നോസ്ട്ടാല്‍ജിയാ,നോസ്ട്ടാല്‍ജിയാ.................
അനിയാ എന്ത് പറ്റി ഇതെന്താ മുക്കാബല പോലത്തെ വല്ല പുതിയ പാട്ടുമാണോ?
അല്ല ഇതാര് അണ്ണന്‍ എവിടെയായിരുന്നു കുറച്ചു കാലമായല്ലോ കണ്ടിട്ട് . നിങ്ങളെ ഫാന്‍സ് (പ്രബുദ്ധരായ എന്ന് കൂടി ചേര്‍ത്ത് വായിച്ചോ അതാ ഇപ്പോളത്തെ ഒരു രീതി) തല്ലി കൊന്നു എന്നാ ഞാന്‍ വിചാരിച്ചേ.
അല്ല അനിയാ പരീക്ഷ,പനി അങ്ങനെ കുറെ വ്യക്തിപരമായ പ്രശ്നങ്ങളില്‍ പെട്ട് കിടക്കുവായിരുന്നു.ഇന്നലെയാ ഒന്ന് ഊരികിട്ടിയതു.ഈ കാലഘട്ടത്തില്‍ ഉണ്ടായ പ്രധാന നഷ്ട്ടം ബ്യൂട്ടിഫുള്‍,സ്വപ്ന സഞ്ചാരി,ഡാം 999, ഒസ്തി,പോരാളി, ഇന്നാണ് ആ കല്യാണം തുടങ്ങിയ ചിത്രങ്ങള്‍ മിസ്സ് ആയി എന്നതാണ്. അതിരിക്കട്ടെ നീ ഈ പാട്ടിന്‍റെ കാര്യം പറഞ്ഞില്ലല്ലോ.
ഇതാ കുഴപ്പം.അണ്ണന്‍ കാര്യങ്ങള്‍ അറിഞ്ഞില്ലേ അശോക് കുമാര്‍ (നിര്‍മാതാവ് ),പ്രിയന്‍,മോഹന്‍ലാല്‍ എന്നീ സുഹൃത്തുക്കള്‍ മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുന്നു എന്നാ മഹാ സംഭവം ... അറിഞ്ഞില്ലേ? ഹോ ഓര്‍ക്കുമ്പോള്‍ തന്നെ രോമാഞ്ചം ...
അനിയാ ഞാനും നീയും അടക്കമുള്ള മലയാളികള്‍ രാവിലെ എഴുനേറ്റാല്‍ ആദ്യം ഇന്നു എന്ത് ആലോചിച്ചാ രോമാഞ്ചം കൊള്ളേണ്ടത് എന്നാലോചിക്കുന്ന വര്‍ഗം ആയിട്ടുണ്ട്.ഒന്ന് തിരനോട്ടം എന്നത് ഓസ്കാര്‍ മലയാളത്തിലേക്ക് കൊണ്ടുവന്ന ഒരു അതിശയ ചിത്രമൊന്നും അല്ല . മോഹന്‍ലാല്‍ എന്ന നടന്‍ അതിലെ നായകനും അല്ലായിരുന്നു.അത് കൊണ്ട് നീ ഈ പറയുന്ന ചരിത്ര പ്രാധാന്യം ഒന്നും ഈ ചിത്രത്തില്‍ ഞാന്‍ കാണുന്നില്ല. മീശ കഥാപാത്രങ്ങള്‍ എട്ടു നിലയില്‍ പൊട്ടി തുടങ്ങിയപ്പോള്‍ ദാ ഇപ്പോള്‍ ലാലിനെ രക്ഷിച്ചു കാണിച്ചു തരാം എന്ന മട്ടില്‍ എടുത്തു (പൊട്ടിയ)അറുബോറന്‍ കാക്കകുയില്‍ എന്ന ചിത്രത്തിന് ശേഷം പ്രിയന്‍,ലാല്‍,മുകേഷ് ടീം വീണ്ടും വരുന്നു എന്നതാണ് സത്യസന്ധമായ ഒരു മരുഭൂമി കഥ എന്ന പേരില്‍ അറിയപ്പെടുന്ന അറബീം ഒട്ടകോം പി മാധവന്‍ നായരും എന്ന ചിത്രത്തിന് ചേരുന്ന വിശേഷണം.പിന്നെ പറയുമ്പോള്‍ എല്ലാം പറയണമല്ലോ പ്രിയന്‍ എന്ന സംവിധായകന്‍ പഴയ ആളൊന്നുമല്ല കാഞ്ചീപുരം എന്ന ചിത്രത്തിന് ശേഷം ലോകോത്തര ചിത്രങ്ങള്‍ മാത്രമേ എടുക്കു എന്നു ശപഥം എടുത്തിരുന്ന അദ്ദേഹത്തെ ഈ കൂതറ മലയാളികള്‍ നിരന്തരമായി കാലുപിടിച്ചു കരഞ്ഞതിന്‍റെ പേരില്‍ തന്‍റെ ശപഥം ലംഘിച്ചു ഒരു മുഴുനീള വിനോദചിത്രം എടുക്കാന്‍ തീരുമാനിക്കുകയും ആണ് ഉണ്ടായതു എന്നാണ് പത്രമാധ്യമങ്ങളില്‍ നിന്നറിഞ്ഞത്.(ഈ പന്ന മലയാളികളുടെ ഒരു കാര്യമേ.ചുമ്മാതാണോ ബി ഉണ്ണികൃഷ്ണനെ പോലെ മനസ്സില്‍ ലോകോത്തര സിനിമ മാത്രം കൊണ്ട് നടക്കുന്ന സംവിധായകര്‍ ഈ നാറികള്‍ക്ക് രസിക്കാന്‍ പ്രമാണിയും മാടമ്പിയും ത്രില്ലറും ഒക്കെ എടുക്കുന്നത് )
ഇയാള്‍ എപ്പോളും കാടു കേറുന്ന സംഭവം വിട്ടില്ലേ . ഒന്ന് കാര്യത്തിലേക്ക് വന്നേ.
പിന്നെ എന്താ ദാ ഇപ്പോള്‍ വന്നേക്കാം.ആദ്യം ഒന്ന് രണ്ടു ചില്ലറ പുറം കാഴ്ചകള്‍.ദോഷം പറയരുതല്ലോ സുപ്പര്‍ താര ആരാധകര്‍ ഇത്തവണ ഭയങ്കര വാശിയിലാണ്.ഈ വര്‍ഷം ആഞ്ഞു ശ്രമിച്ചിട്ടും ഒരു പടം പോലും പച്ച തൊടാത്തത് അവരെ ചില്ലറ ഒന്നുമല്ല വാശി പിടിപ്പിച്ചത് എന്ന് തോന്നുന്നു.സാധാരണയുള്ള പൂ എറിയല്‍ സൂപ്പര്‍ താരം എന്ത് ചെയ്താലും നിര്‍ത്താതെയുള്ള കൈയട്ടി ഇത്യാദി സംഗതികള്‍ക്ക് പുറമേ ഫാന്‍സ് മൊത്തമായി ടിക്കറ്റ് എടുത്തു വഴിപോക്കരെ ക്ഷണിച്ചു ടിക്കറ്റ് കൊടുത്തു (കാശു വാങ്ങിയിട്ട് തന്നെ ) അകത്തു കയറ്റുന്നത് കാണാനിടയായി. സംഗതി അദേഹത്തിന്‍റെ ശക്തി കേന്ദ്രമായ തിരുവനതപുരത്താണ് എന്ന് കൂടി ഓര്‍ക്കണം .ശരി അതൊക്കെ നില്‍ക്കട്ടെ കഥ അഭിലാഷ് നായര്‍ , ക്യാമറ അളഗപ്പന്‍ അഭിനേതാക്കള്‍ ലാല്‍,മുകേഷ്,ലക്ഷ്മി റായ്,ഭാവന,ഇന്നസെന്‍റ്,മാമ്മുകോയ തുടങ്ങിയവര്‍ .ശരി ഇനി ഈ ചിത്രത്തിന്‍റെ മര്‍മ പ്രധാന ഭാഗത്തിലേക്ക് അതായിത് കഥ എന്ന് പറയപ്പെടുന്ന സംഗതി .
