അനിയാ ആന നിന്നാലും ചരിഞ്ഞാലും കാശാണ് എന്നൊരു ചൊല്ലുണ്ട് , നീ കേട്ടിട്ടുണ്ടോ?
അത് പണ്ട് .ഇപ്പൊ ചരിഞ്ഞാ കേസാണ്. രണ്ടു ആനക്കൊമ്പിന്റെ പാപക്കറ ഇടയ്ക്കിടെ പാവം നമ്മുടെ ലാലേട്ടന്‍റെ ഷര്‍ട്ടില്‍ തേയ്ക്കാനുള്ള ശ്രമങ്ങള്‍ അണ്ണനും കാണുന്നതല്ലേ ?
പിന്നെ, പാവം ചുമ്മാ സൂക്ഷിക്കാന്‍ മേടിച്ചു വെച്ച ആ കാളക്കൊമ്പുകളുടെ മറ പിടിച്ച് നടക്കുന്ന ഗൂഡ ശ്രമങ്ങള്‍ അല്ലെ ? ഞാന്‍ കേട്ടിടുണ്ട്
നിങ്ങള്‍ ആളെ വടിയാക്കാതെ രാവിലെ എന്നെ എന്തിനാണ് വിളിച്ച് വരുത്തിയത് എന്ന് പറ .
നീ പറഞ്ഞതിന്‍ പ്രകാരം ആന നിന്നാല്‍ കാശ് വീട്ടില്‍ കൊമ്പായി ഇരുന്നാല്‍ കേസ് എന്നാണ് പുതിയ ചൊല്ലെങ്കില്‍ ഞാന്‍ അതിനെ വീണ്ടും ഒന്ന് പരിഷ്കരിക്കാന്‍ തീരുമാനിച്ചു
എന്തോന്ന് ???
ആന താപ്പാനയാകുമ്പോള്‍ പ്രേക്ഷകന്റെ കാശ് പരിന്തുകാലേല്‍ പോകും എന്നാണ് പുതിയ ചൊല്ല്
നിങ്ങള്‍ താപ്പാന കണ്ടാ ?
ഉവ്വെടാ , എന്നെ താപ്പാന കുത്തിയും ചവിട്ടിയും മൃതപ്രായനാക്കി
അത് നമുക്ക് സംസാരിക്കാം. ടിക്കറ്റ് എങ്ങനെ ഒപ്പിച്ചു ? ഫാന്‍സിനെ വല്ലവരെയും ചാക്കിട്ടാ ?
അനിയാ ഒരു അബദ്ധം പറ്റി.
എന്തോന്ന് ?
റിലീസ് ഡേ അല്ലെ,ആദ്യ ഷോ അല്ലേ എന്നൊക്കെ കരുതി ഇന്നലെ തന്നെ ബുക്ക് ചെയ്തു. അത് കൊണ്ട് അഞ്ചു രൂപ കൂടുതല്‍ കൊടുക്കേണ്ടി വന്നു. രാവിലെ തിയറ്ററിന്റെ മുന്നില്‍ ഒരു പതിനൊന്നര അടുപ്പിച്ച് ചുമ്മാ ചെന്നിരുന്നെങ്കില്‍ ആളെ കയറ്റാന്‍ ഫാന്‍സ് ചിലപ്പോള്‍ ടിക്കറ്റ് വെറുതെ തന്നേനെ. അത്രയ്ക്ക് ബുദ്ധി എനിക്ക് പോയില്ല.
ഓ പിന്നെ ...നിങ്ങള് ചുമ്മാ ....
ഡേ ...ആദ്യത്തെ ഷോ ...തിയറ്ററിന്റെ കാല്‍ ഭാഗം കാലിയടിച്ച് കിടക്കുകയായിരുന്നു
ഉം ...നിങ്ങള്‍ക്ക് സന്തോഷമായി കാണുമല്ലോ അത് കണ്ടപ്പോള്‍ ?
പടം കഴിഞ്ഞപ്പോള്‍ ആ ഒഴിഞ്ഞ സീറ്റുകളില്‍ ഇരുന്ന് പീഡനം സഹിക്കേണ്ടേയിരുന്ന കുറെ ആളുകള്‍ രക്ഷപെട്ടല്ലോ എന്ന് ഓര്‍ത്തപ്പോള്‍ സന്തോഷം തോന്നി അനിയാ ,അവരോട് പൊടിക്ക് അസൂയയും
നിങ്ങള്‍ ഗീര്‍വാണം പറയാതെ പടം എങ്ങനെ എന്ന് പറ .
അനിയാ എന്‍റെ ഒരു ഊഹം അനുസരിച്ച് മിക്കവാറും ഈ പടം തുടങ്ങുന്നതിന് മുന്‍പേ മമ്മൂട്ടി സംവിധായകന്‍ ജോണി ആന്റണി , കഥ കൈകാര്യം ചെയ്ത എം സിന്ധുരാജ് എന്നിവരോട് ഒറ്റ ഡിമാന്‍ഡ് മാത്രമേ വെച്ച് കാണാന്‍ സാധ്യതയുള്ളൂ
എന്തോന്ന് ? നായികാ തെലുങ്ക് നടി ചാര്‍മി വേണം എന്നോ? അണ്ണാ ഒരു അബദ്ധം പറ്റി അത് പുറത്തറിഞ്ഞു എന്ന് വെച്ച് നിങ്ങള്‍ ആളുകളെ ഇങ്ങനെ തേജോവധം ചെയ്യരുത്.
അതല്ലടാ വൃത്തികെട്ടവനെ, നിലവാരത്തില്‍ കോബ്രയുടെ മുകളില്‍ നില്‍ക്കുന്ന പടമാകണം താപ്പാന എന്ന ഡിമാന്‍ണ്ട് ആകും മമ്മൂട്ടി വെച്ചിട്ടുണ്ടാവുക . ജോണി ആന്റണി മോശക്കരനാണോ ? കോബ്ര മാത്രമല്ല പട്ടണത്തില്‍ ഭൂതം വരെ നാണിച്ചു പോകുന്ന നിലവാരത്തില്‍ ഒരു പടം എടുത്ത് കൈയ്യില്‍ കൊടുത്തു.എല്‍സമ്മ എന്ന ആണ്‍കുട്ടി ഒക്കെ എഴുതിയ സിന്ധുരാജും ഈ പാപത്തില്‍ പങ്കാളിയാണ് എന്ന് ഓര്‍ക്കുമ്പോള്‍ ആണ് അത്ഭുതം.
