അണ്ണാ .. നില്‍ .. ഒരു നിമിഷം .
നിറുത്തിയെടെ.ഈ നാട്ടില്‍ സ്വന്തം അഭിപ്രായം പറഞ്ഞു എന്ന കുറ്റത്തിന് കുരിശില്‍ തറച്ചിരിക്കുന്ന എന്നോട് നിനകെന്താ പറയാനുള്ളത് ?
അണ്ണാ ചുമ്മാ സെന്റി അടിക്കാതെ.ആ second show എന്ന ചിത്രത്തെ പറ്റി വെച്ച് കാച്ചുമ്പോള്‍ ഓര്‍ക്കണമായിരുന്നു.ഒന്നുമല്ലെങ്കില്‍ സഹിക്കാവുന്ന ഒരു ചിത്രം എന്നെങ്കിലും കാച്ചിയാല്‍ പോരായിരുന്നോ ഇയാള്‍ക്ക്
അനിയാ, എന്‍റെ വിശ്വാസം ഇന്നത്തെ കാലത്ത് സഹിക്കാവുന്ന ഒരു മലയാള സിനിമ വന്നാല്‍,ഇന്നു ലോകത്തെ ഏറ്റവും ഗതികെട്ട വര്‍ഗമായ മലയാള പ്രേക്ഷകര്‍ ആ ചിത്രത്തെ ആര്‍ത്തിയോടെ പോയി കണ്ടു അതിനെ ഒരു വന്‍ വിജയം ആകും എന്നതാണ്. ഏറ്റവും അവസാനത്തെ ഉദാഹരണം കഴിഞ്ഞ വര്‍ഷത്തെ വന്‍ വിജയങ്ങളില്‍ ഒന്നായ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ആണ് .ശരിക്കും പറഞ്ഞാല്‍ ശരാശരി നിലവാരം ഉള്ള സിനിമ എന്നു പറയാവുന്ന ആ ചിത്രം പോലും കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടത് ആകുന്നത് ബാക്കി സിനിമകള്‍ അത്രക്ക് കൂറ ആകുന്നത് കൊണ്ടല്ലേ?
അത് നമുക്ക് പിന്നെ തര്‍ക്കിക്കാം.അത് പറഞ്ഞപ്പോള്‍ ആണ് ഓര്‍മ വന്നത് ഏതാണ്ട് അതെ ടീം (ലാല്‍,ശ്വേത,ആസിഫലി ) അണി നിരക്കുന്ന ഒരു ചിത്രം ഈ ആഴ്ച വരുന്നുണ്ടല്ലോ.ഉന്നം.സംഗതി കണ്ടായിരുന്നോ ?
കണ്ടു ഇന്നു പറഞ്ഞാല്‍ പോര.തികച്ചും സാഹസികമായി. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനം വക ചെങ്കടല്‍ (അങ്ങനെയേ പറയാവു ഇന്നു ഞങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം ഉണ്ട്.സംഗതി അവരുടെ സത്വമോ പ്രേതമോ എന്തോ ആണ് പോലും) നീന്തി കടന്നാണ് അനിയാ ഇന്നലെ ആ പടം കണ്ടത് .
ആണോ നന്നായി? എന്നാല്‍ ബാക്കി പറഞ്ഞേ വേഗം.അല്ലെങ്കിലെ ഞാന്‍ ഈയിടെയായി കുറച്ചു പതുക്കെയാണ് എന്നാ കാളകൂടം കറിയാച്ചന്‍റെ പരാതി.ഇങ്ങനെ പോയാല്‍ ചിത്ര വിദ്വേഷം പൂട്ടി ഞാനും വല്ല ജാതി സെന്‍സസ് പരിപാടിയും തുടങ്ങേണ്ടി വരും . പറയുമ്പോള്‍ എല്ലാം പറയണമല്ലോ അതിനാ ഇപ്പോള്‍ മുട്ടന്‍ മാര്‍ക്കറ്റ്.
നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല.ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മലയാള സിനിമയിലെ സെന്‍റ്റിമെന്റ്റല്‍ ഭീഷ്മാചാര്യന്‍ ശ്രീ സിബി മലയിലാണ്.സ്വാതി ഭാസ്കര്‍ ആണ് കഥ (പൊക്കിയിരിക്കുന്നത്).റഫീക്ക് അഹമ്മദിന്‍റെ വരികള്‍ക്ക് ജോണ്‍ പി വര്‍ക്കി ഈണം പകര്‍ന്നിരിക്കുന്നു അജയന്‍ വിന്‍സെന്റ് ചായാഗ്രഹണം കലാസംവിധാനം പ്രശാന്ത് മാധവ്. അഭിനേതാക്കള്‍ നേരത്തെ പറഞ്ഞവരെ കൂടാതെ റീമ കല്ലുംഗല്‍,നെടുമുടി വേണു, ശ്രീനിവാസന്‍ തുടങ്ങിയവരാണ് .
