അനിയാ.....
നിങ്ങള്‍ എത്തിയോ?എത്തിയിട്ട് ഒന്ന് വിളിക്ക പോലും ചെയ്തില്ലല്ലോ.എപ്പോള്‍ എങ്ങോട്ടാ? വല്ല സിനിമക്കും ആയിരിക്കും അല്ലെ? ഇവിടിപ്പോള്‍ അന്യ ഭാഷാ ചിത്രങ്ങളുടെ ബഹളം അല്ലെ...എതിനാ?
അനിയാ ഈ വീട്ടിലേക്കുള്ള വഴി ....................
ദൈവമേ .. ഒരാഴ്ച മാറി നിന്നപ്പോളെ സ്വന്തം വീട്ടിലേക്കുള്ള വഴി ഓര്‍മയില്ലേ?. എനിക്കപ്പോഴേ തോന്നി ഇങ്ങനെ തുടര്‍ച്ചയായി മലയാള സിനിമ കണ്ടാല്‍ എന്തേലും ഒക്കെ സംഭവിക്കും എന്ന്.പിന്നെ സംഗതി എന്‍റെ ചോറിന്റെ കാര്യം കൂടി ആയതു കൊണ്ട് ഞാന്‍ മിണ്ടിയില്ല എന്നെ ഉള്ളു.
എടാ നീ അടക്കമുള്ള മലയാളി നാറികള്‍ (സിനിമ പ്രേമികള്‍ എന്ന് വായിച്ചോ) നല്ല സിനിമ മരിച്ചു എന്നും പറഞ്ഞു ഇരുപത്തി നാലു മണിക്കൂറും മുതലകണ്ണീര്‍ ആണ്.ടി പി ദാസന് വേണ്ടി എഴുതി തകര്‍ത്ത പകുതി എങ്കിലും മലയാളി മാന്യന്മാര്‍ ആ സിനിമ കാശു കൊടുത്തു സിനിമാശാലയില്‍ പോയി കണ്ടിരുന്നെങ്കില്‍ ആ ചിത്രമൊക്കെ രക്ഷപ്പെട്ടേനെ.എന്നിട്ട് കണ്ടവനോക്കെ വോട്ടെടുപ്പ് നടത്തിയാല്‍ മികച്ച ചിത്രം ടി പി ദാസന്‍ (ഒരു കോടി ഇരുപത്തി അഞ്ചു ലക്ഷം വോട്ട് !!!!) . പോട്ടെ പരസ്യം ഇല്ലെങ്കില്‍ ഇവനൊന്നും നല്ല ചിത്രം ഉണ്ടാക്കില്ല എന്നിരിക്കട്ടെ.ആദാമിന്‍റെ മകന്‍ അബു എന്ന ചിത്രമോ? ദേശീയ പുരസ്‌കാരം പോലും നേടിയ ആ ചിത്രം എത്ര മലയാളികള്‍ സിനിമാശാലയില്‍ പോയി കണ്ടു? ശരി അതിനു താര മൂല്യം ഇല്ലാത്തത് കൊണ്ടാണ് എന്ന് പറഞ്ഞാല്‍ കഴിഞ്ഞ ആഴ്ച ഇറങ്ങിയ വീട്ടിലേക്കുള്ള വഴി എന്ന ചിത്രമോ ...
അങ്ങനെ ഒരു പടം ഇറങ്ങിയോ? എപ്പോള്‍? ആരാ അതിന്‍റെ ആള്‍ക്കാര്‍?
അനിയാ സൈറ എന്നാ ചിത്രം എടുത്ത ഡോ.ബിജു ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.അഭിനയിക്കുന്നത് പ്രിത്വിരാജ് , ഇന്ദ്രജിത്ത്,മാസ്റ്റര്‍ ഗോവര്‍ദ്ധന്‍,ധന്യ മേരി വര്‍ഗീസ്,ലക്ഷ്മി പ്രിയ തുടങ്ങിയവരാണ് .
ഓ ..മനസിലായി ലവന്‍ അഭിനയിച്ച ആര്‍ട്ട് പടം .... ഇതിനു നിരൂവണം ചെയ്യാന്‍ എന്നികരുടെയും സഹായം വേണ്ട . പടം വലിയുന്നു,ഇഴയുന്നു,കാണികളില്‍ ഒരു വികാരവും ഉണ്ടാക്കുന്നില്ല (പടം കണ്ടാലല്ലേ വല്ല വികാരവും ഉണ്ടാകു!) . പ്രിത്വിരാജ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വിമ്മിഷ്ട്ടപ്പെടുന്നു,കഥാപാത്രം പ്രിത്വിരാജ്ന്‍റെ ഉള്ളിലിരുന്നു വീര്‍പ്പു മുട്ടുന്നു , നിലവിളിക്കുന്നു,പൊട്ടിക്കരയുന്നു.സംവിധായകനെ പത്തു തരവഴി കൂടെ പറഞ്ഞാല്‍ പൂര്‍ത്തിയായി.ഇതല്ലേ അണ്ണാ ഉദാത്തമായ നിരൂപണം?
തന്നെടെ തന്നെ . ഈ പടം വേറെ ആരു കണ്ടില്ല എങ്കിലും മലയാള സംവിധായകന്‍ ശ്രീ ബ്ലെസി കണ്ടിരുന്നെങ്കില്‍ എന്ന് എനിക്ക് ആഗ്രഹം ഉണ്ട്.അദേഹം അവസാനമായി എടുത്ത,ഭ്രമരം എന്ന ചിത്രം ഇറങ്ങുന്നതിനു മുന്‍പ് അദേഹം പറഞ്ഞ രണ്ടു കാര്യങ്ങള്‍ ഇവയാണ് .
1.മലയാളത്തില്‍ ആദ്യമായി നായക കഥാപാത്രത്തിന്‍റെ പേര് പറയാത്ത ചിത്രം (ആ പറഞ്ഞത് തെറ്റാണു.വര്‍ഷങ്ങള്‍ക്കു മുന്‍പ് വന്ന കാന്തവലയം എന്ന സിനിമയില്‍ ജയന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് ഒരിടത്തും പറയുന്നില്ല )
2.മലയാളത്തിലെ ആദ്യത്തെ റോഡ് മൂവി .
മേല്‍പ്പറഞ്ഞ രണ്ടു കാര്യങ്ങളും ഒരു അവകാശ വാദങ്ങളും ഇല്ലാതെ മര്യാദക്ക് എടുക്കുന്നത് എങ്ങനെ ആണ് എന്ന് ഈ ചിത്രം കണ്ടാല്‍ അദേഹത്തിന് മനസ്സില്‍ ആയേക്കും.
അണ്ണാ നിങ്ങള്‍ ഇങ്ങനെ കാടു കേറാതെ കഥയെ പറ്റി പറയാമോ .
ഡല്‍ഹിയില്‍ താമസിക്കുന്ന ഒരു മലയാളി ഡോക്ടര്‍ (പ്രിത്വിരാജ്),അയാളുടെ ചികിത്സയില്‍ കഴിയുന്ന,തീവ്രവാദി ചാവേര്‍ ആക്രമണത്തില്‍ പങ്കെടുത്തു,പരിക്ക് പറ്റി മരിക്കാറായ (മരിക്കുന്ന) തീവ്രവാദി വനിത (ലക്ഷ്മി പ്രിയ ).അവരുടെ അപേക്ഷ അനുസരിച്ച് അവരുടെ കുട്ടിയെ അവന്‍റെ അച്ഛന്റെ അടുത്ത് എത്തിക്കുക എന്ന ദൌത്യം ഏറ്റെടുക്കുന്നു ഡോക്ടര്‍.കുട്ടിയുടെ അച്ഛന്‍ ഇന്ത്യന്‍ജിഹാദ് എന്ന തീവ്രവാദസംഘടനയുടെ തലവനായ താരിഖ് എന്ന ഭാരത സര്‍ക്കാര്‍ തേടുന്ന ഒരാളാണ്.ഡല്‍ഹിയില്‍ നിന്നും കേരളത്തില്‍ എത്തി അവിടെ നിന്നും കുട്ടിയുമായി രാജസ്ഥാന്‍,ലഡാക്ക് എന്നീ സ്ഥലങ്ങളിലൂടെ നീളുന്ന യാത്രയിലൂടെ കഥ പുരോഗമിക്കുന്നു.ഈ ഡോക്റെരുടെ പണ്ട് കുടുംബം (ഭാര്യയും കുട്ടിയും )കൊല്ലപ്പെട്ടത് ഇതേ താരിഖ് ആസൂത്രണം ചെയ്ത ഒരു ബോംബ് സ്ഫോടനത്തിലൂടെയാണ്.
മനസിലായി .. അപ്പോള്‍ നമ്മുടെ ഡോക്റെരുടെ ലക്‌ഷ്യം ഈ കുട്ടിയെ ഉപയോഗിച്ച് തീവ്രവാദി നേതാവിനെ കണ്ടെത്തി സ്വന്തം കുടുംബത്തെ കൊന്നതിനു പകരം ചോദിക്കുക എന്നതാണ് അല്ലെ ?
ആയിരുന്നേനെ.ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നത് നമ്മുടെ സൂപ്പര്‍ താരങ്ങള്‍ ആരെങ്കിലും ആയിരുന്നെകില്‍.ഇവിടെ അതല്ല സംഭവിക്കുന്നത്.അതൊക്കെ നീ നേരില്‍ പോയി കണ്ടാല്‍ മതി.പിന്നെ ഒരു യാത്ര ചിത്രം അഥവാ റോഡ് മൂവി എന്നാല്‍, നിന്ന് മൂത്രം ഒഴിക്കുന്ന സൂപ്പര്‍താര നായകന്‍റെ അടുത്ത് ഇരുന്നു മുകളിലേക്ക് നോക്കി ഹോ ഉഗ്രന്‍ ..എന്ന് പറയുന്നതല്ല എന്ന് ഒരു മലയാളിക്ക് മനസിലാക്കി കൊടുക്കാന്‍ കുറഞ്ഞ പക്ഷം ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.
എന്നാലും സ്വന്തം കുടുംബത്തെ നശിപ്പിച്ച ഒരാളിന്‍റെ കുട്ടിയെ അയാളെ ഏല്‍പ്പിക്കാന്‍ പാട് പെടുന്നു എന്നൊക്കെ പറഞ്ഞാല്‍ .....
അനിയാ,നമ്മള്‍ ജീവിക്കുന്ന ഈ ലോകത്ത് നന്മ വളരെ കുറവാണു എന്നത് സമ്മതിക്കുന്നു എന്ന് വെച്ചിട്ട് ലോകത്ത് ആര്‍ക്കെങ്കിലും നന്മ ഉണ്ടായി പോയാല്‍ അത് അവിശ്വസിനീയം എന്ന് പറയുന്നത് കഷ്ടമല്ലേ? പിന്നെ നായകന്‍ എന്തിനായി ഇതു ചെയുന്നു എന്ന് ഒരു ഘട്ടത്തില്‍ വ്യക്തമായി അയാള്‍ പറയുന്നുമുണ്ട്.
എന്നാല് ആ ബാലതാരവും നായകനും തമ്മിലുള്ള ആത്മ ബന്ധം ..... പിന്നെ ആ പയ്യന്‍ പരമ ബോര്‍ ആയി എന്നൊക്കെ ആണല്ലോ വലിയ സാറന്മാര്‍ പറയുന്നേ ..
എടേ ഈ സിനിമയുടെ ഉദേശം അഥവാ സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത് യാത്രക്കിടയില്‍ രൂപപ്പെടുന്ന പയ്യനും ഡോക്റെരും ആയുള്ള ആത്മ ബന്ധത്തെ പറ്റി ആണെന്ന് എനിക്ക് തോന്നിയില്ല.അങ്ങനെ ഉണ്ടയിക്കോണം എന്ന് വാശി പിടിക്കുന്നിടതാണ് നൂറു വട്ടം കണ്ട ചിത്രങ്ങളുടെ തനിയാവര്‍ത്തനം ഉണ്ടാകുന്നതു.പിന്നെ ആ ബാല താരം.. കാഴ്ച എന്ന ചിത്രത്തിലെ ബാല താരം എത്ര നന്നായോ അത്രയും തന്നെ നന്നായിട്ടുണ്ട് എന്നാണ് എനിക്ക് തോന്നിയത്.
ശരി ബാല താരത്തെ വിടാം.ബാക്കിയുള്ളവര്‍ പ്രത്യേകിച്ച് പ്രിത്വിരാജ് പരമ ബോര്‍ ആയിട്ടുണ്ടാകുമല്ലോ അല്ലേ?
ഈ സിനിമയില്‍ ഔട്ട് ഓഫ് പ്ലേസ് എന്ന് ഒരു കഥാപാത്രത്തെ പോലും എനിക്ക് തോന്നിയില്ല. പ്രിത്വിരാജിനു മറ്റൊരു നല്ല സിനിമയുടെ ഭാഗം ആയതില്‍ അഭിമാനിക്കാം.
ഇന്ദ്രജിത്തും ബാക്കി നടീ നടന്മാരും (പലരുടെയും പേര് അറിയില്ല ) അവരവരുടെ വേഷം ഭംഗിയാക്കി .എന്ന് കരുതി ഈ ചിത്രത്തില്‍ കുറവുകള്‍ ഇല്ല എന്നല്ല.നന്നാക്കാം ആയിരുന്ന കുറച്ചു സംഗതികള്‍ ഈ ചിത്രത്തില്‍ എനിക്ക് തോന്നിയത് പ്രധാനമായും ഈ യാത്രയില്‍ വഴി മുട്ടി നില്‍ക്കുന്ന (ഇനി എങ്ങോട്ട് പോകണം എന്നറിയാതെ ആകുന്ന) അവസ്ഥ ഒരിടത്തും നായകന് നേരിടേണ്ടി വരുന്നില്ല. എനിക്ക് തോന്നിയ മറ്റൊരു നല്ല കാര്യം കുറെ കാര്യങ്ങള്‍ സംവിധായകന്‍ നമുക്ക് വിട്ടു തരുന്നു എന്നതാണ്.അവസാനം വിശാലമായ ഒരു താഴ്വരത്തിലൂടെ പന്ത് തട്ടി നടന്നു നടന്നു ഒരു പൊട്ടു പോലെയാകുന്ന കഥാപാത്രങ്ങളെ , അവര്‍ക്കെന്തു സംഭവിക്കും എന്ന് ചിന്തിപ്പിക്കാന്‍ കാണികളെ തോന്നിപ്പിക്കുന്നത്,നാളെ ഇവനും അച്ഛനെ പോലെ ഒരു തീവ്രവാദി ആയാലോ എന്ന ചോദ്യം ഇവിടെയൊക്കെ സംവിധായകന്‍ ഉത്തരം നമ്മുടെ ചിന്തക്ക് വിട്ടുതരുന്നു.
എന്തായാലും കൃത്യമായ ഉത്തരങ്ങള്‍ ഇല്ലാത്തത് ഈ ചിത്രത്തിന്‍റെ പരാജയം തന്നെ അല്ലേ.
നാട്ടിലെത്തുന്ന ഡോക്റ്ററെ തീവ്രവാദി ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തു,തീവ്രവാദിയെ പിടികൂടി എന്ന പത്രവാര്‍ത്തയുടെ ക്ലോസ് അപ്പില്‍ സിനിമ നിര്‍ത്തിയെങ്കില്‍ നിനക്ക് സമാധാനം ആകുമായിരുന്നോ? അതോ ആ പത്ര വാര്‍ത്തയില്‍ ഡോക്റ്റര്‍ നു ഒരു മുസ്ലിം പേരും കൊടുത്തു,ഈ നാട്ടില്‍ ഒരു മുസ്ലിം നല്ലത് ചെയ്താലും അവനു തീവ്രവാദി എന്നാണ് പേര് എന്ന മഹത്തായ സന്ദേശം കൂടി കൊടുത്തു വര്‍ഗീയ വിഷം കുത്തി വൈക്കണോ ?
അല്ല .. അങ്ങനെയല്ല
എടാ, ഈ ചിത്രത്തിലും ആദമിന്‍റെ മകന്‍ അബുവിലും ഒക്കെ വളരെ പോസിറ്റീവ് ആയ ഒരു സന്ദേശം ഉണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഒരു സന്ദേശം എന്നതില്‍ ഉപരി ഈ ചിത്രങ്ങളിലെ നന്‍മ കാണുമ്പോള്‍ എവിടെയെങ്കിലും ഒക്കെ നന്മയും സ്നേഹവും ഒക്കെ കാണും എന്നൊരു നേരിയ പ്രത്യാശ ഉളവാക്കുന്ന സന്തോഷം ഏതൊക്കെ ആവാം എനിക്ക് ഈ ചിത്രം ഇഷ്ടപ്പെടാന്‍ കാരണം.
ഇനി മറ്റു കാര്യങ്ങള്‍ ആണ് അറിയേണ്ടത് എങ്കില്‍ എഡിറ്റിംഗ് നന്നായിട്ടുണ്ട് .ഒട്ടും ഇഴച്ചില്‍ തോന്നാത്ത രീതില്‍ ചിത്രം ഒരുക്കാന്‍ സഹായിച്ചിട്ടുണ്ട്.ക്യാമറ (സംഗതി ഞാനൊരു ഫോട്ടോഗ്രാഫി വിദഗ്തന്‍ ഒന്നുമല്ലെകില്‍ കൂടി) വളരെ നന്നായിട്ടുണ്ട് .ഗാനങ്ങള്‍ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ മാന്യമായി ഒതുങ്ങി നില്‍ക്കുന്നു.ഇങ്ങനത്തെ ചിത്രങ്ങള്‍ ഒക്കെ സലിം കുമാറിന്‍റെയും പ്രിത്വിരാജ് ന്‍റെയും ഒക്കെ ഔദാര്യം കൊണ്ട് വെളിച്ചം കാണേണ്ടി വരുന്നു എന്നത് ശരിക്കും പറഞ്ഞാല്‍ മലയാള സിനിമക്ക് അഭിമാനിക്കവുന്നതാണോ എന്ന് ഓരോരുത്തരും ആലോചിക്കേണ്ടതാണ്.
എന്നാലും നായകനെയും കുട്ടിയേയും ഒരു സ്ഥലത്ത് എത്തിച്ചിട്ട് തരിഖ്‌നു അവിടെയെത്തി ഇവരെ കണ്ടാല്‍ പോരെ എന്ന് ചോദിച്ചാലോ ?
ചോദിക്കാമല്ലോ പക്ഷെ അങ്ങനെ ചോദിക്കുന്നവര്‍.ശിക്കാര്‍ എന്ന സിനിമയില്‍ വിപ്ലവകാരിയുടെ ഭാര്യ ഭര്‍ത്താവിന്റെ മരണശേഷം നായകന്‍റെ വീട്ടില്‍ എത്തി,നേരെ മുന്‍പില്‍ നിന്ന്,അയാളെ മകനെ കാണിച്ചു കൊടുത്തു പ്രതികാരം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ട് അവിടെ വെച്ച് തന്നെ സ്വയം വെടി വെച്ച് ആത്മഹത്യ ചെയുന്നതിന് പകരം ആ തോക്ക് കൊണ്ട് നായകനെ കാച്ചിയാല്‍ പോരായിരുന്നോ എന്ന് ചോദിക്കാത്തത് എന്ത് കൊണ്ട് എന്ന് കൂടി പറഞ്ഞാല്‍ ഉപകാരം
അപ്പോള്‍ ചുരുക്കത്തില്‍ .....
ഇത്രയും പറഞ്ഞിട്ട് നിനക്ക് ഒന്നും മനസിലായില്ല എങ്കില്‍ പിന്നെ എനിക്കൊന്നും പറയാനില്ല.പോടാ പോ.ഒരു നാള്‍ വരും കാത്തിരിക്ക വരുന്നുണ്ടല്ലോ തേജാ ഭായ്,കാസനോവ,മരുമകന്‍,വെനീസിലെ അപ്പുപ്പന്‍ .......
Showing posts with label പ്രിത്വിരാജ്. Show all posts

Sunday, August 7, 2011
Tuesday, July 19, 2011
മനുഷ്യമൃഗം
ചാപ്പാ കുരിശു ..... ട്രാഫിക് ....... ത്ഫൂ
ആരെയാ അണ്ണാ ഈ രാവിലെ ആട്ടുന്നത്?
വേറെ ആരെയാ? ന്യൂ ജെനറേഷന്‍ പടങ്ങള്‍,അവയിലെ പുതുമ അഥവാ പുതുമ കൊണ്ട് വരാനുള്ള ശ്രമം എന്നിവയൊക്കെ പറഞ്ഞു നടക്കുന്നവന്‍ ഉണ്ടല്ലോ ഇവനെയൊക്കെ ആട്ടാതെ ഇതു ചെയ്യും.പുതുമ പോലും പുതുമ....ഇവനൊക്കെ നാണമുണ്ടോ ? അല്ലെങ്കിലും ഈ നാട്ടില്‍ മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ.
ആരാ അണ്ണാ ഈ മുറ്റത്തെ മുല്ല?
വേറെ ആരെടെ നമ്മുടെ സ്വന്തം അഡ്വ.ബാബുരാജ് തന്നെ.അദേഹം നിര്‍മാണം,സംവിധാനം, കഥ,തിരകഥ,പ്രധാന വേഷം ഇവയെല്ലാം തികച്ചും അനായാസമായി ചെയ്ത മനുഷ്യമൃഗം (The other side of a man) എന്ന ചിത്രത്തെ പറ്റി എന്താടെ ആരും എഴുതാത്തത്?
അങ്ങനെ ഒരു പടത്തിന്‍റെ പോസ്റ്റര്‍ കണ്ടതായി ഓര്‍ക്കുന്നു.അതിറങ്ങി അല്ലെ . അത് പിന്നെ അണ്ണാ ഹാരി പോര്‍ട്ടര്‍,ഹൃതിക് റോഷന്ന്‍റെ പുതിയ പടം ഇതൊക്കെ കിടക്കുമ്പോള്‍ ഈ കുതറ മലയാള സിനിമ ഒക്കെ ആരു കാണും.അല്ലെങ്കില്‍ പിന്നെ വല്ല സൂപ്പര്‍ താരചിത്രവും ആകണം .
അപ്പോള്‍ നീ സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ച കൂതറ പടങ്ങള്‍ മാത്രമേ കാണു അല്ലെ?
കാണുക മാത്രമല്ല അത് ലോകോത്തരം ആണെന്ന് വാഴ്ത്തുക കൂടെ ചെയ്യണം അണ്ണാ. ഇപ്പോള്‍ അങ്ങനെ പറഞ്ഞാല്‍ ഈ സൂപ്പര്‍ താരങ്ങളുടെ വീട്ടുകാര്‍ പോലും അടി തരും എന്നുള്ളത് കൊണ്ട് ബുദ്ധി വീട്ടില്‍ വെച്ചിട്ട് വന്നു ആസ്വദിക്കേണ്ട പടം എന്നാണ് പുതിയ ട്രെന്‍ഡ്.അതിരിക്കട്ടെ ഈ പടത്തെ പറ്റി പറഞ്ഞെ.പച്ചരി മേടിക്കാനുള്ള ഓരോ പാടേ.
അടിവാരം എന്ന മലയോര ഗ്രാമം.പ്രഭാതം പൊട്ടിവിരിയുമ്പോള്‍ ആ ഗ്രാമത്തെ നടുക്കിയ ഒരു വാര്‍ത്ത കേട്ടാണ് ആ ഗ്രാമവാസികള്‍ ഉണരുന്നത് . ടിപ്പര്‍ ജോണി (ബാബുരാജ്) എന്ന ഡ്രൈവര്‍ തന്‍റെ ഭാര്യ ലിസ്സി (കിരണ്‍ ),മകള്‍,സഹോദരി സോഫി (പുതു മുഖം പേരറിയില്ല. നല്ല കൊച്ച്) (ഇതു ഇടയ്ക്ക് ജോണിയുടെ വകയിലുള്ള പെങ്ങളും ഇടയ്ക്ക് ഭാര്യയുടെ പെങ്ങള്‍ ആണെന്നും പറയുന്നുണ്ട്) എന്നിവരെ അതി ക്രൂരമായി കൊലപ്പെടുത്തി എന്ന വാര്‍ത്തയായിരുന്നു അത്. പോരാത്തതിനു തര്‍ക്ക വിഷയമായ സഹോദരിയേയും സ്വന്തം മകളെയും അതി ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തിരിക്കുന്നു ജോണി ...