അണ്ണാ,നിങ്ങള്‍ സിനിമയുടെ കഥ പറ.കേട്ടിട്ട് ഞാന്‍ തീരുമാനിക്കാം നിങ്ങള്‍ ഇക്കയോടുള്ള വിരോധം വെച്ച് പറയുന്നതാണോ എന്ന് .
എന്നാ കേട്ടോ . ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന മോഷ്ടാവായ സാംസന്‍ (മമ്മൂട്ടി),പെണ്‍ ജയലില്‍ നിന്നും ശിക്ഷ കഴിഞ്ഞ് ഇറങ്ങുന്ന ,മല്ലികയെ (ചാര്‍മി ) ട്യൂണ്‍ ചെയ്യാന്‍ ശ്രമിക്കുന്നു. നടക്കുന്നില്ല. പക്ഷേ ഒരു അപകടത്തില്‍ പെടുന്ന മല്ലികയെ ആശുപത്രിയില്‍ ആക്കേണ്ടി വരുന്ന സാംസണ്‍ പിന്നെ അവളുടെ നാടായ കരിപ്പ എന്ന ഗ്രാമത്തില്‍ കൊണ്ട് വിടാനുള്ള ചുമതല ഏറ്റെടുക്കുന്നു.പിന്നെ അങ്ങോട്ട് ഇന്റര്‍വെല്‍ വരെ റോഡ് മൂവിയാണ് സംഭവം. മമ്മൂട്ടി ഓടി നടന്ന് കോമഡി കാണിക്കുന്നു.ഇടയ്ക്കിടെ സ ക്ക് പകരം ത ഉപയോഗിച്ച് തോത്ലാ തത്തമ്മയായി അദ്ദേഹത്തിന്‍റെ തന്നെ വിശാലമായ ലിങ്കുസ്റ്റിക്ക് ഡയലെക്ക്റ്റ് കഥാപാത്രങ്ങളുടെ ശ്രേണിയിലേക്ക് പുതിയ സംഭാവനകള്‍ നല്‍കാന്‍ ശ്രമിക്കുന്നു , പിന്നെയും കോമഡി കാണിക്കാന്‍ ശ്രമിക്കുന്നു, കടമിഴി കോണുകളുടെയും, കയറുകളുടെയും സഹായത്തോടെ പലരെയും തല്ലി വീഴ്ത്തുന്നതായി കാണിക്കുന്നു (അങ്ങനെയൊക്കെ കാണിക്കാനല്ലേ പറ്റു.ഇങ്ങേര്‍ക്ക് വല്ല വാതത്തിന്റെ അസുഖവും ഉണ്ടോ ആവൊ?. ഓഗസ്റ്റ് പതിനഞ്ചില്‍ ഉള്ള കയ്യും കാലും പതുക്കെ അനക്കാനുള്ള ശരീര വഴക്കം പോലും തപ്പാനയില്‍ കാണാനില്ല ), ഒടുക്കം ഓര്‍ഡിനറി മോഡല്‍ ബസ്സില്‍ കയറ്റി നായികയെ ഗവിയുടെ മുറിച്ച മുറിയായ കരിപ്പയില്‍ എത്തിക്കുന്നു (ബസ്സിലെ ഡ്രൈവര്‍ ആയി ബിജു മേനോന്‍,കണ്ടക്റ്റര്‍ ആയി കുഞ്ചാക്കോ ബോബന്‍,യാത്രക്കാരനായി ബാബുരാജ് എന്നിവര്‍ക്ക് ഗസ്റ്റ് റോള്‍ കൂടി കൊടുക്കാമായിരുന്നു )
ബസ്സില്‍ കയറും മുന്നേ തന്നെ മല്ലിക തന്റെ കദന കഥ സാംസണെ അറിയിക്കുന്നുണ്ട് .കരിപ്പയിലെ കന്നു കാലി വ്യാപാരി ആയ മണിക്കുട്ടന്‍ അലിയാസ് കന്നുക്കുട്ടന്‍റെ (മുരളി ഗോപി ) വൈഫ് ആണ് മല്ലിക (മമ്മൂട്ടിയുടെ ട്യൂണിംഗ് പ്രതീക്ഷകള്‍ തകര്‍ന്നു പക്ഷെ സ്റ്റില്‍ നന്മകള്‍ ഉള്ള നായകന്‍ ആണ് ഞാന്‍ എന്ന ഭാവങ്ങള്‍ ഈ രംഗത്ത് ഫ്രീ ...എന്‍ജോയ് ).കന്നുക്കുട്ടനും കരിപ്പയിലെ സമ്പന്നയായ നിര്‍മ്മലയുമായി(സജിതാ ബേട്ടി) ആയി അവിഹിതം ഉണ്ടെന്ന സംശയം നാട്ടില്‍ പരക്കുന്നതിനെത്തുടര്‍ന്ന് നിര്‍മ്മലയുടെ ഭര്‍ത്താവ് സുധാകരന്‍ (ഇര്‍ഷാദ് ) കന്നുക്കുട്ടനെ കൊല്ലാന്‍ ശ്രമിക്കുന്നു .സുധാകരനെ തലക്കടിച്ച് കൊന്നിട്ട് മല്ലിക ജെയിലില്‍ പോകുന്നു . അതാണ് മല്ലികയുടെ കഥ.