ഒരു നിമിഷം...കഥ പൊക്കിയത് എന്നു വെച്ചാല്‍?ഏതെങ്കിലും ലാറ്റിന്‍ അമേരിക്കന്‍ ചിത്രത്തിന്‍റെ പകര്പ്പാണോ ഈ ചിത്രം ? അല്ലെങ്കില്‍ ഇറാന്‍, സ്പാനിഷ് .....
അടങ്ങേടെ ഇവന്‍ നമ്മുടെ ഹിന്ദിയില്‍ തന്നെ ഇറങ്ങിയ ജോണി ഗദ്ദാര്‍ എന്ന ചിത്രത്തിനെ അവലംബിച്ചു എടുത്ത പടമാണ്. പക്ഷെ പുതുമ ചിത്രത്തിന്‍റെ തുടക്കത്തില്‍ തന്നെ സംഗതി വൃത്തിയായി എഴുതി കാണിക്കുന്നുണ്ട് എന്നതാണ്.വന്നു വന്നു ഒള്ള കാര്യം പറയുന്നത് പോലും പുതുമ ആകുന്ന കാലം.ഇതേ സത്യസന്ധത ജോണി ഗദ്ദാര്‍ എന്ന ഈ ചിത്രത്തിന്‍റെ ഒര്‍ജിനലിലും കാണാം (ആ പടം തുടങ്ങുന്നത് തന്നെ വിജയ് ആനന്ദിനും ജെയിംസ് ഹാര്‍ഡി ചേസിനും നന്ദി പറഞ്ഞു കൊണ്ടാണ്). നമ്മുടെ കോക്ക്ടൈല്‍ എന്ന ചിത്രത്തിന്‍റെ ഒറിജിനല്‍ ഇന്നേ വരെ കണ്ടിട്ടില്ല എന്നു ഗീര്‍വാണം അടിക്കുന്ന അനൂപ് മേനോന്‍ ഒക്കെ കണ്ടു പഠിക്കേണ്ട മാതൃകയാണിത് .
അണ്ണന്‍ കട്ടില്‍ നിന്നിറങ്ങി ചിത്രത്തിന്റെ കഥ ചുരുകത്തില്‍ ഒന്ന് ...
ബാന്ഗ്ലൂരില്‍ സി ഐയായ ബാലകൃഷ്ണയുടെ (ശ്രീനിവാസന്‍ ) കൈയ്യില്‍ അഞ്ചു കോടി രൂപയിലേറെ വിലയുള്ള മയക്കുമരുന്ന് യാദൃശ്ചികമായി വന്നു പെടുന്നതോടെയാണ് കഥ തുടങ്ങുന്നത് . ആ മയക്കുമരുന്ന് വില്‍ക്കാന്‍ ബാലകൃഷ്ണ , മുംബൈ അധോലോകത്തിലെ പഴയ അംഗമായിരുന്ന തന്റെ സുഹൃത്ത് സണ്ണി അങ്കിളിന്റെ (ലാല്‍ ) സഹായം തേടുന്നു .രണ്ടര കോടി രൂപയ്ക്ക് ബാലകൃഷ്ണയുടെ കൈയ്യില്‍ നിന്നും ആ മയക്കുമരുന്ന് വാങ്ങാം എന്ന് സണ്ണി അങ്കിള്‍ സമ്മതിക്കുന്നു .അത്തരം ഇടപാടുകള്‍ എല്ലാം നിറുത്തി ഫോര്‍ട്ട് കൊച്ചിയില്‍ സ്വസ്ഥമായി താമസിക്കുന്ന സണ്ണി അങ്കിള്‍ ബാലകൃഷ്നയെ സഹായിക്കാന്‍ വേണ്ടി മാത്രമല്ല വീണ്ടും അതിനു ഒരുങ്ങുന്നത് .അങ്കിളിന്റെ സുഹൃത്തുക്കള്‍ (സുഹൃത്തുക്കളുടെ മക്കളും) ആയ അലോഷി (അസിഫ് അലി ),ടോമി (പ്രശാന്ത് നാരായണന്‍ ),മുരുകന്‍ (നെടുമുടി വേണു ),ബഷീര്‍ (നൌഷി) എന്നിവരെ സാമ്പത്തികം ആയി സഹായിക്കുക എന്ന ഉദ്ദേശം കൂടി അങ്കിളിന് ഉണ്ട്.ആ അഞ്ചംഗ സംഘം ഓരോരുത്തരും അമ്പതു ലക്ഷം രൂപ വെയ്ച്ച് ഇട്ടു ബാലകൃഷ്ണയുടെ കയ്യില്‍നിന്നും മയക്കുമരുന്ന് വാങ്ങാന്‍ തീരുമാനിക്കുന്നു. രണ്ടര കോടി രൂപയുമായി ബഷീര്‍ ബംഗ്ലൂരെക്ക് യാത്ര തിരിക്കുന്നു. പക്ഷെ ബാന്‍ഗ്ലൂര്‍ എത്തുന്നതിനു മുന്‍പ് ബഷീര്‍ കൊല്ലപ്പെടുന്നു,രണ്ടര കോടി രൂപ കാണാതാകുന്നു.പിന്നെ അങ്ങോട്ട് ചതികളുടെയും ,കൊലപാതകങ്ങളുടെയും ഒരു പരമ്പരയാണ് .
