പിന്നേം...... പുതുമ ഛെ........ പഴമ ..അല്ല.... നോസ്ട്ടാല്‍ജിയ
എന്തുവാടെ പിച്ചും പേയും പറയുന്നേ നിനക്ക് വട്ടു പിടിച്ചോ ?
ഇല്ല അണ്ണാ ഞാന്‍ അന്നേ പറഞ്ഞില്ലേ സുബ്രമണ്യപുരത്തിന് നമ്മള്‍ മലയാളികള്‍ തക്ക മറുപടി വേണ്ട സമയത്ത് കൊടുക്കും എന്ന് . ഇതാ ആ മുഹൂര്‍ത്തം സമാഗതം ആയിരിക്കുന്നു.മലയാളത്തിന്‍റെ എന്നല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ,അല്ലെങ്കില്‍ എന്തിനു കുറയ്ക്കുന്നു,ലോക സിനിമയുടെ തന്നെ അഭിമാനമായ ഡോക്ടര്‍ മമ്മൂട്ടി പന്ന പാണ്ടികള്‍ക്ക് ശക്തമായ ഒരു മറുപടി കൊടുത്തിരിക്കുന്നു.തന്‍റെ ഏറ്റവും പുതിയ ചിത്രമായ വെനീസിലെ വ്യാപാരി എന്ന ചിത്രത്തിലൂടെ.
എടാ നീ പടം കണ്ടോ ?
പിന്നെ, അങ്ങേരുടെ ഈ വര്‍ഷത്തെ നാലു പടപ്പുകളും കണ്ട ഞാന്‍ ഏതിനും കൂടെ തല വൈക്കണമെങ്കില്‍ എനിക്ക് നേരത്തെ പറഞ്ഞ പ്രശ്നം ആയിരിക്കണം വട്ട്. അല്ല ഇവരുടെ പടത്തെ പറ്റി അഭിപ്രായം പറയാന്‍ എപ്പോളും പോയി ഈ വക കോപ്രായം കണ്ടു അഭിപ്രായം പറയുക എന്ന പഴഞ്ചന്‍ രീതിയാണോ അണ്ണന്‍ ഉപയോഗിക്കുന്നത് . ആ പോസ്റ്റര്‍ ഒന്ന് നോക്കിയാല്‍ പോരെ ബാക്കി കമ്പ്ലീറ്റ് മനസിലാവില്ലേ?
അതെങ്ങനെ അനിയാ? സത്യമായും എനിക്കാ പരിപാടി അറിയില്ല . ഒന്ന് പറഞ്ഞു തന്നാല്‍ ....
ഛെ ഇതു ശല്യമായല്ലോ.ആദ്യമായി ചെയ്യേണ്ടത് ദീപികയിലെയും മനോരമയിലെയും ഓണ്‍ ലൈന്‍ സിനിമ പേജ് പതിവായി വായിക്കുക എന്നതാണ്.കുറച്ചധികം ഗീര്‍വാണം സഹിക്കേണ്ടി വരും എന്നത് മാത്രമേ പ്രശ്നമുള്ളൂ.(ദീപികയിലെ മഹാപാപി അലക്സാണ്ടര്‍ ദി ഗ്രേറ്റ് എന്ന ചിത്രത്തിലെ ഏക ഹൈലൈറ്റ് ലാലിന്‍റെ അഭിനയം ആണെന്ന് എഴുതി കളഞ്ഞതു ഓര്‍മ വരുന്നു !!).അതില്‍ നിന്നും എണ്‍പതുകളില്‍ നടക്കുന്ന കഥ,ആലപ്പുഴ -കയര്‍ വ്യവസായ പശ്ചാത്തലം,കണ്ണും കണ്ണും എന്ന പാട്ട് (അങ്ങാടി,ജയന്‍ )റീമിക്സ് ചെയ്തു ഉപയോഗിക്കുന്നു മുതലായ വിവരങ്ങള്‍ ലഭിക്കുന്നു.പിന്നെ എന്ത് പാട് ? പോസ്റ്റര്‍ നോക്കുക രണ്ടു നായികമാര്‍ (കാവ്യ,പൂനം ഭാജ്വാ) ന്യായമായും രണ്ടു പേരും സുമുഖ സുന്ദരനും അവിവാഹിതനും അയ മമ്മൂട്ടി അവതരിപ്പിക്കുന്ന നായകനെ പ്രേമിക്കുന്നു.