Tuesday, August 7, 2012

ആരെടാ വലിയവന്‍ - 2

അണ്ണാ എന്ത് പറ്റി ആകാശം നോക്കി ഇരിക്കുന്നേ?

ഒന്നുമില്ല അനിയാ നാട്ടിലേക്കു വരുന്ന വഴിക്ക് ഒരു സിനിമ പ്രവര്‍ത്തകനെ പരിചയപ്പെട്ടു.അയാള് പറഞ്ഞ ഒരു സംഭവം ഓര്‍ത്തതാ .

എന്തുവാ അണ്ണാ സംഗതി? നിത്യജീവിതത്തിന്‍റെ നൈരന്ത്രങ്ങളുടെ അന്തരാളങ്ങളിലൂടെ കടന്നു പോകുന്ന വല്ലോമാണോ?

നീ എന്‍റെ കയ്യീന്ന് മേടിച്ചേ പോകു.എടാ മര്യാദക്കുള്ള മലയാളമേ ഇവിടെ വായിക്കാന്‍ അറിയാത്ത ഒരു തലമുറയോട് തന്നെ വേണം ഈ ജാതി കൊലപാതകം .

ശരി ശരി അത് വിട് കാര്യം പറ .

സംഗതി കഥയാണോ അതില്‍ എത്ര അതിശയീകരണം ഉണ്ട് എന്നൊന്നും എനിക്കറിയില്ല.കഥ ഇപ്രകാരം. കുറെ കാലം മുന്‍പ് നമ്മുടെ സൂപ്പര്‍ താരങ്ങള്‍ക്ക് വേഷം കെട്ടലിനോട് കുറച്ചധികം താല്പര്യം ഉണ്ടായിരുന്ന ഒരു ഇടക്കാലം ഉണ്ടായിരുന്നു.മൃഗയ എന്ന നല്ലൊരു ചിത്രം ആയിരിക്കണം അതിനു തുടക്കം കുറിച്ചത്.അതിനു ശേഷം കുറച്ചു കാലം സുപ്പര്‍ താരങ്ങളുടെ ഫാന്‍സി ഡ്രസ്സ്‌ ബഹളമായിരുന്നു മലയാളത്തില്‍,ലാല്‍ അങ്കിള്‍ ബണ്‍ ചെയ്താല്‍ ഉടന്‍ മമ്മൂട്ടി പരമ്പര ഇറക്കികളയും.ആകെ മേളം.ആ നിരയില്‍ ഏതാണ്ട് അവസാനത്തോട് അടുത്ത് ഇറങ്ങിയ ചിത്രമാണ് സൂര്യമാനസം.വിജി തമ്പി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ വ്യത്യസ്ത വേഷ ഭാവങ്ങളില്‍ (ഭാവം ചുമ്മാ ഒരു പ്രാസത്തിനു പറഞ്ഞതാ സംഗതി വേഷം മാത്രമേ ഉള്ളു )പുട്ടുറുമീസ് എന്നൊരു കഥാപാത്രമായി മമ്മൂട്ടി അഭിനയിച്ചിരുന്നു.ഉന്തിയ പല്ലും ഒക്കെയായി ഉള്ള മേക്ക് അപ്പ്‌ കഴിഞ്ഞപ്പോള്‍ മമ്മൂട്ടിക്ക് തമിഴ് നടന്‍ സത്യരാജിന്‍റെ ച്ഛായ തോന്നിക്കുന്നതായി സെറ്റില്‍ ഒരു സംസാരം ഉണ്ടായി അത്രെ.ഈ സംസാരം കാതില്‍ എത്തിയപ്പോള്‍ മമ്മൂട്ടി ഇങ്ങനെ പ്രതികരിച്ചു പോലും."മമ്മൂട്ടിക്ക് സത്യരാജ് ആകാം എന്നാല്‍ സത്യരാജിന് ഒരിക്കലും മമ്മൂട്ടി ആകാന്‍ പറ്റില്ല" എന്നായിരുന്നു പോലും ആ വന്‍ ഡയഗോള്‍ !!

ഓഹോ എന്നിട്ടോ?

ഇങ്ങേരു ഭയങ്കര മോഡയാണല്ലോ എന്നായിരുന്നു എന്നായിരുന്നു എന്‍റെ ആദ്യ പ്രതികരണം.അതിനു കിട്ടിയ മറുപടി ഒറ്റ നോട്ടത്തില്‍ സംഗതി അങ്ങനെ തോന്നും എങ്കിലും ശരിക്കും സ്വന്തം കഴിവില്‍ ഉള്ള ആത്മവിശ്വാസമാണ് അദേഹത്തെ കൊണ്ട് അങ്ങനെ ഒരു ഡയഗോള്‍ അടിപ്പിച്ചത് എന്നായിരുന്നു മറുപടി . ഈ ആത്മവിശ്വാസം മലയാളത്തില്‍ പിള്ളേര്‍ ആരേലും കാണിച്ചാല്‍ അവന്‍റെ ഒക്കെ പുറത്തു കേറി ആരൊക്കെ പൊങ്കാല ഇടും എന്നാലോചിച്ചതാ .

പിന്നല്ലാതെ............. വന്നതിനു മുന്‍പ് അഹങ്കാരം കാണിച്ചാല്‍ പ്രബുദ്ധനായ മലയാളി സഹിക്കുമോ ?

അത് വിട്.അത് കഴിഞ്ഞു ഞാന്‍ മേല്‍പ്പറഞ്ഞ മോശക്കാരനായ (അതയിത് ഒരിക്കലും ശ്രീ മമ്മൂട്ടിയെ പോലെ ആകാന്‍ എത്ര ശ്രമിച്ചാലും കഴിയാത്ത) സത്യരാജ് എന്ന നടനെ കുറിച്ച് ആലോചിക്കുകയിരുന്നു.

എന്താ ഇത്ര ആലോചിക്കാന്‍? സത്യരാജ് എന്നൊക്കെ പറഞ്ഞാല്‍ വെറും പാണ്ടി.അങ്ങേരെ പിടിച്ചു നമ്മുടെ ബെസ്റ്റ് ആക്ടര്‍ മമ്മുക്കയുമായി താരതമ്യം ചെയുക എന്ന് വെച്ചാല്‍.നിങ്ങള്ക്ക് വട്ടായോ അണ്ണാ?