കിടിലം കഥയാണല്ലോ അണ്ണാ.
ജോണി ഗദ്ധാറിന്റെ കഥ കിടിലം തന്നെ ആയിരുന്നു അനിയാ
അത് മലയാളത്തില്‍ ആക്കിയത് നിങ്ങള്‍ക്ക് പിടിച്ചില്ലേ ?
ശ്രമത്തില്‍ സന്തോഷമേ ഉള്ളു അനിയാ
പിന്നെ എന്തര് ഒരു പുച്ഛം പോലെ ?
പുച്ഛം അല്ല അനിയാ .സങ്കടമാണ് .
അതെന്തരിനു സങ്കടങ്ങള് ?
നല്ലൊരു ത്രില്ലര്‍ അതേ പടി മലയാളത്തില്‍ എടുത്തപ്പോള്‍ സീരിയല്‍ നിലവാരത്തില്‍ ഉള്ള സെന്റി ,പിന്നെ മിസ്‌കാസ്റ്റിംഗ് ഇത്രയും കൊണ്ട് നശിപ്പിച്ചത് കൊണ്ട്
തിരിഞ്ഞില്ല .സ്ഫുടമായി പറയീന്‍ .
അനിയ ജോണി ഗദ്ധാര്‍ എന്ന സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റുകള്‍ രണ്ടാണ് .ഒന്ന് ഫിലിം നോയിര്‍ (ഈ ലോ കീ ലൈറ്റിംഗ് ഒക്കെ വെച്ച് പഴയ ക്ലാസിക് ക്രൈം ത്രില്ലറുകളുടെ അതേ ഫീലില്‍ കഥ പറയുന്ന രീതി. ബാക്ഗ്രൌണ്ട് മ്യൂസിക്കും ഒക്കെ ആ മൂഡിന് ചേരുന്ന തരത്തില്‍ ആയിരിക്കും ) രീതിയിലെ കഥ പറച്ചില്‍ .രണ്ടാമത്തത് പണം കാണാതാവുന്നത് തൊട്ട് ഓരോ സീനും പ്രേക്ഷകര്‍ക്ക് തരുന്ന ഷോക്ക് . ഈ രണ്ടും ഉന്നത്തില്‍ ഇല്ല .കഥ പറയുന്ന രീതി അങ്ങ് പോട്ടെ എന്ന് വെയ്ക്കാം .പക്ഷെ ഇങ്ങനെ ഒരു ത്രില്ലറില്‍ ഈ പറഞ്ഞ ഷോക്ക് വാല്യൂ ഇല്ലെങ്കില്‍ അത് ഒരു നനഞ്ഞ പടക്കം പോലെ ആയി പോകും
അതെന്ത്,ഷോക്ക് വാല്യൂ ഇതില്‍ ഇല്ലാത്തത്? നിങ്ങള്‍ തന്നെ അല്ലെ പറഞ്ഞത് ജോണി അതേ പടി ആണ് ഉന്നം ആയത് എന്ന്.അതിലുള്ളത് ഇതില്‍ വന്നപ്പം കളവു പോയാ ?