ഇതില്‍ ഒരാളെ അദേഹം ദയാപൂര്‍വ്വം തിരിച്ചു പ്രേമിക്കുന്നു.മറ്റെയാള്‍ വാശിക്ക് കാത്തിരിക്കുന്നു.പിന്നെ കണ്ണും കണ്ണും റീ മിക്സ്,ഡോക്ടര്‍ മമ്മുട്ടി അദേഹത്തിന്‍റെ ചെറുപ്പകാലത്ത് അഭിനയിച്ച ഒരു പ്രണയ രംഗത്തെ പറ്റി ഒരു സഹൃദയന്‍ പറഞ്ഞ അഭിപ്രായം ഇപ്രകാരം "പ്രേമപരവശയായി നൃത്തം ചെയുന്ന അമലയുടെ നാലു ചുറ്റും നടന്നു,ഒരു മാതിരി പഞ്ചായത്ത് ഓഫീസില്‍ നിന്നും വസ്തുവിന്‍റെ അതിര് അളക്കാന്‍ വന്ന ശിപായിയെ പോലെ,പ്രേമിക്കുന്ന ശ്രീ മമ്മൂട്ടി ........". ഈ മനുഷ്യനെ പിടിച്ചു അദേഹത്തിന്റെ വയസ്സ് കാലത്ത് ഇമ്മാതിരി ഒരു പാട്ടില്‍ അവതരിപ്പിച്ചാല്‍ സംഗതി എത്ര കുളമായി എന്ന് മാത്രം ചോദിച്ചാല്‍ പോരെ. മഹാബോറായി എന്ന് ധൈര്യമായി കാച്ചാം.പിന്നെയുള്ളത് വില്ലന്മാര്‍ .വിജയ രാഘവന്‍,സുരേഷ് കൃഷ്ണ സംവിധാനം ഷാഫി . അപ്പോള്‍ പിന്നെ ടെമ്പ്ലേറ്റ് മായാവി അല്ലെങ്കില്‍ ചട്ടമ്പിനാട്.ഇത്രയും ഒന്ന് പരത്തി എഴുതനാണോ നിങ്ങളീ പടം പോയി മൂന്നു മണിക്കൂര്‍ സഹിച്ചിരിക്കുന്നത്?
നീ പറഞ്ഞത് ന്യായം തന്നെടെ ആദ്യം ഇതിന്റെ കഥ ഒന്ന് കേള്‍ക്കു.പറഞ്ഞത് പോലെ എണ്പതുകളിലാണ് കഥ നടക്കുന്നത് . പവിത്രന്‍ എന്ന ചെറുപ്പക്കാരനായ (?) പോലീസുകാരനായി മമ്മൂട്ടി.സുന്ദരനും സല്‍ഗുണ സമ്പന്നനും അയ അദേഹത്തെ എസ പി (ജനാര്‍ദ്ദനന്‍ )യുടെ മകള്‍ മഹാലക്ഷ്മി (പൂനം) വാശിക്ക് കേറി പ്രേമിക്കുന്നു.നായകന് അങ്ങനെ ഒന്നും ഇല്ല പിന്നെ കൊച്ചിന് നിര്‍ബന്ധമാണേല്‍ ... എന്നൊരു ലൈന്‍.എസ് പി വിവരം അറിയുന്നു.പവിത്രനെ വല്ല കാസര്‍കൊടെക്കും സ്ഥലം മാറ്റുന്നതിന് പകരം അദേഹം ചെയുന്നത് സ്വന്തം കയ്യില്‍ നിന്നും ഒരു പതിനായിരം രൂപയും കൊടുത്തു പ്രമാദമായ അജയന്‍ കൊല കേസ് അന്വേഷിക്കാന്‍ രഹസ്യ പോലീസ് ആയി ഇയാളെ പറഞ്ഞു വിടുന്നു.മുന്‍പ് ഈ കേസ് അന്വേഷിക്കാന്‍ പോയവരൊക്കെ അവിടുന്ന് അടി മേടിച്ചിട്ടാണ് വന്നത് പോലും (വല്ല സ്വാതന്ത്ര്യം കിട്ടിയ സമയത്ത് വല്ലതും ആയിരുന്നെകില്‍ സഹിക്കാമായിരുന്നു).
