അണ്ണാ ഒന്ന് നിന്നേ.....
നീയോ? എങ്ങോട്ടാ അനിയാ ഈ നേരം കേട്ട നേരത്ത് .
ആ പത്രം ഓഫീസ് വരെ.ഇന്നെങ്കിലും ആ റേസ് എന്ന പടത്തിന്റെ നിരൂവണം കൊടുത്തില്ലേല്‍ പണി വേറെ നോക്കണം .ഇല്ലെങ്കില്‍ തന്നെ നിങ്ങളുടെ വാക്ക് കേട്ട് ഓരോന്ന് എഴുതി ഇപ്പോള്‍ തന്നെ പണി പോകാറായി.
ഒന്ന് പോടെ നിന്‍റെ പത്രാധിപരും നിക്കര്‍ -കൂളിഗ് ഗ്ലാസ് ആരാധകന്‍ അണോടെ? അല്ല അന്ന് കാണുന്നവനെ അച്ഛാ എന്ന് വിളിക്കുന്ന മാധ്യമ ലോകത്തിനെ പറ്റിപറഞ്ഞിട്ട് കാര്യമില്ല .എന്നിട്ട്, റേസ് കണ്ടിട്ട് എന്ത് തോന്നി ?
ഒന്ന് പോ അണ്ണാ . എനിക്ക് വേറെ പണിയില്ലേ ഈ പന്ന മലയാള സിനിമയൊക്കെ കാണാന്‍ . വല്ല തമിഴോ ,ഹിന്ദിയോ ഒക്കെ കണ്ടാല്‍ കൊടുക്കുന്ന കാശു എങ്കിലും മുതലാകും .എന്ന് കരുതി കഞ്ഞി കുടിച്ചു പോകണ്ടേ . അതിന നിരൂവണം.മനസ്സിലായോ .
ഇപ്പോള്‍ മനസിലായി . ശരി ഇനി പടത്തെ പറ്റി പറ . എന്താ കാചിയിരിക്കുന്നത്.
അണ്ണാ ഒരു വലിയ രഹസ്യം പറയാം ഞെട്ടരുത് . ഇതു ഒരു ഇംഗ്ലീഷ് സിനിമയുടെ കോപ്പി അടി ആണ് .Trapped എന്നോ മറ്റോ ആണ് പേര് .രണ്ടു ദിവസമായി ഇന്റര്‍നെറ്റ് പണി ആയതിനാല്‍ ഡൌണ്‍ലോഡ് ചെയ്തു കാണാന്‍ പറ്റിയില്ല .എന്നാലും കോപ്പി അടി കോപ്പി അടി തന്നെ അല്ലെ കുക്കു സുരേന്ദ്രന്‍ ആണ് ഈ ചിത്രത്തിന്റെ സംവിധായകന്‍ ,(പണ്ട് വീരാളിപ്പട്ടു എന്നോ മറ്റോ ഒരു ചിത്രം എടുത്തിട്ടുണ്ട് എന്ന് തോന്നുന്നു.ഓര്‍മയില്ല ആരോ പറഞ്ഞു കേട്ടതാണ് ).