നാട്ടില്‍ എത്തുന്ന മല്ലിക കന്നുക്കുട്ടന്‍ നിര്‍മ്മലയെ കെട്ടി ഒരു കുട്ടിയും ഒക്കെയായി ഹാപ്പിയായി കഴിയുകയാണ് എന്ന് കണ്ടു വയലന്റ് ആകുന്നു . കന്നുകുട്ടനെ കൊല്ലാന്‍ ശ്രമിക്കുന്നു.ആ ശ്രമത്തില്‍ പരാജയപ്പെടുന്ന മല്ലിക കന്നുകുട്ടനെ കൊല്ലാനുള്ള കൊട്ടേഷന്‍ സാംസണ് കൊടുക്കുന്നു.മോഷ്ടാവ്, കൂലിത്തല്ലുകാരന്‍ ഇവയ്ക്കു പുറമേ സൈക്കോളജിസ്റ്റ് കൂടിയ സാംസണ്‍ മല്ലികയുടെ മനസ്സിലെ പക കുറയാന്‍ വേണ്ടി മാത്രം കന്നുക്കുട്ടനെ സാമ്പത്തികമായും , ശാരീരികമായും തകര്‍ക്കുന്നു.പക്ഷേ കൊല്ലുന്നില്ല.ഒടുക്കം കമോണ്‍ ഗേള്‍ എന്ന് വിളിച്ചു മല്ലികയ്ക്ക് ഒരു ജീവിതവും കൊടുക്കുന്നു .ഇതാണ് പടത്തിന്റെ കഥ.ഇനി നീ തീരുമാനിക്ക്.
പഴഞ്ചന്‍ കഥ.പക്ഷേ ട്രീറ്റ്മെന്റിലെ വ്യത്യാസം ,കിടിലം അഭിനയം ഇതൊക്കെ കൊണ്ട് നല്ല പടം എടുക്കാന്‍ ഈ കഥ പോരെ അണ്ണാ ?
പണി അറിയാവുന്നവന് ഇതൊക്കെ ധാരാളം മതി ചെല്ലാ . സംവിധായകന്‍ ജോണി ആന്റണിയുടെ വ്യത്യസ്ത ട്രീറ്റ്മെന്റ്റ്,അഭിനേതാക്കളുടെ അഭിനയം ഇതൊക്കെ ഓരോന്നായി പറയാം .നീ ചുമ്മാ കേള്‍.
ഏതോ ഒരു പഴയ കെട്ടിടത്തിന് മുന്നില്‍ സെന്‍ട്രല്‍ ജെയില്‍ എന്നൊരു ബോര്‍ഡ് വെയ്ക്കുന്നിടത്ത് തുടങ്ങുന്നു ട്രീറ്റ്മെന്റിലെ വ്യത്യസ്തത ( ഹോസ്പിറ്റല്‍ ആണെന്ന് കാണിക്കാന്‍ ഫ്ലെക്സ് അടിച്ചു വെയ്ക്കുന്ന കലാസംവിധായകന്‍ മോഹന്‍ദാസ് ചിത്രത്തിലുടനീളം ജോണി ആന്റണിക്ക് ശക്തമായ പിന്തുണ നല്‍കുന്നുണ്ട് ).പിന്നെ ആദ്യ പകുതി റോഡ് മൂവി എന്ന് വെച്ചാല്‍ ഇതാണ് എന്ന് തെറ്റിദ്ധരിച്ച് സാംസന്‍ പഴയ കൂലിത്തല്ലുകാര്‍ കൂട്ടുകാരെ വഴിയില്‍ വെച്ച് കാണുന്നു,യാത്രയുടെ വഴി തിരിയുന്നു, കോമഡി എന്ന പേരില്‍ അവര്‍ എന്തൊക്കെയോ കാണിക്കുന്നു ഇതിലും വലുത് ഏതാണ്ട് വരാനിരുന്നതാണ് ഇങ്ങനെ തീര്‍ന്നത് എന്ന് നമ്മള്‍ പ്രേക്ഷകര്‍ സമാധാനിക്കുന്നു .പക്ഷേ ജോണി ആന്റണി നമ്മളെ വിടുന്നില്ല . വഴിയില്‍ ചുമ്മാ മമ്മൂട്ടിയെക്കൊണ്ട് സ്റ്റണ്ട് നടത്തിച്ച് അദേഹം നമ്മളെ ഭയങ്കരമായി ചിരിപ്പിക്കുന്നു . മമ്മൂട്ടിയുടെ ഫ്ലയിംഗ് കിക്ക് ഒക്കെ കണ്ടാല്‍ എന്റെ പൊന്ന് മോനെ മ്യൂസിയത്തിന്റെ സ്മാരക ശില വരെ തലക്കുത്തി നിന്ന് ചിരിച്ച് പോകും.ഒന്നാം പകുതി ഞാന്‍ പറഞ്ഞത് പോലെ ഓര്‍ഡിനറി ഹിറ്റായത് കൊണ്ട് അതില്‍ നിന്നും പ്രചോദനം ഉത്ക്കൊണ്ട്ട സീനോടെ ജോണി ആന്റണി തീര്‍ക്കുന്നു . അടുത്ത ഒന്നോന്നെകാല്‍ മണിക്കൂര്‍ വില്ലനെ ഒതുക്കാനുള്ള നായകന്റെ ബുദ്ധിപൂര്‍വമായ നീക്കങ്ങള്‍ ആണ് . അവിഹതത്തിന് അകത്താക്കും എന്ന് പേടിപ്പിച്ച് കാശ് വാങ്ങുക , വില്ലന്റെ ഗുണ്ടയെ കോമഡി കാണിച്ചും തള്ളിയും ഒതുക്കുക , വില്ലന്റെ പുതിയ അവിഹിതം കണ്ടു പിടിച്ചയാളെ നാറ്റിക്കുക, ഒടുക്കം തല്ലി പഞ്ചറാക്കുക ഇതൊകെയാണ് ഭയങ്കര ബുദ്ധി . പിന്നെ എടുത്ത് പറയേണ്ട ഒരു സീന്‍ ഉണ്ട് . കന്നുക്കുട്ടന്റെ പ്രധാന ഗുണ്ട ചെട്ടിയാര്‍ ശിവന്‍ (സുരേഷ് കൃഷ്ണ ) നാട്ടില്‍ ഒരാളെ തല്ലി ആശുപത്രിയില്‍ ആക്കിയിട്ട് ഒളിവില്‍ പോകുന്നു. നാട്ടുകാരുടെ പ്രതിഷേധം ശക്തി പ്രാപിക്കുന്നു. പോലീസ് അയാളെ തിരഞ്ഞു വശം കെടുന്നു. സാംസണ്‍ ചെട്ടിയാര്‍ ശിവന്റെ ഒളിത്താവളം കണ്ടെത്തുന്നു. അയാളെ പിടിക്കാന്‍ ഒളി സങ്കേതത്തിലേക്ക് പോലീസ് പോകുന്നത് നാല് കിലോമീറ്റര്‍ അപ്പുറം നിന്ന് കേള്‍ക്കാവുന്ന സൈറനും മുഴക്കിയാണ്. ഇതൊന്ന് പോരെ ജോണി ആന്റണി എന്ന പ്രതിഭയെ കാലു തൊട്ട് വന്ദിക്കാന്‍ ?
