അണ്ണാ എങ്ങോട്ടാ ധൃതി പിടിച്ചു ....
ഒന്ന് പോടെ നിനക്കൊക്കെ വേണ്ടി കണ്ട കൂതറ പടങ്ങള്‍ കണ്ടു അഭിപ്രായം പറയുന്ന പരിപാടി നിര്‍ത്തി . ഇനി സ്വന്തമായി തിരക്കഥാ സംവിധാനം അതാണ് ഇനി എന്‍റെ ലക്ഷ്യം.
അല്ല അങ്ങനെ ഒരു കടുത്ത തീരുമാനം ഒക്കെ എടുക്കാന്‍ .. എപ്പോള്‍ എന്ത് പറ്റി?
എടേ എന്നും നിന്‍റെ കാളകൂടം പത്രത്തെയും ചിത്രവിദ്വേഷത്തിനെയും നന്നാക്കി കൊണ്ടിരുന്നാല്‍ മതിയോ എന്നിക്കും വേണ്ടേ ഒരു ജീവിതം ?
ശരി എങ്ങനത്തെ കഥയാണ് മനസ്സില്‍ .....പ്രേമം,പ്രതികാരം,ഹാസ്യം ഏതാ സംഗതി ?
അനിയാ നിന്നെ ഒക്കെ ഒരു നിരൂപകന്‍ എന്ന് വിളിക്കാന്‍ എനിക്ക് ലജ്ജ തോന്നുന്നു.എടാ ഈ കാലഘട്ടത്തില്‍ ബുദ്ധി വീട്ടില്‍ വെച്ചിട്ട് വന്നു കാണേണ്ട ചിത്രങ്ങള്‍ക്കാണ് മാര്‍ക്കറ്റ്
അതായിത് നമ്മുടെ നാട്ടില്‍ ബുദ്ധി ഇല്ലാത്തവനെ മന്ദബുദ്ധി എന്നാണല്ലോ പറയുക (ജന്മനാ ഇല്ലാത്തതോ വീട്ടില്‍ വെച്ചതോ ഏതോ ആകട്ടെ). അപ്പോള്‍ ചുരുക്കത്തില്‍ മന്ദബുദ്ധികള്‍ക്ക് വേണ്ടിയുള്ള ഒരു ചിത്രം.അതിനാണ് ഇപ്പോള്‍ ഏറ്റവും മാര്‍ക്കറ്റ്.അത് കണ്ടിട്ട് ബുദ്ധി വീട്ടില്‍ വെച്ചിട്ട് വന്നു കണ്ടത് കൊണ്ട് ആ ചിത്രം ആസ്വദിച്ച് എന്ന് അഭിമാനത്തോടെ പറയുന്ന ജീവി ഈ ലോകത്ത് മലയാളീ മാത്രമേ കാണു.
അങ്ങനെ നോക്കിയാല്‍ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി,മോഹന്‍ലാല്‍ എന്നിവരുടെ ഈ വര്ഷം ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ വകുപ്പില്‍പ്പെടുത്തമല്ലോ അല്ലെ ?
ചുമ്മാ പെടുത്തെടെ. ഈ ശ്രേണിയില്‍ ഉള്ള ഒരു ചിത്രം ഇന്നലെ കണ്ടതോടെയാണ് എനിക്ക് പൂര്‍ണ ധ്യൈര്യം വന്നത്. ത്രീ കിംഗ്സ് എന്ന വി കെ പ്രകാശ് ചിത്രത്തോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കും.
എങ്ങനെ ഉണ്ട് പടം അണ്ണാ?
തകര്‍പ്പനല്ലേ. എടേ ഇതൊക്കെ വളരെ നിസാരം .ആദ്യം സകല നടന്മാരുടെയും അടുത്ത് പോയി ഡേറ്റ് ചോദിക്കുക.കുറെയെണ്ണം ഡേറ്റ് കൊടുക്കും . അതിനു ശേഷം മനോരമ വാരിക മുതല്‍ കളിക്കുടുക്ക വരെയുള്ള സാധനങ്ങളിലെയും തമാശകള്‍ എഴുതി എടുക്കുക.എല്ലാ നടീ നടന്മാര്‍ക്കുമായി വീതിക്കുക .ഇടയ്ക്ക് കഥ പോലെ ഒരു സാധനം ഉണ്ടെങ്കില്‍ നല്ലത്.(വേണമെന്ന് നിര്‍ബന്ധം ആണെങ്കില്‍ മാത്രം മതി).ഇങ്ങനെയായിരിക്കണം ഈ ത്രീ കിംഗ്സ് എന്ന ചിത്രം ഉണ്ടായതു .
പ്രകാശ് - രാജേഷ് (ഇദ്ദേഹമാണ് ഈ ചിത്രത്തിന്റെ തിരക്കഥ എന്ന ഫലിത ബിന്ദുക്കള്‍ എഴുതി (ശേഖരിച്ചു ) നമ്മെ ധന്യര്‍ അക്കിയിട്ടുള്ളത്) എന്നിവരുടെ അക്ഷീണ പരിശ്രമ ഫലമായി ഉണ്ടായിപ്പോയ ത്രീ കിംഗ്സ് എന്ന ചിത്രത്തിന്റെ കഥ ഇപ്രകാരമാണ്
കേരളത്തിലെ ഒരു രാജകുടുംബം അവിടെ ഒരേ സമയം ജനിക്കുന്ന മൂന്നു കുട്ടികള്‍ . ജാതകവശാല്‍ ഇവര്‍ ഒരിക്കലും ചേര്‍ന്ന് പോകില്ല പോലും.ഭാസ്കരനുണ്ണി, രാമനുണ്ണി ,ശങ്കരനുണ്ണി എന്നീ രാജകുമാരന്മാര്‍ വളര്‍ന്നു യഥാക്രമം ഇന്ദ്രജിത്ത് , ചാക്കോച്ചന്‍,ജയസൂര്യ എന്നിവരായി മാറുന്നു.അപ്പോഴും പരസ്പരമുള്ള പാരകള്‍ക്ക് ഒരു കുറവും ഇല്ല.ഇതിനകം കൊട്ടാരം അടക്കം സകല സ്വത്തുക്കളും ജപ്തി ഭീഷണിയെ നേരിടുകയാണ്.ഇതു നിമിഷവും സ്വത്തുക്കള്‍ എല്ലാം നഷ്ട്ടപ്പെടും എന്ന അവസ്ഥ.(സ്വത്തു പിടിച്ചെടുക്കാന്‍ പഴയ ആശ്രിതന്‍ ദിവാകരന്‍ (ജഗതി) എന്ന പുതു പണക്കാരന്‍ രംഗത്തുണ്ട്).ഈ മൂന്നു പേരുടെയും ഓരോ ഒപ്പ് കൊണ്ട് എല്ലാ പ്രശ്നങ്ങളും തീരും എന്ന് പറയുന്നുണ്ടെങ്കിലും (എങ്ങനെയാണാവോ ?) പരസ്പരം പാരകളായ ഇവര്‍ അതിനു സമ്മതിക്കുന്നില്ല.പകരം ഒറ്റയ്ക്ക് കാശുണ്ടാക്കി എല്ലാം അടിച്ചെടുക്കാനാണ് ഇവരുടെ പ്ലാന്‍.പെട്ടന്ന് കാശുണ്ടാക്കാന്‍ (ഇല്ലെങ്കില്‍ കുടുംബം തെരുവില്‍ ആകുമല്ലോ) ഇവര്‍ കണ്ടെത്തുന്ന വഴികള്‍ ഇപ്രകാരം
ഇന്ദ്രജിത്ത് : ഐ പി എല്‍ മത്സരത്തില്‍ ഒരു ടീമില്‍ കയറി പറ്റി ലക്ഷങ്ങള്‍ ഉണ്ടാക്കുക
കുഞ്ചാക്കോ ബോബന്‍: റിയാലിറ്റി മത്സരത്തില്‍ പങ്കെടുത്തു വിജയിക്കുക
ജയസൂര്യ : സിനിമയില്‍ അഭിനയിച്ചു കാശുണ്ടാക്കുക .
(മലയാളത്തില്‍ ഇപ്പോള്‍ പുതുമുഖ നടന്‍മാര്‍ അങ്ങോട്ട് കാശു കൊടുത്താണ് അഭിനയം എന്ന് എവിടെയോ വായിച്ചു ).
