അണ്ണാ എങ്ങോട്ടാ ധൃതി പിടിച്ചു ....
ഒന്ന് പോടെ നിനക്കൊക്കെ വേണ്ടി കണ്ട കൂതറ പടങ്ങള്‍ കണ്ടു അഭിപ്രായം പറയുന്ന പരിപാടി നിര്‍ത്തി . ഇനി സ്വന്തമായി തിരക്കഥാ സംവിധാനം അതാണ് ഇനി എന്‍റെ ലക്ഷ്യം.
അല്ല അങ്ങനെ ഒരു കടുത്ത തീരുമാനം ഒക്കെ എടുക്കാന്‍ .. എപ്പോള്‍ എന്ത് പറ്റി?
എടേ എന്നും നിന്‍റെ കാളകൂടം പത്രത്തെയും ചിത്രവിദ്വേഷത്തിനെയും നന്നാക്കി കൊണ്ടിരുന്നാല്‍ മതിയോ എന്നിക്കും വേണ്ടേ ഒരു ജീവിതം ?
ശരി എങ്ങനത്തെ കഥയാണ് മനസ്സില്‍ .....പ്രേമം,പ്രതികാരം,ഹാസ്യം ഏതാ സംഗതി ?
അനിയാ നിന്നെ ഒക്കെ ഒരു നിരൂപകന്‍ എന്ന് വിളിക്കാന്‍ എനിക്ക് ലജ്ജ തോന്നുന്നു.എടാ ഈ കാലഘട്ടത്തില്‍ ബുദ്ധി വീട്ടില്‍ വെച്ചിട്ട് വന്നു കാണേണ്ട ചിത്രങ്ങള്‍ക്കാണ് മാര്‍ക്കറ്റ്
അതായിത് നമ്മുടെ നാട്ടില്‍ ബുദ്ധി ഇല്ലാത്തവനെ മന്ദബുദ്ധി എന്നാണല്ലോ പറയുക (ജന്മനാ ഇല്ലാത്തതോ വീട്ടില്‍ വെച്ചതോ ഏതോ ആകട്ടെ). അപ്പോള്‍ ചുരുക്കത്തില്‍ മന്ദബുദ്ധികള്‍ക്ക് വേണ്ടിയുള്ള ഒരു ചിത്രം.അതിനാണ് ഇപ്പോള്‍ ഏറ്റവും മാര്‍ക്കറ്റ്.അത് കണ്ടിട്ട് ബുദ്ധി വീട്ടില്‍ വെച്ചിട്ട് വന്നു കണ്ടത് കൊണ്ട് ആ ചിത്രം ആസ്വദിച്ച് എന്ന് അഭിമാനത്തോടെ പറയുന്ന ജീവി ഈ ലോകത്ത് മലയാളീ മാത്രമേ കാണു.
അങ്ങനെ നോക്കിയാല്‍ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി,മോഹന്‍ലാല്‍ എന്നിവരുടെ ഈ വര്ഷം ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ വകുപ്പില്‍പ്പെടുത്തമല്ലോ അല്ലെ ?
ചുമ്മാ പെടുത്തെടെ. ഈ ശ്രേണിയില്‍ ഉള്ള ഒരു ചിത്രം ഇന്നലെ കണ്ടതോടെയാണ് എനിക്ക് പൂര്‍ണ ധ്യൈര്യം വന്നത്. ത്രീ കിംഗ്സ് എന്ന വി കെ പ്രകാശ് ചിത്രത്തോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കും.
എങ്ങനെ ഉണ്ട് പടം അണ്ണാ?
തകര്‍പ്പനല്ലേ. എടേ ഇതൊക്കെ വളരെ നിസാരം .ആദ്യം സകല നടന്മാരുടെയും അടുത്ത് പോയി ഡേറ്റ് ചോദിക്കുക.കുറെയെണ്ണം ഡേറ്റ് കൊടുക്കും . അതിനു ശേഷം മനോരമ വാരിക മുതല്‍ കളിക്കുടുക്ക വരെയുള്ള സാധനങ്ങളിലെയും തമാശകള്‍ എഴുതി എടുക്കുക.എല്ലാ നടീ നടന്മാര്‍ക്കുമായി വീതിക്കുക .ഇടയ്ക്ക് കഥ പോലെ ഒരു സാധനം ഉണ്ടെങ്കില്‍ നല്ലത്.(വേണമെന്ന് നിര്‍ബന്ധം ആണെങ്കില്‍ മാത്രം മതി).ഇങ്ങനെയായിരിക്കണം ഈ ത്രീ കിംഗ്സ് എന്ന ചിത്രം ഉണ്ടായതു .
പ്രകാശ് - രാജേഷ് (ഇദ്ദേഹമാണ് ഈ ചിത്രത്തിന്റെ തിരക്കഥ എന്ന ഫലിത ബിന്ദുക്കള്‍ എഴുതി (ശേഖരിച്ചു ) നമ്മെ ധന്യര്‍ അക്കിയിട്ടുള്ളത്) എന്നിവരുടെ അക്ഷീണ പരിശ്രമ ഫലമായി ഉണ്ടായിപ്പോയ ത്രീ കിംഗ്സ് എന്ന ചിത്രത്തിന്റെ കഥ ഇപ്രകാരമാണ്
കേരളത്തിലെ ഒരു രാജകുടുംബം അവിടെ ഒരേ സമയം ജനിക്കുന്ന മൂന്നു കുട്ടികള്‍ . ജാതകവശാല്‍ ഇവര്‍ ഒരിക്കലും ചേര്‍ന്ന് പോകില്ല പോലും.ഭാസ്കരനുണ്ണി, രാമനുണ്ണി ,ശങ്കരനുണ്ണി എന്നീ രാജകുമാരന്മാര്‍ വളര്‍ന്നു യഥാക്രമം ഇന്ദ്രജിത്ത് , ചാക്കോച്ചന്‍,ജയസൂര്യ എന്നിവരായി മാറുന്നു.അപ്പോഴും പരസ്പരമുള്ള പാരകള്‍ക്ക് ഒരു കുറവും ഇല്ല.ഇതിനകം കൊട്ടാരം അടക്കം സകല സ്വത്തുക്കളും ജപ്തി ഭീഷണിയെ നേരിടുകയാണ്.ഇതു നിമിഷവും സ്വത്തുക്കള്‍ എല്ലാം നഷ്ട്ടപ്പെടും എന്ന അവസ്ഥ.(സ്വത്തു പിടിച്ചെടുക്കാന്‍ പഴയ ആശ്രിതന്‍ ദിവാകരന്‍ (ജഗതി) എന്ന പുതു പണക്കാരന്‍ രംഗത്തുണ്ട്).ഈ മൂന്നു പേരുടെയും ഓരോ ഒപ്പ് കൊണ്ട് എല്ലാ പ്രശ്നങ്ങളും തീരും എന്ന് പറയുന്നുണ്ടെങ്കിലും (എങ്ങനെയാണാവോ ?) പരസ്പരം പാരകളായ ഇവര്‍ അതിനു സമ്മതിക്കുന്നില്ല.പകരം ഒറ്റയ്ക്ക് കാശുണ്ടാക്കി എല്ലാം അടിച്ചെടുക്കാനാണ് ഇവരുടെ പ്ലാന്‍.പെട്ടന്ന് കാശുണ്ടാക്കാന്‍ (ഇല്ലെങ്കില്‍ കുടുംബം തെരുവില്‍ ആകുമല്ലോ) ഇവര്‍ കണ്ടെത്തുന്ന വഴികള്‍ ഇപ്രകാരം
ഇന്ദ്രജിത്ത് : ഐ പി എല്‍ മത്സരത്തില്‍ ഒരു ടീമില്‍ കയറി പറ്റി ലക്ഷങ്ങള്‍ ഉണ്ടാക്കുക
കുഞ്ചാക്കോ ബോബന്‍: റിയാലിറ്റി മത്സരത്തില്‍ പങ്കെടുത്തു വിജയിക്കുക
ജയസൂര്യ : സിനിമയില്‍ അഭിനയിച്ചു കാശുണ്ടാക്കുക .
(മലയാളത്തില്‍ ഇപ്പോള്‍ പുതുമുഖ നടന്‍മാര്‍ അങ്ങോട്ട് കാശു കൊടുത്താണ് അഭിനയം എന്ന് എവിടെയോ വായിച്ചു ).
ഇത്തരം ഉട്ടോപ്യന്‍ പദ്ധതികള്‍ പരസ്പരം ഉള്ള പാരകള്‍ മൂലം നടക്കാതെ വരുന്നു (പാര വെച്ചില്ല എങ്കില്‍ പോലും ഇതൊന്നും നടക്കില്ല എന്ന് കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം).ഇത്രയും മിടുക്കന്മാരും നല്ലവരുമായ ഇവരെ പ്രേമിക്കുന്ന അഞ്ചു , മഞ്ജു,രഞ്ജു എന്നീ മൂന്ന് ബുദ്ധിശാലി പെണ്‍കുട്ടികള്‍ ആയി കാതല്‍ സന്ധ്യ,സംവൃത സുനില്‍,ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ അഭിനയിക്കുന്നു.(ഇതില്‍ ഏറ്റവും മന്ദ ബുദ്ധിയെ തിരഞ്ഞെടുക്കാന്‍ ഒരു മത്സരം നടത്താവുന്നതാണ് ) പണക്കാരികളായ ഇവരെ പ്രേമിച്ചു കല്യാണം കഴിച്ചു കടം വീതം എന്ന രാജാക്കന്മാരുടെ സ്വപ്നം ഇവര്‍ ജഗതിയുടെ മക്കള്‍ ആണെന്ന് അറിയുമ്പോള്‍ തകരുന്നു. അങ്ങനെ ഒരു ഗതിയും ഇല്ലാതെ നില്‍ക്കുമ്പോളാണ് ഒത്തിരി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവരുടെ പൂര്‍വികര്‍ ഒളിപ്പിച്ചു വെച്ചിരുന്ന ഒരു നിധിയെ കുറിച്ച് ശശി കലിംഗ അവതരിപ്പിക്കുന്ന കഥാപാത്രം പറഞ്ഞു അറിയുന്നത് (വന്നു വന്നു എന്താണ് എന്നറിയില്ല എന്നിക്ക് അങ്ങേരെ കാണുന്നതെ പേടിയായി തീര്‍ന്നിരിക്കുന്നു).കേട്ട പാതി കേള്‍ക്കാത്ത പാതി മൂന്നു പേരും അപ്ന അപ്നാ കാമുകിമാരെയും കൂട്ടി നിധി കണ്ടു പിടിക്കാന്‍ ഇറങ്ങുന്നു.നിധിയുള്ളിടത് എത്താന്‍ ഉള്ള മാപ്പിന്‍റെ മൂന്ന് കഷ്ണം മൂന്ന് പേരുടെയും കൈയിലുണ്ട്. വേലക്കാരന്‍/ ഡ്രൈവര്‍ ഓടി വന്നു മുതലാളി ഗുഹയില്‍ നിധി എന്ന് പറയുന്നതും ജഗതിയും നിധി തേടി ഇറങ്ങുന്നു . നിധിയെ കുറിച്ച് ഒളിച്ചു നിന്ന് കേള്‍ക്കുന്ന അഞ്ചു വീട്ടില്‍ അച്ചന്‍കുഞ്ഞു (സുരാജ് ) ഉം നിധി തേടി ഉണ്ട് . ഒളിച്ചിരുന്ന് കേട്ട ശ്ലോകം അനുസരിച്ച് അയാള്‍ അഞ്ചു മഞ്ച് , മൂന്ന് കൊഞ്ചു ഇതൊക്കെ കൊണ്ട് വന്നു കുഞ്ചന്‍ എന്ന നടനെ തട്ടി കൊണ്ട് വന്നു നിധി എവിടെ എന്ന് ചോദിക്കുന്നു (ഒന്നും മനസിലായില്ലല്ലോ അല്ലെ. എനിക്കും!!! )
എന്‍റെ അമ്മോ ........
ഇതൊന്നും ഒന്നുമല്ല . നിധി തേടി പോകുന്ന ഇവര്‍ കാണിച്ചുകൂട്ടുന്ന / പറയുന്ന ഫലിത ബിന്ദുക്കള്‍, കോമാളിത്തരങ്ങള്‍ , കോപ്രായങ്ങള്‍,വളിപ്പുകള്‍ ഇവയാല്‍ സമ്പന്നമാണ് രണ്ടാം പകുതി. ഇന്ത്യാന ജോണ്‍സ് ചിത്രങ്ങളെ വെല്ലു വിളിക്കുന്ന സഹസികതയിലൂടെ നിധി തേടിയുള്ള യാത്രയില്‍ സുരാജും ജഗതിയും മത്സരിച്ചു നര്‍മ്മം വിതറുന്നു.ഒരു വിമാനത്തില്‍ കയറി നിധി ഇരിക്കുന്ന ഇടത്തേക്ക് പോകുന്ന ജഗതിയും വേലക്കാരനും. വഴിക്ക് വെച്ച് പൈലറ്റ് വെള്ളമടിച്ചു മയങ്ങി വീഴുന്നു . വേലക്കാരനും ജഗതിയും കഷ്ട്ടപ്പെട്ടു വിമാനം പറപ്പിച്ചു നിലത്തു ഇറക്കുന്നു.സംഭവങ്ങളുടെ പിരിമുറുക്കം കുറയ്ക്കാന്‍ ആകണം.
അപ്പോള്‍ പടം തീരെ താങ്ങില്ല , അല്ലേ അണ്ണാ ?
ഇത്രയും നേരം ഞാന്‍ മലയാളം തന്നെയല്ലേഡാ പറഞ്ഞത് ? ശരി സ്വല്‍പ്പം കൂടി വിശദമാക്കാം. കേട്ടോ . അക്കുത്തിക്കുത്താന കളിക്കുന്ന കുട്ടികളെ ആ കളിയില്‍ പങ്കെടുപ്പിക്കാന്‍ അത്ര ശ്രമം വേണമോ , അത്രയും ശ്രമം വി കെ പ്രകാശിന്‍റെ ഭാഗത്ത് നിന്നും ഈ ചിത്രത്തില്‍ സംവിധായകന്‍റെ റോളില്‍ ഉണ്ടായിട്ടുണ്ട് . രണ്ട് മണികൂര്‍ ചില്ലറ (ഒരുപാട് കൂടുതല്‍ തോന്നിക്കും...അത് ഉറപ്പ് ) ഒന്നും ചെയ്യാനില്ലാതെ വെറുതെ കളയാന്‍ ഉണ്ടെങ്കില്‍ ....
ടൈം പാസ് പോലെ കാണാം അല്ലേ അണ്ണാ .
ഹാ ...മുഴുവന്‍ പറയട്ടെ .അത്രയും സമയം ഉണ്ടെങ്കില്‍ കടപ്പുറത്ത് പോയിരുന്നു തിര എന്നുന്നതാണ് ഈ പടം കാണാന്‍ കയറുന്നതിലും ഭേദം .