ഇതെന്തോന്ന് അണ്ണാ,മനോരമ വാരികയിലെ തുടരനോ?മര്യാദക്ക് പറഞ്ഞെ ..
എടേ എങ്ങനെ പറഞ്ഞാലും ഇതു തന്നെയാണ് സംഗതി.പോലീസിനു സ്വയം കീഴടങ്ങുന്ന ജോണിയെ പോലീസുകാരും മറ്റു തടവുകാരും സ്ഥലത്തെ പൌരപ്രമണിമാരും എന്ന് വേണ്ട ആ സിനിമയില്‍ അഭിനയിക്കുന്ന ഏതാണ്ട് എല്ലാരും തല്ലി ഒരു വഴിക്ക് ആക്കുന്നു.അങ്ങനെ നാട്ടുകാര്‍ തല്ലു കൊടുത്തും ജോണി അത് സസന്തോഷം സ്വീകരിച്ചും കഴിയുന്ന അവസരത്തില്‍ ആണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നു കൈ മാറുന്നതും ഡേവിഡ് (പ്രിഥ്വിരാജ് ) എന്ന ഉദ്യോഗസ്ഥന്‍ അന്വേഷണം ഏറ്റെടുക്കുന്നതും (കൊലപാതകം നടന്നു,പ്രതി കുറ്റം സമ്മതിച്ചു, നാട്ടിലും പോലീസിലും ആര്‍ക്കും ഇതില്‍ പരാതിയും ഇല്ല. എന്നാലും ഒന്ന് കൂടി അന്വേഷിക്കണ്ടേ . ഇല്ലെങ്കില്‍ പിന്നെ എന്തിന്ന പ്രിത്വിരാജ് ???).ഡേവിഡ്നു ആദ്യമേ സംഗതി ശരിയല്ല എന്ന് മനസിലാകുന്നു . ( അല്ല പിന്നെ ) അന്വേഷണം തുടങ്ങുന്നു.നാട്ടില്‍ പോയി അന്വേഷിക്കുമ്പോള്‍ (വേഷം മാറി പോയി എന്ന് വായിക്കണം .കാരണം ഗ്രാമത്തില്‍ വെച്ച് കാണിക്കുമ്പോള്‍ പ്രിത്വിക്കു മീശയില്ല.ഓഫീസില്‍ വെച്ച് കാണിക്കുമ്പോള്‍ നല്ല കട്ട മീശയും!!).അന്വേഷിച്ചു വരുമ്പോള്‍ ചുരുലഴിയുന്ന കഥ ഇപ്രകാരമാണ്.ജോണി ഒരു ദിവസം ഭാര്യയും,മകളും,ഈ അനിയത്തിയും ആയി ഈ ഗ്രാമത്തില്‍ താമസിക്കാന്‍ വന്നതാണ്.അവിടത്തെ ഗുണ്ട പാറ വാസുനെ അടിച്ചു തോല്‍പ്പിച്ചു അവിടെ ജീവിക്കുന്ന ഇയാള്‍ക്ക് സ്ത്രീകള്‍ ഒരു ദൌര്‍ബല്യമാണ്.(ദൌബല്യം എന്ന് പറഞ്ഞാല്‍ ചില്ലറ ഒന്നുമല്ല.ഇങ്ങേരുടെ പരാക്രമം കണ്ടാല്‍ ഇയാള് പ്രാതലിനും , അത്താഴത്തിനും,ചായക്കും എല്ലാം കൊട്ടക്കണക്കിന് വയാഗ്ര ആണോ കഴിക്കുന്നത് എന്ന് തോന്നിപ്പോകും). സോഫിയെ നോട്ടമുള്ള ഇയാള്‍ കൊച്ച് വളഞ്ഞു വരുന്നത് വരെയുള്ള സമയം വെറുതെ കളയാതെ അവിടുത്തെ പ്രമുഖ സ്ത്രീ രത്നങ്ങളായ ഷാപ്പ് മേരി (ഐശ്വര്യ)തുടങ്ങിയവരുടെ അടുത്ത് പറ്റുപടി തുടങ്ങുന്നു(പിന്നെയും ബോറടിക്കുമ്പോള്‍ സ്ത്രീകള്‍ കുളിക്കുന്നിടത്ത് ഒളിഞ്ഞു നോക്കുക . രാത്രിയില്‍ വല്ലവരുടെയും കിടപ്പറയില്‍ ഒളിഞ്ഞു നോക്കുക ഇങ്ങനത്തെ ഗ്യാപ് ഫില്ലെര്‍സ് വേറെയും).പിന്നെ ജോണിയെ വലിയ കുറ്റം പറയാന്‍ പറ്റില്ല എന്നാണ് എന്‍റെ അഭിപ്രായം.സോഫിയുടെ കാര്യം തന്നെ നോക്കിയാല്‍,ജോണി സമീപിക്കുന്ന ഒരു രംഗത്തിലും ആ കൊച്ചിന് വലിയ എതിര്‍പ്പ് ഒന്നും ഉള്ളതായി തോന്നില്ല.(അത് പോലെ മൊത്തത്തില്‍ ആ നാട്ടിലെ സ്ത്രീകള്‍ക്ക് അയാളോട് ഒരു അനുകൂല മനോഭാവമാനുള്ളത്).
അങ്ങനെ ഇരിക്കുമ്പോള്‍ ഒരു ദിവസം ലിസ്സി ബസ്‌സ്റ്റോപ്പില്‍ നില്‍ക്കുന്നത് കണ്ട ജോണി ഓടി വീട്ടില്‍ എത്തി സോഫിയെ പീഡിപ്പിച്ചു കൊല്ലുന്നു, തടസ്സം പിടിക്കാന്‍ വന്ന കൊച്ച് കുട്ടിയായ മകളെയും പീഡിപ്പിച്ചു കൊല്ലുന്നു .ലിസി തിരിച്ചു വരുമ്പോള്‍ മരിച്ചു കിടക്കുന്ന സോഫിയെയും മോളെയും കണ്ടിട്ട് ജോണിയുമായി വഴക്കുണ്ടാക്കുകയും ഒടുവില്‍ ലിസ്സിയെയും കുത്തി കൊല്ലുന്നു (ഭാര്യ ആയതു കൊണ്ടാവും പീഡിപ്പിക്കുന്നില്ല .ഭാഗ്യം !!)
ഇത്രയുമാണ് ആദ്യ റൌണ്ട് അന്വേഷണത്തില്‍ പറയപ്പെടുന്ന കഥ. അതില്‍ തൃപ്തനാകാതെ ഡേവിഡ് നടത്തുന്ന തുടര്‍ അന്വേഷണത്തില്‍ പ്രേക്ഷകര്‍ ഞെട്ടിക്കുന്ന പല സത്യങ്ങളും അറിയുന്നു .
എന്തോന്ന് സത്യം ?
ടിപ്പര്‍ ജോണി സത്യത്തില്‍ ആള് വെറും പാവമാണ് എന്നും (ദൌര്‍ബല്യം സ്റ്റില്‍ ദേര്‍ ), നടന്നത് മൂന്ന് കൊലപാതകങ്ങള്‍ അല്ല നാലാണ് എന്നും ,കമാല്‍ പാഷ എന്നാ ബംഗ്ലൂരുകാരന്‍ (അനില്‍ ആദിത്യന്‍ ) ഈ സംഭവങ്ങളില്‍ ഒരു പ്രധാന കഥാപാത്രമാണ് എന്നുമൊക്കെ .ഒടുക്കം ടിപ്പര്‍ ജോണിയുടെ പ്രത്യേക അപേക്ഷ പ്രകാരം (ട്വിസ്റ്റ് , ട്വിസ്റ്റ് ഡേവിഡ് ജോണിക്ക് തൂക്കുകയര്‍ ഉറപ്പാക്കാനുള്ള ഒരു എസ് കത്തിക്കഥ കീഴുദ്യോഗസ്ഥന്‍ ജോര്‍ജിനെക്കൊണ്ട് എഴുതിച്ച് സ്ഥലം വിടുന്നു.തിയറ്ററില്‍ നിന്നും നമ്മളും. കമാല്‍ പാഷ ആരായിരുന്നു ? എങ്ങനെ അയാള്‍ കൊല്ലപ്പെട്ടു ? തനിക്കറിയാവുന്ന വിവരങ്ങള്‍ എന്തിനു ജോണി മറച്ചു വെച്ചു?ജോണിക്ക് സ്ത്രീകളോടുള്ള ആക്രാന്തം ഇത്ര മാരകം ആകാനുള്ള കാരണം എന്ത് ? (ഇതൊന്നും എന്നോട് ചോദിക്കല്ലേ .ചിരിച്ചു ചിരിച്ചു ഞാന്‍ ചാകും !!!) എന്നീ ഉദ്വേഗ ജനകമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാന്‍ ഈ സംഭവം എന്ന് തന്നെ നേരില്‍ കാണുക
അണ്ണാ ....അപ്പൊ പടം ?
ഇത്രയും പറഞ്ഞിട്ടും നിനക്ക് കാര്യങ്ങള്‍ മനസിലായില്ലേ ? വെറും കൂറ എന്ന് പറഞ്ഞാല്‍ പോരാ. ഡേ ,കോടീശ്വരനായ അച്ഛന്റെ മകള്‍,ഒരു അവിഹിത ഗര്‍ഭത്തിന്റെ പേരില്‍ ഒരു ലോറിക്കാരനെ കല്യാണം കഴിച്ച് ഒരു ഓണം കേറാ മൂലയില്‍ വന്ന് മണല്‍ വാരല്‍ തൊഴിലാളിയായി ജീവിക്കുക.അത്തരം ഒരു കഥാപാത്രം സാമ്പിളായി എടുക്കാവുന്ന സിനിമയെ വിശേഷിപ്പിക്കാന്‍ വേറെ പദങ്ങള്‍ കണ്ടുപിടിക്കണം .ലിസ്സി എന്ന ഈ കഥാപാത്രം കൂടാതെ ജോണി വരുന്നതോടെ ഗുണ്ട സ്ഥാനം നഷ്ടപ്പെട്ട,നാട്ടില്‍ പോയി കുട്ടിയെ കളിപ്പിച്ചു ബാക്കി കാലം ജീവിക്കുന്ന പാററ വാസു,സല്‍ഗുണ സമ്പന്നനായ ജോണി ഉള്ള വീട്ടില്‍, അയാളുടെ മുന്നില്‍ നിന്ന് തികച്ചും നിഷ്കളങ്കമായി കുനിഞ്ഞു മുറ്റം അടിക്കുന്ന സോഫി ഇവരൊക്കെ സിനിമ കഴിഞ്ഞാലും പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കും
അണ്ണാ,ഒരു കാര്യം പറഞ്ഞാല്‍ തെറി വിളിക്കരുത്.
നീ പറ ചെല്ലാ.
അണ്ണാ ,ഈ ബാബുരാജ് ആള് മലയാളം ഫിലിം ഇന്‍ഡസ്ട്രിയില്‍ നല്ല പിടിപാടുള്ള ആളാണ് എന്ന് തോന്നുന്നു .
അതുറപ്പല്ലേ ? അല്ലെങ്കില്‍ നാട്ടുകാര്‍ എങ്ങനെ എടുത്തുടുക്കണം എന്ന് അലോചിച്ചു നടക്കുന്ന സമയത്ത് പ്രിഥ്വിരാജ് ഒക്കെ ഇത്തരം ഒരു സിനിമക്ക് ഡേറ്റ് കൊടുക്കുമോ ?
അതാണ്. അപ്പോള്‍ അങ്ങേരുടെ നിര്‍മ്മാണ സംവിധാനത്തില്‍ പുറത്ത് വന്ന ഒരു സിനിമ കൂതറയാണ് എന്ന് ഞാന്‍ ചിത്രവിദ്വേഷത്തില്‍ പറഞ്ഞാല്‍...സംഗതി ഒരു സൈക്കോ ത്രില്ലെര്‍ ആണെന്ന് അടിച്ചാലോ ?
നിന്റെ വിഷമം എനിക്ക് മനസിലാകും അനിയാ ...ശരി നമുക്ക് ലൈന്‍ ഒന്ന് മാറ്റി പിടിക്കാം .
എങ്ങനെ ?
മനുഷ്യമൃഗം എന്ന സിനിമയിലെ പ്രധാന കഥാപാത്രമായ ടിപ്പര്‍ ജോണി ,സമീപകാലത്ത് മലയാള സിനിമ കണ്ടിട്ടുള്ളതില്‍ വെച്ചു ഏറ്റവും പ്രത്യേകതകള്‍ ഉള്ള കഥാപാത്രങ്ങളില്‍ ഒന്നാണ് .പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് സെയിന്റ് എന്ന ലോകോത്തര ക്ലാസ്സിക്കില്‍ ശ്രീ മമ്മൂട്ടി തൃശൂര്‍ ഭാഷ പറയുന്ന തിരുമണ്ടനായ അതെ സമയം സ്വന്തം ബുദ്ധി ഉപയോഗിച്ച് കോടികള്‍ ഉണ്ടാക്കിയ വ്യാപാരിയെ അവതരിപ്പിച്ച അതേ തന്മയത്ത്വത്തോടെയാണ് അഡ്വ: ബാബുരാജ് മനുഷ്യമൃഗത്തില്‍ ടിപ്പര്‍ ജോണിയെ അവതരിപ്പിച്ചിരിക്കുന്നത് പ്രാഞ്ചിയേട്ടന്റെ ഏറ്റവും വലിയ പ്രത്യേകത തൃശൂര്‍ ഭാഷ ആയിരുന്നെങ്കില്‍ , ജോണിയുടെ പ്രത്യേകത സ്ത്രീകളോടുള്ള അമിതാഭിനിവേശമാണ്.മണ്ടനായിട്ടും കോടികള്‍ ഉണ്ടാക്കുന്ന നിഷ്കളങ്കനായ ബുദ്ധിമാനായിരുന്നു പ്രാഞ്ചി എങ്കില്‍ ,മുപ്പതു മുപ്പത്തിയഞ്ച് വര്‍ഷം വളര്‍ത്തിയ മനുഷ്യന്റെ കോടിക്കണക്കിന് വരുന്ന സ്വത്ത് പുല്ലു പോലെ വേണ്ട എന്ന് വെച്ച് ടിപ്പര്‍ ഓടിച്ച്,കണ്ടവന്റെ കിടപ്പറയില്‍ ഒളിഞ്ഞു നോക്കിയും കുളിസീന്‍ കണ്ടും സന്തോഷത്തോടെ ജീവിക്കുന്ന നിഷ്കളങ്കനാണ് ജോണി.മലയാളിയുടെ വെള്ളമടി,ഒളിഞ്ഞു നോട്ടം,ചെറ്റപൊക്കല്‍ തുടങ്ങിയ വൃത്തികേടുകള്‍ക്ക് നേരെ ഒരു പരിഹാസ ചിരിയാണ് ഈ ചിത്രം .കടന്ന് പോയാല്‍ ചിലപ്പോള്‍ പഞ്ചവടിപാലം ഒന്നും ഒരു സറ്റയര്‍ എന്ന നിലയില്‍ മനുഷ്യമൃഗത്തിന്റെ വെട്ടത്ത് വരില്ല എന്ന് പറയാനും ഞാന്‍ മടിക്കില്ല .പ്രാഞ്ചിയേട്ടന്‍ കഷ്ടിച്ച് കട്ടക്ക് കൂടെ നില്‍ക്കും . മതിയാ ,അനിയാ ....
മതി അണ്ണാ ,മതി . ഇനി അഭിനേതാക്കള്‍ ,സംവിധാനം ഇതൊക്കെ ഒരു പൊടിക്ക് ഒന്ന് പറഞ്ഞാല്‍ ഞാന്‍ സംഗതി വെടിപ്പാക്കും.
അനിയാ, വേറെയാര്‍ക്കും അഭിനയിക്കാന്‍ ഒരവസരവും കിട്ടാത്ത രീതിയില്‍ ചിത്രത്തില്‍ ഉടനീളം മരിച്ചു അഭിനയിക്കുകയാണ് ശ്രീ ബാബുരാജ് .കലാഭവന്‍ മണി അവതരിപ്പിച്ച പോലീസ് വേഷം ആ വാണി ചേച്ചിക്ക് കൊടുത്താല്‍ പോരായിരുന്നോ എന്നൊരു സംശയം. ബാക്കി ഉള്ള കിരണ്‍,പാറ,ജഗതി,ഇന്ദ്രന്‍സ്,അനില്‍ ആദിത്യന്‍,ഐശ്വര്യ,ദേവന്‍,സീമ എങ്ങനെ കുറെ പേര്‍ വന്നു എഴുതി വെച്ച ഡയലോഗ് ബാബുരാജിന്റെ തീവ്രമായ ഭവാഭിനയത്തിനു ഇടയിലൂടെ പറഞ്ഞിട്ട് പോകുന്നുണ്ട് .
അപ്പോള്‍ ചുരുക്കത്തില്‍ .....
ഇപ്പോളത്തെ ഒരു ട്രെന്റ് വെച്ച് ഈ വര്‍ഷം മനുഷ്യ മൃഗത്തിന് ദേശീയ പുരസ്‌കാരം കിട്ടിയില്ല എന്നറിയുമ്പോള്‍ നാം മലയാളികള്‍ ഈ ചിത്രത്തിന്റെ അണിയറക്കാരുടെ നേത്രുത്വത്തില്‍ ജൂറിയെ വിളിക്കാന്‍ പോകുന്ന തെറി ... ഹോ ഓര്‍ത്തിട്ടു തന്നെ രോമാഞ്ചം.

Labels:
അഡ്വ.ബാബുരാജ്,
പ്രിത്വിരാജ്,
മലയാള സിനിമ,
സിനിമ
Sunday, April 24, 2011
സിറ്റി ഓഫ് ഗോഡ് (CITY OF GOD )
അണ്ണാ, എന്തോന്നിത് ? നിങ്ങള്‍ നൂറടിച്ച സന്തോഷത്തില്‍ പരിപാടി നിര്‍ത്തിയോ?
ഇല്ലെടെ, പിന്നെ പുതിയ പടം വല്ലതും വേണ്ടേ വല്ലതും പറയാന്‍ ?
അത് പറയരുത് , ഇന്നലെ മലയാളവും തമിഴും ഹിന്ദിയും ഒക്കെയായി ഒരു ലോഡ് പടം ഇറങ്ങിയല്ലോ . ഒന്നും കണ്ടില്ലേ ?
കണ്ടല്ലോ . ഇന്നലെ പോയി സിറ്റി ഓഫ് ഗോഡ് കണ്ടു
തള്ളേ, ആ പടം ഇറങ്ങിയാ ? കുറെ നാളായി പോസ്റ്റര്‍ കാണാന്‍ തുടങ്ങിയിട്ട് . ഉറുമിക്ക് ശേഷം പ്രിത്വിരാജും, നായകന് ശേഷം ലിജോ ജോസും ഒരുമിക്കുന്ന ചിത്രം അല്ലെ അണ്ണാ . എങ്ങനെയുണ്ട് പടം ? കഥയൊക്കെ എങ്ങനെ ? അഭിനയം ....
എടേ പിടക്കാതെ .. പറയാം .ഒറ്റ വക്കില്‍ പറഞ്ഞാല്‍ ഈ ചിത്രം തികച്ചും ഒരു ധീരമായ ഒരു പരീക്ഷണം ആണ് . എന്നാല്‍ ഈ പരീക്ഷണം വിജയിച്ചോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നുതന്നെയാണ് എന്‍റെ ഉത്തരം (ക്ഷമിക്കണം എനിക്ക് അത്രയും വിവരമേ ഉള്ളു).ഇനി കഥയെ പറ്റി. കൊച്ചി പോലൊരു നഗരം .(ഉദരവല്കരണത്തിന്റെ ഒരു ഗുണം അധോലോക സിനിമ എടുക്കാന് എപ്പോള് ബോംബെ വരെ പോകണ്ട എന്നുള്ളതാണ് നമ്മുടെ സ്വന്തം കൊച്ചി അല്ലെ ഉള്ളത് ).അവിടെ കുറെ മനുഷ്യര് പല ജീവിത സാഹചര്യങ്ങളില് ഉള്ളവര്.സോണി (രാജീവ് പിള്ള) എന്ന വ്യവസായി അയാളുടെ സഹായിയും സുഹൃത്തും ഗുണ്ടയും ആയ ജ്യോതിലാല്‍ (പ്രിത്വിരാജ് ),വ്യവസായി ആയ ഭര്‍ത്താവു കൊല്ലപ്പെട്ട വിധവ വിജി പുന്നൂസ് (ശ്വേത മേനോന്‍ ),തീരെ സന്തോഷകരം അല്ലാത്ത ജീവിതം നയിക്കുന്ന സൂര്യ പ്രഭ(റീമ കല്ലിങ്ങല്‍) എന്ന സീരിയല്‍ - സിനിമ നടി,നഗരത്തിലെ കെട്ടിടം പണിക്കു തമിഴ് നാട്ടില്‍ നിന്ന് വന്ന സ്വര്‍ണവേല്‍ (ഇന്ദ്രജിത്ത്) ഭര്‍ത്താവിനെ ഉപേക്ഷിച്ചു കേരളത്തില്‍ പണിക്കെത്തിയ മരതകം (പാര്‍വതി) എങ്ങനെ വലുതും ചെറുതും ആയ കുറെ മനുഷ്യരുടെ കഥയാണ് അഥവാ ഈ മനുഷ്യര്‍ ഒക്കെ ജീവിക്കുന്ന ഒരു നഗരത്തിന്‍റെ കഥയാണ് ഈ ചിത്രത്തിലൂടെ സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത്.അവസാനം ഇവരുടെ എല്ലാം കഥകള്‍/ജീവിതങ്ങള്‍ എല്ലാം ഒത്തു ചേരുന്നു എന്ന് പ്രതീക്ഷിക്കുനവരെ നിരാശ പ്പെടുത്തിയേക്കാം ഈ ചിത്രം .തിരകഥ ബാബു ജനാര്‍ദനന്‍.വാസ്തവം പോലുള്ള ചിത്രങ്ങള്‍ക്ക് തിരകഥ എഴുതിയ ശ്രീ ബാബുവിന്‍റെ നല്ലൊരു ശ്രമമായി ഈ ചിത്രത്തെ കാണാവുന്നതാണ്.
അപ്പോള്‍ പിന്നെ പൊളപ്പന്‍ പടം എന്ന് ധൈര്യമായി പറയാം അല്ലെ ?
അനിയാ, ഈ ചിത്രത്തില്‍ അവലംബിച്ചിരിക്കുന്ന രീതി എന്ന് പറയുന്നത് ഒരു സംഭവം, ഒരു കഥാപാത്രത്തിന്റെ വീക്ഷണത്തില്‍ അത് കാണിച്ചിട്ട് അതില്‍ എവിടെ വെച്ചെങ്കിലും കയറി വരുന്ന ഒരു കഥാപാത്രത്തിന്റെ വീക്ഷണത്തില്‍,പുറകോട്ടു പോയി,അയാള്‍ എവിടുന്നു ഈ സംഭവത്തിലേക്ക് വന്നു എന്ന് കാണിക്കുന്ന രീതിയില്‍ ആണ് പറഞ്ഞു പോകുന്നത് .ഒരു ആക്സിഡെന്‍ടോടെ തുടങ്ങുന്ന ഈ ചിത്രത്തില്‍ തുടക്കം മുതല്‍ അവലംബിക്കുന്നത് ഈ ഒരു രീതിയാണ് .എന്നാല്‍ പലയിടത്തും ഈ ഒരു രീതി പടത്തിന്റെ വേഗത കുറയ്ക്കുന്നതായി എനിക്ക് തോന്നി.പിന്നെ,തിരകഥയുടെ ട്രീറ്റ്‌മെന്‍റ് മനപൂര്‍വം അങ്ങനെ ആക്കിയതാണോ എന്നറിയില്ല മൊത്തം ചിത്രത്തിന് ഒരു ഒരു blurdness അനുഭവപ്പെടുന്നു.പശ്ചാത്തല സംഗീതം പലപ്പോഴും സംഭാഷണങ്ങള്‍ അവ്യക്തം അക്കുന്നുമുണ്ട്.ഒരു രാംഗോപാല്‍ വര്‍മ ,എ കെ സാജന്‍ (സ്റ്റോപ്പ് വയലെന്‍സ് ) രീതിയില്‍ ഉള്ള ചിത്രങ്ങളില്‍ നിന്നും വിഭിന്നമായി ഈ ചിത്രം വേറൊരു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്.പല തട്ടുകളില്‍ ജീവിക്കുന്ന കഥാപാത്രങ്ങള്‍ പലയിടത്തും പരസ്പരം ക്രോസ് ചെയ്യുകയും അത്യാവശ്യം പരസ്പരം ആശയവിനിമയം ചെയുന്നുന്ടെങ്കിലും ആത്യന്തികമായി ഇവരുടെ ജീവിതങ്ങള്‍ പലതും സമാന്തരമായി പോകുന്നവയാണ് (സ്വര്‍ണ്ണ വേലിന്റെയും ജ്യോതിലാലിന്‍റെയും ഉദാഹരണം).പഞ്ച് ഡയലോഗും സ്ലോമോഷന്‍ നടത്തവും ഒക്കെ പ്രതീക്ഷിച്ചു പോകുന്നവര്‍ ദയവായി ആ വഴിക്ക് കയറാതിരിക്കുക.പറയാന്‍ മറന്നു സുരാജ് ഇല്ല!!!
