Thursday, August 16, 2012

ഏക്‌ ഥാ ടൈഗര്‍ : ഉമ്മച്ചി സ്പൈയെ പ്രണയിച്ച നായര് സ്പൈയുടെ കഥ

അണ്ണാ ഹിന്ദിയിലെ സുപ്പര്‍ താരം സല്‍മാന്‍ ഖാന്റെ പുതിയ സില്‍മ ഇറങ്ങിയ വിവരം നിങ്ങള്‍ അറിഞ്ഞോ?

മകനെ ,നല്ലതും ചീത്തയുമായ എല്ലാ സിനിമകളും കഴിയുന്നതും ആദ്യ ദിവസങ്ങളില്‍ തന്നെ തിയറ്ററില്‍ പോയി കണ്ടു പണ്ടാരമടങ്ങട്ടെ എന്നൊരു ശാപം എനിക്ക് കിട്ടിയിട്ടുണ്ട് .ശപിച്ചത്‌ ഓള്‍ കേരളാ സുപ്പര്‍ കൂഴലൂത് അസോസിയേഷന്‍ സെക്രട്ടറി ചെങ്കല്‍ചൂള സജിന്‍ . അതിനാല്‍ സിനിമയുടെ കാര്യത്തില്‍ വേണമെങ്കില്‍ നീ എന്നെ എല്ലാം അറിയുന്നവന്‍ എന്ന് വിളിച്ചോ.ഞാന്‍ വിളി കേള്‍ക്കാം.

അപ്പ നിങ്ങള്‍ പടം കണ്ട ?

കണ്ടു

എങ്ങനെയുണ്ട് ?

ഭയങ്കരമായ ഒരു നല്ല ഫീല്‍ ഉള്ള പടം

എന്ന് വെച്ചാ ?

ഡാ,തട്ടതിന്‍ മറയത്ത് എന്ന തേര്‍ഡ് റേറ്റ് പന്ന പടത്തിനെക്കുറിച്ച്,എനിക്ക് ആ പടം എന്ത് കൊണ്ട് ഇഷ്ടപ്പെട്ടില്ല എന്ന് കാര്യാ കാരണങ്ങള്‍ സഹിതം രണ്ടു പേജ് ഡയലോഗ് ഞാന്‍ അടിച്ചപ്പോള്‍ ഒടുക്കം നീ പറഞ്ഞിട്ട് പോയത് എന്താ ?

അത്...നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും നല്ല ഒരു ഫീല്‍ ഉള്ള പടമാണ് എന്ന്

എന്തായിരുന്നു ആ നല്ല ഫീല്‍ ? വിശദമായി പറ ?

അത്...അണ്ണാ ...

ബ യിബ്ബ ബാ യിബ്ബാ ബബ്ബ എന്നല്ലേ ഉത്തരം ?

പൊന്ന് അണ്ണാ , സത്യം പറയവല്ല്.ഫേസ്ബുക്കിലും,പരസ്യങ്ങളിലും ഒക്കെ കണ്ട വാചകം ഞാന്‍ എടുത്തു അലക്കി എന്നെ ഉള്ളു. സത്യമായിട്ടും എന്താണ് ആ ഫീല്‍ എന്ന് എനിക്ക് ഇത് വരെ മനസിലായിട്ടില്ല.

നിനക്ക് എന്നല്ല,ആ പടം കിടിലം എന്ന് പറഞ്ഞ ഒരു കുഞ്ഞിനും അത് മനസിലായിട്ടില്ല.അതാണ്‌ പറഞ്ഞത്, നിനക്കൊന്നും മനസിലാകാത്ത അതെ നല്ല ഫീല്‍ ഉള്ള പടമാണ് ഏക്‌ ഥാ ടൈഗര്‍

അങ്ങനെ ഒഴുക്കന്‍ മട്ടില്‍ ആണോ പെണ്ണോ എന്ന് അറിയിക്കാതെ പറയാന്‍ ഞങ്ങള്‍ ഒക്കെ ഇല്ലേ അണ്ണാ..നിങ്ങള്‍ കാര്യം വിശദമായി പറ.

വിശദമായി പറഞ്ഞാല്‍ സത്യം പുറത്തു വരും

എന്ത് സത്യം ?

ടൈഗര്‍ ഒരു പൂച്ച പോലും അല്ല വെറും എലിയാണ് എന്ന സത്യം

പടം കൊള്ളൂലെ ?

ഡേ ഞാന്‍ കണ്ട കഴിഞ്ഞ രണ്ടു പടങ്ങളുടെ കാര്യം പറഞ്ഞാല്‍ , രണ്ടിലും കിടിലന്‍ സിനിമ എടുക്കാന്‍ ഉള്ള സകല കോപ്പും ഉണ്ട് (ഇംഗ്ലീഷില്‍ സ്കോപ്പ് എന്നും പറയുമെന്ന് തോന്നുന്നു ).പക്ഷെ സംവിധായകന്റെ /തിരക്കഥകൃത്തിന്റെ കയ്യിലിരിപ്പ് കാരണം കൂതറ പടങ്ങള്‍ ആയി പോയവയാണ്

എന്നാലും യഷ് രാജ് ഫിലിംസ് ഭയങ്കര ബാനര്‍ അല്ലെ അണ്ണാ ?