അനിയാ, നീ എപ്പോള്‍ പറഞ്ഞത് പോയിന്റ്റ്.തമിഴ് സിനിമ വെറും പാണ്ടി പടം ആയിരുന്ന കാലത്തായിരുന്നു തമിഴില്‍ സത്യരാജിന്‍റെ ഏറ്റവും നല്ല സമയം (മണിരത്നത്തെ മറന്നതല്ല).എന്നാല്‍ മമ്മുട്ടിയുടെ കാര്യത്തില്‍ സംഗതി നേരെ തിരിച്ചാണ്.മലയാള സിനിമയുടെ ഏറ്റവും നല്ല കാലത്ത് ആയിരുന്നു അദേഹം അഭിനയിച്ചു തകര്‍ത്തിരുന്നത് എന്ന കാര്യം തല്ക്കാലം അവിടിരിക്കട്ടെ.നമ്മുടെ ഈ മലയാള സിനിമയുടെ നെടുംതൂണുകളായ മമ്മൂട്ടി,മോഹന്‍ലാല്‍ ഇവരില്‍ ഒരാള്‍ ചെയ്യുന്ന റോള്‍ മറ്റെയാള്‍ ചെയ്യുന്ന കാര്യം ആലോചിക്കാന്‍ പോലും പറ്റില്ല എന്ന കാര്യം നീയെങ്കിലും സമ്മതിക്കുമല്ലോ.ഉദാഹരണമായി കിലുക്കം മമ്മൂട്ടി ചെയ്യുന്നതും,വടക്കന്‍ വീരഗാഥ ലാല്‍ ചെയ്യുന്നതും ഒന്നാലോചിച്ചു നോക്കിക്കേ.

അയ്യേ ......

പരമ ബോര്‍ ആണല്ലോ.എന്നാല്‍ മമ്മൂട്ടി അഭിനയിച്ച,അദേഹം അഭിനയിച്ച നല്ല ചിത്രങ്ങളില്‍ ഒന്നായ ആവനാഴിയും ശ്രീ മോഹന്‍ലാലിന്‍റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായ ഗാന്ധി നഗര്‍ സെക്കന്റ്‌ സ്ട്രീറ്റ് എന്ന ചിത്രവും തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ നായക വേഷങ്ങള്‍ ചെയ്തത് സത്യരാജ് ആയിരുന്നു എന്നറിയാമോ? അദേഹം ഈ രണ്ടു വേഷങ്ങളും വൃത്തിയായി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.അണ്ണാ നഗര്‍ മുതല്‍ തെരുവ്,കടമൈ ഗണിയം കട്ടപ്പാട് എന്നിവയാണ് ഈ ചിത്രങ്ങളുടെ പേര്.(പറയുമ്പോള്‍ എല്ലാം പറയണമല്ലോ,രാജാവിന്‍റെ മകന്‍,മക്കള്‍ എന്‍ പക്കം എന്ന പേരില്‍ ഒര്‍ജിനലിനു അടുത്ത് വരാത്ത ചിത്രത്തിലും അദേഹം അഭിനയിച്ചിട്ടുണ്ട് എന്ന കാര്യവും മറക്കുന്നില്ല)

കണ്ടോ കണ്ടോ ... നമ്മുടെ ലാലേട്ടന്‍ അനശ്വരം ആക്കിയ കഥാപാത്രത്തില്‍ കേറി കളിച്ചപ്പോള്‍ കൈ പൊള്ളിയത്‌ കണ്ടോ ? അങ്ങനിരിക്കും ....

അനിയാ എന്നാല്‍ ഒരു കാര്യം കൂടി പറയട്ടെ ഇതേ ലാലേട്ടന്‍ അഭിനയിച്ചു കഷ്ട്ടിച്ചു നിരങ്ങി പോയ ഒരു ചിത്രമുണ്ട് സൂര്യഗായത്രി.അതേ സാധനം മാരന്‍ എന്ന പേരില്‍ റീമേക്ക് ചെയ്തു സുപ്പര്‍ ഹിറ്റ്‌ ആക്കിയിട്ടുണ്ട് സത്യരാജ്.ഏതു നിലവാരം വെച്ച് നോക്കിയാലും മാരന്‍ എന്നത് സൂര്യഗായത്രിക്ക്‌ മുകളില്‍ നില്‍ക്കുന്ന ചിത്രമാണ്.അതിനു പ്രധാന കാരണം സത്യരാജിന്‍റെ അഭിനയവും ആണ്.പറ്റിയാല്‍ കണ്ടു നോക്ക്.

അത് പിന്നെ .....

ശരി തല്ക്കാലം നമുക്ക് ലാലിനെ വിടാം.സത്യരാജ് എന്ന നടന്‍ വില്ലന്‍ വേഷങ്ങളിലൂടെ ഉയര്‍ന്നു വന്നു നായകനായ താരമാണ് . സ്വാഭാവികമായും വില്ലന്‍ വേഷങ്ങള്‍ നായകനേക്കാള്‍ ജനപ്രീതി പിടിച്ചു പറ്റുന്നത് കൊണ്ടാകുമല്ലോ പിന്നീടു ഇയാളെ നായകനാക്കി പടമെടുക്കാം എന്ന് സംവിധായകരും നിര്‍മാതാക്കളും ചിന്തിച്ചു തുടങ്ങിയത്.നമ്മുടെ ശ്രീ മമ്മൂട്ടി ജീവിതത്തില്‍ ഒരൊറ്റ സിനിമയില്‍ ആണ് വില്ലന്‍ വേഷം കെട്ടിയത് എന്നാണ് എന്‍റെ അറിവ്.പടയോട്ടം എന്ന ആ ചിത്രത്തില്‍ ഏറ്റവും മോശം ഈ നടന്‍ ആയിരുന്നു എന്ന് മുന്‍പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്.ആവര്‍ത്തനം ക്ഷമിക്കുക.

അത് പറയരുത് പലേരി മാണിക്യം എന്ന ചിത്രത്തില്‍ .........................

അത് മറന്നു മര്യാദക്ക് വല്ല സായി കുമാറിനോ മറ്റോ കൊടുത്തിരുന്നെങ്കില്‍ നന്നാകുമായിരുന്ന വേഷം,സുപ്പര്‍ താരം കയ്യാളിയ മറ്റു രണ്ടു വേഷങ്ങളില്‍ ഒരു പിണ്ണാക്കും ഇല്ലാത്തത് കൊണ്ട് മാത്രം അദേഹത്തിന് കൊടുത്ത ആ വേഷം,അതല്ലേ നീ ഈ പറഞ്ഞ സംഗതി.ദോഷം പറയരുതല്ലോ പറ്റുന്ന പോലെ അതും വൃത്തി കേടാക്കിയിട്ടുണ്ട് അദേഹം.

അത് പിന്നെ ......

ഇനി ഒരു കാര്യം കൂടി ഓര്‍ക്കണം മലയാള സിനിമയിലെ,അതിന്‍റെ ഏറ്റവും നല്ല കാലത്തെ ഒന്നാമത്തെ ചോയിസുകളില്‍ ഒന്നായിരുന്നു ശ്രീ മമ്മൂട്ടി.എന്നാല്‍ തമിഴ് സിനിമ വെറും പാണ്ടി പടം ആയിരുന്ന കാലത്ത് രജനീകാന്തും,കമലഹാസ്സനും,വിജയകാന്തും കാര്‍ത്തിക്കും ഒരു പക്ഷെ പ്രഭു പോലും കഴിഞ്ഞുള്ള ചോയ്സ് ആയിരുന്നു സത്യരാജ്,അഥവാ അത്രക്കേ ഉണ്ടായിരുന്നുള്ളു അദേഹത്തിന്‍റെ താരമൂല്യം എന്നും നമുക്ക് മറക്കാതിരിക്കാം.