അണ്ണാ നിയമപ്രകാരമുള്ള മുന്നറിയിപ്പ് ......
ശരി ഈ ചിത്രത്തിന്‍റെ പുതുമയുള്ള കഥ സിനിമ ശാലയില്‍ പോയി കുറഞ്ഞത് അമ്പതു രൂപയെങ്കിലും കളഞ്ഞേ ആസ്വദിക്കു എന്ന് വാശിയുള്ളവര്‍ താഴോട്ട് വായിക്കരുത് .
കഥ നടക്കുന്നത് ദുഫായില്‍ അവിടെ മാധവന്‍ നായര്‍ എന്ന മലയാളി.പണ്ട് എന്തോ പ്രേമ നൈരാശ്യം മൂത്ത് ഇങ്ങോട്ട് വനതാണ് പത്തു പതിനഞ്ചു കൊല്ലം കഴിഞ്ഞു ഒരു അറബിയുടെ (ശക്തി കപൂര്‍) കമ്പനിയില്‍ അക്കൌണ്‍റ്റന്റ് ആയി ജോലി ചെയ്യുകയാണ് ഇയാള്‍ . അക്കൌണ്‍റ്റന്റ് എന്ന് വെറുതെ പറഞ്ഞാല്‍ പോര അറബിയുടെ ഏതാണ്ട് വളര്‍ത്തു മകനെ പോലെയാണ് ഇയാള്‍ . അറബിയുടെ സെയിഫിന്റെ നമ്പര്‍ കോഡ് വരെ ഇയാള്‍ക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട് അറബി.രണ്ടു കൊല്ലം മുന്‍പ് മാധവന്‍ നായര്‍ മീനാക്ഷിയെ (ലക്ഷ്മി റായ്) പരിചയപ്പെടുന്നു.(തികച്ചു യദ്രിചികമായി ).എന്ന് വെച്ചാല്‍ രണ്ടുപേരും ഒരേ മോതിരം എടുക്കുന്നു എന്നിട്ട് നിങ്ങള്‍ എടുത്തോളു എന്ന് വാശിക്ക് പറയുന്നു.ഒരേ ടാക്സിയുടെ രണ്ടു വാതിലിലൂടെ ഒരേ സമയം കേറുന്നു. എന്നിട്ട് താങ്കള്‍ എടുത്തോളു എന്ന് വാശിക്ക് പറയുന്നു അങ്ങനെ കുറെ.ഇത്രക്ക് സുന്ദരനായ ഒരു മനുഷ്യനെ ഇതിനു മുന്‍പ് അമേരിക്കയിലോ കേരളത്തിലോ ഗള്‍ഫിലോ കണ്ടിട്ടില്ലാത്തത് കൊണ്ടാകണം എന്നെ ഒന്ന് ദയവായി പ്രേമിച്ചു തരാമോ എന്ന ഭാവമാണ് തുടക്കം മുതല്‍ മീനാക്ഷിക്ക്.എന്നാല്‍ പാവം മാധവന്‍ നായര്‍ തന്‍റെ കുടവയറും കുലുക്കി പ്രേമിക്കാന്‍ തയ്യാര്‍ ആയപ്പോള്‍ കൊച്ചു നേരെ ഒരു ദിര്‍ഹം നോട്ട് എടുത്തു അതില്‍ തന്‍റെ ഫോണ്‍ നമ്പര്‍ എഴുതി ഈ നോട്ട് താന്‍ ചിലവാക്കാന്‍ പോകയാണെന്നും ഇനി നമുക്ക് കണ്ടുമുട്ടാന്‍ യോഗം ഉണ്ടെങ്കില്‍ ഈ നോട്ട് കറങ്ങി തിരിഞ്ഞു താങ്കളുടെ അടുത്ത് വരുമെന്നും അപ്പോള്‍ വിളിച്ചാല്‍ മതി എന്നും പറഞ്ഞു പിരിയുന്നു (ഇതു ജെ ജെ എന്ന പടത്തില്‍ വളരെ വൃത്തിയായി എടുത്തു കാണിച്ചിട്ടുണ്ട് )കഥ ഇന്നില്‍ എത്തുന്നു . രണ്ടു കൊല്ലത്തിനു ശേഷം തികച്ചും യദ്രിചികമായി (ഈ വാക്ക് ഇടയ്ക്കിടെ ആവര്‍ത്തിക്കേണ്ടി വരും ക്ഷമിക്കുക) ആ നോട്ട് മാധവന്‍ നായര്‍ക്കു കിട്ടുന്നു. ഉടനെ അതില്‍ കാണുന്ന നമ്പറില്‍ വിളിക്കുന്ന ടിയാന്‍ അറിയുന്നത് കൊച്ചു ഇതു വരെ സിം കാര്‍ഡ് മാറിയിട്ടില്ല എന്ന് മാത്രമല്ല കല്യാണം പോലും കഴിക്കാതെ ആ പഴയ കോഫി ഷോപ്പില്‍ ആദ്യ കാഴ്ചയില്‍ തന്നെ തന്നെ വീഴ്ത്തികളഞ്ഞ കുട്ടുകം കമഴ്ത്തി വെച്ചത് പോലുള്ള സുന്ദരനെയും കാത്തു രണ്ടു കൊല്ലമായി ഒരേ ഇരുപ്പായിരുന്നു എന്നതാണ്. ഈ നോട്ട് കിട്ടിയ ദിവസമാണ് അബ്ദു എന്ന നാട്ടിലെ സുഹൃത്ത് ജോലി അന്വേഷിച്ചു മാധവന്‍ നായരേ കാണാന്‍ എത്തുന്നത് (ആ രംഗങ്ങള്‍ കാക്കകുയി്‍ലിലേതു പോലെ തന്നെ ). ആദ്യം അബ്ദുവിന് ജോലി വാഗ്ദാനം ചെയുന്നു എങ്കിലും അയാള്‍ മുന്‍പ് മോഷണ കുറ്റത്തിന് ജയിലില്‍ കിടന്നതാണ് എന്നറിയുമ്പോള്‍ മാധവന്‍ നായര്‍ അബ്ദുവിനെ ആട്ടി ഓടിക്കുന്നു.
ഇനി ട്രാക്ക് രണ്ടു . ഗള്‍ഫിലെ സമ്പന്നനും പിശുക്കനും അയ ഒരച്ചായന്‍ (നെടുമുടി വേണു) പതിവ് പോലെ ഇങ്ങേരുടെ സ്വത്തു അടിച്ചു മാറ്റാന്‍ വെമ്പി നില്‍ക്കുന്ന കുറെ ബന്ധുക്കള്‍ (ചിത്രം മുതല്‍ ഏതാണ്ട് എല്ലാ പ്രിയന്‍ ചിത്രങ്ങളിലും ഇവരെ കാണാം ) സ്വത്തിനു ഏക അവകാശിയായ മകളെ ആരോ തട്ടി കൊണ്ട് പോയിട്ട് റാന്‍സം കാശു ആവശ്യപ്പെടുന്നു.ഇതിനിടെ ട്രാക്ക് ഒന്നില്‍ പ്രണയം മൂത്ത് ഏതാണ്ട് കല്യാണത്തിന് അടുത്ത് എത്തി നില്‍ക്കുമ്പോള്‍,ഒരു ദിവസം മറ്റൊരു സ്ഥലത്തുള്ള ബിസ്നെസ്സ് മീറ്റിംഗ് ക്യാന്‍സെല്‍ ആയതിനാല്‍ അപ്രതീക്ഷിതമായി മീനാക്ഷിയുടെ വീട്ടില്‍ എത്തുന്ന മാധവന്‍ നായര്‍ കാണുന്നത് മറ്റൊരാളുമായി അവിഹിതത്തില്‍ ഏര്‍പ്പെടുന്ന മീനാക്ഷിയെയാണ് .താഴെ അറബിയുടെ ഉടുപ്പും കൂടെ കാണുമ്പോള്‍ അറബിയും മീനാക്ഷിയും തന്നെ വഞ്ചിക്കുകയായിരുന്നു എന്ന് നായകന്‍ മനസിലാക്കുന്നു.അകെ തകര്‍ന്നു കാറുമായി ലക്ഷ്യമില്ലാതെ കുതിക്കുന്ന നായകന്റെ വാഹനത്തില്‍ അബ്ദുവും കയറികൂടുന്നു (അതും യദ്രിചികമാകാം) മോഷണമാണ് ലക്‌ഷ്യം.അതമഹത്യ ചെയ്യാന്‍ ഉറച്ചു മരണ വേഗത്തില്‍ വണ്ടിയോടിക്കുന്ന നായകന്‍ റോഡില്‍ നിന്നും തെറ്റി മരുഭൂമിയില്‍ എത്തുന്നു .പിന്നെ ..
