് അതിനാല്‍ പ്രേക്ഷകന്‍ പറഞ്ഞതില്‍ കഴമ്പ് ഉണ്ടാകാം പക്ഷെ ഒരു നിരൂപകന്‍ പക്ഷപാതം കാണിക്കാന്‍ പാടില്ല പ്ര്ത്വിരാജ് കൊമ്പനും മോഹന്‍ ലാല്‍ ഊ** നും ഈ നിലപാട് പാടില്ല

    ReplyDelete
  2. oh ente karal alinju...
    lokathu ethrayum nalla manushyarundavumo..santhosham.

    ReplyDelete
  3. please malayala cinemaya rakshikkooo.......

    ReplyDelete
  4. സാരമില്ല സഹോദരാ ജനങ്ങള്‍ വിഡ്ഡികള്‍ ആയിപ്പോയതിന് നമ്മളെന്തു ചെയ്യാന്‍.

    ReplyDelete
  5. Are you studying for Santhosh Pandit?

    You are hopeless... Let this be my last comment in your so called blog.. get a life man

    Deepthi

    ReplyDelete
  6. ഒരു സിനിമയുടെ എല്ലാ ഘടകങ്ങളെയും (കഥ , തിരകഥ , സംവിധാനം അങ്ങനെ എന്തും ) സൂപ്പര്‍ താരങ്ങള്‍ നിയന്ത്രിച്ചു നന്നാക്കി കൊള്ളണം എന്നാണോ പ്രേക്ഷകന്‍ പറയുന്നത്..?
    അപ്പോള്‍ ഇതിനൊക്കെ കാശു വാങ്ങുന്ന ബാക്കി ഉള്ളവര്‍ക് എന്താ പണി...? ഈ മേഘലകളില്‍ മറ്റു നടന്മാര്‍ക്ക് ഇടപെടാന്‍ പറ്റുന്നില്ല എങ്കില്‍ അത് അത് നടന്‍ എന്ന നിലയില്‍ അവരുടെയോ
    ചിത്രത്തിന്റെ മുഴുവനായോ ഉള്ള 'പരിമിതി' ആകുന്നതു എങ്ങനെ..? മറിച്ചു അത് സംവിധായകന് കൂടുതല്‍ സ്വാതന്ത്ര്യം കൊടുക്കുകയല്ലേ..? ദിലീപ് , പ്രിത്വിരാജ് എന്നിവര്‍ സ്വന്തമായി
    സിനിമ നിര്‍മ്മിക്കുന്നവര്‍ കൂടി ആണെന്ന് ഓര്‍ക്കുക.....

    ReplyDelete
  7. അല്ല പ്രേക്ഷകന്‍ ഇത് ഇതുവരെ വിട്ടില്ലേ "ഇതാരെങ്കിലും ഒക്കെ വായിക്കുന്നുണ്ട് എങ്കില്‍ ഇവരൊക്കെ എന്നോട് യോജിച്ചു കൊള്ളണം എന്നൊരു നിര്‍ബന്ധവും എനിക്കില്ല"എങ്കില്‍ എന്തിനാ പിന്നെ മറ്റുള്ളവര്‍ എഴുതുന്ന കമ്മന്റു വായിച്ചിട്ട് ഇങ്ങനെ ഫീല്‍ ചെയ്യുന്നത്, നിങ്ങള്‍ നിങ്ങളുടെ ഇഷ്ട്ടം എഴുതുമ്പോള്‍ അത് വായിക്കുന്നവര്‍ അവരുടെ ഇഷ്ട്ടമാണ് അവിടെ എഴുതുന്നത്‌ അത് ചിലപ്പോള്‍ പ്രതിശേതമാവാം, അനുമോതനമാവാം എന്ത് തന്നെ ആയാലും അത് ഉള്‍കൊള്ളാനുള്ള മനസും വേണും....താങ്കള്‍ മറ്റുള്ളവരുടെ നിരൂപണങ്ങളും വായിക്കാറുണ്ടെന്നു കരുതുന്നു അവര്‍ക്കാര്‍കും തന്നെ താങ്കള്‍ക്ക് കിട്ടുന്നത്ത്ര ശക്ത്തമായിട്ടുള്ള കമ്മന്റുകള്‍ കിട്ടാറില്ല അതിന്റെ കാരണം എനിക്ക് തോന്നിയത് നിങ്ങള്‍ ഏതു പടത്തെ കുറിച്ച് നിരൂപിച്ചാലും യാതോരാവിശ്യവുമില്ലാതെ താങ്കള്‍ക്ക് ഇഷ്ട്ടമില്ലാതവര്‍ക്ക് രണ്ടു കൊട്ട് കൊടുക്കാതിരിക്കാറില്ല മറ്റുള്ളവര്‍ അത് ചെയ്യാറില്ല അവര്‍ കണ്ട പടത്തിനെ കുറിച്ച് സത്യസന്ധമായി പറയും (ഉദാ...ചിത്ര വിശേഷം, സിനിമാ നിരൂപണം അങ്ങിനെ പലതും)...
    അതുകൊണ്ട് ഇത്തരം കമ്മന്റുകളില്‍ പതറാതെ താങ്കള്‍ നന്നായി എഴുതുക...ഒന്നും പ്രതീക്ഷിക്കാതെ