കളവു പോയത് അല്ലടാ .സിബി മലയില്‍ സാര്‍ ചില സീനുകളില്‍ സ്വന്തം ബുദ്ധി, കഴിവ് എന്നിവ ഉപയോഗിച്ച് ചില കൂട്ടി ചേര്‍ക്കലുകള്‍ നടത്തിയിട്ടുണ്ട് .ഉദാഹരണത്തിന് ഇന്റര്‍വെല്‍ ആകുന്നതിനു തൊട്ട് മുന്‍പുള്ള സീനില്‍ ലാലും ആസിഫ് അലിയും മരിച്ച് കിടന്നുള്ള അഭിനയമാണ്.ആ സീന്‍ വലിച്ചു നീട്ടി,ആവശ്യമില്ലാത്ത കണ്ണ് തുറിക്കല്‍,ഞെട്ടല്‍,വികാര വിക്ഷോഭം എന്നിവ കൊണ്ട് കൊളമാക്കിയിട്ടുണ്ട്.പിന്നെയും ഉണ്ട് സിബി മലയില്‍ വക സംഭാവനകള്‍ .സണ്ണി എന്ന കഥാപാത്രത്തിന്റെ ഭാര്യയും അയാളും തമ്മില്‍ ഉണ്ട് എന്ന് പറയുന്ന അഭൌമമായ എന്തരോ ബന്ധം കാണിക്കാന്‍ സിബിയും സ്വാതി ഭാസ്ക്കറും കൂടി ചില സീനുകള്‍ എടുത്തു വെച്ചിട്ടുണ്ട്. അഭൌമം അല്ല നല്ല അശ്ലീലം ആണ് കാണികള്‍ക്ക് തോന്നുക (ആസിഫ് അലി കാപ്പി കൊണ്ട് വരുമ്പോള്‍ ലാല്‍ സ്വപ്നം കാണുന്ന സീന്‍ ഉദാഹരണം). ഈ പറഞ്ഞ അഭൌമ ബന്ധം രണ്ടോ മൂന്നോ സീനികളില്‍ നല്ല വൃത്തിയായി കാണികളുടെ മനസ്സില്‍ തൊടുന്ന രീതിയില്‍ ജോണി ഗദ്ധാറില്‍ ഉണ്ട്.(ഈ ചിത്രത്തില്‍ കുളമാക്കിയ പല രംഗങ്ങളും എങ്ങനെ നന്നായി എടുക്കാം എന്ന് ആണുങ്ങള്‍ കാണിച്ചു കൊടുത്താലും മനസിലാകില്ല എന്ന് പറഞ്ഞാല്‍ എന്ത് ചെയും ?)
ഓ അതിനിപ്പം എല്ലാ മലയാളികളും ജോണിയെ കണ്ടിട്ടില്ലല്ലോ അണ്ണാ .അത് കൊണ്ട് താരതമ്യം ഒന്നും അധികം ഉണ്ടാവില്ല .
അത് ഈ സിനിമക്ക് ഉഗ്രന്‍ പ്ലസ് ആയേനെ.ശരിക്കും പറഞ്ഞാല്‍ ജോണി ഗദ്ദാര്‍ എന്ന ചിത്രം മലയാളത്തില്‍ എടുക്കാന്‍ ഉള്ള തീരുമാനം തന്നെ തികച്ചും ബുദ്ധി പൂര്‍വ്വം ആണ് അത് പോലെ മണ്ടത്തരമായി പോയി ഇങ്ങനത്തെ ഒരു പടം എടുക്കാന്‍ സിബി മലയില്‍നെ ഏല്‍പ്പിക്കുന്നത് .എല്ലാവരെയും സഹായിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ ജീവിക്കുന്ന അധോലോക അങ്കിള്‍ ആയി ലാലിന്റെ കഥാപാത്രത്തെ മാറ്റുക, ബാല്യകാല സഖി/കാമുകി ആയ അന്യന്റെ ഭാര്യ ,കല്യാണം കഴിഞ്ഞിട്ടും അവള്‍ സ്വമനസാലെ തന്റെ അടുത്തു വരുന്നതു വരെ അവളെ ഒന്ന് തോടുക പോലും ചെയില്ല എന്ന് ഭീഷ്മ ശപഥം എടുത്തു നടക്കുന്ന ഒരു ഹൈക്ലാസ് പിമ്പ് (ചീത്ത വിളിച്ചതല്ല ---കഥാപാത്രത്തിന്റെ ജോലി അതാണ് ), കിരീടത്തിലെ സേതുമാധവന്‍ പറയ്ന്നത് പോലെ 'എനിക്ക് ജീവിക്കണം ' എന്ന മട്ടില്‍ ഡയലോഗ് അടിച്ച് ആളുകളെ കൊല്ലുന്ന ആസിഫ് അലിയുടെ കഥാപാത്രം ...അങ്ങനെ പ്രേക്ഷകരുടെ മനം കുളിര്‍പ്പിക്കുന്ന ഒത്തിരി ഐറ്റംസ് സിബി സാര്‍ ഈ പടത്തില്‍ വാരി വിതറിയിട്ടുണ്ട്\.അത് കൊണ്ട് ജോണി കാണാതെ പോയാലും നീ ധന്യനാകും .