അവര്‍ കൂറ പടം എടുത്താല്‍ എന്ത് പോലീസ് പെറ്റി അടിക്കുമോ ?

എന്നല്ല ...എന്നാലും

ഡേ പ്രശ്നം തിരക്കഥ (കബീര്‍ ഖാന്‍ /നീലേഷ് മിശ്ര ) ,സംവിധാനം (കബീര്‍ ഖാന്‍ )എന്നിവയിലാണ്

കഥ എന്തോന്ന് അണ്ണാ ?

ഉമ്മച്ചി സ്പൈയെ പ്രണയിച്ച നായര് സ്പൈയുടെ കഥ.ജനമൈത്രി പോലീസിന് പകരം റോയുടെ കുറച്ച് എജെന്റ്മാരും
റോയുടെ എജെന്റ്,ജന്മന കിടിലം , അനാഥന്‍ ഇതൊക്കെയായ ടൈഗര്‍ (സല്‍മാന്‍ ഖാന്‍ ) അന്‍വര്‍ ജമാല്‍ (റോഷന്‍ സേത്ത്) എന്നൊരു പ്രതിരോധ ശാസ്ത്രജ്ജന്‍ ശത്രു മിസൈലുകളെ പ്രതിരോധിക്കാനുള്ള സാങ്കേതിക വിദ്യ പാകിസ്ഥാന് കൈമാറാന്‍ ശ്രമിക്കുന്നോ,അങ്ങേരുടെ കയ്യില്‍ നിന്നും പാകിസ്ഥാന്‍ ആ വിദ്യ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നോ എന്നൊക്കെയുള്ള സംശയങ്ങള്‍ തീര്‍ക്കാന്‍ അയര്‍ലന്‍ഡില്‍ എത്തുന്നു.ഉദ്ദേശം അന്‍വര്‍ ജമാലിനെ നിരീക്ഷിക്കുക.നിരീക്ഷണത്തിന്റെ ഒന്നാം ദിവസം അന്‍വറിന്റെ വീടിന്റെ പാര്‍ട്ട് ടൈം കെയര്‍ ടെയ്ക്കര്‍ അയ സോയ (കത്രീന കൈഫ്‌) എന്ന പെണ്‍കുട്ടിയെ ടൈഗര്‍ പരിചയപ്പെടുന്നു. സ്വീഡനില്‍ ആയതു കൊണ്ടും ,ദഫ് മുട്ട് കളിക്കാരന്‍ എന്ന് പറഞ്ഞാല്‍ കത്രീനയ്ക്ക് മനസിലാകാന്‍ വിഷമം ഉള്ളത് കൊണ്ടും അന്‍വര്‍ ജമാലിന്റെ ജീവിതം പുസ്തകമാക്കാന്‍ വന്ന എഴുത്തുകാരന്‍ എന്ന പേരില്‍ സോയയുമായും അവള്‍ വഴി അന്‍വറുമായും അടുക്കാന്‍ ശ്രമിക്കുന്നു.തുടര്‍ന്നുള്ള പാട്ടിലും തമാശകളിലും അന്‍വര്‍ വിസ്മരിക്കപ്പെടുന്നു.ടൈഗറും സോയയും പ്രണയത്തില്‍ ആകുന്നു. ഇന്റര്‍വെല്‍ അടുത്തു സോയ നല്ല ഒന്നാതരം ഐ എസ ഐ എജെന്റ് ആണെന്ന് ടൈഗര്‍ മനസിലാക്കുന്നു, ഞെട്ടുന്നു ,ലവളെ വെടി വെച്ച് കൊന്നു എന്ന് നമ്മളെ കാണിച്ചിട്ട് (ഓ പിന്നെ ...നമ്മളിത് എത്ര കണ്ടതാ ) ശാസ്ത്രജ്ജന്റെ ഹാര്‍ഡ് ഡിസ്ക് ഊരിയെടുത്ത് (സത്യമായിട്ടും ...ഹാര്‍ഡ് ഡിസ്ക് ഊറി കഴിഞ്ഞ ശേഷം അന്‍വര്‍ ജമാലിനെ ടൈഗര്‍,റോ എന്നിവര്‍ക്ക് പിന്നെ യാതൊരു സംശയവും ഇല്ല ) ഇന്ത്യയിലേക്ക്‌ വരുന്നു.

