അണ്ണാ ഇതു വളരെ മോശം ... അയ്യം എന്ന് തന്നെ പറയാം
എന്തുവാടെ രാവിലെ ?
മലയാള സിനിമയില്‍ മാറ്റത്തിന്‍റെ ടൊര്‍ണാഡോ വീശി അടിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് മൂന്നാം ദിവസം.മലയാള സിനിമയില്‍ വല്ലപ്പോഴും സംഭവിക്കുന്ന മഹാ അത്ഭുതം,പുതിയ താരോദയം ഇതൊക്കെ സംഭവിച്ചിട്ടും നിങ്ങള്‍ ഒരുമാതിരി .. കുരങ്ങു ചത്ത കുറവനെ കൂട്ട് ഇങ്ങനെ.....കഴിഞ്ഞ വര്‍ഷം ട്രാഫിക് ഈ വര്‍ഷം ദാ സെക്കന്റ് ഷോ
അനിയാ നില്‍.നീ ഇല്ല നമ്മുടെ പുതിയ നായകന്‍ സുപ്പര്‍ താരം ഡോക്ടര്‍ മമ്മൂട്ടിയുടെ മകന്‍ അഭിനയിച്ച പടത്തെ പറ്റി തന്നെ അല്ലെ ഈ പറയുന്നേ? എന്തായിരുന്നു ആ പയ്യന്‍റെ പേര് നിക്കര്‍ സല്‍മാനോ ദുഷ്ടന്‍ സല്‍മാനോ അങ്ങനെ ഏതാണ്ട് അല്ലേ ?
ഇതെന്തോന്ന് അണ്ണാ? നിങ്ങള് പത്രം വായിക്കാറില്ലേ .മകന് സുപ്പര്‍ താര സന്തതി എന്ന യാതൊരു പരിഗണനയും നല്‍കി പോകരുത് എന്ന സുപ്പര്‍ താരം വക കര്‍ശനമായ താക്കീതിനെ സാഹസികമായി മറികടന്നു ഇവിടുത്തെ മാധ്യമങ്ങള്‍ കുറച്ചു ദിവസമായി അദേഹത്തിന്‍റെ വിശേഷങ്ങള്‍ കാന്ധം കാന്ധമായി വിളമ്പുക അല്ലായിരുന്നോ? പേര് ദുല്‍ക്കര്‍ സല്‍മാന്‍ വീട്ടില്‍ ചാലു മോനെ എന്ന് വിളിക്കും.പിന്നെ ഈ പടം,ദയവായി നിങ്ങള്‍ പുതുമുഖ നായകന്‍ പയ്യനെ കേറി സുപ്പര്‍ താരം മമൂട്ടിയുമായി കേറി
താരതമ്യപ്പെടുതരുത്.
അനിയാ മമ്മൂട്ടി എന്ന നടനെ മര്യാദക്കുള്ള ഏതൊരു പുതുമുഖ നടനുമായി താരതമ്യപ്പെടുത്തിയാലും പുതുമുഖത്തിന് മാര്‍ക്ക് കൂടുതല്‍ ആയിരിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.ശ്രീ മമ്മൂട്ടി അടിയൊഴുക്കുകള്‍,ആവനാഴി എന്നെ ചിത്രങ്ങള്‍ ആകുന്ന കാലത്താണ് അദേഹം അഭിനയിക്കുമല്ലോ എന്നൊരു സംശയം പോലും കാണികള്‍ക്ക് വരുന്നത് എന്നാണ് എന്‍റെ ഓര്‍മ്മ,അത് വരെ അദേഹം അഭിനയിച്ചു തകര്‍ത്തിരുന്നത് ആര്‍ക്കും ചെയ്യാമായിരുന്ന ചിത്രങ്ങളോ (പെട്ടി കുട്ടി സീരീസ് ) അല്ലെങ്കില്‍ അഭിനയിച്ചു കുളമാക്കിയ ചിത്രങ്ങളോ (പടയോട്ടം, തൃഷ്ണ പോലുള്ളവ) ആണ്.(ഈ പറഞ്ഞ എല്ലാ ചിത്രങ്ങളും റീലീസ് കാലത്ത് തീയറ്റെറില്‍ പോയി കണ്ട ആളാണ് ഈയുള്ളവന്‍.) പടയോട്ടം എന്ന ചിത്രം ഇപ്പോള്‍ സി ഡി ഇറങ്ങിയിട്ടുണ്ട് വാങ്ങി കണ്ടു നോക്കണം ആ ചിത്രത്തില്‍ ശ്രീ മമൂട്ടി ഒഴികെ എല്ലാരും (മുതിര്‍ന്ന താരങ്ങളായ നസീര്‍,മധു,ഗോവിന്ദന്‍കുട്ടി തുടങ്ങി അന്നത്തെ ഇളമുറക്കാരായ മോഹന്‍ലാലും (അതൊരു കാലം !!) ശങ്കറും വരെ) നന്നായിട്ടുള്ള ചിത്രമാണ്.
ശരി ശരി ..എന്നാലും പയ്യന്‍ നമ്മുടെ അഹങ്കാരി നായകന്മാരെ പോലെയല്ല. ഇത്ര നല്ല സെറ്റപ്പില്‍ നിന്ന് വന്നിട്ട് ഇത്ര എളിയ ഒരു ലോഞ്ച് .. അത് കണ്ടാല്‍ തന്നെ അറിയില്ലേ പയ്യന്‍ വിനയവാനും നല്ല സിനിമയെ സ്നേഹിക്കുന്നവനും.പോരാത്തതിനു പയ്യന്‍ സിനിമയെ പറ്റി,അഭിനയത്തെ പറ്റി ഒക്കെ ശാസ്ത്രീയമായി പഠിച്ചിട്ടൊക്കെ തന്നെയാണ് ഈ പണിക്കിറങ്ങിയത്. പിന്നെ ഒന്നുമല്ലേലും ഇതൊരു നവയുഗ സിനിമയല്ലേ ?