    ReplyDelete
  8. സാദ്ദിക് , ഏതൊക്കെ വായിച്ചു എനിക്ക് ഫീല്‍ ചെയ്തു എന്നാണോ വിചാരിക്കുന്നത് ? നിലവാരമില്ലാത്ത അശ്ലീലം എന്ന് പറയാവുന്ന കമന്റ്‌ താല്പര്യമില്ല എന്നതൊഴിച്ചാല്‍ (അതും അവരവരുടെ സംസ്കാരം പോലെ എന്നേ ഉള്ളു ) മറ്റു കമന്‍റുകള്‍ ഒന്നും എന്നെ ബാധിക്കുന്ന കാര്യമേ അല്ല . എന്നിക്ക് പറയാനുള്ള കാര്യങ്ങള്‍ വ്യക്തമായി പറയുക എന്നതായിരുന്നു ഈ പോസ്റ്റിന്റെ ഉദേശം.എന്ത് കൊട്നു ഈ ചിത്രം ഇഷ്ടപ്പെട്ടു അല്ലെങ്ങില്‍ ഏതൊക്കെ ഘടകങ്ങള്‍ ഇഷ്ടപ്പെട്ടു എന്നൊക്കെ പറയുന്ന കമന്റുകള്‍ ഇഷ്ടപ്പെടുന്നത് ഒരു സ്വകാര്യ താല്പര്യം മാത്രം :)

    അനോണി,നിയന്ത്രിക്കുക എന്ന് പറഞ്ഞാല്‍ എല്ലാ മേഖലകളിലും സൂപ്പര്‍ താരങ്ങള്‍ ഇടപെട്ടോണം എന്നാ ബാലിശ വാദമല്ല ഉന്നയിക്കാന്‍ ശ്രമിച്ചത് .സൂപ്പര്‍ താരങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഉള്ള കഥയും മറ്റു സങ്ങതികളുമായി ഇവിടുത്തെ മുന്‍നിരക്കാര്‍ പോലും ക്യു നില്‍ക്കുമ്പോള്‍ അതൊക്കെ ഒരു നല്ലത് ,വേണ്ട ഭേദപ്പെട്ട സിനിമക്ക് വേണ്ടി ഉപയോഗിക്കാനുള്ള ശ്രമം പോലും ഇവരുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്നതായി എനിക്ക് തോന്നുന്നില്ല.

    ReplyDelete
  9. എന്നെ തല്ലേണ്ടമ്മാവാ ഞാന്‍ നന്നാവില്ല പ്രേക്ഷക താന്‍ വാഴ്ത്തി സ്തുതിച്ച തേജാബായി കാണാന്‍ ഇപ്പോള്‍ ഒരു പട്ടി പോലും പോകുന്നില്ല അതെ സമയം പ്രണയത്തിനു ആള് കൂടി വരുന്നു ഇതിനി കോപ്പി ആയാലും എന്തായാലും ഹിറ്റാകാന്‍ പോകുകയാണ് പിന്നെയും ഞാന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ എന്നും പറഞ്ഞു വെറുതെ ഇങ്ങിനെ എഴുതമെന്നെ ഉള്ളു

    ReplyDelete
  10. നല്ല ഒരു സ്ക്രീന്‍ പ്ലേ കിട്ടിയാല്‍ മോഹന്‍ ലാല്‍ അഭിനയ്ച്ചു ചരിത്രം സ്രഷ്ടിക്കും മോഹന്‍ ലാലിന്റെ പഴയ റോള്‍ ഇമിറെറ്റ് ചെയ്യാന്‍ പോലും രാജപ്പന് കഴിഞ്ഞിട്ടില്ല

    ReplyDelete
  11. 1987 il irangiya thoovanathumbikalum 2000 thil irangiya kinnara thumbikalum class cut cheythu kanda school pillare sammadhikkanam. ukg yil padikkumbolayirikkum adyathe padam kandath. +2 vinu padikkumbol ayirikkum randamathethu alle

    By Anu

    ReplyDelete
  12. എങ്കില്‍ പിന്നെ ധൈര്യമായിട്ട് മുന്നോട്ടു പോയിക്കോ...നല്ല വായനക്കാര്‍ കൂടെ ഉണ്ടാകും