അഭിനയം ...
ദോഷം പറയരുതല്ലോ അനിയാ .പ്രശാന്ത് നാരായണന്‍ കലക്കിയിട്ടുണ്ട് .പക്ഷെ അയാളുടെ കഥാപാത്രത്തിന്റെ സീരിയസ്നെസ് പലപ്പോഴും സിബി സാറും സ്വാതി ഭാസ്ക്കറും കൂടി നശിപ്പിച്ച് കൈയ്യില്‍ കൊടുക്കും .എന്നിട്ട് പോലും അയാളെ ഏല്‍പ്പിച്ച പണി അയാള്‍ വൃത്തിയായി ചെയ്തിട്ടുണ്ട്
ബാക്കിയുള്ളവര്‍ ?
പറഞ്ഞല്ലോ മിസ്‌കാസ്റ്റിങ്ങിന്റെ എട്ട് കളിയാണ് ഈ പടത്തില്‍ . ഒന്നാമത്തെ എല്ലാവരെയും സഹായിക്കാന്‍ വേണ്ടി മാത്രം ജീവിക്കുന്ന അധോലോക അങ്കിള്‍ എന്ന കഥാപാത്രം കണക്കാണ് .അത് ലാല്‍ അവതിരിപ്പിക്കുക കൂടി ചെയുമ്പോള്‍ പൂര്‍ത്തിയായി .അങ്ങേര്‍ അഭിനയിച്ച് തുടങ്ങിയാല്‍ പിന്നെ വെടി വെച്ച് കൊന്നാല്‍ പോലും നിറുത്തൂലഡേ. പിന്നെയുള്ളത് ആസിഫ് അലി . രണ്ടു മിനിട്ട് മാപ്പ് പറഞ്ഞതിന് ശേഷം മാത്രം ആരെയും കൊല്ലുന്ന ലോല ഹൃദയനായ അലോഷി എന്ന കഥാപാത്രത്തെ ആ പരുവത്തില്‍ ആക്കിയ (ഒര്‍ജിനല്‍ സൃഷ്ടിച്ചത് വേറെ ആണുങ്ങള്‍ ) സിബി ,സ്വാതി ഭാസ്കര്‍ എന്നീ മഹത്തുക്കള്‍ കാണികളെ കൊന്നു കൊല വിളിക്കുന്നതില്‍ എന്തെങ്കിലും കുറവ് വെച്ചിട്ടുണ്ടെങ്കില്‍ അത് ആസിഫ് സ്വന്തം ഭാവാഭിനയത്തിലൂടെ നികത്തുന്നുണ്ട് . നെടുമുടി വേണു , ശ്രീനിവാസന്‍ എന്നിവര്‍ അവരവരുടെ കഥാപാത്രങ്ങള്‍ക്ക് ഒട്ടും യോജിച്ചവര്‍ അല്ല . ശരിക്കും എന്റെ അഭിപ്രായത്തില്‍ നെടുമാടി വേണുവിന്റെ കഥാപാത്രം സിദ്ധിക്കും,ശ്രീനിവാസന്റെ കഥാപാത്രം ലാലും ചെയ്തിരുന്നെങ്കില്‍ ചിലപ്പോള്‍ നന്നായേനെ .
അപ്പൊ ലാലിന്റെ കഥാപാത്രം ആര് ചെയ്യണമായിരുന്നു എന്നാ നിങ്ങള്‍ പറയുന്നത് ?
സുരേഷ് ഗോപി ആ കഥപാത്രത്തിനു യോജിച്ച ഒരാള്‍ ആയേനെ എന്നാണ് എനിക്ക് തോന്നുന്നത് പക്ഷെ സംവിധായകന്‍ അദേഹത്തെ മര്യാദക്ക് ഉപയോഗിക്കണം എന്ന് മാത്രം.ആ കഥാപാത്രത്തെ ശരിക്കും സിനിമയില്‍ ഉപയോഗിക്കേണ്ടത് എല്ലാവര്‍ക്കും ഭയം കലര്‍ന്ന ബഹുമാനം ഉള്ള ഒരാളായിട്ടാണ്.ലാല്‍ കാണിക്കുന്ന കോമാളിത്തരങ്ങള്‍ ആ കഥാപാത്രത്തെ ചില്ലറയൊന്നുമല്ല ദുര്‍ബലമാക്കുന്നത്
മലയാള നവയുഗ പ്രതീക്ഷകള്‍ റീമാ കല്ലിങ്കല്‍,ശ്വേതാ മേനോന്‍ എന്നിവര്‍ എങ്ങനെ ?