പിന്നെ... എന്താ നിര്‍ത്തി കളഞ്ഞത് ?
പിന്നെ കഥ എങ്ങോട്ടൊക്കെയോ പോകുന്നു എന്നതാണ് സത്യം . വഴി തെറ്റി അലയുന്ന ഇവര്‍ ഒരു കാര്‍ കാണുന്നു . അത് ഓടിച്ചു പോകുമ്പോള്‍ ഇടയ്ക്ക് വെച്ച് നിര്‍ത്തുമ്പോള്‍ ഡിക്കിയില്‍ എലിയാന (ഭാവന) എന്നൊരു പെണ്‍കുട്ടി .ആരോ തട്ടി കൊണ്ട് പോയ ഈ കൊച്ചുമായുള്ള നായകന്മാരുടെ ഓടി തൊട്ടുകളിയാണ് (എലിയാനയെ കളഞ്ഞു രക്ഷപ്പെടാനുള്ള ശ്രമങ്ങളും അത് ചീറ്റുന്നതും(റെഫര്‍ കിലുക്കം))ഇടവേള വരേയ്ക്കും.ഇടവേളക്കു തൊട്ടു മുന്‍പ് എലിയാന ഒരു ഞെട്ടിപ്പിക്കുന്ന സത്യം പറയുന്നു . തന്നെ ആരും തട്ടി കൊണ്ട് വന്നതല്ല എന്നും സ്വയം അങ്ങനെ ഒരു നാടകം കളിച്ചു കാശടിച്ചു മാറ്റി കാമുകനെ വീണ്ടെടുക്കാനുള്ള ശ്രമം ആയിരുന്നു ഇതു വരെ നടത്തിയതെന്ന് ഉള്ള വെളിപ്പെടുത്തല്‍ (റെഫര്‍ വെട്ടം നായിക).കാശടിച്ചു മാറ്റാന്‍ കൂടെ നില്‍ ക്കാം എന്നും കിട്ടുന്ന തുക വീതിച്ചു എടുക്കാമെന്നും അബ്ദുവും മാധവന്‍ നായരും സമ്മതിക്കുന്നു .പക്ഷെ അടുത്ത ദിവസങ്ങളില്‍ ബാങ്ക് അവധി ആയതിനാല്‍ രണ്ടു മൂന്ന് ദിവസം ഈ പെങ്കൊച്ചിനെ ആരും കാണാതെ പാര്‍പ്പിക്കണം എന്നതാണ് പ്രശ്നം (പിന്നെയും കിലുക്കം )
അല്ല അണ്ണാ ഈ പറഞ്ഞതില്‍ എലിയാനക്ക് കാശിനു ആവശ്യം ഉണ്ട് അബ്ദുവിന് ദാരിദ്ര്യം ആത്മഹത്യ ചെയ്യാന്‍ പോയ മാധവന്‍ നായര്‍ക്കു എന്തിന്റെ കേടാ? അതും ഗള്‍ഫില്‍ ?
എടേ നമ്മുടെ രാജ്യത്തു ഒരാളെ ജാതി പറഞ്ഞു അവഹേളിക്കുന്നതും പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ ലോജിക് നോക്കുന്നതും കുറ്റകരമാണ് അറിയില്ലേ . അതൊക്കെ നിന്നെപോലെയുള്ള പ്രബുദ്ധ മലയാളി നിരൂപവകര്‍ പാവം ദീപു കരുണാകരനോടും,മാമാസിനോടും ഒക്കെ ചോദിച്ചാല്‍ മതി
ശരി അത് പോട്ടെ മരുഭൂമിയിലൂടെ ഓടി മടുത്ത മൂവര്‍സംഘം ഒളിവില്‍ കഴിയാനായി മാമ്മുകോയയുടെ (ഗള്‍ഫിലെ പണക്കാരന്‍) മകളുടെ കല്യാണ വീട്ടില്‍ എത്തുന്നു കോയ (സുരാജ്) എന്ന മറ്റൊരാള്‍ ആയി പരിചയപ്പെടുത്തുന്ന മാധവന്‍ നായരും ,(ഈ കോയ എന്നത് നെടുമുടിയുടെ ഡ്രൈവറും ഇപ്പോള്‍ മകളെ തട്ടി കൊണ്ട് പോയ കേസില്‍ സംശയം ഉള്ള ആളും ആണ്).പിന്നെ മരുഭൂമിയിലെ ഓട്ടം കല്യാണ വീടിലേക്ക് മാറുന്നു.അവിടെയെത്തുന്ന കോയ സത്യം തെളിയിക്കാന്‍ (സത്യം തെളിയിക്കാന്‍ നടക്കുന്ന പ്രിയന്‍ ചിത്രങ്ങളിലെ സ്ഥിരം ബന്ധു) എലിയാനയെ പിടികൂടി വീട്ടില്‍ എത്തിക്കാന്‍, കോയയെ പിടിക്കാന്‍ അയാളുടെ അമ്മായി അച്ഛന്‍ മത്തായി എന്നിവരും ഓട്ടത്തില്‍ പങ്കെടുക്കുന്നു.കിലുക്കത്തിലെ ജഗതിയെ പോലെ പല സ്ഥലത്ത് നിന്ന് അടി വാങ്ങി ഇടക്കിടെ സുരജിനെ എടുത്തു കൊണ്ട് പോകുന്നു.ഇതിനിടെ കാശും കൊണ്ട് വരുന്ന നെടുമുടിയുടെ പുറകെ സ്വത്തു അടിച്ചു മാറ്റാന്‍ നടക്കുന്ന ബന്ധുക്കള്‍ വിടുന്ന മിക്ക എന്ന ഗുണ്ട തലവന്‍ (സാധാരണയായി ശരത് സക്സേന എന്ന നടനെയാണ് ഈ വേഷത്തില്‍ കാണാറുള്ളത് ) പിറകെ പോലീസ്.അവിടുന്ന് ഓടി അബ്ദുവിന്റെ വീട്ടില്‍ എത്തുന്ന ഇവര്‍ കാണുന്നത് അബ്ദുവിന്റെ ദാരിദ്രം കഷ്ട്ടപ്പാട് ,ജയിലില്‍ കിടന്നത് മോഷ്ടിച്ചതിനല്ല എന്ന ഞെട്ടിപ്പിക്കുന്ന സത്യം ഇവയാണ് .