    ReplyDelete
  13. കണ്ടോ കണ്ടോ സ്വാഭാവികമായി ഇട്ട റിവ്യു ആയിരുന്നു അതെങ്കില്‍ പിന്നെ ഇങ്ങനെ ഒരു പ്രഹസന പോസ്റ്റിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ല ..പറയുന്നവര്‍ പോയി പണി നോക്കട്ടെ എന്ന ലൈന്‍ ..ഇത് പണ്ട് ഇടയ്ക്കു മോഹന്‍ലാല്‍ ബി കോം ഫസ്റ്റ് ക്ലാസ്‌ എന്ന് പറയും പോലെ ..ഞാന്‍ പ്രണയത്തിനെ കുറിച്ച് വ്യത്യസ്തം ആയ ഒരു റിവ്യു ഇട്ടിട്ടുണ്ട് എന്ന് ഇടയ്ക്കിടെ പറഞ്ഞു കൊണ്ട് നടക്കുന്നു ..അതവിടെ തീര്‍ന്നില്ലേ ?

    ReplyDelete
  14. ബൂലോകത്ത് മുഴുവന്‍ 'തേജാബായ്'ക്ക് -ve റിവ്യു ഇട്ടപ്പോള്‍ ഇവിടെ മാത്രം "'കണ്ടിരിക്കാം'" . പ്രണയം ആണെങ്കില്‍ ഇവിടെ മാത്രം മഹാമോശം. അല്ല പ്രേക്ഷകാ ഒരു സംശയം . താങ്കള്‍ക്ക് വട്ടയതാണോ അതോ നാട്ടുകാര്‍ക്ക് മൊത്തം വട്ടോ.

    ReplyDelete
  15. ഇതില്‍ മോഹന്‍ലാല്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ട് .കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള സമന്യാബുദ്ധി ഉണ്ടെന്നു .പ്രേക്ഷകന് അത് ഇല്ലെങ്കില്‍ പിന്ന്നെ .പ്രണയം മഹത്തായ പടം ഒന്നുമല്ല .എന്നാലും ഒരു above average പടം തന്നെയാണ് .കുറ്റം പറയനനെങ്ങില്‍ വെറുതെ നമുക്കെല്ലാം കുറ്റം പറയാം .തിയേറ്ററില്‍ പടം കണ്ടിരിന്നപ്പോള്‍ എന്റെ മുന്‍പിലിരുന്ന സുഹൃത്ത്‌ അനൂപ്‌ മേനോന്‍ തീപ്പെട്ടി കത്താത്തത് കണ്ടു ഗള്‍ഫില്‍ നിന്ന് വന്നവന്റെ കയ്യില്‍ ഒരു ല്യ്ട്ടെര്‍ ഇല്ലേ എന്ന് ചോദിക്കുന്നത് കേട്ടു.അതെ കണക്കാണ് നിങ്ങളും .ഇത് ഭയങ്കര ബോറാണ്.

    ReplyDelete
  16. ഇതില്‍ മോഹന്‍ലാല്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ട് .കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള സമന്യാബുദ്ധി ഉണ്ടെന്നു .പ്രേക്ഷകന് അത് ഇല്ലെങ്കില്‍ പിന്ന്നെ .പ്രണയം മഹത്തായ പടം ഒന്നുമല്ല .എന്നാലും ഒരു above average പടം തന്നെയാണ് .കുറ്റം പറയനനെങ്ങില്‍ വെറുതെ നമുക്കെല്ലാം കുറ്റം പറയാം .തിയേറ്ററില്‍ പടം കണ്ടിരിന്നപ്പോള്‍ എന്റെ മുന്‍പിലിരുന്ന സുഹൃത്ത്‌ അനൂപ്‌ മേനോന്‍ തീപ്പെട്ടി കത്താത്തത് കണ്ടു ഗള്‍ഫില്‍ നിന്ന് വന്നവന്റെ കയ്യില്‍ ഒരു ല്യ്ട്ടെര്‍ ഇല്ലേ എന്ന് ചോദിക്കുന്നത് കേട്ടു.അതെ കണക്കാണ് നിങ്ങളും .ഇത് ഭയങ്കര ബോറാണ്.

    ReplyDelete
  17. പ്രണയം ഒരു തനമത്രയോ കാഴ്ചയോ അല്ല .എന്നാലും അതിനെ കളിയാക്കാന്‍ വേണ്ടി വെറും കച്ചട തെജഭയിയെ കൂട്ട് പിടിച്ചത് കണ്ടു ചോദിച്ചു പോകുകയാണ് ചങ്ങാതി what is your diginity?.

