അനിയാ നിന്‍റെ അന്ത്യം എങ്ങനെ ആയിരിക്കും എന്നാണ് നീ കരുതുന്നത് .
ഇതെന്തൊരു ചോദ്യം ? മ് മ് .... ഞാന്‍ മലയാളി ആയതു കൊണ്ടു മിക്കവരും വെള്ളമടി കാരണം ലിവര്‍ അടിച്ചു പോയിട്ടാകും . അല്ലെങ്കില്‍ ഈ ബൂലോകത്ത് ദിനവും കുത്തി വയ്ക്കുന്ന രാഷ്ട്രീയ /വര്‍ഗീയ വിഷം അടിച്ചായിരിക്കും . അല്ല ഇപ്പോള്‍ ചോദിയ്ക്കാന്‍ ?
അല്ല ഞാന്‍ എങ്ങനെ ആയിരിക്കും പണ്ടാരം അടങ്ങുന്നത് എന്നാലോചിക്കുകായിരുന്നു .
ഓ... അതിപ്പോള്‍ എന്തോന്ന് ആലോചിക്കാന്‍ സംഗതി മലയാളത്തിലെ പ്രബുദ്ധരായ താര ആരാധകരുടെ കൈ കൊണ്ട് തന്നെ ആയിരിക്കും. അല്ലെങ്കില്‍ മലയാളത്തിലെ ബുദ്ധി ജീവികള്‍ ആ ദൌത്യം നിര്‍വഹിചോളും പേടിക്കണ്ട .
അല്ല അനിയാ എന്‍റെ അന്ത്യം മിക്കവാറും ഒരു സിനിമശാലയില്‍ വെച്ച് തന്നെ ആയിരിക്കും എന്ന് തോന്നുന്നു . ഇങ്ങനത്തെ സിനിമകള്‍ തുടര്‍ച്ചയായി കണ്ടാല്‍ ആരായാലും അടിച്ചു പോകാന്‍ വലിയ താമസം കാണുന്നില്ല
അല്ല എപ്പോള്‍ ഇങ്ങനെ ഒരു ജീവിത വിരക്തി തോന്നാന്‍....
ഒന്നുമില്ല അനിയാ .. കര്‍മ്മ ഫലം അല്ലാതെ എന്ത് പറയാന്‍ ഇന്നലെ നമ്മുടെ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ഐ ലവ് മി എന്ന ചലച്ചിത്ര കാവ്യം കാണാന്‍ ഇടയായി .ശ്രീ വൈശാഖ് രാജന്‍ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ അനൂപ് മേനോന്‍ , ആസിഫലി , ഉണ്ണി മുകുന്ദന്‍ , ഇഷ തല്‍വാര്‍ , ബിജു പപ്പന്‍ , വനിത തുടങ്ങിയവര്‍ അഭിനയിക്കുന്നു . ഈ സസ്പെന്‍സ് ത്രില്ലര്‍ കഷ്ട്ടപ്പെട്ടു എഴുതിയുണ്ടാക്കിയത് ശ്രീ സേതുവാണ്.കളി ബാങ്കോക്കില്‍ ആണ് എന്നതാണ് ഈ സിനിമയുടെ പഞ്ച് ലൈന്‍.ഇതൊന്നുമല്ല ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത
പിന്നെ ?
എടാ നമ്മുടെ ഉണ്ണികൃഷ്ണന്‍ സര്‍ ആദ്യമായി വേറൊരാളിന്‍റെ രചനയെ അധികരിച്ച് സംവിധാനം ചെയുന്ന ആദ്യ ചിത്രമാണ് ഈ ചിത്രം പുരിഞ്ചിതാ കണ്ണാ
അപ്പിടിയാ അണ്ണേ ... ച്ചെ ... അങ്ങനേയാണോ അണ്ണാ ?
