Saturday, November 26, 2011

നായിക (മലയാള സിനിമയുടെ ഒരു കസ്തൂരി മണമേ!!)

മലയാള സിനിമ തിരിച്ചു വന്നേ.............................

എന്തുവാടെ കിടന്നു കൂവുന്നെ .

അണ്ണന്‍ ഇങ്ങനെ നടന്നോ മലയാള സിനിമ തിരിച്ചു വന്നത് അറിഞ്ഞില്ലേ?

അപ്പോള്‍ ? എവിടെ വെച്ച് ? ഓ.. ഈ വാചകം ... അതേതോ സിനിമാ പോസ്റ്റെറില്‍ ‍ കണ്ടതാണല്ലോ.പിടി കിട്ടി
ജയരാജിന്‍റെ നായിക എന്ന ചിത്രത്തെ പറ്റിയല്ലേ നീ പറഞ്ഞു വന്നേ

പിന്നെ അല്ലാതെ, മലയാള സിനിമയില്‍ മലയാളിയുടെ എന്നത്തേയും ഏറ്റവും വലിയ രണ്ടാമത്തെ ദൌര്‍ബല്യമായ (ഒന്നാമത്തെ ദൌര്‍ബല്യം ഏതെങ്കിലും രീതിയില്‍ അന്യന്‍റെ കിടപ്പറയില്‍ ഒളിഞ്ഞു നോക്കല്‍ ആണല്ലോ.) നോസ്ടല്ജിയയിലാണ് മലയാളത്തിന്‍റെ rtd ആസ്ഥാന ബുദ്ധിജീവിയായ (പ്രസ്തുത ഉദ്യോഗം ഇപ്പോള്‍ വഹിക്കുന്നത് നമ്മുടെ താടി ആണെന്നാണ് എന്‍റെ അറിവ്) ശ്രീ ജയരാജ്‌ ആഞ്ഞു തൊഴിച്ചിരിക്കുന്നത്.

അനിയാ അങ്ങേരുടെ കഴിഞ്ഞ തൊഴി (ദി ട്രെയിന്‍) ഇതിനു മുന്നില്‍ ഒന്നുമല്ലെടെ.ഈ പടത്തെ പറ്റി....

ഒരു മിനിറ്റ് അണ്ണാ.ഇനി മേലാല്‍ പടത്തെ പറ്റി എഴുതുവാണേല്‍ ഒന്നുകില്‍ അശ്ലീലം (ദ്വയാര്‍ധം കൊണ്ട് ഒപ്പിക്കാം ) അല്ലെങ്കില്‍ വര്‍ഗീയ ബിംബ അപഗ്രഥനം അതിനും പറ്റിയില്ലേല്‍ സിനിമയുടെ വേലിക്കെട്ടുകള്‍ തകര്‍ത്തു കൊണ്ടുള്ള ഒരുമാതിരി ആന പിഞ്ഞാണ കടയില്‍ കേറിയ മാതിരി ഉള്ള ബൌധിക സാധനം ഇതില്‍ ഏതേലും ഇല്ലാതെ സാധനവും കൊണ്ട് കാളകൂടത്തിന്‍റെ പടി ചവിട്ടണ്ട എന്നാ പുന്നുസ് മുതലാളി പറയുന്നേ .

അനിയന്‍ അവസാനം പറഞ്ഞത് മിഷന്‍ ഇംപോസിബിള്‍ എന്ന ചിത്രത്തില്‍ ടോം ക്രുയിസ് നടത്തുന്ന അടിച്ചു മാറ്റല്‍ കാണുമ്പോള്‍ പ്രഭു എന്ന ചിത്രത്തില്‍ നമ്മുടെ ജയന്‍ മ്യുസിയത്തില്‍ നടത്തുന്ന മോഷണവും,ഓം ശാന്തി ഓം എന്ന ചിത്രത്തിലെ ക്ലൈമാക്സ്‌ പാവം നസീര്‍ അഭിനയിച്ച വനദേവത (സ്വര്‍ഗം താണിറങ്ങി വന്നതോ .. എന്ന പാട്ടുള്ള പടം ) എന്ന ചിത്രത്തിന്റെ അവസാനവും .ശബ്ദ് എന്ന ഹിന്ദി ചിത്രം രചന എന്ന പാവം പടത്തെയും ഓര്‍മിപ്പിക്കുന്നു എന്നുമുള്ള ലൈനല്ലേ