അയ്യോ !!!
ലേലത്തില്‍ സോമന്‍ പറഞ്ഞത് പോലെ ഹാ,കഴിഞ്ഞില്ല !!! നമ നിറഞ്ഞ കള്ളന്‍,അയാള്‍ പണ്ട് കൈ തല്ലി ഒടിച്ചിട്ടുണ്ടെങ്കിലും ഇപ്പൊ അയാളോട് ഭയം കലര്‍ന്ന സൌഹൃദം സൂക്ഷിക്കുന്ന പോലീസുകാരന്‍ (വിജയരാഘവന്‍).നിരാശ ,പക എന്നീ വികാരങ്ങള്‍ക്ക് അടിപ്പെടുന്ന നായികയെ മന:ശാസ്ത്ര പരമായ സമീപനത്തിലൂടെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വരുന്ന മൂന്നാം ക്ലാസുകാരന്‍ നായകന്‍ .സാംസണ് തന്നെ ഒതുക്കാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ വേണ്ടി മാത്രം നാട്ടില്‍ ഗീതാവിജയന്റെ സതി എന്ന കഥാപാത്രവുമായി പുതിയ അവിഹിത ബന്ധം കൂടി തുടങ്ങുന്ന കന്നുക്കുട്ടന്‍. മല്ലികയെ സിനിമയുടെ തുടക്കത്തില്‍ ഇടിച്ചിട്ടു പോയ വണ്ടിയും കന്നുക്കുട്ടനും തമ്മിലുള്ള നിഗൂഡ ബന്ധം സാംസന്‍ കണ്ടു പിടിക്കുമ്പോള്‍ , കന്നുക്കുട്ടനെ കൊല്ലാന്‍ കൊട്ടേഷന്‍ കൊടുത്തിട്ട് കൊടുത്തിട്ട് കുറച്ചു നാളുകള്‍ ആയെങ്കിലും'എന്നാലും അയാള്‍ എന്നെ കൊല്ലാന്‍ ശ്രമിച്ചല്ലോ' എന്ന് വിതുമ്പുന്ന മല്ലിക.കന്നുകുട്ടനും,നിര്‍മ്മലയും നിയമപരമായി വിവാഹിതര്‍ അല്ല എന്ന് മനസിലാക്കുന്ന സാംസണ്‍ അവിഹിത വേഴ്ചക്ക് അവരെ അകത്താക്കും എന്ന് ഭീഷണിപ്പെടുത്തെണ്ട താമസം മല്ലികയെ കെട്ടിയപ്പോള്‍ വാങ്ങിയ സ്ത്രീധനം ഏഴു ലക്ഷം രൂപ തിരികെ കൊടുക്കുന്ന കന്നുക്കുട്ടന്‍.സതിയോടുള്ള കന്നുക്കുട്ടന്റെ ബന്ധം മനസിലാക്കിയ സ്പോട്ടില്‍ അയാളെ പടിയടച്ചു പിണ്ഡം മരിച്ച പഴയ ഭര്‍ത്താവിന്റെ ഫോട്ടോയില്‍ നോക്കി എങ്ങലടിക്കുന്ന നിര്‍മ്മല; ഇതൊക്കെയാണ് കഥയിലെയും കഥാപാത്രങ്ങളിലെയും പുതുമകള്‍
അണ്ണാ ,എനിക്ക് തലകറങ്ങുന്നു.
നില്‍ക്കെടാ , അഭിനത്തികവുകളുടെ കാര്യം കൂടി കേട്ടിട്ടു ബോധം കെട്.
അണ്ണാ , അത് വേണോ ?
വേണം ...ഞാന്‍ ഇന്നലെ തിയറ്ററില്‍ ഇരുന്ന് അനുഭവിച്ചതിന്റെ പത്തിലൊന്ന് എങ്കിലും നീ അനുഭവിക്കണം .അടങ്ങിയിരുന്നു കേള്‍ക്കെടാ.മമ്മൂട്ടി നായകനാകുന്ന പടം എന്ന് കേള്‍ക്കുമ്പോഴേ അറിയാമല്ലോ മൊത്തം മുപ്പത്തി നാലു റീലുള്ള സിനിമയില്‍ നാല്‍പതു റീലുകളില്‍ അങ്ങേര്‍ കാണും എന്ന് . തുടക്കത്തില്‍ ചാര്‍മ്മിയെ ട്യൂണ്‍ ചെയ്യാനുള്ള ശ്രമം മുതല്‍ അങ്ങേര്‍ അഭിനയം തുടങ്ങും. ചാര്‍മ്മിയെ അങ്ങേര്‍ പ്രണയത്തോടെ നോക്കുന്നതൊക്കെ കണ്ടാല്‍ ഉണ്ടല്ലോ മോനെ,പട്ടിയെ പേടിച്ച് മരത്തില്‍ മരത്തില്‍ കയറി ഇരിക്കുന്ന പൂച്ചയുടെ മുഖഭാവം ആണ് നമുക്ക് ഓര്‍മ്മ വരിക.അത് പോരാഞ്ഞ് നായികയുടെ ഫോട്ടോ ഏതാണ്ട് പകര്‍ച്ചവ്യാധി പരത്തുന്ന വൈറസ് കൈയ്യില്‍ പിടിക്കുന്നത് പോലെ പിടിച്ചോണ്ട് ഒരു പാട്ടും മമ്മൂട്ടി സാര്‍ കാച്ചുന്നുണ്ട്.