പിന്നല്ലാതെ എന്‍റെ അഭിപ്രായത്തില്‍ അദേഹത്തിന് കഷ്ട്ടി അറിയാവുന്ന പണി തിരക്കഥ എഴുത്തു ആണ് . (ശിവം , ടൈഗര്‍ പോലുള്ള സിനിമകള്‍ എഴുതിയ കാലത്ത് രെന്ജി പണിക്കരുടെ പിന്‍ഗാമി ആയാണ് ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നത്.(തെറ്റ് തന്നെ ക്ഷമി ! എന്ന് അദേഹം തന്നെ പില്‍ക്കാലത്ത് പറയിച്ചു എന്നതും സത്യം ) അത് കൂടെ ഇല്ലാതെ പടം ചെയ്തതിന്‍റെ സര്‍വ ഐശ്വര്യവും ഈ ചിത്രത്തിന് ഉണ്ട് എന്നതാണ് സത്യം .
അതെന്തു അണ്ണാ അങ്ങനെ അടച്ചു പറയുന്നേ ....
അനിയാ, കഥ നടക്കുന്നത് പറഞ്ഞത് പോലെ ബാങ്കോക്കില്‍ വ്യവസായ പ്രമുഖന്‍ ആണ് റാം മോഹന്‍ .(അനൂപ് മേനോന്‍ ) ഒന്നുമില്ലായിമ്മയില്‍ നിന്നും തുടങ്ങിയ ഇദ്ദേഹം എന്ന് കോടികളുടെ വ്യവസായ സമ്രാജ്യത്തിനു ഉടമയാണ് (അല്ലാതെ പിന്നെ വെറുതെയാണോ ഇദ്ദേഹത്തെ പാവങ്ങളുടെ മോഹന്‍ലാല്‍ എന്ന് വിളിക്കുന്നേ) എന്നാല്‍ ഇന്നു ഇദ്ദേഹം ഗുരുതരമായ ഒരു സാമ്പത്തിക തകര്‍ച്ചയുടെ വക്കിലാണ് . അദ്ദേഹത്തിന് മുന്നിലുള്ള ഒരു വഴി ആത്മഹത്യ ആണ് മറ്റേ വഴി ... അതാണ് സസ്പെന്‍സ് ....അദ്ദേഹം ആ വഴി പോകാന്‍ തീരുമാനിക്കുന്നു.
ശരി എന്നിട്ട് ?
അദ്ദേഹം നേരെ കൊച്ചിക്ക് വെച്ച് പിടിക്കുന്നു . ഈ ന്യൂ ജനറെഷന്‍ മലയാള ചിത്രങ്ങള്‍ മുടങ്ങാതെ കാണുന്നത് കൊണ്ടാകണം കൊച്ചിയിലെ അധോലോകത്തെ കുറിച്ച് നല്ല മതിപ്പാണെന്നു തോന്നുന്നു അദേഹത്തിന് . അവിടെ എത്തുന്ന അദ്ദേഹം നല്ലവരായ സാവി (ഉണ്ണി മുകുന്ദന്‍) പ്രേമന്‍ (ആസിഫലി) എന്നീ ഗുണ്ടകളെ കണ്ടെത്തുന്നു.(ശ്രദ്ധിക്കുക നല്ലവരായ ഗുണ്ടകള്‍ ) .അവരെ രണ്ടു പേരെയും പരസ്പരം അറിയിക്കാതെ ഒരാളെ കൊല്ലാനുള്ള കൊട്ടേഷന്‍ നല്‍കി ബാങ്കോക്കിലേക്ക് കൊണ്ടു വരുന്നു .(ആരെയാണ് കൊല്ലേണ്ടത് എന്ന് പറയുന്നില്ല അത് സസ്പെന്‍സ് ). അവിടെയെത്തുന്ന രണ്ടു പേരെയും ഒരു വീട്ടില്‍ താമസിപ്പിക്കുന്നു .അവരുടെ കാര്യങ്ങള്‍ അന്വേഷിക്കാനായി സ്വന്തം സെക്രെട്ടറി സമാന്തയെ (ഇഷ തല്‍വാര്‍ ) നിയോഗിക്കുന്നു . എല്ലാരും ഭയങ്കര സൗഹൃദം . ഒരു ദിവസം റാം മോഹന്‍ രണ്ടു പേരോടും വേറെ വേറെ വിളിച്ചു കൊല്ലേണ്ടത് മറ്റവനെ ആണ് എന്ന് അറിയിക്കുന്നു ഞെട്ടലോടെ ഇടവേള .