എടാ, സ്ഥലം അഹങ്കാരി എന്ന സ്ഥാനം പ്രിഥ്വിരാജില്‍ നിന്നും ഇന്നലെ വരെ സല്‍ഗുണ സബന്നന്‍ ആയിരുന്ന ശ്രീ ആസിഫലിയിലേക്ക് നീങ്ങുന്നത് കണ്ടപ്പോള്‍ തന്നെ ഞാന്‍ കരുതിയതാ ഈ സല്‍മാന്‍ വരാറായി എന്നത് (പറഞ്ഞു വരുമ്പോള്‍ ആസിഫലി ആണല്ലോ ഏറ്റവും ഇളയ താരം).പിന്നെ സിനിമയുമായി ഒരു ബന്ധവും ഇല്ലാത്ത പേര്,കുറ്റി താടി നായകന്‍,വേറെ ഒന്ന് രണ്ടു താടികള്‍,ചെലവു കുറക്കാന്‍ കൊണ്ട് വന്ന കൈയില്‍ പിടിക്കാവുന്ന ക്യാമറ(ചാപ്പാ കുരിശുകാര്‍ കൈയ്യില്‍ കാശില്ലാതെ ഗതികേട് കൊണ്ട് ഉപയോഗിച്ച ആ ഐറ്റം) ,ക്രമം തെറ്റിച്ച കഥ പറച്ചില്‍(നോണ്‍ ലീനിയര്‍ കഥാകഥന സംവിധാനം കണ്ട് പിടിച്ചവന്റെ ആത്മാവ് കല്ലറയില്‍ കിടന്ന് മലയാളം സിനിമയുടെയും ചാലു മോന്റെയും ഡാഡിക്ക് വിളികാതിരുന്നാല്‍ ആത്മാക്കള്‍ ഇല്ല എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു എന്ന് ഉറപ്പിച്ചോ ),പിന്നെ അവിയല്‍ പോലെ ഒരു ബാന്‍ഡ്,ഒരല്‍പം മീഡിയ കുഴല്‍ ഊത്തു എത്രയും ചേര്‍ന്നാല്‍ നവയുഗ സിനിമ ആകുമോ അനിയാ ?
അണ്ണാ പ്ലീസ് കാടു കേറല്ലേ.അത് നമുക്ക് പിന്നൊരിക്കല്‍ ചര്‍ച്ച ചെയ്യാം.ഇപ്പോ പടത്തെ പറ്റി .... പുതുമുഖ സംവിധായകന്‍ , ബാക്കി പിന്നണി പ്രവര്‍ത്തകര്‍,നടീ നടന്‍മാര്‍ ... എന്നിട്ടും.
ശ്രീനാഥ് രാജേന്ദ്രന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഥവാ അങ്ങനെ അവകാശപ്പെട്ടിരിക്കുന്നത്,തിരക്കഥ പണിതു പണി പഠിക്കാന്‍ എത്തിയിരിക്കുന്നത് ശ്രീ വിനുവിശാലാണ്, ക്യാമറ പപ്പു, സംഗീതം എന്ന പേരില്‍ ഒച്ചപ്പാട് ഉണ്ടാക്കുന്നത് റെക്സ് വിജയന്‍.സുരുക്കമാ ശൊന്നാല്‍ അറിയുന്ന മുഖങ്ങള്‍ ബാബുരാജ്,രോഹിണി,കുഞ്ചന്‍ എന്നിവരേ എന്‍റെ ഓര്‍മയില്‍ ഉള്ളു .
ഇനി കഥ..... മഴയുള്ള ഒരു രാത്രി ഒരു ബസ് സ്റ്റോപ്പ്.അവിടെ ബസ് കാത്തു നില്‍ക്കുന്ന ഹരിലാല്‍ എന്ന ലാലു (സല്‍മാന്‍) അവിടെ കണ്ട മറ്റൊരു ആളോട് തന്‍റെ ജീവിതകഥ പറയുന്നിടത്താണ് തുടക്കം .അവിടെ തന്നെ കല്ല് കടിയാണ്.മറ്റേ ആള്‍ക്ക് സംസാരിക്കാന്‍ തീരെ താല്പര്യം ഇല്ല. അങ്ങേരെ ബലമായി തന്‍റെ ഫ്ലാഷ് ബാക്ക് കേള്‍പ്പിക്കയാണ് നായകന്‍.(സംഗതി പുതുമയ്ക്ക് വേണ്ടി ആകണം.മിണ്ടാതിരിക്കുന്ന നായകനോട് ഇടിച്ചു കേറി സംസാരിച്ചു കഥ പറയിക്കുന്നത് പഴമയല്ലേ)
ഒന്ന് വെറുതെ ഇരുന്നേ അണ്ണാ , പ്രേമവും,പ്രതികാരവും ,സ്നേഹവും,കുടുംബ ബന്ധങ്ങളുടെ ഹൃദയ സ്പര്‍ശിയ മുഹൂര്‍ത്തങ്ങളും ഇട കലര്‍ത്തി ആസ്വാദനത്തിന്‍റെ വേറിട്ട വഴികളിലൂടെ ഓടുന്ന ഈ ചിത്രം വ്യക്തിത്വം ഉള്ള കഥാപാത്രങ്ങളുടെ ഉന്തും തള്ളും ഉള്ള ഒരു സിനിമയാണ് എന്ന് ഏതു കണ്ണ് പൊട്ടനും അറിയാമല്ലോ .
ആണോ? ശരി . എന്നാ ഇതാണ് മേല്‍ പറഞ്ഞ സംഭവം,
എന്ത് തൊഴിലും ചെയ്തു (പ്രധാനമായും മണല്‍ മാഫിയക്ക് ലോഡ് കടത്തി കൊടുക്കുന്ന ഭരിച്ച പണി.ബാക്കി സമയം വെള്ളമടിയും തമാശയും) ജീവിക്കാന്‍ പാട്പെടുന്ന ലാലുവും സുഹൃത്തുക്കളും. ഇവര്‍ ചാവേര്‍ വാവച്ചന്‍ (ബാബുരാജ് ) എന്ന പലിശക്കാരന്‍റെ ഗുണ്ട സംഘത്തില്‍ വണ്ടി സി സി പിടിക്കാന്‍ ചേരുന്നു.
ഈ ചാവേര്‍ വാവച്ചന്‍,പിന്നെ ചാവേര്‍ അന്തോണി എന്നെ ഇരട്ട വേഷം ബാബുരാജ് വ്യത്യസ്തമായി ആണ് അവതരിപ്പിച്ചിരിക്കുന്നത് എന്ന് കേട്ടല്ലോ ഉള്ളതാണോ?