കറക്റ്റ് ഇതല്ലേ സിനിമയുടെ അതിരുകള്‍ക്കപ്പുറം നില്‍ക്കുന്ന നിരൂപണം ഇനി ഞാനേറ്റു അണ്ണന്‍ ബാക്കി പറഞ്ഞോ


അനിയാ പണ്ട് ട്വന്റി ട്വന്റി എന്നാ ചിത്രം നേടിയ വിജയം കണ്ടു അതേ സംഗതി ഒരു ബൌധിക കുപ്പിയില്‍ കയറ്റി വില്‍ക്കാന്‍ നമ്മുടെ താടി രഞ്ജിത് കേരള കഫെ എന്ന ചിത്രത്തിലൂടെ ഒരു ശ്രമം നടത്തിയിരുന്നു.മോഹന്‍ലാല്‍ എന്ന നടന്‍ പ്രസ്തുത സംരംഭത്തില്‍ നിന്ന് ഒഴിവായത്തോടെ ചീറ്റി പോയ ആ ശ്രമത്തിന്റെ തനിയാവര്‍ത്തനമാണ് ഈ ചിത്രം. ഇല നക്കുന്നവന്‍റെ ചിറി നക്കുന്നവന്‍ എന്ന് പറഞ്ഞ പോലെ നമ്മുടെ ബൌധിക താടി എടുത്ത തിരകഥ എന്ന ബൌധിക സോപ്പ് ഒപ്പറയെ വേറൊരു കുപ്പിയില്‍ അടച്ചു മലയാളിയുടെ നോസ്ടല്ജിയയെ ഇളക്കി കാശുണ്ടാക്കുക എന്നതാകണം ഈ ചിത്രത്തിന്‍റെ നിര്‍മാണ ലക്‌ഷ്യം.

അണ്ണാ കാടു കേറാതെ സിനിമയുടെ കഥ .....

അങ്ങനെ വലിയ കഥ എന്ന് പറയാന്‍ മാത്രം ഒന്നും ഈ ചിത്രത്തില്‍ ഉണ്ടെന്നു പറയാന്‍ പറ്റില്ല പഴയ കാലത്തേ മലയാള സിനിമയില്‍ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന കുറെ സംഭവങ്ങള്‍ ഇതില്‍ കാണിച്ചിട്ടുണ്ട്.സത്യന്‍റെ ബ്ലഡ്‌ ക്യാന്‍സര്‍,അത് ആരെയും അറിയിക്കാതെ അഭിനയം തുടരുന്നത്,നസീര്‍ ഷീല ബന്ധം,വിജയ ശ്രീയുമായി ബന്ധപ്പെട്ടു പൊന്നാപുരം കോട്ട എന്ന ചിത്രത്തിന്‍റെ ചിത്രീകരണ സമയത്ത് ഉണ്ടായ പ്രശ്നങ്ങള്‍,വിജയ ശ്രീ എന്ന നടിയുടെ ദുരൂഹമരണത്തിനു പിന്നിലെ കിംവദന്തികള്‍ തുടങ്ങിയ അര്‍ധവും പൂര്‍ണവുമായ സത്യങ്ങള്‍ അഥവാ സത്യങ്ങളുടെ വേര്‍ഷനുകള്‍ കൂട്ടി കെട്ടി ഒരു മന്ദ ബുദ്ധി ഫോര്‍മാറ്റില്‍ അവതരിപ്പിച്ചിരിക്കുന്ന ഒരു മിമിക്സ് പരേഡാണ് ഒറ്റവക്കില്,എന്‍റെ അഭിപ്രായത്തില്‍ ഈ ചിത്രം

