അണ്ണാ ഇതെന്തോന്ന്?
ഡേ നീ ഒരുമാതിരി ഉത്തരാധുനിക സിനിമ കളിക്കാതെ സന്ദര്‍ഭം വ്യക്തമാക്കി ആശയം വിശദമാക്കെടെ.
പിന്നെ അല്ലാതെ എന്തോന്ന് ചോദിക്കണം അണ്ണാ.ഇവിടെ ഒരു ബ്ലോഗുണ്ടോ? സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഉണ്ടോ?
അടങ്ങനിയാ നീയാര് അച്ചു മാമയോ അതോ പിണങ്ങാറായ സഖാവോ? ഒരു മാതിരി അലന്ന പ്രതിപക്ഷ ഭാഷ?
പോന്നു അണ്ണാ രക്ഷിക്കണം രണ്ടാഴ്ചയായി വീട്ടില്‍ അരി വാങ്ങണ്ടേ ? എന്തേലും ഒന്ന് കാച്ചിയിരുന്നേല്‍......
എടേ അതിനു പടം വല്ലതും വേണ്ടേ? ഇനി മരുഭൂമി കഥയും വെനീസിലെ വ്യാപാരിയും ഇറങ്ങിയിട്ട് വേണം വരണ്ടുണങ്ങി നില്‍ക്കുന്ന മലയാള സിനിമ ഒന്ന് പൂത്തുലയാന്‍. അത് വരെ എന്നെ ശല്യപ്പെടുത്താതെ പോടെ.എവിടെ എന്തരോ സമരമോ ധര്‍ണയോ ഒക്കെ നടക്കുകല്ലെ മലയാള സിനിമക്ക് സംവരണം വേണം എന്നും പറഞ്ഞു? എന്ത് കാര്യത്തിനും സംഘടിക്കുക,സംഘടിച്ചു സര്‍ക്കാരിനോട് ഇരക്കുക. ഏറ്റവും കൂടുതല്‍ ഇരന്നു വാങ്ങിയവന്‍ ഏറ്റവും മിടുക്കന്‍.അവകാശങ്ങള്‍ പൊരുതി നേടി എന്നൊരു ലേബലും.അവകാശങ്ങള്‍ നമുക്കും കടമ മറ്റുള്ളവര്‍ക്കും.ഇതല്ലേ അത്മഭിമാനികളായ നമ്മുടെ മൂല മന്ത്രം.
അല്ല സമാധാനപരമായി അല്ലാതെ തീവ്രവാദത്തിന്റെ വഴി സാധാരണക്കാര്‍ക്ക് സ്വീകരിക്കാന്‍ പറ്റുമോ ?
ഇല്ല. പക്ഷെ അതിനു കാരണം സംഗതി ശരി അല്ലാത്തത് കൊണ്ടല്ല .നീ നാളെ തെണ്ടാന്‍ ഇറങ്ങിയാല്‍, വേണ്ട ഒരു ജോലി എന്ന നിലയില്‍ ചുമടെടുത്തു ജീവിക്കാന്‍ തീരുമാനിച്ചാല്‍ ആ രംഗത്തുള്ള വ്യവസ്ഥാപിത യുണിയന്‍കാര്‍ നിന്നെ തല്ലി ഓടിക്കും എന്ന പോലെ ഉള്ള അവസ്ഥ ആണ് ഇന്നു തീവ്രവാദത്തിനും എന്നത് കൊണ്ടാണ് എന്നതാണ് കഷ്ട്ടം. അനിയാ നമുക്ക് എന്ത് കാര്യത്തിനും ഒരു നേതാവ് ആകാശത്ത് നിന്ന് ഇറങ്ങി വരണം.എന്ത് കൊണ്ട് ഓരോ മനുഷ്യനും പ്രതിഷേധത്തിന്‍റെ ഓരോ പ്രതീകങ്ങങ്ങള്‍ ആയികൂടാ? പെട്രോള്‍ വില തന്നെ എടുക്കാം.ഇതിനെതിരെ ഘോരമായ ചാരുകസേര വിപ്ലവങ്ങള്‍ നയിക്കുന്നത്നും സര്‍ക്കാരിനോട് ഇരക്കുന്നതിനും പകരം ആഴ്ചയില്‍ ഒരു ദിവസം സ്വന്തം വാഹനം ഉപയോഗിക്കില്ല എന്ന് മാത്രം ഓരോ മനുഷ്യരും തീരുമാനിച്ചാല്‍ ഈ നടന്നു ഇരക്കുന്നതിലും എത്രയോ വലിയ പ്രതിഷേധം ആയേനെ അത്.(അങ്ങനെ ചെയ്താല്‍ ഈ നാട്ടില്‍ ഒന്നും സംഭവിക്കില്ല എന്ന് സ്വയം വിശ്വസിപ്പിക്കല്‍ ആണ് ഉടനെ ഉള്ള നമ്മുടെ തല്‍സമയ പ്രതികരണം !!)നമുക്ക് അത് പറ്റില്ല.സ്വന്തം സുഖം അതില്‍ അറിഞ്ഞു കൊണ്ട് ഒരു കുറവും നാം വരുത്തില്ല.അതൊഴികെ എന്ത് വൃത്തികേടും നാം ചെയ്യും.സത്യത്തില്‍ ഇതല്ലേ നമ്മള്‍ അനിയാ?പെട്രോള്‍ വില കൂടിയതില്‍ പ്രതിഷേധിച്ചു (അവശേഷിക്കുന്ന ഏക alternative അയ)സര്‍ക്കാര്‍ ബസ് കത്തിക്കുന്നവനെ ഒക്കെ എന്താ പറയേണ്ടത് ?