അനിയാ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിന് മുന്‍പ് ബാബുരാജ് തുടക്കത്തില്‍ വന്നു നായകന്‍റെ കൈയില്‍ നിന്നും കിട്ടാനുള്ളത് വാങ്ങി പോകുന്ന കഥാപത്രങ്ങളെ ആയിരുന്നു അവതരിപ്പിച്ചിരുന്നത്.പ്രസ്തുത ചിത്രത്തിന് ശേഷം അദേഹം എന്ത് കാണിച്ചാലും നമ്മള്‍ ചിരിച്ചു കൊള്ളണം എന്ന അലിഖിത നിയമം ഉള്ളതിനാല്‍ ഇതില്‍ അദേഹം ഒരു കോമാളി വില്ലനെ ആണ് അവതരിപ്പിക്കുന്നത്. അദേഹത്തിന്‍റെ ചേട്ടന്‍ ചാവേര്‍ അന്തോണി എന്ന ഭീകരഗുണ്ട ഒരിക്കല്‍ ഒരു പയ്യന്‍ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഹൃദയസ്തംഭനം വന്നു മരിച്ചു പോലും.ആ പയ്യനെ തേടി കഴിഞ്ഞ പത്തിരുപതു കൊല്ലമായി പ്രതികാരദാഹിയായി നടക്കുകയാണ് അദേഹം.
നീണ്ട കാലത്തിനു ശേഷം ആ പയ്യനെ കിട്ടിയ വാവച്ചന്‍ ആശുപത്രിയില്‍ ആസന്ന മരണനായി കിടക്കുന്ന വലുതായ പയ്യനെ മാലപ്പടക്കം ചുറ്റി പൊട്ടിച്ചു കൊല്ലുന്നു.എന്നാല്‍ ആളു മാറി വാവച്ചന്‍ കൊല്ലുന്നത് അന്താരാഷ്ട്ര അധോലോക നേതാവായ വിഷ്ണുബുദ്ധന്‍ (സുരേഷ് ബെറി) എന്നയാളിന്‍റെ വലം കൈയെ ആണ് .(ഇത്ര വലിയ അധോലോക രാജാവിന്‍റെ വലം കൈ കിടക്കുന്നത് വേറെ കുറെ സാധാരണ രോഗികളുടെ കൂടെ !!).കുപിതനായ അധോലോക രാജാവ് വാവച്ചനെ തട്ടുകയും നായകന്‍റെ വീരപരാക്രമം കണ്ടു സന്തുഷ്ടനായി അവരെ സംഘത്തില്‍ എടുക്കുകയും ചെയ്യുന്നു.(കൂട്ടത്തില്‍ പറഞ്ഞോട്ടെ ആക്ഷന്‍ രംഗങ്ങള്‍ തികച്ചും ബോറായി ആണ് ചിത്രീകരിച്ചിരിക്കുന്നത്,കാസനോവ പോലും ഇതിലും ഭേദം!!).ഇനി ആദ്യത്തെ വഴിത്തിരിവ് . കൂട്ടത്തില്‍ ഒരുത്തന്‍ നമ്മുടെ ബുദ്ധ രാജാവിന് കൊടുകേണ്ട,മയക്കു മരുന്ന് വിറ്റു കിട്ടിയ കാശുമായി മുങ്ങുന്നു .നിവര്‍ത്തി ഇല്ലാതെ നായകനും സംഘവും കാശു വാങ്ങാന്‍ വരുന്ന രാജാവിന്‍റെ മകന്‍ സിദ്ധുവിനോട് (പാവം രാജാവ് വേറെ ആരെയും വിശ്വാസം ഇല്ലാത്തത് കൊണ്ടാകണം പ്രീഡിഗ്രി പരുവത്തിലുള്ള മകനെയാണ് ഈ പരിപാടിക്ക് വിടുന്നത്).പോയി പണി നോക്കാന്‍ പറയുന്നു. രാജാവ് സ്വാഭാവികമായും ഗുണ്ടകളെ വിടുന്നു.അവരുമായി ഉന്തും തള്ളും കഴിഞ്ഞു കുത്തും കൊണ്ട് ഓടുന്ന വഴിക്ക് തിരിഞ്ഞു നിന്ന് നായകന്‍ ബുദ്ധ രാജ ഗുണ്ടകളോട് ഇതിനു നിന്നോടൊക്കെ പകരം ചോദിക്കും എന്ന് വിളിച്ചു പറയുന്നുണ്ട് (അലറുന്നു എന്നാകണം സ്ക്രിപ്റ്റില്‍ പയ്യന്‍ അലറുന്നതുമുണ്ട്.പക്ഷെ പൂച്ച ഗര്‍ജ്ജിക്കുന്നു എന്ന് പറഞ്ഞത് പോലെയാണ് സംഭവം . എത്ര ശ്രമിച്ചാലും മ്യാവു തന്നെ ഫലം ). എന്തിനാണ് പകരം ചോദിക്കുന്നത് എന്ന് പടം തീരുന്നത് വരെ മനസിലായില്ല പാവം ബുദ്ധന്‍ !!!ഇതിനിടയില്‍ എപ്പോളോ നായകന്‍റെ അമ്മാവന്‍റെ (കുഞ്ചന്‍) മകളുമായി (നായിക ഗൌതമി നായര്‍) നായകന്‍റെ പ്രേമം വേറൊരു വഴിക്ക് (ആ ട്രാക്ക് അധികമില്ല.പാട്ടുമില്ല ഭാഗ്യം )
സംഘം നാട് വിട്ട് വേറൊരു സ്ഥലത്ത് ചെന്ന് ചായക്കട ഒക്കെ ഇട്ടു സമധാനമായി ജീവിക്കുമ്പോള്‍,അവരുടെ തന്നെ കൈയില്‍ ഇരുപ്പു കൊണ്ട് ബുദ്ധന്‍ ഇവരുടെ സ്ഥലം അറിയുകയും കട കത്തിക്കുകയും ചെയ്യുന്നു .കുപിതരായ സംഘം തിരിച്ചടിച്ചു ബുദ്ധന്‍റെ ബിസിനസ് ചുമ്മാ പോയി പിടിച്ചടക്കുന്നു. ബുദ്ധന്‍റെ അധോലോകം സെക്കണ്ട് കൊണ്ട് പിടിച്ചടക്കി നായകന്‍ അധോലോക രാജാവായി ഒരു ഇരിപ്പുണ്ട്.കാണേണ്ടതാണ് സംഗതി.(പഴയ കടപ്പുറം സിനിമകളില്‍ ജനാര്‍ദ്ദനന്‍ അവതരിപ്പിക്കുന്ന കൊച്ചു മുതലാളി കഥാപാത്രത്തിന്റെ നൊസ്റ്റാള്‍ജിയ ആ ഇരുപ്പ് കണ്ടാല്‍ ഉറപ്പ്).അധോലോക രാജാവായി കഴിഞ്ഞു നായകന്‍ അസുരവിത്തില്‍ പാവം ആസിഫലി ചെയുന്നതെല്ലാം ചെയുന്നു കോട്ടും ഇട്ടു പെണ്ണുങ്ങള്‍ ഉള്‍പ്പെടുന്ന അധോലോക സംഘവുമായി നടക്കുക (ദോഷം പറയരുതല്ലോ ആരും കുട പിടിക്കുന്നില്ല ) ഇത്യാദി സംഗതികള്‍ .