അപ്പോള്‍ പടം കൊള്ളില്ല എന്നാണോ ?
അങ്ങനെ ഞാന്‍ പറയില്ല . ഒന്നൊന്നായി നോക്കിയാല്‍ മോശം എന്ന് പറയാവുന്ന ഒരു സീന്‍ പോലും പറയാന്‍ ബുദ്ധിമുട്ടാണ് , ഈ ചിത്രത്തിന്‍റെ ക്യാമറ എന്നികിഷ്ടപ്പെട്ട മറ്റൊരു ഘടകമാണ് . ഓരോ ജീവിതത്തിലേക്ക് നോക്കുന്ന ക്യാമറ ഉപയോഗിക്കുന്ന കളര്‍ ബേസ് പോലും പലതാണ്.അവര്‍ അവരുടെ ജോലികള്‍ വൃത്തിയായി ചെയ്ത അഭിനേതാക്കള്‍ ,തികച്ചും സ്വാഭാവികമായി എടുത്ത സംഘട്ടന രംഗങ്ങള്‍ .അതിന്‍റെ ശബ്ദ വിന്യാസം അങ്ങനെ നല്ല ഘടകങ്ങള്‍ പലതാണ് ഈ ചിത്രത്തില്‍.(ഒരു മനുഷ്യന്‍ കുറെ ആള്‍ക്കാരെ തല്ലി വീഴ്ത്തുന്ന രംഗങ്ങള്‍ ഇത്ര നന്നായി അഥവാ സ്വാഭാവികമായി ചിത്രീകരിച്ചു കണ്ടത് ഇതിനു മുന്‍പ് ആടുകളം എന്ന ചിത്രത്തില്‍ ആണെന്നാണ് എന്‍റെ ഓര്‍മ.ചിത്രത്തില്‍ ഷൂട്ടിംഗ് സെറ്റില്‍ വെച്ച് നടക്കുന്ന സ്റ്റണ്ട് ആണ് ഇവിടെ പരാമര്‍ശിച്ചത് )അകെ തോന്നിയത് ഇതെല്ലാം ചേര്‍ന്ന് ഒരു സിനിമയായി വരുമ്പോള്‍ ഉള്ള ഒരു ഫിനിഷ് കുറവ് മാത്രമാണ് .ഒരു ചിത്രം മാത്രം പ്രായമായ ഒരു സംവിധായകന്‍ എന്നാ നിലയില്‍ ഞാന്‍ അങ്ങ് ക്ഷമിച്ചു .
അതിരിക്കട്ടെ അഭിനയം ...? അതാണല്ലോ പ്രധാനം.മറ്റെല്ലാം നമ്മള്‍ സഹിക്കും .താരങ്ങള്‍ ഇല്ലാത്ത ചിത്രങ്ങളില്‍ അഭിനയം .... ഇല്ല ഒരു വിട്ടു വീഴ്ചയും ഇല്ല.പ്രിത്വിരാജ് പ്രിത്വിരാജ് ആയി തന്നെ നില്‍ക്കുകയാണോ ഈ ചിത്രത്തില്‍ ?
അടങ്ങേടെ ,എനിക്ക് പലപ്പോഴും ചിരി വന്നിട്ടുള്ള ഒരു വാചകമാണ് ഇതു. എപ്പോള്‍ ഇറങ്ങുന്ന എന്ത് സിനിമയില്‍ ആന്നെടെ ഈ നായകന്‍ എന്ന സാധനം കഥാപാത്രമായി ഇടിച്ചു കേറുന്നത്? ഡബിള്‍സ് ആണോ അതോ ചൈന ടൌണ്‍ ആണോ? എനിക്ക് പറയാനുള്ളത് ആ കൊച്ചന്‍ അവന്‍റെ റോള്‍ വൃത്തിയായി ചെയ്തിട്ടുണ്ട്.(അയാള് മാത്രമല്ല ആ ചിത്രത്തില്‍ മോശമായി എന്ന് പറയാന്‍ അഭിനേതാക്കളില്‍ ആരുമില്ല എന്നാണ് എന്‍റെ വിശ്വാസം).പിന്നെ ഒരു കാര്യം പറഞ്ഞോട്ടെ പ്രിത്വിരജോ ഇന്ദ്രജിതോ അല്ല ഈ ചിത്രത്തിലെ നായകന്‍ അഥവാ അങ്ങനെ ഒരു സാധനം ഈ ചിത്രത്തില്‍ ഉള്ളതായി എന്നിക്ക് തോന്നിയില്ല .
എന്ന് വെച്ചാല്‍ ?
അനിയാ നമ്മളൊക്കെ ആറാം തമ്പുരാന്‍ എന്ന ചിത്രം കണ്ടതാണല്ലോ.അതിലെ ലാലിന്‍റെ ആദ്യ രംഗം (മൂനാമത്തെ പെഗ് ഒഴിക്കുന്നതിനു മുന്‍പ് ഡീല്‍ ശരിയാക്കുന്ന പരിപാടി) നമ്മളെല്ലാം ആസ്വദിച്ചതാണ് . അത് പോലൊരു രംഗം ഈ ചിത്രത്തിലും ഉണ്ട് (ഒട്ടും അതിശയീകരണം ഇല്ലാതെ എന്ന് കൂടി പറഞ്ഞോട്ടെ) . ഇതു കാണുമ്പോളാണ് മലയാള സിനിമ വളരുന്നില്ല എന്ന് പറയുന്നതിന്‍റെ അര്‍ഥം മനസിലാകുന്നത് . ഇപ്പോള്‍ ഒരു ലാല്‍ ചിത്രത്തില്‍ ആണെങ്കില്‍ എന്ന് ആ രംഗത്തില്‍ ലാലിന്‍റെ തടി ഒഴിച്ചാല്‍ ബാക്കി എല്ലാം അത് പോലെ ഉണ്ടാകും .ശരിയല്ലേ അനിയാ?
ഹാ നിങ്ങള്‍ ഇങ്ങനെ കാടു കേറല്ലേ ചുരുക്കത്തില്‍ പറഞ്ഞാല്‍ .....
കുറച്ചു കൂടെ ശ്രദ്ധിച്ചിരുന്നെങ്കില്‍ ട്രാഫിക് നെ ഒക്കെ ബഹു ദൂരം പിന്നില്‍ ആക്കാമായിരുന്ന ഒരു ചിത്രം . ഇനിയും പരീക്ഷണങ്ങളും നല്ല ചിത്രങ്ങളും മലയാള സിനിമയില്‍ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു
ഇന്നു വിവാഹിതന്‍ അയ ശ്രീ പ്രിത്വിരാജിനു ബാല്‍ക്കണി 40 യുടെ ആശംസകള്‍ !!

ഇന്ദ്രജിത്ത്,
പ്രിത്വിരാജ്,
മലയാള സിനിമ,
ലിജോ ജോസ് പല്ലിശേരി,
സിനിമ
Wednesday, April 6, 2011
ഉറുമി ക്ലാസിക്ക് ആവണമെങ്കില്‍ എന്ത് ചെയ്യണം ?
ഓള്‍ കേരളാ പത്മശ്രീ,ഭരത്,ഫീല്‍ഡ് മാര്‍ഷല്‍,ഡോ,കാവടി ,കഥകളി യുനിവേര്‍സല്‍ സുപ്പര്‍ സ്റ്റാര്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചര്‍ തീരെ ഇല്ലാത്ത അസോസിയേഷന്‍,ഓള്‍ കേരള പത്മശ്രീ,ഭരത്,ഡോ,നൃത്ത രത്ന,കോമഡി കില്ലാടി മെഗാ സ്റ്റാര്‍ ഫാന്‍സ് അസോസിയേഷന്‍ എന്നീ ലോക പ്രശസ്ത സിനിമാ ആസ്വാദക,നിരൂപണ പടുക്കളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഈ ജനകീയ കോടതി കൂടിയിരിക്കുന്നത് വളരെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ സാഹചര്യത്തിലാണ്
എന്താണാവോ അപൂര്‍വ്വം?
പ്രതി സ്ഥാനത്തു നില്‍ക്കുന്ന പ്രേക്ഷകന്‍ കോടതി പറയുന്നത് വരെ മിണ്ടാതെ നില്‍ക്കണം
ഫാന്‍സ് കോമാളികള്‍ പറയുന്നത് കേട്ട് നടക്കുന്ന ശീലം എനിക്കില്ല എന്നത് എന്നില്‍ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായത് കൊണ്ട് അപ്പറഞ്ഞത് നടക്കില്ല
അപ്പൊ നീ ഒരു നടക്കു പോകില്ല . ഉറപ്പാണ്?
ഏതാണ്ട്
ശരി...വാദം ഒന്ന് തീരട്ടെ , ശരിയാക്കിത്തരാം
ഒവ്വ
വാദം തുടങ്ങാം . സീനിയോരിറ്റി അനുസരിച്ച് മെഗാ സ്റ്റാര്‍ ഫാന്സിലെ കുഴലൂത്തുകാരന്‍ അഥവാ വക്കീല്‍ ആദ്യത്തെ ചോദ്യം ചോദിക്കും.പ്രേക്ഷകന്‍ ഉത്തരം പറഞ്ഞാല്‍ അതിനെ തുടര്‍ന്ന് യുണിവേർസല്‍ സുപ്പര്‍ സ്റ്റാര്‍ ഫാന്‍സ് കുഴലൂത്ത് ചോദിക്കും. അതായിരിക്കും ഈ വിചാരണയുടെ രീതി. അപ്പൊ സ്റ്റാര്‍ട്ട് ക്യാമറാ,ആക്ഷന്‍.....
മെഗാ വക്കീല്‍ : "ഉറുമി എന്ന ചിത്രം പഴശ്ശിരാജ എന്ന ലോക ക്ലാസ്സിക്കിനെക്കാള്‍ മികച്ച ചിത്രമാണ് എന്ന് നിങ്ങള്‍ പറഞ്ഞിട്ടുണ്ടോ?"
പ്രേക്ഷകന്‍ : "പഴങ്കഞ്ഞിരാജ ലോക ക്ലാസ്സിക്കോ ? ഏതു വകുപ്പില്‍?"
മെഗാ വക്കീല്‍ : " യുവര്‍ ഓണര്‍ ...മമ്മൂട്ടി ചിത്രത്തെ ഇയാള്‍ കളിയാക്കുന്നു ...ഇങ്ങനെയാണെങ്കില്‍ ഞാന്‍ കളിക്കാന്‍ ഇല്ല ...ങ്ങു൦"
പ്രേക്ഷകന്‍ :"പിണങ്ങാതെ വക്കീലെ ...ഉറുമി പഴശ്ശിരാജയെക്കാള്‍ എന്തുകൊണ്ടും ഭേദപ്പെട്ട പടമാണ് എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട് ."
മെഗാ വക്കീല്‍ : "അക്ഷന്തവ്യമായ കുറ്റമല്ലേ അത്? ദൈവങ്ങളായ എം ടി ,ഹരിഹരന്‍, മമ്മൂട്ടി തുടങ്ങിയവരുടെ ഏതൊരു പടവും നല്ലതാണ് എന്ന് പറയേണ്ടത് ഒരു മലയാളിയുടെ കടമയല്ലേ ?മാത്രമല്ല അഹങ്കാരിയായ പ്രിത്വിരാജിന്റെ പടങ്ങള്‍ മമ്മൂട്ടി ചിത്രങ്ങളേക്കാള്‍ മേലെയാണ് എന്ന് പറയാന്‍ പാടുണ്ടോ? ദോഷം കിട്ടില്ലേ?"
പ്രേക്ഷന്‍ : "ഇരുപത്തിയേഴ് കോടി രൂപ മുടക്കി എന്ന് പറയപ്പെട്ടുന്ന പടത്തിന്റെ ഗുമ്മൊന്നും ഞാന്‍ പഴശ്ശിരാജയില്‍ കണ്ടില്ല .മാത്രമല്ല പടത്തില്‍ ആക്ഷന്‍ എന്ന പേരില്‍ കാണിച്ചിരിക്കുന്ന കോമാളിത്തരങ്ങള്‍,മമ്മൂട്ടി തുടങ്ങിയവരുടെ അഭിനയം , എം ടി തന്നെ എഴുതിയതാണോ എന്ന് തോന്നിക്കുന്ന തരത്തിലെ തറ നിലവാരമുള്ള സംഭാഷണങ്ങള്‍,ഇതൊക്കെ എനിക്ക് അസഹ്യമായി തോന്നുകയും ചെയ്തു. അങ്ങനെ ഉള്ള പടത്തിനെ വാഴ്ത്താന്‍ ഞാന്‍ ഫാന്‍സ് അസോസിയേഷനില്‍ മെമ്പര്‍ അല്ല.ആകാന്‍ ഉദ്ദേശവും ഇല്ല . പിന്നെ ഉറുമി ...ചരിത്രത്തില്‍ ഫാന്റസി കൂട്ടി ചേര്‍ത്ത് പുറത്തിറങ്ങിയ ആ പടം കണ്ടിരുന്നപ്പോള്‍ , മൂന്നു മണികൂര്‍ നീളത്തില്‍ ഒരു സെക്കണ്ട് പോലും എനിക്ക് ബോര്‍ അടിച്ചില്ല തന്നെയുമല്ല.പ്രിത്വിരാജ് സ്ക്രീനില്‍ അവതരിപ്പിക്കുന്ന കഥാപാത്രം നന്നായോ എന്ന് മാത്രമേ എനിക്ക് നോക്കേണ്ട കാര്യമുള്ളൂ .വ്യക്തിപരമായി അയാള്‍ അഹങ്കാരി ആണെങ്കിലും,അല്ലെങ്കിലും എനിക്ക് ഒന്നുമില്ല.ഉറുമി എന്ന ഈ ചിത്രത്തില്‍ പ്രിത്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ ഇന്നത്തെ ദിവസത്തില്‍ അതിലും നന്നായി അവതരിപ്പിക്കാന്‍ കഴിവുള്ള ഒരു നടനും മലയാള സിനിമയില്‍ ഇല്ലാ എന്ന് തന്നെയാണ് എന്റെ അഭിപ്രായം ."
സുപ്പര്‍ വക്കീല്‍ : "നിങ്ങള്‍ക്ക് സുപ്പര്‍ താരങ്ങളുടെ ഫാന്‍സിനോട് പുച്ഛമാണ് അല്ലേ ?"
പ്രേക്ഷകന്‍ :" പുച്ഛമല്ല.പരമ പുച്ഛമാണ്. മാത്രമല്ല അവര്‍ ദൈവങ്ങളായി കാണുന്ന താരങ്ങളുടെ എല്ലാ കൂതറ പടങ്ങളെയും വാഴ്ത്തിപ്പടുക,സുപ്പറുകള്‍ ഒഴികെയുള്ള മറ്റു നടന്മാരുടെ സിനിമകള്‍ക്ക് എല്ലാം വെറുതെ കൂവുക തുടങ്ങിയ അവരുടെ ഗതികേട് കണ്ടു ചിലപ്പൊഴൊക്കെ ഇന്നത്തെ ഫാന്‍സ് എന്ന പേരില്‍ നടക്കുന്ന പോഴന്മാരോട് സഹതാപവും തോന്നാറുണ്ട്. "
സുപ്പര്‍ വക്കീല്‍ : "ഉറുമി നല്ല സിനിമ എന്ന് പറഞ്ഞ നിങ്ങള്‍ എന്തുകൊണ്ട് ക്രിസ്ത്യന്‍ ബ്രദര്‍സ്സ് മോശം പടമാണ് എന്ന് പറഞ്ഞു ?"
പ്രേക്ഷകന്‍ : "ഈ രണ്ടു പടങ്ങളും സ്വന്തം കീശയില്‍ നിന്നും കാശ് മുടക്കി കണ്ടപ്പോള്‍ എനിക്ക് തോന്നിയ അഭിപ്രായം പറയാന്‍ പിന്നെ തന്‍റെ അനുവാദം വേണോ ?"
സുപ്പര്‍ വക്കീല്‍ : "ക്രിസ്ത്യന്‍ ബ്രദര്‍സ്സ് സുപ്പര്‍ ഹിറ്റായി കോടികള്‍ വാരുന്നത് നിങ്ങള്‍ അറിഞ്ഞില്ലേ?"
പ്രേക്ഷകന്‍ :"അതിപ്പോ കേരളത്തില്‍ മദ്യപന്മാരുടെ എണ്ണം ദിവസം പ്രതി കൂടുകയല്ലേ? കേരളത്തില്‍ ബിവറേജുകള്‍ കോടികള്‍ വാരുകയും,മദ്യപാനം സുപ്പര്‍ ഹിറ്റായി ഓടുകയും ചെയ്യുന്നു എന്നു കരുതി അത് നല്ല ശീലമല്ല എന്ന എന്‍റെ അഭിപ്രായം പറയാന്‍ പാടില്ല എന്നുണ്ടോ ?"
സുപ്പര്‍ വക്കീല്‍ : "അപ്പോള്‍ ഉറുമി ക്രിസ്ത്യന്‍ ബ്രദര്‍സ്സിനെക്കാളും നല്ല ചിത്രമാണ് എന്ന അഭിപ്രായത്തില്‍ നിങ്ങള്‍ ഉറച്ചു നില്‍ക്കുന്നു?"
പ്രേക്ഷകന്‍ :"തീര്‍ച്ചയായും"
സുപ്പര്‍ വക്കീല്‍ :"ഞാന്‍ പോയി അനോണിയായി തിരിച്ചു വന്നിട്ട് നിന്നെ കണ്ടോളാം "
പ്രേക്ഷകന്‍ :"മോഡറേഷന്‍ ഉണ്ട് മോനെ ദിനേശാ "
മെഗാ വക്കീല്‍ : "പ്രിത്വിരാജ് എന്ന നടനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് ?"
പ്രേക്ഷകന്‍ :"വര്‍ഗ്ഗം, വാസ്തവം,ഉറുമി പോലുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്ത്,ശ്രദ്ധിച്ചു മുന്നോട്ടു പോയാല്‍ മലയാളത്തില്‍ പ്രതീക്ഷ നല്‍കുന്ന ഒരു നടന്‍.താന്തോന്നി,ത്രില്ലര്‍ പോലുള്ള ചിത്രങ്ങള്‍ ആണ് ഭാവിയില്‍ അയാള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ വല്യ താമസമില്ലാതെ പണി നിറുത്തി വീട്ടില്‍ ഇരിക്കാന്‍ സാധ്യതയുള്ള ഒരു നടന്‍ എന്ന് കൂടി അഭിപ്രായം ഉണ്ട്."
മെഗാ വക്കീല്‍ : "പ്ര്ത്വിരാജ് അഹങ്കാരിയാണ് എന്നത് നിങ്ങള്ക്ക് വിഷയമല്ല എന്ന് പറഞ്ഞല്ലോ . പക്ഷേ കോടാനു കോടി മലയാളികള്‍ക്കും അയാളെ ഇഷ്ടമല്ല എന്നത് സത്യമല്ലേ?"
പ്രേക്ഷകന്‍ : " ഈ ഇന്റര്‍നെറ്റില്‍ കിടന്ന് മേയുന്ന കുറച്ചു ഞാഞ്ഞൂലുകള്‍ ആണോ വക്കീലേ കോടാനു കോടി ? അവന്മാരുടെ പ്രശ്നം എനിക്ക് തോന്നിയിട്ടുള്ളത് പോക്കിരിരാജയില്‍ സലിം കുമാര്‍ പറഞ്ഞ അതേ കാര്യമാണ്.അവന്മാര്‍ എല്ലാം സ്വന്തം ഭാര്യമാരോടും,കമുകിമാരോടും പറഞ്ഞു ധരിപ്പിച്ച് വെച്ചിരിക്കുന്നത് കേരളത്തിലെ എല്ലാ ആണുങ്ങളും ഇങ്ങനെ കുടവയറും വെച്ച്, കവിളും ചാടി ഒരുമാത്രി ബൊമ്മക്കൊലു പരുവത്തിലാണ് ഇരിക്കുന്നത് എന്നാണു.അപ്പോഴാണ് ഒരുത്തന്‍ മസിലും ഗ്ലാമറുമായി ശരപഞ്ജരത്തിലെ ജയനെ പോലെ അവന്മാരുടെ ഉറക്കം കളയാന്‍ ഇറങ്ങിരിക്കുന്നത് . വിടുമോ അവന്മാര്‍ ? "
മെഗാ വക്കീല്‍ : " അപ്പോള്‍ പ്രിത്വിരാജിനെ കുറ്റം പറയുന്നവര്‍ എല്ലാം അസൂയ കൊണ്ടാണ് അങ്ങനെ ചെയ്യുന്നത് എന്നാണോ ?"
പ്രേക്ഷകന്‍ :" താന്തോന്നി,ത്രില്ലര്‍ തുടങ്ങിയ പടങ്ങളില്‍ അഭിനയിച്ച പ്രിത്വിരാജിനെ കുറ്റം പറയുന്നവര്‍ ജെനുവിന്‍ അഭിപ്രായങ്ങള്‍ പറയുന്നവര്‍ ആകാം.ആകാം എന്ന് ഞാന്‍ പറഞ്ഞത്,നേരത്തെ പറഞ്ഞ ബൊമ്മകൊലുക്കളും ഈ കൂട്ടത്തില്‍ ആവേശത്തോടെ കൂടും എന്നത് കൊണ്ടാണ്. പ്രിത്വിരാജിന്റെ കഥാപാത്രങ്ങളും,അഭിനയവും നോക്കാതെ 'ചുമ്മ മസില്‍ പെരുക്കി നടന്നിട്ട് കാര്യമില്ല ','അവന് അഹങ്കാരമാണ് ' തുടങ്ങിയ വിമര്‍ശനഗല്‍ നടത്തുന്നവര്‍ക്ക് അസൂയ തന്നെയാണ് "
മെഗാ വകീല്‍ :" അപ്പോള്‍ ഈ കൂട്ടര്‍ക്ക് സല്‍മാന്‍ , ഹൃതിക്ക് തുടങ്ങിയവരോട് അസൂയ കാണുമല്ലോ ?"
പ്രേക്ഷകന്‍ :" അന്യ നാട്ടില്‍ ഒരുത്തന്‍ എന്ത് കാണിച്ചാലും മലയാളി കയ്യടിക്കും.നമ്മുടെ നാട്ടില്‍ ഒരുത്തന്‍ അതേ കാര്യം തന്നെ കാണിക്കാന്‍ ശ്രമിച്ചാല്‍ അതേ മലയാളി കൂവി ഇരുത്തും. എന്നിട്ട് പ്രബുദ്ധരായ മലയാളികള്‍ അത്ര പെട്ടന്നൊന്നും ഒരാളെയും അംഗീകരിക്കില്ല എന്ന ഉഡായിപ്പ് ന്യായവും പറയം .അത് വക്കീലിന് അറിഞ്ഞൂടെ ? "
സുപ്പര്‍ വക്കീല്‍ : "ഉറുമി എന്ന ചിത്രത്തില്‍ പ്രിത്വി പ്രിത്വിരാജ് ആയിട്ട് തന്നെ കാണപ്പെടുന്നു എന്ന അഭിപ്രായത്തെ കുറിച്ച് താങ്കള്‍ എന്ത് പറയുന്നു ?"