ഇന്റര്‍വെല്‍ കഴിയുമ്പോള്‍ ബോര്‍ഡറിന്‍ മറയത്തെ പെണ്ണായ സോയ (ലവളെ ടൈഗര്‍ കൊന്നിട്ടില്ല...ഫയങ്കര മ്യൂസിക്കിനുള്ള ക്യൂ ) ചാര സംഘടനകള്‍ പിടിച്ചെടുക്കുന്ന ശത്രുക്കളുടെ രഹസ്യ സന്ദേശം വഴി ടൈഗറിനെ ടര്‍ക്കിയിലേക്ക് ക്ഷണിക്കുന്നു .അവിടെ വെച്ച് ഏകദേശം തട്ടത്തിലെ കൊച്ച് തന്റെ പ്രേമം ആ പടത്തിലെ നായകനായ ഓന്തിനെ അറിയിക്കുന്ന അതെ ലൈനില്‍ സോയ ടൈഗറിനോട് എനിക്ക് നിന്നോട് ഒടുക്കത്തെ പ്രേമമാടാ ...ഐ ലവ് യു ഡാ 'എന്നൊക്കെ പറയുന്നു .പിന്നെ കുറച്ചു നേരം സിനിമ അത്യാവശ്യം താത്പര്യ ജനകമാണ്.ടൈഗര്‍ കൊല്ലാതെ വിട്ട സോയ അയാളെ ചതിക്കുമോ എന്നൊരു ചോദ്യമൊരു പത്തു പതിനെഞ്ചു മിനിറ്റ് കാണികളില്‍ ഒരല്‍പ്പം താത്പര്യം ജനിപ്പിക്കും. അപ്പോഴേക്കും സംവിധായകന്‍ നമ്മളോടും സോയ ടൈഗറിനോടും 'നോ ചതി ഒണ്‍ലി പ്രേമം ' എന്നും പറയുന്നു . രണ്ടാളും ഒളിച്ചോടുന്നു .റോ ,ഐ എസ് ഐ എന്നിവര്‍ രണ്ടിനെയും ജീവനോടെയോ അല്ലാതെയോ പൊക്കാന്‍ ഇറങ്ങുന്നു. ഇടയ്ക്കു പ്രണയികളെ സഹായിക്കാന്‍ പെറ്റി അടിച്ച് കാശുണ്ടാക്കാന്‍ ഉള്ള അധികാരം ജനമൈത്രി റോ എജെന്റ്മാര്‍ക്ക് ഇല്ലാത്തതിനാല്‍,അവര്‍ താങ്ങാല്‍ കഴിയുന്ന രീതിയില്‍ ഐ എസ് ഐയുടെ പിടിയില്‍ പെട്ട സോയയെ രക്ഷിക്കാന്‍ ടൈഗറിനെ സഹായിക്കുന്നു( സോയ അവരോടൊപ്പം ഇടയില്‍ എത്തി അവള്‍ക്കറിയാവുന്ന എല്ലാ രഹസ്യവും പറയും എന്ന് ടൈഗര്‍ പറയുന്ന വാക്ക് മാത്രം വിശ്വസിച്ചു . അത്രയും ഭാഗ്യം ).ടൈഗര്‍ തലശ്ശേരിക്കാരന്‍ അല്ലാത്തത് കൊണ്ടാണോ എന്ന് അറിയില്ല , സോയയെ രക്ഷിച്ച ഉടന്‍ റോക്കാരെയും പറ്റിച്ച് പെണ്ണുമായി മുങ്ങുന്നു.പിന്നെ റോ , ഐ എസ് ഐ സംയുക്ത ചേസ്. വെടി, അടി ,തൊഴി. ലവന്മാരുടെ കൈയ്യില്‍ നിന്നും പ്രണയ ജോടികള്‍ രക്ഷപ്പെടുമോ എന്നത് ക്ലൈമാക്സ് സസ്പെന്‍സ്

അയ്യേ ...ഇതെന്തോന്ന് കഥ?

അല്ലഡാ.ചിലപ്പോള്‍ ഞാനും നീയും ഡല്‍ഹി നിവാസികള്‍ അല്ലാത്തത് കൊണ്ട് അങ്ങനെ തോന്നുന്നതാകും . തലശ്ശേരിയുടെ ആത്മാവും,കരളും അടുത്തറിഞ്ഞവര്‍ക്ക് തട്ടത്തിന്‍ മറയത്ത് പോലൊരു ഫ്രോഡ് കഥ അവിടെ ദിവസേന നടക്കുന്നതാണ് എന്ന് അറിയാം എന്ന് നീയൊക്കെ കുഴലൂതിയില്ലേ ? അത് പോലെ നായകന്റെ സ്വന്തം സ്ഥലമായ ഡല്‍ഹിയില്‍ ഉമ്മച്ചി സ്പൈമാരെ പ്രണയിച്ച നായര് സ്പൈമാരുടെ എട്ട് കളിയായിരിക്കും. നമുക്ക് അറിഞ്ഞൂടല്ലോ?

പരിഹാസം അടിക്കാതെ നിങ്ങള്‍ കാര്യം പറ.കഥ ബോറാണ് സമ്മതിച്ചു .സല്‍മാന്‍ ഖാന്‍ എങ്ങനെയുണ്ട് .