അവസാനം തീരെ അനങ്ങാതെ ഇരുന്നാല്‍ മോശമല്ലേ എന്ന് കരുതി ബുദ്ധന്‍ നായകന്‍റെ സുഹൃത്ത് കുരുടിയെ കൊല്ലുന്നു (മരിച്ചു കഴിഞ്ഞു നായകന്‍ മഴ പെയ്യുന്ന ആകാശത്തേക്ക് നോക്കി ഒരു അലര്‍ച്ച ഉണ്ട് !! ആരാധകര്‍ക്ക് കൈയടിക്കാം,വിവരമുള്ളവന് സ്വന്തം തലക്കും അടിക്കാം) അടുത്ത രംഗത്തില്‍ ബുദ്ധനു മുന്നില്‍ നായകന്‍ ഷേവ് ചെയ്തു കൊടുക്കാന്‍ ഇരിക്കുന്നത് പോലെ ഇരിക്കുന്നതാണ്.രണ്ടു പേരുടെയും മുഖം നിര്‍വികാരം (കണ്ടോ പുതുമ !!) നായകന്‍ ഉത്ഘാടനത്തിന് നാട മുറിക്കുന്നത് പോലെ ബുദ്ധന്‍റെ കഴുത്ത് മുറിക്കുന്നു.ബുദ്ധന്‍ നിര്‍വികാരമായി ചാകുന്നു.(ബുദ്ധം ശരണം ഗച്ചാമി എന്നൊരു ബാക്ക് ഗ്രൌണ്ട് മ്യൂസിക് കൂടെ കൊടുക്കാമായിരുന്നു !! ചുമ്മാ ഒരു ഇതിനു )
അവിടെ കഥ തീരുമോ ?
എവിടെ ?ഇനിയല്ലേ ട്വിസ്റ്റ് . ബുദ്ധന്‍ മരിച്ച ഉടനെ നായകനും സംഘത്തിനും ഒപ്പം കഞ്ചാവ് കടത്തലിന് കൂടു നിന്നിരുന്ന (പണ്ട് ബുദ്ധന്റെ സഹായി ആയിരുന്ന) കോണ്‍സറ്റബിള്‍ സച്ചിദാനന്ദന്‍ 'പറ്റിച്ചേ !!! ഞാന്‍ അണ്ടര്‍കവര്‍ കമീഷണര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആണേ !!! എന്ന് കൂവിക്കൊണ്ട് നായകന് മുന്നില്‍ പ്രത്യക്ഷപ്പെടുന്നു .നായകനെ തട്ടി ഉള്ളെ ആക്കുന്നു .അഞ്ചു വര്‍ഷങ്ങള്‍ അകത്തു കിടക്കുന്ന നായകന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി കഞ്ഞിയും പയറും ചമ്മന്തിയുമായി തന്നെ കാത്തിരിക്കുന്ന മമ്മിയെ കാണാന്‍ പോകുന്ന വഴിക്കാണ് , വഴിയില്‍ കണ്ട ഏതോ ഒരുത്തനോട് ഫ്ലാഷ് ബാക്ക് ഭാണ്ഡം അഴിക്കുന്നത് .ആ വഴിയില്‍ കണ്ട ഏതോ ഒരുത്തന്‍ ബുദ്ധന്റെ മകന്‍ പഴയ പ്ലസ് ടൂ പയ്യന്‍ പറഞ്ഞു വിട്ട കൊട്ടേഷന്‍ പാര്‍ട്ടിയാണ് എന്നത് ഒടുക്കത്തെ ട്വിസ്റ്റ് .അയാളുടെ വെടിയേറ്റ് പെരുവഴിയില്‍ വീഴുന്ന നായകന്റെ കൈ അനങ്ങുന്നിടത്ത് പ്രേക്ഷകരുടെ കഷ്ടകാലത്തിന് ഈ പടം ഓടിയാല്‍ രണ്ടാം ഭാഗം ഇറക്കും എന്ന ഭീഷണിയോടെ പടം തീരുന്നു
ഇനി നീ പറഞ്ഞ വ്യക്തിത്വം ഉള്ള കുറെ കഥാപാത്രങ്ങള്‍.
നായകന്‍ : പുഞ്ചിരിച്ചാലും പല്ല് ഞെരിച്ചാലും ഒരേ ഭാവം മുഖത്ത് വരുന്ന നടന്‍ .സ്ഥിരമായി ഒന്നോ രണ്ടോ ഭാവം. അഭിനയത്തിന് പ്രത്യേക ക്ലാസ്സ് ഒക്കെ കഴിഞ്ഞു വന്നു എന്നത് ശരിയാണെങ്കില്‍ വളരെ മോശപ്പെട്ട ഒരു നടന്‍ എന്ന് പറയേണ്ടി വരും,(രക്ഷപ്പെടാതെ പോയ പുതു മുഖങ്ങളെ എടുത്താല്‍ കൂടി,ഉദാഹരണമായി നമ്മള്‍ എന്ന ചിത്രത്തിലെ ജിഷ്ണുവും സിദ്ധാര്‍ദ്ധനും പോലും ഇതിലും എത്രയോ ഭേദം !!!)