അല്ല നമ്മുടെ മമ്മുക്ക സൊഷ്യല്‍ സര്‍ക്കാസ്റ്റിക് ആയി ചെയ്ത പ്രാഞ്ചിയേട്ടന്‍ ഒക്കെ നോക്കിയാല്‍ ..........

തമിഴ്നാട് പോലെ തീവ്രമായ താര ആരാധന ഉള്ള നാട്ടില്‍ (ഇവിടത്തെ പോലെ കാശു കൊടുത്തു കൂവാനും പൂ എറിയാനും ആളെ കേറ്റുന്ന പരിപടിയല്ലല്ലോ അവിടെ)സത്യരാജ് നായകനായ മഹാനടികന്‍ പോലെ ഒരു പടം നമുക്ക് ആലോചിക്കാന്‍ പറ്റുമോ? (തമിഴ് സിനിമ അവിടെ നിന്നും മുന്നേറി "തമിഴ് പടം" വരെ എത്തി എന്നാ കാര്യം വേറെ). ഇനി യുവ താരങ്ങളുടെ കൂടെ അഭിനയിക്കുന്ന കാര്യം ആണെങ്കില്‍ മമ്മൂട്ടി പ്രിഥ്വിരാജ് എന്ന നടനോടൊത്തു അഭിനയിച്ച പോക്കിരി രാജ എന്നാ ചിത്രവും സത്യരാജ് അതെ നടനോടൊത്തു അഭിനയിച്ച കണ്ണാം പൂച്ചി എനെടാ എന്ന ചിത്രത്തിലെയും റോളുകള്‍ ഒന്ന് താരതമ്യപ്പെടുത്തി നോക്കാം.ഇനി പഴംകഥ കേള്‍ക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ ഏറ്റവും അവസാനം ശ്രീ മമ്മൂട്ടി അഭിനയിച്ച കോബ്ര എന്ന സാഹസിക ചിത്രവും പാവം സത്യരാജ് അഭിനയിച്ച ആയിരം വിളക്ക് എന്ന തമിഴ് പടവും കൂടി ഒന്ന് താരതമ്യപ്പെടുത്തി നോക്കാം.ഇനി അതും പോരെങ്കില്‍ ശ്രീ മമ്മൂട്ടിയുടെ മെഗാ ഫാന്‍സി ഡ്രസ്സ്‌ പടം പരമ്പരയും (അച്ഛനും മകനുമായി അദേഹം ഉജ്വല അഭിനയം കാഴ്ചവെച്ച ചിത്രമാണ് സംഭവം).സത്യരാജ് വില്ലനായ അച്ഛനും നായകനായ മകനായും അഭിനയിച്ച അമൈതിപ്പടൈ എന്നീ രണ്ടു സമ്പൂര്‍ണ വാണിജ്യ സിനിമയിലെയും കഥാപാത്രങ്ങള്‍ തമ്മില്‍ ഒരു താരതമ്യ പഠനം രസകരം ആയിരിക്കും.ഇനി ചരിത്ര പുരുഷന്മാരെ നോക്കിയാല്‍ പഴശിരാജ ആയി നമ്മളെ ഹരം കൊള്ളിച്ച മമ്മുട്ടിയും പെരിയാര്‍ രാമസ്വാമി നയ്ക്കരായി അഭിനയിച്ച സത്യരാജും എടുത്തു നോക്കിയാല്‍ ആരു മുന്നില്‍ നില്‍ക്കും എന്നതും രണ്ടു പടങ്ങളും കണ്ടിട്ടുള്ള നിക്ഷ്പക്ഷ പ്രേക്ഷകര്‍ക്ക്‌ ചിന്തിക്കാവുന്നതാണ് .

ഇനി ഇതൊക്കെ ആണെങ്കിലും, ഈ ലോക്കല്‍ ലിന്‍ഗ്വിസ്റ്റിക് ഡയലെക്റ്റ എന്ന സംഗതി വരുമ്പോള്‍ .......

എന്തോന്ന് ????

സോറി...... ഒരിക്കല്‍ കൂടി പറഞ്ഞാല്‍ നാക്ക്‌ ഉളുക്കും സംഗതി രാജമാണിക്യത്തില്‍ തുടങ്ങി പ്രാഞ്ചിയേട്ടനില്‍ ബൌദ്ധികമായി അവതരിപ്പിക്കപ്പെട്ട, ഇന്നു സകലവനും കേറി അലക്കുന്ന,പ്രാദേശിക സംസാര രീതി ഉപയോഗിച്ചുള്ള ഡയഗോള്‍ ഡെലിവറി.....

അനിയാ മേല്‍പ്പറഞ്ഞ സംഗതി എത്രയോ സിനിമയില്‍ മനോഹരമായി ശ്രീ ജഗതി ശ്രീകുമാര്‍ പണ്ട് മുതലേ അവതരിപ്പിച്ചിട്ടുണ്ട് . സുരാജിനെ പോലുള്ളവര്‍ പാഠ പുസ്തകം ആകേണ്ടതാണ് ധിം ധരികിട തോം എന്ന പ്രിയദര്‍ശന്‍ തട്ടിക്കൂട്ട് പടത്തിലെ ശങ്കരന്‍ . അവിടന്ന് ഇന്ത്യന്‍ റുപ്പീ എന്ന സിനിമയിലെ ഗോള്‍ഡ്‌ പാപ്പച്ചന്‍ വരെ എത്ര കഥാപാത്രങ്ങള്‍. ആ നടനെ വിട്ടാല്‍ പിന്നെ സ്വാഭാവികമായി തോന്നിയത് ഓര്‍ഡിനറി എന്ന ചിത്രത്തിലെ ഡ്രൈവര്‍ സുകുവിനെയാണ്.അതൊക്കെ പോകട്ടെ നമുക്ക് പാവം സത്യരാജിലേക്ക് തന്നെ വരാം. കോയമ്പത്തൂര്‍ സ്വദേശിയായ ആ മനുഷ്യന്‍ ഒരിക്കലും ആ സ്ലാഗിളല്ല കടലോര കവിതകളില്‍ സംസാരിക്കുന്നതു .ഇതു രണ്ടുമല്ല വേദം പുതിത് എന്ന ചിത്രത്തിലെ ബാലു തേവര്‍ സംസാരിക്കുന്ന ഭാഷ.ഇനി ഇതൊന്നു പോരെങ്കില്‍ മലബാര്‍ പോലീസ് (മറ്റൊരു തമിഴ് -പാണ്ടി പടം) എന്ന ചിത്രത്തില്‍ ഒന്ന് രണ്ടു തലമുറ മുന്‍പ് പാലക്കാടു കുടിയേറിയ തമിഴനായ ചിന്ന സ്വാമി എന്ന കഥാപാത്രത്തെ സത്യരാജ് അവതരിപ്പിച്ചിരിക്കുന്നത് നോക്കുക.പാലക്കാട്ട് മലയാളം സ്ലാഗ് മാത്രമല്ല മലയാളികളുടെ തോണ്ടിയുള്ള സംസാരവും ശരീരഭാഷയും ആ നടന്‍ വൃത്തിയായി ചെയ്തിട്ടുണ്ട് എന്നാണ് എന്‍റെ എളിയ അഭിപ്രായം.(ഒരു കട്ടബൊമ്മന്‍ വസനം മലയാള സ്ലാങ്ങില്‍ കാച്ചുന്നു പോലുമുണ്ട് അങ്ങേര്‍ ആ ചിത്രത്തില്‍ !!!). സമാനമായ സംഗതികള്‍ മമ്മൂട്ടി ചെയ്യുന്നത് ഒന്ന് വെറുതെ ചിന്തിച്ചു നോക്കുക .

