Tuesday, December 27, 2011

രാജപട്ടൈ

എനിക്കിത് തന്നെ വേണം അനിയാ...

എന്ത് പറ്റി അണ്ണാ പെട്ടന്ന് ഇങ്ങനെ?

അന്യഭാഷാചിത്രങ്ങളെ പ്രത്യേകിച്ചു തമിഴ് ചിത്രങ്ങളെ കുറിച്ച് എനിക്ക് നല്ല അഭിപ്രായം ആയിരുന്നു. അത് നൂറു ശതമാനം വാണിജ്യസിനിമ ആയാലും അല്ലെങ്കിലും കാണികള്‍ പ്രതീക്ഷിക്കുന്നത് കൃത്യമായി അവര്‍ക്ക് കൊടുക്കുന്നു എന്നതാണ് തമിഴ് സിനിമയുടെ ഏറ്റവും മികവായി ഞാന്‍ കണ്ടിരുന്നത്‌.അത് രജനീകാന്ത് ചിത്രം ആയാലും കൊള്ളാം പുതുമുഖങ്ങള്‍ ആയാലും കൊള്ളാം.ആ പ്രതീക്ഷ ആണ് അനിയാ ലോണ്ടെ വീണിതല്ലോ കിടക്കുന്നു ധരണിയില്‍ രക്ത .........

അയ്യോ മതി മതി ശരിക്കും എന്താ സംഭവം? അഥവാ പ്രകോപനം?

അനിയാ നീ സുശീന്ദ്രന്‍ എന്ന് കേട്ടിടുണ്ടോ ?

ആരാ അത്? ഒരു മിനിറ്റ് ഗൂഗിള്‍ എടുത്തോട്ടേ....

പോടാ .. ഇതു നാന്‍ മഹാന്‍ അല്ലൈ എന്നാ കാര്‍ത്തി ചിത്രം എടുത്ത സംവിധായകനാണ്.അദേഹം വിക്രം എന്ന നടനെ നായകനാക്കി എടുത്ത പുതിയ പടമാണ് രാജപാട്ടൈ.സംഗീതം യുവന്‍ ശങ്കര്‍ രാജ

ഇതിനാണോ ഇത്ര ബഹളം? നല്ലൊരു വാണിജ്യവിനോദ ചിത്രം അഥവാ commercial entertainer പ്രതീക്ഷിച്ചാല്‍ പോരെ ? വല്ല പ്രശ്നവും ഉണ്ടായിരുന്നോ?

അനിയാ എനിക്കും അത്രെ ഉള്ളായിരുന്നു ആഗ്രഹം.ഇനി പറഞ്ഞിട്ടെന്താ?അന്യനു ശേഷം ഏതാനും പരാജയ ചിത്രങ്ങള്‍ക്ക് (പലതിന്‍റെയും കാരണം നിര്‍ഭാഗ്യം ആണെന്ന് പറയാം ഒരു സമാധാനത്തിനു) ശേഷം ദൈവത്തിരുമകന്‍ എന്ന ചിത്രത്തോടെ കഷ്ടിച്ച് പിടിച്ചു നില്‍ക്കുന്ന,ഒരു വാണിജ്യവിജയം അത്യാവശ്യം ആയിട്ടുള്ള നടനാണ് വിക്രം.കഥാപാത്രത്തിന്‍റെ പൂര്‍ണ്ണതക്ക് വേണ്ടി വേണ്ടി കഷ്ട്ടപ്പെടുന്നതില്‍ അമീര്‍ഖാന്‍ എന്ന നടന്‍റെ തൊട്ടു പുറകില്‍ നില്‍ക്കുന്ന നടന്‍ എന്നാണ് വിക്രത്തെയും സൂര്യയയൂം പോലുള്ളവരെ കുറിച്ച് പറഞ്ഞു കേള്‍ക്കാറ്.ഇങ്ങനെയുള്ളൊരു നടനും കഴിഞ്ഞ പടം തകര്‍പ്പനായി എടുത്ത സംവിധായകനും ചേരുന്ന പടം ഏങ്ങനെ മോശം അകന്നാണ്.അത് അറിയണമെങ്കില്‍ ഈ ചിത്രം കണ്ടാല്‍ മതി .