    ReplyDelete
  18. ഇടക്കൊന്നും ഇങ്ങനത്തെ പടങ്ങളും വേണം എങ്കിലേ ഒരു ചേഞ്ച്‌ ഉണ്ടാകൂ

    ReplyDelete
  19. മത്യുസിനു അരക്ഷിതാവസ്ഥ തോന്നണം എന്ന് താന്കള്‍ അങ്ങ് നിശ്ചയിച്ചാല്‍ മതിയോ. അയാള്‍ക്ക അയാളുടെ ഭാര്യയിലും അച്ച്യുത മേനോനിലും അത്രക്ക് ട്രസ്റ്റ്‌ ഉണ്ടെങ്കില്‍ പിന്നെ എന്തിനു അയാള്‍ അരക്ഷിതന്‍ ആവണം ? അദ്ദേഹത്തിന്റെ പാത്ര സൃഷ്ടി അത്തരത്തില്‍ അല്ലെ നടത്തിയിരിക്കുന്നത് .തളര്‍വാതം പിടിച്ചു കിടക്കുന്ന ഒരു ടാപ്പിംഗ് തൊഴിലാളിയെ അല്ലല്ലോ അതില്‍ അവതരിപ്പിക്കുന്നത്‌ മോഹന്‍ലാല്‍ ? മറിച്ചു ഉന്നത ചിന്ത പുലര്‍ത്തുന്ന ഒരു ഫിലോസഫി അദ്ധ്യാപകനെ അല്ലെ ? ആ കഥാപാത്രത്തെ ബ്ലെസി സൃഷ്ടിക്കുകയും ..അതെ പോലെ മോഹന്‍ലാല്‍ ചെയ്യുകയും എന്നതില്‍ കവിഞ്ഞു ഈ പറഞ്ഞ അരക്ഷിത ബോധം കൂടി ചേര്‍ത്താലേ അത് ശരിയാവൂ എന്ന് പറയുന്നതിലെ ധാര്‍മികത എന്താണ് ? അനുപം ഖേര്‍ പണ്ട് ചെയ്ത കാഷിലെ കഥാപാത്രം അത്തരത്തില്‍ ഉള്ളതായിരിക്കാം .ആ കഥാപാത്രത്തിന്റെ സ്വഭാവം തന്നെ മാത്യൂസും പുലര്‍ത്തണം എന്ന് എന്ത് കൊണ്ട് വാശി പിടിക്കുന്നു ? ഇതൊരു നല്ല "ശ്രമം" ആയി എങ്കിലും താങ്കള്‍ക്ക് കണ്ടു കൂടെ ? പ്രതെയെകിച്ചു മോഹന്‍ലാലിന്റെ ഒക്കെ സമീപകാല ഗിമ്മിക്കുകള്‍ അസഹനീയം ആവുമ്പോള്‍ ?

    പിന്നെ കടല്‍ത്തീരതുള്ള രംഗങ്ങള്‍ അരോചകം എന്ന് താന്കള്‍ രിവ്യുവില്‍ പറഞ്ഞത് കൊണ്ട് പറയുകയാണ്‌ ..ആ രംഗങ്ങളില്‍ ആ കഥാപാത്രത്തിന്റെ ചെറുപ്പം ആണ് ഉദ്ദേശിക്കുന്നത് എങ്കില്‍ താരത്തിനെ കൊണ്ട് ചോട്ടാ മുംബൈ, ഹലോ മോഡലില്‍ വിലകൂടിയ വിഗ്ഗും , മേയിക്‌ അപ്പും ..ജീന്‍സും ഷര്‍ട്ടും ധരിപ്പിച്ചു ..ജയപ്രദയുടെ ചെറുപ്പകാലം അവതരിപ്പിച്ച പെണ്‍കുട്ടിയുടെ കൂടെ ആ രംഗങ്ങളില്‍ അഭിനയിപ്പിച്ചാല്‍ പോരെ ? അപ്പൊ ചെറുപ്പം അല്ല ..രോഗഗ്രസ്തന്‍ ആവുന്നതിനു മുന്‍പുള്ള മധ്യവയസുകള്‍ തന്നെ ആവണം സംവിധായകന്‍ ഉദ്ദേശിച്ചത് എന്ന് കരുതിക്കൂടെ ?

    എനിക്ക് ഇതില്‍ അരോചകം ആയി തോന്നിയത് അനുപംഖേറിന്റെ ചെറുപ്പകാലം അവതരിപ്പിച്ച ചെറുക്കന്റെ ചേഷ്ടകള്‍ മാത്രം ആണ് ..ചെരുക്കന്‍ മോഹന്‍ലാലിന്റെ ചെറുപ്പം അവതരിപ്പിക്കാനാണ് ശ്രമിച്ചത് .ആ ചിരി ഒക്കെ ഇടയ്ക്ക ഇടയ്ക്ക ഫിറ്റ്‌ ചെയ്തു പരാജയപ്പെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ ..