എടേ നില്ല്.ഇന്നലെ ആ പടം ഞാന്‍ കണ്ടതെ ഉള്ളു. ഹിന്ദിയില്‍ ന്യൂ generation സിനിമ എന്ന് ഞാന്‍ വിളിക്കുന്ന ഒരു സ്ട്രീം ഉണ്ട്.വിനയ് പഥക്,രജത് കപൂര്‍,കൊങ്കണ സെന്‍,ഇര്‍ഫാന്‍ ഖാന്‍ എങ്ങനെ കുറെ ആള്‍ക്കാര്‍ ഒക്കെയാണ് ഇത്തരം സിനിമകളിലെ പതിവുകാര്‍.അക്കൂടത്തില്‍ പ്പെട്ട ഡെഡ് ലൈന്‍ എന്ന ചിത്രത്തിന്റെ ബാക്ക് ടു ബാക്ക് കോപ്പി ആയി ആണ് എനിക്ക് തോന്നിയത് (അഭിനയിക്കുന്നവര്‍ രജത് കപൂര്‍ (കുഞ്ചാക്കോ),കൊങ്കണ സെന്‍ (മമത),ഇര്‍ഫാന്‍ ഖാന്‍ (ഇന്ദ്രജീത്ത്)).ഒരു പക്ഷെ അവന്മാരും trapped നിന്ന് പോക്കിയതാകാനും മതി.കഥ പ്രശസ്ത കാര്‍ഡിയാക് സര്‍ജന്‍ ആയ എബി ജോണ്‍ (കുഞ്ചാക്കോ) ഭാര്യ നിയയും (മമത)മകള്‍ അച്ചുവും അടങ്ങുന്ന സന്തുഷ്ട കുടുംബം.ഐ എം എ യുടെ മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ് ലഭിക്കുന്ന എബി അവാര്‍ഡ് വാങ്ങാന്‍ ആയി ബംഗ്ലൂര്‍ക്ക് പോകുന്നിടതാണ് കഥ ആരംഭിക്കുന്നത്.എബി പോയി കഴിഞ്ഞ ഉടന്‍ അയാളുടെ വീട്ടില്‍ പ്രത്യക്ഷപ്പെടുന്ന നിരഞ്ജന്‍ (ഇന്ദ്രജിത്ത്) എന്ന അജ്ഞാതന്‍ അച്ചുവിനെ തട്ടി എടുത്തു സഹായി ആയ എല്‍ദോയെ (ജഗതി) ഏല്‍പ്പിക്കുന്നു.ബാംഗളൂരില്‍ എബി, ശ്വേത (ഗൌരി മുഞ്ഞാല്‍ (പലേരി മാണിക്യം സരയു))എന്ന യുവതിയുടെ തോക്കിന്‍ മുന്നില്‍ ആകുന്നു.അങ്ങനെ എല്‍ദോയു ടെ നിയന്ത്രണത്തില്‍ അച്ചുവും,നിരഞ്ജന്‍ നിയന്ത്രിക്കുന്ന നിയയും,ശ്വേതയുടെ തോക്കിന്‍ മുന്നില്‍ അവളെ അനുസരിക്കുന്ന എബിയും എത്തുന്നു.മകളെ തിരിച്ചു കിട്ടാന്‍ നിരന്ജനും സംഘവും എബിയും നിയയും ആയി നടത്തുന്ന വില പെശലിലൂടെ കഥ പുരോഗമിക്കുന്നു .
അണ്ണാ ഒരു സംശയം.ഒരുത്തന്‍റെ ശാന്തമായ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി വേറൊരുത്തന്‍ കണ്ടന്നു വന്നു മൊത്തം അലം കോലം അക്കുനതല്ലേ ഈ കഥയുടെ ചുരുക്കം? ഇതു തന്നെ അല്ലെ കോക്ക്ടൈല്‍,ഭ്രമരം എന്നെ ചിത്രങ്ങളില്‍ നമ്മള്‍ കണ്ടതു?
അങ്ങനെ ചിന്തിച്ചാല്‍ ഇതു മൂന്നിനെയും ഒരു വിഭാഗത്തില്‍ പെടുത്താം എന്ന് തോന്നുന്നു.പക്ഷെ എനിക്ക് തോന്നിയത് orginal ചിത്രം കണ്ടിട്ടില്ലെങ്കില്‍ ഒരു ബോറടിയും ഇല്ലാതെ ഈ ചിത്രം ഒരാള്‍ക്ക് കാണാന്‍ കഴിയും എന്നതാണ്.നാലോ അഞ്ഞോ പ്രധാന കഥാപാത്രങ്ങളും മുക്കാല്‍ പങ്കും നാലു ചുവരുകല്‍ക്കുള്ളിലും വെച്ച് നടക്കുന്ന കഥ ഒരിടത്തു പോലും ബോര്‍ അടിപ്പിക്കുന്നതായ് എനിക്ക് തോന്നിയില്ല.നടീ നടന്‍മാര്‍ എല്ലാരും അവരുടെ റോള്‍ ഭംഗിയാക്കിയപ്പോള്‍ പലരും മോശം ആയി എന്ന് ആരോപിച്ച എല്‍ദോ എന്ന വെപ്രാളകാരന്‍റെ റോള്‍ ജഗതി നന്നാക്കി എന്നാണ് എനിക്ക് തോന്നിയത്.ഓടി നടന്നു അഭിനയിക്കുന്ന ജഗതിയെ പോലയുള്ള ഒരാള്‍ക്ക് എങ്ങനെ ഈ കഥാപാത്രത്തിന്റെ സംസാര രീതിയും ശരീര ഭാഷയും ചിത്രത്തില്‍ ഉടനീളം ഒരു പോലെ കൊണ്ട് പോകാന്‍ കഴിയുന്നു എന്നത് (എനിക്ക്) അദ്ഭുതം ഉളവാക്കുന്നു .കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും അവര്‍ അവരുടെ റോളുകള്‍ ഒരുപോലെ ഭംഗിയാക്കി.ആരാണ് കൂടുതല്‍ നന്നായത് എന്ന് പറയാന്‍ വിഷമം
അപ്പോള്‍ പടം കിടിലം എന്നാണോ പറഞ്ഞു വരുന്നത് .