പ്രേക്ഷകന്‍ : "പ്രിത്വിരാജ് എങ്ങനെയാണ് ഒരു സാഹചര്യത്തോട് വ്യക്തി ജീവിതത്തില്‍ പ്രതികരിക്കുന്നത് എന്ന് പറയാന്‍ വക്കീലിന് അയാളെ അടുത്തു പരിചയമുണ്ടോ ?"
സുപ്പര്‍ വക്കീല്‍ : "ഇല്ല ...അത്...നമുക്ക് ഊഹിക്കാമല്ലോ ?"
പ്രേക്ഷകന്‍ :" ഉറുമി എന്ന ചിത്രത്തില്‍ പ്രിത്വി അവതരിപ്പിച്ച കേളു നായനാര്‍ എന്ന യോദ്ധാവിന്റെ ശരീര ഭാഷ,ഭാവങ്ങള്‍ ഇവയൊക്കെ ഓസ്കാര്‍ നിലവാരത്തില്‍ ഇല്ലെങ്കിലും ഭംഗിയായി തന്നെ പ്രിത്വി ചെയ്തിട്ടുണ്ട് എന്നാണ് എന്‍റെ അഭിപ്രായം "
സുപ്പര്‍ വക്കീല്‍ : "എന്നാലും മോഹന്‍ലാല്‍ ഒക്കെ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ സംഭവിക്കുന്ന പരകായ പ്രവേശം ഉറുമിയില്‍ പ്രിത്വിരാജിനു സാധിച്ചിട്ടുണ്ടോ ?"
പ്രേക്ഷകന്‍ :" താരതമ്യങ്ങള്‍ നടത്തി വാദിക്കാന്‍ വക്കീല്‍ പാട് പെടുന്നത് കൊണ്ട് മാത്രം പറയാം , ഉറുമിയിലെ കേളു നായനാര്‍ എന്ന യോദ്ധാവിനോട് താരതമ്യം ചെയത്തക്ക രീതിയില്‍ മോഹന്‍ലാല്‍ എന്‍റെ ഓര്‍മയില്‍ അവതരിപ്പിച്ച കഥാപാത്രമാണ് കടത്തനാടന്‍ അമ്പാടി .'ചൊല്ലിന്‍ അമ്മേ...ആ കള്ള റാസ്കലിന്‍റെ പല്ല് ഞാന്‍ അടിച്ചു താഴെയിടട്ടെ ?" എന്ന കടത്തനാടന്‍ അമ്പാടി ടൈപ്പ് പരകായ പ്രവേശം എന്തായാലും ഇതില്‍ പ്രിത്വിക്കു സാധിച്ചിട്ടില്ല. അതിനു വ്യക്തിപരമായി ഞാന്‍ പ്രിത്വിരാജിനോട് എന്നും നന്ദിയുള്ളവനായിരിക്കും "
മെഗാ വക്കീല്‍ : "ഉറുമിയില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ വടക്കേ മലബാറില്‍ പതിനാലാം നൂറ്റാണ്ടില്‍ നിലവില്‍ ഉണ്ടായിരുന്ന മലയാളത്തോട് നീതി പുലര്‍ത്തിയില്ല എന്ന് കേട്ടല്ലോ ?"
പ്രേക്ഷകന്‍ :"പതിനാലാം നൂറ്റാണ്ടിലെ ഭാഷ എടുത്തു ഉപയോഗിച്ചിട്ടു വേണം,സാധാരണ പ്രേക്ഷകന് അത് മനസിലാവാന്‍ പ്രയസാമാണ് എന്ന് പുരപ്പുറത്തു കയറി നിന്ന് കൂവാന്‍ അല്ലേ? എന്‍റെ വക്കീലേ 'ജേഷ്ഠന്‍ തിരുവനന്തപുരത്ത് പോയിരിക്കുകയാണ് ' എന്നൊക്കെയുള്ള പഴശ്ശിരാജയിലെ മണ്ടന്‍ സംഭാഷണങ്ങള്‍ പോലെ വൃത്തികേടാക്കാതെ ഒപ്പം സാധാരണക്കാരന് എളുപ്പം മനസ്സിലാകുന്ന സംഭാഷണങ്ങള്‍ ആണ് ഉറുമിയില്‍"
സുപ്പര്‍ വക്കീല്‍ : " പടത്തിന്റെ ട്രെയ്ലര്‍ കണ്ടിട്ട് ത്രീ ഹണ്‍ട്രെഡ്,ഗ്ലാഡിയേറ്റര്‍ തുടങ്ങിയ ഇംഗ്ലീഷ് സിനിമകളുടെ വികലമായ അനുകരണമാണ് ഉറുമി എന്ന് തോന്നുന്നല്ലോ ?"
പ്രേക്ഷകന്‍ :" അത് ശരി. അപ്പൊ വക്കീല്‍ പടം കണ്ടില്ലേ ഇതുവരെ . എന്‍റെ വക്കീലേ എന്‍റെ ബ്ലോഗില്‍ കമന്റിടുന്ന ചിലരെ പോലെ സംസാരിക്കാതെ.ഒരു സിനിമയെ കുറിച്ച് അഭിപ്രായം പറയുന്നത് റഷസ്സും, പോസ്റ്ററും മാത്രം കണ്ടിട്ടാണോ ? പടം കണ്ടിട്ട് അഭിപ്രായം പറയുന്നതല്ലേ മാന്യത ?"
സുപ്പര്‍ വക്കീല്‍ : "ഫാന്‍സിന് അവരവരുടെ ദൈവങ്ങള്‍ ആയ താരങ്ങളുടെ ഒഴികെ ബാക്കിയുള്ളവരുടെ പടങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ അവ കാണണം എന്നില്ല . ഇനി ഇപ്പൊ കണ്ടാലും ഇല്ലെങ്കിലും, ദൈവങ്ങളുടെ ഒഴികെ മറ്റുള്ളവരുടെ പടങ്ങള്‍ എല്ലാം നിലവാരം ഇല്ലാത്തവ ആയിരിക്കും. അത് ഞങ്ങളുടെ സ്ഥായിയായ അഭിപ്രായമാണ്. മാറില്ല "
പ്രേക്ഷകന്‍ :"അതാണ് സ്പിരിറ്റ് "
മെഗാ വക്കീല്‍ : "ഉറുമിയിലെ വസ്ത്രാലങ്കാരത്തെക്കുറിച്ച് എന്ത് പറയുന്നു? ഉഷ്ണ കാലാവസ്ഥ ഉള്ള കേരളത്തില്‍ ഇരുണ്ട നിറത്തിലെ വസ്ത്രങ്ങള്‍ ...എന്തൊരു ബോറാണ് "
പ്രേക്ഷകന്‍ :"ഇതേ ചോദ്യം വേറൊരാള്‍ ചോദിച്ചപ്പോള്‍ ആ ചിന്ത എനിക്കും ഉണ്ടായതാണ്. പക്ഷേ വിവരമുള്ളവര്‍ പറയുന്നത് പതിനഞ്ചാം നൂറ്റാണ്ടില്‍ സാമൂതിരിയുടെ അംഗരക്ഷകരായ യോദ്ധാക്കള്‍ കറുപ്പും ചുവപ്പും വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് എന്നാണ്."
മെഗാ വക്കീല്‍ :" പക്ഷേ പ്ര്ത്വിരാജിന്റെ താടി ....അത് ബ്യൂട്ടി പാര്‍ലറില്‍ പോയി മിനുക്കിയത് പോലെ അല്ലേ ഇരിക്കുന്നത്?"
പ്രേക്ഷകന്‍ :" ഒന്നാമത് ഫാന്റസി കലര്‍ന്ന കഥ .മാത്രമല്ല പിന്‍ കുടുമി,മുന്‍ കുടുമി, വശത്തെ കുടുമി,മേല്‍ മീശ,ദീക്ഷ തുടങ്ങിയ അനേകം സ്റ്റൈല്‍ നില നിന്നിരുന്ന ഒരു കാലത്തെ സ്റ്റൈല്‍ ആയിട്ട് കണ്ടാല്‍ പോരെ അത് ?"
മെഗാ വക്കീല്‍ :" മമ്മൂട്ടി അഭിനയിച്ച പടത്തില്‍ ആയിരുന്നെങ്കില്‍ നോക്കാമായിരുന്നു.പ്രിത്വിയുടെ പടം ഇഴകീറി തന്നെ നോക്കണം .(ആത്മഗതം :അല്ലെങ്കിലും ഒരു നല്ല നാലു കൂളിംഗ് ഗ്ലാസ് ഇല്ലാതെ എന്തോന്ന് പടം ?).പിന്നെ സ്ത്രീ കഥാപാത്രങ്ങള്‍ ...."
പ്രേക്ഷകന്‍ :"മാറ് മറച്ചതല്ലേ പ്രശനം? അതില്‍ ഫാന്‍സിന് വല്ലാത്ത വിഷമം കാണും എന്ന് എനിക്കറിയാം. കേസ്സ് കൊടുത്ത് നോക്ക് .വല്ലതും നടക്കുമായിരിക്കും "
സുപ്പര്‍ വക്കീല്‍ :" കഥ , തിരക്കഥ , അഭിനയം, സംവിധാനം ...ഇതിലെല്ലാം എന്തൊക്കെയോ പോരായ്മകള്‍ അനുഭവപ്പെട്ടു എന്ന് കണ്ടവര്‍ പറഞ്ഞല്ലോ?"
പ്രേക്ഷകന്‍ :"എന്ത് പോരായ്മകള്‍ ?"
സുപ്പര്‍ വക്കീല്‍ :"പോരായ്മകള്‍ എന്ന് പറഞ്ഞാല്‍ പോരായ്മകള്‍ . വിശദമാക്കാന്‍ പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു അങ്ങനെ എടുത്തു പറയാന്‍ ഒന്നുമില്ലെങ്കിലും എന്തൊക്കെയോ പോരായ്മകള്‍ ഉണ്ടെന്ന്"
പ്രേക്ഷകന്‍ :"ഇത് പറഞ്ഞ മഹാന് മൂന്ന് മണികൂര്‍ നേരമുള്ള ആ പടം ബോര്‍ അടിച്ചോ എന്ന് വക്കീല്‍ ചോദിച്ചോ ?"
സുപ്പര്‍ വക്കീല്‍ :"അതിപ്പോ...ബോര്‍ ഒന്നും അടിച്ചില്ല എന്നാണ് പറഞ്ഞത് "
പ്രേക്ഷന്‍ :"ബോര്‍ അടിപ്പിക്കുന്നില്ല എന്നതാണോ അപ്പോള്‍ പോരായ്മ "
സുപ്പര്‍ വക്കീല്‍ :" നായകന്റെ ഇന്‍ട്രോ ആളിക്കത്തുന്ന തീയുടെ ഇടയില്‍ നിന്നും കയറിന്റെ സഹായത്തോടെ തലകുത്തി മറിഞ്ഞു വെടി വെക്കുന്ന രീതിയിലാണോ ? നായകന് ഷേര്‍സണ്‍, ഗദ്ധാസണ്‍,ലങ്കൂര്‍ഗ്രാന്‍ഡ്‌പാ അങ്ങനെ എന്തെങ്കിലും ഓമന പേരുകള്‍ ഉണ്ടോ? ഇതൊന്നും ഇല്ലാതെ ചുമ്മാ കേളു നായനാര്‍ എന്നൊക്കെ പറഞ്ഞു വരുന്ന കഥാപാത്രം തന്നെ ഒരു പോരായ്മ അല്ലേ ?"
പ്രേക്ഷന്‍ :"പിന്നെ അല്ലാതെ ? എപ്പോ പോരാതായി എന്ന് ചോദിച്ചാല്‍ മതി "
സുപ്പര്‍ വക്കീല്‍ :"അതാണ്.പോരാത്തതിന് പടത്തിനു ഇടയ്ക്ക് ജനത്തിന് നേരെ തിരിഞ്ഞു "എന്നോട് കളിച്ചാല്‍ ഇങ്ങനിരിക്കും", "ഞാന്‍ ഇടിച്ചു കുത്തി പെയ്യും", "എറുമ്പ് ആനയോട് ഗുസ്തിക്ക് വരരുത് " മുതലായ ഹരം കൊള്ളിക്കുന്ന പ്രയോഗങ്ങള്‍ ഇല്ല എന്നതും ഒരു കുറവല്ലേ "
പ്രേക്ഷകന്‍ :"ഓഫ്കോര്‍സ് .തീര്‍ച്ചയായിട്ടും വല്യ കുറവ് തന്നെയാണ് "
മെഗാ വക്കീല്‍ : "മമ്മൂട്ടി , മോഹന്‍ലാല്‍ തുടങ്ങിയ മഹാനടന്മാരോട് പ്ര്ത്വിരാജിനെ താരതമ്യം ചെയ്യുന്നത് മോശമല്ലേ ?"
പ്രേക്ഷകന്‍ :"ഓരോരുത്തരെ കുറിച്ച് എന്‍റെ അഭിപ്രായം പറയാം.ആയിരത്തി തൊള്ളായിരത്തി എഴുപത്തിയൊന്നില്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെയാണ് മമ്മൂട്ടി അഭിനയം തുടങ്ങുന്നത്.സജിന്‍ എന്ന പേരില്‍.ആദ്യത്തെ നായകനായി അഭിനയിക്കുന്നത് വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന ചിത്രത്തില്‍. അത് എഴുപത്തി ഒന്‍പതില്‍ .അതിനു മുന്‍പുള്ള ദേവലോകം എന്ന പടം വെളിച്ചം കണ്ടിട്ടില്ല.ഇത്രയും ചരിത്രം പറഞ്ഞത് എന്തിനാണ് എന്ന് വെച്ചാല്‍ , ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിരണ്ടില്‍ പടയോട്ടം എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ മമ്മൂട്ടിക്ക് സിനിമയില്‍ വര്‍ഷക്കണക്കിലുള്ള പരിചയം പന്ത്രണ്ടു വര്‍ഷം. പടയോട്ടം എന്ന ചിത്രത്തില്‍ ഏറ്റവും മോശമായി അഭിനയിച്ചിരിക്കുന്നത് മമ്മൂട്ടിയാണ്.ആ സിനിമയില്‍ മോശമായി സ്വന്തം കഥാപാത്രത്തിനെ അവതരിപ്പിച്ചിരിക്കുന്നത് മമ്മൂട്ടി മാത്രമാണ് എന്നതാണ് സത്യം.ഈ പന്ത്രണ്ടു വര്‍ഷങ്ങളുടെ കാലയളവില്‍ ആകെ ഓര്‍ത്തിരിക്കാന്‍ പറ്റുന്ന ഒരു വേഷം മമ്മൂട്ടി ചെയ്തത് അടിയൊഴുക്കുകള്‍ എന്ന പടത്തിലാണ്.അഹിംസ,ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നൊക്കെ പേരിനു പറയാം.ആ ചിത്രങ്ങള്‍ എല്ലാം മമ്മൂട്ടിയെ നിഷ്പ്രഭമാക്കിയ ആളുകള്‍ വേറെ ഉണ്ടായിരുന്നു (അഹിംസയില്‍ ഒരു പട നായകന്മാര്‍ , ആള്‍ക്കൂട്ടത്തില്‍ തനിയെയില്‍ ബാലന്‍ കെ നായര്‍ ).പിന്നെ തൃഷ്ണ ...സത്യത്തില്‍ ആ പടത്തില്‍ ഏറ്റവും വലിയ മിസ് കാസറ്റ് മമ്മൂട്ടി ആണ് എന്നതാണ് എന്‍റെ അഭിപ്രായം.(ചുരുക്കത്തില്‍ ന്യൂഡല്‍ഹി,ആവനാഴി എന്നെ ചിത്രങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടിയെ അഭിനയ പ്രതിഭ എന്ന് ആരെങ്കിലും വിശേഷിപ്പിച്ചാല്‍ ജനം തല കുത്തി നിന്ന് ചിരിക്കുമായിരുന്നു എന്നാണ് എന്‍റെ വിശ്വാസം).അത് വെച്ച് നോക്കുമ്പോള്‍ അഭിനയം തുടങ്ങി പതിനൊന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്റ്റോപ്പ് വയലെന്‍സ്,വര്‍ഗ്ഗം,വാസ്തവം,തലപ്പാവ്, അകലെ അങ്ങനെ ഓര്‍ത്തിരിക്കാവുന്ന ഒരു അഞ്ചു പടങ്ങള്‍ എങ്കിലും ഉള്ള പ്രിത്വിരാജ് അല്ലേ മമ്മൂട്ടിയെക്കാള്‍ ഭേദം ? "
സുപ്പര്‍ വക്കീല്‍ :" പക്ഷേ മഹാ നടന്മാരില്‍ മഹാനായ മോഹന്‍ലാലുമായി താരതമ്യം ചെയ്താലോ ?"
പ്രേക്ഷകന്‍ :" പ്രതിഭയുടെ കാര്യത്തിലാണെങ്കില്‍ മണിച്ചിത്രത്താഴ് എന്ന ചിത്രം വരെയുള്ള മോഹന്‍ലാലിന്റെ അഭിനയത്തിന്റെ കാര്യത്തില്‍ തര്‍ക്കമേ ഇല്ല . ഏതു കഥാപാത്രം ചെയ്താലും അത് ആളുകള്‍ക്ക് ഇഷ്ടമാകുന്ന രീതിയില്‍ സ്ക്രീനില്‍ അവതരിപ്പിക്കാന്‍ ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ടായിരുന്നു ശ്രീ മോഹന്‍ലാലിന്. പക്ഷെ കഴിഞ്ഞ ഒരു പത്ത് കൊല്ലമായി ഞാന്‍ അകെ അങ്ങേര നന്നായി അഭിനയിച്ചു കണ്ടിട്ടുള്ളത് തന്മാത്ര എന്ന പടത്തിലാണ്.പിന്നെ കുറച്ചൊക്കെ നരനിലും."
സുപ്പര്‍ വക്കീല്‍ :" ശിക്കാര്‍ , ഭ്രമരം ..."
പ്രേക്ഷകന്‍ :"ഈ രണ്ടു പടങ്ങളുടെ കാര്യം ചോദിച്ചത് നന്നായി.മോഹന്‍ലാല്‍ എന്ന സുപ്പര്‍ താരത്തിനെ അഭിനയിപ്പിച്ചേ അടങ്ങു അന്ന് ശപഥം ചെയ്ത് ബ്ലെസ്സി/പത്മകുമാര്‍ എടുത്ത പടങ്ങളാണ് രണ്ടും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.ഭ്രമരത്തില്‍ ഒരല്‍പം മാനസിക പ്രശനം (ഭ്രാന്ത് തന്നെ) ഉണ്ട് എന്ന പേരില്‍ ;എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന മോഹന്‍ലാല്‍ ,ശിക്കാറില്‍ മകളെ (ചേട്ടന്റെ മകള്‍ എന്നൊരു ഉട്ടോപ്പിയന്‍ കഥ വേറെയും) കാക്കുന്ന അച്ഛന്റെയോ,വേട്ടയാടപ്പെടുന്ന ഇരയുടെ ഭീതിയോ ഒന്നും മുഖത്തു വരാതെ ഇതൊക്കെ പത്രങ്ങളെ കൊണ്ട് മാത്രം ഭയങ്കരമായി മുഖത്തു വന്നു എന്ന് എഴുതിക്കേണ്ട ഗതികെടുള്ള മോഹന്‍ലാല്‍ ...നെഞ്ചില്‍ തൊട്ടു പറ വക്കീലേ ,മണിചിത്രത്താഴിലെ ഡോ: സണ്ണിയെയും,സദയത്തിലെ സത്യനാഥനെയും ഒക്കെ അവതരിപ്പിച്ച മോഹന്‍ലാലിന്റെ നിഴലെങ്കിലും ആണോ ഭ്രമരത്തിലും,ശിക്കാറിലും ഉള്ളത് ?"
സുപ്പര്‍ വക്കീല്‍ :"എന്നിരുന്നാലും മോഹന്‍ലാല്‍ പ്രിത്വിരാജിനെക്കാള്‍ മികച്ച നടന്‍ തന്നെ എന്ന് നിങ്ങള്‍ സമ്മതിക്കുന്നു, അല്ലേ ? "
പ്രേക്ഷകന്‍ :"പത്ത് കൊല്ലങ്ങള്‍ക്ക് മുന്‍പുള്ള മോഹന്‍ലാല്‍,അതേ.ഒരു സംശയവും ഇല്ല.നരസിംഹം മുതല്‍ ഇങ്ങോട്ടുള്ള മോഹന്‍ലാല്‍ ചിലപ്പൊഴൊക്കെ സുരാജ് വെഞ്ഞാറമ്മൂടിനെക്കാള്‍ പരിതാപകരമായ കാഴ്ചയാണ്.(വക്കീലിന് ഒന്നും തോന്നരുത്) നാട്ടുരാജാവ്,ഒന്നാമന്‍,ഹരിഹരന്‍പിള്ള ഹാപ്പിയാണ്, വാമനപുരം ബസ് റൂട്ട്, ചന്ദ്രോത്സവം,റോക്ക് ആന്‍ഡ് റോള്‍ , അലക്സാണ്ടര്‍ ദി ഗ്രേറ്റ്,റെഡ് ചില്ലീസ്,കുരുക്ഷേത്ര,ഭഗവാന്‍,സാഗര്‍ അലിയാസ് ജാക്കി,കണ്ടഹാര്‍ ...ഹോ എനിക്ക് വയ്യ...ഞാന്‍ തളര്‍ന്നു .പക്ഷെ അങ്ങേരുടെ ബോറ് പടങ്ങളുടെ ലിസ്റ്റ് തീരുന്നില്ല വക്കീലേ "
സുപ്പര്‍ വക്കീല്‍ :"പ്രിത്വിക്കും ഉണ്ടല്ലോ ബോറ് പടങ്ങളുടെ നീണ്ട ലിസ്റ്റ്. "
പ്രേക്ഷകന്‍ :"തീര്‍ച്ചയായിട്ടും ഉണ്ട്.പക്ഷേ മുപ്പത് വര്‍ഷങ്ങളുടെ പരിചയം ഈ ഫീല്‍ഡില്‍ ഉള്ള മോഹന്‍ലാല്‍ അങ്ങേരുടെ കരിയറിന്റെ പീക്കില്‍ ജനങ്ങളെ ഉപദ്രവിക്കുന്ന ഉപദ്രവം നോക്കിയാല്‍ പ്രിത്വിക്കൊക്കെ ഇനിയും ഏറെ ദൂരം മുന്നോട്ടു പോകാനുണ്ട് അവിടെ എത്താന്‍"
ഫാന്‍സ് ജനകീയ കോടതി : "ഇവന്‍ ശരിയാവൂല ...ഡേ ...നീ വാദിച്ചു ജയിച്ചു എന്നൊന്നും കരുതേണ്ട . കോടതി ചില കാര്യങ്ങള്‍ അങ്ങോട്ട് പറയും ...അതനുസരിച്ച് വേണം ഇനി നീ മുന്നോട്ടു പോകാന്‍ . കേട്ടാ ...അക്കമിട്ടു പറഞ്ഞേക്കാം .
1) മലയാളത്തില്‍ മമ്മൂട്ടി , മോഹന്‍ലാല്‍ ഇവരുടെ ഏതു കൂതറ പടം ഇറങ്ങിയാലും ഇനിമുതല്‍ നീ മഹത്തരം എന്നേ പറയാവു. ഇല്ലെങ്കില്‍ ഫാന്‍സ് അനോണികളായി നിന്റെ നെഞ്ചത്ത് കയറി പൊങ്കാല ഇടാന്‍ കോടതി ഉത്തരവ് ഇട്ടിരിക്കുന്നു.