അണ്ണാ പ്ലീസ് വീരപ്പന്‍ കളിക്കല്ലേ (കാടു കേറല്ലേ).അപ്പോള്‍ അണ്ണന്‍ സംഗതി അറിഞ്ഞില്ലേ ? ഇപ്പോളത്തെ പ്രധാന ആകര്‍ഷണ കേന്ദ്രം ഇതൊന്നുമല്ല സന്തോഷ് പണ്ഡിറ്റ് എന്ന സംവിധായകന്‍ ഒരുക്കിയ കൃഷ്ണനും രാധയും മലയാളിയുടെ മുഖ്യ ചര്‍ച്ച വിഷയമായിട്ടു എത്ര ദിവസമായി? ഇത്ര നിലവാരം ഇല്ലാത്ത ഒരു പടം ഇറങ്ങിയിട്ട് സൂപ്പര്‍ താര ചിത്രങ്ങളെ നിരന്തരം തെറി പറയുന്ന താങ്കള്‍ എന്താ ഇങ്ങനത്തെ ഒരു സംഭവത്തെ കുറിച്ച് മിണ്ടാത്തത്.അഭിപ്രായം ഒന്നും ഇല്ലെ ?
അനിയാ ആദ്യമായി ഒരു കാര്യം പറയാം ഞാന്‍ ആ ചിത്രം ഇതു വരെ കണ്ടില്ല.ഇനി കാണാന്‍ ഉദ്ദേശിക്കുന്നതും ഇല്ല. ഈ സിനിമയുമായി ബന്ധപ്പെട്ടു ഞാന്‍ അകെ കണ്ടത് യു ടുബില്‍ അപ്പ് ലോഡ് ചെയ്ത ഒന്നോ രണ്ടോ പാട്ടുകളും പിന്നെ ഏതോ ഒരു ചാനലില്‍ (മനോരമ ആണെന്ന് തോന്നുന്നു ) സംപ്രേക്ഷണം ചെയ്ത ബാബുരാജ് ഒക്കെ പങ്കെടുത്ത ചര്‍ച്ചയുമാണ്.
എന്നിട്ടാണോ എങ്ങനെ മിണ്ടാതിരിക്കുന്നത് ? ഇത്രയുമൊക്കെ പോരെ ഒന്നൊന്നര ഒരു തകര്‍പ്പന്‍ നിരൂപണം കാച്ചാന്‍ ?
അനിയാ ആ ചാനല്‍ ചര്‍ച്ച കണ്ടാല്‍ മാത്രം മതി ഒരാഴ്ച ചിരിക്കാന്‍.സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ഒരൊറ്റ ചിത്രത്തിലെ ഭേദപ്പെട്ട അഭിനയത്തിന്‍റെ പേരും പറഞ്ഞു നടന്‍ ബാബുരാജ് സന്തോഷ് പണ്ഡിറ്റ്‌നു എന്ത് തരം മനോരോഗം ആണെന്ന് ഒരു ഉളുപ്പും ഇല്ലാതെ ചോദിക്കുന്നു.പ്രസ്തുത ചിത്രം മാറ്റി വെച്ചാല്‍ പിന്നെ അദേഹം ഗുണ്ടയും മറ്റും അഭിനയിച്ച തല്ലിപ്പൊളി ചിത്രങ്ങളുടെ നീണ്ട നിരയും. പോരാത്തതിനു നമ്മെയൊക്കെ സംവിധാനം ചെയ്തു അനുഗ്രഹിച്ച മനുഷ്യ മൃഗം ടൈപ്പ് പടങ്ങളും ആണ് ബാക്കി എന്നോര്‍ക്കുക.നാളത്തെ സംവിധായകര്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ എന്ന് അവകാശപ്പെടുന്ന ചില ചെറുപ്പക്കാര്‍ മൂന്ന് മണിക്കൂര്‍ തെറി പറയാന്‍ വേണ്ടി മാത്രമാണ് ഈ ചിത്രം കാണാന്‍ പോയത് എന്ന് അഭിമാനത്തോടെ പറയുക. എന്തൊക്കെ കാണണം ഈ നാട്ടില്‍ ?