ഇതെല്ലാം അറിയുന്നതോടെ സമനില തെറ്റിയ (ഇതു വരെ തെറ്റിയില്ലായിരുന്നു എന്ന് വേണം മനസിലാക്കാന്‍) മാധവന്‍ നായര്‍ തന്നെ വഞ്ചിച്ച അറബിയെ കൊള്ളയടിക്കാന്‍ തീരുമാനിക്കുന്നു .പിന്നെയാണ് ശരിക്കുള്ള കോമഡി ആരംഭിക്കുന്നത് .ഓഫീസില്‍ മുഖ മൂടിയും വെച്ച് കാര്‍ഡ് സ്വൈപ്പ് ചെയ്തു കേറുന്ന (പിന്നെന്തിനാ മുഖംമൂടി?) മാധവന്‍ നായര്‍ കൂടെ അബ്ദുവും.ഒരു സാധനം താഴെ വീണാല്‍ സെക്യൂരിറ്റി ഓടിയെത്തുന്ന ഓഫീസില്‍ ഒരു മിനിട്ടിനു ശേഷം നായകന്‍ കേറി അവിടുത്തെ സകല സാധനങ്ങളും തല്ലി പൊട്ടിച്ചിട്ടും ആരും തിരിഞ്ഞു നോക്കാതിരിക്കുക (ഇവിടെ ആദ്യം സെക്യൂരിറ്റി വരുന്ന രംഗത്ത് കസേരയില്‍ ഒളിച്ചിരിക്കുന്ന ടോം ആന്‍ഡ് ജെറി ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്ന ഒരു രംഗമുണ്ട്.ആ ഒരു നിമിഷത്തെ ചിരിക്കു വേണ്ടി ആ രംഗത്തി ന്‍റെ മുഴുവന്‍ ലോജിക്കും കളഞ്ഞ പ്രിയന്‍റെ സംവിധാന പ്രതിഭയെ അഭിനന്ദിക്കാതെ വയ്യ ) തുടങ്ങിയ ഹാസ്യ രംഗങ്ങള്‍ നമുക്ക് ഇവിടെ കാണാം.(സി സി ടി വി / സെക്യൂരിറ്റി വിദഗ്തനായ അബ്ദു അകെ ചെയ്യുന്നത് ക്യാമറയുടെ മുന്നില്‍ ഒരു കടലാസ്സ് ഒട്ടിക്കുക എന്നതാണ്).കോമഡി രംഗങ്ങള്‍ക്ക് പഞ്ച് പോരാത്തത് കൊണ്ടാകണം മാധവന്‍ നായര്‍ ക്യാമറക്ക് മുന്നിലുള്ള കടലാസ് വലിച്ചു പറിച്ചു കളഞ്ഞു അറബിയെ തെറിയും പറയുന്നുണ്ട് . അവിടെ നിന്നും അടിച്ചു മാറ്റിയ കോടികളുമായി ഹോട്ടല്‍ റൂമില്‍ എത്തുന്ന മൂവര്‍സംഘം കാശു വീതിച്ചു പിരിയുന്നതിനു മുന്‍പ് മാധവന്‍ നായര്‍ക്കു രണ്ടെണ്ണം അടിച്ചിട്ട് തെന്നെ വഞ്ചിച്ച മീനാക്ഷിയെ പോയി നാല് തെറി പറയണം എന്ന് തോന്നുന്നു (അങ്ങനെ തോന്നിയില്ലായിരുന്നു എങ്കില്‍ ... ഹോ ആലോചിക്കാന്‍ വയ്യ) ...... അനിയാ ഇനിയുള്ളത് ഈ പടത്തിന്‍റെ ഞെട്ടിപ്പിക്കുന്ന ക്ലൈമാക്സ് ആണ് ദയവായി ചെവി പൊത്തുക. ഇല്ലെങ്കില്‍ നിങ്ങള്ക്ക് സിനിമാശാലയില്‍ ഇരുന്നു ഞെട്ടാന്‍ പറ്റില്ല .
അണ്ണന്‍ പറ . ഇവിടെ സാധാരണകാരനു ഞെട്ടാന്‍ പത്രം മാത്രം വായിച്ചാല്‍ പോരെ ?
ഈ മീനാക്ഷിക്ക് ഒരു ഇരട്ട സഹോദരിയുണ്ട് മാനസി അവളും ഭര്‍ത്താവും നടത്തിയ വിഹിതമാണ് മണ്ടന്‍ മാധവന്‍ നായര്‍ അവിഹിതമായി തെറ്റിധരിച്ചത്.പാവം അറബി വെള്ളത്തില്‍ വീണപ്പോള്‍ നനഞ്ഞ കുപ്പായം അലക്കാന്‍ കൊടുത്തത് തിരിച്ചു കിട്ടിയത് കണ്ടിട്ടാണ് പാവം നല്ലവനായ അറബിയെ നമ്മള്‍ തെറ്റിദ്ധരിച്ചത്.ചുരുക്കത്തില്‍ എല്ലാരും നല്ല 916 തങ്കമാന മനിതര്‍കള്‍!!
അതിനിടെ പറയാന്‍ മറന്നു നെടുമുടിയുടെ വീട്ടില്‍ ഭയങ്കര ബഹളം ബന്ധുക്കളായ തങ്ങളെ അവഗണിച്ചു ഒരു അനാഥ പെണ്ണിന് സ്വത്തു കൊടുക്കാന്‍ പറ്റില്ല എന്ന് നെടുമുടിയുടെ ബന്ധുക്കള്‍ .ഒടുവില്‍ നെടുമുടി ആ സത്യം പറയുന്നു എലിയാന തനിക്കിന്നു ഉള്ളതെല്ലാം തന്നിട്ട് ഒരു അപകടത്തില്‍ കുടുംബസമേതം അന്തരിച്ച അറബിയുടെ ഏക മകളാണ് . എല്ലാ സ്വത്തും അവളുടെതാണ് .സ്വന്തം അല്ലാത്തത് കൊണ്ടാണ് ഈ സ്വത്തിന്റെ കാര്യത്തില്‍ ഇത്രയും പിശുക്കനായത് . കണ്ണ് തുടക്കെട .
സഹിക്കുന്നില്ല അണ്ണാ . പറ എന്നിട്ട്
ഇതിനിടെ മിക്കയും ഗുണ്ടകളും വീണ്ടും എലിയാനയെ തേടിയെത്തുന്നു .തട്ടി കൊണ്ട് പോകലും പുറകെ ഓട്ടവും ഉന്തും തള്ളും. അധികമില്ല ഭാഗ്യം .പോലീസ് വന്നു എലിയാനയെ കൂട്ടി കൊണ്ട് പോകുന്നു.ഒടുവില്‍ സത്യം തിരിച്ചറിഞ്ഞതോടെ കാശു തിരിച്ചു തിരിച്ചു കൊടുക്കണം എന്നായി മാധവന്‍ നായര്‍ . അബ്ദു ആദ്യം വിസമ്മതിക്കുന്നു എങ്കിലും ഒടുവില്‍ വഴങ്ങുന്നു.നീ എന്തു വാ നോട്ട് ചെയ്യുന്നേ ?
അല്ല അണ്ണാ ഇവിടെ കുറച്ചു ബൌധിക നിരൂവണത്തിനു സ്കോപ്പ് ഉണ്ടല്ലോ.അതായിത് .മാധവന്‍ നായര്‍ = ഹിന്ദു(നായര്‍ ഹഹ ...) .അബ്ദു= മുസ്ലിം.പടത്തിന്‍റെ സന്ദേശം.ആരു ത്യാഗം ചെയ്യണം? ആരുടെ പക്ഷത്തു നില്‍ക്കുന്നു? ഈ ഒരു ലൈന്‍ വിഷം കുത്തി വെക്കല്‍ ഉണ്ടല്ലോ അത് ഞാന്‍ ഇവിടെ തകര്‍ക്കും .
ചുമ്മാതിരി അനിയാ ഇവിടെ പടം കാണുന്ന സാധാരണക്കാരന്‍ ഇതു തീര്‍ന്നു കിട്ടിയാല്‍ വീട്ടില്‍ പോകാം എന്ന് ആലോചിച്ചു വട്ടായി ഇരിക്കുമ്പോള്‍ ആണ് അവന്‍റെ കോപ്പിലെ സന്ദേശം!!!മുകളില്‍ ആകാശം താഴെ ഭൂമി എന്ന അവസ്ഥയില്‍ ,രക്ഷപ്പെടുക എന്ന ഒറ്റ ലകഷ്യത്തോടെ പടമെടുത്ത രാജേഷ് പിള്ളയുടെ ട്രാഫിക്കില്‍ സന്ദേശം കണ്ടവനല്ലേ നീ? നീയൊക്കെ ഇതും ഇതിലപ്പുറവും പറയും. നീ എന്തെരോ ചെയ്.ഇവിടത്തെ വിവരമില്ലാത്ത പ്രബുദ്ധരായ പൌരന്മാര്‍ക്ക് ഇതൊന്നും പോര എന്നതാണ് സത്യം .