അയ്യോ .....

എന്നാലും ഈ പ്രായത്തിലും സ്വന്തം സൗന്ദര്യം ഇത്ര ഭംഗിയായി കാത്തു സൂക്ഷിക്കുന്ന ആ നടനെ പറ്റി.....

അനിയാ ഇതു ഡബിള്‍സ് എന്ന ചിത്രം ഇറങ്ങിയപ്പോള്‍ മമ്മൂട്ടിയുടെ ആരാധകര്‍,വേറെ ഒന്നും പറയാന്‍ ഇല്ലാത്തപ്പോള്‍ പറഞ്ഞ പോലെ ഉണ്ടല്ലോ? നദിയമൊയ്തുവിനെ കണ്ടോ ഇത്ര പ്രായം ആയിട്ടും ഒരു വ്യത്യാസവും ഇല്ലല്ലോ.അത് പോലെ തന്നെ ഉണ്ട് എന്ന ലൈന്‍.ആ നടി പത്തു നാല്‍പ്പതു വയസു ആയിട്ടും ചെറുപ്പക്കാരിയെ പോലെ ആണ് ഇരിക്കുന്നത് എങ്കില്‍ അവരുടെ കുടുംബത്തിനു കൊള്ളാം (ഭര്‍ത്താവിനു എന്നു പറഞ്ഞാല്‍ സ്ത്രീ വിരുദ്ധം ആയിപ്പോകും).അവര്‍ ഒരു നല്ല സിനിമ എനിക്ക് തരാതെ ഇരിക്കുന്നിടത്തോളം കാലം അവര്‍ എങ്ങനെ ഇരുന്നാലും എനിക്കൊന്നുമില്ല.അത് തന്നെയാണ് ശ്രീ മമ്മൂട്ടിയുടെ കാര്യത്തിലും എനിക്ക് പറയാനുള്ളത്.

അല്ല അണ്ണാ മലയാളത്തില്‍ സത്യന്‍റെ സിംഹാസനത്തില്‍ ഇരിക്കുന്ന ഒരു നടനെയാണ് ഈ പറയുന്നത് എന്നു ഓര്‍ക്കണം.

മലയാള സിനിമയില്‍ നിന്ന് കാല് കിഴച്ച ആ നടനെ ഇരുത്താന്‍ ആകെപ്പാടെ അന്ന് രണ്ടു കസേരയെ ഉള്ളു.സത്യന്‍റെ സ്ലോട്ടും നസീറിന്‍റെ സ്ലോട്ടും.ഇരുത്തിയ കാലഘട്ടം കൂടെ വെച്ച് നോക്കിയാല്‍ നസീറിന്‍റെ സ്ലോട്ട് ആയിരുന്നു അദേഹത്തിന് ചേരുക.പക്ഷെ അവിടെ പ്രശ്നങ്ങള്‍ രണ്ടാണ്.ഒന്ന് നസീറിന്‍റെ ശക്തി എന്നു പറയാവുന്ന കാമുക ഭാവത്തില്‍ മമ്മൂട്ടി അന്നും ഇന്നും ഒരു പരാജയമാണ്.പിന്നെ ചുരുണ്ട മുടിയും സാന്‍ഡോ ബനിയനും (കൈകളില്ലാത്ത ചിത്രപണി ചെയ്ത ടി ഷര്‍ട്ട്‌.പില്‍ക്കാലത്ത് റെഹ്മാന്‍ ഒക്കെ ഉപയോഗിച്ചിരുന്ന സാധനം) ഒക്കെ ആയി നടന്ന മമ്മുട്ടി എന്ന നടനെ അന്ന് സുന്ദരന്‍ എന്നു വിളിച്ചാല്‍ അത് ദഹിക്കാന്‍ സ്വല്‍പ്പം പാടായിരുന്നു.(ഒരു നാല്‍പ്പതു - നാല്‍പ്പത്തി അഞ്ചു വയസ്സ് മുതലാണ് അദ്ദേഹത്തില്‍ മലയാളി സൗന്ദര്യം കണ്ടു തുടങ്ങിയത് എന്നാണ് എന്‍റെ അഭിപ്രായം).ഇപ്പോളുള്ള രണ്ടു മൂന്നു ഭാവം പോലും അന്ന് കയ്യില്‍ ഇല്ലാത്ത സ്ഥിതിക്ക് ഭാവാഭിനയ ചക്രവര്‍ത്തി എന്നോ മറ്റോ പറഞ്ഞാല്‍ പറഞ്ഞവന്‍റെ കുടുംബക്കാര്‍ തന്നെ കുതിരവട്ടത്തു കൊണ്ടാക്കും എന്നത് കൊണ്ട് അതും വിടാം.പിന്നെ വേറെ എന്താ ഒരു പോംവഴി?

അപ്പോള്‍ ചുരുക്കത്തില്‍ ....

ശ്രീ മമ്മൂട്ടി അവതരിപ്പിച്ച തനിയാവര്‍ത്തനം,വടക്കന്‍ വീരഗാഥ,മൃഗയ,അമരം തുടങ്ങിയ ഒരു പിടി നല്ല ചിത്രങ്ങളെ മറന്നല്ല ഇതെഴുതുന്നത്.മറിച്ചു എം ടി,ലോഹിതദാസ് എന്നീ രണ്ടു പ്രഗല്‍ഭരുടെ തോളില്‍ നിന്നും ഇറങ്ങാമെങ്കില്‍,അതായിത് സു ദീര്‍ഘമായ,നാനൂറോളം പടങ്ങള്‍ നീണ്ട അഭിനയ ജീവിതത്തില്‍,ഈ രണ്ടു പേര്‍ എഴുതിയ ഇരുപതോളം സിനിമകള്‍ മാറ്റിവെച്ചാല്‍ (അതില്‍ തന്നെ അദ്ദേഹം അഭിനയിച്ചു കുളമാക്കിയ തൃഷ്ണ,കുട്ടേട്ടന്‍ പോലുള്ള ചിത്രങ്ങളും നമുക്ക് മറക്കാം),വെറും ഒരു മൂന്നാം നിര തനിതമിഴ് നടനായ (തനി തമിഴ് എന്നുദ്ദേശിക്കുന്നത് തമിഴ് സിനിമയുടെ അത്ര നല്ലതല്ലാത്ത കാലം എന്നാണ് ) സത്യരാജ് എന്ന രംഗരാജ് സുബ്ബയ പോലും ഇദ്ദേഹത്തിനു ഏതാനും ചുവടുകള്‍ മുന്നില്‍ ആയേക്കാം എന്ന തിരിച്ചറിവാണ് ഈ കുറിപ്പിന് ആധാരം .