അനിയാ മറ്റു ഏതു ചിത്രത്തിലും ഉള്ളത് പോലെ ഇതിലും കുറ്റങ്ങള്‍ നമുക്ക് കണ്ടു പിടിക്കാനവും.കുറവുകള്‍ കണ്ടെതുന്നതിലോ പറയുന്നതിലോ ഒരു തെറ്റും ഇല്ല.പക്ഷെ അതിന്റെ ആത്യന്തികമായ ഉദേശം നല്ല സിനിമ ഉണ്ടാകണം എന്നതായിരിക്കണം .അല്ലാതെ ഈ ചിത്രത്തെ മൊത്തത്തില്‍ താര്‍ അടിക്കുക എന്നതാകരുത് എന്നാണ് എന്‍റെ എളിയ അഭിപ്രായം.ഏറ്റവും കുറഞ്ഞ പക്ഷം ഒരു നല്ല ചിത്രം ഉണ്ടാക്കാനുള്ള ആഗ്രഹം എങ്കിലും ഈ ചിത്രത്തിന് പിന്നില്‍ കാണാന്‍ ഉണ്ട് എന്ന് എനിക്ക് തോന്നുന്നു.പിന്നെ അഭിനേതാക്കളുടെ കാര്യം പറഞ്ഞാല്‍ ശ്വേതയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ഗൌരി മുഞ്ഞാല്‍ സാമാന്യം നനായി ബോര്‍ ആയി . വല്ല ജ്യോതിര്‍മയിയോ മറ്റോ ആയിരുന്നെങ്കില്‍ പോലും ഇതിലും നന്നായേനെ. നിരഞ്ജന്‍ എന്ന കഥാപാത്രത്തെ പേര് പോലും പറയാതെ ഒരു നിഗൂഡതയില്‍ ചിത്രത്തില്‍ ഉടനീളം അവതരിപ്പിചിരുന്നെകില്‍ ചിത്രം കൂടുതല്‍ Impact ഉണ്ടാക്കിയേനെ എന്നും തോന്നി. പിന്നെ ഈ ചിത്രത്തില്‍ പ്രതിപാദിക്കുന്ന വിഷയം വ്യക്തിപരം എന്ന നിലയില്‍ നിന്നും ഒരു സമൂഹം നേരിടുന്ന പ്രശ്നവും അതിനെതിരെ പ്രതികരിക്കുന്ന സാധാരണകാരന്‍ എന്ന നിലയില്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ (A wednesday പോലെ) കൂടുതല്‍ സ്വീകാര്യത കൈ വന്നെനേനെ.
അപ്പോള്‍ ...
നല്ല ചിത്രങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ ഇനിയും ഉണ്ടാകട്ടെ. കേട്ട് പഴകിയ , തുടങ്ങി അഞ്ചു മിനിറ്റ് കഴിയുമ്പോള്‍ എവിടെ ചെന്ന് നില്‍ക്കും എന്ന് പറയാന്‍ പറ്റുന്ന സ്ഥിരം വളിപ്പുകള്‍ പുറത്തിറങ്ങുന്ന മലയാള സിനിമയില്‍ ഒരു പക്ഷെ നല്ല സിനിമയുടെ , കാണുന്നവനെ കൊല്ലാത്ത സിനിമയുടെ പുതു നാമ്പുകള്‍ ആകാം ചില്ലപ്പോള്‍ ഇതൊക്കെ.അങ്ങനെ ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു ആശിക്കുന്നു
Showing posts with label മമത. Show all posts

Tuesday, February 15, 2011
Monday, August 30, 2010
നിറക്കാഴ്ച (Nirakazcha)
വെറുതെയാണോ ഈ നാട്ടില്‍ മാവോവാദികളും നക്സലെട്ടുകളും ഒക്കെ ഉണ്ടാകുന്നതു ? ഈ നാട്ടില്‍ എന്തെങ്കിലും,എന്തിനെങ്കിലും ഒരു വ്യവസ്ഥയുണ്ടോ ?