തീര്‍ന്നില്ല പിറ്റേന്ന് ഒന്നുമറിയാത്ത പോലെ മാധവന്‍ നായര്‍ ജോലിക്ക് വരുന്നു.കാശു പോയിട്ടില്ല എങ്കിലും സാധനങ്ങള്‍ മൊത്തം തകര്‍ത്തതിനാല്‍ പോലീസ്, ബഹളം (ഇതിനാണ് സാധനങ്ങള്‍ തല്ലി പൊട്ടിച്ചത്).ഒടുവില്‍ സി സി ക്യാമറ ദ്രിശ്യങ്ങള്‍ നോക്കുമ്പോള്‍ അവിടെ മാധവന്‍ നായരുടെ മുഖം കാണിക്കുന്നിടത് ഏതോ പീസ് ബെല്ലി ഡാന്‍സ് .(അവിടെയാണ് അബ്ദുവിന്‍റെ വൈദഗ്ധ്യം നമുക്ക് വെളിവാകുന്നത് . ഇപ്പോള്‍ ഇതു സംഭവിച്ചു എന്ന് ചോദിക്കല്ലേ ).പിറ്റേന്ന് അബ്ദുവിന്റെ വീട് കത്തില്‍ ഭയങ്കര മുട്ട് . അബ്ദുവും കുടുംബവും കടക്കാരെ എങ്ങനെ നേരിടും എന്നറിയാതെ നില്‍ക്കുന്നു.ഒടുവില്‍ കതകു തുറക്കുമ്പോള്‍ മാധവന്‍ നായരും മീനാക്ഷിയും ഒരു കൈയില്‍ കല്യാണക്കുറിയും മറ്റേ കയ്യില്‍ അബ്ദുവിനുള്ള നിയമന ഉത്തരവും ആയി നില്‍ക്കുന്നതാണ് . സംഗതി ശുഭം
ഇതാണ് സാക്ഷാല്‍ ജെയിംസ് ക്യാമെരൂണ്‍ കണ്ടു കണ്ണ് തളളി പോയി എന്ന് ആദ്യ കാലത്ത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ട അറബേം ഓട്ടകോം മാധവന്‍ നായരും എന്ന ചലച്ചിത്ര കാവ്യത്തിന്റെ കഥ .ഇനി ഇതിനു വേണ്ടി ഷൂട്ട് ചെയ്തു എന്നും സമയ കൂടുതല്‍ കാരണം എഡിറ്റ് ചെയ്തു കളഞ്ഞതാണ് എന്നും ഞാന്‍ വിശ്വസിക്കുന ഭാഗം .
അങ്ങനെ എല്ലാം സന്തോഷമായി നീങ്ങുമ്പോള്‍ മരുഭൂമിയിലൂടെ കറുത്ത ഷാളും പുതച്ചു പൈപ്പും വലിച്ചു ഒരാള്‍ (ഷമ്മി തിലകന്‍/ താടി ലാല്‍) മാധവന്‍ നായരുടെയും മീനാക്ഷിയുടെയും പ്രണയ ഗാനത്തിന് ഇടയിലേക്ക് നടന്നു വരുന്നു.പണ്ട് മാധവന്‍ നായര്‍ ഒരു തെറ്റിധാരണയുടെ പേരില്‍ അനിയന്‍ ചെയ്ത ഒരു കൊലപാതകം ഏറ്റെടുത്തു തൂക്കുമരം കാത്തു കിടന്ന ആളാണ് എന്നും ജയില് ചാടി ഗള്‍ഫില്‍ എത്തിയതാനെന്നും അത് കൊണ്ട് ജോലി നഷ്ട്ടപെട്ട ഇയാള്‍ കഴിഞ്ഞ പതിനഞ്ചു കൊല്ലമായി മാധവന്‍ നായരേ തേടി നടക്കുകയായിരുന്നു എന്ന സത്യം നമ്മള്‍ അറിയുന്നു.മാധവന്‍ നായര്‍ കൂടെ വരാമെന്ന് സമ്മതിക്കുന്നു. എങ്കിലും അവസാനം ഒന്ന് കൂടി എനിക്ക് ജീവിക്കാന്‍ കൊതി തോന്നുന്നു സര്‍ ഈ ജാതി ഡയലോഗ് അടിപ്പിക്കുന്നു ഒടുവില്‍ മരുഭൂമിയിലൂടെ അകന്നു പോകുന്ന ജീപ്പിനെ നോക്കി നില്‍ക്കുന്ന മീനാക്ഷിയുടെ ഷോട്ടില്‍ പടം നിര്‍ത്തുന്നു.എപ്പിടി?
തകര്‍ക്കത്തില്ലേ അണ്ണാ അണ്ണാ . അണ്ണന്‍ അല്ലേലും ഇവിടൊന്നും ഇരിക്കേണ്ട ആളെ അല്ല.അതിരിക്കട്ടെ അഭിനയം ?
നീ മിണ്ടിപോകരുത് .അഭിനയം പോലും !! മുകേഷിന്‍റെ ഒന്നോ രണ്ടോ തമാശ ചിരിപ്പിക്കും.മോഹന്‍ലാല്‍ തികച്ചും മിസ്‌ഫിറ്റ് എന്ന് മാത്രമേ എന്ന് എനിക്ക് പറയാനുള്ളൂ.എടുത്താല്‍ പൊങ്ങാത്ത തടിയും ഉഗ്രന്‍ കുമ്പയും വെച്ച് പ്രേമിക്കുന്ന ഈ നടന്‍ എത്ര കാലം കൂടി മധ്യവയസ്കരായ തന്‍റെ പഴയ മലയാളി ആരാധകരെ സമാധാനിപ്പിക്കും എന്ന് സ്വയം ആലോചിച്ചാല്‍ അങ്ങേര്‍ക്കു കൊള്ളാം.ചില സീനുകളില്‍ ലാലേട്ടന്‍റെ ഭാവഭിനയമുണ്ട്. എന്‍റെ അമ്മോ ജയറാം ഒക്കെ എത്ര മാന്യന്‍ !!! ലക്ഷ്മി റായ് എന്ന നടിയെ പറ്റി, അവരുടെ ക്ലോസെ അപ്പ് ഷോട്ട് കാണിച്ചിട്ട് അവര്‍ സങ്കടമാണോ സന്തോഷമാണോ അഭിനയിക്കുന്നത് എന്ന് കണ്ടു പിടിക്കാനുള്ള മത്സരം നടത്താന്‍ ഉപകരിക്കും എന്നല്ലാതെ പ്രത്യേകിച്ചു ഒന്നും പറയാനില്ല ഭാവനയാണ് ഉള്ളതില്‍ ഭേദം.സുരാജ് കഷ്ടിച്ചു സഹിക്കബിള്‍.ക്യാമറ നല്ലതാണു എന്ന ഒറ്റ കാരണം കൊണ്ട് ഒരു ചിത്രം മികച്ചത് എന്ന് പറയാമെങ്കില്‍ ഈ പടം ഉഗ്രന്‍ . പ്രിയന്‍റെ സംവിധാനമാണോ എം ജി ശ്രീ കുമാറിന്‍റെ സംഗീത സംവിധാനമാണോ കൂടുതല്‍ ബോര്‍ എന്ന് ഗവേഷണം നടത്താവുന്നതാണ് .
ചുരുക്കത്തില്‍ .....