ഇനി ഈ ചിത്രത്തില്‍ സംവിധായകനും തിരകഥകൃത്തും എടുത്തിട്ടുള്ള ജമ്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം . മിക്ക സംഭവങ്ങളും (ക്ലൈമാക്സ്‌) ഒഴികെ,പറയുന്നത് മനസ്സിനു സമനില തെറ്റിയ ഒരു പഴയ നടിയുടെ ഓര്‍മകളാണ് .(അത് ശരിയാകണം എന്നില്ലല്ലോ ) പിന്നെ ഈ ചിത്രത്തില്‍ ജയറാം അവതരിപ്പിക്കുന്ന ആനന്ദന്‍ എന്ന നടന്‍ പ്രേംനസീര്‍ എന്ന നടന്‍റെ (വികൃത ) അനുകരണമാണ്.എന്നാല്‍ സിനിമയില്‍ ഒന്ന് രണ്ടിടത്തു പ്രേം നസീര്‍ എന്ന പേര് പരാമര്‍ശിക്കപ്പെടുന്നുണ്ട് .അത് പോലെ ഷീല, സത്യന്‍ ഇവരെ ഒക്കെ പരാമര്‍ശിച്ചു ജാമ്യം നേടുന്നുണ്ട് .

ഈ ചിത്രത്തില്‍ ഏറ്റവും ലോജിക്ക് ആയുള്ള സംഗതി എന്താണെന്നു വെച്ചാല്‍ നമ്മുടെ നടന്‍ മമ്മൂട്ടിയോ ലാലോ പോലെയുള്ള ഒരാള്‍ പദ്മശ്രീയോ മറ്റോ വാങ്ങാനായി വരുമ്പോള്‍ ഏതോ ദരിദ്രവാസി പോലീസില്‍ പോയി ഇയാള്‍ പണ്ട് ഒരു കൊലപാതകത്തിന് ചരട് വലിച്ചു എന്ന് പറഞ്ഞാല്‍ (വെറുതെ പറയുന്നു.വേറെ തെളിവൊന്നും ഇല്ല) ഉടന്‍ പോലീസ് പാഞ്ഞെത്തി യു ആര്‍ അണ്ടര്‍ അറസ്റ്റ് എന്ന് പറയുന്ന ഒരു രംഗം ഒന്ന് ആലോചിച്ചു നോക്കു. അത്ര ബാലിശമായാണ് ഈ ചിത്രത്തിന്‍റെ ക്ലൈമാക്സ്‌ ഉണ്ടാക്കി വെച്ചിരിക്കുന്നത് . (പാവം സന്തോഷ്‌ പണ്ഡിറ്റ്‌നെ എല്ലാവര്ക്കും പുച്ഛവും!!!)

അനിയാ മലയാളിക്ക് ഒത്തിരി നല്ല സിനിമകള്‍ തന്ന ദാമോദരന്‍ മാഷിന്‍റെ (അദേഹത്തിന്റെ അങ്ങാടി ഒക്കെ പോലുള്ള ഒരു ചിത്രം കൊണ്ടുവന്ന മാറ്റത്തിന്‍റെ പത്തിലൊന്ന് കൊണ്ടുവന്നിട്ടു നമ്മുടെ ആസ്ഥാന താടി ഗീര്‍വാണം വിട്ടിരുന്നേല്‍ സഹിക്കാമായിരുന്നു !) മകള്‍ ആണ് എന്നുള്ള ഒറ്റകാരണം കൊണ്ട് ഈ ചിത്രത്തിന് തിരകഥ എഴുതിയ ദീദി ദാമോദരനെ പറ്റി ഞാന്‍ ഒന്നും പറയുന്നില്ല. എങ്കിലും സഹോദരി .. കടയില്‍ ചെന്ന് സാധനം ചോദിക്കുമ്പോള്‍ ഞാനൊന്നു തപ്പട്ടെ എന്ന് പറയുന്ന കടക്കാരനോട് ആരെ എന്ന മറുചോദ്യം ചോദിപ്പിക്കുന്നത് കഷ്ടമല്ലേ (ആദ്യത്തത് കേട്ടില്ലങ്കിലോ എന്ന് കരുതി ആകണം പിന്നൊരിക്കല്‍ ആവര്‍ത്തിക്കുന്നുണ്ട് സംഗതി )?പിന്നെ സാമാന്യ ബോധം.ഗ്രേസി എന്ന കഥാപാത്രം ജീവിക്കുന്നത് അവരുടെ ചെറുപ്പകാലത്താണ് .പിന്നെ എന്തിനാ ആ കാലത്തേ കുറിച്ചറിയാന്‍ പഴയ പട്ടു കേള്‍പ്പിക്കലും അന്തരീക്ഷം പുന സൃഷ്ട്ടിക്കലും ഒക്കെ ?