പാട്ട് മാത്രമല്ല ഡാന്‍സും .
മതി അണ്ണാ മമ്മൂട്ടിയുടെ ഡാന്‍സ് ഉണ്ടെങ്കില്‍ അതിനെക്കുറിച്ച് കൂടുതല്‍ പറയേണ്ട
ഡാന്‍സില്‍ തീരുന്നതാണ് മമ്മൂക്കയുടെ പടയോട്ടം എന്ന് നീ കരുതിയോ . തെറ്റി മോനെ തെറ്റി. പടത്തിന്റെ മുക്കാല്‍ ഭാഗവും നല്ല ശുദ്ധ മലയാളവും ,ഇടയ്ക്കിടെ പെട്ടന്ന് താന്‍ സ കാരത്തെ ത കാരാമായി പറയുന്ന കഥാപാത്രത്തെയാണ് അവതരിപിക്കുന്നത് എന്ന് ഓര്‍മ്മ വരുമ്പോള്‍ തൊത്തിയുള്ള സംസാരവും ഒക്കെയായി മമ്മൂട്ടി ഈ സിനിമയില്‍ നിറഞ്ഞാടുകയാണ്
.
അണ്ണാ ഇനി ഞാന്‍ കരയും . നിങ്ങള്‍ ബാക്കിയുള്ളവരുടെ കാര്യം പറ .മമ്മൂട്ടിയെ വിട്
വിട്ടു. മറ്റു കഥാപാത്രങ്ങളില്‍ ഏറ്റവും നന്നായത് മുരളി ഗോപിയാണ്.കാണാ കുണാ എന്ന് എഴുതിവെച്ചിരിക്കുന്ന കഥാപാത്രമായിട്ട് കൂടി കന്നുകുട്ടനെ അയാള്‍ നന്നാക്കിയിട്ടുണ്ട് .നായികാ ചാര്‍മിയുടെ കാര്യവും അത് പോലെ തന്നെ .പക്ഷേ നല്ല പാലപ്പത്തിന്റെ നിറമുള്ള ചാര്‍മിയെ കണ്ണുകള്‍ക്ക് താഴെ സ്വല്‍പ്പം കറുപ്പും അടിച്ച് കോട്ടണ്‍ സാരിയും ഉടുപ്പിച്ച് ഇറക്കിയാല്‍ ഹൈറേഞ്ച് മധ്യവര്‍ത്തി കുടുമ്പത്തിലെ പെണ്ണായിക്കോളും എന്നുള്ള വിവരമേ ജോണി ആന്റണി,മേക്കപ്പ് മാന്‍ (കാട്ടാക്കട സജി ),വസ്ത്രാലങ്കാരകന്‍ (അഫ്സല്‍ മുഹമ്മദ് ) എന്നിവര്‍ക്ക് ഉള്ളു എന്നതാണ് കഷ്ട്ടം.കോമഡി പോലീസ് ആയി വിജയരാഘവന്‍ (മൂന്നോ നാലോ സീനുകള്‍ - ജഗതിയായിരുന്നു ഈ റോളില്‍ എന്ന് ആശിച്ചു പോയി ) സാമന്യം തെറ്റില്ലാതെ ബോറാക്കിയിട്ടുണ്ട്.മാളാ അരവിന്ദന്‍,സാദിക്ക് അങ്ങനെ കുറെ പേരെ സിനിമയില്‍ എവിടെയൊക്കെയോ കണ്ടതായി തോന്നി.സുരേഷ്കൃഷ്ണ പഴയ ജയന്‍ സിനിമകളിലെ ജഗ്ഗുവിന്റെ ശിഷ്യന്‍ ആണെന്ന് തോന്നുന്നു. തലമുടി അത്രയും വരില്ല എങ്കിലും അഭിനയത്തില്‍ ജഗ്ഗു പിച്ച വാങ്ങുന്ന പെര്‍ഫോമന്‍സ് ആണ് .
അപ്പൊ ചുരുക്കത്തില്‍ താപ്പാന
താപ്പാന വെറും കൂതറ സിനിമയായി എന്ന് കരുതി നീ വിഷമിക്കേണ്ട . കോബ്ര കഴിഞ്ഞപ്പോള്‍ നീ വിചാരിച്ചില്ലെ ഇതിലും തറ നിലവാരത്തില്‍ പടമിറക്കാന്‍ ഇനി മമ്മൂട്ടിക്ക് പോലും കഴിയില്ല എന്ന്. ആ ധാരണ അദ്ദേഹം തപ്പാനയിലൂടെ പുല്ലു പോലെ തിരുത്തി കൈയ്യില്‍ തന്നില്ലേ ?. ഇനി ഇതിലും തറയായ സാധങ്ങള്‍ മദയാന,പിടിയാന,കുഴിയാന,തനാന,തന്നാന (വിനീത് മോന്‍ പറഞ്ഞത് പോലെ നെറ്റില്‍ നിന്നും പ്രചോദനം ഉത്ക്കൊണ്ട പീസ് ) എന്നൊക്കെയുള്ള പേരുകളില്‍ അദ്ദേഹം ഇറക്കിക്കൊള്ളും .നീ ധൈര്യമായിട്ട് ഇരി
കൊബ്രയെക്കാള്‍ കഷ്ടമോ.. അതിനെക്കാളും കൂതറ ആയി പടമെടുക്കാന്‍ കഴിയുമെന്നോ?