ആരെടാ വലിയവന്‍? - 1

16 comments:

  1. അഭിനന്ദനങ്ങള്‍ ..
    ഈ 'താര'തമ്യവും തകര്‍ത്തു.. ഇനീം പോരട്ടെ..

    ReplyDelete
  2. സൂപ്പര്‍..
    നൂറ് കണ്ണ്‍ പോയാലേ ഒരു മന്ദന് കണ്ണ്‍ ഡോക്ടര്‍ ആകാന്‍ പറ്റൂ എന്ന് പറഞ്ഞത്‌ പോലെ മമ്മൂട്ടി മര്യാദക്ക് തെളിയാന്‍ തുടങ്ങിയത് കുറെ കണ്ണ്‍ പോയതിന്‌ ശേഷമാണ്. ഇപ്പോഴും, കൊള്ളാവുന്ന കഥ/സംവിധായകന്‍ അല്ലെങ്കില്‍ ചെങ്ങായി നിന്ന് ഞരങ്ങും..

    -ഫാര്‍-

    ReplyDelete
  3. സത്യരാജ് ആണ് പോലും മമ്മൂട്ടിയെക്കാള്‍ മികച്ച നടന്‍ , എന്തൊരു കണ്ടു പിടിത്തം, പണ്ടത്തെ വില്ലന്‍ വേഷങ്ങളില്‍ മാത്രം ആണ് സത്യരാജ് കൊള്ളാവുന്നത് , നൂരാവത് നാളിലെ മൊട്ട, വിക്രത്തിലെ വില്ലന്‍, ഭാരതി രാജ് അആനു അയാളെ നായകന്‍ ആക്കുന്നത് കടലോര കവിതകള്‍ വഴി , പിന്നെ അയാള്‍ നില നിന്നതെല്ലാം മോഹന്‍ ലാല്‍ മംമൂട്ടിമാരുടെ പടങ്ങള്‍ റീമേക്ക് ചെയ്താണ് , അതില്‍ ഒറ്റ എണ്ണം പോലും സഹിക്കാന്‍ പാടില്ല, ആവനാഴി , അര്‍ദ്ധ സത്യാ അനുകരിച്ചുണ്ടാക്കിയ പടം, ഓം പുരി കസറിയ പടം പക്ഷെ അത്ര മമ്മൂട്ടി വന്നില്ല എന്നാലും സത്യരാജ് അതിനേക്കാള്‍ തമിഴില്‍ അഭിനയിച്ചു എന്നൊക്കെ പറഞ്ഞാല്‍ പ്രേക്ഷകനെ മനോരോഗ് ചികിത്സക്ക് അമ്ര്താനന്ദ മയി ഈയിടെ ഒരുത്തനെ പറഞ്ഞു വിട്ടപോലെ വിടേണ്ടി വരും , മമ്മൂട്ടിക്ക് എക്സിക്യൂടീവ് കാരക്ടര്‍ ആണ് ചേരുന്നത് ബാക്കി ഒക്കെ ഒപ്പിക്കുന്നു എന്നേയുള്ളു , മോഹന്‍ലാലിന്റെ ഫ്ലാക്സിബിളിടി ഇല്ല, പക്ഷെ സത്യരാജ് വെറും നാടക നിലവാരം ആണ് എല്ലാ പടത്തിലും , കുറെ ചക്ക നടികളെ നായിക ആക്കി വയര്‍ കാണിച്ചാണ് പല പടവും ഓടിക്കുന്നത് , മമ്മൂട്ടിക്ക് ആ ഗതികേടില്ല

    ReplyDelete
  4. നൃത്ത രംഗത്ത് ചക്കയോ അല്ലാത്തതോ ആയ നടിമാരെ കാണിക്കേണ്ട ഗതികേടു മമ്മുട്ടിക്ക് ഇല്ല എന്നതിനോട് യോജിക്കുന്നു .നൃത്ത രംഗത്ത് സ്വയം പര്യാപ്തമായ ഏക നടന്‍ ഒരു പക്ഷെ അദ്ദേഹം ആയിരിക്കാം. അദേഹം സ്വന്തമായി കണ്ടു പിടിച്ച പ്രസ്തുത കലാരൂപത്തിന്‍റെ പേരില്‍ വേണമായിരുന്നു ഡോക്ടര്‍ പദവി കൊടുക്കാന്‍ എന്നാണ് എന്‍റെ അഭിപ്രായം .
    പിന്നെ പ്രണയ രംഗത്ത് പഞ്ചായത്ത് ശിപായി വസ്തു അളക്കുന്നത് പോലെ നായികയുടെ നാലു ചുറ്റും നടന്നു പ്രേമ രംഗങ്ങളില്‍ അഭിനയിക്കുന്ന ഒരു നടന് ഒരിക്കലും ആ ഗതികേടു വരില്ല (ഈ പ്രയോഗം സ്വന്തമല്ല).കൂളിംഗ്‌ ഗ്ലാസ്‌ വെച്ച് കണ്ണുകളിലൂടെ കഥകള്‍ കൈമാറിയ (വെന്നീസിലെ വ്യാപാരി )ഏക നടനും അദേഹം തന്നെയല്ലേ സുശീലാ ?
    പിന്നെ ആവനാഴി എന്ന ചിത്രം "അദേഹം ഈ രണ്ടു വേഷങ്ങളും വൃത്തിയായി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്". അല്ല എന്നാണോ സുശീലന്‍റെ അഭിപ്രായം? പിന്നെ നിങ്ങളെ പോലെ എക്സിക്യൂടീവ് കാരക്ടര്‍ ആണ് ചേരുന്നത് എന്ന് പറയുന്നവരുടെ വാക്കും കേട്ടാണെന്നു തോന്നുന്നു പണ്ട് അദേഹം പെട്ടി കുട്ടി പടങ്ങളില്‍ അഭിനയിച്ചു പൊളിഞ്ഞു വീട്ടില്‍ ഇരിക്കുന്ന പരുവത്തില്‍ ആയതു

    ReplyDelete
  5. "പക്ഷെ സത്യരാജ് വെറും നാടക നിലവാരം ആണ് എല്ലാ പടത്തിലും". പറഞ്ഞു വന്നാല്‍ ശിവജി ഗണേശന്‍ പോലും അതല്ലേ? അപ്പോള്‍ പ്രശ്നം ആ കാലത്തേ തമിഴ് സിനിമയുടെ അല്ലേ?

    ReplyDelete
  6. ശരിക്കും ചിന്തനീയം ....