അപ്പൊ പടം പൊട്ടും .ഉറപ്പാണ് , അല്ലേ ?
പൊന്ന് മോനെ , ചൈനാ ടൌണ്‍ , സീനിയേര്‍സ് തുടങ്ങിയ സാധങ്ങള്‍ ഓടിയ (ഓടിയെന്നു പറയപ്പെടുന്ന ) ഈ നാട്ടില്‍ ചിലപ്പോള്‍ ഈ പടമാകും ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ്.
അതിരിക്കട്ടെ അണ്ണാ ...അഭിനേതാക്കള്‍ ...
ബാലരാമയിലെ മായാവിയും, പൂമ്പാറ്റയിലെ കപീഷും ഒക്കെ എല്‍ പി സ്കൂള്‍ നാടകത്തില്‍ അവതരിപ്പിക്കുന്ന പ്രകടനങ്ങള്‍ മാത്രം അവരോട് ആവശ്യപ്പെടുന്ന സിനിമയില്‍ , അവര്‍ എന്ത് ചെയ്യാനാടാ ? എങ്കിലും ഒന്ന് രണ്ട് സീനുകളില്‍ മൂന്ന് നായകന്മാരും ചില്ലറ ചിരികല്‍ക്കൊക്കെ വഴിയോരുക്കുന്നുണ്ട്. നായികമാര്‍ എല്ലാം കണക്കാ . ജഗതി, സുരാജ് , സലിം കുമാര്‍ ഒക്കെ പോസ്റ്ററില്‍ അവരുടെ തല കണ്ട് കേറുന്ന ആളുകളെ ഉദ്ദേശിച്ചു മാത്രം ഈ സിനിമയില്‍ എത്തിക്കപ്പെട്ടവരാണ്.
അപ്പോള്‍ ചുരുക്കത്തില്‍, അല്‍പ്പമെങ്കിലും ബോധാമുള്ളവന് ...
ചെയ്യാവുന്ന ഏക കാര്യം ഈ പടത്തിന്‍റെ പോസ്റ്റര്‍ പോലും കാണാതിരിക്കാന്‍ ശ്രമിക്കുക എന്നതാണ്.
Showing posts with label കുഞ്ചാക്കോ ബോബന്‍. Show all posts

Tuesday, July 5, 2011
Monday, May 9, 2011
സീനിയേഴ്സ്
നമസ്ക്കാരം മാന്യ പ്രേക്ഷകര്‍ക്ക് ജയ് വേതാളം ചാനല്‍ അവതരിപ്പിക്കുന്ന ഇന്നത്തെ സിനിമ എന്നാ പരിപാടിയിലേക്ക് സ്വാഗതം . ഇന്നു നമ്മോടൊപ്പം ഉള്ളത് ബൂലോകത്തെ നവസിനിമയുടെ കണ്‍ കണ്ട ദൈവം , കോടികളുടെ ആരാധനാ പാത്രം, ബ്ലോഗ്ഗര്‍മാരുടെ ബ്ലോഗ്ഗര്‍, ഇതൊക്കെയും ,അതിലേറെയുമായ യുണിവെഴ്സല്‍ ബ്ലോഗ്ഗര്‍ ഡോ.പ്രേക്ഷകനാണ്.സ്വാഗതം പ്രേക്ഷകന്‍ .
പ്രേക്ഷകന്‍ : നന്ദി
ആദ്യമായി മലയാള സിനിമ മുന്നോട്ടു പോകണം ഇന്നു ശക്തമായി വാദിക്കുന്ന താങ്കള്‍ ഇന്നത്തെ സിനിമയില്‍ കാണുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ് ?
പ്രേക്ഷകന്‍ : മലയാള സിനിമ മുന്നോട്ടു പോകുന്നില്ല എന്നത് വെറും ഒരു കുപ്രചരണം മാത്രമാണ് .മുന്നോട്ടു കുതിക്കുന്ന ഒരു ബുള്ളറ്റ് ട്രെയിന്‍ ആണ് മലയാള സിനിമ
ഇത്ര ഉറപ്പിച്ചു പറയാന്‍ താങ്കള്‍ക്ക് എങ്ങനെ സാധിക്കും? ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാമോ ?
പ്രേക്ഷകന്‍ : ഏതാണ്ട് ഒരു പത്തു വര്‍ഷം മുന്‍പ് ആണെന്ന് തോന്നുന്നു.ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ അഭിനയിച്ച താണ്ടവം എന്നൊരു ചിത്രം ഇറങ്ങി.അന്ന് ആ ചിത്രത്തിലെ നായകനായ ലാല്‍ നായിക കിരണിനെ നോക്കി "ഈ കൊച്ചു എവിടെ ഗ്യാപ്പ് കണ്ടാലും വണ്ടി കേറ്റും" എന്നോ മറ്റോ പറഞ്ഞു പോലും.ആ കാലത്ത് പൊതുജനം ചില്ലറ പുകില്‍ വല്ലതും ആണോ ആ ചിത്രത്തെ കുറിച്ച് ഉണ്ടാക്കിയത്.രണ്ടു ദിവസം മുന്‍പ് ഇറങ്ങിയ സീനിയേഴ്സ് എന്ന ചിത്രത്തില്‍ സുരാജ് അവതരിപ്പിക്കുന്ന തവള തമ്പി എന്ന കഥാപാത്രം രാത്രി ചെറുപ്പക്കാരിയായ ഒരു വനിതാ അധ്യാപികയെ ഫോണ്‍ ചെയ്തു പറയുന്നത് "ടീച്ചറെ ഞാന്‍ കമ്പിയാ,സോറി തമ്പിയാ" എന്നാണ് .ഇതു മലയാള സിനിമയുടെ,സിനിമ പ്രേക്ഷകരുടെ മുന്നേറ്റം അല്ലെ ?
ശരി നമുക്ക് ആ സിനിമയിലേക്ക് വരാം. ചിത്രത്തെ കുറിച്ച് ചില വിവരങ്ങള്‍ ...
പ്രേക്ഷകന്‍ : പോക്കിരി രാജാ എന്ന ചിത്രത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സീനിയേഴ്സ് കഥ തിരകഥ രചിച്ചു നമ്മെ ധന്യര്‍ ആക്കിയിരിക്കുന്നത് സച്ചി സേതു ജോടിയാണ്.ഡബിള്‍സ് എന്ന കുടുംബ - സഹന ചിത്രത്തിന് ശേഷം (സഹനത്തിന്റെ വിജയം എന്നു ആ ചിത്രത്തിന്റെ പോസ്റ്ററില്‍ ഈയിടെ കണ്ടു !!) ഒരു വിജയം കണ്ടേ അടങ്ങു എന്ന വാശിയിലാണ് തിരക്കഥാകൃത്തുക്കള്‍ . ഇതിനായി ആവണം സിബി ഉദയകൃഷ്ണന്‍ മാതൃകയില്‍ ഒരു കൂറ ചിത്രം അവതരിപ്പിച്ചു വിജയം കണ്ടെത്തുക എന്ന ആശയം ആരാണ് അവര്‍ക്ക് കൊടുത്തത് എന്നറിയില്ല. എന്നാല്‍ കൂറ സ്ക്രിപ്റ്റ് എഴുതാന്‍ സിബി ഉദയന്‍ ടീമിന്റെ അടുത്ത് എത്താനുള്ള കഴിവില്ലാത്ത സച്ചി സേതു അതിനു ശ്രമിക്കുമ്പോള്‍ ഒരുമാതിരി മാര്‍ക്കോസ് (ഗായകന്‍) എം ജി ശ്രീകുമാറിനെ അനുകരിച്ചു പാടാന്‍ ശ്രമിക്കുന്നത് പോലെയുണ്ട് . ഒരു ദ്വയാര്‍ഥ പ്രയോഗം പോലുമില്ലാതെ തികച്ചും സ്വഭാവികമായി കൂറ തിരകഥകള്‍ എടുക്കുന്ന സിബി ഉദയ കൃഷ്ണന്‍മാരോട് മത്സരിക്കുന്നത് ബുദ്ധിയല്ല എന്നു സച്ചി സേതുമാര്‍ക്ക് മനസിലായി കാണണം.
കുറച്ചു കൂടി വിശദമായി പറയാമോ?
പ്രേക്ഷകന്‍ : ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍ ജയറാം , മനോജ് കെ ജയന്‍, കുഞ്ചാക്കോ ബോബന്‍ , ബിജു മേനോന്‍ എന്നിവരാണ് . ഒപ്പം പത്മപ്രിയ,അനന്യ,മീര നന്ദന്‍,രാധ വര്‍മ,ജ്യോതിര്‍മയി,ജഗതി,വിജയരാഘവന്‍,സിദ്ദിക്,ഷമ്മി തിലകന്‍ എന്നിവരും ഉണ്ട്. ഇതിന്റെ കഥ തുടങ്ങുന്നത് ഭാര്യയുടെ അവിഹിത ബന്ധം സഹിക്കാതെ ആത്മഹത്യ ചെയുന്ന ഒരാളില്‍ നിന്നും അതിനു സാക്ഷി ആകുന്ന അയാളുടെ മകനില്‍ നിന്നും ആണ് .(1981 ). പിന്നെ കഥ നേരെ ചെന്ന് നില്‍ക്കുന്നത് 1996 ലെ മഹാരാജാസ് കോളേജ് ഡേ ആഘോഷത്തിലാണ് സുഹൃത്തുക്കളായ പപ്പു (ജയറാം ),റെക്സ് (കുഞ്ചാക്കോ ),മുന്ന (മനോജ് കെ ജയന്‍),ഫിലിപ് ഇടിക്കുള (ബിജു മേനോന്‍) എന്നിവരും ലക്ഷ്മി (മീര നന്ദന്‍)ചേര്‍ന്ന് അവതരിപ്പിക്കുന്ന നാടകം.(പേടിക്കരുത് മീര നന്ദന്‍ ഒഴികെ ഉള്ള ആരുടെയും മുഖം കാണിക്കുന്നില്ല .മാസ്കിലാണ് എല്ലാരും ).നാടകം കഴിഞ്ഞു പിന്നീടു കാണുന്നത് ഒരു ഒഴിഞ്ഞ കോളേജ് മൂലയില്‍ കഴുത്ത് ഞെരിച്ചു കൊല്ലപ്പെട്ട നിലയില്‍ കിടക്കുന്ന ലക്ഷ്മിയെയാണ് .കുറ്റം നാല്‍വര്‍ സംഘത്തിന്‍റെ തലയില്‍ വീഴും എന്നാകുമ്പോള്‍ ആ കൂട്ടത്തിലെ അനാഥനും നല്ലവനുമായ പപ്പു എന്ന പത്മനാഭന്‍ കുറ്റം ഏറ്റെടുക്കുന്നു.ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണ് നഷ്ടപ്പെട്ടത് തനിക്കു മാത്രം ആണെന്ന് മനസിലാകുന്നത് ( ഇതു ആ കഥാപാത്രം പറയുന്നതാണ്).ശിക്ഷ കഴിഞ്ഞെത്തുന്ന പപ്പു കൊലയാളിയെ കണ്ടു പിടിക്കാന്‍ തീരുമാനിക്കുന്നു.അതിനായി കൂട്ടുകാരോട് ഒരിക്കല്‍ കൂടി അതേ കോളേജില്‍ പി ജി ക്ക് ചേരാനുള്ള ആശയം അവതരിപ്പിക്കുന്നു.കുടുംബവും പ്രാരാബ്ദങ്ങ ഉള്ള സുഹൃത്തുക്കള്‍ ആദ്യം മടിക്കുന്നെങ്കിലും ഒടുവില്‍ സുഹൃത്തിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ തീരുമാനിക്കുന്നു.അങ്ങനെ വീണ്ടും കോളേജ് വിദ്യാര്‍ഥികള്‍ ആകുന്ന അവരുടെ കോളേജ് ജീവിതത്തിന്റെയും യഥാര്‍ഥ കൊലപാതകിയെ കണ്ടു പിടിക്കാനുള്ള ശ്രമങ്ങളുടെ അവതരണവുമായി ചിത്രം മുന്നോട്ടു പോകുന്നു .
ഒരു നിമിഷം പ്രേക്ഷകന്‍,ഈ കഥയുടെ ത്രെഡ് നന്നായി തോന്നുന്നല്ലോ.കോമഡി,സസ്പെന്‍സ്,ഇമോഷന്‍ എല്ലാം ചേര്‍ന്ന് ഒരു നല്ല സിനിമക്കുള്ള എല്ലാ സ്കോപ്പും ഉണ്ടല്ലോ.
പ്രേക്ഷകന്‍ : എന്ത് പറയാനാ? ഈ സിനിമ ഇത്രക്ക് വൃത്തികേടക്കിയതിന്റെ മുഴുവന്‍ ക്രെഡിറ്റ് തിരകഥ കൃത്തുക്കള്‍ക്കാണ്. പാവം വൈശാഖ്, അദേഹത്തിന് ഇപ്പോളും സൂപ്പര്‍ തിരക്കഥാകൃത്തുക്കള്‍ എഴുതി വെച്ചിരിക്കുന്നത് ക്യാമറയില്‍ പകര്‍ത്താന്‍ സഹായിക്കാനേ അറിയൂ. ഈ ചിത്രത്തിന് ഒരു ഭയങ്കര സസ്പന്‍സ് ഉണ്ടെന്നാണ് വെപ്പ് .ഒരു വിധം ബോധം ഉള്ളവന് ആദ്യ ഒരു മണികൂര്‍ കഴിയുമ്പോള്‍ സംഗതി കിട്ടും. കൊലപാതകിയെ പിടിക്കാന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു അതേ കോളേജില്‍ വരുമ്പോള്‍ ന്യായമായും മനസിലാക്കേണ്ടത് കൊലപാതകി ഇപ്പോളും അവിടെ ഉണ്ട് എന്നു പപ്പുവിനും കൂട്ടുകാര്‍ക്കും അറിയാം എന്നാണ് . അതെങ്ങനെ മനസിലായി ? ചുരുങ്ങിയ പക്ഷം വര്‍ഷങ്ങള്‍ക്കു ശേഷം അതേ പോലെ ഒരു കൊലപാതകം അവിടെ നടക്കുകയും അതില്‍ നിന്നും കൊലപാതകി അവിടെ തന്നെ ഉണ്ട് എന്നും മനസിലാക്കിയിരുന്നെങ്കില്‍ കുറച്ചു കൂടി ഭേദം ആയേനെ .(പിന്നെ ഉള്ള ഒരു വഴി അവര്‍ പഠിച്ച ബാച്ച്ന്‍റെ ഒരു റീയൂണിയന്‍ സംഘടിപ്പിക്കുക എന്നതാണ് (അപ്പോള്‍ സംഗതി ക്ലാസ്മേറ്റ്സ് ആയി കിട്ടുകയും ചെയും ))
ഇങ്ങനെ പറയാന്‍ ആണെങ്കില്‍ ഒരു നൂറു ലോജിക്കല്‍ പ്രശ്നങ്ങള്‍ ഈ ചിത്രത്തില്‍ കാണാം . അതൊക്കെ പോട്ടെ, അവിടെ ഇപ്പോളും ഉണ്ട് എന്നു ഒരു ഉറപ്പും ഇല്ലാത്ത കൊലയാളിയെ പിടിക്കാന്‍ പണ്ട് നടന്ന അതേ കാര്യങ്ങള്‍ വീണ്ടും അവതരിപ്പിക്കുക, മര്യാദക്ക് നടന്ന ഒരു പെങ്കൊച്ചിനെ പരീക്ഷണം നടത്താന്‍ വേണ്ടി അടി പൊളി ആക്കി മാറ്റി അതേ കോളേജില്‍ ഇറക്കുക ഈ ജാതി ബുദ്ധി വല്ല വിനയന്‍ ചിത്രത്തില്‍ ആണ് കണ്ടിരുന്നതെങ്കില്‍ അയാളെ വിളിക്കുമായിരുന്ന തെറി ..... ഹോ ഓര്‍ക്കാന്‍ പോലും വയ്യ.