അണ്ണന്‍ രാവിലെ ഒരു വിപ്ലവ മൂഡില്‍ ആണല്ലോ ? എന്താ ഒരു ധാര്‍മിക രോഷം?
അനിയാ ഈ നാട്ടില്‍ ഏതൊരു വ്യക്തിക്കും സിനിമ സംവിധാനം ചെയ്യാമെന്നും,സിനിമ നിര്‍മിക്കാമെന്നും ആയിട്ടുണ്ട്.ഇതിനൊന്നും ചോദിയ്ക്കാന്‍ ആരുമില്ലേ?
അണ്ണാ ഇതില്‍ എന്തോന്ന് ചോദിയ്ക്കാന്‍?കാശുള്ളവന്‍ അത് കൊണ്ട് പടം എടുക്കുന്നു.സൗകര്യം ഉള്ളവന്‍ കണ്ടാല്‍ മതി തീര്‍ന്നില്ലേ?
തന്നെടെ.എന്റെ ഒരു മനോവിഷമമം കൊണ്ട് പറഞ്ഞു പോയതാ.ഇന്നലെ നിറക്കാഴ്ച പോയി കണ്ടു.അതിന്റെ വിഷമം തീര്‍ത്തതാ.
നിറക്കാഴ്ച കണ്ടോ? സംഗതി ഒരു ഇന്‍ഡോ ഇറ്റാലിയന്‍ പ്രണയ കാവ്യം ആണെന്നും.ഭരതന്‍ ടച്ച് ഉള്ള പടം ആണെന്നും ആണല്ലോ കേട്ടത്.ശരിയാണോ?
ഇവിടെയാണ് എന്റെ ശരിക്കുള്ള പരാതി.ഒരു പടം തല്ലി പൊളി ആണെങ്കില്‍ അത് ജനങ്ങളോട് വിളിച്ചു പറയേണ്ട ചുമതല ഇവിടത്തെ മാധ്യമങ്ങള്‍ക്കും നിരൂപകര്‍ക്കും ഇല്ലെ?
ഉണ്ടോന്നു ചോദിച്ചാല്‍ .......
ഉണ്ട് എന്നത് തന്നെയാണ് ഉത്തരം. അതിനാദ്യം ഈ നിരൂപകന്‍ എന്ന തെണ്ടിക്ക് (നീയടക്കം) സ്വന്തമായി ഒരു അഭിപ്രായം വേണം.മനസിലായോടാ?
ശരി അതിരിക്കട്ടെ പടം എങ്ങനെ ഉണ്ട്?
അനീഷ് ജെ കരിനാട് എന്ന പുതു മുഖ സംവിധായകനാണ് ഈ സംഭവത്തിന്റെ കഥയും തിരകഥയും നിര്‍മിച്ചു സംവിധാനം ചെയ്തിരിക്കുന്നത് . ഇതൊന്നും പോരാത്തതിനു അദേഹം ഒരു കോമഡി കം വില്ലന്‍ കഥാപത്രത്തെയും അവതരിപ്പികുന്നുണ്ട്.നിര്‍മാണം എനിക്ക് മനസിലായത് സോമതീരത്തിന്റെ മുതലാളിയും പിന്നെ കുറെ ജര്‍മന്‍ NRI ആള്‍ക്കാരും ആണെന്നാണ്.
അപ്പോള്‍ കഥ?