നായിക : പ്രേമിച്ചാലും,പേടിച്ചാലും,നാണിച്ചാലും,വികരഭാരിതയായാലും,നായകനെ കളഞ്ഞു വേറെ കെട്ടിയാലും ഒരൊറ്റ ഭാവം ആണ് മുഖത്ത്.
നായകന്‍റെ അമ്മ (രോഹിണി ) : കവിയൂര്‍ പൊന്നമ്മയുടെ ചെറുപ്പം വേര്‍ഷന്‍
കുരുടി /നെല്‍സണ്‍ (സണ്ണി വെയിന്‍ ) : പഴശിരാജയില്‍ ശരത് കുമാര്‍ അവതരിപ്പിച്ച കുങ്കന്‍ കലക്കി എന്നതിന് കാരണമായി എനിക്ക് തോന്നിയത് ബാക്കിയുള്ളവര്‍ അത്രക്ക് ബോര്‍ ആയി എന്നതാണ് . സംഗതി ഇവിടെയും അത് തന്നെ . കഷ്ടിച്ച് സഹിക്കാം ഉള്ളതില്‍ ഭേദം.
നായകന്‍റെ അമ്മാവന്‍ (കുഞ്ചന്‍ ) : പഴയ പ്രിയദര്‍ശന്‍ സിനിമകളില്‍ ഉള്ള,ദരിദ്രരായ നായകനെയും അമ്മയെയും പുറം തള്ളുകയും നായകന് നല്ല ജോലി കിട്ടി എന്നറിയുമ്പോള്‍ മകളെ കെട്ടിച്ചു കൊടുക്കാന്‍ മുട്ടി നില്‍ക്കുകയും ചെയുന്ന മന്ദബുദ്ധി കഥാപാത്രം.
ചാവേര്‍ വാവച്ചന്‍ : നേരത്തെ പറഞ്ഞ വ്യത്യസ്ത കഥാപാത്രം.കാണുമ്പോള്‍ തന്നെ ചിരിച്ചു തുടങ്ങിക്കോണം
വില്ലന്‍ : ഇങ്ങേരെ പറ്റി എന്ത് പറയാന്‍ ?.പാവം മനുഷ്യന്‍ !!! ഒരു അധോലോക രാജാവിനും ഇത്ര ഗതികേട് വരാതിരിക്കട്ടെ.സ്വന്തം മോനെ ഇടി കൊടുത്ത് അവന്റെ വസ്ത്രവും സെല്‍ ഫോണും ഒക്കെ പിടിച്ച് പറിച്ച നായകന്റെയും കൂട്ടുകാരുടെയും ഹോട്ടലിനു തീ വെയ്പ്പിക്കുന്ന വില്ലന്‍ അത് കഴിഞ്ഞ ഉടന്‍ ചെയ്യുന്നത് മോന്റെ സെല്‍ ഫോണിലേക്ക് വിളിച്ച് 'മോനെ നമ്മുടെ കഞ്ചാവ് ലോറി മണക്കാട് ജങ്ങ്ഷന്‍ കഴിയാറായി .നിന്റെ ഒരു കണ്ണ് വേണം' എന്ന് പറയുകയാണ് .ആ വിവരം വില്ലന്റെ മകന്റെ ഫോണിലൂടെ കേട്ട ശഷമാണ് നായകന്‍ ആ കഞ്ചാവ് ലോറി പിടിച്ച്, കച്ചവടമടിച്ചു വലിയ ആളാകുന്നത്.പിന്നെ നായകന്‍ ഒരാഴ്ച ലോക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ബോധമില്ലാതെ കിടകുമ്പോള്‍ ,നായകന് ബോധം തെളിഞ്ഞ ശേഷം കൊള്ളാന്‍ ആളെ വിടാം എന്ന് കരുതി പുള്ളി വെറുതെ ഇങ്ങനെ കസേരയില്‍ കാലും കയറ്റി ഇരിക്കും .സിനിമയില്‍ അങ്ങേരുടെ സീനുകള്‍ ഒട്ടുമുക്കാലും ഈ ഇരുപ്പ് തന്നെയാണ് ,അവസാനം ആ കസേരയില്‍ തന്നെ ഒരു ചെറു വിരല്‍ പോലുമാനക്കാതെ ഷേവ് ചെയ്യാന്‍ ഇരുന്നു കൊടുകുമ്പോലെ നായകന് തന്നെ കൊല്ലാന്‍ പാകത്തിന് പുള്ളി ഇരുന്നു കൊടുക്കുന്നതുമുണ്ട്
സച്ചി എന്ന പോലീസുകാരന്‍ : മുംബൈ മാര്‍ച്ച് 21 എന്ന ചിത്രത്തിലെ ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിനു ശേഷം ഇത്രയും സങ്കീര്‍ണമായ കഥാപാത്രം മലയാളത്തില്‍ ആദ്യം . ഒര്‍ജിനല്‍ കഞ്ചാവ് കടത്ത്കാരെ പിടിക്കാന്‍ വരുന്ന പുള്ളിയുടെ ഹോബി അണ്ടര്‍കവറായി നിന്ന് പഴയ അധോലോക രാജാവിന്റെ ഗുണ്ടകളെയും വഴിയെ പോകുന്നവരെയും ഒക്കെ വലിയ കള്ളക്കടത്തുകാര്‍ ആകാനുള്ള എല്ലാ സഹായവും ചെയ്തു കൊടുക്കുക,അവര്‍ക്ക് കാറും കോട്ടും സ്യൂട്ടും,കൂളിംഗ് ഗ്ലാസും,സ്ലോമോഷനും ഒക്കെ ആയതിന് ശേഷം അവരെ അറസ്റ്റ് ചെയുക എന്നതുമാണ് .തീര്‍ത്തും സങ്കീര്‍ണമായ മാനസിക വ്യാപാരങ്ങള്‍ ഉള്ള ഒരു കഥാപാത്രം തന്നെ.അല്ലെ ?