    ReplyDelete
  20. താങ്കളുടെ റിവ്യു ന്റെ കുഴപ്പം എന്താണെന്നു പറഞ്ഞാല്‍ അമിതമായ വിമര്‍ശനം തന്നെ ആണു. സിനിമയില്‍ കുഴപ്പങ്ങള്‍ ഒണ്ട് അതുകൊണ്ട് തന്നെ ഇതു ഉദാത്തമായ അമൂല്യമായ സിനിമ എന്നൊന്നും പറയുന്നതു ശരിയല്ലെങ്കിലും തീരെ മൊശമെന്നും പറയാന്‍ പറ്റില്ല എന്നാണു എനിക്കു തൊന്നുന്നതു. താങ്കള്‍ അമിതമായി വിമര്‍ശിക്കുമ്പൊള്‍ അപ്പുറത്തു അമിതമായ പ്രശംസാ വാചകങ്ങളും പ്രവഹിക്കുന്നു. ഹരിയുടെ ചിത്രവിശേഷം ഒക്കെ അതിനു ഉദാഹരണമായി പറയാം. അവര്‍ക്കു ഒരു പക്ഷെ സൂപ്പര്‍ താര ആരാധകരെ ത്രിപ്തിപ്പെടുത്തണമായിരിക്കാം. കഴിഞ്ഞ വര്‍ഷം സ്റ്റേറ്റ് അവാര്‍ഡ് ജുറി വിശ്വസയൊഗ്യമല്ലാത്ത തിരക്കത എന്നു പറഞ്ഞ് ഒഴിവാക്കിയ ബ്ബ്ലെസ്സിയുടെ തന്നെ ഭ്രമരം ചിത്രവിശേഷത്തില്‍ ഒക്കെ ദേശീയ അവര്‍ഡ് നേടിയ കുട്ടിസ്രാങ്ക് എന്ന സിനിമയെക്കാള്‍ മുകളിലായിരുന്നു. ഇവിടെ അമിതമായി വിമര്‍ശിക്കാന്‍ ഒരു കൂട്ടര്‍, അമിതമായി പ്രശംസിക്കാന്‍ വെറൊരു കൂട്ടര്‍(ഹരിയുടെ ഒരു ഉദാഹരണമായി കരുതുക) . ആരും പൂര്‍ണമായി സത്യം പറയുന്നില്ല എന്നതാണു വാസ്തവം.
    എന്നിരുന്നാലും പ്രണയം റിവ്യ് നൊക്കുകയാണെങ്കില്‍ പ്രിയയുടെ വെള്ളിത്തിരയിലെ റിവ്യു കൊള്ളാമെന്നു തോന്നി. സത്യസന്ധമായി റിവ്യു ചെയ്യുന്ന കുറെ പെരെങ്കിലും ഉണ്ടാവണ്ടിയിരിക്കുന്നു.

    ReplyDelete
  21. @Prekshakan
    തൂവാനതുമ്പികള്‍ ഇറങ്ങിയപ്പോള്‍ സ്കൂള്‍ വിദ്യാഭ്യാസം ചെയ്തു വന്നിരുന്ന താങ്കള് ‍കിന്നാരതുമ്പികള്‍ ഇറങ്ങിയപ്പോഴും സ്കൂളില്‍ . ഇത്രയും കാലം സ്കൂളില്‍ മാത്രം വിദ്യാഭ്യാസം ചെയ്ത താങ്കള്‍ ഇങ്ങനെ ഒക്കെ എഴുതിയില്ലെങ്കില്‍ മാത്രമേ അല്‍ഭുതം ഉള്ളൂ.

    "ഇനി തേജാഭായ് എന്ന ചിത്രം അടുതിരിക്കുന്നവന്‍റെ മുഖത്ത് നോക്കാന്‍ പോലും കഴിയാത്ത വിധം ലജ്ജിപ്പിക്കുന്ന സിനിമ ആകുമ്പോള്‍ എന്ത് കൊണ്ടാണ് ക്രിസ്ത്യന്‍ ബ്രദേഴ്സ്, ചൈന ടൌണ്‍, എന്നിവ ബുദ്ധി വീട്ടില്‍ വെച്ചിട്ട് വന്നിരുന്നു കണ്ടു ആസ്വദിക്കേണ്ട അവധിക്കാല entertaining ചിത്രങ്ങള്‍ ആകുന്നത്‌?" - ആ പറഞ്ഞത് Correct