കഥ എന്ന് പറയപ്പെടുന്ന സാധനം ഇതാണ്.ഒരു ഇറ്റാലിയന്‍ സായിപ്പു.ചിത്രകാരന്‍ ആണ്.രവിവര്‍മ വരച്ചു പൂര്‍ത്തി ആക്കാത്ത ഒരു ചിത്രം വരയ്ക്കുക എന്നതാണ് ലക്‌ഷ്യം.പടത്തിന്റെ മോഡല്‍ ആയി ഇയാള്‍ക്ക് തിരഞ്ഞെടുക്കുനത് ശില്പയെ (മമത മോഹന്‍ദാസ് )ആണ്.ശില്പയുടെ മുറ ചെറുക്കനായ ശ്രീ കുട്ടന് (മനോജ് കെ ജയന്‍)ഇതു തീരെ ഇഷ്ടമല്ല.അത് പിന്നെ അദേഹത്തെ കുറ്റം പറയുന്നത് എങ്ങനാ ? അങ്ങേരു കാണുമ്പോള്‍ ഒക്കെ മുറപെണ്ണ് സായിപ്പിന്റെ മുന്നില്‍ അര്‍ദ്ധ നഗനയായി നില്‍ക്കുന്നു . സായിപ്പാകട്ടെ പടം വരയ്ക്കാന്‍ ഒരു പരിപാടിയും ഇല്ലാത്തത് പോലെ മമതയുടെ ദേഹത്ത് വെള്ളം കോരി ഒഴിക്കുക,ദേഹത്ത് പിടിക്കുക മുതലായ കലാപരിപാടികളില്‍ മുഴുകുന്നതാണ് കാണുന്നത്.ഫലം ശ്രീ കുട്ടനും സായിപ്പും നേരില്‍ കണ്ടാല്‍ അപ്പോള്‍ ശ്രീ കുട്ടന്‍ സായിപ്പിന്റെ കുത്തിനു പിടിക്കുകയും തെറി വിളിയും സ്ഥിരം പരിപാടി ആക്കുന്നു . ശില്പ കാശു വാങ്ങിയതല്ലേ ജോലിയല്ലേ എന്നൊക്കെ പറയുകയും ശ്രീ കുട്ടന്റെ നെഞ്ചില്‍ ചാരി നിന്ന് കരയുകയും ഒക്കെ ചെയുന്നുന്ടെങ്കിലും ബാക്കി സമയം മുഴുവന്‍ സായിപ്പുമായി കെട്ടിമറിയല്‍ ആണ്. (മിടുക്കി ).ഇതിന്ടെ ശില്പയുടെ ലൈന്‍ (സായിപ്പും ആയുള്ള ) പൊട്ടുന്നു .കാരണം സിമ്പിള്‍. ഒരു ദിവസം ഹോട്ടല്‍ മുറിയില്‍ വെച്ച് ശില്പ സായിപ്പിന്റെ ലാപ് ടോപ് ഇല്‍ സായിപ്പു മറ്റൊരു മദാമ്മയും ആയി കെട്ടി മറിയുന്ന ചിത്രങ്ങള്‍ കാണുന്നു.അത് പഴയ കാമുകി ആണെന്നും ഒരു കൊല്ലമേ ഒരുമിച്ചു ജീവിച്ചുള്ളു എന്നും സായിപ്പു കരഞ്ഞു പറഞ്ഞിട്ടും ഒരു രണ്ടാം കേട്ടുകാരനെ കെട്ടാന്‍ വയ്യ എന്ന കാരണം പറഞ്ഞു (സത്യമായും പറയുന്നുണ്ട് ) ഹിസ്ടീരിയ ബാധിച്ചവളെ പോലെ ശില്പ സായിപ്പിനെ കളയുന്നു.പിന്നെ ഒരു കൊല്ലം കഴിഞ്ഞു കേരളത്തില്‍ രാജാ രവി വര്‍മയുടെ ഒരു ദമയന്തി ചിത്രം മോഷണം പോകുന്നു.മന്ത്രിസഭ കൂടി രവിവര്‍മ ചിത്രങ്ങള്‍ വരച്ചു പ്രശസ്തനായ നമ്മുടെ പഴയ സായിപ്പിനെ കൊണ്ടുവന്നു വേറൊരെണ്ണം വരപ്പിക്കാന്‍ തീരുമാനിക്കുന്നു.(നാളെ നിങ്ങളുടെ ഭാര്യയോ ഭര്‍ത്താവോ കാണാതാകുന്നു എന്നും നിങ്ങള്‍ പരാതിപ്പെടുന്നു എന്ന് കരുതുക.രൂപ സാദൃശ്യം ഉള്ള ഒരാളെ ഉടനെ കൊണ്ട് വന്നു തന്നു നിങ്ങളുടെ പരാതി പരിഹരിക്കും!!!!)