നടന്‍ ജയറാമിനോടു പ്രേംനസീറിനെ അനുകരിച്ചു ഒരു മുഴുനീള കഥാപാത്രം ചെയ്യാന്‍ പറയുന്നതും ഒരു മുഴുക്കുടിയന്‍ അര ബോധത്തില്‍ ഒരു മദ്യപാനിയായി തന്നെ അഭിനയിക്കാന്‍ വാശിക്ക് ശ്രമിക്കുന്നത് പോലെയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.മുറപ്പെണ്ണ് എന്ന ചിത്രത്തില്‍ ഉള്ള ഒരു രംഗം അത് പോലെ ഈ ചിത്രത്തില്‍ പുനരാവിഷ്ക്കരിച്ചിട്ടുണ്ട് . ഒന്ന് കാണേണ്ടത് തന്നെയാണ് സംഗതി.സൌണ്ട് ട്രാക്ക് ഒറിജിനല്‍ തന്നെ ഉപയോഗിച്ചിരിക്കുന്നത് നമ്മുടെ ഭാഗ്യം.ഇവരുടെ ഒക്കെ വിചാരം ഈ നടന്മാരോക്കെ സിനിമയില്‍ കാണുന്നപോലെ ആണ് ജീവിതത്തിലും പെരുമാറുന്നത് എന്നാണോ? (ജയന്‍ ഒക്കെ വീട്ടില്‍ ചെന്ന് ഒരു മുതലയെ കിട്ടിയിരുന്നെങ്കില്‍ മല്‍പ്പിടിത്തം നടത്താമായിരുന്നു എന്ന് അമ്മയോടൊക്കെ പറയുന്ന രംഗം ഒന്നാലോചിച്ചു നോക്കിക്കേ !!) ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഈ ചിത്രത്തില്‍ ജയറാം കാണിക്കുന്നതാണ് ശരിക്കും ദിലീപിനെ പോലുള്ളവര്‍ എന്ത് ചെയ്താലും തെറി കേള്‍ക്കുന്ന സംഗതി അതായിത് മിമിക്രി