ഹോ അന്യായം ....
അനിയ ഇടവേളക്കു പുറത്തിറങ്ങി ചായ കുടിച്ചു നിന്നപ്പോള്‍ ഞാന്‍ ശ്രീനിയെ വിളിച്ചു (പാതി രാത്രിക്കാണ് എന്നോര്‍ക്കണം) മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഇതു പോലെ പറഞ്ഞു . എന്നിട്ട് ചോദ്യം എന്തിനാണ് റാം മോഹന്‍ ഇങ്ങനെ ഒക്കെ
ചെയ്യുന്നത് ? ശ്രീനി എന്നെ രണ്ടു പച്ച തെറിയും പറഞ്ഞു ശരി ഉത്തരവും തന്നു ഫോണ്‍ കട്ട് ചെയ്തു. ഹാപ്പി ആയി അനിയാ ഹാപ്പി ആയി. അല്ല , അണ്ണന്‍ എന്തിന്നാ അങ്ങനെ ചെയ്യാന്‍ പോയെ
അനിയാ ഈ റാം മോഹന്‍ എന്തിനാ എങ്ങനെ ചെയ്യുന്നത് എന്ന് അവര്‍ ബാങ്കോക്കില്‍ എത്തി കഴിഞ്ഞ ഉടന്‍ എനിക്ക് മനസ്സിലായി.ഞാന്‍ ആളു എങ്ങാനും
ഭയങ്കര ബുദ്ധിമാന്‍ ആയതു കൊണ്ടാണോ എനിക്ക് മനസിലായത് എന്നൊരു സംശയം തോന്നിയത് കൊണ്ട് മാത്രമാണ് ശ്രീനിയെ മിനക്കെടുതിയത് . അവന്‍ അര ഉറക്കത്തില്‍ ഉത്തരം പറഞ്ഞതോടെ ഇതേതു പോലീസുകാരനും മനസിലാകുന്ന സംഗതി ആണെന്ന് മനസിലായി അത്ര തന്നെ .
അയ്യേ ...
അങ്ങനെ അങ്ങ് പറയാന്‍ വരട്ടെ .
ഈ സംഗതി അവര്‍ക്ക് മനസിലാകും എന്ന് അനൂപ് മേനോന് നേരത്തെ അറിയാമായിരുന്നു (അങ്ങേരാരാ മോന്‍ !!!).അനുപ് മേനോന് അവര്‍ക്ക് മനസിലായി എന്നതു മനസിലാകും എന്ന് അവര്‍ക്കും അറിയാമായിരുന്നു. ഈ പറഞ്ഞ കാര്യം അറിയാമെന്നു അനൂപ് മേനോനും അറിയാമായിരുന്നു . എങ്ങനെ ഒരു ആവശ്യവും ഇല്ലാത്ത കുറെ ട്വിസ്റ്റ്‌കള്‍ കഴിയുമ്പോള്‍ നമുക്ക് വീട്ടില്‍ പോകാം . ദുരിതം കഷ്ട്ടി രണ്ടു മണിക്കൂര്‍ കൊണ്ട് തീരും എന്നതാണ് ആകെയുള്ള ഒരു സന്തോഷം . ക്ലൈമാക്സ് , സസ്പെന്‍സ് ഒക്കെ എന്ന് പറഞ്ഞാല്‍ നമ്മള്‍ ഒക്കെ തല തല്ലി ചിരിക്കുന്ന രീതിയിലാണ് എടുത്തിരിക്കുന്നത് .
അപ്പോള്‍ അഭിനയം ....