സായിപ്പു സ്റ്റേറ്റ് ഗസ്റ്റ് ആയി കേരളത്തില്‍ എത്തുന്നു.അയാള്‍ താമസിക്കുന്ന റിസോര്‍ട്ട്ലെ ടൂര്‍ മാനേജര്‍ ആണ് ശില്പ.കാര്യമായ പണി ഒന്നും ഇല്ലെങ്കിലും ശ്രീകുട്ടനെ അവിടെയൊക്കെ കാണാം.വീണ്ടും സായിപ്പു "വൈ ശില്പ വൈ " എന്ന് ചോദിച്ചു ശില്പയുടെ പുറകെ.ശ്രീകുട്ടന്‍ വീണ്ടും കണ്ണ് ഉരുട്ടലും സായിപ്പിന്റെ കുത്തിനു പിടിക്കലും ആയി പുറകെ.ഇതിനിടെ സായിപ്പിന്റെ അനിയത്തി അനാലിസ (എന്തൊരു പേര് !!!)റിസോര്‍ട്ടില്‍ എത്തുന്നു (ദോഷം പറയരുതല്ലോ നല്ല ഉഗ്രന്‍ ഒരു മദാമ്മ !!!!)വേറെ പണിയൊന്നും ഇല്ലാതെ റിസോര്‍ട്ടില്‍ കാണപ്പെടുന്ന മൂന്നാര്‍ മത്തായി എന്ന ഹാസ്യ (?) കഥാപാത്രം പറയുന്നത് അനുസരിച്ച് ശ്രീകുട്ടന്‍ അനാലിസയെ പ്രേമിക്കുനതായി അഭിനയിക്കുന്നു .(സായിപ്പിന് പണി കൊടുക്കാന്‍!!!).അവസാനം രണ്ടാം കെട്ട് എങ്കില്‍ രണ്ടാം കെട്ട്,ഉള്ളതാകട്ടെ എന്ന് കരുതി (ആകണം)ശില്‍പ്പ സായിപ്പുമായി യോജിപ്പില്‍ എത്തുന്നു.ഇതിന്ടെ മൂന്നാര്‍ മത്തായി സ്വപ്നത്തില്‍ കാണുന്ന,ശില്പയോടും അനാലിസയോടും ഒപ്പം ഉള്ള ഒരു നൃത്തവും ഉണ്ട് !!! ഇതിനിടെ സായിപ്പിനെ ആരോ തലക്ക് അടിച്ചു വീഴ്ത്തുന്നു.ശ്രീ കുട്ടനെ സംശയിക്കുന്നു എങ്കിലും അവസാനം അയളല്ല എന്ന് തെളിയുന്നു.ആരാണ് ആ സല്‍കര്‍മ്മം ചെയ്തത് എന്ന് കണ്ടു പിടിക്കുന്നതോടെ(ആരായാലും വലിയ വിശേഷം ഒന്നും ഇല്ല) സായിപ്പും ശില്‍പ്പയും തമ്മിലും ശ്രീകുട്ടനും അനാലിസയും കെട്ടുന്നതോടെ നിറക്കാഴ്ച എന്ന ചലചിത്ര മഹോത്സവം അവസാനിക്കുന്നു.
മേല്‍പറഞ്ഞത് കൂടാതെ താഴെ പറയുന്ന കഥ പത്രങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ട് . ഇവരൊക്കെ എന്തിനാണ് എന്ന് കാഴ്ചക്കാര്‍ തന്നെ കണ്ടു പിടിക്കുക
ജഗതി : പോലീസ് സീ ഐ.orginal ദമയന്തി ചിത്രം കണ്ടു പിടിക്കാന്‍ കുറച്ചു മണ്ടത്തരങ്ങള്‍ കാണിക്കുന്നു (വളിപ്പുകള്‍ എന്ന് വായിക്കുക)
കല്‍പ്പന : സായിപ്പിനെ മലയാളം പഠിപ്പിക്കാന്‍ വരുന്ന അക്ഷരവല്ലി. (വളിപ്പ് ഒരു പത്തു മിനിട്ട് സഹിച്ചാല്‍ മതി )
മാമുകോയ : ഇറ്റാലിയന്‍ പഠിപ്പിക്കുന്ന സര്‍ .ജഗതി സായിപ്പിനെ തെറി വിളിക്കാനായി ഇറ്റാലിയന്‍ പഠിക്കാന്‍ ഇവിടെ വരുന്നു.
