അനിയാ നീ ഈ സിനിമാ രംഗത്തെ വലിയ സംഭവമല്ലേ ? രണ്ടു പേരുടെ ഫോണ്‍ നമ്പര്‍ നീ വിചാരിച്ചാല്‍ കിട്ടുമോ ?
അല്ല അതിപ്പോള്‍ .......ആരുടെ നമ്പര്‍ ആണ് വേണ്ടത് ?
നമ്മുടെ സംവിധായകരായ സത്യന്‍ അന്തികാടിന്‍റെയും പിന്നെ നമ്മുടെ സംവിധായകന്‍ രഞ്ജിത്തിന്‍റെയും . എന്താ നടക്കുമോ ?
ദാ ......നിങ്ങള്‍ വീണ്ടും തുടങ്ങി .....അല്ലെങ്കിലേ നിങ്ങള്‍ക്ക് രഞ്ജിത്തിനോട് എന്തോ കലിപ്പ് ഉണ്ടെന്നാ ജന സംസാരം . പിന്നെയും എന്തിനാ അങ്ങേരെ തെറി പറയുന്നേ ?
അനിയാ അടങ്ങേടെ ഇതു തെറി പറയാനല്ല .നേരത്തെ പറഞ്ഞ രണ്ടു പേരെയും ഒരു സിനിമ കാണാന്‍ വരുന്നോ എന്ന് ചോദിക്കാനാ?
ഏതു സിനിമയാ ?
നമ്മുടെ വി കെ പ്രകാശ് സംവിധാനം ചെയ്ത പുതിയ ചിത്രം പോപ്പിന്‍സ് .
ഓഹോ........ ന്യൂ ജനറേഷന്‍ പടം ? എങ്ങനെയുണ്ട് ? ഫഹദ് ഫാസില്‍, നിക്കര്‍ , അവിഹിതം, അനൂപ് മേനോന്‍, ബ്ലൂ ടൂത്ത് , ലാപ് ടോപ്പ് , കോഫി മഗ് ബോള്‍ഡ് ആയി അശ്ലീലം പറയുന്ന ന്യൂ ജനറേഷന്‍ സ്ത്രീകള്‍ ഇതെല്ലാം കൃത്യമായി ഇല്ലേ ?അതോ ഇതു ഒരു ദിവസം പല കഥകള്‍ എന്ന ലൈനോ ? ഇതൊക്കെ കാണിച്ചു ഇതു പോലെ പടമെടുക്കെടാ എന്ന് പറയാനല്ലേ ഇവരെ വിളിക്കുന്നത് .അവര്‍ അവര്‍ക്ക് ഇഷ്ട്ടമുള്ളത് പോലെ പടമെടുത്തോട്ടെ ഇയാള്‍ക്ക് അതിനെന്താ ? ചുമ്മാതാണോ ആള്‍ക്കാര്‍ ഓരോന്ന് പറയുന്നേ ?
അനിയ വീണ്ടും അടങ്ങേടെ.നീ ഇപ്പോള്‍ പറഞ്ഞ ഒരു സംഗതിയും ഈ ചിത്രത്തില്‍ ഇല്ല . പിന്നെ മേല്‍പ്പറഞ്ഞ രണ്ടു പേരെ ഇതൊന്നു കാണിക്കണം എന്നാ ആഗ്രഹം ഉള്ളത് രണ്ടു കാര്യങ്ങള്‍ കൊണ്ടാണ് .വ്യത്യസ്തമായ കുറെ കഥകള്‍ ഒരു സിനിമയായി ഒരുക്കുന്ന രീതി ആദ്യം അവതരിപ്പിച്ചത് കേരള കഫെയില്‍ ആയിരുന്നു .(സംഗതി ഞാന്‍ കാണുന്നത് 20-20 ഒരു ബൌധിക ഫോര്‍മാറ്റില്‍ അവതരിപ്പിക്കാന്‍ നടത്തിയ ശ്രമം ആയിരുന്നു എന്നാണ് .ശ്രീ മോഹന്‍ലാല്‍ അതില്‍ നിന്ന് പിന്‍വാങ്ങിയതോടെ ആ സാധ്യത തീര്‍ന്നു ). സത്യന്‍ അന്തിക്കാട് ആകട്ടെ ഇന്നത്തെ ചിന്ത വിഷയം എന്നാ ചിത്രത്തിലൂടെ വൈവാഹിക ജീവിതത്തില്‍ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് രണ്ടര മണിക്കൂര്‍ ലാലിനെ കൊണ്ട് ഗിരി പ്രഭാഷണം നടത്തിച്ച ആളും (എപ്പോള്‍ ആയിരുന്നേല്‍ ആ പടത്തിനു ഒരു ടാക്സ് ഫ്രീ കൂടെ ഒപ്പിക്കാമായിരുന്നു .ആ .. പോയ ബുദ്ധി ...ആന പിടിച്ചാല്‍ ....). ഇവരെ രണ്ടു പേരെയും ഈ പരിപാടികള്‍ എങ്ങനെ വൃത്തിയായി ചെയ്യാം എന്ന് കാണിച്ചു കൊടുക്കാം എന്ന് കരുതിയാ വിളിക്കാം എന്ന് കരുതിയേ .
അപ്പോള്‍ പടം കൊള്ളാമോ . അല്ല കുടുംബമായി പോയി കാണാന്‍ .....