കേസ് അന്വേഷണവുമായി ഒരു കച്ചവടക്കാരന്‍ ആയി ആ നാട്ടില്‍ ചെല്ലുന്ന പവിത്രന്‍ അജയന്റെ കുംടുംബവുമായി അടുക്കുന്നു അച്ഛന്‍ കാലടി (ജഗതി),സഹോദരി അമ്മു (കാവ്യ)തുടങ്ങിയവരാണ് മരിച്ചു പോയ അജയന്‍റെ (ബിജു മേനോന്‍)കുടുംബാംഗങ്ങള്‍ .പിന്നെ അവിടുത്തെ പ്രബലന്മാരായ ചുങ്കത്തറക്കാരും (വിജയരാഘവന്‍ , മകന്‍ സുരേഷ് കൃഷ്ണ),ആലിക്കോയയും (ശ്രീരാമന്‍ ).ഇതില്‍ അലിക്കോയ അജയനെ കൊന്നതിന് സംശയിക്കപ്പെടുന്ന ആളാണ്. ഇതിനു പുറമേ ഗള്‍ഫില്‍ നിന്നും വന്ന കമലാസനന്‍ (സലിം കുമാര്‍),ഉണ്ട പക്രു,ചന്ദ്രന്‍ പിള്ള (സുരാജ്) എങ്ങനെ വേറെയും കുറെ തമാശക്കാര്‍ കൂടിയുള്ളതാണ് ആ ഗ്രാമം.പതുക്കെ കേസ് അന്വേഷണത്തിന് വന്ന ഇയാള്‍ പോലീസ് ഉദ്യോഗം രാജി വെച്ച് വ്യാപാരത്തില്‍ മുഴുകുന്നു.ഇതിനിടെ അമ്മുവിന് സ്വാഭാവികമായും ഇയാളോട് പ്രേമം (അല്ലാതെ പിന്നെ) .ഇതിനിടെ മഹാലക്ഷ്മിയെ കല്യാണം കഴിക്കാനിരുന്ന പവിത്രന് അമ്മുവിനെ വിവാഹം കഴിക്കേണ്ടി വരുന്നു.പതിയെ പതിയെ ഒന്നൊന്നായി ബുദ്ധി ഉപയോഗിച്ച് കീഴടക്കി മുന്നേറുന്ന പവിത്രനെ ചുങ്കതറക്കാര്‍ ചതിയില്‍ പെടുത്തി സ്വത്തുക്കളെല്ലാം നഷ്ട്ടപ്പെടുത്തി കുത്ത് കേസില്‍ ജയിലില്‍ അയക്കുന്നു.
ജയിലില്‍ നിന്നും ശിക്ഷ കഴിഞ്ഞു തിരിച്ചെത്തുന്ന നായകന്‍ നാട്ടുകാരുടെയും അമ്മുവിന്‍റെയും വിശ്വാസം നേടിയെടുക്കാന്‍ സ്വന്തം നിലയ്ക്ക് അജയന്‍ കൊല കേസ് അന്വേഷിക്കാന്‍ തീരുമാനിക്കുന്നു . കയ്യില്‍ ഇഷ്ട്ടം പോലെ ബുദ്ധി സ്റ്റോക്ക് ഉള്ളത് കൊണ്ട് പുഷ്പം പോലെ സംഗതി തെളിയിച്ചു എല്ലാം മംഗളം ആക്കുന്നു.