എനിക്ക് ഇഷ്ടമുള്ള ഹിന്ദി നടന്മാരില്‍ ഒരാളാണ് സല്‍മാന്‍ കുഞ്ഞ്. അമീറിന്റെ അഭിനയമോ , ഷാരൂഖിന്റെ മാര്‍ക്കെറ്റിംഗ് തന്ത്രങ്ങലോ ഒന്നും ഇല്ലെങ്കിലും , ആവശ്യത്തില്‍ കൂടുതല്‍ ചീത്ത പേര് ഉണ്ടെങ്കിലും , കൈയ്യില്‍ ഉള്ള മിനിമം നമ്പരുകള്‍ വെച്ച് കാണികളെ എന്റര്‍ടെയിന്‍ ചെയ്യുന്ന ഒരു നടന്‍ . ഈ സിനിമയിലും അങ്ങേര്‍ അങ്ങേരോട് പറഞ്ഞ പണി വൃത്തിയായി ചെയ്തിട്ടുണ്ട്.പക്ഷെ റിയലിസം കൂടുതലുള്ള സിനിമകള്‍ എടുത്ത് ശീലിച്ച കബീര്‍ ഖാന്‍ (കാബുള്‍ എക്സ്പ്രസ്‌ , ന്യൂയോര്‍ക്ക്‌ ) പൂര്‍ണ്ണമായും ഒരു വാണിജ്യ സിനിമ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ പണി പാളിപ്പോയി.സല്‍മാന്‍ വൃത്തിയായി ചെയ്ത രണ്ടു മൂന്നു ഫയിറ്റ് , ചേസ് സീനുകളില്‍ അവസാന നിമിഷം രജനി എലമെന്റ്റ് കയറ്റുന്നത് സംവിധായകനെ ഇടിക്കാന്‍ ആളില്ലാഞ്ഞിട്ടാണ് .(ട്രെയിനിന്റെ വൈദ്യുതി ബന്ധം കോട്ട് ഉപയോഗിച്ച് മുറിക്കുന്ന സീന്‍,ബൈക്ക് ജമ്പിലൂടെ പ്ലെയിനില്‍ കയറുന്ന സീന്‍ ഇതൊക്കെ ചില ഉദാഹരണങ്ങള്‍ ).

കത്രീന ?

അഭിനയം കണക്കാണ് . ആക്ഷന്‍ രംഗങ്ങള്‍ നന്നായി ചെയ്തിട്ടുണ്ട്.പക്ഷെ മുഖത്തു പ്രായം പിടിക്കുന്നോ എന്ന് സംശയം ഉണ്ട് .
ബാക്കിയുള്ളവര്‍?

ബാക്കി ആരും പടത്തില്‍ ഒന്നും പ്രത്യേകിച്ച് ചെയ്യുന്നില്ലഡേ .മുഴുവന്‍ സംവിധായകന്‍ കബീര്‍ ഖാന്റെ കളിയാണ്.അതിന്റെ കൂടെ യാതൊരു ത്രില്ലും ഇല്ലാത്ത , സാമന്യ ബോധ്യമുള്ളവന്‍ അയ്യേ എന്ന് പറയുന്ന നിരവധി സന്ദര്‍ഭങ്ങള്‍(ശാസ്ത്രജ്ജനെ നിരീക്ഷിക്കാന്‍ പോയി ഹാര്‍ഡ് ഡിസ്ക് ഊരി ക്കൊണ്ട് വന്ന ശേഷം അയാളെ മറക്കുക , തലേന്ന് വരെ വെടി വെച്ചിടാന്‍ നടന്നവര്‍ നായകന്റെ വാക്ക് മാത്രം വിശ്വസിച്ച് അയാളെ സഹായിക്കുക ഇതൊക്കെ ചില സാമ്പിളുകള്‍ മാത്രം ) നിറഞ്ഞ തിരക്കഥയും കൂടിയാകുമ്പോള്‍ സംഭവം ജോര്‍

അപ്പൊ യാഷ് രാജ് ഫിലിംസിന്റെ ഇത്ര വലിയ ഒരു പടം ആദ്യമായി പൊട്ടും അല്ലെ?

എന്ന് തീര്‍ത്തു പറയാതെ. വെറും ഉഡായിപ്പ് കഥയും,സ്വന്തം തലച്ചോര്‍ ഉപയോഗിച്ച് ചിന്തിക്കുന്ന ഏതൊരാളുടെയും സാമാന്യ ബുദ്ധിയെ വെല്ലു വിളിക്കുന്ന കഥാ സന്ദര്‍ഭങ്ങളും മാത്രമുള്ള തട്ടതിന്‍ മറയത്ത് എന്ന സിനിമയ്ക്ക് ഫെയിസ് ബുക്ക്‌ ,ഓണ്‍ ലൈന്‍,പരസ്യ കുഴലൂത്തിലൂടെ വിനീത് ശ്രീനിവാസന്‍ കുറെയധികം മക്കുണന്‍മാരെക്കൊണ്ട് കിടിലം എന്ന് പറയിച്ച് ആളെ കേറ്റിയില്ലേ? വിപണനത്തില്‍ മലയാളിയുടെ മുത്തപ്പന്‍മാരായ യാഷ് രാജും ചിലപ്പോള്‍ അതിനേക്കാള്‍ വലിയ തരികിടകള്‍ ഇറക്കി ഏക്‌ ഥാ ടൈഗര്‍ എന്ന ഈ കൂറ പടത്തിനും നൂറു കോടിക്ക് മുകളില്‍ കളക്ഷന്‍ ഉണ്ടാക്കി കൊടുക്കും. ഈ പടത്തിലും ഒരു പ്രണയ ഫീല്‍ ഉണ്ട് , സ്പൈയുടെ വിശുദ്ധിക്ക് മേലുള്ള കാവലാണ് വെടിയുണ്ട അല്ലാതെ അവളുടെ സ്വപ്നങ്ങളെ തകര്‍ക്കാന്‍ ഉള്ളതല്ല എന്ന കുറിക്കു കൊള്ളുന്ന ഡയലോഗ് ഉണ്ട് , ചെഗുവരെയുടെ പടം ചുമരില്‍ കാണിച്ച് ക്യുആന്‍ഡോ എല്‍ അമോര്‍ നോ എസ് എല്‍ ലോക്യൂറ, നോ എസ് അമോര്‍ (പ്രണയം ഭ്രാന്തമല്ലെങ്കില്‍ അത് പ്രണയമല്ല ) എന്ന നെഞ്ചില്‍ തൊടുന്ന സന്ദേശം ഉണ്ട് എന്നൊക്കെ ഫെയിസ് ബുക്കിലും ഓണ്‍ലൈന്‍ കുഴലൂത്തിലും കൂടി പറഞ്ഞാല്‍ , അതൊക്കെ ഏറ്റുപാടി കഥയറിയാതെ ആട്ടം കാണുന്ന കേരളത്തിലെ നവയുഗ മണ്ടന്മാര്‍ തന്നെ ഒരു പത്തു മുപ്പത് കോടി കൊണ്ട് കൊടുത്തോളും എന്നാണ് എനിക്ക് തോന്നുന്നത് .