പ്രേക്ഷകന്‍ :" ഫാന്‍സിനെ പേടിച്ചു സ്വന്തം അഭിപ്രായം മാറ്റാന്‍ വേറെ ആളെ നോക്ക് കോടതി "
കോടതി : "നീ വാങ്ങിച്ചു കെട്ടും ..പോട്ട് ഒരു കൊമ്പ്രമൈസ്. ഇവിടുന്നു തിരിച്ചു പോയാല്‍ ഉടന്‍ ഉറുമി ക്ലാസ്സിക് ആവാന്‍ ചെയ്യേണ്ടി ഇരുന്നത് എന്ന തലക്കെട്ടില്‍ ആ പടം ഭയങ്കര ബോറാണ്, കാണികള്‍ പകുതിക്ക് ഇറങ്ങി പോകുന്നു, പ്രിത്വിക്ക് അഭിനയം അറിയില്ല,അയാള്‍ വെറും തമിഴ് നടനാവാന്‍ മാത്രം യോഗ്യത ഉള്ളവനാണ് എന്നൊക്കെ ഒരു പോസ്റ്റ് ഇടാമോ നിനക്ക് ?"
പ്രേക്ഷകന്‍ :"ഒന്ന് എനിക്ക് ആ പടം തീരെ ബോര്‍ അടിച്ചില്ല ,രണ്ടു ഞാന്‍ ഉറുമി കണ്ട തിയറ്ററില്‍ ഒരൊറ്റ കുഞ്ഞു പോലും പടം തീരാതെ ഇറങ്ങി പോയില്ല (തിരുവനന്തപുരം കൈരളി ),മൂന്ന് പ്രിത്വിക്ക് അഭിനയം അറിയില്ല എന്ന് ഈ പടം കണ്ടിട്ട് എനിക്ക് തോന്നിയില്ല എന്ന് മാത്രമല്ല ഏല്‍പ്പിച്ച ജോലി അയാള്‍ ഭംഗിയായി ചെയ്തിട്ടുണ്ട് എന്നാണ് എന്‍റെ അഭിപ്രായം, നാല് തമിഴ് നടന്‍ ആവാനുള്ള യോഗ്യത പ്രിത്വിരാജിനു ഇന്നത്തെ കാലത്ത് കിട്ടുന്ന ഏറ്റവും വലിയ കോമ്പ്ലിമെന്റ് ആണ്.സൂര്യ,വിക്രം ഒക്കെ പോട്ടെ തൂങ്കാനഗരം, മൈന എന്നീ പടങ്ങളില്‍ അഭിനയിച്ചിരിക്കുന്ന പുതുമുഖങ്ങള്‍ വരെ ഇന്നത്തെ അവസ്ഥയിലെ മലയാളത്തിലെ അപ്പുപ്പന്മാരെക്കാള്‍ എന്ത് കൊണ്ടും ഭേദമാണ് . നൂറ് ഭേദം "
കോടതി :"ഡേ നീ ഒരു തരത്തിലും അടങ്ങില്ലേ ?"
പ്രേക്ഷകന്‍ :"പ്രയാസമാണ് "
സുപ്പര്‍ വക്കീല്‍ "യുവര്‍ ഓണര്‍ ...മിനിമം ഒരു ഏപ്രില്‍ ഇരുപതാം തിയതി വരെ ഇവനെ വെളിച്ചം കാണിക്കാതെ എവിടെയെങ്കിലും പൂട്ടി ഇടാന്‍ ഉത്തരവിടണം"
കോടതി :"അതെന്തെഡേ ഇരുപതാം തീയതി വരെയുള്ള കണക്ക്?"
സുപ്പര്‍ വക്കീല്‍ : "ഏപ്രില്‍ പതിനാലാം തീയതി ചൈന ടൌണ്‍ ഇറങ്ങുന്നുണ്ട് "
മെഗാ വക്കീല്‍ :ഡബിള്‍സും . ഇവന്‍ പുറത്തിറങ്ങിയാല്‍ ചിലപ്പോള്‍ ആ പടങ്ങളെ ഇടിച്ചു താഴ്ത്താന്‍ ശ്രമിക്കും "
പ്രേക്ഷകന്‍ :"ഞാന്‍ ഇടിച്ചു താഴ്ത്തിയാല്‍ പ്രശ്നം ഒന്നുമില്ല എന്നല്ലേ ഫാന്‍സ് പറയുന്നത്.മാത്രമല്ല എന്നികിഷ്ടപ്പെടാത്ത പടങ്ങള്‍ തകര്‍ത്തു ഓടും എന്ന് പറയാറുണ്ട് .എനിക്ക് ഇഷ്ടപ്പെടാത്ത ക്രിസ്ത്യന്‍ ബ്രദര്‍സ് കോടികള്‍ വാരുന്നു. എനിക്ക് ഇഷ്ടപ്പെട്ട അന്‍വര്‍ പൊട്ടി ...പിന്നെന്താ പ്രശ്നം ?"
മെഗാ വക്കീല്‍ :" നിന്നെ നമ്പാന്‍ കൊള്ളില്ല . ട്രാഫിക്,മേക്കപ്പ്മാന്‍,മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ ചിത്രങ്ങളെ കുറിച്ച് നെറ്റില്‍ ഏറ്റവും ആദ്യം എന്തെങ്കിലും നല്ല അഭിപ്രായം പറഞ്ഞത് നീയാണ്.ആ പടങ്ങള്‍ ഓടുകയും ചെയ്ത്."
സുപ്പര്‍ വക്കീല്‍ :" അത് കൊണ്ട് നീ പുറത്തിറങ്ങുന്നത് റിസ്കാ "
പ്രേക്ഷകന്‍ :"ആ ചിത്രങ്ങള്‍ ഓടിയത് ഞാന്‍ നല്ലത് പറഞ്ഞത് കൊണ്ടാണ്? അല്ലാതെ ഈ അപ്പുപ്പന്‍മാരുടെ ലോകോത്തര പടങ്ങള്‍ക്കിടയില്‍ വന്ന ഭേദപ്പെട്ട ചിത്രങ്ങള്‍ ആയതു കൊണ്ടല്ല അല്ലേ? നിങ്ങളൊക്കെ എന്ന് നന്നാകും? ഇത്രയൊക്കെ ആയിട്ടും നിങ്ങളുടെ ദൈവങ്ങളോട് നല്ല പടങ്ങള്‍ ഇറക്കാന്‍ പറയരുത് "
കോടതി :" സുപ്പര്‍ താരങ്ങള്‍ ഇതു പടം ഇറക്കിയാലും അത് നല്ല പടമായിരിക്കും. അങ്ങനെ അല്ലെങ്കില്‍ പോലും അങ്ങനെയാണ് എന്നെ പറയാന്‍ പാടുള്ളൂ "
പ്രേക്ഷന്‍ :"ഒവ്വാ ...അതിന് കുറച്ചു പുളിക്കും "
മെഗാ വക്കീല്‍ :" ദാ... അവന്‍ ഇറങ്ങി ഓടി ...പിടിയവനെ !!!"
കോടതി :" ഡേ സുപ്പര്‍ വക്കീലേ നിന്‍റെ പാറശാല യുണിറ്റ് സെക്രട്ടറി ബാബുവിനോടു പറ അവനെ ഒന്ന് ഓടിച്ചിട്ട് പിടിക്കാന്‍ "
സുപ്പര്‍ വക്കീല്‍ : "ക്രിസ്ത്യന്‍ ബ്രദര്‍സ് ഇറങ്ങിയപ്പോള്‍ മോഹന്‍ലാലിന്റെ കട്ട് ഔട്ടില്‍ പാലഭിഷേകം ചെയ്യാന്‍ കയറിയ അവന്‍ ഇനി ചൈനാ ടൌണില്‍ കൂടി പാലഭിഷേകം നടത്തിയിട്ടേ താഴെയിറങ്ങു യുവര്‍ ഓണര്‍ ."
കോടതി :"അപ്പൊ പതിനാലാം തിയതി ഇറങ്ങുന്ന നമ്മുടെ ദൈവങ്ങളുടെ പടങ്ങള്‍ മിനിമം മനുഷ്യനെ ഇരുത്തി കൊല്ലാത്ത തരത്തില്‍ ഉള്ളവയായിരക്കണേ എന്ന് നമുക്ക് പ്രാര്‍ഥിക്കാം ...അല്ലാതെ വേറെ വഴിയൊന്നുമില്ല "

ഉറുമി,
ജെനീലിയ,
പ്രിത്വിരാജ്,
മലയാള സിനിമ,
സംവാദം,
സിനിമ
Saturday, April 2, 2011
ഉറുമി (Urumi )
എന്താ അനിയാ കണ്ണ് നിറഞ്ഞിരിക്കുന്നത്? നിന്നെ തിരക്കാത്ത സ്ഥലം ഇല്ലല്ലോ ? എടേ നീ ഉറുമി ഇറങ്ങിയത് അറിഞ്ഞില്ലേ? സന്തോഷ് ശിവനും പ്രിത്വിരാജും പിന്നെ ഷാജി നടേശനും ചേര്‍ന്നെടുത്ത മലയാളത്തിലെ ഒരു ബിഗ് ബജറ്റ് പടം വന്നിട്ട് ബൂലോകം മുഴുവന്‍ യുണിവെഴ്സല്‍ ബ്ലോഗ്ഗര്‍ ഡോക്ടര്‍ പ്രേക്ഷകന്‍ എന്ത് പറയുന്നു എന്നറിയാന്‍ കാതോര്‍ത്തിരിക്കുകയാണ് എന്നറിയില്ലേ ? നീ പടം കണ്ടോ?
അണ്ണാ, നിങ്ങള്‍ ഇങ്ങനെ പഴയ തെലുങ്ക് പടങ്ങളില്‍ വില്ലന്‍ നായകന് നേരെ മിഷ്യന്‍ ഗണ്‍ വെച്ച് ചാംബുന്നത് പോലെ ചോദ്യം വിട്ടാല്‍ ഞാന്‍ എന്തോ ചെയ്യണം ? ഒന്നൊന്നായി ചോദിക്ക് പറയാം.ഉറുമി ഇറങ്ങിയത് അറിഞ്ഞു .കാണണം എന്ന് ആഗ്രഹവും ഉണ്ടായിരുന്നു.ഇറങ്ങിയ ദിവസം പരമാവധി ശ്രമിച്ചതാ ടിക്കറ്റ് കിട്ടിയില്ല ഇന്നലെ കണ്ടു കളഞ്ഞു സംഭവം. ഇനി കണ്ണ് നിറഞ്ഞിരിക്കുന്നത്,വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തില്‍ ഒരു താരം (പ്രിത്വിരാജ് സൂപ്പര്‍ താരം ആണെന്ന് ആണല്ലോ വെപ്പ് !) അഭിനയിച്ച നല്ലൊരു ചിത്രം കണ്ടത് കൊണ്ടാ.
അപ്പോള്‍ പടം കുഴപ്പം ഇല്ല എന്നാണോ ?
അണ്ണാ,പണ്ട് ട്വന്റി ട്വന്റി എന്നാ ചിത്രം ഇറങ്ങിയപ്പോള്‍ ഏതോ ഒരു വലിയ ബൂലോക അണ്ണന്‍ എഴുതി സുബ്രമണ്യപുരം പോലുള്ള ചിത്രങ്ങള്‍ക്കുള്ള മലയാളത്തിന്റെ മറുപടിയാണ് ഈ ചിത്രം എന്ന് . (അന്നത് വായിച്ചു ചിരിച്ചതിനു കണക്കില്ല) . ശരിക്കും ഇതാണ് മലയാളിക്ക് അഭിമാനത്തോടെ ഏതു ഭാഷക്കാരനും കാണിച്ചു കൊടുക്കാന്‍ പറ്റിയ ചിത്രം എന്ന് എനിക്ക് തോന്നുന്നത് .ഒറ്റ വാക്കില്‍ പറഞ്ഞാല്‍ തകര്‍ത്തു .
ഒന്ന് പോടെ ദിലീപ് ഇല്ലാത്തത് കൊണ്ട് നിനക്ക് ചിത്രം ഇഷ്ടപ്പെടില്ല എന്ന് ആരോ എവിടെയോ പറഞ്ഞു കേട്ടല്ലോ ?
അണ്ണാ, ചോദിച്ച സ്ഥിതിക്ക് പറഞ്ഞോട്ടെ , ഇവിടെ ദിലീപും , പ്രിത്വിരാജും മാത്രമല്ല കുറഞ്ഞത് ഒരു അഞ്ചു ആറു താരങ്ങള്‍ എങ്കിലും മുകളില്‍ ഇരിക്കുന്ന അപ്പുപ്പന്‍മാരുടെ താര മൂല്യത്തിലേക്ക് വരുമ്പോലെ മലയാള സിനിമ രക്ഷപ്പെടു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍ .ഇതിപ്പോള്‍ കേരള രാഷ്ട്രീയം പോലെയല്ലേ ഒന്നുകില്‍ ഇവന്‍ അല്ലെങ്കില്‍ അവന്‍ . അത് മാറിയാലേ ഇവിടെ വല്ലതും നടക്കു .
അനിയാ നീ കാടു ....
ദാ വന്നു. ഈ പടത്തെ കുറിച്ചു ആണെങ്കില്‍,മലയാള സിനിമ എന്തരോ പ്രതിസന്ധിയില്‍ ആണെന്നും വന്‍ തുക ടിക്കറ്റ് ആയി ഈടാക്കുന്ന മള്‍ടിപ്ലെക്സ് സിനിമ ശാലകളും,മള്‍ടി താര ചിത്രങ്ങളും,അന്യ ഭാഷ ചിത്ര നിരോധനവും ഒക്കെ മാത്രമാണ് അതിനു പരിഹാരം എന്ന് വാദിച്ചു തകര്‍ക്കുന്ന മലയാളി ബുദ്ധി ജീവികള്‍ക്ക് ഒരു മുഖം അടച്ചുള്ള അട്ടാകട്ടെ ഈ ചിത്രം എന്ന് ആശിച്ചു പോകുന്നു.സന്തോഷ് ശിവന്‍,തിരകഥ എഴുതിയ ശങ്കര്‍ രാമകൃഷ്ണന്‍,പ്രിത്വിരാജ് ,ജെനീലിയ, ജഗതി എന്നിവര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു . എന്ന് കരുതി ഇവര്‍ മാത്രമാണ് നന്നായത് എന്ന് കരുതി കളയരുത്. മോശം എന്ന് പറയാന്‍ ആരും ഇല്ല എന്ന് തന്നെ പറയാം.എന്തിനു അധികം ? ഒരു പത്തു മിനിട്ട് തികച്ചില്ലാത്ത ആര്യ പോലും പാടി പുകഴ്ത്തപ്പെട്ട എടച്ചേന കുങ്കനെകാള്‍ (പഴംകഞ്ഞി രാജ) എത്രയോ മുകളിലാണ്.ഓമനത്ത്വം /കുസൃതി നിറഞ്ഞ കഥാപാത്രങ്ങള്‍ മാത്രം ഇന്നോളം അവതരിപ്പിച്ച് കണ്ടിട്ടുള്ള ജനീലിയ എന്ന നടി ഒക്കെ ഈ ചിത്രത്തില്‍ അറക്കല്‍ ആയിഷ ആയി തകര്‍ക്കുന്നത് അവരുടെ മുന്‍പുള്ള ചിത്രങ്ങള്‍ കണ്ടവരെ ഞെട്ടിച്ചു കളയും എന്നാണ് എന്നിക്ക് തോന്നുന്നത് (ഞാന്‍ ഞെട്ടി ).ഇവരായിരിക്കും ഈ ചിത്രത്തിലെ ഏറ്റവും വലിയ മിസ്കാസ്റ്റ് എന്നായിരുന്നു പടം കാണാന്‍ പോകുന്നതിനു മുന്‍പുള്ള എന്‍റെ ധാരണ.പിന്നെ ഇത്രയും കാശു മുടക്കി എടുക്കുന്ന ചിത്രത്തിന്റെ തിരകഥ താരതമ്യേനെ പുതുമുഖമായ ഒരാളെ ഏല്‍പ്പിക്കാന്‍ ഈ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കാണിച്ച ധൈര്യം തികച്ചും അഭിനന്ദിനീയമാണ്.
അല്ല സിനിമയെ കുറിച്ചു പറഞ്ഞാല്‍ ......
അതല്ലേ പറഞ്ഞു കൊണ്ടിരിക്കുന്നത് . ഇതിന്‍റെ കഥ ഇതിനകം എല്ലാവര്‍ക്കും അറിയുന്നത് ആണല്ലോ . പോര്‍ച്ചുഗീസ് നാവികന്‍ വാസ്കോ ഡി ഗാമ യും അയാളോട് പ്രതികാരം ചെയ്യാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന കേളു നായനാരുടെ കാത്തിരിപ്പിന്റെ കഥയാണ് ഈ ചിത്രം.ഗാമയുടെ ആദ്യ വരവില്‍ (വരവുകളില്‍ ഒന്നില്‍ )മരണപ്പെടുന്ന ഒത്തിരി നാട്ടുകാരുടെ (സ്വന്തം പിതാവ് ചിറക്കല്‍ കൊത്തുവാള്‍ (ആര്യ) ഉള്‍പ്പെടെ) മരണത്തിനു പ്രതികാരം ചെയ്യാനായി വര്‍ഷങ്ങളായി കാത്തിരിക്കുന്ന ചിറക്കല്‍ കേള് നയനാരായി പ്രിത്വിരാജ് നന്നായിട്ടുണ്ട് .ഈ ചിത്രത്തെ കുറിച്ചു ആദ്യം കേട്ടപ്പോള്‍ ഒരു സാധാരണ പ്രേക്ഷകനായ എന്നിക്ക് ആദ്യം തോന്നിയത് വലിഞ്ഞു നീണ്ടു എങ്ങും എത്താതെ,ഒടുവില്‍,ഗാമയെ ഒന്ന് കൊന്നു തന്നാല്‍ വീട്ടില്‍ പോകാമായിരുന്നു എന്ന് കാണുന്നവനെ കൊണ്ട് പറയിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇതു എന്നായിരുന്നു. ഈ പടത്തെ കുറിച്ചു പ്രച്ചരിപ്പിക്കപെട്ട കിംവദന്തികള്‍ അതിനു ആക്കം കൂട്ടുകയും ചെയ്തു.ഒന്ന് പറഞ്ഞോട്ടെ ഒരു നിമിഷം പോലും എന്നിക്ക് ബോര്‍ അടിച്ചില്ല എന്ന് മാത്രമല്ല ആസ്വദിച്ച് കാണുകയും ചെയ്ത ഒരു ചിത്രമാണ് ഇതു.(എന്റര്‍ടെയിനര്‍ എന്ന വാക്ക് ഞാന്‍ ഉപയോഗിക്കാതതാണ്. അതൊക്കെ ക്രിസ്റ്റി പോലുള്ള പടങ്ങള്‍ക്ക് സ്വന്തം ).ചിത്രത്തിന്റെ തുടക്കം കണ്ടപ്പോള്‍,അതായിത് ആദ്യ ഒരു അഞ്ചു മിനിട്ടോളം,സംഗതി കൈ വിട്ടു പോയി എന്ന് ഉറപ്പിച്ചതാണ് .പക്ഷേ ഈ കാലഘട്ടത്തില്‍ നിന്നും തുടങ്ങുന്ന ചിത്രം , പതിനാറാം നൂറ്റാണ്ടില്‍ നടന്ന ഒരു കഥയിലേക്ക് പോയി അവിടെ നിന്നും വീണ്ടും തിരിച്ചു ഇന്നില്‍ എത്തി അവസാനിക്കുന്ന രീതി തികച്ചും മനോഹരമായാണ് എനിക്ക് അനുഭവപെട്ടത്.നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നടന്ന കഥയ്ക്ക് ഈ കാലഘട്ടത്തിലെ പ്രസക്തി എടുത്തു കാണിക്കാന്‍ കുറച്ചൊന്നുമല്ല ഈ അവതരണ രീതി സഹായിക്കുന്നത്.ഒരൊറ്റ കൂവല്‍ പോലും തീയറ്ററില്‍ നിന്നും കേട്ടില്ല എന്നുള്ളത് താര ആരാധകര്‍ ഒരൊറ്റ ദിവസം കൊണ്ട് നന്നായി എന്ന് വിശ്വസിക്കുന്നതിനെകാള്‍ ഈ സിനിമ അവരുടെ വായ അടച്ചു കളഞ്ഞു എന്ന് വിശ്വസിക്കാനാണ് ഒരു സാധാരണ പ്രേക്ഷകനായ എനിക്കിഷ്ടം.
മറ്റു നടീ നടന്‍മാര്‍ ?
ജഗതി അവതരിപ്പിക്കുന്ന ചെജ്ജേരി കുറുപ്പ് എന്ന കഥ പാത്രം, ചിത്രത്തില്‍ ഉടനീളം സ്ത്രൈണ സ്വഭാവം കാണിക്കുന്ന കുറുപ്പിന് അവസാന രംഗങ്ങളില്‍ ആ കഥാപാത്രത്തിനു ഉണ്ടാകുന്ന ഭാവപകര്‍ച്ച , ജഗതി എന്ന നടനെ വില കുറഞ്ഞ കോമാളിത്തരത്തിന് മാത്രം ഉപയോഗിച്ച് നശിപ്പിച്ചു എന്ന കുറ്റബോധം മലയാള സിനിമക്ക് എന്നും നില നില്ക്കാന്‍ പര്യാപ്തമാണ് . പ്രഭുദേവ അവതരിപ്പിക്കുന്ന വവ്വാലി എന്ന കഥ പാത്രം,നിത്യ മേനോന്റെ ചിറക്കല്‍ ബാല എന്നിവരും ഒട്ടും മോശം ആയിട്ടില്ല . ഈ ചിത്രത്തിലെ എന്തെങ്കിലും ചില്ലറ കുറവുകളെ കാള്‍ വലിയ മേന്മകള്‍ പറയാനാണ് എനിക്കിഷ്ടം എന്ന് പറഞ്ഞു കൊണ്ട് തന്നെ പറഞ്ഞോട്ടെ . ഈ ചിത്രത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട "ചലനം ചലനം ..... " എന്ന ഗാനം വസ്കോയുമായി അവസാന യുദ്ധത്തിനു പാഞ്ഞടുക്കുന്ന കേളുവിന്റെയും സൈന്യത്തിന്റെയും ബാക്ക് ഗ്രൌണ്ട് ആയി കൊടുത്തിരുന്നെങ്കില്‍ (യുദ്ധ ഭൂമിയിലേക്ക് കേളുവും കൂട്ടരും നീങ്ങുമ്പോള്‍ ) കുറച്ചു കൂടി മികവു ഉണ്ടാകും ആയിരുന്നില്ലേ എന്നൊരു സംശയം മാത്രം.ഗാനങ്ങള്‍ , പശ്ചാത്തല സംഗീതം ഇവയും ഇപ്പോളുള്ള മലയാള സിനിമ നിലവാരത്തിന് തികച്ചും അപരിചിതം തന്നെ (ഇങ്ങനെ ഒക്കെ ചെയ്യാന്‍ പറ്റുമോ എന്ന ഭാവം).
ഈ ചിത്രത്തിന്റെ കലാസംവിധാനം,വസ്ത്രാലങ്കാരം എന്നിവയാണ് വേറൊന്നു.പോസ്റ്റര്‍ കണ്ടപ്പോള്‍,കേരളത്തില്‍ നടക്കുന്ന ഒരു കഥയ്ക്ക് ചേരാത്ത വേഷവിധാനങ്ങള്‍ ആണ് ഈ ചിത്രത്തിന് എന്ന് തോന്നിയിരുന്നു എന്നാല്‍ ഈ ചിത്രം കാണുമ്പോള്‍ ആ ചിന്ത ഒരിക്കല്‍ പോലും മനസില്‍ വരുന്നില്ല .
അതൊക്കെ നില്‍ക്കട്ടെ പ്രധാന ചോദ്യം ചോദിച്ചില്ല . നായകന്‍ പ്രിത്വിരാജ് ..... അദേഹം അത്ര പോര എന്നോ . അങ്ങേരുടെ സത്വം (അതോ സ്വത്തമോ ) എന്തരോ ഒന്ന് ഈ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു എന്നും.ശരീര ഭാഷ അത്ര പോര എന്നും ആണല്ലോ കേട്ടത് ?