അല്ല പ്രേക്ഷകന്‍ ഇതൊരു തമാശ ചിത്രമല്ലേ ഹാസ്യ രംഗങ്ങള്‍ ഈ ചിത്രത്തില്‍ എങ്ങനെയുണ്ട് ?
നേരത്തെ പറഞ്ഞ മാതിരിയുള്ള തമ്പി കമ്പി തമാശകള്‍ ഈ ചിത്രത്തില്‍ ഇഷ്ടം പോലെ കാണാം . കുട്ടികളെ കൊണ്ട് പോലും അത്തരം വൃത്തികെട്ട ശ്രമം നടത്തുന്നു എന്നതാണ് മറ്റു ചിത്രങ്ങളില്‍ നിന്നും ഈ ചിത്രത്തെ വേര്‍തിരിക്കുന്ന ഘടകം . ഒരു ഐറ്റം ഡാന്‍സ് ഈ ചിത്രത്തിനുള്ളില്‍ തിരുകി കയറ്റാന്‍ സംവിധായകനും തിരക്കഥാകൃത്തുക്കളും പെടുന്ന പാട് കണ്ടാല്‍ ചിരി വരും.ഫാന്‍സി സ്റ്റോര്‍ലെ കച്ചവടം നന്നായി പോകാനായി ഭര്‍ത്താവു കടയില്‍ വരുന്ന പെണ്ണുങ്ങളുമായി കൊഞ്ചി കുഴയുന്നത് കണ്ടു ആസ്വദിക്കുന്ന ഭാര്യ (മുന്ന - ഫാത്തിമ ),പുരുഷന്മാര്‍ സ്ത്രീ വേഷം കെട്ടി പിന്‍ഭാഗം കുലുക്കി നടത്തുന്ന മാര്‍ഗം കളി , നായകന്മാരുടെ ലേഡീസ് ഹോസ്റ്റല്‍ മതില് ചട്ടം, അടിവസ്ത്രത്തോട് ഇടിക്കുളക്കുള്ള താല്പര്യ കുറവിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ (അങ്ങേരുടെ ഭാര്യ (ജ്യോതിര്‍മയി)മകനോട് (ഒരു മൂന്നിലോ നാലിലോ പഠിക്കുന്ന പയ്യന്‍)പറയുന്നതായാണ് കാണിക്കുന്നത്.( അമ്മയ്ക്കും മകനും പറയാന്‍ കണ്ട വിഷയമേ )). ഇങ്ങനെ കുറെയധികം തമാശകള്‍ ഈ ചിത്രത്തിലുണ്ട്.
അഭിനയമോ?
ഈ ചിത്രത്തില്‍ എനിക്ക് ഏറ്റവും നന്നായതായി തോന്നിയത് ബിജു മേനോന്‍ അവതരിപ്പിക്കുന്ന ഇടിക്കുള എന്ന കഥാപാത്രമാണ് .നല്ലത് എന്നു പറയാവുന്ന എല്ലാ തമാശകളിലും ഈ നടന്‍റെ / കഥാപാത്രത്തിന്‍റെ സാന്നിധ്യം കാണാം .തൊട്ടു പുറകില്‍ കുഞ്ചാക്കോ ബോബന്‍ ഉണ്ട് .അദേഹം തന്റെ കഥാപാത്രം ഒട്ടും വൃത്തികേടാക്കാതെ അവതരിപ്പിച്ചു എന്നതാണ് സത്യം .ഇടയ്ക്കിടെ ബോറാക്കുന്ന മനോജ് കെ ജയനെക്കാളും ചാക്കോച്ചന്‍ വിജയിക്കുന്നത് അവിടെയാണ്. ഏറ്റവും ബോര്‍ ആരാണ് എന്ന ചോദ്യത്തിന് ജയറാമോ സുരാജോ എന്ന സംശയം കാണികളുടെ മനസ്സില്‍ ഏറെ കാലം നില്‍ക്കും.ജയറാമിന് ഉള്ള ഒരു സവിശേഷത അദേഹം പന്ത്രണ്ടു കൊല്ലം ജയിലില്‍ കിടന്നിട്ടു വന്നാലും. ഒരു മാസം വിദേശത്ത് സുഖ വാസത്തിനു പോയി വന്നാലും ഒരു പോലെ ഇരിക്കും (രൂപത്തില്‍ ,ഭാവത്തില്‍ , ശരീര ഭാഷയില്‍ , പെരുമാറ്റത്തില്‍) എന്നതാണ് .കൊലപാതകി ആണ് എന്നു അകെ കൂടി സംശയം ഒരു നാലോ അഞ്ചോ പേരെയാണ്.അവരില്‍ നിന്നും കൊലപാതകിയെ തിരിച്ചറിയുമ്പോള്‍ അദേഹം ഞെട്ടുന്ന ഒരു ഞെട്ടല്‍ !!! ആരും ഞെട്ടി പോകും അത് കണ്ടാല്‍.
ഇപ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്നത് അവധിക്കാലത്ത് ആഘോഷം ആയ മറ്റൊരു സിനിമയുടെ പടപ്പുറപ്പാടാണ് . ഇതുവരെ അവധി ആഘോഷിക്കാനായി ബുദ്ധിയും ലോജിക്കും മാത്രം വീട്ടില്‍ വെച്ച് വന്നാല്‍ മതിയെങ്കില്‍ ഇതോടെ അതിനൊപ്പം നാണവും മാനവും കൂടെ വീട്ടില്‍ വെച്ചിട്ട് തികച്ചും ഫ്രീ ആയി (ടിക്കറ്റ് എടുക്കാതെ എന്നല്ല) ചിത്രം കണ്ടു ആഘോഷിക്കു.ഇത്ര സംത്രപ്തരായ പ്രേക്ഷകരെ നമ്മള്‍ ഇതു വരെ കണ്ടിട്ടുണ്ടാകില്ല . ഇത്തരം ചിത്രങ്ങള്‍ക്ക് വേണ്ടി ദാഹിക്കുന്ന ഒരു കൂട്ടം സഹൃദയര്‍ ആണ് മലയാളികള്‍ എന്ന തിരിച്ചറിവാണ് ഈ ചിത്രം . പ്രബുദ്ധരായ മലയാളി പ്രേക്ഷകര്‍ക്ക് എല്ലാ ആശംസകളും.
നന്ദി നമസ്കാരം

Tuesday, February 15, 2011
റേസ് (Race )
അണ്ണാ ഒന്ന് നിന്നേ.....
നീയോ? എങ്ങോട്ടാ അനിയാ ഈ നേരം കേട്ട നേരത്ത് .
ആ പത്രം ഓഫീസ് വരെ.ഇന്നെങ്കിലും ആ റേസ് എന്ന പടത്തിന്റെ നിരൂവണം കൊടുത്തില്ലേല്‍ പണി വേറെ നോക്കണം .ഇല്ലെങ്കില്‍ തന്നെ നിങ്ങളുടെ വാക്ക് കേട്ട് ഓരോന്ന് എഴുതി ഇപ്പോള്‍ തന്നെ പണി പോകാറായി.
ഒന്ന് പോടെ നിന്‍റെ പത്രാധിപരും നിക്കര്‍ -കൂളിഗ് ഗ്ലാസ് ആരാധകന്‍ അണോടെ? അല്ല അന്ന് കാണുന്നവനെ അച്ഛാ എന്ന് വിളിക്കുന്ന മാധ്യമ ലോകത്തിനെ പറ്റിപറഞ്ഞിട്ട് കാര്യമില്ല .എന്നിട്ട്, റേസ് കണ്ടിട്ട് എന്ത് തോന്നി ?
ഒന്ന് പോ അണ്ണാ . എനിക്ക് വേറെ പണിയില്ലേ ഈ പന്ന മലയാള സിനിമയൊക്കെ കാണാന്‍ . വല്ല തമിഴോ ,ഹിന്ദിയോ ഒക്കെ കണ്ടാല്‍ കൊടുക്കുന്ന കാശു എങ്കിലും മുതലാകും .എന്ന് കരുതി കഞ്ഞി കുടിച്ചു പോകണ്ടേ . അതിന നിരൂവണം.മനസ്സിലായോ .
ഇപ്പോള്‍ മനസിലായി . ശരി ഇനി പടത്തെ പറ്റി പറ . എന്താ കാചിയിരിക്കുന്നത്.
അണ്ണാ ഒരു വലിയ രഹസ്യം പറയാം ഞെട്ടരുത് . ഇതു ഒരു ഇംഗ്ലീഷ് സിനിമയുടെ കോപ്പി അടി ആണ് .Trapped എന്നോ മറ്റോ ആണ് പേര് .രണ്ടു ദിവസമായി ഇന്റര്‍നെറ്റ് പണി ആയതിനാല്‍ ഡൌണ്‍ലോഡ് ചെയ്തു കാണാന്‍ പറ്റിയില്ല .എന്നാലും കോപ്പി അടി കോപ്പി അടി തന്നെ അല്ലെ കുക്കു സുരേന്ദ്രന്‍ ആണ് ഈ ചിത്രത്തിന്റെ സംവിധായകന്‍ ,(പണ്ട് വീരാളിപ്പട്ടു എന്നോ മറ്റോ ഒരു ചിത്രം എടുത്തിട്ടുണ്ട് എന്ന് തോന്നുന്നു.ഓര്‍മയില്ല ആരോ പറഞ്ഞു കേട്ടതാണ് ).
എടേ നില്ല്.ഇന്നലെ ആ പടം ഞാന്‍ കണ്ടതെ ഉള്ളു. ഹിന്ദിയില്‍ ന്യൂ generation സിനിമ എന്ന് ഞാന്‍ വിളിക്കുന്ന ഒരു സ്ട്രീം ഉണ്ട്.വിനയ് പഥക്,രജത് കപൂര്‍,കൊങ്കണ സെന്‍,ഇര്‍ഫാന്‍ ഖാന്‍ എങ്ങനെ കുറെ ആള്‍ക്കാര്‍ ഒക്കെയാണ് ഇത്തരം സിനിമകളിലെ പതിവുകാര്‍.അക്കൂടത്തില്‍ പ്പെട്ട ഡെഡ് ലൈന്‍ എന്ന ചിത്രത്തിന്റെ ബാക്ക് ടു ബാക്ക് കോപ്പി ആയി ആണ് എനിക്ക് തോന്നിയത് (അഭിനയിക്കുന്നവര്‍ രജത് കപൂര്‍ (കുഞ്ചാക്കോ),കൊങ്കണ സെന്‍ (മമത),ഇര്‍ഫാന്‍ ഖാന്‍ (ഇന്ദ്രജീത്ത്)).ഒരു പക്ഷെ അവന്മാരും trapped നിന്ന് പോക്കിയതാകാനും മതി.കഥ പ്രശസ്ത കാര്‍ഡിയാക് സര്‍ജന്‍ ആയ എബി ജോണ്‍ (കുഞ്ചാക്കോ) ഭാര്യ നിയയും (മമത)മകള്‍ അച്ചുവും അടങ്ങുന്ന സന്തുഷ്ട കുടുംബം.ഐ എം എ യുടെ മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ് ലഭിക്കുന്ന എബി അവാര്‍ഡ് വാങ്ങാന്‍ ആയി ബംഗ്ലൂര്‍ക്ക് പോകുന്നിടതാണ് കഥ ആരംഭിക്കുന്നത്.എബി പോയി കഴിഞ്ഞ ഉടന്‍ അയാളുടെ വീട്ടില്‍ പ്രത്യക്ഷപ്പെടുന്ന നിരഞ്ജന്‍ (ഇന്ദ്രജിത്ത്) എന്ന അജ്ഞാതന്‍ അച്ചുവിനെ തട്ടി എടുത്തു സഹായി ആയ എല്‍ദോയെ (ജഗതി) ഏല്‍പ്പിക്കുന്നു.ബാംഗളൂരില്‍ എബി, ശ്വേത (ഗൌരി മുഞ്ഞാല്‍ (പലേരി മാണിക്യം സരയു))എന്ന യുവതിയുടെ തോക്കിന്‍ മുന്നില്‍ ആകുന്നു.അങ്ങനെ എല്‍ദോയു ടെ നിയന്ത്രണത്തില്‍ അച്ചുവും,നിരഞ്ജന്‍ നിയന്ത്രിക്കുന്ന നിയയും,ശ്വേതയുടെ തോക്കിന്‍ മുന്നില്‍ അവളെ അനുസരിക്കുന്ന എബിയും എത്തുന്നു.മകളെ തിരിച്ചു കിട്ടാന്‍ നിരന്ജനും സംഘവും എബിയും നിയയും ആയി നടത്തുന്ന വില പെശലിലൂടെ കഥ പുരോഗമിക്കുന്നു .
അണ്ണാ ഒരു സംശയം.ഒരുത്തന്‍റെ ശാന്തമായ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി വേറൊരുത്തന്‍ കണ്ടന്നു വന്നു മൊത്തം അലം കോലം അക്കുനതല്ലേ ഈ കഥയുടെ ചുരുക്കം? ഇതു തന്നെ അല്ലെ കോക്ക്ടൈല്‍,ഭ്രമരം എന്നെ ചിത്രങ്ങളില്‍ നമ്മള്‍ കണ്ടതു?