ഇത്രയും ചെയ്തു നമ്മെയൊക്കെ സഹായിച്ച സ്ഥിതിക്ക് സംവിധായകന്‍ ശ്രീ ജയരാജിന് ഏറ്റവും ചുരുങ്ങിയത് രണ്ടു കാര്യങ്ങള്‍ കൂടി ചെയ്യാമായിരുന്നു എന്നാണ് എന്‍റെ അഭിപ്രായം.ഒന്ന് ശാരദ അഭിനയിച്ച ഗ്രേസിയുടെ വയസായ കാലം കെ ആര്‍ വിജയ എന്ന നടിക്ക് കൊടുക്കാമായിരുന്നു.രണ്ടു മമത മോഹന്‍ദാസ്‌ ചെയ്ത അലീന എന്ന പത്രപ്രവര്‍ത്തകയുടെ വേഷം സബിത ജയരാജിന് കൊടുക്കാമായിരുന്നു.ഈ ചിത്രത്തില്‍ കൊടുത്ത പോലെ ഒരു ചെറിയ വേഷത്തില്‍ ഒതുക്കരുതയിരുന്നു (എന്താണെന്നറിയില്ല ശശി കലിംഗയെ പോലെ എനിക്ക് പേടിയുള്ള ഒരു നടിയാണ് അവര്‍).ഇങ്ങനെ പോയാല്‍ ജയരാജ്‌ ആസ്ഥാന ബുദ്ധിജീവി പട്ടം തിരിച്ചു പിടിക്കാന്‍ വലിയ താമസം കാണുന്നില്ല . അദേഹം അകെ മനസിലാക്കേണ്ടത് വിവാദങ്ങള്‍ ഉണ്ടാക്കി ഈ സിനിമക്ക് എങ്ങനെ പരമാവധി ആളെ കേറ്റാം എന്നതാണ്.ബാക്കി ഇവിടത്തെ പ്രബുദ്ധരായ മലയാളി സിംഹങ്ങള്‍ നോക്കിക്കൊള്ളും .

എന്നാല്‍ ചുരുക്കത്തില്‍ ഈ ചിത്രം നല്‍കുന്ന സന്ദേശം എന്താ? ഒരു സന്ദേശം ഇല്ലാതെ എങ്ങനാ ഒന്ന് പറഞ്ഞു അവസാനിപ്പിക്കുന്നത്? ഒന്നുമല്ലേല്‍ ഞാന്‍ സ്ഥാലം ബുധിജീവിയല്ലേ അണ്ണാ? എന്‍റെ ആരാധകര്‍ ......?

അനിയാ എനിക്ക് മനസിലായ സന്ദേശം പഴയ കാലത്തേ പ്രമുഖ നിര്‍മ്മാതാക്കള്‍ പലരും (അവിടെയും ജാമ്യമുണ്ട്.രൂപം ഒരാളുടെയും സാഹചര്യങ്ങള്‍ വേറൊരു ആളുടെയും ആണ് കാണിച്ചിരിക്കുന്നത് സിദ്ദിക് അവതരിപ്പിക്കുന്ന സ്ട്ടീഫന്‍ മുതലാളി എന്ന പഴയ നിര്‍മാതാവിന് ) സിനിമക്ക് ഒത്തിരി സംഭാവന നല്‍കിയിട്ടുണ്ട് എങ്കിലും സ്വഭാവം മഹാവഷളായിരുന്നു എന്നും എന്നാല്‍ ഇപ്പോളത്തെ നിര്‍മ്മാതാക്കള്‍ (പറഞ്ഞു വരുമ്പോള്‍ ജയരാജും ഒരു നിര്‍മ്മാതാവാണല്ലോ)വലിയ സംഭാവന ഒന്നും തന്നിട്ടില്ലങ്കിലും സ്വഭാവം സൊക്കതങ്കം ആണ് എന്നതാണ് .

ചുരുക്കത്തില്‍ ..

കൂറ...

11 comments:

  1. ഹ ഹ..
    എല്ലാര്‍ക്കുമിട്ടു പണിഞ്ഞു..
    വേറെ പടമൊന്നും ഇറങ്ങാത്ത ഗ്യാപ്പില്‍ കയറ്റാന്‍ നോക്കിയതാ ജയരാജ്‌..