അണ്ണാ,ഒന്ന് പറഞ്ഞോട്ടെ ഇന്നു മലയാള സിനിമയില്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പ്രിത്വിരാജ് എന്നൊരു നടന്‍ മാത്രമേ ഉള്ളു.തുളുമ്പുന്ന ശരീരവും കുടവയറും ഉള്ള മലയാള സിനിമയുടെ നടു (മുതു)നായകന്മാര്‍ക്കും കൂളിഗ് ഗ്ലാസ് ഇല്ലാതെ അഭിനയം വരാത്ത പ്രതിഭകള്‍ക്കും ഒക്കെ ഇങ്ങനത്തെ കഥാപാത്രം,ഇങ്ങനത്തെ സിനിമ ഒക്കെ ഒരു സ്വപ്നം മാത്രമായിരിക്കും.. ആ ചിത്രം ആവശ്യപ്പെടുന്നത്,അഥവാ സംവിധായകന്‍ ആവശ്യപ്പെടുന്നത് ഈ നടന്‍ നന്നായി ഡെലിവറി ചെയ്തു എന്നാണ് എനിക്ക് തോന്നിയത് .പ്രിത്വിക്കു എന്നും അഭിമാനിക്കാവുന്ന ഒരു ചിത്രം. അത്രയെ എനിക്ക് പറയാനുള്ളൂ .
എടേ അപ്പോള്‍ ചുരുക്കത്തില്‍ ....
ട്രാഫിക്ക് പോലെ, ഒരു പക്ഷെ അതിലുമേറെ മലയാളിക്ക് അഭിമാനിക്കാവുന്ന ഒരു ചിത്രം . പഴശിരാജ മലയാളത്തിന്റെ ബെന്‍ഹര്‍ ആണെന്ന് പറഞ്ഞ മലയാളത്തിന്റെ കുലപതികളുടെ സാമാന്യ ബുദ്ധിക്കു മുന്‍പില്‍ ഈ ചിത്രത്തെ കുറിച്ചുള്ള എന്റെ അഭിപ്രായം സമര്‍പ്പിക്കുന്നു

ജനീലിയ,
പ്രിത്വിരാജ്,
മലയാള സിനിമ,
സന്തോഷ്ശിവന്‍,
സിനിമ
Saturday, January 29, 2011
അര്‍ജുനന്‍ സാക്ഷി (Arjunan Sakshi )
ഡേ... അനിയാ
ഓ എത്തിയോ നിങ്ങളെ പ്രതീക്ഷിച്ചിരിക്കയയിരുന്നു. ഇന്നലെ അര്‍ജുനന്‍ സാക്ഷിക്കു തള്ളി കേറുന്നത് കണ്ടല്ലോ . അതിന്‍റെ വിശേഷങ്ങള്‍ പറയാന്‍ അല്ലെ ഇപ്പോള്‍ വന്നത് ?
അതെടെ.പിന്നെ അല്ലാതെ . കഴിഞ്ഞ ഒരാഴ്ചയായി ഈ ബൂലോകത്ത് എന്തായിരുന്നു ബഹളം . അര്‍ജുനന്‍ സാക്ഷി ട്രെയിലര്‍ ഇറങ്ങി,സെന്‍സറിംഗ് കഴിഞ്ഞു,മുന്‍ കാഴ്ച , പിന്‍ കാഴ്ച എന്തൊരു പൂരം.
ശരി അതൊക്കെ ഇരിക്കട്ടെ .അണ്ണന്‍ കാര്യം പറ. പടം കണ്ടിട്ട് ........
2009 ല്‍ വ്യത്യസ്തമായ passenger എന്ന തന്‍റെ ആദ്യ ചിത്രമെടുത്ത ശ്രീ രഞ്ജിത്ത് ശങ്കര്‍ രണ്ടു കൊല്ലത്തിനു ശേഷം കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചിത്രമാണ് അര്‍ജുനന്‍ സാക്ഷി. സുന്ദര്‍രാജന്‍ ആണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ക്യാമറ അജയനന്‍ വിന്‍സെന്റ് കൈകാര്യം ചെയുമ്പോള്‍. അഭിനയിക്കുന്നവര്‍ പ്രിത്വിരാജ്,ആന്‍ അഗസ്ട്യന്‍, ജഗതി,സുരേഷ് കൃഷ്ണ, ബിജു മേനോന്‍, നെടുമുടി,സുരാജ്,സലിം കുമാര്‍,മുകേഷ്,വിജീഷ് തുടങ്ങിയവരാണ് .
പൊന്നു അണ്ണാ ഏതൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ് . പടം .. അതെങ്ങനെ അത് പറ .
ശരി ഇന്നാ പിടിച്ചോ.തെളിവില്ല എന്ന് പറഞ്ഞു സകല അന്വേഷണ ഏജന്‍സികളും തള്ളി കളഞ്ഞു ഏതാണ്ട് വിസ്മൃതിയില്‍ ആണ്ടു തുടങ്ങിയ ഒരു കൊലപാതക കേസ് . എറണാകുളം കളക്ടര്‍ ഫിറോസ് മൂപ്പന്‍ വധകേസ്.ഒരു ദിവസം മാതൃഭൂമിയിലെ പത്ര പ്രവര്‍ത്തക അഞ്ജലി മേനോന് (ആന്‍ അഗസ്ട്യന്‍) അര്‍ജുനന്‍ എന്ന ഒരു അജ്ഞാതന്റെ കത്ത് കിട്ടുന്നു.ഫിറോസ് മൂപ്പന്‍ കൊലപാതകത്തിന്റെ ദൃക്സാക്ഷി ആണ് താനെന്നും . എന്നാല്‍ ഈ രാജ്യത്തിലെ അഴിമതി നിറഞ്ഞ നിയമവ്യവസ്ഥയില്‍ ഉള്ള വിശ്വസകുറവു കൊണ്ടും ജീവഭയം കൊണ്ടും പുറത്തു വരാന്‍ ആഗ്രഹിക്കുന്നില്ല എന്നുമാണ് കത്തിന്റെ ഉള്ളടക്കം.അഞ്ജലിയും പത്രവും ഈ കത്ത് പ്രസിദ്ധീകരിക്കുന്നതോടെ മറന്നു കിടന്ന കേസ് വീണ്ടും ജീവന്‍ വയ്ക്കുന്നു. മാധ്യമങ്ങളും പോലീസും ആരാണീ അര്‍ജുനന്‍ എന്ന് അന്വേഷിച്ചു അഞ്ജലിയുടെ പുറകെ കൂടുന്നു.ഒപ്പം ആ കൊലപാതകത്തിന് പിന്നില്‍ ഉള്ളവരും. എല്ലാവര്‍ക്കും അറിയേണ്ടത് അര്‍ജുനന്‍ ആരാണ് എന്നത് മാത്രം.
ഈ ബഹളത്തിനു ഇടയിലേക്കാണ് ഇന്നത്തെ യുവ തലമുറയുടെ പ്രതിനിധിയായ റോയ് മാത്യു (പ്രിത്വിരാജ് ) ആ നഗരത്തിലേക്ക് കടന്നു വരുന്നത് . സിവില്‍ എഞ്ചിനീയര്‍ അയ അയാള്‍ നഗരത്തിലെ ഒരു പ്രമുഖ നിര്‍മ്മാണ കമ്പനിയില്‍ ജോലി കിട്ടി (ജോലി മാറി) വന്നതാണ്.തികച്ചും യദ്രിച്ചികമായി അര്‍ജുനന്‍ ആണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു റോയ് മാത്യൂസ്.അതോടെ മാധ്യമങ്ങളും,പോലീസും , കൊലപാതകത്തിന് ഉത്തരവാദികള്‍ ആയവരും റോയിയെ വേട്ടയാടുന്നു.താന്‍ അര്‍ജുനന്‍ അല്ല എന്ന് പറയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് ആരു വിശ്വസിക്കുന്നില്ല.ഒടുവില്‍ പതുക്കെ പതുക്കെ അര്‍ജുനന്റെ മാനസികാവസ്ഥയില്‍ എത്തുന്ന റോയ്, ഫിറോസ് മൂപ്പന്‍ കൊല്ലപ്പെടുന്നതിനു പിന്നിലുള്ള ലക്ഷ്യവും അതിനു ഉത്തരവാദികള്‍ അയവരെയും കണ്ടു പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളിലൂടെ കഥ മുന്നോട്ടു നീങ്ങുന്നു .
ഓഹോ കേട്ടിട്ട് സംഗതി കൊള്ളാമല്ലോ ...
അനിയാ ആദ്യമായി ഒന്ന് പറഞ്ഞോട്ടെ ഈ തീയറ്ററില്‍ ഒക്കെ ടിക്കറ്റ് എടുക്കാന്‍ നില്‍ക്കുമ്പോള്‍ വരി തെറ്റിക്കാതിരിക്കാന്‍ പോലീസ്കാരെ നിര്‍ത്താരുണ്ടല്ലോ. മലയാള സിനിമക്ക് ഇങ്ങനെ പോയാല്‍ സിനിമശാലയ്ക്ക് അകത്തും കുറച്ചു പോലീസുകാരെ നിര്‍ത്തേണ്ട സമയം കഴിഞ്ഞു.(ഇരുട്ടു കാണുമ്പോള്‍ പ്രതികരണശേഷി വര്‍ധിക്കുന്ന മലയാളിപുലികള്‍ ക്ഷമി.സര്‍ട്ടിഫിക്കറ്റ് കാണിക്കുമ്പോള്‍ മുതല്‍ കൂവുന്നവരെ കൂവല്‍ തൊഴിലാളികള്‍ എന്നല്ലാതെ എന്താ വിളികേണ്ടത്?).അത്രക്ക് ശല്യമാ ഈ തെണ്ടികളെ കൊണ്ട് !!!
അല്ല അതിപ്പോള്‍ സ്ഥിരം പരിപാടി അല്ലെ? എന്താ പുതുമ ?
ഇതാടാ ഈ മലയാളികളുടെ ഒരു കുഴപ്പം.ഇതു തന്ത ഇല്ലാത്തരത്തോടും എളുപ്പം അഡ്ജസ്റ്റ് ചെയ്യും.വേറെ ആരെങ്കിലും ഇതൊക്കെ നേരെ ആക്കി കൊടുത്താല്‍ സന്തോഷം.അല്ലെങ്കില്‍ ഈ പോക്രിത്തരതിനെതിരെ ഒരുത്തനും ഒരക്ഷരം മിണ്ടുന്നത് കണ്ടിട്ടില്ലല്ലോ .
അണ്ണാ അത് നൂറു ശതമാനം ശരി പക്ഷെ കാടു കേറല്ലേ.... പ്ലീസ്... ഈ പടത്തെ പറ്റി.....
ശരി , ഒരൊറ്റ കാര്യം കൂടി. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ അന്‍വര്‍ എന്ന ചിത്രം വമ്പിച്ച ഇനിഷ്യല്‍ നേടുകയും പിന്നീടു അതു നില നിര്‍ത്താന്‍ കഴിയാതെ പോകുകയും ചെയ്തതിനു എന്താ കാരണം?പറഞ്ഞെ ?
അത് പിന്നെ ... പ്രിത്വിരാജ്,അമല്‍ നീരദ്,സ്ലോമോഷന്‍,സന്ദേശം,മതവിഭാഗം , .... അങ്ങനെ ഒത്തിരി ഘടകങ്ങള്‍ ഉണ്ടല്ലോ ?
എടാ ഉരുളരുത്.എനിക്ക് തോന്നുന്നത് പറയട്ടെ.ആ ചിത്രം ഇറങ്ങുന്നതിനു മുന്‍പ് അതിന്റെ പിന്നണിക്കാര്‍ പ്രത്യേകിച്ചു സംവിധായകന്‍ ഈ ചിത്രത്തെ കുറിച്ച് പറഞ്ഞിരുന്നത് ഇങ്ങനെയാണ്. "നമ്മുടെ ഇടയിലെ ഒരു സാധാരണ ചെറുപ്പക്കാരന്‍ ആയിരുന്നു അന്‍വര്‍. ഒരു ദിവസം നമ്മള്‍ അറിയുന്നു അന്‍വര്‍ ഒരു തീവ്രവാദി ആണെന്ന് .അയാള്‍ എങ്ങനെ തീവ്രവാദി ആയി? ആരാണ് അയാളെ തീവ്രവാദി ആക്കിയത് ? നമ്മുടെ നാട്ടിലെ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ എങ്ങനെ തീവ്രവാദ ത്തിലേക്ക് തിരിയുന്നു? ഇതിനെ കുറിച്ചുള്ള ഒരു അന്വേഷണം ആണ് അന്‍വര്‍". ഇനി ട്രെയിലെര്‍ ആണെങ്കിലോ മേശക്കു അഭിമുഖം ആയി ഇരിക്കുന്ന ലാലിനോട് നിങ്ങളെ എന്തിനു അറസ്റ്റ് ചെയ്തു എന്നറിയാമോ എന്ന് ചോദിക്കുന്ന പ്രകാശ്‌രാജ്. ഉറച്ച സ്വരത്തില്‍ ലാലിന്‍റെ മറുപടി ഞാനൊരു മുസല്‍മാന്‍ ആയതു കൊണ്ട് എന്ന്. പൊട്ടിച്ചിരിക്കുന്ന പ്രകാശ് രാജ് . ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ജനങ്ങള്‍ പുതുമ ഉള്ളതും തികച്ചും ബോള്‍ഡ് ആയതും ആയ ഒരു പടം കാണാന്‍ പോകുമ്പോള്‍ കാണുന്നത് ഒരു സാധാരണ ചിത്രം .(തീവ്രവാദത്തിനു പകരം അധോലോകം ആയിരുന്നെങ്കില്‍ ആ കഥയ്ക്ക് എന്ത് വ്യത്യാസം വരാനാണ്? പണി കിട്ടിയതോ പോട്ടെ ആ ചിത്രത്തിന്റെ സന്ദേശം അന്വേഷിച്ചു സമയം പാഴാക്കുന്ന വേറെ ഒരു പണിയും ഇല്ലാത്ത ബുജികള്‍ വേറെ !!!).
അല്ല ഇങ്ങേരു ആ പടത്തിന്റെ അഭിപ്രായം എഴുതിയപ്പോള്‍ ഇതൊന്നും കണ്ടില്ലല്ലോ .മാത്രമല്ല ഇതൊക്കെ എപ്പോള്‍ പറയാന്‍ കാരണം?
പടം ഇറങ്ങിയ അന്ന് എഴുതിയത് കൊണ്ടും ആകണം അന്ന് അത് തോന്നിയില്ല . ഇപ്പോള്‍ പറയാന്‍ കാരണം ഈ ചിത്രത്തെ കുറിച്ച് ശ്രീ രഞ്ജിത്ത് ശങ്കര്‍ റീലീസ്നു മുന്‍പ് പറഞ്ഞ കുറെ കാര്യങ്ങള്‍ ആണ്.എനിക്ക് തോന്നിയത് passenger കാണാന്‍ പോയതുപോലെ ഒരു സിനിമ കാണാന്‍ പോയാലൊരു നല്ല ചിത്രം കണ്ടു തിരിച്ചു വരാം. അല്ല മനസാക്ഷിയെ തൊട്ടു ഉണര്‍ത്താന്‍ ആണ് നിങ്ങള്‍ ഈ സിനിമക്ക് പോകുന്നതെങ്കില്‍ നിരാശപ്പെടേണ്ടി വന്നേക്കാം.
രഞ്ജിത്ത് ശങ്കര്‍ അവിടെ നില്‍ക്കട്ടെ. അഭിനേതാക്കള്‍ എങ്ങനെയുണ്ട്? (പ്രിത്വി രാജിന്‍റെ കാര്യം പറ.അവനെ അല്ലെ ഞങ്ങള്‍ക്ക് വേണ്ടത്!!!) .
അനിയാ ഒന്നും തോന്നരുത്.ഈ ചിത്രത്തില്‍ ഒരൊറ്റ കഥാപാത്രം പോലും മോശമായിട്ടില്ല.അനാവശ്യമായി ഒരൊറ്റ കഥാപാത്രം പോലും എല്ലാ എന്നത് വേറൊരു കാര്യം.പിന്നെ പറഞ്ഞാല്‍ ഞെട്ടരുത്.സുരാജ്, സലിം കുമാര്‍ എന്നിവര്‍ പോലും അവരുടെ കഥാപാത്രങ്ങളെ വൃത്തിയായി അവതരിപ്പിച്ചിട്ടുണ്ട് !!!!ഈ ചിത്രത്തിലെ ഒരു അഭിനേതാവിനെയും അവരായല്ല മറിച്ചു ഈ ചിത്രത്തിലെ കഥാപാത്രങ്ങളായി മാത്രമേ നമുക്ക് കാണാന്‍ കഴിയൂ.അതിന്റെ മുഴുവന്‍ ക്രെഡിറ്റും രഞ്ജിത് ശങ്കറിന് കൊടുക്കാവുന്നതാണ്.വേറൊരു മേഖലയില്‍ നിന്നും വന്ന രണ്ടാമത്തെ ചിത്രം ഒരുക്കുന്ന ഈ സംവിധാകയനെ പല സംവിധാന പ്രതിഭകളും മാതൃക ആക്കേണ്ടത് ആണ്.പ്രിത്വി രാജ് ഈ ചിത്രത്തില്‍ ഒരിടത്തും താരബോധം (താരം ആണെന്ന ബോധം) ഇല്ലാതെ അഭിനയിച്ചിട്ടുണ്ട്. ആന്‍ അഗസ്ട്യന്‍ തടി ഒരല്‍പം ശ്രദ്ധിച്ചാല്‍ നന്നായി (ഇനിയും കൂടിയാല്‍ കൈവിട്ടു പോകും !!) .ഒരിക്കല്‍ കൂടി പറഞ്ഞോട്ടെ ഒരു നടിയോ നടനോ പോലും മോശം ആയതായി എനിക്ക് തോന്നിയില്ല .
ഇനി സംവിധായകന്‍ രഞ്ജിത് ശങ്കറിനോട് ചിലത്. ഇങ്ങനെ ഒരു വിഷയം കൈകാര്യം ചെയ്യുമ്പോള്‍ ഉണ്ടാവേണ്ട പിരിമുറുക്കം പലയിടത്തും വേണ്ട രീതിയില്‍ ഉണ്ടാകുന്നുണ്ടോ (പ്രത്യേകിച്ചും അവസാന രംഗങ്ങളില്‍) എന്ന് ചിന്തിക്കാവുന്നതാണ് . ഉദാഹരണമായി റോയി കൊലപതകികളിലേക്ക് ആദ്യമായി എത്തുന്ന രംഗം . അത് തികച്ചും ലോജിക്കല്‍ ആയി ആണെങ്കിലും ആദ്യ തവണ തന്നെ വിജയിക്കുന്നതിന് പകരം അടുത്ത ഏതെങ്കിലും ഒരു ശ്രമത്തില്‍ ആയിരുന്നെങ്കില്‍ കുറച്ചു കൂടി നന്നാവില്ലേ? അത് പോലെ വ്യവസ്ഥിതിക്കെതിരെ പൊരുതാനുള്ള ഒറ്റയാള്‍ ശ്രമം വിജയിക്കുന്നതിന് ഉള്ള സാധ്യതയെകാള്‍ പരാജയപ്പെടാനുള്ള സാധ്യത ആണ് കൂടുതല്‍ എന്നിരിക്കെ എപ്പോളും ശുഭമായ ഒരന്ത്യം വിശ്വാസ്യത കുറയ്കില്ലേ എന്ന സംശയം വേറെ. ലോജിക്കല്‍ ആയ ചില്ലറ പ്രശ്നങ്ങള്‍ വേറെയുള്ളത് (ഉദാഹരണമായി നിങ്ങളാണ് ഈ കൊലപാതകം ചെയ്ത നഗരത്തിലെ പ്രമുഖന്‍ എന്നിരിക്കട്ടെ . ഇങ്ങനെ ഒരു വാര്‍ത്ത വന്നാല്‍ നിങ്ങള്‍ ആദ്യം ഈ വാര്‍ത്തയെ കുറിച്ച് ആ പത്രത്തിനകത്തു തന്നെയുള്ള ഏതെങ്കിലും വിശ്വസ്തനെ കൊണ്ട് അന്വേഷിപ്പികുമോ. (പിന്നെ പോരെങ്കില്‍ ആ പത്രലേഖകയെ ഒന്ന് നിരീക്ഷണത്തില്‍ വയ്ക്കുകയോ) ചെയുമോ? അതോ ഉടനെ അര്‍ജുനനെ നിങ്ങള്‍ പറയുന്നിടത്ത് എത്തിച്ചില്ലെങ്കില്‍ തട്ടികളയും എന്ന് ഭീഷണിപ്പെടുത്തുമോ?).ഇതു പോലെ ഒരു തിരകഥാ കൃത്ത് എന്ന നിലയില്‍ താങ്കള്‍ മുന്നോട്ടു വരേണ്ട ഇടങ്ങള്‍ ഈ ചിത്രത്തില്‍ കാണാന്‍ കഴിയും . അടുത്ത ശ്രമങ്ങളില്‍ താങ്കള്‍ ബോബി സഞ്ജയ് പോലെയുള്ള തിരകഥകൃത്ത് കളോ അതുപോലെയുള്ള മറ്റാരുടെയെങ്കിലുമോ സഹായം തേടുന്നത് നന്നായിരിക്കും . ചുരുങ്ങിയ പക്ഷം തിരകഥ എന്ന ഭാഗത്ത് കുറച്ചു കൂടി ശ്രദ്ധിചാല്‍ കുറച്ചു നല്ല ചിത്രങ്ങള്‍ നമുക്ക് ലഭിച്ചേക്കും.തനിക്കു വേണ്ടത് എന്താണെന്നു കൃത്യമായി അറിയുന്ന ഒരു സംവിധയകന്‍ ആണ് താങ്കള്‍ എന്നതാണ് താങ്കളുടെ ഏറ്റവും വലിയ ശക്തി. ഒരു സൂപ്പര്‍ താരം എന്ന് പറയപ്പെടുന്ന ഒരു നടനെ നായകന്‍ ആക്കി പടം എടുക്കുമ്പോള്‍ പോലും താങ്കള്‍ വിട്ടു വീഴ്ചകള്‍ ചെയ്ന്നില്ല എന്നതും നല്ലൊരു വശമായി കാണാം. ഇതൊന്നും നഷ്ടപ്പെടാതെ ഇരിക്കട്ടെ വരും കാലത്ത്.ഒരിക്കല്‍ കൂടി പറഞ്ഞോട്ടെ ഈ ചിത്രത്തില്‍ താങ്കള്‍ ചെയ്യാത്തത്,കഴിഞ്ഞ ചിത്രത്തിലെ പളിച്ചകളില്‍ നിന്നും സ്വയം തിരുത്തലുകള്‍ വരുത്തുന്ന പക്ഷം , താങ്കളെ ഒരു നല്ല സംവിധായകനായി മലയാള സിനിമ ഓര്‍ക്കും.
അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ ......
തന്‍റെ ആദ്യ ചിത്രത്തില്‍ നിന്നും ഒട്ടും തന്നെ മുന്നോട്ടു പോകാത്ത ഒരു സംവിധായകന്‍റെ ചിത്രം. അദേഹം ഒരടി പോലും പിന്നോട്ടും പോയിട്ടില്ല എന്നതാണ് ഏക ആശ്വാസം

ജഗതി,
പ്രിത്വിരാജ്,
മലയാള സിനിമ,
രഞ്ജിത് ശങ്കര്‍,
സിനിമ
Thursday, November 18, 2010
ദി ത്രില്ലര്‍ (The Triller )
എന്താടെ വന്നപാടെ ഇരിക്കാതെ ചുറ്റും പരതി നടക്കുന്നെ?
അണ്ണാ രണ്ടു ത്രില്ലെര്‍ ചിത്രങ്ങള്‍ അടുപ്പിച്ചു കണ്ടാല്‍ അങ്ങനെയാ.മനുഷ്യന്‍ എവിടെ പോയാലും "ഒളിഞ്ഞിരിക്കുന്ന സത്യം " കണ്ടു പിടിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കും.