അങ്ങനെ ചിന്തിച്ചാല്‍ ഇതു മൂന്നിനെയും ഒരു വിഭാഗത്തില്‍ പെടുത്താം എന്ന് തോന്നുന്നു.പക്ഷെ എനിക്ക് തോന്നിയത് orginal ചിത്രം കണ്ടിട്ടില്ലെങ്കില്‍ ഒരു ബോറടിയും ഇല്ലാതെ ഈ ചിത്രം ഒരാള്‍ക്ക് കാണാന്‍ കഴിയും എന്നതാണ്.നാലോ അഞ്ഞോ പ്രധാന കഥാപാത്രങ്ങളും മുക്കാല്‍ പങ്കും നാലു ചുവരുകല്‍ക്കുള്ളിലും വെച്ച് നടക്കുന്ന കഥ ഒരിടത്തു പോലും ബോര്‍ അടിപ്പിക്കുന്നതായ് എനിക്ക് തോന്നിയില്ല.നടീ നടന്‍മാര്‍ എല്ലാരും അവരുടെ റോള്‍ ഭംഗിയാക്കിയപ്പോള്‍ പലരും മോശം ആയി എന്ന് ആരോപിച്ച എല്‍ദോ എന്ന വെപ്രാളകാരന്‍റെ റോള്‍ ജഗതി നന്നാക്കി എന്നാണ് എനിക്ക് തോന്നിയത്.ഓടി നടന്നു അഭിനയിക്കുന്ന ജഗതിയെ പോലയുള്ള ഒരാള്‍ക്ക് എങ്ങനെ ഈ കഥാപാത്രത്തിന്റെ സംസാര രീതിയും ശരീര ഭാഷയും ചിത്രത്തില്‍ ഉടനീളം ഒരു പോലെ കൊണ്ട് പോകാന്‍ കഴിയുന്നു എന്നത് (എനിക്ക്) അദ്ഭുതം ഉളവാക്കുന്നു .കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും അവര്‍ അവരുടെ റോളുകള്‍ ഒരുപോലെ ഭംഗിയാക്കി.ആരാണ് കൂടുതല്‍ നന്നായത് എന്ന് പറയാന്‍ വിഷമം
അപ്പോള്‍ പടം കിടിലം എന്നാണോ പറഞ്ഞു വരുന്നത് .
അനിയാ മറ്റു ഏതു ചിത്രത്തിലും ഉള്ളത് പോലെ ഇതിലും കുറ്റങ്ങള്‍ നമുക്ക് കണ്ടു പിടിക്കാനവും.കുറവുകള്‍ കണ്ടെതുന്നതിലോ പറയുന്നതിലോ ഒരു തെറ്റും ഇല്ല.പക്ഷെ അതിന്റെ ആത്യന്തികമായ ഉദേശം നല്ല സിനിമ ഉണ്ടാകണം എന്നതായിരിക്കണം .അല്ലാതെ ഈ ചിത്രത്തെ മൊത്തത്തില്‍ താര്‍ അടിക്കുക എന്നതാകരുത് എന്നാണ് എന്‍റെ എളിയ അഭിപ്രായം.ഏറ്റവും കുറഞ്ഞ പക്ഷം ഒരു നല്ല ചിത്രം ഉണ്ടാക്കാനുള്ള ആഗ്രഹം എങ്കിലും ഈ ചിത്രത്തിന് പിന്നില്‍ കാണാന്‍ ഉണ്ട് എന്ന് എനിക്ക് തോന്നുന്നു.പിന്നെ അഭിനേതാക്കളുടെ കാര്യം പറഞ്ഞാല്‍ ശ്വേതയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ഗൌരി മുഞ്ഞാല്‍ സാമാന്യം നനായി ബോര്‍ ആയി . വല്ല ജ്യോതിര്‍മയിയോ മറ്റോ ആയിരുന്നെങ്കില്‍ പോലും ഇതിലും നന്നായേനെ. നിരഞ്ജന്‍ എന്ന കഥാപാത്രത്തെ പേര് പോലും പറയാതെ ഒരു നിഗൂഡതയില്‍ ചിത്രത്തില്‍ ഉടനീളം അവതരിപ്പിചിരുന്നെകില്‍ ചിത്രം കൂടുതല്‍ Impact ഉണ്ടാക്കിയേനെ എന്നും തോന്നി. പിന്നെ ഈ ചിത്രത്തില്‍ പ്രതിപാദിക്കുന്ന വിഷയം വ്യക്തിപരം എന്ന നിലയില്‍ നിന്നും ഒരു സമൂഹം നേരിടുന്ന പ്രശ്നവും അതിനെതിരെ പ്രതികരിക്കുന്ന സാധാരണകാരന്‍ എന്ന നിലയില്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ (A wednesday പോലെ) കൂടുതല്‍ സ്വീകാര്യത കൈ വന്നെനേനെ.
അപ്പോള്‍ ...
നല്ല ചിത്രങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ ഇനിയും ഉണ്ടാകട്ടെ. കേട്ട് പഴകിയ , തുടങ്ങി അഞ്ചു മിനിറ്റ് കഴിയുമ്പോള്‍ എവിടെ ചെന്ന് നില്‍ക്കും എന്ന് പറയാന്‍ പറ്റുന്ന സ്ഥിരം വളിപ്പുകള്‍ പുറത്തിറങ്ങുന്ന മലയാള സിനിമയില്‍ ഒരു പക്ഷെ നല്ല സിനിമയുടെ , കാണുന്നവനെ കൊല്ലാത്ത സിനിമയുടെ പുതു നാമ്പുകള്‍ ആകാം ചില്ലപ്പോള്‍ ഇതൊക്കെ.അങ്ങനെ ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു ആശിക്കുന്നു

Labels:
ഇന്ദ്രജിത്ത്,
കുഞ്ചാക്കോ ബോബന്‍,
ചര്‍ച്ച .അഭിപ്രായം,
മമത,
മലയാള സിനിമ,
സിനിമ
Sunday, October 10, 2010
ഒരിടത്തൊരു പോസ്റ്റ്‌മാന്‍ (oridathoru postman)
അനിയാ വണക്കം.
നിങ്ങള്‍ ജീവിചിരുപ്പുണ്ടോ?ഞാന്‍ കരുതി സൂപ്പര്‍ താരങ്ങളുടെ ആരാധകര്‍ നിങ്ങളെ കൊന്നു തിന്നു കാണും എന്ന്.
ഏതാണ്ട് അത് പോലെ ഒക്കെ തന്നെ അനിയാ .ചുമ്മാതിരുന്നു സ്വന്തം അഭിപ്രായം പറയുന്നവനെ വിട് .കാശു മുടക്കി പടം എടുക്കുന്ന നിര്‍മാതാവ് പോലും സൂപ്പര്‍ താരങ്ങളില്‍ നിന്നും അവര്‍ ഉദേശിച്ചത് കിട്ടിയില്ല എന്ന് പറഞ്ഞാല്‍ അവനെ തെറി പറഞ്ഞും കളിയാക്കിയും കൊല്ലാന്‍ മത്സരിക്കുന്ന യജമാനഭക്തി കൊണ്ട് മുട്ടി നില്‍ക്കുന്ന വാലാട്ടികള്‍ ആയി മാറിയിരിക്കുന്നു ഇവരുടെ ഒക്കെ ആരാധകരില്‍ നല്ലൊരു വിഭാഗം.പിന്നെ നമ്മുടെ ഒക്കെ കാര്യം പറയാനുണ്ടോ.
അത് നിങള്‍ വന്ദേമാതരം ഹെന്‍ട്രി ചേട്ടനെ കുറിച്ച് അല്ലിയോ പറഞ്ഞത്
ആണെങ്കില്‍ നീ എന്തോ ചെയ്യും ? എടാ നീയോ ഞാനോ ഒരു കുപ്പി ബൂസ്റ്റ് വാങ്ങുന്നു . വീട്ടില്‍ ചെന്ന് തുറന്നു നോക്കുമ്പോള്‍ അത് കേടു വന്നതാണ്.എന്നിക്ക് കിട്ടിയ ബൂസ്റ്റ് കേടുവന്നതാണ് അഥവാ ഞാന്‍ വാങ്ങിയ ബൂസ്റ്റ്‌നു ഞാന്‍ കരുതിയ നിലവാരം ഇല്ല എന്ന് പറയാന്‍ ഉള്ള അവകാശം എനിക്കില്ലേ?(വെറുതെ പറയുന്നേ ഒള്ളു കാശു തിരിച്ചു തരണം എന്ന് ഒന്നുമല്ല പറയുന്നേ) അങ്ങനെ പറയുമ്പോള്‍ ബൂസ്റ്റ് എന്നത് വര്‍ഷങ്ങളായി നമുക്ക് നല്ല സാധനം തരുന്നതാണ്.സച്ചിന്‍ ആണ് അതിന്റെ മോഡല്‍.അങ്ങനെ ഉള്ളതിനെ തെറി പറയാന്‍ നീ ആരെടാ എന്ന് ചോദിക്കുന്നത് മര്യാദയുടെ ഭാഷയില്‍ പറഞ്ഞാല്‍ പോക്രിത്തരം ആണ്.പോരാത്തതിനു നിന്റെ അടുക്കള ഇടിഞ്ഞു പൊളിഞ്ഞ ഒരു കുടിലില്‍ അല്ലെ.അവിടെ ഇനി ബൂസ്റ്റ് ഇല്ലാത്ത കുറവേ ഉള്ളു എന്ന് കൂടി പറഞ്ഞാല്‍ പൂര്‍ത്തിയായി ദൈവമേ വെറുതെയാണോ മനുഷ്യന്‍ തീവ്രവാദി ആകുന്നത് ?
അടങ്ങിക്കെ അണ്ണാ. നിങ്ങള്‍ പിന്നെയും ചൂടാവല്ലേ . അതിരിക്കട്ടെ വേറെ എന്തോ പറയാന്‍ ആണല്ലോ ഈ വരവ്? എന്താ അത്?
ഇന്നലെ ഒരിടത്തൊരു പോസ്റ്റ്‌മാന്‍ കണ്ടു .അത് തന്നെ സംഭവം.
അത് കുറെ കാലം പെട്ടിയില്‍ ഇരുന്ന പടമല്ലേ? ഇപ്പോള്‍ കുഞ്ചാക്കോ ബോബനെ ആള്‍ക്കാര്‍ക്ക് പഴയത് പോലെ പേടിയില്ല എന്ന് തോന്നിയത് കൊണ്ട് ഇറക്കിയ സംഭവം അല്ലെ.
അതൊന്നും എന്നിക്കറിയില്ല. ഇനി പടത്തെ പറ്റി പറഞ്ഞാല്‍ സംവിധാനം ഷാജി അസീസ് , നിര്‍മ്മാണം ഗിരീഷ് കുമാര്‍, സംഗീതം മോഹന്‍ സിത്താര അഭിനയിക്കുന്നവര്‍ കുഞ്ചാക്കോ ബോബന്‍,ഇന്നസെന്റ്,ശരത് കുമാര്‍,മീര നന്ദന്‍,കലാഭവന്‍ മണി,സുരാജ് , സലിം കുമാര്‍ ഇങ്ങനെ പോകുന്നു .
ചിത്രത്തിന്റെ കഥ ..?
അത് ഒരു ഗ്രാമത്തിലെ പോസ്റ്റ് മാനായ ഗംഗാധരന്‍ (ഇന്നസെന്റ്) ഉം മകന്‍ രഘു നന്ദനെയും കേന്ദ്രീകരിച്ചാണ് ആരംഭിക്കുന്നത് . തികഞ്ഞ മടിയനായ ഗംഗാധരന്‍ തന്റെ ജോലി നേരെ ചെയ്യാതെ ഫുട്ബോള്‍ ക്ലബും ഉറക്കവും ആയി കഴിയുമ്പോള്‍ മകന്‍ കഠിന അദ്ധ്വാനിയും ലകഷ്യ ബോധം ഉള്ളവനും ആണ്.നാട്ടുകാരുടെ പരാതി സഹിക്കാനാകാതെ രഘു ചിലപ്പോള്‍ ഒക്കെ അച്ഛന്റെ ജോലി പോലും ചെയ്യാറുണ്ട്.രഘുവിനു കാമുകിയായി ഉഷ (മീര നന്ദന്‍ ).അങ്ങനെ തട്ടിയും മുട്ടിയും പോകുമ്പോള്‍ തനിക്കു വന്ന പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് പോലും അച്ഛന്റെ അലസതയുടെ ഫലമായി നഷ്ടപെട്ടു എന്നറിയുന്ന രഘു ഗംഗാധരനോട് കയര്‍ക്കുന്നു.അതിനെ തുടന്നു നന്നാകാന്‍ തീരുമാനിക്കുന്ന ഗംഗാധരന്‍ ഹ്രദയ ആഘാതം മൂലം ആശു പത്രിയില്‍ ആകുന്നു.(അപ്പോളാണ് ഇയാള്‍ മുന്‍പേ ഒരു ഹൃദ്രോഗി ആയിരുന്നെന്നും ഡോക്ടര്‍ ഉപദേശിച്ചത് അനുസരിച്ചാണ് മടിയന്‍ ആയതെന്നും ഉള്ള എല്‍സമ്മ സ്റ്റൈല്‍ സത്യം പുറത്തു വരുന്നത് ) മരണ കിടക്കയില്‍ കിടന്നു കൊണ്ട് ഗംഗാധരന്‍ തന്റെ പഴയ സുഹൃത്തും ഇപ്പോള്‍ തീവ്രവാദി എന്ന് മുദ്ര കുത്തപെട്ടു എവിടെയാണ് എന്നറിയാത്ത യാസിന്‍ മുബാറക് എന്ന വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫെര്‍ക്ക് കൊടുക്കാന്‍ അയാളുടെ മകള്‍ എഴുതിയ കുറെ കത്തുകള്‍ കൊടുക്കുന്നത്.അതോടെ വളരെ ലൈറ്റ് ആയി പോകുന്ന ഒന്നാം പകുതിക്ക് ശേഷം കുറച്ചു കൂടി ഗൌരവം ഉള്ള വഴികളിലൂടെ സിനിമ നീങ്ങുന്നു.
അപ്പോള്‍ പടം എങ്ങനെ ഉണ്ട്? കൊള്ളാമോ ?
കുറെ കൂടി നന്നാക്കി ഈ പടം എടുത്തിരുന്നെങ്കില്‍ എന്ന് പറയണം എന്നുണ്ട് രണ്ടു കാരണങ്ങള്‍ കൊണ്ട് അത് പറയുന്നില്ല . ഒന്ന് , ഇന്നത്തെ മലയാള സിനിമയുടെ അവസ്ഥയില്‍ ഒരു സൂപ്പര്‍ താര രഹിത ചിത്രം ഈ പരുവത്തില്‍ എങ്കിലും പുറത്തിറക്കാനുള്ള ബുദ്ധിമുട്ടുകള്‍ അറിയാവുന്നത് കൊണ്ട്. പിന്നെ ഈ ചിത്രത്തില്‍ പറയുന്ന സാമൂഹ്യ പ്രസക്തി ഉള്ള കുറെ കാര്യങ്ങളുടെ പേരില്‍ . കേരളീയരുടെ പുതിയതായി തുടങ്ങിയ ലോട്ടറി കമ്പം,സാമ്പത്തിക അച്ചടക്കം ഇല്ലാത്ത അവസ്ഥ , നിരപരാധികള്‍ തീവ്രവാദികള്‍ ആയി മുദ്ര ചാര്‍ത്തപ്പെടുന്ന അവസ്ഥ, അവരുടെ ഭാഗം കേള്‍ക്കാന്‍ താല്പര്യം ഇല്ലാത്ത സമൂഹം അങ്ങനെ കുറെ ചിന്തിപ്പിക്കുന്ന കാര്യങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ട്.(തമിഴ് നാട്ടുകാരെ തെറി പറയുമ്പോള്‍ ഒരു തമിഴന്‍ കഥാപാത്രം പറയുന്നുണ്ട് മലയാളികള്‍ക്ക് അത് വേണമെങ്ങില്‍ തമിഴന്‍ വേണം ഇതു വേണമെങ്ങില്‍ തമിഴന്‍ വേണം എന്തിനു ഒരു നല്ല സിനിമ കാണണം എങ്കില്‍ പോലും തമിഴന്‍ വേണം.മലയാളീ പോലും മലയാളീ ....(എന്നിട്ട് തൂ എന്നൊരാട്ടും ).സത്യമായിട്ടും മുഖം തുടച്ചു പോയി !!!!!!)