ReplyDelete"എന്റെ ഫാന്‍സിന് എന്നെ ഇങ്ങനെ മൂന്നു മണിക്കൂര്‍ കണ്ടിരിക്കണം " എന്ന ആവശ്യം സഫലീകരിക്കുന്ന ചിതം അല്ലെ? അത് മതി...
ReplyDelete//ബസ്സിലെ ഡ്രൈവര്‍ ആയി ബിജു മേനോന്‍,കണ്ടക്റ്റര്‍ ആയി കുഞ്ചാക്കോ ബോബന്‍,യാത്രക്കാരനായി ബാബുരാജ് എന്നിവര്‍ക്ക് ഗസ്റ്റ് റോള്‍ കൂടി കൊടുക്കാമായിരുന്നു//
എനിക്കൊരുപാട് ഇഷ്ടായി .....
ha ha
Delete"ചാര്‍മ്മിയെ അങ്ങേര്‍ പ്രണയത്തോടെ നോക്കുന്നതൊക്കെ കണ്ടാല്‍ ഉണ്ടല്ലോ മോനെ,പട്ടിയെ പേടിച്ച് മരത്തില്‍ മരത്തില്‍ കയറി ഇരിക്കുന്ന പൂച്ചയുടെ മുഖഭാവം ആണ് നമുക്ക് ഓര്‍മ്മ വരിക"
ReplyDeleteകലക്കി ഭായ്..
അടുത്ത കാലത്ത് സൂപ്പര്‍/മെഗാ, ആരായാലും പ്രണയ ഭാവം മുഖത്തു വരുത്തുന്നത് കണ്ടാല്‍ ചിരിച്ചു പോകും..
ചുരുക്കി പറഞ്ഞാല്‍ ഓണത്തിനു ഇറങ്ങിയ എല്ലാ പടോം ഖുദാ ഗവാ.. അല്ലേ..
റിവ്യു വായിച്ചിട്ട് ഇപ്പ അപ്പന്‍ മകന്റെ അടുത്ത് നിന്നാണ് അഫിനയം പഠിക്കുന്നതെന്നു തോന്നുന്നു...ഒരു ഇളിഭ്യചിരിയുമായി ഫുള്‍ടൈം നില്‍ക്കുന്നതാണല്ലോ (സെന്റി സീനുകളില്‍ പോലും) മകന്റെ ഭാവാഭിനയം...അവനൊരു ബൂസ്റ്റ് കിട്ടിക്കോട്ടെ എന്ന് കരുതിയായിരുക്കും മമ്മൂട്ടി ഇങ്ങനെ കൂതറ ആയിറ്റ് അഭിനയിക്കുന്നത്
ReplyDeleteവളരെ മികച്ച ഒരു ചിത്രം മലയാളത്തിലേക്ക് സമ്മാനിച്ച ജോണി ആന്റണി ക്കും സിന്ധുരാജ്നും മിലന്‍ ജലീലിനും ആശംസകള്‍.. മെഗാസ്റാര്‍ മമ്മൂട്ടി യോട് രൂപ സാദ്ര്യശ്യം ഉള്ള ഒരു നടന്‍ ആണ് ഈ ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്... അദേഹം തന്റെ കഥാപത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്തി.. ഈ നടന്റെ മുന്‍ ചിത്രങ്ങളും ഉദാ: കോബ്ര, ലവ് ഇന്‍ സിങ്കപ്പൂര്‍, തുറുപ്പുഗുലാന്‍, ഡബില്സ് , മയബസ്സാര്‍ മുതലായവ വന്‍ വിജയങ്ങള്‍ ആയിരുന്നു.. അമരത്തിലും വടക്കന്‍ വീരഗാഥയിലും പൊന്തന്‍ മാടയിലും ഈ അടുത്ത സമയത്ത് പലെരിമാനിക്യതിലും പ്രാഞ്ചിയെട്ടനിലും കഥാപാത്രമായി ജീവിച്ച മമ്മൂട്ടിക്ക് ഒരു മികച്ച എതിരാളി തന്നെയാണ് ഈ നടന്‍.. ഉജ്വലമായ ഡാന്‍സ് രംഗങ്ങള്‍, ശരീരം അനങ്ങാത്ത അടി-ഇടി രംഗങ്ങള്‍, നവരസങ്ങള്‍ എല്ലാം ഈ നടനില്‍ ഭദ്രം... കഴിയുമെങ്ങില്‍ നിങ്ങള്‍ എല്ലാവരും ഈ ചിത്രം കാണണം. മള്‍ടി പ്ലക്സില്‍ തന്നെ കാണണം.. കാരണം സാധാരണ തിയെറ്റരുകളില്‍ ആരാതകരുടെ ബഹളങ്ങള്‍ കാരണം പല സംഭാഷണങ്ങളും മനസിലാവാതെ വരും... സിന്ധുരാജ് നമുക്ക് വേണ്ടി വളരെ കഷ്ടപ്പെട്ട് എഴുതിയതല്ലേ... ജോണി ആന്റണി കഷ്ടപ്പെട്ട് സംവിധാനിച്ചതല്ലേ...