എന്തുവാടെ നീ പിച്ചും പേയും പറയുന്നേ . ഒളിഞ്ഞിരിക്കുന്ന സത്യമോ? എവിടെ?
അണ്ണാ അങ്ങനാ ബി ഉണ്ണി കൃഷ്ണണന്‍ സര്‍ തന്‍റെ ഏറ്റവും പുതിയ ചിത്രമായ ദി ത്രില്ലര്‍ന്‍റെ തുടക്കത്തില്‍ നായകന്‍ പ്രിത്വിരജിനെ കൊണ്ട് പറയിപ്പിക്കുന്നത്.
ഓഹോ അപ്പോള്‍ അതും കണ്ടു.എങ്ങനെ ഉണ്ടെടെ പടം?
പൊന്നു അണ്ണാ എന്ത് പറയാനാ . അതൊരു ......
ആദ്യം നീ കഥയെ പറ്റി പറ
നിരഞ്ജന്‍ ഐ പി എസ്.അസിസ്റ്റന്റ് കമ്മിഷണര്‍.മലയാള സിനിമയിലെ സുരേഷ് ഗോപി അവതരിപ്പിച്ചു കൈയ്യടി വാങ്ങിയ കഥാപാത്രങ്ങളുടെ എല്ലാ സ്വഭാവവും ഉള്ളയാള്‍.(കുപിതന്‍ ,മേലധികാരികളെ ഗ്വാ ഗ്വാ വിളിക്കല്‍,ഇംഗ്ലീഷ്,സ്റ്റൈല്‍ എന്ന് പറയപ്പെടുന്ന സാധനം,സ്ലോ മോഷന്‍,അനീതിക്കെതിരെ ഒരു വിട്ടു വേഴ്ചയും ഇല്ലാത്ത നയം,എന്തെങ്കിലും പുതുമക്ക് വേണ്ടി ആകണം നായകന്‍റെ റൊമാന്റിക് ജീവിതത്തിനു കുറച്ചു പ്രാധാന്യം കൊടുത്തിട്ടുണ്ട് !!). പ്രമുഖ യുവ റിയല്‍ എസ്റ്റേറ്റ് ബിസ്നെസ്സ്കാരനായ സൈമണ്‍ പാലത്തിങ്കല്‍ ഒരു പാര്‍ട്ടി കഴിഞ്ഞു രണ്ടു ഗുണ്ട സുഹൃത്തുക്കളുമായി (റിയാസ്ഖാന്‍,പുതു മുഖം)വരുന്ന വഴി ഹൈവേയില്‍ വെച്ച് അതിദാരുണമായി കൊല്ലപ്പെടുന്നു.
എടേ ഒരു നിമിഷം ... ഹൈവേ , റിയല്‍ എസ്റ്റേറ്റ് ബിസ്നെസ്സ് , യുവ വ്യവസായി , രണ്ടു ഗുണ്ട സുഹൃത്തുക്കള്‍ , കൊല ...... ഇനി s ആകൃതിയില്‍ ഉള്ള കത്തി കൊണ്ടാണ് കൊല നടന്നത് എന്ന് കൂടി പറയല്ലേ .
ഞാന്‍ പറയുന്നില്ല .പക്ഷെ ചിത്രത്തില്‍ പറയുന്നുണ്ട്. അത് മാത്രമല്ല കൊല്ലനെ കൊണ്ട് കത്രിമം ആയി തൊണ്ടി (കത്തി) ഉണ്ടാക്കിക്കല്‍, അത് മാധ്യമങ്ങള്‍ കണ്ടു പിടിക്കല്‍ , കേരളത്തിന്റെ ക്രിക്കറ്റ് ലീഗ്ല്‍ കേരളത്തിന്റെ ടീം ഉണ്ടാക്കാനുള്ള കടി പിടി,വഴിയെ പോകുന്ന ഗുണ്ടകള്‍ ബൈക്ക് ഇടിച്ചത് കണ്ടു പണി മാറ്റി വെച്ച് വ്യവസായിയുടെ വണ്ടിയുടെ പുറകെ പോയി കുത്തി കൊല്ലുന്ന കഥ . അങ്ങനെ സമകാലീനം എന്ന് പറയാവുന്ന കുറെ സംഭവങ്ങള്‍ ഈ ചിത്രത്തില്‍ നിരത്താന്‍ ശ്രമിച്ചിട്ടുണ്ട്.
എന്നിട്ടോ ...
എന്നിട്ട് എന്തോന്ന് ? രണ്ടര മണികൂര്‍ ഭയങ്കര അന്വേഷണം നടത്തി നായകന്‍ സത്യം കണ്ടു പിടിക്കുന്നു . നമ്മളെ പോകാന്‍ അനുവദിക്കുന്നു . അത്ര തന്നെ. അവസാനം ഒരു മുട്ടന്‍ ക്ലൈമാക്സ് വേറെ
എടേ നീ കാര്യം പറ .
ചുരുക്കമായി പറഞ്ഞാല്‍ ബി ഉണ്ണികൃഷ്ണന്‍ രെന്ജി പണിക്കര്‍ക്ക് പഠിക്കുന്നു,പ്രിത്വിരാജ് സുരേഷ് ഗോപിക്ക് പഠിക്കുന്നു.സമ്പത്ത് എന്ന നടന്‍ സായി കുമാറിന് പഠിക്കുന്നു .ഉപയോഗിച്ചിരിക്കുന്നത് ശ്രീ ബി ഉണ്ണികൃഷ്ണന്‍ petant എടുത്തിട്ടുള്ള ടൈഗര്‍ എന്ന പടത്തിന്റെ template. പോരെ ?
എന്‍റെ അമ്മോ ....
ശ്രീ ഉണ്ണി കൃഷ്ണനോട് എനിക്ക് പറയാനുള്ളത് പ്രിത്വിരാജ് എന്ന നടനെ പോലീസ് വേഷം കേട്ടിക്കുമ്പോള്‍ അതില്‍ എന്തെങ്കിലും പുതുമ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ടാകും. അത് നായകനെ ക്ലീന്‍ ഷേവ് ചെയ്ത മുഖവുമായി അവതരിപ്പികുന്നതിലോ.വേറൊരു തരം തൊപ്പി വയിപ്പികുന്നതിലോ ആകരുത്,മറിച്ചു കഥാപാത്രത്തിന്റെ അവതരണത്തിലോ, സ്വഭാവത്തിലോ ,ഒക്കെ ആയിരുന്നെങ്കില്‍ നന്നായേനെ. ഇനി പുതിയ ഒരു template ഉണ്ടാക്കാനുള്ള പ്രാപ്തി ഇല്ല എന്നിരിക്കട്ടെ (അങ്ങനെ ഉള്ളവര്‍ക്കും ജീവിക്കണം അല്ലോ ) മിനിമം വര്‍ഗം എന്ന ചിത്രം ഒരു അഞ്ചു തവണ എങ്കിലും കണ്ടിട്ട്,അതിലെ കഥാപാത്രത്തിന്റെ ചുവടു പിടിച്ചു (ഒരല്‍പം നെഗറ്റീവ് ടച്ച് കൊടുത്തെങ്കിലും) തിരകഥ സൃഷ്ടി നടത്തിയിരുന്നെങ്കില്‍ ഇങ്ങനെ രണ്ടു - രണ്ടര മണികൂര്‍ സ്ലോ മോഷന്‍ ഉം കയറു കെട്ടി ഉള്ള stunt ഉം നിറഞ്ഞ കുറ്റാന്വേഷണം സഹിക്കേണ്ടി വരില്ലായിരുന്നു.പിന്നെ ഒരു കുറ്റാന്വേഷണ ചിത്രം എടുക്കുമ്പോള്‍ കഴിയുമെങ്കില്‍ നായകന്‍റെ പ്രേമം ഇത്യാദി പരിപാടികള്‍ക്ക് അധികം സമയം പാഴാക്കരുത് എന്നാണ് എനിക്ക് തോന്നുനത് .വിജയിച്ച ഏതൊരു പോലീസ് ചിത്രം എടുത്താലും ഏതൊരു പൊതു ഘടകം ആയി കാണാന്‍ കഴിയും.നായകന്‍റെ പ്രണയ ഗാന രംഗങ്ങള്‍ക്കും അത് പോലെയുള്ള രംഗങ്ങള്‍ക്കും ആയിരുന്നു കൂവല്‍ ഏറ്റവും അധികം .കുറ്റം പറയാന്‍ പറ്റില്ല അത്രക്ക് ബോര്‍ ആയിരുന്നു . നായികയെ (കാതെറിന്‍ എന്നോ മറ്റോ ആണെന്ന് തോന്നുന്നു പേര്) കണ്ടപ്പോള്‍ സത്യമായും ഒരു എക്സ്ട്രാ നടിയെ മേക് അപ്പ് ചെയ്തു കൊണ്ട് വന്നത് ആണെന്നെ പറയു . അത്രക്കും ഭയങ്കര അഭിനയം
പിന്നെ സമകാലീന സംഭവങ്ങള്‍ എന്ന് പറഞ്ഞു പത്രത്തില്‍ വന്ന ഒരു മാതിരി പെട്ട എല്ലാ വാര്‍ത്തയും ചിത്രീകരിക്കുമ്പോള്‍ , ഈ പൊതു ജനം എന്ന കഴുതയ്ക്ക് എന്ത് പറഞ്ഞാല്‍ ആണ് ഏല്‍ക്കുക എന്നൊരു മിനിമം ധാരണ എങ്കിലും വേണം . (ഹെല്‍മറ്റ് ഇടാതവനെ പെറ്റി അടിക്കാന്‍ മാത്രം അല്ലല്ലോ പോലീസ് എന്ന ഒറ്റ വാചകത്തിന് കിട്ടുന്ന കൈയടി മാത്രം മതി അത് മനസിലാക്കാന്‍) . എന്ത് കൊണ്ടാണ് ഈ ചിത്രത്തിലെ നീണ്ട , ഇംഗ്ലീഷ് മലയാളം ഡയലോഗ് കള്‍ക്ക് കിട്ടാത്ത കൈയടി ഈ ഒരൊറ്റ വാചകത്തിന് കിട്ടുന്നത് എന്ന് മനസില്‍ ആക്കാത്തത് ആണ് തിരകഥാകൃത്ത് എന്ന നിലയില്‍ ഉണ്ണി കൃഷ്ണന്റെ പരാജയം.
അപ്പോള്‍ സംവിധായകന്‍ എന്ന നിലയിലോ ?
അണ്ണാ താരങ്ങള്‍ ആത്മാര്‍ഥമായി അഭിനയിക്കുക, അണിയറ പ്രവര്‍ത്തകര്‍ അവര്‍ക്ക് പറ്റുന്ന പണി ചെയ്യുക എന്നോകെ പറയുന്നത് ഈ കാലഘടത്തിലെ മലയാള സിനിമയെ പറ്റി ആകുമ്പോള്‍ അതിമോഹം,അത്യാഗ്രഹം എന്നോകെയെ പറയാന്‍ പറ്റു. പിന്നെ വലിയ തെറ്റില്ലാതെ ഷാജി കൈലാസ് ടൈപ്പ് പടങ്ങളില്‍ തിരകഥ എഴുതി ജീവിച്ചു പോന്ന ഈ മനുഷ്യനെ,അദേഹത്തിന്റെ മാടമ്പി എന്ന ലോക ക്ലാസ്സിക് കണ്ടു വിജയിപ്പിച്ച നമ്മളെ ഒക്കെ പറഞ്ഞാല്‍ മതി. അദേഹത്തിന്റെ ഒരു പടം കണ്ടിട്ടും സംവിധാനം അദേഹത്തിന് പറ്റിയ പണിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല.പ്രസ്തുത കര്‍മം നിര്‍വഹിച്ചു തുടങ്ങിയതിനു ശേഷം അദേഹത്തിന്റെ തിരകഥകളും മോശം ആയി തുടങ്ങി എന്നാണ് എന്‍റെ അഭിപ്രായം .
അപ്പോള്‍ അഭിനയം ?
നായികയുടെ കാര്യം നേരത്തെ പറഞ്ഞല്ലോ . ആവശ്യത്തിനും അനാവശ്യത്തിനും പിന്നെ വെറുതെ സംശയിക്കാനും ഒക്കെ ആയി കുറെ പേരെ നിരത്തിയിട്ടുണ്ട് (ഇതില്‍ ആരു കൊന്നു എന്ന് പറഞ്ഞാലും വലിയ പ്രശ്നം ഒന്നും വരില്ല എന്നത് വേറെ കാര്യം ) ലാലു അലക്സ് , സിദ്ദിക് (rtd),വിജയ രാഘവന്‍ (നായകന്‍റെ അച്ഛന്‍ പഴയ പോലീസ്കാരന്‍ ഒറ്റ സീന്‍ ) അന്തരിച്ച നടന്‍ സുബൈര്‍,ശ്രീ കുമാര്‍ .ഇങ്ങനെ കുറെ പോലീസ് വേഷക്കാര്‍.പിന്നെ മല്ലിക കപൂര്‍ , റിയാസ് ഖാന്‍ ,അങ്ങനെ കുറെ പേര്‍ .ഇവര്‍ക്കാര്‍ക്കും ഈ സിനിമയുമായി കുറെ കാശു വാങ്ങി എന്നതില്‍ കഴിഞ്ഞു ബന്ധം ഒന്നും ഉണ്ടെന്നു തോന്നിയില്ല.തന്‍റെ റോള്‍നോട് നീതി പുലര്‍ത്താന്‍ ശ്രമിക്കുക എങ്കിലും ചെയ്തിട്ടുള്ളത് സമ്പത്ത് എന്ന നടന്‍ മാത്രം ആണെന്നാണ് എനിക്ക് തോന്നുന്നത്.(തിരകഥ ഇല്ലെങ്കില്‍ പാവത്തിന് എന്ത് ചെയ്യാന്‍ പറ്റും !!)
എടേ നീ നായകനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ ?
അണ്ണാ ശ്രീ പ്രിത്വിരജിനോട് എനിക്ക് പറയാനുള്ളത്.ഒരാളെ ഇടിക്കുമ്പോള്‍ അയാള്‍ (അല്ലെങ്കില്‍ ആളുകള്‍ )പന്ത് പോലെ തെറിച്ചു പോകുന്നത് കാണുന്നവര്‍ക്ക് ഇഷ്ടപ്പെടും എന്നാണ് താങ്കള്‍ കരുതുന്നത് എങ്കില്‍ തെറ്റാണു .തികച്ചും ബോര്‍ ആണ് പ്രസ്തുത സംഭവം. വേറൊരു നടനെ അനുകരിച്ചല്ല നല്ലൊരു പടം ഉണ്ടാക്കുന്നത് .(താങ്കളുടെ തന്‍റെ നല്ല ചിത്രങ്ങള്‍,വാസ്തവവും , വര്‍ഗ്ഗവും ഒക്കെ പോലെ ഉള്ളവ നോക്കിയാല്‍ മാത്രം അത് മനസിലാകും ) വെറുതെ കല്ലെടുക്കുന്ന തുമ്പി ആകാതിരുന്നാല്‍ താങ്കള്‍ക്ക് ഇനിയും നല്ല ചിത്രങ്ങളുടെ ഭാഗം ആകാന്‍ കഴിഞ്ഞേക്കും. തങ്ങളുടെ ഈ വര്‍ഷത്തെ ഏറ്റവും മോശമായ രണ്ടാമത്തെ ചിത്രം ആണ് ഇതെന്ന് ആണ് എന്‍റെ അഭിപ്രായം .(ഒന്നാം സ്ഥാനം തന്തോന്നിക്ക് തന്നെ ). ഈ ചിത്രം ആദ്യാവസാനം ഒരു പ്രാവശ്യം എങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ ഒരു പോലെ ഇരിക്കുന്ന കുറെ action രംഗങ്ങള്‍ മനുഷ്യനെ എത്ര ബോര്‍ അടിപ്പിക്കും എന്ന് താങ്കള്‍ക്ക് മനസിലാകും.തങ്ങളോടു ആകെയുള്ള ഒരപേക്ഷ താങ്കള്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ അല്ലാതെ ചിത്രത്തില്‍ ഇടപെടുന്നു എങ്കില്‍ ദയവായി അത് നിര്‍ത്തുക. ഇനി ഇടപെടുന്നില്ല എങ്കില്‍ ദയവായി ഇടപെട്ടു തുടങ്ങുക.
നീ ഇങ്ങനെ പോയാല്‍ ഇല്ല ഫാന്‍സ്‌കാരുടെ കൈയില്‍ നിന്നും മേടിക്കും.
പിന്നെ അല്ലാതെ എന്ത് പറയാനാ അണ്ണാ . ഗാനങ്ങള്‍ ശരാശരിയിലും താഴെയാണ്.ഇത്തരം ചിത്രങ്ങളില്‍ ഗാനരംഗങ്ങള്‍ വേണോ എന്ന ചോദ്യം വേറെ .പിന്നെ നായകന്‍ എല്ലാ തല്ലും തുടങ്ങുന്നത് കൂളിംഗ് ഗ്ലാസും വെച്ചാണ് .പിന്നെ സ്ലോ മോഷന്‍ ഇല്‍ സംഗതി എടുക്കും.ഇതു എത്ര പ്രാവശ്യം കാണണം !!!ഇനി ഈ ചിത്രത്തെ കുറിച്ച് ഒരൊറ്റ കാര്യം കൂടി പറഞ്ഞോട്ടെ . ക്ലൈമാക്സില്‍ നമുക്ക് മനസിലാകുന്നത് കൊല്ലപ്പെട്ട സൈമണ്‍ പാലത്തിങ്കല്‍ കൊല്ലപെട്ട രാത്രിയില്‍ , ഹൈവേയിലൂടെ നാട്ടുകാരുടെ കൈയില്‍ നിന്നും റിലേ ആയി കുത്തുകള്‍ വാങ്ങിക്കൊണ്ടു യാത്ര ചെയ്യുക ആയിരുന്നു.പക്ഷെ മരണ കാരണമായ ആ ഒരേ ഒരു കുത്ത് കുത്തിയതാര് ? അതാണ് ചോദ്യം.അതിനുള്ള ഉത്തരമാണ് ഈ ചിത്രത്തിന്റെ ക്ലൈമാക്സ്. ഒരല്‍പം ബോധം ഉള്ളവന് ആദ്യത്തെ പതിനഞ്ചു മിനിട്ട് കഴിയുമ്പോള്‍ സംഗതി കിട്ടും .
അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍
ഒന്നുകില്‍ ബി ഉണ്ണികൃഷ്ണന് ബോധം വേണം , ഇല്ലെങ്കില്‍ പ്രിത്വിരാജിനു തിരിച്ചറിവ് വേണം. ഇതൊന്നുംമില്ലെങ്കില്‍ മലയാളീ പ്രേക്ഷകന് തലച്ചോറ് വേണം ഇതൊന്നും ഇല്ലെങ്കില്‍ ഇനിയും ഇങ്ങനെ ത്രില്‍ അടിക്കേണ്ടി വരും മലയാള സിനിമ

അഭിപ്രായം,
ചര്‍ച്ച,
പ്രിത്വിരാജ്,
ബി ഉണ്ണികൃഷ്ണന്,
മലയാള സിനിമ,
സിനിമ
Saturday, October 16, 2010
അന്‍വര്‍ (Anwar)
അന്‍വര്‍ എന്ന ചിത്രം മലയാള സിനിമ ചരിതത്തിലെ ഏറ്റവും പന്ന, കൂതറ ....%%^$^%££
എന്തുവാടെ?രാവിലെ ആരോടാ ഈ കത്തിക്കുന്നെ?
അണ്ണാ ഇന്നലെ അന്‍വര്‍ എന്ന ചിത്രം ഇറങ്ങിയില്ലേ . അതിന്റെ നിരൂപണം എഴുതാന്‍ തയാര്‍ എടുക്കുകയായിരുന്നു?
അന്നോ ? എങ്ങനെയുണ്ട് പടം നിനക്ക് ഇഷ്ടപെട്ടോ?
എവിടുന്നു? തനി കൂതറ പടമല്ലേ ഇതു ? ഇംഗ്ലീഷ് ലെ traitor എന്ന് പേരുള്ള പടത്തിന്റെ കോപ്പി അടി അല്ലെ ഇതു. പോരാത്തതിനു അമല്‍ നീരദ് എന്ന സംവിധായകന്റെ സ്ഥിരം ശൈലിയും.മലയാളീ,മലയാള പടം എന്നൊക്കെ വെച്ചാല്‍ എന്താണെന്നാണ് ഇവന്റെ ഒക്കെ വിചാരം.(പുറത്തു പറയണ്ട ഈ ചിത്രത്തെ പരമാവധി നാറ്റിക്കണം എന്ന് രഹസ്യമായി ബൂലോക നിരൂപക സംഘടന ,പാര്‍ട്ടി സര്‍കുലര്‍/ ഇടയ ലേഖനം അയച്ചിട്ടുണ്ട് )
എന്താണീ സംഗതി? മലയാളീ മലയാള പടം എന്നൊക്കെ ഉള്ളത് ഒന്ന് വിശദം ആക്കാമോ?
അല്ല അത് പിന്നെ ഈ കിരീടം,മൃഗയ, ദശരഥം, വടക്കന്‍ വീരഗാഥ ...... എങ്ങനെ ഒക്കെയുള്ള നിലവാരത്തില്‍ ഒള്ള ചിത്രങ്ങള്‍ അല്ലെ നമുക്ക് വേണ്ടത്?
ശരി നീ ഈ പറഞ്ഞ ചിത്രങ്ങളൊക്കെ ഏതാണ്ട് പതിനഞ്ചു കൊല്ലത്തിനു മുന്‍പ് വന്നതാണ്. അതൊക്കെ കഴിഞ്ഞു മലയാള സിനിമ രാജ ഭരണത്തിന്‍ കീഴില്‍ ആയതും സിനിമ വിജയിപ്പിക്കാന്‍ പൊതു ജനം കേറേണ്ട എന്ന അവസ്ഥ ആയതും നീ അറിഞ്ഞില്ലേ.പിന്നെ ഇങ്ങനത്തെ കുറച്ചു പടങ്ങളില്‍ അഭിനയിച്ചിരുന്നു എന്ന ഒറ്റ പേരില്‍ ആണല്ലോ നമ്മള്‍ പാവം മലയാളികള്‍ രണ്ടു താര അപ്പുപ്പ രാജാക്കന്മാരെ ഇപ്പോഴും ചുമക്കുന്നത് . അതൊക്കെ ഇരിക്കട്ടെ ഒരൊറ്റ ചോദ്യം നീ ശരിക്കും അന്‍വര്‍ കണ്ടോ?
അത് പിന്നെ ....
പറയെടാ സത്യം *&**&%%^^$$...
പടം ഞാന്‍ കണ്ടില്ല പിന്നെ പൊതുവായുള്ള ഒരു അഭിപ്രായം വെച്ച് പറഞ്ഞതല്ലേ .
ഈ ചിത്രം ഇറങ്ങുന്നതിനു മുന്‍പേ തുടങ്ങിയതാ ഈ പൊതു അഭിപ്രായം. ഈ വിമര്‍ശിക്കുന്നവര്‍ ഒക്കെ അമല്‍ നീരദ് സാറിന്റെ സാഗര്‍ ജാക്കി ബാലെ ഇറങ്ങിയപ്പോള്‍ എവിടെ ആയിരുന്നു? പടം പെട്ടിയില്‍ കേറി കഴിഞ്ഞാണല്ലോ സിംഹങ്ങള്‍ക്ക് ധൈര്യം വെച്ചത് ? പിന്നെ മലയാളത്തില്‍ കൂവല്‍ തൊഴിലാളികള്‍ ഉണ്ട് എന്ന് ഇന്നലെ മനസ്സിലായി. പടം തുടങ്ങിയ നിമിഷം മുതല്‍ ഒരു ഭാഗത്ത് നിന്നും നിറുത്താതെ കൂവല്‍.ഒരു മോശമായ രംഗം കണ്ടതിനു ശേഷമാണെങ്കില്‍ മനസിലാക്കാം . ചുമ്മാതാണോ മലയാളീ കുടുംബങ്ങള്‍ സിനിമ ശാലകളുടെ പരിസരത്തോടു അടുക്കാത്തത്.പടം കാണുന്നതിന്റെ രസം കുറച്ചൊന്നുമല്ല ഈ ..... കള്‍ നശിപ്പികുന്നത് .