അഭിനയത്തില്‍ കട്ടക്ക് കട്ട നില്‍ക്കും .ഒരു ഹാസ്യ വിഗ്ഗ് വെച്ച് റീമ സ്കോര്‍ ചെയ്യാന്‍ നടത്തുന്ന ശ്രമത്തെ നെടുമുടി വേണു മരിച്ച് കിടക്കുന്ന സീനിലെ ചക്രശ്വാസം വലിച്ചുള്ള അഭിനയം കൊണ്ട് ശ്വേത പ്രതിരോധിക്കുന്നുണ്ട് .പക്ഷെ ഒട്ടും വിട്ടു കൊടുക്കാതെ ആസിഫ് അലിയുമായുള്ള കോമ്പിനേഷന്‍ സീനുകളില്‍ 'എനിക്ക് മടുത്തു ...ഇനി വയ്യ 'തുടങ്ങിയ ക്ലീഷേകള്‍ വാരി വിതറി റീമ അഭിനയത്തിന്റെ കൂരമ്പുകള്‍ കാണികളില്‍ വര്‍ഷിക്കുന്നുണ്ട്.
അപ്പോള്‍ കഥാ ,തിരക്കഥാ, സംഭാഷണം, സംവിധാനം, അഭിനയം എല്ലാം കൂറ...ക്യാമറ ,സംഗീതം ഇതൊക്കെ ...
തനി കൂതറ .ബഷീര്‍ എന്ന കഥാപാത്രത്തിനെ വേറെ ഒരാള്‍ രഹസ്യമായി പിന്തുടരുന്ന രംഗങ്ങള്‍ ക്യാമറമാന്‍ അയജന്‍ വിന്‍സെന്റ് മൊബൈല്‍ ക്യാമറ ഉപയോഗിച്ചെങ്കിലും ഇത്രയും മോശമായി സാഹചര്യത്തിന് യോജിക്കാത്ത രീതിയില്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം. സീനുകളുടെ വലിച്ചില്‍ കണ്ടാല്‍ എഡിറ്റിംഗ് എന്ന ഒരു സാധനം ഈ പടത്തില്‍ നടന്നിട്ടുണ്ടെന്ന് അമ്മയാണെ ആരും പറയില്ല .പിന്നെ കലാസംവിധാനം ആണ് എടുത്തു പറയേണ്ട വേറെ ഒരു മേഖല .നാലു മേശ ,കസേരകള്‍,തലക്കുമുകളില്‍ പൊടി പിടിച്ച കളര്‍ ലൈറ്റ് ഇത്രയുമായാല്‍ ഗ്യാംബ്ലിംഗ് ക്ലബ് ആയി എന്ന് കാണികള്‍ വിശ്വസിക്കണം .ഇല്ലെങ്കില്‍ കലാ സംവിധായകന്‍ പ്രശാന്ത് മാധവന്‍ ചിലപ്പോള്‍ പിണങ്ങും .സിനിമ മൊത്തം ഇത്തരത്തിലെ കലാ മേന്മ അങ്ങേര്‍ നില നിറുത്തുന്നുണ്ട്
ചുരുക്കത്തില്‍ ...
കൊള്ളാവുന്ന ഒരു കഥ /തിരക്കഥ എങ്ങനെ മലയാളത്തില്‍ അഡാപ്പ്റ്റ് ചെയ്തു നശിപ്പിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഉന്നം.നമുക്കൊക്കെ വൃത്തിയായി അഡാപ്പ്റ്റ് ചെയ്തു കോടികള്‍ വരുന്ന അഗ്നീപത്ത് പോലുള്ള ചിത്രങ്ങളെ നോക്കി കൊതി കെറുവ് പറയണേ പറ്റു എന്നതാണ് സത്യം
VAAYICHU AASHAMSAKAL. PLZ VISIT ,COMMENT & FOLLOW MY BLOG. MY BLOG IS, http://etipsweb.blogspot.com/
ReplyDeleteഅഡോപ്റ്റ് ചെയ്യ്ത് ചിത്രങ്ങള്‍ നിര്‍മിക്കുന്നതില്‍ തെറ്റൊന്നും ഇല്ല എന്നാണു എനിക്ക് തോന്നിയത്. ഒരു മാനം മര്യാദക്ക് കടപ്പാട് എഴുതിയാല്‍ മതി. പക്ഷെ ആ തിരക്കഥ വളച്ചൊടിച് വൃത്തികേട് ആക്കുമ്പോള്‍ സഹിക്കാന്‍ പറ്റുന്നില്ല. ഇതും ആ ഗണത്തില്‍ പെടും . സംവിധായകന്റെ സിനിമ എന്ന് നിസ്സംശയം പറയാം. അയാളാണല്ലോ ഇത് കൊളമാക്കിയത്!