അണ്ണാ നിങ്ങള്‍ എങ്ങനെ പരത്തി പറയാതെ ഈ പടം എങ്ങനെയുണ്ട് എന്ന് ഒന്ന് പറഞ്ഞു തരാമോ ? എനിക്ക് ഞങ്ങളുടെ താത്വിക സിനിമ ബൌദ്ധികക്ഷുദ്ര ജീവിയായ അണലി ഷാജിയെ ജയ് വേതാളം ചാനല്‍ വക പരിപാടിക്ക് എത്തിക്കാന്‍ ഉള്ളതാ.
ഈ ചിത്രത്തിന്‍റെ ഒന്നാം പകുതി കണ്ണും കണ്ണും എന്ന പാട്ടില്‍ ഡോക്ടര്‍ മമ്മൂട്ടി കാണിക്കുന്ന വൃത്തികേടും,ഉടനീളം അദേഹം ചെറുപ്പക്കാരന്‍ ചമയാനുള്ള വെപ്രാളവും മാറ്റി നിര്‍ത്തിയാല്‍ എന്തേലും ആയി കൊണ്ട് പോട്ടെ എന്ന് കരുതാം.(കഷ്ടിച്ച് സഹിക്കാം എന്ന് വായിക്കുക). അതിന്‍റെ എന്തെങ്കിലും ക്രെഡിറ്റ് ഉണ്ടെങ്കില്‍ അതിനു അര്‍ഹന്‍ തിരകഥ എഴുതിയ ശ്രീ ജെയിംസ് ആല്‍ബര്ട്ട് ആണ് . എന്നാല്‍ രണ്ടാം പകുതി ആകുമ്പോള്‍ സംവിധായകന്‍ ഷാഫി തന്‍റെ വിശ്വരൂപം രൂപം പുറത്തെടുത്തു ആ ചിത്രത്തെ നശിപ്പിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്.സൂപ്പര്‍ താരം പ്രസ്തുത ശ്രമത്തിനു തന്നാല്‍ ആവുന്ന വിധം കൊഴുപ്പേകാന്‍ ശ്രമിച്ചിട്ടുണ്ട് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
അപ്പോള്‍ അഭിനയം?
സുപ്പര്‍ താരങ്ങള്‍ കുറച്ചു കാലമായി അഭിനയിക്കാറില്ലല്ലോ അവര്‍ എന്ത് ചെയുന്നോ അതാണ്, അത് മാത്രമാണ് അഭിനയം എന്നാണല്ലോ ഇവിടത്തെ മാധ്യമ / ആരാധക / ബൂ ലോകങ്ങള്‍ ഒറ്റ സ്വരത്തില്‍ പറയുന്നത് . ബാക്കി ഉള്ളവരില്‍ പൂനം ബാജ്വയെ എന്തിനാണ് കൊണ്ട് വന്നിരിക്കുന്നത് എന്ന് മനസിലായില്ല .(ഒന്നാം പകുതിയില്‍ കണ്ണും കണ്ണും പാടാനും രണ്ടാം പകുതിയില്‍ കാമുകന്‍റെ ഭാര്യക്ക് ലോണ്‍ കൊടുക്കാനും എന്നാണ് സംഗതിയുടെ ഉത്തരം ).കുറച്ചു നെഗറ്റീവ് ഷേഡ് ഒക്കെ കൊടുത്തു വൃത്തിയായി ചെയ്തിരുന്നേല്‍ നല്ല ഒരു സിനിമയായി മാറും ആയിരുന്ന സാധനമാണ് ഈ പരുവത്തില്‍ അവതരിച്ചിരിക്കുന്നത് . ജഗതി,കാവ്യ,സുരാജ്,വിജയരാഘവന്‍,സുരേഷ് കൃഷ്ണ എന്നിവരൊക്കെ എന്തൊക്കെ ചെയ്യുമെന്ന് ഒരു അഞ്ചു മിനിട്ടിനകം വര്‍ഷത്തില്‍ ഒരു അഞ്ചു മലയാള പടം കാണുന്നവര്‍ക്ക് സുന്ദരമായി പറയാന്‍ പറ്റും
പിന്നെ ഒരൊറ്റ കാര്യം കൂടി കണ്ണും കണ്ണും എന്ന പാട്ടിന്‍റെ പേരും പറഞ്ഞു ഡോക്ടര്‍ മമ്മൂട്ടി കാണിക്കുന്ന കോപ്രായങ്ങള്‍ കണ്ടു ഞാന്‍ നമ്മുടെ പാവം നസീര്‍ സാറിനെ ഓര്‍ത്തു പോയി.ആ പാവം മനുഷ്യന്‍ ഇതേ പ്രായത്തില്‍ പ്രണയ രംഗങ്ങള്‍ അതി മനോഹരമായി കൈകാര്യം ചെയ്തപ്പോള്‍ നിനക്കൊക്കെ പുച്ഛം പരിഹാസം .... നീയൊക്കെ ഇത്രയും അനുഭവിച്ചാല്‍ പോരെടാ....