    @Anoni..
    "ഹരിയുടെ ചിത്രവിശേഷം ഒക്കെ അതിനു ഉദാഹരണമായി പറയാം. അവര്‍ക്കു ഒരു പക്ഷെ സൂപ്പര്‍ താര ആരാധകരെ ത്രിപ്തിപ്പെടുത്തണമായിരിക്കാം" - സൂപ്പര്‍ താര ആരാധകരെ തൃപ്തി പെടുത്തനാണെങ്കില്‍ China Town-നും , Christian Brothers- നും Hari കൊടുത്തിട്ടുള്ള Rating നോക്കുക

    ReplyDelete
  22. അഭിപ്രായങ്ങള്‍ക്ക് ഏറെ നന്ദി :

    സുശീല്‍ ,പേരിലുള്ള ശീലം കമന്റുകളില്‍ പലപ്പോഴും കാണുന്നില്ല .എന്റെ അഭിപ്രായത്തില്‍ കമന്റുകളിലും സുശീലങ്ങള്‍ കൊണ്ട് വരാന്‍ ശ്രമിക്കുക . അല്ലെങ്കില്‍ ചുരുങ്ങിയ പക്ഷം പേര് മറ്റുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പിനായി ദുശീലന്‍ എന്നാക്കിയാലും മതി . പിന്നെ സുശീല്‍ ആളൊരു കടുത്ത മമ്മൂട്ടി ആരാധകന്‍ ആണെന്ന് തോന്നുന്നു ? പലയിടത്തും പിന്തുണ എന്ന പേരില്‍ മോഹന്‍ലാലിനെ വെറും ഡാഷ് ,ഡാഷ് ഒക്കെ ആക്കരുത് എന്ന് പറഞ്ഞു സുശീല്‍ തന്നെ അങ്ങേരെ അതൊക്കെ വിളിക്കുന്നത്‌ പോലെ ഒരു തോന്നല്‍ :) പിന്നെ , പ്രിഥ്വിരാജിനെ മോഹന്‍ലാലിനെക്കാള്‍ മിടുക്കനാക്കുക എന്നത് എന്റെ ജീവിതാഭിലാഷം അല്ല .മോഹന്‍ലാല്‍ പ്രിഥ്വിയെക്കാള്‍ ഭയങ്കരനാണ്‌ എങ്കില്‍ , അല്ലെങ്കില്‍ തിരിച്ചാണെങ്കില്‍ വ്യക്തിപരമായി അവര്‍ക്ക് കൊള്ളാം . സ്ക്രീനില്‍ ആ ഭയങ്കരത്വം കാണാത്തിടത്തോളം എനിക്ക് അവര്‍ രണ്ടും കണക്കാണ് . പിന്നെ അഭിപ്രായങ്ങളില്‍ നേരത്തെ പറഞ്ഞത് പോലെ മമ്മൂട്ടി , മോഹന്‍ലാല്‍ എന്നിവരുടെ ഒഴിച്ചുള്ള ആരുടെ സിനിമകള്‍ ആയാലും(പ്രത്യേകിച്ച് പുതിയ തലമുറയില്‍ പെട്ടവരുടെ ) ഒരു മൃദുത്വം വരുന്നത് ; , സച്ചിന്‍ തെണ്ടുല്‍ക്കറോ , റിക്കി പോണ്ടിങ്ങോ ക്രിക്കറ്റ് കളിക്കുന്നതിനെക്കുറിച്ചും ,രണ്ടാം ക്ലാസ്സിലെ കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നതിനെക്കുറിച്ചും പറയുന്ന അഭിപ്രായങ്ങളിലെ വ്യത്യാസം പോലയെ ഉള്ളു .

    തൂവാനതുമ്പികള്‍, കിന്നാരത്തുമ്പികള്‍ എന്നിവ പ്രാസത്തിന് വേണ്ടി പറഞ്ഞ ഉദാഹരങ്ങളാണ് . വെളിവും വെള്ളിയാഴ്ച്ചയും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്ത മഹാന്മാര്‍ അതില്‍ പിടിച്ച് തൂങ്ങും എന്ന് അറിയാവുന്നത് കൊണ്ടാണ് കിന്നാരത്തുമ്പികള്‍ (അതുപോലൊരു പടം ) എന്നൊക്കെ വിശദീകരണവും കൊടുത്തത് . ഇത്രക്കും സ്പൂണ്‍ഫീഡ് ചെയ്തിട്ടും മനസിലാവാത്ത സിനിമാ പ്രേമികള്‍ ഉള്ള ഈ നാട്ടില്‍ ബ്ലെസ്സി സുപ്പര്‍ ഡയറക്ക്റ്റര്‍ ആകും പ്രണയം ഗോണ്‍ വിത്ത് ദ വിന്‍ഡ് വരെയാകും. പറഞ്ഞിട്ട് കാര്യമില്ല