ഇത്തരം ഉട്ടോപ്യന്‍ പദ്ധതികള്‍ പരസ്പരം ഉള്ള പാരകള്‍ മൂലം നടക്കാതെ വരുന്നു (പാര വെച്ചില്ല എങ്കില്‍ പോലും ഇതൊന്നും നടക്കില്ല എന്ന് കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം).ഇത്രയും മിടുക്കന്മാരും നല്ലവരുമായ ഇവരെ പ്രേമിക്കുന്ന അഞ്ചു , മഞ്ജു,രഞ്ജു എന്നീ മൂന്ന് ബുദ്ധിശാലി പെണ്‍കുട്ടികള്‍ ആയി കാതല്‍ സന്ധ്യ,സംവൃത സുനില്‍,ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ അഭിനയിക്കുന്നു.(ഇതില്‍ ഏറ്റവും മന്ദ ബുദ്ധിയെ തിരഞ്ഞെടുക്കാന്‍ ഒരു മത്സരം നടത്താവുന്നതാണ് ) പണക്കാരികളായ ഇവരെ പ്രേമിച്ചു കല്യാണം കഴിച്ചു കടം വീതം എന്ന രാജാക്കന്മാരുടെ സ്വപ്നം ഇവര്‍ ജഗതിയുടെ മക്കള്‍ ആണെന്ന് അറിയുമ്പോള്‍ തകരുന്നു. അങ്ങനെ ഒരു ഗതിയും ഇല്ലാതെ നില്‍ക്കുമ്പോളാണ് ഒത്തിരി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവരുടെ പൂര്‍വികര്‍ ഒളിപ്പിച്ചു വെച്ചിരുന്ന ഒരു നിധിയെ കുറിച്ച് ശശി കലിംഗ അവതരിപ്പിക്കുന്ന കഥാപാത്രം പറഞ്ഞു അറിയുന്നത് (വന്നു വന്നു എന്താണ് എന്നറിയില്ല എന്നിക്ക് അങ്ങേരെ കാണുന്നതെ പേടിയായി തീര്‍ന്നിരിക്കുന്നു).കേട്ട പാതി കേള്‍ക്കാത്ത പാതി മൂന്നു പേരും അപ്ന അപ്നാ കാമുകിമാരെയും കൂട്ടി നിധി കണ്ടു പിടിക്കാന്‍ ഇറങ്ങുന്നു.നിധിയുള്ളിടത് എത്താന്‍ ഉള്ള മാപ്പിന്‍റെ മൂന്ന് കഷ്ണം മൂന്ന് പേരുടെയും കൈയിലുണ്ട്. വേലക്കാരന്‍/ ഡ്രൈവര്‍ ഓടി വന്നു മുതലാളി ഗുഹയില്‍ നിധി എന്ന് പറയുന്നതും ജഗതിയും നിധി തേടി ഇറങ്ങുന്നു . നിധിയെ കുറിച്ച് ഒളിച്ചു നിന്ന് കേള്‍ക്കുന്ന അഞ്ചു വീട്ടില്‍ അച്ചന്‍കുഞ്ഞു (സുരാജ് ) ഉം നിധി തേടി ഉണ്ട് . ഒളിച്ചിരുന്ന് കേട്ട ശ്ലോകം അനുസരിച്ച് അയാള്‍ അഞ്ചു മഞ്ച് , മൂന്ന് കൊഞ്ചു ഇതൊക്കെ കൊണ്ട് വന്നു കുഞ്ചന്‍ എന്ന നടനെ തട്ടി കൊണ്ട് വന്നു നിധി എവിടെ എന്ന് ചോദിക്കുന്നു (ഒന്നും മനസിലായില്ലല്ലോ അല്ലെ. എനിക്കും!!! )
എന്‍റെ അമ്മോ ........
ഇതൊന്നും ഒന്നുമല്ല . നിധി തേടി പോകുന്ന ഇവര്‍ കാണിച്ചുകൂട്ടുന്ന / പറയുന്ന ഫലിത ബിന്ദുക്കള്‍, കോമാളിത്തരങ്ങള്‍ , കോപ്രായങ്ങള്‍,വളിപ്പുകള്‍ ഇവയാല്‍ സമ്പന്നമാണ് രണ്ടാം പകുതി. ഇന്ത്യാന ജോണ്‍സ് ചിത്രങ്ങളെ വെല്ലു വിളിക്കുന്ന സഹസികതയിലൂടെ നിധി തേടിയുള്ള യാത്രയില്‍ സുരാജും ജഗതിയും മത്സരിച്ചു നര്‍മ്മം വിതറുന്നു.ഒരു വിമാനത്തില്‍ കയറി നിധി ഇരിക്കുന്ന ഇടത്തേക്ക് പോകുന്ന ജഗതിയും വേലക്കാരനും. വഴിക്ക് വെച്ച് പൈലറ്റ് വെള്ളമടിച്ചു മയങ്ങി വീഴുന്നു . വേലക്കാരനും ജഗതിയും കഷ്ട്ടപ്പെട്ടു വിമാനം പറപ്പിച്ചു നിലത്തു ഇറക്കുന്നു.സംഭവങ്ങളുടെ പിരിമുറുക്കം കുറയ്ക്കാന്‍ ആകണം.
അപ്പോള്‍ പടം തീരെ താങ്ങില്ല , അല്ലേ അണ്ണാ ?
ഇത്രയും നേരം ഞാന്‍ മലയാളം തന്നെയല്ലേഡാ പറഞ്ഞത് ? ശരി സ്വല്‍പ്പം കൂടി വിശദമാക്കാം. കേട്ടോ . അക്കുത്തിക്കുത്താന കളിക്കുന്ന കുട്ടികളെ ആ കളിയില്‍ പങ്കെടുപ്പിക്കാന്‍ അത്ര ശ്രമം വേണമോ , അത്രയും ശ്രമം വി കെ പ്രകാശിന്‍റെ ഭാഗത്ത് നിന്നും ഈ ചിത്രത്തില്‍ സംവിധായകന്‍റെ റോളില്‍ ഉണ്ടായിട്ടുണ്ട് . രണ്ട് മണികൂര്‍ ചില്ലറ (ഒരുപാട് കൂടുതല്‍ തോന്നിക്കും...അത് ഉറപ്പ് ) ഒന്നും ചെയ്യാനില്ലാതെ വെറുതെ കളയാന്‍ ഉണ്ടെങ്കില്‍ ....
ടൈം പാസ് പോലെ കാണാം അല്ലേ അണ്ണാ .
ഹാ ...മുഴുവന്‍ പറയട്ടെ .അത്രയും സമയം ഉണ്ടെങ്കില്‍ കടപ്പുറത്ത് പോയിരുന്നു തിര എന്നുന്നതാണ് ഈ പടം കാണാന്‍ കയറുന്നതിലും ഭേദം .
അപ്പൊ പടം പൊട്ടും .ഉറപ്പാണ് , അല്ലേ ?
പൊന്ന് മോനെ , ചൈനാ ടൌണ്‍ , സീനിയേര്‍സ് തുടങ്ങിയ സാധങ്ങള്‍ ഓടിയ (ഓടിയെന്നു പറയപ്പെടുന്ന ) ഈ നാട്ടില്‍ ചിലപ്പോള്‍ ഈ പടമാകും ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ്.
അതിരിക്കട്ടെ അണ്ണാ ...അഭിനേതാക്കള്‍ ...
ബാലരാമയിലെ മായാവിയും, പൂമ്പാറ്റയിലെ കപീഷും ഒക്കെ എല്‍ പി സ്കൂള്‍ നാടകത്തില്‍ അവതരിപ്പിക്കുന്ന പ്രകടനങ്ങള്‍ മാത്രം അവരോട് ആവശ്യപ്പെടുന്ന സിനിമയില്‍ , അവര്‍ എന്ത് ചെയ്യാനാടാ ? എങ്കിലും ഒന്ന് രണ്ട് സീനുകളില്‍ മൂന്ന് നായകന്മാരും ചില്ലറ ചിരികല്‍ക്കൊക്കെ വഴിയോരുക്കുന്നുണ്ട്. നായികമാര്‍ എല്ലാം കണക്കാ . ജഗതി, സുരാജ് , സലിം കുമാര്‍ ഒക്കെ പോസ്റ്ററില്‍ അവരുടെ തല കണ്ട് കേറുന്ന ആളുകളെ ഉദ്ദേശിച്ചു മാത്രം ഈ സിനിമയില്‍ എത്തിക്കപ്പെട്ടവരാണ്.
അപ്പോള്‍ ചുരുക്കത്തില്‍, അല്‍പ്പമെങ്കിലും ബോധാമുള്ളവന് ...
ചെയ്യാവുന്ന ഏക കാര്യം ഈ പടത്തിന്‍റെ പോസ്റ്റര്‍ പോലും കാണാതിരിക്കാന്‍ ശ്രമിക്കുക എന്നതാണ്.