അല്ല അങ്ങനെ പറഞ്ഞാല്‍ .....
അനിയാ നീ ആദ്യം ഈ സിനിമ തീയറ്ററില്‍ ഇരുന്നു കൂവുന്നതിന്‍റെ ലോജിക് ഒന്ന് പറഞ്ഞേ.ഒരു സിനിമ എനിക്ക് തീരെ സഹിക്കാന്‍ വയ്യ എങ്കില്‍ ഞാന്‍ ചെയേണ്ടത് ഇറങ്ങി പോകുക എന്നതാണ് .നിങ്ങളുടെ ചോയിസ് തെറ്റി എന്നതിന് ആത്യന്തികമായി നിങ്ങള്‍ തന്നെയാണ് ഉത്തരവാദി.അതിന്റെ പേരില്‍ ആ ചിത്രം കാണാന്‍ വന്നവരെ ശല്യപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല എന്നാണ് എന്‍റെ വിശ്വാസം.നിങ്ങളുടെ വിവാഹ ബന്ധം തകരാറില്‍ ആയി എന്ന് കരുതുക (പ്രേമവിവാഹം ആണെങ്കിലും അല്ലെങ്കിലും ചോയ്സ് നിങ്ങളുടേത് ആണെന്നാണല്ലോ വെപ്പ്) അഡ്ജസ്റ്റ് ചെയ്യാവുന്നതിന്‍റെ പരമാവധി ചെയ്തു നോക്കിയിട്ടും ഫലം ഇല്ലങ്കില്‍ നിങ്ങള്‍ എന്ത് ചെയും? വിവാഹമോചനത്തിന് ശ്രമിക്കുമോ? അതോ നിങ്ങളുടെ പങ്കാളിയെ കാണുമ്പോള്‍,അല്ലെങ്കില്‍ ദിവസവും അവരുടെ വീട്ടില്‍ പോയി,കൂവിയിട്ടു വരുമോ ?
അല്ല എന്നാലും സഹിക്കാന്‍ പറ്റാതെ വരുമ്പോള്‍ .......
എന്താടെ ഞാനും നീയും അടക്കമുള്ള ജനങ്ങള്‍ക്ക് സഹിക്കാന്‍ പറ്റാത്തെ? ദിനം പ്രതി ഉയരുന്ന പെട്രോള്‍ വിലയും ജീവിത ചെലവുകളും ആത്മഹത്യകളും ഒക്കെ കണ്ടു അതൊക്കെ ഭാരതത്തിന്‍റെ പുരോഗതിയുടെ പ്രതീകമാണെന്ന് പറയുന്ന നേതാക്കന്മാരുടെ വിദ്യഭ്യാസ യോഗ്യത നോക്കി ആശ്വസിക്കുന്ന നമുക്കൊക്കെ ഇവര്‍ കേരളത്തില്‍ ജനക്ഷേമം അന്വേഷിക്കാന്‍ പറന്നിറങ്ങുമ്പോള്‍ ഇതു പോലെ കൂവാന്‍ ധൈര്യപ്പെടുമോ? എന്നിട്ടാണ് അവനൊക്കെ സഹിക്കാന്‍ പറ്റാത്തെ?
അണ്ണാ അത് വിട്ടേ .നമുക്ക് സന്തോഷ് പണ്ഡിറ്റ്‌ലേക്ക് മടങ്ങിവരാം?
എന്ത് മടങ്ങി വരാനാ? നെഗറ്റീവ് പബ്ളിസിട്ടി നന്നായി ഉപയോഗിച്ച് നന്നായവരെ കേരളത്തില്‍ ഇതു മേഖലയിലും കാണാം.പണ്ട് മ വാരികകളുടെ തുടക്കത്തില്‍ എന്തായിരുന്നു ബഹളം? ഇവിടുത്തെ പണ്ഡിത ശ്രേഷ്ടരെല്ലാം ഒന്നിച്ചല്ലേ അതിനെതിരെ ഗ്വാ ഗ്വാ വിളിച്ചേ.എന്നിട്ടോ? മേല്‍പ്പറഞ്ഞ മ പ്രസിദ്ധീകരണക്കാര്‍ മുതല്‍ ലാഭമുണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ നിര്‍മിക്കുന്ന സിനിമ കണ്ടു, അതിലെ കഥാപത്രങ്ങളുടെ ജാതിസെന്‍സസ് എടുത്തു അതില്‍ അതീവ രഹസ്യമായി ഒളിച്ചു വെച്ചിരിക്കുന്ന സന്ദേശം ഡി കോഡ് ചെയ്തു കണ്ടുപിടിക്കുന്ന ഉത്തരാധുനിക സിനിമ നിരൂപക ബുദ്ധിജീവി എന്ന ക്ഷുദ്രജീവി വരെയുള്ളവര്‍ ചെയുന്നത് മറ്റൊന്നല്ല.മേല്‍പ്പറഞ്ഞ മഹാന്മാര്‍ ചെയ്യുന്നതിന്‍റെ നൂറിലൊന്നു ദ്രോഹം ചെയ്യാതെ അതിലും വലിയ മെച്ചം ഉണ്ടാക്കി എന്നതാണ് സന്തോഷ് പണ്ഡിറ്റ് എന്നയാളിന്‍റെ മിടുക്ക്.