    ഇനി ഒരു രഞ്ജിനി ഹരിദാസ് -ജഗതി മോഡല്‍ മറുപടി .രഞ്ജിനകള്‍ അല്ലാത്തവര്‍ ഇത് വായിക്കണം എന്നില്ല

    Deepthi, Sorry to hear that you are commenting hear for the last time. But as an individual , i respect your decision. The choice is always yours.Just one doubt lingers in my mind though.Who needs a life desperately ? Me or a person who spends most of the time on net ,watching santhosh Pandit videos just to compare it with something they don't like ?

    ReplyDelete
  23. പ്രേക്ഷകന്,
    അനാവശ്യത്തില്‍ ഞാന്‍ താങ്കള്‍ക്കെതിരയല്ല, താങ്കളുടെ നിലപാടുകള്‍ക്കെതിരെയാണ് എഴുതിയത്. പ്രിഥ്വിരാജിനോട് എനിക്ക് വ്യക്തിപരമായ വിരോധമോ മോഹന്‍ലാലിനോട് എനിക്ക് പറയത്തക്ക സ്‌നേഹമോ ഒന്നുമില്ല. ഈ നൂറ്റാണ്ടില്‍ ഇറങ്ങിയ ഏറ്റവും മോശം ചിത്രങ്ങളെന്ന രീതിയിലാണ് ഞാന്‍ അതിനെയൊക്കെപ്പറ്റി anavisyam ത്തില്‍ എഴുതിയിട്ടുള്ളത്. എന്നാല്‍ എനിക്ക് ഇഷ്ടപ്പെട്ട പടങ്ങളുടെ കൂട്ടത്തില്‍ പ്രിഥ്വിയുടെ വാസ്തവവും വര്‍ഗ്ഗവുമുണ്ടുതാനും. ഞാന്‍ വിയോജിക്കുന്നത് താങ്കളുടെ അമിതമായ പ്രശംസയെയാണ്. തേജാഭായിയും പ്രണയവും ഒരേ കാലയളവില്‍ ഇറങ്ങിയ ചിത്രങ്ങളാണ്. ഇതില്‍ തമ്മില്‍ ഭേദം എന്നു ചോദിച്ചാല്‍ അത് പ്രണയമാണെന്ന് തന്നെ പറയേണ്ടി വരും. പക്ഷേ താങ്കളുടെ നിരൂപണങ്ങളില്‍ ചില താരങ്ങളെ തിരഞ്ഞ്പിടിച്ച് ആക്രമിക്കുന്നതു കാണുമ്പോള്‍ ഏതൊരാളും സംശയിക്കുന്നതുപോലെ മാത്രമേ ഞാനും ചിന്തിക്കുന്നുള്ളു. അതിനര്‍ത്ഥം പ്രിഥ്വിരാജ് ഒരു മോശം നടനെന്നല്ല. നല്ല സിനിമകളും നല്ല വേഷങ്ങളും കിട്ടിയാല്‍ തീര്‍ച്ചയായും പ്രഥ്വി പുലിയാകും. പക്ഷേ, അങ്ങിനൊയൊന്ന് സംഭവിക്കാത്തിടത്തോളം കാലം നമ്മള്‍ അതു ചെയ്തിട്ട് കാര്യമില്ലതന്നെ.

    ReplyDelete
  24. ഈ നൂറ്റാണ്ടില്‍ ഇറങ്ങിയ ഏറ്റവും മോശം ചിത്രങ്ങളെന്ന രീതിയിലാണ് ഞാന്‍ അതിനെയൊക്കെപ്പറ്റി anavisyam ത്തില്‍ എഴുതിയിട്ടുള്ളത്- അത് ക്രിസ്ത്യന്‍ ബ്രദേഴ്‌സും ചൈനാ ടൗണുമാണ്.