Showing posts with label ഇന്ദ്രജിത്ത്. Show all posts

Tuesday, July 5, 2011
Sunday, April 24, 2011
സിറ്റി ഓഫ് ഗോഡ് (CITY OF GOD )
അണ്ണാ, എന്തോന്നിത് ? നിങ്ങള്‍ നൂറടിച്ച സന്തോഷത്തില്‍ പരിപാടി നിര്‍ത്തിയോ?
ഇല്ലെടെ, പിന്നെ പുതിയ പടം വല്ലതും വേണ്ടേ വല്ലതും പറയാന്‍ ?
അത് പറയരുത് , ഇന്നലെ മലയാളവും തമിഴും ഹിന്ദിയും ഒക്കെയായി ഒരു ലോഡ് പടം ഇറങ്ങിയല്ലോ . ഒന്നും കണ്ടില്ലേ ?
കണ്ടല്ലോ . ഇന്നലെ പോയി സിറ്റി ഓഫ് ഗോഡ് കണ്ടു
തള്ളേ, ആ പടം ഇറങ്ങിയാ ? കുറെ നാളായി പോസ്റ്റര്‍ കാണാന്‍ തുടങ്ങിയിട്ട് . ഉറുമിക്ക് ശേഷം പ്രിത്വിരാജും, നായകന് ശേഷം ലിജോ ജോസും ഒരുമിക്കുന്ന ചിത്രം അല്ലെ അണ്ണാ . എങ്ങനെയുണ്ട് പടം ? കഥയൊക്കെ എങ്ങനെ ? അഭിനയം ....
എടേ പിടക്കാതെ .. പറയാം .ഒറ്റ വക്കില്‍ പറഞ്ഞാല്‍ ഈ ചിത്രം തികച്ചും ഒരു ധീരമായ ഒരു പരീക്ഷണം ആണ് . എന്നാല്‍ ഈ പരീക്ഷണം വിജയിച്ചോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നുതന്നെയാണ് എന്‍റെ ഉത്തരം (ക്ഷമിക്കണം എനിക്ക് അത്രയും വിവരമേ ഉള്ളു).ഇനി കഥയെ പറ്റി. കൊച്ചി പോലൊരു നഗരം .(ഉദരവല്കരണത്തിന്റെ ഒരു ഗുണം അധോലോക സിനിമ എടുക്കാന് എപ്പോള് ബോംബെ വരെ പോകണ്ട എന്നുള്ളതാണ് നമ്മുടെ സ്വന്തം കൊച്ചി അല്ലെ ഉള്ളത് ).അവിടെ കുറെ മനുഷ്യര് പല ജീവിത സാഹചര്യങ്ങളില് ഉള്ളവര്.സോണി (രാജീവ് പിള്ള) എന്ന വ്യവസായി അയാളുടെ സഹായിയും സുഹൃത്തും ഗുണ്ടയും ആയ ജ്യോതിലാല്‍ (പ്രിത്വിരാജ് ),വ്യവസായി ആയ ഭര്‍ത്താവു കൊല്ലപ്പെട്ട വിധവ വിജി പുന്നൂസ് (ശ്വേത മേനോന്‍ ),തീരെ സന്തോഷകരം അല്ലാത്ത ജീവിതം നയിക്കുന്ന സൂര്യ പ്രഭ(റീമ കല്ലിങ്ങല്‍) എന്ന സീരിയല്‍ - സിനിമ നടി,നഗരത്തിലെ കെട്ടിടം പണിക്കു തമിഴ് നാട്ടില്‍ നിന്ന് വന്ന സ്വര്‍ണവേല്‍ (ഇന്ദ്രജിത്ത്) ഭര്‍ത്താവിനെ ഉപേക്ഷിച്ചു കേരളത്തില്‍ പണിക്കെത്തിയ മരതകം (പാര്‍വതി) എങ്ങനെ വലുതും ചെറുതും ആയ കുറെ മനുഷ്യരുടെ കഥയാണ് അഥവാ ഈ മനുഷ്യര്‍ ഒക്കെ ജീവിക്കുന്ന ഒരു നഗരത്തിന്‍റെ കഥയാണ് ഈ ചിത്രത്തിലൂടെ സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത്.അവസാനം ഇവരുടെ എല്ലാം കഥകള്‍/ജീവിതങ്ങള്‍ എല്ലാം ഒത്തു ചേരുന്നു എന്ന് പ്രതീക്ഷിക്കുനവരെ നിരാശ പ്പെടുത്തിയേക്കാം ഈ ചിത്രം .തിരകഥ ബാബു ജനാര്‍ദനന്‍.വാസ്തവം പോലുള്ള ചിത്രങ്ങള്‍ക്ക് തിരകഥ എഴുതിയ ശ്രീ ബാബുവിന്‍റെ നല്ലൊരു ശ്രമമായി ഈ ചിത്രത്തെ കാണാവുന്നതാണ്.
അപ്പോള്‍ പിന്നെ പൊളപ്പന്‍ പടം എന്ന് ധൈര്യമായി പറയാം അല്ലെ ?
അനിയാ, ഈ ചിത്രത്തില്‍ അവലംബിച്ചിരിക്കുന്ന രീതി എന്ന് പറയുന്നത് ഒരു സംഭവം, ഒരു കഥാപാത്രത്തിന്റെ വീക്ഷണത്തില്‍ അത് കാണിച്ചിട്ട് അതില്‍ എവിടെ വെച്ചെങ്കിലും കയറി വരുന്ന ഒരു കഥാപാത്രത്തിന്റെ വീക്ഷണത്തില്‍,പുറകോട്ടു പോയി,അയാള്‍ എവിടുന്നു ഈ സംഭവത്തിലേക്ക് വന്നു എന്ന് കാണിക്കുന്ന രീതിയില്‍ ആണ് പറഞ്ഞു പോകുന്നത് .ഒരു ആക്സിഡെന്‍ടോടെ തുടങ്ങുന്ന ഈ ചിത്രത്തില്‍ തുടക്കം മുതല്‍ അവലംബിക്കുന്നത് ഈ ഒരു രീതിയാണ് .എന്നാല്‍ പലയിടത്തും ഈ ഒരു രീതി പടത്തിന്റെ വേഗത കുറയ്ക്കുന്നതായി എനിക്ക് തോന്നി.പിന്നെ,തിരകഥയുടെ ട്രീറ്റ്‌മെന്‍റ് മനപൂര്‍വം അങ്ങനെ ആക്കിയതാണോ എന്നറിയില്ല മൊത്തം ചിത്രത്തിന് ഒരു ഒരു blurdness അനുഭവപ്പെടുന്നു.പശ്ചാത്തല സംഗീതം പലപ്പോഴും സംഭാഷണങ്ങള്‍ അവ്യക്തം അക്കുന്നുമുണ്ട്.ഒരു രാംഗോപാല്‍ വര്‍മ ,എ കെ സാജന്‍ (സ്റ്റോപ്പ് വയലെന്‍സ് ) രീതിയില്‍ ഉള്ള ചിത്രങ്ങളില്‍ നിന്നും വിഭിന്നമായി ഈ ചിത്രം വേറൊരു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്.പല തട്ടുകളില്‍ ജീവിക്കുന്ന കഥാപാത്രങ്ങള്‍ പലയിടത്തും പരസ്പരം ക്രോസ് ചെയ്യുകയും അത്യാവശ്യം പരസ്പരം ആശയവിനിമയം ചെയുന്നുന്ടെങ്കിലും ആത്യന്തികമായി ഇവരുടെ ജീവിതങ്ങള്‍ പലതും സമാന്തരമായി പോകുന്നവയാണ് (സ്വര്‍ണ്ണ വേലിന്റെയും ജ്യോതിലാലിന്‍റെയും ഉദാഹരണം).പഞ്ച് ഡയലോഗും സ്ലോമോഷന്‍ നടത്തവും ഒക്കെ പ്രതീക്ഷിച്ചു പോകുന്നവര്‍ ദയവായി ആ വഴിക്ക് കയറാതിരിക്കുക.പറയാന്‍ മറന്നു സുരാജ് ഇല്ല!!!
അപ്പോള്‍ പടം കൊള്ളില്ല എന്നാണോ ?