പിന്നെയുള്ളത് സിനിമയുടെ തുടക്കത്തില്‍ മഴയത്ത് ബസ് സ്റ്റോപ്പില്‍ നായകന്‍ പരിചയപ്പെടുകയും ഇടിച്ച് കയറി സ്വന്തം കഥ മുഴുവന്‍ വിളമ്പുകയും ചെയ്യുന്ന കഥാപാത്രം.മുഴുവന്‍ കഥ കേട്ട ശേഷം കൊട്ടേഷന്‍ തൊഴിലാളിയായി മാറി നായകനെ വെടിവെച്ച് വീഴ്ത്തുന്ന ഈ കഥാപാത്രം പ്രേക്ഷരുടെ തന്നെ ഒരു പ്രതിനിധിയാണ് .പടം കണ്ട് കഴിഞ്ഞപ്പോള്‍ എനിക്കും അങ്ങനെ എന്താങ്ങിലും ഒക്കെ ചെയ്യാന്‍ തോന്നിപ്പോയി
മിനിമം തിരക്കഥയില്‍ എങ്കിലും ഒരു പുതുമ ഇല്ലേ അണ്ണാ ?
പിന്നെ,ഒന്നുമിലെങ്കിലും മമ്മി ഈസ് മമ്മി കാമുകി ഈസ് കാമുകി .മമ്മി വില്‍ ആള്‍വേസ് ലവ് ചാലു മോന്‍ ബട്ട് കാമുകി വില്‍ ആള്‍വേസ് ലവ് പണം,കോട്ട് സ്യൂട്ട് ആന്‍ഡ് ബെന്‍സ് കാര്‍ എന്ന മഹത്തായ സന്ദേശം തരുന്നു എന്നൊരു പുതുമയെങ്കിലും പറയാം.
അനിയാ ,കുറച്ചു കാലം മുന്‍പ് ഗോവിന്ദന്‍ കുട്ടി എന്നൊരുത്തന്‍ ത്രീ ചാര്‍സോബീസ് എന്നൊരു പടം സംവിധാനം ചെയ്ത് നായകനായി അഭിനയിച്ചിരുന്നു .ഇതേ കഥ,ഇതേ സന്ദര്‍ഭങ്ങള്‍ (വില്ലനും,അണ്ടര്‍കവറും ഒഴികെ).അതില്‍ മോഷണം,ഇതില്‍ കഞ്ചാവ് കടത്ത്.ഒടുക്കം എല്ലാം ഒന്ന് പോലെ തീരുന്നു.ആ നിലവാരം മാത്രമുള്ള ഒരു കൂറ പടം .അതാണ് സെക്കണ്ട് ഷോ.
ഒരു വത്യാസം ഉണ്ട് അണ്ണാ
എന്തോന്നടെ ?
ഗോവിന്ദന്‍കുട്ടിയുടെ ഡാഡിയുടെ പേര്‍ സുപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി എന്ന് അല്ലല്ലോ .ടന്‍ ട ഡാങ്ങ് !!!
അത് ന്യായം .ആ ഒരു ഒറ്റ കാരണം കൊണ്ട് ജഗതി ശ്രീകുമാര്‍ പറഞ്ഞത് പോലെ ഗോവിന്ദന്‍ കുട്ടി ചെയ്തപ്പോള്‍ ങ്ങേ ഹേ !!! , ചാലു മോന്‍ ചെയ്തപ്പോള്‍ ഓ ഹോ !!!, അല്ലെഡേ ?
അതാണ് പോയന്റ് .അണ്ണാ,നിങ്ങള്‍ ഒന്ന് ശ്രമിച്ചാല്‍ സോഷ്യല്‍ മീഡിയ രംഗത്തെ ആധുനിക കുഴലൂത്ത് കമ്മറ്റിയുടെ ചെയര്‍മാന്‍ ആകാം
വേണ്ടഡാ.ഇപ്പോ തന്നെ നീയും,ബാക്കി കുറെ കിടിലങ്ങളും ആ കര്‍മ്മം ഭംഗിയായി ചെയുന്നുണ്ടല്ലോ.അത് അങ്ങനെ തന്നെ പോട്ടെ .ചാലു മോന്‍,പ്രണവ് മോന്‍,ഇവരുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍,അത് കഴിയുമ്പോള്‍ അവര്‍ അവരുടെ
ഡാഡിമാരോടോത്തും,മറ്റവന്‍റെ ഡാഡിയോടോത്തും,അവര്‍ ഒരുമിച്ചും പിന്നെ അവരുടെ മോന്‍മാരോട് ഒന്നിച്ചും മലയാള സിനിമയില്‍ പുതുമയുടെ മാലപടക്കം പൊട്ടിക്കുമ്പോള്‍ ഇവര്‍ക്കൊക്കെ കുഴല്‍ ഊതാന്‍ നിങ്ങള്‍ തന്നെ ധാരാളം.
ഉള്ള കാര്യം പറഞ്ഞതിന് അഭിനന്ദനങ്ങള്‍ !!!!
ReplyDeleteകുറച്ചു കൂടി പോയോ... അല്ല, ചിലപ്പോള്‍ പടം കണ്ടാല്‍ ഞാനും ഇങ്ങനെയൊക്കെയാവും പറയുക...
ReplyDeleteആദ്യം പടം കാനു പിന്നെ പോരെ പറച്ചില്‍ അല്ലാതെ ഇത് വായിച്ചു അഭിപ്രായം പറയാതെ .ഇത് സ്ഥിരമായി വായിക്കുന്നവരക് അറിയാം ഇങ്ങനയെ എഴുതൂ എന്ന് .പക്ഷെ ഇത്രയും കുറ്റം പറയാന്‍ മാത്രം ഒന്നുമില്ല എന്നാണ് പടം കണ്ട എന്റെ അഭിപ്രായം.പടം ഒരു average പടം തന്നെ അതില്‍ സംസയമില്ല പക്ഷെ കൂതറ അല്ല .താര പുത്രന്‍ ഒരുപാടു കഷ്ടപ്പെടേണ്ടി വരും ഇങ്ങനയാണ് അഭിനയം എങ്കില്‍ എന്ന് ഉറപ്പിച്ചു പറയാം.
Deleteമമ്മൂട്ടിയുടെ മോന് പെര്സനാലിടി ഉണ്ട് , പ്രത്വിരാജിനെക്കാള്‍ കൊള്ളാം , അതാണ് പ്രേക്ഷകന്‍ ഇത്ര ബേജാരാവുന്നത് വേറെ ആരും ഈ പടത്തെ ഇങ്ങിനെ കൊന്നു കൊല വിളിച്ചിട്ടില്ല , ഈ പാഠം പുതിയ ഡയരക്ടര്‍ ആണ് ഇനി വരുന്നുണ്ട് രണ്ടെണ്ണം കൂടി പയ്യന്‍ ഇവിടെ തന്നെ കാണും, ആദ്യ പടത്തില്‍ ഇത്ര ഒക്കെ പ്രതീക്ഷിച്ചാല്‍ മതി പ്രത്വിരാജ് ഒരു റഹ്മാന്‍ ആയി മാറി തീരാന്‍ പോവുകയാണ് , നിങ്ങള്‍ പ്ര്ത്ഹ്വിരാജിനു കുഴലൂതിക്കോ അതിനു പാവം ഇന്ന് വന്ന ഒരു നായകനെ ഇത്ര വധിക്കണോ ?