ReplyDeleteപിന്നെ മറ്റൊരു കാര്യം... അഗ്നീപത്ത് അത്ര നന്നായിട്ടൊന്നുമില്ല കേട്ടോ...
ഉന്നം സിബി മലയില്‍ ഒരു ഫാമിലി ആക്കാന്‍ ശ്രമിച്ചു ഒടുവില്‍ ഫാമിലിയും അല്ല ത്രില്ലറും അല്ല എന്ന പരുവം ആയി, ആസിഫ് അലി ഉയരങ്ങളിലെ മോഹന്‍ ലാല്‍ പോലെ ഒരു കഥാപാത്രം കിട്ടിയിട്ട നശിപ്പിച്ചു , ഉയരങ്ങളില്‍ എന്നാ ചിത്ര ബസ് ചെയ്ത ചേസ് നോവല്‍ തന്നെയാണ് ജോണി ഗദാറും അവലബം ആക്കിയത് , ജോണി ഗദ്ദര്‍ ഞെരിപ്പ് പടം ആയപ്പോള്‍ ഉന്നം ഒരു തണുപ്പ പടം ആയി തീര്‍ന്നു, ആഗസ്റ്റ് ഒന്ന് എടുത്ത സിബി മലയില്‍ ആ സ്പീഡ് ഈ പടത്തില്‍ കാണിച്ചില്ല , ഈ നിരൂപണം പ്രേക്ഷകനുമായി ഞാനും യോജിക്കുന്നു, നെടുമുടി ആപ്റ്റ് അല്ല , റീമ കല്ലിങ്ങല്‍ ബിപാഷ ബസു ആകാന്‍ പറ്റുമോ? ഈ നടി ഔട്ട് ആകാറായി , ലാല്‍ പിന്നെ ഓവര്‍ ആക്റ്റ് ആണ് , ഒറിജിനലില്‍ ധര്‍മേന്ദ്ര വയസ്സായിട്ടും എന്തായിരുന്നു പെര്‍ഫോര്‍മന്‍സ് , അത് പോലെ ഹിന്ദിയില്‍ ട്രെയിന്‍ വഴി ആണ് പണം കൊണ്ട് പോകുന്നത് ഇത് ചുമ്മാ കാറില്‍ ആ നടനും ഒരു സുമാര്‍ ആയില്ല , ഒരിജിനലിലെ കാരക്ടര്സ് അതുപോലെ നിര്‍ത്തിയാല്‍ മതിയായിരുന്നു , ആസിഫ് അലി ഉയരങ്ങളില്‍ എന്ന പടം സീ ഡി ഇട്ടു കാണുക ലാല്‍ എങ്ങിനെ അത് പെര്‍ഫോം ചെയ്തു താന്‍ എങ്ങിനെ ഉന്നം ആക്കി എന്ന് കണ്ടു പഠിക്കുക , ശരിക്കും ഹിന്ദി പടത്തിലെ വിനയ് പതക് ഒക്കെ എന്തായിരുന്നു പെര്‍ഫോര്‍മന്‍സ് ഇത് ഒരു തണുത്ത ത്രില്ലര്‍
ReplyDeleteഎന്‍റെ അഭിപ്രായത്തില്‍ മലയാളത്തില്‍ വന്ന കൊള്ളാവുന്ന ആന്റി ഹീറോ വേഷങ്ങള്‍ ഇവയാണ് .