എന്നാലും ....
ഈ ചിത്രത്തിന് ആദ്യത്തെ അടികിട്ടുന്നത് ഗംഗാധരന്‍ എന്ന കഥാപാത്രത്തില്‍ നിന്നാണ്.ദഹിക്കാന്‍ കുറച്ചു ബുദ്ധി മുട്ട് ഉള്ളതാണ് ആ പാത്ര സൃഷ്ടി. മറ്റു കഥാപാത്രങ്ങളെല്ലാം തന്നെ ഗംഗധരനുമായി ബന്ധപെട്ടു ഉള്ളവര്‍ ആയതിനാല്‍ ഈ കഥാപാത്രത്തിന്റെ ബല കുറവ് മറ്റു കഥാപത്രങ്ങളിലും അതിലൂടെ ചിത്രത്തില്‍ ഉടനീളവും കാണാം.രണ്ടാം പകുതിയില്‍ പോലീസെകാരായി വരുന്ന സുരാജും(പി സി അഭിലാഷ് )കലാഭവന്‍ മണിയും (എസ് ഐ ഷാഹുല്‍ ഹമീദ് )രണ്ടാം പകുതിയില്‍ ഉണ്ടായിരിക്കേണ്ട ഗൌരവ സ്വഭാവം ഇല്ലാതാക്കുന്നതില്‍ നല്ല വണ്ണം സഹായിച്ചിട്ടുണ്ട് .
ഹ അത് പിന്നെ സൂപ്പര്‍ താരങ്ങളോ ഇല്ല. പിന്നെ ശകലം കോമഡി എങ്കിലും ഇല്ലാതെ എങ്ങനാ ?
എന്നാല്‍ ഈ ചിത്രം ഇങ്ങനെ എടുതിരുന്നെങ്കിലോ ? ഒന്ന് ആലോചിച്ചു നോക്ക് . ഒരു ഗ്രാമം.ഒരു മകന്‍ മാത്രം ഉള്ള അത്മാര്തമായി ജോലി ചെയ്തു ജീവിക്കുന്ന ആ ഗ്രാമത്തിലെ പോസ്റ്റ് മാന്‍ ഗംഗാധരന്‍. മകന്‍ രഘു പഠിത്തം കഴിഞ്ഞു ഒരു ഉത്തരവാദിത്വവും ഇല്ലാതെ ചുമ്മാ നടക്കുന്നു.അച്ഛന്‍ മരിക്കുമ്പോള്‍ പെട്ടിയില്‍ നിന്നും എഴുത്തുകള്‍ കാണുന്നു.വെറും കൌതുകത്തിന് വായിക്കുന്ന രഘു നഷ്ടമില്ലാത്ത ഒരു ഉപകാരം എന്ന് കരുതി തുടങ്ങുന്ന സഹായം, പതുക്കെ പതുക്കെ യാസിന്‍ മുബാറക് എന്ന മനുഷ്യനെ മനസിലാക്കുകയും പിന്നീടു അയാളെ കണ്ടു പിടിച്ചു സഹായിക്കാന്‍ എന്ത് വിലയും കൊടുക്കാന്‍ തയ്യാര്‍ ആകുന്ന അവസ്ഥയും. ഒടുവില്‍ ഒരു ദുരന്തത്തില്‍ ചെന്ന് നില്‍ക്കുന്ന അവസാനവും ആയിരുന്നെങ്കില്‍ ഈ ചിത്രം ഒരു പക്ഷെ ഒരു സംഭവം ആയി മാറിയേനെ.മാത്രമല്ല തികച്ചും ലളിതമായി പറയുന്ന ഒത്തിരി സത്യങ്ങള്‍ പ്രേക്ഷകരുടെ മനസ്സില്‍ പതിഞ്ഞെനെ.ഒരു പക്ഷെ ഇങ്ങനെ ഒക്കെ തന്നെ പ്ലാന്‍ ചെയ്തു ആയിരിക്കും ഈ ചിത്രം ആരംഭിച്ചത്. പിന്നീടു compromiseകളുടെ ഒരു നീണ്ട നിര കഴിഞ്ഞപ്പോള്‍ ഈ പരുവം ആയതാകാനും മതി
അങ്ങനെ ഒക്കെ പറഞ്ഞാല്‍ ഒരു ചിത്രത്തിന് സാമ്പത്തിക വിജയം വേണ്ടേ . അവാര്‍ഡ് വാങ്ങാന്‍ അല്ലലോ എല്ലാരും പടം എടുക്കുന്നത് ?
ഇങ്ങനെ ഒക്കെ ഒരു ചിത്രം എടുത്താല്‍ അത് ഓടില്ല എന്ന മുന്‍ വിധിയില്‍ നിന്നാണ് മലയാള സിനിമയുടെ അധപതനത്തിന് തുടക്കം കുറിക്കപെട്ടത് എന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോള്‍ എടുത്തിരിക്കുന്നത് പോലയുള്ള ഒരു ചിത്രം കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ക്കും എന്നാണ് പ്രതീക്ഷ എന്നാണെങ്കില്‍ എല്ലാ ആശംസകളും എന്നെ പറയാനുള്ളൂ .ഇതിന്‍റെ സംവിധായകനോട് ഒരു വാക്ക് കൂടി നിങ്ങള്‍ ,നിങ്ങള്‍ മാത്രമാണ് ഈ ചിത്രത്തിന്റെ അവസ്ഥക്ക് ഉത്തരവാദി,ഒരു നല്ല ചിത്രം എടുക്കാനുള്ള ആഗ്രഹം എങ്കിലും ഉണ്ടാകുന്നതു ഒരു വലിയ കാര്യം ആണെന്ന് കരുതുന്നത് കൊണ്ട് പറയുന്നു.ഈ ചിത്രത്തിലെ പാളിച്ചകള്‍ മനസിലാക്കി തിരുത്താന്‍ ശ്രമിച്ചാല്‍ ഒരു നല്ല ചിത്രം വരും കാലത്ത് ഞങ്ങള്‍ക്ക് ലഭിച്ചേക്കാം

അഭിപ്രായം,
കുഞ്ചാക്കോ ബോബന്‍,
ചര്‍ച്ച,
മലയാള സിനിമ,
ശരത് കുമാര്‍,
സിനിമ
Friday, September 10, 2010
എല്‍സമ്മ എന്ന ആണ്‍കുട്ടി (Elsamma enna aankutty)
അണ്ണോ അണ്ണന്‍ ശിക്കാര്‍ എന്ന പടത്തെ കുറിച്ച് പറഞ്ഞ അഭിപ്രായം .....
മം .. അഭിപ്രായത്തിന് എന്താ കുഴപ്പം ?
അല്ല മാക്രികുട്ടന്‍ എന്ന വായനക്കാരന്‍ അണ്ണന്‍ ഉടനെ ഒരു പടം എടുത്തു മലയാള സിനിമയെ രക്ഷിക്കണം എന്ന് പറഞ്ഞിരിക്കുന്നു.
എടെ നീ ആരു? മലയാള പത്രപ്രവര്‍ത്തകനോ? ഉടനെ പ്രതികരണം അറിയാന്‍? എന്തായാലും പറയാം എന്നെ പോലെ തന്നെ മലയാള സിനിമയുടെ നിലവാര തകര്‍ച്ചയില്‍ വിഷമം ഉള്ള ഒരാള്‍ ആണ് അദേഹവും എന്നാണ് എനിക്ക് മനസിലായത് . പിന്നെ എന്നെ പോലെ ഒരു സാധാരണ ആസ്വാദകന് പടം എടുത്തു രക്ഷപെടുതെണ്ട ഗതി കേടു മലയാള സിനിമയ്ക്ക് വന്നിട്ടില്ല എന്ന് ഇന്നു എനിക്ക് അഭിമാനത്തോടെ പറയാന്‍ പറ്റും .ഇന്നലെ അത് പറ്റുമായിരുന്നില്ല.
അതെന്താ ഇന്നു രാവിലെ സ്പീല്‍ബെര്‍ഗ് അമ്മയില്‍ അംഗത്വം എടുത്തോ ?ഇത്ര ധൈര്യമായി പറയാന്‍ ?
അല്ലെടാ ഇന്നു രാവിലെ പോയി എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രം കണ്ടു.
അണ്ണന്‍ പ്രാഞ്ചി ഏട്ടന്‍ കാണുമെന്നാ ഞാന്‍ കരുതിയത് . അതിരികട്ടെ പടം എങ്ങനെ ഉണ്ട് ?
രണ്ടു മലയാള സൂപ്പര്‍ താര ചിത്രങ്ങള്‍ അടുപ്പിച്ചു താങ്ങാനുള്ള ശേഷി ഇല്ലെടെ. പിന്നെ ഈ പടം .. എന്റെ പോന്നനിയ, കുറെ അധികം കാലത്തിനു ശേഷം സന്തോഷത്തോടെ ഒരു മലയാള ചിത്രം കണ്ടു ഇറങ്ങിയത് ഇന്നാണ്.
അപ്പോള്‍ പടം കൊള്ളമെന്നാണോ അഭിപ്രായം?
കൊള്ളാമെന്നോ ? ഈ വര്ഷം ഇതു വരെ വന്ന മലയാള ചിത്രങ്ങളില്‍ വെച്ച് ഏറ്റവും നല്ല ചിത്രം ഇതാണെന്നാണ് എനിക്ക് തോന്നിയത് . (പ്രാഞ്ചി മാത്രം കണ്ടില്ല ) .
ചുമ്മാ തള്ളല്ലേ പുതുമുഖ നായികയും കുഞ്ചാക്കോ ബോബനും അഭിനയിക്കുന്ന പടം ഈ വര്‍ഷത്തെ ഏറ്റവും നല്ല ചിത്രം ആണെന്ന് പറഞ്ഞാല്‍ ......
എടേ നീ സമാധാനമായി ഒന്ന് കേള്‍ക്കു . ലാല്‍ ജോസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സംഗീതം രാജാമണി. പേര് സൂചിപ്പിക്കുന്നത് പോലെ ഇതു എല്‍സമ്മ എന്ന തന്റെടിയായ കുടുംബ ഭാരം മുഴുവന്‍ ഒറ്റയ്ക്ക് ചുമക്കുന്ന ഒരു പെണ്‍കുട്ടിയെ കേന്ദ്രമാക്കി മുന്നോട്ടു പോകുന്ന കഥയാണ് .ബാലന്‍ പിള്ള സിറ്റി എന്ന മലയോര ഗ്രമം ആണ് പശ്ചാത്തലം . ഈ കഥയില്‍ പുതുമ ഉണ്ടെന്നു ഞാന്‍ പറയില്ല .സ്വപ്നകൂടിലെ മീരയും കന്മദം എന്ന ചിത്രത്തില്‍ മഞ്ജുവും ഒക്കെ ഇങ്ങനത്തെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് .പക്ഷെ ഇവിടെയാണ് ലാല്‍ ജോസ് എന്ന സംവിധായകന്റെ മികവു നമ്മള്‍ കാണുന്നത് . ഈ ചിത്രം കണ്ടിരിക്കുമ്പോള്‍ ഒരിക്കല്‍ പോലും മേല്‍ പറഞ്ഞ കഥാപാത്രങ്ങള്‍ മനസിലേക്ക് കടന്നു വരുന്നില്ല.തികച്ചും ഫ്രഷ് എന്നു പറയാവുന്ന ഒരു ചിത്രം എന്നു ഒറ്റ വാക്കില്‍ പറയാം .ചായാഗ്രഹണം നിര്‍വഹിച്ച ശ്രീ വിജയ് , ബാലന്‍ പിള്ള സിറ്റി എന്ന മലയോര ഗ്രാമം ഇത്ര മനോഹരമായി എങ്ങനെ ഒപ്പിയെടുത്തു എന്നു പ്രേക്ഷകരെ ചിന്തിപ്പിക്കുന്നതാണ് ചായാഗ്രഹണം. ഗാനങ്ങള്‍ ഒരെണ്ണം(ഏറ്റവും അവസാനത്തെ ) ഒഴിവാക്കി ഇരുന്നെങ്കില്‍ നന്നായിരുന്നു.മറ്റെല്ലാം ഒട്ടും മോശം ആയിട്ടില്ല .
നല്ലൊരു ഗാനത്തോടെ (നന്നായി ചിത്രീകരിച്ച എന്നു കൂടി പറഞ്ഞോട്ടെ)ചിത്രം തുടങ്ങുന്നു.മലയോര ഗ്രാമത്തിലെ മരിച്ചു പോയ വാറ്റുകാരന്‍ പൂക്കുല വര്‍ക്കിയുടെ നാലു പെണ്മക്കളില്‍ മൂത്തവള്‍ ആണ് എല്‍സമ്മ (ആന്‍). പത്ര വിതരണം,പത്രത്തിന്റെ പ്രാദേശിക ലേഖിക,റബ്ബര്‍ ഷീറ്റ് അടിക്കല്‍ അങ്ങനെ കുറെ ജോലികള്‍ ചെയ്താണ് എല്‍സമ്മ കുടുംബം പുലര്‍ത്തുന്നത്.അടുത്തുള്ള സമ്പന്നനായ കുന്നേല്‍ പാപ്പന്‍ (നെടുമുടി വേണു)നും ഭാര്യയും എല്‍സമ്മ യുടെ കുടുംബവും നല്ല അടുപ്പത്തില്‍ ആണ്.പഞ്ചായത്ത് മെമ്പര്‍ രമണന്‍ (ജഗതി),സ്ഥലം അബ്‌കാരി കൊട്ടപ്പള്ളി സുഗുണന്‍ (വിജയ രാഘവന്‍)എന്നിവരുടെ കണ്ണിലെ കരടാണ് ആണ്‍കുട്ടിയുടെ തന്റെടമുള്ള എല്‍സമ്മ. ഇവര്‍ എല്‍സമ്മ യെ ഒതുക്കാന്‍ ശ്രമിക്കാറുണ്ട് എങ്കിലും സ്ഥാലം എസ് ഐ സുനന്ദപ്പന്‍ (മണിയന്‍ പിള്ള രാജു )ന്റെ പിന്തുണയോടെ എല്‍സമ്മ അതെല്ലാം നേരിടുന്നു.എല്‍സമ്മയുടെ ഒരേ ഒരു സുഹൃത്താണ് ഗ്രാമത്തിലെ പാല്‍ വില്പനക്കാരന്‍ ആയ പാലുണ്ണി എന്ന ഉണ്ണികൃഷ്ണന്‍ (കുഞ്ചാക്കോ ബോബന്‍).പാപ്പന്റെ മരുമകളുടെ മരണത്തെ തുടര്‍ന്ന് കൊച്ചു മക്കളായ എബിയും (ഇന്ദ്രജിത്ത് ) ഷെറിനും എറണാകുളത്തു നിന്നും മുത്തച്ഛന്റെ കൂടെ താമസിക്കാനായി ബാലന്‍ പിള്ള സിറ്റിയില്‍ എത്തുന്നതോടെ കഥ പുരോഗമിക്കുന്നു . പിന്നീടു എബിയുടെ മൂനംഗ സുഹൃത്തുക്കളായ ജെറി(മണിക്കുട്ടന്‍)യും സംഘവും മലയോര ഗ്രാമത്തില്‍ എത്തുന്നതോടെ എല്‍സമ്മ യുടെ ജീവിതത്തിലും ആ ഗ്രാമ വാസികളുടെ ജീവിതത്തിലും വരുന്ന മാറ്റങ്ങള്‍ ലൂടെ കഥ പുരോഗമിക്കുന്നു.ബാക്കി നീ നേരിട്ട് പോയി പടം കണ്ടു മനസില്ലാക്കിയാല്‍ മതി.