അപ്പോള്‍ സന്തോഷ് പണ്ഡിറ്റ് മലയാള സിനിമയുടെ അന്തി ക്രിസ്തു ആകുമോ?
മേല്‍പ്പറഞ്ഞ സംഭവം തിരശീലക്കകത്തും പുറത്തുമായി ഒത്തിരി എപ്പോള്‍ തന്നെ ഇല്ലെടെ? ഇനി എന്തിന്നാ വേറെ? പിന്നെ ഇതേ പരിപാടി ഉപയോഗിച്ച് സന്തോഷ് പണ്ഡിറ്റ് ഒന്നോ രണ്ടോ പടം കൂടി ഇറക്കുമായിരിക്കാം. അത് കഴിയുമ്പോള്‍ അടുത്ത സുരാജായി മലയാള സിനിമയുടെ മുഖ്യധാര ചിത്രങ്ങളില്‍ കുറച്ചു കാലം ഒരു സ്ഥിര സാന്നിധ്യം.ഇത്ര ഒക്കെയേ ഞാന്‍ ആ മനുഷ്യനില്‍ സാധ്യതതകളായി കാണുന്നുള്ളൂ.അനുഭവിക്കുക എന്നത് നമ്മുടെ വിധിയും .
എന്നാലും ഒരു പ്രബുദ്ധ പ്രേക്ഷകന്‍ എന്ന നിലയ്ക്ക് ഇതിനെ ഒക്കെ എതിര്‍ക്കാതെ എങ്ങനെയാ ?
അനിയാ ഒരു നിമിഷം,നമ്മള്‍ മലയാളികള്‍ എന്ത് കൊണ്ടാണ് പുതിയ എന്തിന്‍റെയും ചീത്ത വശം മാത്രം കാണുന്നത്? നമ്മുടെതല്ലാത്ത ഒരു മതവിശ്വാസത്തിന്റെയോ,രാഷ്ട്രീയ വിശ്വാസത്തിന്‍റെയോ അങ്ങനെ എന്തിന്‍റെയും പത്തു നല്ല കാര്യങ്ങളാണോ പത്തു ചീത്ത കാര്യങ്ങളാണോ നമുക്ക് എളുപ്പം പറയാന്‍ കഴിയുക? ഒന്ന് സ്വയം ചോദിച്ചു നോക്കു.പറഞ്ഞു വരുമ്പോള്‍ ഇതെല്ലാം സ്നേഹത്തിന്റെ മൊത്തകച്ചവടമാണ് നടത്തുന്നത് എന്നാണ് ഭാവം.ചുവപ്പോ,പച്ചയോ,കാവിയോ,വെള്ളയോ,ഗാന്ധിയോ,തീവ്ര വിപ്ലവമോ,നിരീശ്വരമോ,കീഴാള വിമോചനമോ,സവര്‍ണ്ണ ദുഖമോ എന്തോ ആയിക്കോട്ടെ ഇതു തന്നെയല്ലേ അവസ്ഥ? ഇതിനൊക്കെ തലയാട്ടി ഓരോന്നിന്‍റെയും തലപ്പത്തിരിക്കുന്നവരുടെ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി ഞാനും നീയും കളിക്കുന്ന ജനങ്ങള്‍ക്ക് ഒരു സന്തോഷ് പണ്ഡിറ്റ് പോര എന്നാണ് എന്‍റെ എളിയ അഭിപ്രായം.
ബെസ്റ്റ്.നാവെടുത്താല്‍ സൂപ്പര്‍ താര ചിത്രങ്ങളെ ചീത്ത വിളിക്കുന്ന നിങ്ങള്‍ തന്നെ ഇതു പറയണം.എന്നാല്‍ പറഞ്ഞെ നിങ്ങളുടെ അഭിപ്രായത്തില്‍ ഈ സൂപ്പര്‍ താര ചിത്രങ്ങളില്‍ എന്ത് നന്മയാണ് നിങ്ങള്‍ കാണുന്നത് ?