അങ്ങനെ ഞാന്‍ പറയില്ല . ഒന്നൊന്നായി നോക്കിയാല്‍ മോശം എന്ന് പറയാവുന്ന ഒരു സീന്‍ പോലും പറയാന്‍ ബുദ്ധിമുട്ടാണ് , ഈ ചിത്രത്തിന്‍റെ ക്യാമറ എന്നികിഷ്ടപ്പെട്ട മറ്റൊരു ഘടകമാണ് . ഓരോ ജീവിതത്തിലേക്ക് നോക്കുന്ന ക്യാമറ ഉപയോഗിക്കുന്ന കളര്‍ ബേസ് പോലും പലതാണ്.അവര്‍ അവരുടെ ജോലികള്‍ വൃത്തിയായി ചെയ്ത അഭിനേതാക്കള്‍ ,തികച്ചും സ്വാഭാവികമായി എടുത്ത സംഘട്ടന രംഗങ്ങള്‍ .അതിന്‍റെ ശബ്ദ വിന്യാസം അങ്ങനെ നല്ല ഘടകങ്ങള്‍ പലതാണ് ഈ ചിത്രത്തില്‍.(ഒരു മനുഷ്യന്‍ കുറെ ആള്‍ക്കാരെ തല്ലി വീഴ്ത്തുന്ന രംഗങ്ങള്‍ ഇത്ര നന്നായി അഥവാ സ്വാഭാവികമായി ചിത്രീകരിച്ചു കണ്ടത് ഇതിനു മുന്‍പ് ആടുകളം എന്ന ചിത്രത്തില്‍ ആണെന്നാണ് എന്‍റെ ഓര്‍മ.ചിത്രത്തില്‍ ഷൂട്ടിംഗ് സെറ്റില്‍ വെച്ച് നടക്കുന്ന സ്റ്റണ്ട് ആണ് ഇവിടെ പരാമര്‍ശിച്ചത് )അകെ തോന്നിയത് ഇതെല്ലാം ചേര്‍ന്ന് ഒരു സിനിമയായി വരുമ്പോള്‍ ഉള്ള ഒരു ഫിനിഷ് കുറവ് മാത്രമാണ് .ഒരു ചിത്രം മാത്രം പ്രായമായ ഒരു സംവിധായകന്‍ എന്നാ നിലയില്‍ ഞാന്‍ അങ്ങ് ക്ഷമിച്ചു .
അതിരിക്കട്ടെ അഭിനയം ...? അതാണല്ലോ പ്രധാനം.മറ്റെല്ലാം നമ്മള്‍ സഹിക്കും .താരങ്ങള്‍ ഇല്ലാത്ത ചിത്രങ്ങളില്‍ അഭിനയം .... ഇല്ല ഒരു വിട്ടു വീഴ്ചയും ഇല്ല.പ്രിത്വിരാജ് പ്രിത്വിരാജ് ആയി തന്നെ നില്‍ക്കുകയാണോ ഈ ചിത്രത്തില്‍ ?
അടങ്ങേടെ ,എനിക്ക് പലപ്പോഴും ചിരി വന്നിട്ടുള്ള ഒരു വാചകമാണ് ഇതു. എപ്പോള്‍ ഇറങ്ങുന്ന എന്ത് സിനിമയില്‍ ആന്നെടെ ഈ നായകന്‍ എന്ന സാധനം കഥാപാത്രമായി ഇടിച്ചു കേറുന്നത്? ഡബിള്‍സ് ആണോ അതോ ചൈന ടൌണ്‍ ആണോ? എനിക്ക് പറയാനുള്ളത് ആ കൊച്ചന്‍ അവന്‍റെ റോള്‍ വൃത്തിയായി ചെയ്തിട്ടുണ്ട്.(അയാള് മാത്രമല്ല ആ ചിത്രത്തില്‍ മോശമായി എന്ന് പറയാന്‍ അഭിനേതാക്കളില്‍ ആരുമില്ല എന്നാണ് എന്‍റെ വിശ്വാസം).പിന്നെ ഒരു കാര്യം പറഞ്ഞോട്ടെ പ്രിത്വിരജോ ഇന്ദ്രജിതോ അല്ല ഈ ചിത്രത്തിലെ നായകന്‍ അഥവാ അങ്ങനെ ഒരു സാധനം ഈ ചിത്രത്തില്‍ ഉള്ളതായി എന്നിക്ക് തോന്നിയില്ല .
എന്ന് വെച്ചാല്‍ ?
അനിയാ നമ്മളൊക്കെ ആറാം തമ്പുരാന്‍ എന്ന ചിത്രം കണ്ടതാണല്ലോ.അതിലെ ലാലിന്‍റെ ആദ്യ രംഗം (മൂനാമത്തെ പെഗ് ഒഴിക്കുന്നതിനു മുന്‍പ് ഡീല്‍ ശരിയാക്കുന്ന പരിപാടി) നമ്മളെല്ലാം ആസ്വദിച്ചതാണ് . അത് പോലൊരു രംഗം ഈ ചിത്രത്തിലും ഉണ്ട് (ഒട്ടും അതിശയീകരണം ഇല്ലാതെ എന്ന് കൂടി പറഞ്ഞോട്ടെ) . ഇതു കാണുമ്പോളാണ് മലയാള സിനിമ വളരുന്നില്ല എന്ന് പറയുന്നതിന്‍റെ അര്‍ഥം മനസിലാകുന്നത് . ഇപ്പോള്‍ ഒരു ലാല്‍ ചിത്രത്തില്‍ ആണെങ്കില്‍ എന്ന് ആ രംഗത്തില്‍ ലാലിന്‍റെ തടി ഒഴിച്ചാല്‍ ബാക്കി എല്ലാം അത് പോലെ ഉണ്ടാകും .ശരിയല്ലേ അനിയാ?
ഹാ നിങ്ങള്‍ ഇങ്ങനെ കാടു കേറല്ലേ ചുരുക്കത്തില്‍ പറഞ്ഞാല്‍ .....
കുറച്ചു കൂടെ ശ്രദ്ധിച്ചിരുന്നെങ്കില്‍ ട്രാഫിക് നെ ഒക്കെ ബഹു ദൂരം പിന്നില്‍ ആക്കാമായിരുന്ന ഒരു ചിത്രം . ഇനിയും പരീക്ഷണങ്ങളും നല്ല ചിത്രങ്ങളും മലയാള സിനിമയില്‍ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു
ഇന്നു വിവാഹിതന്‍ അയ ശ്രീ പ്രിത്വിരാജിനു ബാല്‍ക്കണി 40 യുടെ ആശംസകള്‍ !!

Labels:
ഇന്ദ്രജിത്ത്,
പ്രിത്വിരാജ്,
മലയാള സിനിമ,
ലിജോ ജോസ് പല്ലിശേരി,
സിനിമ
Tuesday, February 15, 2011
റേസ് (Race )
അണ്ണാ ഒന്ന് നിന്നേ.....
നീയോ? എങ്ങോട്ടാ അനിയാ ഈ നേരം കേട്ട നേരത്ത് .
ആ പത്രം ഓഫീസ് വരെ.ഇന്നെങ്കിലും ആ റേസ് എന്ന പടത്തിന്റെ നിരൂവണം കൊടുത്തില്ലേല്‍ പണി വേറെ നോക്കണം .ഇല്ലെങ്കില്‍ തന്നെ നിങ്ങളുടെ വാക്ക് കേട്ട് ഓരോന്ന് എഴുതി ഇപ്പോള്‍ തന്നെ പണി പോകാറായി.
ഒന്ന് പോടെ നിന്‍റെ പത്രാധിപരും നിക്കര്‍ -കൂളിഗ് ഗ്ലാസ് ആരാധകന്‍ അണോടെ? അല്ല അന്ന് കാണുന്നവനെ അച്ഛാ എന്ന് വിളിക്കുന്ന മാധ്യമ ലോകത്തിനെ പറ്റിപറഞ്ഞിട്ട് കാര്യമില്ല .എന്നിട്ട്, റേസ് കണ്ടിട്ട് എന്ത് തോന്നി ?
ഒന്ന് പോ അണ്ണാ . എനിക്ക് വേറെ പണിയില്ലേ ഈ പന്ന മലയാള സിനിമയൊക്കെ കാണാന്‍ . വല്ല തമിഴോ ,ഹിന്ദിയോ ഒക്കെ കണ്ടാല്‍ കൊടുക്കുന്ന കാശു എങ്കിലും മുതലാകും .എന്ന് കരുതി കഞ്ഞി കുടിച്ചു പോകണ്ടേ . അതിന നിരൂവണം.മനസ്സിലായോ .
ഇപ്പോള്‍ മനസിലായി . ശരി ഇനി പടത്തെ പറ്റി പറ . എന്താ കാചിയിരിക്കുന്നത്.
അണ്ണാ ഒരു വലിയ രഹസ്യം പറയാം ഞെട്ടരുത് . ഇതു ഒരു ഇംഗ്ലീഷ് സിനിമയുടെ കോപ്പി അടി ആണ് .Trapped എന്നോ മറ്റോ ആണ് പേര് .രണ്ടു ദിവസമായി ഇന്റര്‍നെറ്റ് പണി ആയതിനാല്‍ ഡൌണ്‍ലോഡ് ചെയ്തു കാണാന്‍ പറ്റിയില്ല .എന്നാലും കോപ്പി അടി കോപ്പി അടി തന്നെ അല്ലെ കുക്കു സുരേന്ദ്രന്‍ ആണ് ഈ ചിത്രത്തിന്റെ സംവിധായകന്‍ ,(പണ്ട് വീരാളിപ്പട്ടു എന്നോ മറ്റോ ഒരു ചിത്രം എടുത്തിട്ടുണ്ട് എന്ന് തോന്നുന്നു.ഓര്‍മയില്ല ആരോ പറഞ്ഞു കേട്ടതാണ് ).