ശരി അങ്ങനെ ആയിക്കോട്ടെ .ചിത്രത്തിന്റെ ബാക്കി ഘടകങ്ങളോ ?
ആദ്യമായി ഈ ചിത്രത്തിന്റെ പേരില്‍ അഭിനന്ദിക്കേണ്ടത് സംവിധായകന്‍ ലാല്‍ ജോസിനെയാണ് .അനാവശ്യം എന്നു പറയാവുന്ന ഒരൊറ്റ കഥാപാത്രം ഈ ചിത്രത്തില്‍ ഇല്ല. നായിക പുതുമുഖം ആന്‍ Augustineനെ ഒരു പുതു മുഖത്തിന്റെ ഒരു പതര്‍ച്ചയും ഇല്ലാതെ ടൈറ്റില്‍ റോള്‍ നന്നാക്കി . ഇനി നടന്‍ Augustineനു മകളുടെ പേരില്‍ അറിയപ്പെടെണ്ടി വന്നേക്കും എന്നു തോന്നിപ്പിക്കുന്ന പ്രകടനം ആണ് ആന്‍ ഈ ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്.എന്നാല്‍ ഇവരൊന്നും അല്ല കുഞ്ചാക്കോ ബോബന്‍ എന്ന നടന്‍ ആണ് പ്രേക്ഷകരെ ശരിക്കും അബ്ബരപ്പികുന്നത് . പാലുണ്ണി എന്ന കഥാപാത്രമായി കുഞ്ചാക്കോ തകര്‍ത്തിരിക്കുന്നു എന്നു പറഞ്ഞാല്‍ ഒട്ടും അധികം ആകില്ല.വേഷത്തിലും,രൂപത്തിലും ശരീര ഭാഷയിലും കാണിക്കുന്ന പുതുമ , കോമഡി രംഗങ്ങളിലെ കയ്യടക്കം, അഭിനയം എന്നിങ്ങനെ എല്ലാ മേഖലകളിലും ശോഭിച്ചിട്ടുണ്ട് കുഞ്ചാക്കോ ബോബന്‍ ഈ ചിത്രത്തില്‍ . അദേഹത്തിന്റെ,ഇതു വരെ അഭിനയിച്ചതില്‍ ഏറ്റവും മികച്ച ചിത്രമായി ഈ ചിത്രത്തെ കാണുന്നതില്‍ തെറ്റില്ല.ബാക്കി നടീ നടന്‍ മാരെല്ലാം അവരവരുടെ കഥാ പാത്രങ്ങളെ ഭംഗിയാക്കി എങ്കിലും എടുത്തു പറയേണ്ട മറ്റൊരാള്‍ ജഗതി ശ്രീകുമാര്‍ ആണ് . പഞ്ചായത്ത് മെമ്പര്‍ രമണന്‍ ആയി അദേഹം ആദ്യന്തം നിറഞ്ഞു നില്‍ക്കുന്നു ,കുറെ കാലത്തിനു ശേഷം ജഗതിയെ ഒരു ചിത്രത്തില്‍ നന്നായി ഉപയോഗിച്ച് കാണുന്നത് പ്രേക്ഷകര്‍ക്ക് മറ്റൊരു സന്തോഷത്തിനു വക നല്‍ക്കും . മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തില്‍ സലിം കുമാര്‍ നായക കഥാപാത്രങ്ങളോട് , ദൂരെ നിന്ന് നോക്കിയാല്‍ കയര്‍ക്കുകയാണ് എന്നു തോന്നിപ്പികുകയും എന്നാല്‍ യദാര്‍ത്ഥത്തില്‍ കാല് പിടിക്കുകയും ചെയ്യുന്ന ഒരു രംഗമുണ്ട് . അത് പോലെ ഒരു രംഗം ഈ ചിത്രത്തില്‍ ജഗതി കൈകാര്യം ചെയുന്നത് കാണുമ്പോള്‍ ഇവര്‍ തമ്മിലുള്ള വ്യത്യാസം മനസിലാകും.സുരാജ് പോലും നന്നായിട്ടുണ്ട് എന്നു പറഞ്ഞാല്‍ ചിത്രം എത്ര നല്ലതാണു എന്നു ഊഹിക്കവുനത്തെ ഉള്ളു.കെ പി എസ് സി ലളിതയും നെടുമുടി വേണുവും തങ്ങളുടെ റോളുകള്‍ നന്നായി ചെയ്തു.ഇന്ദ്രജിത്ത് തന്റെ അഭിനയ ജീവിതത്തില്‍ ഒരു പടി കൂടെ മുന്നേറിയിരിക്കുന്നു
ഈ ചിത്രം ആദ്യം കാണേണ്ടത് ശ്രീ സത്യന്‍ അന്തിക്കാടാണ് എന്നാണ് എനിക്ക് തോന്നുന്നത് . ഇതു കാണുമ്പോള്‍ അദേഹത്തിന് എന്താണ് തന്റെ ചിത്രങ്ങളില്‍ നഷ്ടപ്പെട്ട് കൊണ്ടിരിക്കുനത് എന്നു ഒരു പക്ഷെ മനസ്സില്‍ ആയേക്കും.സത്യന്‍ അന്തിക്കാടിന്റെ നല്ല ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്നതാണ് ഈ ചിത്രം എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തി ആവില്ല
ശരി എങ്ങനെ ഒക്കെയുള്ള ഒരു പടം ഇറങ്ങിയിട്ട് പ്രേക്ഷകപ്രതികരണം എങ്ങനെ ഉണ്ട്? സൂപ്പര്‍ താരങ്ങള്‍ ഉണ്ടെങ്കില്‍ അല്ലെ initial കളക്ഷന്‍ കിട്ടുകയുള്ളൂ?
അനിയാ ഈ സൂപ്പര്‍ താരങ്ങള്‍ ഉണ്ടെങ്കിലെ ആദ്യ ദിവസങ്ങളില്‍ ആളു കയറു എന്നത് ബോധ പൂര്‍വ്വം പ്രച്ചരിപ്പിക്കപെടുന്ന ഒരു മിത്ത് ആണെന്നാണ് എനിക്ക് തോന്നുന്നത് . ഈ ചിത്രത്തിന്റെ കാര്യം പറയാം . മഴ ഉള്ള സമയത്ത് രണ്ടു മണിക്കുള്ള ഷോ ക്കാണ് ഞാന്‍ പോയത് .Balcony ഫുള്‍ ആയിരുന്നു ഞാന്‍ എത്തുമ്പോള്‍ .താഴെ ഏറ്റവും മുന്‍ നിരയില്‍ ഇരുന്നാണ് ഈ ചിത്രം കണ്ടത് എന്നു മാത്രമല്ല എന്റെ തൊട്ടു പിന്നിലത്തെ നിരയില്‍ പോലും സ്ത്രീകള്‍ ഉള്‍പ്പെടുന്ന കുടുംബ പ്രേക്ഷകര്‍ ഈ ചിത്രം കാണുന്നുണ്ടായിരുന്നു. കൂവല്‍ തൊഴിലാളികള്‍ എന്നു കരുതാവുന്ന കുറച്ചു പേര്‍ ചിത്രം കാണാന്‍ എത്തിയിരുന്നു എങ്കിലും സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ അവരും മര്യാദക്ക് ഇരുന്നു ചിത്രം കണ്ടു തുടങ്ങി.
അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ ?
തീര്‍ച്ചയായും കണ്ടിരികേണ്ട ചിത്രം പിന്നെ, അനിയാ ഈ മാസം അവസാന ആഴ്ചയാണ് എന്നു പറയപ്പെടുന്നു യന്തിരന്‍ എന്ന മെഗാ ചിത്രം റീ ലീസ് ചെയ്യപ്പെടുന്നത് . ആ കൊടുങ്കാറ്റില്‍,അല്ലെങ്കില്‍ ഓളത്തില്‍ മലയാളത്തിലെ താര രാജാക്കന്‍മാരുടെ കൊപ്പിരട്ടികള്‍ നിലം തൊടാതെ തെറിക്കുമ്പോള്‍ ഒരു കൊച്ചു ചിത്രം മാത്രം തല ഉയര്‍ത്തി, നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടര്‍ന്നേക്കാം . അങ്ങനെ സംഭവിക്കുക ആണെങ്കില്‍ അതായിരിക്കും മലയാള സിനിമയുടെ,മലയാള പ്രേക്ഷകന്റെ യഥാര്‍ത്ഥ വിജയം അഥവാ അഭിമാന നിമിഷം

നല്ല സിനിമ,
മലയാള സിനിമ,
സിനിമ
Thursday, July 22, 2010
സകുടുംബം ശ്യാമള
എന്താടെ ഇതു? ആകെ അലമ്പ് ആണല്ലോ ?കഴിഞ്ഞ രണ്ടു മൂന്ന് ദിവസമായി നല്ല ബഹളം ആണല്ലോ ഇവിടെ? ആരാധകരോ അനോണികളോ...... എന്താ പ്രശ്നം ?
അണ്ണാ നമ്മുടെ നാടിന്‍റെ മൂന്ന് പ്രത്യേകതകള്‍ അണ്ണന് അറിയാമോ?
മ്മം.. എന്തൊക്കയാ?
ആര്‍ക്കും ആരെ കുറിച്ചും എന്ത് ആരോപണവും ഉന്നയിക്കാവുന്ന രാജ്യം എന്നതും ,ലക്ഷ്യത്തെ പൂര്‍ണമായും അവഗണിച്ചു മാര്‍ഗമാണ് എല്ലാം എന്ന് കരുതുന്നതും ( ഉദാഹരണം നല്ല സിനിമയിലേക്കുള്ള മാര്‍ഗങ്ങള്‍ മാത്രമാണ് സൂപ്പര്‍ ഓ അല്ലാത്തതോ അയ താരങ്ങള്‍ എന്ന് മനസിലാക്കാത്തതും ) പിന്നെ സര്‍വോപരി സ്വന്തം വിശ്വാസം (അതെന്തു തന്നെ ആയിക്കോട്ടെ രാഷ്ട്രീയമോ,മതമോ,കലയോ,സാഹിത്യമോ) മാത്രമാണ് സത്യമെന്നും ബാക്കി എല്ലാരും അത് ഉറച്ചു വിശ്വസിചോണം എന്നും ഓരോ പൌരനും ഉറച്ചു വിശ്വസിക്കുന്ന ഒരു മഹാരാജ്യം ആണ് നമ്മുടേത് . ഈ നല്ല രാജ്യത്തു ഇത്രയും കാലം ജീവിച്ചു പണ്ടാരം അടങ്ങിയതിനാല്‍ ഇതൊക്കെ നിസംഗതയോടെ കാണാന്‍ കഴിയുന്നു .
ഡേ നീ ആരു ബുജിയോ ? അതൊക്കെ വിട് പുതിയ പടം വല്ലതും ?
കണ്ടു അണ്ണാ , സകുടുംബം ശ്യാമള ..ഇന്നലെ രാത്രി .
തന്നെ ? എന്നിട്ട്... പറയെടെ. എങ്ങനെയുണ്ട് സംഗതി
രാധാകൃഷ്ണന്‍ മംഗലത്ത് എന്ന പുതുമുഖ സംവിധയകന്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത് . ഉര്‍വശി ,നെടുമുടിവേണു ,സായി കുമാര്‍ കുഞ്ചാക്കോ ബോബന്‍ ,ഭാമ, സിറാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ഇവര്‍ വിവാഹിതര്‍ ആയാല്‍, ഹാപ്പി ഹസ്ബണ്ട്സ് എന്നെ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരകഥ രചിച്ച കൃഷ്ണ പൂജപ്പര ആണ് പ്രസ്തുത സംഭവം ഇതിനും നിര്‍വഹിച്ചിരിക്കുന്നത് . പിന്നെ സ്പെഷ്യല്‍ അപ്പിയരെന്‍സ് എന്ന് പറഞ്ഞു ഒരു പേര് എഴുതി കാണിക്കുന്നുണ്ട് . വിവരം ഇല്ലാത്തത് കൊണ്ടാക്കും അതാര് എന്ന് മനസിലായില്ല.