അപ്പോള്‍ ചുരുക്കത്തില്‍ .....
ശ്രീ മമ്മൂട്ടി ഈ ചിത്രത്തിന്റെ അവസാനം വില്ലനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട് . അത് അദേഹത്തിന് തന്നെ അറം പറ്റാതെ ഇരിക്കണേ എന്നൊരു പ്രാര്‍ഥനയെ എനിക്കുള്ളൂ . ആ ഡയലോഗ് ഏതാണ്ട് ഇപ്രകാരമാണ് ..."കാശു വരും പോകും പക്ഷെ താന്‍ ഈ കാണിച്ചു കൂട്ടിയത് ഉണ്ടല്ലോ അതിനുള്ളത് മുഴുവന്‍ അനുഭവിച്ചേ താന്‍ പോകു ".എണ്പതു കളിലെ കഥ പറയുന്ന സംവിധായകരുടെ ശ്രദ്ധക്ക്, ഷൂട്ടിംഗ് ആവശ്യത്തിനു ഉള്ള ബെല്‍ ബോട്ടം പാന്‍റ്റ് ഇതൊന്നും പോരെങ്കില്‍ നായകന്‍ മുതല്‍ വഴി പോക്കര്‍ വരെ ആയി അഭിനയിക്കുന്ന ആള്‍ക്കാര്‍ക്ക് ഉപയോഗിക്കാവുന്ന ഒരേ തരം വിഗ്ഗുകള്‍ എന്നിവയ്ക്ക് ഷാഫി /മമ്മൂട്ടി എന്നിവരെ (പടത്തിന്റെ പ്രൊഡ്യൂസര്‍ക്ക് സുപ്പര്‍ താര ചിത്രത്തില്‍ എന്ത് വില? സംശയം ഉള്ളവര്‍ റെഫര്‍ വന്ദേമാതരം പ്രൊഡ്യൂസര്‍ ഹെന്രി ) സമീപിക്കുക ...........................................
കാശു വരും പോകും പക്ഷെ താന്‍ ഈ കാണിച്ചു കൂട്ടിയത് ഉണ്ടല്ലോ അതിനുള്ളത് മുഴുവന്‍ അനുഭവിച്ചേ താന്‍ പോകു
ReplyDeleteആ ഡയലോഗെനിക്കിഷ്ടമായി !!
മരുഭൂമി കഥയ്ക്കും വെനീസിലെ വ്യാപാരിക്കും വേണ്ടി Beautiful തീയറ്ററില്‍ നിന്നും മാറ്റിയ തീയറ്ററുകാര്‍ അധികം വൈകാതെ Beautiful തിരിച്ചു ചോദിച്ചു വരും.കാരണം പ്രേക്ഷകര്‍ക്ക് കാണാന്‍ താല്പര്യം നല്ല സിനിമകളാണ്.
ReplyDeleteപ്രേക്ഷകര്‍ ഇപ്പോഴും പൊട്ടന്മാര്‍ ആണെന്നാണ് ഇവരൊക്കെ ധരിച്ചുവച്ചിരിക്കുന്നത് .
പഴയ വീഞ്ഞ് പുതിയ കുപ്പിയിലൊഴിച്ചു സൂപ്പര്‍ സ്റാര്‍ എന്ന ലേബലും ഒട്ടിച്ചു കൊണ്ട് വന്ന് വച്ചിരിക്കുന്നു .കഷ്ട്ടം ..