എടേ നീ ഒന്നാലോചിച്ചു നോക്ക് ഈ സൂപ്പര്‍ താരങ്ങള്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ ശരാശരി ചിത്രങ്ങള്‍ എങ്കിലും തരുന്നു എന്ന് സങ്കല്‍പ്പിക്കു.(സങ്കല്‍പ്പിക്കാനേ പറ്റു!!),ഞാനും നീയും അടക്കമുള്ള പ്രേക്ഷക സമൂഹം അതൊക്കെ കണ്ടു സംത്രിപ്തരായി ജീവിച്ചു പോയെന്നെ.ഇവര്‍ ഇറക്കി വിടുന്ന ഈ ജാതി പടപ്പുകള്‍ കാരണമാണ് സാധാരണ പ്രേക്ഷകര്‍ ഇവിടെ ഒരു മാറ്റത്തിന്റെ ആവശ്യകതയെ പറ്റി ചിന്തിച്ചു തുടങ്ങുന്നത്. അപ്പോള്‍ അതിനുള്ള മൂല കാരണം ഇവരൊക്കെ ഇറക്കിവിടുന്ന ചിത്രങ്ങള്‍ തന്നെ അല്ലെ?പിന്നെ.ഇവിടെ മാറേണ്ടത് സുപ്പര്‍ താരങ്ങള്‍ അല്ല.അവരെ പോലയുള്ള ഏതൊരു ദൈവവും എന്ത് ചെയ്താലും ന്യായീകരിക്കുന്ന നമ്മുടെ ഒക്കെ മനസാണ്.ഇവരൊക്കെ നമുക്ക് വേണ്ടിയാണു നമ്മള്‍ ഇവര്‍ക്ക് വേണ്ടിയല്ല എന്ന മനോഭാവമാണ് ഉണ്ടാകേണ്ടത് എന്ന് മാത്രമാണ് ഞാന്‍ ഇതു വരെ പറയാന്‍ ശ്രമിച്ചിട്ടുള്ളത് .അത് വ്യക്തം അല്ലെങ്കില്‍ തീര്‍ച്ചയായും അത് എന്‍റെ പാളിച്ച തന്നെയാണു
അങ്ങനെ കാടടച്ചു പറയല്ലേ കൃഷ്ണനും രാധയും എന്ന ചിത്രത്തില്‍ എന്ത് നല്ല വശം കാണാനാ? ആ സിനിമയുടെ എല്ലാ ഘടകങ്ങളും മോശം ആണെന്നാണല്ലോ സിനിമ രംഗത്തെ പ്രമുഖരും ചിത്രം കണ്ടവരും പറയുന്നേ?
അതിനു ഉത്തരം പറയുന്നതിന് മുന്‍പ് ഞാനൊന്ന് ചോദിക്കട്ടെ.സന്തോഷ് പണ്ഡിറ്റ്‌നെ ശരിക്കും പേടിക്കുന്നത് ആരാണ് ?
സന്തോഷ് പണ്ഡിറ്റ്‌നെ പേടിയോ ??? ഹ ഹ ഹ .. ഈ അണ്ണന്‍റെ ഓരോ തമാശകളേ .
ചിരിക്കാന്‍ വരട്ടെ അനിയാ.നീ ചിരിച്ചതില്‍ കാര്യമുണ്ട് സത്യത്തില്‍ സന്തോഷ് പണ്ഡിറ്റ്‌നെ മലയാള സിനിമയില്‍ സാധാരണ പ്രേക്ഷകരല്ലാതെ വേറെ ആര്‍ക്കും പേടിയില്ല.( കാണികളുടെ പേടി ഒരു തരത്തില്‍ വളര്‍ച്ചക്ക് നല്ലതാണു.സുരാജിനെ ആര്‍ക്കാ പേടി ഇല്ലാത്തത്? എന്നിട്ടോ ?)എന്നാല്‍ കൃഷ്ണനും രാധയും എന്ന ചിത്രത്തെ,അത് നേടുന്ന വിജയത്തെ ഇവിടത്തെ മുന്‍നിര സിനിമാലോകവും മാധ്യമലോകവും ഒരു പോലെ ഭയക്കുന്നു എന്നതാണ് സത്യം .
അതെന്തിന് അണ്ണാ ഇത്ര നിലവാരം ഇല്ലാത്ത ഒരു ചിത്രത്തെ എന്തിനു പേടിക്കണം ?