നോട്ട് :തട്ടത്തിന്‍ മറയത്തില്‍ ഉള്ള കൊല്ലാം തോല്‍പ്പിക്കാന്‍ ആവില്ല എന്ന ചെഗുവരെ പടം കാണിച്ചുള്ള സന്ദേശം , വിശുദ്ധി ആന്‍ഡ്‌ തട്ടം സംഭാഷണം എന്നിവയൊക്കെ പോലെ ഏക്‌ ഥാ ടൈഗര്‍ എന്ന ചിത്രത്തില്‍ യുആന്‍ഡോ എല്‍ അമോര്‍ നോ എസ് എല്‍ ലോക്യൂറ, നോ എസ് അമോര്‍ (പ്രണയം ഭ്രാന്തമല്ലെങ്കില്‍ അത് പ്രണയമല്ല ) എന്ന ചെഗുവരെ പടം കാണിച്ചുള്ള സന്ദേശം , വെടിയുണ്ട വിശുദ്ധി സ്വപനങ്ങള്‍ മോഡല്‍ സംഭാഷണങ്ങള്‍ ഇതൊക്കെ ഏക്‌ ഥാ ടൈഗര്‍ എന്ന സിനിമയില്‍ ഉള്ളതാണ് .പിന്നെ പ്രണയത്തിന്റെ ഫീല്‍...അത് വേണമെങ്കില്‍ ഓണ്‍ലൈന്‍ വഴി പിന്നെ ഉണ്ടാക്കാം.മണ്ടന്മാര്‍ നേരെ ക്യൂവായി തിയറ്ററിലേക്ക് മാര്‍ച്ച്‌ ചെയ്യുക.കൌണ്ടറുകളില്‍ ഞാന്‍ പറഞ്ഞത് കേട്ടിട്ടാണ് വന്നത് എന്ന് പറഞ്ഞാല്‍ ഉപകാരം . വിപണന തന്ത്രത്തിന്റെ കമ്മീഷന്‍ യാഷ് രാജ് ഫിലിംസിന്റെ കൈയ്യില്‍ നിന്നും ഞാന്‍ വാങ്ങിച്ചോളാം


17 comments:

  1. എല്ലാ റംസാനും സല്‍മാന്‍ ഖാന്‍ ഒരു പടം കൊണ്ടിറക്കും കോടികള്‍ വാരും അത് അവന്റെ സ്റ്റാര്‍ പവര്‍ കൊണ്ട് മാത്രം , കത്രീന കൈഫ്‌ ഇന്ന് ഇന്ത്യന്‍ നടികളില്‍ ഏറ്റവും സുന്ദരി , കരീന കിളവി ആയി പക്ഷെ കത്രീനക്കിനിയും കുറേകൂടി സമയം ഉണ്ട്, ഇവരുടെ അടുത്ത് പിടിച്ചു നല്‍കാന്‍ കഴിവുള്ള പെണ്ണുങ്ങള്‍ ഒന്നും വരുന്നതും ഇല്ല, സല്‍മാന്‍ ഖാന്‍ പടത്തിലും ഹിന്ദി പടത്തിലും ഒന്നും കഥ ചോദിക്കണ്ട അതൊക്കെ ഒരു വഴി ആണ്, ന്യൂയോര്‍ക്കില്‍ എന്താ മാഷെ കഥ, ചുമ്മാ ആള്‍ക്കാര്‍ വരിവരിയായി മെട്രോയില്‍ ബോംബ്‌ വയ്ക്കാന്‍ പോകുന്നതോ? കബീര്‍ ഖാന്‍ ഒന്നും സ്പീല്‍ ബര്‍ഗ് അല്ല , ഈ പടം ഞങ്ങള്‍ പോയി കണ്ടോളാം വിജയിപ്പിചോളാം, രാജപ്പന്റെ പടം പൊട്ടിയതില്‍ പിന്നെ പ്രേക്ഷകന്‍ "വട്ടായിപോയീ വട്ടായിപോയീ" എന്നും അറിയാം , തട്ടതിന്‍ മറയത്ത് അപ്പോള്‍ സല്‍മാനെ കാല്‍ ഭേദം ആണെന്ന് ഇപ്പോള്‍ പറഞ്ഞല്ലോ , തപ്പാനയെകൊന്നു കൊല വിളിക്ക് , അതും പ്രതീക്ഷിക്കുന്നു , സല്മാന് അമ്പതി രണ്ടു വയസ്സായി , അവനിപ്പോഴും കോളേജു കുമാരന്‍ കളിക്കുന്നു അപ്പോള്‍ അറുപതു കഴിഞ്ഞാ മംമുക്കാക്ക് കളിച്ചു കൂടെ? കളിക്കും കാണാന്‍ ആളുള്ളിടത്തോളം കളിക്കും , അസൂയ കൊണ്ട് കാര്യമില്ല, മുസ്ലീങ്ങള്‍ അറബ് രക്തം ഉണ്ട് അതിനാല്‍ പെര്സനാളിടി കൂടും