വാലും തുമ്പും ഇല്ലാത്ത അയ ഒരു കഥ ഔട്ട് ഡേറ്റഡ് അയ ഒരു സംവിധായകന്‍ എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഒരു നായകനെ വെച്ച് എടുത്ത പടം
ഒരാഴ്ച ടിക്കറ്റില്ല എല്ലാം ബുക്ക്ഡ് ആണ് എനൊക്കെ കേട്ട് ആ വഴി പോയില്ല പകരം മിഷന്‍ ഇമ്പോസ്സിബിള്‍ കണ്ടു മരിച്ചു അവര്‍ മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും ചൂണ്ടി തുടങ്ങി പഠിക്കാത്തവന്‍ എന്നാ രജനീകാന്ത് പടം ആണ് മിഷന്‍ ഇമ്പോസിബിള്‍ എന്ന് പറയാം അപ്പോള്‍ ഫാന്‍സ് ടിക്കടുമായി നമ്മളെ കാത്ത് വഴിയില്‍ നില്‍ക്കുകയാണ് അല്ലെ പ്രിയദര്‍ശനെ ഇവിടെ ആസ്ഥാന സംവിധായകന്‍ ആക്കി ഗണേഷ് നിയമിച്ചു ഇനി അഞ്ചു വര്ഷം ഇവിടെ ആയിരിക്കും പോലും വെനീസിലെ വ്യാപാരി മായാവി രാജമാണിക്യം കോപ്പിയാണ് പോലും അപ്പോള്‍ പിന്നെ ബ്യൂടിഫുള്‍ തന്നെ ബെറ്റര്‍ പടം
ReplyDeleteനല്ല നിരൂപണം. വെനീസില്‍ നിന്നും ഒരു വ്യാഫാരി വന്നിട്ടുണ്ട്. പോയി കണ്ടിട്ടു എഴുതു കൂട്ടുകാരാ.. (പ്രിയദര്‍ശന്റെ ഹോബി ടോം & ജെറി കാണലാണെന്നു എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു).
ReplyDeleteഅതി മനോഹരമായ സിനിമ...
ReplyDeleteഈ സിനിമയിലൂടെ ലാലിനും പ്രിയനും ഒന്നോ അല്ലെങ്കില്‍ അതില്‍ കൂടുതലോ നാഷണല്‍ അവാര്‍ഡു പ്രതീക്ഷികാം....നല്ല കഥ, അഭിനയം...അഭിനയത്തിന്റെ കാര്യം പറയുകയേ വേണ്ട...എല്ലാവരും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട പടം....ഇതില്‍ കൂടുതലൊന്നും എനിക്ക് പറയാനില്ല
ഇതിൽ ആരെങ്കിലും സുഖമില്ലാണ്ട് കിടന്നിട്ട് ജർമ്മനീന്ന് മരുന്നു വരുത്തുന്ന വിദ്യവല്ലതുമുണ്ടോ പ്രേക്ഷകാ?
ReplyDeleteഇതിൽ ആരെങ്കിലും സുഖമില്ലാണ്ട് കിടന്നിട്ട് ജർമ്മനീന്ന് മരുന്നു വരുത്തുന്ന വിദ്യവല്ലതുമുണ്ടോ പ്രേക്ഷകാ?
ReplyDelete###എടേ നമ്മുടെ രാജ്യത്തു ഒരാളെ ജാതി പറഞ്ഞു അവഹേളിക്കുന്നതും പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ ലോജിക് നോക്കുന്നതും കുറ്റകരമാണ് അറിയില്ലേ###
ReplyDelete:)))
"ഇതിൽ ആരെങ്കിലും സുഖമില്ലാണ്ട് കിടന്നിട്ട് ജർമ്മനീന്ന് മരുന്നു വരുത്തുന്ന വിദ്യവല്ലതുമുണ്ടോ പ്രേക്ഷകാ?"
ReplyDeleteഇല്ല,പക്ഷെ പാസ്സ്പോര്‍ട്ട് പുതുക്കാന്‍ നാട്ടില്‍ പോകണം എന്നൊക്കെ ഉണ്ട്.
ഇതിന്റെ ഒറിജിനല്‍ കാണണം എന്ന് നിര്‍ബ്ബന്ധം ഉള്ളവര്‍
ReplyDeleteNOTHING TO LOSE ഡി വി ഡി എടുത്ത് കാണുക....
( ഈ കോപ്പിയടി ഇങ്ങോരു ഇനി ഏതു കാലത്താണ് നിര്‍ത്താന്‍ പോന്നത്...)
http://www.imdb.com/title/tt0119807/
കിടിലം. :)
ReplyDeleteഅലക്കിപ്പൊളിച്ചു !!
ReplyDeleteNothing to Lose is a 1997 comedy starring Martin Lawrence and Tim Robbins.
ReplyDeletePlot: Advertising executive Nick Beam (Tim Robbins) thinks his life is going very well—until he returns home from work and discovers that his wife (Kelly Preston) is apparently having an affair with his boss, Philip Barlow (Michael McKean). On the edge of a nervous breakdown, Nick drives around the city until small-time carjacker T-Paul (Martin Lawrence) jumps into his SUV and attempts to rob him. Turning the tables on his mugger, Nick kidnaps T. Paul on the spot and drives him to the desert. After T-Paul robs a gas station in the Arizona desert, the mismatched pair devise a scheme to rob Nick’s boss in revenge for the affair.
Nick knows the combination to a safe in his boss’s office containing a large amount of cash, as well as the best time to enter, and where not to venture in the building. T-Paul knows the weaknesses of the security system, how to avoid the cameras, and how to get through any electronic locks that they might encounter.
Another criminal duo (John C. McGinley and Giancarlo Esposito) get blamed for the gas-station robbery and pursue the pair to L.A. After a brief confrontation, the two ram Nick’s truck off the road.
After escaping the ‘real’ criminals, the pair execute their plan. During the robbery, however, Beam reveals himself to the security cameras after damaging his boss’ prize fertility statue. The situation worsens further as the crooks that Nick and Paul escaped from, who are now waiting outside, follow them to their hotel and place Paul in a trap for Beam to find when he returns from the bar.
Nick calls his wife and discovers that she was not, in fact, having an affair—the cuff links he thought were his boss’s were left by his boss at the Christmas party, and it was her sister and her sister’s fiancee in the bed. Suddenly overcome with remorse, he quickly manages to rescue T-Paul from his (somewhat inept) kidnappers and return the money to the safe, after tying up the crooks and leaving them in an alley for the police. Nick assures T-Paul that nobody will bother to look at the tapes, unless something is missing or damaged. After trying to figure out what to do with the money, Nick and T-Paul get into a fight, ending their partnership. T-Paul decides to walk home, while Nick drives home and tells his wife what happened to him.
Of course, Nick’s face is still on the tape, and (since he vandalized his boss’s statue) the tapes are being closely examined. Nick races to his boss’s office, but arrives too late—only to discover that ‘an electrician’ has recorded over the tape.
After finding T-Paul, it’s revealed that T-Paul recorded over the tape, saving Nick from the life he himself was desperately trying to escape. In return, Nick gives T-Paul a legitimate job—as the electrician responsible for the security system he so easily bypassed.
heard that its a copy of "Nothing to loose" except for bhavana and her story..
ReplyDeleteപ്രീയന്റെ വാല്‍ പന്തീരാണ്ട് കൊല്ലം ബോളിവുദ്ദില്‍ ഇട്ടാലും പിന്നെയും വളഞ്ഞു തന്നെ
ReplyDeleteഅപ്പോ ഇതും പഴയ പോലെയൊക്കെ തന്നെ അല്ലേ?
ReplyDeleteപ്രിയൻ പഴയ കള്ളൻപ്രിയൻ തന്നെ. :)
ReplyDeletechetta..... kure kathakal undallo.... ennal adhyam paranjathu JAY JAY aanelum athum copy aanu from english film SERENDIPITY. pinne eliyaana enna character athum etho oru English film thanne.... But ethaanu orkkanilla. 3 perum oru pennum chernnu aa penninte thanne kidnaaping plan cheynnu. aah athu pinne megastar dileep crazy gopalan aakki ennum arinjarnnu
ReplyDeleteതകർപ്പൻ റിവ്യൂ. :) കലക്കിക്കളഞ്ഞു
ReplyDeleteദേശീയ അവാർഡി കിട്ടിയാലും പ്രിയൻ പഴയത് മറകുമോ? ഇതാ അറബീടേം ഒട്ടകത്തിന്റേം ഒറിജിനൽ.. ചില സീനുകളും ഷോട്ടുകളും അതേ പോലെ തന്നെ പകർത്തിയിട്ടൂണ്ട്
http://www.youtube.com/watch?v=jLTpUoO578U
പ്രിയന്റെ ഈ പടം കൂതറ ആയിരിക്കാം. പക്ഷെ പ്രിയന്‍ പണ്ടത്തെ പോലെ തന്നെ എന്ന ധ്വനിയിലുള്ള കുറെ കമന്റുകള്‍ വായിച്ചത് കൊണ്ട് പറയുകയാണ് - മലയാളികള്‍ ആര്‍ത്തുചിരിച്ച എത്രഎത്ര സിനിമകള്‍ ചെയ്തിട്ടുള്ള ആളാണ് അദ്ദേഹം.