ഈ ചിത്രത്തോടെ, അയാള്‍ പറയുന്നത് ശരി ആണെങ്കില്‍,അഞ്ചു ലക്ഷം രൂപയ്ക്ക് ഒരു ചിത്രം ജനങ്ങളുടെ മുന്നില്‍ എത്തിക്കാന്‍ കഴിയും എന്നും .യു ട്യൂബ് പോലത്തെ സാധനങ്ങളെ വ്യാജ പതിപ്പുകള്‍ കാണിക്കുന്നു എന്ന് പഴി പറഞ്ഞു തള്ളാതെ തന്‍റെ ചിത്രത്തിന്‍റെ പ്രചരണത്തിന് ഒരു ചില്ലി കാശു ചിലവാക്കാതെ,എങ്ങനെ ഉപയോഗിക്കാം എന്ന് നമുക്ക് കാണിച്ചു തന്നു കഴിഞ്ഞു.ഇനി ബോധം ഉണ്ടെങ്കില്‍ നമ്മള്‍ ആലോചിക്കേണ്ടത് ഈ ഒരു രീതിയില്‍ എങ്ങനെ ഒരു നല്ല ചിത്രം എടുക്കാം എന്നതാണ്. മനസ്സില്‍ സിനിമ എന്ന ആഗ്രഹം കൊണ്ട് നടക്കുന്ന യുവാക്കളില്‍ കുറെ പേര്‍ എങ്കിലും ഈ വഴിക്ക് ശ്രമിക്കുകയും (അഞ്ചു ചെറുപ്പക്കാര്‍ അവര്‍ ബൈക്ക് വാങ്ങുന്ന കാശു മാത്രം ഉപയോഗിച്ചാല്‍ ഒരു സിനിമ എടുക്കാം എന്ന അവസ്ഥ) അതില്‍ ചിലതെങ്കിലും നല്ല ഒരു പരിശ്രമം ആയി എങ്കിലും തീരുകയും ചെയ്താലോ?അങ്ങനെ ഒന്ന് ഉണ്ടാക്കിയേക്കാവുന്ന സാധ്യതകളെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്കിക്കേ. സിനിമ ഓടാന്‍ കോടികള്‍ പ്രതിഫലം വാങ്ങുന്ന സൂപ്പര്‍ താരങ്ങളും മനസ്സില്‍ (മാത്രം) എന്നും നല്ല സിനിമ മാത്രം ഉള്ള സൂപ്പര്‍ സംവിധയകാരോ ഇല്ലാതെ.ഒരു സിനിമ എടുക്കാന്‍ സഹ സംവിധായകന്‍ എന്ന പേരില്‍ വര്‍ഷങ്ങളോളം സംവിധായകരുടെ അടുക്കള ജോലി ചെയ്യേണ്ടി വരില്ലാത്ത ഒരു തലമുറയെപറ്റി ഒന്ന് ചിന്തിച്ചു നോക്കിക്കേ.ഒരു സിനിമ വിജയിപ്പിക്കാന്‍ ചാനലുകളുടെ ഔദാര്യത്തിന് കാത്തു നിന്ന് ഗീര്‍വാണം അടിക്കേണ്ട ഗതികേടില്ലാത്ത സിനിമ പ്രവര്‍ത്തകരെ കുറിച്ച് ഒന്ന് ആലോചിച്ചേ .
അപ്പോള്‍ അണ്ണന്‍ പറയുന്നത് ഇങ്ങനെ നാലു പേര്‍ ചിന്തിച്ചാല്‍ ഈ സൂപ്പര്‍ താര/സംവിധായകര്‍ ഒക്കെ തുടച്ചു നീക്കപ്പെടും എന്നാണോ ?
അല്ല.നമ്മള്‍ എന്തിനാ ഇങ്ങനെ തുടച്ചു നീക്കാന്‍ വെപ്രാളപ്പെടുന്നെ?ഏതു സാധനവും തുടച്ചു നീക്കുന്നതിന് പകരം പാളിച്ചകള്‍ പരിഹരിച്ചു ഉപയോഗിച്ചിരുന്നു എങ്കില്‍ നമ്മുടെ നാട് നന്നായേനെ എന്ന വിശ്വാസക്കാരനാണ് ഞാന്‍.ഇങ്ങനെ ഒക്കെ അബദ്ധത്തിനു എങ്ങാനും സംഭവിച്ചു പോയാല്‍ അത് തീര്‍ച്ചയായും ഇവരെ ഒക്കെ കൂടുതല്‍ ഉത്തരവാദിത്വത്തോടെ ഈ മാധ്യമത്തെ സമീപിക്കാന്‍ നിര്‍ബന്ധിതരാകും എന്നാണ് എന്‍റെ പ്രതീക്ഷ (പ്രതീക്ഷിക്കാന്‍ നമുക്ക് കാശു കൊടുക്കണ്ടല്ലോ).കണ്ട മെക്സിക്കന്‍,ഇറാനിയന്‍,കൊറിയന്‍ പടങ്ങള്‍ ചൂണ്ടാന്‍ ഇവിടെ സംവിധായക പ്രതിഭകള്‍ ഒന്നും വേണ്ടല്ലോ? അല്‍പ്പം ബോധം ഉള്ള കുറച്ചു പിള്ളേര്‍ ആയാലും ഒരു കുഴപ്പവും ഇല്ല .
ഏതൊക്കെ ചുമ്മാ ആഗ്രഹിക്കാം എന്നല്ലേ ഉള്ളു ?