അണ്ണാ കാടു കേറാതെ അണ്ണന്‍ കണ്ടെങ്കില്‍ പറ എന്താ അഭിപ്രായം ?
അനിയാ ഈ ചിത്രത്തെ കുറിച്ച് നല്ലതും ചീത്തയും പറയാന്‍ ഉണ്ട്.ഒരു യുവ താരം നായകന്‍ ആയ ചിത്രം അല്ലെ, ആദ്യം നല്ലത് തന്നെ പറഞ്ഞേക്കാം.ആദ്യമേ പറയട്ടെ അമല്‍ നീരദ് എടുത്ത മൂന്ന് ചിത്രങ്ങളിലും വെച്ച് നല്ലത് ഇതാണ് .തികച്ചും സമകാലീനം എന്ന് പറയാവുന്ന ഒരു വിഷയം. അതും കേരളത്തില്‍ തീവ്രവാദത്തിന്റെ വേരുകള്‍ പടരുന്ന ഈ കാലത്ത് എടുക്കാന്‍ ധൈര്യം കാണിച്ച ഈ ചിത്രത്തിന്റെ നിര്‍മാതാവ്,സംവിധായകന്‍ ,നായകന്‍ എന്നിവരെ അഭിനന്ദികേണ്ടി ഇരിക്കുന്നു..അതും അറിയപ്പെടുന്ന ഒരു സമുദായ നേതാവുമായി ഈ ചിത്രത്തിലെ ലാല്‍ അവതരിപ്പിക്കുന്ന ബാബു സേട്ട് എന്ന കഥാപാത്രതിനുള്ള സാദൃശ്യം പരിഗണിക്കുമ്പോള്‍.(കുറെ കാലം മുന്‍പ് പ്ലാന്‍ ചെയ്ത ഈ ചിത്രത്തില്‍ ഈ വന്ന സമകാലീന പ്രസക്തി യദ്രിചികം ആകാനും മതി )തികച്ചും balanced ആയി എഴുതിയ തിരകഥയില്‍ അനാവശ്യമായ ഒരൊറ്റ കഥാപാത്രം പോലും ഇല്ല. ഉള്ള കഥാ പാത്രങ്ങളെല്ലാം വ്യക്തിത്വം ഉള്ളവയും ആണ്.ഒന്നോ രണ്ടോ രംഗത്ത് മാത്രം വരുന്ന കഥാപാത്രങ്ങള്‍ പോലും മനസ്സില്‍ നില്‍ക്കുനവയാണ്(സായി കുമാര്‍,ഗീത, പോലും ).മലയാള സിനിമയില്‍ ഈ ഒരൊറ്റ കാര്യം (അനാവശ്യ കഥാപത്രങ്ങള്‍ ഇല്ലാതിരിക്കല്‍ ) ഉണ്ടായിരുന്ന ഇതിനു മുന്‍പുള്ള സിനിമ ഏതായിരുന്നു എന്നോര്‍ക്കുമ്പോള്‍ ആണ് നമ്മുടെ ഗതി കേടിന്റെ ഭീകര രൂപം നമുക്ക് മനസിലാകുന്നത്.ചിത്രത്തിലുള്ള രണ്ടു ഗാനങ്ങളും (അവസാനം കാണിക്കുന്ന നായകനും നായികയും നേരിട്ട് പാടിയ പാട്ടിനെ ഉപേക്ഷിച്ചു!)നന്നായി ചിത്രീകരിച്ചവ ആണ്.പിന്നെ പറയാനുള്ളത് പ്രിത്വിരാജ് എന്ന നടനെ പറ്റിയാണ് .നാളെയുടെ താരം താന്‍ ആണെന്ന് സംശയാതീതമായി ഈ ചിത്രത്തിലൂടെ ഈ നടന്‍ തെളിയിച്ചിരിക്കുന്നു.താന്തോന്നി,പോക്കിരി രാജ എന്നെ ചിത്രങ്ങളോടെ പ്രിത്വിരാജിനെ ചെറുതായി പേടിച്ചു തുടങ്ങിയ മലയാളികള്‍ക്ക് ഈ ചിത്രം മറിച്ചു ഒരഭിപ്രായം ഉണ്ടാകാന്‍ സഹായിച്ചേക്കും.കല്യാണ പ്രായം കഴിഞ്ഞു പഴുത്തു പുരനിറഞ്ഞു നില്‍ക്കുന്ന അവിവാഹിതരായ സകലകലാവല്ലഭന്‍മാരെ കണ്ടു പ്രാന്തായ ആരെങ്കിലും ഒക്കെ ഉണ്ടെങ്കില്‍ അവര്‍ക്ക് ഈ ചിത്രവും അതിലെ നായകനും ഒരു ആശ്വാസം ആയേക്കും. എല്ലാ നടീ നടന്മാരും നന്നയിട്ടുന്ടെങ്കിലും പ്രിത്വിരാജ്,പ്രകാശ് രാജ്,ലാല്‍ എന്നെ നടന്മാരുടെ പ്രകടനം എടുത്തു പറയേണ്ടതാണ്.അതില്‍ തന്നെ ചിത്രം പൂര്‍ണമായും ചുമലില്‍ ഏറ്റി ഇരിക്കുന്നത് നായകന്‍ പ്രിത്വിരാജ് ആണ്.സംഘടന രംഗങ്ങള്‍ നന്നായി എടുത്തിട്ടുണ്ട് ഈ ചിത്രത്തില്‍.(ചെറുപ്പക്കാരനായ നായകന്‍ ഒരുപക്ഷെ അതിനെ നന്നകുന്നതില്‍ ഒരു ഘടകം ആയിരിക്കാം).
ഇനി ചീത്ത കാര്യങ്ങള്‍.അമല്‍ നീരദ് ഇന്റെ സ്ലോ മോഷന്‍ രംഗങ്ങളെ മലയാളികള്‍ക്ക് സാഗര്‍ ജാക്കിക്ക് ശേഷം ശരിക്കും പേടിയാണെന്ന സത്യം സംവിധായകന്‍ മനസിലാക്കണം.മറ്റു രണ്ടു ചിത്രങ്ങളെകാളും സ്ലോ മോഷന്‍ രംഗങ്ങള്‍ കുറവാണെങ്കിലും ഉള്ളത് തന്നെ ദാ ഇയാള്‍ പിന്നെയും തുടങ്ങി എന്ന തോന്നല്‍ ആണ് ഉണ്ടാക്കുന്നത്.കലാസംവിധാനം കുറച്ചു കൂടെ ശ്രദ്ധിക്കാവുന്ന ഒരു വിഭാഗം ആയിരുന്നു . മിക്ക രംഗങ്ങളിലേയും പശ്ചാത്തലം ഈ സംവിധായകന്റെ കഴിഞ്ഞ ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്നു. അടുത്തടുത്ത് വരുന്ന രണ്ടു ഗാനങ്ങള്‍ കഥയുടെ ഒഴുക്കിനെ ബാധിക്കുന്നു.ട്രെയിലര്‍ കണ്ടിട്ട് ചിത്രം കാണാന്‍ വരുന്ന പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന വൈവിധ്യം ചിത്രത്തിന്റെ കഥയില്‍ ഇല്ല .ഇതു പോലെ ഒരു ചിത്രത്തില്‍ കൊള്ളാവുന്ന ട്വിസ്റ്റ് ഉണ്ടായിരുന്നെങ്കില്‍ നന്നായേനെ എന്നൊരു അഭിപ്രായം ഉണ്ട്.സാധാരണ അമല്‍ നീരദ് ചിത്രങ്ങളില്‍ ഉള്ളത് പോലെ തന്നെ ഇതിലും സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ജോലി കുറവാണു .തിരകഥകൃത്ത് എന്ന നിലയില്‍ അമല്‍ നീരദ് നന്നായിട്ടുന്ടെങ്കിലും സംവിധായകന്‍ എന്ന നിലയില്‍ ഒട്ടും പുരോഗമിച്ചിട്ടില്ല എന്ന് പറയേണ്ടി വരും
ഇത്രയേ ഉള്ളോ ഇതു പറ്റില്ല . എല്ലാവനും കൊട്ട കണക്കിന് തെറി എഴുതുമ്പോള്‍ ഞാന്‍ മാത്രം ..... അണ്ണാ എനിക്കും ഇല്ലെ ആഗ്രഹങ്ങള്‍ ?
എനിക്ക് ഇത്ര ഒക്കെയേ തോന്നിയുള്ളൂ. അനിയാ ഞാന്‍ കുറ്റം കണ്ടു പിടിക്കാന്‍ അല്ല സിനിമക്ക് പോകുന്നത് . എന്‍റെ അധ്വാനിച്ചുണ്ടാക്കിയ കാശു മുതലയോ . ഏതൊക്കെ ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ മുതല്‍ ആകുമായിരുന്നു എന്നത് മാത്രം ആണ് എന്‍റെ വിഷയം .
ഇനി കഥയെ പറ്റി രണ്ടു വാക്ക് .
കോയമ്പത്തൂര്‍ ഒരു തുണി കടയില്‍ ബോംബ് പൊട്ടുന്നത് കാണിച്ചാണ് ചിത്രം തുടങ്ങുന്നത്.അന്വേഷണം നടത്തുന്ന സ്റ്റാലിന്‍ മണിമാരന്‍ (പ്രകാശ് രാജ് ) കേരളത്തിലെ സമുദായ പ്രമാണിയായ ബാബു സേട്ടിനെ (ലാല്‍)അറസ്റ്റ് ചെയ്യുന്നു.ജയിലില്‍ കഴിയുന്ന ബാബുസേട്ടും അനുയായികളും അതെ ജയിലില്‍ ഒരു ഹവാല കേസ്ല്‍ അകത്താക്കുന്ന അനാഥനായ അന്‍വര്‍നെ കാണുന്നു പരിചയപ്പെടുന്നു . അടുപ്പം വര്‍ധിച്ചു പുറത്തിറങ്ങുന്ന ബാബു സേട്ടിന്റെ വിശ്വസ്തനായി മാറുന്നു അന്‍വര്‍. രണ്ടാം പകുതി,പകുതിയോളം ആകുമ്പോള്‍ ആണ് അന്‍വര്‍ ഇന്‍റെ ഭൂത കാലം ചുരുള്‍ അഴിയുന്നത്. ഈ ചിത്രത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു രംഗം പറഞ്ഞോട്ടെ (ചിത്രം കണ്ട ആരും ഒരു പക്ഷെ ശ്രദ്ധിച്ചു എന്ന് തന്നെ വരില്ല) തീവ്രവാദികള്‍ ആയുധം വണ്ടികളില്‍ കയറ്റുമ്പോള്‍ പോലീസ് രംഗത്ത് വരുന്നു.നോ പാര്‍ക്കിംഗ് സ്ഥലത്ത് വണ്ടി പാര്‍ക്ക് ചെയ്തതിനു പെറ്റി അടിച്ചതിനു ശേഷം സാധനം കയറ്റാന്‍ സഹായിക്കുന്നു പോലും ഉണ്ട് പോലീസ് !!
പിന്നെ കൂട്ടായ എല്ലാ ആക്രമണത്തെയും അതിജീവിച്ചു ഈ ചിത്രം വിജയിച്ചാല്‍ സൂപ്പര്‍ താര ആരാധകര്‍ക്ക് ആശ്വസിക്കാനായി തുടക്കത്തില്‍ (അവസാനവും?) മമ്മൂടിയുടെ ഒരു വോയിസ് ഓവര്‍ ഉണ്ട് . അതാണ് സംഗതി പറ്റിച്ചത് എന്ന് പറഞ്ഞാല്‍ മതിയല്ലോ !!
അപ്പോള്‍ ചുരുക്കമായി പറഞ്ഞാല്‍ ...
ഇപ്പോളത്തെ മലയാള മുഖ്യ ധാര സിനിമകളില്‍ വെച്ച് കാണാന്‍ കൊള്ളാവുന്ന ഒരു ചിത്രം . ഒപ്പം സാമൂഹ്യ പ്രസക്തി ഉള്ള കഥയും അത് പകരുന്ന സന്ദേശവും .

അമല്‍ നീരദ്,
ചര്‍ച്ച,
പ്രിത്വിരാജ്,
മലയാളം സിനിമ,
സിനിമ
Sunday, May 9, 2010
പോക്കിരി രാജാ Born to win
എടെ നീ വീണ്ടും ഉയത്തു എഴുനേറ്റോ. അലക്സാണ്ടര്‍ ദി ഗ്രേറ്റ് കഴിഞ്ഞതോടെ നീ ഒരു ആഴ്ച എങ്കിലും കിടപ്പായിരിക്കും എന്നാ ഞാന്‍ കരുതിയെ .
ചുമ്മാതിരി അണ്ണാ. എന്തൊക്കെ ബുദ്ധി മുട്ടുകള്‍ ഉണ്ടെങ്കിലും എനിക്ക് എന്റെ ലക്ഷോപലക്ഷം വായനകാരെ മറക്കാന്‍ പറ്റുമോ .അവരില്ലാതെ എന്നികെന്തു ആഘോഷം ?
ഡേ നിറുത്ത്, പഞ്ച് ഡയലോഗ് അടിക്കാന്‍ നീ ആരു സൂപ്പര്‍ ഡോക്ടര്‍ താരങ്ങളോ . കാര്യം പറയെടെ.
ശരി പറഞ്ഞേക്കാം ഇന്നലെ പൊയ് പോക്കിരി രാജാ കണ്ടു .
തന്നെ..... എങ്ങനെ ഉണ്ടെടെ പടം ?
വൈശാക് എന്ന വ്യക്തിയാണ് പടം സംവിധാനം ചെയ്തിരിക്കുന്നത് . അദേഹം ഒരു പുതു മുഖ സംവിധായകന്‍ ആണെന്നാണ് ഞാന്‍ മനസിലാക്കുന്നത് . (അല്ലെങ്ങില്‍ ക്ഷമി) തിരക്കഥ സിബി കെ തോമസും ഉദയ കൃഷ്ണനും നിര്‍വഹിച്ചിരിക്കുന്നു. സംഗീതം ജാസ്സി ഗിഫ്റ്റ് (തെറ്റില്ലാതെ വൃത്തി കേടാക്കിയിടുണ്ട്). അഭിനയിക്കുനവര്‍ മമ്മൂടി, പ്രിത്വിരാജ് ,ശ്രേയ സരന്‍ , സലിം കുമാര്‍ , സിറാജ് , റിയാസ് ഖാന്‍ , സിദ്ദിക് ... അങ്ങനെ പോകുന്നു .ഇനി മാര്‍ക്കു കളിലേക്ക് കടന്നാല്‍ .......
നിര്‍ത്തെടാ .. അവന്റെ ഒരു വാര്‍ത്ത വായന . പല പ്രാവശ്യം പറഞ്ഞിടുണ്ട് നിന്നോട് .മര്യാദക്ക് ഉള്ള കാര്യം നേരെ ചൊവ്വേ പറയമെങ്ങില്‍ ഈ പണി ചെയ്താല്‍ മതി എന്ന് .
അല്ല അണ്ണാ മാര്‍ക്ക് ഇട്ടില്ലെങ്ങില്‍ എന്നെ നിരുപകനായി ആരും അംഗീകരിക്കില്ല . അല്ലെങ്കിലും ഞാന്‍ ഒന്ന് ഗതി പിടിക്കുനത് നിങ്ങള്‍ക്കിഷ്ടമാല്ലലോ .
നീ കാര്യം പറയെടെ . ചുമ്മാ .....
ശരി പടത്തിന്റെ കഥ , ഒരു പുതുമയും ഇല്ലാത്തതാണ് (അത് പിന്നെ ഒരു പുതിയ കാര്യമല്ലലോ ) നിരവധി സിനിമകളില്‍ നിന്നും അടിച്ചുമാറ്റിയ,അഥവാ ആ സിനിമകളെ ഓര്‍മിപ്പികുന്നതാണ് ഇതിലെ മിക്ക രംഗങ്ങളും രാജമാണിക്യം,അണ്ണന്‍ തമ്പി, സംഘടനം പലപ്പോഴും പുതിയ മുഖം എന്ന സിനിമയെ ഓര്‍മിപ്പിക്കുന്നു.മമ്മൂടിയും പ്രിത്വിരാജും അവരവരുടെ റോളുകള്‍ തെറ്റില്ലാതെ ചെയ്തു എന്ന് കരുതാം. മമ്മൂട്ടിയുടെ കോമഡി രംഗങ്ങള്‍ പലപ്പോളും അമിതാഭിനയതിന്റെ വക്കിലെത്തി നില്‍ക്കുന്നു. (എങ്കിലും ചിരിപ്പികുന്നുണ്ട് ) . മമ്മൂടിയെ കൊണ്ട് ഇനി ഡാന്‍സ് ചെയ്യിക്കുന്ന സംവിധായകര്‍ക്ക് എതിരെ public nuisenceനു കേസ് എടുക്കേണ്ടതാണ്.(അഥവാ അദേഹത്തിന് ഡാന്‍സ് ചെയ്യണം എന്ന് നിര്‍ബന്ധം ആണെങ്ങില്‍ ദയവായി ഒറ്റയ്ക്ക് ചെയുക. യുവ താരങ്ങളുടെ കൂടെ നൃത്തം ചെയ്യുമ്പോള്‍, പ്രിയപ്പെട്ട മമ്മൂടി,താങ്കള്‍ തികച്ചും ബോര്‍ ആണ്.)
എടെ നീ ഇങ്ങനെ അടച്ചു കുറ്റം പറയാതെ കഥയെ കുറിച്ച് എന്തെങ്കിലും കൂടെ ഒന്ന് ......
ശരി ആദ്യം ഫ്ലാഷ് ബാക്ക് . കൊല്ലംകോട് എന്ന ഗ്രാമം അവിടുത്തെ തറവാട്ടുകാര്‍ തമ്മിലുള്ള കുടിപ്പക . ഒരു തറവാട്ടിലെ കാരണവര്‍ നെടുമുടി വേണുവിന്റെ മക്കള്‍ രാജയും സൂര്യയും (രാജാ എന്നൊക്കെ കേരളത്തില്‍ ആരെങ്കിലും പേരിടുമോ എന്ന് ചോദിച്ചാല്‍ ഉത്തരം ഇല്ല ) ഉത്സവം നടത്തുന്നത് പ്രമാണിച്ചുള്ള പതിവ് തര്‍ക്കം . അതിനിടയില്‍ നെടുമുടിയുടെ ഒരു കയ്യബദ്ധം മൂലം സംഭവിക്കുന്ന ഒരു മരണം ഏറ്റെടുത്തു രാജാ ജയിലില്‍ പോകുന്നു . ശിക്ഷ കഴിഞ്ഞു ഉണ്ടാകുന്ന കശപിശയെ തുടര്‍ന്ന് രാജാ തമിള്‍ നാട്ടിലേക്കു പോകുന്നു . മധുരയില്‍ ഒരു ദാദയുടെ കൂടെ കൂടുന്നു .
കാലം കടന്നു പോകുന്നു സൂര്യ വളര്‍ന്നു പ്രിത്വിരാജ് ആകുന്നു . സൂര്യയുടെ സ്വഭാവം നന്നകാനായി അളിയന്‍ ഇന്‍സ്പെക്ടര്‍ ഇടിവെട്ടു സുഗുണന്‍ (സിറാജ് ) ഇന്റെ കൂടെ കൊച്ചിയില്‍ എത്തുന്നു. അവിടെവെച്ചു പോലീസ് കമ്മിഷണര്‍ (സിദ്ദിക്) ടെ മകളുമായി (ശ്രേയ) പ്രണയത്തിലാകുന്ന സൂര്യ .അഭ്യന്തര മന്ത്രിയുടെ മകനുമായി (റിയാസ് ഖാന്‍.പതിവുപോലെ വില്ലന്‍ ) കല്യാണം നടത്താന്‍ പ്ലാന്‍ ചെയ്തിരുന്ന കമ്മിഷണര്‍ (ഇയാള്‍ ശ്രേയയുടെ രണ്ടാന്‍ അച്ഛനാണ് ) സൂര്യയെ കള്ളകേസ്ല്‍ കുടുക്കുന്നു . അനിയനെ രക്ഷിക്കാന്‍ മധുരയില്‍ നിന്നും രാജാ എത്തുന്നതോടെ പടത്തിന്റെ രണ്ടാം പകുതി തുടങ്ങുന്നു . ഒടുവില്‍ എല്ലാം ശുഭം .
അപ്പോള്‍ പടം ഒരു രക്ഷയും ഇല്ലെടെ. സഹിക്കതില്ലെടെ?
അതാണ് തമാശ ഇതൊക്കെ അന്നെങ്കിലും ഈ പടം നമ്മളെ കൊല്ലുന്നില്ല . അതിന്റെ ക്രെഡിറ്റ് പൂര്‍ണമായും തിരകഥ എഴുതിയ സിബി കെ തോമസും ഉദയ കൃഷ്ണനും ആണ് .ഏറെ കാലത്തിനു ശേഷം സലിം കുമാറിനെയും സിറാജിനെയും സഹിക്കാവുന്ന പരുവത്തില്‍ അവതരിപ്പിചിടുണ്ട് . ശ്രേയ സരന് നല്ല ഒരു പാട്ട് പോലും കൊടുത്തിട്ടില്ല . പല്ലപ്പോഴും തമിള്‍ മാര്‍ക്കറ്റ് നോക്കിയാകണം വിട്ടു വീഴ്ചകള്‍ക്ക് സംവിധായകന്‍ തയ്യാറാകുന്നുണ്ട് . ആദ്യത്തെ ഗാന രംഗം തന്നെ ഉദാഹരണം (ശ്വേത മേനോന്‍ വക ) . പ്രിത്വിരാജ് തന്റെ സൂപ്പര്‍ താര പദവിയിലേക്കുള്ള യാത്ര തുടരുന്നു . മമ്മൂട്ടി തന്റെ താര പദവി ഉപയോഗിച്ച് പ്രിത്വിരജിനെ ഒരു തരത്തിലും ഓവര്‍ ഷാഡോ ചെയ്യുന്നില്ല . അതിനു ആ നടനെ അഭിനന്ദിക്കാതെ വയ്യ.വില്ലന്‍ മാരായി എത്തുന്ന സിദ്ദിക്ഉം റിയാസ് ഖാനും പതിവ് ജോലികള്‍ തന്നെ. വില്ലന്‍ വേഷങ്ങളില്‍ ഇപ്പോള്‍ സായി കുമാറിനെ തീരെ കാണാന്‍ കിട്ടുനില്ലലോ എന്ന് അറിയാതെ ഓര്‍ത്തു പോയി .(സ്ഥിരമായി സിദ്ദിഖിനെ വില്ലനായി കാണുന്നത് കൊണ്ടാകാം )
എടെ നീ ഇങ്ങനെ എല്ലാം കൂടെ പറഞ്ഞാല്‍ എങ്ങനാ ? പടം കൊള്ളാമോ ഇല്ലെ ?
ഒരു വിജയ് ചിത്രം പോലെ കാണാം എങ്കില്‍ പോക്കിരിരാജ ഒരു നല്ല entertainer ആയി ആസ്വദിക്കാവുന്നതാണ് . അല്ല നിങ്ങള്ക്ക് കലാ മൂല്യം ഉള്ള ലോകോത്തര പടം ആണ് ലക്‌ഷ്യം എങ്കില്‍ ദയവായി ആ വഴിക്ക് പോകരുത്.പിന്നെ അലക്സാണ്ടര്‍ ദി ഗ്രേറ്റ് കണ്ടു കഴിഞ്ഞ ഒരു നിര്‍ഭാഗ്യവാന്‍ ആണ് നിങ്ങള്‍ എങ്കില്‍ ധൈര്യമായി പോക്കിരി രാജയ്ക്ക് വിട്ടോ പടം ഉറപ്പായും നിങ്ങള്ക്ക് ആസ്വദിക്കാം.

മമ്മൂടി,
മലയാള സിനിമ,
സിനിമ
Subscribe to:
Posts (Atom)