    ReplyDelete
  2. ആരാ സുശീലാ ഈ പോയിക്കണ്ട് വിജയിപ്പിക്കുന്ന ഞങ്ങള്‍ ? ആന എന്ന് എഴുതി വെച്ചാല്‍ അതിനെ ചേമ്പ് എന്ന് വായിച്ചിട്ട് മത്തങ്ങ എന്ന് മനസിലാക്കുന്ന പരിപാടിയാണല്ലോ തട്ടത്തിന്‍ മറയത്ത് ഏക്‌ ഥാ ടൈഗറിനെക്കാള്‍ ഭേദമാണ് എന്ന് ഞാന്‍ പറഞ്ഞു എന്ന കണ്ട് പിടുത്തം . സല്‍മാന്‍ ഖാന്‍ എനിക്ക് ഇഷ്ടമുള്ള ഒരു നടനാണ്‌ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ സുശീലന്‍ പറയുന്നു എനിക്ക് അങ്ങേരോട് അസൂയ ആണെന്ന്. ഇനി അറബ് രക്തത്തിന്റെ അളവ് കൂടിയത് കൊണ്ട് അറബി മാത്രം മനസിലാവുന്ന ടൈപ്പ് ആണോ സുശീലന്‍ ? മലയാളം പുരിയാതാ തമ്പി ? പുരിയുമെങ്കില്‍ മുകളില്‍ എന്താണ് എഴുതി വെച്ചിരിക്കുന്നത് എന്ന് ആദ്യം വായിച്ച് മനസിലാക്ക്. പിന്നെ സിംഹാസനം ...എന്റെ സുശീലാ ആ പടത്തിനെ ആദ്യം കൊന്ന് കൊലവിളിച്ചത് ഞാനും ആ പോസ്റ്റ്‌ വായിച്ചിട്ട് കലക്കി കൊട് കൈ എന്ന് കൂവിയത് സുശീലനും ആണ് . ഈ മമ്മൂട്ടി , തട്ടതിന്‍ മറയത്ത് , ചാലൂട്ടി (ഇക്കെടെ മോന്‍ ) ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഒരു പ്രത്യേക കുളിര് കയറുന്നതിനാണ് ഞാന്‍ വട്ട് എന്ന് പറയുന്നത് .ആ കുളിര് സുശീലന് ഈ അടുത്തായി അല്‍പ്പം കൂടുന്നുണ്ടോ എന്ന് എനിക്കൊരു സംശയം . ഉണ്ടോ ?

    ReplyDelete
  3. പിന്നെ സല്‍മാന്‍ ഖാന്‍ കോളേജ് പയ്യന്‍ കളിക്കുന്നത് , ശരീരം നല്ലത് പോലെ നോക്കി സൂക്ഷിച്ച് , ആക്ഷന്‍ രംഗങ്ങളില്‍ ഒക്കെ പയറ് വറുത്തത് പോലെ അഭിനയിച്ചു കൊണ്ടാണ്. അല്ലാതെ മരുന്നടിച്ച് മുഖത്തെ ചുളിവു മാത്രം നിവര്‍ത്തി , അനങ്ങാന്‍ വയ്യ മോനെ എന്ന മട്ടില്‍ അല്ലെ. മമ്മൂട്ടി ഓഗസ്റ്റ്‌ പതിനഞ്ച് എന്ന സിനിമയില്‍ സിദ്ധിക്കിനെ ഓടിച്ചിട്ട്‌ പിടിക്കാന്‍ ശ്രമിക്കുന്നു എന്ന പേരില്‍ നടത്തുന്ന സ്പോട്ട് ജോഗിംഗ് പോലെയുള്ള കോമഡികള്‍ എവിടെ കിടക്കുന്നു , കണ്ട കെട്ടിടത്തിലും ടവറിലും ഒക്കെ വലിഞ്ഞു കയറിയും , ചാടിയും നല്ല എനര്‍ജിയില്‍ സല്‍മാന്‍ ചെയ്യുന്ന ആക്ഷന്‍ എവിടെ കിടക്കുന്നു. മമ്മൂട്ടിക്ക് കോളേജ് കുമാരന്‍ കളിക്കാം. മിക്കവാറും കാണാന്‍ അദ്ദേഹം മാത്രമേ ഉണ്ടാവു. ചാലൂട്ടി പോലും ഉണ്ടാവുന്ന കാര്യം സംശയമാണ്

    ReplyDelete
  4. അണ്ണാ..ഈ മോഡറേഷന്‍ ഒന്നു എടുത്തു കളയാമോ..
    മനസ്സറിഞ്ഞ് രണ്ടഭിപ്രായം കാച്ചാനാ...