അനിയാ പത്തു വര്‍ഷത്തില്‍ കൂടുതല്‍ സഹിച്ചിട്ടും ഇനിയും ഒരു നാള്‍ വരും എന്ന് ആഗ്രഹിക്കുന്നതിലും എനിക്ക് ഇഷ്ട്ടം ഇങ്ങനെ ഉള്ള സ്വപ്‌നങ്ങള്‍ ആണ്.നീ ക്ഷമി
പൂര്‍ണമായും പ്രേക്ഷകനോട് യോജിക്കുന്നു
ReplyDeleteനമ്മള്‍ മലയാളികള്‍ എന്ത് കൊണ്ടാണ് പുതിയ എന്തിന്‍റെയും ചീത്ത വശം മാത്രം കാണുന്നത്? നമ്മുടെതല്ലാത്ത ഒരു മതവിശ്വാസത്തിന്റെയോ,രാഷ്ട്രീയ വിശ്വാസത്തിന്‍റെയോ അങ്ങനെ എന്തിന്‍റെയും പത്തു നല്ല കാര്യങ്ങളാണോ പത്തു ചീത്ത കാര്യങ്ങളാണോ നമുക്ക് എളുപ്പം പറയാന്‍ കഴിയുക? :::: ഇത് കലക്കി. നമുക്ക് നമ്മുടെതല്ലാത്ത ഒന്നു ശരിയാകും അല്ലെങ്കില്‍ നല്ലതാകും എന്ന് ചിന്തിക്കാന്‍ വളരെ വിഷമമാണ്. നമ്മുടെ മണ്ടന്‍ വിശ്വാസങ്ങളില്‍ അള്ളി പിടിച്ചു ഇരുന്നു നമ്മുടെ ജനതയുടെ തുടച്ചു മാറ്റല്‍ കാണാം
ReplyDeleteഎന്താടെ ഞാനും നീയും അടക്കമുള്ള ജനങ്ങള്‍ക്ക് സഹിക്കാന്‍ പറ്റാത്തെ? ദിനം പ്രതി ഉയരുന്ന പെട്രോള്‍ വിലയും ജീവിത ചെലവുകളും ആത്മഹത്യകളും ഒക്കെ കണ്ടു അതൊക്കെ ഭാരതത്തിന്‍റെ പുരോഗതിയുടെ പ്രതീകമാണെന്ന് പറയുന്ന നേതാക്കന്മാരുടെ വിദ്യഭ്യാസ യോഗ്യത നോക്കി ആശ്വസിക്കുന്ന നമുക്കൊക്കെ ഇവര്‍ കേരളത്തില്‍ ജനക്ഷേമം അന്വേഷിക്കാന്‍ പറന്നിറങ്ങുമ്പോള്‍ ഇതു പോലെ കൂവാന്‍ ധൈര്യപ്പെടുമോ? എന്നിട്ടാണ് അവനൊക്കെ സഹിക്കാന്‍ പറ്റാത്തെ?....
ReplyDeleteപ്രേക്ഷകനോട് നൂറു ശതമാനം യോജിക്കുന്നു ...
സന്തോഷ് പണ്ഡിറ്റ് എന്ന ഒരു ഊളന്‍ ഒരു തല്ലിപ്പൊളി പടം എടുത്തു അത് ഹിറ്റ് ആയി എന്ന് കരുതി ഇത് മമ്മൂട്ടിക്കും മോഹന്‍ലാലിനു ഒരു ഭീഷണി അല്ല , പക്ഷെ പ്രേക്ഷക , പ്രത്ഹ്വിരാജ് കട്ടയും പടവും മടങ്ങാന്‍ പോകുന്നു പണ്ഡിറ്റ് ഇവരെ ഒക്കെ ആണ് ബാധിക്കുക , കുറെ ടെക്കികള്‍ കൂവാന്‍ പോയി ഒരു പടം ഹിടായി ഒരു ചക്ക വീണു മുയല്‍ ചത്തു , കിന്നാരത്തുമ്പി ഇതുപോലെ ഒരു ട്രെന്‍ഡ് സെറ്റര്‍ ആയിരുന്നു , പിന്നെ തുടരെ തല്ലിപ്പൊളി ഷകീല ചിത്രം വന്നു ആ ട്രെന്‍ഡ് തീര്‍ന്നു , പിന്നെയും പ്രേക്ഷകര്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പിറകില്‍ വരും നല്ല ഒരു കഥാകാരന്‍ വന്നാല്‍ മാത്രം മതി
ReplyDeleteസുശീലാ ഇയാളോട് സംസാരിക്കുന്നതു വെറുതെയാ . മലയാളത്തിലെ എണ്ണം പറഞ്ഞ തിരകഥാകൃത്തുക്കള്‍ ബോബി - സഞ്ജയ് (ട്രാഫിക്) എഴുതുന്ന റോഷന്‍ സംവിധാനം ചെയ്യുന്ന കാസനോവ ഈ ഡിസംബറില്‍ ഉണ്ടെങ്കില്‍ അന്ന് നമുക്ക് ഇയാളുടെ അടിയന്തരം ആഘോഷിക്കണം.