    ReplyDelete
  2. വിദ്യാരംഭം എന്ന ആദ്യ ജയരാജ്‌ ചിത്രം അപ്പോള്‍ ശ്രീനിവാസന്റെ കരവിരുത് ആയിരുന്നു എന്ന് നാം ഇപ്പോള്‍ മനസിലാക്കുന്നു ഇപ്പോള്‍ പുള്ളി പണ്ട് കെ എസ ഗോപാലകൃഷ്ണന്‍ ചെയ്തപോലെ അമ്പത് ലക്ഷം ചിലവില്‍ കുറെ പടം ഉണ്ടാക്കി വച്ച് ഒരു നിര്‍മ്മാതാവ് വരുമ്പോള്‍ എടുത്തു കൊടുക്കും( മൂന്നു കോടി) എന്ന ലൈന്‍ ആണെന് കേള്‍ക്കുന്നു

    അങ്ങിനെ എടുത്തതാണ് മംമൂടിയുടെ ബിഗ്ഗസ്റ്റ് ഫ്ലോപ്പായ മുംബൈ

    നവരസങ്ങള്‍ വച്ച് പടം എടുത്തു തീര്‍ന്നോ ആവോ?

    മുലയത്തി പെണ്ണിന് ശേഷം കെ എസ് ഒരു ക്യാമറയും കുറെ എക്സ്ട്രാസും ആയി തെന്മല കയറി കുറെ രംഗം ഷൂട്ട്‌ ചെയ്യും.

    ഏതെങ്കിലും നിര്‍മ്മാതാവ് വരുമ്പോള്‍ കുറെ എടുത്ത് അയാള്‍ക്ക്‌ കൊടുക്കും കാസുംവാങ്ങും നിര്‍മ്മാതാവിനും സുഖം ഒന്നും അറിയണ്ട നോ ടെന്‍ഷന്‍ പടം കയ്യില്‍

    സന്തോഷത്തോടെ പോകുന്ന ആളെ തിരിച്ചു വിളിച്ചു ഒരു ചെറിയ റീല്‍ കൂടി കൊടുക്കും ഇതില്‍ ബിറ്റ് മാത്രമേ ഉള്ളു

    "ഇത് മുറിച്ചു എവിടെ എങ്കിലും ഒക്കെ കേറിക്കോ ഭാഗ്യം ഉണ്ടേല്‍ രക്ഷപെടും" എന്ന് ഉപദേശിക്കും

    ഇന്ന് ജയരാജ് ഇതേ ടെക്കനിക്ക് ആണ് പോലും

    ReplyDelete
  3. മുംബൈ എന്നാ മഹാ പാപത്തില്‍ ജയരാജിന് പങ്കില്ല എന്നാണ് എന്‍റെ വിശ്വാസം .(എന്ന് കരുതി അദേഹം മോശക്കാരനല്ല ദി ട്രെയിന്‍ എന്നാ ചിത്രത്തിന് എന്താ ഒരു കുറവ് ?ആ ചിത്രം ആസ്വദിക്കാന്‍ ജനങ്ങള്‍ വളരാത്തത് അദേഹത്തിന്റെ കുറ്റമാണോ ?) പിന്നെ സുശീലന്‍ പറഞ്ഞ പോലെ ജയരാജ്‌ നിര്‍മാതാവിനെ പറ്റിക്കാന്‍ ശ്രമിക്കുന്ന ഒരാളാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല . അടിസ്ഥാനപരമായി അദേഹത്തിന്റെ മനസിലെ സ്വപ്ന സിനിമ തുമ്പോളി കടപ്പുറം , അറേബ്യ തുടങ്ങിയവയാണ് .അത്രേയുള്ളൂ

    ReplyDelete
  4. ഇയാക്കടെ ലൌഡ് സ്പീക്കര്‍ തരക്കേടില്ലാരുന്നു.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. 'മയക്കം എന്ന' എന്ന തമിള്‍ ചിത്രം കാണു, എന്നിട്ട് താങ്കളുടെ അഭിപ്രായം പറയു

    ReplyDelete
  7. എന്ത് പറ്റി ഇപ്പോള്‍ സിനിമയൊന്നും കാണാറില്ലേ.....ബ്യുട്ടിഫുള്‍, സ്വപ്നസഞ്ചാരി അങ്ങിനെ പലതും ഇറങ്ങിയല്ലോ..

    ReplyDelete
  8. enthu patti puthiya padangalonnum kaanunnille ?

    ReplyDelete