അത്രക്ക് മോശമോ ? കഥ....?

ദാ പിടിച്ചോ . ചെന്നൈ . അവിടെ ഭയങ്കര ഭൂമാഫിയ . അതിന്‍റെ നേതാവ് രംഗനായകി എന്ന വനിതാ രാഷ്ട്രീയ നേതാവ് (ധൂള്‍ എന്ന ചിത്രത്തിലെ സ്വര്‍ണ്ണാക്ക).അവരുടെ വലം കയ്യും രഹസ്യ സൂക്ഷിപ്പുകാരനും ആയ ബാപ്പ എന്ന ഗുണ്ടാ തലവന്‍ (പ്രദീപ്‌ റാവത്ത്, ഗജനി വില്ലന്‍ )(പിന്നെ നമ്മള്‍ സ്ഥിരമായി കാണുന്ന മുടി വളര്‍ത്തിയ കുറെ ഗുണ്ടകളും) അതെ നഗരത്തില്‍ ഉള്ള സിനിമ എക്സ്ട്രാ നടന്‍ മുരുകന്‍ (വിക്രം).അയാളുടെ കുറെ സുഹൃത്തുക്കള്‍,എതിരെ ഉള്ള ഹോസ്റ്റലില്‍ താമസിച്ചു ഇയാളെ വായി നോക്കുന്ന നായിക (ദിക്ഷ സേത്ത്).പിന്നെ സ്വത്തു വിഷയത്തില്‍ മകനുമായി തെറ്റി പിരിഞ്ഞു വീട് വിട്ടിറങ്ങിയ ധനികനായ വൃദ്ധന്‍ ദക്ഷിണാമൂര്‍ത്തി എന്നിവരാണ്‌ ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍.
ദക്ഷിണാമൂര്‍ത്തിയുടെ ഇരുപത്തി അഞ്ചു ഏക്കര്‍ സ്ഥലത്തില്‍ സ്ഥിതി ചെയ്യുന്ന ആശ്രമത്തില്‍ നോട്ടമിടുന്ന രംഗ നായകിയും സംഘവും ദക്ഷിണാമൂര്‍ത്തിയുടെ മകനെ സ്വാധീനിക്കുന്നു എങ്കിലും അതിനു വഴങ്ങാതെ വീട് വിടുന്ന വൃദ്ധന്‍ മുരുകനെ കണ്ടു മുട്ടുന്നു കൂടെ താമസിക്കുന്നു.കുറച്ചു കഴിഞ്ഞു മനസു മാറി മകന്‍റെ കൂടെ പോകുന്ന വൃദ്ധനെ ചതിക്കാനാണ് മകന്‍റെ ശ്രമമെന്ന് മനസിലാക്കി മുരുകന്‍ പുറകെ കൂടുന്നു.ഒടുവില്‍ രംഗനായകി അടക്കം (മുഖ്യമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും ശക്ത ആണെന്ന് ഓര്‍ക്കണം) സകലര്‍ക്കും പണി കൊടുത്തു വിജയി ആകുന്നു.അതോടെ അത് വരെ സിനിമയില്‍ വില്ലന്‍റെ ഗുണ്ടയായി അഭിനയിച്ചിരുന്ന ഇയാള്‍ നായകനായി ശ്രേയ സരണ്‍,റീമ സെന്‍ എന്നിവരോടൊപ്പം ഡാന്‍സ് ചെയ്യുന്നു.എത്രയൊക്കെ വലിച്ചു നീട്ടി പറഞ്ഞാലും ഇതാണ് രാജപാട്ടൈ എന്ന സംഭവം.