വ്യാപാരിക്ക് വേണ്ടി മാത്രമല്ല തമിഴ് പടങ്ങള്‍ക്ക് കൂടി വേണ്ടിയാണ് ബ്യൂട്ടിഫുള്‍ സിനിമയെ മാറ്റിയത്. രണ്ജിത്തൊക്കെ ശക്തമായി പ്രതികരിച്ചത് കണ്ടില്ലേ. ? പ്രേക്ഷകാ ബ്യൂട്ടിഫുള്‍ റിവ്യൂ ഉടന്‍ പ്രതീക്ഷിക്കുന്നു.
ReplyDeleteതമാശക്കാരുടെ ഗ്രാമമാണല്ലേ ഈ ചിത്രത്തിന്റെ പശ്ചാത്തലം....
ReplyDeleteആദ്യം ഡോണ്‍ ടു റിവ്യു ഇടൂ ...തുടക്കം ..അനിയാ പടം കണ്ടില്ലേ ..പിന്നെ ഇടയ്ക്കിടക്ക് കാമടി ...പിന്നെ സിനിമയെ കുറിച്ച് ..പിന്നെ ഡോണ്‍ ടു വിനെ വെച്ച് "സാഗര്‍ ഏലിയാസ് ജാക്കി" എന്ന സിനിമയെ നമുക്ക് കളിയാക്കണ്ടേ ..ശാരുഖാനും ആയി ഉപമിച്ചു മോഹന്‍ലാലിന്റെ കുടവയരിനെ തെറി വിളിക്കണ്ടേ ഭാക്കി അരിശം താരാധാസിന്റെ നെഞ്ചത്തിട്ട് കൊട്ടിത്തീര്‍ക്കാം ..എന്നിട്ട് കഥ ചുരുക്കിപ്പറഞ്ഞു റിവ്യു അവസാനിപ്പിക്കാം ..എന്താ
ReplyDeleteഅനോണിയുടെ സങ്കടവും, സുപ്പര്‍ അമ്മാവന്മാരോടുള്ള കണ്ണുനീരണിഞ്ഞ ആരാധനയും കണ്ട് ഞാന്‍ റിവ്യൂ ലൈന്‍ ഒന്ന് മാറ്റാന്‍ ശ്രമിക്കാം .ഇങ്ങനെ ആയാലോ ?
ReplyDeleteതുടക്കം ..ചേട്ടാ പടം കണ്ടില്ലേ ..പിന്നെ ഇടയ്ക്കിടക്ക് സെന്റി ...പിന്നെ സിനിമയെ ക്കുറിച്ച് പറയാതെ മുല്ലപെരിയാര്‍ പ്രശ്നം ..പിന്നെ ഡോണ്‍ ടു വിനെ മോഹന്‍ലാല്‍ ഇരുപത്തിയഞ്ച് കൊല്ലം മുന്‍പ് ചെയ്ത രംഗം എന്ന കഥകളി സിനിമയുമായി ഒത്തു നോക്കാം ..ഷാരൂഖ് ഖാനെ അല്ലേ ബോമന്‍ ഇറാനിയുടെ കുടവയര്‍ വെച്ച് നോക്കിയാല്‍ മോഹന്‍ലാലിന്റെ കുടവയര്‍ അതിമനോഹരം എന്നും പറയാം . ബാക്കി സ്നേഹം പരുന്തിലെ മമ്മൂട്ടിയുടെ കവടി/ക്യാബറേയെ വാഴ്ത്തി തീര്‍ക്കാം ..എന്നിട്ട് കഥ ചുരുക്കി പറയാതെ അഫ്ഗാനില്‍ നിന്നും അമേരിക്ക നേരത്തെ പിന്മാറേണ്ടതായിരുന്നു എന്ന് പരത്തി പറഞ്ഞ് റിവ്യു അവസാനിപ്പിക്കാം ..എന്താ ? പോരെ അനോണി അനിയാ ?
പ്രേക്ഷകാ അവരെ വെറുതെ വിട്ടേക്കൂ ..അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല എന്ന ബൈബിള്‍ വചനം കേട്ടിട്ടില്ലേ ?
ReplyDelete