എടേ നില്ല്.ഇന്നലെ ആ പടം ഞാന്‍ കണ്ടതെ ഉള്ളു. ഹിന്ദിയില്‍ ന്യൂ generation സിനിമ എന്ന് ഞാന്‍ വിളിക്കുന്ന ഒരു സ്ട്രീം ഉണ്ട്.വിനയ് പഥക്,രജത് കപൂര്‍,കൊങ്കണ സെന്‍,ഇര്‍ഫാന്‍ ഖാന്‍ എങ്ങനെ കുറെ ആള്‍ക്കാര്‍ ഒക്കെയാണ് ഇത്തരം സിനിമകളിലെ പതിവുകാര്‍.അക്കൂടത്തില്‍ പ്പെട്ട ഡെഡ് ലൈന്‍ എന്ന ചിത്രത്തിന്റെ ബാക്ക് ടു ബാക്ക് കോപ്പി ആയി ആണ് എനിക്ക് തോന്നിയത് (അഭിനയിക്കുന്നവര്‍ രജത് കപൂര്‍ (കുഞ്ചാക്കോ),കൊങ്കണ സെന്‍ (മമത),ഇര്‍ഫാന്‍ ഖാന്‍ (ഇന്ദ്രജീത്ത്)).ഒരു പക്ഷെ അവന്മാരും trapped നിന്ന് പോക്കിയതാകാനും മതി.കഥ പ്രശസ്ത കാര്‍ഡിയാക് സര്‍ജന്‍ ആയ എബി ജോണ്‍ (കുഞ്ചാക്കോ) ഭാര്യ നിയയും (മമത)മകള്‍ അച്ചുവും അടങ്ങുന്ന സന്തുഷ്ട കുടുംബം.ഐ എം എ യുടെ മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ് ലഭിക്കുന്ന എബി അവാര്‍ഡ് വാങ്ങാന്‍ ആയി ബംഗ്ലൂര്‍ക്ക് പോകുന്നിടതാണ് കഥ ആരംഭിക്കുന്നത്.എബി പോയി കഴിഞ്ഞ ഉടന്‍ അയാളുടെ വീട്ടില്‍ പ്രത്യക്ഷപ്പെടുന്ന നിരഞ്ജന്‍ (ഇന്ദ്രജിത്ത്) എന്ന അജ്ഞാതന്‍ അച്ചുവിനെ തട്ടി എടുത്തു സഹായി ആയ എല്‍ദോയെ (ജഗതി) ഏല്‍പ്പിക്കുന്നു.ബാംഗളൂരില്‍ എബി, ശ്വേത (ഗൌരി മുഞ്ഞാല്‍ (പലേരി മാണിക്യം സരയു))എന്ന യുവതിയുടെ തോക്കിന്‍ മുന്നില്‍ ആകുന്നു.അങ്ങനെ എല്‍ദോയു ടെ നിയന്ത്രണത്തില്‍ അച്ചുവും,നിരഞ്ജന്‍ നിയന്ത്രിക്കുന്ന നിയയും,ശ്വേതയുടെ തോക്കിന്‍ മുന്നില്‍ അവളെ അനുസരിക്കുന്ന എബിയും എത്തുന്നു.മകളെ തിരിച്ചു കിട്ടാന്‍ നിരന്ജനും സംഘവും എബിയും നിയയും ആയി നടത്തുന്ന വില പെശലിലൂടെ കഥ പുരോഗമിക്കുന്നു .
അണ്ണാ ഒരു സംശയം.ഒരുത്തന്‍റെ ശാന്തമായ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി വേറൊരുത്തന്‍ കണ്ടന്നു വന്നു മൊത്തം അലം കോലം അക്കുനതല്ലേ ഈ കഥയുടെ ചുരുക്കം? ഇതു തന്നെ അല്ലെ കോക്ക്ടൈല്‍,ഭ്രമരം എന്നെ ചിത്രങ്ങളില്‍ നമ്മള്‍ കണ്ടതു?
അങ്ങനെ ചിന്തിച്ചാല്‍ ഇതു മൂന്നിനെയും ഒരു വിഭാഗത്തില്‍ പെടുത്താം എന്ന് തോന്നുന്നു.പക്ഷെ എനിക്ക് തോന്നിയത് orginal ചിത്രം കണ്ടിട്ടില്ലെങ്കില്‍ ഒരു ബോറടിയും ഇല്ലാതെ ഈ ചിത്രം ഒരാള്‍ക്ക് കാണാന്‍ കഴിയും എന്നതാണ്.നാലോ അഞ്ഞോ പ്രധാന കഥാപാത്രങ്ങളും മുക്കാല്‍ പങ്കും നാലു ചുവരുകല്‍ക്കുള്ളിലും വെച്ച് നടക്കുന്ന കഥ ഒരിടത്തു പോലും ബോര്‍ അടിപ്പിക്കുന്നതായ് എനിക്ക് തോന്നിയില്ല.നടീ നടന്‍മാര്‍ എല്ലാരും അവരുടെ റോള്‍ ഭംഗിയാക്കിയപ്പോള്‍ പലരും മോശം ആയി എന്ന് ആരോപിച്ച എല്‍ദോ എന്ന വെപ്രാളകാരന്‍റെ റോള്‍ ജഗതി നന്നാക്കി എന്നാണ് എനിക്ക് തോന്നിയത്.ഓടി നടന്നു അഭിനയിക്കുന്ന ജഗതിയെ പോലയുള്ള ഒരാള്‍ക്ക് എങ്ങനെ ഈ കഥാപാത്രത്തിന്റെ സംസാര രീതിയും ശരീര ഭാഷയും ചിത്രത്തില്‍ ഉടനീളം ഒരു പോലെ കൊണ്ട് പോകാന്‍ കഴിയുന്നു എന്നത് (എനിക്ക്) അദ്ഭുതം ഉളവാക്കുന്നു .കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും അവര്‍ അവരുടെ റോളുകള്‍ ഒരുപോലെ ഭംഗിയാക്കി.ആരാണ് കൂടുതല്‍ നന്നായത് എന്ന് പറയാന്‍ വിഷമം
അപ്പോള്‍ പടം കിടിലം എന്നാണോ പറഞ്ഞു വരുന്നത് .
അനിയാ മറ്റു ഏതു ചിത്രത്തിലും ഉള്ളത് പോലെ ഇതിലും കുറ്റങ്ങള്‍ നമുക്ക് കണ്ടു പിടിക്കാനവും.കുറവുകള്‍ കണ്ടെതുന്നതിലോ പറയുന്നതിലോ ഒരു തെറ്റും ഇല്ല.പക്ഷെ അതിന്റെ ആത്യന്തികമായ ഉദേശം നല്ല സിനിമ ഉണ്ടാകണം എന്നതായിരിക്കണം .അല്ലാതെ ഈ ചിത്രത്തെ മൊത്തത്തില്‍ താര്‍ അടിക്കുക എന്നതാകരുത് എന്നാണ് എന്‍റെ എളിയ അഭിപ്രായം.ഏറ്റവും കുറഞ്ഞ പക്ഷം ഒരു നല്ല ചിത്രം ഉണ്ടാക്കാനുള്ള ആഗ്രഹം എങ്കിലും ഈ ചിത്രത്തിന് പിന്നില്‍ കാണാന്‍ ഉണ്ട് എന്ന് എനിക്ക് തോന്നുന്നു.പിന്നെ അഭിനേതാക്കളുടെ കാര്യം പറഞ്ഞാല്‍ ശ്വേതയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ഗൌരി മുഞ്ഞാല്‍ സാമാന്യം നനായി ബോര്‍ ആയി . വല്ല ജ്യോതിര്‍മയിയോ മറ്റോ ആയിരുന്നെങ്കില്‍ പോലും ഇതിലും നന്നായേനെ. നിരഞ്ജന്‍ എന്ന കഥാപാത്രത്തെ പേര് പോലും പറയാതെ ഒരു നിഗൂഡതയില്‍ ചിത്രത്തില്‍ ഉടനീളം അവതരിപ്പിചിരുന്നെകില്‍ ചിത്രം കൂടുതല്‍ Impact ഉണ്ടാക്കിയേനെ എന്നും തോന്നി. പിന്നെ ഈ ചിത്രത്തില്‍ പ്രതിപാദിക്കുന്ന വിഷയം വ്യക്തിപരം എന്ന നിലയില്‍ നിന്നും ഒരു സമൂഹം നേരിടുന്ന പ്രശ്നവും അതിനെതിരെ പ്രതികരിക്കുന്ന സാധാരണകാരന്‍ എന്ന നിലയില്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ (A wednesday പോലെ) കൂടുതല്‍ സ്വീകാര്യത കൈ വന്നെനേനെ.