ReplyDeleteവളരെ മികച്ച ഒരു ചിത്രം മലയാളത്തിലേക്ക് സമ്മാനിച്ച ജോണി ആന്റണി ക്കും സിന്ധുരാജ്നും മിലന്‍ ജലീലിനും ആശംസകള്‍.. മെഗാസ്റാര്‍ മമ്മൂട്ടി യോട് രൂപ സാദ്ര്യശ്യം ഉള്ള ഒരു നടന്‍ ആണ് ഈ ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്... അദേഹം തന്റെ കഥാപത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്തി.. ഈ നടന്റെ മുന്‍ ചിത്രങ്ങളും ഉദാ: കോബ്ര, ലവ് ഇന്‍ സിങ്കപ്പൂര്‍, തുറുപ്പുഗുലാന്‍, ഡബില്സ് , മയബസ്സാര്‍ മുതലായവ വന്‍ വിജയങ്ങള്‍ ആയിരുന്നു.. അമരത്തിലും വടക്കന്‍ വീരഗാഥയിലും പൊന്തന്‍ മാടയിലും ഈ അടുത്ത സമയത്ത് പലെരിമാനിക്യതിലും പ്രാഞ്ചിയെട്ടനിലും കഥാപാത്രമായി ജീവിച്ച മമ്മൂട്ടിക്ക് ഒരു മികച്ച എതിരാളി തന്നെയാണ് ഈ നടന്‍.. ഉജ്വലമായ ഡാന്‍സ് രംഗങ്ങള്‍, ശരീരം അനങ്ങാത്ത അടി-ഇടി രംഗങ്ങള്‍, നവരസങ്ങള്‍ എല്ലാം ഈ നടനില്‍ ഭദ്രം... കഴിയുമെങ്ങില്‍ നിങ്ങള്‍ എല്ലാവരും ഈ ചിത്രം കാണണം. മള്‍ടി പ്ലക്സില്‍ തന്നെ കാണണം.. കാരണം സാധാരണ തിയെറ്റരുകളില്‍ ആരാതകരുടെ ബഹളങ്ങള്‍ കാരണം പല സംഭാഷണങ്ങളും മനസിലാവാതെ വരും... സിന്ധുരാജ് നമുക്ക് വേണ്ടി വളരെ കഷ്ടപ്പെട്ട് എഴുതിയതല്ലേ... ജോണി ആന്റണി കഷ്ടപ്പെട്ട് സംവിധാനിച്ചതല്ലേ...
ReplyDeleteമമ്മുക്ക അല്‍പ്പം ഒതുങ്ങി ദുല്‍ക്കരിനെ സിംഹാസനത്തില്‍ ഇരുത്താന്‍ ആണ് ശ്രമിക്കുന്നത്, ആസിഫ് അലിയും രാജപ്പനും ഒക്കെ കട്ടയും പടവും മടങ്ങി , ലാലേട്ടന് നടക്കാന്‍ തന്നെ വയ്യ പിന്നല്ലേ അഭിനയം, സ്പിരിറ്റ് ഓടിയത് കനിഹയുടെയും ലെനയുടെയും മില്‍മ കാരണം, പട്ടണത്തില്‍ ഭൂതം പോലെ അത്ര വളിപ്പല്ലല്ലോ, സമാധാനം, എന്നാല്‍ ഓണപ്പടത്തില്‍ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന കണക്കനുസരിച്ച് മരുമകനെക്കള്‍ കൊള്ളാം, രണ് ബേബി രണ് ഓടാന്‍ പോകുന്നില്ല, പിന്നെ താപ്പാന ഒരു ആവറേജ് വിജയം കൈവരിക്കും
ReplyDeleteതുടര്‍ച്ചയായി, ഒന്‍പതു പടങ്ങള്‍ ഒരു ഇടവേള പോലും ഇല്ലാതെ പൊട്ടിച്ചു കയ്യില്‍ കൊടുത്ത മനുഷ്യനെ പറ്റിയാണ് ഈ പറയുന്നത് എന്നോര്‍ക്കണേ . വെറുതെ ദൈവ ദോഷം കിട്ടും . പിന്നെ തര്‍ക്ക വിഷയമായ പ്രാഞ്ചി വിട്ടാല്‍ പിന്നെയും നിര അങ്ങ് നീണ്ടു പോകും എന്നും ഓര്‍ക്കുക. ഈ സ്പിരിറ്റ് എന്ന മഹത്തായ ചിത്രം നിരങ്ങി നിരങ്ങി അറുപതു ദിവസമാണ് തിരുവനതപുരത്ത് (ഇതാണ് ലാല്‍ ചിത്രങ്ങളുടെ ശക്തി കേന്ദ്രം എന്നാണ് വയ്പ്പ് ) ഓടിയത് .പിന്നെ പറയുമ്പോള്‍ അങ്ങേര്‍ക്കു ഊതി വീര്‍പ്പിച്ചു കാണിക്കാന്‍ എങ്കിലും എന്തേലും ഈ വര്ഷം ഉണ്ടെന്നു പറയാം. ഈ അപ്പൂപ്പന്‍റെ കാര്യമല്ലേ അതിലും കഷ്ട്ടം ?
Deleteമിസ്റ്റര്‍ സുശീലന്‍ ഞാന്‍ താങ്കളുടെ ഒരാരാധകന്‍ ആണ് ..ഇത്രയും സര്‍ക്കാസ്റ്റിക്ക് ആയി ഒരാളും ഒരു നടനെയും ആരാധിച്ചു കാണില്ല ..താങ്കളുടെ ഓരോ കമന്റും വായിച്ചു ഞാന്‍ ചിരിച്ചു ചിരിച്ചു മണ്ണ്കപ്പാറുണ്ട് ..
Deleteമിസ്റ്റര്‍ സുശീലന്‍ ഞാന്‍ താങ്കളുടെ ഒരു വല്യ ആരാധകന്‍ ആണ് ..താങ്കളുടെ കമന്റുകള്‍ വായിച്ചാണ് ഞാന്‍ അടുത്തിടെ ചിരിച്ചു മണ്ണ്കപ്പാറുള്ളത് ..ഇത്രയും സര്‍ക്കാസ്ടിക്ക് ആയി ഒരു ഫാനും സ്വന്തം താരത്തെ ആരാധിച്ചു കാണില്ല ..ജയ് സുശീലന്‍ ..ജയ് മമ്മൂക്ക ..ജയ് മമ്മൂക്കയുടെ "നവരത്ന വിജയങ്ങള്‍"''
Deleteചുരുക്കത്തില്‍ ഇനി ചാലപ്പനെയും സഹിക്കണം അല്ലെ? ഇനി വര്‍ഷാവസാനം മമ്മൂട്ടി ചലപ്പനിലൂടെ കഴിവ് തെളിയിച്ചു എന്ന് പറയേണ്ടി വരുമോ ആവൊ ?