അനിയാ ദോഷം പറയരുതല്ലോ ഒരു വിധം എല്ലാരും അവരാല്‍ കഴിയുന്ന വിധം നന്നായി അവര്‍ അവരവരുടെ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് . എല്ലാമറിയുന്ന അനൂപ് മേനോന്‍ ആ സ്ഥായീ ഭാവം മുഖത്ത് നിന്നും പോകാത്തതിനു അദേഹത്തെ കുറ്റം പറയാന്‍ പറ്റില്ലല്ലോ.പിന്നെ എഴുതി വെച്ചിരിക്കുന്നതല്ലാതെ കൈയില്‍ നിന്നും ഇട്ടു പറയാന്‍ പറ്റുമോ അവര്‍ക്ക് . പാവങ്ങള്‍ .
എന്നാലും നായികാ ഇഷ തല്‍വാര്‍ മോശമായി എന്നാണല്ലോ പൊതുവെ അഭിപ്രായം ?
അനിയാ ആ കൊച്ചു തട്ടത്തിന്‍ മറയത്തു എന്ന സിനിമയില്‍ അഭിനയിച്ച പോലെ ഇതിലും അഭിനയിച്ചിട്ടുണ്ട് . അത് ഭയങ്കര സംഭവം ആണേല്‍ ഇതും അങ്ങനെ തന്നെ.പിന്നെ ഉണ്ണി മുകുന്ദന്‍ അദ്ദേഹത്തിന്‍റെ മസ്സിലും കുട്ടികളുടെ പോലുള്ള മുഖവും തമ്മിലുള്ള ചേര്‍ച്ചക്കുറവു ഈ ചിത്രത്തില്‍ വളരെ പ്രകടമാണ് . അതിനു എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഒരു ന്യൂ ജനറെഷന്‍ ഭീമന്‍ രഘു ആയി ഈ നടന്‍ ഭാവിയില്‍ അവസാനിച്ചേക്കാം . സൂക്ഷിച്ചാല്‍ ദുഖിക്കണ്ട.
പിന്നെ നീ പറഞ്ഞ ഒരു കാര്യത്തോട് പൂര്‍ണ യോജിപ്പ് ഈ പേര് എന്തിനാണെന്ന് അഥവാ അതിന്‍റെ റീലവന്‍സ് എന്താണ് എന്ന് എനിക്കും മനസ്സിലായില്ല്
അപ്പോള്‍ ചുരുക്കത്തില്‍
അനിയാ ഇത്രയും കാലം ഞാന്‍ കരുതിയിരുന്നത് ശ്രീ ഉണ്ണികൃഷ്ണനെ പോലുള്ള സംവിധായകര്‍ നല്ല സിനിമയെ സ്വപ്നം കാണുന്നവര്‍ ആണെന്നും ഈ സുപ്പര്‍ താരങ്ങളുടെ ഇടപെടലാണ് പ്രമാണിയും മാടബിയും ഒക്കെ സൃഷ്ട്ടിക്കുന്നതും എന്നായിരുന്നു .എങ്ങനെയാണു അദ്ദേഹം സിനിമയെ കാണുന്നത് എങ്കില്‍ സുപ്പര്‍ താരങ്ങള്‍ അല്ല വഴിയെ പോകുന്നവര്‍ പോലും അദ്ദേഹത്തിന്‍റെ സിനിമാ സംവിധാന പ്രക്രിയയില്‍ കൈ കടത്തി എന്ന് പറഞ്ഞാല്‍ ഞാന്‍ കുറ്റം പറയില്ല.
നിയമ പ്രകാരമുള്ള മുന്നറിയിപ്പ് :ജഗതിയുടെ വിടവ് നികത്താന്‍ പോയ ബാബുരാജിന്‍റെ വിടവ് നികത്താന്‍ ശ്രമിക്കുന്ന ബിജു പപ്പനും അദേഹത്തിന്‍റെ ഹസ്യാഭിനയവും ഈ സിനിമയുടെ എടുത്തു പറയേണ്ട പ്രത്യേകതയാണ് .