അപ്പോള്‍ ...
നല്ല ചിത്രങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ ഇനിയും ഉണ്ടാകട്ടെ. കേട്ട് പഴകിയ , തുടങ്ങി അഞ്ചു മിനിറ്റ് കഴിയുമ്പോള്‍ എവിടെ ചെന്ന് നില്‍ക്കും എന്ന് പറയാന്‍ പറ്റുന്ന സ്ഥിരം വളിപ്പുകള്‍ പുറത്തിറങ്ങുന്ന മലയാള സിനിമയില്‍ ഒരു പക്ഷെ നല്ല സിനിമയുടെ , കാണുന്നവനെ കൊല്ലാത്ത സിനിമയുടെ പുതു നാമ്പുകള്‍ ആകാം ചില്ലപ്പോള്‍ ഇതൊക്കെ.അങ്ങനെ ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു ആശിക്കുന്നു

കുഞ്ചാക്കോ ബോബന്‍,
ചര്‍ച്ച .അഭിപ്രായം,
മമത,
മലയാള സിനിമ,
സിനിമ
Thursday, November 25, 2010
കോളേജ് ഡെയ്സ് (college days)
നമസ്കാരം ... കാണാന്‍ ഇല്ലല്ലോ
അനിയാ കന്യാകുമാരി എക്സ്പ്രസ്സ് എന്ന ചിത്രത്തിന്റെ റിവ്യൂ എഴുതി പബ്ലിഷ് ബട്ടണ്‍ അമര്തിയത് മാത്രം ഓര്‍മയുണ്ട് . മൂന്നിന്റെ അന്നാണ് കണ്ണ് തുറക്കുന്നത് . അത്രക്ക് തളര്‍ന്നു പോയെടെ .
അത് ശരി എപ്പോള്‍ ഈ വഴി .......
ഇന്നലെ അവസാനം എവിടിന്നോ കിട്ടിയ കുറച്ചു ധൈര്യവുമായി കോളേജ് ഡേയ്സ് പോയി കണ്ടു.
ആണോ? എങ്ങനെ ഉണ്ട് പടം.ഭയങ്കര മോശം ആണെന്നാണല്ലോ പറച്ചില്‍ .
ആണോ ശരി ഈ ആഴ്ച ഇറങ്ങിയ ത്രില്ലര്‍,ഹോളിഡേയ്സ്, ബെസ്റ്റ് ഓഫ് ലക്ക് ,കന്യാകുമാരി എക്സ്പ്രസ്സ് എന്നീ ചിത്രങ്ങളെകാളും എന്ത് കൊണ്ടും ഭേദപ്പെട്ട ചിത്രം ആണ് കോളേജ് ഡേയ്സ് .ആദ്യം പറഞ്ഞ ചിത്രങ്ങളുടെ സംവിധായക പ്രതിഭകളുടെ പാരമ്പര്യവും ( എടുത്തു പറയേണ്ടവര്‍ ബി ഉണ്ണികൃഷ്ണനും സുരേഷ് ബാബുവും ) തികച്ചും പുതുമുഖമായ ഈ ചിത്രത്തിന്റെ സംവിധായകന്‍ ജി എന്‍ കൃഷ്ണകുമാറിന്റെ പശ്ചാത്തലവും നോക്കുമ്പോള്‍ എനിക്ക് ഭേദപ്പെട്ട ഒരു ചിത്രം എന്ന് മാത്രമേ ഇതിനെ വിളിക്കാന്‍ പറ്റു (ഇന്നത്തെ മലയാള സിനിമയുടെ നിലവാരം വെച്ച് പ്രത്യേകിച്ചും ).
അപ്പോള്‍ ലോകോത്തര നിലവാരം ഉള്ള ഒരു ചിത്രം ആണ് ഇതു എന്നാണോ ?
എടാ നീയടക്കമുള്ള മലയാളികള്‍ ഇപ്പോഴും ലോകോത്തര മലയാള സിനിമയെ കാണാറുള്ളു അല്ലിയോ ? അല്ലെങ്ങില്‍ പിന്നെ സൂപ്പര്‍ താര ചിത്രം ആയിരിക്കണം ഏതു അമേധ്യവും എടുത്തു വിഴുങ്ങാന്‍ .......^$%^##
അണ്ണാ അടങ്ങിയെ .വെറുതെ ചോദിച്ചെന്നെ ഉള്ളു ക്ഷമി .
അനിയാ ഈ ചിത്രത്തിന് ..... അല്ലെങ്ങില്‍ വേണ്ട ചിത്രത്തെ പറ്റി പറയാം. മെഡിക്കല്‍ കോളേജ് പശ്ചാത്തലം ആക്കി എടുത്ത ഒരു ചിത്രമാണ് ഇതു . അഭിനയിക്കുന്നവര്‍ ഇന്ദ്രജിത്ത്, കാതല്‍ സന്ധ്യ , ധന്യ മേരി വര്‍ഗീസ് , ജഗതി, സായി കുമാര്‍,ബിജുമേനോന്‍, ഭാമ (അഥിതി താരം), സുരാജ് എങ്ങനെ പോകുന്നു താര നിര. മെഡിക്കല്‍ കോളേജില്‍ ഒരു റാഗിങ്ങ് കേസിലെ പ്രധാന സാക്ഷിയായ ആതിരയെ (ഭാമ) പ്രതികളായ മന്ത്രീ പുത്രന്റെ നേത്രുത്വതിലുള്ള സന്ധ്യയും,ധന്യയും ഉള്‍പ്പെട്ട അഞ്ജങ്ക സംഘം താഴേക്കു തള്ളിയിട്ടു കൊലപ്പെടുത്തുന്നത് കാണിച്ചാണ് ചിത്രം തുടങ്ങുന്നത് . തുടര്‍ന്ന് titles കാണിക്കുനതിനിടയില്‍ ഈ സംഘത്തെ കോടതി വെറുതെ വിട്ട വാര്‍ത്ത കാണിക്കുന്നു . പുതിയ അധ്യയന വര്‍ഷം മെഡിക്കല്‍ കോളേജില്‍ വെച്ച് ചിത്രം തുടങ്ങുന്നു . അവിടെ ഹൌസ് സര്‍ജന്‍സി ക്ക് വന്ന രോഹിത് മേനോന്‍ (ഇന്ദ്രജിത്ത്) എന്ന ചെറുപ്പക്കാരന്‍ . കോളേജില്‍ ഇപ്പോഴും വിലസുന്ന അഞ്ജങ്ക സംഘവുമായി ഉടക്കേണ്ടി വരുന്ന രോഹിത് ഒടുവില്‍ അവരുടെ കൈ കൊണ്ട് തന്നെ കൊല്ലപ്പെടുന്നു.ശവം മറവു ചെയ്തു കഴിഞ്ഞു നാളുകള്‍ക്കുള്ളില്‍ ഈ സംഘത്തിലെ ഓരോരുത്തരായി കൊല്ലപ്പെടുന്നു . ആരു കൊല്ലുന്നു എന്തിനു കൊള്ളുന്നു എന്നീ ചോദ്യങ്ങളുടെ ഉത്തരത്തിനു വലിയ പുതുമ ഒന്നും ഇല്ലെങ്കിലും പറയുന്നില്ല .(ഊഹിക്കവുന്നത്തെ ഉള്ളു ).