ReplyDeleteപണ്ഡിറ്റിന്റെ അടുത്ത പടം വരുന്നത് വരെ കാത്തിരിക്കാം.. അയാളെ പറ്റി നല്ലത് പറയാനും കൂവാനും.. കൃഷ്ണനും രാധയും മാത്രം വെച്ച് പറയാന്‍ പറ്റില്ല, അയാള്‍ പോട്ടനാണോ അതോ ബുദ്ധി കൂടിപ്പോയവനാണോ എന്ന്..
ReplyDeleteപണ്ഡിറ്റ് അടുത്ത പടം എടുത്താലും ഇല്ലെങ്കിലും.. നമ്മുടെ നിലപാടാണ് മാറേണ്ടത് ...
ReplyDeleteബ്ലാക്ക് മണി വൈറ്റ് ആക്കാന്‍ എടുക്കുന്ന പടങ്ങള്‍ നമ്മള്‍ സഹിക്കുന്നില്ലേ ... ഒരു സിനിമ ചീത്ത ആണെന്നറിഞ്ഞിട്ടും തിയേറ്ററില്‍ പോയി മൂന്നു മണികൂര്‍ ഇരുന്നു കണ്ടിട്ട് പണ്ഡിറ്റ് എന്ന മനുഷ്യനോടു ഇങ്ങനെ ചെയുന്നതില്‍ ലോജിക് ഇല്ല .. പണ്ഡിറ്റ് നമ്മള്‍ ആരോടും പടം ഒന്ന് കാണുമോ എന്ന് റിക്വസ്റ്റ് ചെയ്തില്ലല്ലോ..
ഇഷ്ടമില്ല എങ്കില്‍ കാണരുത് അത്രേ ഉള്ളു..ഇതൊരു മാസ്സ് ഹിസ്ടീറിയ ആണ്...ഈ പ്രധിഷേധം മലയാളം സിനിമയോട് ആണ്..സിനിമാക്കാര്‍ ഇത് മനസിലായിട്ടും മനസിലാകാതെ നടിച്ചു പണ്ടിടിനെതിരെ വിമര്‍ശനങ്ങള്‍ തിരിച്ചു വിടുന്നു...
നമ്മള്‍ മനസിലാക്കെണ്ടാതെന്തെന്നു വെച്ചാല്‍.. പ്രതികരിക്കെന്ടെടത് പ്രതികരിക്കണം...അല്ലാതെ ഒരു പണ്ടിടിനെ ബാലിയടക്കിയതുകൊണ്ട് നല്ല സിനിമകള്‍ നമുക്ക് കിട്ടില്ല..
ഞാന്‍ പണ്ഡിറ്റ് ഫാന്‍ ഒന്നുമല്ല...സില്‍സില എന്ന ആല്‍ബത്തിന്റെ നെഗറ്റീവ് പുബ്ലിസിട്യില്‍ ആകൃഷ്ടനായി .. അത് പരമാവധി ചൂഷണം ചെയ്യാന്‍ ഇറങ്ങിയ ഒരു തന്ത്ര ശാലി ആണ് പണ്ഡിറ്റ്...
സിനിമ വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കും എന്ന് കരുതി മാറി നില്‍ക്കുന്ന പ്രതിഭകള്‍ക്ക് പണ്ഡിറ്റ് അറിഞ്ഞോ അറിയാതെയോ കാണിച്ചു കൊടുത്തു..ആഗ്രഹവും പ്രയത്നിക്കാനുള്ള ഒരു മനസും ഉണ്ടെങ്കില്‍ എന്തും സാധിക്കും എന്ന്...
വി.ടി. ഭട്ടതിരിപ്പാട് പറഞ്ഞത് പോലെ .. "മോഹം മതി ഏതു മന്തനും മഹാന്‍ ആവാന്‍..'
കൊള്ളം പ്രേക്ഷകാ .. നന്നായിരിക്കുന്നു. അവ്വക്കര്‍ക്കിട്ട്(എനിക്കങ്ങനെ തോന്നിയത് യാദ്രിശ്ചികമാകാം) താങ്ങിയത് കലക്കിയിട്ടുണ്ട്. പക്ഷെ ഒരു കാര്യം പറയാന്‍ വിട്ടു പോയോ? അഞ്ചു ലക്ഷത്തിനു പടം എടുക്കാം എന്ന് മനസ്സിലായി എന്നത് സത്യം തന്നെ. പക്ഷെ അത് റിലീസ് ചെയ്യണമെങ്കില്‍ തീയറ്റര്‍ മൊത്തം വാടകക്ക് എടുക്കണ്ടിവരും എന്നും സന്തോഷ് നമുക്ക് മനസ്സിലാക്കി തരുന്നുണ്ട്. ചുരുക്കത്തില്‍ അഞ്ചു പേര്‍ അഞ്ചു ബൈക്ക് വാങ്ങുന്ന പണം പോര. അഞ്ചു മാരുതി ആള്‍ട്ടോ വാങ്ങുന്ന പണം എങ്കിലും ചെലവാവും.
ReplyDelete