ഈ ചിത്രത്തിന്‍റെ പിന്നണിക്കാര്‍ ഭൂമാഫിയക്കെതിരെ പൊരുതുന്ന സാധാരണക്കാരന്‍റെ കഥ പറയണോ അതോ സിനിമയില്‍ വില്ലന്റെ സഹായി ആയി വന്നു വളര്‍ന്നു വലുതാകുകയും ചെയ്യുന്ന സാധാരണക്കാരന്‍റെ കഥ പറയണോ എന്ന് ആദ്യം തീരുമാനിച്ചിട്ടു ചിത്രീകരണം തുടങ്ങിയിരുന്നു എങ്കില്‍ നന്നായേനെ. ആ ഒരു ആശയകുഴപ്പം ചിത്രത്തില്‍ ഉടനീളം പ്രകടമാണ്.പിന്നെ ശക്തരായ വില്ലന്‍ കഥാപത്രങ്ങളുടെ അഭാവത്തില്‍ നിന്ന് തുടങ്ങുന്നു ഈ ചിത്രത്തിന്‍റെ പാളിച്ചകള്‍.ഏറ്റവും ചെറിയ കഥാപാത്രങ്ങള്‍ക്ക് പോലും വ്യക്തിത്വം കൊടുത്തു ചെയ്ത നാന്‍ മഹന്‍ അല്ലൈ എന്നാ ചിത്രം സംവിധാനം ചെയ്ത സുശീന്ദ്രന്‍ തന്നെയാണോ ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് ആരും സംശയിച്ചു പോകും

ഈ ചിത്രത്തില്‍ നായകന്‍ രെജിസ്ട്രേഷന്‍ മുടക്കുന്ന ഒരു രംഗമുണ്ട്,അത് പോലെ നായികയെ വില്ലന്മാര്‍ തട്ടി കൊണ്ട് പോകുമ്പോള്‍ സ്ഥലം കണ്ടു പിടിക്കുന്ന ഒരു രംഗമുണ്ട് .ഈ രണ്ടു രംഗങ്ങള്‍ ഒഴികെ ഈ പടം സഹിച്ചിരിക്കുക വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.ധൂളിലെ സ്വര്‍ണ്ണാക്കയെ അനുകരിക്കാന്‍ ശ്രമിക്കുന്ന നടിയെ (രംഗനായകി) സത്യത്തില്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ ചേച്ചിയോ ചേട്ടന്‍റെ ഭാര്യയോ ആയി ലാലേട്ടന് ചോറ് വിളമ്പി കൊടുക്കുന്ന അമ്മയുടെ അടുത്ത് നിര്‍ത്താന്‍ കൊള്ളാം എന്നല്ലാതെ വേറെ ഏതെങ്കിലും റോളിനു അവരെ പറ്റുമെന്ന് ഈ ചിത്രത്തിലെ അഭിനയം കണ്ടാല്‍ പറയില്ല.നനഞ്ഞ പടക്കം പോലെ ഒരു ക്ലൈമാക്സും.തുടക്കം തൊട്ടു ഏങ്ങനെ പോകും എന്ന് പറയാവുന്ന കഥയും ആകുമ്പോള്‍ പൂര്‍ത്തിയായി ഒപ്പം ഒരു സുഖവും ഇല്ലാത്ത പാട്ടുകളും കല്ല്‌ പോലെ ഒരു നായികയും .എല്ലാം തികഞ്ഞു അനിയാ

ചുരുക്കത്തില്‍ പറഞ്ഞാല്‍ ....

ഏതൊരു മലയാളിക്കും എന്നും അഭിമാനിക്കാവുന്ന ഒന്ന്.(നമ്മള്‍ മാത്രമല്ലല്ലോ ഇവിടെ കൂറ പടങ്ങള്‍ എടുക്കുന്നത്) അതാണ് ഈ ചിത്രം.വിക്രം എന്ന നടന്‍റെ കഷ്ട്ടകാലം അവസാനിക്കുന്നില്ല എന്ന് ചുരുക്കം

2 comments:

  1. Suseenthiran should be remembered more for his other works than Naan Mahaan Allai. His Azhagar Saamiyin Kuthirai, is his master piece and is definitely one of the best indigenous Indian movies ever..
    Pity, he came out with such a horrible movie after Azhagar Saami....