ഇനി ചിത്രത്തെ പറ്റി കുറച്ചു കാര്യങ്ങള്‍ . ഒരു സംവിധായകന്‍ എന്ന നിലക്ക് ശ്രീ കൃഷ്ണകുമാര്‍ തന്റെ ജോലി നന്നായി ചെയ്തിട്ടുണ്ടെങ്കിലും ഒരു തിരകഥകൃത്ത് എന്ന നിലയ്ക്ക് പരാജയം ആയാണ് എനിക്ക് തോന്നിയത് . രണ്ടേ മുക്കാല്‍ മണികൂര്‍ നീളമുള്ള ചിത്രം തന്നെ ഏറ്റവും വലിയ ഉദാഹരണം . അവസാന ഭാഗങ്ങളില്‍ സാമാന്യം നല്ല വലിവ് അനുഭവപ്പെടുന്നു .ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ഒരു ചിത്രം ആണ് ഉദേശിച്ചത് എങ്കില്‍ ഒരു രണ്ടു മണികൂരിനുള്ളില്‍ നില്‍ക്കുന്ന നല്ല ഫാസ്റ്റ് ആയുള്ള ഒരു തിരകഥ ആയിരുന്നു വേണ്ടിയിരുന്നത് .തിരകഥയില്‍ വലുതായി ട്വിസ്റ്റ് കളോ ഒന്നും കാണുന്നില്ല . അഥവാ ഉണ്ടെങ്കില്‍ തന്നെ അത് പറയേണ്ട രീതില്‍ പറഞ്ഞു ഫലിപ്പിക്കാന്‍ കൃഷ്ണ കുമാറിലെ തിരകഥാകൃതിനു കഴിഞ്ഞിട്ടില്ല.തിരകഥയിലെ പലയിടത്തും ഉള്ള യുക്തി രാഹിത്യം മലയാള സിനിമക്ക് ഒരു പുതുമയെ അല്ലാത്തതിനാല്‍ അതിനെ പറ്റി പറയുന്നില്ല.ഈ ചിത്രം കണ്ടപ്പോള്‍ അകെ തോന്നിയ വിഷമം ഒരു നല്ല തിരകഥ കൂടി ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ നല്ലൊരു ചിത്രം ആയി മാറിയേനെ ഇതു എന്നതാണ് . ഈ ദൌര്‍ബല്യം കാരണം സായികുമാര്‍നെയും ജഗതി യെയും പോലുള്ള നടന്മാരെ പോലും വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തിയിട്ടില്ല .
അപ്പോള്‍ ബാക്കി കാര്യങ്ങള്‍ ?
സാങ്കേതിക വിഭാഗം ആണ് തിരകഥയിലെ പിഴവുകളെ ഒരു പരിധി വരെ എങ്കിലും നികത്തുന്ന ഘടകം . സംഗീതം ചിത്രത്തില്‍ നന്നായി ചേര്‍ന്ന് പോകുന്നു .റോണി റാഫേല്‍ (പേര് തെറ്റാണെങ്കില്‍ ക്ഷമിക്കുക ) നല്ലൊരു ഭാവി വാഗ്ദാനം ആയാണ് എനിക്ക് തോന്നിയത്. വസ്ത്ര അലങ്കാരവും കലാസംവിധാനവും ചെലവ് കുറച്ചു എടുത്ത ഒരു ചിത്രത്തിന്റെ തോന്നല്‍ ഉളവാക്കുന്നില്ല. ക്യാമറ കൈകാര്യം ചെയ്ത സുജിത് വാസുദേവ് തന്റെ ജോലി നന്നായി ചെയ്തു. ചുരുക്കത്തില്‍ നല്ല ഒരു ടീം വര്‍ക്ക് ഈ ചിത്രത്തില്‍ ഉടനീളം കാണാന്‍ കഴിയും
അഭിനയത്തെ പറ്റി ഒന്നും പറഞ്ഞില്ല . അതല്ലേ മലയാള സിനിമയുടെ കാതല്‍ ?
ആദ്യം നായക കഥാപാത്രത്തെ പറ്റി.മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥയില്‍ ഏറ്റവും മുകളിലത്തെ രണ്ടു സൂപ്പര്‍താരങ്ങള്ക്കൊഴികെ ബാക്കി എല്ലാ നടന്മാര്‍ക്കും കിട്ടുന്ന ചിത്രങ്ങളില്‍ അഭിനയിച്ചു അത് നന്നായി വരണേ എന്ന് പ്രാര്‍തിക്കാന്‍ ഉള്ള സാഹചര്യമെ ഉള്ളു എന്നാണ് ഞാന്‍ വിശ്വസിക്കുനത്.അത് കൊണ്ട് തന്നെ നായകനായി അഭിനയിച്ചു തുടങ്ങുന്ന ഇന്ദ്രജിത്ത് എന്ന നടന് ചിത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ എത്രത്തോളം കഴിയും എന്ന് അറിയില്ല.എന്നാല്‍ പോലും ഈ വര്‍ഷം ഈ നടന്‍ അഭിനയിച്ച കഥാപാത്രങ്ങളുടെ വ്യത്യസ്തത (നായകന്‍ ,എല്‍സമ്മ,ചേകവര്‍ ,കോളേജ് ഡെയ്സ് ) അദേഹത്തിന് നല്ലൊരു ഭാവി വാഗ്ദാനം ചെയുന്നു എന്നാണ് എനിക്ക് തോന്നുന്നത്.ഈ ചിത്രത്തിലും ഇന്ദ്രജിത്ത് നന്നായി അഭിനയിച്ചിട്ടുണ്ട് എന്നേ പറയാനുള്ളൂ . നായികമാരില്‍ കാതല്‍ സന്ധ്യ തികച്ചും അരോചകം ആയി തോന്നി . റോമയെ പോലെ ഒരു നടി ആയേനെ ഒരു പക്ഷെ കുറച്ചു കൂടി നല്ല ചോയ്സ് . ധന്യ മേരി കുഴപ്പം ഇല്ല എന്ന് തോന്നിക്കുനതിന്റെ ഒരു കാരണം സന്ധ്യ ആണ് . വില്ലന്‍ ഗാങ്ങിലെ പുരുഷ കഥാപാത്രങ്ങള്‍ നന്നായിട്ടുണ്ട് .(പേര് അറിയാത്തതില്‍ ഖേദിക്കുന്നു ).കേസ് അന്വേഷിക്കുന്ന കമ്മി ഷ ണാര്‍ സുധീപ് ഹരിഹരന്‍ (ബിജു മേനോന്‍ ) നന്നായ മറ്റൊരു കഥ പാത്രം ആണ്.സുരാജ് ഈ ചിത്രത്തില്‍ ഷൈന്‍ രാജ് എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ അവതരിപ്പിക്കുന്നു .(മെഡിക്കല്‍ വിദ്യാര്‍ഥി ആയാലും തട്ട് കട നടത്തുന്നവന്‍ ആയാലും ഈ നടന്റെ ശരീര ഭാഷയും തമാശയും എല്ലാം ഒന്ന് തന്നെ .ഇതിന്റെ ഗുണം ഇനി സുരജിനെ വെച്ച് പടം എടുക്കുമ്പോള്‍ കുറെ തമാശ രംഗങ്ങള്‍ ഒരുമിച്ചു ചിത്രീകരിച്ചു വെച്ചാല്‍ അടുത്ത പടങ്ങളില്‍ ഉപയോഗിക്കാം . കഥാപാത്രം ഒരു പ്രശ്നം അല്ലാലോ !!!!. പണ്ട് ഷക്കീല ചിത്രങ്ങള്‍ ഇങ്ങനെ
ചിത്രീകരിച്ചതായി കേട്ടിട്ടുണ്ട് . :) ).മലയാള സിനിമ ഈ നടന്റെ പുറകെ ഓടുന്നതിന്റെ ഏറ്റവും വലിയ ദുരന്തം ജഗതിയെ പോലുള്ള നടന്‍മാര്‍ ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ് .(ഈ വര്‍ഷം എല്‍സമ്മ എന്ന ചിത്രത്തില്‍ ഒഴികെ എവിടെയാണ് ജഗതി ഉപയോഗിക്കപ്പെട്ടത് ?)
അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ ?
എപ്പോള്‍ ഉള്ളതില്‍ വെച്ച് ഭേദപ്പെട്ട ചിത്രം. കൃഷ്ണകുമാറിനു ഒരു നല്ല സംവിധായകന്‍ ആകാന്‍ കഴിയേണ്ടതാണ് . പക്ഷെ അതിനായി തന്‍റെ ആദ്യ ചിത്രത്തിലെ പിഴവുകള്‍ മനസിലാക്കി, വരും കാലത്ത് അത് തിരുത്താന്‍ അത്മാര്‍ത്ഥം അയ ഒരു ശ്രമം അദേഹത്തിന്റെ ഭാഗത്ത് നിന്നും വേണ്ടി വരും

അഭിപ്രായം,
ഇന്ദ്രജിത്ത്,
ചര്‍ച്ച,
മലയാളം സിനിമ,
സിനിമ
Wednesday, March 24, 2010
നായകന്
നമസ്കാരം ....
ആഹാ നീയോ കേറി വാടെ. ആ താന്തോന്നി കണ്ടതിനു ശേഷം നിന്നെ കണ്ടതേ ഇല്ലല്ലോ . എന്നാ പറ്റി?
ഹോ അത് കള അണ്ണാ . ഇപ്പോ വന്നത് വേറൊരു വിശേഷം പറയാനാണ് . ഇന്നലെ നായകന്‍ കണ്ടു .
ആണോ എങ്ങനെ ഉണ്ടെടെ പടം ? ഇതിനെ കുറിച്ച് വലുതായി നല്ലതൊന്നും എഴുതി കണ്ടില്ലല്ലോ ഒരുത്തനും ?