    ReplyDelete
    Replies
    1. ഉണ്ടാപ്രി:മനസ്സറിഞ്ഞ് രണ്ടോ നാലോ അഭിപ്രായം കാച്ചിക്കോ. സഭ്യം ആണ് കമന്റുകള്‍ എങ്കില്‍ പ്രസിദ്ധീകരിച്ചിരിക്കും. അത് ഉറപ്പ്. മറ്റുള്ളവരെ നാല് തെറി പറഞ്ഞാല്‍ മിടുക്കന്മാരായി എന്ന് ആത്മനിര്‍വൃതി കൊള്ളുന്ന ചിലര്‍ ഉണ്ട്. അവരെ യാതൊരു തരത്തിലും പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശം ഇല്ലാത്തത് കൊണ്ട് മോഡറേഷന്‍ മാറ്റാന്‍ തത്കാലം നിവൃത്തിയില്ല .സദയം ക്ഷമിക്കുക

      Delete
  5. ആത്മവിശ്വാസക്കുറവ് ആണെന്ന് തോന്നുന്നു, മലയാളി യുവത്വത്തിന് ഇപ്പോള്‍...തനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും, ഭൂരിപക്ഷ അഭിപ്രായത്തെ എതിര്‍ക്കാന്‍ നില്‍ക്കേണ്ട എന്ന ഒരു തോന്നല്‍... അതാവും, തട്ടത്തില്‍ മറയത്തും ഉസ്താദ്‌ ഹോട്ടലും ക്ലാസ്സിക്കുകള്‍ ആണെന്ന് അവരെ കൊണ്ട് പറയിക്കുന്നത്...ഇവര്‍ നന്നാവുമായിരിക്കും, അല്ലേ?

    ReplyDelete
  6. മംമൂട്ടിയേം സല്മനേം ഒക്കെ എന്തും ആയിക്കോ കത്രീനയെക്കുറിച്ച് ഒരു അക്ഷരം മിണ്ടരുത്, അവള്‍ സുന്ദരിക്കുട്ടി, വയസ്സായി പോലും , ദുബായ് പടത്തില്‍ മമ്മുക്കയുടെ നായിക ആയതില്‍ പിന്നെ ആണ് അവളുടെ ഭാഗ്യം തെളിഞ്ഞത് എന്നും മറക്കണ്ട

    ReplyDelete
    Replies
    1. ദുബായി അല്ല സുശീലാ ബാലറാം വേര്‍സസ്സ് താരാദാസ് . പിന്നെ കത്രീനയുടെ സമയം തെളിഞ്ഞ ആ ക്രെഡിറ്റ് മമ്മൂട്ടിക്ക് കൊടുക്കാന്‍ ഉള്ള ഗൂഡ പദ്ധതി കയ്യിലിരിക്കട്ടെ .സല്‍മാന്‍ ഖാന്‍ മേനെ പ്യാര്‍ ക്യൂ കിയ എന്ന പടത്തില്‍ ഏറ്റെടുത്തതാണ് ആ കുട്ടിയുടെ കരിയര്‍ നന്നാക്കാനുള്ള ചുമതല. അത് കൊണ്ട് സല്‍മാന്‍ ഫസ്റ്റ് . ഹും കോ ദിവാന കര്‍ഗയ മുതല്‍ സിംഗ് ഈസ്‌ കിംഗ്‌ വരെ കുട്ടിയെ നിരപ്പിന് മൂന്നാല് പടത്തില്‍ പ്രമോട്ട് ചെയ്ത് നന്നാക്കിയ അക്ഷയ് കുമാര്‍ ക്യൂവില്‍ സെക്കണ്ട് . ഒറ്റയ്ക്ക് ഓടിയാല്‍ പോലും ലാസ്റ്റ് ഫിനിഷ് ചെയുന്ന ആരോഗ്യ സ്ഥിതിയില്‍ ഉള്ള നമ്മുടെ സ്വന്തം ഇക്ക ഈ നല്ല ചുള്ളന്‍സിന്റെ ഒപ്പം എവിടെ പിടിക്കാന്‍ .അവിടെയും ലാസ്റ്റോ ലാസ്റ്റ് തന്നെ ഗതി .പിന്നെ വേണമെങ്കില്‍ ഏഷ്യനെറ്റില്‍ മമ്മൂട്ടി ദി കരിയര്‍ സേവിയര്‍ എന്ന റിയാലിറ്റി ഡാന്‍സ് ഷോ എടുത്ത് കക്ഷിക്ക് സ്വയം ആശ്വസിക്കാം :)

      Delete
  7. This comment has been removed by a blog administrator.