    ReplyDelete
  7. ശരിക്കും ചിന്തനീയം ....

    ReplyDelete
  8. ഒരിടത്ത് പറയുന്നു മമ്മൂട്ടിയുടെ അഭിനയത്തിന് സ്വാഭാവികത ഇല്ല എന്ന്, പിന്നെ പറയുന്നു പ്രണയ രംഗത്ത് പഞ്ചായത്ത് ശിപായി വസ്തു അളക്കുന്നത് പോലെ നായികയുടെ നാലു ചുറ്റും നടന്നു പ്രേമ രംഗങ്ങളില്‍ അഭിനയിക്കുന്ന ഒരു നടന് ഒരിക്കലും ആ ഗതികേടു വരില്ല എന്നും, അങ്ങിനെ കേരളത്തിലെ ഏതു മലയാളി ആണ് പെണ്ണിന്റെ നാല് ചുറ്റും നടക്കുന്നത് ? ബെഡ് റൂമില്‍ അല്ലാതെ പുറത്ത് ആരും ഒരു റൊമാന്‍സും കാണിക്കാറില്ല , ആവറേജ് മലയാളി ഭാര്യ ആയാലും കാമുകി ആയാലും അവളോട്‌ പബ്ലിക് ആയി പെരുമാറുന്നത് അടിയൊഴുക്കുകളിലെ കരുണനെ പോലെയും വടക്കന്‍ വീരഗാഥയിലെ ചന്തു വിനെ പോലെയും ആണ് , അതിനര്‍ത്ഥം ആണുങ്ങളെ മമ്മൂട്ടി കഥാ പാത്രങ്ങള്‍ സ്വാധീനിച്ചു എന്നല്ലേ? അപ്പോള്‍ ഡാന്‍സ് ഒരു നിര്‍ബന്ധം അല്ല , പ്രേം നസീറും മധുവും ഒന്നും ഡാന്‍സ് കളിച്ചല്ല നായികമാരെ കറക്കി എടുത്തത് . അതൊക്കെ പിന്നെ മലയാളത്തില്‍ പൌരുഷമില്ലാത്ത നടന്മാര്‍ വന്നപ്പോള്‍ ഉണ്ടായ ഏച്ചു കെട്ടല്‍ ആണ് .

    മമ്മൂട്ടിയുടെ വിജയം അദ്ദേഹത്തിന്റെ പരിമിതമായ കഴിവുകളെ നിത്യഭ്യാസം കൊണ്ട് , ഉയര്‍ത്തി തന്റെ ആദ്യകാല പരിമിതികളെ മാറി കടന്നു എന്നതാണ്, ഡാന്‍സും പാട്ടും ആണ് ഇപ്പോഴും വഴങ്ങാത്തത് , ശ്രുതിയി നിന്നുയരും എന്ന നല്ല ഗാനം തനിക്കു നന്നായി ചെയ്യാന്‍ പറ്റിയില്ല എന്നതില്‍ അദ്ദേഹം ലജ്ജ പ്രകടിപ്പിച്ചു എഴുതിയിരുന്നു ഓര്‍മ്മക്കുറിപ്പുകളില്‍ , എന്നാല്‍ കോമഡി രാജമാണിക്യത്തിലൂടെ വഴക്കി എടുത്തു , അതുപോലെ ചമ്മല്‍ മമ്മൂട്ടി പ്രകടിപ്പിക്കാന്‍ പറ്റാത്ത വികാരം ആയിരുന്നു എന്നാല്‍ പ്രാഞ്ചി ഏട്ടനിലും വാത്സല്യത്തിലും അതും സാധിച്ചു, ഇന്സല്‍റ്റ് ഉള്‍ക്കൊള്ളുന്ന സീനുകള്‍ മോഹന്‍ലാലിനു മാത്രം വഴങ്ങുന്നവയായിരുന്നു അത് വരെ, പ്രേക്ഷകന്‍ അതിനു ശേഷം വന്ന തലമുറയില്‍ ഏതു ആക്ടര്‍ക്കാന് ഇതൊക്കെ മമൂട്ടിയെക്കള്‍ നന്നായി ചെയ്യാം എന്ന് പറയുന്നത്? മലയാളത്തില്‍ ആളില്ലഞ്ഞാണോ സത്യരാജിനെ പൊക്കി എടുത്താത്? മമ്മൂട്ടി ആണ് യുവ ദയരക്ടര്‍മാരെ ഇത്രയധികം കൊണ്ടുവന്നത്, ടെക്നീഷ്യന്‍ മാരെയും സംഭാവന ചെയ്തു , ശാലു മോന് എന്ത് കുഴപ്പം, സത്യരാജിനെ മോന്‍ സിബിരാജിന്റെ അഭിനയം ചാലു മോനെ ക്കാള്‍ നല്ലതാനെന്നായിരിക്കും പറയാന്‍ പോകുന്നത് , അസൂയ പാടില്ല പ്രേക്ഷക മമ്മൂട്ടി ഒരു പത്തു കൊല്ലം കൂടി ഇങ്ങിനെ തന്നെ നില്‍ക്കും