ReplyDeleteനസീര്‍ : നിഴലാട്ടം (അഴകുള്ള സെലീന കണ്ടിട്ടില്ല )
ജയന്‍ : ശരപഞ്ജരം,കാന്തവലയം
സോമന്‍ :ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച
മോഹന്‍ലാല്‍ : ഉയരങ്ങളില്‍
സുരേഷ് ഗോപി : ന്യൂ ഇയര്‍
പ്രിത്വിരാജ് : വാസ്തവം
പോസ്റ്റില്‍ പറയണം എന്ന് കരുതിയതാ വിട്ടു പോയി
.നാലു മേശ ,കസേരകള്‍,തലക്കുമുകളില്‍ പൊടി പിടിച്ച കളര്‍ ലൈറ്റ് ഇത്രയുമായാല്‍ ഗ്യാംബ്ലിംഗ് ക്ലബ് ആയി എന്ന് കാണികള്‍ വിശ്വസിക്കണം .ഇല്ലെങ്കില്‍ കലാ സംവിധായകന്‍ പ്രശാന്ത് മാധവന്‍ ചിലപ്പോള്‍ പിണങ്ങും .
ReplyDeleteപ്രേക്ഷകാ,
ReplyDeleteഒരു കഥ ഒരു നുണക്കഥ യിലെ നെടുമുടി ഹ്യൂമര്‍ ടച്ച് ഉള്ള ഒരു ആന്റി ഹീറോയെ ഗംഭീരമായി അവതരിപ്പിച്ചിരുന്നു. ശ്രീ കൃഷ്ണപരുന്തിലെ മോഹന്‍ലാല്‍, വയനാടന്‍ തമ്പാനിലെ കമല്‍ ഹാസന്‍, ചുവന്ന സന്ധ്യകളിലെ മോഹന്‍ ഒക്കെ മലയാള സിനിമയിലെ മറക്കാനാവാത്ത ആന്റി ഹീറോ കഥാപാത്രങ്ങളാണ്.
പ്രേം നസീര്‍ ഒരുപാട് ആന്റി ഹീറോ കഥാ പാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിട്ടുണ്ട്. നിഴലാട്ടം ആഴകുള്ള സെലീന, കള്ളി ചെല്ലമ്മ എന്നിവ ഓര്‍മ്മയില്‍ വരുന്ന ചില പേരുകള്‍ മാത്രം. കഥാ പത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ഇമേജ് നോക്കാതിരിക്കുകയും തന്റെ യഥാര്‍ത്ത ജീവിതത്തില്‍ നല്ല ഒരു മനുഷ്യജീവി എന്ന ഇമേജ് കാത്തു സൂക്ഷിക്കയും ചെയ്ത ഒരു അപൂര്‍വ മലയാള നടാനായിരുന്നു നസീര്‍.
വയനാടന്‍ തമ്പാന്‍,നസീര്‍, 100 % യോജിക്കുന്നു കൃഷ്ണപ്പരുന്ത് ഒരു ആന്റി ഹീറോ കഥാപാത്രമാണോ എന്ന് എനിക്ക് സംശയമുണ്ട് .ചുവന്ന സന്ധ്യയും നുണക്കഥയും കണ്ടിട്ടില്ല ഇനി എവിടെയെങ്കിലും സി ഡി കാണുകയാണെങ്കില്‍ വാങ്ങി കാണാന്‍ ശ്രമിക്കാം.
ReplyDeleteഞാനും പെട്ടന്ന് ഓര്‍മ്മ വന്ന ചില പേരുകള്‍ എഴുതി എന്ന് മാത്രമേ ഉള്ളു.
സോമന്‍ അഭിനയിച്ച ഇതാ ഇവിടെ വരെ പറയാത്ത നീയൊക്കെ ആരെടാ എന്ന് ഒരു സുഹൃത്ത് വിളിച്ചു തെറി വിളിച്ചു വെച്ചതേ ഉള്ളു !!!!
ഒരു സംശയം..
ReplyDeleteജോണി ഗദ്ദാര്‍ എന്നാ ചിത്രം ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ഫ്ലോപ്പ് ആണല്ലോ. ഹിറ്റ് ആണെന്നുപോലും എവിടെയും എഴുതി കണ്ടില്ല. പിന്നെ എന്തിനാ അത് റീമേക്ക് ചെയ്യാമെന്ന് ഇവര് തീരുമാനിച്ചത് ആവോ. കുറച്ചു ഹിറ്റ് ആയ ചിത്രങ്ങള്‍ പോരായിരുന്നോ?
Jhonny Gaddar was a cult movie, Neil Mukesh as a newcomer did justice to that role. It was Asif Alis best chance to prove his potential. He has to be blamed for missing the opportunity. Other characters lost their steam when Sibi Malayail tried to reduce the villain in them and tried to portray as if he was doubting whether Kerala people will accept extra marital relations etc . Its this point film failed, and lost tempo in first half, Indrajith might have given an extra dimension to the character perhaps.
ReplyDelete"Irakal" by KG George also deals with a negetive hero.
Deleteappol irupatham nootandile sekharan kuttyio
ReplyDelete