    ReplyDelete
  8. അവസാന വരികളിലൂടെ ഇന്ത്യയിലെ മുസ്ലിം മതവിശ്വാസികളെല്ലാം വിദേശികള്‍ ആണെന്ന സംഘപരിവാര്‍ സന്ദേശം ആണ് സുശീലന്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്.ഈ വിശുദ്ധ മാസത്തില്‍ പോലും ഇങ്ങനത്തെ സന്ദേശം പ്രചരിപ്പിക്കുന്ന ഇത്തരക്കാരുടെ വെറി പിടിച്ച അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കരുത് എന്ന് അപേക്ഷിക്കുന്നു.

    ഇന്ത്യയില്‍ ജനിച്ചു ഇന്ത്യാക്കാരായി ജീവിക്കുന്ന ഞങ്ങളെ അറബിക്കുണ്ടായവര്‍ എന്ന് വിളിക്കുന്നത്‌ ഇയാള്‍ക്ക് മനസികമായ് എന്തൊക്കെയോ പ്രശ്നങ്ങള്‍ ള്ളത് കൊണ് ആകാം.ഇങ്ങനെയുള്ള ആളുകള്‍ക്ക് നല്ല ബുദ്ധി തോന്നട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു

    ReplyDelete
  9. അണ്ണാ എന്റെ ഓര്‍മ്മ വെച്ച് ടൈഗര്‍ നെ സ്വീഡനിലേക്കല്ല; അയര്‍ലണ്ട് ലേക്കാണ് അയക്കുന്നത്. :)
    പടം ഫസ്റ്റ് ഡേ തന്നെ കൊണ്ട് പോയി തല വെച്ച് കൊടുത്തു പണ്ടാരടങ്ങി.... :D .
    പറയാതെ വയ്യ, intro chase-fight സല്‍മാന്‍ ഗംഭീരമായി ചെയ്തിടുണ്ട് .
    my rating - 4/10

    ReplyDelete
    Replies
    1. Subi Velur: ശരിയാണ് അയര്‍ലന്‍ഡ് ആണ് സ്വീഡന്‍ അല്ല .തിരുത്തിന് നന്ദി

      Delete
  10. സുശീലാ പിന്നെ ഒരു കാര്യം പറയാന്‍ വിട്ടു പ്പോയി. ന്യൂയോര്‍ക്ക്‌ എന്ന സിനിമയില്‍ കഥ ഒറ്റ വരിയാണ് .പക്ഷെ ആ സിനിമയില്‍ റിയാലിറ്റി എന്നത് മുന്‍ഗണന നല്‍കപ്പെട്ട സംഭവമാണ്. ജോണ്‍ അബ്രഹാമിന്റെ അഭിനയം പോലും നന്നായി തോന്നിയ , ഇതൊക്കെ ആര്‍ക്കും സംഭവിക്കാവുന്ന കാര്യങ്ങളാണ് എന്ന് കാണികള്‍ക്ക് തോന്നുന്ന സീനുകള്‍ പലതുണ്ട് ആ സിനിമയില്‍

    ReplyDelete
  11. ഇത് തട്ടത്തിന്‍ മറയത്തിന്റെ റിവ്യു ആണോ?
    ആ കൂറപ്പടത്തിനു പിന്നേം പിന്നേം റിവ്യു എഴുതാന്‍ വട്ടുണ്ടോ?
    കുറേ ഊളപ്പാട്ടുകളും (ഈണമല്ല, സീനുകള്‍) കുറേ അയകൊയമ്പന്‍ ലോലന്‍ ഡയലോഗുകളും വെച്ചു ഇതാണ് പ്രണയം എന്നു പറയുന്ന
    ഒന്നാന്തരം പൊട്ടപ്പടം!
    ഏക്താ ടൈഗര്‍ അതിനേക്കാള്‍ മെച്ചമാകും. സല്‍മാന്‍ഖാന്‍ ചുമ്മാ ഒന്ന് നിന്നാ മതി അതിനേക്കാല്‍ മെച്ചമാകും

    ReplyDelete
  12. A Wednesday എന്ന സിനിമയില്‍ അവസാനം പറയുന്ന വോയിസ്‌ ഓവര്‍ സുശീലനെ പോലെയുള്ളവര്‍ക്ക് മാത്രം കേള്‍ക്കാന്‍ വേണ്ടിയുള്ളതാണ് എന്ന് തോന്നി പോകുന്നു. കഷ്ട്ടം !

    ReplyDelete
  13. പടം ഇന്നാണ് കാണാന്‍ പറ്റിയത് , കത്രീന ലിപ് സര്‍ജറി ചെയ്തിരിക്കുന്നു അതാണ്‌ കുളം ആയതു എന്നാല്‍ ക്യൂബ പോകുന്ന സ്ഥലങ്ങങ്ങളില്‍ അതില്ല നേരത്തെ ഷൂട്ട്‌ ചെയ്തിരിക്കണം

    ReplyDelete