ശരി ശരി പടമെങ്ങനെ? അതല്ലേ കാര്യം
വെറുതെ ഒരൂ ഭാര്യ ,മമ്മി ആന്‍ഡ് മീ എന്നെ ചിത്രങ്ങള്‍ നേടിയ വിജയം ആകണം ഇത്തരം ഒരു ചിത്രം എടുക്കാന്‍ ഇതിന്റെ അണിയറക്കാരെ പ്രേരിപ്പിച്ചത്.വീട്ടുകാരെ ധിക്കരിച്ചു, അവര്‍ കണ്ടുവെച്ച അമേരിക്കന്‍ വരനെ വേണ്ടെന്നു വെച്ച് തനിക്കു ഇഷ്ടപെട്ട ഒരു ആളിനെ കല്യാണം കഴിച്ച ശ്യാമള (ഉര്‍വശി)എന്ന വീട്ടമ്മയാണ് ഇതിലെ കേന്ദ്ര കഥാപാത്രം . ഇതൊക്കെ കഴിഞ്ഞു ഒരു ഇരുപത്തി അഞ്ചു + വര്‍ഷം കഴിഞ്ഞാണ് കഥ തുടങ്ങുന്നത് . എന്ന് ശ്യാമളക്ക് ഒരു ആഗ്രഹമേ ഉള്ളു മകനെ (കുഞ്ചാക്കോ ബോബന്‍ ) ഒരു അമേരിക്കന്‍ മലയാളി പെണ്‍കുട്ടിയെ കൊണ്ട് കെട്ടിക്കണം . എന്നിട്ട് തന്നെ ഒറ്റപെടുത്തിയ ബന്ധുക്കളെ തോല്‍പ്പികണം .അയല്‍പക്കത്ത് താമസിക്കുന്ന സ്വന്തം സഹോദരന്‍ ജില്ല കളക്ടര്‍ ശേഖരനുമായി (നെടുമുടി വേണു )നിരന്തരമായി വഴക്കിലാണ് ശ്യാമള.അതിന്റെ ഫലം മുഴുവന്‍ അനുഭവിക്കേണ്ടി വരുന്നത് ക്ലാര്‍ക്ക് അയ ശ്യാമളയുടെ ഭര്‍ത്താവു വാസുദേവനാണ് . ഇതിനിടെ മകന്‍ ആകാശ് വിപ്ലവ പാര്‍ട്ടിയുടെ പുറം തള്ളപെട്ട സഖാവ് വിശ്വന്‍ (ബാലചന്ദ്രന്‍ ചുള്ളികാട് ) ഇന്റെ മകള്‍ നന്ദന (ഭാമ) യുമായി പ്രേമത്തിലാണ് . ഇതിനിടെ പച്ചക്കറി വാങ്ങി വരുന്ന ശ്യാമള ഒരു ലാത്തി ചാര്‍ജ് ഇന്‍റെ ഇടയില്‍ പെടുന്നു.ചെറിയ പരിക്കേല്‍ക്കുന്ന ശ്യാമളയെ പാര്‍ട്ടി ചോട്ടാ നേതാവ് (സിറാജ്) ആശുപത്രിയില്‍ എത്തിക്കുന്നു.സംഭവത്തിന് കിട്ടുന്ന വന്‍ പബ്ലിസിറ്റി ശ്യാമളയെ പ്രശസ്ത ആക്കുന്നു.പാര്‍ട്ടി ടിക്കറ്റ് ലഭിച്ചു തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചു revenew മന്ത്രി ആകുന്നു ശ്യാമള .ഇതിനിടെ ആകാശ്, അച്ഛന്‍ മരിച്ചു അനാഥയായ നന്ദനയെ മുറചെറുക്കന്‍ ല്‍ നിന്നും രക്ഷിച്ചു (പാവം മുറചെറുക്കന്‍ വളരെ സിമ്പിള്‍ ആവശ്യമാണ് അദേഹത്തിന്റെ . നാളെ ഞാന്‍ വരും എന്നെ കല്യാണം കഴിച്ചോണം !!!) വീട്ടില്‍ കൊണ്ട് വരുന്നു .ശ്യാമള പിണങ്ങുന്നു .അഴിമതി ആരോപണത്തില്‍ പെട്ട ശ്യാമള അറെസ്റ്റ് ഭീഷണി നേരിടുന്നു .ഇതിനിടെ സഹോദരന്‍ കളക്ടര്‍ പിണക്കം അവസാനിപ്പിക്കുന്നു (ഏകപക്ഷീയമായി).അവസാനം ചാനല്‍ റിപ്പോര്‍ട്ടര്‍ ആയ മരുമകള്‍ ഒളി ക്യാമറയുമായി ഇറങ്ങി സകല ആരോപണങ്ങളില്‍ നിന്നും അമ്മായിഅമ്മ മന്ത്രിയെ രക്ഷപെടുതുന്നതോടെ പണ്ടാരം അടങ്ങി ശ്യാമള മനസുമാറി നല്ലവളായി അമേരിക്കന്‍ മരുമകള്‍ മോഹം മാറ്റി വെച്ച് നാടന്‍ മരുമകളെ സ്വീകരിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു . പ്രേക്ഷകര്‍ പുറത്തേക്കോടുന്നു ശുഭം .
അതെന്താടെ നീ ഒരുമാതിരി ആക്കി കൊണ്ട് നിര്‍ത്തിയത് .പടം മോശമാണോ ?
പോന്നു സഹോദര ഈ വെറുതെ ഒരു ഭാര്യയും , മമ്മി ആന്‍ഡ് മീ എന്നെ ചിത്രങ്ങളെ ഒക്കെ വിജയിപ്പിച്ചത് അതിലെ സാമൂഹ്യ പ്രസക്തി ആണെന്നാണ് എന്‍റെ വിശ്വാസം. എന്നാല്‍ ആ രീതിയില്‍ ഉള്ള ഒരു ഒരു പടം എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ ചിത്രത്തില്‍ ആകട്ടെ നല്ല ഒരു തിരകഥയോ,വിശ്വസിനീയമായ ഒരു കഥാ തന്തുവോ പോലും ഇല്ല. ഈ ചിത്രത്തില്‍ ആകെ മാന്യമായി അഭിനയിച്ചിരിക്കുന്നത് സായികുമാറും പിന്നെ കുഞ്ചാക്കോ ബോബനും മാത്രമാണ് . നെടുമുടി വേണുവിനെ പോലെയുള്ള നടന്‍മാര്‍ എന്തിനാണ് ഇങ്ങനത്തെ വേഷങ്ങളില്‍ അഭിനയിക്കുന്നത് എന്ന് സ്വയം ആലോചികേണ്ട സമയം കഴിഞ്ഞു.കളക്ടര്‍ ആയി പണിയെടുക്കുനവര്‍ നെടുമുടിക്കെതിരെ മാനനഷ്ടകേസ് കൊടുക്കാന്‍ സാധ്യത ഉണ്ട് .ഭാമ പിന്നെ അഭിനയം തുടങ്ങി കഴിഞ്ഞാല്‍ മഞ്ജു വാര്യരും മീര ജാസ്മിനും മാറി മാറി വരും.
അപ്പോള്‍ ഉര്‍വശിയോ അവരല്ലേ കേന്ദ്ര കഥാപാത്രം ?
തികഞ്ഞ അമിതാഭിനയം എന്നാണ് എനിക്ക് തോന്നിയത്. മധുചന്ദ്രലേഖ എന്ന ചിത്രത്തിലെ ഉര്‍വശിയുടെ കഥാ പാത്രത്തെ ഇഷ്ടപെട്ടവര്‍ക്ക് ഒരു പക്ഷെ (ഒരു പക്ഷെ മാത്രം ) ഇതിലെ ശ്യാമളയെ ഇഷ്ടപ്പെടാം.എനിക്ക് ഈ ചിത്രത്തില്‍ അവര്‍ മുഖം കൊണ്ട് കാണിക്കുന്ന ഗോഷ്ടികള്‍ തികച്ചും അരോചകം ആയാണ് തോന്നിയത്. (ഉര്‍വശിയും നെടുമുടിയും സിറാജിനു പഠിക്കയാണോ എന്ന് ആരോ പിറകില്‍ നിന്നും ചോദിക്കുനത് കേട്ടു).
അപ്പോള്‍ ....
തീര്‍ന്നില്ല . ഇതിലെ താരം ഇവരാരും തന്നെ അല്ല മറിച്ചു തിരകഥ കൃത്ത് ശ്രീ കൃഷ്ണ പൂജപ്പുര ആണ് എന്നാണ് എന്‍റെ എളിയ അഭിപ്രായം.പിന്നെ സംവിധാനം എന്താണെന്നു അറിയാത്ത ഒരു പുതുമുഖ സംവിധായകനും കൂടിയാകുമ്പോള്‍ ശ്യാമളയുടെ ദുരന്തം പൂര്‍ത്തിയാകുന്നു.
അതെന്താ അങ്ങനെ പറയാന്‍ കാരണം ?
അവിശ്വസിനീയമായ സംഭവങ്ങളിലുടെയാണ് കഥാ മുന്നേറുന്നത് . ഒരു എം എല്‍ എ വരെയൊക്കെ കഷ്ടിച്ച് സഹിക്കാം . മന്ത്രി എന്നൊക്കെ പറഞ്ഞാല്‍ കടുപ്പമല്ലേ . ബന്ധുകളോട് വാശി തീര്‍ക്കാന്‍ അല്ലെങ്കില്‍ ജയിക്കാന്‍ മകനെ ഒരു അമേരിക്കന്‍ മലയാളി പെണ്‍കുട്ടിക്ക് കെട്ടിച്ചു കൊടുക്കുക മാത്രമേ മാര്‍ഗം ഉള്ളോ ? നിങ്ങള്‍ ഒരു അയല്‍വാസി ജില്ലാ കളക്ടര്‍ ആണെന്ന് ഇരിക്കട്ടെ. നിങ്ങള്‍ അടുത്ത ബന്ധുക്കളും ബദ്ധ ശത്രുക്കളും ആണെന്ന് സങ്കല്‍പ്പിക്കു . ഇനി നിങ്ങള്‍ രാവിലെ ചവറു തൂത്ത് വാരി കളക്ടര്‍ന്‍റെ വീട്ടു പറമ്പില്‍ ഇടുക ആണെങ്ങില്‍ കലക്ട്ടെര്‍ എന്ത് ചെയും ? ഉത്തരം അദേഹം രണ്ടാം നിലയില്‍ നിന്നും നേരിട്ട് ഇരട്ടി ചവറു നിങ്ങളുടെ പറമ്പിലേക്ക് ഏറിയും!!!
അയ്യോ.....
പിന്നെ വീട്ടുകാരെയും അവരുടെ ഭീഷണിയും ഒക്കെ അതിജീവിച്ചു ഇഷ്ടപെട്ട ആളിന്റെ കൂടെ ജീവിക്കാന്‍ ഇറങ്ങിത്തിരിച്ച ആളാണ് ശ്യാമള എന്നാണ് പറയപെടുന്നത് . പക്ഷെ നമ്മള്‍ കാണുന്ന സിനിമയില്‍ ശ്യാമള ഈ ലോകവുമായി ഒരു ബന്ധവും ഇല്ലാത്ത മന്ദബുദ്ധി എന്ന് വരെ പറയാവുന്ന ഒരു സ്ത്രീയാണ്. സഹോദരന്റെ ശകുനം മുടക്കാന്‍ രാവിലെ (ഇരുപത്തി അഞ്ചു കൊല്ലമായി ) ചൂലും പിടിച്ചു വീടിനു വെളിയില്‍ നില്‍ക്കുന്ന രംഗമൊക്കെ എത്ര ബോധമുള്ള തിരകഥകൃത്ത് കള്‍ക്ക് ആലോചിക്കാന്‍ പറ്റും .ജഗദീഷ് ടു ഹരിഹര്‍നഗര്‍ , ഗോസ്റ്റ് ഹൌസ് എന്നെ ചിത്രങ്ങളില്‍ ഉപയോഗിച്ച അതെ കണ്ണാടിയും മന്ദ ബുദ്ധി പ്രകടനവുമായി രംഗത്തുണ്ട്.സിറാജ് സ്ഥിരം തന്നെ.ആദ്യത്തെ ഗാനരംഗം ചിത്രീ കരിച്ചതില്‍ തന്നെ സംവിധായകന്റെ പ്രതിഭ കാണാനുണ്ട്. ഒരു ചേട്ടന്റെയും അനിയത്തിയുടെയും കുട്ടികാലത്തെ സ്നേഹം ആണ് ഇതില്‍ കാണിക്കാന്‍ ശ്രമിച്ചിട്ടുള്ളത് . പക്ഷെ കാണുന്നവര്‍ക്ക് തോന്നുന്നത് ഒരു വലിയ വീട്ടില്‍ രണ്ടു കുട്ടികള്‍ ഒറ്റയ്ക്ക് താമസിച്ചിരുന്നു എന്നാണ്. മരുന്നിനു പോലും ആ കുട്ടികള്‍ താമസിക്കുന്ന വീട്ടില്‍ വേറൊരു അംഗത്തെ കാണിക്കുന്നില്ല.കുറഞ്ഞ പക്ഷം ആ കുട്ടികള്‍ പാട്ട് മുഴുവനും പുറത്തു കളിച്ചു നടക്കുനതായി കാണിച്ചിരുന്നെങ്കില്‍ ഇത്രയും ബോര്‍ ആകില്ലായിരുന്നു
ആകാശ്ന് നായികയെ വീട്ടിലേക്കു വിളിച്ചു കൊണ്ട് വരാന്‍ ഒരു കാരണം ആകാന്‍ വേണ്ടി മാത്രം ഒരു വില്ലന്‍(നായികയുടെ മുറ ചെറുക്കന്‍). അത് പോലെ എല്ലാ പഴിയും ഏറ്റു വാങ്ങാന്‍ വേറൊരു വ്യവസായി വില്ലന്‍ (കളക്ടര്‍ന്‍റെ ഭാര്യയുടെ ബന്ധു ) . അങ്ങനെ പകുതി വെന്ത കുറെ കഥാ പത്രങ്ങള്‍ കൂടിയുണ്ട് ഈ ചിത്രത്തില്‍ .ശരത് ചന്ദ്ര വര്‍മ എഴുതിയ ഗാനങ്ങള്‍ ശരാശരിയിലും താഴെയാണ്.
അപ്പോള്‍ ചുരുക്കമായി പറഞ്ഞാല്‍ ....
പോന്നു ചേട്ടാ ഈ സൂപ്പര്‍ താരങ്ങള്‍ ഇല്ലാത്ത ചിത്രങ്ങളില്‍ ഒക്കെ എന്തെങ്കിലും നല്ലത് കണ്ടെത്താന്‍ പരമാവധി ശ്രമിക്കാറുണ്ട് .പക്ഷെ ഇതിനെ കുറിച്ച് ശരാശരിയിലും താഴെയുള്ള ഒരു തട്ടി കൂട്ട് ചിത്രം എന്നേ പറയാന്‍ പറ്റു

ഉര്‍വശി,
കുഞ്ചാക്കോ ബോബന്‍,
ചര്‍ച്ച,
ഭാമ,
മലയാള സിനിമ,
സിനിമ
Sunday, May 23, 2010
മമ്മി ആന്‍ഡ് മി
എടെ ഇന്നലെ ...
ഇന്നലെ സ്ഥലത്തില്ലായിരുന്നു . കുറച്ചു തിരക്ക് ... ഒരു പുതു മുഖ നിരൂപകന്റെ ജീവിതവ്യഥകളെ കുറിച്ച് അണ്ണന് എന്തറിയാം ?
കളയെടെ എന്തോന്നെ തിരക്ക് അതും നിനക്ക് ... അതിനു നീ ഇതു പടം കാണാന്‍ പോയത് ? ഒരു നാള്‍ വരും എന്നാ ക്ലാസ്സിക് സാധനം ഇറങ്ങിയോ ?
ഇതാണ് ഈ പന്ന മലയാളികളുടെ കുഴപ്പം . ഈ അമ്മാവന്മാരുടെ പടം അല്ലാതെ വേറെ സിനിമയൊന്നും ഇല്ലെ ഈ നാട്ടില്‍ ? എന്നിട്ട് മലയാള പടത്തിനു നിലവാരം ഇല്ലെ എന്ന നിലവിളിയും , നിലവാരം ഉണ്ടാക്കാന്‍ ചെയേണ്ട കാര്യങ്ങളെ കുറിച്ചുള്ള ചാനല്‍ ചര്‍ച്ച വേറെയും .