    ReplyDelete
  2. വിക്രം എന്ന താരമൂല്യമുള്ള നടന്റെ ഡേറ്റ് കിട്ടിയപ്പോള്‍ സായിപ്പിനെ കണ്ടപ്പോള്‍ കവാത്തു മറന്ന പട്ടാളക്കാരനെ പോലെയായിപ്പോയി നമ്മുടെ സുശീന്ദ്രനണ്ണന്‍ . അല്ലെങ്കില്‍ അഴകര്‍ സാമിയിന്‍ കുതിരൈ പോലൊരു ചിത്രമെടുത്ത ഒരാള്‍, വെണ്ണിലാ കബടിക്കുഴു പോലെ വ്യക്തിത്വമുള്ള സിനിമ ചെയ്ത ഒരാള്‍ ,നാന്‍ മഹാന്‍ അല്ലൈ എന്ന കമേഴ്സ്യല്‍ ഹിറ്റ് സമ്മാനിച്ച ഒരാള്‍ ഇങ്ങനെ ഒരു പാതകം ചെയ്തു വെക്കുമോ.? വിക്രം എന്ന സ്റ്റാറിനൊപ്പിച്ചു ചെരുപ്പ് മുറിക്കുവാന്‍ തീരുമാനിച്ച സുശീന്ദ്രന്‍ തന്റെ സിനിമ എന്തായാലും വേണ്ടില്ല എത്രയും പെട്ടെന്ന് തിയറ്ററിലെത്തിക്കണം എന്ന ഒറ്റ ചിന്തയില്‍ മാത്രം അതിവേഗം തട്ടിക്കൂട്ടിയതാണ് ഈ പാകപ്പിഴവിനു കാരണം. മൂന്നു മികച്ച സിനിമകള്‍ ചെയ്ത അനുഭവപരിചയമുള്ള സുശീന്ദ്രന് എത്രയും പെട്ടെന്ന് തമിഴകത്തെ നമ്പര്‍ വണ്‍ സംവിധായകന്‍ ആയാല്‍ മതി എന്ന ആക്രാന്തം മൂത്തതാണ് വിക്രമിനെ വെച്ച് ഇങ്ങനൊരു പ്രോജെക്ട്ടു ചെയ്യുവാന്‍ തന്നെയുള്ള തീരുമാനം. സ്വാഭാവിക രീതിയില്‍ വളര്‍ന്നു വരേണ്ട പ്രതിഭയെ തല്ലി പ്പഴുപ്പിക്കുവാന്‍ ശ്രമിക്കുന്ന ഇത്തരം ആര്‍ത്തി ഒഴിവാക്കുകയാണെങ്കില്‍ വളരെ നളല്താണ് സുശീന്ദ്രാ.അഴകര്‍ സാമി കണ്ടപ്പോള്‍ തോന്നിയ ഒരേ ഒരിഷ്ടം കൊണ്ടു മാത്രമാണ് സുശേന്ദ്രന്റെ കാര്യത്തില്‍ വലിയ വിഷമം തോന്നുന്നത്. ഏതായാലും പ്രേക്ഷകാ കൂടുതല്‍ സിനിമകള്‍ കാണൂ..നെല്ലും കല്ലും പതിരും പുഴുക്കുത്തുമൊക്കെ വേര്‍തിരിച്ചു തരൂ...സ്വത സിദ്ധമായ ശൈലിയിലെ നര്‍മ്മത്തില്‍ ചാലിച്ച് കൊണ്ടു ...പ്രേക്ഷകാ, നിങ്ങളാണ് യഥാര്‍ത്ഥ പ്രേക്ഷകന്‍ !

    ReplyDelete