    ReplyDelete
    Replies
    1. സുശീലാ,
      മധുവിനെയും ,പ്രേം നസീറിനെയും കൂട്ട് പിടിച്ച് മമ്മൂട്ടിക്ക് പൌരുഷം അണിയിച്ച് കൊടുക്കാന്‍ ശ്രമിക്കല്ലേ . സന്തോഷ്‌ പണ്‍ഡിറ്റ് പഞ്ചില്‍ പറഞ്ഞാല്‍ 'പണി പാളും'. 'കാലമാടന്റെ മൂത്ത മോളെ' എന്ന് വിളിച്ച് ശ്രീവിദ്യയെ പ്രണയിക്കുന്ന മധു തന്നെ തൊട്ടു തൊട്ടില്ല എന്നാ ഗാന രംഗത്തില്‍ അന്നത്തെ നിലവാരത്തില്‍ തകര്‍ത്തിട്ടുണ്ട് . നസീറിനെക്കുറിച്ച് തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടി , മംഗളം കുന്നിലെ മാന്‍പേടയോ , സന്ധ്യ മയങ്ങും നേരം തുടങ്ങിയ പാട്ടുകള്‍ ഓര്‍മിപ്പിക്കുക മാത്രം ചെയ്യുന്നു. നസീര്‍ മോഡലില്‍ മരം ചുറ്റാന്‍ ശ്രമിച്ചു സോപാന ഗായികയെ സുന േന്ദ എന്ന പാട്ടിലും പ്രത്യേകം ശ്രദ്ധിക്കുക എന്ന സിനിമയിലും ഒക്കെ മമ്മൂസ് കൊട്ടക്കണക്കിന് കൂവല്‍ വാങ്ങിക്കെട്ടിയിട്ടുണ്ട് . ഇനി വടക്കന്‍ വീരഗാഥയിലെ പ്രണയം . ചന്ദന ലേപ സുഗന്ധം എന്ന ഗാനത്തില്‍ മാധവിയെ പ്രണയിച്ചു കളരിപ്പയറ്റ് നടത്തുന്ന ചങ്ങാതി ഒടുക്കം അവരുടെ കൈകള്‍ കൊരുക്കുന്ന സീനില്‍ ഒരു നില്‍പ്പുണ്ട് . മാധവി നെഞ്ചില്‍ മലരമ്പ് കൊണ്ട മട്ടില്‍ നില്‍ക്കുമ്പോള്‍ ഇനിയും നീ മുന്നോട്ട് വന്നാല്‍ നിന്റെ പള്ളയ്ക്ക് ഞാന്‍ കത്തി കേറ്റും എന്ന ഭാവത്തില്‍ മമ്മൂട്ടിയും . ഇന്ദുലേഖ കണ്‍‌തുറന്നു എന്ന പാട്ടില്‍ കുതിരയോടിച്ച് , പുഴ നീന്തി പെണ്ണിന്റെ കിടപ്പറ വരെ എത്തുന്ന വീര നായകന്‍ , കിടപ്പറയില്‍ എത്തിയ ശേഷം നിലാവത്ത് ഇറക്കി വിട്ട കോഴിയെ പോലെ ഒറ്റ നില്‍പ്പാണ് . 'പെണ്ണേ എനിക്ക് ഒന്നും അറിയില്ല നീ വേണേല്‍ എന്തങ്കിലും ഒക്കെ ചെയ്യ്' എന്ന ലൈനില്‍ . പെണ്ണിന്റെ കരണത്തടിച്ചുള്ള കരുണന്‍ പ്രേമം മാനസിക രോഗികള്‍ക്ക് പൌരുഷം എന്ന് തോന്നാം. പക്ഷേ ഒറിജിനല്‍ മലയാളി നായക പൌരുഷം എന്ന് ഞാന്‍ വിശ്വസിക്കുന്നത് 'അങ്കകലിയില്‍ പോര്‍ വിളിച്ച് നൂറു തലകള്‍ കൊയ്യും വീരന്‍ കാമിനി തന്‍ കയ്യില്‍ നൂറ്‌ മലരുകള്‍ നല്‍കുമ്പോഴാണ് . അല്ലാതെ വില്ലന്റെ നെഞ്ചില്‍ ചവിട്ടാന്‍ നില്‍ക്കുമ്പോഴും , ബാത്രൂമില്‍ പോകുമ്പോഴും , നായികയുടെ മുഖത്ത്‌ നോക്കുമ്പോഴും വാര്‍ക്ക പണിക്ക് വന്നവന്‍ സിമന്റു തികയാതെ വരുമ്പോള്‍ കാണിക്കുന്ന ഭാവം മാത്രം മുഖത്ത്‌ വരുന്നതല്ല . കഷ്ടകാലത്തിന് അതാണ്‌ മമ്മൂട്ടി സാറിന്റെ സ്ഥിരം ഭാവം. വടക്കന്‍ വീര ഗാഥയില്‍ സുരേഷ് ഗോപി മുതല്‍ ക്യാപ്ടന്‍ രാജു വരെയുള്ളവര്‍ മമ്മൂട്ടിയെക്കാള്‍ ഒരു ചുവടു മുന്നിലാണ് എന്ന കാര്യം തത്കാലം കൂടുതല്‍ അലക്കുന്നില്ല .
      ഇനി,സ്വന്തം ബുദ്ധിയില്‍ കച്ചവടം ചെയ്തു കാരണവന്മാര്‍ തന്ന കുന്നോളം സ്വത്ത് മലയോളം വളര്‍ത്തിയ , കച്ചവടത്തില്‍ അട്ടയുടെ കണ്ണ് കാണുന്ന ബുദ്ധിമാനായ പ്രാഞ്ചിയെ പദത്തിന്റെ തുടക്കം മുതല്‍ ആളുകള്‍ ക്യൂവായി നിന്ന് പറ്റിക്കുന്ന കൂതറ കഥയും കഥാപാത്രവും ഉള്ള സിനിമയില്‍ എന്തോന്ന് അഭിനയം സുശീലാ ?
      പിന്നെ രാജമാണിക്യത്തില്‍ കോമഡി വഴക്കിയ കഥ ...ആ പടത്തില്‍ മമ്മൂട്ടി ഏതെങ്കിലും കാര്യത്തിന് ക്രെഡിറ്റ് അര്‍ഹിക്കുന്നു എങ്കില്‍ അത് തുടക്കം മുതല്‍ അവസാനം വരെ തിരുവനന്തപുരം ഭാഷ മെയിന്റെയിന്‍ ചെയ്യാന്‍ എടുത്ത എഫര്‍ട്ടിനാണ് .അതിനു മാത്രം. പിന്നെ സുശീലന്‍ ധരിച്ചു വെച്ചത് പോലെ തന്നെ രായമാണിക്ക്യത്തില്‍ നമ്മ ഫയങ്കര കോമഡി ആയിരുന്നു എന്ന് മമ്മുക്കയും തെറ്റിദ്ധരിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. ഭവിഷ്യത്ത് തുറുപ്പ്ഗുലാന്‍ മുതല്‍ കോബ്ര വരെയുള്ള കൊലപാതകങ്ങളുടെ രീതിയില്‍ പാവം പ്രേക്ഷകര്‍ അനുഭവിക്കുന്നു .അതാണ്‌ മമ്മൂട്ടി കോമഡി വഴക്കി എടുത്ത്‌ എന്ന് പറഞ്ഞത് കൊണ്ടുണ്ടായ ഏക ഗുണം.

      Delete
  9. ഒരിടത്ത് പറയുന്നു മമ്മൂട്ടിയുടെ അഭിനയത്തിന് സ്വാഭാവികത ഇല്ല എന്ന്, പിന്നെ പറയുന്നു പ്രണയ രംഗത്ത് പഞ്ചായത്ത് ശിപായി വസ്തു അളക്കുന്നത് പോലെ നായികയുടെ നാലു ചുറ്റും നടന്നു പ്രേമ രംഗങ്ങളില്‍ അഭിനയിക്കുന്ന ഒരു നടന് ഒരിക്കലും ആ ഗതികേടു വരില്ല എന്നും, അങ്ങിനെ കേരളത്തിലെ ഏതു മലയാളി ആണ് പെണ്ണിന്റെ നാല് ചുറ്റും നടക്കുന്നത് ? ബെഡ് റൂമില്‍ അല്ലാതെ പുറത്ത് ആരും ഒരു റൊമാന്‍സും കാണിക്കാറില്ല , ആവറേജ് മലയാളി ഭാര്യ ആയാലും കാമുകി ആയാലും അവളോട്‌ പബ്ലിക് ആയി പെരുമാറുന്നത് അടിയൊഴുക്കുകളിലെ കരുണനെ പോലെയും വടക്കന്‍ വീരഗാഥയിലെ ചന്തു വിനെ പോലെയും ആണ് , അതിനര്‍ത്ഥം ആണുങ്ങളെ മമ്മൂട്ടി കഥാ പാത്രങ്ങള്‍ സ്വാധീനിച്ചു എന്നല്ലേ? അപ്പോള്‍ ഡാന്‍സ് ഒരു നിര്‍ബന്ധം അല്ല , പ്രേം നസീറും മധുവും ഒന്നും ഡാന്‍സ് കളിച്ചല്ല നായികമാരെ കറക്കി എടുത്തത് . അതൊക്കെ പിന്നെ മലയാളത്തില്‍ പൌരുഷമില്ലാത്ത നടന്മാര്‍ വന്നപ്പോള്‍ ഉണ്ടായ ഏച്ചു കെട്ടല്‍ ആണ് .