അനിയാ നീ ട്രിവാന്‍ഡ്രം ലോഡ്ജ് അല്ലെ പറയുന്നത്? ആ പടം കുട്ടികളും ഒത്തു കാണാന്‍ പാടാണ് എന്ന് ഞാന്‍ സമ്മതിക്കാം .മുതിര്‍ന്ന ആരുടെ കൂടെയും പോയി കാണാവുന്ന കാര്യമേ ഉള്ളു എന്നാണ് എന്‍റെ അഭിപ്രായം. ദിവസവും വീടുകാരുടെ മുന്നിലിരുന്നു പത്രം വായിക്കാമെങ്കില്‍ ഈ പടമൊക്കെ സുഖമായി കാണാം . അത് വിട് നീ എന്നെ കാട്ടിലോട്ടു കേറ്റാതെ . ഈ ചിത്രം ... പരസ്യങ്ങളില്‍ പറയുന്നത് നൂറു ശതമാനം ശരിയാണ്.ചിരിപ്പിക്കുകയും ഒപ്പം കുറച്ചു ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു ചിത്രം .
അഭിനേതാക്കള്‍ .....?
ശങ്കര്‍ രാമകൃഷ്ണന്‍, മൈഥിലി, ഇന്ദ്രജിത്ത് , പദ്മപ്രിയ, ജയസൂര്യ , മേഘ്നരാജ് , കുഞ്ചാക്കോ ബോബന്‍, നിത്യ മേനോന്‍, ആന്‍ അഗസ്റ്റിന്‍ , സിദ്ദിക്,തുടങ്ങിയവര്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ ഓരോരുത്തരും അവരവരുടെ വേഷങ്ങള്‍ വൃത്തിയായി ചെയ്തിട്ടുണ്ട്.കുറെ കൊച്ചു കൊച്ചു കഥകള്‍, അവയൊക്കെ കൂടി ഹരി (ശങ്കര്‍ രാമകൃഷ്ണന്‍ ) എന്നൊരു സംവിധായക മോഹിയായ മനുഷ്യന്‍റെ ആശയങ്ങളും സ്വപ്നങ്ങളും ചിന്തകളും ഒക്കെയായി കൂട്ടിക്കെട്ടി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ഈ ചിത്രത്തില്‍.സ്ത്രീ പുരുഷ ബന്ധങ്ങളിലെ വിവിധ ഘടകങ്ങള്‍ ഓരോ കഥയിലൂടെയും അവലോകനം ചെയ്യപ്പെടുകയാണ്. തും സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന വിവാഹ മോചനങ്ങള്‍ക്ക് എതിരെ ഒരു കാഹളം വിളി എന്ന പോലുള്ള ഒരു അവകാശവാദവും ഇല്ലാതെ .
പക്ഷെ ആ ആന്‍ അഗസ്റ്റിന്‍ ,സിദ്ദിക് ഭാഗം എനിക്ക് തീരെ ദഹിച്ചില്ല എന്തിനായിരുന്നു അത് ?
അനിയാ ഇതാണ് മലയാള സിനിമ നിരൂപണ ലോകത്തെ പല തന്തക്കു പിറന്ന സ്വഭാവം .(അശ്ലീലം ക്ഷമിക്കുക ). നേരത്തെ പറഞ്ഞ കേരള കഫെയില്‍ ബ്രിഡ്ജ് വിട്ടാല്‍ പിന്നെ നിനക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമ/കഥ ഏതായിരുന്നു ?
ചോദിക്കാനുണ്ടോ നമ്മുടെ സുപ്പര്‍ താരം അഭിനയിച്ച സാധനം (ഒടുക്കത്തെ വഴിയൊ യാത്രയുടെ അവസാനമോ ഏതാണ്ട് ) . തകര്‍പ്പന്‍ അല്ലായിരുന്നോ ? എന്താ ചോദിച്ചേ ?
അനിയാ അതും ഈ പറഞ്ഞ സാധനവും തമ്മില്‍ എന്താ വ്യത്യാസം? കഫെയില്‍ ലാല്‍ ജോസ് (ആണെന്നാണ് ഓര്‍മ്മ ) പറയുന്ന കഥ ഒരുമാതിരി എന്‍റെ പോസ്റ്റ് മാതിരി കണ്ട കാട്ടിലൊക്കെ കേറിയിറങ്ങി ഒരു കഥ പറഞ്ഞു തീര്‍ക്കുമ്പോള്‍ .തികച്ചും ലളിതമായി അതെ സംഗതി ഈ കഥയില്‍ പറഞ്ഞിട്ടില്ലേ ?ഒന്ന് കൂടി .വ്യത്യസ്തമായ ഒരു നല്ല സിനിമ എടുക്കാനുള്ള ഒരു ആത്മാര്‍ത്ഥമായ ശ്രമം ഈ ചിത്രത്തിന് പിന്നില്‍ കാണാം. നന്ദിയുണ്ട് പ്രകാശേട്ടാ ഒരായിരം നന്ദി.ഒപ്പം തിരകഥ ഒരുക്കിയ ജയപ്രകാശിനും
അല്ല അപ്പോള്‍ കഥയെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ .
എന്ത് പറയാനാ അനിയാ എനിക്ക് ഒരുമാതിരി എല്ലാ കഥകളും ഇഷ്ട്ടപ്പെട്ടു . ഇങ്ങനത്തെ സിനിമകളുടെ കഥ പറയുന്നതാണ് ശരിയല്ലാത്തത് എന്നാണ് എന്‍റെ എളിയ അഭിപ്രായം
അപ്പോള്‍ ചുരുക്കത്തില്‍ .....
ലളിതം സുന്ദരം ....