ReplyDelete2011 ന്‍റെ താരമായ പ്രിഥിരാജിന്‍റെ ഹീറോയും മാസ്ട്ടെഴ്സും പ്രതീക്ഷിക്കാത്ത വിജയം കൈവരിക്കാത്തപ്പോളെ തുടങ്ങിയതാണ് ഈ നടന്‍ തീര്‍ന്നു,കരിയര്‍ പ്രതി സന്ധിയില്‍ എന്നിങ്ങനെ (സിംഹാസനം കൂടി ആയപ്പോള്‍ പൂര്‍ത്തിയായി). ഇവിടെ ഏതോ കാലത്ത് അവസാന വിജയം കൊടുത്ത കിളവന്മാര്‍ സിംഹാസനത്തില്‍ (ചാനല്‍ റൈറ്റ് എന്നൊരു സാധനം ഇല്ലെങ്കില്‍ പിച്ചയെടുത്തു പോയേനെ രണ്ടും ) ആളെ ഇരുത്താന്‍ ഒതുങ്ങി കൊടുക്കുന്നതാണ് പോലും !!! രാഷ്ട്രീയക്കാരുടെ തൊലിക്കട്ടി എത്ര ഭേദം !!!. എന്നാലും ഈ പടമൊക്കെ എങ്ങനെ വിജയമാക്കാം എന്നാണ് ഇവന്‍റെ ഒക്കെ നോട്ടം
ReplyDelete//ചാര്‍മ്മിയെ അങ്ങേര്‍ പ്രണയത്തോടെ നോക്കുന്നതൊക്കെ കണ്ടാല്‍ ഉണ്ടല്ലോ മോനെ,പട്ടിയെ പേടിച്ച് മരത്തില്‍ മരത്തില്‍ കയറി ഇരിക്കുന്ന പൂച്ചയുടെ മുഖഭാവം ആണ് നമുക്ക് ഓര്‍മ്മ വരിക.അത് പോരാഞ്ഞ് നായികയുടെ ഫോട്ടോ ഏതാണ്ട് പകര്‍ച്ചവ്യാധി പരത്തുന്ന വൈറസ് കൈയ്യില്‍ പിടിക്കുന്നത് പോലെ പിടിച്ചോണ്ട് ഒരു പാട്ടും മമ്മൂട്ടി സാര്‍ കാച്ചുന്നുണ്ട്. //
ReplyDeleteഹ ഹ ചിരിച്ചു ചിരിച്ചു മനുഷ്യന്‍ ചത്തു ..എന്നാലും ഇങ്ങനെ ഉണ്ടോ ഒരു തോല്‍വി ...
നിങ്ങള്‍ ഓരോ രിവ്യുവിന്റെ കൂടെയും അതാത് പടങ്ങളുടെ ഓരോ ഫോട്ടോയും കൂടി വെക്ക് മനുഷാ ..എന്നാല്‍ ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്യുമ്പോ ഒരു ലുക്ക് വരും ..ഇത് ഞാന്‍ ഷെയര്‍ ചെയ്യുമ്പോ നിങ്ങള്‍ കുതിരപ്പുറത്തു നിങ്ങലിട്ട പ്രൊഫൈല്‍ പിക്കാ വരുന്നത് ..
ഇന്നലെ ആണ് കണ്ടത് താപ്പാന, ലൌഡ് സ്പീക്കറും , മറവത്തൂര്‍ കനവും, മായാവിയും പിന്നെ അല്‍പ്പം ഡബിള്‍ ജെപാര്ടി എന്ന ഹോളിവുഡ് പടം ഇതെല്ലാം കൂടി മിക്സ് ചെയ്തുണ്ടാക്കിയതാണ് ഈ പടം, ഇതത്ര മോശം ഒന്നും ഇല്ല, ബാക്കി പടങ്ങളെ കാള്‍ കൊള്ളാം, ചാര്‍മി നല്ല സൂപ്പര്‍ , അവളെക്കാള്‍ കൊള്ളാം ഗീത വിജയന്‍ ബ്ലൌസ് ഇല്ലാതെ കിടക്കുന്നത് , അവള്‍ ഒരു ഷക്കീല ഇന്‍ ഫ്യൂച്ചര്‍ ആണ് , ജോണീ നീ ഗീതാ വിജയനെ കുറെ കൂടി കാണിക്കേണ്ടതായിരുന്നു മംമൂക്കക്ക് ഒരു ഹിറ്റ് അത്യാവശ്യം ആണെന്ന് നിനക്കറിയില്ലേ , ഇതിപ്പം മമ്മൂട്ടിയെ എന്തിനു പഴിക്കുന്നു , സിന്ധുരാജിനു ഒരു പടവും മര്യാദക്ക് എഴുതാന്‍ അറിയില്ല , മമ്മൂട്ടി എത്ര സുന്ദരന്‍ ഒരു നാല്‍പ്പത് പോലും തോന്നിക്കില്ല എന്താ നിറം എന്താ സ്ടയില്‍ പിന്നെ അഭിനയിക്കാന്‍ ഒന്നും ഈ പടത്തില്‍ ഇല്ല കഥ ഉണ്ടെങ്കില്‍ അഭിനയിക്കാം ഇല്ലാത്തത് മമ്മൂകയുടെ കുഴപ്പം അല്ല , പ്രേക്ഷക നിങ്ങള്‍ നല്ല ഒരു കഥ എഴുതി കൊണ്ട് വാ, ഞാന്‍ നിങ്ങളെ കൂട്ടി മമ്മൂക്കയെ കൊണ്ട് കാണിച്ചു അത് പടം ആക്കി ഇറക്കാം , കഥ എഴുതാന്‍ ആളില്ലാത്തത്തിനു നിങ്ങള്‍ മമ്മൂട്ടിയെ എന്തിനു കളിയാക്കുന്നു , വലിയ ബോറടി ഇല്ല കണ്ടിരിക്കാം അത് പോരെ ഓണത്തിന് , വള്ഗര്‍ ജോക്സ് ഇല്ല , ഇത് അമ്പത് ഓടും
ReplyDeletethankalude ee vilakranja ezhuthinu reply idaan vendi oru ID undaakkanamallo ennorkkumpol..... vendaa. onnum parayunnilla.
ReplyDelete