ReplyDeleteഇത്ര നാളായി ഇന്‍ഡസ്ടിയില്‍ നിലനില്‍ക്കുന്നില്ലേ? കൊമേര്‍ഷ്യല്‍ പടങ്ങളുടെ കാര്യത്തില്‍ പ്രിയനേ കഴിഞ്ഞേ മലയാളത്തില്‍ ഇന്നും ആളുള്ളൂ.
പ്രിയന്റെ കാഞ്ചീവരം ഇവിടെ അവാര്‍ഡ് സിനിമകളുടെ വക്താക്കളായി സ്വയം ചമഞ്ഞു നടക്കുന്ന പലരുടെയും ബെസ്റ്റ് സിനിമകളെക്കാള്‍ നല്ല പടമാണ്.
ഈ എലിയാന എന്ന പേരുള്ള കഥാപാത്രം കാക്കകുയിലിലും ഉണ്ടായിരുന്നില്ലേ....
ReplyDeleteഅതൊണ്ട് പ്രത്യേകിച്ച് ഒന്നും ഉണ്ടായിട്ടല്ല ചോദിച്ചൂന്നേ ഉള്ളൂ....
മോശം പടത്തെ മോശം എന്ന് തന്നെ പറയണം....
ReplyDeleteനെടുമുടിയുടെ റോള്‍ ലാലപ്പന്‍ ചെയ്‌താല്‍ ഒരു പക്ഷെ പടം 50 കടക്കുമായിരിക്കും...
മോശം പടം ആണെങ്കില്‍ മോശം എന്ന് തന്നെ പറയണം....
ReplyDeleteചുമ്മാതെ ന്യയീകരിച്ചിട്ടു കാര്യമില്ല.....
നെടുമുടിയുടെ റോള്‍ ലാലപ്പന്‍ ചെയ്തിരുന്നെങ്കില്‍ ഒരു പക്ഷെ.....
ഒരു പക്ഷെ പടം 50 കടന്നു കൂടിയേക്കും....
ഇല്ലേല്‍ 50 കടത്താന്‍ ഫാന്‍സ് കാര്‍ ഉണ്ടല്ലോ??
അല്ലെ??
ഈ പടം കൂതറ ആണ് എന്ന് സമ്മതിച്ചു ..ദേശീയ അവാര്‍ഡ് നേടുന്ന ചിത്രം ചെയ്യാനും 366 ദിവസം ഓടുന്ന ചിത്രം സംവിധാനം ചെയ്യാനും ഒരാള്‍ക്ക് കഴിയുക അതാണ് പ്രിയദര്‍ശന്‍ ..ഇന്ന് താങ്കള്‍ക്ക് ഭേദം എന്ന് തോന്നുന്ന ഏതു പുതിയ സംവിധായകന് ആണ് ഇത് രണ്ടും സ്വന്തം കരിയറില്‍ അചീവ് ചെയ്യാന്‍ കഴിയുക ? ..ഇനി ഒന്ന് ചോദിച്ചോട്ടെ ? പ്രിയദര്‍ശന്‍ ഈ സിനിമയെ കുറിച്ച് അഭിമുഖങ്ങളിലും മറ്റും പറഞ്ഞത് ആണ് ..വളരെ പക്വം ആയി താന്‍ എന്താണ് ഉണ്ടാക്കിവെച്ചത് എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ ആണ് അദ്ദേഹം സംസാരിക്കുന്നത് .പ്രേക്ഷകനെ നുണപറഞ്ഞു വഞ്ചിച് തിയറ്ററില്‍ കയറ്റാന്‍ അദ്ദേഹം നോക്കിയിട്ടില്ല ..അതേസമയം ഷാഫി ഒക്കെ തന്റെ സിനിമയെ കുറിച്ച് എന്താണ് പറയുന്നത് എന്ന് ഓര്‍ക്കുക . ടോത്സി എന്ന സിനിമ കോപ്പി അടിച്ച ലാല്‍ ജോസ് മുല്ലയെ കുറിച്ച് ചാനലില്‍ അടിച്ച ഗീര്‍വാണം ഹോ സഹിക്കാന്‍ വയ്യ ..കഥാപാത്രത്തിന് വേണ്ടി മോട്ടയടിക്കുന്നത് കിണറ്റില്‍ ചാടുന്നത് പോലെ മഹദ്‌കൃത്യം ആയിട്ടും ..ഇത് എന്തോ ലോകക്ലാസിക് ആണെന്ന മട്ടില്‍ ..അമല്‍ നീരദ് തന്റെ കോപി പേസ്റ്റ് പദങ്ങളെ കുറിച്ച് പറയുന്നതോ ..കോപി അടിചെച്ചും അത് എന്തോ വല്യ മഹാസംഭവം ആണ് എന്ന് പറയാതിരിക്കാന്‍ ഉള്ള ഔചിത്യം തന്നെയാണ് പ്രിയദര്‍ശനെ വിജയിയും മറ്റുള്ളവരെ ഈ കോപി അടിയില്‍ പെര്‍ഫെക്ഷന്‍ ഉണ്ടായിട്ടും വാണിജ്യപരം ആയി പരാജിതരും ആക്കുന്നത് ..
ReplyDeleteഹഹ മേലില്‍ ഉള്ള അനോണി ഒരു തമാശക്കാരന്‍ തന്നെ...
ReplyDeleteപ്രിയന്‍ തന്റെ പടം കോപ്പി ആണ് എന്ന് നാട്ടാര്‍ അറിയുന്നത് വരെ അത് സമ്മതിച്ച് തന്ന ചരിത്രം ഉണ്ടോ?
ആണാണെങ്കില്‍ ചെയ്യേണ്ടത് കോപ്പി അടിച്ച പടത്തിനു ഒരു നന്ദി എങ്കിലും പറയുകയാണ്.
ആടുകളം...സര്‍ക്കാര്‍ തുടങ്ങിയ പടങ്ങളില്‍ തങ്ങളെ ഇന്‍സ്പയര്‍ ചെയ്ത ചിത്രങ്ങള്‍ക്ക് നന്ദി പറയുന്നത് കാണുമ്പോള്‍ പടത്തോടും സംവിധായകനോടും ഒരു പ്രത്യേക ഇഷ്ടം തോന്നിപ്പോകുന്നു.
പുള്ളി ഒറിജിനല്‍ ആയി ചെയ്തത് എന്ന് കരുതപ്പെടുന്ന ഒരേയൊരു ചിത്രം കാന്ചീവരം മാത്രമാണ്. അതിന്റെ പേരില്‍ ആവശ്യത്തിനു പുള്ളിയെ ഞാന്‍ ഉള്‍പ്പടെ പോക്കിയിട്ടുണ്ട്.
അത് കൂതറ പടം എടുക്കാനുള്ള ഒരു ലൈസന്‍സ് ആണോ?
കള്ളനെ കള്ളന്‍ എന്നല്ലാതെ സിദ്ധാര്‍ത്ഥ് എന്ന് വിളിക്കാന്‍ പറ്റുമോ?