ഡേ നീ കത്തി കേറാതെ . ഇപ്പോള്‍ കിട്ടി നീ മമ്മി ആന്‍ഡ് മി കണ്ടു അല്ലെ ? പറ എങ്ങനെയുണ്ട് പടം.
ശരി ആദ്യം മുതല്‍ പറഞ്ഞേക്കാം .Dectative എന്ന ചിത്രം എടുത്ത ശ്രീ ജിത്തു ജോസഫ് ആണ് ഈ പടത്തിന്റെ സംവിധായകന്‍ . അദേഹത്തിന്റെ ആദ്യ ചിത്രം വലിയ തെറ്റില്ലാത്ത ഒന്നാണെന്നാണ് എനിക്ക് തോന്നിയത് . (ഇപ്പോള്‍ ഇറങ്ങുന്ന ചിത്രങ്ങളുടെ നിലവാരം വെച്ച് നോക്കിയാല്‍ പ്രത്യേകിച്ചു ) . തന്റെ ആദ്യ ചിത്രത്തില്‍ നിന്നും വ്യത്യസ്തമായി ഒരു കുടുംബ ചിത്രം എന്ന് പറയാവുന്ന ഒരു പ്രമേയം ആണ് സ്വീകരിച്ചിട്ടുള്ളത്.
നീ തല്ലു വാങ്ങും. നിന്റെ ഈ വളിച്ച നിരൂപക ഭാഷ വിട്ടു കാര്യം പറയെടെ. എങ്ങനാ കഥയുടെ ഒരു കിടപ്പ് ?
കഥയെന്നു പറഞ്ഞാല്‍ ( ഒരു അഞ്ചു മിനിറ്റ് താമസിച്ചാണ് പടത്തിനു കേറിയത് ) ഊട്ടി പോലെയുള്ള ഒരു സ്ഥലം . അവിടെ മുകേഷ് , ഉര്‍വശി , അര്‍ച്ചന കവി കുടുംബം . വേറൊരു കുടുംബം ലാലു അലക്സ് , ശാരി,കുഞ്ചാക്കോബോബന്‍ . ഇവര്‍ കുടുംബ സുഹൃത്തുക്കള്‍ . അര്‍ച്ചനയും കുഞ്ചാക്കോബോബനും ഒരു കോളേജില്‍ പഠിക്കുന്നു . നല്ല സുഹൃത്തുക്കള്‍ .
ഒരു നിറം ലൈന്‍ അല്ലെ ..
ഇവിടെ നിങ്ങള്‍ നിറത്തെ കുറിച്ച് പറഞ്ഞത് ഈ സിനിമയെ ഇടിച്ചു താഴ്ക്കാന്നല്ലേ .ഇവിടെ വലിയ താരങ്ങളോ സംവിധയകാരോ ഒരേ സാധനം കുപ്പി പോലും മാറാതെ ഒഴിച്ചു തന്നാല്‍ താനൊക്കെ ആര്‍ത്തിയോടെ വലിച്ചു കുടിച്ചിട്ട് മനോഹരം ഉദാത്തം എന്നോകെ കീച്ചുമല്ലോ . നാണം ഉണ്ടോടോ തനിക്കൊക്കെ ?
അടങ്ങേടെ...... നീ ആരു തീവ്രവാദിയോ? വിഷയത്തിലേക്ക് വാടെ .
പറഞ്ഞത് സത്യമാണ് . മേല്‍പറഞ്ഞത് കുടാതെ നായകന് നായികയോട് വെളിപ്പെടുത്തിയിട്ടില്ലാത്ത പ്രണയവും ഉണ്ട് . പക്ഷെ അവിഒടെ തീര്‍ന്നു നിറവും ആയുള്ള സാമ്യം. ഇവിടെ സിനിമയിലെ പ്രധാന വിഷയം , പേര് സൂചിപ്പിക്കുന്നത് പോലെ അമ്മയും മകളും ആയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ആണ്.തികച്ചും സാമൂഹ്യ പ്രസക്തി ഉള്ള ഈ വിഷയം തിരഞ്ഞെടുത്തതിനു സംവിധായകനെ അഭിനന്ദിക്കാതെ വയ്യ.തങ്ങള്‍ ജീവിച്ചിരുന്ന പോലെ മക്കളും പ്രത്യേകിച്ചു പെണ്‍കുട്ടികള്‍ ജീവിക്കണം എന്ന നിര്‍ബന്ധം ആണ് ഈ കാലത്തേ കുടുംബങ്ങളില്‍ തലമുറകള്‍ തമ്മിലുള്ള ഉരസ്സല്‍ഇന് മുഖ്യ കാരണം എന്നാണ് എനിക്ക് പലപ്പോളും തോന്നിയിട്ടുള്ളത് . അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന ഡോക്ടര്‍ ചിത്രത്തില്‍ ഈ വക പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനെ കുറിച്ച് പറയുന്നുണ്ട് . ആ രംഗങ്ങള്‍ വളരെ നന്നായി ഒരുക്കിയിട്ടുണ്ട് സംവിധായകന്‍ . സാധാരണ സിനിമകളില്‍ (പത്താം നിലയിലെ തീവണ്ടി എന്ന പടത്തില്‍ പോലും) അനൂപ് മേനോനെ കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു മുഴച്ചു നില്‍ക്കല്‍ ഈ ചിത്രത്തില്‍ തീരെ തോന്നിയില്ല.ഏതൊരു അച്ഛനമ്മമാരെയും ഒരു നിമിഷം ചിന്തിപ്പികുനതാണ് ഈ സിനിമ എന്നാണ് എനിക്ക് തോന്നിയത്.ചുരുക്കത്തില്‍ പറഞ്ഞാല്‍ സത്യന്‍ അന്തികാടിന്റെ സാരോപദേശ സിനിമയെ കാലും (ഇന്നത്തെ ചിന്താ വിഷയം ) എന്ത് കൊണ്ടും ഉദ്ദേശ ശുദ്ധി ഉള്ളതാണ് ഈ ചിത്രം.
ആണോ ശരി എന്നി ബാക്കി പറ .
അമ്മയും (ക്ലാര - ഉര്‍വശി ), മകളും (ജുവെല്‍ - അര്‍ച്ചന ) തമ്മില്‍ നിരന്തരമായ വഴക്കാണ് . മകളുടെ ആധുനിക രീതികള്‍ (ഭയങ്കര ആധുനികം ഒന്നുമില്ല മൊത്തത്തില്‍ ഉള്ള ഒരു റിബല്‍ ലൈന്‍ ) അമ്മക്ക് തീരെ ഇഷ്ടം അല്ല . ഇതിനിടയില്‍ സ്ഥിരമായി റെഫറി കളിക്കുന്ന അച്ഛന്‍ (മുകേഷ് ) . ഇതിനിടയില്‍ മകള്‍ക്ക് ഒരു ചാറ്റ് ഫ്രണ്ട്നെ കിട്ടുന്നു . അവളെക്കാളും പ്രായ കുടുതല്‍ ഉള്ള ഒരു ക്രോണിക് ബാച്ചിലര്‍ ആയ അമീര്‍ എന്ന് വിളിക്കപെടുന്ന അയാള്‍ ജുവേലിന്റെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ കഥയെ മുന്നോട്ടു നയിക്കുന്നു . ഇനി ബാക്കി പോയി കണ്ടാല്‍ മതി . പിന്നെ നന്നായി തോന്നിയ രണ്ടു കാര്യങ്ങള്‍ . ഒന്ന്: ഈ ചിത്രം ഇന്റര്‍നെറ്റ് ചാറ്റിങ് കുട്ടികളെ ചതി കുഴിയില്‍ വീഴുതതെങ്ങനെ എന്നുള്ളതിനെ കുറിച്ചല്ല (പീഡനം പ്രതീക്ഷിച്ചു ആരും അങ്ങോട്ട് പോകണ്ട എന്ന് ചുരുക്കം ). രണ്ടു: പ്രശ്നങ്ങള്‍ക്ക് മൊത്തം കാരണം കുട്ടികളോ അച്ഛന്‍ അമ്മമാരോ മാത്രം ആണെന്ന് ഒരിടത്തും പറയുന്നില്ല (രണ്ടു കൂട്ടരും നന്നാകാന്‍ ഉണ്ടെന്നു ചുരുക്കം ) .
അപ്പോള്‍ ഈ പടത്തിനു പ്രശ്നങ്ങള്‍ ഒന്നും ഇല്ലെടെ?
ഉണ്ടല്ലോ . ഉദാഹരണത്തിന് മകളുടെ എല്ലാ ചലനങ്ങളും വിടാതെ ശ്രദ്ധിക്കുന്ന അമ്മ അവള്‍ക്കു ഒരു ചാറ്റ് ഫ്രണ്ട് ഉള്ളതും അവര്‍ തമ്മിലുള്ള അടുപ്പം കൂടുന്നതും ഒരല്‍പം പോലും സംശയിക്കുന്നില്ല . (വോയിസ് ചാറ്റ് ആണ് എന്ന് കുടി ഓര്‍ക്കണം ). പിന്നെ അവസാനത്തെ ഫെലിക്സ് അച്ചനും അമീറും ആയുള്ള സംഭാഷണം ഒഴിവാക്കാം ആയിരുന്നു . (എല്ലാ കാര്യങ്ങളും തെളിച്ചു പറയണം എന്ന് ഈ മലയാള സംവിധയകര്‍കെന്താ ഇത്ര നിര്‍ബന്ധം?) ഒരു പക്ഷെ ജുവെല്ലും അമീറും ക്രോസ് ചെയ്തു പോകുന്നിടത്ത് പടം നിര്‍ത്തിയിരുന്നെങ്കില്‍ അതി മനോഹരം എന്ന് പറയാവുന്ന ഒരു അവസാനം ആയേനെ ചിത്രത്തിന് . പിന്നെ മൊത്തത്തില്‍ നല്ലൊരു തീം ആണെങ്കിലും കഥ പറഞ്ഞിരിക്കുന്നത് തികച്ചും സിനിമ ശാസ്ത്രം ( നാട്യ ശാസ്ത്രം എന്ന് പറയും പോലെ) അനുസരിച്ച് തന്നെ ആണ് . അതിന്റെ ഒരു കുറവ് ഈ ചിത്രത്തില്‍ ഉടനീളം ഉണ്ട് .
ശരി അഭിനയം ?
ഉര്‍വശി നന്നായിടുണ്ട് .ഒപ്പം അര്‍ച്ചനയും (റീമ കല്ലുങ്കല്‍ എന്ന ഭയങ്കര നടിയെക്കളും ഒത്തിരി ഭേദം ) കുഞ്ചാക്കോ ബോബന്‍ അന്യായ ഗ്ലാമര്‍ . (ചില ആംഗിള്‍ ഇല്‍ അര്‍ച്ചനയ്ക്ക് പ്രായ കുടുതല്‍ തോന്നിക്കുന്നു എന്ന് പറഞ്ഞാല്‍ അതിനു കുഞ്ചാക്കോ ബോബനെ മാത്രമേ കുറ്റം പറയാന്‍ പറ്റു . മുകേഷ് കുഴപ്പമില്ല . മറ്റു താരങ്ങള്‍ ആരും തന്നെ ബോര്‍ ആക്കുന്നില്ല.നല്ല ഒന്ന് രണ്ടു പാട്ടുകള്‍ ചിത്രത്തില്‍ ഉണ്ട്.
മലയാളത്തില്‍ കൂവല്‍ തൊഴിലാളികള്‍ ഉണ്ടോ എന്ന് ഈ സിനിമയോടെ എനിക്ക് നല്ല സംശയം തോന്നുന്നു . ഒരു കാരണവും ഇല്ലാതെ ഇടയിക്കിടെ ചില ഭാഗങ്ങളില്‍ നിന്നും (മാത്രം) സംഘടിതം ആയ കൂവല്‍ കേള്‍ക്കുന്നുണ്ടായിരുന്നു . വലിയ പിന്തുണ കിട്ടാത്തത് കൊണ്ടാവണം വേഗം നിന്നു. (അലക്സാണ്ടര്‍ ദി ഗ്രേറ്റ് അനുസരണയോടെ ഇരുന്നു കണ്ടു തള്ളിയ ജനമാണ് ഈ പ്രതികരിക്കുന്നത് എന്ന് കുടി ഓര്‍ക്കണം ).
എടെ നീ ഈ പടത്തിന്റെ നിരൂപണം എഴുതുനുന്ടെങ്കില്‍.നീ ഈ കുറ്റം പറഞ്ഞ കാര്യങ്ങള്‍ ആദ്യം എഴുതുക . (കുറച്ചു കുടി വിശദമായി കാച്ചിയാല്‍ നന്നായി ) .നല്ലത് എന്ന് പറയുന്ന കാര്യങ്ങള്‍ പരമാവധി ചുരുക്കുക (ഒഴിവാക്കാന്‍ പറ്റുന്നത് കളയുക) അഭിനയത്തെ കുറിച്ച് പറയുമ്പോള്‍ സ്ഥിരം ശൈലി,വിമ്മിഷ്ടം,അമിതാഭിനയം,അഭിനയിക്കാന്‍ അറിയില്ല എന്നൊക്കെ കുറെ കേറ്റി അടിക്കുക.എത്രയും ചെയ്താല്‍ ഒരു നിരൂപകന്‍ എന്ന നിലക്ക് നിനക്ക് തെളിയാം. കുറച്ചു മാര്‍ക്ക് കുടെയിട്ടാല്‍ നീ പുലിയെടെ . ഓര്‍ക്കുക ഇതൊരു സൂപ്പര്‍ താര/ സൂപ്പര്‍ സംവിധായക ചിത്രം അല്ല . അപ്പോള്‍ ഇതാണ് നിരൂപക ശാസ്ത്രം (മലയാളം) വിധിച്ചിട്ടുള്ളത് .
.
അണ്ണാ ഇങ്ങനെ ഒക്കെ പറഞ്ഞാല്‍ ...
പിന്നെ ഇങ്ങനെ പറയണമെടെ . അലക്സാണ്ടര്‍ ദി ഗ്രേറ്റ് എന്ന പടത്തെ കുറിച്ച് ദീപികയില്‍ വന്നത് മോഹന്‍ ലാലിന്‍റെ ഗംഭീര പ്രകടനം ആണ് ചിത്രത്തിന്റെ ഹൈ ലൈറ്റ് എന്നാണ് . ഇവന്റെ ഒക്കെ കൂടെ ജീവിക്കണം എങ്കില്‍ എന്തൊക്കെ ചെയ്യണമെടെ ..... അത് പോട്ടെ നീ പടത്തെ കുറിച്ച് ഒറ്റ വാക്കില്‍ ഒരു അഭിപ്രായം പറഞ്ഞെ .
ഇപ്പോളത്തെ മലയാള സിനിമ നിലവാരം വെച്ച് നോക്കിയാല്‍ കുടുംബ സമേതം ആസ്വദിച്ച് കാണാവുന്ന ഒരു ചിത്രം .

Subscribe to:
Posts (Atom)