അത് അവിടെ നില്കട്ടെ . ആദ്യം പടത്തെ കുറിച്ച് പറയാം.അന്തരിച്ച നടന്‍ ജോസ് പെല്ലിശ്ശേരിയുടെ മകന്‍ ലിജോ ജോസ് പെല്ലിശ്ശേരി എന്ന പുതുമുഖ സംവിധായകനാണ് ഈ പടം ചെയ്തിരിക്കുനത്.അഭിനയിക്കുനത് ഇന്ദ്രജിത്ത്,ധന്യ മേരി വര്‍ഗീസ്, തിലകന്‍, സിദ്ദിഖ്,ജഗതി എന്നിവരോക്കെയാണ് പ്രധാന നടി നടന്‍മാര്‍. പടം ഒരു action മൂഡില്‍ ആണ് ചെയ്തിരിക്കുന്നത് . പി.എസ്. റഫീഖ് ആണ് തിരകഥ . .....
എടേ ഇതെന്തോന്ന് ദൂരദര്‍ശനിലെ വാര്‍ത്ത വായനയോ ? നീ കാര്യം പറയെടെ. നിനക്ക് പടം ഇഷ്ടപെട്ടോ ?
എനിക്ക് പടം ഇഷ്ടപ്പെട്ടു . ഒരു പുതുമുഖ സംവിധായകന്‍ എന്ന നിലയ്ക്ക് ചില്ലറ കുറവുകള്‍ ക്ഷമിക്കവുന്നത്തെ ഉള്ളു എന്നാണ് എനിക്ക് തോന്നുന്നത് .
എടാ അങ്ങനെ അങ്ങ് കേറി പറഞ്ഞാലോ ? ചില്ലറ നല്ല കാര്യങ്ങള്‍ പറയുകയും ഒപ്പം ഒത്തിരി കുറ്റങ്ങള്‍ പറയുകയും എന്നതാണല്ലോ ഈ പടത്തെ കുറിച്ച് പൊതുവേ സ്വീകരിച്ചു വരുന്ന ഒരു ലൈന്‍ .
പോന്നു സഹോദര ഇതു കുറെ കാലമായി നടക്കുനതാണ് . പുതിയ ഒരു പരീക്ഷണം (അതെത്ര ചെറുത് ആണെങ്കിലും) അതിനെ ഉടന്‍ താരതമ്യ പെടുത്തുന്നത് പണ്ട് കാലത്ത് ഇറങ്ങിയ മലയാള സിനിമയിലെ ഏറ്റവും നല്ല ചിത്രങ്ങളോടാണ് . എന്നാല്‍ ഈ താരതമ്യ പഠനം ഒരു സൂപ്പര്‍താര ചിത്രം വരുമ്പോള്‍ കാണുകയുമില്ല . നമ്മുടെ തലയിലെഴുത്ത് അല്ലാതെന്തു ?
എടേ അടങ്ങെടെ. നീ പടത്തെ കുറിച്ച് പറയു .കാടു കേറാതെ .
ശരി . ഇതാ പിടിച്ചോ കഥയില്‍ പുതുമയൊന്നും ഇല്ല. സ്വന്തം അച്ഛനെയും സഹോദരിയെയും കൊന്നവനോട് പ്രതികാരം ചെയ്യുന്ന നായകന്‍ മലയാളത്തില്‍ അനാദി കാലം മുതലുള്ള വിഷയം ആണ് . പക്ഷെ ആ കഥ അവതരിപ്പിച്ചിരിക്കുന്ന രീതി തികച്ചും പുതുമ ഉള്ളതാണ് . കാണുന്നവനെ (കുറ്റം പറയാന്‍ വേണ്ടി മാത്രം കേറുന്നവനെ വിട്ടേക് ) ഒരു നിമിഷം പോലും ബോര്‍ അടിപ്പികാതെ കഥ പറയുന്ന രീതി ഇവിടുത്തെ തല മൂത്ത സംവിധായകര്‍ കണ്ടു പഠിക്കേണ്ടതാണ്.പിന്നെ കഥയുടെ അവതരണരീതി,സംഭവങ്ങളുടെ ക്രമം എന്നിവ വളരെ നന്നായി ചെയ്ത സംവിധായകനും തിരകഥകൃത്തും പത്തില്‍ പത്തു മാര്‍ക്കും അര്‍ഹിക്കുന്നു .
എടാ പല പ്രാവശ്യം നിനോട് പറഞ്ഞിട്ടുണ്ട് മാര്‍ക്കിട്ടു കളിക്കരുത് എന്ന് . നീ കേറി നിരൂപകന്‍ കളിക്കല്ലേ .
അണ്ണാ വേണമെങ്ങില്‍ എന്നെ പത്തു തെറി വിളിച്ചോ . എന്നാലും നിരൂപകന്‍ എന്ന് വിളിച്ചു എന്നെ അപമാനിക്കരുത് .
ശരി ശരി നീ ബാക്കി പറ .
അഭിനയത്തിന്റെ കാര്യം പറഞ്ഞാല്‍ ഇന്ദ്രജിത്തിന് എന്ന് അഭിമാനിക്കാവുന്ന ഒരു കഥാ പാത്രം ആണ് ഇതിലെ വരദന്‍ഉണ്ണി . തിലകന്റെ ആരോഗ്യ സ്ഥിതി അദേഹത്തിന്റെ കഥാപാത്രത്തിന്റെ അവിഷ്കാരത്തെ കുറച്ചൊക്കെ ബാധിക്കുന്നു .(പിന്നെ ഏതോ ഒരു നിരൂപകന്‍ തിലകന് ഈ പടത്തില്‍ ഇന്ദ്രജാലത്തിലെ കാര്‍ലോസ്ന്റെ ശരീര ഭാഷ ആണെന്ന് എഴുതികണ്ടു . ഈ പടം കണ്ടാല്‍ ആ അഭിപ്രായം ഈ വര്‍ഷത്തെ മികച്ച തമാശ ആണെന്ന് മനസിലാകും.പാവം തിലകന്‍. നേരെ നില്ക്കാന്‍ വയ്യ . അപ്പോഴാണ് കലോസ്സിന്റെ ശരീര ഭാഷ !!) സിദ്ദിഖ് ചില രംഗങ്ങളിലെ അദേഹത്തെ പിടികുടുന്ന അമിതാഭിനയം മാറ്റി നിര്‍ത്തിയാല്‍ നന്നായിടുണ്ട്. ചിത്രത്തിന്റെ അവസാന രംഗങ്ങള്‍ കുറച്ചു കുടി നന്നാക്കാം ആയിരുന്നു എന്ന് തോന്നി .ലാലു അലക്സ് തന്റെ സ്ഥിരം രീതിയില്‍ പ്രത്യേകിച്ചു ഒന്നും തോന്നിപ്പികാത്ത അഭിനയം കാഴ്ച വെച്ചപ്പോള്‍ ജഗതി വ്യത്യസ്തമായ റോളില്‍ നന്നായി.ധന്യ മേരി വര്‍ഗീസ് ചുമ്മാ . (ഇന്ദ്രജിത്തിനും വേണ്ടേ ഒരു നായിക എന്ന ലൈന്‍) .ക്യാമറ , ചായാഗ്രഹണം എന്നീ വിഭാഗങ്ങള്‍ പടത്തിന്റെ മൊത്തത്തിലുള്ള മൂടുമായി യോജിച്ചു പോകുന്നവയാണ് .പ്രത്യേകിച്ചും പ്രകാശ ക്രമീകരണം. പിന്നെ ഒരു പോയിന്റില്‍ പോലും പടം വലിയുന്നതായി തോന്നിയില്ല .
അപ്പോള്‍ പോയി കാണണം എന്നാണോ നിന്റെ അഭിപ്രായം ?
ഉടനെ ഇറങ്ങുന്ന ഗോസ്റ്റ് ഹൌസ് ഉം പ്രമാണിയും ഒക്കെ ഉയര്‍ത്തുന്ന കൊലാഹലതിനിടയില്‍ ഈ കൊച്ചു ചിത്രം മുങ്ങി പോകാനാണ് സാധ്യത. എന്നാലും ഒരു നല്ല ചിത്രത്തെ പ്രോഹത്സാഹിപ്പിക്കാന്‍ ഇത്രയെങ്ങിലും ചെയണ്ടേ . അല്ലെങ്ങില്‍ പിന്നെ മലയാള സിനിമ പ്രേമികള്‍ ഇവിടെ നല്ല സിനിമ വരുന്നില്ലേ എന്ന് കൂവി നടക്കുന്നതില്‍ എന്താ കാര്യം ?

Subscribe to:
Posts (Atom)