സുരാജ് : പൂവാര്‍ പൂകുട്ടി. സായിപ്പിനെ പട്ടു പഠിപ്പിക്കാന്‍ വരുന്ന ഫ്രാഡ് (അസഹിനീയം)
ഇന്ദ്രന്‍സ് : ഒരു രംഗത്തില്‍ മാത്രം.(സ്ഥിരം വളിപ്പ് തന്നെ)
ബിജുകുട്ടന്‍ : ഏതെങ്കിലും മദാമ്മയെ കല്യാണം കഴിക്കാന്‍ വേണ്ടി റിസോര്‍ട്ടില്‍ താമസിക്കുന്ന ദരിദ്രവാസി .
അപ്പോള്‍ മറ്റു കഥാ പാത്രങ്ങളോ?
പാവം സായിപ്പു.അയാളെ കൊണ്ട് ചെയ്യിപ്പികാത്തത് ഒന്നുമില്ല (പുലി കളി,തെങ്ങ് കേറ്റം,നാട്ടുകാരുടെ മുഴുവന്‍ തെറി കേള്‍ക്കല്‍ ......). പടം വരക്കുന്നത് ഒഴികെ വേറെ എല്ലാത്തിലും അദേഹത്തിന് താല്പര്യം ഉണ്ട്.(പാട്ട് പഠിക്കല്‍, കളരി പഠിക്കല്‍, പ്രേമിക്കല്‍ , ... എന്ത് വേണം ?)
രണ്ടാം പകുതിയോടെ പടം വരക്കുന്നതിനെ പറ്റി ആരും സംസാരിക്കുന്നതു പോലും ഇല്ല (പാവം ദമയന്തി ചിത്രം!!) .മമത ലങ്കക്ക് ശേഷം ഇത്ര തുറന്നു അഭിനയിക്കുന്നത് ആദ്യമാണ്. പാവം ഇത്രയും "അഭിനയം" വല്ല തെലുങ്കിലോ തമിഴിലോ കാണിച്ചിരുന്നെങ്കില്‍ കൊച്ചു ഒരു നിലയ്ക്ക് ആയേനെ. സംവിധായകന്‍,സായിപ്പിനെ തലയ്ക്കടിച്ച കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവരെ പറ്റി സഭ്യതയുടെ പരിധിക്കുള്ളില്‍ നിന്നും എന്തെങ്കിലും പറയാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല.
പിന്നെ എന്റെ അറിവില്‍ രവി വര്‍മ എന്നത് ഭാരതത്തില്‍ പോലും അത്ര ഭയങ്കര സംഭവം ആയി അറിയപ്പെടുന്ന ആളായിരുന്നില്ല എന്നാണ്.അദേഹത്തിന്റെ പടങ്ങള്‍ വരച്ചു ഒരാള്‍ ലോക പ്രശസ്തന്‍ ആവുക എന്നൊക്കെ പറഞ്ഞാല്‍ .... പിന്നെ പടം മൊത്തം കാണുന്നവനെ പരിഹസിക്കുനത് ആയതു കൊണ്ട് ഇതിനെ പറ്റി ഒന്നും പറയുന്നില്ല.മനോജ് കെ ജയന്‍ സായിപ്പിനോട് കളരി പയറ്റു പോലും നടത്തുന്നുണ്ട് (പാവം!!!).
എന്നാലും അണ്ണാ.ഇതെങ്ങനെ സഹിച്ചിരുന്നു?
ഉപദ്രവം രണ്ടു മണികൂര്‍ കൊണ്ട് തീരും എന്നൊരു ഉപകാരം ചെയുന്നുണ്ട് . (കൂടുതല്‍ ഹരം പകരുന്ന രംഗങ്ങള്‍ പ്രേക്ഷക പ്രതികരണം സഹിക്കാന്‍ വയ്യാതെ തീയറെര്‍ ഉടമകള്‍ വെട്ടി കളഞ്ഞത് ആണോ എന്ന് സംശയം ഉണ്ട്).
അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ .....
ഒരു തൊഴിലും അറിയാത്തവന് പരീക്ഷിച്ചു നോക്കാവുന്ന ഒന്നാണ് മലയാള സിനിമ എന്ന് അടിവര ഇട്ടു പറയുന്ന ഒരു ചിത്രം

Subscribe to:
Posts (Atom)