    മമ്മൂട്ടിയുടെ വിജയം അദ്ദേഹത്തിന്റെ പരിമിതമായ കഴിവുകളെ നിത്യഭ്യാസം കൊണ്ട് , ഉയര്‍ത്തി തന്റെ ആദ്യകാല പരിമിതികളെ മാറി കടന്നു എന്നതാണ്, ഡാന്‍സും പാട്ടും ആണ് ഇപ്പോഴും വഴങ്ങാത്തത് , ശ്രുതിയി നിന്നുയരും എന്ന നല്ല ഗാനം തനിക്കു നന്നായി ചെയ്യാന്‍ പറ്റിയില്ല എന്നതില്‍ അദ്ദേഹം ലജ്ജ പ്രകടിപ്പിച്ചു എഴുതിയിരുന്നു ഓര്‍മ്മക്കുറിപ്പുകളില്‍ , എന്നാല്‍ കോമഡി രാജമാണിക്യത്തിലൂടെ വഴക്കി എടുത്തു , അതുപോലെ ചമ്മല്‍ മമ്മൂട്ടി പ്രകടിപ്പിക്കാന്‍ പറ്റാത്ത വികാരം ആയിരുന്നു എന്നാല്‍ പ്രാഞ്ചി ഏട്ടനിലും വാത്സല്യത്തിലും അതും സാധിച്ചു, ഇന്സല്‍റ്റ് ഉള്‍ക്കൊള്ളുന്ന സീനുകള്‍ മോഹന്‍ലാലിനു മാത്രം വഴങ്ങുന്നവയായിരുന്നു അത് വരെ, പ്രേക്ഷകന്‍ അതിനു ശേഷം വന്ന തലമുറയില്‍ ഏതു ആക്ടര്‍ക്കാന് ഇതൊക്കെ മമൂട്ടിയെക്കള്‍ നന്നായി ചെയ്യാം എന്ന് പറയുന്നത്? മലയാളത്തില്‍ ആളില്ലഞ്ഞാണോ സത്യരാജിനെ പൊക്കി എടുത്താത്? മമ്മൂട്ടി ആണ് യുവ ദയരക്ടര്‍മാരെ ഇത്രയധികം കൊണ്ടുവന്നത്, ടെക്നീഷ്യന്‍ മാരെയും സംഭാവന ചെയ്തു , ശാലു മോന് എന്ത് കുഴപ്പം, സത്യരാജിനെ മോന്‍ സിബിരാജിന്റെ അഭിനയം ചാലു മോനെ ക്കാള്‍ നല്ലതാനെന്നായിരിക്കും പറയാന്‍ പോകുന്നത് , അസൂയ പാടില്ല പ്രേക്ഷക മമ്മൂട്ടി ഒരു പത്തു കൊല്ലം കൂടി ഇങ്ങിനെ തന്നെ നില്‍ക്കും

    ReplyDelete
  10. നന്നായി പറഞ്ഞിരിക്കുന്നു. വിഷയത്തോടുള്ള എന്റെ നിലപാട് എന്തുമാകട്ടെ, ഇതിലെ നിരീക്ഷണവും അവതരണവും ഭംഗിയായി ചെയ്തിരിക്കുന്നു. അഭിനന്ദനങ്ങള്‍!

    ReplyDelete
  11. ഇവിടെ ചര്‍ച്ച വഴി തെറ്റിയോ എന്നൊരു സംശയം. നൃത്ത രംഗത്ത്,ശ്രിംഗാര ഭാവം വേണ്ടി വരുന്നിടത്ത്,പ്രണയ രംഗങ്ങളില്‍,രാജമാണിക്യം ഒഴിച്ചാല്‍ ഹാസ്യ രംഗങ്ങളില്‍ ഇവിടെയെല്ലാം ദേനീയമായി പരാജയപ്പെടുന്ന ഒരു നടനാണ് മമ്മൂട്ടി എന്ന് സമ്മതിക്കാം എങ്കിലും ആ നടന്‍ നല്‍കിയ ഒരു പിടി നല്ല ചിത്രങ്ങളെ മറക്കാമോ?(ഭൂരിഭാഗവും എം ടി, ലോഹി തന്നെയാണ് എന്നതും സമ്മതിക്കാം). സത്യരാജ് ചിത്രങ്ങള്‍ പൊതുവേ എനിക്ക് ഇഷ്ട്ടം അല്ലെങ്കിലും ആ നടനെ പോലും പരിഹസിക്കാനുള്ള ഔന്നത്യം മമ്മുട്ടിക്ക്‌ ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല .
    പിന്നെ പുതിയ ആള്‍ക്കാരെ സംഭാവന ചെയ്തു,മകന്‍ ആളു മിടുക്കനാണ് എന്നിവയൊക്കെ അഭിനയ മികവിന് ഉദാഹരണമാണോ ?

    ReplyDelete
  12. സത്യരാജ് സ്വയം കാശ് ചെലവാക്കി "Sathyaraj - the Best Actor" എന്നൊരു പരിപാടി തമിഴ് നാട്ടില്‍ അവതരിപ്പിക്കുനത് ഒന്ന് ആലോചിച്ചു നോക്കൂ .. haha

    ReplyDelete
    Replies
    1. അത് കലക്കി, ശശി...

      മാത്രമല്ല, സത്യരാജ് താൻ ഡയറക്റ്ററായ ചാനലിൽ "നമത് ചൊന്തം സത്തൂസ്" എന്ന പേരിൽ സെൽഫ് പ്രമോഷനും ചെയ്യുന്നില്ല....

      Delete
  13. abhinayam ennathu oru kaalil ninn matte kaal uyarthumpol undaakunna koninte alavaanennu thettidharichirikkunnathankalude chinthaagathi thirthaan enikku samayamilla. Oru kadhaapaathramaayi maarumpol swnthamaaya oru kaaryavum aa kadhaapaathrathil muzhachu nirthaathe 100% aa kadhaapaathram maathramaayi abhinayikkuna mammokkayude abhinayathinodu cpompare cheyyaan Mohanlalinte abhinayam polum yogyamalla.. pinneyaano ee sathyaraj... Sarasamaayi paranjaal enthum thettidharippikkaan eluppaamaanenna soothram thankal manassilaakkiyittundennu maathram manassilaayi. Thudarnnum ezhuthuka...

    ReplyDelete