    ReplyDelete
  25. ഈ നൂറ്റാണ്ടിലെ മോശം മലയാള പടങ്ങള്‍ ക്രിസ്ത്യന്‍ ബ്രധേര്സും , ചൈനാ ടൌനും മാത്രം അല്ല ..ക്രിസ്ത്യന്‍ ബ്രദേര്‍സ്, ചൈനാ ടൌണ്‍, പോക്കിരിരാജ , പാപ്പി അപ്പച്ചാ , തുരുപ്പ്ഗുലാന്‍ , സി ഐ ഡി മൂസ, ഹലോ , കാര്യസ്ഥന് ഇതൊക്കെ ഏതാണ്ട് തുല്യ രീതിയില്‍ വളിച്ച കോമഡി മസാലയും ആക്ഷനും ..പുളിച്ച കഥയും ചേര്‍ത്ത് അമേധ്യങ്ങള്‍ പോലെ ഉള്ള ചിത്രങ്ങള്‍ ആണ് .ഈ ചിത്രങ്ങള്‍ എല്ലാം വിജയിപ്പിച്ചവര്‍ എന്ന നിലയില്‍ മലയാളിക്ക്‌ ലജ്ജിക്കാം ..എന്നാല്‍ പ്രേക്ഷക സിംഹം അങ്ങനെ അല്ല ..അയാള്‍ക്ക ഇതില്‍ ചില അമേധ്യങ്ങള്‍ "തിന്നിരികാവുന്ന" അമേധ്യങ്ങള്‍ ആണ് ..അതായത് അമേധ്യങ്ങള്‍ എല്ലാം അമേധ്യം ആണെന്ന് സമ്മതിക്കില്ല ..ചിലരുടേത് കണ്ടിരിക്കാം എന്ന അഭിപ്രായം ഉള്ള ആള്‍ ആണ് ..അതാണ്‌ പ്രശ്നം

    ReplyDelete
  26. കിട്ടുന്നത് കൊണ്ട് തൃപ്തിപ്പെടാന്‍ വളരെ ബുദ്ധി മുട്ടാ അല്ലെ അനോണ്ണി മാഷെ? ആവശ്യത്തിനു ചോദിച്ചു വാങ്ങിയില്ലേ ? ഇത്രയും പോരെ ?

    ReplyDelete
  27. എന്തും തൃപ്തിപ്പെടാന്‍ വളരെ ബുദ്ധിമുട്ടുല്ലൊരു ആള്‍ നടത്തുനന്‍ ബ്ലോഗ്‌ അല്ലെ ..അപ്പോള്‍ ഇവിടെ കമന്റ് ഇടുന്ന അനോണികള്‍ക്കും സ്വല്പം തൃപ്തിക്കുറവ് കാണും . പിന്നെ ഞാന്‍ ഇവിടെ ഇന്നും ഇന്നലേം തൊടങ്ങിയ കമന്റ് ഇടീല്‍ അല്ല . എന്താ ഞാന്‍ ചോദിച്ചത് ശരിയല്ലേ ഞാന്‍ മുകളില്‍ ലിസ്റ്റ് ചെയ്തത് എല്ലാം വിജയിപ്പിച്ച സെല്ലുലോയിഡ് അമേധ്യങ്ങള്‍ തന്നെ അല്ലെ ?

    ReplyDelete
  28. വിവരക്കേട് എനിക്ക് ഒരു അലങ്കാരമാണ് എന്ന് കരുതുന്ന അനോണികളോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് എനിക്കറിയാം.എങ്കിലും പലവട്ടം പറഞ്ഞത് അവസാനാമായി പറയാം .കാര്യസ്ഥന്‍ ഒക്കെ കൂറ പടങ്ങളാണ് എന്ന് ഞാന്‍ തന്നെ പറഞ്ഞിട്ടുണ്ട് .പിന്നെ ചൈന ടൌണ്‍ , ക്രിസ്ത്യന്‍ ബ്രദര്‍സ്സ് ഇവയൊക്കെ പരമ കൂറ എന്ന് വിളിക്കുന്നത്‌ , അഭ്നയിക്കുന്നത് സുപ്പര്‍ താരങ്ങളും , സംവിധാനം ആക്ഷന്റെ /കോമഡിയുടെ പെരുന്തച്ചന്മാരും ഒക്കെ ആകുമ്പോഴാണ് .നേരത്തെ പറഞ്ഞത് പോലെ കോമഡി സ്വന്തം മേഖല അല്ലാത്ത ഒരു നടന്‍ കോമഡി വല്യ കുഴപ്പമില്ലാതെ ചെയുമ്പോള്‍ ചാര്‍ളി ചാപ്ലിന്‍ ചെയ്ത അത്ര ആയില്ല എന്ന് പറയാന്‍ മാത്രമുള്ള താരാരാധന (സുപ്പര്‍ അമ്മാവന്മാരോട്) എനിക്കില്ല .പിന്നെ അമേധ്യത്തിന്റെ കാര്യം , ടെസ്റ്റിംഗ് , ടേയ്സ്റ്റിംഗ് ഇതൊന്നും എനിക്ക് ശീലമില്ല .അതുകൊണ്ട് അക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല .അനോണിക്ക് നല്ല ശീലമാണ് എന്ന് തോന്നുന്നു ?

    ReplyDelete
  29. pranayam not a good movie..dialogs dont have any qulaity .

    ReplyDelete