ReplyDeleteഇതിയാന് ശരിക്കും മഞ്ഞപ്പിത്തം തന്നെ..
ReplyDeleteഈ സിനിമയ് കുറിച്ച് പറഞ്ഞ കാര്യങ്ങളുമായി യോജിക്കുന്നോ ഇല്ലെങ്കില്‍ എന്ത് കൊണ്ട് എന്നല്ലേ നമ്മളൊക്കെ തര്‍ക്കികേണ്ടത്? അല്ലാതെ എഴുതുന്നവന്‍റെ മനശാസ്ത്രവും അജണ്ടയും ഒക്കെ പറഞ്ഞു സമയം പാഴാക്കുന്നത് വിഷയത്തില്‍ നിന്നുള്ള വ്യതി ചലനം അല്ലെ ? മമ്മൂട്ടിയോ,ലാലോ,ദിലീപോ,പ്രിത്വിരാജോ ഈ സല്‍മാനോ ആരായാലും പടം നന്നായാല്‍ നമുക്ക് കൊള്ളാം മലയാള സിനിമക്ക് കൊള്ളാം അത്ര തന്നെ .ഇവര്‍ ആരുടെ പടം ഓടിയാലും ലാഭത്തില്‍ ഒരു പങ്കു നമുക്ക് കിട്ടാത്ത കാലത്തോളം ആരുടെ പടം ഓടിയാല്‍ നമുക്കെന്തു ?
ReplyDeleteമേല്‍പ്പറഞ്ഞ ആരുമില്ലാത്ത ട്രാഫിക് എന്ന ചിത്രത്തെ പറ്റി ഏറ്റവും ആദ്യം ഒരു നല്ല അഭിപ്രായം എഴുതപ്പെട്ടത് ഈ ബ്ലോഗില്‍ ആണെന്ന് ഓര്‍ക്കുക (പില്‍കാലത്ത് ആ ചിത്രത്തെ പലരും ഏറ്റെടുത്തു എന്നതും സത്യം ) . അന്നത്തെ കമന്റ് കല്‍ എപ്പോളും അവിടെയുണ്ട്. വായിക്കാം ആസ്വദിക്കാം
ക്ഷമിക്കണം പ്രേക്ഷകൻ ഇപ്രാവശ്യം താങ്കളോട് വിയോജിക്കുന്നു.
ReplyDeleteHi,
ReplyDeleteI came to read ur review before watching film. But this is very harsh criticism for a new comer :), is it because he is the son of Big B ?
I have a genuine doubt. Please answer which is the last good film you have watched in malayalam other than Traffic. Just for curiosity :)
Wellwisher.
ട്രാഫിക് എന്ന ചിത്രത്തിന് ശേഷം എനിക്ക് ഇഷ്ട്ടപ്പെട്ട ചിത്രങ്ങള്‍
ReplyDeleteഉറുമി
ജനപ്രിയന്‍
ബ്യൂട്ടിഫുള്‍
ആദാമിന്‍റെ മകന്‍ അബു
സാള്‍ട്ട് ആന്‍ഡ് പെപ്പര്‍
വീട്ടിലേക്കുള്ള വഴി
ഇന്ത്യന്‍ റുപ്പി
കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നു എങ്കില്‍ നന്നായേനെ എന്ന് എനിക്ക് തോന്നിയ ചിത്രങ്ങള്‍
വെള്ളരി പ്രാവിന്റെ ചങ്ങാതി
മണിക്യക്കല്ല്
ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്
ചാപ്പാ കുരിശു
ദുല്‍ക്കര്‍ സല്‍മാന്‍ എന്ന നടനെ കുറിച്ച് മാധ്യമങ്ങള്‍ പറഞ്ഞത് അഭിനയം ഉള്‍പ്പെടെ സിനിമയുടെ വിവിധ വശങ്ങളെ കുറിച്ച് പഠിച്ചു വന്ന ഒരാള്‍ എന്നാണു.ആ നിലയ്ക്ക് ആ പയ്യന്‍റെ പ്രകടനം ഈ ചിത്രത്തില്‍ തികച്ചും മോശം എന്നാണ് എനിക്ക് തോന്നിയത് .
പിന്നെ ഒരു പുതുമുഖ സംവിധായകന്‍ പുതുമുഖ അഭിനേതാക്കളെ വെച്ച് എടുക്കുമ്പോള്‍ നേരിടുന്ന ഒരു പ്രശ്നവും ഈ ചിത്രം നേരിട്ടു എന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെ നോക്കിയാല്‍ ഈ ചിത്രവും വളരെ മോശം എന്ന് തന്നെ പറയേണ്ടി വരും .
സിനിമ കണ്ടിട്ട് പറയു ഞാന്‍ പറഞ്ഞത് അധികമാണോ എന്ന് :)
I had doubted this when I read the review on "Pranchiyettan" now it is clear. The movie list given by you talks loud. So now you look like "mazhanananja neelakurukkan". There is nothing wrong in being a fan, but you should show the "nattellu" accept it. If you are a Prithvi fan show the guts to tell it. I am not super or mega fan. Also I am against the theory of pushing / projecting sons as superstars, no matter if it is in filim or politics, if they dn't have talent. BUT I have seen this movie, and believe me if you were anywhere near me when I read this review, I would have beaten you up.