@ഷാരോണ്‍ ..ടൈറ്റിലില്‍ കടപ്പാട് വെക്കുന്ന സത്യസന്തത ആ കമന്‍റില്‍ ഞാന്‍ പറഞ്ഞിട്ടില്ലല്ലോ ഷാരോണ്‍ ..ഞാന്‍ പറഞ്ഞത് ചിത്രം ഒരു കൊമ്പത്തെ ചിത്രം ആണെന്ന് പറഞ്ഞു പ്രേക്ഷകനെ ചതിച്ചു തിയറ്ററില്‍ കയറ്റുന്ന ..സത്യന്‍ അന്തിക്കാട് മുതല്‍ അമല്‍ നീരദ് വരെ ചെയ്യുന്ന ചീപ് പ്രമോഷന്‍ പ്രിയന്‍ ചെയ്തില്ല എന്നതാണ് ..ഇത് നിങ്ങളെ ചിന്തകളെ തഴുകി ഉണര്ത്തുനന്‍ അപാര ഫ്രെയിമുകള്‍ ഉള്ള ക്ലാസിക് ആണ് എന്നൊന്നും എവിടേം വാഗ്ദാനം കൊടുക്കുന്നില്ല. അത്തരത്തില്‍ പരസ്യവും ചെയ്യുന്നില്ല ..എന്നിട്ടും അതിനു പോയി വീണിട്ട് പ്രിയനേ പരിഹസിക്കുന്നതില്‍ എന്ത് അര്‍ഥം എന്നാണ് ചോദിച്ചത് ..
ReplyDeleteപിന്നെ പ്രേക്ഷകനോടും പ്രിയദര്‍ശനെ പരിഹസിക്കുന്ന എല്ലാവരോടും ആയി ഒരു ചോദ്യം ..
പ്രിയദര്‍ശന്റെ ഏറ്റവും വിജയിച്ച കോമഡി ചിത്രങ്ങളെ ജനപ്രീതിയില്‍ പിന്തള്ളുന്ന..അതിലെ സീനുകള്‍ മനസ്സില്‍ നിന്ന് തുടച്ചു നീക്കി പകരം പുതിയവ പ്രതിഷ്ഠിക്കുന്ന തരത്തില്‍ ഉള്ള ഒരു കോമഡി ചിത്രം മലയാളത്തിലെ പുതു തലമുറ കോമഡി സിനിമാസംവിധായകരില്‍ നിന്ന് ഉണ്ടായിട്ടുണ്ടോ ? ഉണ്ടെങ്കില്‍ അത് ഏതു ചിത്രം ആണ് ?
ഇന്നത്തെ തലമുറയിലെ കോമഡി സിനിമ ചെയ്യുന്നവരില്‍ പ്രിയന്‍ ഹോളിവുഡില്‍ നിന്നും കോപി അടിച്ച ചിത്രങ്ങളെ വീണ്ടും കോപി അടിക്കാത്ത ഏതെന്കിലും സംവിധായകന്‍ ഉണ്ടോ ?
പ്രിയന്റെ പഴയ ചിത്രങ്ങളിലെ ചില തുരുംബെടുത്ത സീനുകള്‍ ഇന്നും ജനം ഓര്‍ക്കുമ്പോള്‍ ഒരു മുപ്പതു വര്ഷം കഴിഞ്ഞാല്‍ ഓര്‍ക്കപ്പെടാവുന്ന എന്തെങ്കിലുംഒരു സീന്‍ ഉള്ള കോമഡി ചിത്രം കഴിഞ്ഞ പത്തു വര്‍ഷത്തില്‍ ഇന്നത്തെ സംവിധായക തലമുറ ഉണ്ടാക്കി വെച്ചിട്ടുണ്ടോ ?
@ഷാരോണ്‍ ഒരിക്കല്‍ കട്ടവരെ എല്ലാം കള്ളന് എന്ന് വിളിക്കാം ..സിദ്ധാര്‍ത്ഥന്‍ എന്ന് വിളിക്കാന്‍ പറ്റില്ല ..അങ്ങിനെ ഇരിക്കെ ലാല്‍ ജോസിനെ എന്താ ആരും കള്ളന്‍ എന്ന് വിളിക്കാത്തെ ? അമല്‍ നീരദിനെ എന്താ കള്ളന്‍ എന്ന് വിളിക്കാത്തെ ? അനൂപ് മേനോനെ എന്താ വിളിക്കാത്തെ ?
ReplyDeleteമേല്‍പറഞ്ഞ കള്ളന്‍മാരെക്കാള്‍ പ്രിയന് പ്ലസ് പോയിന്റ് നല്‍കുന്ന പോയിന്റ് വേറെ ഉണ്ട് .
പ്രിയന്‍ ഒരു ഇന്സ്ടിട്യുട്ടില്‍ പോയി സംവിധാനം പഠിച്ചിട്ടില്ല ..ആരുടേം കീഴിലും നിന്നിട്ടില്ല .
കൊമേഴ്സ്യല്‍ ആയി മലയാളത്തില്‍ റെക്കോര്‍ഡ് ഇട്ട ചിത്രങ്ങള്‍ പ്രിയന്റെ പേരില്‍ ഉണ്ട് . ഒരു ദേശീയ അവാര്‍ഡും കയ്യില്‍ ഉണ്ട് .
രണ്ടുതരം ചിത്രങ്ങളും എങ്ങനെ ആണെന്നും എങ്ങനെ വിറ്റഴിക്കണം എന്നും അദ്ദേഹത്തിന് അറിയാം. എന്നാല്‍ മുകളില്‍ പറഞ്ഞ കള്ളന്‍മാര്‍ തീര്‍ത്തും പരാജയങ്ങള്‍ ആണ് ഇക്കാര്യത്തില്‍ .
കള്ളന്മാരെ ഒക്കെ തെറി വിളിച്ചോളൂ......
ReplyDeleteപ്രശ്നം തീര്‍ന്നില്ലേ???
കോപ്പിയടിച്ചാലും നിര്‍മ്മാതാവിന് ആശ്വസിക്കാന്‍ ഉള്ള വിറ്റു വരവോക്കെ പ്രിയദര്‍ശന്‍ സിനിമകള്‍ക്ക് ഉണ്ട്.....പിന്നെ തനി പകര്‍പ്പ് എന്ന് പറയാവുന്ന അദ്ദേഹത്തിന്റെ സിനിമകള്‍ ( ഏതാണ്ട് എല്ലാ പടങ്ങളും ) മലയാളികളുടെ അഭിരുചികള്‍ക്ക് അനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് ....ഉദാഹരണം താളവട്ടം എന്ന ചിത്രം .....സത്യത്തില്‍ നിക്കൊല്‍സന്‍ അഭിനയിച്ചതിന്റെ ഏഴയലത്ത് പോലും മോഹന്‍ലാല്‍ ശ്രമിച്ചാല്‍ അതില്‍ കിട്ടുമായിരുന്നില്ല ...പിന്നെ എന്ത് ചെയ്യാം ...അഭിനേതാക്കളുടെ കഴിവിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തുക ....അതൊക്കെ ചെയ്തു തന്നെയാണ് മിക്കവാറും കോപ്പിയടി അദ്ദേഹം പൂര്‍ത്തീകരിച്ചത് ....പാട്ടുകളും അതില്‍ നിന്ന് വ്യതസ്തമല്ല .....പ്രശസ്തങ്ങളായ ഗാനങ്ങള്‍ തന്റെ സിനിമകളില്‍ വരി മാറ്റി ഉള്‍പ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു ....റിസ്ക്കെടുക്കാന്‍ ആഗ്രഹിക്കാതെ, ഹിറ്റാകും എന്ന് ഉറപ്പുള്ള പണി തന്നെയാണ് അദ്ദേഹം ചെയ്തത്.....ഫ്ലോപ്പുകളും ഒരു പാട് ഉള്ള സംവിധായകന്‍ തന്നെയാണ് പ്രിയദര്‍ശനും ...കൊമേഴ്സ്യല്‍ സിനിമകള്‍ക്കുള്ള നല്ല ഉദാഹരണങ്ങള്‍ തന്നെയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ .....കാന്ചീവരം നല്ല ചിത്രമാണ് .....അടൂരിനെപ്പോലെ ഒരു പാട് ബോര്‍ അടിപ്പിക്കാന്‍ കാന്ചീവരത്തിന് പറ്റുന്നില്ല
ReplyDelete