ReplyDeleteഅനിയാ ഇവിടെ പ്രിത്വിരാജ് എവിടുന്നു വന്നു എന്ന് മനസിലാകുന്നില്ല. ഈ ചിത്രം എനിക്കിഷ്ട്ടപ്പെട്ടോ ഇല്ലയോ രണ്ടായാലും അതിന്‍റെ കാരണങ്ങള്‍ ഇവയാണ് ഞാന്‍ ഈ പോസ്റ്റിലൂടെ പറയാന്‍ ശ്രമിച്ചത്.അനിയന് ഈ ചിത്രം ഇഷ്ടപ്പെട്ടു എങ്കില്‍ എനിക്ക് സന്തോഷം മാത്രമേ ഉള്ളു.പക്ഷെ ആ ഒരൊറ്റ കാരണം കൊണ്ട് മാത്രം ഞാനും ഇഷ്ടപെട്ടോണം എന്ന് പറയുന്നത് എന്ത് ന്യായം? ഞാന്‍ എന്‍റെ അഭിപ്രായം പറഞ്ഞതിന്, എന്നെ തല്ലണം എന്ന് പറയുന്നിടത്താണ് ആസ്വാദന ഫാസിസം ആരംഭിക്കുന്നത്.സിനിമ ആസ്വാദകര്‍ എന്ന നിലയ്ക്ക് നമുക്ക് കുറച്ചു കൂടി പരസ്പര ബഹുമാനം ആവശ്യമല്ലേ ? ആണെന്നാണ് എന്‍റെ അഭിപ്രായം.അനിയന് ഈ ചിത്രം ഇഷ്ട്ടപെട്ടു എങ്കില്‍ ഏതൊക്കെ ഘടകങ്ങള്‍ ആണ് ഇഷ്ട്ടപ്പെട്ടത് എന്നൊക്കെ പറയുന്നതല്ലേ നല്ലൊരു ചര്‍ച്ചക്ക് വഴിയൊരുക്കുക?
ReplyDeleteപ്രേക്ഷകാ,
ReplyDeleteമറ്റുള്ള ഓണ്‍ലൈന്‍ നിരൂപകര്‍ക്കിടയില്‍ വ്യത്യസ്ഥന്‍ ആവാന്‍ പെടാ പാട് പെടുന്ന ഒരു പാവമാണ് നിങ്ങള്‍
എടേ, സിനിമയെ പറ്റി പറയടേ.
Deleteഅല്ലാതെ, എഴുതിയവന്റെ പെടാപ്പാടും പ്രസവ വേദനയൊന്നും ഓർത്ത് വ്യസനിക്കാതെ..
സിനിമയെ പറ്റി ഇതെഴുതിയവന്‍ പറഞ്ഞില്ലേടേ ആ സ്ഥിതിക്ക് ഇനി ഞാന്‍ കൂടെ പറഞ്ഞു നിനക്കു കേക്കണോടേ. ഇനി ഇതെഴുതിയവണ് അങ്ങനെ എന്തെങ്കിലും വേദന ഉണ്ടെങ്കി അതോര്‍ത്തു വ്യസനിക്കുന്നതും ഒരു നല്ല കാര്യമല്ലേടേ. നീ എന്തോന്നെടെ ഇങ്ങനെ?
Deleteപ്രേക്ഷകാ,
ReplyDeleteമറ്റുള്ള ഓണ്‍ലൈന്‍ നിരൂപകര്‍ക്കിടയില്‍ വ്യത്യസ്ഥന്‍ ആവാന്‍ പെടാ പാട് പെടുന്ന ഒരു പാവമാണ് നിങ്ങള്‍
had seen the movie..though i dont agree with prekshakan in all the points,most of it which he had said is true.the movie s un doubtedly a below average one.i went to c the movie after seeing the glowing media reviews which came in support of the movie.now i suspect that most of the positive reviews/fb likes for the movie were either RIGGED or PAID reviews.The movie doesnt deserve this much positive reviews.
ReplyDeleteand about salman's acting-for someone who has got training from none other than the BARRY JOHN school of acting ,mumbai,salman's performance is below par to say the least.
എല്ലാ റിവ്യൂകളും ഒരുപോലെ ആവണം എന്നില്ല.. എല്ലാ സിനിമകളും ഒരുപോലെ - എല്ലാവരെയും സംത്രിപ്തിപ്പെടുതുന്നതും ആവണം എന്നില്ല..
ReplyDeleteഈ സിനിമയുടെ കാര്യത്തില്‍ 80 ശതമാനവും പ്രേക്ഷകനെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നു. മമ്മൂട്ടിയുടെ മകന്‍ എന്നാ ഒരു ഖടകം ഒഴിവാക്കി നോക്കിയാല്‍ ഒരാളും ഇതൊരു ഗംഭീര പടമായി എന്ന് പറയും എന്ന് തോന്നുന്നില്ല... സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്ന , ഒരു ശരാശരിയില്‍ താഴെ മാത്രം നില്‍ക്കുന്ന ചിത്രം. മറ്റു ചില റിവ്യൂകളില്‍ ഗംഭീരം എന്ന് വാഴ്തുന്നുന്ടെങ്കില്‍ അതിനു മറ്റെന്തെങ്കിലും കാരണം ഉണ്ടാവും എന്നാണു എനിക്ക് തോന്നുന്നത്. 8 / 10 റാങ്കിംഗ് ഒക്കെ കൊടുത്തിരിക്കുന്ന ചില റിവ്യൂകള്‍ കണ്ടു. ഒരു 5 - 6 വരെ ഒക്കെ കൊടുക്കുന്നത് കഷ്ടിച് അന്ഗീകരിക്കാം. അതില്‍ കൂടുതലൊക്കെ കൊടുക്കുന്നത് എന്തോ...... ഒരു പുതുമുഖ സംവിധായകന്‍ / സംഘത്തിന്റെ ചിത്രമല്ലേ എന്ന് കരുതി വിട്ടുകളയാം അല്ലെ ?
I am not completely agreeing with you in this.
ReplyDeleteSaw the movie today.
There are many loose ends in the movie, true. Scenes like the villain calling the son in the second half is an example.
The acting was just about average. the only plus of Dulquer, i felt, was his voice(modulation was missing at places, but still).
Music was not so great.
These are major points which makes one like or dislike a movie( I think, one likes a movie when the story, the charecters/actors that suits the story and the music are good), I kind of liked the movie as a whole.
the first few minutes, shot entirely in the night was a whole new experience in Malayalam(at least the night looked like it was one). The BGM played when Rohini was shown in the first couple of scenes reminded me of the scenes of Sharman joshis family in "three idiots".
overall it was a movie made by a bunch of promising youngsters with a hangover of Subramaniapuram thrown in between.
Sorry for the length of the comment.
+1
Delete